Showing posts with label ഖബർ സിയാറത്. Show all posts
Showing posts with label ഖബർ സിയാറത്. Show all posts

10/11/2017

ഖബർ കെട്ടിപ്പൊക്കൽ, ഫൈസൽ മൗലവിയുടെ ഏകാഭിനയം കണ്ട് രോമാഞ്ചം കൊള്ളേണ്ട.

*ഫൈസൽ മൗലവിയുടെ തരികിട  തിരിച്ചറിയാം.* 
==============

പ്രീ പ്ലാന്ഡ്  മുഖാമുഖങ്ങളും,  ഉത്തരം മുട്ടുമ്പോൾ പരിഹാസം കൊണ്ട് നാണം മറച്ചു രക്ഷപ്പെടുന്നതും സ്ഥിരംഏർപ്പാടാക്കിയ ഈ  മൗലവിടെ ചില ഏകാഭിനയങ്ങളുടെ വിഡിയോകൾ കാണാനിടയായി.  യൂട്യൂബും ക്ലിപ്പുകളും പ്രമാണങ്ങളാക്കി അവയെ തഖ്ലീദ് ചെയ്യുന്ന വിഭാഗത്തിൽ പെട്ടവർ തന്നെയാണ് ഈ ക്ലിപ്പുകൾ എനിക്കെത്തിച്ച എന്റെ സുഹൃത്തുക്കൾ. ഇബ്നു ഹജർ അസ്‌കലാനി തങ്ങൾടെ ഒരഭിപ്രായത്തെ കുറിച്ച് ചോദിച്ചപ്പോൾ ഞങ്ങളാരെയും തഖ്ലീദ് ചെയ്യൂല എന്നായിരുന്നു മറുപടി.  എന്തായാലും ഇപ്പൊ തഖ്ലീദ് ചെയ്ത മൊതല് കൊള്ളാം,, ഫൈസൽ മൗലവി . 😆

വിഷയത്തിലേക്ക് വരാം. 
ഖബർ കെട്ടിപ്പൊക്കുക എന്ന വിഷയത്തിലാണ് ചർച്ച ചെയ്യുന്നത്.  ☝🏻
ഏത് വിഷയം ചർച്ച ചെയ്യ്താലും ഖബർ ആരാധനയിലേക്ക് ഇവർ എത്തിച്ചേരുന്നത് പതിവാണ് എന്ന കാര്യം കുറച്ചെങ്കിലും സംവാദങ്ങളിൽ ഇടപെട്ടവർക്കറിയാം.  ഇതും അതുപോലെ തന്നെയായിരുന്നു.  കൊണ്ട് വന്ന തെളിവ്  എന്ന് സുഹൃത്തുക്കൾ വാദിക്കുന്നതൊക്കെ.  ഖബറിനെ ആരാധിക്കരുത്,  സുജൂദ് ചെയ്യരുത്...  ഈ വിധത്തിലുള്ളതായിരുന്നു. 
ഇതും കൊണ്ടുവന്നവരെ ഞാൻ കുറ്റപ്പെടുത്തുന്നില്ല, കാരണം അവരുടെ കയ്യിൽ ഇതിനുള്ള തെളിവുകളെ ഉള്ളൂ.  
ഖബർ ആരാധനയെ എതിർക്കാനുള്ള തെളിവുകൾ മാത്രമേ പ്രാമാണികമായി ലഭ്യമാകൂ എന്ന തിരിച്ചറിവായിരിക്കാം ഇക്കൂട്ടരെ ഈ നിലവാരത്തകർച്ചയിലേ ക്ക് എത്തിച്ചത്. മഹാന്മാരുടെ മഖ്ബറകൾ സിയാറത് ചെയ്യുന്നതും,  ഇസ്തിഗാസയും,  തവസ്സുലുമൊക്കെ  എങ്ങനെയെങ്കിലും ഖബറാരാധനയാക്കി മാറ്റി തെറ്റിദ്ധരിപ്പിക്കാൻ ഇവർ നടത്തുന്ന ശ്രമങ്ങൾക്ക് കാലങ്ങൾ പഴക്കമുണ്ട്. അങ്ങനെ ഖബറാരാധനയാക്കിയാലേ ഈ തെളിവുകൾ സുന്നികളുടെ മേലെ ചാർത്താൻ പറ്റൂ. നോർത്തിന്ത്യയിലും  കേരളത്തിനു പുറത്തുള്ള മറ്റെവിടെയൊക്കെയോ  അമുസ്ലീംങ്ങളും, ഇസ്ലാമിക ബാലപാഠങ്ങൾ പോലുമറിയാത്ത മുസ്ലിം നാമധാരികളും  ചെയ്യുന്ന ചെയ്തികളുടെ ഉത്തരവാദിത്തം സുന്നികളുടെ തലയിൽ കെട്ടിവെച്ചുകൊണ്ട് ചില ക്ലിപ്പുകളിട്ടു കൊണ്ട്  ഖബറാരാധനക്കെതിരായ ഹദീസും ഓതി ക്യാമറക്കു മുന്നിൽ ഈ വിദ്വാൻ നടത്തിയ ഏകാഭിനയം കണ്ടു കൊണ്ട് രോമാഞ്ചം കൊണ്ട് ദീൻ പഠിപ്പിക്കാൻ ക്ലിപ്പുകളുമായി ഊര് തെണ്ടുന്ന  പ്രിയപ്പെട്ട സുഹൃത്തുക്കളെ നിങ്ങൾ  ആദ്യം നിർത്തേണ്ടത് ഈ തരംതാഴ്ന്ന ജാഹിലുകളെ തഖ്ലീദ് ചെയ്യുന്ന പരിപാടിയാണ്. ഈ ക്ലിപ്പുകളെ കുറിച്ച് ഒന്ന് ഇജ്തിഹാദ് ചെയ്യാമായിരുന്നില്ലേ നിങ്ങൾക്ക് (ഓരോ മുജാഹിദും ഓരോ മുജ്തഹിദാണല്ലോ ).  എന്നാലെങ്കിലും കാര്യത്തിന്റെ സത്യാവസ്ഥ അറിയാമായിരുന്നു. 

ഏർവാടി,  അജ്‌മീർ ദർഗ്ഗകളിലൊക്കെ പോയവർക്കറിയാം അവിടുത്തെ സന്ദർശകരിൽ നല്ലൊരു ഭാഗം അമുസ്ലിംങ്ങളാണ്.  അവര് അവിടെ അവരുടേതായ ചില രീതികളിൽ പ്രാര്ഥിക്കുന്നുമുണ്ട്, ഇത്തരം വീഡിയോകൾ ചെത്തിക്കൂർപ്പിച്ചു വിൽപനക്കു വെക്കുന്നതിനു മുൻപ്   ഇതൊക്കെ ശരിയാണെന്ന് ഒരു sunni പണ്ഡിതനും പറഞ്ഞിട്ടുണ്ടോ എന്നെങ്കിലും ഒന്ന് പരിശോധിക്കാമായിരുന്നു.

മറ്റൊരു കാര്യം ഒരു മഖ്ബറയിൽ നടക്കുന്ന ഒരു മനുഷ്യന്റെ വീഡിയോ കാണിച്ചു കൊണ്ട് ടിയാൻ പറയുകയാണ് അത് ഖബറിനെ ത്വവാഫ്  ചെയ്യുകയാണത്രെ.  മാത്രമല്ല ഇത്തരത്തിൽ ത്വവാഫും സഅയുമൊക്കെ ഇവിടെങ്ങളിൽ സാധാരണ നടക്കാറുമുണ്ടെന്ന്. 
ഇതിന്  അയാൾ AP അബൂബക്കർ മുസ്ലിയാരുടെ വാക്കുകൾ കൂട്ടിച്ചേർത്ത് ഒരു വൻകളവും  പ്രചരിപ്പിക്കുന്നുണ്ട്.  ഖബറിനെ ത്വവാഫ് ചെയ്യാമോ എന്ന ചോദ്യത്തിന് പാടില്ലെന്ന് തന്നെയാണ് ഉത്തരം നൽകിയത്,  എന്നാൽ ത്വവാഫ്  എന്ന് നിയ്യത്തില്ലാതെ ഒരാൾ ദിക്റുകൾ  ചൊല്ലിയോ യാസീൻ ഓതിക്കൊണ്ടോ ഖബറിന് ചുറ്റും നടന്നാൽ അത് ത്വവാഫ് ആവുകയില്ല  എന്നും കൂടെ അതിൽ മറുപടികൊടുക്കുന്നുണ്ട്.  ഈ വാക്കിൽ  കയറി അത് ത്വവാഫ് ചെയ്യാമെന്ന് തന്നെയാണ് AP പറഞ്ഞതെന്ന് ദുർവ്യാഖ്യാനിക്കാൻ ഒന്ന് ഉരുണ്ടു കളിച്ചു നോക്കി  പുള്ളിക്കാരൻ. "അല്ലെങ്കിലും നിങ്ങൾക്ക് നിയ്യത്തോടെയാണെങ്കിലല്ലേ എല്ലാം ശരിയാകൂ.. " എന്ന തോതിലുള്ള ഒരു പരിഹാസ ധ്വനിയോടെ ആ ഭാഗം അയാൾ വിഴുങ്ങുകയാണ്.  എന്നാൽ നിയ്യത്തില്ലെങ്കിലും ശരിയാകും എന്ന് പറയാനോ സമര്ഥിക്കാനോ ഇയാൾ നില്കുന്നില്ല,  കാരണം ചെറുതെങ്കിലും ചെറിയ ഒരു തെറ്റിദ്ധാരണ തെറ്റിദ്ധാരണ പരത്തുക എന്നതാണല്ലോ ഉദ്ദേശം.

മൗലവിക്ക് ത്വവാഫിന്റെ ശർത്തും ഫർളും അറിയില്ലെന്ന കാര്യം പൊട്ടെ,  ത്വവാഫ് എന്നാൽ അത് കഅബയെ ആരാധിക്കലാണ് എന്നാണോ മൗലവി ധരിച്ചുവെച്ചിരിക്കുന്നത് 😆,  അങ്ങനെ ഏതെങ്കിലും ഒരു വസ്തുവിന് ചുറ്റും നടന്നാൽ അത് ആ വസ്തുവിനെ ആരാധിക്കലാകുമോ ?,  ശിർക്കാകുമോ ?

അല്ല മൗലവീ  എന്താണ് ആരാധന,  എന്താണ് ശിർക്ക് ? പുതിയ വല്ലതും updation ഉം വന്നോ അറിയാനായി ചോദിച്ചതാ.   എന്നാൽ ഇന്നു  തുടങ്ങിക്കോളൂ പുതിയ ശിർക്കുകൾ.. മരംചുറ്റിക്കളി,  കസേരകളി തുടങ്ങിയ കുട്ടിക്കളി മുതൽ ശിർക്ക്‌ ഇങ്ങുപോരട്ടെ,  റൗണ്ടബൗട് വഴികളിൽ വാഹനം ഓടിക്കുന്ന ഷിർക്കൊക്കെ എങ്ങെനെ ഇല്ലാതാക്കും ?റോഡുകളിലൊക്കെ  തൗഹീദിന്റെ നിയമം കൊണ്ട് വരണ്ടേ ഞമ്മക്ക്. 
🤦‍♂🤦‍♂🤦‍♂🤦‍♂


ഫത്ഹുല്മുഈന് വായിച്ചു കൊണ്ട് കോടതിയിൽ നിന്ന് കേസ്ജയിച്ചു  ഒരുമഹല്ലു മുഴുവൻ മുജാഹിദായി എന്ന് വെച്ചുകാച്ചുന്ന ഒരു വീഡിയോയും ഉണ്ടല്ലോ,  ഈ പാതിരിക്കറിയാം എന്ത് പറഞ്ഞാലും അതൊരു എല്ലിന്കഷണമാക്കിയെടുത്തുകൊണ്ട് ഓടാൻ കുറേ കുഞ്ഞാടുകൾ തങ്ങൾക്കുണ്ടെന്ന്., വിവരമില്ലെന്ന വിവരം പോലുമില്ലാത്ത പാവങ്ങൾ,  അവറ്റകൾ ഇതെല്ലാം പൂര്ണശരിയാണ് എന്ന ധാരണയിൽ എവിടെങ്കിലും പോസ്റ്റി കുടുങ്ങി പണ്ടാരമടയും.  ഒരു മഹല്ല് പള്ളിയുടെ ഭരണം കയ്യടക്കി എന്ന് വെച്ചാൽ ആ മഹല്ല് മുഴുവൻ മുജാഹിദായി എന്നാണോ മൗലവി ?

9ആമത്തെ തൗഹീദും റിലീസാകാൻ പോകുന്നു മൗലവീ,  അതിനെ പ്രതിരോധിക്കാൻ ഇനി നിങ്ങടെ തൗഹീദ് പുതുക്കിപ്പണിയേണ്ടി  വരുമോ എന്നുള്ള സ്വന്തം കാര്യം നോക്കിക്കോ  മൗലവീ,  അതിനായി കുഞ്ഞാട് പടയെ സജ്ജമാക്കിക്കോളൂ. 
ദീനിന്റെ കാര്യം നോക്കാൻ ഇവിടെ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുണ്ട്.
☝🏻☝🏻☝🏻

04/11/2017

ഖബർ ചുംബിക്കൽ. വിശദമായി.


ഖബ്ർ ചുംബിക്കൽ(advanced)
ജീവിതകാലത്ത് മഹാന്മാരെ സന്ദർശിക്കുമ്പോൾ സ്വീകരിക്കേണ്ട മര്യാദ മരണ ശേഷം അവരെ സന്ദർശിക്കുമ്പോഴും സ്വീകരിക്കണം. ജീവിതകാലത്ത് അവരെ സന്ദർശിക്കുമ്പോൾ അവരുടെ എത്ര സമീപമാണ് പോയി നിന്നിരുന്നത് അതേ ദൂര പരിധിയിൽ തന്നെയാണ് മരണശേഷം അവരെ സന്ദർശിക്കുമ്പോഴും നിൽക്കേണ്ടത്. അപ്പോൾ ഖബ്റുമായി ചേർന്ന് നിൽക്കുന്നതും ഖബ്റിന്റെ മുകളിൽ സ്ഥാപിച്ച പെട്ടിയോ മറ്റോ തൊടുന്നതും അവ ചുംബിക്കുന്നതും കറാഹത്താണ്. ഇബ്നു ഹജറുൽ ഹയ്തമി(റ) എഴുതുന്നു:
"ويقرب" ندبا "زائره" من قبره "كقربه منه" إذا زاره "حيا" احتراما له والتزام القبر أو ما عليه من نحو تابوت ولو قبره صلى الله عليه وسلم بنحو يده وتقبيله بدعة مكروهة قبيحة(تحفة: ١٧٥/٣)
മയ്യിത്തിനെ ആദരിക്കുന്നതിന്റെ ഭാഗമായി ജീവിതകാലത്ത് അവനെ സന്ദർശിക്കുമ്പോൾ അവന്റെ എത്ര സമീപത്താണോ പോയി നിന്നിരുന്നത് അതേ ദൂരപരിധി കണക്കിലെടുത്ത് സന്ദർശകൻ പോയി നില്ക്കുന്നതാണ് സുന്നത്ത്. ഖബ്റിനെയൊ അതിന്റെ മുഖളിൽവെച്ച പെട്ടി പോലെയുള്ളതിനെയോ കൈകൊണ്ടു തൊടുന്നതും അതിനെ ചുംബിക്കുന്നതും കറാഹത്തായ ആചാരമാണ്. നബി(സ) യുടെ ഖബ്റാണെങ്കിൽ പോലും നിയമം മറ്റൊന്നല്ല. (തുഹ്ഫത്തുൽ മുഹ്താജ്: 3/175)   മരണ ശേഷം മഹാന്മാരെ ആദരിച്ചും ബറകത്തിനു വേണ്ടിയും ചുംബിക്കുന്നത സുന്നത്താണല്ലോ. മഹാനായ സിദ്ദീഖ്(റ) വഫത്തായ നബി(സ)യുടെ മുഖത്ത് നിന്ന് വസ്ത്രം നീക്കി ചുംബിച്ച സംഭവം ഇമാം ബുഖാരി(റ) സ്വഹീഹിൽ (1241) രേഖപ്പെടുത്തിയിട്ടുണ്ട്.  
حدثنا بشر بن محمد أخبرنا عبد الله قال أخبرني معمرويونس عن الزهري قال أخبرني أبو سلمة أن عائشة رضي الله عنها زوج النبي صلى الله عليه وسلم أخبرته قالت أقبلأبو بكر رضي الله عنه على فرسه من مسكنه بالسنح حتى نزل فدخل المسجد [ ص: 419 ] فلم يكلم الناس حتى دخل على عائشة رضي الله عنها فتيمم النبي صلى الله عليه وسلم وهو مسجى ببرد حبرة فكشف عن وجهه ثم أكب عليه فقبله ثم بكى فقال بأبي أنت يا نبي الله لا يجمع الله عليك موتتين أما الموتة التي كتبت عليك فقد متها(صحيح البخاري : ١١٦٥)

ആഇഷാ(റ) വില നിന്ന് നിവേദനം: 'സുൻഹ്'  എന്ന സ്ഥലത്തുള്ള വീട്ടിൽ നിന്ന്  അബൂബക്കർ (റ) കുതിരപ്പുറത്ത് കയറി പളളിയിൽ വന്നു. ജനങ്ങളോട് യാതൊന്നും സംസാരിക്കാതെ ആഇഷാ(റ) യുടെ വീട്ടിൽ വന്ന അദ്ദേഹം വസ്ത്രം കൊണ്ട് മൂടപ്പെട്ട നബി(സ) യെ സമീപിച്ചു.നബി(സ) യുടെ മുഖത്ത്നിന്ന് വസ്ത്രം നീക്കി നബി(സ) യെ ചുംബിച്ചു. കരഞ്ഞുകൊണ്ടദ്ദേഹം നബി(സ) യെ വിളിച്ചു പറഞ്ഞു."അല്ലാഹുവിന്റെ  പ്രവാചകരെ! അങ്ങയിക്ക് വേണ്ടി എന്റെ പിതാവിനെ സമർപ്പിക്കാൻ ഞാനൊരുക്കമാണ്.അങ്ങയിക്ക് രണ്ട് മരണത്തെ അള്ളാഹു സംഘടിപ്പിക്കുകയില്ല. അങ്ങയിക്ക് അള്ളാഹു നിർബന്ദമാക്കിയ മരണം അങ്ങയിക്ക് സംഭവിച്ചിരിക്കുന്നു".(ബുകാരി :1165)
ഈ ഹദീസ് വിശദീകരണത്തിൽ ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:
وفى هذه الأحاديث جواز تقبيل الميت تعظيما وتبركا
ആദരിച്ചും ബറകത്തിനു വേണ്ടിയും മയ്യിത്തിനെ ചുംബിക്കൽ അനുവദനീയമാണെന്നതിനു ഈ ഹദീസുകൾ രേഖയാണ്. (ഫത്ഹുൽബാരി)അതേപോലെ ബറകത്തുദ്ദെഷിച്ച് ഖബ്റും ഉമ്മറപ്പടിയും ചുംബിക്കലും തൊട്ടു മുത്തലും സുന്നത്താണെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ഇബ്നു ഹജറുൽ അസ്ഖലാനി(ര്0 എഴുതുന്നു: 
إستنبط بعضهم من مشروعية تقبيل الأركان جواز تقبيل كل من يستحق التعظيم من آدمي وغيره فأما تقبيل يد الآدمي فيأتي في كتاب الأدب ، وأما غيره فنقل عن الإمام أحمد أنه سئل ، عن تقبيل منبر النبي (ص) وتقبيل قبره فلم ير به بأساً ، وإستبعد بعض أتباعه صحة ذلك ونقل ، عن بن أبي الصيف اليماني أحد علماء مكة من الشافعية جواز تقبيل المصحف وأجزاء الحديث وقبور الصالحين. إبن حجر - فتح الباري -الجزء : ( 3 ) - رقم الصفحة : (375 )
മനുഷ്യരിൽ നിന്നും അല്ലാത്തവയിൽ നിന്നും ആദരവർഹിക്കുന്ന ഏതിനെയും ചുംബിക്കൽ സുന്നത്താണെന്ന് കഅബയുടെ മൂലകൾ ചുംബിക്കൽ സുന്നത്താണെന്നതിൽ നിന്ന് ചില പണ്ഡിതന്മാർ കണ്ടെത്തിയിരിക്കുന്നു. മനുഷ്യന്റെ കൈചുംബിക്കുന്നകാര്യം അദബിന്റെ അധ്യായത്തിൽ വരുന്നുണ്ട്. അല്ലാത്തതിനെ കുറിച്ച്  ഇവിടെ പരമാര്ശിക്കാം. (നബി(സ)യുടെ മിമ്പറും കബ്റും ചുംബിക്കുന്നതിനു യാതൊരു വിരോധവുമില്ലെന്ന് ഇമാം അഹ്മദ്(റ) വിനെ തൊട്ട് ഉദ്ദരിക്കപ്പെടുന്നുണ്ട്. മുസ്വഹഫ്, ഹദീസ് ഗ്രന്ഥങ്ങൾ, സ്വാലിഹീങ്ങളുടെ ഖബ്റുകൾ എന്നിവ ചുംബിക്കൽ അനുവദനീയമാണെന്ന് മക്കയിലെ പ്രമുഖ ശാഫിഈ പണ്ഡിതരിലൊരാളായ ഇബ്നുസ്സ്വയ്ഫിൽയമാനി(റ) പ്രസ്താവിച്ചതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു. (ഫത്ഹുൽ ബാരി: 3/475) 
ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതൻ ഇമാം റംലി(റ) യുടെ പരിഗണനക്കു വന്ന ഒരു ചോദ്യവും മറുവടിയും ചുവടെ കുറിക്കുന്നു:  
ചോദ്യം.
(وسئل) عن تقبيل أضرحة الصالحين هل يكره أو لا ؟
മഹാന്മാരുടെ ഖബ്റുകൾ ച്ചുംബിക്കൾ കറാഹത്താണോ അല്ലേ?
മറുവടി. 
 بأن فعل ذلك للتبرك لا يكره فقط صرحوا بأنه إذا عجز عن استلام الحجر الأسود يسن له أن يشير بعصا ، وأن يقبلها ، وقالوا أي أجزاء البيت قبل فحسن . (فتاوي الرملي: ١٠٦/٤)

ബറകത്തിനുവേണ്ടി മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നത് കറാഹത്തല്ല. ഹജറുൽ അസ് വദ് തൊട്ടു മുത്താൻ സാധിക്കാത്തവർ ഒരു വടികൊണ്ട് അതിലേക്കു ചൂണ്ടി അത് ചുംബിക്കൽ സുന്നത്താണെന്ന് കര്മ്മ ശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബയുടെ ഏത് ഭാഗം ചുംബിക്കുന്നതും നല്ലതാണെന്നും അവർ പ്രസ്ഥാപിച്ചിട്ടുണ്ട്. (ഫതാവാറംലി: 4/106)
ഇമാം റംലി(റ) എഴുതുന്നു:
نعم إن قصد بتقبيل أضرحتهم التبرك لم يكره كما أفتى به الوالد رحمه الله، فقد صرَّحوا بأنه إذا عجز عن استلام الحجر يسن أن يشير بعصا وأن يقبِّلها، وقالوا: أي أجزاء البيت قبَّل فحسن. (نهاية المحتاج: ٣/٣٤)

പിതാവ് ഫത് വ കൊടുത്തത് പോലെ ബറക്കത്തുദ്ദേശിച്ച് മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നത് കറാഹത്തല്ല. ഹജറുൽ അസ് വദ് തൊട്ടുമുത്താൻ സാധിക്കാത്തവർക്ക്   ഒരു വടി കൊണ്ട് അതിലേക്കു ചൂണ്ടി ആ വടി ചുംബിക്കൽ സുന്നത്താണെന്ന് കര്മ്മശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബത്തിന്റെ ഏതു ഭാഗം ചുംബിക്കുന്നതും   നല്ലതാണെന്നും അവർ പ്രസ്ഥാപിച്ചിട്ടുണ്ട്. (നിഹായ: 3/34)
ഇമാം റംലി(റ) യുടെ പ്രസ്തുത പരാമാർശത്തെ അധികരിച്ച് അലിയ്യു ശബ്റാമുല്ലസി(റ) എഴുതുന്നു: 
قال ع ش قوله م ر بتقبيل أضرحتهم ومثلها غيرها كالأعتاب وقوله فقد صرحوا الخ أي فيقاس عليه ما ذكر وقوله بأنه إذا عجز الخ يؤخذ من هذا أن محلات الأولياء ونحوها التي تقصد زيارتها كسيدي أحمد البدوي إذا حصل فيها زحام يمنع من الوصول إلى القبر أو يؤدي إلى اختلاط النساء بالرجال لا يقرب من القبر بل يقف في محل يتمكن من الوقوف فيه بلا مشقة ويقرأ ما تيسر ويشير بيده أو نحوها إلى الولي الذي قصد زيارته أي ثم قبّل ذلك اه‍ ع ش (٣/٣٤)

മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നതിന്റെ വിധിതന്നെയാണ് അവയുടെ ഉമ്മറപ്പടി ചുംബിക്കുന്നതിനുമുള്ളത്.ഹജറുൽ അസ് വദ് ചുംബിക്കുന്നതിനോട് മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നതിനെയും താരതമ്യം ചെയ്യണമെന്നാണ് ഇമാം റംലി(റ) യുടെ പരമാർശത്തിന്റെ താല്പര്യം. അതനുസരിച്ച് സയ്യിദ് അഹ്മദുൽബദവി(റ) നെ പോലെയുള്ള സിയാറത്ത് ലക്ഷ്യമാക്കുന്ന മഹാന്മാരുടെ ഖബ്റുകളിൽ തിരക്കോ സ്ത്രീപുരുഷ സങ്കലനമോ ഉണ്ടെങ്കിൽ ഖബ്റിന്റെ സമീപത്തേക്ക് സന്ദർശകൻ പോകരുത്. പ്രുത്യുത ബുദ്ദിമുട്ട് കൂടാതെ നില്ക്കാൻ പറ്റിയ ഒരു സ്ഥലത്ത് നിന്ന് സാധിക്കുന്നത്ര ഖുർആൻ പാരായണം ചെയ്ത് കൈകൊണ്ടോ മറ്റോ സിയാറത്ത് ചെയ്യാനുദ്ദേശിച്ച വലിയ്യിലേക്ക് ചൂണ്ടി അവർ ചുംബിക്കണം. (ഹാശിയത്തുന്നിഹായ: 3/34)       
അലിയ്യു ശബ്റാമുല്ലസി(റ) യുടെ മേൽ വാചകം എടുത്ത് വെച്ച് അല്ലാമ ശർവാനി(റ) പറയുന്നു:  
واعتمد شيخنا ذلك أي ما تقدم عن النهاية وع ش،
മുമ്പ് പറഞ്ഞത് പ്രബലമാണെന്ന് ശൈഖുനാ പ്രസ്ഥാപിച്ചിരിക്കുന്നു. (ഹാഷിയാത്തു ശർവാനി : 3/176)
ഇബ്നു ഹജർ(റ) എഴുതുന്നു: 
وعلم مما تقرر كراهة مس مشاهد الأولياء وتقبيلها، نعم إن غلبه أدب أو حال فلا كراهة(حاشية الإيضاح: ٤٩٢)


ഔലിയാക്കളുടെ മക്ബറകൾ സ്പർശിക്കുന്നതും ചുംബിക്കുന്നതും കറാഹത്താണെന്ന് ഇതുവരെയുള്ള വിവരണത്തിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഒരാൾക്ക്‌ അനിയന്ത്രിതമായ അദബോ ഹാലോ വന്നാൽ കറാഹത്തില്ല. (ഹാഷിയാത്തുൽ ഈളാഹ്: 492)

ഇബ്നു ഹജർ(റ) എഴുതുന്നു:
إلا إن غلبه أدب أو حال، وروي بلالاً رضي الله عنه لما زار المصطفى -صلى الله عليه وسلم - جعل يبكي ويمرغ خديه على القبر الشريف.

ഒരാൾക്ക്‌ നിയന്ത്രിക്കാൻ സാധിക്കാത്ത വിധം അദബോ ഹാലോ ഉണ്ടായാൽ കറാഹത്തില്ല. മഹാനായ ബിലാൽ(റ) നബി(സ) യെ സന്ദർശിച്ചപ്പോൾ കരഞ്ഞ് മുഖം നബി(സ) യുടെ ഖബ്റിൻ മേൽ വെച്ച് ഉരുട്ടിയിരുന്നതായി റിപ്പോർട്ട്‌ വന്നിട്ടുണ്ട്. 
അല്ലാമ ബാഇശ്നി(റ) എഴുതുന്നു: 
التمسح بالقبور قال الإمم أحمد لا بأس به، وقال الطبري: يجوز، وعليه عمل العلماء والصالحين، وقال النووي: يكره إلصاق الظهر والبطن بجدار القبر، ومسحه باليد وتقبيله(بغية المستر شدين: ص:١٨)
http://sunnisonkal.blogspot.com/
ഖബ്റുകൾ തടവുന്നതിനു വിരോധമില്ലെന്ന് ഇമാം അഹ്മദ്(റ) പ്രസ്ഥാപിച്ചിരിക്കുന്നു. അത് അനുവദനീയമാണെന്നും പണ്ഡിതന്മാരും സ്വാലിഹീങ്ങളും അതനുസരിച്ചാണ് പ്രവർത്തിച്ച് വരുന്നതെന്നും ഇമാം ത്വബ് രി(റ) പ്രസ്താവിച്ചിരിക്കുന്നു. എന്നാൽ മുതുകും വയറും ഖബ്റിനോട് ചേർക്കുന്നതും കൈകൊണ്ടു ഖബ്റ് തടവുന്നതും ഖബ്ർ ചുംബിക്കുന്നതും കറാഹത്താണെന്ന് ഇമാം നവവി(റ) പറയുന്നു: (ബിഗ്‌ യ :18) 
അല്ലാമ ഐനി(റ) പറയുന്നു: 
http://sunnisonkal.blogspot.com/
ബറകത്തുദ്ദേശിച്ച് ശ്രേഷ്ടമായ സ്ഥലങ്ങൾ ചുംബിക്കുന്നതും സ്വാലിഹീങ്ങളുടെ കൈകാലുകൾ ചുംബിക്കുന്നതും ഉദ്ദേശ്യത്തിന്റെ തോതനുസരിച്ച് നല്ല കാര്യമാണ്. നബി(സ) ചുംബിച്ചിരുന്ന ഹസൻ(റ) വിന്റെ പൊക്കിൾ വെളിവാക്കിക്കൊടുക്കുവാൻ മഹാനായ അബൂഹുറൈറ(റ) ഹസൻ(റ) വിനോട് ആവശ്യപ്പെടുകയും ആ സ്ഥലം അബൂഹുറൈറ(റ) ചുംബിക്കുകയും ചെയ്തു. നബി(സ)യുടെയും അവിടുത്തെ സന്താനങ്ങളുടെയും ആസാറു കൊണ്ട് ബറകത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അബൂഹുറൈറ(റ) അത് ചുംബിച്ചത്. മഹാനായ സാബിതുൽബുനാനി(റ) അനസ്(റ) ന്റെ കൈ ചുംബിക്കാതെ വിടാറില്ല. നബി(സ)യുടെ കൈ സ്പർശിച്ച കൈയാണ് അതെന്ന് അവർ പറയുകയും ചെയ്യുമായിരുന്നു. (ഉംദത്തുൽഖാരി: 9/714)  
ബർമാവി(റ) യെ ഉദ്ദരിച്ച് ബുജയ് രിമി(റ) എഴുതുന്നു: 
وفى البجيرمي عن البرماوي ما نصه: (٤٩٦/١) نعم إن قصد بتقبيل أضر حتهم أي وأعتابهم التبرك لم يكره، وهذا هو المعتمد   
ബറക്കത്തുദ്ദെഷിച്ച് മഹാന്മാരുടെ ഖബ്റുകളോ ഉമ്മറപ്പടികളോ ചുംബിക്കുന്നത് കറാഹത്തില്ല. ഇതാണ് പ്രബല വീക്ഷണം. (ബുജയ് രിമി : 1/.496)
ഇബ്നു ഹജർ(റ) എഴുതുന്നു: 
وقد تغلب المحبة والشوق على بعض الناس فترفع الحجب عن نظره ويصير كالمشاهد لوجهه المكرم صلى الله عليه وسلم المماس لحبيبه حتى يخرجه ذلك عن قياس العادات الى حقائق المنازلات(الجوهر المنظم: ١٨٣)

ചിലപ്പോൾ മഹബ്ബത്തും അനുരാഗവും ചിലര്ക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നേക്കാം. അപ്പോൾ എല്ലാ മറകളും നീക്കപ്പെടുന്നതും നബി(സ)യുടെ തിരുമുഖം നേരിൽ നോക്കിക്കാണുന്ന പ്രതീതി അനുഭവപ്പെടുന്നതും അതോടെ പതിവിന്റെ അതിർവരമ്പുകൾ ഭേദിച്ച് യാതാർത്ഥ്യത്തിന്റെ ലോകത്തേക്ക് അവൻ ഉയരുന്നതുമാണ്. (അൽജൗഹറുൽ മുനള്വം: 183)
ثم رأيت الخطيب ابن جملة ذكر ما قلته، فإنه لما ذكر عن ابن عمر وبلال رضي الله عنهم ما قلته مما مر قال: لا أشك أن الإستغراق فى المحبة يحمل على الإذن فى ذلك، والمقصود من ذلك كله الإحترام والتعظيم، والناس تختلف مراتبهم فى ذلك، كما كانت تختلف فى حيوته صلى الله عليه وسلم فالناس حين يرونه، لا يملكون أنفسهم، بل يبادرون إليه، وأناس فيهم أناة يتأخرون، والكل على خير اه(الجوهر المنظم: ١٨٤)
നാം പറഞ്ഞതെല്ലാം ഖത്വീബ് ഇബ്നു ജുംല(റ) പറഞ്ഞതായും എനിക്ക് കാണാൻ സാധിച്ചു. ബിലാൽ(റ) ന്റെയും ഇബ്നു ഉമർ(റ) യുടെയും സംഭവം വിവരിച്ച് അദ്ദേഹം പറയുന്നു. മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സ്നേഹം അതെല്ലാം അനുവദിക്കുമെന്നതിൽ എനിക്ക് സന്ദേഹമില്ല. അതുകൊണ്ടെല്ലാം ലക്ഷ്യമാക്കുന്നത് ബഹുമാനവും ആദരവും മാത്രമാണ്. നബി(സ) യുടെ ജീവിത കാലത്തെന്ന പോലെ ഈ വിഷയത്തിൽ ജനങ്ങൾ പല തരക്കാരാണ്. നബി(സ) യെ കാണുമ്പോൾ പിടിച്ചു നിൽക്കാനാവാതെ ചിലർ നബി(സ) യിലേക്ക് അതി വേഗത്തിൽ ചെന്നണയുന്നു. ചിലർ പിന്തി നിൽക്കുകയും ചെയ്യുന്നു. എല്ലാവരും ഖൈറിൽ തന്നെയാണ്. (അൽജൗഹറുൽ മുനള്വം : 184)
മഹാനായ അബൂ അയ്യൂബുൽ അൻസ്വാരി(റ), ബിലാൽ(റ) തുടങ്ങിയവർ നബി(സ)യുടെ ഖബ്റ് ചുംബിച്ചിരുന്നതായും ഇബ്നു ഉമർ (റ) വലതു0കൈ ഖബ്റിൽ വെച്ചിരുന്നതായും ഹദീസുകളിൽ വന്നിട്ടുണ്ട്. 
ചുരുക്കത്തിൽ അപമര്യാദ ജനിപ്പിക്കും വിധം മഹാന്മാരുടെ ഖബ്റുകൾ സ്പർശിക്കുന്നതും ചുംബിക്കുന്നതും കറാഹത്താണെന്നതിൽ പക്ഷാന്തരമില്ല. എന്നാൽ ബറകത്തുദ്ദെഷിച്ച് അവ സ്പർശിക്കുന്നതും ചുംബിക്കുന്നതും കറാഹത്താണോ അല്ലേ എന്നതില വീക്ഷണാന്തരമുണ്ട്.  ഒരു വിഭാഗം പണ്ഡിതന്മാർ കറാഹത്താണെന്ന വീക്ഷണത്തെ പ്രബലമായികാണുമ്പോൾ മറുപക്ഷം കറാഹത്തല്ലെന്ന വീക്ഷണത്തെ പ്രബലമായി കാണുന്നു. ഇരു പക്ഷത്തും നമുക്ക് പ്രഗത്ഭരെ കാണാം.    


Kadappad

21/10/2017

ഖബർ കെട്ടിപ്പൊക്കൽ. ചില വാദങ്ങളും ഖണ്ഡങ്ങളും

*ഖബർകെട്ടിപ്പൊക്കൽ-വഹാബി കുപ്രചാരണങ്ങൾക് മറുപടി*

*വഹാബീ മതക്കാർ എല്ലായിപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന രണ്ട് ഹദീസുകള്‍*

*1- എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്"*

*2- . അബൂമര്‍സദ്‌(റ) നിവേദനം: നിശ്ചയം ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. നബിതിരുമേനി(സ) പറഞ്ഞു: ‘നിങ്ങള്‍ എന്റെ ഖബറിനെ വിഗ്രഹമാക്കരുത്. നിശ്ചയം ബനൂഇസ്രായീല്യര്‍ നശിച്ചത് അവരുടെ പ്രവാചകന്മാരുടെ ഖബറുകള്‍ അവര്‍ പ്രാര്‍ത്ഥനാസ്ഥലമാക്കിയത് കൊണ്ടാണ്. ഒരു സൃഷ്ടിയെ ബഹുമാനിച്ച് അവന്റെ ഖബര്‍ പള്ളിയാക്കുന്നത് ഞാന്‍ വെറുക്കുന്നു. അത് അവന്റെയും ശേഷം മറ്റു മനുഷ്യര്‍ക്കും ഫിത്നയാവുമെന്നു ഭയപ്പെടേണ്ടതാണ്.”(ശറഹുല്‍ മുഹദ്ദബ്: 5/314 )......*

ഒന്നാമത്തേത്👇**

*񝰽񝰽񟐽񞰢എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്"🔷🔷🔻ഈ  ഹദീസിൻ റ്റെ ശരിയായ അർത്ഥതലം ഇനിപ്പറയുന്നതാണ്. പുത്തൻപ്രസ്ഥാനക്കാരുടെ നേതാവ് ശൌകാനി തന്നെ പറയട്ടെ;  🔷🔷🔻وأجابوا عن حديث { لا تتخذوا قبري عيدا } بأنه يدل على الحث على كثرة الزيارة لا على منعها ، وأنه لا يهمل حتى لا يزار إلا في بعض الأوقات كالعيدين . ويؤيده قوله : { لا تجعلوا بيوتكم قبورا } أي : لا تتركوا الصلاة فيها كذا قال الحافظ المنذري، وقال السبكي : معناه أنه لا تتخذوا لها وقتا مخصوصا لا تكون الزيارة إلا فيه(نيل الأوطار: ١٨١/٥)🔷🔷🔻"എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്" എന്ന ഹദീസിന് സിയാറത്ത് സുന്നത്താണെന്ന് പറയുന്നവർ പറയുന്ന മറുപടിയിതാണ്. സിയാറത്ത് വർദ്ദിപ്പിക്കുവാൻ പ്രോത്സായിപ്പിക്കുന്നതാണ്  പ്രസ്തുത ഹദീസ്. സിയാറത്ത് വിലക്കുന്നതല്ല.*

*രണ്ട് പെരുന്നാളുകൾ പോലെ ചിലസമയങ്ങളിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം സ്വീകരിക്കരുതെന്ന്മാണ് ഹദീസിന്റെ താല്പര്യം.'നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബ്റുകളാക്കരുത്' എന്ന ഹദീസിന്റെ താല്പര്യം വീട്ടില് വെച്ച് നിസ്കരിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കരുതെന്നാണല്ലോ.പ്രസ്തുത ഹദീസ് ഇതിനുപോൽബലകമാണ്.ഹാഫിള് മുൻദിരി(റ) ഇപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്.*

*ഇമാം സുബ്കി(റ) പറയുന്നു. സിയാറത്തിനു നിങ്ങൾ ഒരു പ്രത്യേക സമയം നിർണ്ണയിച്ച് അതിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം നിങ്ങൾ സ്വീകരികരുത് എന്നാണു ഹദീസിന്റെ താല്പര്യം. (നയ് ലുൽ  ഔത്വാർ 5/181)..........*

*ആരോപണം....2 മറുപടി*



*“ഖബറിന്മേല്‍ പള്ളി നിര്‍മിക്കുന്നത് വെറുക്കപ്പെടും. അബൂമര്‍സദ്‌(റ) നിവേദനം: നിശ്ചയം ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. നബിതിരുമേനി(സ) പറഞ്ഞു: ‘നിങ്ങള്‍ എന്റെ ഖബറിനെ വിഗ്രഹമാക്കരുത്. നിശ്ചയം ബനൂഇസ്രായീല്യര്‍ നശിച്ചത് അവരുടെ പ്രവാചകന്മാരുടെ ഖബറുകള്‍ അവര്‍ പ്രാര്‍ത്ഥനാസ്ഥലമാക്കിയത് കൊണ്ടാണ്. ഒരു സൃഷ്ടിയെ ബഹുമാനിച്ച് അവന്റെ ഖബര്‍ പള്ളിയാക്കുന്നത് ഞാന്‍ വെറുക്കുന്നു. അത് അവന്റെയും ശേഷം മറ്റു മനുഷ്യര്‍ക്കും ഫിത്നയാവുമെന്നു ഭയപ്പെടേണ്ടതാണ്.”(ശറഹുല്‍ മുഹദ്ദബ്: 5/314 )......*

*ആരാ .. ഒഹാബികളേ  ഖബറിനെ ഖിബ് ലയാക്കി സുജൂദ് ചെയ്തതും വിഗ്രഹാരാധന കേന്ത്രമാക്കിയതും ... ഇമാം നവവി റ ഈ പറഞ്ഞത് കൂടാതെ ഒരു ഹദീസും ഈ ഒഹാബികള്‍ ഉദ്ധരിക്കാറുണ്ട്*

*ഈ രൻ ട് വിഷയവും ആരെപ്പറ്റിയാണ് പറഞ്ഞതെന്നുംആരെയാണ്  ശപിക്കപ്പെട്ടതെന്നും എനി പറയുന്നതിൽ നിന്നും മനസ്സിലാക്കം......*

*🔷🔻ഇമാം മുസ്.ലിം ആഇഷ(റ)യെ തൊട്ട്ഉദ്ധരിക്കുന്നു.🔷🔷🔻" ﺃﻥ ﺃﻡ ﺣﺒﻴﺒﺔ ﻭﺃﻡّ ﺳﻠﻤﺔ ﺫﻛﺮﺗﺎ ﻛﻨﻴﺴﺔ ﺭﺃﻳﻨﻬﺎ ﺑﺎﻟﺤﺒﺸﺔ ﻓﻴﻬﺎ ﺗﺼﺎﻭﻳﺮﻟﺮﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻓﻘﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪﻭﺳﻠﻢ : ﺇﻥّ ﺃﻭﻟﺌﻚ ﺇﺫﺍ ﻛﺎﻥ ﻓﻴﻬﻢ ﺍﻟﺮﺟﻞ ﺍﻟﺼﺎﻟﺢ ﻓﻤﺎﺕ ﺑﻨﻮﺍ ﻋﻠﻰ ﻗﺒﺮﻩﻣﺴﺠﺪﺍً ﻭﺻﻮّﺭﻭﺍ ﻓﻴﻪ ﺗﻠﻚ ﺍﻟﺼﻮﺭ ﺃﻭﻟﺌﻚ ﺷﺮﺍﺭُ ﺍﻟﺨﻠﻖ ﻋﻨﺪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻳﻮﻡﺍﻟﻘﻴﺎﻣﺔ "🔷🔷🔻"ഹബ്ഷയിൽ (എത്യോപ്യ) തങ്ങൾ കണ്ടശില്പങ്ങൾ ഉള്ള കനീസകളെ കുറിച്ചുഉമ്മുഹബീബയും ഉമ്മുസലമയും(റ) നബി(സ)തങ്ങളോട് പറഞ്ഞു. അപ്പോൾ പ്രവാചകർ(സ) അവരോട് പറഞ്ഞു: അവർ അവരുടെകൂട്ടത്തിൽ നിന്ന് ഒരു സദ്.വൃത്തൻമരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഖബ്.റിനുമേൽ ഒരു ആരാധനാലയം പണിയുകയുംഅതിൽ ഇത്തരം ശില്പങ്ങൾകൊത്തിവെക്കുകയും ചെയ്യുന്നവരായിരുന്നു..... അന്ത്യനാളിൽ അല്ലാഹുവിന്റെഅടുക്കൽ ഏറ്റവും മോശമായ സൃഷ്ടികളാണ്ആ കൂട്ടർ"🔷🔷🔻ശേഷം ആ ജനത ആ ഖബ്.റുകൾക്ക് സുജൂദ്ചെയ്യുകയും ആ ഖബ്.റുകളെ ഖിബ്.ലയാക്കിനിസ്കരിക്കുകയും ചെയ്യുമായിരുന്നു എന്ന്ഈ ഹദീസുകളുടെ വിശദീകരണങ്ങളിൽകാണാം. അത് കൊണ്ടാണ് മസ്ജിദ് എന്നപദം (സുജൂദ് ചെയ്യുന്ന സ്ഥലം,ആരാധനാലയം) ഹദീസുകളിൽ വന്നത്.അല്ലാതെ മുസ്.ലിംകളുടെ പള്ളി എന്നഉദ്ദേശത്തിൽ അല്ല.*

ഇനി

*ഈ  ഹദീസിനെ എങ്ങനെ ആണ് മനസ്സിലാക്കേണ്ടത്.🔷🔷🔻لَعَنَ اللَّهُ الْيَهُودَ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ🔷🔷🔻എന്ന ഹദീസ് വ്യാഖ്യാനിച്ചു മുവത്വയുടെ വ്യഖ്യാനത്തിലും മറ്റും ഉള്ളതിന്റെ ആശയചുരുക്കം ഇങ്ങിനെ 🔷🔷🔻""""യഹൂദികളേയും കൃസ്ത്യാനികളേയും അല്ലാഹു ശപിച്ചത് അവര്‍ പ്രവാചകന്.മാരുടേയും സ്വാലിഹുകളുടേയും ഖബറുകളെ ഖിബിലയാക്കി കൊണ്ട് നിസ്കരിച്ചതു കൊണ്ടാണ്.🔷🔷🔻‌ എന്നാല്‍ ഖബറുകളെ ഖിബിലയാക്കാതെ അതിന്റെ അരികെ വെച്ച് അല്ലാഹുവിന്ന് വേണ്ടി നിസ്കരിക്കുന്നത് ഇതിൽ  പെടുകയില്ല, മസ്ജിദുല്‍ ഹറാമില്‍ ഹതീമിന്റെ അരികെയാണല്ലൊ ഇസ്മാഈല്‍ (അ)ന്റെ ഖബര്‍ ഉള്ളത് മുസ്ലിംകള്‍ ഇവിടെ നിസ്കരിക്കാന്‍ വേണ്ടി പ്രത്യേകം ഔസുക്യം കാണിക്കാറുണ്ടല്ലൊ അപ്പോള്‍ മേല്‍ ഹദീസ് ഇതിന്ന് എതിരല്ല എന്ന് വരുന്നു.....🔷🔷🔻സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുൽ ബാരിയിൽ പറയുന്നത് കാണുക.🔷🔷🔻كَانَتِ الْيَهُودُ وَالنَّصَارَى يَسْجُدُونَ لِقُبُورِ الْأَنْبِيَاءِ تَعْظِيمًا لِشَأْنِهِمْ وَيَجْعَلُونَهَا قِبْلَةً يَتَوَجَّهُونَ فِي الصَّلَاةِ نَحْوَهَا وَاتَّخَذُوهَا أَوْثَانًا لَعَنَهُمْ وَمَنَعَ الْمُسْلِمِينَ عَنْ مِثْلِ ذَلِكَ فَأَمَّا مَنِ اتَّخَذَ مَسْجِدًا فِي جِوَارٍ صَالِحٍ وَقَصَدَ التَّبَرُّكَ بِالْقُرْبِ مِنْهُ لَا التَّعْظِيمَ لَهُ وَلَا التَّوَجُّهَ نَحْوَهُ (فتح الباري)🔷🔷🔻{ജൂധ നസാരാക്കള്‍ അവരുടെ പ്രവാചകന്മാരുടെ ഖബറുകൾക്ക് അങ്ങേ അറ്റത്തെ തഹ്ലീം ചെയ്തു കൊണ്ട് സുജൂദ് ചെയ്യുന്നവര്‍ ആയിരുന്നു,🔷🔷🔻അവരുടെ ഖബറുകൾ അവര്‍ ഖിബ്ല ആക്കുകയും ആരാധനകളിലും മറ്റും അവര്‍ അതിലേക്കു മുന്നിടുന്നവരും ആയി, ആ ഖബരുകളെ അവര്‍ വിഗ്രഹങ്ങള്‍ ആക്കി,അവരെ ശപിക്കുകയും ചെയ്തു, എന്നാല്‍ ഈ കാര്യങ്ങളെ തൊട്ടു മുസ്ലിമീങ്ങളെ തടയുകയും ചെയ്തു,എന്നാല്‍ ആരെങ്കിലും ഒരു സ്വാലിഹിന്റെ ഖബരിനു സമീപത്ത് പള്ളി ഉണ്ടാക്കുകയും അതിലൂടെ അങ്ങേ അറ്റത്തെ തഹ്ലീം കൂടാതെ അതിന്റെ സമീപത് വെച്ച് ഇബാദതുകളിലൂടെ ബറകത്ത് ഉദ്ദേശിക്കുകയും ആ ഖബരിലേക്ക് മുന്നിടുക (പരമമായ വണക്കത്തോടെയുള്ള മുന്നിടൽ അതായത് ജൂതന്മാർ ചെയ്തത് പോലെയുള്ള ഇബാദത്തിൻ റ്റെ വണക്കം)  എന്ന  ഉദ്ദേശ്യം ഇല്ലാതിരിക്കുകയും ചെയ്താല്‍ അവനു റസൂലുള്ള പറഞ്ഞ ലഹ്നത് ബാധകം അല്ല.) ഫത്‌ ഹുല്‍ ബാരി..,.....*

*അപ്പോള്‍ ഹദീസിൻ റ്റെ വിഷദീകരണത്തിൽ വളരെ വ്യക്തമായി പറഞ്ഞു.....🔷🔷🔻ഒരു മഹാന്റെ സാമീപ്യംകൊണ്ട് ബറക്കത്തെടുക്കല് മാത്രംലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത്ഒരു പളളി നിര്മ്മിച്ചവന്‍ പ്രസ്തുത ഹദീസില്പരാമര്ശിച്ച മുന്നറിയിപ്പില്‍പെടുന്നതല്ല എന്നു പറഞ്ഞതിനെ ഇമാമീ ങ്ങൾ അംഗീകരിക്കുകയും, അവരവരുടെ കിതാബുകളിൽ ഉദ്ധരിക്കുകയും ചെയ്തു. ഇത് ശിർക്കാണെങ്കിൽ ഇത് ഉദ്ധരിക്കുമായിരുന്നോ?🔷🔷🔻മുസ്ലിമീങ്ങള്‍ക്ക് ഷരിയായ രീതിയിൽ  ചെയ്യുവാനാണ് ഇമാമീങ്ങള്‍ വ്യക്തമായി മനസ്സിലാക്കി തന്നിട്ടുള്ളത് ......അല്ലാതെ ഷിർക്കാണെന്നല്ല🔷🔷🔻വിശുദ്ധ ഖുർആനിൽ പറയുന്നത് നോക്കൂ.അസ് ഹാബുൽ  കഹ്ഫിനെ പറ്റി പറയുന്നടുത്ത്മുന്നൂറോളം വർഷങ്ങൾ അവർ ഉറങ്ങിയ ആഗുഹയിൽ തന്നെ അവർ ഒന്നിച്ച്മരണമടഞ്ഞപ്പോൾ അവിടെസന്നിഹിതരായ അന്നത്തെ മുസ്.ലിംരാജാവായ ദഖ്.യാനൂസും വിശ്വാസിസമൂഹവും പറയുന്നതായി വിശുദ്ധ ഖുർആൻഉദ്ധരിക്കുന്നു.🔷🔷🔻ﻗَﺎﻝَ ﭐﻟَّﺬِﻳﻦَ ﻏَﻠَﺒُﻮﺍْ ﻋَﻠَﻰٰ ﺃَﻣْﺮِﻫِﻢْ ﻟَﻨَﺘَّﺨِﺬَﻥَّ ﻋَﻠَﻴْﻬِﻢْ ﻣَّﺴْﺠِﺪﺍً“അവരുടെ കാര്യത്തില് പ്രാബല്യംനേടിയവര് പറഞ്ഞു: നമുക്ക് അവർക്ക് സമീപംഒരു പള്ളി നിര്മിക്കുക തന്നെ ചെയ്യാം.”ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഇമാംറാസി(റ) രേഖപ്പെടുത്തുന്നു:ﻧﻌﺒﺪ ﺍﻟﻠﻪ ﻓﻴﻪ ﻭﻧﺴﺘﺒﻘﻲ ﺁﺛﺎﺭ ﺃﺻﺤﺎﺏ ﺍﻟﻜﻬﻒ ﺑﺴﺒﺐ ﺫﻟﻚ ﺍﻟﻤﺴﺠﺪ ،“ആ മസ്ജിദിൽ വെച്ച് ഞങ്ങൾഅല്ലാഹുവിനെ ആരാധിക്കുകയും ആമസ്ജിദ് മുഖേന അസ്ഹാബുൽ കഹ്ഫിന്റെസ്മരണ നിലനിർത്താൻ ഞങ്ങൾആഗ്രഹിക്കുകയും ചെയ്യുന്നു എന്നു ആവിശ്വാസികൾ പറഞ്ഞു”.....*

*🔷🔷🔻ഇമാം നസഫി(റ) തന്റെ തഫ്സീറിൽരേഖപ്പെടുത്തുന്നു:ﻳﺼﻠﻲ ﻓﻴﻪ ﺍﻟﻤﺴﻠﻤﻮﻥ ﻭﻳﺘﺒﺮﻛﻮﻥ ﺑﻤﻜﺎﻧﻬﻢ .“ആ പള്ളിയിൽ മുസ്.ലിംകൾനിസ്കരിക്കുകയും അസ്ഹാബുൽ കഹ്ഫിന്റെസ്ഥാനം മുഖേന അവർ ബറകത്ത് എടുക്കുകയുംചെയ്യും”.🔷🔷🔻അവിടെ ഒരുമിച്ചു കൂടിയ അവിശ്വാസികൾതങ്ങൾ ആ ഗുഹാവാസികളുടെ സ്മാരകമായിതങ്ങളുടെ കനീസയും ആരാധനാലയവുംപണിയുകയും തങ്ങളുടെ ആരാധനകൾനടത്തുകയും ചെയ്യും എന്നുപറഞ്ഞപ്പോഴാണ് വിശ്വാസികൾ അതിനെപ്രതിരോധിച്ചു കൊണ്ട് അല്ലാഹുവിനെആരാധിക്കുവാനും ആ മഹാന്മാരുടെബറകത്ത് എടുക്കുവാനും വേണ്ടി അവിടെപള്ളി പണിയുമെന്ന് പറഞ്ഞതെന്ന കാര്യംഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്...🔷🔷🔻ജൂതക്രൃസ്തീയര്‍ചെയ്യുന്നപോലെ ഖബറിനെ ഖിബ് ലയാക്കുന്നതിനേയും സുജൂദ്ചെയ്യുന്നതിനേയുമാണ് നബി(സ)തങ്ങള്‍വിരോധിച്ചത്.  മഹാന്‍മാരായ അസ്ഹാബുല്‍ കഹ്ഫിന്‍റെ ഖബറിനെ അന്നത്തെ മുസ്ലിംകള്‍കെട്ടിപൊക്കിയതിനേയും ആണ്‍ടറുതികൊണ്‍ടാടിയതിനെപറ്റിയും ഇമാം ഇബ്നുജരീര്‍ത്വബരി(റ) വിവരിച്ചിട്ടുണ്‍ട് (5/137)   🔷🔷🔻മഹാന്മാരുടെ മഖാമുകളുമായി ബന്ധപ്പെട്ട്ബറകത്ത് എടുക്കുക എന്ന ഉദ്ദേശത്തോടെമുസ്.ലിം ലോകം നടത്തി വരുന്നഅനുഷ്ടാനങ്ങളും കർമ്മങ്ങളുംയഥാർത്ഥത്തിൽ അല്ലാഹുവിനുള്ളആരാധനയുടെ ഭാഗമാണെന്നുംഅവിശ്വാസികളുടെആരാധനാകർമ്മങ്ങളുമായി  യാതൊരു ബന്ധവും ഉള്ളതല്ലെന്നുംഈ സംഭവം നിസ്സംശയം തെളിയിക്കുന്നു...🔻🔻🔷എനിയും ഇമാം ബുഖാരി റ യുടെ ഒരു തലവാചകം നോക്കൂ.....( ﻣﺎ ﺑﻴﻦ ﺑﻴﺘﻲ ﻭﻣﻨﺒﺮﻱ ﺭﻭﺿﺔ ﻣﻦ ﺭﻳﺎﺽ ﺍﻟﺠﻨﺔ ("എന്റെ വീടിനും മിമ്പറിനും ഇടയിലുള്ളസ്ഥലം സ്വർഗീയ പൂങ്കാവനങ്ങളിൽ നിന്നുള്ളഒരു പൂന്തോപ്പാണെ”ന്ന അല്ലാഹുവിന്റെറസൂലിന്റെ പ്രശസ്തമായ ഹദീസ്ഉദ്ധരിക്കുന്ന അധ്യായത്തിനു ഇമാംബുഖാരി(റ) കൊടുത്ത തലവാചകം നോക്കൂ.🔻🔻🔷ﺑﺎﺏ ﻓﻀﻞ ﺑﻴﻦ ﺍﻟﻘﺒﺮ ﻭﺍﻟﻤﻨﺒﺮ‘ഖബ്.റിന്റെയും മിമ്പറിന്റെയുംഇടയിലുള്ള സ്ഥലത്തിന്റെ ശ്രേഷ്ടത പറയുന്നഅധ്യായം’ എന്നാണ് ഇമാം ബുഖാരി(റ)നൽകിയ പേർ. അതേ വാചകത്തിൽ തന്നെഈ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നുകൂടി ഓർക്കുക......🔷🔷🔻മുകളിൽ വിഷദീകരിച്ചതി നിന്നും വ വളരെ വ്യക്തമായി മനസ്സിലാക്കാം ആരാണ് ഖബറിനെ ആരാധന കേന്ത്രമാക്കിയതെന്നും ആരെപ്പറ്റിയാണ് ഷപിക്കപ്പെട്ടതെന്നുമൊക്കെ.....🔷🔷🔻അല്ലാതെ ലോക മുസ്ലിമീങ്ങളെ കാഫിറാക്കാൻ വേൻ ടി വഹാബികള്‍ നടത്തുന്ന കിതാബിലെ തിരിമറിയും സ്വന്തം നിലയിലുള്ള വ്യാഖ്യാനവും ഞങ്ങള്‍ നിരുപാതികം തോട്ടിലേക്ക് വലിച്ചെറിയുന്നു...

17/10/2017

മഹാന്മാരുടെ ഖബർസിയാറത് കൊണ്ടുള്ള നേട്ടങ്ങൾ.

*പ്രശ്നോത്തരം* 

*സിയാറത്തിന്റെ നേട്ടങ്ങൾ*
*** *** ***
           പ്രശ്‌'നം: അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങിയവരുടെ ഖബർ സിയാറത്ത്‌ ചെയ്യുന്നതിൽ വല്ല പ്രത്യേകതകളും ഉണ്ടോ? എല്ലാ ഖബ്‌ർ സിയാറത്തുകളും ആദ്യം തടയപ്പെട്ടിരുന്നതല്ലേ? ഒരു പാട്‌ അമ്പിയാക്കളുടെ ഖബ്‌ർ ഉള്ള സ്ഥലമാണല്ലോ ശാം, ഫലസ്തീൻ. ഇവിടങ്ങളിൽ പോലും സിയാറത്ത്‌ ചെയ്യുവാൻ ഒരു പ്രോത്സാഹനവും നൽകാത്ത നബി പിന്നീട്‌ ഖബ്‌ർ സിയാറത്ത്‌ ചെയ്യുവാൻ അനുവാദം നൽകിയതിനു കാരണം മരണത്തെ ഓർക്കലല്ലേ?_

_ചില സ്ഥലങ്ങളിൽ വെള്ളിയാഴ്ച്ച രാവിലും തിങ്കളാഴ്ച്ച രാവിലും സ്‌'ത്രീകൾ ഉൾപ്പെടെയുള്ളവർ നേർച്ചയായും അല്ലാതെയും ധാരാളമായി മഹാന്മാരുടെ ഖബ്‌ർ സിയാറത്ത്‌ ചെയ്യൽ പതിവുണ്ടല്ലോ. ഇത്‌ ഏതടിസ്ഥാനത്തിലാണ്‌? ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു._

        
             ഉത്തരം: അമ്പിയാക്കൾ ഔലിയാക്കൾ തുടങ്ങിയവരുടെ ഖബ്‌ർ സിയാറത്ത്‌ ചെയ്യുന്നതിൽ പ്രത്യേകതയുണ്ട്‌. ആ മഹാത്മാക്കളുടെ പാരത്രിക സഹായം അവരെ സിയാറത്ത്‌ ചെയ്യുന്നവർക്ക്‌ ലഭ്യമാകും. ഇതാണ്‌ പ്രത്യേകത. ഭാഗ്യ ദോഷികളായ ഗുണംകെട്ടവരല്ലാതെ ഇത്‌ നിഷേധിക്കുകയില്ല. തുഹ്ഫ 3-201. 

     എല്ലാ ഖബ്‌ർ സിയാറത്തുകളും ഇസ്ലാമിന്റെ പ്രാരംഭ കാലത്ത്‌ തടയപ്പെട്ടിരുന്നത്‌ ശരിയാണ്‌. അനിസ്ലാമിക വിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും പുതുതായി കടന്നുവന്നിരുന്നവരാകയാൽ അക്കാലത്തെ പതിവനുസരിച്ചുള്ള അരുതായ്മകൾ സിയാറത്ത്‌ വേളയിൽ വന്ന് കൂടാനിടയുള്ളത്‌ കൊണ്ടാണ്‌ അന്നത്‌ തടയപ്പെട്ടിരുന്നത്‌. പിന്നീട്‌ ഇസ്ലാമിക വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം സുദൃഢവും സ്ഥിരീകൃതവുമായപ്പോൾ ആ വിലക്ക്‌ നീക്കപ്പെടുകയും സിയാറത്ത്‌ ചെയ്യാൻ നിർദ്ധേശിക്കപ്പെടുകയുമാണുണ്ടായത്‌. തുഹ്ഫ 3-199.

     ശാമിലെ ബൈതുൽ മുഖദ്ദസും പരിസരവും നിരവധി അമ്പിയാക്കളുടെ ഖബറുകളുള്ള സ്ഥലമായിരുന്നെങ്കിലും നബി (സ) യുടെ ജീവിത കാലത്ത്‌ സഹാബത്തിന്‌ അങ്ങോട്ട്‌ പോകുന്നതിനേക്കാൾ അനിവാര്യവും ബാദ്ധ്യതയും  നബിയോടൊപ്പം മദീനത്ത്‌ ജീവിച്ച്‌ ദീൻ പഠിക്കുകയും വരും തലമുറക്ക്‌ അത്‌ പകർന്ന് നൽകുവാൻ സജ്ജരാവുകയുമായിരുന്നു. ഇതിനിടയിലും മദീനത്തും പരിസരത്തും ലഭിക്കുന്ന പുണ്യമാർന്ന സിയാറത്തുകൾ നിർവ്വഹിച്ച്‌ കൊണ്ട്‌ തന്നെ നബി (സ) തങ്ങൾ  അവർക്ക്‌ മാതൃകയാവുകയും പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നത്‌ സുവിദിതമാണ്‌. ഉഹ്ദ്‌ ശുഹദാക്കളെ നബി (സ) തങ്ങൾ എല്ലാ ശനിയാഴ്ചയും സിയാറത്ത്‌ ചെയ്യാനായി യാത്ര ചെയ്തിരുന്നത്‌ പ്രസിദ്ധ ചരിത്രമാണ്‌.

     താങ്കൾ ധരിച്ചത്‌ പോലെ എല്ലാ ഖബ്‌ർ സിയാറത്തിലും ഉള്ളടങ്ങിയിട്ടുള്ളത്‌ മരണത്തെ ഓർക്കൽ മാത്രമല്ല. ഇതേ കാരണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല നബി (സ) സിയാറത്തിനു നിർദ്ധേശം നൽകിയിട്ടുള്ളതും. മുസ്ലിം-അമുസ്ലിം ഭേദമില്ലാതെ, പരിചിതരും അല്ലാത്തവരുമെന്ന വ്യത്യാസമില്ലാതെ ഏത്‌ ഖബറുകളെ സിയാറത്ത്‌ ചെയ്യുന്നതിലും എപ്പോൾ സിയാറത്ത്‌  ചെയ്യുന്നതിലുമുള്ള ഒരു നേട്ടം മാത്രമാണത്‌. സിയാറത്തിനെ വിലക്കുമ്പോളും പിന്നീട്‌ ആ വിലക്ക്‌ നീക്കുമ്പോളും നബി (സ) യുടെ സഹാബാക്കൾക്ക്‌ സിയാറത്ത്‌ ചെയ്യാനുണ്ടായിരുന്ന കൂടുതൽ ഖബ്‌റുകളും അനിസ്ലാമിക കാലത്ത്‌  മരണപ്പെട്ട അവരുടെ ബന്ധുക്കളുടേതായിരുന്നു. ആ ഖബ്‌റുകൾക്ക്‌ കൂടി ബാധകമാവുന്ന നേട്ടമായാണു 'പരലോക ചിന്ത ജനിപ്പിക്കുക' 'മരണത്തെ ഓർക്കുക' എന്നീ കാരണങ്ങൾ നബി (സ) വ്യക്തമാക്കിയത്‌.

     ഇമാം മുസ്ലിം നിവേദനം ചെയ്ത 'ഫ ഇന്നഹാ തുദക്കിറുകുമുൽ മൗത്ത' എന്ന പ്രയോഗമുള്ള ഹദീസിന്റെ ചില റിപ്പോർട്ടുകൾ ഇത്‌ പഠിക്കുന്നുണ്ട്‌. (സ്വഹീഹു മുസ്ലിം 1-314). അതേ സമയം, മുസ്ലിംകളുടെ ഖബ്‌റുകൾ സിയാറത്ത്‌ ചെയ്യുന്നതിൽ വേറെയും പല നേട്ടങ്ങളുമുണ്ട്‌. ഇമാം ഇബ്നു ഹജർ തന്റെ ഈആബിൽ വ്യക്തമാക്കിയത്‌ കാണുക. "ഖബ്‌ർ സിയാറത്തിന്റെ നേട്ടങ്ങളെ വിലയിരുത്തുമ്പോൾ സിയാറത്ത്‌ പല വിധമായി തരം തിരിക്കാം: (എ) മരണത്തെ ഓർക്കുക, പരലോക ചിന്ത ജനിപ്പിക്കുക എന്ന ലക്ഷ്യത്തിനു മാത്രമുള്ളത്‌. ഇതിന്‌ ഏത്‌ ഖബ്‌റുകളെ കണ്ടാലും മതിയാകുന്നതാണ്‌. അവരാരെന്നോ അവരുടെ നിലയെന്തെന്നോ അറിയേണ്ടതില്ല. (ബി) ഖബ്‌റാളികൾക്ക്‌ പ്രാർത്ഥനക്ക്‌ വേണ്ടിയുള്ളത്‌. ഏത്‌ മുസ്ലിമിന്റെ ഖബ്‌റും ഇതിന്നായി സിയാറത്ത്‌ ചെയ്യൽ സുന്നത്താണ്‌. (സി) ഖബ്‌റാളികളുടെ ബറകത്ത്‌ ലഭ്യമാകുന്നതിനുള്ളത്‌. സദ്‌'വൃത്തരായ മഹാത്മാക്കളുടെ ഖബ്‌റുകൾ ഇതിനായി സിയാറത്ത്‌ ചെയ്യൽ സുന്നത്താണ്‌. കാരണം ആ മഹാത്മാക്കളുടെ ബർസഖീ  ജീവിതത്തിൽ അവർക്ക്‌ എണ്ണിയാലൊടുങ്ങാത്ത കൈകാര്യാധികാരങ്ങളും ബറകത്തുകളുമുണ്ട്‌. (ഡി) ജീവിത കാലത്ത്‌ കടപ്പെട്ടവരുടെ കടമ നിർവ്വഹിക്കാൻ വേണ്ടിയുള്ളത്‌. മാതാ പിതാക്കൾ പോലുള്ള ബന്ധുക്കളും ഉറ്റ ചങ്ങാതിമാരുമെല്ലാം ഇതിൽ പെടും. (ഇ) ഖബ്‌റാളിയെ സന്തോഷിപ്പിക്കുന്നതിനും ഖബ്‌റാളിയോട്‌ കാരുണ്യം വർഷിക്കുന്നതിനും വേണ്ടിയുള്ളത്‌. 'ഒരു മയ്യിത്തിനു തന്റെ ഖബ്‌റിൽ ഏറ്റവും സന്തോഷമുണ്ടാകുന്ന സമയം തന്നെ ദുൻയാവിൽ വച്ചു സ്നേഹിച്ചിരുന്നവർ വന്നു കാണുമ്പോളാണെ'ന്ന ഹദീസ്‌ ഈ ലക്ഷ്യത്തെയാണു ചൂണ്ടിക്കാട്ടുന്നത്‌." ശർവാനി 3-200.

     വെള്ളിയാഴ്ച പോലുള്ള ചില പ്രത്യേക സമയങ്ങളിൽ മരണപ്പെട്ടവരുടെ ആത്മാക്കൾക്ക്‌ അവരുടെ ഖബ്‌റുകളുമായി ചില പ്രത്യേക ബന്ധങ്ങൾ ഉണ്ട്‌. വ്യാഴാഴ്ച അസ്വ്‌ർ മുതൽ ശനിയാഴ്ച സൂര്യാസ്തമയം വരെ ഇങ്ങനെ ആത്മാക്കൾ ഖബ്‌റിങ്കൽ ഹാജരാകുന്നതായി വന്നിട്ടുണ്ട്‌. ഇത്‌ കൊണ്ടാകാം വെള്ളിയാഴ്ച പലരും സവിശേഷമായി സിയാറത്ത്‌ ചെയ്യുന്നത്‌. ഹാശിയത്തുശബ്‌റാമല്ലിസി 3-36. വെള്ളിയാഴ്ച രാവും പകലും ശനിയാഴ്ച രാവിലെയും സിയാറത്ത്‌ സുന്നത്താണെന്ന് ഇമാം ഖുർത്വുബിയും മറ്റും പ്രസ്താവിച്ചിട്ടുണ്ട്‌. ഫതാവൽ കുബ്‌'റാ നോക്കുക.  മഹാന്മാരുടെ ഖബ്‌റുകൾ സിയാറത്ത്‌ ചെയ്യൽ പുരുഷന്മാർക്കെന്ന പോലെ സ്ത്രീകൾക്കും സുന്നത്താണ്‌. പക്ഷേ, അവർ പുറത്തിറങ്ങുമ്പോൾ പാലിച്ചിരിക്കേണ്ട എല്ലാത്തരം ചിട്ടയും പാലിച്ചിരിക്കണമെന്ന് മാത്രം തുഹ്ഫ 3-201. സുന്നത്തായ കാര്യങ്ങൾ നേർച്ചയാക്കാമല്ലോ. പ്രശ്നത്തിലുന്നയിച്ച വെള്ളിയാഴ്ച രാവിലും മറ്റും മഹാന്മാരുടെ  ഖബ്‌ർ സിയാറത്ത്‌ ധാരാളമായി നടക്കുന്നത്‌ ഈ വക അടിസ്ഥാനത്തിലാണ്‌.

(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം: 2, പേജ്: 193-195)

ഖബർ സിയാറത് കേവലം പരലോകത്തെ ഓർമ്മിക്കാൻ മാത്രമല്ല.

*സിയാറത്ത്‌ ആഖിറത്തെ ഓർമ്മിപ്പിക്കാൻ മാത്രമോ?:*

*❓ചോദ്യം:* സിയാറത്തു ചെയ്യുന്നത്‌ ആഖിറത്തെ ഓർമ്മിപ്പിക്കാൻ വേണ്ടിയാണ്‌ നബി(സ) കൽപ്പിച്ചതെന്ന് ഹദീസിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഖബ്‌ റിങ്കൽ ചെന്ന് ആരാധന നടത്താനോ ഖബ്‌റാളികളോടു സഹായം തേടാനോ അല്ല സിയാറത്തെന്നും വഹ്ഹാബികളിൽ ചിലർ പറയുന്നു. സത്യാവസ്ഥ എന്താണ്‌?.

*✅ഉത്തരം:* 'ഖബ്‌ർ സിയാറത്തു പരലോകത്തെ ഓർമ്മപ്പെടുത്തുമെ'ന്ന ഹദീസിന്റെ വാക്യത്തിൽ സിയാറത്തിന്റെ ഒരു നേട്ടം മാത്രമാണ്‌ വ്യക്തമാക്കപ്പെട്ടത്‌. ഇസ്ലാമിന്റെ ആദികാലത്ത്‌ അനിസ്ലാമിക ചെയ്തികൾ വന്നുകൂടാതിരിക്കാനായി ഖബ്‌ർ സിയാറത്തു വിലക്കപ്പെട്ടിരുന്നു. ഈ വിലക്കിനെ ദുർബലപ്പെടുത്തിക്കൊണ്ടുവന്ന ഹദീസിലാണ്‌ ഇപ്രകാരം പരാമർശമുള്ളത്‌. "ഞാൻ നിങ്ങളെ ഖബ്‌ർ സിയാറത്തിനെത്തൊട്ടു വിലക്കിയിരുന്നു. ഇനിമേലിൽ നിങ്ങൾ സിയാറത്തു ചെയ്യുക. കാരണം ഖബ്‌റുകൾ നിങ്ങളെ പരലോകം ഓർമ്മിപ്പിക്കും" എന്നാണ്‌ പ്രസ്തുത ഹദീസിലെ പരാമർശം.

എന്നാൽ ഖബ്‌ർ സിയാറത്തു ചെയ്യുന്നതിന്റെ ലക്ഷ്യവും നേട്ടവും ഇതുമാത്രമല്ലെന്നു വിവരിച്ചു കൊണ്ട്‌ ഇമാം ഇബ്നുഹജർ(റ) പ്രസ്താവിച്ചതു കാണുക.

"ഖബ്‌ർ സിയാറത്ത്‌ ഒന്നുകിൽ മരണത്തെയും പരലോകത്തെയും ഓർമ്മപ്പെടുത്തുന്നതിനു മാത്രമുള്ളതാണ്‌. അങ്ങനെയെങ്കിൽ ഏതെങ്കിലും ഖബ്‌റുകളെ - അത്‌ അവിശ്വാസിയുടേതാണെങ്കിൽ പോലും - കണ്ടാൽ മതിയാകുന്നതാണ്‌. ആ ഖബ്‌റാളികൾ ആരാണെന്ന് അറിയണമെന്നില്ല. അതല്ലെങ്കിൽ ഖബ്‌റാളികൾക്കു വേണ്ടി പ്രാർത്ഥിക്കുക പോലുള്ള കാര്യങ്ങൾക്കു വേണ്ടിയാകും സിയാറത്ത്‌. ഈ സിയാറത്ത്‌ ഏതു മുസ്ലിം ഖബ്‌റാളികളുടെ കാര്യത്തിലും സുന്നത്താണ്‌. 

അതുമല്ലെങ്കിൽ ഖബ്‌റാളികളുടെ ബറകത്തു നേടലുമാകും സിയാറത്തിന്റെ ലക്ഷ്യം. ഇതിന്നായി സദ്‌വൃത്തരായ പുണ്യവാന്മാരുടെ ഖബ്‌റുകൾ സിയാറത്തു ചെയ്യൽ സുന്നത്താണ്‌. കാരണം അത്തരക്കാർക്ക്‌ അവരുടെ ഖബ്‌റിലുള്ള ബർസഖീജീവിതത്തിൽ പലവിധ കൈകാര്യാധികാരങ്ങളും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത ബറകത്തുകളുമുണ്ടെന്നത് സുവിദിതമാണ്. സുഹൃത്തുക്കൾ, മാതാപിതാക്കൾ പോലുള്ളവരുടെ കടമ നിറവേറ്റുക പോലുള്ളതും സിയാറത്തിന്റെ ലക്ഷ്യമാകാം. "ഒരാൾ തന്റെ മാതാപിതാക്കളുടെയോ അവരിലൊരാളുടെയോ ഖബ്റിനെ വെള്ളിയാഴ്ച സിയാറത്തു ചെയ്‌താൽ അത് ഒരു ഹജ്ജിനു തുല്യമാകുമെ"ന്ന് അബൂ നുഐം നിവേദനം ചെയ്ത ഹദീസ് ഇതിനടിസ്ഥാനമാണ്. ഈ സിയാറത്തു മൂലം പാപമോചനം ലഭിക്കുമെന്നും നരകമോചനം രേഖപ്പെടുത്തുമെന്നുമാണ് ബൈഹഖിയുടെ റിപ്പോർട്ടിലുള്ളത്.

ഖബ്റാളിയോടു കരുണ കാട്ടുക, ഖബ്റാളിയുടെ ഏകാന്തത അകറ്റി സന്തോഷം പകരുക എന്നതും സിയാറത്തിന്റെ ലക്ഷ്യമാണ്. "ഒരു മയ്യിത്ത് തന്റെ ഖബ്റിൽ വച്ച് ദുൻയാവിൽ താൻ ഇഷ്ടപ്പെടുന്ന ഒരാൾ തന്നെ വന്നു സന്ദർശിക്കുന്നതായി കാണുമ്പോളാണ് ഏറ്റവുമധികം ഉന്മേഷവാനായിരിക്കുക"യെന്ന് ഒരു ഹദീസിൽ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. "ഏതൊരാൾ തന്റെ സത്യവിശ്വാസിയായ സഹോദരന്റെ ഖബ്റിന്നരികിലൂടെ നടക്കുകയും ഖബ്റാളിക്കു സലാം ചൊല്ലുകയും ചെയ്യുന്നുവോ ഖബ്റാളി ആ സന്ദർശകനെ അറിയുകയും സലാം മടക്കുകയും ചെയ്യാതിരിക്കുകയില്ലെ"ന്ന ഹദീസ് സ്വഹീഹായി വന്നിരിക്കുന്നു."

ഇമാം ഇബ്നുഹജർ(റ) തന്റെ ഈആബ് എന്ന ഗ്രന്ഥത്തിൽ സുദീർഘമായി വിവരിച്ചതിന്റെ സംക്ഷിപ്തമാണിത്. കേവലം പരലോകത്തെ ഓർമ്മപ്പെടുത്തൽ മാത്രമല്ല സിയാറത്തിന്റെ ലക്ഷ്യമെന്ന് ഹദീസുകളുടെയും മറ്റും അടിസ്ഥാനത്തിൽ തന്നെ ഈ ഉദ്ധരണിയിൽ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ആരാധനക്കായി ഖബ്റിങ്കൽ ചെല്ലലോ ഖബ്റുകളെ പൂജിക്കലോ മുസ്ലിംകളുടെ പതിവല്ല. ഇതിന്നായി അവർ സിയാറത്തു നടത്താറുമില്ല. ഇമാം ഇബ്നുഹജർ(റ) മേൽ ഉദ്ധരണിയിൽ വ്യക്തമാക്കിയതു പോലെ സദ്'വൃത്തരായ ഔലിയാക്കളുടെയും പണ്ഡിതന്മാരുടെയും മറ്റും ബറകത്തിനായി സത്യവിശ്വാസികൾ അവരുടെ ഖബ്റുകൾ സിയാറത്തു ചെയ്യാറുണ്ട്. അവർക്കു ബർസഖീ ജീവിതത്തിലുള്ള കൈകാര്യാധികാരങ്ങളിൽ നിന്ന് വല്ലതും ലഭിക്കാനായി പ്രാർത്ഥിക്കാറുമുണ്ട്. ഇതു സുന്നത്താണെന്നു മേൽ ഉദ്ധരണിയിൽ വ്യക്തമാക്കിയിട്ടുണ്ടല്ലോ.

ഖബ്റിങ്കലേക്ക് ഇടക്കിടെ ചെന്ന് സിയാറത്തു ചെയ്യലും അവിടെ വച്ചു ഖുർആൻ പാരായണം ചെയ്യലും ദുആ ചെയ്യലും അതിന്നായി സംഘം ചേർന്ന് ഒത്തുകൂടലുമൊന്നും അനാചാരമല്ലെന്നും ഇവയെല്ലാം നല്ല ആചാരങ്ങളിൽ പെട്ടതാണെന്നു വ്യക്തമാണെന്നും ഇമാമുകൾ പ്രസ്താവിച്ചിട്ടുണ്ട്. തുഹ്‌ഫ: ശർവാനി സഹിതം 3 - 200 നോക്കുക.

*📚മൗലാനാ നജീബ്‌ ഉസ്താദിന്റെ* ഫത്‌'വാകളുടെ സമാഹാരമായ *പ്രശ്നോത്തരം: ഭാഗം 4*ൽ നിന്നും📚

16/10/2017

ഖബർ ആരാധനയോ ?

ഖബ്ർപൂജയോ?

മഹാന്മാരെ സന്ദർശിക്കുന്നതും അവരുടെ ദർഗകൾ സിയാറത്ത് കൊണ്ട് സജീവമാക്കുന്നതും അവരെ ആദരിക്കുന്നതിന്റെയും അവരുടെ സ്‌മരണ ലോകത്ത് നില നിർത്തുന്നതിന്റെയും ഭാഗമാണ്. സിയാറത്തിനു വരുന്നവർക്ക് വിശ്രമിക്കുവാനും നിഴൽ ലഭിക്കുവാനും വേണ്ടി അവരുടെ മഖ്ബറകൾക്ക് സമീപം ഖുബ്ബകളും പള്ളികളും സ്ഥാപിക്കുന്നതിനും വിരോധമില്ല. 
    എന്നാൽ അതെല്ലാം ഖബ്ർ പൂജയും ഖബ്ർ ആരാധനയുമാണെന്നാണ് പുത്തൻ വാദികളുടെ വിലയിരുത്തൽ. അതിനവർ എടുത്തു പറയുന്ന പ്രമാണം ഇനിപ്പറയുന്ന ഹദീസാണ്:  
لعنة الله على اليهود والنصارى اتخذوا قبور أنبيائهم مساجد يحذر ما صنعوا(صحيح البخاري: ٤١٧)
നബി(സ) പറഞ്ഞു: ജൂത-നസ്വാറാക്കൾക്ക് അല്ലാഹുവിന്റെ ശാപമുന്ദ്. അവർ അവരുടെ അമ്പിയാക്കളുടെ ഖബ്റുകൾ പള്ളികളാക്കി. അവർ ചെയ്തതിനെക്കുറിച്ച് ഭയപ്പെടുത്തിയാണ്‌ നബി(സ) അപ്രകാരം പ്രസ്ഥാപിച്ചത്. (ബുഖാരി: 417) 
عن أبي سعيد الخدري قال: قال رسول الله صلى الله عليه وسلم  ((اللهم لا تجعل قبري وثنا يعبد اشتد غضب الله على قوم اتخذوا قبور أنبيائهم مساجد (موطا: ٣٧٦)
അബൂസഈദി(റ) ൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: "അലാഹുവേ! എന്റെ ഖബ്റിനെ നീ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതെ, അമ്പിയാക്കളുടെ ഖബ്റുകൾ പള്ളികളാക്കിയ ജനതയുടെ മേൽ അല്ലാഹുവിന്റെ ദേഷ്യം ശക്തമായിരിക്കുന്നു. (മുവത്വഅ: 376)
عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: ((لا تجعلوا بيوتكم قبورا، ولا تجعلوا قبري عيدا، وصلوا علي فإن صلاتكم تبلغني حيث كنتم)) (سنن أبي داود: ١٧٤٦)
അബൂഹുറൈറ(റ) യിൽ നിന്നു നിവേദനം. നബി(സ) പറഞ്ഞു: നിങ്ങളുടെ വീടുകള നിങ്ങൾ ഖബ്റുകളാക്കരുത്. എന്റെ ഖബ്ർ നിങ്ങൾ ഉത്സവമാക്കരുത്. എന്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുക. നിശ്ചയം നിങ്ങളുടെ സ്വലാത്ത് നിങ്ങൾ എവിടെയാണെങ്കിലും എനിക്ക് എത്തുന്നതാണ്. (അബൂദാവൂദ്: 1748)
ഖണ്ഡനം
ജൂത-നസ്വറാക്കൾ അവരുടെ അമ്പിയാക്കളുടെ ഖബ്റുകൾക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തിൽ അത് ഖിബ് ലയാക്കുകയും ചെയ്തതിനാലാണ് അവരെ അല്ലാഹു ശപിച്ചത്. മരണപ്പെട്ടുപോയ അമ്പിയാക്കളുടെ ഖബ്റുകൾ സന്ദർശിച്ചതിനാലോ അവരുടെ ആശയത്തിലേക്ക് മറ്റുള്ളവർ കടന്നുവരുന്നതിന്നായി അവരുടെ സ്മരണകൾ ലോകത്ത് നില നിർത്തുവാനാവശ്യമായ സ്മാരകങ്ങൾ അവരുടെ ഖബ്റുകൾക്ക് സമീപം നിർമ്മിച്ചതിനാലോ അല്ല. ഇക്കാര്യം പ്രസ്തുത ഹദീസ് വിവരിച്ച് പണ്ഡിതൻമാർ രേഖപ്പെടുത്തിയതാണ്. ഇമാം ബയ്ളാവിയെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:        
لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك ، فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد(فتح الباري شرح صحيح البخاري: ٢٧٥/٢)
ജൂത-നസ്വറാക്കൾ അവരുടെ അന്ബിയാക്കളെ പരിധിവിട്ട് ആദരിച്ച്  അവരുടെ ഖബുറുകൽക്കു സുജൂദു ചെയ്യുകയും  നിസ്കാരത്തിൽ അതിനെ ഖിബ്ലയാക്കി അതിലേക്കു തിരിഞ്ഞു നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും  ചെയ്തപ്പോൾ അള്ളാഹു അവരെ ശപിക്കുകയും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് മുസ്ലിംകളെ  വിലക്കുകയും   ചെയ്തു. അതിനാല ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൾ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പ് പെടുന്നതല്ല.(ഫത് ഹുൽബാരി: 2/275)
മഹാന്മാരുടെ ചാരത് പള്ളി നിർമിക്കുന്നതും അതിലുടെ അവരുടെ സ്മരണ ലോകത്ത് നില നിർത്തുന്നതും ഖുർആൻ അന്ഗീകരിച്ച്ച കാര്യമാണ്. അസ്വഹാബുൽ കഹ്ഫിന്റെ  കാര്യത്തിൽ അന്നത്തെ മുസ്ലിങ്ങൾ  സ്വീകരിച്ച സമീപനം വിശുദ്ദ ഖുർആൻ എടുത്തു പറയുന്നുണ്ട്.

قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِ‌هِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا ﴿٢١

അവരുടെ കാര്യത്തിൽ പ്രാഭാല്ല്യം നേടിയവർ പറഞ്ഞു.നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമ്മിക്കുക തന്നെ ചെയ്യാം.(അൽ കഹഫ് :21
قال إسمعيل حقّي البروسوي : قَالَ ٱلَّذِينَ غَلَبُواْ عَلَىٰ أَمْرِهِمْ } من المسلمين وملكهم وكانوا أولى بهم وبالبناء عليهم { لَنَتَّخِذَنَّ } على باب الكهف { مَّسْجِدًا } يصلي فيه المسلمون ويتبركون بمكانهم( روح البيان٥/٧٣٢)
 ഇസ്മഈൽ ഹിഖി (റ) എഴുതുന്നു : 'അവരുടെ കാര്യത്തിൽ പ്രാഭാല്ല്യം നേടിയവർ പറഞ്ഞു. അന്നത്തെ മുസ്ലിംകളും രാജവുമാനത് . "നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമ്മിക്കുക തന്നെ ചെയ്യാം". അഥവാ അവരുടെ ഗുഹയുടെ കവാടത്തിങ്കൽ നമുക്കൊരു പള്ളി നിർമ്മിക്കാം.ആ പള്ളിയിൽ മുസ്ലിങ്കൽ നിസ്കരിക്കുകയും അസ്ഹാബുൽ            കഹ്ഫിന്റെ സ്ഥലം കൊണ്ട് ബറക്കത്തെടുക്കുകയും ചെയ്യാം. (റൂഹുൽ ബയാൻ: 5/732).
ഇമാം നയ്സാബൂരി(റ) എഴുതുന്നു: 

قال الإمام النيسبوري : والذين غلبوا على أمرهم المسلمون وملكهم المسلم لأنهم بنوا عليهم مسجداً يصلى فيه المسلمون ويتبركون بمكانهم وكانوا أولى بهم بالبناء عليهم حفظاً لتربتهم(غرائب القرأن : ١٥/١١٩)
 അവരുടെ കാര്യത്തിൽ പ്രാബല്ല്യം  നേടിയവർ മുസ്ലിംകളും അന്നത്തെ മുസ്ലിം രജാവുമാനു. മുസ്ലിംകൾക്ക്  നിസ്കരിക്കാനും അവരുടെ സ്ഥലം കൊണ്ട് ബറക്കത്തെടുക്കാനും  വേണ്ടി പള്ളി നിർമ്മിച്ചവർ. അവരാണ് അവരുടെ മണ്ണ് സംരക്ഷിക്കാനായി അവരുടെ മേൽ കെട്ടിടം നിര്മ്മിക്കാൻ ഏറ്റവും ബന്ധപ്പെട്ടവർ അവർ തന്നെയാണല്ലോ.(ഗറാഇബുൽ ഖുർആൻ: 15/119)()

സമഖ്‌ശരി പറയുന്നു : 
قال صاحب الكشاف: يصلّي فيه المسلمون ويتركن بمكانهم(الكشف 
٢/٤٧٧)
ആ പള്ളിയിൽ മുസ്ലിംകൾ നിസ്കരിക്കുകയും അസ്ഹാബുൽ കഹ്ഫിന്റെ സ്ഥലം കൊണ്ട് ബറക്കത്തെടുക്കുകയും ചെയ്യും (കാശ്ശാഫ് (2/477)
ഇതേ ആശയം തഫ്സീർ മദാരികുത്തൻസീൽ 3/194 40 തഫ്സീറുൽ മുനീർ 15/226 ലും മറ്റും കാണാവുന്നതാണ്. 
അപ്പോൾ അംബിയാ ഔലിയാക്കളെ കൊണ്ട് ബറക്കത്തെടുക്കാനും അവരുടെ സ്മരണ ലോകത്ത് നില നിർത്താനും വേണ്ടി അവരുടെ ചാരത്ത് പള്ളി നിർമ്മിക്കുന്നത് തെറ്റായ സംഗതിയല്ലെന്നു ഈ വജനത്തിൽ നിന്ന് സുതാര്യം വ്യക്തമാണ്. ചില മൌലവിമാർ ജല്പിക്കുന്നറ്റ് പോലെ ഈ നിയമം അവരുടെ ശരീഅത്തിൽ മാത്രമുള്ളതാണെന്ന് ഈ സുക്തം വിവരിച്ച ഒരു പ്രാമാണിക പണ്ഡിതന്മാരും വിവരിച്ചിട്ടില്ല. 
മഹാന്മാരെ സ്പർഷിക്കുന്നതും അവരോടു ഷുപാർഷ ആവശ്യപെടുന്നതും അവരെ ആരാധിക്കലാനെങ്കിൽ നബി(സ) യുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്ന് പറയേണ്ടി വരും. കാരണം അതെല്ലാം നബി(സ) യുടെ വഫാത് തൊട്ടു ഇന്നുവരെ അനുസ്യൂതം തുടർന്ന് കൊണ്ടിരിക്കുകയാണല്ലോ..അതിനാൽ പ്രസ്തുത ഹദീസിന്റെ ആശയപരിധിയിൽ അത്തരം സംഗതികൾ കടന്നു വരില്ല.
"എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്" എന്ന ഹദീസിന് ശരിയായ അർത്ഥതലം ഇനിപ്പറയുന്നതാണ്. പുത്തൻപ്രസ്ഥാനക്കാരുടെ നേതാവ് ശൌകാനി തന്നെ പറയട്ടെ;  
وأجابوا عن حديث { لا تتخذوا قبري عيدا } بأنه يدل على الحث على كثرة الزيارة لا على منعها ، وأنه لا يهمل حتى لا يزار إلا في بعض الأوقات كالعيدين . ويؤيده قوله : { لا تجعلوا بيوتكم قبورا } أي : لا تتركوا الصلاة فيها كذا قال الحافظ المنذري، وقال السبكي : معناه أنه لا تتخذوا لها وقتا مخصوصا لا تكون الزيارة إلا فيه(نيل الأوطار: ١٨١/٥) 

"എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്" എന്ന ഹദീസിന് സിയാറത്ത് സുന്നത്താണെന്ന് പറയുന്നവർ പറയുന്ന മരുവടിയിതാണ്. സിയാറത്ത് വർദ്ദിപ്പിക്കുവാൻ പ്രോത്സായിപ്പിക്കുന്നതാണ്  പ്രസ്തുത ഹദീസ്. സിയാറത്ത് വിലക്കുന്നതല്ല. രണ്ട് പെരുന്നാളുകൾ പോലെ ചിലസമയങ്ങളിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം സ്വീകരിക്കരുതെന്ന്മാണ് ഹദീസിന്റെ താല്പര്യം. 'നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബ്റുകളാക്കരുത്' എന്ന ഹദീസിന്റെ താല്പര്യം വീട്ടില് വെച്ച് നിസ്കരിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കരുതെന്നാണല്ലോ. പ്രസ്തുത ഹദീസ് ഇതിനുപോൽബലകമാണ്. ഹാഫിള് മുൻദിരി(റ) ഇപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്. ഇമാം സുബ്കി(റ) പറയുന്നു. സിയാറത്തിനു നിങ്ങൾ ഒരു പ്രത്യേക സമയം നിർണ്ണയിച്ച് അതിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം നിങ്ങൾ സ്വീകരികരുത് എന്നാണു ഹദീസിന്റെ താല്പര്യം. (നയ് ലുൽ  ഔത്വാർ 5/181)
    ഇബ്നു ഹജർ(എഴുതുന്നു:     
وأما تخيل بعض المحرومين إن منع الزيارة أو السفر إليها من باب المحافظة على التوحيد وأن ذلك مما يؤدي إلى الشرك فهو تخيل باطل لأن المؤدى إلى الشرك إنما هو اتخاذ القبور مساجد أو العكوف عليها وتصوير الصور فيها كما ورد في الأحاديث الصحيحة بخلاف الزيارة والسلام والدعاء وكل عاقل يعرف الفرق بينهما ويتحقق أن الزيارة إذا فعلت مع المحافظة على آداب الشريعة الغراء لا تؤدي إلى محذور ألبتة وأن القائل بالمنع منها سدا للذريعة متقول على الله وعلى رسوله صلى الله عليه وسلم، وهنا أمران لا بد منهما أحدهما وجوب تعظيم النبي صلى الله عليه وسلم وفع رتبته عن سائر الخلق والثاني إفراد الربوبية واعتقاد أن الرب تبارك وتعالى منفرد بذاته وصفاته وأفعاله عن جميع خلقه فمن اعتقد في مخلوق مشاركة الباري سبحانه وتعالى في شيء من ذلك فقد أشرك ومن قصر بالرسول صلى الله عليه وسلم عن شيء من مرتبته فقد عصى أو كفر ومن بالغ في تعظيمه صلى الله عليه وسلم بأنواع التعظيم ولم يبلغ به ما يختص بالباري سبحانه وتعالى فقد أصاب الحق وحافظ على جانب الربوبية والرسالة جميعا وذلك هو القول الذي لا إفراط فيه ولا تفريط(الجوهر المنظم: ٥٨)


സിയാറത്തിനും അതിനുള്ള യാത്രക്കും വിലക്കേർപ്പെടുത്തൽ തൗഹീദ് സംരക്ഷിക്കുന്നതിന്റെ ഭാഗമാണെനും അതെല്ലാം ശിർക്കിലേക്ക് ചെന്നിത്തിക്കന്ന കാര്യമാണെന്നും അല്ലാഹുവിന്റെ അനുഗ്രഹം തടയപ്പെട്ടവരിൽ ചിലരുടെ ഊഹം ബാത്വിലാണ്. അവരുടെ വിഡ്ഢിത്വവും നാശവും അറിയിക്കുന്നതാണ് പ്രസ്തുത വാദം. കാരണം പ്രബലമായ ഹദീസുകൾ സംസാരിക്കുന്നത് പോലെ ഖബ്റുകൾ പള്ളികളാക്കുന്നതും  അവയുടെ മേൽ ഭജനമിരികുന്നതും അവയില രൂപങ്ങൾ നിർമ്മിക്കുന്നതുമാണ്‌ ശിർക്കിലേക്ക് കൂട്ടുന്ന കാര്യങ്ങൾ. സിയാറത്തും സലാം പറയലും പ്രാർത്ഥിക്കലുമല്ല. അവ രണ്ടിനുമിടയ്ക്ക് അന്തരമുണ്ടെന്നു ഏത് ബുദ്ദിയുള്ളവനും മനസ്സിലാകുന്ന കാര്യമാണ്. മത നിയമങ്ങൾ പാലിച്ചു കൊണ്ട് സിയാറത്തും മറ്റും നിർവഹിക്കുന്നത് ഒരിക്കലും ശിർക്കിലേക്ക് വഴി അടച്ചുകളയുകയെന്ന കാരണം പറഞ്ഞ്സിയാറത്തിനും മറ്റും വിലക്കെർപ്പെടുത്തുന്നവർ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും പേരിൽ പച്ചക്കള്ളം നിർമ്മിക്കുന്നവനാണ്. ഇവിടെ രണ്ട് കാര്യങ്ങൾ അറിഞ്ഞേ മതിയാവൂ.    
     (1) നബി(സ) യെ ആദരിക്കലും മറ്റു സൃഷ്ടികളെക്കാൾ അവരുടെ സ്ഥാനം ഉയർത്തിക്കാണിക്കലും  നിർബന്ധമാണ്‌. 
     (2) റുബൂബിയ്യത്തിനെ തനിപ്പിക്കുക. അഥവാ അല്ലാഹു ദാത്തിലും സിഫാത്തിലും അഫ്ആലിലും ഏകനാണെന് വിശ്വസിക്കുക. അപ്പോൾ ഏതെങ്കിലുമൊരു സൃഷ്ടി അവയില നിന്നുള്ള ഒന്നിൽ അല്ലാഹുവിനോട് പങ്കാളിയാണെന്ന് വല്ലവനും വിശ്വസിച്ചാൽ അവൻ ശിര്ക്ക് ചെയ്തു. അതുപോലെ നബി(സ)യുടെ സ്ഥാനത്തെ വല്ലവനു ഇടിച്ചുതാഴ്ത്തിയാൽ അവൻ കുട്ടക്കാരനോ കാഫിറോ ആയി മാറി. ആദരവിന്റെ വിധ ഇനങ്ങളിലൂടെ ഒരാള് നബി(സ)യെ ആദരിക്കുകയും റുബൂബിയ്യത്തിന്റെ പദവിയിലേക്ക് എത്താതിരിക്കുകയും ചെയ്താൽ അവൻ വാസ്തവം കണ്ടെത്തിക്കുകയും റുബൂബിയ്യത്തിന്റെയും രിസാലത്തിന്റെയും രണ്ട് വശങ്ങളും പര്ഗനിക്കുകയും ചെയ്തു. പരിധി വിട്ടു പോകാലോ കുറച്ചു കാണിക്കാലോ ഇല്ലാത്ത മിതമായ സംസാരം ഇതാണ്. (അൽ ജൗഹറുൽ മുനള്വം 58)
  ചുരുക്കത്തിൽ മഹാന്മാരുടെ ഖബ്റുകൽ സന്ദർശിക്കുന്നതും അവരെ ആദരിക്കുന്നതും സുന്നത്താണെന്ന് പ്രമാണബദ്ദമായി സ്ഥിരപ്പെട്ട കാര്യമാണ്. അതിനെ വിമർശിക്കുന്നതും ഖബ്ർ  പൂജയായി അതിനെ നോക്കിക്കാണുന്നതും പ്രമാണങ്ങൾക്ക് നിരക്കാത്തതും മഹാന്മാരെ തരാം താഴ്ത്തി കാണുന്നതിന്റെയും തദ്വാര മതത്തിൽ നിന്നു ആളുകളെ അകത്ടുന്നതിന്റെയും ഭാഗവുമാണ്

15/10/2017

സ്ത്രീകളുടെ ഖബർ സിയാറത്

സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യല്‍ചോദ്യം: സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യുന്നതിന്റെ വിധിയെന്ത്?ഉത്തരം: അമ്പിയാക്കള്‍, ഔലിയാക്കള്‍ തുടങ്ങിയവരുടെ ഖബറുകള്‍ സ്ത്രീകള്‍ക്ക് സി യാറത്ത് ചെയ്യല്‍ സുന്നത്താണ്. മറ്റു ഖബറുകള്‍ സിയാറത്ത് ചെയ്യല്‍ കറാഹത്തുമാണ്. സുന്നത്തായ സിയാറത്തിന് വരുമ്പോള്‍ മഖ്ബറയിലോ വഴിയിലോ അന്യപുരുഷ ന്മാരുണ്ടെങ്കില്‍ പൂര്‍ണ പര്‍ദ്ദയോട് കൂടി പോകല്‍ നിര്‍ബന്ധമാണ്.തുഹ്ഫ പറയുന്നു: “സ്ത്രീകള്‍ക്കും നപുംസകര്‍ക്കും സിയാറത്ത് കറാഹത്താകുന്നു. നാശവും കരച്ചില്‍ കൊണ്ട് ശബ്ദമുയര്‍ത്തലും ഭയപ്പെട്ടതിനാലാണിത്. പക്ഷേ, നബി   (സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്നത് അവര്‍ക്കും സുന്നത്തു തന്നെ. മറ്റ് അമ്പിയാക്കള്‍, ഔലിയാക്കള്‍, ആലിമീങ്ങള്‍ എന്നിവരുടെയും ഖബറുകള്‍ സിയാറത്ത് ചെയ്യലും സുന്നത്താണെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്.”ഇമാം അദ്റഇ(റ) പറയുന്നു: “ഇപ്പറഞ്ഞത് സ്വഹീഹാണെങ്കില്‍ അവര്‍ക്ക് അടുത്തബന്ധുക്കളുടെ ഖബര്‍ സിയാറത്ത് സുന്നത്താകുമെന്ന് പറയേണ്ടതില്ലല്ലോ.” അദ്റഇ(റ)യുടെ ഈ വാക്കിന്റെ ബാഹ്യം മറ്റ് അമ്പിയാക്കള്‍, ഔലിയാക്കള്‍,  ഉലമാക്കള്‍ എന്നിവരുടെ ഖബറുകള്‍ സ്ത്രീകള്‍ സിയാറത്ത് ചെയ്യുന്നത് സുന്നത്താണെന്ന അഭിപ്രായത്തില്‍ ഇമാം അദ്റഇ(റ) സംതൃപ്തനല്ലെന്നാണ്. പക്ഷേ, മറ്റുള്ളവരെല്ലാം ഇത് തൃപ്തിപ്പെട്ടിരിക്കയാണ്. എന്നല്ല, അവര്‍ അങ്ങനെതന്നെ ഉറപ്പിച്ചുപറഞ്ഞിരിക്കുന്നു. എന്നാല്‍ അവര്‍ ജാറങ്ങളിലേക്ക് പോകുന്നത് സംബന്ധിച്ച് ഇപ്രകാരം വിശദീകരിക്കണമെന്നതാണ് സത്യം. അവള്‍ വൃദ്ധയാവുക, മോഡിയുള്ള വസ്ത്രം, ആഭരണം, സുഗന്ധം എന്നിവകൊണ്ട് അഴകാവാതിരിക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിക്കേണ്ടതാണ്. അന്യപുരുഷന്മാരുടെ ദൃഷ്ടിയില്‍ നിന്ന് പൂര്‍ണമായും  മറയ്ക്കുന്ന വാഹനത്തിലുമായിരിക്കണം അവള്‍ പോകേണ്ടത്. ഇങ്ങനെ പോകുന്നപക്ഷം യുവതിയാണെങ്കിലും അവള്‍ക്ക് സുന്നത്ത് തന്നെയാണ്. ഉലമാഅ് പോലെയുള്ളവരും അവരല്ലാത്ത അടുത്ത കുടുംബങ്ങളും തമ്മില്‍ ഇപ്രകാരം വ്യത്യാസം പറയാം. ഖബര്‍ സിയാറത്ത് കൊണ്ട് അവരുടെ ജാറങ്ങള്‍ സജീവമാക്കിയുള്ള ആദരവ് പ്രകടിപ്പിക്കലാണ് അവരുടെ ഖബര്‍ സിയാറത്ത് കൊണ്ടുള്ള വിവക്ഷ. മാത്രമല്ല അവരെ സിയാറത്ത് ചെയ്യുന്നവര്‍ക്ക് അവരില്‍ നിന്നുള്ള ഉഖ്റവിയ്യായ സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കും. അല്ലാഹുവിന്റെ അനുഗ്രഹം തടയപ്പെട്ടവരല്ലാതെ ഇതെതിര്‍ക്കില്ല. അടുത്ത ബന്ധുക്കള്‍ ഇപ്രകാരമല്ലല്ലോ. ഇപ്പറഞ്ഞത് കൊണ്ട് അദ്റഇ(റ)യുടെ ഉപര്യുക്ത വാക്ക് അപ്രസക്തമായി.”തുഹ്ഫയുടെ വാക്കില്‍ അന്യപുരുഷന്മാരുടെ ദൃഷ്ടിയില്‍ നിന്ന് പൂര്‍ണമായും മറയ് ക്കുന്ന വാഹനത്തിലുമാകണം പോകേണ്ടതെന്ന് പറഞ്ഞത് ജാറത്തിങ്കലോ വഴിയിലോ അന്യപുരുഷന്മാര്‍ ഉണ്ടാകുമെന്ന് കണ്ടാലാണെന്നും അല്ലെങ്കില്‍പിന്നെ ഈ നിബന്ധനക്ക് പ്രസക്തിയില്ലെന്നും ബസ്വരിയും ഇബ്നുഖാസിമും പ്രസ്താവിച്ചിട്ടുണ്ട് (തുഹ്ഫ ശര്‍വാനി സഹിതം 3/201 നോക്കുക).നിഹായ എഴുതുന്നു: “സ്ത്രീകള്‍ക്ക് ഖബര്‍ സിയാറത്ത് ചെയ്യുന്നത് സംബന്ധമായുള്ള അഭിപ്രായങ്ങള്‍ നബി(സ്വ)യുടെ ഖബര്‍ അല്ലാത്തവയിലാണ്. പ്രത്യുത നബി(സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്നത് കറാഹത്തില്ലെന്നല്ല സ്ത്രീപുരുഷ ഭേദമന്യേ അതേറ്റവും മഹത്തായ ഇബാദത്തുകളിലൊന്നാണ്. മറ്റ് അമ്പിയാക്കള്‍, ഔലിയാക്കള്‍ എന്നിവരുടെ ഖബര്‍ സിയാറത്ത് ചെയ്യുന്നതും ഇപ്രകാരം തന്നെയാകണമെന്നതാണ് അനിവാര്യമാകുന്നത്. ഇബ്നുരിഫ്അത്തും(റ), ഖമൂലിയും(റ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. ഇതുതന്നെയാണ് പ്രബലവും.”നിഹായയുടെ ഈ വാക്കുകള്‍ വിശദീകരിച്ചുകൊണ്ട് അലിയ്യുശ്ശിബ്റാമുല്ലസി(റ) എഴുതുന്നു: “ഇപ്പറഞ്ഞത് ഭര്‍ത്താവ്, വലിയ്യ്, സയ്യിദ് തുടങ്ങിയവരുടെ സമ്മതത്തോടെ അ വള്‍ പുറപ്പെടുമ്പോഴാണെന്നത് സ്മരണീയമാണ” (നിഹായ 3/37 ഹാശിയ സഹിതം നോക്കുക).ഇത്രയും വിശദീകരിച്ചതില്‍നിന്നും താഴെപറയുന്ന കാര്യങ്ങള്‍ ഗ്രഹിക്കാനാകും.(1) വിവാഹിതര്‍ ഭര്‍ത്താവിന്റെയും അല്ലാത്തവര്‍ വലിയ്യി(കാര്യകര്‍ത്താവ്)ന്റെയും അടിമ സയ്യിദി(ഉടമസ്ഥന്‍)ന്റെയും അനുമതി വാങ്ങിയിരിക്കുക, ആകര്‍ഷണീയമായ വസ്ത്രം, ആഭരണം, സുഗന്ധം എന്നിവ കൊണ്ട് അഴകാവാതിരിക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിച്ച വൃദ്ധകള്‍ക്ക് മഹാന്മാരുടെ ഖബര്‍ സിയാറത്തിന് പോകാവുന്നതാണ്.(2) ഉപര്യുക്ത നിബന്ധനകള്‍ക്ക് പുറമെ ജാറത്തിങ്കലും പോകുന്ന വഴിയിലും അന്യപുരുഷന്മാരുണ്ടാകുമെന്നുകണ്ടാല്‍ അവരുടെ ദൃഷ്ടിയെ മറയ്ക്കും വിധമുള്ള വാഹനത്തില്‍ സ്ത്രീ യുവതിയാണെങ്കിലും മഹാന്മാരുടെ ഖബര്‍സിയാറത്തിന് പോകുന്നത് സുന്നത്താകുന്നു.(3) ജാറത്തിങ്കലും വഴിയിലും അന്യപുരുഷന്മാര്‍ തീരേയില്ലെന്നുറപ്പുവന്നാല്‍ വാഹനത്തിലല്ലാതെയും ഉപര്യുക്ത നിബന്ധനകള്‍ പാലിച്ച് കൊണ്ട് മഹാന്മാരുടെ കബര്‍ സി യാറത്ത് ചെയ്യുന്നത് സ്ത്രീകള്‍ക്ക് പുണ്യകര്‍മ്മമാണ്.

12/10/2017

എന്തുകൊണ്ട് മഖ്ബറകൾ കെട്ടിയുണ്ടാക്കണം ?


മഹത്തുക്കളുടെ ചരിത്രം കുറ്റിയറ്റു പോകാൻ പാടില്ല. അവരുടെ ജനനം, ജീവിതം, സന്ദേശം, മരണം എല്ലാം കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. അതാണ് യഥാർത്ഥ ഇസ്‌ലാമിക ചരിത്രം. മഹാന്മാരുടെ ജീവിതം കേവലം ഐതിഹ്യമായിരുന്നു എന്ന് തോന്നാതിരിക്കാനെങ്കിലും അവരുടെ അന്ത്യവിശ്രമ കേന്ദ്രങ്ങൾ സംരക്ഷിക്കൽ അനിവാര്യമാണ്. ഇതാണ് ഇസ്‌ലാമിക പാരമ്പര്യം. അന്ത്യപ്രവാചകരടക്കമുള്ള നിരവധി അമ്പിയാക്കളുടെയും ഖുലഫാഉറാശിദുകളുടെയും ഔലിയാക്കളുടെയും മറ്റും ഖബറുകൾ ഇങ്ങനെ ലോകത്ത് സംരക്ഷിക്കപ്പെട്ടതു കാണാം.

ഇസ്‌ലാമിക ചരിത്ര പൈതൃകങ്ങളെ നശിപ്പിക്കൽ അജണ്ടയാക്കിയവരാണ് പാശ്ചാത്യരും സിയോണിസ്റ്റുകളുമായ മുസ്‌ലിം വിരുദ്ധർ. മതത്തെ തകർക്കാനുള്ള അടിസ്ഥാന പ്രവർത്തനമായാണതിനെ ഇവർ കാണുന്നത്. ഇത് നേരിട്ടു നടപ്പാക്കുന്നതിനു പകരം അവരുപയോഗിച്ച കോടാലിപ്പിടികൾ മാത്രമാണ് മുജാഹിദുകളടക്കമുള്ള മതനവീകരണവാദികളും അവരുടെ ഇന്നത്തെ ഭീകരമുഖമായ ഇസിലും.

മഖ്ബറകൾ ഇസ്‌ലാമിൽ

മരണത്തോടെ വിസ്മരിക്കേണ്ടവനല്ല മുസ്‌ലിമായ മനുഷ്യർ. അവരെക്കുറിച്ചുള്ള സ്മരണകളും അവരുടെ അന്ത്യവിശ്രമ കേന്ദ്രം സന്ദർശിക്കലും അവർക്കു വേണ്ടി പ്രാർത്ഥിക്കലും സ്വദഖകളർപ്പിക്കലും പ്രാമാണികവും നിലനിൽക്കേണ്ട പുണ്യാചാരങ്ങളുമാണ്.

‘അവർക്കു പിറകെ വരുന്നവർ, ഞങ്ങളുടെ നാഥാ ഞങ്ങൾക്കും വിശ്വാസികളായി മുൻകഴിഞ്ഞു പോയവർക്കും നീ മാപ്പു നൽകേണമേ, വിശ്വാസികളെ സംബന്ധിച്ച് ഞങ്ങളുടെ ഹൃദയത്തിൽ ഒരു വിദ്വേഷവും നീ വെച്ചേക്കരുതേ എന്നു പ്രാർത്ഥിച്ചുകൊണ്ടിരിക്കും’ (ഖുർആൻ 59/10).

സാധാരണക്കാരന്റെ ഖബറുകൾ തന്നെയും അടയാളപ്പെടുത്തി സംരക്ഷിക്കുന്നതാണ് ഇസ്‌ലാമിക പാരമ്പര്യം. ബന്ധുക്കൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തിപ്പോരുന്നത് എല്ലാ നാടുകളിലും നമുക്കു കാണാം. മഹാന്മാരുടെ ജാറങ്ങൾ സിയാറത്തിനു വരുന്നവർക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതും പതിവാണ്. മദീന മുനവ്വറയിൽ തിരുനബി(സ്വ)യുടെ ഖബർ സന്ദർശിക്കുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. മൂസാ നബി(അ)ന്റെ ഖബർ ബൈതുൽ മുഖദ്ദസിന്റെ ചാരത്ത് നിലകൊള്ളുന്നു. ഇസ്‌റാഇന്റെ രാത്രി നബി(സ്വ) അത് സിയാറത്ത് ചെയ്തതായി ഇമാം ബുഖാരി(അ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശാമിലെ ഹത്വീബ് എന്ന സ്ഥലത്ത് ശുഐബ്(അ)ന്റെ ഖബർ വലിയ ഖുബ്ബയോടെ നിലകൊള്ളുന്നതായും അവിടെ ജനങ്ങൾ നിരന്തരം സിയാറത്ത് ചെയ്യുന്നതായും ഇമാം നവവി(റ) തഹ്ദീബുൽ അസ്മാഇ വല്ലുഗാത് (1/146)ൽ രേഖപ്പെടുത്തുന്നു.

സലാല ടൗണിൽ നിന്നും ഏതാനും കിലോ മീറ്റർ അകലെയുള്ള മലമുകളിൽ അയ്യൂബ് നബി(അ)ന്റെ ഖബർ ഇന്നും പരിപാലിക്കപ്പെടുന്നതു കാണാം. ഇസ്‌ലാമിക നാഗരികതയും പൈതൃകങ്ങളും നിലനിന്നിരുന്ന ഏതു നാട്ടിൽ ചെന്നാലും പൂർവ സൂരികളുടെ മഖ്ബറകൾ അർഹിക്കുന്ന പ്രൗഢിയോടെ നിലനിർത്തിപ്പോന്നതാണനുഭവം. ഇന്നത്തെ അബൂബക്കർ അൽ ബഗ്ദാദിയുടെ സലഫി ഭീകരർക്ക് മാതൃക കാണിച്ച് ഒരു നൂറ്റാണ്ടു മുമ്പ് വഹാബി ശ്മശാന വിപ്ലവക്കാർ ഹിജാസിൽ പ്രവേശിക്കുന്നതു വരെ മക്കയിലും മദീനയിലുമെല്ലാം അനേകം മഹാന്മാരുടെ ഖബറുകൾ വലിയ ഖുബ്ബകളോടെ പണിതതും നിലനിന്നു പോന്നിരുന്നതും ആധികാരിക ചരിത്ര ഗ്രന്ഥങ്ങളിൽ വിശദീകരിച്ചിട്ടുണ്ടല്ലോ.

ജാറം നിർമിക്കൽ

ഖബറുകൾക്ക് മുകളിൽ എടുപ്പുകൾ, ഖുബ്ബകൾ തുടങ്ങിയവ ഉണ്ടാക്കുന്നതിനെ സംബന്ധിച്ച് ഇസ്‌ലാമിൽ വ്യക്തമായ നിയമങ്ങളുണ്ട്. ഇടിഞ്ഞു പോവുക, ഹിംസ്ര ജീവികൾ മാന്തുക പോലുള്ളവ ഭയപ്പെട്ടാൽ ആരുടെ ഖബറും കല്ലു കൊണ്ടോ മറ്റോ കെട്ടിപ്പടുക്കാവുന്നതാണ്. ഇങ്ങനെയുള്ള ആവശ്യമില്ലെങ്കിൽ വെറുതെ ഒരു പാഴ്‌ചെലവ് വരുത്തുന്നത് കറാഹത്താണ്. എന്നാൽ മുസ്‌ലിംകൾക്ക് മൊത്തം അവകാശപ്പെട്ട പൊതുശ്മശാനത്തിലാകുമ്പോൾ മറ്റുള്ളവരുടെ അവകാശം ഹനിക്കുന്ന വിധം ഖബറിനു മുകളിൽ കെട്ടിടമുണ്ടാക്കുന്നതും മറ്റും സാധാരണക്കാർക്ക് ഹറാമായിത്തീരും.

സുപ്രസിദ്ധരായ സ്വാലിഹീങ്ങളോ ഔലിയാക്കളോ ആണെങ്കിൽ അവരെ സിയാറത്തു ചെയ്തു ബറക്കത്തെടുക്കാൻ എല്ലാവർക്കും സൗകര്യമൊരുക്കുന്നതിനു വേണ്ടി അവരുടെ ഖബറുകൾ കെട്ടിയുയർത്തുകയും സന്ദർശനത്തിനു സൗകര്യം ഉണ്ടാക്കുകയും ചെയ്യാവുന്നതാണ്. ഇമാം റംലി(റ) പറയുന്നു: ഖബർ പരിപാലിക്കൽ ഹറാമാണെന്നു പറഞ്ഞത്, ഇബ്‌നു ഹംസ(റ) അഭിപ്രായപ്പെട്ടതു പോലെ മറമാടപ്പെട്ടയാൾ സ്വഹാബിയോ വലിയ്യാണെന്ന് പ്രസിദ്ധനോ അല്ലെങ്കിലാണ്. അതേസമയം അത്തരം മഹാന്മാരുടെ ഖബറുകൾ നീക്കം ചെയ്യാവതല്ല. അതു തകർന്നുപോയാൽ പോലും. അമ്പിയാക്കൾ, സ്വാലിഹുകൾ എന്നിവരുടെ ഖബറുകൾ പരിപാലിക്കാൻ വസ്വിയ്യത്ത് ചെയ്യൽ അനുവദനീയമാണെന്ന ചില പണ്ഡിതരുടെ വീക്ഷണം ഇതിനെ ശക്തിപ്പെടുത്തുന്നുമുണ്ട്. കാരണം ഈ ഖബർ നിലനിൽക്കുന്നതിൽ ബറകത്തെടുക്കലും സിയാറത്തിനെ സജീവമാക്കലുമുണ്ട് (നിഹായ 3/41).

ഇമാം നവവി(റ) എഴുതി: അമ്പിയാക്കൾ, ഉലമാക്കൾ, സ്വാലിഹുകൾ തുടങ്ങിയവരുടെ ഖബറുകൾ പരിപാലിക്കാൻ (സ്വത്ത്) വസ്വിയ്യത്ത് ചെയ്യൽ അനുവദനീയമാണ്. ഇതിൽ ബറകത്തെടുക്കലും സിയാറത്ത് സജീവമാക്കലുമുള്ളതു കൊണ്ടാണിത് (റൗള 6/908).

മുല്ലാ അലിയ്യുൽ ഖാരി(റ) രേഖപ്പെടുത്തുന്നു: സുപ്രസിദ്ധരായ ഉലമാക്കൾ, മശാഇഖുമാർ പോലുള്ളവരുടെ ഖബറിനു മുകളിൽ എടുപ്പുണ്ടാക്കാൻ സലഫുകൾ അനുവദിച്ചിട്ടുണ്ട്. ജനങ്ങൾക്ക് അവരെ സിയാറത്ത് ചെയ്യാനും തദവസരത്തിൽ വിശ്രമിക്കാനും വേണ്ടിയാണത് (മിർഖാത്ത് 2/372).

പൊതു മഖ്ബറയിലാണെങ്കിൽ മഹാന്മാരുടെ ഖബർ പൊളിച്ചു മാറ്റണമെന്ന ചിലരുടെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് പ്രമുഖ ഹദീസ് പണ്ഡിതൻ ഇമാം ഹാകിം(റ) കുറിച്ചു: ആ അഭിപ്രായമനുസരിച്ചല്ല ഇസ്‌ലാമിക ലോകത്തിന്റെ പ്രവർത്തനം. കിഴക്കും പടിഞ്ഞാറുമുള്ള മുസ്‌ലിം പണ്ഡിതന്മാർ മഹാന്മാരുടെ ഖബറിനു മേൽ എടുപ്പുണ്ടാക്കുന്നതിനെ അംഗീകരിച്ചിട്ടുണ്ട്. സലഫുകളിൽ നിന്നും പിൻഗാമികൾ പിന്തുടർന്നു പോന്നതാണിത്. ഇമാം ബർസലി(റ) പറഞ്ഞത് ഇക്കാര്യം ഇജ്മാആണെന്നത്രെ (അൽ മുസ്തദ്‌റക് 1/370).

എന്നാൽ ശ്രദ്ധേയമായ കാര്യം പൊതുമഖ്ബറകളിൽ മഹാന്മാരുടെ ഖബറാണെങ്കിലും അതിന്മേൽ കെട്ടിടമുണ്ടാക്കരുതെന്ന് പറഞ്ഞവർ പോലും അത് ശിർക്കാണെന്നോ ശിർക്കിലേക്ക് വഴിവെക്കുന്നതാണെന്നോ അല്ല കാരണമായി പറഞ്ഞത്. പൊതുജനങ്ങളുടെ അവകാശം ഹനിച്ചേക്കുമെന്നതാണ്. കെട്ടിടം നിർമിച്ചാൽ അത്രയും സ്ഥലത്ത് മറ്റുള്ളവർക്കു ഖബർ നിർമിക്കാനാവില്ലല്ലോ എന്നു സാരം. കെട്ടിപ്പൊക്കിയാൽ ആ ഖബറിൽ പിന്നെ ഒരാളെ മറവു ചെയ്യാൻ പ്രയാസമാവുകയും ചെയ്യും.

എന്നാൽ ഖബറിനു മേലെ നാലു കല്ലുകൾ വെച്ചാൽ അത് അല്ലാഹുവിൽ പങ്കു ചേർക്കലാണെന്ന വാദം ശിർക്കോളജിസ്റ്റുകളായ മുജാഹിദുകൾക്കു മാത്രമേയുള്ളൂ. ഇസ്‌ലാമുമായി അതിനു ബന്ധമില്ല.  ഖബർ സംരക്ഷിക്കുക, സിയാറത്ത് സജീവമാക്കുക, ബറകത്തെടുക്കാൻ സൗകര്യം ചെയ്യുക പോലുള്ള ആവശ്യങ്ങൾക്കു വേണ്ടി ഖബറുകൾ കെട്ടിയുയർത്താമെന്നും അത് മുസ്‌ലിം ലോകത്തിന്റെ രീതിയാണെന്നും ചുരുക്കം. അതേസമയം മറ്റുള്ളവരുടെ അവകാശങ്ങൾ തടഞ്ഞും അനാവശ്യ പാഴ്‌ചെലവുകൾ വരുത്തിയും ഖബറുകൾ കെട്ടിപ്പൊക്കുകയുമരുത്. ഇതാണ് ഖബറുകൾ കെട്ടിപ്പൊക്കുന്നതിനെ നിരോധിച്ചു കൊണ്ടുള്ള ഹദീസിന്റെ സാരം.

സിയാറത്തും ബറകത്തും

മഹത്തുക്കളുടെ അന്ത്യവിശ്രമ കേന്ദ്രം ബറകത്തുള്ള താണെന്ന് വിശുദ്ധ ഖുർആൻ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ‘മസ്ജിദുൽ ഹറാമിൽ നിന്നും പരിസരം ബറകത്താക്കപ്പെട്ട മസ്ജിദുൽ അഖ്‌സ്വയിലേക്ക് തന്റെ ദാസനെ രാപ്രയാണം നടത്തിച്ച അല്ലാഹു എത്ര പരിശുദ്ധൻ’ (അൽ ഇസ്‌റാഅ് 1).

ഇവിടെ ബൈത്തുൽ മുഖദ്ദസിന്റെ പരിസരത്തുള്ള ബറകത്ത് എന്താണെന്നതിനെ കുറിച്ച് ഇമാം ഖുർതുബി(റ) എഴുതുന്നതു ശ്രദ്ധേയം: അത് അമ്പിയാക്കൾ, സ്വാലിഹുകൾ തുടങ്ങിയവരെ മറമാടപ്പെട്ടതു കൊണ്ടാണ്. അതുകൊണ്ടാണത് മുഖദ്ദസ് (പരിശുദ്ധം) ആയത് (ഖുർതുബി 9/212). ഉമർ(റ) തിരുനബി(സ്വ)യുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളാനുള്ള തന്റെ അവസാന ആഗ്രഹം പ്രകടിപ്പിച്ചതിനെ സംബന്ധിച്ച് ഇമാം ഹാഫിള് അസ്ഖലാനി(റ) പറയുന്നു: ഖബറിൽ കിടക്കുന്നതും സ്വാലിഹീങ്ങളുടെ ചാരത്താവാൻ ആഗ്രഹിക്കണമെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. അവരുടെ ഖബറിൽ ഇറങ്ങുന്ന അനുഗ്രഹം ലഭിക്കാനും നല്ലവരായ സന്ദർശകരുടെ പ്രാർത്ഥന കരസ്ഥമാക്കാനുമാണിത് (ഫത്ഹുൽ ബാരി 3/258). ഇമാം ഗസ്സാലി കുറിക്കുന്നു: മഖ്ബറകൾ എല്ലാം സമമല്ല. അവ സന്ദർശിക്കുന്നതിന്റെ ബറകത്ത് അവിടെ അന്ത്യ വിശ്രമം കൊള്ളുന്നവരുടെ പദവിക്കനുസരിച്ച് വ്യത്യാസപ്പെടുന്നതാണ് (ഇഹ്‌യാ 1/244).

സ്വഹാബത്ത് മുതൽ മുഴുവൻ പണ്ഡിതൻമാരും വിശ്വസിച്ചുപോന്നതും പ്രഖ്യാപിച്ചതുമാണ് മഹാന്മാരുടെ അന്ത്യവിശ്രമ സ്ഥാനങ്ങൾ അല്ലാഹുവിന്റെ റഹ്മത്തും ബറകത്തും ഇറങ്ങുന്ന ഇടങ്ങളാണെന്നത്. ഇതിനെ നിഷേധിക്കുകയും മഖ്ബറകൾ അല്ലാഹുവിന്റെ ലഅ്‌നത്ത് ഇറങ്ങുന്ന സ്ഥലങ്ങളാണെന്ന് അധിക്ഷേപിക്കുകയും ചെയ്ത ബിദഇകൾ സത്യത്തെ തമസ്‌കരിക്കുകയും ഇസ്‌ലാമിന്റെ പൈതൃകങ്ങളെയും തിരുശേഷിപ്പുകളെയും നശിപ്പിക്കുകയുമാണ്. ഇതിനു പ്രമാണങ്ങളുടെ പിൻബലമില്ല. ഇബ്‌നു ഹജറുൽ ഹൈതമി(റ)യുടെ വാക്കുകൾ കൂടി ശ്രദ്ധിക്കുക: സിയാറത്തിന്റെ ലക്ഷ്യം മഹത്തുക്കളുടെ മഖ്ബറകൾ സന്ദർശനം കൊണ്ട് സജീവമാക്കി അവരെ ആദരിക്കലോടൊപ്പം അവരിൽ നിന്നും സന്ദർശകർക്ക് അഭൗതികമായ അനുഗ്രഹം ലഭിക്കുമെന്നതുമാണ്. അല്ലാഹുവിന്റെ റഹ്മത്തിനെ തൊട്ട് ബഹിഷ്‌കൃതരല്ലാതെ ഇതു നിഷേധിക്കുകയില്ല (തുഹ്ഫ 3/201

03/09/2017

ഖബ്ർ സിയാറത്ത്


ഖബ്ര്‍ സിയാറത് ഇസ്ലാമില്‍ നേരത്തെ നിരോധിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് അനു വദിക്കുകയുണ്ടായി. മുസ്ലിം സമൂഹത്തിലേക്ക് ശിര്‍ക് വീണ്ടും കടന്നുവരുന്ന സാഹ ചര്യം ഇല്ലാതായ ശേഷമാണ് ഇസ്ലാം ഖബര്‍ സിയാറത് സുന്നതായി പ്രഖ്യാപിച്ചത്. “നബി(സ്വ)പറയുന്നു: നിങ്ങള്‍ക്ക് ഞാന്‍ ഖബ്ര്‍ സിയാറത് തടഞ്ഞിരുന്നു. ഇനി നിങ്ങള്‍ സിയാറത് ചെയ്തുകൊള്ളുക” (മുസ്ലിം, 7/46).
പ്രധാനമായി രണ്ടു രൂപത്തില്‍ ഈ വിഷയം അപഗ്രഥിക്കാം. ഒന്ന്: പുരുഷന്മാര്‍ക്കു മാത്രം സുന്നതായ ഖബ്ര്‍ സിയാറത്. സാധാരണ കുടുംബത്തില്‍ നിന്നോ മറ്റോ മരണ പ്പെട്ടവരുടെ ഖബര്‍ സിയാറത് പുരുഷന്മാര്‍ക്ക് മാത്രമാണ് സുന്നതാവുക. സ്ത്രീകള്‍ക്കു കൂടി സുന്നതായ ഖബ്ര്‍ സിയാറതാണ് രണ്ടാമത്തേത്. നബി (സ്വ) ഉള്‍പ്പെടെയുള്ള മഹാന്മാരുടെ ഖബ്റുകള്‍ സിയാറതു ചെയ്യല്‍ സ്ത്രീകള്‍ക്കും സുന്നതാണ്. പ്രമാണങ്ങ ളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കപ്പെട്ടതാണിക്കാര്യം. വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാ പിക്കുന്നു:
“അവര്‍ തങ്ങളുടെ ശരീരങ്ങളെ ദ്രോഹിച്ചു,(പശ്ചാതപിച്ചവരായി) താങ്കളെ സമീപിക്കു കയും അല്ലാഹുവിനോട് അവര്‍ പാപമോചനത്തിന് അര്‍ഥിക്കുകയും റസൂല്‍ അവര്‍ക്കു വേണ്ടി മാപ്പിരക്കുകയും ചെയ്താല്‍ (അവരെ സംബന്ധിച്ചു) വളരെയധികം പശ്ചാ താപം സ്വീകരിക്കുന്നവനും കരുണചെയ്യുന്നവനുമായി അല്ലാഹുവിനെ അവര്‍ കണ്ടെ ത്തുന്നതാണ്” (നിസാഅ് 64).
വിശ്വാസികള്‍ നബി (സ്വ) യെ സമീപിക്കണമെന്നും നബിയുടെ അടുക്കല്‍ വെച്ച് അല്ലാ ഹുവിനോട് പാപമോചനം അര്‍ഥിക്കണമെന്നും നബി(സ്വ)അവര്‍ക്കുവേണ്ടി പാപമോച നത്തിനര്‍ഥിക്കുമെന്നും ഈ സൂക്തം വ്യക്തമാക്കുന്നു. ഇവിടെ നബി(സ്വ)യുടെ ജീവിത സമയത്തെന്നോ മരണശേഷമെന്നോ ഖുര്‍ആനില്‍ വേര്‍തിരിച്ചു പറഞ്ഞിട്ടില്ല. മരണശേ ഷവും നബി(സ്വ)വിശ്വാസികള്‍ക്ക് പാപമോചനത്തിനര്‍ഥിക്കുമെന്നു ഹദീസില്‍ വന്നിരി ക്കുന്നു.
“നബി(സ്വ)പറയുന്നു: എന്റെ ജീവിതം നിങ്ങള്‍ക്കു നന്മയാണ്. എന്റെ മരണവും നിങ്ങ ള്‍ക്ക് നന്മയാകുന്നു. നിങ്ങളുടെ കര്‍മങ്ങള്‍ എനിക്ക് വെളിവാക്കപ്പെടുന്നു. നിങ്ങളില്‍ നിന്ന് നന്മ കണ്ടാല്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കും. നിങ്ങളില്‍ തിന്മ കണ്ടാല്‍ നിങ്ങള്‍ക്കു വേണ്ടി ഞാന്‍ അല്ലാഹുവിനോട് പാപമോചനത്തിനര്‍ഥിക്കും”(ബസ്സാര്‍, മജ്മഉസ്സവാഇദ്, 9/24).
മരണാനന്തരവും നബി (സ്വ) വിശ്വാസികള്‍ക്കു വേണ്ടി പാപമോചനത്തിനര്‍ഥിക്കുമെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. അതിക്രമം കാണിച്ചു നബി (സ്വ) യെ സമീപിക്കുന്നവര്‍ എന്ന പ്രയോഗത്തില്‍ സ്ത്രീകളും ഉള്‍പ്പെടുന്നതാണ്. ‘വിശ്വാസികളായ പുരുഷന്മാ ര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി അങ്ങ് പാപമോചനത്തിനര്‍ഥിക്കുക’ (മുഹമ്മദ് 19) എന്ന് ഖുര്‍ആന്‍ പറയുന്നതില്‍ നിന്ന് ഇത് വ്യക്തമാകുന്നു.
മൂന്നു കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമായി. ഒന്ന്: നബി(സ്വ)യെ സിയാറത്തു ചെയ്യല്‍ സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവര്‍ക്കും സുന്നതാണ്. (മദീനയിലെ മസ്ജിദുന്നബവി യില്‍, തിരുമേനി(സ്വ)യെ സിയാറതു ചെയ്യുന്നതിന് സ്ത്രീകള്‍ക്കു പ്രത്യേക സൌകര്യം ചെയ്തു കൊടുക്കുന്നത് ഇന്നും തുടര്‍ന്ന് പോരുന്നു) രണ്ട്: മരണശേഷവും നബി (സ്വ) വിശ്വാസികള്‍ക്ക് പാപ മോചനത്തിനര്‍ഥിക്കുന്നതാണ്. മൂന്ന്: മേല്‍ സൂക്തം നബി (സ്വ) യുടെ ഖബ്ര്‍ സിയാറത് ചെയ്യുന്നതിനു തെളിവാകുന്നു. ഖബര്‍ സിയാറതിനു വേണ്ടി നടത്തുന്ന യാത്രയും സുന്നതാണെന്നു മേല്‍ സൂക്തം തെളിയിക്കുന്നുണ്ട്. ‘ജാഊക’ അവര്‍ തങ്ങളുടെ അടുക്കല്‍ വന്നാല്‍ എന്ന പ്രയോഗം മദീനയിലുള്ളവര്‍ക്കുമാത്രമല്ല. ലോകത്തെങ്ങുമുള്ള മുസ്ലിംകള്‍ക്കും ബാധകമാണെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. പണ്ഢിതന്മാര്‍ ഇത് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.
“സിയാറത്തിനു വേണ്ടിയുള്ള യാത്ര സുന്നതാണെന്ന് ഇത് വ്യക്തമാക്കുന്നു. സിയാറത് ചെയ്യുന്നവനായി എന്റെ അരികില്‍ വന്നാല്‍ എന്ന ഹദീസില്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാണ്. സിയാറത് സുന്നതാണെന്ന് വ്യക്തമായാല്‍ അതിനുള്ള യാത്രയും സുന്ന താകുമല്ലോ. നബി(സ്വ)മദീനയില്‍ നിന് ശുഹദാക്കളുടെ ഖബ്റുകള്‍ സിയാറത് ചെയ്യുവാന്‍ പോകാറുണ്ടായിരുന്നു എന്ന കാര്യവും സ്ഥിരീകരിക്കപ്പെട്ടതാണ്. സമീപ പ്രദേശങ്ങളിലേക്കു യാത്രയാകാമെങ്കില്‍ വിദൂരത്തേക്കും ആകാവുന്നതാണല്ലോ” (വഫാഉല്‍വഫാ, 4/1364).
നബി(സ്വ)യുടെ ഖബ്ര്‍ സിയാറത് ധാരാളം ഹദീസുകളില്‍ പരാമര്‍ശിക്കുന്നുണ്ട്: ഇബ് നു ഉമര്‍ (റ) വില്‍ നിന്ന് നിവേദനം. “നബി (സ്വ) പറഞ്ഞു: എന്റെ ഖബര്‍ ആരെങ്കിലും സിയാറത് ചെയ്താല്‍ അവന് എന്റെ ശഫാഅത്ത് നിര്‍ബന്ധമായി.’ “സിയാറത് ചെയ്യാനായി ഒരാള്‍ എന്റെ അടുക്കല്‍ വന്നാല്‍ അന്ത്യദിനത്തില്‍ ഞാന്‍ അവന്റെ ശിപാര്‍ശകനാവുക എന്നത് അവന്റെ അവകാശമായിത്തീരുന്നുതാണ്” (ത്വബ്റാനി).
ഇബ്നു ഉമറി(റ)ല്‍നിന്ന് നിവേദനം: നബി(സ്വ)പറയുന്നു: “ഒരാള്‍ ഹജ്ജ് ചെയ്യുകയും എന്റെ മരണശേഷം എന്നെ സന്ദര്‍ശിക്കുകയും ചെയ്താല്‍ അവന്‍ ജീവിതകാലത്ത് എന്നെ സന്ദര്‍ശിച്ചവനെപ്പോലെയാണ്” (വഫാഉല്‍ വഫാ 4 – 1342). നബി(സ്വ) പറയുന്നു: “ഹജ്ജു ചെയ്തു എന്നെ സന്ദര്‍ശിക്കാത്തവന്‍ എന്നോട് പിണങ്ങിയവനാ കുന്നു” (ദാറുഖുത്നി).
ഖബറില്‍ നിന്ന് ബറകത് തേടാമോ? തേടിയാല്‍ ലഭിക്കുമോ? എന്നിങ്ങനെയുള്ള സംശയങ്ങള്‍ ചിലര്‍ ഉന്നയിക്കാറുണ്ട്. നബി(സ്വ)യുമായി ബന്ധപ്പെട്ട വസ്തുക്കളില്‍ നിന്നുപോലും ബറകത് പ്രതീക്ഷിക്കാമെന്നാണ് ഇമാം മുസ്ലിം (റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസിലുള്ളത്. “നബി(സ്വ)ധരിച്ചിരുന്ന ജുബ്ബ സ്വഹാബിമാര്‍ സൂക്ഷിച്ചിരുന്നു. പില്‍ ക്കാലത്ത് ഈ വസ്ത്രം മുക്കിയെടുത്ത വെള്ളം അവര്‍ രോഗികള്‍ക്ക് ഔഷധമായി നല്‍കിയിരുന്നു”(സ്വഹീഹു മുസ്ലിം .വാ.14. പേ. 43).
നബി (സ്വ) യുടെ ശരീരത്തില്‍ സ്പര്‍ശിച്ച വസ്ത്രത്തിനു ഔഷധ വീര്യം ലഭിച്ചെങ്കില്‍, നബി (സ്വ) യുടെ തിരുശരീരം മറഞ്ഞു കിടക്കുന്ന മണ്ണിനും ഖബ്റിനും അതുമായി ബന്ധപ്പെട്ട സ്ഥലത്തിനുമെല്ലാം പുണ്യമുണ്ടാകേണ്ടതല്ലേ? ഉണ്ടെന്ന് മേല്‍ ഹദീസില്‍ നിന്നു വ്യക്തമാകുന്നു. ഇത് മനസ്സിലാക്കിയാണ് ഉമറുല്‍ ഫാറൂഖ് (റ) തന്റെ ഖബര്‍ നബി(സ്വ)യുടെ സമീപമായിരിക്കണമെന്നാഗ്രഹിച്ചത്. ഇബ്നുഹജര്‍ (റ) വിന്റെ വിവര ണം ശ്രദ്ധിക്കുക:
“ഖബര്‍ സജ്ജനങ്ങളുടെ സമീപമായിരിക്കണമെന്ന ആഗ്രഹവും അതുവഴി സജ്ജനങ്ങ ളില്‍ വര്‍ഷിക്കുന്ന അനുഗ്രഹങ്ങള്‍ (റഹ്മത്) തനിക്ക് ലഭിക്കുമെന്നുള്ള പ്രതീക്ഷയു മാണ് ഉമര്‍(റ)വിനു തന്റെ ഖബര്‍ നബി(സ്വ)യുടെ സമീപമായിരിക്കണമെന്ന ആഗ്രഹ മുണ്ടാക്കിയത്” (ഫത്ഹുല്‍ബാരി 4/304).
ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തുന്നു: “ഔലിയാഇന്റെ മഖാമുകള്‍ തുല്യമല്ല. അല്ലാ ഹുവിങ്കല്‍ അവര്‍ക്കുള്ള പദവിയനുസരിച്ചു മഖാമുകളില്‍ നിന്നുള്ള ബറകത് ഏറിയും കുറഞ്ഞുമിരിക്കുന്നതാണ്” (ഇഹ്യാ, 1/291). “സജ്ജനങ്ങളുടെ ഖബര്‍ സിയാറത് ചെയ്യല്‍ സുന്നതാകുന്നത് അവരില്‍ നിന്ന് ബറകത് എടുക്കാന്‍ വേണ്ടിയാകുന്നു” (ഇഹ്യാഉലൂമിദ്ദീന്‍ 4/521).
ഇമാം ശാഫിഈ(റ)പറയുന്നു: “അബൂഹനീഫയെക്കൊണ്ട് ഞാന്‍ ബറകതെടുക്കുന്നു. എല്ലാ ദിവസവും അദ്ദേഹത്തിന്റെ ഖബ്ര്‍ ഞാന്‍ സിയാറത് ചെയ്യുന്നു. എനി ക്കെന്തെങ്കിലും ആവശ്യമുണ്ടായാല്‍ ഞാന്‍ രണ്ട് റക്അത് നിസ്കരിക്കുകയും അബൂ ഹനീഫ(റ)വിന്റെ ഖബ്റിനടുത്തുപോവുകയും ചെയ്യും. അദ്ദേഹത്തിന്റെ അരികില്‍ വെച്ചു ആവശ്യം അല്ലാഹുവിനോട് ചോദിക്കും. ഞാന്‍ തിരിച്ചു പോരുമ്പോഴേക്കും എന്റെ ആവശ്യം നിര്‍വഹിക്കപ്പെട്ടിരിക്കും” (താരീഖുബഗ്ദാദ് 1/123).
ഇത്രയും തെളിവുകള്‍ പോരേ മുസ്ലിംകള്‍ക്ക്? നബി(സ്വ)ഉള്‍പ്പെടെയുള്ള മഹാത്മാ ക്കളെ സിയാറത് ചെയ്യാനും അവരുടെ അടുക്കല്‍ നിന്ന് പ്രാര്‍ഥിക്കാനും അതില്‍ നിന്ന് ബറകത് നേടുവാനും അവരുടെയടുത്തേക്ക് യാത്ര ചെയ്യുവാനും ഇമാം ശാഫിഈ (റ), ഇമാം ഗസ്സാലി(റ)തുടങ്ങിയ പണ്ഢിതന്മാര്‍ തയാറായെങ്കില്‍ അതു തന്നെയാണ് ഉത്തമ മാതൃക. 

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...