Showing posts with label ജുമുഅഃയുടെ രണ്ടാം ബാങ്ക്. Show all posts
Showing posts with label ജുമുഅഃയുടെ രണ്ടാം ബാങ്ക്. Show all posts

07/03/2018

ജുമുഅയുടെ രണ്ടാം ബാങ്കും ശാഫിഈ ഇമാമും

"ജുമുഅയുടെ രണ്ടാം ബാങ്കും 
 ശാഫിഈ ഇമാമും"
===============

 ശാഫിഈ ഇമാം ജുമുഅക്ക് ഒരൊറ്റ ബാങ്കിനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്ന് പറഞ്ഞിട്ടുണ്ടല്ലോ അതുകൊണ്ട് ഇന്നത്തെ ശാഫിഈ മദ്ഹബ് കാർ ശാഫിഈ ഇമാമിന്റെ ഈ വാക്ക് തള്ളിക്കളയുന്നവരാണ് എന്നാണ് വഹാബികളുടെ പ്രചാരണം..

എന്നാൽ എന്താണ് യാഥാർഥ്യം എന്ന് നോക്കാം..

മുത്തുനബിയുടെ കാലത്തു വെള്ളിയാഴ്ച്ച സുബ്ഹിക്ക് നിസ്കാരത്തിന് പള്ളിയിൽ വന്നാൽ പിന്നെ ജുമുഅ കഴിഞ്ഞു മാത്രം തിരിച്ചു പോകുന്നതും അല്ലെങ്കിൽ ജുമുഅക്ക് വളരെ നേരത്തെ തന്നെയെത്തി ഇബാദത്തിൽ മുഴുകുന്ന ഒരു രീതിയായിരുന്നു ഉണ്ടായിരുന്നത്...

അതിനെയാണ് ശാഫിഈ ഇമാം എനിക്ക് നബിതങ്ങളുടെ കാലത്തേ പോലെ എല്ലാവരും പെട്ടന്ന് പള്ളിയിൽ വരുന്നവരാകുക എന്നതാണ് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് എന്നാണ് ആ പറഞ്ഞത്..

അങ്ങനെയാവുമ്പോൾ രണ്ട് ബാങ്കിന്റെ ആവശ്യം വരുന്നില്ല..

എന്നാൽ ആ കാലഘട്ടം മാറി ജനങ്ങൾ വൈകി എത്താൻ തുടങ്ങി അപ്പോൾ പിന്നീട് രണ്ട് ബാങ്ക് പ്രാവർത്തികമാക്കാൻ  തുടങ്ങി...

മുസ്ലിംകൾ എല്ലാവരും ആഗ്രഹിക്കുന്നത് എല്ലാവരും വളരെ വേഗത്തിൽ ജുമുഅക്ക് ഹാജരാകുന്ന ഒരു സ്ഥിതി സംജാദമാകണം എന്നാണ്..
അത് തന്നെയാണ് ശാഫിഈ ഇമാം നബി തങ്ങളുടെ കാലത്തുള്ള ഒരൊറ്റ ബാങ്കാണ് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് എന്ന് പറഞ്ഞത്..

അല്ലാതെ രണ്ടാം ബാങ്ക് തെറ്റാണ് എന്ന് എവിടെയും ശാഫിഈ ഇമാം പറഞ്ഞിട്ടില്ല.
പറഞ്ഞിട്ടുണ്ടെങ്കിൽ വഹ്ഹാബികൾ കൊണ്ടു വരട്ടെ..

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...