Showing posts with label നല്ല ബിദ്അത്. Show all posts
Showing posts with label നല്ല ബിദ്അത്. Show all posts

22/11/2017

എല്ലാ ബിദഅത്തും പിഴച്ചതല്ല

എല്ലാ ബിദ് അത്തും👇 പിഴച്ചതല്ല ........

അല്ലയൊ മുജാഹിദുകളെ..

💥


തഫ്സീർ
ഇബ്നു കസീർ നോക്കുക:


وقوله تعالى: { بَدِيعُ ٱلسَّمَـٰوَٰتِ وَٱلأَرْضِ } أي: خالقهما على غير مثال سبق؛ قال مجاهد والسدي: وهو مقتضى اللغة، ومنه يقال للشيء المحدث: بدعة، كما جاء في صحيح مسلم: " فإن كل محدثة بدعة " والبدعة على قسمين: تارة تكون بدعة شرعية، كقوله:
"فإن كل محدثة بدعة وكل بدعة ضلالة"، وتارة تكون بدعة لغوية، كقول أمير المؤمنين عمر بن الخطاب عن جمعه إياهم على صلاة التراويح واستمرارهم: نعمت البدعة هذه، (تفسير إبن كثير – البقرة(

✏🔰
"ആകാശ ഭൂമികളുടെ സൃഷ്ടിപ്പുകാരന്‍” – (അല്ലാഹു) അഥവാ മുൻമാതൃക കൂടാതെ അവ രണ്ടിനെയും സൃഷ്ടിച്ചവന്‍. മുജാഹിദ്, സദ്‌യ്(റ) എന്നിവര്‍ പറഞ്ഞു ‘ഇത് ഭാഷയിലെ അനുയോജ്യമായ ഒരു പ്രയോഗമാകുന്നു. പുതുതായി നിര്മ്മിച്ച്‌ ഉണ്ടാക്കുന്നവയെ എല്ലാം ബിദ്അത്ത് എന്ന് വിളിക്കാം എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.’ ബിദ്അത്താകട്ടെ രണ്ടിനമുണ്ട്.

സാങ്കേതികമായ (ശറഇയ്യായ) ബിദ്അത്തും ഭാഷാപരമായ ബിദ്അത്തും. ശറഇയ്യായ ബിദ്അത്തിനു ഉദാഹരണമാണ് ഇമാം മുസ്ലിം റിപ്പോര്ട്ട്ചെയ്ത

✏ "എല്ലാ പുതുതായി നിര്മ്മിച്ചവയും ബിദ്അത്താകുന്നു. എല്ലാ ബിദ്അത്തും പിഴച്ചതാകുന്നു" എന്ന ഹദീസിലെ ബിദ്അത്ത്. ഭാഷാപരമായ ബിദ്അത്തിനു ഉദാഹരണമാണ്

✏🔰 അമീറുല്‍ മുഅമിനീന്‍ ഉമര്‍ ബിന് ഖത്താബിന്റെ(റ) പ്രയോഗം: സ്വഹാബികളെ തറാവീഹ് ജമാഅത്തിനു ഒരുമിച്ചു കൂട്ടി ആ ജമാഅത്തിനെ പരാമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു 'ഇത് എത്ര നല്ല ബിദ്അത്താകുന്നു'. (തഫ്സീറു ഇബ്നുകസീര്‍ - അല്‍ബഖറ:)

✏🔰
ഇതു തന്നെ ഇമാം ഷാഫി(റ) മറ്റൊരു വിധത്തിൽ പറയുന്നു:


قال الإمام الشافعي- رحمه الله المحدثات من الأمور ضربان: ما أحدث يخالف كتاباً أو سنة أو أثراً أو إجماعاً، فهذه بدعة ضلالة.وما أحدث من الخير لا خلاف لواحد من هذا، فهذه محدثة غير مذمومة.

🔰✏
"ഇമാം ഷാഫി(റ)പറഞ്ഞു: പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന്: കിതാബ്, സുന്നത്, അസര്, ഇജ്മാ'അ തുടങ്ങിയ പ്രമാണങ്ങൾക്ക് വിരുദ്ധമായത്. ഇതാകുന്നു പിഴച്ച ബിദ്അത്ത്. രണ്ട്: മേൽ പറഞ്ഞ പ്രമാണങ്ങൾക്ക് വിരുദ്ധമാകാത്ത നിലയിൽ പുതുതായി ഉണ്ടായ നല്ല കാര്യങ്ങൾ. ഇവ ആക്ഷേപാർഹമല്ലാത്ത പുതിയ കാര്യങ്ങൾ ആകുന്നു. (അഥവാ നല്ല ബിദ്അത്ത്) - (ഫതാവാ സുയൂഥി 1/192)


✏🔰
പിഴച്ച ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:

ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)

‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ (പിഴച്ച ബിദ്അത്താകുന്നു...
🔰🔰🔰🔰🔰🔰💪

07/11/2017

നല്ല ബിദ്അത് തന്നെ.

നല്ല ബിദ്അത്ത് ബുഖാരിയിൽ നിന്നും"

നല്ല ബിദ്അത്ത്? 

  തെളിവ് സ്വഹീഹുൽ ബുഖാരിയിൽ നിന്നും..---------------------------------------ഹദീസിനെ ദുർവ്യാഖ്‌യാനം ചെയ്തു കൊണ്ട്  എല്ലാ ബിദ്അത്തും പിഴച്ചതാണെന്നും പിഴച്ചതെല്ലാം നരകത്തിലേക്ക് ആണെന്നും പറഞ്ഞു സാധാരണക്കാരെ വസ്വാസാക്കുന്ന വഹാബികൾ മൂടിവെക്കുന്ന ഒരു ഹദീസ് കാണൂ ... തറാവീഹ് നിസ്കാരം ഒരു ഇമാമിന് കീഴിൽ പുനഃസംഘടിപ്പിച്ചതിനെ കുറിച്ച് ഉമർ (റ) '' ഇത് നല്ല ബിദ്അത്താണ്" എന്ന് പറയുന്ന ഭാഗം സ്വഹീഹുൽ  ബുഖാരിയിൽ നിന്നും ..عن عبد الرحمن بن عبد القاري أنه قال خرجت مع عمر بن الخطاب في رمضان إلى المسجد فإذا الناس أوزاع متفرقون يصلي الرجل لنفسه ويصلي الرجل فيصلي بصلاته الرهط فقال عمر والله إني لأراني لو جمعت هؤلاء على قارئ واحد لكان أمثل فجمعهم على أبي بن كعب قال ثم خرجت معه ليلة أخرى والناس يصلون بصلاة قارئهم فقال عمر نعمت البدعة هذه والتي تنامون عنها أفضل من التي تقومونيعني آخر الليل وكان الناس يقومون أوله(صحيح البخاري)അബ്ദുറഹ്മാനുബ്നു ഖാരിഅ(റ) പറയുന്നു: "റമളാനിലെ ഒരു രാത്രി ഉമറുബ്നുൽഖത്ത്വാബ്(റ) ന്റെ കൂടെ ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ജനങ്ങൾ തനിച്ചും സംഘം ചേർന്നും പല വിഭാഗങ്ങളായി തറാവീഹ് നിസ്കരിക്കുന്നത് ശ്രദ്ദയിൽപ്പെട്ടപ്പോൾ ഉമർ(റ) പറഞ്ഞു: "ഇവരെല്ലാം ഒരേ ഇമാമിന്റെ കീഴിൽ സംഘടിപ്പിക്കുകയാണെങ്കിൽ  അത് കൂടുതൽ നല്ലതാകുമായിരുന്നു". പിന്നീട് ഉമർ(റ) അങ്ങനെ ദ്രഡനിശ്ചയം ചെയ്യുകയും ഉബയ്യുബ്നുകഅബ്(റ) ന്റെ കീഴിൽ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു രാത്രി ഉമർ(റ)ന്റെ കൂടെ ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ഉബയ്യുബ്നുകഅബ്(റ) ന്റെ നേത്രത്വത്തിൽ ജനങ്ങള് നിസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉമർ (റ) പ്രസ്ഥാപിച്ച്ചു: "ഇത് നല്ല ബിദ്അത്താണ്. അവർ നിസ്കരിക്കാനുപയോഗപ്പെടുത്തുന്ന  സമയത്തെക്കാൾ നല്ലത് അവർ ഉറങ്ങുന്ന സമയമാണ്". രാത്രിയുടെ അവസാനമാണ് ഉമർ(റ) ഉദ്ദേശിക്കുന്നത്. ജനങ്ങൾ നിസ്കരിച്ചിരുന്നത് രാത്രിയുടെ ആദ്യഭാഗത്തായിരുന്നു. (ബുഖാരി 2010)    "ഇത് നല്ല ബിദ്അത്താണ്" എന്നാ ഉമർ(റ)വിന്റെ പ്രസ്താവനയിലെ ബിദ്അത്ത് ഭാഷാപരമാണ്. മുൻരൂപം ഇല്ലാത്തതെല്ലാം ഭാഷാപരമായി ബിദ്അത്താണ്. ഇമാം അസ്ഖലാനി(റ) എഴുതുന്നു:    والبدعة أصلها ما أحدث على غير مثال سابق، وتطلق في الشرع في مقابل السنة فتكون مذمومة، والتحقيق إن كانت مما تندرج تحت مستحسن في الشرع فهي حسنة، وإن كانت مما تندرج تحت مستقبح في الشرع فهي مستقبحة وإلا فهي من قسم المباح وقد تنقسم إلى الأحكام الخمسة(فتح الباري: ٢٩٢/٦)ബിദ്അത്തിന്റെ ഭാഷാപരമായ അടിസ്ഥാനം മുന്മാത്രകയില്ലാത്ത പുതിയ കാര്യമാണ്. മതപരമായി സുന്നത്തിന്റെ വിപരീതമായി അതിനെ പ്രയോഗിക്കാറുണ്ട്. അപ്പോൾ അത് ആക്ഷേപാർഹാമായതായിരിക്കും.എന്നാൽ തഹ്ഖീഖ് ഇതാണ്. മുൻ മാത്രകയില്ലാതെ പുതുതായുണ്ടായ കാര്യം മതത്തിൽ നല്ലതായി കാണുന്നതിന്റെ പരിധിയിൽ വരുന്നതാണെങ്കിൽ അത് നല്ല ബിദ്അത്തും മതത്തിൽ മോശമായി കാണുന്നതിന്റെ പരിധിയിൽ വരുന്നതാണെങ്കിൽ അത് മോശമായ ബിദ്അത്തുമാണ്.രണ്ടുമല്ലെങ്കിൽ അത് മുബാഹിന്റെ ഇനത്തിൽ പെട്ടതായിരിക്കും. ചിലപ്പോള അഞ്ചു നിയമങ്ങളിലേക്കും ബിദ്അത്ത് ഓഹരിയാകും.(ഫത്ഹുൽ ബാരി: 6/292)  പ്രസ്തുത പ്രസ്താവന തറാവീഹ് നിസ്കാരത്തെ പറ്റിയോ വലിയ ജമാഅത്തിനെ പറ്റിയോ അല്ല.കാരണം അതുരണ്ടും മൂന്നുരാത്രികളിൽ നബി(സ)യുടെ കാലത്തുതന്നെ ഉണ്ടായിട്ടുണ്ടല്ലോ. മറിച്ച് ഒരേ ഇമാമിന്റെ കീഴിലായി റമളാൻ മുഴുവനും തറാവീഹ് നിസ്കരിക്കുന്നതിനെപ്പറ്റിയാണ്‌  ഉമർ(റ) അപ്രകാരം പ്രതാപിച്ചത്. അത് മുംബ് ഉണ്ടായിട്ടില്ല. ഇക്കാര്യം പണ്ഡിതന്മാർ പ്രസ്ഥാപിചിട്ടുണ്ട്.   അഹ്മദുബ്നുഗുനൈം(റ) (മരണം : ഹി: 1125) പറയുന്നു:
وما ورد من قول عمر رضي الله عنه : نعمت البدعة هذه مراده أن المداومة عليها مع الإمام في المسجد شبيه بالبدعة، لا أن الصلاة نفسها بدعة ، لما عرفت من أنه صلى الله عليه وسلم صلاها في جماعة(الفواكه لدواني: ٣٢/٨)"ഇത് നല്ല ബിദ്അത്താണ്" എന്നത് കൊണ്ട് ഉമർ(റ) ഉദ്ദേശിച്ചത് ഇമാമോട് കൂടെ പള്ളിയിൽ വെച്ച്  സ്ഥിരമായി തറാവീഹ് നിസ്കരിക്കൽ ബിദ്അത്തിനോട് സാദ്രശ്യമുണ്ട് എന്നാണ്. അല്ലാതെ തറാവീഹ് നിസ്കാരം തന്നെ ബിദ്അത്താണ് എന്നല്ല. കാരണം ജമാഅത്തായി നബി(സ) തന്നെ അത് നിസ്കരിച്ചതായി നാം മനസ്സിലാക്കിയല്ലോ.(അൽഫവാകിഹുദ്ദവാനി: 8/

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...