Showing posts with label തഖ്‌ലീദ്. Show all posts
Showing posts with label തഖ്‌ലീദ്. Show all posts

11/03/2020

നാലാലൊരു മദ്ഹബ് എന്ത് കൊണ്ട്?

യോഗ്യതയില്ലാത്തവർ ആയത്തു - ഹദീസുകളിൽ നിന്ന് നേരിട്ട് മതവിധി കണ്ടുപിടിക്കരുത് 
***********************************************
നീ മനസിലാക്കുക. മുജ്തഹിദല്ലാത്തവർ ആയത്തു - ഹദീസുകൾ കൊണ്ട് തെളിവ് പറയൽ അനുവദനീയമല്ല. കാരണം,  അല്ലാഹു പറഞ്ഞു.
وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَىٰ أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنْبِطُونَهُ مِنْهُمْ
അവരിൽ നിന്ന് "ആഴത്തിൽ പരിശ്രമിച്ചു കണ്ടെത്തുന്നവർ"ക്കേ മതവിധി അറിയുകയുള്ളൂ എന്ന് ഖുർആൻ തന്നെ പഠിപ്പിക്കുന്നു. അവർ മുജ്തഹിദുകൾ മാത്രമാണ്. ജംഉൽജവാമി പോലുള്ള ഗ്രന്ഥങ്ങളിൽ വിവരിച്ച ഇജ്തിഹാദിന്റെ വ്യവസ്ഥകളിൽ നിന്ന് അക്കാര്യം ബോധ്യമാകും. 

ആയതുകൊണ്ട് നാലു മദ്ഹബുകാരായ ഉലമാക്കൾ വ്യക്തമാക്കിയ രേഖകളല്ലാതെ തെളിവുദ്ധരിക്കരുത്. എന്തുകൊണ്ടെന്നാൽ അവരുടെ മദ്ഹബുകൾ സംശോധിതവും നിദാനങ്ങൾ സംശുദ്ധവുമാണ്. കാലങ്ങളായി അവയ്ക്കുമേൽ ഉലമാക്കളുടെ ദൃഷ്ടികൾ പതിഞ്ഞിരിക്കുന്നു. 

അതിനാൽ അവരല്ലാത്ത മറ്റുള്ളവരെ തഖ്ലീദ് ചെയ്യാൻ പാടില്ല. അത് സഹാബി - സലഫിലെ ഉന്നതരാണെങ്കിൽ പോലും.  അവർ വിശ്വസ്തരും മുജ്തഹിദുകളുമാകാം. പക്ഷേ അവരുടെയൊന്നും മദ്ഹബുകൾ ക്രോഡീകരിക്കപ്പെടുകയോ നിദാനങ്ങൾ അറിയപ്പെടുകയോ ചെയ്തിട്ടില്ല. മാത്രവുമല്ല അവരുടെ അഭിപ്രായങ്ങൾ 'ഏകാംഗ' റിപ്പോർട്ടിലൂടെ മാത്രമാണ് ലഭിച്ചത്. 

എന്നാൽ നാലു ഇമാമുകൾ സഹാബത്തിന്റെ എല്ലാ അഭിപ്രായങ്ങളും സമൂലം പഠിച്ചു. കൂടാതെ അവരുടെ വീക്ഷണങ്ങളും തത്വങ്ങളും ക്രോഡീകരിക്കപ്പെട്ടു. അനുചരന്മാർ അവ പരിരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്തു. അതിനാൽ നാലു മദ്ഹബുകാർ പൊതുവിലോ വിശേഷിച്ചോ പ്രതിപാദിക്കാത്ത ഒരു നിയമവും നിലവിലില്ല. 

എന്നാൽ മറ്റു മുജ്തഹിദുകളുടെ മദ്ഹബുകൾ അങ്ങനെയല്ല. അനുഗാമികൾ അവ സംശോധന ചെയ്യാത്തതിനാൽ കാലങ്ങൾക്കു മുമ്പേ അവ വിനഷ്ടമായി. നിയമങ്ങൾ കണ്ടെത്തുന്ന അവയുടെ നിദാനങ്ങൾ എന്തെന്ന് നിശ്ചയമില്ല. ആയതിനാൽ അവരുടെ അഭിപ്രായങ്ങൾ തഖ്ലീദ് ചെയ്യാവതല്ല. കാരണം അവയ്ക്ക് മറ്റു നിബന്ധനകൾ ഉണ്ടാകാനിടയുണ്ട്. അത് നേർക്ക് പറയാതെ പൊതു തത്വങ്ങളിൽ നിന്ന് ഗ്രഹിച്ചുകൊള്ളുമെന്ന് കണ്ട് അവർ ഒഴിവാക്കിയിട്ടുണ്ടാകാം.

ഇതുകൊണ്ടാണ് ഇമാം ശാഫിഈ (റ) പറഞ്ഞത്. "ലൈസ് (റ) മാലിക് (റ) വിനേക്കാൾ വലിയ പണ്ഡിതനാണ്. പക്ഷേ അദ്ദേഹത്തിന്റെ അനുചരന്മാർ അത് പാഴാക്കി." അതായത് അദ്ദേഹത്തിന്റെ മദ്ഹബ് അവർ ക്രോഡീകരിക്കുകയും വിശദാംശങ്ങളും നിദാന നിയമങ്ങളും കൃത്യപ്പെടുത്തുകയും ചെയ്തില്ല.
                   (തർശീഹ് പേ. 5)
_____________________________________
( MT അബൂബക്കർ ദാരിമി ഉസ്താദ്)

24/10/2017

ഇതിൽ ഏതാ തഖ്ലീദ് ?

ഒരു സുന്നി മതപരമായ സംശയം ചോദിക്കാൻ ഉസ്താദിന്റെ അടുത്തു പോയി - ഉസ്താദ് ലക്ഷക്കണക്കിന് ഹദീസും ഖുർആനിന്റെ ആഴത്തിൽ ഇറങ്ങിയ അറിവും ഉള്ള മദ്ഹബിന്റെ ഇമാമീങ്ങൾ അതിൽ നിന്നെല്ലാം മനസ്സിലാക്കി എഴുതിയ കിതാബ് നോക്കി സംശയത്തിനുള്ള മറുപടി പറയുന്നു, അത് ആ സുന്നി മനസ്സിലാക്കി അംഗീകരിക്കുന്നു. അങ്ങനെ വിശ്വസിക്കുന്നത് 'തൊള്ള തൊടാതെ വിഴുങ്ങൽ' ആണ് എന്നും മദ്ഹബ് തഖ്ലീദ് പാടില്ല എന്നുമാണ് വഹ്ഹാബി പറയുന്നത്.
ഒരു മുജാഹിദുകാരൻ മതപരമായ സംശയം ചോദിക്കാൻ മൗലവിയുടെ അടുത്തു പോയി - മൗലവി നൂറു ഹദീസ് പോലും തികച്ചറിയാത്ത, നേരാം വണ്ണം അറബി ഭാഷയുടെ ശാസ്ത്രങ്ങൾ പോലും അറിയാത്ത മൗലവിമാർ എഴുതിയ ഖുർആൻ പരിഭാഷയോ, ആവർത്തനം കഴിഞ്ഞാൽ ലോകത്താകെ ലഭ്യമായ പതിനായിരത്തിൽ ചുവടെയുള്ള ഹദീസ് പരിഭാഷയോ അല്ലെങ്കിൽ വലിയ മൗലവിമാർ ഇതൊക്കെ നോക്കി എഴുതി വെച്ച വിചിന്തനം, ശബാബ്, അൽ മനാർ പോലെയുള്ള പുസ്തകങ്ങളോ നോക്കി മറുപടി നൽകുന്നു - അത് അവൻ വിശ്വസിച്ചു അംഗീകരിക്കുന്നു.
അവനാണെങ്കിൽ അറബി വായിക്കാൻ തന്നെ കിട്ടാൻ പാടാണ്. മൗലവി പറയുന്നത് അപ്പടി നമ്പി തിരിച്ചു പോരുന്നു. ഇത് മൗലവിയെ തഖ്'ലീദ് ചെയ്യലാണോ അതോ ഖുർആനും ഹദീസും പിൻപറ്റലാണോ?

08/10/2017

മദ്ഹബ് വിരോധികളോട് സ്നേഹപൂർവ്വം.


*നമുക്ക് മടങ്ങാം സ്വഹാബത്തിന്റെ പാതയിലേക്ക്*

*ഇസ്ലാം മതമാണെന്ന് കരുതി മനുഷ്യ നിർമ്മിത മാന്മെയിഡ് തൗഹീദ് പറഞ്ഞ് പൂർവ്വ സൂരികളായ അഇമ്മതുൽ മുജ്തഹിദീങ്ങളെയൊക്കെ തള്ളിപ്പറഞ്ഞ് കൊണ്ട്   മതത്തിലേക്ക് കടന്നു വന്ന് ഖുർ ആനിസ്റ്റ് ചമഞ്ഞ് ബുദ്ധിജീവികളായി രംഗത്ത് വരുന്നവർക്കും മദ്ഹബിനെ എതിർക്കുന്ന അവാന്തര വിഭാഗങ്ങളിലെ‌ മുജ്തഹിദ് വേഷമണിയുന്നവർക്കും സ്വഹാബത്തിന്റെ ഈയൊരു ചരിതം ഉപകാരപ്പെടട്ടെ*

4 ഖലീഫമാരും അവരുടെ ഉസ്താദ് ലോകത്തിന്റെ നേതാവ് മുത്ത് നബി (സ്വ) തങ്ങളുടെ കാലത്തും നടന്ന  രസകരമായ ഒരു അഭിപ്രായ വ്യത്യാസത്തിന്‍റെ കഥ.
.....................................................................................................
പ്രവാചകന്‍റെ(സ്വ) ന്റെ ഒരു അനുചരന്‍ ഒരിക്കല്‍ ഭാര്യയുമായി പിണങ്ങി. ദേഷ്യം വന്ന അയാള്‍ ഉടനെ ‘ലന്‍ അമുസ്സക ഹത്താ ഹീന്‍’ (ഞാന്‍ ഒരു നിശ്ചിത കാലത്തേക്ക് നിന്നെ സ്പര്‍ശിക്കില്ല’) എന്ന് ശപഥം ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് താന്‍ പറഞ്ഞതില്‍ കുറ്റബോധം തോന്നി. താന്‍ പറഞ്ഞതിന് എന്ത്‌ പ്രായശ്ചിത്തം ചെയ്യും എന്നറിയാന്‍ അയാള്‍ അബൂബക്കര്‍ സ്വിദ്ദീഖ്(റ) നെ സമീപിച്ചു.
.................................................
നിശ്ചിതകാലം എന്നര്‍ത്ഥം വരുന്ന ‘ഹീന്‍’ എന്ന പദത്തിന് എത്ര കാലം കണക്കാക്കാം എന്നാലോചിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരു ഖുര്‍ആന്‍ വചനം ഓര്‍മ്മ വന്നു: ‘വ ലകും ഫില്‍ അര്‍ളി മുസ്തഖര്‍റുന്‍ വ മതാഉന്‍ ഇലാ ഹീന്‍’ (നിങ്ങള്‍ക്ക് മരണം വരെ ഭൂമിയില്‍ താമസവും വിഭവങ്ങളും ഉണ്ട്). ഈ വചനം അനുസരിച്ച് ‘ഹീന്‍’ എന്ന പദത്തിന് മരണം എന്നാണ് അര്‍ഥം. ഇതു പ്രകാരം മരിക്കുംവരെ ഭാര്യയെ സമീപിക്കാന്‍ കഴിയില്ല എന്ന് അദ്ദേഹം ചോദ്യ കര്‍ത്താവിനെ അറിയിച്ചു.
.................................................
ഇതോടെ അന്ധാളിച്ചു പോയ ആ മനുഷ്യന്‍ വേറെ വല്ല ഓപ്ഷനും ഉണ്ടോ എന്നറിയാന്‍ ഉമറുബ്നുല്‍ ഖത്താബി(റ) സമീപിച്ചു.
അദ്ദേഹത്തിന് ആ സമയം ഓര്‍മ്മ വന്ന ഖുര്‍ആന്‍ വചനം ഇതായിരുന്നു: ‘ഹല്‍ അതാ അലല്‍ ഇന്‍സാനി ഹീനുന്‍ മിനദ്ദഹ്’രി ലം യകുന്‍ ശൈഅന്‍ മദ്കൂറന്‍’ (താന്‍ പറയപ്പെടാന്‍ തക്ക വിധം ഒന്നുമല്ലാതിരുന്ന ഒരു കാലം മനുഷ്യന് കഴിഞ്ഞു പോയിട്ടില്ലേ?- ബുദ്ധിയും പക്വതയും പൂര്‍ത്തീകരിക്കപ്പെടുന്ന 40വയസാണ് ഇതു കൊണ്ട് ഉദ്ദേശ്യം എന്നൊരു വീക്ഷണമുണ്ട്). ഇതുപ്രകാരം ഭാര്യയെ 40 വര്‍ഷത്തേക്ക് സ്പര്‍ശിക്കാന്‍ കഴിയില്ല എന്ന് ഉമര്‍(റ) ചോദ്യക്കാരനോട് പറഞ്ഞു.
....................................................
മനസ്സിന്റെ അസ്വാസ്ഥ്യം തീരാത്ത ആ വ്യക്തി പിന്നീട് സ്വഹാബികളില്‍ മൂന്നാമനായ ഉസ്മാന്‍(റ) നെ സമീപിച്ചു. അദ്ദേഹം ഈ ഖുര്‍ആന്‍ വചനമാണ് പ്രശ്ന പരിഹാരത്തിന് പരിഗണിച്ചത്: ‘തുഅ’തീ ഉകുലഹാ കുല്ല ഹീനിന്‍ ബിഇദ്നി റബ്ബിഹാ’ (ഓരോ വര്‍ഷത്തിലും അത് അതിന്‍റെ രക്ഷിതാവിന്‍റെ കല്‍പ്പന പ്രകാരം ഫലം നല്‍കുന്നു- ഈത്തപ്പനയെ കുറിച്ചുള്ള വിവരണം). ഇതുപ്രകാരം ഒരു കൊല്ലം കഴിഞ്ഞാല്‍ ഭാര്യയുമായുള്ള ബന്ധത്തിന് തടസ്സമില്ല എന്ന് ഉസ്മാന്‍(റ) സമര്‍ഥിച്ചു.
............................................................
ഇത്രയും കേട്ടപ്പോള്‍ ചോദ്യ കര്‍ത്താവിന്റെ ആശങ്ക ആശ്ചര്യത്തിന് വഴിമാറി എന്ന് പറയേണ്ടതില്ലല്ലോ. തുടര്‍ന്ന്‍ അയാള്‍ സ്വഹാബികളിലെ നാലാമന്‍ അലി(റ)യെ സമീപിച്ചു. അലി ഈ വചനമാണ് ഉരുവിട്ടത്:’സുബ്’ഹാനല്ലാഹി ഹീന തുംസൂന വ ഹീന തുസ്ബിഹൂന്‍’ (പ്രഭാതത്തിലും പ്രദോഷത്തിലും അവ യാത്രയാകുമ്പോള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നു- പക്ഷികളെ കുറിച്ച്). ഇങ്ങനെയെങ്കില്‍ അര ദിവസമാണ് ‘ഹീന്‍’ എന്ന പദത്തിന് അര്‍ത്ഥം! താങ്കള്‍ സന്തോഷത്തോടെ കുടുംബത്തിലേക്ക് പോവുക- അലി പറഞ്ഞു.
................................................................
എന്നാല്‍, ഈ മനുഷ്യന്‍ നേരെ പോയത് ഹബീബായ നബി(സ്വ)യുടെ അടുത്തേക്കാണ്. കഥ മുഴുവന്‍ അയാള്‍ നബിയോട് വിവരിച്ചു. ആ നാലുപേരേയും വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച് മുത്ത് നബി (സ്വ) തങ്ങളുടെ പ്രധാന ശിഷ്യൻമാരായവരുടെ തെളിവുകൾ കേട്ട് ആ മുഖത്ത് പതിനാലാം രാവിനെ തോല്‍പ്പിക്കുന്ന പുഞ്ചിരി വിടര്‍ന്നു. അവിടുന്ന് അരുളി: ‘എല്ലാ വീക്ഷണങ്ങളും ശരിയാണ്, എളുപ്പമുള്ളത് സ്വീകരിച്ചു കൊള്ളുക...’ (ഇമാം ഹാകിം ഉദ്ധരിച്ചത്).
...................................................................
സമുദ്ര സമാനമായ ആഴത്തിലുള്ള അറിവിന്റെ ഉടമകളായ സ്വഹാബത്തിനെ താബിഈങ്ങളെ കണ്ട് മതം പഠിച്ച് കഠിനാദ്വാനം ചെയ്ത് അതൊക്കെ റിക്കാർഡാക്കിയ മദ്ഹബിന്റെ ഇമാമീങ്ങളെ വീക്ഷണങ്ങൾക്കിടയിലെ വ്യത്യാസങ്ങള്‍ സമൂഹത്തിന് നന്മയായി ഭവിക്കും എന്നതിന് ഒരു എളിയ  ഉദാഹരണമാണ് ഈ സംഭവം.
മദ്ഹബ് നിഷേധികളായ ഇന്ന് തമ്മിലടിക്കുന്ന മുജാഹിദ്, അത് പോലെ ജമാഅത്ത് തബ്ലീഗ് അടക്കം സകല അല്‍പ ബുദ്ധികള്‍ ഇത് മനസ്സിലാക്കിയിരുന്നെങ്കില്‍ .മദ്ഹബ് നിഷേധിക്കുമായിരുന്നില്ല എന്ന് ചിന്തിച്ചു പോകുന്നു.
സുന്നത്ത് ജമാഅത്തിന്റെ കാര്യങ്ങൾ എല്ലാം മദ്ഹബ്  ഇമാമീങ്ങളിലൂടെ നിസ്പക്ഷമായി ആത്മാർത്ഥമായി പഠിച്ച് വിലയിരുത്താൻ......
പാരമ്പര്യത്തേയും ആത്മീയതയേയും പൂർവ്വ സൂരികളായ അഹിമ്മത്തുകളെയൊക്കെ തള്ളിപ്പറഞ്ഞ് കൊണ്ട് ഖുർ ആനും സുന്നത്തും മുറുകിപ്പിടിക്കുക എന്ന ആശയവുമായി വരുന്ന അവാന്തര വിഭാഗങ്ങളുടെ തെറ്റായ ആശയം തിരിച്ചറിയാനും
ഇസ്ലാം മതത്തിന്റെ പരിപൂർണ്ണ ആശയവും മാർഗ്ഗവുമായ സുന്നത്ത് ജമാഅത്ത് അഥവാ സുന്നി യിലേക്ക് കടന്ന് വരാൻ ഈയൊരു കുറിപ്പ് ഉപകാരപ്പെടട്ടെ ആമീൻ
അള്ളാഹു ഭാഗ്യം നൽകട്ടെ ആമീൻ
*اللهم صل على سيدنا محم
وعلى آله وصحبه وسلم*

തഖ്ലീദ് എന്തെന്ന് മനസ്സിലാക്കാൻ

നബി(സ)യെയും സ്വഹാബത്തിനേയും കൃത്യമായി പിന്‍പറ്റാന്‍ മേല്‍‌പറഞ്ഞ ഇമാമുകള്‍ കാണിച്ചുതന്ന മാര്‍ഗ്ഗമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്ന് മനസ്സിലാക്കിയ മുസ്‌ലിം ലോകം നാളിതുവരെ മേല്‍പ്പറഞ്ഞ കാലഘട്ടത്തിലെ ഇമാമുകളേയും അവരുടെ ഗ്രന്ഥങ്ങളേയും പിന്‍‌പറ്റിപ്പോന്നു. ഈ പാതയെ കുറിച്ചാണ് നാം മുകളിലുദ്ധരിച്ച ഖുര്‍‌ആന്‍ ആയത്തിലുള്ള ‘മുഅ്മിനീങ്ങളുടെ വഴി’ എന്ന് പറഞ്ഞത്. ഉലുല്‍‌അം‌റിന് വഴിപ്പെടുകയെന്ന ഖുര്‍‌ആന്റെ കല്‍‌പനയും ആ പണ്ഡിതന്മാരെ ക്കുറിച്ചാണ്.
മഹാപണ്ഡിതന്മാരായ മദ്‌ഹബിന്റെ ഇമാമുകളെ മുസ്‌ലിം ലോകം رضي الله عنهم എന്ന് ചൊല്ലിക്കൊണ്ട് സ്വാഗതം ചെയ്യുകയും അവരുടെ വിധിവിലക്കുകള്‍ അം‌ഗീകരിക്കുകയും പിന്‍പറ്റുകയും ചെയ്യുക എന്ന പ്രക്രിയ നൂറ്റാണ്ടുകളായി അനുസ്യൂതം തുടരുകയും ചെയ്യുന്നു. അവര്‍ക്ക് ശേഷം വലിയ വലിയ മഹാന്മാരായ പണ്ഡിതന്മാ‍രായ ഇമാം ഹറമൈനി, ഇമാം നവവി, ഇമാം റാഫി‌ഇ , ഇമാം ഇബ്‌നു ഹജറുല്‍ അസ്‌ഖലാനി, ഇമാം സുയൂഥ്വി رحمهم الله തുടങ്ങിയ ലോകം സച്ചരിതരെന്ന് വിധിയെഴുതിയ മുഴുവന്‍ പണ്ഡിതന്മാരും ഈ മദ്‌ഹബുകളുടെ സേവകരും പിന്തുടര്‍ച്ചകരുമായി നിലകൊണ്ടു. അവരുടെ നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ മൂലം ഇന്ന് നാല് മദ്‌ഹബുകളിലേതെങ്കിലുമൊന്നിലും പ്രതിവിധിയില്ലാത്ത ഒരു പ്രശ്നങ്ങളുമില്ലെന്നതാണ് സത്യം.
ഇവിടെ നാം വ്യക്തമായി മനസ്സിലാക്കേണ്ടുന്ന ഒരു സത്യം , ഖുര്‍‌ആനിന്റെയും സുന്നത്തിന്റെയും ചര്യയും അവ രണ്ടും അനുസരിച്ച് ജീവിച്ച സ്വഹാബാക്കളുടെ ചര്യയും അടിസ്ഥാനമാക്കിയുള്ള ഇസ്‌ലാമിക ശരീ‌അത്ത് നിയമങ്ങളുടെ ക്രോഡീകരണമാണ് ഈ ഇമാമുകള്‍ ചെയ്ത സേവനമെന്നാണ്. അല്ലാതെ അവര്‍ സ്വന്തമായി എന്തെങ്കിലും പടച്ചുണ്ടാക്കിയതല്ല. ഖുര്‍‌ആനിലോ ഹദീസിലോ സ്വഹാബത്തിന്റെ ജീവിതത്തിലോ വ്യക്തമായി പറഞ്ഞ വിഷയങ്ങളില്‍ പിന്നെ മദ്‌ഹബോ ഇജ്‌തിഹാദോ ഇല്ല. അതപ്രകാരം രേഖപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. അതേ സമയം അവയില്‍ വ്യക്തമായി പരിഹാരം കാണാത്ത വല്ല വിഷയങ്ങളുമുണ്ടെങ്കില്‍ അവയില്‍ മാത്രമാണ് അവര്‍ ഇജ്‌തിഹാദ് നടത്തിയത്. അതും ഖുര്‍‌ആനും ഹദീസും സ്വഹാബത്തിന്റെ ജീവിതവും അടിസ്ഥാനമാക്കി ഉണ്ടാക്കിയ വ്യക്തമായ നിയമസം‌ഹിതക്കനുസരിച്ചുള്ള ഇജ്‌തിഹാദായിരുന്നു. ഇവ നാം ശരിക്കും മനസ്സിലാക്കിയിരിക്കണം. അപ്പോള്‍ മാത്രമേ ഈ മഹാന്മാര്‍ ചെയ്ത സേവനം നമുക്ക് ബോധ്യപ്പെടൂ. അവരെ ഇകഴ്ത്തുന്നവരുടെ പോരായ്മയും അപ്പോഴേ തിരിയൂ.
മറ്റൊരു സത്യം കൂടെ നാം മനസ്സിലാക്കേണ്ടതുണ്ട്. അനുഷ്ഠാന വിഷയങ്ങളില്‍ നാല് മദ്‌ഹബിന്റെ ഇമാമുകള്‍ക്കിടയിലും അവര്‍ക്ക് ശേഷം ഇമാമുകള്‍ക്കിടയിലുമൊക്കെയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ അവര്‍ പരസ്പരം അം‌ഗീകരിച്ച് കൊണ്ടുള്ളതും സ്വഹാബത്തിന്റെ ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണത്താലുമാണെന്നാണ്. എന്നാല്‍ പുത്തന്‍‌വാദികള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അവര്‍ പരസ്‌പരം ശിര്‍ക്കും കുഫ്‌റും ആരോപിച്ചുകൊണ്ടുള്ളതാണ്.
അപ്പോള്‍ എക്കാലത്തും ഖുര്‍‌ആനും സുന്നത്തും അടിസ്ഥാനമാക്കി സത്യത്തിന്റെ മേല്‍ ജീവിച്ചു മരിച്ചുപോയവരുടെ ചര്യ അറിയാനുള്ള മാര്‍ഗ്ഗങ്ങളാണ് മുന്‍‌ഗാമികള്‍ എഴുതിവെച്ച കിതാബുകള്‍ പരിശോധിക്കുകയെന്നത്. ഇമാമുകളുടെ കിതാബുകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടുന്ന മറ്റൊരു സത്യമാണ് അവര്‍ അവര്‍ക്കുമുമ്പ് കഴിഞ്ഞ്പോയ ഇമാമുകളെ അടിത്തറയാക്കിയാണ് അവര്‍ ഓരോരുത്തരും അവരുടെ കിതാബുകള്‍ രചിച്ചിട്ടുള്ളതെന്നാണ്. ഹദീസുകളാവട്ടെ, ശറ‌ഇന്റെ നിയമങ്ങളാകട്ടെ, മുന്‍‌ഗാമികള്‍ ഇന്നയിന്നവര്‍ അത് പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അവര്‍ കിതാബുകള്‍ ക്രോഡീകരിച്ചത്.വ്യാജന്മാരുടേയും അസ്വീകാര്യമാരുടേയും റിപ്പോര്‍ട്ടുകള്‍ കടന്നുകൂടാതിരിക്കാന്‍ വേണ്ടിയാണ് സ്വീകാര്യതയേയും അസ്വീകാര്യതയേയുമൊക്കെ പരിചയപ്പെടുത്തുന്ന ഒരു വിജ്ഞാനശാഖ തന്നെ പണ്ഡിതലോകം ക്രോഡീകരിച്ചത്.
അവരില്‍ വല്ല പിഴവും വന്നിരുന്നെങ്കില്‍ അത് തിരുത്താന്‍ അവരോട് കിടപിടിക്കുന്ന പണ്ഡിതന്മാര്‍ അത് ചെയ്തിട്ടുമുണ്ട്.
ഇം‌ഗ്ലീഷ് ഭാഷയില്‍ അവഗാഹമുള്ള ഒരാള്‍ ആധികാരികമായ കുറേ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ വാങ്ങി വായിച്ച് വൈദ്യശാസ്ത്രത്തില്‍ എത്ര തന്നെ പാണ്ഡിത്യം നേടിയാലും അയാളുടെ അടുത്തേക്ക് ആരെങ്കിലും ചികിത്സ പോകാന്‍ ധൈര്യപ്പെടുമോ ? വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ വായിച്ചതുകൊണ്ടോ അതില്‍ പാണ്ഡിത്യം നേടിയതുകൊണ്ടോ ഒരാളെ ഡോക്ടറായി അം‌ഗീകരിക്കാന്‍ സമൂഹം തയ്യാറാവില്ല. ഒരു വ്യക്തിയെ നാം ഡോക്ടറായി അംഗീകരിക്കണമെങ്കില്‍ ഒരു പറ്റം വിദഗ് ധരായ ഡോക്ടര്‍മാരുടെ കീഴില്‍ വൈദ്യശാസ്ത്രം പഠിക്കുകയും ഏറെനാള്‍ അവരുടെ കീഴില്‍ തന്നെ അത് പരിശീലിക്കുകയും വേണം.
നശ്വരമായ ശരീരത്തിന്റെ സം‌രക്ഷണ കാര്യത്തില്‍ നാം ഇത്ര കര്‍ക്കശമായ സമീപനം സ്വീകരിക്കുമ്പോള്‍ നിത്യരക്ഷ വേണ്ട ആത്മാവിന്റേയും പരലോകവിജയത്തിന്റേയും കാര്യത്തില്‍ എത്ര സൂക്ഷ്മതയോടെ വേണം നാം പിന്‍‌പറ്റേണ്ടവര്‍ ആരെന്ന് തീരുമാനിക്കാനും തെരെഞ്ഞെടുക്കാനും.
ഈ മഹാന്മാരായ മുജ്‌തഹിദുകളുടെ രേഖപ്പെടുത്തപ്പെട്ട മദ്‌ഹബുകളെ അം‌ഗീകരിച്ച് കൊണ്ടാണ് കഴിഞ്ഞ 14 നൂറ്റാണ്ടുകളായി മുസ്‌ലിം പണ്ഡിതലോകം അവരുടെ ദീനിസേവനം നടത്തിപ്പോരുന്നത്. മദ്‌ഹബുകളെ നിരാകരിക്കുന്ന ഇന്നത്തെ നവീന ആശയക്കാരുടെ ആദിഗുരുക്കന്മാരായ ഇബ്‌നും ഖയ്യിം, ഇബ്‌നുത്തീമിയ്യ തുടങ്ങിയ പണ്ഡിതന്മാര്‍ പോലും മദ്‌ഹബുകളെ എതിര്‍ത്ത് അഭിപ്രായങ്ങള്‍ പറഞ്ഞതായി കണ്ടിട്ടില്ല.
ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ആധികാരിക ഹദീസ് പണ്ഡിതരായി മുസ്‌ലിം ലോകം വാഴ്‌ത്തുന്ന ബഹുമാനപ്പെട്ട ഇമാമുകളായ ഇമാം ബുഹാരി, ഇമാം മുസ്‌ലിം, ഇമാം തിര്‍മുദി, ഇമാം അബൂദാവൂദ്, ഇമാം നസാ‌ഇ , ഇമാം ഇബ്‌നുമാജ, ഇമാം ബൈഹഖി, ഇമാം ഹാകിം رحمهم الله തുടങ്ങിയ ഇമാമുകള്‍ പോലും നാലാലൊരു മ്ദ്‌ഹബുകാരായിരുന്നു എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
നാലു ലക്ഷമോ അതില്‍ കൂടുതലോ ഹദീസുകള്‍ മന:പാഠമുള്ള ഇമാം ബുഖാരിയെപ്പോലുള്ള പണ്ഡിതശ്രേഷ്‌ഠര്‍ക്ക് ഒരു മദ്‌ഹബിനെ പിന്‍‌പറ്റി മാത്രമേ മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നത് വസ്തുതയും നമ്മെ ചിന്തിപ്പിക്കേണ്ടതുമാണ്.
ബഹുമാനപ്പെട്ട ഇമാം ശാഫി‌ഇ ക്ക് പത്ത് ലക്ഷം ഹദീസുകള്‍ സനദ് സഹിതം ഹൃദിസ്തമായിരുന്നുവെന്നും ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പല്‍ ന് എഴ് ലക്ഷത്തില്‍പ്പരം ഹദീസുകള്‍ ഹൃദിസ്ഥമായിരുന്നുവെന്നും അവരുടെ ജീവചരിത്ര രേഖകളില്‍ കാണാന്‍ കഴിയുമെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
ഇവിടെ ഇന്ത്യയില്‍ സിവിലും ക്രിമിനലുമായ നിയമങ്ങള്‍ പഠിക്കാന്‍ എല്‍ എല്‍ ബി പോലുള്ള നിയമ ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥിക്ക് അവനെത്ര അല്‍ഭുത കഴിവുകള്‍ ഉള്ളവനാണെങ്കിലും 20 വയസ്സ് പൂര്‍ത്തിയാകുകയും അതിനു മുമ്പ് പല കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുകയും വേണം. എന്നാല്‍ സിവില്‍ നിയമങ്ങളും ക്രിമിനല്‍ നിയമങ്ങളും തത്വോപദേശങ്ങളും എന്നു വേണ്ട , മനുഷ്യന്റെ സന്മാര്‍ഗ്ഗദര്‍ശനത്തിന് വേണ്ട മുഴുവന്‍ ആശയങ്ങളും ഉള്ളടക്കം ചെയ്യപ്പെട്ട ഖുര്‍‌ആന്‍ നോക്കി വിധി പറയാന്‍ അറബി ഭാഷയോ മലയാളം പോലുമോ ശരിക്കുമറിയാത്തവര്‍ മുതിരുമ്പോള്‍ നാം ലജ്ജിച്ച്പോകുകയാണ്.
ഈ മഹാന്മാരുടെ മാര്‍ഗ്ഗദര്‍ശനം തള്ളിക്കളഞ്ഞുകൊണ്ട് അഥവാ അവരെ കൈവെടിഞ്ഞ്കൊണ്ട് സ്വന്തം മാര്‍ഗ്ഗത്തിലൂടെ ആരെങ്കിലും നബി ലേക്ക് ചെന്ന് ചേരാന്‍ ശ്രമിച്ചാല്‍ അവര്‍ എത്തിച്ചേരുന്നത് നരകത്തിലേക്കായിരിക്കുമെന്ന് ഖുര്‍‌ആന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
‘കാര്യങ്ങള്‍ എല്ലാം വെളിവായതിന് ശേഷം റസൂലിനോട് പിണങ്ങുകയും മുഅ്മിനുകള്‍ നടന്ന് പോരുന്ന മാര്‍ഗ്ഗം അല്ലാത്ത മാര്‍ഗ്ഗം പിന്‍‌പറ്റുകയും ചെയ്താല്‍ അവന്‍ തേടുന്ന മാര്‍ഗ്ഗത്തിലൂടെ അവനെ തെളിക്കുകയും അതിന്റെ ഫലമായി അവന്‍ നരകത്തില്‍ ചെന്ന് പതിക്കുകയും ചെയ്യുന്നതാണ്’ (നിസാ‌അ് 115)
അപ്പോള്‍ മുഅ്മിനുകളെ സംബന്ധിച്ച് പിന്‍‌പറ്റേണ്ട ഒരു മാര്‍ഗ്ഗമുണ്ടെന്നും ആ മാര്‍ഗ്ഗം പരമ്പരാഗതമായി മുഅ്മിനുകള്‍ നടന്നുവന്ന മാര്‍ഗ്ഗമാണെന്നും ആ മാര്‍ഗ്ഗത്തില്‍ നിന്ന് തെറ്റി പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ക്ക് നരകശിക്ഷയാണ് ഫലമെന്നും നാം അറിയുമ്പോഴാണ് ഈ മഹാരഥന്മാര്‍ ചെയ്ത സേവനത്തിന്റെ വലിപ്പം നമുക്ക് മനസ്സിലാകുക.
മുസ്‌ലിം ലോകത്ത് കഴിഞ്ഞ ഒന്ന് രണ്ട് നൂറ്റാണ്ടുകളിലായി ഒട്ടുമിക്ക അഭിപ്രായവ്യത്യാസങ്ങളുടേയും കാതല്‍ മുഅ്മിനുകള്‍ പാലിച്ച് പോന്നിരുന്ന പൂര്‍വ്വികരുടെ സരണിയില്‍ നിന്ന് കണ്ടം ചാടിയതാണെന്ന് മനസ്സിലാക്കാം
കാലം അവര്‍ക്ക് തിരിച്ചടി നല്‍‌കുന്നതിന്റെ തെളിവുകളാണ് സയ്യിദ് ഖുതുബിന്റെ ‘ജിഹാദ്’ എന്ന പുസ്തകം സൌദി ഭരണകൂടം പോലും നിരോധിച്ചു എന്നത്. ജിന്ന്, സിഹ്‌റ്, സ്ത്രീകളുടെ നേതൃത്വം, അവരുടെ സം‌ഘടന എന്നിവയിലൊക്കെ അവരതാ പരസ്പരം തല്ലുന്നു.
മൌദൂദിയെ ജമാ‌അത്തുകാര്‍ തന്നെ ഇതാ വലിച്ചെറിഞ്ഞിരിക്കുന്നു. അപ്പോഴുമതാ , ലോകം മുഴുവനും അത്യാദരപൂര്‍വ്വം മദ്‌ഹബിന്റെ ഇമാമുകളുടെ നാമം സ്‌മരിക്കുകയും അവര്‍ക്ക് رضي الله عنه ചെല്ലിക്കൊണ്ടിരിക്കുകയും ചെയ്യുന്നു

ഇമാമീങ്ങളെ തള്ളുന്ന നവീനവാദികളറിയാൻ.

ഇമാമുമാര്ക്ക് തെറ്റ് പറ്റുമോ?
***************************************
( ഖിയാസ്, ഇജ്മാഉ, ഇമാമീങ്ങളും )
------------------------------------
മുസ്‌ലിം ഉമ്മത്തിന്റെ ആശയപരമായ ശിഥിലീകരണത്തിനു ചുക്കാൻ പിടിക്കുന്നവർ ഉന്നയിക്കുന്ന ഒരു പ്രധാനവാദഗതിയാണ് ഇമാമുമാര്ക്ക് പിഴവ് സംഭവിക്കും എന്നത്. യഥാര്ത്ഥത്തിൽ ആരാണ് ഇമാമുമാർ എന്ന് മനസ്സിലാക്കിയാൽ ആര്ക്കാണ് ഈ വാദഗതിക്കാർ ചൂട്ടു പിടിച്ചു കൊടുക്കുന്നതെന്ന് എളുപ്പത്തിൽ മനസ്സിലാകും. ഭാഷാർഥം സൂചിപ്പിക്കുന്നത് പോലെ തന്നെ ഇമാമുമാർ ദീനിന്റെ നായകര് ആണ്. ഉമ്മത്തിനെ മുന്നില് നിന്ന് നയിക്കുന്നവർ ആണ്. മില്ലത്തിന്റെ സത്ത ആണ്. അവരുടെ ജ്ഞാനം ആണ് ദീനിനെ ജീവസ്സുറ്റതാക്കുന്നത്. ദീൻ ആകുന്ന മഹാസാഗരത്തിൽ അവർ തങ്ങളുടെ ചിന്തയും ധിഷണയും പ്രതിഭയും കോർത്തിണക്കി ആഴത്തിൽ മുങ്ങിത്തപ്പി മുത്തുകൾ കൊണ്ട് വന്നു നമുക്ക് സമ്മാനിച്ചില്ലായിരുന്നെങ്കിൽ, വൈജ്ഞാനിക സംരക്ഷണം എന്ന മഹാകര്മ്മം അവർ അനുഷ്ടിചില്ലായിരുന്നുവെങ്കിൽ, തീര്ച്ചയായും ഈ സമുദായം ഒരു ജഡം മാത്രമാകുമായിരുന്നു.
ഇമാമുമാർ ദീനിന്റെ, ഉമ്മത്തിന്റെ അവിഭാജ്യ ഭാഗമാണ്. ഇഷ്ടദാസന്മാരുടെ പ്രാര്ഥനകളിൽ ഒന്ന്, 'നാഥാ ഞങ്ങളെ നീ മുത്തഖികൾക്ക് ഇമാമുമാർ ആക്കണേ' എന്നാണു. (സൂറത്തുൽ ഫുര്ഖാൻ) ഓരോ മനുഷ്യനും മുത്തഖി ആയി ജീവിക്കണം. അങ്ങനെ ജീവിക്കുന്നവര്ക്ക് ഇമാമുമാരെ അവലമ്പിക്കാതെ സാധ്യമല്ല. ഇമാമുമാർ ആവുമ്പോൾ അവർ മുത്തഖികളുടെ ഇമാമുമാർ ആവണം. അല്ലാതെ മറ്റാരുടെയെങ്കിലും ഇമാമായിട്ടു കാര്യമില്ല. അങ്ങനെ മുത്തഖികളുടെ, തങ്ങളിൽ നിന്ന് അദബോടെ, സമര്പ്പണത്തോടെ, സന്മനസ്സോടെ - തങ്ങള് പിഴച്ചവർ ആണെന്ന മുൻധാരണയോടെ അല്ല, തങ്ങള്ക്ക് തെറ്റ് പറ്റും, അതിൽ ഖുര്ആനും സുന്നത്തിനും യോജിച്ചത് (എന്ന് ഞങ്ങൾ തന്നെ വിധിക്കുന്നത്!) സ്വീകരിക്കും, അല്ലാത്തത് തള്ളും എന്ന ധാര്ഷ്ട്യത്തോടെയും അല്ല - ദീനിന്റെ പാരമ്പര്യം ഏറ്റു വാങ്ങുന്നവരുടെ ഇമാമുമാർ ആക്കണേ എന്നാണു ഇഷ്ടടാസന്റെ പ്രാര്ത്ഥന. അത് ഒരു ഉന്നത സൗഭാഗ്യം ആണ് എന്നത് കൊണ്ട് തന്നെയാണ് ആ പ്രാര്ത്ഥന വിശുദ്ധ ഖുർആൻ ഒരു അടയാളം എന്ന നിലയിൽ ഉദ്ധരിക്കുന്നത്. വിശ്വാസികളോട് നിരന്തരം പ്രാര്ഥിക്കാൻ ആവശ്യപ്പെടുന്നതും. അതിൽ ഇമാമുമാരുടെ പദവി ഉണ്ട്. അവരെ അനുസരിക്കേണ്ടതിന്റെ ആവശ്യകതയും ഉണ്ട്. ഖുര്ആനും സുന്നത്തും മാത്രം നോക്കുന്നവർ അല്ല മുത്തഖികൾ. അതെ, ചിന്തിക്കുന്നവര്ക്ക് എല്ലാ ആയത്തുകളിലും ദൃഷ്ടാന്തവും ഉണ്ട്.
എന്ത് തര്ക്ക വിഷയം വന്നാലും നിങ്ങൾ ഖുര്ആനിലേക്കും സുന്നത്തിലേക്കും മടക്കൂ എന്ന് മുറവിളി കൂട്ടുന്നവർ എപ്പോഴും ഉദ്ധരിക്കുന്ന ഒരു ആയത്ത് ഉണ്ട്. വാസ്തവത്തിൽ തനിച്ച ദുര് വ്യാഖ്യാനം മാത്രം ആണ് ഇവർ ഈ ആയത്തിനോട് ചെയ്യുന്നത്.
സൂറത്ത് നിസാഇലെ 59ആം ആയത്ത്.
{ يَا أَيُّهَا ٱلَّذِينَ آمَنُواْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلأَمْرِ مِنْكُمْ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنْتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ ذٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً } (النساء 59)
‘ഓ സത്യവിശ്വാസികളേ , നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ ദൂതരെയും നിങ്ങളിൽ നിന്നുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കുക. നിങ്ങളിൽ വല്ല വിഷയത്തിലും അഭിപ്രായവിത്യാസം ഉടലെടുത്താൽ, നിങ്ങൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ ആണെങ്കിൽ, അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും അതിനെ നിങ്ങൾ മടക്കുക. അതാണ്‌ നിങ്ങള്ക്ക് ഗുണവും ഏറ്റവും നല്ല പരിഹാരവും’. ഇതാണ് ആയത്തിന്റെ സാരം.
ഈ ആയത്തിന്റെ പരിഭാഷയും വെച്ച് പിഴച്ച പ്രസ്ഥാനങ്ങളിലേക്ക് വിളിക്കുന്ന കുട്ടി മൌലവിമാരുടെ വലയിൽ വീഴുന്നതിനു മുമ്പ്, മുസ് ലിം ലോകത്തിന്റെ ആധികാരിക മുഫസ്സിർ മഹാനായ ഇമാം റാസി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നത് ഒന്ന് കാണുക ....

المسألة الثانية: اعلم أن هذه الآية آية شريفة مشتملة على أكثر علم أصول الفقه، وذلك لأن الفقهاء زعموا أن أصول الشريعة أربع: الكتاب والسنة والاجماع والقياس، وهذه الآية مشتملة على تقرير هذه الأصول الأربعة بهذا الترتيب. أما الكتاب والسنة فقد وقعت الاشارة إليهما بقوله: { أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ }.

ശരീഅത്തിന്റെ നാല് അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്ആൻ, തിരുസുന്നത്ത്, ഇജ്മാ:, ഖിയാസ് എന്നിവയെ സൂചിപ്പിക്കുന്നതാണ് ഈ ആയത്ത്.
(1) നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക എന്ന കല്പന വിശുദ്ധ ഖുര്ആൻ ആണ് ദീനിൽ ഒന്നാമത്തെ പ്രമാണം എന്ന് വ്യക്തമാക്കുന്നു. (2) നിങ്ങൾ അല്ലാഹുവിന്റെ ദൂതരെയും അനുസരിക്കൂ എന്ന കല്പന തിരുസുന്നത്തും ദീനിൽ പ്രമാണമാണെന്നു പ്രഖ്യാപിക്കുന്നു. (3) നിങ്ങൾ നിങ്ങളിൽ നിന്ന് തന്നെയുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കൂ എന്ന കല്പനയാകട്ടെ ഇമാമുമാർ ഏകോപിച്ച വിധികൾ, അഥവാ ഇജ്മാ: ദീനിന്റെ മൂന്നാം പ്രമാണം ആണെന്നും പഠിപ്പിക്കുന്നു.
(4) നിങ്ങളുടെ അഭിപ്രായ വിത്യാസങ്ങൾ നിങ്ങൾ അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും മടക്കുക എന്ന കല്പന ഖിയാസിനെയാണ് സൂചിപ്പിക്കുന്നത്. (അഥവാ ഖുര്ആനിലെയും ഹദീസിലെയും വ്യക്തമായ വിധികളോട് തുലനം ചെയ്തു കൊണ്ട് അവയിൽ വ്യക്തമാക്കാത്ത വിഷയങ്ങളിലെ വിധികൾ യോഗ്യരായ മുജ്തഹിദുകൾ കണ്ടെത്തി നിങ്ങളോട് വിശദീകരിക്കുന്നതാണ്). അത് നിങ്ങൾ അനുസരിക്കുക എന്നാണു ഖുർആന്റെ കല്പന. അതാണ്‌ നിങ്ങള്ക്ക് ഗുണവും
ഖുർആനും സുന്നത്തും അനുസരിക്കൂ എന്ന കല്പനക്ക് ശേഷം അഭിപ്രായവിത്യാസങ്ങൾ ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കൂ എന്ന് പറഞ്ഞതിൽ നിന്ന് തന്നെ വ്യക്തമാണ്, ആദ്യത്തെ രണ്ടു ഭാഗം വിധി വ്യക്തമായതിന്റെ കാര്യത്തിലും അവസാനത്തെ ഭാഗം വിധി അവ്യക്തമായ, പുതിയ പ്രശ്നങ്ങള്‍ പോലുള്ളവയുടെ കാര്യത്തിലും ആണെന്ന്. എല്ലാ വിഷയത്തിലും ഖുര്ആനിൽ നിന്നും സുന്നത്തിൽ നിന്നും നേരിട്ട് വിധി കരസ്ഥമാക്കാനാണ് ഉദ്ദേശം എങ്കിൽ ഈ ആവര്ത്തനത്തിന്റെ കാര്യം ഇല്ലല്ലോ?
ഇജ്മാ: എങ്ങനെ പ്രമാണം ആകുന്നു എന്ന് മഹാനായ ഇമാം റാസി(റ) വിശദീകരിക്കുന്നു.
“ഈ ആയത്തില്‍ അല്ലാഹുവിനും റസൂലിനും വഴിപ്പെടാന്‍ പറഞ്ഞതിനോടൊപ്പമാണ് ഉലുല്‍അംറിനും വഴിപ്പെടാന്‍ അല്ലാഹു കലല്‍പ്പിച്ചത്. അപ്പോള്‍ അല്ലാഹുവിനെയും റസൂലിനെയും പോലെത്തന്നെ തെറ്റു സംഭവിക്കാത്ത വിഭാഗമായിരിക്കണം ഉലുല്‍അംറ്. കാരണം തെറ്റ് സംഭവിക്കുന്നവര്‍ക്ക് വഴിപ്പെടാന്‍ അല്ലാഹു തറപ്പിച്ച് പറയില്ല. അല്ലാഹുവിനും റസൂലിനും വഴിപ്പെടണമെന്ന് കല്‍പിച്ച അതേ ശൈലിയിലാണ് ഉലുല്‍ അംറിനു വഴിപ്പെടാനും പറയുന്നത്. അതിനാല്‍ ഉലുല്‍അംറ് തെറ്റ് സംഭവിക്കാത്തവരാണെന്ന് തീര്‍ച്ച. അമ്പിയാക്കള്‍ക്കുള്ള ഈ സവിശേഷതയുള്ളവര്‍ ഒരു നിശ്ചിത സമൂഹമാകണം. അവരത്രെ അഹ് ലുല്‍ ഹല്ലിവല്‍ അഖ്ദ് (മുജ്തഹിദുകള്‍). അപ്പോള്‍ അല്ലാഹുവി ന്റെയും റസൂലിന്റെയും വാക്കുകള്‍ രേഖയാകുന്ന പ്രകാരം മുജ്തഹിദുകളാകുന്ന സമൂഹത്തിന്റെ അഭിപ്രായവും രേഖയാണെന്ന് സ്ഥിരപ്പെട്ടു (തഫ്സീറു റാസി: വാള്യം 10, പേജ് 144).
ഖുര്‍ആന്‍ സുന്നത്തുപോലെയുള്ള ഒരു രേഖയായി ഗണിക്കപ്പെടുന്നത് അവരുടെ ഏകോപനം മാത്രമാണ്. ഒറ്റപ്പെട്ട അഭിപ്രായങ്ങളല്ല, ഇമാം റാസി (റ) പറയുന്നു: “മേല്‍ ആയത്തില്‍ മൊത്ത വിഷയങ്ങളെ രണ്ടായി അല്ലാഹു വിഭജിച്ചിരിക്കുന്നു.
(1) വിധി വ്യക്തമായത്. അവയില്‍ അല്ലാഹുവിനും റസൂലിനും ഉലുല്‍അംറിനും വഴിപ്പെടാനാണ് അല്ലാഹുവിന്റെ നിര്‍ദ്ദേശം. (2) വിധി വ്യക്തമല്ലാത്തത്. അവയില്‍ ഇജ്തിഹാദ് നടത്താനാണ് നിര്‍ദ്ദേശം. അതിലേക്കുള്ള സൂചനയാണ് നിസാഅ് സൂറത്തിലെ അമ്പത്തി ഒമ്പതാം ആയത്ത് (റാസി: വാള്യം 10, പേജ് 148).
ദീനിന്റെ വിധി വിലക്കുകൾ പറയുന്ന വിഷയത്തിൽ ഇമാമുമാർക്ക് ഒന്നടങ്കം തെറ്റ് പറ്റില്ലെന്ന് ഈ ആയത്തിന്റെ ഘടന വിശകലനം ചെയ്തു കൊണ്ട് ഇമാം റാസി(റ) സമർഥിക്കുന്നു. മഹാനവര്കളുടെ ബുദ്ധിവൈഭവം നോക്കൂ ....

وظاهر قوله: { أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ } يقتضي الاطلاق، وأيضا ففي الآية ما يدفع هذا الاحتمال، وذلك لأنه تعالى أمر بطاعة الرسول وطاعة أولي الأمر في لفظة واحدة، وهو قوله: { وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ } واللفظة الواحدة لا يجوز أن تكون مطلقة ومشروطة معا، فلما كانت هذه اللفظة مطلقة في حق الرسول وجب أن تكون مطلقة في حق أولي الأمر.

“നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ ദൂതരെയും നിങ്ങളിൽ നിന്നുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കുക” എന്ന വചനം പ്രത്യക്ഷമായി തന്നെ നിരുപാധികം ഉള്ള അനുസരണ ആവശ്യപ്പെടുന്നു .
വീണ്ടും പറയട്ടെ , ഈ വിഷയത്തെ പ്രബലമാക്കുന്ന ഘടകം ആയത്തിലുണ്ട്. അതായത് , അല്ലാഹു തആലാ റസൂലിനെ(സ)യും ഉലുൽ അമ്രിനെയും അനുസരിക്കുവാനുള്ള കല്പന ഒറ്റ വാചകത്തിൽ ഒതുക്കിയിരിക്കുന്നു.
 { وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ }
ഒറ്റ വാചകത്തിൽ തന്നെയുള്ള കല്പന ഒരേ സമയം സ്വാപാധികവും നിരുപാധികവും ആകില്ലല്ലോ. അപ്പോൾ റസൂലിനെ(സ) അനുസരിക്കുക എന്ന കല്പന ഈ വാചകത്തിൽ നിരുപാധികം ആണ് എന്നത് കൊണ്ട് തന്നെ, ഉലുൽ അമ്ര് ആകുന്ന ഇമാമുമാരെ അനുസരിക്കുക എന്ന കല്പനയും നിരുപാധികം ആണ് എന്നത് അനിവാര്യമായിരിക്കുന്നു.
(തഫ്സീർ റാസി)
അപ്പോൾ നോക്കൂ,,, തര്ക്ക വിഷയങ്ങളിൽ ഇമാമുമാരെ അവലമ്പിക്കുവാനുള്ള ഖുര്ആന്റെ കല്പനയെയാണ് പച്ചയായി ദുര് വ്യഖ്യാനം ചെയ്ത് ആ ഇമാമുമാരെ പുറംകാൽ കൊണ്ട് തട്ടിയകറ്റി ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നേര്ക്ക് നേരെ വിധി കണ്ടെത്തുവാൻ വേണ്ടി ചവിട്ടി മെതിക്കുന്നത്. നാഴികക്ക് നാല്പതു വട്ടം പുത്തൻ പുരോഹിതവര്ഗം അണികളെ പറ്റിക്കുന്നത് ഈ ആയത്ത് ഓതി കൊണ്ടാണ്. വിവരമില്ലാത്ത അണികളാവട്ടെ, കേട്ട പാതി, കേള്ക്കാത്ത പാതി പരിഭാഷയും എടുത്തു ഇമാമുമാരെ ഖണ്ടിക്കുവാൻ ഇറങ്ങുകയായി. ചുടു ചോറ് വാരുന്നവർ ഉണ്ടോ അറിയുന്നു, തങ്ങളേക്കാൾ നന്ദി കെട്ട വര്ഗം വേറെ ഇല്ലെന്നു?
ഇക്കാലത്തെ ഗതാഗത സൌകര്യങ്ങളോ, വാര്ത്താ വിനിമയോപാധികളോ ഇല്ലാതെ, നൂറ്റാണ്ടുകൾക്ക് മുമ്പ് തങ്ങളുടെ കുടുമ്പജീവിതവും മറ്റു ഭൌതിക സുഖ സൌകര്യങ്ങളും ത്യജിച്ചു കൊണ്ട് അവർ പര് വതങ്ങളും മരുഭൂമികളും മഹാനഗരങ്ങളും താണ്ടിയത് വിശുദ്ധ ഖുര്ആനിലെയും തിരു ഹദീസിലെയും വിജ്ഞാനം കരസ്ഥമാക്കി ലാഭേച്ച ഒന്നും കൂടാതെ വരും തലമുറകൾക്ക് പകര്ന്നു നല്കാൻ വേണ്ടി മാത്രമാണ്.
താരതമ്യേന പില്ക്കാലക്കാരനായ ഇമാം സുയുഥി(റ)യുടെ ചരിത്രം തന്നെ എടുക്കൂ...
അനാഥനായി വളര്‍ന്ന്‍ എട്ടാം വയസ്സില്‍ ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കി, ഹിജാസിലും യമനിലും ശാമിലും മിസ്രിലും മൊറോകോയിലും ഇന്ത്യയിലും വിജ്ഞാനത്തിന് വേണ്ടി അലഞ്ഞു തിരിഞ്ഞു നൂറ്റി അമ്പതോളം ശൈഖുമാരില്‍ നിന്ന് ഇല്‍മ് കരസ്ഥമാക്കി അഞ്ഞൂറോളം കിതാബുകള്‍ രചിച്ച, ഒരു ലക്ഷത്തോളം ഹദീസുകള്‍ മന:പാഠമാക്കിയ, ഹദീസ് വിജ്ഞാനത്തിന്റെ ആഴിയില്‍ മുങ്ങിതപ്പിയ, പത്താം നൂറ്റാണ്ടിലെ നവോഥാനനായകന്‍ ഹാഫിള് ജലാലുദ്ദീന്‍ അബ്ദുള്‍റഹ്മാന്‍ അസ്സുയൂഥി(റ). നൈല്‍നദീ തീരത്തെ തന്റെ പര്ണ്ണശാലക്കു മുന്നില്‍ സുല്‍ത്താന്മാരും സമ്പന്നരും സ്വര്‍ണകിഴികളുമായി കാത്തിരിക്കുമായിരുന്നു. അവരെയൊന്നും ഗൌനിക്കാതെ വിജ്ഞാന സപര്യക്കായി മാത്രം ഒരായുഷ്കാലം വിനിയോഗിച്ച ത്യാഗിവര്യൻ.
ഇരുപത്തൊന്നാം വയസ്സില്‍ തഫ്സീറുകളുടെ ലോകത്തെ
നിത്യതാരകം 'തഫ്സീര്‍ ജലാലൈനി'യുടെ പകുതിയോളം,
തന്റെ ഉസ്താദ് ജലാലുദ്ദീന്‍ മഹല്ലി(റ) രചിച്ചു വെച്ചതിന്റെ ബാക്കി ഭാഗം, വെറും നാല്പതു ദിവസം കൊണ്ട് പൂര്‍ത്തിയാക്കി പണ്ടിതലോകത്തെ വിസ്മയിപ്പിച്ച മഹാപ്രതിഭ. 'ദുററുല്‍ മന്‍സൂര്‍' എന്ന മറ്റൊരു തഫ്സീറും ആ അനുഗ്രഹീത കരങ്ങളാല്‍ രചിക്കപ്പെട്ടു. ഹദീസ് വിജ്ഞാനീയത്തില്‍ 'ജാമിഉസ്സഘീര്‍' മുതല്‍ ഒരു പാട് രചനകള്‍. ആ മഹാന്‍ വിജ്ഞാനത്തിനായി സഞ്ചരിച്ച വഴികളിലെ ഒരു മണല്തരിയായി തീരാന്‍ മാത്രം ഭാഗ്യമൊന്നും നമുക്ക് ലഭിച്ചിട്ടില്ല.
അങ്ങനെ അവർ നേടിയെടുത്ത ഇല്മിനെയാണ് ഇക്കൂട്ടര് സ്വന്തം താല്പര്യങ്ങല്ക്ക് വേണ്ടി പടച്ചുണ്ടാക്കിയ ദുർവ്യാഖ്യാനങ്ങൾ കൊണ്ട് കുഴിച്ചു മൂടാൻ ശ്രമിക്കുന്നത്.
ഇമാമുമാര്‍ പ്രവാചകന്മാര്‍ അല്ലാത്തതിനാല്‍ അവര്‍ ഒരു നിലക്കും തെറ്റ് പറ്റാത്ത മനുഷ്യര് ആണെന്ന വാദമൊന്നും നമുക്കില്ല. നാമൊക്കെ ദിനേനയെന്നോണം വന്‍ പാപങ്ങള്‍ ചെയ്തു കൂട്ടുന്നു. അത് പോലെ ഇമാമുമാരുടെ ജീവിതത്തിലും വല്ലപ്പോഴും വല്ല കറാഹതും അപൂർവമായി ഹറാമും സംഭവിച്ചേക്കാം. അതാണ്‌ അതിനര്‍ത്ഥം.
അല്ലാതെ ഖുര്‍ആന്റെയും ഹദീസിന്റെയും മൌലിക തത്വങ്ങള്‍ വിശദീകരിക്കുന്ന രംഗത്ത്‌ അവര്‍ക്ക് തെറ്റ് പറ്റുമെന്നല്ല. അത് അസംഭവ്യമാണ്. കാരണം ഇമാമുമാരിലൂടെയാണ് ഈ ദീന്‍ നിലനില്‍ക്കുന്നത്. ഈ ദീന്‍ സംരക്ഷിക്കുന്ന കാര്യം അല്ലാഹു ഏറ്റെടുത്തതാണ്. എന്റെ സമുദായം പിഴവില്‍ ഒരുമിക്കുകയില്ല എന്ന് നബി(സ) പറഞ്ഞതുമാണ്. അഥവാ ആര്‍ക്കെങ്കിലും എവിടെയെങ്കിലും പിഴച്ചാല്‍ മറ്റു ഇമാമുമാര്‍ അത് തിരുത്തും.
ഇമാമുമാർ തമ്മിലുള്ള ഭിന്നത ഒരിക്കലും അടിസ്ഥാന വിഷയങ്ങളിൽ അല്ല. ശാഖാപരമായ വിഷയങ്ങളിൽ ഭിന്നത സ്വാഭാവികം ആണ് താനും. ഇമാം ബൈളാവി(റ) അക്കാര്യം വ്യകതമാക്കുന്നു:
ശാഖാപരമായ കാര്യങ്ങളില്‍ മാത്രമാണ് മദ്ഹബുകളുടെ അഭിപ്രായാന്തരം. മതത്തിന്റെ മൌ ലിക കാര്യങ്ങളിലല്ല, മൌലിക കാര്യങ്ങളില്‍ ഭിന്നിക്കരുത് എന്നു മാത്രമാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. ഇജ്തിഹാദു ചെയ്ത് സത്യത്തിലെത്തിയാല്‍ രണ്ടു കൂലിയും പിഴച്ചാല്‍ ഒരു കൂലിയുമുണ്ടെന്നു നബി (സ്വ) പറഞ്ഞത് അതിനു തെളിവാണ് (ബൈളാവി 1-225).

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...