Showing posts with label നബിദിനം. Show all posts
Showing posts with label നബിദിനം. Show all posts

30/12/2017

ഇബ്നുൽ ഹാജ് (റ) വും നബിദിനവും, വഹാബികളുടെ തെറ്റിദ്ധരിപ്പിക്കലും



മൗലിദാഘോഷം,  ഇബ്നുൽ ഹാജ് (റ) വിന്റെ മദ്ഖലിൽ തെറ്റിദ്ധരിപ്പിച്ച കേരള മുജാഹിദുകൾക്ക് മാപ്പില്ലാ
----------------------------------------------

*കർമ്മ ശാസ്ത്ര പണ്ഡിതർ അങ്ങനെയാണ് ഓരോ കർമ്മങ്ങളും എങ്ങനെ ഏത് രൂപത്തിൽ ചെയ്യണമെന്നും പ്രത്യേകമായി Doe's and dont's അവരുടെ കിതാബുകളിൽ രേഖപ്പെടുത്തും . ഇത് ഓരോ കർമ്മങ്ങളുടെയും നെല്ലും കതിരും വേർതിരിച്ച് സ്വഹീഹായ നിലയിൽ അമൽ ചെയ്യാൻ വേണ്ടിയാണ്. ഇതാണ് മാലികി മദ് ഹബിലെ കർമ്മ ശാസ്ത്ര പണ്ഡിതനായ ബഹുമാനപ്പെട്ട ഇബ്നുൽ ഹാജ് (റ) വിന്റെ മാലികി ഫിഖ്ഹീ ഗ്രന്ഥമായ "അൽ മദ്ഖൽ" എന്ന ഗ്രന്ഥത്തിൽ മൗലിദാഘോഷത്തെ ചർച്ച ചെയ്തതും ! ഈ ചർച്ചയിൽ നിന്നാണ് സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി കേരള മുജാഹിദുകൾ മൗലിദാഘോഷത്തെ എതിർക്കാൻ കൂട്ട് പിടിച്ചത് !!! അതങ്ങനെയാണല്ലോ കിതാബുകളിൽ അപ്പുറവും ഇപ്പുറവും കട്ട് വെച്ച് കബളിപ്പിക്കുന്ന പോസ്റ്ററുകൾ ഉണ്ടാക്കി പ്രചരിപ്പിക്കുക എന്നത് കേരള വഹാബികളുടെ സ്ഥിരം നയമാണല്ലോ !!!* 
 👇👇
ആദ്യമായി മുജാഹിദുകൾ കൊടുത്ത പോസ്റ്റർ താഴെ കൊടുക്കുന്നു ///////////////////////////////
ഇമാം ഇബ്നുല്‍ ഹാജ് (റ) (വഫാത്ത് ഹിജ്റ: 737)  :
قال الإمام ابن الحاج رحمه الله : (فصل في المولد: ومن جملة ما أحدثوه من البدع، مع اعتقادهم أن ذلك من أكبر العبادات وأظهر الشعائر ما يفعلونه في شهر ربيع الأول من المولد وقد احتوى على بدع ومحرمات جملة)
 ഇമാം ഇബ്നുല്‍ ഹാജ് (റ) പറയുന്നു: " മൗലിദ് എന്നത് : അവര്‍ പുതുതായുണ്ടാക്കിയ ബിദ്അത്തുകളില്‍ ഒന്നാണ്. റബീഉല്‍ അവ്വല്‍ മാസത്തില്‍ അവരാഘോഷിക്കുന്ന മൗലിദ് ഏറ്റവും വലിയ ഇബാദത്താണെന്നും ഇസ്‌ലാമിന്‍റെ ഏറ്റവും വലിയ ശിആറാണെന്നും അവര്‍ കരുതുന്നുവെങ്കിലും അത് മൊത്തത്തില്‍ ബിദ്അത്തുകളും ഹറാമുകളും അടങ്ങുന്ന പ്രവര്‍ത്തനമാണ്"  -  [ المدخل : 2/10].//////////////////////////////////////////////////////////👆👆
🔽
*ആദ്യമായി ഒരു കാര്യം മനസ്സിലാക്കുക ഈ വിഷയം ഇബ്നുൽ ഹാജ് (റ) ചർച്ചക്ക് കൊണ്ട് വരുന്നത് തന്നെ മൗലിദാഘോഷം പിഴച്ച ബിദ് അത്താണെന്നും അതിനാൽ ഇത് ചെയ്യരുത് എന്നും  പറയാനല്ല മറിച്ച് മൗലിദാഘോഷം സ്വഹീഹായ നിലയിൽ എങ്ങനെ ഏത് രൂപത്തിൽ ചെയ്യണമെന്നും ഹറാമൊന്നും കലരാത്ത നിലയിൽ പ്രത്യേകിച്ച് മഹാനവർകളുടെ കാലത്തുണ്ടായിരുന്ന വാദ്യോകകരണങ്ങളൊക്കെ ഉപയോഗിച്ച് പലഹറാമായ പ്രവർത്തനങ്ങളും കൂട്ടിക്കലർത്തി അക്കാലത്തെ ചില ആളുകൾ ചെയ്തത് പോലെ ചെയ്യാൻ പാടില്ലെന്നും പഠിപ്പിക്കാനാണ് പ്രത്യേകമായി ഒരു അദ്ധ്യായം തന്നെ കൊണ്ട് വന്ന് ചർച്ച ചെയ്യുന്നത് ഇത് തുടർ വായനയിലൂടെ മനസ്സിലാകും. ഇൻഷാ അല്ലാഹ്...*
🔽
*ഇവിടെ കേരള മുജാഹിദുകൾ നടത്തിയ വമ്പൻ തട്ടിപ്പ് നോക്കാം അതായത് ഇമാമവർകൾ കൊടുത്ത അദ്ധ്യായം തന്നെ [فَصْلٌ فِي مَوْلِدِ النَّبِيّ والبدع المحدثة فِيهِ]*

*ഇതാണ് 👆  അദ്ധ്യായം. അതിന്റെ യഥാർത്ഥ അർത്ഥം താഴെ കാണുക*👇

*"നബി (സ്വ) യുടെ മൗലിദിനെപ്പറ്റിയും ആ മൗലിദിൽ പുതുക്കി ഉണ്ടാക്കപ്പെട്ട ചില അനാചാരങ്ങളെ പറ്റിയും  പറയുന്ന അദ്ധ്യായം"*

*എന്നാൽ‌ മുജാഹിദുകൾ ബോധപൂർവ്വം ഈ ഹെഡ്ഡിംങ് മറച്ചു വെച്ചു. എന്നിട്ട്  ബാബിലുള്ള  ഫസ്ലുൻ മൗലിദ് -  എന്ന് മാത്രം കൊടുത്തു. ഹെഡ്ഡിംങ് കൊടുത്താൽ ആർക്കും കാര്യം മനസ്സിലാകും " എന്നാൽ ആർക്കും മനസ്സിലാകാതെ കബളിപ്പിക്കലാണല്ലൊ വഹാബിയുടെ പതിവ്.  മൗലിദിൽ പുതുതായി ഉണ്ടാക്കിയത്"  എന്നാകുന്നു ഹെഡ്ഡിംങ്ങിൽ ബാക്കിയുള്ളത് . അല്ലാതെ മൗലിദ് പുതുതായി ഉണ്ടാക്കിയത് എന്ന് പറയാനല്ല !!! എന്നാൽ മുജാഹിദുകൾ കൊടുത്ത അർത്ഥമോ മൗലിദ് പുതുതായി ഉണ്ടാക്കിയത് എന്നതാകുന്നു ഇത് ശരിയല്ല !!!  അക്കാലത്ത് ഹറാമായ  വാദ്യോപകരണങ്ങൾ ഉപയോഗിച്ച് മറ്റു പല തെറ്റായ പ്രവർത്തനങ്ങളും കലർത്തി മൗലിദാഘോഷിച്ചിരുന്നവരെപ്പറ്റിയാണ് മഹാൻ  പറയുന്നത്.  ഈ രൂപത്തിൽ ഹറാം കലർന്നതിനെ ഖണ്ഡിക്കുകയും ശേഷം ശരിയായ രൂപവും മഹാനവർകൾ താഴെ വിശദീകരിക്കുന്നു. ഈ വിശദീകരണമെങ്ങാനും മുജാഹിദുകൾ കൊടുത്താൽ കള്ളി വെളിച്ചത്താവുമല്ലോ എന്ന് കരുതി മുജാഹിദുകൾ കൊടുക്കുന്നില്ല നഊദുബില്ലാഹ് !!!!* 
🔽
*വിശദീകരണം തൊട്ട് താഴെത്തന്നെ മഹാനവർകൾ കൊടുക്കുന്നു.  ഈ ഭാഗം മുജാഹിദ് പോസ്റ്ററിൽ കൊടുക്കുന്നില്ല. വാദ്യോപകരണങ്ങളുടെ ഉപയോഗത്തെ എതിർത്തതിന് ശേഷം മഹാൻ പറയുന്നത് കാണുക..*

*فَآلَةُ الطَّرَبِ وَالسَّمَاعِ أَيُّ نِسْبَةٍ بَيْنَهَا وَبَيْنَ تَعْظِيمِ هَذَا الشَّهْرِ الْكَرِيمِ الَّذِي مَنَّ اللَّهُ تَعَالَى عَلَيْنَا فِيهِ بِسَيِّدِ الْأَوَّلِينَ وَالْآخِرِينَ. فَكَانَ يَجِبُ أَنْ يُزَادَ فِيهِ مِنْ الْعِبَادَاتِ وَالْخَيْرِ شُكْرًا لِلْمَوْلَى سُبْحَانَهُ وَتَعَالَى عَلَى مَا أَوْلَانَا مِنْ هَذِهِ النِّعَمِ الْعَظِيمَةِ وَإِنْ كَانَ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَمْ يَزِدْ فِيهِ عَلَى غَيْرِهِ مِنْ الشُّهُورِ شَيْئًا مِنْ الْعِبَادَاتِ وَمَا ذَاكَ إلَّا لِرَحْمَتِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِأُمَّتِهِ وَرِفْقِهِ بِهِمْ لِأَنَّهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - كَانَ يَتْرُكُ الْعَمَلَ خَشْيَةَ أَنْ يُفْرَضَ عَلَى أُمَّتِهِ رَحْمَةً مِنْهُ بِهِمْ كَمَا وَصَفَهُ الْمَوْلَى سُبْحَانَهُ وَتَعَالَى فِي كِتَابِهِ حَيْثُ قَالَ {بِالْمُؤْمِنِينَ رَءُوفٌ رَحِيمٌ} [التوبة: ١٢٨] .*
*""""ലോകത്ത് കഴിഞ്ഞ് പോയവരുടേയും വരാനിരിക്കുന്നവരുടെയും നേതാവായ  ആരംഭപ്പൂവായ മുത്ത് നബി (സ്വ) യെ നമുക്ക് അനുഗ്രഹമായി അല്ലാഹു നിയോഗിച്ച പരിശുദ്ധ റബീഉൽ അവ്വൽ  മാസത്തെ ആദരിക്കുന്നതിന്റെയും വാദ്യോപകരണ ഉപയോഗത്തിന്റെയും ഇടയിൽ  എന്ത് ബന്ധമാണുള്ളത് ??.!!!!!!*

*അല്ലാഹു തആല നമുക്ക് തന്ന ഈ വലിയ അനുഗ്രഹത്തിന്ന് നന്ദി പ്രകടിപ്പിച്ച് കൊണ്ട്  ഇബാദത്തുകളും നന്മകളും  ചെയ്യൽ നമുക്ക് നിർബന്ധമാണ്.   നബി (സ്വ) മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഈ മാസത്തിൽ അധികമായി മറ്റൊന്നും ചെയ്ത് കാണിച്ച് തന്നിട്ടില്ലെങ്കിലും ശരി നമ്മൾ അധികരിപ്പിക്കണം, ! കാരണം ! ഉമ്മത്തിനോടുള്ള അനുഗ്രഹം കൊണ്ടാണ് നബി(സ)പ്രത്യേകമായി ഈ മാസത്തിൽ ഒരു കർമ്മവും അതികമായി ചെയ്ത് കാണിക്കാതിരുന്നത്.   തന്റെ ഉമ്മത്തിന്ന് ഫർളാക്കപ്പെടും എന്ന ഭയത്താൽ നബി (സ്വ) ചില കർമ്മങ്ങൾ ഉപേക്ഷിക്കാറുണ്ടായിരുന്നു . ഇതിന്ന് കാരണം തന്റെ ഉമ്മത്തിനോടുള്ള നബി(സ)തങ്ങളുടെ കാരുണ്യമാണ്. അല്ലാഹു ഖുർ ആനിൽ പറഞ്ഞ പോലെ നബി (സ്വ) മുഹ്മിനീങ്ങളോട് കാരുണ്യമുള്ളവരാണ് ."*
 (بالمؤمنين رءوف رحيم)
*പ്രസ്തുത ഉദ്ധരണിയിൽ നിന്നും വളരെ വ്യക്തമാണ് മൗലിദാഘോഷത്തിൽ ഇസ്ലാം നിഷിദ്ധമാക്കിയ വാദ്യോപകരണങ്ങൾക്ക് യാതൊരു ബന്ധമോ സ്ഥാനവുമോ ഇല്ല !!  ഇസ്ലാം നിഷിദ്ധമാക്കിയത് എപ്പോഴും എല്ലായിടത്തും നിഷിദ്ധം തന്നെ മൗലിദാഘോഷത്തിലാണെങ്കിലും ശരി !!! ഈ രീതിയിൽ മഹാനവർകളുടെ കാലത്ത് നടന്നപ്പോൾ ശക്തമായി ഖണ്ഡിക്കുകയാണ് മഹാനവർകൾ ചെയ്യുന്നത് മറിച്ച് ഈ മാസത്തിൽ സൽകർമ്മങ്ങൾ കൊണ്ടും  ഇബാദത്തുകൾ കൊണ്ടും നബി (സ്വ) യാകുന്ന അനുഗ്രഹത്തിന്ന് അല്ലാഹുവിന്ന് ശുക്റ് ചെയ്യൽ (സുന്നികൾ ഇന്ന് ചെയ്യുന്നത് പോലെ) നിർബന്ധമാണെന്നാണ് പഠിപ്പിക്കുന്നത് . അല്ലാതെ മൗലിദാഘോഷം പിഴച്ച ബിദ് അത്താണെന്ന് പറയാനല്ല.*

*വീണ്ടും നോക്കൂ 🔹*

*لَكِنْ أَشَارَ - عَلَيْهِ الصَّلَاةُ وَالسَّلَامُ - إلَى فَضِيلَةِ هَذَا الشَّهْرِ الْعَظِيمِ «بِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - لِلسَّائِلِ الَّذِي سَأَلَهُ عَنْ صَوْمِ يَوْمِ الِاثْنَيْنِ فَقَالَ لَهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - ذَلِكَ يَوْمٌ وُلِدْتُ فِيهِ» فَتَشْرِيفُ هَذَا الْيَوْمِ مُتَضَمِّنٌ لِتَشْرِيفِ هَذَا الشَّهْرِ الَّذِي وُلِدَ فِيهِ. فَيَنْبَغِي أَنْ نَحْتَرِمَهُ حَقَّ الِاحْتِرَامِ وَنُفَضِّلَهُ بِمَا فَضَّلَ اللَّهُ بِهِ الْأَشْهُرَ الْفَاضِلَةَ وَهَذَا مِنْهَا لِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «أَنَا سَيِّدُ وَلَدِ آدَمَ وَلَا فَخْرَ» وَلِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «آدَم وَمَنْ دُونَهُ تَحْتَ لِوَائِي» انْتَهَى.* 

*“തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി (സ്വ)  പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ നാം ഈ ദിവസത്തെ ബഹുമാനിക്കൽ നമുക്കത്യാവശ്യമാണ്. അല്ലാഹു മറ്റ് മാസങ്ങളെ  ശ്രേഷ്ഠമാക്കിയ പോലെ  നാം ഈ മാസത്തെയും ശ്രേഷ്ഠമാക്കണം. നബി (സ്വ) യുടെ വാക്കിൽ നിന്ന് കിട്ടും ഞാൻ ആദം സന്ധതികളുടെ നേതാവാണ്" ഈ പറഞ്ഞത് ഫഖ്റ് പറഞ്ഞതല്ല !!! കൂടാതെ ഞാൻ , ആദം (അസ) അവരുടെ മക്കളും എന്റെ ലിവാഇന്റെ ചുവട്ടിലാണ്‌.*
 ‎
” (അല്‍ മദ്ഖല്‍, വാ :2,പേജ്: 3).

*പ്രസ്തുത ഉദ്ധരണിയിൽ നിന്നും വളരെ വ്യക്തം ഉമ്മത്തിന്ന് ഫർളാക്കപ്പെടുമോ എന്ന ഭയം കാരണം നബി (സ്വ) ചില കർമ്മങ്ങൾ ഉപേക്ഷിക്കാറുണ്ട് എന്ന് പറഞ്ഞല്ലോ !! പക്ഷെ നബി (സ്വ) യുടെ ജന്മദിനത്തെ കുറിച്ച് സൂചന നബി (സ്വ) തന്നെ നൽകുന്നുണ്ടെന്നും ആ ദിവസത്തെയും ദിവസമുൾക്കൊള്ളുന്ന മാസം തന്നെ നാം അർഹമായ രീതിയിൽ ആദരിക്കുകയും ബഹുമാനിക്കുകയും വേണമെന്ന് പഠിപ്പിക്കുകയാണ്.*

*പ്രസ്തുത അദ്ധ്യായത്തിൽ ധാരാളം വിശദീകരണങ്ങൾ ഇനിയും ഉണ്ട് തെറ്റിദ്ധരിച്ച് പോയവർക്ക് മുകളിൽ പറഞ്ഞ ഭാഗം തന്നെ ധാരാളം മതി എന്ന് മനസ്സിലാക്കിക്കൊണ്ട് തൽക്കാലം നിർത്തുന്നു*__✒

19/11/2017

ഖുർആനിലും ഹദീസിലും നബിദിനത്തിന് തെളിവുണ്ടോ?


പ്രവാചക പ്രകീര്‍ത്തനം മതപ്രമാണങ്ങളില്‍
വിശുദ്ധ ഖുര്‍ആനും ഹദീസ് ശരീഫും പുണ്യ പ്രവാചകരെ പ്രകീര്‍ത്തിക്കുന്നതായി കണ്ടെത്താവുന്നതാണ്. ഒട്ടേറെ ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും പുണ്യപ്രവാചക(സ്വ)നെ പ്രശംസിക്കുന്നതായും നാം കാണാറുണ്ട്. അതെല്ലാം മത വിരുദ്ധമാണെന്നോ മദ്ഹുന്നബി ആവശ്യമില്ലെന്നോ യാഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ബുദ്ധിയുള്ള ഒരാളും പറയില്ല, പറയാന്‍ സാധ്യമല്ല. മദ്ഹുര്‍റസൂലിന്റെ വികസിത രൂപമാണ് മൌലിദും മൌലിദാഘോഷവും.
തിരുനബി(സ്വ)യെ പ്രകീര്‍ത്തിച്ചും പ്രകീര്‍ത്തിക്കാന്‍ പ്രേരണ നല്‍കിയും അവതരിക്കുപ്പെട്ട ചില ഖുര്‍ആനിക വചനങ്ങള്‍ താഴെ ചേര്‍ക്കുന്നു.
1 ഓ ജനങ്ങളേ, നിങ്ങങ്ങളുടെ നാഥന്റെ പക്കല്‍ നിന്നുള്ള സദുപദേശവും ഹൃദയരോഗങ്ങള്‍ക്കുള്ള ശമനൌഷധവും മാര്‍ഗ നിര്‍ദ്ദേശവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നുകിട്ടിയിരിക്കുന്നു. പറയുക, അതൊക്കെയും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ട് മാത്രമാവുന്നു. അത് കൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനേക്കാള്‍ ഉത്തമമായിട്ടുള്ളത്. (10/5758)
നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം എത്തിയിരിക്കുന്നു എന്നു പറഞ്ഞ അല്ലാഹു തന്നെ തിരുനബി(സ്വ)യാണ് അനുഗ്രഹമെന്ന് മറ്റൊരിടത്ത് വിശദീകരിക്കുന്നുണ്ട്. പ്രവാചകരേ, ലോകര്‍ക്ക് അനുഗ്രമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല. (അമ്പിയാഅ്107) ഈ രണ്ട് സൂക്തങ്ങളും പുണ്യറസൂലിന്റ പ്രകീര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെയും തിരുപ്പിറവിയില്‍ സന്തോഷം പ്രകടിപ്പിക്കേണ്ടതിന്റെയും ആധികാരികത വരച്ചു കാട്ടുകയാണ്.
2 നിങ്ങളില്‍ നിന്ന് തന്നെയുള്ള നിങ്ങള്‍ക്ക് ഭവിക്കുന്ന ബുദ്ധിമുട്ട് പ്രയാസകരമായി കാണുകയും നിങ്ങളുടെ വിശ്വാസത്തിനുമേല്‍ അതിയായി താല്‍പര്യം വെക്കുകയും സത്യവിശ്വാസികളോട് കരുണയും ആര്‍ദ്രതയും കാണിക്കുകയും ചെയ്യുന്ന ഒരു പ്രവാചകന്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്നു. (9/128)
3 അവരില്‍ നിന്ന് തന്നെയുള്ള ഒരു പ്രവാചകനെ അയച്ച്കൊണ്ട് വിശ്വാസികളുടെ മേല്‍ അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു. (3/164)
4 നാം താങ്കളെ (സത്യ)സാക്ഷിയും (വിശ്വാസികള്‍ക്ക്) സന്തോഷ വാര്‍ത്ത അറിയിക്കുന്നവനും (അവിശ്വാസികള്‍ക്ക്) മുന്നറിയിപ്പുകാരനുമായാണ് അയച്ചിരിക്കുന്നത്. അപ്രകാരം തന്നെ അല്ലാഹുവിലേക്ക് അവന്റെ സമ്മത പ്രകാരം (ജനങ്ങളെ) ക്ഷണിക്കുന്നവരുമായിരിക്കുന്നു. (33/4546)
ഇങ്ങനെ നിരവധി സൂക്തങ്ങള്‍ തിരുമേനിയെ സ്പഷ്ടമായിത്തന്നെ പ്രകീര്‍ത്തിക്കുന്നത് കണ്ടെത്താന്‍ കഴിയും. സമാന പ്രകീര്‍ത്തനങ്ങളും മദ്ഹുന്നബിയും ഹദീസിലും സുലഭമാണ്.
ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, ഏതാനും സ്വഹാബികള്‍ പ്രവാചകനെ പ്രതീക്ഷിച്ചിരുന്നു. അവരുടെയടുത്തേക്കു കടന്നുവന്ന നബി(സ്വ) അവരെ ശ്രദ്ധിച്ചു കേട്ടു. ചിലര്‍ ഇബ്രാഹീം നബി(അ)യെക്കുറിച്ച് സംസാരിക്കുന്നു. മറ്റുചിലര്‍ മൂസാ നബി(അ)യെ വാഴ്ത്തി സംസാരിക്കുന്നു. വേറെ ചിലര്‍ ഈസാ നബി(അ)യെക്കുറിച്ചും ആദം നബി(അ)യെ സംബന്ധിച്ചും സംസാരിക്കുന്നു.
അവരോട് സലാം പറഞ്ഞ ശേഷം റസൂല്‍(സ്വ) പറഞ്ഞു: മുന്‍കാല പ്രവാചകന്മാരെക്കുറിച്ച് നിങ്ങള്‍ പറഞ്ഞതെല്ലാം വസ്തുതകളാണ്. അറിയുക, ഞാന്‍ അല്ലാഹുവിന്റെ ഹബീബാണ്. ഞാനാണ് അന്ത്യനാളില്‍ ലിവാഉല്‍ ഹംദിന്റെ വാഹകന്‍. ഞാനാണ് ആദ്യമായി സ്വര്‍ഗത്തില്‍ പ്രവേശിക്കുക. എന്റെ കൂടെ അപ്പോള്‍ സത്യവിശ്വാസികളിലെ ദരിദ്രരായ നിരവധി പേരുണ്ടാകും. മൊത്തം മനുഷ്യരില്‍ അത്യുത്തമന്‍ ഞാന്‍ തന്നെയാണ്. ഇത്രയും പറഞ്ഞത് ദുരഭിമാനം കൊണ്ടല്ല. (തിര്‍മുദി, ദാരിമി)
ഈ ഹദീസിലെന്ന പോലെ തിരുനബി(സ്വ)യുടെ മഹത്വം വര്‍ണിക്കുന്ന മറ്റൊരു ഹദീസ് ഇങ്ങനെയാണ്. നിശ്ചയം അബ്ബാസ്(റ) തിരുനബി(സ്വ)യുടെ സവിധത്തില്‍ വന്നു. തത്സമയം പ്രവാചകന്‍ പ്രസംഗപീഠത്തില്‍ കയറി നിന്നുകൊണ്ട് ചോദിച്ചു: ഞാനാരാണ്?  സ്വഹാബികള്‍ പ്രതികരിച്ചു. അങ്ങ് അല്ലാഹുവിന്റെ ദൂതരാണ്. അവന്റെ രക്ഷ അങ്ങയുടെ മേല്‍ സദാവര്‍ഷിക്കട്ടെ. (ഇതുകേട്ട്) റസൂല്‍(സ്വ) പറഞ്ഞു: ഞാന്‍ അബ്ദുല്‍ മുത്വലിബ് മകന്‍ അബ്ദുല്ലാ മകന്‍ മുഹമ്മദ് ആണ്. അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോള്‍ എന്നെ അവരില്‍ അത്യുത്തമനാക്കി. പിന്നെ അവരെ അവന്‍ രണ്ട് ചേരി(ഫിര്‍ഖത്)കളാക്കിയപ്പോള്‍ എന്നെ ഉത്തമ ചേരിയിലാക്കി. അല്ലാഹു അവരെ വീണ്ടും വിവിധ് ഗോത്രങ്ങളാക്കിയപ്പോള്‍ എന്നെ അവന്‍ ഉന്നത ഗേത്രത്തിലാക്കി. വീണ്ടും അവരെ അല്ലാഹു ചെറുകുടുംബങ്ങളാക്കി. അപ്പോള്‍ അവന്‍ എന്റെ കുടുംബത്തെ ഉത്തമ കുടുംബമാക്കി. പ്രസ്തുത കുടുംബത്തിലെ അത്യുത്തമനാക്കി എന്നെ അവന്‍ അനുഗ്രഹിച്ചു (തുര്‍മുദി)
സമാനമായ ആശയങ്ങള്‍ ഉള്‍കൊള്ളുന്ന ഹദീസുകള്‍ ബുഖാരി, മുസ്ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളിലും ലഭ്യമാണ്. ഈ ഹദീസുകളുടെ വെളിച്ചത്തില്‍ പ്രവാചക പ്രകീര്‍ത്തനം സുന്നത്താണെന്നും പ്രതിഫലാര്‍ഹമാണെന്നും വ്യക്തമാണ്. അതിനു വിരുദ്ധമായ പ്രചരണങ്ങളും പ്രസ്താവനകളും തിരുദൂതരോട് കാണിക്കുന്ന അനാദരവും ധിക്കാരവുമാണ്.
പ്രവാചക പ്രകീര്‍ത്തനം ഹുബ്ബുര്‍റസൂലിന്റെ ഒരു രീതി മാത്രമാണ്. പ്രസ്തുത രീതി അവലംഭിക്കുന്നവരെ അധാര്‍മികതയുടെ വാക്താക്കളാണെന്ന് മുദ്രയടിക്കുന്നവര്‍ പ്രവാചകാനുരാഗത്താല്‍ സ്വപിതാവിനെ വധിച്ചുകളഞ്ഞ പ്രഗത്ഭനായ സ്വഹാബി വര്യന്‍ അബൂ ഉബൈദ(റ)യെയും തിരുനബി(സ്വ)യെ ചീത്തപറഞ്ഞ തന്റെ പിതാവിന്റെ മുഖത്തടിച്ച സ്വിദ്ദീഖ്(റ)നെയും ഏതു കണ്ണുകൊണ്ടാണ് നോക്കിക്കാണുക.
ഖുര്‍ആന്‍ തന്നെ ഒരര്‍ത്ഥത്തില്‍ മൌലിദ് ആണ്. മുന്‍കാല പ്രവാചകന്‍മാരുടെ പ്രകീര്‍ത്തനങ്ങള്‍ ഖുര്‍ആനില്‍ സുലഭമാണ്. അവയില്‍ ചില സൂചകങ്ങള്‍  ഇങ്ങനെയാണ്. 
മൂസാ നബിക്കും ഹാറൂന്‍ നബിക്കും സമാധാനം (37:120)
ഇല്‍യാസ് നബിക്ക് സമാധാനം (37:130)
ഇബ്രാഹീം നബിക്ക് സമാധാനം (37:109)
ലോകരില്‍ നഹ് നബിക്ക് സമാധാനം (37:79)
ഖുര്‍ആനിലും ഹദീസിലും പ്രവാചകന്‍മാരുടെ പ്രകീര്‍ത്തനങ്ങളുള്ളതിനാല്‍ അത് തള്ളിക്കളയാന്‍ മുസല്‍മാന് കഴിയുമോ? ഇല്ല. അതിനാല്‍, തിരുനബി (സ്വ)യുടെ പ്രകീര്‍ത്തനങ്ങള്‍ വിരചിതമായ ഗ്രന്ഥങ്ങളും അവഗണക്കപ്പെടാന്‍ പാടില്ല

നബിദിനം. ചില ജല്പനങ്ങൾക്ക് മറുപടി


ആദരവായ നബിതങ്ങൾ(സ്വ) യുടെ തിരുജന്മപ്പിറവി ഇന്നു കാണുന്ന രീതിയിൽ ആഘോഷിക്കപ്പെടാൻ തുടങ്ങിയിട്ട്‌ നൂറ്റാണ്ടുകൾ പലത്‌ കഴിഞ്ഞു എന്നത്‌ എല്ലാവരും സമ്മതിക്കുന്ന പരമാർത്ഥമാണ്‌.ഇന്ന് കാണുന്ന രീതിയിൽ മൗലിദ്‌ കിത്താബുകൾ നോക്കി ഹബീബായ തങ്ങളുടെ തിരുജന്മത്തിലെ അൽഭുതങ്ങളും ചരിത്രങ്ങളും അവിടുത്തെ മഹത്വങ്ങളും പാടിപ്പുകഴ്ത്തുകയും, ഖുർ ആൻ പാരായണം, അന്നദാനം തുടങ്ങി വിപുലമായ ആഘോഷരീതിയാണ്‌ ഹിജ്ര മുന്നൂറിന്‌ ശേഷം തുടങ്ങി എന്നു പറയുന്നത്‌. ഈ രീതിയിൽ ഉള്ള ആഘോഷം മുമ്പില്ലായിരുന്നു എന്ന് ഇമാമുകൾ പറഞ്ഞത്‌ സുലഭമാണ്‌. അപ്പറഞ്ഞതിൽ നിന്ന് തന്നെ ഈ രീതിയിലല്ലാത്ത ആഘോഷം മുമ്പ്‌ നടന്നിരുന്നു എന്ന് വ്യക്തമാണ്‌. സ്വകാര്യമായി ഓരോരുത്തരും ചെയ്ത്‌ വന്നിരുന്ന ഒരു കാര്യം ഒന്നിച്ച്‌ കൂടി ചെയ്യാൻ തുടങ്ങിയത്‌ പിൽക്കാലത്താണെന്നർഥം.
✅✅ ✅✅ ✅✅ ✅✅
ഈ രീതിയിലുള്ള ആഘോഷം തുടങ്ങിയ ശേഷം ലോകത്ത്‌ വന്ന ആയിരക്കണക്കായ ഇമാമീങ്ങളിൽ ഷാഫി ഈ, ഹനഫീ മദ്‌ഹബുകളിലെ ഒരു ഇമാം പോലും എതിർത്തിട്ടില്ലെന്ന് മാത്രമല്ല വളരെ നല്ല പുണ്യമുള്ള പുതിയ ആചാരം ആണെന്ന് പഠിപ്പിക്കുകയും ചെയ്തു.
ഹമ്പലീ മദ്‌ഹബിലേ ഒരേ ഒരു ഇമാമും ചില മാലിക്കികളും മാത്രമാണ്‌ എതിർത്തത്‌ - അദ്ദേഹവും മട്ടുള്ളവരും എതിർക്കാൻ പറഞ്ഞ ന്യായങ്ങളെ എല്ലാം പിൽക്കാല ഇമാമീങ്ങൾ അക്കമിട്ട്‌ ഘണ്ഡിച്ചിട്ടുണ്ട്‌.

നബിതങ്ങളുടെ ജന്മദിനത്തിൽ പ്രത്യേകമായി ഒന്നും ചെയ്യാനില്ല എന്ന വാദം നബിതങ്ങൾ തന്നെ പൊളിചിട്ടുണ്ട്‌.തിങ്കളാഴ്ച നോമ്പെടുക്കാൻ അവിടുന്ന് കൽപ്പിച്ചപ്പോ തന്നെ അതിന്റെ കാരണവും വ്യക്തമാക്കിയിട്ടുണ്ട്‌ - "ഞാൻ ജനിച്ച ദിവസമാണത്‌" എന്ന്. ഈ ഹദീസ്‌ സ്വഹീഹാണെന്നതിൽ ഒരാൾക്കും തർക്കമില്ല - ഈ നോമ്പെടുക്കൽ നബിതങ്ങളുടെ ജന്മദിനത്തെ ആദരിക്കലാണ്‌ എന്നതിലും തർക്കമില്ല, അപ്പോ നബിജന്മദിനത്തിന്‌ പ്രത്യേകത ഇല്ലെന്ന വാദം പ്രമാണവിരുദ്ധവും ഇസ്ലാമിന്‌ അന്യമായതുമാണ്‌.
🚫 🚫 🚫 🚫 🚫
എല്ലാ ആഴ്ച്ചയിലും ഒരുനാൾ അവിടുത്തെ ജന്മദിനം കൊണ്ടാടാൻ അവിടുന്ന് തന്നെ പഠിപ്പിച്ചു - അത്‌ നബി തങ്ങൾ സ്വയവും സ്വഹാബത്തും ചെയ്തു എന്ന് ഈ ഹദീസിൽ തെളിഞ്ഞു കഴിഞ്ഞു. അനുഗ്രഹത്തിന്‌ നന്ദിയായി നോമ്പ്‌ എടുക്കുക എന്ന അവിടുന്ന് പഠിപ്പിച്ച രൂപമല്ലാതെ മറ്റുരീതികളിൽ ആഘോഷിക്കുന്നു എന്നതാണ്‌ ഇവിടുത്തെ മറ്റൊരു പ്രശ്നം.
✅ ✅ ✅
ആഴ്ച്ചയിൽ ജന്മദിനം ദിവസപ്പേര്‌ കൊണ്ടും മാസത്തിലേത്‌ തീയതി കൊണ്ടും വർഷത്തിലേത്‌ മാസവും തീയതിയും കൊണ്ടുമാണല്ലോ മനസ്സിലാക്കുക.എല്ലാ ആഴ്ച്ചയിലെ തിങ്കളാഴ്ച്ചയും നോമ്പെടുത്ത്‌ തിരുജന്മദിനത്തെ ആദരിക്കുക എന്നതും മാസത്തിൽ പന്ത്രണ്ടാം തീയതി മൗലിദും മറ്റുമായി ചെയ്യുക എന്നതും പൊതുസമൂഹത്തിൽ നിന്നും കുറഞ്ഞു വന്നുവെങ്കിലും വർഷത്തിൽ ഒരു മാസവും പ്രത്യേകിച്ച്‌ ആ ദിവസവും തിരുപ്പിറവിയുടെ ദിവസത്തെ ആദരിക്കുക എന്നത്‌ ഇന്നും കെങ്കേമമായി നടക്കുന്നു.
♻ ♻ ♻
ത്യാഗത്തിന്റെ സമുന്നത മാതൃകകളായ സ്വഹാബത്തും തുടർന്ന് വന്നവരുമുള്ള കാലം മാറി നോമ്പ്‌ പോലെയുള്ള പ്രയാസമേറിയ ജന്മദിന സ്മരണ പുതുക്കൽ മാറി സമൂഹത്തിൽ തങ്ങൾക്ക്‌ എളുപ്പമായി കഴിയുന്ന സമ്പത്ത്‌ കൊണ്ടുള്ള സൽക്കർമ്മങ്ങളായ അന്നദാനം,സ്വദഖ മുതലായവ പകരം വന്നു. നോമ്പ്‌ കൊണ്ട്‌ സ്മരിക്കൽ ശ്രമകരമായി തോന്നുന്ന മനുഷ്യർ അതിൽ നിന്നും മാറി മറ്റു സൽക്കർമ്മങ്ങൾ കൊണ്ട്‌ സ്മരിക്കൽ തുടർന്നത്‌ തെറ്റാണെന്ന് പറയാൻ ഇസ്ലാം എന്തെന്നറിയാവുന്ന ഒരു ഇമാമും തയ്യാറാറാവില്ല,ആയിട്ടുമില്ല എന്നതാണ്‌ സത്യം.
🍒🍇🍋🍑🍈🍌
അഥവാ നോമ്പ്‌ എന്ന ജന്മദിനാഘോഷത്തിന്റെ ഒരു രൂപം മാറി അന്നദാനം,സ്വദഖ,അപദാനങ്ങൾ പാടിപ്പുകഴ്ത്തൽ മുതലായ രൂപങ്ങളിൽ സ്ഥിരപ്പെട്ടു. എല്ലാ ആഴ്ച്ചകളിലും ഒരു ദിവസം എന്നതും മാസത്തിൽ ഒരു ദിവസം എന്നതും മാറി കൊല്ലത്തിൽ ഒരു മാസം അല്ലെങ്കിൽ ഒരു ദിവസം എങ്കിലും തിരുജന്മദിനത്തെ ഓർക്കൽ സമൂഹത്തിൽ നിലനിൽക്കുന്നത്‌ എത്ര നല്ലതാണ്‌.എല്ലാ ആഴ്ചയിലും ചെയ്യണം എന്ന് നബിതങ്ങൾ പഠിപ്പിച്ചത്‌ ജീണ്ണിച്ച ഈ ലോകത്ത്‌ സാധിക്കാത്ത ജനങ്ങൾ വർഷത്തിൽ ഒരിക്കലെങ്കിലും വിപുലമായി ആദരിച്ച്‌ സ്മരിക്കുന്നതിനെ തടയാൻ തിരുനബിയോട്‌ സ്നേഹമുള്ള ആർക്കെങ്കിലും കഴിയുമോ ??
❓🕢 ❓🕢 ❓🕢
നോമ്പ്‌ എടുത്ത്‌ ജന്മദിനത്തെ സ്മരിക്കാൻ പ്രയാസമുള്ളവർ നോമ്പ്‌ പോലെ തന്നെ സൽക്കർമ്മങ്ങളായ മറ്റുള്ള കാര്യങ്ങൾ കൊണ്ട്‌ സ്മരിക്കരുത്‌ എന്ന് ഇസ്ലാമികലോകത്ത്‌ എന്തെങ്കിലും ഒരു വിലക്ക്‌ ഉള്ളതായോ അങ്ങനെ ചെയ്താൽ പുണ്യം കിട്ടില്ല എന്നോ ആർക്കെങ്കിലും തെളിയിക്കാൻ കഴിയുമോ?
❕❔ ❕❔ ❕❔
ഖുർആനും ഹദീസും എന്താണെന്ന് നമുക്ക്‌ പഠിപ്പിച്ചു തന്ന ഇമാമീങ്ങളിൽ അഗ്രഗണ്യരായ ഇമാം നവവി തങ്ങളുടെ ഉسതാദ്‌ ഇമാം അബൂശാമ (റ), നബി തങ്ങളുടെ മൗലിദ്‌ പാരായണം ചെയ്യാൻ വേണ്ടി എഴുതിക്കൊടുത്ത ഇമാം സഖാവി, സ്വഹീഹുൽ ബുഖാരി പഠിക്കാൻ അവലംബമായ ഫത്‌ ഹുൽബാരി എഴുതിയ ഇമാം ഇബ്ജുഹജർ അസ്ഖലാനി (റ), ലോകപ്രശസ്ത പണ്ഡിതസൂര്യൻ ഇമാം സുയൂഥി(റ), ഇമാം ഇബ്നുൽ ഹാജ്‌(റ), ഷാഫിഈ മദ്‌ഹബിലെ വിധികളിൽ ഇക്കാലത്തെ അവസാനവാക്കായ ഇമാം ഇബ്നുഹജർ ഹൈത്തമി(റ) മുതലായ ഇമാമുകൾ ഒക്കെ ഇത്‌ വളരെ പുണ്യമുള്ള കർമ്മമാണ്‌ എന്ന് വ്യക്തമാക്കിയവരും അത്‌ ലക്ഷ്യസഹിതം കിത്താബ്‌ എഴുതി സമർത്ഥിച്ചവരുമാണ്‌. 

നബിദിനം അനാചാരമാക്കാന്‍ ഉന്നയിക്കുന്ന ജമ - മുജ - തബ്ലീഗ് കൂട്ടുകെട്ടുകള്‍ ദുര്‍ന്യായങ്ങള്‍


നബിദിനം അനാചാരമാക്കാന്‍ ഉന്നയിക്കുന്ന ജമ - മുജ - തബ്ലീഗ് കൂട്ടുകെട്ടുകള്‍ ദുര്‍ന്യായങ്ങള്‍

1 നബി(സ) തങ്ങള്‍ വഫാതായതും ആദിവസം തന്നെയ്യാണ് അതിനാല്‍ ആദിവസം ആഘോഷിക്കാന്‍ പാടില്ല

ഉത്തരം : ഇസ്ലാമില്‍ ദുഖാചരണമില്ല....
ഒരാള്‍ മരിച്ചതിനാല്‍ അട്ടഹസിക്കുന്നതും വെപ്രാളം പ്രകടിപ്പിക്കുന്നതും ഇസ്‌ലാം നിരോധിച്ചു, അന്ന് കരിദിനം ആഘോഷിക്കാനും ഇസ്‌ലാം അനുവതിക്കുന്നില്ല... 
എന്നാല്‍ അനുഗ്രഹതിനു നന്ദിയും സന്തോഷവും പ്രകടിപ്പിക്കാന്‍ ഇസ്‌ലാം കല്പിക്കുന്നു..... 

ഇതില്‍ നിന്ന് നബി(സ) തങ്ങളുടെ ജനനവും വഫാതും ഒരു ദിവസം വന്നതിനാല്‍ ആഘോഷം മുടക്കാന്‍ ഇസ്ലാമില്‍ വകുപ്പില്ലാ....

കൂട്ടത്തില്‍ حياتي خير لكم ومماتي خير لكم.... എന്ന ഹദീസ്(എന്‍റെ ജീവിതും മരണവും നിങ്ങള്ക് നന്മയാണ്) എന്നതും കൂട്ടിവായിച്ചാല്‍ നബി തങ്ങളുടെ വഫാത് ദിനം ദുഃഖമാചരിക്കാന്‍ ഒരു വകുപ്പും കിട്ടില്ലാ.....

2) നബി(സ) തങ്ങളോ സ്വഹാബതോ അത് ആഘോഷിചിട്ടില്ലാ അതിനാല്‍ അത് അനാചാരമാണ്.
3) ഇസ്‌ലാമില്‍ രണ്ട് ആഘോഷമേ ഉള്ളൂ( വലിയ പെരുന്നാള്‍, ചെറിയ പെരുന്നാള്‍) മൂന്നാമതൊരാഘോഷം അനിസലാമികം.

ഉത്തരം : നബിയും സഹാബതും ചെയ്യാതെതെല്ലാം അനാചാരത്തിന്റെ കൊട്ടയിലേക്ക് തള്ളുന്നവര്‍ എങ്കില്‍ പിന്നെ ഈ സലപീ ഫെസ്റ്റ് ഏത് ഇസ്ലാമിന്റെ പേരില്‍ ആഘോഷിക്കും???

മുജാഹിദ് മൌദൂദി സമ്മേളനങ്ങള്‍ എങ്ങിനെ ആഘോഷിക്കും??? സുല്ലമിമാരും സലാഹിമാരും ഇസ്ലാമിന് പുറത്തുള്ള ജാരസന്തതികള്‍ ആണോ??? 
ഇതൊന്നും നബിയും സഹാബതും നല്‍കിയ ഡിഗ്രിയല്ലല്ലോ?
ഇനി മുതല്‍ സ്വര്‍ഗം കിട്ടുമെന്ന് പ്രലോഭിപ്പിച്ചു സമ്മേളനത്തിനും ഫെസ്ടുകല്കും പിരിവ് നടത്തുന്ന എര്പാട് നിര്‍ത്തണം, അല്ലങ്കില്‍ നിങ്ങള്‍ നല്‍കുന്ന പതിനായിരങ്ങള്‍ പുട്ടടിച്ചു പോകും പരലോകത്ത് ഉപകരിക്കില്ല എന്ന് പറഞ്ഞു പിരിക്കണം പക്ഷെ അപ്പോ നയാ പൈസ പിരിയതില്ലാ.....
മുജാഹിദ് മൌദൂദി ഫെസ്റ്റ് , സമ്മേളനം ചീറ്റിപ്പോകും സാമ്പത്തിക മാന്ദ്യം.....!!

നബിദിനം എന്താ ഇസ്‌ലാമികമാവാതെ.....???
മലയാള ഖുതുബയും, കണക്കുനോക്കി മാസമുറപ്പിക്കലും,ഇസ്ലാഹീ ഫെസ്റ്റും, മൌദൂദീ സമ്മേളനവും ഒക്കെ എങ്ങനയാ ഇസ്‌ലാമികമായത്???

കേരള മുസ്ലിയാക്കള്‍ ദീനില്‍ തെളിവല്ലാത്തത് പോലെ സ്വഹാബതും ദീനില്‍ തെളിവല്ലന്നു പറയുന്ന, പഠിപ്പിക്കുന്ന വഹാബീ പുരോഹിതന്‍മാരോടും അനുയായികളോടും ഒന്നുകൂടി ചോദിച്ചോട്ടെ?സ്വഹാബത് ദീനില്‍ തെളിവല്ലങ്കില്‍ പിന്നെ എന്തിനാ ആ സ്വഹാബത് നബിദിനം ആഘോഷിചോന്നു ചോദിക്കുന്നത്.....?

നിങ്ങള്‍ ആദ്യം സഹാബതിനെയും നബി(സ) യെയും അന്ഗീകരിക്കൂ.... 
എന്നിട്ട് മതി പൊടിപൂരന്‍ ചോദ്യം ഉതിര്‍ക്കല്‍.... 

നബി (സ്വ) പറഞ്ഞു: രണ്ടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ ഇട്ടേച്ചു പോകുന്നു. അത് രണ്ടും മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ ഒരിക്കലും വഴിപിഴക്കുകയില്ല. അല്ലാഹുവിന്‍റെ കിതാബും എന്‍റെ ചര്യയുമാണവ (സ്വ. മുസ്ലിം). 

മുജാഹിദ് മൌദൂദികള്‍ ഖുര്‍ആനും നബിചര്യയും മുറുക്കിപ്പിടിക്കുന്ന കഥ പറയാതിരിക്കുകയാവും ഭേദം. 

ഒരു ഹദീസ് പറയാം.... 
ബുഖരീ , മുസ്ലിം തുടങ്ങി എല്ലാ ഹദീസ് ഗ്രന്ഥങ്ങളിലുമുള്ള ഒരു ഹദീസ് 

(നോമ്പും പെരുന്നാളും ആഘോഷിക്കേണ്ടത് മാസം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കണക്കു കൂട്ടിയല്ലാ...)صوموا لرئيته وافطروا لرئيته فان غم عليكم فأكملوا عدة شعبان ثلاثين بخاري ومسلم )
നിങള്‍ മാസം കണ്ടതിന്റെ അടിസ്ഥാനത്തില്‍ നോമ്പ് അനുഷ്ട്ടിക്കുക മാസം കണ്ടതിന്റെ അടിസ്ഥാനത്തില്‍ തന്നെ നോമ്പിനു വിരാമം കുറിക്കുക(പെരുന്നാള്‍ ആഘോഷിക്കുക) ഇനി മേഘം മൂടി മാസം കാണാന്‍ കഴിഞ്ഞില്ല എങ്കില്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കുക)ഈ ഹദീസ് നബി തങ്ങള്‍ പറഞ്ഞിട്ട് നബി തങ്ങളുടെ കാലത്ത് ശാസ്ത്രം വികസിക്കാത്തത് കൊണ്ടാ നബി അങ്ങിനെ പറഞത് എന്ന് യുക്തിന്യായം പറഞു ഈ ഹദീസിനെ ചവറ്റു കോട്ടയിലേക്ക് തള്ളി മുസ്ലിംകളുടെ നോമ്പും പെരുന്നാളും ഭിന്നിപ്പിക്കുന്നവര്‍ ഏതു ഖുര്‍ആനും നബിചര്യയും ആണ് മുറുക്കി പിടിക്കുന്നത്‌.....????
ഈ ഹദീസ് ചവറ്റു കോട്ടയിലേക്ക് തള്ളി കണക്കു കൂട്ടി നോമ്പും പെരുന്നാളും ഉറപ്പിക്കുന്ന വഹാബീ മൌദൂദികള്‍ ഖുര്‍ആനും നബിചര്യയും കൂടുതല്‍ വിളംബരുത്....

നബിചര്യ മുറുക്കി പിടിക്കുന്ന കഥ ഇതാണെങ്കില്‍ ഇനി സഹാബതിനെ പിന്തുടരുന്ന കഥ :

ഉമര്‍(റ) പബ്ലിക്കായി 20 റകഅത് തറാവീഹ് നടപ്പിലാക്കി.... 
സൌദിയില്‍ നബിദിനാഘോഷം ഇല്ലാ എന്ന് പറയുന്നവരോട് ചോദിക്കട്ടെ സൌദിയില്‍ വരെ തറാവീഹ് 20 റകഅത് ആണ്.... നിങ്ങള്‍ക്ക് തോന്നുമ്പോ സഹാബതിനെ അന്ഗീകരിക്കുക അല്ലങ്കില്‍ തള്ളുക .....
എന്നിട്ട് ഉളുപ്പില്ലാതെ നബിദിനം സഹാബതു ആഘോഷിച്ചോ എന്ന് ചോദികുക...
ജുമുഅക്ക് മുന്പ് ഉസ്മാന്‍ (റ) രണ്ട് ബാങ്ക് നടപ്പാക്കി പുത്തന്‍ വാദികള്‍ അത് ഒന്നാക്കി ചുരുക്കിഎന്നിട്ട് ഉളുപ്പില്ലാതെ നബിദിനം സഹാബതു ആഘോഷിച്ചോ എന്ന് ചോദികുക...

ചുരുക്കത്തില്‍:ഒരു വിഷയം പറഞ്ഞാല്‍ ചോദിക്കും, അതിനു ഖുര്‍ആന്‍ തെളിവുണ്ടോ എന്ന് ഖുര്‍ആന്‍ തെളിവു പറഞ്ഞാല്‍ ചോദിക്കും അതിനു ഹദീസ് തെളിവുണ്ടോ എന്ന്.
ഹദീസ് തെളിവു പറഞ്ഞാല്‍ ചോദിക്കും സഹാബതോ താബിഈങ്ങളോ ചെയ്തിട്ടുണ്ടോ എന്ന് . അതിനു തെളിവു പറഞ്ഞാല്‍ ചോദിക്കും ഏതെങ്കിലും പണ്ഡിതന്‍ അങ്ങിനെ പറഞ്ഞോ എന്ന് ഇങ്ങനെ കുരങ്ങന്‍റെ മരചാട്ടം പോലെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു ഗതികിട്ടാതെ ചാടിക്കളിക്കുന്ന ഒരു വര്‍ഗം അത്ഭുത ജീവികള്‍ അവരാണ് ഈ മുജാഹിദുകള്‍, ജമാത്തുകാര്‍ എക്സ്ട്രാ.......

എല്ലാ തെളിവുകളും തങ്ങള്‍ക്കെതിരായാലും, എല്ലാ മുടന്തന്‍ ന്യായങ്ങളും പോളിച്ചടക്കിയാലും ഒന്നും ഒരിക്കലും ഉത്തരം മുട്ടിയാലും അങ്ങീഗരിക്കാന്‍ തയ്യാറാവാത്ത മര്‍ക്കടമുഷ്ട്ടികാര്‍ അവരാണിവര്‍ ഇവരാണവര്‍


തെളിവു പരിശുദ്ധ ഖുര്‍‍ആന്‍

قل بفضل الله وبرحمته فبذلك فليفرحوا (يونس 58وما أرسلناك الا رحمة للعالمين (امبياء 107

യൂനുസ് സൂറത്തിലെ 58 ന്‍റെ സാരാംശം...
അല്ലഹുവിന്‍റെ റഹ്‍മത്(കാരുണ്യം) കൊണ്ടും ഫള്ല് കൊണ്ടും നിങ്ങള്‍ സന്തൊഷിക്കുക എന്ന് കല്‍‍പ്പിക്കുന്നു...
അംബിയാ സൂറത്തിലെ 107 മത്തെ വചനത്തില്‍ നബിയെ താങ്കളെ ഞാന്‍ ലൊകത്തിന്കാരുണ്യമായല്ലാതെ അയച്ചിട്ടില്ല എന്ന് പറയുന്നു... ഈ രണ്ട് ആയത്തില്‍ നിന്നും നബി(സ) തങ്ങള്‍ കാരുണ്യമാണെന്നും കാരുണ്യത്തിന് സന്തൊഷം പ്രകടിപ്പിക്കാന്‍ അല്ലാഹു കല്‍‍പ്പിച്ചതാണെന്നും ഖുര്‍‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു.....

നബിദിനം ആഘൊശിക്കാമെന്നതിനു ഇസ്ലാമിക പണ്ഡിതന്മാര്‍ തെളിവ് പറയുന്ന ആയത്തുകള്‍ ആണിവ... ഇനിയും തരാം തെളിവ്.......

നബി(സ)തങ്ങളുടെ നിയോഗം ലോകത്തിനു തന്നെ കാരുണ്യമാണ് എന്ന് ഖുര്‍ആന്‍. ദൈവത്തില്‍ നിന്ന് വല്ല കാരുണ്യവും ലഭിച്ചാല്‍ അതിനു സന്തോഷം പ്രകടിപ്പിക്കാനും ആഘോഷിക്കാനും ഇതേ ഖുറാന്‍ തന്നെ മുസ്ലിമീങ്ങളെ പഠിപ്പിച്ചതുമാണ്‌. നബിദിനം അനാചാരമാക്കാന്‍ ഉന്നയിക്കുന്ന സകല മുടന്തന്‍ ന്യായങ്ങള്‍ക്കും വായടപ്പന്‍ മറുപടി.      

10/11/2017

ഇബ്നു ഹജർ ഹൈതമി(റ)ന്റെ നിഅമ തുൽ കുബ്റാ വ്യാജമോ?

ഇബ്നു ഹജർ ഹൈതമി(റ)ന്റെ നിഅമ തുൽ കുബ്റാ വ്യാജമോ?
------------------------------------
നബി(സ)യുടെ മൗലിദാഘോഷം പ്രമാണങ്ങളാൽ സ്ഥിരിപ്പെട്ടതാണ്. അതിനെ മഹത്വങ്ങൾ പറയാൻ ഇമാമീങ്ങൾ അനേകം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടതായി കാണാം.
എന്നാൽ ചില പെരുച്ചാഴികൾ പ്രചരിപ്പിക്കുന്ന ലേഖനങ്ങളിൽ ഇബ്നു ഹജർ(റ) യുടെ നിഅമ തുൽ കുബ്റ മാത്രമേ മൗലിദിനും, നബിദിനാഘോഷത്തിനും തെളിവായി യുള്ളൂ എന്ന് തെറ്റിദ്ധരിപ്പിക്കുന്നതായി കാണാൻ സാധിച്ചു.ആ കള്ളത്തരങ്ങൾ ഇവിടെ തുറന്ന് കാണിക്കുന്നു.

🔻🔻🔻
قال عمر بن خطاب رضي الله عنه من عظم مولد النبي صلي الله عليه وسلم فقد أحيا الاسلام
ഉമര്‍(റ)പറഞ്ഞു ആരെങ്കിലും നബി(സ)യുടെ ജന്മ ദിനത്തെ ആദരിച്ചാല്‍ അവന്‍ ഇസ്ലാമിനെ ഹയാത്താക്കിയവനായി.
🔻🔻🔻⚪
ഇബ്നു ഹജർ(റ) തന്റെ അന്നിഅമ തുൽ കുബ്റ യി ൽ പറഞ്ഞ ഭാഗങ്ങൾ നബി(സ)യുടെ മൗലിദിന്റെ മഹത്വമാണ്
🔻🔻🔻🍀
ആട്ടിൻ തോലണിഞ്ഞ ചെന്നായകളെ, നിങ്ങളുടെ കള്ളത്തരങ്ങൾ ഇത്രയും ഭീകരമാണെന്ന് ജനങ്ങൾ തിരിച്ചറിയട്ടെ.
🔻🔻🔻🔴
ആരോപണം

    ഒരു അഞ്ച്കൊല്ലം മുമ്പ് വരേക്കും ലോകത്ത് എവിടെയും പറഞ്ഞുകേട്ടില്ലാത്ത ഇബ്നു ഹജറുൽ ഹൈതമിയുടെ പേരിൽ വെച്ചുകെട്ടിയ ഒരു കിതാബിലെ ഉദ്ധരണികളാണ് ജൻമദിനാഘോഷ വാദികൾ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
കിതാബിന്റെ പേര് النعمة الكبرى على العالم
في مولد سيد ولد ادم എന്നാണ്. ഇത് ഇബ്നു ഹജറുൽ ഹൈതമിയുടെ പേരിൽ വെച്ചുകെട്ടിയതാണ് എന്ന് പറയുവാൻ കാരണം ഇബ്നു ഹജർ സാധാരണ ഒരു ഹദീസൊ,അസറൊ ഉദ്ധരിക്കുമ്പോൾ അതിന്റെ സനദ് പറയാറുണ്ടായിരുന്നു.ളഹീഫായതാണെങ്കിൽ പോലും അപ്രകാരം തന്നെയാണ് ചെയ്യാറുള്ളത്.
⛔⛔⛔
മറുപടി:
👇
അഞ്ച്കൊല്ലം മുമ്പ് വരേക്കും ലോകത്ത് എവിടെയും പറഞ്ഞുകേട്ടില്ലാത്ത ഇബ്നു ഹജറുൽ ഹൈതമിയുടെ പേരിൽ വെച്ചുകെട്ടിയ കിതാബാണ് നിഅമ തുൽ കുബ്റ എന്നത് കളവാണ്.
🔻🔻🔻🔸
ഇബ്നുഹജറുൽ ഹൈതാമി(റ) 'അന്നിഅമതുൽ കുബ്രാ അലൽ ആലം ബി മൗലിദി സയ്യിദി വുൽദി ആദം' എന്നാ മൗലിദി ഗ്രന്ഥം രചിച്ചതായി ഇസ്മായീൽ ബാശാ അൽബഗ്ദാദ്(റ) ഈളാഹുൽ മകനൂൻ 2/661- ഇൽ പറഞ്ഞിടുണ്ട്.
അത് പോലെ 'ഹദിയ്യതുൽ ആരിഫീൻ' 1/78 ലും അക്കാര്യം പറഞ്ഞിടുണ്ട്.
പ്രസ്തുത മൗലിദിനു ഇബ്രാഹീം ബാജൂരി(റ) (1198-1276) വിശദീകരണം എഴുതിയിടുണ്ട്. 'തുഹ്ഫത്തുൽ ബഷർ അലാ മൗലിദി ഇബ്നു ഹജർ' എന്നാണ് അതിന്റെ നാമം. (ഹദിയ്യതുൽ ആരിഫീൻ 1/22)

🔻🔻🔻🔷
 അതുപോലെ മുഹമ്മദുബ്നുമുഹമ്മദുൽ  ഖയ്യാത് (റ) അതിനു ഒരു വിശദീകരണം എഴുതിയിടുണ്ട്.  'ഇഖ്തിനാസു ശ്ശവാരിദ് മിൻ മവാരിദിൽ മവാലിദ് ഫീ ശർഹി മൗലിദി ഇബ്നു ഹജർ' എന്നാണ് അതിന്റെ നാമം. ഹി: 1166-ലാണ് അദ്ദേഹം അതിന്റെ  രചന പൂർതിയാകിയത്.
🔻🔻🔻
അഞ്ച് വർഷങ്ങൾക്ക് മുമ്പ് ലോകത്ത് നിഅമ തുൽ കുബ്റ എന്ന കിതാബില്ല എന്ന വാദം പച്ചക്കള്ളമാണെന്ന് തെളിയിച്ചു.
🔻🔻🔻⭕
ഈ ഗ്രന്ഥം ഹുക്മ് പറയുന്നതോ, ഹദീസ് കിതാബോ അല്ല. നബി(സ)യുടെ മദ്ഹ് പറയുന്ന ഗ്രന്ഥമാണ്. മദ്ഹ് പറയാൻ സനദ് നിർബന്ധമാണെന്ന് ഇബ്നു ഹജർ(റ) ഒരു കിതാബിലും പറഞ്ഞിട്ടില്ല. മാത്രമല്ല ഒരു ഇമാമും ഒരു കിതാബിലും ഇത്തരം ഒരു വാദം പറഞ്ഞിട്ടില്ല.
......
 👉 കളവ്:
💠 നബിദിനാഘോഷം പുണ്യമുള്ള കാര്യമായിരുന്നുവെങ്കിൽ റസൂലിന്റെ സ്വഹാബത്ത് തന്നെ ഇത് ആഘോഷിച്ച് മാതൃക കാട്ടുമായിരുന്നു.പക്ഷെ അവരാരും അന്നേ ദിവസങ്ങളിൽ ഒരു കാരക്കച്ചീളെങ്കിലും കൊടുത്തതായി ഹദീസ് ഗ്രൻഥങ്ങളിൽ കാണാൻ പറ്റുകയില്ല.
⛔⛔⛔
മറുപടി:
👇
മൗലിദാഘോഷം പുണ്യമുള്ളതാണെന്ന് നബി(സ) യുടെ ചര്യ തന്നെ പണ്ഡിതന്മാർ തെളിവാക്കിയിട്ടുണ്ട്.
🔻🔻🔻
ഇമാം സുയൂത്വി (റ) യുടെ ഫത്വ ശ്രദ്ധിക്കുക: സുയൂത്വിയോട് ഒരു ചോദ്യം: മൌലീദാഘോഷത്തിന് തെളിവുണ്ടോ? മറുപടി വ്യക്തമായിരുന്നു: ഇമാം ബൈഹഖി (റ) ഉദ്ധരിച്ച ഹദീസ് നബിദിനാഘോഷത്തിന് തെളിവാണ്. അനസ് (റ) പറഞ്ഞു : പ്രവാചകത്വ ലബ്ധിക്കു ശേഷം സ്വന്തം ശരീരത്തിനു വേണ്ടി നബി (സ്വ) അഖീഖഃ അറുത്തു കൊടുത്തു. നബി(സ്വ)യുടെ ജനനത്തിന്റെ ഏഴാം ദിവസം അബ്ദുല്‍ മുത്ത്വലിബ് നബി (സ്വ) ക്കു വേണ്ടി അറുത്തതായി ഹദീസില്‍ സ്ഥിരപ്പെട്ടതാണ്. അഖീഖഃ ആവര്‍ത്തിച്ചു ചെയ്യപ്പെടുന്ന കാര്യമല്ല. അപ്പോള്‍ പിന്നെ ലോകാനുഗ്രഹിയായ നബി (സ്വ) ജനിച്ചതിന് നന്ദി സൂചകമായാണ് നബി (സ്വ) അങ്ങനെ ചെയ്തത്. മുസ്ലിം സമുദായത്തിന് മൌലീദാഘോഷം നിയമമാക്കുക കൂടിയായിരുന്നു പ്രവാചകന്‍ (സ്വ). തിരുമേനി അറുത്തു കൊടുത്തതില്‍ നിന്ന് ഇതാണ് വ്യക്തമാകുന്നത് (ഫതാവാ സുയൂഥി 1/196).
✳✳✳
👉കളവ്:
💠നബിദിനാഘോഷം സുനന്നത്തായ കാര്യമായിരുന്നുവെങ്കിൽ ഹൈതമി തന്നെ അത് രേഖപ്പെടുത്തുമായിരുന്നു.പക്ഷെ അങ്ങനെ രേഖപ്പെടുത്തിയതായി ഹെതമിയുടെ ഗ്രൻഥങ്ങളിൽ നിന്ന് കണ്ടെത്തുവാൻ സാധിക്കുകയില്ല.
⛔⛔⛔
മറുപടി:
👇
ഇസ്മാഈലുല്‍  ഹിഖി (റ) തന്നെ ഇബ്നു ഹജറില്‍ ഹൈതമിയില്‍ നിന്നുദ്ധരിക്കുന്നു. “നല്ല ആചാരം സുന്നത്താണെന്നതില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. നബിദിനാഘോഷവും അതിനു വേണ്ടി മാത്രം ജനങ്ങള്‍ സംഘടിക്കലും നല്ല ആചാരമാണ് (റൂഹുല്‍ ബയാന്‍ വാ: 9, പേജ് 94).
നല്ല ബിദ്അത്ത് സുന്നത്ത് ആണെന്ന് ഇബ്നു ഹജർ(റ) പറഞ്ഞതായി തെളിയിച്ചു.
✳✳✳
👉കളവ്:
💠നബിദിനാഘോഷത്തിനെ അനുകൂലിച്ച ഇമാം സുയൂത്തി പോലും ഇത് ബിദ്ഹത്തുൻ ഹസനത്ത് എന്നാണ് പറഞ്ഞത്.ഇത്രയും വലിയ തെളിവ് ഉണ്ടായിരുന്നുവെങ്കിൽ അദ്ധേഹമത് സുന്നത്താണെന്ന്  രേഖപ്പെടുത്തുമായിരുന്നു.
⛔⛔⛔
മറുപടി:
👇
ഇമാം സുയൂഥി(റ) പറയുന്നത് കാണുക:

فَيُسْتَحَبُّ لَنَا أَيْضًا إِظْهَارُ الشُّكْرِ بِمَوْلِدِهِ بِالِاجْتِمَاعِ وَإِطْعَامِ الطَّعَامِ وَنَحْوِ ذَلِكَ مِنْ وُجُوهِ الْقُرُبَاتِ وَإِظْهَارِ الْمَسَرَّاتِ
 സമ്മേളിച്ചും, അന്നദാനം നടത്തിയും മററു ആരാധനാ കര്‍മങ്ങള്‍നിര്‍വഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനംനടത്തലും നമുക്കും സുന്നത്താണ്."(അൽ ഹാവീലിൽ ഫതാവാ)
ബിദ്അത്ത് ഹസനത്ത് സുന്നത്ത് ആണെന്നതിൽ ഇജ്മാ ഉദ്ധരിച്ചത് മുകളിൽ കാണുക.
✳✳✳✳
👉കളവ്:
💠ഇബ്നു ഹജറുൽ അസ്ഖലാനി പോലും പറഞ്ഞത് മൗലിദിന്റെ അടിസ്ഥാനം ബിദ്ഹത്താണ് എന്നാണ്. സ്വഹാബത്തുകൾ നബിദിനത്തെ മഹത്വവൽകരിച്ചിട്ടുണ്ടെങ്കിൽ അദ്ധേഹം ഒരിക്കലും അങ്ങനെ പറയുമായിരുന്നില്ല.
⛔⛔⛔
മറുപടി:
👇
മൗലിദിന്റെ അടിസ്ഥാനം ബിദ്അത്താണെന്ന് പറഞ്ഞത് കൊണ്ട് അത് പിഴച്ച മാർഗ്ഗമാണെന്ന് ആരും പറഞ്ഞിട്ടില്ല.

وقال حافظ بن حجر العسقلاني في جواب سؤال "وظهرلي تخريجه يعني عمل المولد النبوي علي أصل ثابت وهو مافي الصحيحين ان النبي صلي الله عليه وسلم قدم المدينة فوجد اليهود يصومون يوم عاشوراء فسألهم فقالوا هو يوم أغرق الله فيه فرعون ونجي موسي ونحن نصومه شكرا الي آخره فيستفاد به فعل الشكر علي ما من به في يوم معين وأي نعمة اعظم من بروز نبي الرحمة

ബഹു :ഇബ്ന്‍ ഹജര്‍ അസ്ഖലാനി(റ)പറയുന്നു :നബിദിനം കഴിക്കുന്നതിന്ന്‍ ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് തെളിവായിഞാന്‍ മനസ്സിലാകുന്നു അതായത് നബി(സ)മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജുതര്‍ മുഹറം പത്തിന്ന്‍ നോമ്പ് നോക്കുന്നത് കണ്ടു അപ്പോള്‍ അവരോട് നബി(സചോദിച്ചു എന്തിന്നാണ് നിങ്ങള്‍ നോമ്പ് നോക്കുന്നത്?അവര്‍ പറഞ്ഞു ഫിര്‍ഒനിനെ അല്ലാഹു മുക്കി കൊന്നതും മൂസാ നബിയെ അല്ലാഹു രക്ഷിച്ചതും ഈ ദിവസമാണ് അത് കൊണ്ട് ഞങ്ങള്‍ നന്ദി പ്രഘടിപ്പിച്ച് നോമ്പ് നോക്കുകയാണ്. ഇതില്‍ നിന്ന്‍ ഒരു അനുഗ്രഹം ഉണ്ടായാല്‍ ആ ദിവസം നന്ദി പ്രകടനം നടത്താം എന്ന്‍ മനസ്സിലാക്കാം അനുഗ്രഹത്തിന്‍റെ പ്രവാചകന്‍റെ ജന്മദിനത്തെക്കാള്‍ ഏററവും വലിയ അനുഗ്രം ഏതാണ്(അൽ ഹാവീ ലിൽ ഫതാവാ )
ഇനി എന്ത് പറയാനുണ്ട്? കള്ളം പറയുമ്പോൾ വിശ്വസിക്കാൻ പറ്റിയ കളവെങ്കിലും പറയാനുള്ള ബുദ്ധി പോലും ഇല്ലല്ലോ ഈ കാട്ടാളന്മാർക്ക്. അല്ലാഹു ഹിദായത്ത് നല്കട്ടെ!?

09/11/2017

മുളഫ്ഫർ രാജാവ്


മുളഫ്ഫര്‍ രാജാവും മൗലിദാഘോഷവും
സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി(റ)യുടെ കീഴില്‍ ഇര്‍ബല്‍ പ്രവിശ്യയിലെ ഗവര്‍ണറായിരുന്നു അല്‍ മലികുല്‍ മുളഫ്ഫര്‍ എന്നറിയപ്പെടുന്ന അബൂസഈദ് മുളഫ്ഫറുദ്ദീന്‍ കബൂരി. തന്റെ പിതാവില്‍ നിന്നും ഇര്‍ബലിന്റെ ഭരണച്ചുമതലയേറ്റിരുന്നുവെങ്കിലും ഇടക്കാലത്ത് അദ്ദേഹത്തിന് അത് ത്യജിക്കേണ്ടിവന്നു. പിന്നീട് സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ജൈത്രയാത്രയില്‍ സഹകാരിയും സൈനികനുമായപ്പോള്‍ അര്‍റഹാ, ഹര്‍റാന്‍ എന്നീ പ്രദേശങ്ങളുടെ ചുമതല നല്‍കി. തന്റെ സഹോദരി റബീഅ ഖാത്തൂനിനെ സുല്‍ത്വാനു വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു.സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കൂടെ അടിയുറച്ചുനിന്ന മുളഫ്ഫര്‍ അദ്ദേഹത്തിന്റെ മുന്നേറ്റത്തിലും ചാലകശക്തിയായി. പ്രസിദ്ധമായ ഹിത്വീന്‍ പോരാട്ടത്തില്‍ സ്വലാഹുദ്ദീന്‍ അയ്യൂബിക്ക് അദ്ദേഹം നല്‍കിയ പിന്തുണയും സഹായവും അനിതര സാധാരണമായിരുന്നു. അവരുടെ ജൈത്രയാത്രയില്‍ പാശ്ചാത്യന്‍ കോളനികള്‍ ഒന്നൊന്നായി കീഴൊതുങ്ങിക്കൊണ്ടിരുന്നു. പരിസര പ്രദേശങ്ങളില്‍ അവശേഷിച്ച മുസ്‌ലിം പ്രവിശ്യകളും ഭരണാധികാരികളും സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നായകത്വം അംഗീകരിച്ച് കീഴ്പ്പെട്ടു. അക്കൂട്ടത്തില്‍ നേരത്തെ മുളഫ്ഫറുദ്ദീന് നഷ്ടപ്പെട്ടതും തന്റെ പിതാവിന്റെ അധികാര കേന്ദ്രവുമായിരുന്ന ഇര്‍ബലും ഉള്‍പ്പെടുന്നു.ഇര്‍ബലിനെ ഒരു പ്രധാന പട്ടണമാക്കി വികസിപ്പിച്ചത് മുളഫ്ഫറിന്റെ പിതാവും പോരാളിയുമായ സൈനുദ്ദീന്‍ അലി കൂജക് ആണ്. അദ്ദേഹത്തിന്റെ മരണശേഷം പുത്രന്‍ ഭരണമേറ്റെടുത്തു. അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയാണ് മുളഫ്ഫറിന്റെ സഹോദരനെ മുജാഹിദുദ്ദീന്‍ ഖൈമാസ് പ്രസ്തുത പദവിയില്‍ വാഴിച്ചത്. അദ്ദേഹം മരണപ്പെട്ടപ്പോള്‍ തന്നെ അര്‍റഹാ, ഹര്‍റാന്‍തു തുടങ്ങിയ പ്രദേശങ്ങളുടെ അധികാരത്തില്‍നിന്നു മാറ്റി ഇര്‍ബലില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട മുളഫ്ഫറിനെ സുല്‍ത്വാന്‍ ഇര്‍ബലിനോട് ശഹ്റസൂര്‍ കൂടി ചേര്‍ത്ത് ഭരണച്ചുമതലയേല്‍പ്പിച്ചു. സ്വലാഹുദ്ദീന്‍ അയ്യൂബി സ്ഥാപിച്ച അയ്യൂബിയ്യ സല്‍ത്വനത്തിന്റെ ഭാഗമായി അതോടെ മുളഫ്ഫറുദ്ദീന്‍.മുളഫ്ഫിന് 14 വയസ്സുള്ളപ്പോഴാണ് പിതാവ് മരണപ്പെടുന്നത്. അതോടെ പരീക്ഷണങ്ങളുടെ തീച്ചൂളയിലായി ആ കൗമാര ജീവിതം. ധാരാളം പ്രദേശങ്ങളില്‍ ആധിപത്യം നേടാനായെങ്കിലും അതെല്ലാം മൗസ്വിലിലെ ഖുതുബുദ്ദീന്റെ പിന്‍ഗാമികളായ ഭരണാധികാരികള്‍ക്കു നല്‍കുകയും ഇര്‍ബല്‍ മാത്രം സ്വന്തം അധീനതയില്‍ നിര്‍ത്തുകയും ചെയ്തു. മദ്റസകളും മറ്റു സ്ഥാപനങ്ങളുമടക്കം ധാരാളം വഖ്ഫുകള്‍ അദ്ദേഹത്തിന്‍റേതായുണ്ടായിരുന്നു. ഇങ്ങനെ നന്മ ആദര്‍ശമാക്കിയ സൗഹൃദ കുടുംബ ബന്ധങ്ങളും പശ്ചാത്തലവുമാണ് മുളഫ്ഫര്‍ രാജാവിനെ രൂപപ്പെടുത്തിയത്.പ്രാമാണികരും പ്രശസ്തരുമായ ചരിത്രകാരന്മാരെല്ലാം മുളഫ്ഫര്‍ രാജാവിനെ കുറിച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗുണങ്ങളും സേവനങ്ങളും അയ്യൂബി പാരമ്പര്യത്തിന്റെ നിര്‍വഹണ രീതിയുമെല്ലാം ചരിത്രമാണ്. അദ്ദേഹത്തിന്റെ ആത്മീയ രാഷ്ട്രീയ ജീവിതവും സാമൂഹിക സേവനങ്ങളും ചരിത്രകാരന്മാര്‍ വാഴ്ത്തിക്കാണാം. നബിദിനാഘോഷവുമായി ബന്ധപ്പെട്ട വിപുലമായ മദ്ഹ് സദസ്സുകള്‍ ഇതില്‍ ഏറെ ശ്രദ്ധേയമാണ്. മുളഫ്ഫര്‍ ഇദംപ്രഥമമായി ആരംഭിച്ച ഒരപരാധമാണത് എന്ന നിലയില്‍ പണ്ഡിതരാരും പരാമര്‍ശിച്ചിട്ടില്ല. പില്‍ക്കാലത്ത് പ്രത്യക്ഷപ്പെട്ട പുത്തന്‍വാദികള്‍ മാത്രമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചത്.ഇബ്നുഖല്ലിഖാന്‍ എഴുതുന്നു: “അദ്ദേഹം ചെയ്തത് പോലെ നല്ല കാര്യങ്ങള്‍ ചെയ്ത മറ്റൊരു രാജാവിനെയും എനിക്കറിയില്ല. അത്രയേറെ സല്‍പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ സേവനങ്ങളുമാണദ്ദേഹം നിര്‍വഹിച്ചത്. ദാനം ചെയ്യുക എന്നതിനേക്കാള്‍ ഇഷ്ടകരമായ മറ്റൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. നാടിന്റെ വിവിധ ഭാഗങ്ങളില്‍ ദിനേന റൊട്ടി കൂന്പാരങ്ങള്‍ വിതരണം ചെയ്യുമായിരുന്നു. സഹായം തേടിയെത്തുന്ന ദരിദ്രരെ എപ്പോഴും വീടിന്റെ പരിസരത്തു കാണാം. വസ്ത്രങ്ങളും നല്‍കുമായിരുന്നു. വിവിധ ഭാഗങ്ങളില്‍ ഇതിന് പ്രത്യേക വിതരണ കേന്ദ്രങ്ങളൊരുക്കി. ശരീരം തളര്‍ന്നവര്‍ക്കും അന്ധന്മാര്‍ക്കും താമസിക്കാന്‍ മന്ദിരങ്ങളുണ്ടാക്കി. അഭയാര്‍ത്ഥികളെക്കൊണ്ട് അവിടെയെല്ലാം നിറഞ്ഞു. തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും അവരെ അദ്ദേഹം സന്ദര്‍ശിക്കും. ഓരോരുത്തരെയും നേരില്‍ക്കണ്ട് കുശലാന്വേഷണം നടത്തുകയും തമാശകള്‍ പങ്കുവെക്കുകയും ചെയ്യും. അങ്ങനെ ഒറ്റപ്പെടലിന്റെയും നിരാലംബതയുടെയും വേദന അവരില്‍ നിന്നകറ്റി.വിധവകള്‍ക്കും അനാഥകള്‍ക്കും തെരുവാധാരമായവര്‍ക്കും വെവ്വേറെ ആലയങ്ങള്‍ സ്ഥാപിച്ചു. മുലകുടി പ്രായത്തിലുള്ള ശിശുക്കള്‍ക്ക് മുലയൂട്ടുന്ന വളര്‍ത്തു മാതാക്കളെയും പരിചരിക്കാന്‍ ആയമാരെയും നിശ്ചയിച്ചു. ഇത്തരം ആലയങ്ങളില്‍ ആവശ്യമായ ഭക്ഷ്യവിഭവങ്ങളെത്തിച്ചു. നടത്തിപ്പിന്റെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ അവിടങ്ങളില്‍ ചെന്ന് ഇടക്കു പരിശോധിച്ചു.ആശുപത്രികളില്‍ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളേര്‍പ്പെടുത്തി. രോഗികളെ സന്ദര്‍ശിച്ച് സുഖവിവരം അന്വേഷിക്കുകയും ആവശ്യങ്ങളാരായുകയും ചെയ്തു. അവ പൂര്‍ത്തീകരിച്ചുനല്‍കി. തന്റെ ഭരണപ്രദേശത്ത് വരുന്ന അന്യദേശക്കാര്‍ക്ക് താമസിക്കാന്‍ അതിഥി മന്ദിരങ്ങള്‍ പണികഴിപ്പിച്ചു. അവരുടെ അഭിരുചിക്കനുസൃതമായ ഭക്ഷ്യവസ്തുക്കളൊരുക്കി. തിരിച്ച് യാത്രയാവുമ്പോള്‍ ആവശ്യക്കാര്‍ക്ക് യാത്രാബത്തയും നല്‍കി.ശാഫിഈ, ഹനഫി സരണികളിലെ മതാധ്യാപനത്തിന് മദ്റസകള്‍ സ്ഥാപിച്ച് അധ്യാപകരെ നിയമിച്ചു. അവിടങ്ങളില്‍ സന്ദര്‍ശിച്ച് സദ്യകളുണ്ടാക്കുകയും പ്രകീര്‍ത്തന സദസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. കീര്‍ത്തന കാവ്യങ്ങള്‍ പാടിക്കേള്‍ക്കുക മാത്രമായിരുന്നു തന്റെ ജീവിതത്തിലെ ആസ്വാദനം. പക്ഷേ, മതം വിരോധിച്ച ഒന്നും ഇതിനായി ഉപയോഗപ്പെടുത്തുകയോ അത്തരം വിനോദങ്ങള്‍ നാട്ടിലേക്ക് കടത്താനനുവദിക്കുകയോ ചെയ്തില്ല.സ്വൂഫികള്‍ക്കായി രാജ്യത്ത് രണ്ടു കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. സ്ഥിരതാമസക്കാരും വന്നുപോവുന്നവരുമായി ധാരാളം സ്വൂഫികള്‍ അവിടെ എപ്പോഴും കാണും. സ്ഥാപനത്തിന്റെയും അന്തേവാസികളുടെയും പരിചരണത്തിന് ധാരാളം വഖ്ഫുകള്‍ നടത്തി. അവിടെനിന്ന് മടങ്ങുന്നവര്‍ യാത്രാചെലവ് വാങ്ങണമെന്ന് വ്യവസ്ഥ ചെയ്തു. രാജാവ് പലപ്പോഴും അവരുടെ കൂടെ കഴിഞ്ഞു.വര്‍ഷത്തില്‍ രണ്ടു സന്ദര്‍ഭങ്ങളില്‍ ഉന്നത വ്യക്തിത്വങ്ങളടങ്ങുന്ന സൗഹൃദ സംഘങ്ങളെ പരിസര രാജ്യങ്ങളിലയക്കുകയും അവിടെ അവിശ്വാസികളായ ആളുകളുടെ പിടിയില്‍ പെട്ട മുസ്‌ലിംകളെ രക്ഷപ്പെടുത്തുന്നതില്‍ ബദ്ധശ്രദ്ധനായി. ഹാജിമാര്‍ക്ക് സേവനത്തിനു സന്നദ്ധപ്രവര്‍ത്തകരെ നിയമിച്ചു. ഹറമൈനിയിലെത്തുന്നവരുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനായി ആയിരക്കണക്കിന് സ്വര്‍ണനാണയങ്ങളുമായി ആളയച്ചു. അറഫയിലും മറ്റു സ്ഥലങ്ങളിലും ജലസേചന സൗകര്യങ്ങളുമേര്‍പ്പെടുത്തി’ (വഫയാതുല്‍ അഅ്യാന്‍).ഇബ്നുഖല്ലിഖാന്‍ മുളഫ്ഫര്‍ രാജാവ് നടത്തിയ മൗലിദ് സദസ്സിന്റെ പ്രൗഢിയും വൈവിധ്യവും വിവരിക്കുന്നുണ്ട്. രാജാവിനെക്കുറിച്ച് താന്‍ നല്‍കുന്ന വിവരണം അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ നിന്നും വളരെ പരിമിതമാണെന്ന് വ്യക്തമാക്കി അദ്ദേഹം പറയുന്നു: “മുളഫ്ഫര്‍ രാജാവിന്റെ ഗുണങ്ങള്‍ വിശദമായി വിവരിക്കാനൊരുങ്ങിയാല്‍ ഗ്രന്ഥം വളരെ നീണ്ടുപോവും. മുളഫ്ഫറിന്റെ ചരിത്രപ്രസിദ്ധി തന്നെ മതി അദ്ദേഹത്തെ മനസ്സിലാക്കാന്‍. അതിശയോക്തിപരമായി അദ്ദേഹത്തെക്കുറിച്ച് ഞാനൊന്നും പറഞ്ഞിട്ടില്ല. മാത്രമല്ല, ഞാനീ പറഞ്ഞതത്രയും എനിക്ക് നേരിട്ടനുഭവമുള്ളതും ഞാന്‍ കാണുകയും ചെയ്ത സംഗതികളാണ്. സംക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ അതില്‍നിന്ന് ഏറെ ഒഴിവാക്കിയിട്ടുമുണ്ട്’ (വഫയാതുല്‍ അഅ്യാന്‍).ഹിജ്റ 608ല്‍ ജനിച്ച് 681ല്‍ വഫാത്തായ ചരിത്രകാരനാണ് ഖാളില്‍ ഖുളാത്ത് ശംസുദ്ദീന്‍ ഇബ്നു ഖല്ലിഖാന്‍. ഇര്‍ബല്‍ സ്വദേശിയായതിനാല്‍ തന്നെ മുളഫ്ഫര്‍ രാജാവിനെ നേരിട്ടറിയാനദ്ദേഹത്തിന് അവസരമുണ്ടായി. 586 മുതല്‍ ആരംഭിച്ച മുളഫ്ഫറിന്റെ ഭരണകാലത്താണ് അദ്ദേഹം ജനിക്കുന്നത്.മുളഫ്ഫര്‍ രാജാവ് വര്‍ഷാവര്‍ഷം നടത്തിവരുന്ന മൗലിദാഘോഷത്തെ അക്കാലത്ത് ജീവിച്ചിരുന്ന പണ്ഡിതരാരെങ്കിലും എതിര്‍ത്തിരുന്നുവെങ്കില്‍ അതുകൂടി ഇബ്നുഖല്ലിഖാന്‍ പരാമര്‍ശിക്കുമായിരുന്നു. അദ്ദേഹം അറിവുനുകര്‍ന്ന സമകാലിക പണ്ഡിതരില്‍ നിന്ന് രാജാവിന്റെ മൗലിദാഘോഷത്തിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നുവെങ്കില്‍ ഇബ്നു ഖല്ലിഖാന്‍ അത് രേഖപ്പെടുത്താതിരിക്കുമായിരുന്നില്ല.ഇബ്നുഖല്ലിഖാന്‍ രേഖപ്പെടുത്തിയ ഭാഗം മാത്രം ഇവിടെ ഉദ്ധരിച്ചത് മറ്റു പല ഗ്രന്ഥങ്ങളിലും പരാമര്‍ശിച്ച ഭാഗങ്ങള്‍ ഇതിലുള്‍പ്പെട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മഹദ്ഗുണങ്ങള്‍ മനസ്സിലാക്കാന്‍ ഇത് തന്നെ മതിയാകും എന്ന നിലക്കാണ്. മുളഫ്ഫര്‍ രാജാവിന്റെ ആദര്‍ശപരമായ നിലപാട് തുടര്‍ന്നദ്ദേഹം എഴുതുന്നു: “അദ്ദേഹം വളരെ മാന്യനും വിനയാന്വിതനും ആദര്‍ശവ്യതിയാനം സംഭവിക്കാത്തയാളുമായിരുന്നു. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ കണിശത പുലര്‍ത്തി. ഹദീസ് പണ്ഡിതരും കര്‍മശാസ്ത്ര പണ്ഡിതരും രാജ്യത്ത് ഏറെ ആദരിക്കപ്പെട്ടു. സ്തുതിപാടുന്ന കവികളെ അടുപ്പിച്ചതുപോലുമില്ല’ (വഫയാത്).മുളഫ്ഫിന്റെ പ്രവാചക സ്നേഹവും മൗലിദാഘോഷവും സുന്നീ അഖീദക്ക് പുറത്തുനിന്നുള്ള സ്വാധീനത്തിന്റെ ഫലമായിരുന്നില്ല. അദ്ദേഹത്തിനു മുന്പ് മൗലിദ് നടത്തിയവരില്‍ ഫാത്വിമി ഭരണാധികാരികളായ റാഫിളികളുണ്ടായിരുന്നു എന്നതിനാല്‍ അതിന്റെ തുടര്‍ച്ചയായിരുന്നു മുളഫ്ഫറിന്‍റേതെന്ന ആരോപണം ബാലിശമാണ്. കാരണം സുന്നീ അഖീദയെയും ആചാര രീതികളെയും നിലനിര്‍ത്തുകയും അനുവര്‍ത്തിക്കുകയും ചെയ്യുന്ന കൂട്ടത്തിലായിരുന്നു അദ്ദേഹം. ഫാത്വിമികളുടെ ദുരാചാരങ്ങളെല്ലാം നിര്‍ത്തലാക്കിയിട്ടും സുല്‍ത്വാന്‍ അയ്യൂബിയും മുളഫ്ഫറും മൗലിദാഘോഷം പൂര്‍വോപരി വിപുലമാക്കിയത് അത് ബിദ്അത്തല്ലെന്നത് കൊണ്ടാണ്. ഹിജ്റ 588ല്‍ ജനിച്ച് 660ല്‍ വഫാത്തായ പ്രസിദ്ധ ചരിത്രകാരന്‍ കമാലുദ്ദീനുബ്നുല്‍ അദീര്‍(റ) എഴുതുന്നു: “ശൈഖ് അബുശ്ശുക്റ് ഹമ്മാദുബ്നുല്‍ ബവാസിജീ(റ) എന്ന പുണ്യപുരുഷനെക്കുറിച്ച് അറിയാനിടവന്നപ്പോള്‍ അദ്ദേഹത്തെ കാണാനും ബറകത്തെടുക്കാനും മുളഫ്ഫര്‍ രാജാവ് അതിയായി ആഗ്രഹിച്ചു. ഹമ്മാദിയുടെ അടുത്തേക്ക് ഇങ്ങനെ സന്ദേശമയച്ചു: എനിക്ക് സൗകര്യപ്പെടുമായിരുന്നെങ്കില്‍ അങ്ങയെ സന്ദര്‍ശിക്കാന്‍ ഞാന്‍ വരുമായിരുന്നു. അതിനാല്‍ ഇര്‍ബലിലേക്ക് അങ്ങയെ ക്ഷണിക്കുകയാണ്.’സന്ദേശം ലഭിച്ച ശൈഖ് ഹമ്മാദ്(റ) ഇര്‍ബലിലേക്ക് പുറപ്പെട്ടു. ഇര്‍ബലിലെത്തായാറപ്പോള്‍ മുളഫ്ഫര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ അങ്ങോട്ടുചെന്നു. പിരിയാന്‍ നേരം ശൈഖില്‍ നിന്നും ബറകത്തിനായി വല്ലതും നല്‍കാന്‍ ആവശ്യപ്പെട്ടു. തന്റെ വസ്ത്രം അദ്ദേഹം മുളഫ്ഫര്‍ രാജാവിന് നല്‍കി. ഈ സംഭവം വിവരിച്ച ഖാളി അബുല്‍ മുഹ്സിന്‍ പറയുന്നു: ആ തുണി മുളഫ്ഫര്‍ രാജാവ് സദാസമയവും തലയില്‍ അണിഞ്ഞിരുന്നു’ (ബിഗ്യത്തുത്വലബ് ഫീ താരീഖ് ഹലബ്).ഹിജ്റ 549 മുഹര്‍റം 27ന് ചൊവ്വാഴ്ച മൗസ്വിലില്‍ ജനിച്ച അദ്ദേഹം പതിനാലാം വയസ്സില്‍ അധികാരത്തിലെത്തി. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയില്‍ ആത്മീയതയും ആദര്‍ശവും കെട്ടുപോകാതെ സൂക്ഷിച്ചു. അദ്ദേഹത്തെ കണ്ടവരും അറിഞ്ഞവരും ഭരണ പ്രവര്‍ത്തനങ്ങള്‍ ചരിത്രമായി രേഖപ്പെടുത്തി. അവര്‍ക്കൊന്നും അദ്ദേഹത്തെക്കുറിച്ച് അവമതിപ്പുണ്ടായിരുന്നില്ല. പില്‍ക്കാലത്ത് രംഗത്തുവന്ന ചില മതപരിഷ്കരണ വാദികളാണ് ബിദ്അത്ത് സംബന്ധമായി ആരോപണമുന്നയിച്ചത്. അതിന് ഹേതുകം മൗലിദാഘോഷമാണെന്നതിനാല്‍ അന്നും പില്‍ക്കാലത്തും അവര്‍ക്ക് പണ്ഡിത പിന്തുണയുണ്ടായില്ലതാനും.ആത്മീയ സദസ്സുകളുടെയും ചടങ്ങുകളുടെയും സൗന്ദര്യവും ചൈതന്യവും മനസ്സിലാക്കാന്‍ സാധിക്കാതെ പോയവരാണ് ഈ വിമര്‍ശകര്‍. മുളഫ്ഫര്‍ രാജാവിനെയും മൗലിദ് പരിപാടികളെയും അപമാനിക്കാന്‍ വിവരമില്ലായ്മയാണ് അവര്‍ക്ക് തെളിവ്.മൗലിദിന്റെ പേരില്‍ അഹിതമായ കാര്യങ്ങള്‍ നടത്തുന്നതിനെ വിമര്‍ശിച്ചവരാരും മൗലിദാഘോഷത്തിന്റെ അടിസ്ഥാനത്തെ ലക്ഷ്യമിട്ടില്ല എന്ന് വ്യക്തമാണ്. എന്തിന്റെ പേരിലും അനുവദനീയതയുടെ പരിധി കടക്കാന്‍ ഒരു പണ്ഡിതന്നും അനുവദിക്കാനാവില്ലെന്ന നിലക്കുണ്ടായ പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിപ്പിച്ച് മൗലിദ് അനാചാരമാണെന്ന് വരുത്താന്‍ ശ്രമിക്കുന്നത് പൊടിക്കൈ മാത്രമായിരുന്നു.ഒരു രാജാവ് വിപുലമാക്കി നടത്തിയ ഒരു ചടങ്ങ് എന്ന നിലയില്‍ മൗലിദാഘോഷം അബദ്ധമാണെന്നും മുളഫ്ഫര്‍ തുടങ്ങിയ അനാചാരമാണെന്നും ഇന്നു പറയുന്നവര്‍ ബിദഇകളുടെ കുഴലൂത്തുകാരാണ്. പണ്ഡിതന്മാരുടെ സാന്നിധ്യവും പിന്തുണയും അന്നുണ്ടായിരുന്നു എന്നതുതന്നെ മൗലിദാഘോഷത്തിന് ലഭ്യമായ അംഗീകാരവും ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത കാര്യമാണതെന്നതിനു തെളിവുമാണ്.ഹിജ്റ 630 റമളാന്‍ 14ന് വെള്ളിയാഴ്ച രാവില്‍ അദ്ദേഹം സ്വവസതിയില്‍ വെച്ച് വഫാത്തായി. പ്രിയതമ റബീഅ ഖാത്തൂന്‍ ഹിജ്റ 643ലും വഫാത്തായി. മുളഫ്ഫര്‍ രാജാവിന്റെ ഖബറിടം കൂഫയിലും റബീഅയുടേത് ഖാസിയൂണിലുമാണ്.

08/11/2017

നബി (സ) തങ്ങളുടെ വഫാത്തല്ല ആഘോഷിക്കുന്നത്

ചോദ്യം : റസൂലുള്ളാഹി(സ)ജനിച്ചദിവസം തന്നെ യല്ലേ ഒഫാത്തായതും ആനിലയിൽ അന്നു ആഘോഷിക്കാൻ പാടുണ്ടോ? 
والجواب عن ذلك : هو قول الإمام السيوطي رحمه الله: (إن ولادته صلى الله عليه وآله وسلم أعظم النعم، ووفاته أعظم المصائب لنا، والشريعة حثت على إظهار شكر النعم، والصبر والسكون عند المصائب، وقد أمر الشرع بالعقيقة عند الولادة وهي إظهار شكر وفرح بالمولود، ولم يأمر عند الموت بذبح (عقيقة) ولا بغيره. بل نهى عن النياحة وإظهار الجزع، فدلت قواعد الشريعة على أنه يحسن في هذا الشهر إظهار الفرح بولادته صلى الله عليه وآله وسلم دون إظهار الحزن بوفاته).
ഉത്തരം:-ബഹു ഇമാം സുയൂത്വി(റ)പറയുന്നു:റസൂലുള്ളാഹി(സ)യുടെ ജന്മദിനം ഏറ്റവും വലിയ അനുഗ്രഹമാൺ എന്നാൽ അവിടത്തെ വിയോഗം ഏറ്റവും വലിയ പ്രതിസന്തിയുമാൺ എന്നാൽ ഇസ്ലാമിക ശരീ അത്ത്‌ അനുഗ്രഹത്തിന്റെ മേൽ നന്ദി പ്രഘടിപ്പിക്കാനും പ്രതിസന്തിയുടെയും പ്രയാസത്തിന്റെയും മേൽ ക്ഷമിക്കാനും സമാധാനിക്കാനുമാൺ പ്രേരിപ്പിച്ചിട്ടുള്ളത്‌ ഇസ്ലാമിക ശരീ അത്ത്‌ ഒരു കുഞ്ഞ്‌ ജനിച്ചാൽ "അഖിഖ"അറുക്കാൻ പറഞ്ഞത്‌ ആ ജനനത്തിൽ നന്ദിപ്രഘടിപ്പിക്കാൻ വേണ്ടിയാൺ എന്നാൽ മരണപ്പെട്ടാൽ "അഖിഖത്ത്‌ അറുക്കാൻ പറയുന്നില്ലെന്നുമാത്രമല്ല ദുഃഖം പ്രഗടിപ്പിക്കലും അട്ടഹസിച്ചു കരയലും വിരോധിക്കുകയാൺ ചെയ്തത്‌ ഈ അടിസ്ഥാനത്തിൽ റസൂലുള്ളാഹി(സ)യുടെ ജന്മദിനത്തിൽ സന്തോഷിക്കുകയും വിയോഗത്തിൽ ദുഃഖിക്കാൻ പാടില്ല എന്നുമാൺ അറീക്കുന്നത്‌

 ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് നബി(സ)യുടെ വിയോഗവും നടന്നത്. ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഉച്ചയോടടുത്ത സമയത്താണ് നബി (സ) ഈ ലോകത്തോട് വിടപറഞ്ഞത്. അതിനാല്‍ അന്നൊരു ആഘോഷം നാം സംഘടിപ്പിച്ചാല്‍ അത് നബി(സ)യുടെ ജനനത്തിലുള്ള സന്തോഷമോ മരണത്തിലുള്ള സന്തോഷമോ?! 


ഉത്തരം:
 അമലുകൾ എല്ലാം നിയ്യത്തനുസരിച്ചാണ് എന്ന ഹദീസ് ആണ് ഈ വാദക്കാർ തള്ളിക്കളയുന്നത്. റബീഉൽ അവ്വലിൽ സന്തോഷിക്കുന്നവർ സന്തോഷിക്കുന്നത് നബി(സ) ജനിച്ചതിന്റെ പേരിലാണ്. അല്ലാതെ, മരിച്ചതിന്റെ പേരിലല്ല. കർമ്മങ്ങളെല്ലാം ഉദ്ദേശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നബി(സ) മരിച്ച ദിവസം ദു:ഖം ആചരിക്കണമെന്നു കല്പനയുണ്ടോ? അതോ അന്നേ ദിവസം മറ്റു കാര്യങ്ങളുടെ പേരിൽ സന്തോഷപ്രകടനം പാടില്ലെന്നുണ്ടോ? ഉണ്ടെങ്കിൽ ആ തെളിവൊന്നു കാണട്ടെ. ശവ്വാൽ ഒന്നിനും ദുൽ-ഹിജ്ജ പത്തിനും പല മഹാന്മാരു വഫാത്തായിട്ടുണ്ട്. അതു കൊണ്ട് ഇവർ അന്നേ ദിവസം ഈദ് ആഘോഷം വേണ്ടെന്നു വെക്കുമോ???)

അബൂലഹബും നരകശിക്ഷയും.

അബൂലഹബും ഥുവൈബയും
അബൂലഹബിന് അനുഗ്രഹം ലഭിച്ച സംഭവം അടിസ്ഥാന രഹിതമാണെന്നും, നബി (സ്വ) യുടെ ജന്മവാര്‍ത്ത അറിയിച്ച സമയം അബൂലഹബ് ഒരു അടിമ സ്ത്രീയെയും മോചിപ്പിച്ചിട്ടില്ല, പ്രത്യുത ഥുവൈബയുടെ മോചനം നടന്നത് പ്രവാചകന്റെ മക്ക യില്‍ നിന്ന് മദീനയിലേക്കുള്ള പലായനത്തിന് ശേഷം മാത്രമാണെന്നും മൌലിദ് വിരോധികള്‍ പലപ്പോഴും തട്ടിവിടാറുണ്ട്. എന്നാല്‍, സാക്ഷാല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബിന്റെ പുത്രനും തന്റെ ഏറ്റം അറിയപ്പെട്ട ശിഷ്യനും, ബദ്റുല്‍ അഅ്ലാം എന്ന ഓമനപ്പേരില്‍ ഇവര്‍ വിശേഷിപ്പിക്കുകയും ചെയ്യുന്ന ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ,് തന്റെ ‘മുഖ്തസ്വര്‍ സീറ ത്തുര്‍റസൂല്‍’ എന്ന ചരിത്ര ഗ്രന്ഥത്തില്‍ എഴുതുന്നത് കാണുക.
അബൂലഹബിന്റെ അടിമസ്ത്രീ ഥുവൈബത്ത് നബി(സ്വ) തങ്ങള്‍ക്ക് മുല കൊടുത്തു. നബി(സ്വ) ജനിച്ച  സന്തോഷ വാര്‍ത്ത അറിയിച്ചപ്പോള്‍ അബൂലഹബ് അവരെ സ്വത ന്ത്രയാക്കി. അത് കാരണമായി തിങ്കളാഴ്ച ദിവസം ശിക്ഷയില്‍ നിന്ന് ഇളവ് ലഭി ക്കുന്നു. ഇബ്നു ജൌസീ പറയുന്നു: “ഖുര്‍ആന്‍ ആക്ഷേപിച്ചു പറഞ്ഞ ഒരു കാഫി റിന് നബിദിനത്തില്‍ സന്തോഷിച്ചതിന്റെ പേരില്‍ ഇളവ് ലഭിക്കുന്നുവെങ്കില്‍, നബി (സ്വ)യുടെ സമുദായത്തില്‍ പെട്ട ഒരു വിശ്വാസി സന്തോഷം പ്രകടിപ്പിച്ചാലുള്ള അവ സ്ഥ എന്തായിരിക്കും? ” (പേജ് 5 & 6).
ബുഖാരിയിലും ഫത്ഹുല്‍ ബാരിയിലും ഈ സംഭവം കാണാം. നബി(സ്വ) ജനിച്ച  ദിവസം (തിങ്കളാഴ്ച) തന്നെയാണ് ആനുകൂല്യം ലഭിച്ചതെന്ന്  ബുഖാരി പറയുന്നി ല്ലന്ന ആക്ഷേപം ചിലര്‍ ഉന്നയിക്കാറുണ്ട്. എല്ലാ തിങ്കളാഴ്ചയും എന്ന ഭാഗം ബുഖാ രിയിലുണ്ടോ എന്നതല്ല ഇവിടെ പ്രശ്നം. നബിയുടെ ജന്മത്തില്‍ സന്തോഷം രേഖ പ്പെടുത്തി ഥുവൈബയെ മോചിപ്പിച്ചതിന് ആനുകൂല്യം കിട്ടിയെന്നത് മാത്രമാണി വിടെ പ്രശ്നം. കിട്ടിയെന്ന് സ്ഥിരപ്പെട്ട ആനുകൂല്യം ഏതെങ്കിലുമൊരു സമയത്താ കും കിട്ടുക. ഒന്നുകില്‍ എപ്പോഴും കിട്ടുക. അല്ലങ്കില്‍ നിശ്ചിത സമയത്ത് കിട്ടുക. ഇക്കാര്യം തീരുമാനിക്കാന്‍ മറ്റു തെളിവുകള്‍ വേണം. എന്നാല്‍ എല്ലാ തിങ്കളാഴ്ച യും ഈ ആനുകൂല്യം കിട്ടിയിരുന്നുവെന്നതിന് ഫത്ഹുല്‍ ബാരിയില്‍ (വാ 1, പേ ജ് 403) തെളിവുദ്ധരിക്കുന്നുണ്ട്. സുഹൈലി (റ) അബ്ബാസ്(റ)യില്‍ നിന്ന് നിവേദനം. അവര്‍ പറഞ്ഞു: “അബൂലഹബ് മരിച്ച് ഒരുവര്‍ഷം കഴിഞ്ഞ ശേഷം അദ്ധേഹത്തെ ഞാന്‍ സ്വപ്നത്തില്‍ കണ്ടു. അദ്ധേഹം പറഞ്ഞു. നിങ്ങളുമായുള്ള വേര്‍പാടിനു ശേഷം ഞാനൊരു സുഖവും എത്തിച്ചിട്ടില്ല. പക്ഷേ, എല്ലാ തിങ്കളാഴ്ച ദിവസവും എനിക്ക് ശിക്ഷയില്‍ ഇളവ് നല്‍കപ്പെടുന്നുണ്ട്. അബ്ബാസ്(റ) പറുയുന്നു. ഇതിന് കാരണം തിങ്കളാഴ്ച ദിവസം നബി ജനിക്കുകയും ഥുവൈബഃ ഈ സന്തോഷ വാ ര്‍ത്ത അബൂലഹബിനെ അറിയിക്കുകയും അപ്പോള്‍ അവരെ അദ്ധേഹം മോചിപ്പി ക്കുകയും ചെയ്തതാണ്.”
അബ്ബാസ്(റ) നബിയുടെ ഇളയുപ്പയാണ്. സ്വഹാബി പ്രമൂഖനാണ്. ഇവര്‍ കളവ് പറ ഞ്ഞുവെന്ന് മുസ്ലിംകള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ല. അതിനാല്‍, സ്വപ്നം സത്യ മാണന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു.
സൂറതുല്‍ ഫുര്‍ഖാനിലെ 23ാം വചനത്തിലും മറ്റും പറഞ്ഞത് ഇതിനൊരിക്കലും എ തിരല്ല. അപ്രകാരം വാദിക്കുന്നത് അജ്ഞതയാണ്. അല്ലങ്കില്‍ സത്യം മറച്ചുപിടിക്ക ലാണ്. അവിശ്വാസികള്‍ ചൈത നല്ല പ്രവര്‍ത്തനങ്ങള്‍, അവരെ നരക പ്രവേശത്തി ല്‍ നിന്ന് തടയാന്‍ പര്യാപ്തമല്ലന്നാണ് മേല്‍ ആയതുകളുടെ താത്പര്യം.
ഭൌതികമായ അനുഗ്രഹങ്ങള്‍ ലഭിക്കുക, ബുദ്ധിമുട്ടുകള്‍ നീങ്ങുക, നരകത്തില്‍ ഏറ്റം ലളിതമായ ശിക്ഷ ലഭിക്കുക, ശിക്ഷയില്‍ ഇളവ് ലഭിക്കുക തുടങ്ങിയവ ആയ തിന് എതിരല്ല. അത് കൊണ്ട് തന്നെയാണ് ഇമാം ജൌസിയെപ്പോലുള്ളവര്‍ പോലും ശിക്ഷ ഇളവ് ലഭിച്ച സംഭവം അംഗീകരിച്ചതും, “ഖുര്‍ആന്‍ ആക്ഷേപിച്ചു പറഞ്ഞ ഒരു കാഫിറിന് നബിദിനത്തില്‍ സന്തോഷിച്ചതിന്റെ പേരില്‍ ഇളവ് ലഭിക്കുന്നുവെ ങ്കില്‍, നബി(സ്വ)യുടെ സമുദായത്തില്‍ പെട്ട ഒരു വിശ്വാസി സന്തോഷം പ്രകടി പ്പിച്ചാലുള്ള അവസ്ഥ എന്തായിരിക്കും? എന്ന് രേഖപ്പെടുത്തിയതും”.
നബിയെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തതിന്റെ പേരില്‍ അബൂത്വാ ലിബിന് ഏറ്റവും ലളിതമായ നരക ശിക്ഷയാണ് ലഭിക്കുകയെന്ന് സ്വഹീഹായ ഹ ദീസ് കൊണ്ട് തന്നെ സ്ഥിരപ്പെട്ട സംഭവമാണ്. സ്വഹീഹ് മുസ്ലിമിലും മറ്റും ഇക്കാ ര്യം പറഞ്ഞിട്ടുണ്ട്.
അബൂലഹബ് കാഫിറായതോ സ്വപ്നം കണ്ടതോ ഇവിടെ പ്രശ്നമല്ല. അബൂലഹ ബിന്റെ വാക്കും സ്വപ്നം കണ്ടതും ഇവിടെ തെളിവായി എടുത്തു കാട്ടിയിട്ടുമില്ല.  ഇമാം സുയൂഥി(റ) യെപ്പോലുള്ള നിരവധി പണ്ഢിതന്മാര്‍ (ശൈഖ് അബ്ദുള്ളയും ഇമാം ജൌസിയും പറഞ്ഞത് നാം കണ്ടു) പ്രധാനമായി ഉദ്ധരിച്ചിട്ടുണ്ട് എന്നത് അവി തര്‍ക്കിതമാണ്. മൌലിദാഘോഷം നിയമപരമായി തെളിയിക്കാന്‍ ഇതിന്റെ ആവശ്യ മില്ല. അതിനു മറ്റു തെളിവുകള്‍ തന്നെ ധാരാളമുണ്ട്.
എന്നാല്‍, ഇപ്പോള്‍ ഥുവൈബഃ സംഭവം കെട്ടുകഥയാണെന്നും ഹദീസല്ലന്നും പറ യുന്നവരുടെ മുന്‍കാല നേതാക്കളും അവരുടെത്തന്നെ പാക്ഷികങ്ങളും എഴുതി യത് വായിക്കുന്നത് രസകരമായിരിക്കും. എല്ലാ വിഷയങ്ങളിലുമെന്നപോലെ ഇവി ടെയും ഇവരുടെ ഇരട്ടത്താപ്പ് നമുക്ക് ദര്‍ശിക്കാവുന്നതാണ്.
മുജാഹിദുകളുടെ അനിഷേധ്യ നേതാവായ പി.കെ. മൂസ മൌലവി 1938ല്‍ എഴുതിയ അമ്മ ജുസുഇന്റെ പരിഭാഷ 227þ-ാം പേജില്‍ എഴുതിയ വരികള്‍ കാണുക:
“………..സല്‍പ്രവൃത്തികള്‍ ചെയ്യുന്നത് ആരായിരുന്നാലും അവര്‍ക്ക് പരലോകത്തുവെച്ച് അവക്കു തക്ക പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. ‘ഹാതിമുത്വാഇ’ ചെയ്തിട്ടുള്ള ഉദാരകൃത്യങ്ങള്‍കൊണ്ടും നബി(സ്വ)യുടെ ജനനത്തില്‍ അബൂലഹബ് ആഹ്ളാദം കാണിച്ചതുകൊണ്ടും അവര്‍ക്കു ശിക്ഷ അത്രത്തോളം ലഘൂകരിക്കപ്പെടുമെന്ന് ഹദീസില്‍ വന്നിട്ടുള്ളതും ഈ അവസരത്തില്‍ സ്മര്‍ത്തവ്യമാണ്.”
1938ല്‍ മൂസ മൌലവി തന്റെ ഖുര്‍ആന്‍ പരിഭാഷയില്‍ എഴുതിയപ്പോള്‍ സ്വീകാര്യമായ സംഭവം 1953 ആകുമ്പോഴേക്കും കെട്ടുകഥയായി മാറുന്നു. അല്‍മനാര്‍ എഴുതുന്നു:
“ആളുകളുടെ ഇടയില്‍ ഒരു കെട്ടുകഥ പ്രചരിച്ചു കാണുന്നു. മോയിന്‍കുട്ടി വൈദ്യരുടെ ഹിജ്റഃ എന്ന പാട്ടില്‍ നിന്നാണ് പൊതുജനങ്ങളില്‍ അതു പ്രചരിച്ചതെന്നനു മാനിക്കാം. എന്നാല്‍ അതിലല്ല അത്ഭുതം. ഇവിടുത്തെ മതവിജ്ഞാനത്തിന്റെ കുത്തകക്കാരായി തെളിയുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ …………ന്റെ നെടുംതൂണുകളിലും കൂടി ഖുര്‍ആനിനും യഥാര്‍ഥ ചരിത്രത്തിനും ഘടകവിരുദ്ധമായ ഈ കെട്ടുകഥ പ്രചരിപ്പിക്കാന്‍ പാടുപെടുന്നതാണാശ്ചര്യം. നബി(സ്വ) യുടെ ജനനവാര്‍ത്ത അബൂലഹബിനു ആദ്യമായി അറിയിച്ച സുവൈബത്തുല്‍ അസ്ലമിയ്യ എന്ന ദാസിയെ അബൂലഹബ് സ്വതന്ത്രയാക്കി വിട്ടു. നബി ജനിച്ചതിലുള്ള സന്തോഷത്തിനാലാണ് അബൂലഹബ് അങ്ങനെ ചെയ്തത്. അബൂലഹബിന് നരകത്തില്‍ ചില പ്രത്യേക ആനുകൂല്യങ്ങള്‍ തന്നിമിത്തമുണ്ട്. ഇതൊക്കെയാണ് ആ കെട്ടുകഥയുടെ ചുരുക്കം. നബിതിരുമേനിയുടെ ജന്മദിനം പ്രമാണിച്ച് ഇന്നു മുസ്ലിംകള്‍ ചെയ്തുവരാറുള്ള അനാചാരങ്ങള്‍ക്കു തെളിവായിട്ടാണ് ഈ കെട്ടുകഥ പറഞ്ഞുപരത്തുന്നത്. പ്രിയവായനക്കാരെ, സമസ്തക്കാരുടെ കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നതിന്റെ സാമ്പി ള്‍ നോക്കുക. മൂസക്കുട്ടി ഹാജിയുടെ മേല്‍ ജല്‍പനങ്ങള്‍ക്കു പ്രമാണയോഗ്യമായ വല്ല തെളിവുകളും കാണിക്കുവാന്‍ അദ്ദേഹത്തിനു സാധിക്കുമോ?”(അല്‍മനാ ര്‍, പുസ്തകം 3, ലക്കം 23-þ24, 1953 ഏപ്രില്‍ 5).
1956 ആകുമ്പോഴേക്ക് ഇതേ സംഭവം വീണ്ടും കളങ്കമറ്റതായി. അല്‍മനാര്‍ തന്നെ പറയട്ടെ: “………..ഈമാനോടു കൂടിയല്ലാതുള്ള സല്‍ക്കര്‍മ്മങ്ങള്‍ക്കു പരലോകത്തു പുണ്യം ലഭിക്കുകയില്ലെന്നും അവിശ്വാസിയായിക്കൊണ്ടു ജീവിതം അവസാനിക്കുന്നവന്റെ പുണ്യകര്‍മ്മങ്ങള്‍ ഫലശൂന്യമാണെന്നും ഉള്ളതാണ്. അതും തന്നെ ഖുര്‍ആ നും ഹദീസും പലേടത്തും പ്രഖ്യാപിച്ചിട്ടുള്ളതാണ്. അവിശ്വാസിയുടെ കര്‍മ്മങ്ങള്‍ക്ക് ഫലമില്ല. അല്ലെങ്കില്‍ അവക്കു പ്രതിഫലമില്ല എന്നു പറയുന്നതിന്റെ സാരം വല്ലപ്പോഴും നരക ശിക്ഷ മുറിഞ്ഞുപോവുകയില്ലെന്നും കുഫ്റിന്റെ മുമ്പില്‍ ആ കര്‍മ്മങ്ങള്‍ പരിഗണിക്കപ്പെടുവാനില്ലെന്നുമാണ് റസൂല്‍ തിരുമേനിയുടെ ജനനവാര്‍ത്ത ല ഭിച്ചതിലുള്ള സന്തോഷത്താല്‍ അബൂലഹബ് ഒരു അടിമയെ മോചിപ്പിച്ചതിന്റെ ഫലമായി അയാള്‍ക്കു ആ ദിവസത്തില്‍ ശിക്ഷയില്‍ അല്‍പം ആശ്വാസം കൊടുക്കപ്പെടുമെന്നതായി ഹദീസില്‍ വന്നിട്ടുള്ളതും അടുത്തുവരുന്ന ഹദീസില്‍ പറയുന്ന അബൂത്വാലിബിന്റെ സ്ഥിതിയും ഇത്തരത്തില്‍ പെട്ടതാണ്”(അല്‍മനാര്‍ പുസ്തകം 7, ലക്കം 9þ-10, 5-12-1956).
അതായത് 1938ല്‍ യാതൊരു സംശയവുമില്ലാത്ത കളങ്കമറ്റ ഹദീസ് 1953ല്‍ എത്തിയപ്പോള്‍ സമസ്തക്കാരുടെ കെട്ടുകഥയായി. വീണ്ടും 1956ല്‍ അല്‍മനാറില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ കളങ്കമറ്റതായി. 1957 ആകുമ്പോഴേക്കും ബുഖാരിയിലേത് ‘ളഈഫാ’യി മാറി. എന്നാല്‍ 1983ല്‍ അത് ഹദീസേ അല്ലെന്നായി.
റസൂല്‍(സ്വ)യുടെ ജനനത്തില്‍ സന്തോഷിച്ചു എന്നതൊഴിച്ച് അബൂലഹബിന്റെയും ഭാര്യയുടെയും മറ്റു പ്രവൃത്തികളെല്ലാം ഇക്കുട്ടര്‍ നിര്‍വഹിച്ചു വരുന്നുണ്ട്. അബൂലഹബിന്റെയും ഭാര്യയുടെയും പ്രധാന ജോലി തഞ്ചം കിട്ടുമ്പോഴെല്ലാം റസൂല്‍(സ്വ) യെ പരിഹസിക്കലും നിന്ദിക്കലുമായിരുന്നുവല്ലോ. ഇവരും ഇവരുടെ സ്ത്രീകളും തഞ്ചം കിട്ടുമ്പോഴെല്ലാം റസൂല്‍(സ്വ) യുടെ ഉമ്മയും ബാപ്പയും കാഫിറാണെന്നും നരകത്തിലാണെന്നും മറ്റും തട്ടിവിടാറുണ്ട്. 39þ-ാം വയസ്സില്‍ ആ കാക്ക മരിച്ചുപോയിരുന്നുവെങ്കില്‍ നമ്മളുമായെന്തു ബന്ധമാണുണ്ടാവുക? എന്നിട്ടല്ലേ ജനനത്തില്‍ സന്തോഷിക്കുവാന്‍! നബി(സ്വ) ഒരു ദിവസം നൂറു ദോഷമെങ്കിലും ചെയ്യുക പതിവാണ്. അല്ലാഹു അറിയിച്ചു കൊടുത്തതല്ലാതെ തന്റെ സ്വന്തം നിലക്കു പറയുന്നതെല്ലാം വിഡ്ഢിത്തങ്ങളാണ്! എന്നിങ്ങനെ പറഞ്ഞാലൊടുങ്ങാത്ത അപവാദങ്ങള്‍ പറഞ്ഞു പരത്തുക അവരുടെ പതിവായിത്തീര്‍ന്നിരിക്കുകയാണല്ലോ? ഇത്തരം മുബ്തദിഉകളുടെ ഫിത്നയില്‍ നിന്നും അല്ലാഹു(സു) സമുദായത്തെ കാത്തു രക്ഷിക്കട്ടെ. ആമീന്‍.
നബി, ഹിജ്റഃ പോയപ്പോഴാണ് ഥുവൈബയെ മോചിപ്പിച്ചതെന്ന മറ്റൊരു ജല്‍പ്പ നവും ഇക്കുട്ടര്‍ തട്ടിവിടാറുണ്ട്. എന്നാല്‍, ഇതും ചരിത്രപരമായി നിലനില്‍ക്കുന്ന തല്ല. ഹിജ്റഃ സമയത്ത് മോചിപ്പിച്ചുവെന്നത് വാഹിദിയില്‍ നിന്നാണ് ഉദ്ധരിക്കപ്പെ ടുന്നത്. വാഹിദി സ്വീകാര്യനല്ലന്ന് പ്രശസ്തരായ പണ്ഢിതന്മാര്‍ തറപ്പിച്ചു പറഞ്ഞി ട്ടുണ്ട്. ഖത്വീബുല്‍ ബഗ്ദാദിയുടെ താരീഖു ബഗ്ദാദ് 3/ 13,14 ഉം ദഹബിയുടെ തദ് കിറത്തുല്‍ ഹുഫ്ഫാള് 1/348 ഉം ഇക്കാര്യം വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ ഹിജ്റഃ പോയപ്പോഴാണ് മോചിപ്പിച്ചെതെന്ന് പറയാന്‍ പ്രബലമായ ഒരു തെളിവുമില്ല

നബിദിനാഘോഷം. ചില ന്യായങ്ങളും മറുപടികളും


മുസ്‌ലിം സമൂഹത്തില്‍ മതപരമായ അറിവും അവബോധവുമുള്ളവര്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനം ആഘോഷിക്കാറില്ല. അതിന് ചരിത്രപരവും വസ്തുതാപരവുമായ ഒട്ടേറെ കാരണങ്ങള്‍ അവര്‍ക്ക് പറയാനുമുണ്ട്. 
(മുസ്‌ലിം സമൂഹത്തില്‍ മതപരമായ അറിവും അവബോധവുമുള്ള ഇമാം ഇബ്നു ഹജർ അസ്ഖലാനി, ഇമാം സുയൂഥി, ഇമാം ഇബ്നു ഹജർ ഹൈതമി, ഇമാം ഇബ്നുൽ ഹാജ്, ഇമാം അബൂ ശാമ(റ) എന്നിവർ നബിദിനാഘോഷം നല്ല ബിദ്.അത്താണ് എന്നു പ്രസ്താവിച്ചിട്ടുണ്ട്. അവരെ പിൻപറ്റുന്ന മുസ്.ലിം ഉമ്മത്തിനു ഇന്നലെ പൊട്ടിമുളച്ച 'മഹാ പണ്ഡിതർ' പറയുന്നത് ഏറ്റെടുക്കേണ്ട കാര്യമില്ല. പരിശുദ്ധ ഖുർആൻ പറഞ്ഞത് വിവരമുള്ളവരോട് ചോദിച്ചു പഠിക്കാനാണ്. മേൽ പറയപ്പെട്ട ഇമാമുമാർ വിവരമുള്ളവർ അല്ലെന്ന് ആർക്കും വാദമില്ല)


പ്രവാചകന്റെ ആദര്‍ശങ്ങളും അധ്യാപനങ്ങളും അവഗണിക്കപ്പെടുകയും പ്രവാചകന്‍ കേവലം ബിംബവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന സമകാലിക സമൂഹത്തില്‍ പ്രവാചകാധ്യാപനങ്ങള്‍ ജീവിതത്തില്‍ അനുധാവനം ചെയ്യുന്നു എന്നതാണ് യഥാര്‍ഥ പ്രവാചകസ്‌നേഹം എന്ന് ഇവര്‍ ലോകത്തിന് കാണിച്ചുകൊടുക്കുന്നു.
(എന്റെ ഖബ്.റിനെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതേ എന്നു പ്രവാചകൻ തന്നെ പ്രാർത്ഥിച്ചതും പ്രവാചകന്റെ പ്രാർഥന ഉത്തരം ചെയ്യപ്പെടുന്നതുമാകുന്നു. അതു കൊണ്ട് ഇത്തരം പ്രയോഗങ്ങൾ എല്ലാം ദീനിനെ കുറിച്ച് ഒരു ചുക്കും അറിയാത്തവരുടെ ജല്പനങ്ങൾ മാത്രം)
ഹൃദയാന്തരങ്ങളില്‍ നിന്ന് വിനയാന്വിതമായി വരേണ്ട പ്രാര്‍ഥനപോലും (സ്വലാത്ത് പ്രവാചകന് വേണ്ടി വിശ്വാസികള്‍ അല്ലാഹുവിനോട് നടത്തുന്ന പ്രാര്‍ഥനയാണ്)മുദ്രാവാക്യമായി പരിണമിച്ച ഇക്കാലത്ത് കുറേപേര്‍ ആദര്‍ശത്തെ മുറുകെ പിടിച്ച് നബിദിനാഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു എന്നത്് അഭിനന്ദനാര്‍ഹമാണ്. 


(സ്വലാത്തിനെ ഇവിടെ ആരും മുദ്രാവാക്യമാക്കിയിട്ടില്ല. 'അല്ലാഹു അക്ബറി'നെ മുദ്രാവാക്യമാക്കാമോ? അതിന്റെ അർഥം എന്താണ്? അത് പറയുമ്പോൾ വിനയം വേണ്ടേ??? സ്വലാത്ത് എന്നാൽ നബി(സ)ക്ക് വേണ്ടിയുള്ള പ്രാർഥന എന്നതിലുപരി, നമ്മുടെ പ്രാർഥന അല്ലാഹു സ്വീകരിക്കാനുള്ള ഒരു വസീല കൂടിയാണ്. അല്ലാഹു നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലുന്നു എന്നു പറഞ്ഞാൽ അതിന്റെ അർഥം അല്ലാഹു നബി(സ)ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്നാണോ?)


നബിദിനമാഘോഷിക്കാത്തതിന്റെ കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്. 
1. നബി(സ) പ്രവാചകന്‍ എന്ന നിലയില്‍ 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും ആകെ 23 വര്‍ഷക്കാലം ജീവിച്ചു. അതിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയോ അനുയായികളോട് ആഘോഷിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല. 


('നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന ഒരു അടിസ്ഥാനം ഇസ്.ലാം ദീനിൽ ഇല്ല. ഉണ്ടായിരുന്നുവെങ്കിൽ ഖുർ.ആൻ ക്രോഡീകരണം നടക്കുമായിരുന്നില്ല. ഖുർ.ആൻ ക്രോഡീകരിക്കാൻ ഉമർ(റ) ഉപദേശിച്ചപ്പോൾ അബൂബകർ(റ) ചോദിച്ചത് നബി(സ) ചെയ്യാത്തത് ഞാൻ എങ്ങനെ ചെയ്യും എന്നാണ്. അപ്പോൾ ഉമർ(റ) പറഞ്ഞത്, 'അല്ലാഹുവിനെ തന്നെ സത്യം, ഇതിൽ ഖൈർ ഉണ്ട്' എന്നാണ്. അബൂബകർ(റ) അത് അംഗീകരിക്കുകയും ചെയ്തു. അപ്പോൾ ഖൈര് ഉള്ള കാര്യമാണെങ്കിൽ നബി(സ) ചെയ്തു എന്നു സ്ഥിരീകരിക്കണമെന്നില്ല. നബിദിനാഘോഷം എന്ന പേരിൽ നടക്കുന്ന പുണ്യകർമ്മങ്ങളൊക്കെ ഖൈർ ഉള്ളതാണ്. അതു കൊണ്ട് തന്നെ അത് ചീത്ത ബിദ്.അത്തും അല്ല. ഇനി, 'നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന ഒരു അടിസ്ഥാനം ദീനിൽ ഉണ്ടെങ്കിൽ, കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ പിരിച്ചു വിടേണ്ടി വരും. അതൊന്നും നബി(സ) രൂപീകരിച്ചതല്ല.)

2. നബി(സ) തനിക്കു മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനമോ ചരമ ദിനമോ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല. 


(വെള്ളിയാഴ്ചയുടെ പല മഹത്വങ്ങളിൽ ഒന്നു അത് ആദം നബി(അ)യുടെ ജന്മദിനമാണ് എന്നതാണ്. നബി(സ) വെള്ളിയാഴ്ച ജുമുഅ ദിനമായി ആചരിക്കുകയും ആചരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്)

3. രണ്ടര വര്‍ഷം ഇസ്‌ലാമിക ഭരണം നടത്തിയ അബൂബക്കര്‍(റ) 10 വര്‍ഷം ഭരിച്ച ഉമര്‍(റ), 12 വര്‍ഷം ഭരിച്ച ഉസ്മാന്‍(റ), 5 വര്‍ഷം ഭരിച്ച അലി(റ) എന്നീ സച്ചരിതരായ ഖലീഫമാര്‍ ഒരിക്കല്‍പോലും തങ്ങള്‍ക്ക് മറ്റാരേക്കാളും പ്രിയപ്പെട്ട പ്രവാചകന്റെ ജന്മദിനം ആഘോഷക്കുകയോ ചരമദിനം ആചരിക്കുകയോ ചെയ്തിട്ടില്ല.


(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ രൂപീകരിച്ചിട്ടുമില്ല)


4. നബിയുടെ ഏറ്റവും പ്രിയപ്പെട്ട ഭാര്യമാരോ ബന്ധുക്കളോ സന്തത സഹചാരികളായ സ്വഹാബികളോ ആരും തന്നെ നബി(സ)യുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല.


(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകകളിൽ അംഗത്വമെടുത്തിട്ടുമില്ല.
)


5. ഏറ്റവും നല്ല നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്തെവിടെയും നബിദിനാഘോഷ പരിപാടി നടന്നിരുന്നില്ല. 


(വളരെ ശരിയാണ്, അന്നൊന്നും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളുടെ പൊടി പോലും ഉണ്ടായിരുന്നില്ല).


6. മുസ്‌ലിം ലോകം മുഴുവന്‍ ആദരിക്കുന്ന ഇമാംശാഫി, ഇമാം മാലിക്, ഇമാം അബുഹനീഫ, ഇമാം അഹ്മദ് ബ്‌നു ഹസല്‍, ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയ പണ്ഡിതന്മാരാരും നബിദിനം ആഘോഷിക്കുകയോ ആഘോഷിക്കാന്‍ 'ഫത്‌വ' നല്‍കുകയോ ചെയ്തിട്ടില്ല. 


(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകകളിൽ പ്രവർത്തിക്കാൻ ഫത്.വ കൊടുത്തിട്ടുമില്ല)


7. മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാണെന്നും അത് ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നുമുള്ള തഴവ മൗലവിയുടെ പാട്ട് വളരെയധികം പ്രസിദ്ധമാണ്. തഴവയാകട്ടെ സുന്നി പണ്ഡിതനുമാണ്. 


(തഴവ സുന്നീ പണ്ഡിതൻ ആയതു കൊണ്ട് തന്നെയാണ് ശേഷമുള്ള വരികളിൽ വീടുകളിൽ മൗലിദ് കഴിക്കണമെന്നും അതു കൊണ്ട് കള്ളന്മാരുടെ ശല്യം ഒഴിവാകുമെന്നും പറഞ്ഞതും.)


8. അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ നബി(സ)യെ പിന്‍പറ്റുകയാണ് ചെയ്യേണ്ടതെന്ന് ഖുര്‍ആന്‍ 3:31 ല്‍ വ്യക്തമായിരിക്കെ അല്ലാഹുവില്‍ വിശ്വസിക്കുകയും നബി(സ)യെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെ നബിദിനമാഘോഷിക്കാന്‍ കഴിയും?! 


(നബിദിനാഘോഷമെന്നാൽ, നബി(സ)യുടെ മേൽ സ്വലാത്തും സലാമും അധികരിപ്പിക്കുക, അവിടുത്തെ മദ്.ഹ് പറയുക, അവിടുത്തെ ജീവിതം, പ്രത്യേകിച്ചും ജനനം അനുസ്മരിക്കുക, അവിടുത്തെ ജീവിത സന്ദേശങ്ങൾ പ്രചരിപ്പിക്കുക, സന്തോഷ പ്രകടനമായി ഭക്ഷണം വിതരണം ചെയ്യുക എന്നിവയാണ്. ഇതിൽ എവിടെയാണ് നബി(സ)യെ പിൻപറ്റാതിരിക്കുന്നത്? ഈ പുണ്യകർമ്മങ്ങൾ റബീഉൽ അവ്വലിൽ മാത്രം പാടില്ല എന്ന വല്ല കല്പനയും ഉണ്ടോ?)

9. സ്വര്‍ഗത്തിലേക്ക് നമ്മെ അടുപ്പിക്കുകയും നരകത്തില്‍നിന്ന് നമ്മെ അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നബി(സ)നമുക്ക് വിവരിച്ചു തന്നിട്ടുണ്ടെന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നബിദിനാഘോഷം എന്ന ആചാരമില്ല. 


(അതിൽ കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളും ഇല്ല)


10. നബി(സ) പഠിപ്പിക്കാത്ത പുതിയ ആചാരങ്ങള്‍ (ബിദ്അത്ത്)മതത്തില്‍ ആരെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളിക്കളയണം എന്നാണ് നബി(സ) ഈ സമുദായത്തെ ഉദ്‌ബോധിപ്പിച്ചത്. 


(അതെ, അതു കൊണ്ട് കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ ഉടൻ തന്നെ പിരിച്ചു വിടണം)

ആദ്യം പോയി ബിദ്അത് എന്തെന്ന് പഠിച്ചു വാ വഹാബികളേ

11. ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് നബി(സ)യുടെ വിയോഗവും നടന്നത്. ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഉച്ചയോടടുത്ത സമയത്താണ് നബി (സ) ഈ ലോകത്തോട് വിടപറഞ്ഞത്. അതിനാല്‍ അന്നൊരു ആഘോഷം നാം സംഘടിപ്പിച്ചാല്‍ അത് നബി(സ)യുടെ ജനനത്തിലുള്ള സന്തോഷമോ മരണത്തിലുള്ള സന്തോഷമോ?! നബിദിനാഘോഷക്കാര്‍ സഗൗരവം ചിന്തിക്കുക! 


(പമ്പര വിഡ്ഡിത്തം. അമലുകൾ എല്ലാം നിയ്യത്തനുസരിച്ചാണ് എന്ന ഹദീസ് ആണ് ഈ വാദക്കാർ തള്ളിക്കളയുന്നത്. റബീഉൽ അവ്വലിൽ സന്തോഷിക്കുന്നവർ സന്തോഷിക്കുന്നത് നബി(സ) ജനിച്ചതിന്റെ പേരിലാണ്. അല്ലാതെ, മരിച്ചതിന്റെ പേരിലല്ല. കർമ്മങ്ങളെല്ലാം ഉദ്ദേശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നബി(സ) മരിച്ച ദിവസം ദു:ഖം ആചരിക്കണമെന്നു കല്പനയുണ്ടോ? അതോ അന്നേ ദിവസം മറ്റു കാര്യങ്ങളുടെ പേരിൽ സന്തോഷപ്രകടനം പാടില്ലെന്നുണ്ടോ? ഉണ്ടെങ്കിൽ ആ തെളിവൊന്നു കാണട്ടെ. ശവ്വാൽ ഒന്നിനും ദുൽ-ഹിജ്ജ പത്തിനും പല മഹാന്മാരു വഫാത്തായിട്ടുണ്ട്. അതു കൊണ്ട് ഇവർ അന്നേ ദിവസം ഈദ് ആഘോഷം വേണ്ടെന്നു വെക്കുമോ???
)


12. നബി(സ)യെ സ്‌നേഹിക്കേണ്ടത് എങ്ങിനെയെന്ന് ഖുര്‍ആനിലും ഹദീസിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതില്‍ ജന്മദിനാഘോഷമോ ചരമദിനാഘോഷമോ ഇല്ല എന്ന് നാം അറിയുക. 


(ജന്മദിനാഘോഷം പാടില്ലെന്ന് അതിൽ എവിടെയും പറഞ്ഞിട്ടില്ല)


13. ജന്മദിനമോ ചരമദിനമോ ആചരിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല. 


(തിങ്കളാഴ്ചനോമ്പിന്റെ പ്രത്യേകത, അന്ന് എന്റെ ജന്മദിനമാണ് എന്നാണ് നബി(സ) പറഞ്ഞത്. മുസ്.ലിമിന്റെ ആഘോഷങ്ങൾ ശുക്.ര് ചെയ്യലാണ്. ഇബാദത്ത് എടുക്കലാണ്. അപ്പോൾ ഈ പറഞ്ഞത് കളവാണ്.) 


ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ഇര്‍ബല്‍ എന്ന പ്രദേശത്തെ മുദഫ്ഫര്‍ എന്ന രാജാവ് ഉണ്ടാക്കിയ പുത്തന്‍ ആചാരമാണ് നബിദിനാഘോഷം. മുസ്‌ലിംകള്‍ പിന്‍തുടരേണ്ടത് മുദഫ്ഫര്‍ രാജാവിന്റെ അനാചാരത്തെയല്ല, മുഹമ്മദ് നബി(സ)യുടെ സദാചാരത്തെയാണ്. 

(മുളഫറുദ്ദീന് രാജാവ് അങ്ങനെ പല 'ബിദ്.അത്തുകളും' തുടങ്ങിയിട്ടുണ്ട്. അദ്ദേഹം അനാഥാലായങ്ങളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. കൂട്ടത്തിൽ അവയെയും എതിർത്തോളൂ. അദ്ദേഹത്തെ കുറിച്ച് നിബിദിനവിരോധികൾ അംഗീകരിക്കുന്ന പണ്ഡിതർ തന്നെ പറഞ്ഞത് നോക്കൂ: ദഹബി പറയുന്നു:’മുഹമ്മദ്‌ തുർക്കുമാനിയുടെ മകനായ ബക്തകിയുടെ മകനായ അലിയുടെ മകനായ അബൂസ ഈദി കൗകബിരിയുടെ മകനായ മുളഫ്ഫരുദ്ദീൻ എന്നപേരിൽ അറിയപ്പെട്ട രാജാവായിരുന്നു അദ്ധേഹം ദാനധർമം വല്ലാതെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ധാരാളം റൊട്ടി (സുമാർ:)എല്ലാദിവസവും അദ്ധേഹം വിതരണം ചെയ്തിരുന്നു എല്ലാവർഷവും ജനങ്ങൾക്ക്‌ വസ്ത്രവും പണവും നൽകിയിരുന്നു വിശമിക്കുന്നവർക്കും പ്രയാസപെടുന്നവർക്കും വേണ്ടി നാൽ ഓഫീസുകൾ തുറക്കുകയും അവിടെ വെച്ചു എല്ലാ തിങ്ക്ലാഴചയും വ്യാഴാഴ്ചയും ജനങ്ങളെ സന്ദർശിക്കുകയും അവരോട്‌ കാര്യങ്ങൾ ചോദിച്ചറിയുകയും അവർക്ക്‌ വേണ്ട സഹായങ്ങളും മറ്റും ചെയ്തു കൊടുക്കുമായിരുന്നു,മാത്രമല്ല നല്ലവനും സുന്നിയും താഴ്മയുള്ളവനും പണ്ഡിതരേയും മുഹദ്ദിസുകളേയും ഇഷ്ടപെടുകയും ചെയ്യുന്ന ആളായിരുന്നു’.

14. റബീഉല്‍ അവ്വല്‍ മാസത്തില്‍ പള്ളികളിലും ചില വീടുകളിലും മുസ്‌ല്യാന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലീദ് പാരായണങ്ങളില്‍ (ഉദാ: മന്‍ഖൂസ് മൗലീദില്‍) നബി(സ)യോട് പാപമോചനം തേടിക്കൊണ്ടുള്ള വരികളാണ്. പാപം പൊറുക്കാന്‍ അല്ലാഹുവല്ലാതെ മറ്റാരാണ് നിങ്ങള്‍ക്കുള്ളത് എന്ന് അല്ലാഹു ഖുര്‍ആനിലൂടെ (3:135) നമ്മോട് ചോദിക്കുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടുമാണ് നബിദിനാഘോഷക്കാര്‍ നബി(സ)യോട് പാപമോചനം തേടി പ്രാര്‍ഥിക്കുന്നത്. ഇത് എത്ര വലിയ ധിക്കാരമാണെന്നോര്‍ക്കുക!! 


(റബീഉൽ അവ്വലിലോ അല്ലാത്ത മാസങ്ങളിലോ സുന്നികൾ പാരായണം ചെയ്യുന്ന ഒരു മൗലിദിലും നബി(സ)യോട് പാപമോചനം തേടുന്ന ഒരു വരി പോലും ഇല്ല. നബിയെ സ്നേഹിക്കൽ നബിയെ പിന്തുടരലാണെന്നെല്ലാം വെച്ചു കാച്ചിയിട്ടു പച്ചക്കള്ളം സുന്നികളുടെ മേൽ ആരോപിക്കുകയോ? പച്ചക്കള്ളം പറയലാണോ നബിയെ പിന്തുടരൽ?)

15. റബീഉല്‍ അവ്വല്‍ മാസത്തില്‍ വീട് വീടാന്തരം കയറിയിറങ്ങി മൗലീദ് കഴിക്കുകയും മൃഷ്ടാന്നഭോജനം നടത്തുകയും നൂറും അഞ്ഞൂറും കൈമടക്ക് വാങ്ങിക്കുകയും ചെയ്യുന്ന മുസ്‌ല്യാന്മാര്‍ പക്ഷെ അവരുടെ സ്വന്തം വീടുകളില്‍ മൗലീദ് കഴിക്കാറുണ്ടോ എന്ന് സത്യാന്വേഷികള്‍ ഒരന്വേഷണം നടത്തുക. അപ്പോഴറിയാം അവരില്‍ പലരുടെയും വീടുകളില്‍ ഈ ഏര്‍പ്പാട് ഇല്ല എന്ന്. 


(പുത്തൻ വാദിയുടെ പണ്ഡിതവിരോധം പത്തി വിടർത്തിയാടുന്നു. സുന്നികൾ ഏതെങ്കിലും വീട്ടിൽ പോയി മൗലിദ് ചൊല്ലുന്നുണ്ടെങ്കിൽ അത് വീട്ടുകാർ ക്ഷണിച്ചിട്ടാകും. അല്ലാതെ ഇത് എഴുതിയവന്റെ പോലെ ആരുടെയെങ്കിലും വീട്ടിൽ ക്ഷണിക്കാതെ കയറി വന്ന് തിന്നേണ്ട ഗതികേടൊന്നും ഒരു സുന്നിക്കും അല്ലാഹുവിന്റെ അനുഗ്രഹത്തൽ ഇന്ന് ഇല്ല. സുന്നികൾ കൈമടക്ക് കൊടുക്കുന്നുണ്ടെങ്കിൽ അത് അവരുടെ പൈസ കൊണ്ടല്ലെ? അല്ലാതെ ഇത് എഴുതിയവന്റെ പോക്കറ്റിൽ കയ്യിട്ടാണോ കൊടുക്കുന്നത്? അഞ്ഞൂറല്ല, ഒരു ആടാണ് മുത്ത് നബി(സ) കൈമടക്കായി വാങ്ങിയത്. ഇവർക്കൊക്കെ എന്തു മതം? വാങ്ങുന്നവനും കൊടുക്കുന്നവനും പൊരുത്തമുണ്ടെങ്കിൽ ഇവർ എന്തിനാ നിന്നു തുള്ളുന്നത്??? ഒരാൾ പുത്തൻ വാദിയായാൽ അവന്റെ മനസ്സ് എത്രമാത്രം വൃത്തികെട്ടതാകും എന്നു ഈ വരികൾ തെളിയിക്കുന്നു. മൗലിദ് നടത്തുന്ന മുസ്.ലിയാക്കന്മാരുടെ എത്ര വീടുകൾ ഇവർക്ക് കാണിച്ചു തരണം? പച്ചക്കള്ളം വിളിച്ചു പറയുക. അതു മാത്രമാണ് തൊഴിൽ.)

16. റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനമാഘോഷിക്കല്‍ പുണ്യകര്‍മമാണെന്ന് പറഞ്ഞ സലഫുസ്സാലിഫുകളായ (ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ സച്ചരിതരായ മുന്‍ഗാമികള്‍)പണ്ഡിതന്മാരില്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഒരാളെയെങ്കിലും നബിദിനമാഘോഷക്കാര്‍ ഉദ്ധരിക്കുക! ഏത് ആയത്തിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണ് നബിദിനാഘോഷം പുണ്യകര്‍മമാണെന്ന് അവര്‍ പറഞ്ഞതെന്നും വ്യക്തമായി ഉദ്ധരിക്കുക! 


(ആദ്യം കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളുടെ കാര്യത്തിൽ അത് ഉദ്ധരിക്കുക. എന്നിട്ടാവാം, നബിദിനത്തിന്റെ കാര്യം നോക്കൽ)


17. പാമരജനങ്ങളെ വഴിതെറ്റിക്കാന്‍ മുസ്‌ല്യാന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദ്ധരിക്കുന്ന സൂറത്ത് യൂനസിലെ 58-ാം സൂക്തം റബീഉല്‍ അവ്വലിലെ നബിദിനാഘോഷത്തിന് തെളിവായി പ്രാമാണികരായ ഒരു മുഫസ്സിയും ഉദ്ധരിച്ചിട്ടില്ല. ഉണ്ടെങ്കില്‍ആ ഭാഗം ഉദ്ധരിക്കാന്‍ നബിദിനാഘോഷക്കാര്‍ സന്നദ്ധരാവുക! 


(അനുഗ്രഹത്തിന്റെ പേരിൽ സന്തോഷിക്കണം എന്നാണ് ആയത്തിൽ ഉള്ളത്. നബി(സ) അനുഗ്രഹമാണെന്ന് ആ ആയത്തിന്റ് മൂന്നോ നാലോ തഫ്സീറുകളിൽ വന്നതുമാണ്. സുന്നികൾക്ക് ഈ തെളിവ് തന്നെ ധാരാളം. നബിദിനം ആഘോഷിക്കൂ എന്ന പേരിൽ ആയത്ത് വേണം എന്നു ശഠിച്ചാൽ, ഇഷാ നിസ്കരിക്കൂ, ളുഹർ നിസ്കരിക്കൂ എന്ന തരത്തിലുള്ള ആയത്തുകളൊക്കെ വേണം എന്നു ശഠിക്കുന്നവന്റെ വില തന്നെയാണ് അവനും ഉണ്ടാവുക. ഖുർ.ആനും ഹദീസും ഇവരേക്കാൾ തിരിഞ്ഞ ഇമാമുമാർ ഒക്കെ നബിദിനാഘോഷത്തിനു പ്രമാണങ്ങളിൽ അടിസ്ഥാനം ഉണ്ട് എന്നു വ്യക്തമാക്കിയതുമാണ്.
)


18. ഖദീജാ ബീവിയുടെ നന്മകള്‍ നബി(സ) എടുത്തുപറഞ്ഞത് മഹതിയുടെ ജന്മദിനത്തിലോ മരണദിനത്തിലോ അല്ല. ആണെങ്കില്‍ മുസ്‌ല്യാന്മാര്‍ രേഖ ഉദ്ധരിക്കുക! 


(വഫാത്തിനു ശേഷം സ്നേഹാനുസ്മരണമായി മരിച്ചവരുടെ പേരിൽ ഭക്ഷണം വിതരണം ചെയ്യാം എന്നു തന്നെയാണ് അതിലെ തെളിവ്. ആ കർമ്മം ജന്മദിനത്തിനു മാത്രം പാടില്ല എന്നു എവിടെയും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ കൊണ്ടു വരിക.)

19. മരണപ്പെട്ടവരെപ്പറ്റി നല്ലത് പറയണം എന്ന് നബി(സ) നിര്‍ദേശിച്ചതന്റെ അര്‍ഥം മരണപ്പെട്ടവരുടെ ജന്മദിനവും ആണ്ടും കൊണ്ടാടണം എന്നാണെന്ന് സഹാബികളോ സച്ചരിതരായ മുന്‍ഗാമികളോ മനസ്സിലാക്കിയിട്ടില്ല. ഉണ്ടെങ്കില്‍ സഹാബികള്‍ ആരുടെയെല്ലാം ജന്മദിനവും ആണ്ടും കൊണ്ടാടിയിട്ടുണ്ട് എന്നതിന് നബിദിനാഘോഷക്കാര്‍ രേഖ ഉദ്ധരിക്കുക! 


(മരണപ്പെട്ടവരുടെ ജന്മദിനത്തിലോ ചരമദിനത്തിലോ അവരുടെ നന്മകൾ എടുത്തു പറയരുത് എന്ന ഒരു വിലക്ക് ഇസ്.ലാമിൽ എവിടെയും ഇല്ല. വിലക്ക് തെളിയിക്കപ്പെടാത്ത കാലത്തോളം അത് അനുവദനീയമാണ്. വക്കം മൗലവി അനുസ്മരണം എന്തിന്റെ പേരിലായിരുന്നു
?)


20. മദീനാപള്ളിയില്‍ ഹസ്സാനുബ്‌നു സാബിത്തിന് മൗലീദ് കഴിക്കാന്‍ നബി(സ) വേദി ഒരുക്കിക്കൊടുത്തുവെന്ന് പ്രവാചകന്റെ പേരില്‍ കളവ് പറയുന്ന മുസ്‌ല്യാന്മാര്‍ അത് റബീഉല്‍ അവ്വലിലാണെന്നതിനും അതില്‍ പങ്കെടുത്ത സ്വഹാബികള്‍ ആരെല്ലാമാണെന്നതിനും തെളിവുദ്ധരിക്കുക! 


((ഇതാ തഫ്സീർ ഇബ്നു കസീർ കണ്ടോളൂ: ആരൊക്കെയുണ്ടെന്ന് നോക്കുക: 'റൂഹുല്‍ ഖുദ്സ്' എന്നാല്‍ ജിബ്രീല്‍(അ) ആണെന്നതിന്റെ ലക്‌ഷ്യം സൂറത്ത് ശുഅറാഇലെ (193-194) ആയത്തും; ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസുമാകുന്നു. അബൂഹുറൈറ(റ)യെ തൊട്ടു അബിസ്സനാദില്‍ നിന്ന്‍ അദ്ദേഹത്തിന്റെ മകന്‍ ഉദ്ധരിക്കുന്നു. ആഇഷ(റ) പറഞ്ഞു: നിശ്ചയം;ഹസ്സാനു ബ്നു സാബിതി(റ)നു നബി(സ) പള്ളിയില്‍ ഒരു പ്രത്യേക മിമ്പര്‍ സ്ഥാപിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പതിവ് നബി(സ)യെ പ്രതിരോധിക്കലായിരുന്നു. (പ്രകീര്‍ത്തിച്ചു പാടലായിരുന്നു). നബി(സ) പ്രാര്‍ഥിച്ചു: “അല്ലാഹുവേ, നിന്റെ നബിയെ പ്രതിരോധിച്ചത് പോലെ ഹസ്സാനു ബ്നു സാബിതിനെ നീ 'റൂഹുല്‍ ഖുദ്സ്'മുഖേന ശക്തിപ്പെടുത്തേണമേ”
തിര്മിദിയും അബൂദാവൂദും(റ) ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തിര്‍മിദി സ്വഹീഹ് ഹസന്‍ എന്ന് പറഞ്ഞിരിക്കുന്നു.
അബൂഹുറൈറ(റ)യെ തൊട്ടു ബുഖാരിയും മുസ്.ലിമും(റ) ഉദ്ധരിക്കുന്നു:
പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാനു ബ്നു സാബിതി(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമനായവന്‍ വേറെ ആരുണ്ട്‌?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്‍) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: “ശരിയാണ്”. ചില റിപ്പോര്ടുകളില്‍ കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്”.
(തഫ്സീറു ഇബ്നു കസീര്‍ - അല്‍ബഖറ: 87)
എത്ര മനോഹരമായ സങ്കലനം! ഇമാം ഇബ്നു കസീര്‍(റ) ഇമാം ബുഖാരി(റ)യെ ഉദ്ദരിക്കുന്നു. ഇമാം മുസ്ലിമും, അബൂദാവൂദും തിര്‍മിദിയും(റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അല്ലാഹുവിന്റെ റസൂലിന്റെ(സ) പ്രിയപത്നി ആഇഷ(റ)യില്‍ നിന്ന് അവിടുത്തെ പ്രിയപ്പെട്ട ശിഷ്യന്‍ അബൂഹുറൈറ(റ) ഉദ്ദരിക്കുന്നു. അവിടുത്തെ പ്രിയപ്പെട്ട ഖലീഫ ഉമര്‍(റ)വും, അവിടുത്തെ പ്രിയപ്പെട്ട കവി ഹസ്സാന് ബ്നു സാബിത്(റ)വും അണി നിരക്കുന്നു. മസ്ജിദുന്നബവിയില്‍ മദ്ഹുറസൂല്‍ സദസ്സ്! അല്ലാഹുവിന്റെ റസൂല്‍ അതിനു വേണ്ടി ഒരു മിമ്പര്‍ സ്ഥാപിക്കുന്നു. ഇതിലും മഹത്തായ ഒരു അടിത്തറ ഇനി മറ്റെന്തു വേണം ഞങ്ങള്‍ മുസലിംകള്‍ക്ക്?
മൗലീദാഘോഷത്തെ ന്യായീകരിക്കുകയും അതില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ മുകളില്‍ എഴുതിയ ചരിത്രപരവും വസ്തുതാപരവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക! ചിന്തിക്കുക! 


(ചരിത്രപരവും വസ്തുതാപരവുമായി ഒന്നും ഈ വാദങ്ങളിൽ ഇല്ല എന്നു തെളിഞ്ഞു. അപ്പോൾ തറാവീഹ് ജമാ.അത്ത് പോലെ ഖുർ.ആൻ ക്രോഡീകരണം പോലെ നബിദിനാഘോഷവും ഒരു ബിദ്.അത്ത് തന്നെ. അതെ സമയം, ദീനിൽ അടിസ്ഥാനം ഉണ്ട് എന്നതു കൊണ്ട്, തറാവീഹ് ജമാ.അത്ത് പോലെയും ഖുർ.ആൻ ക്രോഡീകരണം പോലെയും നബിദിനാഘോഷവും ഒരു നല്ല ബിദ്.അത്ത് തന്നെ)

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...