ആദരവായ നബിതങ്ങൾ(സ്വ) യുടെ തിരുജന്മപ്പിറവി ഇന്നു കാണുന്ന രീതിയിൽ ആഘോഷിക്കപ്പെടാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ പലത് കഴിഞ്ഞു എന്നത് എല്ലാവരും സമ്മതിക്കുന്ന പരമാർത്ഥമാണ്.ഇന്ന് കാണുന്ന രീതിയിൽ മൗലിദ് കിത്താബുകൾ നോക്കി ഹബീബായ തങ്ങളുടെ തിരുജന്മത്തിലെ അൽഭുതങ്ങളും ചരിത്രങ്ങളും അവിടുത്തെ മഹത്വങ്ങളും പാടിപ്പുകഴ്ത്തുകയും, ഖുർ ആൻ പാരായണം, അന്നദാനം തുടങ്ങി വിപുലമായ ആഘോഷരീതിയാണ് ഹിജ്ര മുന്നൂറിന് ശേഷം തുടങ്ങി എന്നു പറയുന്നത്. ഈ രീതിയിൽ ഉള്ള ആഘോഷം മുമ്പില്ലായിരുന്നു എന്ന് ഇമാമുകൾ പറഞ്ഞത് സുലഭമാണ്. അപ്പറഞ്ഞതിൽ നിന്ന് തന്നെ ഈ രീതിയിലല്ലാത്ത ആഘോഷം മുമ്പ് നടന്നിരുന്നു എന്ന് വ്യക്തമാണ്. സ്വകാര്യമായി ഓരോരുത്തരും ചെയ്ത് വന്നിരുന്ന ഒരു കാര്യം ഒന്നിച്ച് കൂടി ചെയ്യാൻ തുടങ്ങിയത് പിൽക്കാലത്താണെന്നർഥം.
✅✅ ✅✅ ✅✅ ✅✅
ഈ രീതിയിലുള്ള ആഘോഷം തുടങ്ങിയ ശേഷം ലോകത്ത് വന്ന ആയിരക്കണക്കായ ഇമാമീങ്ങളിൽ ഷാഫി ഈ, ഹനഫീ മദ്‌ഹബുകളിലെ ഒരു ഇമാം പോലും എതിർത്തിട്ടില്ലെന്ന് മാത്രമല്ല വളരെ നല്ല പുണ്യമുള്ള പുതിയ ആചാരം ആണെന്ന് പഠിപ്പിക്കുകയും ചെയ്തു.
ഹമ്പലീ മദ്‌ഹബിലേ ഒരേ ഒരു ഇമാമും ചില മാലിക്കികളും മാത്രമാണ് എതിർത്തത് - അദ്ദേഹവും മട്ടുള്ളവരും എതിർക്കാൻ പറഞ്ഞ ന്യായങ്ങളെ എല്ലാം പിൽക്കാല ഇമാമീങ്ങൾ അക്കമിട്ട് ഘണ്ഡിച്ചിട്ടുണ്ട്.
നബിതങ്ങളുടെ ജന്മദിനത്തിൽ പ്രത്യേകമായി ഒന്നും ചെയ്യാനില്ല എന്ന വാദം നബിതങ്ങൾ തന്നെ പൊളിചിട്ടുണ്ട്.തിങ്കളാഴ്ച നോമ്പെടുക്കാൻ അവിടുന്ന് കൽപ്പിച്ചപ്പോ തന്നെ അതിന്റെ കാരണവും വ്യക്തമാക്കിയിട്ടുണ്ട് - "ഞാൻ ജനിച്ച ദിവസമാണത്" എന്ന്. ഈ ഹദീസ് സ്വഹീഹാണെന്നതിൽ ഒരാൾക്കും തർക്കമില്ല - ഈ നോമ്പെടുക്കൽ നബിതങ്ങളുടെ ജന്മദിനത്തെ ആദരിക്കലാണ് എന്നതിലും തർക്കമില്ല, അപ്പോ നബിജന്മദിനത്തിന് പ്രത്യേകത ഇല്ലെന്ന വാദം പ്രമാണവിരുദ്ധവും ഇസ്ലാമിന് അന്യമായതുമാണ്.
🚫 🚫 🚫 🚫 🚫
എല്ലാ ആഴ്ച്ചയിലും ഒരുനാൾ അവിടുത്തെ ജന്മദിനം കൊണ്ടാടാൻ അവിടുന്ന് തന്നെ പഠിപ്പിച്ചു - അത് നബി തങ്ങൾ സ്വയവും സ്വഹാബത്തും ചെയ്തു എന്ന് ഈ ഹദീസിൽ തെളിഞ്ഞു കഴിഞ്ഞു. അനുഗ്രഹത്തിന് നന്ദിയായി നോമ്പ് എടുക്കുക എന്ന അവിടുന്ന് പഠിപ്പിച്ച രൂപമല്ലാതെ മറ്റുരീതികളിൽ ആഘോഷിക്കുന്നു എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രശ്നം.
✅ ✅ ✅
ആഴ്ച്ചയിൽ ജന്മദിനം ദിവസപ്പേര് കൊണ്ടും മാസത്തിലേത് തീയതി കൊണ്ടും വർഷത്തിലേത് മാസവും തീയതിയും കൊണ്ടുമാണല്ലോ മനസ്സിലാക്കുക.എല്ലാ ആഴ്ച്ചയിലെ തിങ്കളാഴ്ച്ചയും നോമ്പെടുത്ത് തിരുജന്മദിനത്തെ ആദരിക്കുക എന്നതും മാസത്തിൽ പന്ത്രണ്ടാം തീയതി മൗലിദും മറ്റുമായി ചെയ്യുക എന്നതും പൊതുസമൂഹത്തിൽ നിന്നും കുറഞ്ഞു വന്നുവെങ്കിലും വർഷത്തിൽ ഒരു മാസവും പ്രത്യേകിച്ച് ആ ദിവസവും തിരുപ്പിറവിയുടെ ദിവസത്തെ ആദരിക്കുക എന്നത് ഇന്നും കെങ്കേമമായി നടക്കുന്നു.
♻ ♻ ♻
ത്യാഗത്തിന്റെ സമുന്നത മാതൃകകളായ സ്വഹാബത്തും തുടർന്ന് വന്നവരുമുള്ള കാലം മാറി നോമ്പ് പോലെയുള്ള പ്രയാസമേറിയ ജന്മദിന സ്മരണ പുതുക്കൽ മാറി സമൂഹത്തിൽ തങ്ങൾക്ക് എളുപ്പമായി കഴിയുന്ന സമ്പത്ത് കൊണ്ടുള്ള സൽക്കർമ്മങ്ങളായ അന്നദാനം,സ്വദഖ മുതലായവ പകരം വന്നു. നോമ്പ് കൊണ്ട് സ്മരിക്കൽ ശ്രമകരമായി തോന്നുന്ന മനുഷ്യർ അതിൽ നിന്നും മാറി മറ്റു സൽക്കർമ്മങ്ങൾ കൊണ്ട് സ്മരിക്കൽ തുടർന്നത് തെറ്റാണെന്ന് പറയാൻ ഇസ്ലാം എന്തെന്നറിയാവുന്ന ഒരു ഇമാമും തയ്യാറാറാവില്ല,ആയിട്ടുമില്ല എന്നതാണ് സത്യം.
🍒🍇🍋🍑🍈🍌
അഥവാ നോമ്പ് എന്ന ജന്മദിനാഘോഷത്തിന്റെ ഒരു രൂപം മാറി അന്നദാനം,സ്വദഖ,അപദാനങ്ങൾ പാടിപ്പുകഴ്ത്തൽ മുതലായ രൂപങ്ങളിൽ സ്ഥിരപ്പെട്ടു. എല്ലാ ആഴ്ച്ചകളിലും ഒരു ദിവസം എന്നതും മാസത്തിൽ ഒരു ദിവസം എന്നതും മാറി കൊല്ലത്തിൽ ഒരു മാസം അല്ലെങ്കിൽ ഒരു ദിവസം എങ്കിലും തിരുജന്മദിനത്തെ ഓർക്കൽ സമൂഹത്തിൽ നിലനിൽക്കുന്നത് എത്ര നല്ലതാണ്.എല്ലാ ആഴ്ചയിലും ചെയ്യണം എന്ന് നബിതങ്ങൾ പഠിപ്പിച്ചത് ജീണ്ണിച്ച ഈ ലോകത്ത് സാധിക്കാത്ത ജനങ്ങൾ വർഷത്തിൽ ഒരിക്കലെങ്കിലും വിപുലമായി ആദരിച്ച് സ്മരിക്കുന്നതിനെ തടയാൻ തിരുനബിയോട് സ്നേഹമുള്ള ആർക്കെങ്കിലും കഴിയുമോ ??
❓🕢 ❓🕢 ❓🕢
നോമ്പ് എടുത്ത് ജന്മദിനത്തെ സ്മരിക്കാൻ പ്രയാസമുള്ളവർ നോമ്പ് പോലെ തന്നെ സൽക്കർമ്മങ്ങളായ മറ്റുള്ള കാര്യങ്ങൾ കൊണ്ട് സ്മരിക്കരുത് എന്ന് ഇസ്ലാമികലോകത്ത് എന്തെങ്കിലും ഒരു വിലക്ക് ഉള്ളതായോ അങ്ങനെ ചെയ്താൽ പുണ്യം കിട്ടില്ല എന്നോ ആർക്കെങ്കിലും തെളിയിക്കാൻ കഴിയുമോ?
❕❔ ❕❔ ❕❔
ഖുർആനും ഹദീസും എന്താണെന്ന് നമുക്ക് പഠിപ്പിച്ചു തന്ന ഇമാമീങ്ങളിൽ അഗ്രഗണ്യരായ ഇമാം നവവി തങ്ങളുടെ ഉسതാദ് ഇമാം അബൂശാമ (റ), നബി തങ്ങളുടെ മൗലിദ് പാരായണം ചെയ്യാൻ വേണ്ടി എഴുതിക്കൊടുത്ത ഇമാം സഖാവി, സ്വഹീഹുൽ ബുഖാരി പഠിക്കാൻ അവലംബമായ ഫത് ഹുൽബാരി എഴുതിയ ഇമാം ഇബ്ജുഹജർ അസ്ഖലാനി (റ), ലോകപ്രശസ്ത പണ്ഡിതസൂര്യൻ ഇമാം സുയൂഥി(റ), ഇമാം ഇബ്നുൽ ഹാജ്(റ), ഷാഫിഈ മദ്‌ഹബിലെ വിധികളിൽ ഇക്കാലത്തെ അവസാനവാക്കായ ഇമാം ഇബ്നുഹജർ ഹൈത്തമി(റ) മുതലായ ഇമാമുകൾ ഒക്കെ ഇത് വളരെ പുണ്യമുള്ള കർമ്മമാണ് എന്ന് വ്യക്തമാക്കിയവരും അത് ലക്ഷ്യസഹിതം കിത്താബ് എഴുതി സമർത്ഥിച്ചവരുമാണ്.
No comments:
Post a Comment