Showing posts with label ഖബറിന്മേൽ ഇരിക്കൽ. Show all posts
Showing posts with label ഖബറിന്മേൽ ഇരിക്കൽ. Show all posts

07/01/2018

ഖബറിന്മേൽ ഇരിക്കൽ

ഖബറിന്മേൽ ഇരിക്കുന്നതിനെ സംബന്ധിച്ച ഹദീസുകൾ വഹാബികൾ പ്രചരിപ്പിക്കുന്നത് കണ്ടാൽ , സുന്നികൾ ഖബറിന്മേൽ കയറി കുത്തിയിരിക്കാൻ കല്പിക്കുന്നു എന്ന് തോന്നിപ്പോകും. ഓരോ ഹദീസും കഴിവിന്റെ പരമാവധി വെടക്കാക്കി തനിക്കാക്കുന്ന മുജാഹിൽ സ്വഭാവം അവരുടെ ഓരോ പ്രവർത്തിയിലും വാക്കിലും പോസ്റ്റിലും നാം കരുതിയിരിക്കണം. ഖബറിനരികിൽ നിൽക്കുന്നതിനെയും, ഇരിക്കുന്നതിനെയും  കുറിച്ചാണ് ഈ പറയുന്നത് എന്ന തെറ്റിദ്ദാരണ പരത്തുക,അതു വഴി ഖബർ സിയാറാത് ചെയ്യുന്നവരെ ഹറാമെന്നും പറഞ്ഞു പേടിപ്പിച്ചു പിന്തിരിപ്പിക്കാൻ ശ്രമിക്കുക  എന്ന തനി ഇബ്ലീസിയൻ മനോഗതി മാത്രമാണ്  ഇതിന് പിന്നിൽ.


നബി ﷺ അരുളിയ മറ്റൊരു ഹദീസാണ് ഖബ്റിന്മേൽ കുത്തിയിരിക്കൽ. 
ഈ ഹദീസിനെ സംബന്ധിച്ചു ഖത്തപ്പുര കെട്ടി കുത്തിയിരിക്കലും നിഷിദ്ധം എന്നാണ് പ്രബോധനം പറയുന്നത്. 
ഖത്തപ്പുര കെട്ടി ഖബറിനരുകിൽ ഇരിക്കരുതെന്ന് ഹദീസിലുണ്ടോ? 
ഖബറിൻ മുകളിൽ ഇരിക്കരുതെന്ന് പറഞ്ഞാൽ ഖബറിന്നരുകിലും ഇരിക്കാൻ പാടില്ല എന്നാണോ? 

കത്തപ്പുര കെട്ടിയാൽ ഖുർആൻ ഓതുന്നവർക്ക് വല്ല ബഞ്ചോ മറ്റോ ഇട്ടു ഇരിക്കുന്നതും ഖബ്റിൻ മുകളിൽ ഇരിക്കുന്നതും രണ്ടും രണ്ട് തരമാണ്.
ഖബറിൻ മേൽ ഇരിക്കാൻ പാടില്ല എന്ന് ഹദീസിൽ പറഞ്ഞതിൻറെ അർത്ഥം മഹാന്മാരായ ഹദീസിൻറെ ഇമാമുകൾക്ക് രണ്ടഭിപ്രായക്കാരാണ്. 
ഇമാം മാലിക്(റ) തൻറെ പ്രസിദ്ധ ഗ്രന്ഥമായ 'മുവത്തയിൽ' അതിനെപ്പറ്റി പറയുന്നു :  സാരം, ഖബറിന്മേൽ ഇരിക്കുന്നതിനെപ്പറ്റി വിരോധിക്കപ്പെട്ടത് മലമൂത്രവിസർജ്ജനത്തിനു വേണ്ടിയുള്ള ഇരുത്തമാണന്നാണു മനസ്സിലാകുന്നത്. 
ഇമാം മാലിക്(റ)വിൻറെ അഭിപ്രായത്തോടു യോജിച്ചനിലക്ക് സൈദുബ്നു സാബിത്ത്(റ) വിൽ നിന്നു മർഫൂആയ നിലക്ക് വന്ന ഒരു രിവായത്തിലും കാണാവുന്നതാണ്. 
(മുവത്ത വാള്യം 2, പേജ് 70).

എന്നാൽ മറ്റൊരഭീപ്രായത്തിൽ ഈ ഇരുത്തത്തെ സാധാരണ നിലയിലുള്ള ഇരുത്തമായി തന്നെ കണക്കാക്കുന്നുണ്ട്. 
ഏതഭിപ്രായം വെച്ച് നോക്കിയാലും അത് ഖബറിന്മേലുള്ള ഇരുത്തമാണ്. 
ഖബറിന്നരുകിൽ ഇരിക്കുന്നതുമായി ഈ ഹദീസിനു ഒരു ബന്ധവുമില്ല.

ഇമാം ശഅബി(റ) പറയുന്നതു കാണുക:  മഹാന്മാരായ മദീനായിലുള്ള അൻസാറുകൾ അവർക്കൊരു ആൾ മരണപ്പെട്ടാൽ ആ മയ്യിത്തിൻറെ ഖബ്റിങ്ങൽ ഖുർആൻ ഓതേണ്ടതിനായി ഖബ്റിങ്ങലേക്കു പോയും വന്നും കൊണ്ടിരിക്കുമായിരുന്നു.( കിതാബുൽ റൂഹ് പേജ് 11).

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...