Showing posts with label ബറകത്തെടുക്കൽ. Show all posts
Showing posts with label ബറകത്തെടുക്കൽ. Show all posts

12/10/2017

എന്തുകൊണ്ട് മഖ്ബറകൾ കെട്ടിയുണ്ടാക്കണം ?


മഹത്തുക്കളുടെ ചരിത്രം കുറ്റിയറ്റു പോകാൻ പാടില്ല. അവരുടെ ജനനം, ജീവിതം, സന്ദേശം, മരണം എല്ലാം കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. അതാണ് യഥാർത്ഥ ഇസ്‌ലാമിക ചരിത്രം. മഹാന്മാരുടെ ജീവിതം കേവലം ഐതിഹ്യമായിരുന്നു എന്ന് തോന്നാതിരിക്കാനെങ്കിലും അവരുടെ അന്ത്യവിശ്രമ കേന്ദ്രങ്ങൾ സംരക്ഷിക്കൽ അനിവാര്യമാണ്. ഇതാണ് ഇസ്‌ലാമിക പാരമ്പര്യം. അന്ത്യപ്രവാചകരടക്കമുള്ള നിരവധി അമ്പിയാക്കളുടെയും ഖുലഫാഉറാശിദുകളുടെയും ഔലിയാക്കളുടെയും മറ്റും ഖബറുകൾ ഇങ്ങനെ ലോകത്ത് സംരക്ഷിക്കപ്പെട്ടതു കാണാം.

ഇസ്‌ലാമിക ചരിത്ര പൈതൃകങ്ങളെ നശിപ്പിക്കൽ അജണ്ടയാക്കിയവരാണ് പാശ്ചാത്യരും സിയോണിസ്റ്റുകളുമായ മുസ്‌ലിം വിരുദ്ധർ. മതത്തെ തകർക്കാനുള്ള അടിസ്ഥാന പ്രവർത്തനമായാണതിനെ ഇവർ കാണുന്നത്. ഇത് നേരിട്ടു നടപ്പാക്കുന്നതിനു പകരം അവരുപയോഗിച്ച കോടാലിപ്പിടികൾ മാത്രമാണ് മുജാഹിദുകളടക്കമുള്ള മതനവീകരണവാദികളും അവരുടെ ഇന്നത്തെ ഭീകരമുഖമായ ഇസിലും.

മഖ്ബറകൾ ഇസ്‌ലാമിൽ

മരണത്തോടെ വിസ്മരിക്കേണ്ടവനല്ല മുസ്‌ലിമായ മനുഷ്യർ. അവരെക്കുറിച്ചുള്ള സ്മരണകളും അവരുടെ അന്ത്യവിശ്രമ കേന്ദ്രം സന്ദർശിക്കലും അവർക്കു വേണ്ടി പ്രാർത്ഥിക്കലും സ്വദഖകളർപ്പിക്കലും പ്രാമാണികവും നിലനിൽക്കേണ്ട പുണ്യാചാരങ്ങളുമാണ്.

‘അവർക്കു പിറകെ വരുന്നവർ, ഞങ്ങളുടെ നാഥാ ഞങ്ങൾക്കും വിശ്വാസികളായി മുൻകഴിഞ്ഞു പോയവർക്കും നീ മാപ്പു നൽകേണമേ, വിശ്വാസികളെ സംബന്ധിച്ച് ഞങ്ങളുടെ ഹൃദയത്തിൽ ഒരു വിദ്വേഷവും നീ വെച്ചേക്കരുതേ എന്നു പ്രാർത്ഥിച്ചുകൊണ്ടിരിക്കും’ (ഖുർആൻ 59/10).

സാധാരണക്കാരന്റെ ഖബറുകൾ തന്നെയും അടയാളപ്പെടുത്തി സംരക്ഷിക്കുന്നതാണ് ഇസ്‌ലാമിക പാരമ്പര്യം. ബന്ധുക്കൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തിപ്പോരുന്നത് എല്ലാ നാടുകളിലും നമുക്കു കാണാം. മഹാന്മാരുടെ ജാറങ്ങൾ സിയാറത്തിനു വരുന്നവർക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതും പതിവാണ്. മദീന മുനവ്വറയിൽ തിരുനബി(സ്വ)യുടെ ഖബർ സന്ദർശിക്കുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. മൂസാ നബി(അ)ന്റെ ഖബർ ബൈതുൽ മുഖദ്ദസിന്റെ ചാരത്ത് നിലകൊള്ളുന്നു. ഇസ്‌റാഇന്റെ രാത്രി നബി(സ്വ) അത് സിയാറത്ത് ചെയ്തതായി ഇമാം ബുഖാരി(അ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശാമിലെ ഹത്വീബ് എന്ന സ്ഥലത്ത് ശുഐബ്(അ)ന്റെ ഖബർ വലിയ ഖുബ്ബയോടെ നിലകൊള്ളുന്നതായും അവിടെ ജനങ്ങൾ നിരന്തരം സിയാറത്ത് ചെയ്യുന്നതായും ഇമാം നവവി(റ) തഹ്ദീബുൽ അസ്മാഇ വല്ലുഗാത് (1/146)ൽ രേഖപ്പെടുത്തുന്നു.

സലാല ടൗണിൽ നിന്നും ഏതാനും കിലോ മീറ്റർ അകലെയുള്ള മലമുകളിൽ അയ്യൂബ് നബി(അ)ന്റെ ഖബർ ഇന്നും പരിപാലിക്കപ്പെടുന്നതു കാണാം. ഇസ്‌ലാമിക നാഗരികതയും പൈതൃകങ്ങളും നിലനിന്നിരുന്ന ഏതു നാട്ടിൽ ചെന്നാലും പൂർവ സൂരികളുടെ മഖ്ബറകൾ അർഹിക്കുന്ന പ്രൗഢിയോടെ നിലനിർത്തിപ്പോന്നതാണനുഭവം. ഇന്നത്തെ അബൂബക്കർ അൽ ബഗ്ദാദിയുടെ സലഫി ഭീകരർക്ക് മാതൃക കാണിച്ച് ഒരു നൂറ്റാണ്ടു മുമ്പ് വഹാബി ശ്മശാന വിപ്ലവക്കാർ ഹിജാസിൽ പ്രവേശിക്കുന്നതു വരെ മക്കയിലും മദീനയിലുമെല്ലാം അനേകം മഹാന്മാരുടെ ഖബറുകൾ വലിയ ഖുബ്ബകളോടെ പണിതതും നിലനിന്നു പോന്നിരുന്നതും ആധികാരിക ചരിത്ര ഗ്രന്ഥങ്ങളിൽ വിശദീകരിച്ചിട്ടുണ്ടല്ലോ.

ജാറം നിർമിക്കൽ

ഖബറുകൾക്ക് മുകളിൽ എടുപ്പുകൾ, ഖുബ്ബകൾ തുടങ്ങിയവ ഉണ്ടാക്കുന്നതിനെ സംബന്ധിച്ച് ഇസ്‌ലാമിൽ വ്യക്തമായ നിയമങ്ങളുണ്ട്. ഇടിഞ്ഞു പോവുക, ഹിംസ്ര ജീവികൾ മാന്തുക പോലുള്ളവ ഭയപ്പെട്ടാൽ ആരുടെ ഖബറും കല്ലു കൊണ്ടോ മറ്റോ കെട്ടിപ്പടുക്കാവുന്നതാണ്. ഇങ്ങനെയുള്ള ആവശ്യമില്ലെങ്കിൽ വെറുതെ ഒരു പാഴ്‌ചെലവ് വരുത്തുന്നത് കറാഹത്താണ്. എന്നാൽ മുസ്‌ലിംകൾക്ക് മൊത്തം അവകാശപ്പെട്ട പൊതുശ്മശാനത്തിലാകുമ്പോൾ മറ്റുള്ളവരുടെ അവകാശം ഹനിക്കുന്ന വിധം ഖബറിനു മുകളിൽ കെട്ടിടമുണ്ടാക്കുന്നതും മറ്റും സാധാരണക്കാർക്ക് ഹറാമായിത്തീരും.

സുപ്രസിദ്ധരായ സ്വാലിഹീങ്ങളോ ഔലിയാക്കളോ ആണെങ്കിൽ അവരെ സിയാറത്തു ചെയ്തു ബറക്കത്തെടുക്കാൻ എല്ലാവർക്കും സൗകര്യമൊരുക്കുന്നതിനു വേണ്ടി അവരുടെ ഖബറുകൾ കെട്ടിയുയർത്തുകയും സന്ദർശനത്തിനു സൗകര്യം ഉണ്ടാക്കുകയും ചെയ്യാവുന്നതാണ്. ഇമാം റംലി(റ) പറയുന്നു: ഖബർ പരിപാലിക്കൽ ഹറാമാണെന്നു പറഞ്ഞത്, ഇബ്‌നു ഹംസ(റ) അഭിപ്രായപ്പെട്ടതു പോലെ മറമാടപ്പെട്ടയാൾ സ്വഹാബിയോ വലിയ്യാണെന്ന് പ്രസിദ്ധനോ അല്ലെങ്കിലാണ്. അതേസമയം അത്തരം മഹാന്മാരുടെ ഖബറുകൾ നീക്കം ചെയ്യാവതല്ല. അതു തകർന്നുപോയാൽ പോലും. അമ്പിയാക്കൾ, സ്വാലിഹുകൾ എന്നിവരുടെ ഖബറുകൾ പരിപാലിക്കാൻ വസ്വിയ്യത്ത് ചെയ്യൽ അനുവദനീയമാണെന്ന ചില പണ്ഡിതരുടെ വീക്ഷണം ഇതിനെ ശക്തിപ്പെടുത്തുന്നുമുണ്ട്. കാരണം ഈ ഖബർ നിലനിൽക്കുന്നതിൽ ബറകത്തെടുക്കലും സിയാറത്തിനെ സജീവമാക്കലുമുണ്ട് (നിഹായ 3/41).

ഇമാം നവവി(റ) എഴുതി: അമ്പിയാക്കൾ, ഉലമാക്കൾ, സ്വാലിഹുകൾ തുടങ്ങിയവരുടെ ഖബറുകൾ പരിപാലിക്കാൻ (സ്വത്ത്) വസ്വിയ്യത്ത് ചെയ്യൽ അനുവദനീയമാണ്. ഇതിൽ ബറകത്തെടുക്കലും സിയാറത്ത് സജീവമാക്കലുമുള്ളതു കൊണ്ടാണിത് (റൗള 6/908).

മുല്ലാ അലിയ്യുൽ ഖാരി(റ) രേഖപ്പെടുത്തുന്നു: സുപ്രസിദ്ധരായ ഉലമാക്കൾ, മശാഇഖുമാർ പോലുള്ളവരുടെ ഖബറിനു മുകളിൽ എടുപ്പുണ്ടാക്കാൻ സലഫുകൾ അനുവദിച്ചിട്ടുണ്ട്. ജനങ്ങൾക്ക് അവരെ സിയാറത്ത് ചെയ്യാനും തദവസരത്തിൽ വിശ്രമിക്കാനും വേണ്ടിയാണത് (മിർഖാത്ത് 2/372).

പൊതു മഖ്ബറയിലാണെങ്കിൽ മഹാന്മാരുടെ ഖബർ പൊളിച്ചു മാറ്റണമെന്ന ചിലരുടെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് പ്രമുഖ ഹദീസ് പണ്ഡിതൻ ഇമാം ഹാകിം(റ) കുറിച്ചു: ആ അഭിപ്രായമനുസരിച്ചല്ല ഇസ്‌ലാമിക ലോകത്തിന്റെ പ്രവർത്തനം. കിഴക്കും പടിഞ്ഞാറുമുള്ള മുസ്‌ലിം പണ്ഡിതന്മാർ മഹാന്മാരുടെ ഖബറിനു മേൽ എടുപ്പുണ്ടാക്കുന്നതിനെ അംഗീകരിച്ചിട്ടുണ്ട്. സലഫുകളിൽ നിന്നും പിൻഗാമികൾ പിന്തുടർന്നു പോന്നതാണിത്. ഇമാം ബർസലി(റ) പറഞ്ഞത് ഇക്കാര്യം ഇജ്മാആണെന്നത്രെ (അൽ മുസ്തദ്‌റക് 1/370).

എന്നാൽ ശ്രദ്ധേയമായ കാര്യം പൊതുമഖ്ബറകളിൽ മഹാന്മാരുടെ ഖബറാണെങ്കിലും അതിന്മേൽ കെട്ടിടമുണ്ടാക്കരുതെന്ന് പറഞ്ഞവർ പോലും അത് ശിർക്കാണെന്നോ ശിർക്കിലേക്ക് വഴിവെക്കുന്നതാണെന്നോ അല്ല കാരണമായി പറഞ്ഞത്. പൊതുജനങ്ങളുടെ അവകാശം ഹനിച്ചേക്കുമെന്നതാണ്. കെട്ടിടം നിർമിച്ചാൽ അത്രയും സ്ഥലത്ത് മറ്റുള്ളവർക്കു ഖബർ നിർമിക്കാനാവില്ലല്ലോ എന്നു സാരം. കെട്ടിപ്പൊക്കിയാൽ ആ ഖബറിൽ പിന്നെ ഒരാളെ മറവു ചെയ്യാൻ പ്രയാസമാവുകയും ചെയ്യും.

എന്നാൽ ഖബറിനു മേലെ നാലു കല്ലുകൾ വെച്ചാൽ അത് അല്ലാഹുവിൽ പങ്കു ചേർക്കലാണെന്ന വാദം ശിർക്കോളജിസ്റ്റുകളായ മുജാഹിദുകൾക്കു മാത്രമേയുള്ളൂ. ഇസ്‌ലാമുമായി അതിനു ബന്ധമില്ല.  ഖബർ സംരക്ഷിക്കുക, സിയാറത്ത് സജീവമാക്കുക, ബറകത്തെടുക്കാൻ സൗകര്യം ചെയ്യുക പോലുള്ള ആവശ്യങ്ങൾക്കു വേണ്ടി ഖബറുകൾ കെട്ടിയുയർത്താമെന്നും അത് മുസ്‌ലിം ലോകത്തിന്റെ രീതിയാണെന്നും ചുരുക്കം. അതേസമയം മറ്റുള്ളവരുടെ അവകാശങ്ങൾ തടഞ്ഞും അനാവശ്യ പാഴ്‌ചെലവുകൾ വരുത്തിയും ഖബറുകൾ കെട്ടിപ്പൊക്കുകയുമരുത്. ഇതാണ് ഖബറുകൾ കെട്ടിപ്പൊക്കുന്നതിനെ നിരോധിച്ചു കൊണ്ടുള്ള ഹദീസിന്റെ സാരം.

സിയാറത്തും ബറകത്തും

മഹത്തുക്കളുടെ അന്ത്യവിശ്രമ കേന്ദ്രം ബറകത്തുള്ള താണെന്ന് വിശുദ്ധ ഖുർആൻ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ‘മസ്ജിദുൽ ഹറാമിൽ നിന്നും പരിസരം ബറകത്താക്കപ്പെട്ട മസ്ജിദുൽ അഖ്‌സ്വയിലേക്ക് തന്റെ ദാസനെ രാപ്രയാണം നടത്തിച്ച അല്ലാഹു എത്ര പരിശുദ്ധൻ’ (അൽ ഇസ്‌റാഅ് 1).

ഇവിടെ ബൈത്തുൽ മുഖദ്ദസിന്റെ പരിസരത്തുള്ള ബറകത്ത് എന്താണെന്നതിനെ കുറിച്ച് ഇമാം ഖുർതുബി(റ) എഴുതുന്നതു ശ്രദ്ധേയം: അത് അമ്പിയാക്കൾ, സ്വാലിഹുകൾ തുടങ്ങിയവരെ മറമാടപ്പെട്ടതു കൊണ്ടാണ്. അതുകൊണ്ടാണത് മുഖദ്ദസ് (പരിശുദ്ധം) ആയത് (ഖുർതുബി 9/212). ഉമർ(റ) തിരുനബി(സ്വ)യുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളാനുള്ള തന്റെ അവസാന ആഗ്രഹം പ്രകടിപ്പിച്ചതിനെ സംബന്ധിച്ച് ഇമാം ഹാഫിള് അസ്ഖലാനി(റ) പറയുന്നു: ഖബറിൽ കിടക്കുന്നതും സ്വാലിഹീങ്ങളുടെ ചാരത്താവാൻ ആഗ്രഹിക്കണമെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. അവരുടെ ഖബറിൽ ഇറങ്ങുന്ന അനുഗ്രഹം ലഭിക്കാനും നല്ലവരായ സന്ദർശകരുടെ പ്രാർത്ഥന കരസ്ഥമാക്കാനുമാണിത് (ഫത്ഹുൽ ബാരി 3/258). ഇമാം ഗസ്സാലി കുറിക്കുന്നു: മഖ്ബറകൾ എല്ലാം സമമല്ല. അവ സന്ദർശിക്കുന്നതിന്റെ ബറകത്ത് അവിടെ അന്ത്യ വിശ്രമം കൊള്ളുന്നവരുടെ പദവിക്കനുസരിച്ച് വ്യത്യാസപ്പെടുന്നതാണ് (ഇഹ്‌യാ 1/244).

സ്വഹാബത്ത് മുതൽ മുഴുവൻ പണ്ഡിതൻമാരും വിശ്വസിച്ചുപോന്നതും പ്രഖ്യാപിച്ചതുമാണ് മഹാന്മാരുടെ അന്ത്യവിശ്രമ സ്ഥാനങ്ങൾ അല്ലാഹുവിന്റെ റഹ്മത്തും ബറകത്തും ഇറങ്ങുന്ന ഇടങ്ങളാണെന്നത്. ഇതിനെ നിഷേധിക്കുകയും മഖ്ബറകൾ അല്ലാഹുവിന്റെ ലഅ്‌നത്ത് ഇറങ്ങുന്ന സ്ഥലങ്ങളാണെന്ന് അധിക്ഷേപിക്കുകയും ചെയ്ത ബിദഇകൾ സത്യത്തെ തമസ്‌കരിക്കുകയും ഇസ്‌ലാമിന്റെ പൈതൃകങ്ങളെയും തിരുശേഷിപ്പുകളെയും നശിപ്പിക്കുകയുമാണ്. ഇതിനു പ്രമാണങ്ങളുടെ പിൻബലമില്ല. ഇബ്‌നു ഹജറുൽ ഹൈതമി(റ)യുടെ വാക്കുകൾ കൂടി ശ്രദ്ധിക്കുക: സിയാറത്തിന്റെ ലക്ഷ്യം മഹത്തുക്കളുടെ മഖ്ബറകൾ സന്ദർശനം കൊണ്ട് സജീവമാക്കി അവരെ ആദരിക്കലോടൊപ്പം അവരിൽ നിന്നും സന്ദർശകർക്ക് അഭൗതികമായ അനുഗ്രഹം ലഭിക്കുമെന്നതുമാണ്. അല്ലാഹുവിന്റെ റഹ്മത്തിനെ തൊട്ട് ബഹിഷ്‌കൃതരല്ലാതെ ഇതു നിഷേധിക്കുകയില്ല (തുഹ്ഫ 3/201

07/09/2017

ബറകത്തെടുക്കൽ : വഹാബി വൈരുദ്ധ്യം


കേരളത്തിലെ മുജാഹിദു കളെയും മൗലവിമാരെയും സമ്മതിക്കണം.


ഒരു വിഷയത്തിൽ ശിർക്ക് ആരോപിക്കാനും അതേ വിഷയം തന്നെ തൗഹീദാണെന്നു സ്ഥിരപ്പെടുത്താനും ഒരേ പ്രസിദ്ധീകരണമാണ് അവർ ഉപയോഗപ്പുടുത്തുക.

ഒരുദാഹരണം നോക്കൂ..

തബറുക്(ബർകത്തെടുക്കൽ).

നബി (സ)യുടെ വിയർപ്പ്,മുടി തുടങ്ങിയവ കൊണ്ട് ബറകത്തെടുക്കൽ ശിർക്കാണെന്നു
(ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുന്ന കാര്യമാണെന്ന്) സലാം സുല്ലമി  പഠിപ്പിക്കുന്നു."അല്ലാഹുവിന് പുറമെയുള്ള സൃഷ്ടികളിൽ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കൽ ശിർക്കും കുഫ്‌റുമാണ്. പ്രവാചകന്റെ മുടി കൊണ്ടോ വസ്ത്രം കൊണ്ടോ വിയർപ്പ് കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിച്ചു കൊണ്ട് ബറകത്തെടുക്കൽ ഈ വകുപ്പിൽ(ശിർക്ക്,കുഫ്ർ)
പെടുന്നു..."(ശബാബ് വാരിക,2011ഏപ്രിൽ 1.പേജ്:22.)

ശബാബിൽ തന്നെ മറ്റൊരു സുല്ലമി ഇങ്ങനെ കൂടി എഴുതി:"നബി (സ) യുടെ തിരു ശേഷിപ്പുകളായ വിയർപ്പ്,മുടി,വസ്ത്രം തുടങ്ങിയ വസ്തുക്കൾക്ക് മറ്റുള്ളവർക്ക് ബർകത് നല്കുകയെന്നത് സാധാരണ നിലയിൽ സാധ്യമല്ല.മറിച്ചു, അദൃശ്യമായ നിലയിലേ സാധിക്കൂ എന്നത് ഒരു വസ്തുതയാണ്."(ശബാബ് 2011 ഒക്ടോ:21പേജ്28.)

എന്നാൽ അതേ ഗ്രൂപ്പിൽ പെട്ട മറ്റൊരു മൗലവി യാണ് സി.പി ഉമർ സുല്ലമി അദ്ദേഹത്തിന്റെ വാദം നബി (സ) യുടെ മുടി, വിയർപ്പ് തുടങ്ങിയവ കൊണ്ട് ബറകത്തെടുക്കൽ സഹാബികളുടെ ചര്യയിൽ പെട്ടതാണ് അതൊരിക്കലും ശിക്കല്ല എന്നാണ്. സി.പി ഉമർ സുല്ലമി എഴുതുന്നു:"നബി (സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബർകത് സ്വഹാബികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്... നബി (സ)ഒരിക്കൽ ഉമ്മു സുലൈമിന്റെ(റ) വീട്ടിൽ ചെന്ന് അവരുടെ വിരിപ്പിൽ ഉറങ്ങുകയുണ്ടായി.അവർ അവിടെ ഉണ്ടായിരുന്നില്ല.വന്നുകയറിയപ്പോൾ നബി (സ) നിങ്ങളുടെ വിരിപ്പിൽ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു.നബി (സ) യെ അവർ ചെന്നു നോക്കിയപ്പോൾ നന്നായി വിയർത്തൊലിക്കുന്നുണ്ട്. അവർ ആ വിയർപ്പെല്ലാം തുടച്ചെടുത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണർന്ന നബി (സ) ചോദിച്ചു
:ഉമ്മു സുലൈം,എന്താണ് നീ ചെയ്യുന്നത്? അവർ പറഞ്ഞു:അവിടുത്തെ ബർകത് ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നബി (സ)പറഞ്ഞു:ശരി.(ബുഖാരി 2331)." 
(ശബാബ്.2010 നവംബർ 12.പേജ് 31).

ഇത് രണ്ടും ഈ മൗലവിമാർ എഴുതിയത് ശബാബ് വാരികയിൽ.
ഇത്  മുജാഹിദ് പ്രവർത്തകർ തന്നെ വായിക്കുന്നു.
എന്നിട്ടും ഈ വിശ്വാസ വൈരുദ്ധ്യം അവർക്ക് മനസ്സിലാകുന്നില്ല എന്ന് വരുമ്പോൾ......നാം എന്താണ് മനസ്സിലാക്കേണ്ടത്.

ഇവർ
മത പ്രചാരകരല്ല;
നാശിനികളാണ്. 
ഇവരിൽ നിന്നും സമുദായത്തെ അല്ലാഹു സംരക്ഷിക്കട്ടെ..ആമീൻ
___________

03/09/2017

ബറകത്തെടുക്കൽ

മഹാത്മാക്കളുമായി ബന്ധപ്പെട്ട സാധനങ്ങളിലൂടെ ബറകത്തെടുക്കാമെന്ന് സ്വഹീഹായ ഹദീസുകളും പണ്ഢിതന്മാരുടെ പ്രസ്താവനകളും തെളിയിക്കുന്നു. അബൂബക്ര്‍ സ്വിദ്ദീഖ് (റ) വിന്റെ മകള്‍ അസ്മാഅ് (റ) വില്‍ നിന് ഇമാം മുസ്ലിം നിവേദനം ചെയ്യുന്നു:
“ഒരു കുപ്പായം കാണിച്ചുകൊണ്ട് അസ്മാഅ് (റ) പറഞ്ഞു. ഇത് ആഇശഃ (റ) യുടെ അടുക്കലായിരുന്നു. അവര്‍ മരണപ്പെട്ടപ്പോള്‍ ഞാന്‍ കൈവശപ്പെടുത്തി. നബി (സ്വ) ഈ വസ്ത്രം ധരിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ ഇത് കഴുകിയവെള്ളം രോഗികള്‍ക്ക് ഔഷധമായി നല്‍കാറുണ്ട്” (മുസ്ലിം 14/43).
പ്രവാചകരുടെ ശരീരവുമായി ചേര്‍ന്നുനിന്ന കാരണത്താല്‍ ആ വസ്ത്രത്തിന് ഔഷധ വീര്യം കൈവന്നതായി അസ്മാഅ് (റ) മനസ്സിലാക്കിയിരുന്നു. അവര്‍ രോഗികള്‍ക്ക് നബി (സ്വ) യുടെ വസ്ത്രം കഴുകിയ വെള്ളം വിതരണം ചെയ്തിരുന്നു. നബി (സ്വ) യുടെ കാര്യത്തില്‍ മാത്രമല്ല ഈ സവിശേഷതയെന്ന് മുസ്ലിമിന്റെ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി (റ) എഴുതുന്നു.
“സജ്ജനങ്ങളുടെ വസ്ത്രം കൊണ്ടും മറ്റും പുണ്യം കരസ്ഥമാക്കാമെന്ന് ഈ ഹദീസ് തെളിയിക്കുന്നു” (ശറഹുമുസ്ലിം 14/44).
നബി (സ്വ) ഹജ്ജു വേളയില്‍ മുടി വടിച്ച് അന്‍സ്വാറുകള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അബൂത്വല്‍ഹഃ (റ) വിനെ ഏല്‍പ്പിച്ച സംഭവം പ്രസിദ്ധമാണ്. നബി (സ്വ) സ്വന്തം മുടി മുസ്ലിംകള്‍ക്ക് വിതരണം ചെയ്യാന്‍ കല്‍പ്പിക്കുന്നതിലൂടെ ഒരു അന്ധവിശ്വാസ ത്തിനു തുടക്കം കുറിക്കുകയല്ല; അത് ഔഷധമായി ഉപയോഗപ്പെടുത്താമെന്നു സൂചിപ്പി ക്കുകയായിരുന്നു. ഇസ്ലാമിലെ ആത്മീയതയുടെ ഭാഗമാണിത്. ഇത് അവഗണിക്കാനാവില്ല. നബി (സ്വ) വെള്ളം വായിലെടുത്തു. ഒരു പാത്രത്തിലേക്ക്   തുപ്പിയ ശേഷം ആ വെള്ളംകുടിക്കാന്‍ അബൂമൂസാ (റ) നോടും ബിലാല്‍ (റ) നോടും ആവശ്യപ്പെട്ട സംഭവം വിവരിക്കുന്ന ഹദീസ് പ്രസ്തുത അധ്യായത്തില്‍ തന്നെ ഉദ്ധരി ച്ചിട്ടുണ്ട്. ഈ ഹദീസിനു വ്യാഖ്യാനമായി ഇബ്നുഹജര്‍ (റ) എഴുതുന്നു:
“വായില്‍ വെള്ളം എടുത്ത് നബി (സ്വ) പാത്രത്തിലേക്ക് തുപ്പി. നബി (സ്വ) യുടെ തുപ്പുനീരുകൊണ്ട് പാത്രത്തിലുള്ള വെള്ളത്തിന് പുണ്യമുണ്ടാക്കലായിരുന്നു അതുകൊണ്ടുദ്ദേശ്യം” (ഫത്ഹുല്‍ ബാരി 1/395).
യുക്തിവാദികള്‍ക്കും പരിഷ്കരണവാദികള്‍ക്കും ഇതൊക്കെ പരിഹാസത്തിനു വകയായിരിക്കും. പക്ഷേ, ഇസ്ലാമിക പ്രമാണങ്ങള്‍ ഇതഗീകരിക്കുന്നു. ഒരു ആത്മീയ പ്രസ്ഥാനമെന്ന നിലക്ക് ഇസ്ലാമിനെ വീക്ഷിക്കുന്നവര്‍ക്ക് ഈ അധ്യാത്മിക മാനം അവഗണിക്കാനാവില്ല. ബുഖാരി നിവേദനം ചെയ്ത പ്രസ്തുത ഹദീസിന്റെ (നമ്പര്‍ 492) വ്യാ ഖ്യാനത്തില്‍ ഇബ്നുഹജര്‍ (റ) രേഖപ്പെടുത്തുന്നു:
“ഇത് സജ്ജനങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കൊണ്ട് ബറകത്തെടുക്കാമെന്നതിന് രേഖയാകുന്നു” (ഫത്ഹുല്‍ബാരി, 2/349).
മശ്ഹൂദ്ബ്നു റബീഅ് (റ) ല്‍ നിന്ന് ഇമാം ബുഖാരി നിവദനം ചെയ്ത സുദീര്‍ഘമായ ഹദീസിന്റെ വ്യാഖ്യാനത്തില്‍ (നമ്പര്‍ 425) ഇബ്നുഹജര്‍ (റ) എഴുതി:
“നബി (സ്വ) നിസ്കരിക്കുകയും ചവിട്ടുകയും ചെയ്ത സ്ഥലങ്ങള്‍ കൊണ്ട് ബറകത്തെടുക്കാമെന്നതിന് ഈ ഹദീസില്‍ തെളിവുണ്ട്. സ്വാലിഹായ ഒരാളെ, അദ്ദേഹത്തെ ക്കൊണ്ട് ബറകത്തെടുക്കാന്‍ ആരെങ്കിലും ക്ഷണിച്ചാല്‍ കുഴപ്പമൊന്നുമില്ലെങ്കില്‍ ആ ക്ഷണം സ്വീകരിക്കണമെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. ഇമാമോ ആലിമോ ആരു ടെയെങ്കിലും വീട്ടില്‍ വന്നാല്‍ അവരില്‍ നിന്ന് ബറകത്തെടുക്കുന്നതിനുവേണ്ടി അവിടെ ഒരുമിച്ചുകൂടാമെന്നും ഈ ഹദീസ് തെളിയിക്കുന്നു” (ഫത്ഹുല്‍ ബാരി വാ. 2. പേ. 270, 271).
ഇബ്നുകസീര്‍ (റ) എഴുതുന്നു: “ഒന്നിലധികം റിപ്പോര്‍ട്ടുകളില്‍ ഇപ്രകാരം കാണാം. മുആവിയഃ (റ) മകനോട് താന്‍ മരണപ്പെട്ടാല്‍ നബി (സ്വ) തന്നെ ധരിപ്പിച്ച വസ്ത്രത്തില്‍ ജനാസഃ കഫന്‍ ചെയ്യാന്‍ വസ്വിയ്യത് ചെയ്തു. ആ വസ്ത്രം അദ്ദേഹം സൂക്ഷിച്ചുവെച്ചിരുന്നു. കഫന്‍ ചെയ്യുമ്പോള്‍ തന്റെ അടുക്കലുള്ള, നബി (സ്വ) യുടെ മുടിയും നഖങ്ങളും വായിലും മൂക്കിലും രണ്ടു കണ്ണുകളിലും ചെവികളിലും വെക്കാനും മുആവിയഃ (റ) മകനോട് നിര്‍ദ്ദേശിച്ചിരുന്നു” (അല്‍ബിദായതുവന്നിഹായ, 8/179).
അല്‍ഖമതുബ്നു അബീഅല്‍ഖമഃ (റ) തന്റെ മാതാവില്‍ നിന് നിവേദനം ചെയ്യുന്നു: മുആവിയഃ (റ) മദീനയില്‍ വന്നപ്പോള്‍ ആഇശഃ (റ) യുടെ അടുക്കലേക്ക് ഒരാളെ അയച്ചു. നബി (സ്വ) ധരിച്ചിരുന്ന പുതപ്പും നബി (സ്വ) യുടെ മുടിയും കൊടുത്തയക്കാന്‍ ആവശ്യപ്പെട്ടു. ആ വസ്തുക്കളുമായി ആഇശഃ (റ) എന്നെ മുആവിയഃ (റ) വിന്റെ അടുത്തേക്കയച്ചു. ഞാന്‍ അതുമായി മുആവിയഃ (റ) വിന്റെ അരികിലെത്തിയപ്പോള്‍ അദ്ദേഹം ആ പുതപ്പെടുത്തു ധരിച്ചു. പിന്നെ വെള്ളം കൊണ്ട് വരാന്‍ പറഞ്ഞു. ആ മുടി വെള്ളത്തില്‍ മുക്കിയശേഷം വെള്ളം കുടിക്കുകയും ശരീരത്തില്‍ ഒഴിക്കുകയും ചെയ്തു” (അല്‍ബിദായത്തു വന്നിഹായ, 8/165).
മഹാന്മാരുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്ക് ബറകത്തുണ്ടെന്നും ആ ബറകത്തെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ സ്വഹാബാക്കള്‍ അത് ഉപയോഗിച്ചിരുന്നുവെന്നും മേല്‍ വിവര ണത്തില്‍നിന്ന് വ്യക്തമാകുന്നു.

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...