Showing posts with label മുജാഹിദുകളറിയാൻ. Show all posts
Showing posts with label മുജാഹിദുകളറിയാൻ. Show all posts

13/10/2017

പഠിച്ചു വെച്ചോ മുജാഹിലുകളേ..

"പഠിച്ചു  വെച്ചോ.....
മുജാഹിദ് മത യുക്തിവാദികളെ "

ഇലാഹാണ് ,റബ്ബാണ്,ദൈവമാണ് എന്ന വിശ്വാസത്തോടെ...

സൃഷ്ടി സൃഷ്ടാവിനോട് ചോദിക്കുന്നത് എന്ന നിലക്
ചോദിക്കുന്ന കാര്യങ്ങൾ,

വിശ്വസിക്കുന്ന വിശ്വാസങ്ങൾ,

ബഹുമാനിക്കുന്ന രൂപങ്ങൾ

അംഗീകരിക്കുന്ന വിഷയങ്ങളടക്കം 

ഏതേത് കാര്യങ്ങളും

 അഥവാ....

ചോദിക്കുന്ന ഏത് ചോദ്യവും 

അത് വിളിച്ച് പ്രാർത്ഥന ആയാലും വിളിക്കാത്ത പ്രാർത്ഥന ആയാലും

ഏത്   ബഹുമാനവും 

ഏത് വിഷയവും
ഏത് അംഗീകാരവും

അള്ളാഹു വിനല്ലാതെ......
അള്ളാഹുവിനോടല്ലാതെ പറ്റുകയില്ല.
ഈ വിശ്വാസം അടക്കം ശരിയായതൗഹീദ് മാംസത്തിലും മജജയിലും രക്തത്തിലും അലിഞ്ഞ് ചേർന്നവരാണ് സുന്നത്ത് ജമാഅത്തിന്റെ ഏക വക്താക്കളായ സുന്നികൾ.

ആരാണ് അള്ളാഹു എന്നൽപ്പം പറയാം..

ആരാധനക്കർഹനായ,

ഏകനായ, 

ഒരു നിലക്കും ഒരിക്കലും പങ്കുകാരനില്ലാത്ത,

 ഒരു നിലക്കും  ഒരു വസ്തുവിലേക്കും ആശ്രയം ആവശ്യമില്ലാത്ത ,

സകല സൃഷ്ടികളും ആശ്രയിക്കുന്ന ആശ്രയിക്കൽ നിർബന്ധമായ

സർവ്വ ശക്തനായ 

ഒരിക്കലും മരിക്കാത്ത ഉറങ്ങാത്ത 

സർവ്വതും സൃഷ്ടിച്
പരിപാലിക്കുന്ന സർവ്വതും നിയന്ത്രിക്കുന്ന 

ഒരിക്കലും ഒരാളിനാലും ജനിപ്പിക്കപ്പെട്ടവൻ അല്ലാത്ത  ഇനി  ജനിപ്പിക്കുന്നവനുമല്ലാത്ത

അവനേ പോലെ അവൻ മാത്രമായ അള്ളാഹുവാണ് ഇസ്ലാം മത വിശ്വാസികളുടെ ദൈവം. ആ അള്ളാഹുവിനെ മാത്രമാണ് ലോക മുസ്ലിംകൾ ആരാധിക്കുന്നത്.മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒരു നബിക്കും ഒരു വലിയ്യിനും ഒരു വസ്തുവിനും ചാർത്തുന്നില്ല  സുന്നികൾ.....  
ആ വിശ്വാസത്തോടെ  ഒരു നബിയോടും  ഒരു വലിയ്യിനോടും ഒരൊറ്റ വസ്തുവിനോട് പോലും  സഹായം തേടുന്നുമില്ല. 

സർവ്വ സഹായത്തിന്റെയും ഉടമയായ യഥാർത്ഥ സഹായിയായ അള്ളാഹു നിശ്ചയിച്ച കാരണം എന്ന നിലക്ക് 

അവന്റെ പ്രിയക്കാരായ
അവനെ ആത്മാർത്ഥമായി സ്നേഹിച്ച 

അമ്പിയാ ഔലിയാക്കളെ സമീപത്ത് റബ്ബിന്റെ സഹായം പ്രതീക്ഷിച്ച് ജാറങ്ങളിൽ പോകൽ ബറക്കത്തെടുക്കൽ  ,ഖുർആൻ കൊണ്ട് സഹായം പ്രതീക്ഷിക്കൽ ദിക്റാകുന്ന മന്ത്രങ്ങൾ, അതുപോലെ  ഡോക്ടർ, മരുന്ന്  ഹോസ്പിറ്റലുകൾ ഇതൊക്കെ റബ്ബിന്റെ സഹായം ലഭിക്കാൻ അവൻ വെച്ച കാരണമായി മാത്രമാണ് ലോക മുസ്ലിംകൾ വിശ്വസിക്കുന്നത്.

അള്ളാഹു ഉദ്ദേശിച്ച സഹായം പ്രതീക്ഷിച്ചു കൊണ്ട് മുഅമിനീങ്ങൾ കാരണങ്ങളിലേക്ക് ബന്ധപ്പെടുന്നതിനെ വിമർശിക്കുകയാണ് ഇസ്ലാം മതത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന വ്യാജൻമാർ

ആ കാരണങ്ങൾ ഭൗതീകമാകാം അഭൗതീകമാകാം

 കണ്ണുകൊണ്ട് കാണുന്നതാകാം അല്ലാത്തതാകാം

 ശാസ്ത്രം കൊണ്ടും മനുഷ്യ യുക്തിക്കും വിശദീകരിക്കാൻ പറ്റുന്നതാകാം അല്ലാത്ത രൂപത്തിലുള്ളതാകാം....

ഇനിയെങ്കിലും ഖുർആനിന്റെ സുന്നത്തിന്റെ യഥാർത്ഥ ആശയങ്ങൾ പഠിച്ച സമൂഹത്തിന് അത് പഠിപ്പിച്ച ഇമാമീങ്ങളിലൂടെ അവരുടെ പ്രമാണങ്ങളിലൂടെ വ്യാഖ്യാനങ്ങളിലൂടെ ഇസ്ലാം മതം പടിച്ചു മനസ്സിലാക്കൂ....

 റബ്ബ് നിശ്ചയിച്ച കാരണങ്ങളേയും റബ്ബിന്റെ  കഴിവുകളേയും അവൻ ഉദ്ദേശിച്ച സഹായങ്ങളേയും

ഇമാമീങ്ങളെയും  പ്രമാണങ്ങളേയും
 ലോക മുസ്ലിം പാരമ്പര്യങ്ങളേയും തള്ളി കേവലം തലതിരിഞ്ഞ  യുക്തിക്കനുസരിച്ച് സ്വന്തത്തിൽ വ്യാഖ്യാനിച്ച് ,,,കോട്ടി മാട്ടി ,
മാറ്റി മറിച്ച് 
ഇസ്ലാംമതം കൊണ്ട് കബഡി കളിക്കരുതെന്ന്  ഇസ്ലാമിന്റെ പേരിൽ അറിയപ്പെടുന്ന സകല മനുഷ്യ നിർമ്മിത യുക്തിവാദി മതങ്ങളേയും
ഉണർത്തുന്നു......

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...