Showing posts with label തലപ്പാവ് ധരിക്കൽ. Show all posts
Showing posts with label തലപ്പാവ് ധരിക്കൽ. Show all posts

08/01/2018

തലപ്പാവിന്റെ ശ്രേഷ്ഠത


തലപ്പാവ് ധരിക്കുന്നതിന്റെ ശ്രേഷ്ടതകൾ വിവരിക്കുന്ന ഒന്നിലധികം ഹദീസുകൾ വന്നിട്ടുണ്ട്. അവയില പല ഹദീസുകളെ പറ്റിയും ഹദീസ് നിരൂപക പണ്ഡിതർ ദുർബ്ബലമെന്നു വിധികല്പ്പിച്ചിട്ടുണ്ടെങ്കിലും "നിവേദക പരമ്പരയുടെ ആധിക്യം പരമ്പരയിൽ വന്ന ദുർബ്ബലതയെ പരിഹരിക്കും" എന്നാ ഹദീസ് നിദാനശാസ്ത്രത്തിന്റെ അവയുടെ ദുര്ബ്ബലാത്ത പരിഹരിച്ചതായി കര്മ്മ ശാസ്ത്ര പണ്ഡിതർ വിവരിച്ചിട്ടുണ്ട്.

عن أبي الدرداء أن رسول الله صلى الله عليه وسلم قال: (("إن الله وملائكته يصلون على أصحاب العمائم يوم الجمعة"))(مسند الشاميين للطبراني: ٣٤١٦)

(1)അബൂദ്ദർദാഅ(റ) നിവേദനം: നബി(സ) പറഞ്ഞു: "നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും തലപ്പാവ് ധരിച്ചവർക്കു വേണ്ടി വെള്ളിയാഴ്ച ദിവസം സ്വലാത്ത് നിർവഹിക്കുന്നതാണ്". (ത്വബ്റാനി: 3416)

عن ابن عباس ,قال:  رسول الله صلى الله عليه وسلم : ((اعتموا تزدادوا حلما)) رواه البزار واطبراني (مجمع الزوائد: ٣٠٢/٢)

(2) ഇബ്നു അബ്ബാസ് (റ) നിവേദനം: നബി(പറഞ്ഞു: "നിങ്ങൾ തലപ്പാവ് ധരിക്കുക. എന്നാൽ നിങ്ങള്ക്ക് വിവേകം വർദ്ദിക്കും". (ഹാക്കിം- ത്വബ്റാനി)

عن ابن عباس مرفوعا : ((عليكم بالعمائم ، فإنها سيما الملائكة ، فأرخوها خلف ظهوركم)) رواه البيهقي فى شعب الإيمان.

(3)ഉബാദത്ത്(റ) നിവേദനം:നബി(സ) പറഞ്ഞു: "നിങ്ങൾ തലപ്പാവ് ധരിക്കുക. നിശ്ചയം തലപ്പാവ് ധരിക്കൽ മലക്കുകളുടെ ചിന്നമാണ്. അതിന്റെ വാല് നിങ്ങളുടെ പിറകിലേക്ക് താഴ്ത്തിയിടുക". (ബൈഹഖി).

عن ركانة قال: سمعت النبي صلى الله عيه وسلم يقول: (( فرق ما بيننا وبين المشركين العمائم على القلانس.(سنن أبي داود: ٣٥٥٦، سنن الترمذي: ١٧٠٦)

(4) റുകാന(റ) നിവേദനം: നബി(സ) പറഞ്ഞു: "നമ്മളും മുശ്രിക്കുകളും തമ്മിലുള്ള വ്യത്യാസം തൊപ്പിയുടെ മുകളിൽ തലപ്പാവ് ധരിക്കലാണ്". (തുർമുദി 1706, അബൂദാവൂദ്: 3556)

عن ابن عمر رفعه: (( صلاة بعمامة تعدل بخمس وعشرين صلاة ، وجمعة بعمامة تعدل سبعين جمعة)) رواه الديلمي فى المسند.

(5) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) പറഞ്ഞു: "തലപ്പാവ് ധരിച്ചുകൊണ്ടുള്ള നിസ്കാരം തലപ്പാവ് ധരിക്കാതെ നിസ്കരികുന്നതിനേക്കാൾ 25 ഇരട്ടി പുണ്യമാണ്. തലപ്പാവ് ധരിച്ചു കൊണ്ടുള്ള ഒരു ജുമുഅ(തലപ്പാവ് ധരിക്കാതെയുള്ള) 70 ജുമുഅകൾക്ക് സമാനമാണ്". (ദയ് ലമി)

വിശ്വവിഖ്യാത ശാഫിഈ പണ്ഡിതൻ ഇബ്നു ഹജറുൽ ഹയ്തമീ(റ) എഴുതുന്നു:   

وتسن العمامة للصلاة ولقصد التجمل للأحاديث الكثيرة فيها واشتداد ضعف كثير منها يجبره كثرة طرقها وزعم وضع كثير منها تساهل كما هو عادة ابن الجوزي هنا والحاكم في التصحيح ألا ترى إلى حديث { اعتموا تزدادوا حلما } حيث حكم ابن الجوزي بوضعه والحاكم بصحته استرواحا منهما على عادتهما ، وتحصل السنة بكونها على الرأس أو نحو قلنسوة تحتها. (تحفة المحتاج: ٣٢/٣)

നിസ്കാരത്തിനും ഭംഗി ഉദ്ദേശിച്ചും(ജമാഅത്ത്, പള്ളി, സദസ്സുകൾ, പങ്കെടുക്കുമ്പോൾ) തലപ്പാവ് ധരിക്കൽ സുന്നത്താണ്. തദ്വിഷയകമായി ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. അവയില പലതിന്റെയും ശക്തമായ ദുർബ്ബലതയെ അവരുടെ പരമ്പരയുടെ ആദിക്യം പരിഹരിച്ചിരിക്കുന്നു. അവയില പലതും നിർമ്മിതമാണെന്നത് (ചിന്തിക്കുന്നതിൽ) വിട്ടുവീഴ്ചവരുത്തികൊണ്ടുള്ള  പ്രസ്താവമാണ്. ഹദീസ് നിർമ്മിതമാണെന്ന് പ്രഖ്യാപിക്കുന്നതിൽ ഇബ്നുൽ ജൗസി (റ) യുടെയും പ്രബലമാണെന്ന് പ്രഖ്യാപിക്കുന്നതിൽ ഹാകിം(റ) ന്റെയും പതിവ് അതാണല്ലോ. :നിങ്ങൾ തലപ്പാവ് ധരിക്കൂ. എന്നാൽ നിങ്ങൾക്ക് വിവേകം വർദ്ദിക്കും" എന്നർത്ഥം വരുന്ന ഹദീസിനെ പറ്റി ഇബ്നുൽ ജൗസി(റ) നിർമ്മിതമാണെന്ന് പറയുമ്പോൾ ഹാകിം(റ) അത് പ്രബലമാണെന്നും പറയുന്നു. തഹ്ഖീഖാക്കാനുള്ള പ്രയാസം ഒഴിവായികിട്ടാൻ  അവർ സ്വീകരിക്കുന്ന സമീപനമായേ അതിനെ നോക്കികാണാവൂ. തലപ്പാവ് തലയുടെ മുകളിലായാലും സുന്നത്ത് ലഭിക്കുന്നതാണ്.(തുഫത്തുൽ മുഹ്താജ് : 3/36) .

തലപ്പാവിന്റെ രൂപവും ഭാവവും.

തലപ്പാവിന്റെ നീളവും വീതിയും ശൈലിയും സ്ഥലവും സമയവും പരിഗണിച്ച് ധരിക്കുന്നവനോട് അനിയോജ്യമായിരിക്കണം.ഇതിനേക്കാൾ അതികമാക്കൽ കറാഹത്താണ്. പണ്ഡിതൻ സാധാരണക്കാരന്റെയോ സാധാരണക്കാരൻ പണ്ഡിതന്റെയോ തലപ്പാവ് ധരികരുത്. തലപ്പാവിന് വാല് വെക്കുകയോ വെക്കാതിരിക്കുകയോ ചെയ്യാം. വാല് വെക്കുമ്പോൾ വലത് ഭാഗത്തേക്ക് ചരിച്ചു വെക്കുന്നതിനേക്കാൾ രണ്ട ചുമലിനടിയിൽ താഴ്ത്തിയിടലാണ്. വാലിന്റെ നീളം ചുരുങ്ങിയത് നാല് വിരലുകൾ ഒന്നിച്ചു വെച്ചാലുള്ള വീതിയും കൂടിയത് ഒരു മുഴവുമാണ്.(ഫത്ഹുൽ മുഈൻ: 144)   .

തലപ്പാവ് തൊപ്പിയുടെ മുകളിൽ

തൊപ്പിയും അതിനു മുകളിൽ തലപ്പാവും ധരിക്കലാണ് ശ്രേഷ്ഠം. നബി(സ)യുടെ യും അനുചരരുടെയും പതിവ് അതായിരുന്നു. എന്നാൽ തലപ്പവില്ലാതെ തൊപ്പി മാത്രവും ധരിക്കാം. കാരണം ചില സമയങ്ങളിൽ നബി(സ) അങ്ങനെ ചെയ്തതായി ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്.(തുഫത്തുൽ മുഹ്താജ് : 3/34)

തലപ്പാവിന്റെ നിറം 

വെള്ള നിറത്തിലുള്ള തലപ്പാവ് ധരികലാണ് കൂടുതൽ ഉത്തമം. നബി(സ) കറുപ്പ് നിറത്തിലുള്ള തലപ്പാവ് ധരിച്ചതോ ബദ്ർ യുദ്ദത്തിൽ മഞ്ഞ വർണ്ണത്തിലുള്ള തലപ്പാവ് ധരിച്ച് മലക്കുകൾ ഇറങ്ങി വന്നതോ ജീവിതകാലത്തും മരണശേഷവും ധരിക്കാൻ ഉത്തമം വെള്ള വസ്ത്രമാണ് എന്ന് കാണിക്കുന്ന പ്രബലമായ ഹദീസിന് എതിരല്ല. കാരണം അതെല്ലാം പല സാധ്യതകൾക്കും വക നൽകുന്ന ചില സംഭവങ്ങളാണ്. (തുഹ്ഫ: 3/36)
   ചുരുക്കത്തിൽ നബി(സ)യും സ്വഹാബത്തും തലപ്പാവും തൊപ്പിയും ധരിച്ചതിനെ അറബികളുടെ വേഷമായി പൂർവ്വകാല പണ്ഡിതൻമാരാരും വിലയിരുത്തിയിട്ടില്ല. പ്രത്യുത മതത്തിന്റെ ഭാഗമായി തന്നെയാണ് അതിനെ അവർ വിലയിരുത്തിയതെന്നു ഉപര്യുക്ത പണ്ഡിത പ്രസ്താവനകളിൽ നിന്ന് സുതരാം വ്യക്തമാണല്ലോ. വിശ്വവിഖ്യാത നാൾ മദ്ഹബുകളിലും തല മറക്കലും തലപ്പാവ് ധരിക്കളും സുന്നത്താണ്.     

27/10/2017

തലപ്പാവ്.. ഉമർ മൗലവിയെയും തള്ളി.


* തല മറക്കുന്ന കാര്യത്തില്‍ ഉമ്മര്‍ മൌലവിയെയും തളളി.. :-)

തല മറക്കുന്ന കാര്യത്തില്‍ ഉമ്മര്‍ മൌലവിയെയും തളളി.. :-)
സല്‍സബീലില്‍ കെ ഉമര്‍ മൌലവി എഴുതുന്നു.
പിന്നെ ഇപ്പോള്‍ ഒരു പുതിയ വാദം കേള്‍ക്കുന്നു. നബി ചെയ്താല്‍ പോരാ. അതനുസരിച്ച് പറയുകയും വേണം. എന്നാലേ സുന്നത്തെന്ന് പറയുകയുളളൂ എന്നാണ്. ഇവിടെ ഒരു വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സുന്നത്തിന്റെ വിശദീകരണത്തില്‍ എല്ലാവരും പറയുന്നു നബിയുടെ വാക്ക്, നബിയുടെ പ്രവൃത്തി, നബിയുടെ അംഗീകാരം എന്നിങ്ങനെ മൂന്നുണ്ട് എന്ന്. അപ്പോള്‍ നബിയൊരു സംഗതി പറഞ്ഞാല്‍ അത് സുന്നത്താണ്. ഒരു കാര്യം ചെയ്താല്‍ അതും സുന്നത്താണ്. ഒരു കാര്യം അംഗീകരിച്ചാല്‍ അതും സുന്നത്താണ്. ഇങ്ങനെ എല്ലാവരും വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. ചെയ്താല്‍ പോരാ പറയുകയും കൂടി വേണമെന്നാണെങ്കില്‍ അതൊരു പ്രത്യേക ഇനമായി പറഞ്ഞതെന്തിന്. നബിയുടെ വാക്ക്, നബിയുടെ അംഗീകാരം ഇങ്ങനെ രണ്ടെണ്ണം പറഞ്ഞാല്‍ മതിയല്ലോ. ഈ പുതിയ വാദക്കാര്‍ സുന്നത്തിന്റെ വിശദീകരണത്തില്‍ ഇത് മൂന്നും പറയല്‍ പതിവാണ്. അതു കൊണ്ട് ഈ ചോദ്യത്തിനുത്തരം കിട്ടണം. ഈ ചോദ്യം ഞാന്‍ പുറത്തു വിട്ടിട്ട് കുറേക്കാലമായി., ഇതു വരെ ഒരു മറുപടിയും ആരില്‍ നിന്നും കിട്ടിയില്ല. അതുകൊണ്ട് ഞാന്‍ ഈ വിഷയത്തില്‍ ഉറച്ചു നില്ക്കുന്നു. തല മറക്കല്‍ നബിയുടെ സുന്നത്താണെന്ന് പറയുന്നു. (സല്‍സബീല്‍ 1999 മെയ് പേജ് നം. 34-35)
മൌലവി തുടരുന്നു..
നിങ്ങള്‍ ജ. കെ എം മൌലവി സാഹിബിന്റെയും മററും വേഷത്തെക്കുറിച്ചു ചിന്തിച്ചു നോക്കുക. കണങ്കാലിന്റെ മേല്‍ഭാഗം വരെ താണുകിടക്കുന്ന ഉടു വസ്ത്രമാണദ്ദേഹം ധരിച്ചിരുന്നത്. അറബി വേഷത്തിലുളള നീളന്‍ കുപ്പായവും, തൊപ്പിയും തലപ്പാവും സാധാരണ ധരിച്ചിരുന്നു. പുറത്തു പോകുമ്പോള്‍ ഒരു കോട്ടും തോളില്‍ ഒരു തട്ടവും, കൈയില്‍ ഊന്നു വടിയും പഴയ കുടയുമുണ്ടായിരിക്കും. വക്കം മൌലവിയും െ സി സി മൌലവിയും വടി ഉപയോഗിച്ചിരുന്നില്ലെന്നു മാത്രം. കെ എം മൌലവിക്ക് സമാനമായ ഇസ്ലാമിക വേഷത്തില്‍ തന്നെ അവര്‍ ജീവിക്കുകയും മരിക്കുകയും ചെയ്തു.
ആധുനിക ഇസ്ലാഹി പ്രവര്‍ത്തകന്മാരുടെയും, പണ്ഡിതന്മാരില്‍ പെട്ട ചിലരുടെയും വേഷ വിധാനങ്ങള്‍ ഇസ്ലാമിക സംസ്കാരവുമായി പൊരുത്തപ്പടുന്നില്ലെന്നത് ദുഖസത്യം മാത്രമാണ്. താടി നീട്ടലും തല മറക്കലും പഴയ അറബി സംസ്കാരമാണെന്നും അത് നബി തിരുമേനിയുടെ വര്‍ഗ്ഗപാരമ്പര്യാചാരമാണെന്നും ചില അത്യാധുനികന്മാര്‍ വാദിക്കുന്നു. ഇത്തരം പുരോഗമനപരമായ- അതിര്‍ വരമ്പ് അതിലംഘിക്കുന്നതായ- അഭിപ്രായങ്ങളും, അതിനനുയോജ്യമായ കര്‍മ്മങ്ങളുമാണ് സര്‍വ്വ നാശങ്ങള്‍ക്കും കാരണം.. (കെ എം മൌലവി സാഹിബ് പേജ് 243)

22/10/2017

തലപ്പാവ് ധരിക്കൽ

തലപ്പാവ് ധരിക്കൽ📖📖

നിസ്കാരത്തിലും അല്ലാത്തപ്പോഴും പുരുഷന തല മറക്കൽ സുന്നത്താണ്. ഈ വിഷയത്തിൽ മദ്ഹബുകൾ തമ്മിൽ അഭിപ്രായാന്തരമില്ല. നബി(സ) നിസ്കാരത്തിലും അല്ലാത്തപ്പോഴും തലമറച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. 

തലപ്പാവു ധരിക്കൾ പ്രത്യേകം സുന്നത്താണ്. പുത്താൻ പ്രസ്ഥാനക്കാരുടെ പഴയകാല നേതാക്കൾ തല മറച്ചിരുന്നവരും അത് സുന്നത്താണെന്ന് പ്രസ്താവിച്ചവരുമായിരുന്നു. എന്നാൽ ആധുനിക പുത്തൻവാദികൾ തലമാറക്കൽ സുന്നത്തില്ലെന്നും നബി(സ) തലപ്പാവ് ധരിച്ചത് അറബികളുടെ സമ്പ്രദായം അതായത്കൊണ്ട് മാത്രമാണെന്നും വാദിക്കുന്നു. ആ വാദം തികച്ചും ബാലിശമാണ്. കാരണം,അപ്രകാരമായിരുന്നുവെങ്കിൽ തലപ്പാവു ധരിക്കാൻ പ്രേരിപ്പിക്കുന്ന ഹദീസുകൽക്കെന്ത് പ്രസക്തി?. ഒരു നാട്ടിലെ സമ്പ്രദായം മറ്റുള്ളവരും സ്വീകരിക്കാൻ പ്രസ്താവിക്കുന്നതിൽ അർത്ഥമില്ലല്ലോ.പ്രമാണങ്ങൾ പരിശോദിച്ചാൽ നിസ്കാരസംയാത്തും അല്ലാത്തപ്പോഴും നബി(സ) തലപ്പാവ് ധരിച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ നമുക്ക് കാണാൻ  കഴിയും.അവയിൽ ചിലത് ഇവിടെ കുറിക്കട്ടെ. 

عن جابر بن عبد الله أنّ رسول الله صلى الله عليه وسلم دخل يوم فتح مكّة، وعليه عمامة سوداء.(مسلم: ٢٤١٩)

(1) ജാബിർ(റ) ൽ നിവേദനം: "മക്കാവിജയദിവസം നബി(സ) മക്കയിൽ പ്രവേശിച്ചപ്പോൾ നബി(സ) കറുപ്പ് നിറമുള്ള ഒരു തലപ്പാവ് ധരിച്ചിരുന്നു". (മുസ്ലിം 2419).

عن جعفر بن عمرو بن حريث عن أبيه أن النبي صلى الله عليه وسلم خطب الناس وعليه عمامة سوداء. (مسلم: ٢٤٢٠)

(2) ജഅഫറുബ്നുഅംറുബ്നുഹുറൈസ്(റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "നബി(സ) ജനങ്ങളോട് ഖുത്വുബ ഓതി നബി(സ)യുടെ മേൽ കറുപ്പ് നിറത്തിലുള്ള തലപ്പാവു ഉണ്ടായിരുന്നു". (മുസ്ലിം 2420)

عن جعفر بن عمرو بن أمية عن أبيه قال رأيت النبي صلى الله عليه وسلم يمسح على عمامته وخفيه(صحيح البخاري : ١٩٨)

(3)  ജഅഫറുബ്നുഅംറുബ്നു ഉമയ്യ(റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "നബി(സ) അവിടുത്തെ തലപ്പാവിന്റെ മേലേയും രണ്ട് ഖുഫ്ഫകളുടെ മേലേയും (അംഗശുദ്ദിവരുത്തുമ്പോൾ) തടവുന്നത് ഞാൻ കണ്ടു". (ബുഖാരി: 198 - ഇബ്നുഹിബ്ബാൻ. 1366)

عن ابن المغيرة عن أبيه أنّ الّبيّ صلى الله عليه وسلم مسع علي الخفّين ومقدّم رأسه وعلي عمامته.(مسلم: ٤١١، أبو داود: ١٢٩) 

(4) ഇബ്നുൽ മുഗീറ(റ) പിതാവിൽ നിന്നുദ്ദരിക്കുന്നു : "നബി(സ) രണ്ട് ഖുഫ്ഫകൽക്കുമുകളിലും തലയുടെ മുഭാഗത്തും അവിടത്ഹെ തലപ്പാവിന്റെ മുകളിലും തടവി". (മുസ്ലിം 411- അബുദാവൂദ്- 129)

عن بلال قال: كان يخرج يقضي حاجته فآتيه بالماءفيتوضأ ويمسح على عمامته(أبو داود: ١٣١)

(5) ബിലാൽ(റ) വിൽ നിന്ന് നിവേദനം: "നബി(സ) തന്റെ ആവശ്യംനിർവ്വഹിക്കാൻ പുറപ്പെടുമ്പോൾ വെള്ളപ്പാത്രവുമായി ഞാൻ നബി(സ) യെ സമീപിക്കും. അപ്പോൾ നബി(സ) വുളു എടുക്കുകയും തലപ്പാവിനുമുകളിൽ തടവുകയും ചെയ്യും." (അബുദാവൂദ് 131)

عن زيد يعني ابن أسلم أن ابن عمر كان يصبغ لحيته بالصفرة حتى تمتلئ ثيابه من الصفرة فقيل له لم تصبغ بالصفرة فقال إني رأيت رسول الله صلى الله عليه وسلم يصبغ بها ولم يكن شيء أحب إليه منها وقد كان يصبغ ثيابه كلها حتى عمامته (أبو داود: ٣٥٤٢)

(6) സൈദുബ്നു അസ് ലമി(റ) ൽ നിന്ന് നിവേദനം: "നിശ്ചയം ഇബ്നു ഉമർ(റ) തന്റെ താടി മഞ്ഞവർണ്ണം കൊണ്ട് ചായം കൊടുക്കുമായിരുന്നു. അങ്ങനെ അദ്ദേഹത്തിൻറെ വസ്ത്രങ്ങൾ മഞ്ഞവർണ്ണത്താൽ നിറയും. അതെപ്പറ്റി അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു. നിശ്ചയം നബി(സ) മഞ്ഞച്ചായം കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നബി(സ)ക്ക് അതിനെക്കാൾ ഇഷ്ടപ്പെട്ട ചായം വേറെയില്ല. തലപ്പാവടക്കമുള്ള നബി(സ)യുടെ വസ്ത്രങ്ങൾ മുഴുവനും അതുകൊണ്ട് അവിടന്ന് ചായം മുക്കുമായിരുന്നു". (അബുദാവൂദ് 3542).

നബി(സ) ഇപ്പോഴും തലപ്പാവ് ധരിച്ചിരുന്നുവെന്നു അറിയിക്കുന്ന ഹദീസുകൾ ഇനിയും ധാരാളം കാണാവുന്നതാണ്.

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...