Showing posts with label മയ്യിത്ത്‌ നു വേണ്ടിയുള്ള ഖുർആൻ പാരായണം. Show all posts
Showing posts with label മയ്യിത്ത്‌ നു വേണ്ടിയുള്ള ഖുർആൻ പാരായണം. Show all posts

09/09/2018

ഫിര്‍ഔനിന്‍റെ ജഡം തിരിച്ചറിഞ്ഞതെങ്ങനെ

*💥ഫിര്‍ഔനിന്‍റെ ജഡം തിരിച്ചറിഞ്ഞതെങ്ങനെ✨*

*💢ഫിര്‍ഔനിന്‍റെ ജഡം കടലില്‍ നിന്നു കിട്ടിയപ്പോള്‍, അത് ഫിര്‍ഔന്‍ ആണെന്ന് മനസ്സിലായത് എങ്ങനെ?*

_✍മറുപടി നല്‍കിയത് അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍_

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെഅനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

👉ഫറോവ അല്ലെങ്കില്‍ ഫിര്‍ഔന്‍ എന്നത് ഒരു കാലത്ത് ഈജിപ്ത് ഭരിച്ച രാജാക്കന്മാര്‍ പൊതുവെ വിളിപ്പെട്ടിരുന്ന സ്ഥാന പേരെന്നാണ് പ്രബലമായ അഭിപ്രായം. എന്നാല്‍ മൂസാ നബി (അ) മിന്‍റെ കാലഘട്ടത്തില്‍ ജീവിച്ച ഫിര്‍ഔന്‍ ആരായിരുന്നുവെന്നതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പഴയകാല മുഫസ്സിറുകള്‍ക്കിടയിലും ആധുനിക ചരിത്രകാരന്മാര്‍ക്കിടയിലും ഈ അഭിപ്രായന്തരങ്ങളുണ്ട്. ഇന്ന് മുസ്ലിംകളും അല്ലാത്തവരുമായ ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും ശാസ്ത്രജ്ഞരും വ്യത്യസ്തമായ സിദ്ധാന്തങ്ങളും പഠനങ്ങളും അവതരിപ്പിക്കുകയും പ്രത്യേകമായ രചനകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഓരോരുത്തരുടെ നിഗമനങ്ങള്‍ക്കും അവരുടേതായ ന്യായങ്ങളും അവര്‍ നിരത്തുന്നുണ്ട്. പക്ഷേ, ഇന്നേവരെ കുറ്റമറ്റ ഒരു അഭിപ്രായം രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഈജിപ്തോളജിയും അന്നു കാലത്ത് രാജാക്കന്മാര്‍ എഴുതി വെച്ച ഫലകങ്ങളും ശവക്കല്ലറകളിലെ എഴുത്തുകളുമാണ് അവര്‍ ഗവേഷണത്തിനുള്ള അടിസ്ഥാനമായി സ്വീകരിക്കുന്നത്. അധികാരി വര്‍ഗങ്ങളുടെ താല്പര്യത്തിനനുസരിച്ചു മാത്രം എഴുതപ്പെട്ട ഫലകങ്ങളും പല കവര്‍ച്ചകള്‍ക്കും കവര്‍ച്ചകളില്‍ രക്ഷപ്പെടുത്താനായി ഒളിപ്പിച്ചുവെക്കലുകള്‍ക്കും വിധേയമായ ശവക്കല്ലറകളിലെ എഴുത്തുകളും പൂര്‍ണ്ണമായും വിശ്വസനീയമല്ലെന്നതു കൊണ്ടു തന്നെ ഇത്തരം ഗവേഷണങ്ങള്‍ ഒരിക്കലും ഒരു ഉറപ്പിലേക്കെത്തിക്കുകയില്ല.

ഖുര്‍ആന്‍ ചരിത്ര സംഭവങ്ങളുദ്ധരിക്കുന്നത് അതിലൂടെ അല്ലാഹുവിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനും അവനെതിരു പ്രവര്‍ത്തിച്ചവര്‍ക്ക് അവന്‍ നല്‍കിയ ശിക്ഷയും അവനോടു നന്ദി കാണിച്ചവര്‍ക്കു അവന്‍ നല്‍കിയ പ്രതിഫലവും രക്ഷയും വിവരിക്കാനും അതിലെ നല്ല പാഠങ്ങള്‍ മനസ്സിലാക്കിത്തരുവാനുമാണ്. അഥവാ ഖുര്‍ആന്‍ ഒരു ചരിത്ര ഗ്രന്ഥമല്ല. അതിനാല്‍ ഖുര്‍ആനില്‍ കാലഘട്ടങ്ങളെ കുറിച്ചും രാജ ഭരണങ്ങളെയും സംവിധാനങ്ങളെയും കുറിച്ചുമുള്ള കൃത്യമായ ചരിത്രവിശകലനം ലഭ്യമല്ല. ഫിര്‍ഔനിന്‍റെ മരണത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്.

📖“അതിനാല്‍ അവനെയും അവന്റെ പടയാളികളെയും നാം പിടികൂടി കടലിലെറിഞ്ഞു. നോക്കൂ; ആ അക്രമികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.” (28:40)

📖“അപ്പോള്‍ അവരെ നാട്ടില്‍നിന്ന് വിരട്ടിയോടിക്കാന്‍ ഫിര്‍ഔന്‍ തീരുമാനിച്ചു. എന്നാല്‍ അവനെയും അവന്റെ കൂട്ടാളികളെയും നാം മുക്കിക്കൊന്നു.” (17:103)

📖“അവസാനം അവര്‍ നമ്മെ പ്രകോപിപ്പിച്ചപ്പോള്‍ നാം അവരോട് പ്രതികാരം ചെയ്തു. അവരെയൊക്കെ മുക്കിയൊടുക്കി.” (43:55)

മൂസാ (അ)മും ബനൂ ഇസ്രാഈലും സുരക്ഷിതമായി കടല്‍ കടന്നെങ്കിലും അവരില്‍ ചിലര്‍ക്ക് ഫിര്‍ഔന് ശരിക്കും ചത്തുവോ അതോ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന സംശയമുണ്ടായിരുന്നു. അവരുടെ ഈ ശങ്ക തീര്‍ക്കാന്‍ അല്ലാഹു തആലയുടെ കല്പന പ്രകാരം ഫിര്‍ഔനിന്‍റെ ശവ ശരീരം കടലില്‍ നിന്ന് ഒരു ഉയര്‍ന്ന സ്ഥലത്തേക്ക് കരയണഞ്ഞു. ആ ശവത്തില്‍ ഫിര്‍ഔനിന്‍റെ അങ്കിയുമുണ്ടായിരുന്നു. (തഫ്സീര്‍ ഇബ്നു കസീര്‍) ഇതിലേക്ക് സൂചന നല്‍കുന്നതാണ് താഴെ കൊടുത്ത ഖുര്‍ആന്‍ വാക്യം

📖“നിന്റെ ശേഷക്കാര്‍ക്ക് ഒരു പാഠമായിരിക്കാന്‍ വേണ്ടി ഇന്നു നിന്റെ ജഡത്തെ (പോറലേല്‍ക്കാതെ) നാം രക്ഷപ്പെടുത്തും. സംശയമില്ല; മനുഷ്യരിലേറെപ്പേരും നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാണ്.” (10:92)

ശിലാ ഫലകത്തില്‍ കൊത്തിവെച്ച ഹീറോഗ്ലിഫിക്സ് എന്ന പ്രത്യേക ലിപി വായിച്ചെടുത്തും അതുപോലെ ശവക്കല്ലറകളിലും മറ്റും കൊത്തിവെച്ചതും അവലംബിച്ച്, നിലവിലുള്ള ഓരോ മമ്മിയുടേയും പേരും ചരിത്രവും ഇന്ന് അനുമാനിച്ചെടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ, മൂസാ (അ) കാലഘട്ടത്തിലുണ്ടായിരുന്ന ഫിര്‍ഔന്‍  ആരെന്ന് ചരിത്ര ഗവേഷണത്തിലൂടെ കണ്ടെത്തിയാല്‍ ആ മമ്മി ഏതെന്നു കണ്ടെത്താനും കഴിയും.

മൂസാ നബി(അ) മിന്‍റെ ജനന സമയത്തും ശേഷവും ബനൂ ഇസ്രാഈലിനെ കഷ്ടപ്പെടുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്ത അതേ ഫിര്‍ഔന്‍ തന്നെയാണ് ഈജിപ്തില്‍ നിന്ന് രക്ഷപ്പെട്ടു പോയിരുന്ന മൂസാ (അ)മിനെയും അനുയായികളെയും പിന്തുടരുകയും ചെങ്കടലില്‍ മുക്കികൊല്ലപ്പെടുകയും ചെയ്തതെന്നാണ് ഖുര്‍ആനിക ആയതുകളുടെ സൂചനകളില്‍ നിന്നും തഫ്സീറുകളുടെ വിശദീകരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. തഫ്സീറുകളില്‍ ഈ ഫിര്‍ഔനിന്‍റെ പേരായി വലീദ് ബ്നു മുസ്അബ്, മുസ്അബ് ബ്നു റയ്യാന്‍, ഖാബൂസ്, മൂഗീസ്, ഫന്‍ഥൂസ് തുടങ്ങി പലപേരുകളുടെയും അഭിപ്രായങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. കൈറോ യുനൂവേഴ്സിറ്റി പ്രഫസര്‍, ഡോക്ടര്‍ റുശ്ദി അല്‍ബദ്റാവി തന്‍റെ ((ആരാണു മൂസാ(അ)മിന്‍റെ ഫിര്‍ഔന്‍)) എന്ന ഗ്രന്ഥത്തില്‍ ആധുനികമായി നിലനില്‍ക്കുന്ന പത്തോളം നിഗമനങ്ങളും അവയുടെ വക്താക്കളും അവരുടെ തെളിവുകളും വിശദീകരിച്ചതിനു ശേഷം ആ ഫിര്‍ഔന്‍ റാമസിസ് രണ്ടാമനാണെന്നു സ്ഥിരീകരിക്കുന്നുണ്ട്. റാമസീസ് രണ്ടാമന്‍റെ ഒരു കൈ അല്‍പം ഉയര്‍ത്തിപ്പിടിച്ചത് അപകടത്തെ തടയുന്ന വെപ്രാളം മൂലമാണെന്നും മറ്റു മമ്മികളെല്ലാം ശാന്തമായ രീതിയിലാണ് കൈ വെച്ചിട്ടുള്ളതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. എന്നാല്‍ റാമസീസിന്‍റെ ശവശരീരത്തില്‍ കണ്ടെത്തിയ ഉപ്പിന്‍റെ സാന്നിധ്യം കടലില്‍ മുങ്ങി മരിച്ചതിനുള്ള തെളിവാണെന്ന വ്യാഖ്യാനം,  അത് മമ്മിഫെകേഷന്‍റെ ഭാഗമായി ഉപയോഗിച്ചതാകാനുള്ള സാധ്യത മുന്നോട്ടു വെച്ചദ്ദേഹം നിരാകരിക്കുന്നു.

ജാന്‍ യൂയോട്ട് മുന്നോട്ട് വെച്ച സിദ്ധാന്തമാണ് റാമസിസ് രണ്ടാമന്‍ ഇസ്രാഈല്യരെ അടിച്ചമര്‍ത്തിയ ഫിര്‍ഔനും റാമസിസിന്‍റെ മകന്‍ മെര്‍ണാപ്ത ഇസ്രാഈല്യരുടെ പാലായന സമയത്തെ ഫിര്‍ഔനുമെന്നത്. അതിനു മെര്‍ണപ്തയുടെ ഫലകമെന്നറിയപ്പെടുന്ന ഒരു മാര്‍ബിള്‍ കല്ലില്‍ കൊത്തിവെച്ച കവിതയാണ് തെളിവായി ഉദ്ധരിക്കുന്നത്. സത്യത്തില്‍ അത് രാജാവിനെ പുകഴ്ത്തിയെഴുതിയ കവിത എന്നതിലുപരി മറ്റൊന്നുമല്ല.

ഈ സിദ്ധാന്തത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രൊഫസര്‍ മോറിസ് ബുഖായ് ഈജിപ്ത് സന്ദര്‍ശന സമയത്ത് ഈ മമ്മിയെ പ്രത്യേകം പരിശോധിക്കാനുള്ള അനുവാദം വാങ്ങിച്ചു. തന്‍റെ സഹ പ്രവര്‍ത്തകരോടൊത്തുള്ള പരിശോധനയില്‍ ആ മമ്മിയുടെ മരണ കാരണം തിരമാലകളാലേറ്റ ക്ഷതമായിരിക്കണമെന്ന നിഗമനത്തിലെത്തിയെന്ന് അദ്ദേഹം തന്‍റെ ((ബൈബിളും ഖുര്‍ആനും ശാസ്ത്രവും)) എന്ന ഗ്രന്ഥത്തില്‍ പറയുന്നു.

ഈ നൂറ്റാണ്ടില്‍ കടലില്‍ നിന്ന് ഒരു ജഢം ലഭിക്കുകയും അത് ശാസ്ത്രീയമായ പരിശോധനക്കു വിധേയമാക്കിയപ്പോള്‍ ഫിര്‍ഔനിന്‍റേതാണെന്ന് മനസ്സിലാവുകയും ചെയ്തുവെന്ന ഒരു ധാരണ ചോദ്യത്തില്‍ നിഴലിക്കുന്നുണ്ട്. സത്യത്തില്‍ അങ്ങനെ സംഭവിച്ചിട്ടില്ല. ഈജിപ്തില്‍ കാലങ്ങളായി നിലവിലുള്ള മമ്മികളുടെ കൂട്ടത്തിലുള്ള ഒന്നിനെ മൂസാ നബി(അ)മിന്‍റെ  കാലത്തുള്ള ഫിര്‍ഔനായി മനസ്സിലാക്കാനുള്ള പഠനങ്ങളും ഗവേഷണങ്ങളുമാണ് നടക്കുന്നത്. പൂര്‍ണ്ണമായും സത്യമെന്നു പറയത്തക്ക ഒരു തീരുമാനത്തില്‍ ഇന്നും ശാസ്ത്രജ്ഞര്‍ക്കോ ചരിത്രകാരന്മാര്‍ക്കോ എത്താന്‍ കഴിഞ്ഞിട്ടില്ല.
_കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ._

16/01/2018

മരിച്ചവർക്ക് വേണ്ടിയുള്ള ഖുർആൻ പാരായണം. വഹാബി തട്ടിപ്പ്

മുജാഹിദ് സലഫിസ്റ്റ്കളുടെ തട്ടിപ്പ്

   മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണം

  ചോദ്യം:

1. -ഇമാംശാഫിഈ  മയ്യത്തിന് വേണ്ടി ഖുർആൻ പാരായണം പാടില്ല എന്ന് പറഞ്ഞിട്ടുണ്ടോ? അങ്ങനെ ചില വഹാബികൾ പ്രജരിപ്പിക്കുന്നു.?

2'   ഇബ്നു കസീർ തഫ്സീറിൽ എന്താണ് പറഞ്ഞത്?

ഉത്തരം:-
ഇമാംശാഫിഈ  മയ്യത്തിന് വേണ്ടി ഖുർആൻ പാരായണം പാടില്ല എന്ന് പറഞ്ഞു എന്നത്

 മുജകളുടെ പച്ചക്കളവാണ് .
മയ്യിത്തിന്റെ അരികിൽ ഖുർആ പാരായണം ചെയ്യണമെന്നാണ് ഇമാം ശാഫിഈ റ   യും ഇമാം നവവി റ യും പറ്റു പണ്ഡിതന്മാരും  പറഞ്ഞത്.

ഇമാം ശാഫിഈ(റ) അൽ ഉമ്മിൽ പറയുന്നത് കാണുക.
ﻭﺃﺣﺐ ﻟﻮ ﻗﺮﺃ ﻋﻨﺪ ﺍﻟﻘﺒﺮ ﻭﺩﻋﻲ ﻟﻠﻤﻴﺖ ‏( ﺍﻷﻡ : ٣٢٢ / ١ ‏)
ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. (അൽ ഉമ്മ്. 1/322)
ഇമാം നവവി റ പറയുന്നു
الإمام النووي في "المجموع" (5/311، ط. دار الفكر): [قال أصحابنا: ويُستحب للزائر أن يُسلِّم على المقابر، ويدعو لمن يزوره ولجميع أهل المقبرة، والأفضل أن يكون السلام والدعاء بما ثبت في الحديث، ويُسْتَحَبُّ أن يقرأ من القرآن ما تيسَّر ويدعو لهم عقبها، نصَّ عليه الشافعيُّ، واتفق عليه الأصحاب] اهـ.

ഖുർആനിൽ നിന്ന് എളുപ്പമായത് പാരായണം ചെയ്ത് ഉടനെ മരണപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കൽ സുന്നത്താണ്. ഇക്കാര്യം ഇമാം ശാഫിഈ(റ) വ്യക്തമായി പ്രസ്ഥാപിച്ചിരിക്കുന്നു'. അതിന്റെ മേൽശാഫി പണ്ഡിതന്മാർ ഏകോപ്പിച്ചിരിക്കുന്നു: (ശർഹുൽ മുഹദ്ദബ്: 5/311)

 ഇമാം നവവി റ അദ്കാറിൽ പറയുന്നു.

وقال في "الأذكار" (1/288، ط. دار ابن حزم): [ويُسْتَحَبُّ أن يقعد عنده بعد الفراغ ساعةً قدر ما يُنحر جزور ويقسم لحمها، ويشتغل القاعدون بتلاوة القرآن، والدعاء للميت، والوعظ، وحكايات أهل الخير، وأحوال الصالحين. قال الشافعي والأصحاب: يُستحب أن يقرؤوا عنده شيئًا من القرآن؛ قالوا: فإن ختموا القرآن كله كان حسنًا] اهـ.
മറമാടിയതിന്ന് ശേഷം ഒട്ടകത്തെ അറുത്ത് മാംസ വിതരണം നടത്തുന്ന സമയം മയ്യിത്തിന്നരികെ ഇരിക്കൽ പുണ്യമാണ്.
ഖുർആൻ പാരായണം മയ്യിത്തിനുള്ള പ്രാർഥന പ്രഭാഷണം (വഅള് ) സ്വാലിഹീങ്ങളുടെയും അവസ്ഥകളും മഹാന്മാരുടെ ചരിത്രങ്ങൾ പറയൽ (മൗലിദ് പാരായണം ) എന്നിവ കൊണ്ട് ജോലിയാവണം .

ശാഫിഈ ഇമാമും അനുയായികളും പറഞ്ഞു.
ഖുർആനിന്റെ ഒരു ഭാഗം ഖബറിന്റെ അരികെ ഓതാണ്ടതാണ്.
ഖബറിന്നരികെ നിന്ന് കൊണ്ട് വിശുദ്ധ ഖുർആൻ ഖതം ആക്കിയാൽ ഏറ്റവും നല്ലതാണ്. (അദ്കാർ ഇമാം നവവി 288
)
ഇമാം നവവി റിയാളുസ്വാലിഹീനിൽ പറയുന്നു.
وقال في "رياض الصالحين" (1/295، ط. مؤسسة الرسالة): [قال الشافعي رحمه الله: ويُستحب أن يُقرأ عنده شيءٌ مِن القرآن، وإن ختموا القرآن عنده كان حسنًا] اهـ.
ശാഫിഈ ഇമാം പറഞ്ഞു.
ഖുർആനിന്റെ ഒരു ഭാഗം ഖബറിന്റെ അരികെ ഓതാണ്ടതാണ്.
ഖബറിന്നരികെ നിന്ന് കൊണ്ട് വിശുദ്ധ ഖുർആൻ ഖതം ആക്കിയാൽ ഏറ്റവും നല്ലതാണ്.(       റിയാളുസ്വാലിഹീൻ       295)

ചുരുക്കത്തിൽ ഇനിയും ധാരാളം തെളിവുകൾ ഉണ്ട്.

ഇതിൽ നിന്നല്ലാം മയ്യിത്തിന്റെ അരികിൽ വെച്ചും ഖബറിന്നരികിൽ ഖതം പുര കെട്ടിയും ഖുർആൻ പാരായണം ചെയ്യുന്ന രീതി പുണ്യമാണെന്ന് ഇമാം ശാഫി റ വും മറ്റു പണ്ഡിതന്മാരും ഏകോപ്പിച്ചതും
അവർ എല്ലാവരും ഏകോപിച്ചതും
അവരിൽ ഒരാൾക്കും തന്നെ തർക്കമില്ലാത്തതുമാണ്.

ഇത്രയും വെക്തമായ  ശാഫിഈ ഇമാമും നവവി .ഇമാമും അനുയായികളും പറഞ്ഞിട്ടും ശാഫിഈ മദ്ഹബിൽ ഖുർആൻ പാരായണം ചെയ്യരുത് എന്നാണ് പറയുന്നത് എന്ന മുജാഹിദ് വാദം വെള്ളം ചേർക്കാത്ത കളവാണ് -
എന്ന് മനസ്സിലാക്കാം.

😠മറ്റു മദ്ഹബുകൾ

ഇനി മറ്റു മദ്ഹബിന്റെ വീക്ഷണം എന്ത് എന്ന് നോക്കാം '
മുല്ലാ അലിയുiൽ ഖാരി  റ പറയുന്നു.

وَقَالَ الْقُرْطُبِيُّ: حَدِيثُ اقْرَءُوا عَلَى مَوْتَاكُمْ يس هَذَا يُحْتَمَلُ أَنْ تَكُونَ هَذِهِ الْقِرَاءَةُ عِنْدَ الْمَيِّتِ فِي حَالِ حَيَاتِهِ، وَيُحْتَمَلُ أَنْ تَكُونَ عِنْدَ قَبْرِهِ، كَذَا ذَكَرَهُ السُّيُوطِيُّ فِي شَرْحِ الصُّدُورِ، ثُمَّ قَالَ: اخْتُلِفَ فِي وُصُولِ ثَوَابِ الْقُرْآنِ لِلْمَيِّتِ، فَجُمْهُورُ السَّلَفِ وَالْأَئِمَّةِ الثَّلَاثَةِ عَلَى الْوُصُولِ  الكتاب: مرقاة المفاتيح شرح مشكاة المصابيح
الملا علي القاري (000 - 1014 هـ = 000 - 1606 م)
മുന്ന് മദ് ഹബിന്റെ  ഇമാമുമാരും സലഫു കളിൽ ( ആദ്യ മൂന്ന് നൂറ്റാണ്ടുകളിൽ ചീ വിച്ചവർ ) ഭൂരി ഭക്ഷവും ഖുർആൻ പാരായണം മരണപെട്ടവർക്ക് ചേരുമെന്നാണ് - ശറഹ് സുദൂറിലും ഇത് പറഞ്ഞിട്ടുണ്ട് (മിർഖാത്ത്)

‏)
ﻭﻗﺎﻝ ﻓﻲ ﻧﻬﺎﻳﺔ ﺍﻟﻤﺤﺘﺎﺝ : " ﻭﻓﻲ ﺍﻟﻘﺮﺍﺀﺓ ﻭﺟﻪ - ﻭﻫﻮ ﻣﺬﻫﺐ ﺍﻷﺋﻤﺔ ﺍﻟﺜﻼﺛﺔ - ﺑﻮﺻﻮﻝ ﺛﻮﺍﺑﻬﺎ ﻟﻠﻤﻴﺖ ﺑﻤﺠﺮﺩ ﻗﺼﺪﻩ ﺑﻬﺎ، ﻭﺍﺧﺘﺎﺭﻩ ﻛﺜﻴﺮ ﻣﻦ ﺃﺋﻤﺘﻨﺎ ... ﻗﺎﻝ ﺍﺑﻦ ﺍﻟﺼﻼﺡ : ﻭﻳﻨﺒﻐﻲ ﺍﻟﺠﺰﻡ ﺑﻨﻔﻊ : ﺍﻟﻠﻬﻢ ﺃﻭﺻﻞ ﺛﻮﺍﺏ ﻣﺎ ﻗﺮﺃﻧﺎﻩ . ﺃﻱ : ﻣﺜﻠﻪ ﻓﻬﻮ ﺍﻟﻤﺮﺍﺩ، ﻭﺇﻥ ﻟﻢ ﻳﺼﺮﺡ ﺑﻪ ﻟﻔﻼﻥ؛ ﻷﻧﻪ ﺇﺫﺍ ﻧﻔﻌﻪ ﺍﻟﺪﻋﺎﺀ ﺑﻤﺎ ﻟﻴﺲ ﻟﻠﺪﺍﻋﻲ، ﻓﻤﺎ ﻟﻪ ﺃﻭﻟﻰ "  ‏) .19/341
ഓത്തിന്റെ നേരെ പ്രതിഫലം മയ്യിത്തിന് ലഭിക്കണമെന്ന് കരുതിയാൽ തന്നെ ചേരുമെന്നാണ (് ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച ) മൂന്ന് ഇമാമുമാരുടെയും നിലപാട്
നമ്മുടെ മദ്ഹബിലും ആ അഭിപ്രായമുണ്ട്.
നമ്മുടെ ഇമാമുമാർ അതിനെ പ്രഭല പെടുത്തിയിട്ടുണ്ട് -
അല്ലാഹുവേ
ഞങ്ങൾ ഓതിയതിെ തുല്യ പ്രതിഫലം ചേർക്കണേ എന്ന് ദുആ ചെയ്താൽ മയ്യിത്തിന് ഉപകരിക്കുമെന്ന് ഉറപ്പാണ് അതിൽ ഭിന്നതയില്ല. നിഹായ 19/341

ഇബ്നു ഖുദാമ റ  പറയുന്നു.
ﻭﻛﺬﺍ ﻗﺮﺍﺀﺓ ﻭﻏﻴﺮﻫﺎ . ﻗﺎﻝ ﺃﺣﻤﺪ : ﺍﻟﻤﻴﺖ ﻳﺼﻞ ﺇﻟﻴﻪ ﻛﻞ ﺷﻲﺀ ﻣﻦ ﺍﻟﺨﻴﺮ؛ ﻟﻠﻨﺼﻮﺹ ﺍﻟﻮﺍﺭﺩﺓ ﻓﻴﻪ، ﻭﻷﻥ ﺍﻟﻤﺴﻠﻤﻴﻦ ﻳﺠﺘﻤﻌﻮﻥ ﻓﻲ ﻛﻞ ﻣﺼﺮ، ﻭﻳﻘﺮﺀﻭﻥ ﻭﻳﻬﺪﻭﻥ ﻟﻤﻮﺗﺎﻫﻢ ﻣﻦ ﻏﻴﺮ ﻧﻜﻴﺮ، ﻓﻜﺎﻥ ﺇﺟﻤﺎﻋﺎً " ‏( 23 ‏)
ഖിറാഅത്തും മറ്റും ഇബ്രകാരമാണ് മയിത്തിന് ചേരും.
അഹമദ് ഇമാം 'പറഞ്ഞു. എല്ലാ നന്മകളും ചേരും അതിന് വെക്തമായ രേഖകൾ ഉണ്ട് -
എല്ലാ രാജ്യത്തും മുസ്ലിമീങ്ങൾ ഒരു എത്രിപ്പും ഇല്ലാതെ ഖുർആൻ പാരായണം ചെയ്യുകയും മരിച്ചവർക്ക് ഹദിയ ചെയ്യുകയും ചെയ്യുന്നു. അപ്പോൾ അത് ഇജ്മാഉ (പണ്ഡിതരുടെ ഏകോപനം) ആയി
മുഗ്നി ഇബ്നു ഖുദാമ
 സലഫുകളിൽ പെട്ട അഹമദ് ബ്ന് ഹമ്പൽ റ വിന്റ മദ്ഹബ് കാണുക
കശ്ഫുൽ ഖനാഉ 4 /441

ഹമ്പലീ മദ്ഹബ്

അർത്ഥം:
ഏതു നല്ല കർമ്മം ചെയ്ത് അതിന്റെ പ്രതിഫലം മയ്യിത്തിന് ഹദ് യ നല്കിയാലും അത് മയ്യിത്തിന് ഉപകരിക്കുന്നതാണ്....മുമ്പ് വിവരിച്ച പ്രമാണങ്ങളും മുസ്ലിം ലോകത്തിന്റെ ഇജ്മാഉം നാം പറഞ്ഞതിന് രേഖയാണ്. നിശ്ചയം എല്ലാ കാലത്തും എല്ലാസ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ സമ്മേളിച്ച് ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക് ഹദ് യ ചെയ്യാറുണ്ട്. അതിനെ ആരുംതന്നെ വിമർശിച്ചിട്ടില്ല. (അൽ മുഗ്നി. 5/80)

ഇബ്നു ഖുദാമ(റ)  പറയട്ടെ;
അർത്ഥം:
എല്ലാ സ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ ഒരുമിച്ച് കൂടി ഖുർആൻ പാരായണം ചെയ്ത് മരണപ്പെട്ടവർക്ക് ഹദ് യ ചെയ്യുന്നുണ്ട്. അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാല അത് ഇജ്മാഉള്ള വിഷയമായിത്തീർന്നു. (അൽ കാഫീ: 1/313)

ഹനഫീ മദ്ഹബ്

ഖുർആൻ പാരായണത്തിന്റെ പ്രതിഫലം തന്നെ മയ്യിത്തിന് ലഭിക്കുമെന്നതാണ് നമ്മുടെ വീക്ഷണം' (റദ്ദുൽ മുഖ്താർ: 3/152)
ഇതേ ആശയം 'അൽബിനായ ശർഹുൽ ഹിദായ' 3/306, 'അൽഫതാവൽ ഹിന്ദിയ്യ' 1/166, 'അൽബഹ്റുൽ റാഇഖ് ശർഹു കൻസുദ്ദഖാഇഖ്' 2/210 'ശർഹു ഫത്ഹുൽഖദീർ അലൽ ഹിദായ' 2/150 'തബ് യീനുൽ ഹഖാഇഖ്' 2/83 എന്നിവയിലും കാണാവുന്നതാണ്.

മാലികീ മദ്ഹബ്

ഖാളീ ഇയാള്(റ) പറയുന്നു:
അർത്ഥം:
മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യൽ സുന്നത്താണെന്ന് ഇതിൽ നിന്ന് പണ്ഡിതന്മാർ പിടിച്ചെടുത്തിരിക്കുന്നു. കാരണം അചേതന വസ്തുവായ രണ്ട് ഈത്തപ്പന മട്ടിലിൽ തസ്ബീഹ് നിമിത്തം മയ്യിത്തിന് ശിക്ഷയിൽ ഇളവുലഭിക്കുമെങ്കിൽ ഖുർആൻ പാരായണം നിമിത്തം എന്തായാലും ഇളവ് ലഭിക്കുമല്ലോ. (ശർഹു ശൈഖ് മുഹമ്മദ് ഖലീഫ: 2/125)
ഇബ്നുൽഹാജ്ജ്(റ) പറയുന്നു:
അർത്ഥം:
മയ്യിത്തിന്റെ വീട്ടിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിലേക്ക് ഹദ് യ നൽകിയാൽ മയ്യിത്തിന് അത് ലഭിക്കുന്നതാണ്. ഖുർആൻ പാരായണത്തിൽ നിന്ന് വിരമിച്ചാൽ അതിന്റെ പ്രതിഫലം മയ്യിത്തിന് ദാനം ചെയ്യുകയോ അതിന്റെ പ്രതിഫലം മയ്യിത്തിന് നല്കാൻ പ്രാർത്ഥിക്കുകയൊ വേണം. അങ്ങനെ ചെയ്യുന്നത് പ്രതിഫലം മയ്യിത്തിന് ലഭിക്കാനുള്ള പ്രാർത്ഥനയാണ്. പ്രാർത്ഥന ചേരുമെന്നതിൽ വീക്ഷണാന്തരമില്ലല്ലോ. (അൽമദ്ഖൽ) (ഇമാം ഖറാഫി(റ)യുടെ 'അൽഫുറൂഖ്' (3/192)

ഇമാം നവവി റ തന്നെ പറയുന്നു

.ﻭَﻗَﺎﻝَ ﺟَﻤَﺎﻋَﺔٌ ﻣِﻦْ ﺃَﺻْﺤَﺎﺑِﻨَﺎ : ﻳَﺼِﻠُﻪُ ﺛَﻮَﺍﺑُﻬَﺎ ، ﻭَﺑِﻪِ ﻗَﺎﻝَ ﺃَﺣْﻤَﺪُ ﺑْﻦُ ﺣَﻨْﺒَﻞٍ . ﻭَﺃَﻣَّﺎ ﺍﻟﺼَّﻠَﺎﺓُ ﻭَﺳَﺎﺋِﺮُ ﺍﻟﻄَّﺎﻋَﺎﺕِ ﻓَﻠَﺎ ﺗَﺼِﻠُﻪُ ﻋِﻨْﺪَﻧَﺎ ﻭَﻟَﺎ ﻋِﻨْﺪَ ﺍﻟْﺠُﻤْﻬُﻮﺭِ ، ﻭَﻗَﺎﻝَ ﺃَﺣْﻤَﺪُ : ﻳَﺼِﻠُﻪُ ﺛَﻮَﺍﺏُ ﺍﻟْﺠَﻤِﻴﻊِ ﻛَﺎﻟْﺤَﺞِّ
ﺍﻟﻜﺘﺎﺏ :  ﺷﺮﺡ ﺻﺤﻴﺢ ﻣﺴﻠﻢ ‏( 7/90 ‏)
ﺍﻟﻨﻮﻭﻱ، ﺃﺑﻮ ﺯﻛﺮﻳﺎ ‏( 631 - 676 ﻫـ ، 1234 - 1278 ﻡ ‏) .
 ഒരു സംഘം ശാഫിഈ മദ്ഹബുകാർ മരിച്ചവർക്കു  ഖുർആൻ പാരായണത്തിന്റെ  പ്രതിഫലം ലഭിക്കും എന്ന വീക്ഷണം സ്വീകരിച്ചിരിക്കുന്നു.

അഹ്മദ് ബ്നു ഹന്ബൽ അവര്കള്ക്കും പ്രതിഫലം ലഭിക്കും എന്ന വീക്ഷമാണുള്ളത്. നിസ്ക്കാരത്തിന്റെയും (മയ്യിത്ത് നിസ്ക്കാരമല്ല) മറ്റും പ്രതിഫലം മയ്യിത്തിനു ലഭിക്കില്ല എന്നതാണ് ശാഫിഈ മദ്ഹബിലെ വീക്ഷണം. ഭൂരിപക്ഷ പണ്ഡിതമതവും അത് തന്നെ.എന്നാൽ ഇമാം അഹ്മദ് ബ്നു ഹന്ബൽ ഹജ്ജ് പോലെ തന്നെ എല്ലാ അമലുകളുടെയും പ്രതിഫലം മരിച്ചവർക്കു ലഭിക്കും എന്ന അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത് ' ( ശറഹ്മു സ്ലിം)

😠ഇബ്നുതൈമിയ

പുത്തനാശയക്കാരുടെ ഏറ്റവും വലിയ നേതാവും ആശയകേന്ദ്രവുമായി അവരുടെ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം' എന്ന പുസ്തകത്തില് പരിചയപ്പെടുത്തിയ ഇബ്നുതൈമിയ പറയുന്നു:
ﺍﻻﺗﻔﺎﻕ ﻋﻠﻰ ﻭﺻﻮﻝ ﺛﻮﺍﺏ ﺍﻟﻌﺒﺎﺩﺍﺕ ﺍﻟﻤﺎﻟﻴّﺔ، ﻛﺎﻟﺼﺪﻗﺔ ﻭﺍﻟﻌِﺘﻖ، ﻛﻤﺎ ﻳﺼﻞ ﺇﻟﻴﻪ ﺍﻟﺪﻋﺎﺀ ﻭﺍﻻﺳﺘﻐﻔﺎﺭ . ﺃﻣﺎ ﺍﻷﻋﻤﺎﻝ ﺍﻟﺒﺪﻧﻴّﺔ ﻛﺎﻟﺼﻼﺓ ﻭﺍﻟﺼﻴﺎﻡ ﻭﺍﻟﻘﺮﺍﺀﺓ ﻓﺎﺧﺘﻠﻔﻮﺍ ﻓﻴﻬﺎ . ﻭﺍﻟﺼﻮﺍﺏ ﺃﻥ ﺍﻟﺠﻤﻴﻊ ﻳﺼﻞُ ﺇﻟﻴﻪ ... ﺇﻟﻰ ﺃﻥ ﻗﺎﻝ : ﻭﻫﺬﺍ ﻣﺬﻫﺐ ﺃﺣﻤﺪ ﻭﺃﺑﻲ ﺣﻨﻴﻔﺔ ﻭﻃﺎﺋﻔﺔ ﻣﻦ ﺃﺻﺤﺎﺏ ﻣﺎﻟﻚ ﻭﺍﻟﺸﺎﻓﻌﻲ .
ﺍﺑﻦ ﺗﻴﻤﻴﺔ ﻓﻰ ﻓﺘﺎﻭﻳﻪ " ﺝ 24 ﺹ 366
അടിമത്വ മോചനവും സ്വദഖയും പോലോത്ത സമ്പത്ത് ചിലവഴിച്ച് ചെയ്യുന്ന ആരാധനകളുടെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേരും എന്നതില് പണ്ടിതന്മാരോക്കെ യോജിച്ചിരിക്കുന്നു. ശരീരം കൊണ്ട് ചെയ്യുന്ന ദുഅ, ഇസ്തിഗ്ഫാർ എന്നിവയൊക്കെ മയ്യിതിലേക്ക് ചേരുന്നത് പോലെ, നിസ്കാരം, നോമ്പ് ഖുര്ആന് പാരായണം പോലോത്ത ശരീരം കൊണ്ട് ചെയ്യുന്ന ആരാധനകളുടെ പ്രതിഫലം മയ്യിതിലേക്ക് ചേരും എന്നാ അഭിപ്രായത്തിൽ അവർ ഒരുമിചിരിക്കുന്നു,, ഇമാം അബൂ ഹനീഫ(റ) വിന്റെയും, ഇമാം അഹ്മദ് (റ)വിന്റെയും, ഇമാം മാലിക് ഇമാം ശാഫിഈ(റ) യുടെ അസ്വ്ഹാബില് ഒരു വിഭാഗത്തിന്റെയും അഭിപ്രായം ഇതാണ്.

ഫതാവ ഇബ്ൻ തൈമിയ്യ 24/366

😠ഇബ്നു കസീർ പറഞ്ഞത് '

ചുരുക്കത്തിൽ മയ്യത്തിന്റെ അരികിൽ കുർ ആൻ പാരായണം ചെയ്യണം എന്നതിൽ ശാഫിഈ ഇമാമിനോ ശാഫിഈ പണ്ഡിതന്മാർക്കോ യാതൊരു തർക്കവും ഇല്ല. അത് ശാഫിഈ ഇമാമിന്റേ ഉമ്മിലും ഇമാം നവവി റ വിന്റെ ശറഹുൽ മുഹദബ്  ,അദ്കാറ്, റിയാള് സ്വാലിഹീൻ. തുടങ്ങി ഗ്രന്തങ്ങളിൽ വിവരിച്ചത് നേരത്തേ ഉദ്ധരിച്ചു.

ഖുർആൻ പാരായണം ചെയ്യാതാൽ പാരായണത്തിന്റെ നേരെ പ്രതിഫലമാണ് മയ്യിത്തിലേക്ക് ചേരുന്നത് എന്നാണ് മൂന്ന് മദ്ഹബിന്റെ ഇമാമുമാരും    ശാഫിഈ മദ്ഹബിലെ ഒരു സങ്കം പണ്ഡിതമാരും പറയുന്നത് - അത് മുകളിലെ ഉദ്ധരണിയിൽ നിന്ന് ഗ്രഹിക്കാം.

നേരേ പ്രതിഫലം ഓതിയവന്നു ലഭിക്കുകയും ഓതിയതിന്റെ തുല്യ പ്രതിഫലം മയ്യിത്തിന് ലഭിക്കുകയും ചെയ്യമെന്നാണ് ശാഫിഈ മദ്ഹബിലെ പ്രശസ്തമായ അഭിപ്രായം -

ഇതാണ് ഇമാം നവവി ശറഹുമുസ്ലിമിലും ഇബ്ന് കസീർ തഫ്സീറിലും പറഞ്ഞത്
അതിന് ശാഫിഈ ഇമാം തെളിവാക്കിയത് മനുഷ്യന് അവൻ പ്രവർത്തിച്ചതല്ലാതെ ഇല്ല എന്ന ആയത്താണ്.

എന്നാൽ ഈ ആയത്തിൽ നിന്ന് അങ്ങനെ ലഭിക്കില്ല എന്നാണ് മറ്റു ഇമാമുമാറും ശാഫിഈ മദ്ഹബിലെ തന്നെ മറ്റു പണ്ഡിതന്മാരും പറയുന്നത്.

ഖുർത്തുബി ഇമാമിന്റു തഫ്സീറിൽ വിവിത വ്യാഖ്യാനം മേൽ ആയത്തിന് നൽകിയിട്ടുണ്ട് ഒന്ന് താഴേ കൊടുക്കാം.

ഖുർതുബി റ പറയുന്നു.

*റബീഉബന് അനസ് (റ‍ ) പറയുന്നു*
          ഇവിടെ മനുഷ്യന്‍ എന്ന്‍ പറഞ്ഞാല്‍ കാഫിറാണ് ഉദ്ദേശം. മുഅ്മിനിന്‍ അവന്‍ പ്രവര്‍ത്തിച്ചതും മറ്റൊരാള്‍ പ്രവര്‍ത്തിച്ചതും ലഭിക്കും

*ഖുര്‍ത്തുബി ഇമാം തുടരുന്നു*
           ഞാന്‍ പറയുന്നു . ധാരാളം ഹദീസുകള്‍ ഈ വ്യക്യാനത്തിന്‍റെ മേല്‍ അറിയിക്കുന്നു .സത്യ വിശ്വാസിയിലേക്ക് മറ്റൊരാളുടെ സൽകർമം ചെരുന്നതാണ് എന്ന്‍ അറിയിക്കുന്നു. അങ്ങനെയുള്ള ഹദീസുകള്‍ ചിന്തിക്കുന്നവര്‍ക്ക് മുൻപ് പറഞ്ഞിട്ടുണ്ട്
             സ്വദഖയില്‍ അഭിപ്രായ വിത്യാസമില്ല .അത് അബ്ദുല്ലാഹില്‍ മുബാറക്കി(റ)നെ തൊട്ട് മുസ്‌ലിമിന്‍റെ ആധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്
          മനുഷ്യന്‍ മരണപെട്ടാല്‍ മൂന്ന്‍ കാര്യം ശേഷിക്കും. അതില്‍ ഒന്ന്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനം എന്ന്‍ മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്തു.
ഇതെല്ലം അല്ലാഹുവിന്‍റെ അൗദാര്യമാണ്
📘   (തഫ്സീര്‍ ഖുര്‍ത്തുബി)

*ഖുര്‍ത്തുബി(റ) തുടരുന്നു*وقال الربيع بن أنس : وأن ليسللإنسان إلا ما سعى يعني الكافر وأما المؤمن فله ما سعى وما سعى له غيره .قلت : وكثير من الأحاديث يدل على هذا القول ، وأن المؤمن يصل إلى ثواب العمل الصالح من غيره ، وقد تقدم كثير منها لمن تأملها ، وليس في الصدقة اختلاف ، كما في صدر كتاب مسلم عن عبد الله بن المبارك . وفي الصحيح : إذا مات الإنسان انقطع عمله إلا من ثلاث وفيه : أو ولد صالح يدعوله وهذا كله تفضل من الله عزوجل ، كما أن زيادة الأضعاف فضل منه ، كتب لهم بالحسنة الواحدة عشرا إلى سبعمائة ضعف إلى ألف ألف حسنة ; كما     قيل لأبي هريرة :

     تفسير القرطبي
അലിയുൽ ഖാരി മിർഖാത്തിൽ പറയുന്നു.
                  {وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَى} [النجم: 39] وَأَجَابَ الْأَوَّلُونَ عَنِ الْآيَةِ بِأَوْجُهٍ: أَحَدُهَا: أَنَّهَا مَنْسُوخَةٌ بِقَوْلِهِ تَعَالَى: {وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُمْ بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ} [الطور: 21] الْآيَةَ أَدْخَلَ الْأَبْنَاءَ الْجَنَّةَ بِصَلَاحِ الْآبَاءِ، الثَّانِي: أَنَّهَا خَاصَّةٌ بِقَوْمِ إِبْرَاهِيمَ وَمُوسَى عَلَيْهِمَا الصَّلَاةُ وَالسَّلَامُ فَأَمَّا هَذِهِ الْأُمَّةُ لَهَا مَا سَعَتْ،
الكتاب: مرقاة المفاتيح شرح مشكاة المصابيح
الملا علي القاري (000 - 1014 هـ = 000 - 1606 م)
         മനുഷ്യന് അവൻ പ്രവർത്തിച്ചതല്ല തെ ഇല്ല എന്ന ആയത്തിന് പണ്ഡിതന്മാർ വിവിധ മറുപടികൾ പറഞ്ഞു.

ഒന്ന് .അത് മൻസൂഖാത്ത് മറ്റൊരായത്ത് കൊണ്ട് ദുർഭല പെടുത്തപ്പെട്ടത്

രണ്ട് ' മേൽ ആയത്ത്  ഇബ്രാഹിം നബിയുടെയും മൂസാ നബിയുടെയും ജനതക്ക് പ്രത്തേകമാണ്    .  ഈ ഉമ്മത്തിന് ബാദ കമല്ല:    (മിർഖാത്ത്)   

ഈ മറുപടികൾ തഫ്സീറ്ഖുർത്വുബി യിൽ കാണാവുന്നതാണ്.
 
 ഇവിടെ മരണപ്പെട്ടവരുടെ അരികിൽ
ഖുർആൻ പാരായണം പുണ്യമാണ് എന്നതിൽ യാതൊരു തർക്കവുമില്ല.
അതിന് തെളിവ് മുമ്പ് പറഞ്ഞിട്ടുണ്ട്.
മയ്യിത്തിലേക്ക് ചേരുന്നത് നേരേ പ്രതിപല മാണോ തുല്യ പ്രതിഫലമാണൊ എന്നതിൽ മാത്രമാണ് തർക്ക മുള്ളത്

മരപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യമ്പോൾ  മയ്യത്തിലേക്ക് ചേരാൻ ചില നിബന്തനകൾ ശാഫിഈ പണ്ഡിതന്മാർ പറയുന്നുണ്ട്
   മയ്യിത്തിന്റെ അരികിൽ വെച്ചാവുകയോ ഖബറിനരികിൽ വെച്ചാവുകയോ ദൂരെയാണെങ്കിൽ ശേഷം ചേർക്കണമെന്നു് ദുആ ചെയ്യുകയോ മയ്യിത്തിനാണ് പ്രതേകം കരുതുകയോ ചെയ്യേണ്ടതാണ്.

ഈ നിബന്തന കളിൽ ഏതെങ്കിലും ഒന്ന് പാലിച്ചില്ലെങ്കിൽ ചേരില്ലാ എന്ന അപിപ്രായമാണ് മുജാഹിദുകൾ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി കൊണ്ട് വരാറുള്ളത് '
എന്നിട്ട് ശാഫിഈ മദ്ഹബിൽ നിരുഭാതികം ചേരില്ല എന്ന് പറഞതായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും. ഇക്കാര്യങ്ങൾ താഴെ ഉദ്ധരണികൾ നിസ്പക്ഷമായി ചിന്തിച്ചാൽ മനസ്സിലാവും

*മറുപടി 1*   *മരണപ്പെട്ടവര്‍ക്ക് വേണ്ടി നിര്‍വ്വഹിക്കപ്പെടുന്ന ഖുര്‍ആന്‍ പാരായണം സംബന്ധമായി ശാഫിഈ മദ്ഹബില്‍ വ്യത്യസ്ഥമായ അഭിപ്രായങ്ങളുണ്ട്.* *ഇവയില്‍ ഒന്നില്‍ പോലും മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം നിരുപാധികം ഫലം ചെയ്യില്ലെന്ന് പറയുന്നില്ല.*

 *ഇത് അല്‍പം വിശദീകരിക്കാം.മരണപ്പെട്ടവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ ഓതി ഹദിയ ചെയ്യുന്നത് നിരുപാധികം ഫലം ചെയ്യുമെന്ന് ഒരു വിഭാഗം പണ്ഢിതന്‍മാര്‍ പറയുന്നു.മയ്യിത്തിനോ ഖബ്റിനോ സമീപമാവുകയോ ഖിറാഅത്തിന് ശേഷം ദുആ ഉണ്ടാവുകയോ വേണമെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു.ഇതില്‍ രണ്ടാം അഭിപ്രായമാണ് ഇബ്നുകസീര്‍,ഇമാം നവവി (റ)തുടങ്ങിയവര്‍ ശാഫിഈ(റ)ന്റെ മശ്ഹൂറായ അഭിപ്രായമായി വിശദീകരിക്കുന്നത്.മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം നിഷ്ഫലമാണെന്നല്ല,അതിന് ശേഷം ദുആ കൂടി വേണമെന്ന് സമര്‍ത്ഥിക്കുകയാണ് ഇമാം ശാഫിഈ (റ) ചെയ്യുന്നത്.ഈ ആശയമാണ് മൗലവിമാർ മുകളില്‍  ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുന്നത്.

ചുരുക്കത്തില്‍ ഖുര്‍ആന്‍ പാരായണം നിരുപാധികം ഫലം ചെയ്യില്ലെന്ന വഹാബി വാദത്തിന് മേല്‍ ഉദ്ദരണികള്‍ തെളിവാകില്ല.

ഇമാം ഇബ്നു ഹജരില്‍ ഹൈത്തമി (റ)എഴുതുന്നു :-നമ്മുടെ മദ്ഹബില്‍ മശ്ഹൂറായ അഭിപ്രായം ഖിറാഅത്ത് (നിരുപാധികം) മയ്യിത്തിലേക്ക് ചേരില്ല എന്നാണ്. ഖബ്റിന് സമീപം ഓതുകയോ ദൂരെ വെച്ച് നിയ്യത്തോടെ ഓതി പ്രാര്‍ത്ഥിക്കുകയോ ചെയ്താല്‍ ഒഴികെ.. (ഫത്താവല്‍ കുബ്റ 2/9)*

 *2)ഇബ്നുഹജര്‍(റ)എഴുതുന്നു : ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മരിച്ച വ്യക്തിയിലേക്ക് ചേരുകയില്ലെന്ന അഭിപ്രായമാണ് മദ്ഹബില്‍ മശ്ഹൂറെന്ന് മുസ്വന്നഫ് (ഇമാം നവവി (റ) )പറഞ്ഞത് ബാധകമാകുന്നത് ജനാസയുടെ സാനിദ്ധ്യത്തില്‍ വെച്ചല്ലാതെയോ മരിച്ച വ്യക്തിക്ക് എന്ന നിയ്യത്ത് കൂടാതെയോ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാതെയോ  നിര്‍വഹിക്കപ്പെടുന്ന ഖിറാഅത്തിനാണെന്ന് പണ്ഢിതന്‍മാര്‍ പറഞ്ഞിരിക്കുന്നു. (തുഹ്ഫ 7/74)*

 *3)പണ്ഢിതന്‍മാരുടെ ഈ അഭിപ്രായത്തെ ഇമാം റംലി (റ)പ്രബലമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രതിഫലത്തെ മരിച്ച വ്യക്തിക്ക് ആക്കിയാല്‍ തന്നെ മതിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.*

 *ആകയാല്‍ മരണപ്പെട്ട വ്യക്തിക്ക് ഖിറാഅത്തിന്റെ പ്രതിഫലം കിട്ടുമെന്ന് കരുതുകയോ പ്രസ്തുത ആവശ്യം ഉന്നയിച്ച് ദുആ ചെയ്യുകയോ ഖബ്റിന് സമീപം വെച്ച് ഓതുകയോ ചെയ്താല്‍ ഖിറാഅത്തിന്റെ പ്രതിഫലം മരിച്ച വ്യക്തിക്ക് ലഭിക്കുന്നതാണ് (ശര്‍വാനി 7/74)*

 *4)ഖിറാഅത്ത് മാത്രം നിര്‍വ്വഹിക്കല്‍ കൊണ്ട് മരണപ്പെട്ടവര്‍ക്ക് പ്രതിഫലം ലഭിക്കില്ലെന്ന് വ്യക്തമാക്കിയ ശേഷം ഇബ്നുഹജര്‍ (റ) എഴുതുന്നു :ഖിറാഅത്തിന്റെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ദുആഅ് ഖുര്‍ആന്‍ പാരായണത്തിന്റെ ഉടനെ ഉണ്ടെങ്കില്‍ ഖിറാഅത്തിന്റെ പ്രതിഫലം മരണപ്പെട്ടവര്‍ക്ക് ലഭിക്കുമെന്നതാണ് സത്യം.*

 *ഇപ്രകാരം പ്രാര്‍ത്ഥിക്കാതെ ഖബറിന് സമീപം വെച്ച് ഓതിയാലും മരണപ്പെട്ടവര്‍ക്ക് പ്രതിഫലം ലഭിക്കുന്നതാണ്.*

*'മയ്യിത്തിന്റെ മേല്‍ ഖുര്‍ആന്‍ ഓതപ്പെടുകയില്ല' എന്ന പണ്ഢിതന്‍മാരുടെ പ്രസ്താവന ഖബ്റുകള്‍ക്ക് സമീപം ഖുര്‍ആന്‍ ഓതുകയും ദുആ ചെയ്യുകയും വേണമെന്ന ഇമാം ശാഫിഈ (റ)ന്റെ അഭിപ്രായത്തിന് (ശര്‍ഹുല്‍ മുഹദ്ദബ് 5/311 നോക്കുക) എതിരാകുന്നില്ലേ എന്ന് ചോദിച്ചാല്‍ അതിന്റെ മറുപടി ഇപ്രകാരമാണ്* :~

             *എതിരാകുന്നില്ല. കാരണം, മരിച്ചവരുടെ മേല്‍ ഖുര്‍ആന്‍ ഓതപ്പെടുകയില്ലെന്ന് പണ്ഢിതന്‍മാര്‍ പറഞ്ഞത് മയ്യിത്തിന്റെ അടുക്കല്‍ ഖിറാഅത്ത് മാത്രം നിര്‍വ്വഹിക്കുന്നതിനെ കുറിച്ചാണ്. ശാഫിഈ (റ)ന്റെ വാക്കുകള്‍ ഖിറാഅത്ത് നടത്തി,ദുആയും നടത്തുന്നതിനെ കുറിച്ചുമാണ്.ഇങ്ങനെയാകുമ്പോള്‍ ഖിറാഅത്തിന്റെ പ്രതിഫലം മരണപ്പെട്ടവര്‍ക്ക് ലഭിക്കുന്നതാണ്. തന്നെയുമല്ല,മദ്ഹബില്‍ മശ്ഹൂറായ അഭിപ്രായം (പ്രതിഫലം ലഭിക്കുകയില്ലെന്നത്) ജനാസയുടെ അസാനിദ്ധ്യത്തില്‍ നിര്‍വ്വഹിക്കപ്പെടുന്ന ഖിറാഅത്തിനെയോ പ്രാര്‍ത്ഥന കൂടാതെ നിര്‍വ്വഹിക്കപ്പെടുന്ന ഖിറാഅത്തിനെയോ കുറിച്ചാണെന്ന പണ്ഢിതാഭിപ്രായത്തെ ശക്തിപ്പെടുത്തുന്നതാണ് (ഖബ്റിന് സമീപം  ഖുര്‍ആന്‍ ഓതപ്പെടണമെന്ന) ഇമാം ശാഫിഈ (റ)ന്റെ ഈ പരാമര്‍ശം. ഫതാവല്‍ കുബ്റാ 2/27നോക്കുക)*

*5) (സിയാറത്ത് ചെയ്യുന്നവന്‍) ഖുര്‍ആന്‍ ഓതുകയും പ്രാര്‍ത്ഥിക്കുകയും വേണം. ഖിറാഅത്തിന് ശേഷമുള്ള പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാന്‍ ഏറെ സാധ്യതയുണ്ട്.(തുഹ്ഫ 3/202)*

 *6) ഖബ്റിന് സമീപം ഖുര്‍ആന്‍ ഓതുന്നതിന് പ്രതിഫലം വാങ്ങല്‍ സ്വഹീഹാകും. (തുഹ്ഫ 6/158)*

 *7)ഖുര്‍ആന്‍ ഓതലും അതിന് ശേഷം ഖബറാളികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കലും സുന്നത്താണ്.ഇമാം ശാഫിഈ (റ)അത് നസ്വാക്കിയിരിക്കുന്നു.അസ്ഹാബ് അതിന്‍മേല്‍ ഏകോപിച്ചിരിക്കുന്നു.(ശര്‍ഹുല്‍ മുഹദ്ദബ് 5/311)*

 *8) (സിയാറത്ത് ചെയ്യുന്നവന്‍)ഖുര്‍ആന്‍ പാരായണം ചെയ്യലും ശേഷം പ്രാര്‍ത്ഥിക്കലും സുന്നത്താണ്.ഖിറാഅത്തിന് ശേഷമുള്ള പ്രാര്‍ത്ഥന സ്വീകരിക്കപ്പെടാന്‍ ഏറെ സാധ്യത ഉള്ളതാണ്. (അത്തജ്രീദ് 1/497)*

 *3 നിബന്ധനകളില്‍ ഒന്ന് പാലിക്കപ്പെട്ടാല്‍ ഖുര്‍ആന്‍ പാരായണം മരിച്ചവര്‍ക്ക് ഉപകരിക്കും എന്നതാണ് യാഥാര്‍ത്ഥ്യം.*

 ★  *ഓതുന്നവന്‍ ജനാസയുടെ അരികില്*
    *സന്നിഹിതനാവുക.*

★ *ജനാസക്ക് വേണ്ടി ഓതുന്നു എന്ന് കരുതുക*

★ *ഖിറാഅത്തിന് ശേഷം മരിച്ച വ്യക്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.(ഹാശിയത്തുല്‍ ബുജൈരിമി 1/497)*

 *9)ഖബ്റാളികളുടെ സമീപം ഖുര്‍ആനില്‍ നിന്ന് എളുപ്പമായത് ഓതല്‍ സുന്നത്താണ്.കാരണം,ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സ്ഥലത്ത് അല്ലാഹുവിന്റെ റഹ്മത്ത് ഇറങ്ങും.(ഇഖ്നാഅ് 2/267, ഫത്ഹുല്‍ മുഈന്‍ 163,മഹല്ലി 1/351)*

 *10)ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം ഓതിയവനും മരണപ്പെട്ട വ്യക്തിക്കും ലഭിക്കുന്നതാണ്.ഖിറാഅത്തിന്റെ പ്രതിഫലം മരിച്ചവര്‍ക്ക് ഹദിയ ചെയ്യുകയോ, ഖിറാഅത്ത് മരിച്ച വ്യക്തിക്ക് ലഭിക്കാനെന്ന്  കരുതുകയോ ചെയ്തില്ലെങ്കിലും അപ്പോള്‍ മരിച്ച വ്യക്തിക്ക് പ്രതിഫലം കിട്ടാന്‍ ഖബ്റിന് സമീപം ഓത്ത് നിര്‍വഹിച്ചാല്‍ മാത്രം മതിയാകും.(ഹാശിയത്തുല്‍ ജമല്‍ 2/210)

II -ഇമാം നവവി റഹിമഹുല്ലാഹിയുടെ റൗദയിൽ നിന്ന് :
ﻋَﻦِ ﺍﻟْﻘَﺎﺿِﻲ ﺣُﺴَﻴْﻦٍ ﻓِﻲ " ﺍﻟْﻔَﺘَﺎﻭَﻯ " : ﺃَﻥَّ ﺍﻟِﺎﺳْﺘِﺌْﺠَﺎﺭَ ﻟِﻘِﺮَﺍﺀَﺓِ ﺍﻟْﻘُﺮْﺁﻥِ ﻋَﻠَﻰ ﺭَﺃْﺱِ ﺍﻟْﻘَﺒْﺮِ ﻣُﺪَّﺓً ، ﺟَﺎﺋِﺰٌ ، ﻛَﺎﻟِﺎﺳْﺘِﺌْﺠَﺎﺭِ ﻟِﻠْﺄَﺫَﺍﻥِ ﻭَﺗَﻌْﻠِﻴﻢِ ﺍﻟْﻘُﺮْﺁﻥِ......

ﻭَﺫَﻛَﺮُﻭﺍ ﻟَﻪُ ﻃَﺮِﻳﻘَﻴْﻦِ
ﺃَﺣَﺪُﻫُﻤَﺎ : ﺃَﻥْ ﻳُﻌْﻘِﺐَ ﺍﻟْﻘِﺮَﺍﺀَﺓَ ﺑِﺎﻟﺪُّﻋَﺎﺀِ ﻟِﻠْﻤَﻴِّﺖِ ، ﻟِﺄَﻥَّ ﺍﻟﺪُّﻋَﺎﺀَ ﻳَﻠْﺤَﻘُﻪُ ، ﻭَﺍﻟﺪُّﻋَﺎﺀُ ﺑَﻌْﺪَ ﺍﻟْﻘِﺮَﺍﺀَﺓِ ﺃَﻗْﺮَﺏُ ﺇِﺟَﺎﺑَﺔً ﻭَﺃَﻛْﺜَﺮُ ﺑَﺮَﻛَﺔً . ﻭَﺍﻟﺜَّﺎﻧِﻲ : ﺫَﻛَﺮَ ﺍﻟﺸَّﻴْﺦُ ﻋَﺒْﺪُ ﺍﻟْﻜَﺮِﻳﻢِ ﺍﻟﺴَّﺎﻟُﻮﺳِﻲُّ ، ﺃَﻧَّﻪُ ﺇِﻥْ ﻧَﻮَﻯ ﺍﻟْﻘَﺎﺭِﺉُ ﺑِﻘِﺮَﺍﺀَﺗِﻪِ ﺃَﻥْ ﻳَﻜُﻮﻥَ ﺛَﻮَﺍﺑُﻬَﺎ ﻟِﻠْﻤَﻴِّﺖِ ، ﻟَﻢْ ﻳَﻠْﺤَﻘْﻪُ . ﻭَﺇِﻥْ ﻗَﺮَﺃَ ، ﺛُﻢَّ ﺟَﻌَﻞَ ﻣَﺎ ﺣَﺼَﻞَ ﻣِﻦَ ﺍﻟْﺄَﺟْﺮِ ﻟَﻪُ ، ﻓَﻬَﺬَﺍ ﺩُﻋَﺎﺀٌ ﺑِﺤُﺼُﻮﻝِ ﺫَﻟِﻚَ ﺍﻟْﺄَﺟْﺮِ ﻟِﻠْﻤَﻴِّﺖِ ، ﻓَﻴَﻨْﻔَﻊُ ﺍﻟْﻤَﻴِّﺖَ
ﺍﻟﻜﺘﺎﺏ : ﺭﻭﺿﺔ ﺍﻟﻄﺎﻟﺒﻴﻦ ﻭﻋﻤﺪﺓ ﺍﻟﻤﻔﺘﻴﻦ ‏( 5/191 ‏)
ﺍﻟﻨﻮﻭﻱ، ﺃﺑﻮ ﺯﻛﺮﻳﺎ ‏( 631 - 676 ﻫـ، -1234 1278 ﻡ ‏) .
ഖാദീ ഹുസൈൻ അദ്ധേഹത്തിന്റെ ഫതാവായിൽ പറയുന്നു : കബറിങ്കൽ ഒരു നിശ്ചിത കാലം കൂലിക്കു ഖുർആൻ ഓതിക്കൽ വാങ്ക് വിളിക്കും ഖുർആൻ പഠനത്തിനും കൂലി നല്കുമ്പോലെ തന്നെ അനുവദനീയമാണ്.

ഈ ഖുർആൻ പാരായണം മയ്യിത്തിനു ഉപകാരപ്പെടണമെങ്കിൽ രണ്ടു മാർഗ്ഗമാണ് പണ്ഡിതന്മാർ നിർദ്ദേശിക്കുന്നത്.ഒന്ന്: ഖുർആൻ പാരായണത്തിന്റെ ഉടനെ ഖുർആൻ ഓതിയവൻ മയ്യിത്തിനു വേണ്ടി ദുആ ചെയ്യുക.കാരണം ദുആ ഏതായാലും മയ്യിത്തിനു പ്രയോജനം ചെയ്യുമല്ലോ.അപ്പോൾ ഖുർആൻ പാരായണത്തിന് ശേഷമുള്ള ദുആ ആവുമ്പോൾ ഉത്തരം ലഭിക്കാനുള്ള സാധ്യതയും ബറകത്തും വർദ്ധിക്കും . മറ്റൊരു രീതി ശൈഖ് അബ്ദുൽ കരീം അസ്സാലൂസി പറയുന്നു:
അയാൾ ഖുർആൻ ഓതുകയും അവനു ഓതിയത് കാരണം അല്ലാഹുവിൽ നിന്നും  ലഭിക്കുന്നകൂലി  മയ്യിത്തിനു വേണ്ടി ആക്കുക അപ്പോൾ മയ്യിതിന് ഉപകരിക്കും റൗള ഇമാം നവവി 5/191'
وفي «الأذكار» للنووي عليه الرحمة: المشهور من مذهب الشافعي رضي الله تعالى عنه وجماعة أنها لا تصل، وذهب أحمد بن حنبل وجماعة من العلماء ومن أصحاب الشافعي إلى أنها تصل، فالاختيار أن يقول القارىء بعد فراغه اللهم أوصل ثواب ما قرأته إلى فلان
ഇമാം നവവി റ. വീണ്ടും പറയുന്നു. ശാഫിഈ മദ്ഹബിലെ പ്രശ്നം നേരേ കൂലി ചേരുകയില്ല എന്നാണ് . എന്നാൽ അഹമ്മദ് ബന് ഹമ്പൽ ശാഫിഈ ഇമാമിന്റെ അനുയായികളിൽ ഒരു സങ്കവും മറ്റു പല പണ്ഡിതന്മാരും നേരേ കൂലി ചേരുമെന്ന് പറഞ്ഞു.  '

അത് കൊണ്ട് ഏറ്റവും നല്ലത് ഖുർആൻ ഓതിയവർ ഓത്തിന് ശേഷം ഞാൻ ഓതിയതിന്റെ പ്രതിഫലം ഇന്നയാളിലേക്ക് ചേർക്കണേ എന്ന് ദുആ ചെയ്യലാണ്.( ഇലാഹ ഇറത്തി പറയണം ) അദ്കാറ് ഇമാം നവവി

മയ്യത്തിന്റെ അരികിൽ ഖുർആൻ പാരായണം
സ്വഹാബികൾ ആരും ചെയ്തിട്ടില്ല
എന്ന് ഇബ്ന് തൈമിയയുടെ ശിഷ്യൻ ഇബ്ന് കസീർ ശാഫിഈ ഇമാം പറഞ്ഞതായി വഹാബികൾ തെറ്റിദ്ധരിപ്പിക്കാറുണ്ട് -

ശാഫിഈ ഇമാമിന്റെ ഒരു കിതാബിലും അങ്ങനെ പറഞ്ഞതായി തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു.

അല്ലങ്കിൽ ശാഫിഈ മദ്ഹബ് വിവരിച്ച ഇമാം നവവി റ യേ പോലെയുള്ള ഏതെങ്കിലും ഇമാമുമാർ ശാഫിഈ ഇമാമിൽ നിന്ന് അങ്ങനെ വന്നത് തെളിയിക്കാമോ?

മറിച്ച്     ഇബ്ന് തൈമിയയുടെ ശിഷ്യൻ      ഇബ്ന് കസീറിന്റെ സ്വന്തം നികമനം  ശാഫിഈ ഇമാമിന്റ പേരിൽ വെച്ച് കെട്ടുകയാണ് വാഹാബികൾ ചെയ്തിരിക്കുന്നത്
സലഫുകളിൽ ( ആദ്യ ഉത്തമ നൂറ്റാണ്ട് ) പെട്ട
ഇമാം ശാഫിഈ റ തന്നെ ഖുർആൻ പാരായണം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്
ഇമാം ശാഫിഈ(റ) അൽ ഉമ്മിൽ പറയുന്നത് കാണുക.
ﻭﺃﺣﺐ ﻟﻮ ﻗﺮﺃ ﻋﻨﺪ ﺍﻟﻘﺒﺮ ﻭﺩﻋﻲ ﻟﻠﻤﻴﺖ ‏( ﺍﻷﻡ : ٣٢٢ / ١ ‏)
ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. (അൽ ഉമ്മ്. 1/322)

എന്ന്ല്ല സ്വഹാബികളിൽ പെട്ട ഇബ്നു ഉമർ റ ഖബറിന്നരികിൽ ഖുർആൻ പാരായണം

ഖബ്റിൽ ശിക്ഷ ലഭിക്കുന്ന രണ്ടാളുകളുടെ ഖബ്റിനരികിലൂടെ നബി(സ) നടക്കുമ്പോൾ ഒരു ഈത്തപ്പനമട്ടൽ രണ്ടായി ഭാഗിച്ച് ഓരോ ഖബ്റിലും ഓരോ കഷ്ണം കുത്തിയതിനെ പരാമർശിക്കുന്ന ഹദീസ് വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:
ﻗﺎﻝ ﺍﻟﻨﻮﻭﻱ : " ﻭﺍﺳﺘَﺤَﺐَّ ﺍﻟﻌُﻠَﻤَﺎﺀُ ﻗِﺮَﺍﺀَﺓَ ﺍﻟﻘُﺮﺁﻥِ ﻋِﻨْﺪَ ﺍﻟﻘَﺒﺮِ ﻟِﻬَﺬَﺍ ﺍﻟﺤَﺪِﻳﺚ، ﻷَﻧَّﻪُ ﺇِﺫَﺍ ﻛَﺎﻥَ ﻳُﺮْﺟَﻰ ﺍﻟﺘَّﺨْﻔِﻴﻒُ ﺑِﺘَﺴْﺒِﻴﺢِ ﺍﻟﺠَﺮِﻳﺪِ ﻓَﺘِﻼَﻭَﺓُ ﺍﻟﻘُﺮْﺁﻥِ ﺃَﻭْﻟﻰ .شرح مسلم ٢/٢٠٥

അർത്ഥം:
ഖബ്റിനരികിൽ വെച്ച് ഖുർആൻ ഓതൽ സുന്നത്താണെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പ്രഖ്യാപിച്ചിരിക്കുന്നു. ഈത്തപ്പനമട്ടലിന്റെ തസ്ബീഹ് കാരണം ശിക്ഷയിൽ ഇളവുലഭിക്കുമെന്ന് പ്രതീക്ഷിക്കാമെങ്കിൽ ഖുർആൻ പാരായണം അതിനുകൂടുതൽ ബന്ധപ്പെട്ടതാണല്ലോ. (ശർഹുമുസ്ലിം. 2/205)

ﻗَﺎﻝَ ﺍﻟﻨَّﻮَﻭِﻱُّ ﻭﻫﻮ ﺷﺎﻓﻌﻲ ﺍﻟﻤﺬﻫﺐ ﻛﻤﺎ ﻫﻮ ﻣﻌﺮﻭﻑ، ﻓﻲ ﻛﺘﺎﺏ ﺍﻻﺫﻛﺎﺭ : " ﻭﺭُﻭِّﻳﻨَﺎ ﻓﻲِ ﺳُﻨَﻦِ ﺍﻟﺒَﻴْﻬَﻘِﻲِّ ﺑِﺈِﺳْﻨَﺎﺩٍ ﺣَﺴَﻦٍ ﺃَﻥّ ﺍﺑْﻦَ ﻋُﻤَﺮَ ﺍﺳْﺘَﺤَﺐَّ ﺃَﻥْ ﻳُﻘْﺮَﺃَ ﻋَﻠﻰَ ﺍﻟﻘَﺒِﺮ ﺑَﻌْﺪَ ﺍﻟﺪَّﻓْﻦِ ﺃَﻭَّﻝ ﺳُﻮﺭَﺓِ ﺍﻟﺒَﻘَﺮَﺓِ ﻭَﺧَﺎﺗِﻤَﺘﻬَﺎ .
മുഹദ്ധി സുൽ ഉലമാ അൽ ഹുജജ
ഇമാം നവവി അദ്കാറിൽ പറയുന്നു

.ഹസനായ ഇസ്നാദോടെ ബൈ ഹഖി റ യുടെ സുനനിൽ റിപ്പോർട്ട് .നിക്ഷയം ഇബ്ന് ഉമർ മറമാടിയതിന്ന് ശേഷം ഖബറിന്നരികിൽ സൂറത്തുൽ ബഖറയുടെ ആദ്യ ഭാഗവും അവസാന ഭാഗവും ഓതൽ ഇഷ്ടപെട്ടിരുന്നു. (അൽ അദ്കാർ 133)

സ്വഹാബികൾ മയ്യിത്തിന്ന്  ഖുർആൻ ഓതിയതിന്ന് ഏറ്റവും വലിയ തെളിവാണിത്.  അത് ശാഫിഈ മദ്ഹബിലെ ആദികാരിക പണ്ഡിതർ നമുക്ക് വിവരിക്കുന്നു.
എന്നിട്ടാണോ സ്വഹാബികൾ സലഫുകൾ ഖുർആൻ ഓതിയിട്ടില്ല എന്ന് ശാഫിഈ ഇമാം പറത്തു എന്ന് പച്ച കളവ് തട്ടിവിടുന്നത്.

ശാഫിഈ റ അങ്ങനെ പറഞ്ഞതായി ഇമാമിന്റെ ഗ്രന്തത്തിലോ ശാഫി മദ്ഹബിലെ ഏതെങ്കിലും ഒരു ഗ്രന്തത്തിലോ തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു.

ഇത്രയും പറഞ്ഞിൽ നിന്നും മയ്യിതിന്റെ അരികിൽ ഖുർആൻ ഓതരുത് എന്ന് ശാഫിഈ ഇമാം പറത്തു എന്ന വഹാബി പ്രജരണം കള്ളത്തരമാണ് എന്ന് മനസ്സിലാക്കാം.
ഇവർ കൊണ്ട് വരുന്ന ഏത് പോസ്റ്റുകളും ഇത്തരം കളവുകൾ നിറഞ്ഞതാണ്.

17/12/2017

മരണാനന്തരം ഉപകാരം ലഭിക്കില്ലെന്നോ?

മരണാനന്തരം ഉപകാരം ലഭിക്കില്ലെന്നോ?
------------------------------

മരണത്തോടെ എല്ലാം അസ്തമിക്കുന്നു എന്നുള്ള വിശ്വാസത്തില്‍ നിന്നാണ് മരിച്ചവര്‍ക്ക് ജീവിച്ചിരിക്കുന്നവരുടെ കര്‍മങ്ങളില്‍ നിന്ന് ഗുണം ലഭിക്കില്ല 
എന്ന വിചാരം വെച്ചുപുലര്‍ത്താന്‍ ചിലരെ നിര്‍ബന്ധിതരാക്കുന്നത്.

അതോടൊപ്പം ഖുര്‍ആന്‍, ദിക്ര്‍, സ്വലാത്ത് എന്നിവക്ക് വലിയ മഹത്ത്വമുണ്ടെന്ന് സമ്മതിക്കാനുള്ള അഹങ്കാരവും.

അഹങ്കാരമാണല്ലോ പുത്തന്‍ ചിന്തയുടെ സ്രോതസ്സ്.

മരണപ്പെട്ടവര്‍ക്കുവേണ്ടി ജീവിക്കുന്നവര്‍ ചെയ്യുന്ന സുകൃതങ്ങള്‍ മരണപ്പെട്ടവര്‍ക്ക് ലഭിക്കുമെന്നും അതിന്റെ പുണ്യവും മധുരവും അവര്‍ അനുഭവിക്കുമെന്നുമാണ് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്.

മരണപ്പെട്ടവരുമായുള്ള ആത്മബന്ധം നിലനിര്‍ത്താന്‍ ഖുര്‍ആന്‍, ദിക്ര്‍, ദാനധര്‍മങ്ങള്‍ അടക്കമുള്ള പുണ്യങ്ങള്‍ ചെയ്തു വന്നവരായിരുന്നു കഴിഞ്ഞകാല വിശ്വാസികളെല്ലാം.

സൂറതു തൗബയിലെ 105ാം വചനം വ്യാഖ്യാനിച്ച് ഇബ്നു കസീര്‍ എഴുതുന്നു:

“ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മരണപ്പെട്ടവര്‍ക്ക് അല്ലാഹു വെളിപ്പെടുത്തും.

ജാബിറുബ്നു അബ്ദുല്ല പറയുന്നു; 
നബി(സ്വ) ഇങ്ങനെ പറഞ്ഞു:

നിങ്ങളുടെ അമലുകള്‍ കുടുംബങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അവരുടെ ഖബ്റുകളില്‍ കാണിക്കപ്പെടും.

അമലുകള്‍ പുണ്യകരമാണെങ്കില്‍ അവര്‍ സന്തോഷിക്കും.

ഇല്ലെങ്കില്‍, അല്ലാഹുവേ!

നിന്നെ അനുസരിക്കാന്‍ അവര്‍ക്ക് തോന്നിപ്പിക്കേണമേ എന്നവര്‍ പ്രാര്‍ത്ഥിക്കും’ (ഇബ്നുകസീര്‍ 2/388).

നിങ്ങളില്‍ മരിച്ചവര്‍ക്കു വേണ്ടി യാസീന്‍ ഓതണമെന്ന് 
ഹദീസില്‍ കാണാം (മിശ്കാത്ത് 2/331).

ഇതിന്റെ വ്യാഖ്യാനത്തില്‍ മുല്ലാ അലിയ്യുല്‍ഖാരി പറഞ്ഞു: 
“ഈ ഹദീസിന്റെ പ്രത്യക്ഷാര്‍ത്ഥം മരണപ്പെട്ടവന് യാസീന്‍ ഓതണമെന്നാണ്. 
അത് സുന്നത്താണ്. ഖബറിനടുത്തു വെച്ച് ഓതണമെന്ന താല്‍പര്യമാണിതെന്ന് പറഞ്ഞവരും ഉണ്ട്.

ഒരാള്‍ അവന്റെ മാതാപിതാക്കളുടെയോ അവരില്‍ ഒരാളുടെയോ ഖബര്‍ വെള്ളിയാഴ്ച സന്ദര്‍ശിക്കുകയും യാസീന്‍ ഓതുകയും ചെയ്താല്‍ അതിന്റെ ഓരോ അക്ഷരത്തിന്റെയും കണക്കെ അല്ലാഹു അവന് പൊറുത്തുകൊടുക്കും എന്ന ഇബ്നു അദിയ്യിന്റെ ഹദീസാണ് അവര്‍ക്ക് തെളിവ് (മിര്‍ഖാത് 2/388).

പ്രമുഖ ഹമ്പലി പണ്ഡിതനായ ഇബ്നുഖുദാമ എഴുതുന്നു:

സല്‍കര്‍മം ഏത് തന്നെയായാലും അതിന്റെ പുണ്യം മുസ്‌ലിമായ മയ്യിത്തിന് ലഭിക്കും.

ദുആ, ഇസ്തിഗ്ഫാര്‍, സ്വദഖ എന്നിവ ലഭിക്കുമെന്നതില്‍ ഒരഭിപ്രായ വ്യത്യാസവും ഇല്ലതന്നെ.

വിശ്വാസം കൊണ്ട് കഴിഞ്ഞുപോയ സഹോദരങ്ങള്‍ക്കും ഞങ്ങള്‍ക്കും നീ പൊറുക്കേണമേ എന്ന ഖുര്‍ആനിന്റെ പ്രാര്‍ത്ഥനയും, വിശ്വാസികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നിങ്ങള്‍ക്കും പൊറുക്കല്‍ തേടുക എന്ന നബിയോടുള്ള ഖുര്‍ആന്‍ കല്‍പനയും അതാണ് പഠിപ്പിക്കുന്നത്. 
അബൂസലമക്ക് വേണ്ടി നബി(സ്വ) നടത്തിയ ദുആയും അതിന് തെളിവാണ്.

ഒരാള്‍ നബിയോട് ചോദിച്ചു: 
എൻ റ്റെ ഉമ്മ പെട്ടെന്ന് മരണപ്പെട്ടു.

ഞാന്‍ അവര്‍ക്ക് വേണ്ടി സ്വദഖ ചെയ്താല്‍ അവര്‍ക്ക് പ്രതിഫലം ലഭിക്കുമോ? 
നബി(സ്വ) പറഞ്ഞു: ലഭിക്കും.

മരണപ്പെട്ട ഉമ്മക്ക് ഖളാആയ നോമ്പുകള്‍ എനിക്ക് നിര്‍വഹിക്കാമോ എന്നു ചോദിച്ച സ്ത്രീയോട് നബി(സ്വ) പറഞ്ഞത് നോല്‍ക്കണമെന്നാണ്.

ഇതെല്ലാം സ്വഹീഹായ ഹദീസുകളാണ്.

ഇവയൊക്കെ ബോധ്യപ്പെടുത്തുന്നത് നോമ്പ്, ദുആ, ഇസ്തിഗ്ഫാര്‍ അടക്കമുള്ള സല്‍കാര്യങ്ങളുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നാണ് 
(ഇബ്നു ഖുദാമ, മുഗ്നി 2/425).

ഇമാം നവവി(റ) പറഞ്ഞു: സ്വദഖയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നത് മുസ്‌ലിംകള്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ലാത്ത വസ്തുതയാണ്.

അതാണ് സത്യവും (ശര്‍ഹുമുസ്‌ലിം).

ഖബറില്‍ ശിക്ഷ അനുഭവിക്കുന്ന രണ്ടു പേര്‍ക്ക് മോചനത്തിന് വേണ്ടി ഖബ്റുകള്‍ക്കു മേല്‍ നബി(സ്വ) ഈന്തപ്പന തണ്ട് നട്ട സംഭവം പറയുന്ന ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതി: 
ഈ ഹദീസിൻ റ്റെ വെളിച്ചത്തില്‍ ഖബ്റിന്നരികെ ഖുര്‍ആന്‍ ഓതുന്നത് പുണ്യമാണെന്നാണ് പണ്ഡിത മതം.

കേവലം ഒരു ചെടിയുടെ തസ്ബീഹ് കൊണ്ട് മയ്യിത്തിന് പ്രതിഫലം ലഭിക്കുമെന്ന് വരുമ്പോള്‍ ഏറ്റവും പ്രതിഫലം ലഭിക്കാന്‍ അര്‍ഹതപ്പെട്ടതാണ് ഖുര്‍ആന്‍ പാരായണം (ശറഹു മുസ്‌ലിം).

മയ്യിത്തിൻ റ്റെ ബന്ധുക്കള്‍ പാരായണം ചെയ്യുന്ന ഖുര്‍ആന്‍, തസ്ബീഹ്, ഹംദ്, തഹ്ലീല്‍, തക്ബീര്‍ തുടങ്ങിയവയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമോ എന്ന ചോദ്യത്തിന് ബിദഇകള്‍ക്കു സ്വീരാര്യനായ ഇബ്നുതീമിയ്യ പോലും നല്‍കിയ മറുപടി ലഭിക്കുമെന്നാണ് (ഫതാവാ ഇബ്നുതീമിയ്യ 24/364).

☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄     🔴🔵🔴🔵🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

                       അടിയന്തിരം

             🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
മരണപ്പെട്ടവര്‍ക്കു പ്രതിഫലം ലഭിക്കാന്‍ വേണ്ടി ഭക്ഷണം വിതരണം ചെയ്യുകയും പരേതരുടെ പരലോകമോക്ഷത്തിന് ദുആ നിര്‍വഹിക്കുകയും ചെയ്യുന്ന ചടങ്ങിനാണ് അടിയന്തിരം എന്ന് മുസ്ലിംകള്‍ പറയുന്നത്. ഇത് മരണാനന്തരം ഏത് ദിവസവുമാകാം. നിശ്ചിത ദിവസം തെരഞ്ഞെടുക്കുന്നതിനും വിരോധമില്ല. ഇത് അനുവദനീയമാണോ? പ്രതിഫലാര്‍ഹമാണോ? നമുക്ക് പരിശോധിക്കാം. മരണപ്പെട്ടവര്‍ക്കുവേണ്ടി നല്‍കുന്ന ദാനധര്‍മങ്ങള്‍ സ്വീകാര്യമാണെന്ന് നിരവധി ഹദീസുകളില്‍ കാണാം.
സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചി രിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവ സ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/178).
ഈ ഹദീസിന്റെ എല്ലാ നിവേദകരും സ്വഹീഹായ ഹദീസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നവ രാകുന്നു. ത്വഊസ് (റ) താബിഉകളില്‍ പ്രധാനപ്പെട്ട വ്യക്തിയുമാണ്. ഇമാം സുയൂഥ്വി (റ) എഴുതുന്നു:
“മരണപ്പെട്ടവര്‍ക്കുവേണ്ടി ഏഴു ദിവസം ഭക്ഷണം വിതരണം ചെയ്യുകയെന്ന സുന്നത്ത് മക്കയിലും മദീനയിലും ഇന്നുവരെ നിലനില്‍ക്കുന്നതായി എനിക്ക് വിവരം ലഭിച്ചിരി ക്കുന്നു. സ്വഹാബത്തിന്റെ കാലം മുതല്‍ ഇന്നുവരെ ഈ പ്രവര്‍ത്തനം ഉപേക്ഷിക്കപ്പെട്ടി ട്ടില്ല” (അല്‍ഹാവി ലില്‍ഫതാവാ, 2/194).
ആസിബുബ്നുകുലൈബ് (റ) ല്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: “ഞങ്ങള്‍ നബി (സ്വ) യോടൊന്നിച്ച് ഒരു ജനാസയെ പിന്തുടര്‍ന്നു. മയ്യിത്ത് സംസ്കരണത്തിനു ശേഷം നബി (സ്വ) മടങ്ങിയപ്പോള്‍ മരണപ്പെട്ട വ്യക്തിയുടെ ഭാര്യയുടെ പ്രതിനിധി നബിയെ ക്ഷണിച്ചു. നബി (സ്വ) യും ഞങ്ങളും ക്ഷണം സ്വീകരിച്ചു. (വീട്ടില്‍ വെച്ച്) ഭക്ഷണം കൊണ്ടുവന്നു. നബിയും ജനങ്ങളും അവിടെ നിന്നു ഭക്ഷണം കഴിച്ചു”(അബൂദാവൂദ്, മിര്‍ഖാത്, 10/278).
“ഒരാള്‍ നബി (സ്വ) യോട് പറഞ്ഞു: എന്റെ മാതാവ് പെട്ടെന്ന് മരിച്ചു. (എന്തെങ്കിലും വസ്വിയ്യത്ത് ചെയ്യാന്‍ അവര്‍ക്ക് അവസരം ലഭിച്ചില്ല.) വല്ലതും സംസാരിച്ചിരുന്നുവെ ങ്കില്‍ എന്തെങ്കിലും അവര്‍ ദാനം ചെയ്യുമായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കുന്നു. ഇനി ഞാന്‍ അവര്‍ക്കുവേണ്ടി വല്ലതും ദാനം ചെയ്താല്‍ അവര്‍ക്ക് പ്രതിഫലം ലഭിക്കു മോ? നബി (സ്വ) പറഞ്ഞു: അതെ” (ബുഖാരി, മുസ്ലിം).
മേല്‍ ഹദീസ് വ്യാഖ്യാനിച്ചു കൊണ്ട് ഇമാം നവവി (റ) എഴുതുന്നു: “മയ്യിത്തിനുവേണ്ടി യുള്ള സ്വദഖ മയ്യിത്തിനുപകരിക്കുമെന്നും മയ്യിത്തിലേക്ക് അതിന്റെ പ്രതിഫലം എത്തി ച്ചേരുമെന്നും ഈ ഹദീസ് തെളിയിക്കുന്നു. പണ്ഢിതന്മാരുടെ ഏകകണ്ഠമായ അഭിപ്രാ യവും ഇതുതന്നെയാണ്” (ശര്‍ഹുമുസ്ലിം, 7/90).
ഇതേ വിശദീകരണം ഫത്ഹുല്‍ ബാരിയിലും കാണാം (7/305). മരണാനന്തരം തങ്ങള്‍ ക്കുവേണ്ടി സ്വദഖ ചെയ്യാന്‍ സ്വഹാബത്ത് വസ്വിയ്യത്ത് ചെയ്യാറുണ്ടായിരുന്നുവെന്ന് ഇമാം ത്വബ്രി (റ) തന്റെ താരീഖില്‍ വ്യക്തമാക്കിയിട്ടുണ്ട്.
“മയ്യിത്തിനുവേണ്ടി ദാനം ചെയ്യലാണുദ്ദേശ്യമെങ്കില്‍ അത് മതത്തില്‍ കല്‍പ്പിക്കപ്പെട്ട കാര്യമാകുന്നു. ഇതുകൊണ്ടാണ് അബൂദര്‍റില്‍ഗിഫാരി (റ) തനിക്ക് മരണമാസന്നമായ പ്പോള്‍ ഇങ്ങനെ ദാനം ചെയ്യാന്‍ വസ്വിയ്യത്ത് ചെയ്തത്” (താരീഖുല്‍ ഉമമി വല്‍ മുലൂക് 3/354).
ഇബ്നുതൈമിയ്യഃ പറയുന്നതുകാണുക: “മരിച്ചവര്‍ക്കു വേണ്ടി ദാനം ചെയ്യുന്നത് മയ്യി ത്തിനു ഉപകരിക്കുന്നതാണ്. ഇതില്‍ ലോക മുസ്ലിംകള്‍ ഏകോപിച്ചിരിക്കുന്നു. ഇത് തെളിയിക്കുന്ന ധാരാളം ഹദീസുകള്‍ നബി (സ്വ) യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്” (ഫ താവാ ഇബ്നുതൈമിയ്യഃ 24/175).
മരണപ്പെട്ടവര്‍ക്കുവേണ്ടി സ്വദഖ ചെയ്യല്‍ സുന്നത്താണെന്ന് കര്‍മ ശാസ്ത്ര പണ്ഢിത ന്മാരും വ്യക്തമാക്കുന്നുണ്ട്. ഇബ്നുഹജര്‍ (റ) എഴുതുന്നു: “മയ്യിത്തിനുവേണ്ടി ഭക്ഷണം വിതരണം ചെയ്യല്‍ സ്വദഖയാകുന്നു. മയ്യിത്തിനുവേണ്ടി സ്വദഖ നല്‍കല്‍ സുന്നത്താ ണെന്നതില്‍ ഇജ്മാഅ് ഉണ്ട്” (ഫതാവല്‍ കുബ്റാ, 2/31).
ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബ് 5/323 ലും ഈ കാര്യം സലക്ഷ്യം സമര്‍ഥിക്കു ന്നുണ്ട്. അടിയന്തരമെന്നപേരില്‍ മുസ്ലിംകള്‍ നടത്തിവരുന്ന, മരിച്ച വ്യക്തികള്‍ക്കു വേണ്ടി ദിവസം നിശ്ചയിച്ചും അല്ലാതെയുമുള്ള ദാനധര്‍മങ്ങള്‍ക്ക് ഇസ്ലാമില്‍ അടി സ്ഥാനമുണ്ടെന്നും അംഗീകൃതമാണെന്നും ഇവിടെ വ്യക്തമാകുന്നു. ഇത്തരം സല്‍ക്കര്‍ മങ്ങള്‍ സുന്നത്തില്‍ പെട്ടതായിട്ടുപോലും അവയെ ചാവടിയന്തിരം എന്നുപറഞ്ഞ് അവ ഗണിക്കുന്നത് എത്ര ധിക്കാരമാണ്?
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵

🌹🌹🌹മരണപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ദിക്റും ദിക്റ് ഹല്‍ഖകളും🌹🌹🌹
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
മരണപ്പെട്ടവര്‍ക്കുവേണ്ടി ദിക്റ് ചൊല്ലി ദുആ നടത്തുന്ന സമ്പ്രദായം ഇപ്പോള്‍, വിമര്‍ശി ക്കപ്പെടുകയാണ്. ഇതും അനാചാരത്തിന്റെ പട്ടികയിലാണ് വിമര്‍ശകര്‍ ഉള്‍പ്പെടുത്തിയി രിക്കുന്നത്. അടുത്ത കാലത്ത് മാത്രം ഉണ്ടായ സമ്പ്രദായമാണിതെന്ന് അവരുടെ ഒരു പ്രസിദ്ധീകരണത്തില്‍ എഴുതിക്കണ്ടു. ഹി. 728 ലാണ് ഇബ്നുതൈമിയ്യഃ മരണപ്പെട്ടത്. അദ്ദേഹത്തോട് ഇതുസംബന്ധിച്ച് ചോദിക്കപ്പെട്ടിട്ടുണ്ട്. എഴുനൂറുകൊല്ലം മുമ്പും ഈ സമ്പ്രദായം മുസ്ലിംകള്‍ക്കിടയിലുണ്ടായിരുന്നുവെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നു. ഇബ്നുതൈമിയ്യഃ ഇതുസംബന്ധമായി നല്‍കിയ ഫത്വ കാണുക:
“ചോദ്യം: ഒരാള്‍ എഴുപതിനായിരം പ്രാവശ്യം ലാഇലാഹഇല്ലല്ലാഹു എന്ന ദിക്റ് ചൊല്ലി മയ്യിത്തിനു ഹദ്യ ചെയ്താല്‍ അത് മയ്യിത്തിനു നരകത്തില്‍ നിന്നുള്ള മോചനത്തിനു കാരണമാകുന്നതാണ് എന്ന ഹദീസ് സ്വഹീഹാണോ? ഇപ്രകാരം മനുഷ്യര്‍ ലാഇലാഹ ഇല്ലല്ലാഹു ചൊല്ലി ഹദ്യ ചെയ്താല്‍ അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമോ?
ഉത്തരം: മനുഷ്യന്‍ ഇപ്രകാരം എഴുപതിനായിരമോ അതില്‍ കുറവോ അധികമോ തഹ് ലീല്‍ ചൊല്ലി മരണപ്പെട്ട വ്യക്തിക്ക് ഹദ്യ ചെയ്താല്‍ അതു കൊണ്ട് മയ്യിത്തിന് ഉപ കാരം ലഭിക്കുന്നതാണ്. ഉദ്ധൃത ഹദീസ് സ്വഹീഹല്ല. എന്നാല്‍ ളഈഫുമല്ല.”(ഫതാവാ ഇബ്നു തൈമിയ്യഃ, 24/180).
“ചോദ്യം: മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ ഖുര്‍ആന്‍ പാരായണവും സുബ്ഹാനല്ലാഹി അല്‍ഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ തുടങ്ങിയ ദിക്റുകളും ചൊല്ലിയും മയ്യിത്തിനു ഹദ്യ ചെയ്താല്‍ മരണപ്പെട്ട വ്യക്തിക്ക് അതിന്റെ പ്രതിഫലം ലഭിക്കുമോ?
ഉത്തരം: മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ ഖുര്‍ആന്‍ പാരായണവും തസ് ബീഹും തക്ബീറും മറ്റു ദിക്റുകളും മയ്യിത്തിലേക്ക് എത്തുന്നതാണ്”(ഫതാവാ ഇബ്നു തൈമിയ്യഃ, 24/180).
ഇവരുടെ പതാക വാഹകനായ ഇബ്നുതൈമിയ്യഃ പോലും, മരണപ്പെട്ടവര്‍ക്കുവേണ്ടി ചൊല്ലുന്ന ദിക്റിന്റെ പ്രതിഫലം അവര്‍ക്ക് ലഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും അതിനെ എതി ര്‍ക്കുന്നത് ദിക്റിനോടുള്ള വിരോധം കൊണ്ടല്ലേ? ദിക്റ് ഹല്‍ഖകള്‍ ബിദ്അത്തും അനാ ചാരവുമാണെന്നാണ് ചിലരുടെ വാദം. ബുഖാരിയുടെ ഹദീസിലൂടെ സ്ഥിരപ്പെട്ട ഈ വി ഷയം എങ്ങനെയാണ് ബിദ്അത്താവുന്നത്?
അബൂഹുറൈറഃ (റ) യില്‍ നിന്നു നിവേദനം. നബി (സ്വ) പറയുന്നു: “ഭൂമിയില്‍ ചുറ്റിനട ക്കുന്ന ചില മലകുകളുണ്ട്. അവര്‍ ദിക്റിന്റെ മജ്ലിസുകള്‍ അന്വേഷിക്കുകയാണ്. ദിക്റ് ചൊല്ലുന്ന മജ്ലിസ് കണ്ടെത്തിയാല്‍ അവര്‍ ആ മജ്ലിസില്‍ ഇരിക്കുന്നു. അവരുടേയും ആകാശത്തിന്റെയും ഇടയിലുള്ള സ്ഥലം മലകുകളാല്‍ നിറയുന്നതുവരെ. അവര്‍ മറ്റു മലകുകളെ മജ്ലിസിലേക്ക് തങ്ങളുടെ ചിറകുകള്‍ കൊണ്ട് വിളിച്ചുകൂട്ടും. ദിക്റ് ചൊ ല്ലുന്നവര്‍ പിരിഞ്ഞുപോയാല്‍ മലകുകള്‍ ആകാശത്തിലേക്ക് കയറിപ്പോകും. അപ്പോള്‍ അല്ലാഹു മലകുകളോട് ചോദിക്കും. (അവന്‍ അവരെ നന്നായി അറിയുന്നതാണ്.) നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്? അവര്‍ പറയും ഞങ്ങള്‍ ഭൂമിയിലുള്ള നിന്റെ അടി മകളുടെ അടുത്തു നിന്നാണ് വരുന്നത്. അവര്‍ നിനക്ക് തസ്ബീഹും തക്ബീറും തഹ്ലീലും തഹ്മീദും ചൊല്ലുന്നു. അപ്പോള്‍ അല്ലാഹു ചോദിക്കുന്നു: അവര്‍ എന്നോട് എന്താണ് ആവശ്യപ്പെടുന്നത്? മലക്കുകള്‍: അവര്‍ നിന്നോട് സ്വര്‍ഗം ചോദിക്കുന്നു. അല്ലാഹു: അവര്‍ എന്റെ സ്വര്‍ഗം കണ്ടിട്ടുണ്ടോ? മലക്കുകള്‍: ഇല്ല. അല്ലാഹു: അവര്‍ എന്റെ സ്വര്‍ഗം കണ്ടിരുന്നെങ്കില്‍ എങ്ങനെയിരിക്കും?. മലകുകള്‍: അവര്‍ നിന്നോട് അഭയം ചോദിക്കുന്നു. അല്ലാഹു: എന്തില്‍ നിന്നാണ് അവര്‍ അഭയം ചോദിക്കുന്നത്? മല കുകള്‍: നിന്റെ നരകത്തില്‍ നിന്ന്. അല്ലാഹു: അവര്‍ എന്റെ നരകം കണ്ടിട്ടുണ്ടോ? മല കുകള്‍: ഇല്ല. അല്ലാഹു: അപ്പോള്‍ അവര്‍ എന്റെ നരകം കണ്ടിരുന്നെങ്കില്‍ എങ്ങനെയി രിക്കും?. മലകുകള്‍: അവര്‍ നിന്നോട് പൊറുക്കലിനെ തേടുന്നു. അപ്പോള്‍ അല്ലാഹു പറയും. ഞാന്‍ അവര്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. അവര്‍ ആവശ്യപ്പെട്ട സ്വര്‍ഗം ഞാന്‍ അവര്‍ക്ക് നല്‍കുന്നു. അവര്‍ക്ക് ഞാന്‍ നരകത്തില്‍ നിന്ന് അഭയം നല്‍കുന്നു. അപ്പോള്‍ മലകുകള്‍ അല്ലാഹുവോട് പറയും. അവരുടെ കൂട്ടത്തില്‍ വളരെ പാപിയായ ഒരു അടിമയുണ്ട്. അവന്‍ ആ വഴി നടന്നുപോകുമ്പോള്‍ അവരുടെ കൂടെ ഇരുന്നതാണ്. അപ്പോള്‍ അല്ലാഹു മലകുകളോട് പറയും. അവനും ഞാന്‍ പൊറുത്തുകൊടുത്തിരി ക്കുന്നു. അവര്‍ (ദാകിറുകള്‍) ഒരു വിഭാഗം ജനങ്ങളാകുന്നു. അവരുടെ കൂടെ ഇരുന്നവര്‍ പോലും പരാജയപ്പെടുകയില്ല” (ബുഖാരി, 14/320)
ദിക്റിന്റെ മജ്ലിസ് സംഘടിപ്പിക്കുക. വിവിധ ദിക്റുകള്‍ ചൊല്ലുക. കൂട്ടുപ്രാര്‍ഥന നട ത്തുക. ഇതെല്ലാം ഏറെ പ്രതിഫലാര്‍ഹമാണെന്നും ദിക്റ് ഹല്‍ഖകളില്‍ മലകുകളുടെ സാന്നിധ്യമുണ്ടാകുമെന്നും അവരുടെ കൂടെ ഇരുന്നവര്‍ പോലും പരാജയപ്പെടുകയില്ലെ ന്നും ഇമാം ബുഖാരിയുടെ ഈ ഹദീസ് വ്യക്തമാക്കുന്നു. 
______________________

ഖുർആൻ പാരായണം മരിച്ചവർക്ക്

മരണപ്പെട്ടവർക്കുവേണ്ടി ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം ഹദ് യ നൽകിയാൽ അത് മയ്യിത്തിലേക്കെത്തുന്നതും അതവന്ന് പ്രയോചനം ചെയ്യുന്നതുമാണ്. ഇക്കാര്യത്തിൽ നാല് മദ്ഹബുകളുടെയും വീക്ഷണം ഒന്നാണ്. ഓരോ മദ്ഹബുകളുടെയും വീക്ഷണം അതാത് മദ്ഹബിലെ പ്രബല ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ നമുക്ക് വായിക്കാം.

🌹🌹ശാഫിഈ മദ്ഹബ്🌹🌹

ഇമാം നവവി(റ) എഴുതുന്നു:   

'ഖുർആനിൽ നിന്ന് എളുപ്പമായത്‌ പാരായണം ചെയ്ത് ഉടനെ മരണപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കൽ സുന്നത്താണ്. ഇക്കാര്യം ഇമാം ശാഫിഈ(റ) വ്യക്തമായി പ്രസ്ഥാപിച്ചിരിക്കുന്നു'. (ശർഹുൽ മുഹദ്ദബ്: 5/311)  

🌹🌹ഹനഫീ മദ്ഹബ്🌹🌹

ഇബ്നുആബിദീൻ(റ) എഴുതുന്നു:  

'ശാഫിഈ മദ്ഹബിലെ പിൽക്കാല പണ്ഡിതന്മാർ സമർത്ഥിക്കുന്ന ആശയം ഖുർആൻ പാരായണം ചെയ്യുന്നത് മയ്യിത്തിന്റെ സമീപത്ത്വെച്ചാവുകയോ മയ്യിത്ത് സ്ഥലത്തില്ലാത്തപ്പോൾ പാരായണം ചെയ്ത ഉടനെ മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുകയൊ ചെയ്താൽ അത് മയ്യിത്തിനു ലഭിക്കുമെന്നാണ്. കാരണം ഖുർആൻ പാരായണം ചെയ്യുന്ന സ്ഥലത്ത് റഹ്മത്തും ബർകത്തും ഇറങ്ങുന്നതാണ്. ഖുർആൻ പാരായണത്തിന്റെ ഉടനെയുള്ള പ്രാർത്ഥനക്ക് കൂടുതൽ സ്വീകാര്യത പ്രതീക്ഷിക്കാവുന്നതാണ്. ഇപ്പറഞ്ഞതിൽ നിന്ന് മനസ്സിലാവുന്നത് ഖുർആൻ പാരായണം കൊണ്ട് മയ്യിത്തിനു പ്രയോചനമുണ്ടാകുമെന്നാണ്. അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്നല്ല. ഇതുകൊണ്ടാണ് പ്രാർത്ഥനയിൽ 'ഞാൻ പാരായണം ചെയ്തതിന്റെ പ്രതിഫലത്തോട് തത്തുല്യമായൊരു പ്രതിഫലം മയ്യിത്തിലേക്ക് നീ എത്തിക്കേണമേ അല്ലാഹുവേ' എന്ന വാചകം അവർ തെരഞ്ഞെടുത്തത്. എന്നാൽ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം തന്നെ മയ്യിത്തിന് ലഭിക്കുമെന്നതാണ് നമ്മുടെ വീക്ഷണം' (റദ്ദുൽ മുഖ്‌താർ: 3/152)

ഇതേ ആശയം 'അൽബിനായ ശർഹുൽ ഹിദായ' 3/306, 'അൽഫതാവൽ ഹിന്ദിയ്യ' 1/166, 'അൽബഹ്റുൽ റാഇഖ് ശർഹു കൻസുദ്ദഖാഇഖ്' 2/210 'ശർഹു ഫത്ഹുൽഖദീർ  അലൽ ഹിദായ' 2/150 'തബ് യീനുൽ ഹഖാഇഖ്' 2/83 എന്നിവയിലും കാണാവുന്നതാണ്.        

🌹🌹മാലികീ മദ്ഹബ്🌹🌹

ഖാളീ ഇയാള്(റ) പറയുന്നു:  

മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യൽ സുന്നത്താണെന്ന് ഇതിൽ നിന്ന് പണ്ഡിതന്മാർ പിടിച്ചെടുത്തിരിക്കുന്നു. കാരണം അചേതന വസ്തുവായ രണ്ട് ഈത്തപ്പന മട്ടിലിൽ തസ്ബീഹ് നിമിത്തം  മയ്യിത്തിന് ശിക്ഷയിൽ ഇളവുലഭിക്കുമെങ്കിൽ ഖുർആൻ പാരായണം നിമിത്തം എന്തായാലും ഇളവ് ലഭിക്കുമല്ലോ. (ശർഹു ശൈഖ് മുഹമ്മദ്‌ ഖലീഫ: 2/125)

ഇബ്നുൽഹാജ്ജ്(റ) പറയുന്നു:   

മയ്യിത്തിന്റെ വീട്ടിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിലേക്ക് ഹദ് യ നൽകിയാൽ മയ്യിത്തിന് അത് ലഭിക്കുന്നതാണ്. ഖുർആൻ പാരായണത്തിൽ നിന്ന് വിരമിച്ചാൽ അതിന്റെ പ്രതിഫലം മയ്യിത്തിന് ദാനം ചെയ്യുകയോ അതിന്റെ പ്രതിഫലം മയ്യിത്തിന് നല്കാൻ പ്രാർത്ഥിക്കുകയൊ വേണം. അങ്ങനെ ചെയ്യുന്നത് പ്രതിഫലം മയ്യിത്തിന് ലഭിക്കാനുള്ള പ്രാർത്ഥനയാണ്. പ്രാർത്ഥന ചേരുമെന്നതിൽ വീക്ഷണാന്തരമില്ലല്ലോ. (അൽമദ്ഖൽ) (ഇമാം ഖറാഫി(റ)യുടെ 'അൽഫുറൂഖ്' (3/192)  

🌹🌹ഹം ബലീ മദ്ഹബ്🌹🌹

ഏതു നല്ല കർമ്മം ചെയ്ത് അതിന്റെ പ്രതിഫലം മയ്യിത്തിന് ഹദ് യ നല്കിയാലും അത് മയ്യിത്തിന് ഉപകരിക്കുന്നതാണ്....മുമ്പ് വിവരിച്ച പ്രമാണങ്ങളും മുസ്ലിം ലോകത്തിന്റെ ഇജ്മാഉം  നാം പറഞ്ഞതിന് രേഖയാണ്. നിശ്ചയം എല്ലാ കാലത്തും എല്ലാസ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ സമ്മേളിച്ച് ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക്‌ ഹദ് യ ചെയ്യാറുണ്ട്. അതിനെ ആരുംതന്നെ വിമർശിച്ചിട്ടില്ല. (അൽ മുഗ്നി. 5/80)

ഇബ്നു ഖുദാമ(റ) തന്നെ പറയട്ടെ;

എല്ലാ സ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ ഒരുമിച്ച് കൂടി ഖുർആൻ പാരായണം ചെയ്ത് മരണപ്പെട്ടവർക്ക്‌ ഹദ് യ ചെയ്യുന്നുണ്ട്. അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാല അത് ഇജ്മാഉള്ള വിഷയമായിത്തീർന്നു. (അൽ കാഫീ: 1/313)

പുത്തൻ വാദികൾ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുതൈമിയ്യയുടെ പരിഗണനക്ക് വന്ന ഒരു ചോദ്യവും മറുവടിയും ഇവിടെ കുറിക്കട്ടെ.;

ചോദ്യം:-

وسئل عن قراءة أهل الميت تصل إليه ؟ والتسبيح والتحميد والتهليل والتكبير إذا أهداه إلى الميت يصل إليه ثوابها أم لا ؟ . 

 മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണം മയ്യിത്തിന് ലഭിക്കുമോ?. തസ്ബീഹ്, തംജീദ്, തഹ്ലീല്,തക്ബീർ, തുടങ്ങിയവയുടെ പ്രതിഫലം മയ്യിത്തിന് ഹദ് യ ചെയ്താൽ അത് മയ്യിത്തിലേക്കെത്തുമോ?. 

മറുവടി:-

فأجاب : يصل إلى الميت قراءة أهله وتسبيحهم وتكبيرهم وسائر ذكرهم لله تعالى إذا أهدوه إلى الميت وصل إليه والله أعلم . إذا أهدوه إلى الميت وصل إليه. والله أعلم: (مجموع فتاوى ابن تيمية: ٣٦٤/٢٤)

മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണവും അവരുടെ തസ്ബീഹും മറ്റു ദിക്റുകളും മയ്യിത്തിന് അവർ ഹദ് യ ചെയ്യുന്ന പക്ഷം മയ്യിത്തിന് അവ ലഭിക്കുന്നതാണ്. (മജ്മുഉ ഫതാവാ. 24/364)  

ഇബ്നുതൈമിയ്യ തന്നെ പറയട്ടെ;    

മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യുന്നവർക്കോ മറ്റോ ദാനം ചെയ്താൽ അത് മയ്യിത്തിനു പ്രയോജനം ചെയ്യുമെന്നത് മുസ്ലിംകളുടെ ഐക്യ കണ്‍ടെനയുള്ള അഭിപ്രായമാണ്. ഇതേ പോലെ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനു ഹദ് യ ചെയ്താലും മയ്യിത്തിനു അത് പ്രയോജനം ചെയ്യുന്നതാണ്. (മജ്മുഉ ഫതാവാ. 24/300)

പുത്തൻ വാദികളുടെ മറ്റൊരു നേതാവായ ഇബ്നുൽ ഖയ്യിം പറയുന്നു:

قال ابن القيم: وأما قراءة القرآن وإهداءها له تطوعاً بغير أجرة، فهذا يصل إليه كما يصل ثواب الصوم والحج، وقال: وأي فرق بين وصول ثواب الصوم الذي هو مجرد نية وإمساك، وبين وصول ثواب القراءة والذكر؟ (الروح: ١٧٤)

ഖുർആൻ പാരായണം ചെയ്ത് സൗജന്യമായി അതിന്റെ പ്രതിഫലം മയ്യിത്തിനു ഹദ് യ ചെയ്യുന്ന പക്ഷം ഹജ്ജിന്റെയും നോമ്പിന്റെയും പ്രതിഫലം ലഭിക്കുമെന്ന പോലെ അതിന്റെ പ്രതിഫലവും മയ്യിത്തിനു ലഭിക്കുന്നതാണ്...ഇബ്നുൽ ഖയ്യിം തുടരുന്നു. നിയ്യത്തും നോമ്പ് മുറിയുന്നകാര്യങ്ങളെതൊട്ട് പിടിച്ചുനിൽക്കലും മാത്രമായ നോമ്പിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതിനും ഖുർആൻ പാരായണത്തിന്റെയും ദിക്റിന്റെയും പ്രതിഫലം ലഭിക്കുന്നതിനുമിടക്ക് എന്തുവ്യത്യാസമാണുള്ളത്?. (റൂഹ് : 174)

ഇമാം സുയൂത്വി(റ) എഴുതുന്നു: 

ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്ന കാര്യത്തിൽ വീക്ഷണാന്തരമുണ്ട്. സലഫിൽ നിന്ന് ബഹുഭൂരിഭാഗമാളുകളും മദ്ഹബിന്റെ മൂന്നു ഇമാമുകളും ലഭിക്കുമെന്ന പക്ഷക്കാരാണ്. പ്രാർത്ഥന, ദാനധർമ്മം, നോമ്പ്, ഹജ്ജ്, അടിമയെ മോചിപ്പിക്കൾ തുടങ്ങിയവ ഖുർആൻ പാരായണത്തെ താരതമ്യം ചെയ്യലാണ് അവരുടെ ഒരു പ്രമാണം. കാരണം പ്രതിഫലം നീക്കുന്നതിൽ ഹജ്ജ്, ധർമ്മം, വഖ്‌ഫ്,പ്രാർത്ഥന, ഖുർആൻ പാരായണം എന്നിവക്കിടയിൽ വ്യത്യാസമില്ലല്ലൊ. മുകളില വിവരിച്ച ഹദീസുകളും അവരുടെ രേഖകളാണ്. അവയില ചിലത് ദുർബ്ബലമാണെങ്കിലും അതെല്ലാം കൂടി കൂടുമ്പോൾ അതിനൊരു പ്രമാണമുണ്ടെന്നു അതറിയിക്കുന്നുണ്ട്.ഇതിനു പുറമേ ലോക മുസ്ലിംകൾ എക്കാലവും സമ്മേളിച്ച് മരണപ്പെട്ടവരുടെ പേരിൽ ഖുർആൻ പാരായണം ചെയ്യുന്നതിനെ ആരും വിമർശിക്കാറില്ല. അതിനാല ഇത് ഇജ്മാഉള്ള ഒന്നായി മാറി. (ശർഹുസ്സ്വദൂർ. 310/311) 

ഇമാം നവവി(റ) പറഞ്ഞത്? 

 ഇമാം നവവി(റ)യുടെ ശർഹുമുസ്ലിമിലെ പരാമർശം പൊക്കിപ്പിടിച്ച് ചിലര് ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. പ്രസ്തുത പരാമർശമിങ്ങനെ; 

وأما قراءة القرآن، فالمشهور من مذهب الشافعي، أنه لا يصل ثوابها إلى الميت، وقال بعض أصحابه: يصل ثوابها إلى الميت.....(شرح مسلم: ١٣٨/١)

'ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിലെക്കെത്തുകയില്ലെന്നതാണ് ശാഫിഈ മദ്ഹബിൽ പ്രസിദ്ദിനേടിയ അഭിപ്രായം. അതിന്റെ പ്രതിഫലവും മയ്യിത്തിലെക്കെത്തുമെന്ന് നമ്മുടെ അസ്വഹാബിൽ ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു....' (ശർഹുമുസ്ലിം. 1/138)

പ്രസ്തുത പരാമർശത്തെ അധികരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:     

   ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുകയില്ലെന്നെതാണ് മദ്ഹബിൽ പ്രസിദ്ദമായ അഭിപ്രായമെന്ന് ഇമാം നവവി(റ) ശർഹുമുസ്ലിമിൽ പറഞ്ഞതിനെ ഒരു കൂട്ടം പണ്ഡിതന്മാർ ഇപ്രകാരം വിലയിരുത്തുന്നു. മയ്യിത്തിന്റെ ഹള്റത്തിൽ വെച്ച് പാരായണം ചെയ്യാതിരിക്കുകയോ ഖുർആൻ പാരായണം ചെയ്തവൻ അതിന്റെ പ്രതിഫലത്തെ മയ്യിത്തിനു കരുതാതിരിക്കുകയോ മയ്യിത്തിനു വേണ്ടി കരുതിയ രൂപത്തിൽ അവനു വേണ്ടി പ്രാർത്ഥിക്കാതിരിക്കുകയൊ ചെയ്യുമ്പോഴാണ് ഖുർആൻ പാരായണം മയ്യിത്തിനു ലഭിക്കുകയില്ലെന്ന് പറയുന്നത്. (തുഹ്ഫ 7/74)

ഇമാം നവവി(റ) തന്നെ പറയുന്നു:    

ഖുർആൻ പാരായണത്തിന്റെ കാര്യത്തിൽ പണ്ഡിതൻമാർ അഭിപ്രായവ്യത്യാസത്തിലാണ്. ശാഫിഈ മദ്ഹബിൽ പ്രസിദ്ദിനേടിയതും ഒരു കൂട്ടം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നതും ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുകയില്ലെന്നാണ്. എന്നാൽ അഹ്മദുബ്നുഹമ്പൽ(റ) വും ഒരു കൂട്ടം പണ്ഡിതന്മാരും ഇമാം ശാഫിഈ(റ) യുടെ അസ്വഹാബിൽ നിന്ന് ഒരു കൂട്ടം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുമെന്നുമാണ്. അതിനാല പാരായണത്തിൽ നിന്ന് വിരമിച്ച ശേഷം 'അല്ലാഹുവേ ഞാൻ പാരായണം ചെയ്തതിന്റെ പ്രതിഫലം ഇന്നാലിന്ന ആളിലേക്ക് നീ എത്തിക്കേണമേ" എന്ന് പാരായണം ചെയ്തവൻ പ്രാർത്ഥിക്കലാണ് കൂടുതൽ നല്ലത്. (അൽഅദ്കാർ. പേ: 172)  

ഖബ്റിൽ ശിക്ഷ ലഭിക്കുന്ന രണ്ടാളുകളുടെ ഖബ്റിനരികിലൂടെ നബി(സ) നടക്കുമ്പോൾ ഒരു ഈത്തപ്പനമട്ടൽ രണ്ടായി ഭാഗിച്ച് ഓരോ ഖബ്റിലും ഓരോ കഷ്ണം കുത്തിയതിനെ പരാമർശിക്കുന്ന ഹദീസ് വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:  

ഖബ്റിനരികിൽ വെച്ച് ഖുർആൻ ഓതൽ സുന്നത്താണെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പ്രഖ്യാപിച്ചിരിക്കുന്നു. ഈത്തപ്പനമട്ടലിന്റെ തസ്ബീഹ് കാരണം ശിക്ഷയിൽ ഇളവുലഭിക്കുമെന്ന് പ്രതീക്ഷിക്കാമെങ്കിൽ ഖുർആൻ പാരായണം അതിനുകൂടുതൽ ബന്ധപ്പെട്ടതാണല്ലോ. (ശർഹുമുസ്ലിം. 2/205)

ഇമാം ശാഫിഈ(റ) അൽ ഉമ്മിൽ പറയുന്നത് കാണുക. 

وأحب لو قرأ عند القبر ودعي للميت (الأم: ٣٢٢/١)

ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. (അൽ ഉമ്മ്. 1/322) 

അപ്പോൾ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനുലഭിക്കുകയില്ലെന്ന് പറയുന്നത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കാതിരിക്കുമ്പോഴും ഖബ്റിനുസമീപത്തുവെച്ച്  പാരായണം ചെയ്യാതിരിക്കുമ്പോഴുമാണെന്ന് ഇമാം ശാഫിഈ(റ) യുടെയും ഇമാം നവവി(റ)യുടെയും പരാമർശത്തിൽ നിന്നു തന്നെ വ്യക്തമാണ്.

അല്ലാമ ശർവാനി(റ) പറയുന്നു:   
ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുകയില്ലെന്ന് പറയുന്നത് മൂന്ന് ഉപാധികൾക്ക് വിധേയമാല്ലാതിരിക്കുമ്പോഴാണെന്ന അഭിപ്രായത്തെ ഇമാം റാംലി(റ) പ്രബലമാക്കിയിരിക്കുന്നു. പ്രതിഫലം മയ്യിത്തിനു ലഭിക്കാൻ അക്കാര്യം മനസ്സില് കരുതിയാൽ മതിയെന്നും പ്രാർത്ഥി0ക്കേണ്ടതില്ലെന്നും  ഇമാം റാംലി(റ) പ്രസ്ഥാപിച്ചിരിക്കുന്നു. ചുരുക്കത്തിൽ ഖുർആൻ പാരായണം ചെയ്യുന്നവൻ അതിന്റെ പ്രതിഫലം മയ്യിത്തിനു കരുതുകയോ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കാൻ പാരായണത്തിന്റെ ഉടനെ പ്രാർത്ഥിക്കുകയൊ ഖബ്റിനു സമീപത്തുവെച്ച് പ്രാർത്ഥിക്കുകയൊ ചെയ്താൽ പാരായണത്തിന്റെ പ്രതിഫലത്തോട് തത്തുല്യമായൊരു പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതാണ്. ഖുർആൻ പാരായണം ചെയ്തവനും പ്രതിഫലം  ലഭിക്കുന്നതാണ്. ഇനി പാരായണം ചെയ്യുന്ന വ്യക്തിക്ക് പ്രതിഫലം ലഭിക്കാത്ത സാഹചര്യത്തിലും മയ്യിത്തിനു പ്രതിഫലം ലഭിക്കും. കൂലിക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുന്നവൻ ഉദാഹരണം;
   മയ്യിത്തിനു വേണ്ടി ഖുർആൻ പാരായണം ചെയ്യാൻ കൂലിക്ക്വിളിക്കപ്പെട്ടവൻ ഖുർആൻ പാരായണം കൊണ്ട് മയ്യിത്തിനെ കരുതാതിരിക്കുകയോ പാരായണത്തിന്റെ ഉടനെ മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കാതിരിക്കുകയൊ ഖബ്റിന്റെ സമീപത്ത് വെച്ച് പാരായണം ചെയ്യാതിരിക്കുകയോ ചെയ്താൽ ബാധ്യതയിൽ നിന്നു അവൻ ഒഴിവാകുന്നതല്ല. അൽപാൽപമായി പാരായണം ചെയ്യുന്ന രൂപത്തിൽ രണ്ടാമത്തേതിനെ ഒന്നാമത്തേതിന്റെ തുടർച്ചയായി കണക്കാക്കുന്ന രൂപത്തിൽ ആദ്യപാരായണത്തിന്റെ തുടക്കത്തിൽ കരുതിയാൽ മതി. (ശർവാനി. 7/74)

സുലയ്മാനുൽ ജമൽ(റ) പറയുന്നു:   

മൂന്നിലൊരു നിബന്ധന ഒത്തുവന്നാൽ ഖുർആൻ പാരായണം മയ്യിത്തിനുപകരിക്കുമെന്നതാണ് ശരിയായ അഭിപ്രായം. മയ്യിത്തിന്റെ സമീപത്ത് വെച്ച് പാരായണം ചെയ്യുക, മയ്യിത്ത് വിദൂരത്താണെങ്കിലും പാരായണം കൊണ്ട് മയ്യിത്തിനെ ലക്ഷ്യമാക്കുക, മയ്യിത്ത് വിദൂരത്താണെങ്കിലും പാരായണം ചെയ്യുന്നവൻ മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കുക, എന്നിവയാണ് മൂന്ന് ഉപാധികൾ. (ഹാശിയത്തുൽ ജമൽ2/710)

ചുരുക്കത്തിൽ പ്രസ്തുത മൂന്ന് നിബന്ധനകൾ മേളിച്ചാൽ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. സ്വഹാബത്തും(റ) താബിഉകളും താബിഉതാബിഉകളും മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുന്നവരായിരുന്നു.

പുത്തനാശയക്കാരുടെ ഏറ്റവും വലിയ നേതാവും ആശയകേന്ദ്രവുമായി അവരുടെ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം' എന്ന പുസ്തകത്തില്‍ പരിചയപ്പെടുത്തിയ ഇബ്നുതൈമിയ പറയുന്നു:

الاتفاق على وصول ثواب العبادات الماليّة، كالصدقة والعِتق، كما يصل إليه الدعاء والاستغفار. أما الأعمال البدنيّة كالصلاة والصيام والقراءة فاختلفوا فيها. والصواب أن الجميع يصلُ إليه... إلى أن قال: وهذا مذهب أحمد وأبي حنيفة وطائفة من أصحاب مالك والشافعي.

ابن تيمية فى فتاويه "ج 24 ص 366

അടിമത്വ മോചനവും സ്വദഖയും പോലോത്ത സമ്പത്ത് ചിലവഴിച്ച് ചെയ്യുന്ന ആരാധനകളുടെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേരും എന്നതില്‍ പണ്ടിതന്മാരോക്കെ യോജിച്ചിരിക്കുന്നു. ശരീരം കൊണ്ട് ചെയ്യുന്ന ദുഅ, ഇസ്തിഗ്ഫാർ എന്നിവയൊക്കെ മയ്യിതിലേക്ക് ചേരുന്നത് പോലെ, നിസ്കാരം, നോമ്പ് ഖുര്‍ആന്‍ പാരായണം പോലോത്ത ശരീരം കൊണ്ട് ചെയ്യുന്ന ആരാധനകളുടെ പ്രതിഫലം മയ്യിതിലേക്ക് ചേരും എന്നാ അഭിപ്രായത്തിൽ അവർ ഒരുമിചിരിക്കുന്നു,, ഇമാം അബൂ ഹനീഫ(റ) വിന്റെയും, ഇമാം അഹ്മദ് (റ)വിന്റെയും, ഇമാം മാലിക് ഇമാം ശാഫിഈ(റ) യുടെ അസ്വ്ഹാബില്‍ ഒരു വിഭാഗത്തിന്റെയും അഭിപ്രായം ഇതാണ്.
പിടിച്ചോളൂ അടുത്തത്.. നിങ്ങളോട് കണ്ണേരു നടത്തിയവന്റെ കോണകം കഴുകി വെള്ളം കൊടിക്കൂ എന്ന് ഫത്'വാ തന്ന ഷൈഖ് ഉതൈമീൻ തന്റെ കിത്താബിൽ പറയുന്നു... smile 
ഉതൈമീന്‍ തന്റെ "ഫതാവാ അര്‍ക്കാനില്‍ ഇസ്ലാം" എന്ന ഗ്രന്ഥത്തിലെ 457ാം നമ്പറായി മരണപ്പെട്ടവര്‍ക്ക് വേണ്ടി ഉംറ ചെയ്യുന്നതിന്റെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറയുന്നു:

س 457: هل يجوز الاعتمار عن الميت؟

الجواب: يجوز الاعتمار عن الميت كما يجوز الحج عنه، وكذلك الطواف عنه يجوز، وكذلك جميع الأعمال الصالحة تجوز عن الميت، قال الإمام أحمد – رحمه الله-: كل قربة فعلها وجعل ثوابها لحي أو ميت مسلم نفعه

'മരണപ്പെട്ടവര്‍ക്ക് വേണ്ടി ഹജജ് അനുവദനീയമായത് പോലെ ഉംറയും അനുവദനീയമാണ്, അപ്രകാരം ത്വവാഫും അനുവദനീയമാണ്.. അപ്രകാരം എല്ലാ സല്‍കര്‍മ്മങ്ങളും മയîിത്തിന് വേണ്ടി ചെയîല്‍ അനുവദനീയവുമാണ് ഇമാം അഹ്മദ് (റ) പറഞ്ഞിട്ടുണ്ട് ഒരാള്‍ പ്രവര്‍ത്തിച്ച എല്ലാ സല്‍കര്‍മ്മങ്ങളും അതിന്റെ പ്രതിഫലത്തെ മരണപ്പെട്ടവര്‍ക്കോ ജീവിച്ചിരിക്കുന്നവര്‍ക്കോ ധാനം ചെയ്താല്‍ അത് കാരണം ഉപകാരം ലഭിക്കുന്നതാണ്.. (ഫതാവാ അര്‍ക്കാനില്‍ ഇസ്ലാം) 
എന്ന് വിശദീകരിച്ച് അവസാനം പറയുന്നത് കാണണോ?? 

ولكن لو عمل الإنسان عملاً صالحاً وأهدى ثوابه لأحد من المسلمين فإن ذلك جائز.

ഒരാള്‍ അവന്‍ ചെയ്ത സല്‍കര്‍മ്മത്തിന്റെ പ്രതിഫലത്തെ മുസ്ലിംകളില്‍ പെട്ട ആര്‍ക്ക് ധാനം ചെയ്താലും അത് അനുവദനീയമാണ്.. (മുജ്ജുസിന്റെ തന്നെ മുഫ്തി - ഷൈഖ് ഉതൈമീൻ)
ഇനിയിപ്പോ ഖുറാൻ ഓതൽ സല്കര്മം അല്ലാ എന്നാണു വാദമെങ്കിൽ, അല്ലെങ്കിൽ അന്നദാനം സല്കര്മം അല്ലാ എന്നാണു വാദമെങ്കിൽ പിന്നെ നിങ്ങളോട് ഇതൊക്കെ പറഞ്ഞിട്ട് കാര്യമില്ലാ.. ഇനി സല്കര്മം ആണെന്നാണ്‌ വാദം എങ്കിൽ ഇതൊക്കെ ചെയ്തിട്ട് പ്രതിഫലം ഹടിയ ചെയ്തോളൂ...

16/12/2017

മയ്യിത്ത് നു വേണ്ടിയുള്ള ഖുർആൻ പാരായണം

10/11/2017

മരണപ്പെട്ടവർക്ക് വേണ്ടി ചെയ്യുന്ന സൽകർമ്മങ്ങൾ മയ്യത്തിന് ഗുണം cheyyumo?

*📚📖أهل السنة والجماعة📖📚*

*ആരോപണം*🚫

🚫 *മരിച്ചവർക്കു വേണ്ടി ജീവിച്ചിരിക്കുന്നവർ ചെയ്യുന്ന സൽകർമങ്ങൾ  മയ്യിത്തിന് ഉപകാരപ്പെടുമോ❓പ്രാർത്ഥനയും മക്കൾ ചെയുന്ന സദഖയും മാത്രമേ ഉപകരിക്കു എന്ന് ഒരു മൗലവി പ്രസംഗിക്കുന്നത് കേട്ടു.എന്താണ് വസ്തുത❓*

*✅👇🏻ഉത്തരം👇🏻✅*

*മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെ അവന്റെ മരണശേഷം ഒന്നും ലഭിക്കില്ലെന്ന് വാദിച്ച വഹാബികൾ ഇന്ന് മരിച്ചവർക്കു വേണ്ടി മരണപ്പെട്ടവർ നൽകുന്ന സദഖ ഉപകാരിക്കും എന്ന് അംഗീകരിച്ച സ്ഥിതിക്ക് അക്കാര്യം കൂടുതൽ പറയേണ്ടതില്ലല്ലോ...*

*പിന്നെ എന്തിനാണ് വഹാബികൾ സുന്നികൾ മരിച്ചവർക്കു ഭക്ഷണo,മാംസം പോലുള്ളവ സദഖ ചെയ്യുമ്പോൾ അതിനെ ശിര്കിലേക്കും കുഫ്‌റിലേക്കും ചേർക്കുന്നത് എന്ന് മനസ്സിലാകുന്നില്ല*

*അതോടൊപ്പം മയ്യിത്ത് നിസ്കാരം മയ്യിത്തിന് ഉപകാരപ്പെടുമോ എന്ന് കൂടെ അറിഞ്ഞാൽ.നന്നായിരുന്നു..കാരണം അത് മയ്യിത്തിന് വേണ്ടി നിർവഹിക്കപ്പെടുന്ന ഇബാദത് ആണല്ലോ?*

*ഇനി മരണപ്പെട്ടവര്‍ക്കുവേണ്ടി പുണ്യകര്‍മ്മം ചെയ്താല്‍ അത് മരണപ്പെട്ടവര്‍ക്ക് ഫലം ചെ യ്യുമോ? എന്ന് ആദ്യം നമുക്ക് പരിശോധിക്കാം*

*ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) റിപ്പോര്‍ട്ടുചെയ്ത ഒരു ഹദീസില്‍ നിന്ന് ഇങ്ങനെ സംഗ്രഹിക്കാം.*

*📚“രണ്ട് ഖബറുകളുടെ അരികിലൂടെ നബി(സ്വ) തങ്ങള്‍ നടന്നുപോയി. ജനങ്ങളുടെ ഇടയില്‍ നിസ്സാരമായതും എന്നാല്‍ അല്ലാഹുവിന്റെ അടുക്കല്‍ മഹാപാപവുമായ കാര്യങ്ങള്‍ക്കുവേണ്ടി ഈ രണ്ട് ഖബറാളികളും ശിക്ഷിക്കപ്പെടുന്നുണ്ട്. ഒരാള്‍ മൂത്രത്തെ ശുദ്ധിവരുത്തുന്നതില്‍ സൂക്ഷ്മത പാലിക്കാത്തവനും അപരന്‍ ഏഷണിക്കാരനുമായിരുന്നു എന്ന് നബി(സ്വ) പറഞ്ഞു. അനന്തരം ഒരു ഈത്തപ്പന മട്ടല്‍ എടുത്ത് രണ്ട് ഭാഗമാക്കി ഒരു ഭാഗം ഒരു ഖബറിന്റെ മേലിലും മറ്റേത് അടുത്ത ഖബറിന്റെ മുകളിലും കുത്തി. ഇവ ഉണങ്ങാതിരിക്കുന്ന കാലത്തോളം ഇവരുടെ ശിക്ഷക്ക് ഇളവ് ലഭിക്കു”മെന്ന് നബി(സ്വ) പറയുകയും ചെയ്തു📚*

*ഇവിടെ എങ്ങനെയാണ് ഈ പ്രവർത്തി മയ്യിത്തിന് ഉപകരിച്ചതു എന്ന് വഹാബികൾ വിശദീകരിച്ചാൽ കൊള്ളാം..കാരണം ഇത് പ്രാർത്ഥനയോ സദഖയായോ അല്ല*

*ഈ ഹദീസ് വ്യാഖ്യാനിച്ചു അല്ലാമാ ഐനി(റ) ഇമാം ഖത്വാബി(റ)യില്‍ നിന്നും ഉദ്ധരിക്കുന്നു. “📚ഖബറിന്റെ അടുത്ത് വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് സുന്നത്താണെന്നതിന് ഈ ഹദീസില്‍ തെളിവുണ്ട്. ഒരു മരത്തിന്റെ തസ്ബീഹ് കൊണ്ട് തന്നെ ഗുണം പ്രതീക്ഷിക്കാമെങ്കില്‍ ഖുര്‍ആന്‍ ഓതുന്നത് കൊണ്ട് ഫലവും അനുഗ്രഹവും ഏറെ പ്രതീക്ഷിക്കാമല്ലോ” (ഉംദതുല്‍ ഖാരി 3/118, ശര്‍ഹു മുസ്ലിം 1/141).📚*

*മുല്ലാ അലിയ്യുല്‍ ഖാരി(റ) പറയുന്നു: “ഖബറിടത്തില്‍ വെച്ച് ഖുര്‍ആന്‍ ഓതല്‍ സുന്നത്താണെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ പണ്ഢിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഈ ത്തപ്പന മട്ടലിന്റെ തസ്ബീഹിനെക്കാള്‍ ഉത്തമമാണല്ലോ ഖുര്‍ആന്‍ പാരായണം എന്നതാണ് ന്യായം” (മിര്‍ഖാത് 1/286).*

*സുന്നികൾക് തെളിവ് ഇത് തന്നെ ധാരാളം..*

*വഹാബികൾ ഇതും നൊണ്ടി ന്യായങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറുന്നതിനാൽ കൂടുതൽ വിശദീകരണം👇🏻👇🏻*

*ഇമാം ഇബ്‌നു അബീ ശൈബ (റ) തന്റെ ‘മുസ്വന്നഫി’ലും അംറുബ്‌നു ശുഐബി (റ)ല്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് ഇതിനു തെളിവാണ്. അദ്ദേഹത്തിന്റെ പിതാമഹന്‍ അംറുബിനുല്‍ ആസ് (റ) നബി (സ) യോട് ചോദിച്ചു. ”അല്ലാഹുവിന്റെ റസൂലേ! ആസ്വിബ്‌നു വാഇല്‍ ജാഹിലിയ്യ കാലത്ത് 100 ഒട്ടകങ്ങളെ അറുക്കാന്‍ കല്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഹിശാം അതില്‍ നിന്നു 50 എണ്ണം അറുത്തു. ഇനി അദ്ദേഹത്തിനു വേണ്ടി ഞാന്‍ അറുക്കാമോ? നബി (സ) പറഞ്ഞു: ”നിന്റെ പിതാവ് തൗഹീദ് അംഗീകരിച്ചിരുന്നുവെങ്കില്‍ നീ അദ്ദേഹത്തിനുവേണ്ടി നോമ്പ് നോറ്റാലും സ്വദഖ ചെയ്താലും അടിമയെ മോചിപ്പിച്ചാലും അതിന്റെ പ്രതിഫലം അദ്ദേഹത്തിന് ലഭിക്കുമായിരുന്നു”. (മുസ്വന്നഫു ഇബ്‌നി അബീ ശൈബ: 3:58).*

  *ഇബ്‌നു അബ്ബാസ് (റ)വിന്റെ ഹദീസ്: ജുഹൈനത്ത് ഗോത്രത്തില്‍പ്പെട്ട ഒരു സ്ത്രീ നബി (സ) യുടെ അടുക്കല്‍ വന്ന് പറഞ്ഞു: ”എന്റെ ഉമ്മ ഹജ്ജ് ചെയ്യാന്‍ നേര്‍ച്ചയാക്കി. പക്ഷേ, ഹജ്ജ് ചെയ്യുന്നതിനു മുമ്പ് തന്നെ മരണപ്പെട്ടു. ഉമ്മാക്കു വേണ്ടി ഞാന്‍ ഹജ്ജ് ചെയ്യാമോ?” അപ്പോള്‍ നബി (സ) പറഞ്ഞു: ”അതെ, ഉമ്മാക്കു വേണ്ടി നീ ഹജ്ജ് ചെയ്യുക, നിന്റെ ഉമ്മയുടെ മേല്‍ ഒരു കടമുണ്ടെങ്കില്‍ അതു നീ വീട്ടുമോ? എങ്കില്‍ അല്ലാഹുവിന്റെ കടം നിങ്ങള്‍ വീട്ടുക. അല്ലാഹുവാണ് കടം വീട്ടപ്പെടാന്‍ ഏറ്റവും അര്‍ഹന്‍”. (ബുഖാരി 2:656).*

*ഹമ്പലി മദ്ഹബുകാരനായ ഇബ്‌നു ബുദാമ (റ) മുഗ്‌നിയില്‍ എഴുതുന്നു: അഹ്മദുബ്‌നു ഹമ്പല്‍ (റ) ഒരു അന്ധനെ ഖബറിങ്ങല്‍ ഓതുന്നതില്‍ നിന്നു വിലക്കി. അപ്പോള്‍ മുഹമ്മദ്ബിനു ഖുദാമ അല്‍ ജൗഹരി (റ) അദ്ദേഹത്തോട് ചോദിച്ചു: ”അല്ലയോ അബൂഅബ്ദില്ലാ! മുബശ്ശിറുല്‍ ഹലബിയെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു?” അദ്ദേഹം പറഞ്ഞു: ”വിശ്വസ്തനാണ്”. അപ്പോള്‍ മുഹമ്മദ്ബിനു ഖുദാമ (റ) പറഞ്ഞു: ”എന്നാല്‍ മുബശ്ശിറുല്‍ ഹലബി (റ)യുടെ പിതാവ്, താന്‍ മറവ് ചെയ്യപ്പെട്ടാല്‍ തന്റെ അടുക്കല്‍ അല്‍ബഖറ സൂറത്തിന്റെ തുടക്കവും അവസാനവും ഓതണമെന്ന് വസ്വിയ്യത്ത് ചെയ്യുകയും, ഇബ്‌നു ഉമര്‍ (റ) ഇങ്ങനെ വസ്വിയ്യത്ത് ചെയ്യുന്നത് ഞാന്‍ കേട്ടുവെന്ന് പറയുകയും ചെയ്തുവെന്ന് മുബശ്ശിര്‍ (റ) എന്നോട് പറഞ്ഞിരിക്കുന്നു. അപ്പോള്‍ അഹ്മദ്ബ്‌നു ഹമ്പല്‍ (റ) പറഞ്ഞു: ”നീ പോയി അയാളോട് വീണ്ടും ഓതാന്‍ പറയൂ”. (മുഗ്‌നി 2:224).*

*അന്‍സാരികളില്‍പെട്ട ആരെങ്കിലും മരണപ്പെട്ടാല്‍ അവര്‍ ഖബറിടത്തില്‍പോയി ഖുര്‍ആന്‍ ഓതാറുണ്ടായിരുന്നുവെന്ന് ശഅ്ബി(റ) നിന്നു ഖല്ലാല്‍ (റ) നിവേദനം ചെയ്തിരിക്കുന്നു. (അര്‍റൂഹ്: 13).*

*വഹാബികളുടെ ആശ്രയ സ്രോദസ്സായ അവർ ശൈഖുൽ ഇസ്‌ലാം എന്ന് വിളിക്കുന്ന ഇബ്നു തയ്മിയ്യക്ക് പോലും ഇന്നത്തെ സലഫി കുട്ടികളുടെ വാദമില്ല എന്നതാണ് സത്യം*

👇🏻👇🏻👇🏻

*ഹി. 728 ലാണ് ഇബ്നുതൈമിയ്യഃ മരണപ്പെട്ടത്. അദ്ദേഹത്തോട് ഇതുസംബന്ധിച്ച് ചോദിക്കപ്പെട്ടിട്ടുണ്ട്. എഴുനൂറുകൊല്ലം മുമ്പും ഈ സമ്പ്രദായം മുസ്ലിംകള്‍ക്കിടയിലുണ്ടായിരുന്നുവെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നു. ഇബ്നുതൈമിയ്യഃ ഇതുസംബന്ധമായി നല്‍കിയ ഫത്വ കാണുക:“ചോദ്യം: ഒരാള്‍ എഴുപതിനായിരം പ്രാവശ്യം ലാഇലാഹഇല്ലല്ലാഹു എന്ന ദിക്റ് ചൊല്ലി മയ്യിത്തിനു ഹദ്യ ചെയ്താല്‍ അത് മയ്യിത്തിനു നരകത്തില്‍ നിന്നുള്ള മോചനത്തിനു കാരണമാകുന്നതാണ് എന്ന ഹദീസ് സ്വഹീഹാണോ? ഇപ്രകാരം മനുഷ്യര്‍ ലാഇലാഹ ഇല്ലല്ലാഹു ചൊല്ലി ഹദ്യ ചെയ്താല്‍ അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമോ?ഉത്തരം: മനുഷ്യന്‍ ഇപ്രകാരം എഴുപതിനായിരമോ അതില്‍ കുറവോ അധികമോ തഹ് ലീല്‍ ചൊല്ലി മരണപ്പെട്ട വ്യക്തിക്ക് ഹദ്യ ചെയ്താല്‍ അതു കൊണ്ട് മയ്യിത്തിന് ഉപ കാരം ലഭിക്കുന്നതാണ്. ഉദ്ധൃത ഹദീസ് സ്വഹീഹല്ല. എന്നാല്‍ ളഈഫുമല്ല.”(ഫതാവാ ഇബ്നു തൈമിയ്യഃ, 24/180).*

*മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ ഖുര്‍ആന്‍ പാരായണവും സുബ്ഹാനല്ലാഹി അല്‍ഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ തുടങ്ങിയ ദിക്റുകളും ചൊല്ലിയും മയ്യിത്തിനു ഹദ്യ ചെയ്താല്‍ മരണപ്പെട്ട വ്യക്തിക്ക് അതിന്റെ പ്രതിഫലം ലഭിക്കുമോ?ഉത്തരം: മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ ഖുര്‍ആന്‍ പാരായണവും തസ് ബീഹും തക്ബീറും മറ്റു ദിക്റുകളും മയ്യിത്തിലേക്ക് എത്തുന്നതാണ്”(ഫതാവാ ഇബ്നു തൈമിയ്യഃ, 24/180).ഇവരുടെ പതാക വാഹകനായ ഇബ്നുതൈമിയ്യഃ പോലും, മരണപ്പെട്ടവര്‍ക്കുവേണ്ടി ചൊല്ലുന്ന ദിക്റിന്റെ പ്രതിഫലം അവര്‍ക്ക് ലഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും അതിനെ എതി ര്‍ക്കുന്നത് ദിക്റിനോടുള്ള വിരോധം കൊണ്ടല്ലേ? ദിക്റ് ഹല്‍ഖകള്‍ ബിദ്അത്തും അനാ ചാരവുമാണെന്നാണ് ചിലരുടെ വാദം.* *(മറ്റൊരു അവസരത്തിൽ അക്കാര്യം വിശദീകരിക്കാം)*

*ചുരുക്കത്തിൽ ഇന്ന് മുസ്ലിംകൾ നടത്തുന്ന മരപ്പെട്ടവരുടെ പരലോക രക്ഷക്കു വേണ്ടി ഖുർആൻ, ദിക്ർ, മൗലീദ്,അന്നദാനം തുടങ്ങിയ പ്രതിഫലാർഹമായവ മയ്യിത്തിന്റെ പേരിൽ ഹദ് യ ചെയ്യൽ പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണെന്നു മനസ്സിലാക്കാം*

*(Online ദഅവത് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ മുസ്‌ലിംകളുടെ സൽകർമങ്ങൾ ബിദ്അത്തും കുഫ്‌റുമാക്കി സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം ആളുകളുടെ ഫിത്നയിൽ നിന്നും അള്ളാഹു നമ്മളെ കാത്തു രക്ഷിക്കട്ടെ..ആമീൻ*

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...