Showing posts with label ഖബർ കെട്ടിപ്പൊക്കൽ. Show all posts
Showing posts with label ഖബർ കെട്ടിപ്പൊക്കൽ. Show all posts

22/01/2018

ഖബറിനുമേൽ എടുപ്പ് ഉണ്ടാക്കാമോ? ഏത് സ്വഹാബത്താണ് അത് ചെത്തിട്ടുള്ളത്?

ഖബറിൻമേൽ നിർമാണം

ചോദ്യം

മഹാൻമാരുടെ ഖബറിന്ന് മുകളിൽ കെട്ടിടം പണിയുന്നതിന് എന്താണ് തെളിവ്?
------------------------------------------
ഉത്തരം

മഹാന്‍മാരുടെ സ്മരണ ലോകത്ത് നിലനിര്‍ത്തുന്നതിന്റെയും അവരുടെ ദര്‍ഗകള്‍ സിയാറത്ത് കൊണ്ട് സജീവമാക്കുന്നതിന്റെയും ഭാഗമായി അവരുടെ ഖബ്റുകള്‍ക്ക് മേൽ കെട്ടിടം നിര്‍മ്മിക്കാവുന്നതാണ്.നബി (സ്വ)യും സിദ്ധീഖ് (റ)വും ഉമര്‍ (റ)വും വലിയ പച്ചഖുബ്ബയുടെ ചുവട്ടിലാണല്ലോ അന്ത്യ വിശ്രമം കൊള്ളുന്നത്.അതിനെ അധികരിച്ച് അല്ലാമ മുഹമ്മദ് ഹബീബുല്ലഹ് (റ)എഴുതുന്നു 
ويدل لجواز البناء علي القبور ................
 *لما علمت من إجماع الصحابة والتابعين ءلى دفن الشيخين  تحت البناء مع النبي صلي الله عليه و سلم مع ان الدفن تحته لم يثبت انه من خصوصياته عليه الصلاة والسلام ،ولا فرق بين حدوث القبر تحت البناء و حدوث البناء علي القبر  فالفرق الحاصل فيه  فرق صوري، ولا اعتداد بالفرق الصوري، (زاد المسلم:٢\٣٢ -٣٣)* 

നബി സ്വ യുടെ വഫാത്ത് വിവരിക്കുന്ന അധ്യായത്തില്‍ ഇമാം തുര്‍മുദി (റ) ശമാഇലില്‍ മഹതിയായ ആയിശ (റ) യില്‍ നിന്ന് നിവേധനം ചെയ്ത ഹദീസ് ഖബ്റുകള്‍ക്ക് മുകളില്‍ കെട്ടിടം പണിയാമെന്നതിന് രേഖയാണ്. മഹതി പറയുന്നു:- നബി തങ്ങള്‍ വഫാത്തായപ്പോള്‍ തങ്ങളെ എവിടെ മറവു ചെയ്യണമെന്ന വിഷയത്തില്‍ സ്വഹാബത്തിനിടയില്‍ അഭിപ്രായാന്തരം രൂപപ്പെട്ടു.അപ്പോള്‍ അബൂബക്കര്‍ (റ)പറഞ്ഞു :-നബി സ്വ യില്‍ നിന്നും ഒരു കാര്യം ഞാന്‍ കേട്ടിരുന്നു..അത്  ഞാന്‍ മറന്നു പോയിട്ടില്ല.നബി സ്വ പ്രസ്താവിച്ചു   :-മറവു ചെയ്യല്‍ നിര്‍ബന്ധമായ സ്ഥലത്ത് വെച്ചാണ് എല്ലാ പ്രവാചകന്‍മാരെയും അല്ലാഹു മരിപ്പിച്ചത്. അതിനാല്‍ നബി സ്വ യെ നിങ്ങള്‍ മരിച്ച സ്ഥലത്ത് തന്നെ മറവ് ചെയ്യൂ...

ഈ ഹദീസ് ഇമാം മാലിക് (റ) മുവത്വഇല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രവാചകന്‍മാരെയും അവര്‍ മരണപ്പെട്ട സ്ഥലത്ത് തന്നെയാണ് മറവ് ചെയ്യപ്പെട്ടത്.അങ്ങനെ നബി സ്വ മരണപ്പെട്ട സ്ഥലത്ത് നബി സ്വ യ്ക്ക് വേണ്ടി ഖബ്ര്‍ കുഴിക്കപ്പെട്ടു എന്നാണ് മുവത്വഇലെ പരാമര്‍ശം.ഇബ്നു സഅ്ദ് (റ)രണ്ട് പരമ്പരകളിലൂടെ പ്രസ്തുത ഹദീസ് നിവേധനം ചെയ്തിട്ടുണ്ട്. അബൂബക്കര്‍ (റ)വില്‍ നിന്നുള്ള ഹദീസുകള്‍ വിവരിക്കുന്നതിന്റെ ആദ്യ ഭാഗത്ത് ഇമാം അഹ്മദ് (റ)മുസ്നദിലും അത് ഉദ്ദരിച്ചിട്ടുണ്ട്. 

                               😃     അപ്പോള്‍ നബി സ്വ യെ കെട്ടിടത്തിന്   ചുവട്ടില്‍ മറവ് ചെയ്തത്  സ്വഹാബത്തിന്റെ  ഐക്യഖണ്ഠേനയുള്ള അഭിപ്രായ പ്രകാരമാണ്.

അതിന് ശേഷം നബി (സ്വ)യുടെ സന്തത സഹചാരികളായിരുന്ന സിദ്ദീഖ് (റ)നെയും ഉമര്‍ (റ)നെയും നബി സ്വ യുടെ ചാരത്ത് കെട്ടിടത്തില്‍ മറവ് ചെയ്തതും സ്വഹാബത്തിന്റെ ഐക്യഖണ്ഠേനയുള്ള അഭിപ്രായ പ്രകാരം തന്നെയാണ്. 

നബി സ്വ യുടെയും സിദ്ദീഖ് (റ)ന്റെയും കൂടെ ആയിശ (റ)യുടെ വീട്ടില്‍ തന്റെ  മയ്യിത്തും മറവ് ചെയ്യാന്‍ ഉമര്‍ (റ) മഹതിയായ ആയിശ (റ)യോട് അനുവാദം തേടുകയുണ്ടായി. 

                        😃            ‎അതിന് ശേഷം ആ വീടിന്റെ അല്‍പഭാഗം പൊളിഞ്ഞു വീണപ്പോള്‍ താബിഉകളുടെ ഐക്യഖണ്ഠേനയുള്ള അഭിപ്രായ പ്രകാരം പൊളിഞ്ഞ ഭാഗം വീണ്ടും പുതുക്കി പണിതു.

അതിനാല്‍ ഖബ്റുകള്‍ക്ക് മീതെ കെട്ടിടം പണിയല്‍ അനുവദനീയം ആണെന്നതില്‍ യാതൊരു വിധ സംശയത്തിനും വകയില്ല.കാരണം,നബി സ്വ യെയും ശൈഖൈനിയെയും  കെട്ടിടത്തില്‍ മറവ് ചെയ്യുന്ന വിഷയത്തില്‍ സ്വഹാബത്തും താബിഉകളും ഏകോപിച്ചുവല്ലോ...?

 കെട്ടിടത്തില്‍ മറവ് ചെയ്യുക എന്നത് നബി സ്വ യുടെ സവിശേഷതയായി സ്ഥിരപ്പെട്ടിട്ടുമില്ല.

കെട്ടിടത്തില്‍ ഖബ്ര്‍ കുഴിക്കുന്നതും ഖബ്റിന് മുകളില്‍ കെട്ടിടം പണിയുന്നതും തമ്മില്‍ വ്യത്യാസം ഇല്ല.അതില്‍ വരുന്ന വ്യത്യാസം രൂപത്തില്‍ മാത്രമുള്ള വ്യത്യാസമാണ്.രൂപത്തില്‍ മാത്രം വരുന്ന വ്യത്യാസം പരിഗണിക്കേണ്ടതില്ല (സാദുല്‍ മുസ്ലിം2/32-33)

       ഹുജ്റഃയുടെ അല്‍പഭാഗം പൊളിഞ്ഞു വീണത് വലീദിബ്നു അബ്ദില്‍ മലികിന്റെ ഭരണ കാലത്താണെന്ന് ഇമാം ബുഖാരി (റ) സ്വഹീഹില്‍ രേഖപ്പെടുത്തിയ ഹദീസില്‍ കാണാവുന്നതാണ്. അതിങ്ങനെ 

 *عن هشام ابن عروة عن ابيه لما سقط عليهم الحاىط في زمانالوليد ابن عبد الملك اخذوا في بناءه فبدت لهم قدم النبي صلي الله عليه و سلم فما وجدوا احدا يعلم ذالك، حتي قال لهم عروة :لا والله ما هي  قدم النبي صلي الله عليه و سلم ما هي الا قدم عمر  رضي الله عنه (صحيح البخاري١٣٠٣)* 

ഉര്‍വത്ത് (റ)വില്‍ നിന്ന് നിവേദനം :വലീദിബ്നു അബ്ദില്‍ മലിക്കിന്റെ ഭരണകാലത്ത് ഹുജ്റയുടെ ചുമര്‍ പൊളിഞ്ഞ് വീണപ്പോള്‍ അവര്‍ അത് പുതുക്കിപ്പണിയാനാരംഭിച്ചു.അപ്പോള്‍ ഒരു കാല്‍പ്പാദം വെളിവായതിനെ തുടര്‍ന്ന് അത് നബി സ്വ യുടെ കാല്‍പാദമാണെന്ന് ധരിച്ച്  അവര്‍ ഭയവിഹ്വലരായി. അതറിയുന്ന ഒരാളെയും അവര്‍ എത്തിച്ചില്ല. അങ്ങനെ ഉര്‍വത്ത് (റ)അവരോട് ഇപ്രകാരം പറഞ്ഞു :-അല്ലാഹുവാണ് സത്യം,അത് നബി സ്വ യുടെ കാല്‍പ്പാദം അല്ല.അത് ഉമര്‍ (റ)ന്റെ കാല്‍പാദമാണ്.(സ്വഹീഹുല്‍ ബുഖാരി 1303)

 *മഹാന്‍മാരുടെ ശരീരം ജീര്‍ണ്ണിക്കില്ലെന്ന് ഈ ഹദീസില്‍ നിന്ന് മനസിലാക്കാവുന്നതാണ്.*

ചുരുക്കത്തില്‍ അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി സ്വ യും അവിടുത്തെ സന്തത സഹചാരികളും ഇസ്ലാമിന്റെ ഖലീഫമാരും ആയ സിദ്ദീഖ് (റ)വും ഉമര്‍ (റ)വും അന്ത്യ വിശ്രമം കൊള്ളുന്നത് കെട്ടിടത്തിന് അകത്താണ്.

അതിന്റെ മുകള്‍ ഭാഗത്ത് പച്ച നിറത്തിലുള്ള വലിയ ഖുബ്ബയുമുണ്ട്.ആ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ പില്‍ക്കാലത്ത്  പൊളിഞ്ഞു വീണപ്പോള്‍ കെട്ടിടം ഒന്നാകെ പൊളിച്ച് മാറ്റുകയല്ല താബിഉകള്‍ ചെയ്തത്.പ്രത്യുത അത് വീണ്ടും നന്നാക്കി കെട്ടിടം അവിടെ അതേ പടി നിലനിര്‍ത്തുകയാണ്.

 അമ്പിയാക്കളുടെയും ഔലിയാക്കളുടെയും മഹാന്‍മാരുടെയും ഖബ്റുകള്‍ക്ക് മുകളില്‍ കെട്ടിടവും ഖുബ്ബയും പണിയാം എന്നതിന് ഏറ്റവും വലിയ പ്രമാണമായി വേണം ഇതിനെ കാണാന്‍. 

നൂറ്റാണ്ടുകളായി ധാരാളം പണ്ഢിതന്‍മാരും മഹത്തുക്കളും അവിടെ സന്ദര്‍ശനം നടത്തി വരുന്നു.അവരില്‍ ഒരാള്‍ പോലും അതിനെ വിമര്‍ശിച്ചിട്ടില്ല.

അത് പൊളിച്ച് കളയല്‍ നിര്‍ബന്ധമാണെന്ന് പുത്തന്‍വാദികളല്ലാതെ ലോകത്ത് മറ്റാരും പറഞ്ഞിട്ടുമില്ല.  

നല്ല കാര്യങ്ങള്‍ക്ക് സ്വത്ത് വസ്വിയ്യത്ത് ചെയ്യാം എന്ന വിഷയം ചര്‍ച്ച ചെയ്ത് ഇമാം റംലി (റ)എഴുതുന്നു 


 *و شمل عدم المعصية القربة كعمارة المساجد ولو من كافر ،و قبور الانبياء والعلماء والصالحين ،لما في ذلك من احياء الزيارة والتبرك بها،و لعل المراد به كما قاله صاحب الذخاءر و اشعر به  كلام الاحياء في اواءل الحج  و كلامه في الوسيط  في زكاة النقد  يشير اليه ان تبني علي قبورهم القباب والقناطر ، كما يفعل في المشاهد،اذا كان  الدفن في مواضع مملوكة لهم،او لمن دفنهم فيها،لا بناء القبور  نفسها ل النهي عنه  ولا فعله  في مقابر المسبلة ،فان فيها تضبيقا علي المسلمين (نهاية المحتاج ٦\٤٢)* 


തെറ്റായ കാര്യങ്ങള്‍ക്ക് വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ലെന്ന്  പറഞ്ഞതില്‍ നിന്ന് നല്ല കാര്യങ്ങള്‍ക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം.പള്ളി പരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിര്‍വഹിക്കുന്നത് കാഫിറാണെങ്കില്‍ പോലും നിയമം മറ്റൊന്നല്ല.

അമ്പിയാക്കള്‍,സച്ഛരിതര്‍,പണ്ഢിതന്‍മാര്‍,തുടങ്ങിയവരുടെ ഖബ്റുകള്‍ പരിപാലിക്കുന്നതും ഖുര്‍ബ.    (,പുണ്യം)ത്തിന്റെ ഭാഗമാണ്.

കാരണം,സിയാറത്ത് സജീവമാക്കാനും അത് കൊണ്ട് ബറകത്തെടുക്കാനും അത് സഹായിക്കുമല്ലോ.... നിഹായ 6/42

ശാഫിഈമദ്ഹബിന്‍റെ നെടുംതൂണ്‍ ഇമാംനവവി(റ)പറയുന്നു: ‍

ﻳ‍‍ﺠ‍‍ﻮ‍ﺯ ‍ﻟ‍‍ﻠ‍‍ﻤ‍‍ﺴ‍‍ﻠ‍‍ﻢ‍ ‍ﻭ‍ﺍ‍ﻟ‍‍ﺬ‍ﻣ‍‍ﻲ‍ ‍ﺍ‍ﻟ‍‍ﻮ‍ﺻ‍‍ﻴ‍‍ﺔ ‍ﻟ‍‍ﻌ‍‍ﻤ‍‍ﺎ‍ﺭ‍ﺓ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺠ‍‍ﺪ ‍ﺍ‍ﻟ‍‍ﺄ‍ﻗ‍‍ﺼ‍‍ﻰ ‍ﻭ‍ﻏ‍‍ﻴ‍‍ﺮ‍ﻩ‍ ‍ﻣ‍‍ﻦ‍ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺎ‍ﺟ‍‍ﺪ, ‍ﻭ‍ﻟ‍‍ﻌ‍‍ﻤ‍‍ﺎ‍ﺭ‍ﺓ ‍ﻗ‍‍ﺒ‍‍ﻮ‍ﺭ ‍ﺍ‍ﻟ‍‍ﺄ‍ﻧ‍‍ﺒ‍‍ﻴ‍‍ﺎﺀ, ‍ﻭ‍ﺍ‍ﻟ‍‍ﻌ‍‍ﻠ‍‍ﻤ‍‍ﺎﺀ, ‍ﻭ‍ﺍ‍ﻟ‍‍ﺼ‍‍ﺎ‍ﻟ‍‍ﺤ‍‍ﻴ‍‍ﻦ‍, ‍ﻟ‍‍ﻤ‍‍ﺎ ‍ﻓ‍‍ﻴ‍‍ﻬ‍‍ﺎ ‍ﻣ‍‍ﻦ‍ ‍ﺇ‍ﺣ‍‍ﻴ‍‍ﺎﺀ ‍ﺍ‍ﻟ‍‍ﺰ‍ﻳ‍‍ﺎ‍ﺭ‍ﺓ, ‍ﻭ‍ﺍ‍ﻟ‍‍ﺘ‍‍ﺒ‍‍ﺮ‍ﻙ‍ ‍ﺑ‍‍ﻬ‍‍ﺎ

സിയാറത്ത്,തബറുക്ക്,എന്നിവനിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റുപളളികളും അന്‍പിയാഅ്.ഉലമാഅ്.സ്വാലിഹീങ്ങള്‍ എന്നിവരുടെഖബറുകളും പരിപാലിക്കാന്‍വേണ്‍ടിവസിയ്യത്ത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീയമാണ്‌. (റൗളതുത്വാലിബീന്‍ 5/172)
സാധാരണ ഖബറുകള്‍ പ്രതൃേകസാഹചരൃമൊന്നുമില്ലെങ്കില്‍ ഒരുചാണിലധികം ഉയര്‍ത്തുന്നതനുവദനീയമല്ല. പക്ഷേ സ്വാലീഹീങ്ങളുടെ ഖബറുകളുണ്‍ടെങ്കില്‍ മണ്ണിനെ ഉയര്‍ത്തുക,ഖബറിനുചുറ്റുംകെട്ടിടം(മഖാം)പണിയുക തുടങ്ങി പ്രസ്തുതഖബറുകള്‍നശിച്ചുപോവാതെ സൂക്ഷിക്കാനും അവയുടെ ബഹുമാനം നിലനിര്‍ത്താനും ആവശ്യമാണ് (ശര്‍വാനി3/206
ഇമാം ഖാരി റ പറയുന്നു.

أَبَاحَ السَّلَفُ الْبِنَاءَ عَلَى قَبْرِ الْمَشَايِخِ وَالْعُلَمَاءِ وَالْمَشْهُورِينَ لِيَزُورَهُمُ النَّاسُ، وَيَسْتَرِيحُوا بِالْجُلُوسِ فِيهِ اهـ.

ജനങ്ങൾക്ക് പണ്ഡിതന്മാരുടെ ഖബറുകൾ സന്ദർശിക്കാൻ വേണ്ടിയും,അവിടെ ഇരിന്ന് വിശ്രമിക്കാൻ വേണ്ടിയും ശൈഖൻമാരുടെയും,പണ്ഡിതന്മാരുടെയും,പ്രസിദ്ധിയാർജിച്ചവരുടെയും ഖബറിനു മേൽ കെട്ടിടം നിർമിക്കലിനെ സലഫുകൾ അനുവദനീയമാക്കിയിരിക്കുന്നു..!!

മിർഖാത്..മുല്ലാ അലിയ്യുൽ ഖാരി 👆👆



📚 ✍🏻 *ഇമാം ബുജൈരിമി പറയുന്നു*
 പൊതുസ്മശാനത്ത് നിർമാണം പാടില്ല എന്ന് പറയുന്നത് മയ്യത്ത് മഹാന്മാരിൽ പെടാതിരിക്കുമ്പോയാണ് . അത്കൊണ്ടാണ് സിയറത്ത് സജീവമാകാനും ബറകത്തെടുക്കാനും മഹാന്മാരുടെ ഖബർ പരിപ്പാലിക്കാൻ വസിയത്ത് ചെയ്യൽ അനുവദിനിയമാണെന്ന് പറയുന്നത് 
*(ബുജൈരിമി 1/496)*
ﻭﻓﻲ ﺣﻮﺍﺷﻲ ﺍﻟﺒﺤﻴﺮﻣﻲ ﻋﻠﻰ ﺷﺮﺡ ﺍﻟﺨﻄﻴﺐ ﻋﻠﻰ ﻣﺘﻦ ﺃﺑﻲ ﺷﺠﺎﻉ : ﻭﻟﻮ ﻭﺟﺪﻧﺎ ﺑﻨﺎﺀ ﻓﻲ ﺃﺭﺽ ﻣﺴﺒﻠﺔ ﻭﻟﻢ ﻳﻌﻠﻢ ﺃﺻﻠﻪ ﺗﺮﻙ ﻻﺣﺘﻤﺎﻝ ﺃﻧﻪ ﻭﻗﻊ ﺑﺤﻖ ﻗﻴﺎﺳﺎً ﻋﻠﻰ ﻣﺎ ﻗﺮﺭﻭﻩ ﻓﻲ ﺍﻟﻜﻨﺎﺋﺲ . ﻧﻌﻢ ﺍﺳﺘﺜﻨﻰ ﺑﻌﻀﻬﻢ ﻗﺒﻮﺭ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺸﻬﺪﺍﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻭﻧﺤﻮﻫﻢ ﻗﺎﻝ ﺍﻟﺒﺮﻣﺎﻭﻱ . ﻭﻋﺒﺎﺭﺓ ﺍﻟﺮﺣﻤﺎﻧﻲ : ﻧﻌﻢ ﻗﺒﻮﺭ ﺍﻟﺼﺎﻟﺤﻴﻦ ﻳﺠﻮﺯ ﺑﻨﺎﺅﻫﺎ ﻭﻟﻮ ﺑﻘﻴﺔ ﻹﺣﻴﺎﺀ ﺍﻟﺰﻳﺎﺭﺓ ﻭﺍﻟﺘﺒﺮﻙ ﻗﺎﻝ ﺍﻟﺤﻠﺒﻲ ﻭﻟﻮ ﻓﻲ ﻣﺴﺒﻠﺔ ﻭﺃﻓﺘﻰ ﺑﻪ ﻭﻗﺎﻝ ﺃﻣﺮ ﺑﻪ ﺍﻟﺸﻴﺦ ﺍﻟﺰﻳﺎﺩﻱ ﻣﻊ ﻭﻻﻳﺘﻪ ﺍﻫ



അത് പുണ്ണ്യമാണെന്ന് തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറഞ്ഞിട്ടുണ്ട്.[ ه: وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج
പള്ളി നിർമിക്കൽ പണ്ഡിതന്മാർ പോലെയുള്ളവരുടെ ഖബറിനു മുകളിൽ ഖുബ്ബനിർമിക്കൽ പുണ്യമാണ് തുഹ്ഫ

🌴🌴🌴🌴🌴🌴🌴
 അസ്ലം കാമിൽ സഖാഫി

10/11/2017

ഖബർ കെട്ടിപ്പൊക്കൽ, ഫൈസൽ മൗലവിയുടെ ഏകാഭിനയം കണ്ട് രോമാഞ്ചം കൊള്ളേണ്ട.

*ഫൈസൽ മൗലവിയുടെ തരികിട  തിരിച്ചറിയാം.* 
==============

പ്രീ പ്ലാന്ഡ്  മുഖാമുഖങ്ങളും,  ഉത്തരം മുട്ടുമ്പോൾ പരിഹാസം കൊണ്ട് നാണം മറച്ചു രക്ഷപ്പെടുന്നതും സ്ഥിരംഏർപ്പാടാക്കിയ ഈ  മൗലവിടെ ചില ഏകാഭിനയങ്ങളുടെ വിഡിയോകൾ കാണാനിടയായി.  യൂട്യൂബും ക്ലിപ്പുകളും പ്രമാണങ്ങളാക്കി അവയെ തഖ്ലീദ് ചെയ്യുന്ന വിഭാഗത്തിൽ പെട്ടവർ തന്നെയാണ് ഈ ക്ലിപ്പുകൾ എനിക്കെത്തിച്ച എന്റെ സുഹൃത്തുക്കൾ. ഇബ്നു ഹജർ അസ്‌കലാനി തങ്ങൾടെ ഒരഭിപ്രായത്തെ കുറിച്ച് ചോദിച്ചപ്പോൾ ഞങ്ങളാരെയും തഖ്ലീദ് ചെയ്യൂല എന്നായിരുന്നു മറുപടി.  എന്തായാലും ഇപ്പൊ തഖ്ലീദ് ചെയ്ത മൊതല് കൊള്ളാം,, ഫൈസൽ മൗലവി . 😆

വിഷയത്തിലേക്ക് വരാം. 
ഖബർ കെട്ടിപ്പൊക്കുക എന്ന വിഷയത്തിലാണ് ചർച്ച ചെയ്യുന്നത്.  ☝🏻
ഏത് വിഷയം ചർച്ച ചെയ്യ്താലും ഖബർ ആരാധനയിലേക്ക് ഇവർ എത്തിച്ചേരുന്നത് പതിവാണ് എന്ന കാര്യം കുറച്ചെങ്കിലും സംവാദങ്ങളിൽ ഇടപെട്ടവർക്കറിയാം.  ഇതും അതുപോലെ തന്നെയായിരുന്നു.  കൊണ്ട് വന്ന തെളിവ്  എന്ന് സുഹൃത്തുക്കൾ വാദിക്കുന്നതൊക്കെ.  ഖബറിനെ ആരാധിക്കരുത്,  സുജൂദ് ചെയ്യരുത്...  ഈ വിധത്തിലുള്ളതായിരുന്നു. 
ഇതും കൊണ്ടുവന്നവരെ ഞാൻ കുറ്റപ്പെടുത്തുന്നില്ല, കാരണം അവരുടെ കയ്യിൽ ഇതിനുള്ള തെളിവുകളെ ഉള്ളൂ.  
ഖബർ ആരാധനയെ എതിർക്കാനുള്ള തെളിവുകൾ മാത്രമേ പ്രാമാണികമായി ലഭ്യമാകൂ എന്ന തിരിച്ചറിവായിരിക്കാം ഇക്കൂട്ടരെ ഈ നിലവാരത്തകർച്ചയിലേ ക്ക് എത്തിച്ചത്. മഹാന്മാരുടെ മഖ്ബറകൾ സിയാറത് ചെയ്യുന്നതും,  ഇസ്തിഗാസയും,  തവസ്സുലുമൊക്കെ  എങ്ങനെയെങ്കിലും ഖബറാരാധനയാക്കി മാറ്റി തെറ്റിദ്ധരിപ്പിക്കാൻ ഇവർ നടത്തുന്ന ശ്രമങ്ങൾക്ക് കാലങ്ങൾ പഴക്കമുണ്ട്. അങ്ങനെ ഖബറാരാധനയാക്കിയാലേ ഈ തെളിവുകൾ സുന്നികളുടെ മേലെ ചാർത്താൻ പറ്റൂ. നോർത്തിന്ത്യയിലും  കേരളത്തിനു പുറത്തുള്ള മറ്റെവിടെയൊക്കെയോ  അമുസ്ലീംങ്ങളും, ഇസ്ലാമിക ബാലപാഠങ്ങൾ പോലുമറിയാത്ത മുസ്ലിം നാമധാരികളും  ചെയ്യുന്ന ചെയ്തികളുടെ ഉത്തരവാദിത്തം സുന്നികളുടെ തലയിൽ കെട്ടിവെച്ചുകൊണ്ട് ചില ക്ലിപ്പുകളിട്ടു കൊണ്ട്  ഖബറാരാധനക്കെതിരായ ഹദീസും ഓതി ക്യാമറക്കു മുന്നിൽ ഈ വിദ്വാൻ നടത്തിയ ഏകാഭിനയം കണ്ടു കൊണ്ട് രോമാഞ്ചം കൊണ്ട് ദീൻ പഠിപ്പിക്കാൻ ക്ലിപ്പുകളുമായി ഊര് തെണ്ടുന്ന  പ്രിയപ്പെട്ട സുഹൃത്തുക്കളെ നിങ്ങൾ  ആദ്യം നിർത്തേണ്ടത് ഈ തരംതാഴ്ന്ന ജാഹിലുകളെ തഖ്ലീദ് ചെയ്യുന്ന പരിപാടിയാണ്. ഈ ക്ലിപ്പുകളെ കുറിച്ച് ഒന്ന് ഇജ്തിഹാദ് ചെയ്യാമായിരുന്നില്ലേ നിങ്ങൾക്ക് (ഓരോ മുജാഹിദും ഓരോ മുജ്തഹിദാണല്ലോ ).  എന്നാലെങ്കിലും കാര്യത്തിന്റെ സത്യാവസ്ഥ അറിയാമായിരുന്നു. 

ഏർവാടി,  അജ്‌മീർ ദർഗ്ഗകളിലൊക്കെ പോയവർക്കറിയാം അവിടുത്തെ സന്ദർശകരിൽ നല്ലൊരു ഭാഗം അമുസ്ലിംങ്ങളാണ്.  അവര് അവിടെ അവരുടേതായ ചില രീതികളിൽ പ്രാര്ഥിക്കുന്നുമുണ്ട്, ഇത്തരം വീഡിയോകൾ ചെത്തിക്കൂർപ്പിച്ചു വിൽപനക്കു വെക്കുന്നതിനു മുൻപ്   ഇതൊക്കെ ശരിയാണെന്ന് ഒരു sunni പണ്ഡിതനും പറഞ്ഞിട്ടുണ്ടോ എന്നെങ്കിലും ഒന്ന് പരിശോധിക്കാമായിരുന്നു.

മറ്റൊരു കാര്യം ഒരു മഖ്ബറയിൽ നടക്കുന്ന ഒരു മനുഷ്യന്റെ വീഡിയോ കാണിച്ചു കൊണ്ട് ടിയാൻ പറയുകയാണ് അത് ഖബറിനെ ത്വവാഫ്  ചെയ്യുകയാണത്രെ.  മാത്രമല്ല ഇത്തരത്തിൽ ത്വവാഫും സഅയുമൊക്കെ ഇവിടെങ്ങളിൽ സാധാരണ നടക്കാറുമുണ്ടെന്ന്. 
ഇതിന്  അയാൾ AP അബൂബക്കർ മുസ്ലിയാരുടെ വാക്കുകൾ കൂട്ടിച്ചേർത്ത് ഒരു വൻകളവും  പ്രചരിപ്പിക്കുന്നുണ്ട്.  ഖബറിനെ ത്വവാഫ് ചെയ്യാമോ എന്ന ചോദ്യത്തിന് പാടില്ലെന്ന് തന്നെയാണ് ഉത്തരം നൽകിയത്,  എന്നാൽ ത്വവാഫ്  എന്ന് നിയ്യത്തില്ലാതെ ഒരാൾ ദിക്റുകൾ  ചൊല്ലിയോ യാസീൻ ഓതിക്കൊണ്ടോ ഖബറിന് ചുറ്റും നടന്നാൽ അത് ത്വവാഫ് ആവുകയില്ല  എന്നും കൂടെ അതിൽ മറുപടികൊടുക്കുന്നുണ്ട്.  ഈ വാക്കിൽ  കയറി അത് ത്വവാഫ് ചെയ്യാമെന്ന് തന്നെയാണ് AP പറഞ്ഞതെന്ന് ദുർവ്യാഖ്യാനിക്കാൻ ഒന്ന് ഉരുണ്ടു കളിച്ചു നോക്കി  പുള്ളിക്കാരൻ. "അല്ലെങ്കിലും നിങ്ങൾക്ക് നിയ്യത്തോടെയാണെങ്കിലല്ലേ എല്ലാം ശരിയാകൂ.. " എന്ന തോതിലുള്ള ഒരു പരിഹാസ ധ്വനിയോടെ ആ ഭാഗം അയാൾ വിഴുങ്ങുകയാണ്.  എന്നാൽ നിയ്യത്തില്ലെങ്കിലും ശരിയാകും എന്ന് പറയാനോ സമര്ഥിക്കാനോ ഇയാൾ നില്കുന്നില്ല,  കാരണം ചെറുതെങ്കിലും ചെറിയ ഒരു തെറ്റിദ്ധാരണ തെറ്റിദ്ധാരണ പരത്തുക എന്നതാണല്ലോ ഉദ്ദേശം.

മൗലവിക്ക് ത്വവാഫിന്റെ ശർത്തും ഫർളും അറിയില്ലെന്ന കാര്യം പൊട്ടെ,  ത്വവാഫ് എന്നാൽ അത് കഅബയെ ആരാധിക്കലാണ് എന്നാണോ മൗലവി ധരിച്ചുവെച്ചിരിക്കുന്നത് 😆,  അങ്ങനെ ഏതെങ്കിലും ഒരു വസ്തുവിന് ചുറ്റും നടന്നാൽ അത് ആ വസ്തുവിനെ ആരാധിക്കലാകുമോ ?,  ശിർക്കാകുമോ ?

അല്ല മൗലവീ  എന്താണ് ആരാധന,  എന്താണ് ശിർക്ക് ? പുതിയ വല്ലതും updation ഉം വന്നോ അറിയാനായി ചോദിച്ചതാ.   എന്നാൽ ഇന്നു  തുടങ്ങിക്കോളൂ പുതിയ ശിർക്കുകൾ.. മരംചുറ്റിക്കളി,  കസേരകളി തുടങ്ങിയ കുട്ടിക്കളി മുതൽ ശിർക്ക്‌ ഇങ്ങുപോരട്ടെ,  റൗണ്ടബൗട് വഴികളിൽ വാഹനം ഓടിക്കുന്ന ഷിർക്കൊക്കെ എങ്ങെനെ ഇല്ലാതാക്കും ?റോഡുകളിലൊക്കെ  തൗഹീദിന്റെ നിയമം കൊണ്ട് വരണ്ടേ ഞമ്മക്ക്. 
🤦‍♂🤦‍♂🤦‍♂🤦‍♂


ഫത്ഹുല്മുഈന് വായിച്ചു കൊണ്ട് കോടതിയിൽ നിന്ന് കേസ്ജയിച്ചു  ഒരുമഹല്ലു മുഴുവൻ മുജാഹിദായി എന്ന് വെച്ചുകാച്ചുന്ന ഒരു വീഡിയോയും ഉണ്ടല്ലോ,  ഈ പാതിരിക്കറിയാം എന്ത് പറഞ്ഞാലും അതൊരു എല്ലിന്കഷണമാക്കിയെടുത്തുകൊണ്ട് ഓടാൻ കുറേ കുഞ്ഞാടുകൾ തങ്ങൾക്കുണ്ടെന്ന്., വിവരമില്ലെന്ന വിവരം പോലുമില്ലാത്ത പാവങ്ങൾ,  അവറ്റകൾ ഇതെല്ലാം പൂര്ണശരിയാണ് എന്ന ധാരണയിൽ എവിടെങ്കിലും പോസ്റ്റി കുടുങ്ങി പണ്ടാരമടയും.  ഒരു മഹല്ല് പള്ളിയുടെ ഭരണം കയ്യടക്കി എന്ന് വെച്ചാൽ ആ മഹല്ല് മുഴുവൻ മുജാഹിദായി എന്നാണോ മൗലവി ?

9ആമത്തെ തൗഹീദും റിലീസാകാൻ പോകുന്നു മൗലവീ,  അതിനെ പ്രതിരോധിക്കാൻ ഇനി നിങ്ങടെ തൗഹീദ് പുതുക്കിപ്പണിയേണ്ടി  വരുമോ എന്നുള്ള സ്വന്തം കാര്യം നോക്കിക്കോ  മൗലവീ,  അതിനായി കുഞ്ഞാട് പടയെ സജ്ജമാക്കിക്കോളൂ. 
ദീനിന്റെ കാര്യം നോക്കാൻ ഇവിടെ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുണ്ട്.
☝🏻☝🏻☝🏻

21/10/2017

ഖബർ കെട്ടിപ്പൊക്കൽ. ചില വാദങ്ങളും ഖണ്ഡങ്ങളും

*ഖബർകെട്ടിപ്പൊക്കൽ-വഹാബി കുപ്രചാരണങ്ങൾക് മറുപടി*

*വഹാബീ മതക്കാർ എല്ലായിപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന രണ്ട് ഹദീസുകള്‍*

*1- എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്"*

*2- . അബൂമര്‍സദ്‌(റ) നിവേദനം: നിശ്ചയം ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. നബിതിരുമേനി(സ) പറഞ്ഞു: ‘നിങ്ങള്‍ എന്റെ ഖബറിനെ വിഗ്രഹമാക്കരുത്. നിശ്ചയം ബനൂഇസ്രായീല്യര്‍ നശിച്ചത് അവരുടെ പ്രവാചകന്മാരുടെ ഖബറുകള്‍ അവര്‍ പ്രാര്‍ത്ഥനാസ്ഥലമാക്കിയത് കൊണ്ടാണ്. ഒരു സൃഷ്ടിയെ ബഹുമാനിച്ച് അവന്റെ ഖബര്‍ പള്ളിയാക്കുന്നത് ഞാന്‍ വെറുക്കുന്നു. അത് അവന്റെയും ശേഷം മറ്റു മനുഷ്യര്‍ക്കും ഫിത്നയാവുമെന്നു ഭയപ്പെടേണ്ടതാണ്.”(ശറഹുല്‍ മുഹദ്ദബ്: 5/314 )......*

ഒന്നാമത്തേത്👇**

*񝰽񝰽񟐽񞰢എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്"🔷🔷🔻ഈ  ഹദീസിൻ റ്റെ ശരിയായ അർത്ഥതലം ഇനിപ്പറയുന്നതാണ്. പുത്തൻപ്രസ്ഥാനക്കാരുടെ നേതാവ് ശൌകാനി തന്നെ പറയട്ടെ;  🔷🔷🔻وأجابوا عن حديث { لا تتخذوا قبري عيدا } بأنه يدل على الحث على كثرة الزيارة لا على منعها ، وأنه لا يهمل حتى لا يزار إلا في بعض الأوقات كالعيدين . ويؤيده قوله : { لا تجعلوا بيوتكم قبورا } أي : لا تتركوا الصلاة فيها كذا قال الحافظ المنذري، وقال السبكي : معناه أنه لا تتخذوا لها وقتا مخصوصا لا تكون الزيارة إلا فيه(نيل الأوطار: ١٨١/٥)🔷🔷🔻"എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്" എന്ന ഹദീസിന് സിയാറത്ത് സുന്നത്താണെന്ന് പറയുന്നവർ പറയുന്ന മറുപടിയിതാണ്. സിയാറത്ത് വർദ്ദിപ്പിക്കുവാൻ പ്രോത്സായിപ്പിക്കുന്നതാണ്  പ്രസ്തുത ഹദീസ്. സിയാറത്ത് വിലക്കുന്നതല്ല.*

*രണ്ട് പെരുന്നാളുകൾ പോലെ ചിലസമയങ്ങളിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം സ്വീകരിക്കരുതെന്ന്മാണ് ഹദീസിന്റെ താല്പര്യം.'നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബ്റുകളാക്കരുത്' എന്ന ഹദീസിന്റെ താല്പര്യം വീട്ടില് വെച്ച് നിസ്കരിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കരുതെന്നാണല്ലോ.പ്രസ്തുത ഹദീസ് ഇതിനുപോൽബലകമാണ്.ഹാഫിള് മുൻദിരി(റ) ഇപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്.*

*ഇമാം സുബ്കി(റ) പറയുന്നു. സിയാറത്തിനു നിങ്ങൾ ഒരു പ്രത്യേക സമയം നിർണ്ണയിച്ച് അതിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം നിങ്ങൾ സ്വീകരികരുത് എന്നാണു ഹദീസിന്റെ താല്പര്യം. (നയ് ലുൽ  ഔത്വാർ 5/181)..........*

*ആരോപണം....2 മറുപടി*



*“ഖബറിന്മേല്‍ പള്ളി നിര്‍മിക്കുന്നത് വെറുക്കപ്പെടും. അബൂമര്‍സദ്‌(റ) നിവേദനം: നിശ്ചയം ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. നബിതിരുമേനി(സ) പറഞ്ഞു: ‘നിങ്ങള്‍ എന്റെ ഖബറിനെ വിഗ്രഹമാക്കരുത്. നിശ്ചയം ബനൂഇസ്രായീല്യര്‍ നശിച്ചത് അവരുടെ പ്രവാചകന്മാരുടെ ഖബറുകള്‍ അവര്‍ പ്രാര്‍ത്ഥനാസ്ഥലമാക്കിയത് കൊണ്ടാണ്. ഒരു സൃഷ്ടിയെ ബഹുമാനിച്ച് അവന്റെ ഖബര്‍ പള്ളിയാക്കുന്നത് ഞാന്‍ വെറുക്കുന്നു. അത് അവന്റെയും ശേഷം മറ്റു മനുഷ്യര്‍ക്കും ഫിത്നയാവുമെന്നു ഭയപ്പെടേണ്ടതാണ്.”(ശറഹുല്‍ മുഹദ്ദബ്: 5/314 )......*

*ആരാ .. ഒഹാബികളേ  ഖബറിനെ ഖിബ് ലയാക്കി സുജൂദ് ചെയ്തതും വിഗ്രഹാരാധന കേന്ത്രമാക്കിയതും ... ഇമാം നവവി റ ഈ പറഞ്ഞത് കൂടാതെ ഒരു ഹദീസും ഈ ഒഹാബികള്‍ ഉദ്ധരിക്കാറുണ്ട്*

*ഈ രൻ ട് വിഷയവും ആരെപ്പറ്റിയാണ് പറഞ്ഞതെന്നുംആരെയാണ്  ശപിക്കപ്പെട്ടതെന്നും എനി പറയുന്നതിൽ നിന്നും മനസ്സിലാക്കം......*

*🔷🔻ഇമാം മുസ്.ലിം ആഇഷ(റ)യെ തൊട്ട്ഉദ്ധരിക്കുന്നു.🔷🔷🔻" ﺃﻥ ﺃﻡ ﺣﺒﻴﺒﺔ ﻭﺃﻡّ ﺳﻠﻤﺔ ﺫﻛﺮﺗﺎ ﻛﻨﻴﺴﺔ ﺭﺃﻳﻨﻬﺎ ﺑﺎﻟﺤﺒﺸﺔ ﻓﻴﻬﺎ ﺗﺼﺎﻭﻳﺮﻟﺮﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻓﻘﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪﻭﺳﻠﻢ : ﺇﻥّ ﺃﻭﻟﺌﻚ ﺇﺫﺍ ﻛﺎﻥ ﻓﻴﻬﻢ ﺍﻟﺮﺟﻞ ﺍﻟﺼﺎﻟﺢ ﻓﻤﺎﺕ ﺑﻨﻮﺍ ﻋﻠﻰ ﻗﺒﺮﻩﻣﺴﺠﺪﺍً ﻭﺻﻮّﺭﻭﺍ ﻓﻴﻪ ﺗﻠﻚ ﺍﻟﺼﻮﺭ ﺃﻭﻟﺌﻚ ﺷﺮﺍﺭُ ﺍﻟﺨﻠﻖ ﻋﻨﺪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻳﻮﻡﺍﻟﻘﻴﺎﻣﺔ "🔷🔷🔻"ഹബ്ഷയിൽ (എത്യോപ്യ) തങ്ങൾ കണ്ടശില്പങ്ങൾ ഉള്ള കനീസകളെ കുറിച്ചുഉമ്മുഹബീബയും ഉമ്മുസലമയും(റ) നബി(സ)തങ്ങളോട് പറഞ്ഞു. അപ്പോൾ പ്രവാചകർ(സ) അവരോട് പറഞ്ഞു: അവർ അവരുടെകൂട്ടത്തിൽ നിന്ന് ഒരു സദ്.വൃത്തൻമരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഖബ്.റിനുമേൽ ഒരു ആരാധനാലയം പണിയുകയുംഅതിൽ ഇത്തരം ശില്പങ്ങൾകൊത്തിവെക്കുകയും ചെയ്യുന്നവരായിരുന്നു..... അന്ത്യനാളിൽ അല്ലാഹുവിന്റെഅടുക്കൽ ഏറ്റവും മോശമായ സൃഷ്ടികളാണ്ആ കൂട്ടർ"🔷🔷🔻ശേഷം ആ ജനത ആ ഖബ്.റുകൾക്ക് സുജൂദ്ചെയ്യുകയും ആ ഖബ്.റുകളെ ഖിബ്.ലയാക്കിനിസ്കരിക്കുകയും ചെയ്യുമായിരുന്നു എന്ന്ഈ ഹദീസുകളുടെ വിശദീകരണങ്ങളിൽകാണാം. അത് കൊണ്ടാണ് മസ്ജിദ് എന്നപദം (സുജൂദ് ചെയ്യുന്ന സ്ഥലം,ആരാധനാലയം) ഹദീസുകളിൽ വന്നത്.അല്ലാതെ മുസ്.ലിംകളുടെ പള്ളി എന്നഉദ്ദേശത്തിൽ അല്ല.*

ഇനി

*ഈ  ഹദീസിനെ എങ്ങനെ ആണ് മനസ്സിലാക്കേണ്ടത്.🔷🔷🔻لَعَنَ اللَّهُ الْيَهُودَ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ🔷🔷🔻എന്ന ഹദീസ് വ്യാഖ്യാനിച്ചു മുവത്വയുടെ വ്യഖ്യാനത്തിലും മറ്റും ഉള്ളതിന്റെ ആശയചുരുക്കം ഇങ്ങിനെ 🔷🔷🔻""""യഹൂദികളേയും കൃസ്ത്യാനികളേയും അല്ലാഹു ശപിച്ചത് അവര്‍ പ്രവാചകന്.മാരുടേയും സ്വാലിഹുകളുടേയും ഖബറുകളെ ഖിബിലയാക്കി കൊണ്ട് നിസ്കരിച്ചതു കൊണ്ടാണ്.🔷🔷🔻‌ എന്നാല്‍ ഖബറുകളെ ഖിബിലയാക്കാതെ അതിന്റെ അരികെ വെച്ച് അല്ലാഹുവിന്ന് വേണ്ടി നിസ്കരിക്കുന്നത് ഇതിൽ  പെടുകയില്ല, മസ്ജിദുല്‍ ഹറാമില്‍ ഹതീമിന്റെ അരികെയാണല്ലൊ ഇസ്മാഈല്‍ (അ)ന്റെ ഖബര്‍ ഉള്ളത് മുസ്ലിംകള്‍ ഇവിടെ നിസ്കരിക്കാന്‍ വേണ്ടി പ്രത്യേകം ഔസുക്യം കാണിക്കാറുണ്ടല്ലൊ അപ്പോള്‍ മേല്‍ ഹദീസ് ഇതിന്ന് എതിരല്ല എന്ന് വരുന്നു.....🔷🔷🔻സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുൽ ബാരിയിൽ പറയുന്നത് കാണുക.🔷🔷🔻كَانَتِ الْيَهُودُ وَالنَّصَارَى يَسْجُدُونَ لِقُبُورِ الْأَنْبِيَاءِ تَعْظِيمًا لِشَأْنِهِمْ وَيَجْعَلُونَهَا قِبْلَةً يَتَوَجَّهُونَ فِي الصَّلَاةِ نَحْوَهَا وَاتَّخَذُوهَا أَوْثَانًا لَعَنَهُمْ وَمَنَعَ الْمُسْلِمِينَ عَنْ مِثْلِ ذَلِكَ فَأَمَّا مَنِ اتَّخَذَ مَسْجِدًا فِي جِوَارٍ صَالِحٍ وَقَصَدَ التَّبَرُّكَ بِالْقُرْبِ مِنْهُ لَا التَّعْظِيمَ لَهُ وَلَا التَّوَجُّهَ نَحْوَهُ (فتح الباري)🔷🔷🔻{ജൂധ നസാരാക്കള്‍ അവരുടെ പ്രവാചകന്മാരുടെ ഖബറുകൾക്ക് അങ്ങേ അറ്റത്തെ തഹ്ലീം ചെയ്തു കൊണ്ട് സുജൂദ് ചെയ്യുന്നവര്‍ ആയിരുന്നു,🔷🔷🔻അവരുടെ ഖബറുകൾ അവര്‍ ഖിബ്ല ആക്കുകയും ആരാധനകളിലും മറ്റും അവര്‍ അതിലേക്കു മുന്നിടുന്നവരും ആയി, ആ ഖബരുകളെ അവര്‍ വിഗ്രഹങ്ങള്‍ ആക്കി,അവരെ ശപിക്കുകയും ചെയ്തു, എന്നാല്‍ ഈ കാര്യങ്ങളെ തൊട്ടു മുസ്ലിമീങ്ങളെ തടയുകയും ചെയ്തു,എന്നാല്‍ ആരെങ്കിലും ഒരു സ്വാലിഹിന്റെ ഖബരിനു സമീപത്ത് പള്ളി ഉണ്ടാക്കുകയും അതിലൂടെ അങ്ങേ അറ്റത്തെ തഹ്ലീം കൂടാതെ അതിന്റെ സമീപത് വെച്ച് ഇബാദതുകളിലൂടെ ബറകത്ത് ഉദ്ദേശിക്കുകയും ആ ഖബരിലേക്ക് മുന്നിടുക (പരമമായ വണക്കത്തോടെയുള്ള മുന്നിടൽ അതായത് ജൂതന്മാർ ചെയ്തത് പോലെയുള്ള ഇബാദത്തിൻ റ്റെ വണക്കം)  എന്ന  ഉദ്ദേശ്യം ഇല്ലാതിരിക്കുകയും ചെയ്താല്‍ അവനു റസൂലുള്ള പറഞ്ഞ ലഹ്നത് ബാധകം അല്ല.) ഫത്‌ ഹുല്‍ ബാരി..,.....*

*അപ്പോള്‍ ഹദീസിൻ റ്റെ വിഷദീകരണത്തിൽ വളരെ വ്യക്തമായി പറഞ്ഞു.....🔷🔷🔻ഒരു മഹാന്റെ സാമീപ്യംകൊണ്ട് ബറക്കത്തെടുക്കല് മാത്രംലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത്ഒരു പളളി നിര്മ്മിച്ചവന്‍ പ്രസ്തുത ഹദീസില്പരാമര്ശിച്ച മുന്നറിയിപ്പില്‍പെടുന്നതല്ല എന്നു പറഞ്ഞതിനെ ഇമാമീ ങ്ങൾ അംഗീകരിക്കുകയും, അവരവരുടെ കിതാബുകളിൽ ഉദ്ധരിക്കുകയും ചെയ്തു. ഇത് ശിർക്കാണെങ്കിൽ ഇത് ഉദ്ധരിക്കുമായിരുന്നോ?🔷🔷🔻മുസ്ലിമീങ്ങള്‍ക്ക് ഷരിയായ രീതിയിൽ  ചെയ്യുവാനാണ് ഇമാമീങ്ങള്‍ വ്യക്തമായി മനസ്സിലാക്കി തന്നിട്ടുള്ളത് ......അല്ലാതെ ഷിർക്കാണെന്നല്ല🔷🔷🔻വിശുദ്ധ ഖുർആനിൽ പറയുന്നത് നോക്കൂ.അസ് ഹാബുൽ  കഹ്ഫിനെ പറ്റി പറയുന്നടുത്ത്മുന്നൂറോളം വർഷങ്ങൾ അവർ ഉറങ്ങിയ ആഗുഹയിൽ തന്നെ അവർ ഒന്നിച്ച്മരണമടഞ്ഞപ്പോൾ അവിടെസന്നിഹിതരായ അന്നത്തെ മുസ്.ലിംരാജാവായ ദഖ്.യാനൂസും വിശ്വാസിസമൂഹവും പറയുന്നതായി വിശുദ്ധ ഖുർആൻഉദ്ധരിക്കുന്നു.🔷🔷🔻ﻗَﺎﻝَ ﭐﻟَّﺬِﻳﻦَ ﻏَﻠَﺒُﻮﺍْ ﻋَﻠَﻰٰ ﺃَﻣْﺮِﻫِﻢْ ﻟَﻨَﺘَّﺨِﺬَﻥَّ ﻋَﻠَﻴْﻬِﻢْ ﻣَّﺴْﺠِﺪﺍً“അവരുടെ കാര്യത്തില് പ്രാബല്യംനേടിയവര് പറഞ്ഞു: നമുക്ക് അവർക്ക് സമീപംഒരു പള്ളി നിര്മിക്കുക തന്നെ ചെയ്യാം.”ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഇമാംറാസി(റ) രേഖപ്പെടുത്തുന്നു:ﻧﻌﺒﺪ ﺍﻟﻠﻪ ﻓﻴﻪ ﻭﻧﺴﺘﺒﻘﻲ ﺁﺛﺎﺭ ﺃﺻﺤﺎﺏ ﺍﻟﻜﻬﻒ ﺑﺴﺒﺐ ﺫﻟﻚ ﺍﻟﻤﺴﺠﺪ ،“ആ മസ്ജിദിൽ വെച്ച് ഞങ്ങൾഅല്ലാഹുവിനെ ആരാധിക്കുകയും ആമസ്ജിദ് മുഖേന അസ്ഹാബുൽ കഹ്ഫിന്റെസ്മരണ നിലനിർത്താൻ ഞങ്ങൾആഗ്രഹിക്കുകയും ചെയ്യുന്നു എന്നു ആവിശ്വാസികൾ പറഞ്ഞു”.....*

*🔷🔷🔻ഇമാം നസഫി(റ) തന്റെ തഫ്സീറിൽരേഖപ്പെടുത്തുന്നു:ﻳﺼﻠﻲ ﻓﻴﻪ ﺍﻟﻤﺴﻠﻤﻮﻥ ﻭﻳﺘﺒﺮﻛﻮﻥ ﺑﻤﻜﺎﻧﻬﻢ .“ആ പള്ളിയിൽ മുസ്.ലിംകൾനിസ്കരിക്കുകയും അസ്ഹാബുൽ കഹ്ഫിന്റെസ്ഥാനം മുഖേന അവർ ബറകത്ത് എടുക്കുകയുംചെയ്യും”.🔷🔷🔻അവിടെ ഒരുമിച്ചു കൂടിയ അവിശ്വാസികൾതങ്ങൾ ആ ഗുഹാവാസികളുടെ സ്മാരകമായിതങ്ങളുടെ കനീസയും ആരാധനാലയവുംപണിയുകയും തങ്ങളുടെ ആരാധനകൾനടത്തുകയും ചെയ്യും എന്നുപറഞ്ഞപ്പോഴാണ് വിശ്വാസികൾ അതിനെപ്രതിരോധിച്ചു കൊണ്ട് അല്ലാഹുവിനെആരാധിക്കുവാനും ആ മഹാന്മാരുടെബറകത്ത് എടുക്കുവാനും വേണ്ടി അവിടെപള്ളി പണിയുമെന്ന് പറഞ്ഞതെന്ന കാര്യംഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്...🔷🔷🔻ജൂതക്രൃസ്തീയര്‍ചെയ്യുന്നപോലെ ഖബറിനെ ഖിബ് ലയാക്കുന്നതിനേയും സുജൂദ്ചെയ്യുന്നതിനേയുമാണ് നബി(സ)തങ്ങള്‍വിരോധിച്ചത്.  മഹാന്‍മാരായ അസ്ഹാബുല്‍ കഹ്ഫിന്‍റെ ഖബറിനെ അന്നത്തെ മുസ്ലിംകള്‍കെട്ടിപൊക്കിയതിനേയും ആണ്‍ടറുതികൊണ്‍ടാടിയതിനെപറ്റിയും ഇമാം ഇബ്നുജരീര്‍ത്വബരി(റ) വിവരിച്ചിട്ടുണ്‍ട് (5/137)   🔷🔷🔻മഹാന്മാരുടെ മഖാമുകളുമായി ബന്ധപ്പെട്ട്ബറകത്ത് എടുക്കുക എന്ന ഉദ്ദേശത്തോടെമുസ്.ലിം ലോകം നടത്തി വരുന്നഅനുഷ്ടാനങ്ങളും കർമ്മങ്ങളുംയഥാർത്ഥത്തിൽ അല്ലാഹുവിനുള്ളആരാധനയുടെ ഭാഗമാണെന്നുംഅവിശ്വാസികളുടെആരാധനാകർമ്മങ്ങളുമായി  യാതൊരു ബന്ധവും ഉള്ളതല്ലെന്നുംഈ സംഭവം നിസ്സംശയം തെളിയിക്കുന്നു...🔻🔻🔷എനിയും ഇമാം ബുഖാരി റ യുടെ ഒരു തലവാചകം നോക്കൂ.....( ﻣﺎ ﺑﻴﻦ ﺑﻴﺘﻲ ﻭﻣﻨﺒﺮﻱ ﺭﻭﺿﺔ ﻣﻦ ﺭﻳﺎﺽ ﺍﻟﺠﻨﺔ ("എന്റെ വീടിനും മിമ്പറിനും ഇടയിലുള്ളസ്ഥലം സ്വർഗീയ പൂങ്കാവനങ്ങളിൽ നിന്നുള്ളഒരു പൂന്തോപ്പാണെ”ന്ന അല്ലാഹുവിന്റെറസൂലിന്റെ പ്രശസ്തമായ ഹദീസ്ഉദ്ധരിക്കുന്ന അധ്യായത്തിനു ഇമാംബുഖാരി(റ) കൊടുത്ത തലവാചകം നോക്കൂ.🔻🔻🔷ﺑﺎﺏ ﻓﻀﻞ ﺑﻴﻦ ﺍﻟﻘﺒﺮ ﻭﺍﻟﻤﻨﺒﺮ‘ഖബ്.റിന്റെയും മിമ്പറിന്റെയുംഇടയിലുള്ള സ്ഥലത്തിന്റെ ശ്രേഷ്ടത പറയുന്നഅധ്യായം’ എന്നാണ് ഇമാം ബുഖാരി(റ)നൽകിയ പേർ. അതേ വാചകത്തിൽ തന്നെഈ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നുകൂടി ഓർക്കുക......🔷🔷🔻മുകളിൽ വിഷദീകരിച്ചതി നിന്നും വ വളരെ വ്യക്തമായി മനസ്സിലാക്കാം ആരാണ് ഖബറിനെ ആരാധന കേന്ത്രമാക്കിയതെന്നും ആരെപ്പറ്റിയാണ് ഷപിക്കപ്പെട്ടതെന്നുമൊക്കെ.....🔷🔷🔻അല്ലാതെ ലോക മുസ്ലിമീങ്ങളെ കാഫിറാക്കാൻ വേൻ ടി വഹാബികള്‍ നടത്തുന്ന കിതാബിലെ തിരിമറിയും സ്വന്തം നിലയിലുള്ള വ്യാഖ്യാനവും ഞങ്ങള്‍ നിരുപാതികം തോട്ടിലേക്ക് വലിച്ചെറിയുന്നു...

16/10/2017

Az -zawajir ൽ പറഞ്ഞതും, വഹാബികളുടെ അഭിനയവും

Az-zawajir എന്ന ഗ്രന്ഥത്തിൽ  ഇബ്നുഹജർ  ഹൈതമി തങ്ങൾ പറയുന്നത് ഖബറിനെ ആരാധിക്കുന്നതിനെ കുറിച്ചാണ് സുഹൃത്തേ.. 
ഖബറിനെ ആരാധിക്കരുത്,  ഖബറിലേക്ക് തിരിഞ്ഞു  നിസ്കരിക്കരുത്, ഖബറിnu മുകളിൽ നിസ്കരിക്കരുത്,   ഖബറിലേക്ക് സൂജൂദ് ചെയ്‌യരുത്, തവാഫ് ചെയ്യരുത്,  എന്നൊക്കെ പറയുന്നത് ഇവിടെ ഖബറിനെ  ആരാധിക്കപ്പെടുന്നു എന്നുള്ളതിനാലാണ്.  ഇതെല്ലാം ഹറാമാണെന്നും ശിർക്കാണെന്നും, ഇത്തരത്തിൽ ഖബറുകൾ  ആരാധിക്കപ്പെടുന്ന കേന്ദ്രങ്ങളിലേക്ക് വിളക്കുകളും മറ്റും നേർച്ചയാക്കിയാൽ സ്വഹീഹാവുകയില്ല എന്നും ഇബ്നു ഹുജറുൽ ഹൈതമി തങ്ങൾ പറഞ്ഞിട്ടുണ്ട്.  കാരണം അത് സുന്നികളുടെ വാദമാണ്.

മാത്രമല്ല ഇങ്ങനെയൊക്കെ ചെയ്തവർ ആരൊക്കെയാണെന്ന് ഈ പറഞ്ഞ കാര്യത്തിന് തൊട്ടു  മുൻപ് മഹാനവർകൾ പ്രസ്താവിച്ചിട്ടുമുണ്ട്. അതും കൂടെ വായിച്ചാൽ അരിഭക്ഷണം കഴിക്കുന്നവർക്ക് ആ കാര്യം മനസ്സിലാകും.  
മാത്രമല്ല ഇതേ  ഇബ്നു ഹജറുൽ ഹൈതമി തങ്ങൾ തന്നെ തങ്ങളുടെ തുഹ്ഫയിൽ ഖബർ കെട്ടിപ്പൊക്കൽ  പുണ്യമാണെന്നും പറയുന്നുണ്ടല്ലോ. 
അതിൽ വഹാബിക്ക് എന്താണ്  അഭിപ്രായം ? 

അപ്പോൾ ഇവിടെ കാര്യം വ്യക്തമാണ്.  ഇപ്പറഞ്ഞ രണ്ടും  രണ്ടാണ്.  അത് തിരിയണമെങ്കിൽ മുൻവിധികൾ മാറ്റിവെച്ചു  പഠിക്കാനുള്ള മനസ്സുണ്ടാകണം. 

ഇനി,  എന്ത് കൊണ്ട്  Az-zawajir"ൽ പുണ്യമുള്ള കാര്യം" മഹാനവർകൾ പറഞ്ഞില്ല എന്ന ഒരു ചോദ്യം മനസ്സിലുദിക്കുന്നത് സ്വാഭാവികമാണ്.  അതിന്  ഇത്രയും മനസിലാക്കിയാൽ മതി. - az-zavaajir എന്ന ഗ്രന്ഥം വന്പാപങ്ങളെ പറ്റി  മാത്രം പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്.  ഇവിടെ പുണ്യങ്ങളെ പറ്റി  പറയേണ്ടതില്ലല്ലോ. 
ശാഫിഈ മദ്ഹബിന്റെ സുപ്രധാന മായ കര്മശാസ്ത്ര ഗ്രന്ഥമാണ് തുഹ്ഫ.  കർമ്മശാസ്ത്രവുമായി ബന്ധമുള്ളതാണല്ലോ നമ്മുടെ വിഷയവും.  അത് കൊണ്ടു നിങ്ങൾ തുഹ്ഫയിലേക്ക് വരൂ. 

ഇവിടെ നിങ്ങൾ അംഗീകരിച്ച അതേ ഇബ്‌നുഹജറുൽ ഹൈതമി തങ്ങൾ തന്നെയാണ് അവിടെയും,  അതുകൊണ്ട് തന്നെ നിങ്ങൾക്ക് അംഗീകരിക്കുന്നതിന്  ബുദ്ധിമുട്ടുട്ടുണ്ടാകാൻ വഴിയില്ല.

ഖബർ ആരാധനയോ ?

ഖബ്ർപൂജയോ?

മഹാന്മാരെ സന്ദർശിക്കുന്നതും അവരുടെ ദർഗകൾ സിയാറത്ത് കൊണ്ട് സജീവമാക്കുന്നതും അവരെ ആദരിക്കുന്നതിന്റെയും അവരുടെ സ്‌മരണ ലോകത്ത് നില നിർത്തുന്നതിന്റെയും ഭാഗമാണ്. സിയാറത്തിനു വരുന്നവർക്ക് വിശ്രമിക്കുവാനും നിഴൽ ലഭിക്കുവാനും വേണ്ടി അവരുടെ മഖ്ബറകൾക്ക് സമീപം ഖുബ്ബകളും പള്ളികളും സ്ഥാപിക്കുന്നതിനും വിരോധമില്ല. 
    എന്നാൽ അതെല്ലാം ഖബ്ർ പൂജയും ഖബ്ർ ആരാധനയുമാണെന്നാണ് പുത്തൻ വാദികളുടെ വിലയിരുത്തൽ. അതിനവർ എടുത്തു പറയുന്ന പ്രമാണം ഇനിപ്പറയുന്ന ഹദീസാണ്:  
لعنة الله على اليهود والنصارى اتخذوا قبور أنبيائهم مساجد يحذر ما صنعوا(صحيح البخاري: ٤١٧)
നബി(സ) പറഞ്ഞു: ജൂത-നസ്വാറാക്കൾക്ക് അല്ലാഹുവിന്റെ ശാപമുന്ദ്. അവർ അവരുടെ അമ്പിയാക്കളുടെ ഖബ്റുകൾ പള്ളികളാക്കി. അവർ ചെയ്തതിനെക്കുറിച്ച് ഭയപ്പെടുത്തിയാണ്‌ നബി(സ) അപ്രകാരം പ്രസ്ഥാപിച്ചത്. (ബുഖാരി: 417) 
عن أبي سعيد الخدري قال: قال رسول الله صلى الله عليه وسلم  ((اللهم لا تجعل قبري وثنا يعبد اشتد غضب الله على قوم اتخذوا قبور أنبيائهم مساجد (موطا: ٣٧٦)
അബൂസഈദി(റ) ൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: "അലാഹുവേ! എന്റെ ഖബ്റിനെ നീ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതെ, അമ്പിയാക്കളുടെ ഖബ്റുകൾ പള്ളികളാക്കിയ ജനതയുടെ മേൽ അല്ലാഹുവിന്റെ ദേഷ്യം ശക്തമായിരിക്കുന്നു. (മുവത്വഅ: 376)
عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: ((لا تجعلوا بيوتكم قبورا، ولا تجعلوا قبري عيدا، وصلوا علي فإن صلاتكم تبلغني حيث كنتم)) (سنن أبي داود: ١٧٤٦)
അബൂഹുറൈറ(റ) യിൽ നിന്നു നിവേദനം. നബി(സ) പറഞ്ഞു: നിങ്ങളുടെ വീടുകള നിങ്ങൾ ഖബ്റുകളാക്കരുത്. എന്റെ ഖബ്ർ നിങ്ങൾ ഉത്സവമാക്കരുത്. എന്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുക. നിശ്ചയം നിങ്ങളുടെ സ്വലാത്ത് നിങ്ങൾ എവിടെയാണെങ്കിലും എനിക്ക് എത്തുന്നതാണ്. (അബൂദാവൂദ്: 1748)
ഖണ്ഡനം
ജൂത-നസ്വറാക്കൾ അവരുടെ അമ്പിയാക്കളുടെ ഖബ്റുകൾക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തിൽ അത് ഖിബ് ലയാക്കുകയും ചെയ്തതിനാലാണ് അവരെ അല്ലാഹു ശപിച്ചത്. മരണപ്പെട്ടുപോയ അമ്പിയാക്കളുടെ ഖബ്റുകൾ സന്ദർശിച്ചതിനാലോ അവരുടെ ആശയത്തിലേക്ക് മറ്റുള്ളവർ കടന്നുവരുന്നതിന്നായി അവരുടെ സ്മരണകൾ ലോകത്ത് നില നിർത്തുവാനാവശ്യമായ സ്മാരകങ്ങൾ അവരുടെ ഖബ്റുകൾക്ക് സമീപം നിർമ്മിച്ചതിനാലോ അല്ല. ഇക്കാര്യം പ്രസ്തുത ഹദീസ് വിവരിച്ച് പണ്ഡിതൻമാർ രേഖപ്പെടുത്തിയതാണ്. ഇമാം ബയ്ളാവിയെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:        
لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك ، فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد(فتح الباري شرح صحيح البخاري: ٢٧٥/٢)
ജൂത-നസ്വറാക്കൾ അവരുടെ അന്ബിയാക്കളെ പരിധിവിട്ട് ആദരിച്ച്  അവരുടെ ഖബുറുകൽക്കു സുജൂദു ചെയ്യുകയും  നിസ്കാരത്തിൽ അതിനെ ഖിബ്ലയാക്കി അതിലേക്കു തിരിഞ്ഞു നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും  ചെയ്തപ്പോൾ അള്ളാഹു അവരെ ശപിക്കുകയും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് മുസ്ലിംകളെ  വിലക്കുകയും   ചെയ്തു. അതിനാല ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൾ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പ് പെടുന്നതല്ല.(ഫത് ഹുൽബാരി: 2/275)
മഹാന്മാരുടെ ചാരത് പള്ളി നിർമിക്കുന്നതും അതിലുടെ അവരുടെ സ്മരണ ലോകത്ത് നില നിർത്തുന്നതും ഖുർആൻ അന്ഗീകരിച്ച്ച കാര്യമാണ്. അസ്വഹാബുൽ കഹ്ഫിന്റെ  കാര്യത്തിൽ അന്നത്തെ മുസ്ലിങ്ങൾ  സ്വീകരിച്ച സമീപനം വിശുദ്ദ ഖുർആൻ എടുത്തു പറയുന്നുണ്ട്.

قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِ‌هِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا ﴿٢١

അവരുടെ കാര്യത്തിൽ പ്രാഭാല്ല്യം നേടിയവർ പറഞ്ഞു.നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമ്മിക്കുക തന്നെ ചെയ്യാം.(അൽ കഹഫ് :21
قال إسمعيل حقّي البروسوي : قَالَ ٱلَّذِينَ غَلَبُواْ عَلَىٰ أَمْرِهِمْ } من المسلمين وملكهم وكانوا أولى بهم وبالبناء عليهم { لَنَتَّخِذَنَّ } على باب الكهف { مَّسْجِدًا } يصلي فيه المسلمون ويتبركون بمكانهم( روح البيان٥/٧٣٢)
 ഇസ്മഈൽ ഹിഖി (റ) എഴുതുന്നു : 'അവരുടെ കാര്യത്തിൽ പ്രാഭാല്ല്യം നേടിയവർ പറഞ്ഞു. അന്നത്തെ മുസ്ലിംകളും രാജവുമാനത് . "നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമ്മിക്കുക തന്നെ ചെയ്യാം". അഥവാ അവരുടെ ഗുഹയുടെ കവാടത്തിങ്കൽ നമുക്കൊരു പള്ളി നിർമ്മിക്കാം.ആ പള്ളിയിൽ മുസ്ലിങ്കൽ നിസ്കരിക്കുകയും അസ്ഹാബുൽ            കഹ്ഫിന്റെ സ്ഥലം കൊണ്ട് ബറക്കത്തെടുക്കുകയും ചെയ്യാം. (റൂഹുൽ ബയാൻ: 5/732).
ഇമാം നയ്സാബൂരി(റ) എഴുതുന്നു: 

قال الإمام النيسبوري : والذين غلبوا على أمرهم المسلمون وملكهم المسلم لأنهم بنوا عليهم مسجداً يصلى فيه المسلمون ويتبركون بمكانهم وكانوا أولى بهم بالبناء عليهم حفظاً لتربتهم(غرائب القرأن : ١٥/١١٩)
 അവരുടെ കാര്യത്തിൽ പ്രാബല്ല്യം  നേടിയവർ മുസ്ലിംകളും അന്നത്തെ മുസ്ലിം രജാവുമാനു. മുസ്ലിംകൾക്ക്  നിസ്കരിക്കാനും അവരുടെ സ്ഥലം കൊണ്ട് ബറക്കത്തെടുക്കാനും  വേണ്ടി പള്ളി നിർമ്മിച്ചവർ. അവരാണ് അവരുടെ മണ്ണ് സംരക്ഷിക്കാനായി അവരുടെ മേൽ കെട്ടിടം നിര്മ്മിക്കാൻ ഏറ്റവും ബന്ധപ്പെട്ടവർ അവർ തന്നെയാണല്ലോ.(ഗറാഇബുൽ ഖുർആൻ: 15/119)()

സമഖ്‌ശരി പറയുന്നു : 
قال صاحب الكشاف: يصلّي فيه المسلمون ويتركن بمكانهم(الكشف 
٢/٤٧٧)
ആ പള്ളിയിൽ മുസ്ലിംകൾ നിസ്കരിക്കുകയും അസ്ഹാബുൽ കഹ്ഫിന്റെ സ്ഥലം കൊണ്ട് ബറക്കത്തെടുക്കുകയും ചെയ്യും (കാശ്ശാഫ് (2/477)
ഇതേ ആശയം തഫ്സീർ മദാരികുത്തൻസീൽ 3/194 40 തഫ്സീറുൽ മുനീർ 15/226 ലും മറ്റും കാണാവുന്നതാണ്. 
അപ്പോൾ അംബിയാ ഔലിയാക്കളെ കൊണ്ട് ബറക്കത്തെടുക്കാനും അവരുടെ സ്മരണ ലോകത്ത് നില നിർത്താനും വേണ്ടി അവരുടെ ചാരത്ത് പള്ളി നിർമ്മിക്കുന്നത് തെറ്റായ സംഗതിയല്ലെന്നു ഈ വജനത്തിൽ നിന്ന് സുതാര്യം വ്യക്തമാണ്. ചില മൌലവിമാർ ജല്പിക്കുന്നറ്റ് പോലെ ഈ നിയമം അവരുടെ ശരീഅത്തിൽ മാത്രമുള്ളതാണെന്ന് ഈ സുക്തം വിവരിച്ച ഒരു പ്രാമാണിക പണ്ഡിതന്മാരും വിവരിച്ചിട്ടില്ല. 
മഹാന്മാരെ സ്പർഷിക്കുന്നതും അവരോടു ഷുപാർഷ ആവശ്യപെടുന്നതും അവരെ ആരാധിക്കലാനെങ്കിൽ നബി(സ) യുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്ന് പറയേണ്ടി വരും. കാരണം അതെല്ലാം നബി(സ) യുടെ വഫാത് തൊട്ടു ഇന്നുവരെ അനുസ്യൂതം തുടർന്ന് കൊണ്ടിരിക്കുകയാണല്ലോ..അതിനാൽ പ്രസ്തുത ഹദീസിന്റെ ആശയപരിധിയിൽ അത്തരം സംഗതികൾ കടന്നു വരില്ല.
"എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്" എന്ന ഹദീസിന് ശരിയായ അർത്ഥതലം ഇനിപ്പറയുന്നതാണ്. പുത്തൻപ്രസ്ഥാനക്കാരുടെ നേതാവ് ശൌകാനി തന്നെ പറയട്ടെ;  
وأجابوا عن حديث { لا تتخذوا قبري عيدا } بأنه يدل على الحث على كثرة الزيارة لا على منعها ، وأنه لا يهمل حتى لا يزار إلا في بعض الأوقات كالعيدين . ويؤيده قوله : { لا تجعلوا بيوتكم قبورا } أي : لا تتركوا الصلاة فيها كذا قال الحافظ المنذري، وقال السبكي : معناه أنه لا تتخذوا لها وقتا مخصوصا لا تكون الزيارة إلا فيه(نيل الأوطار: ١٨١/٥) 

"എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്" എന്ന ഹദീസിന് സിയാറത്ത് സുന്നത്താണെന്ന് പറയുന്നവർ പറയുന്ന മരുവടിയിതാണ്. സിയാറത്ത് വർദ്ദിപ്പിക്കുവാൻ പ്രോത്സായിപ്പിക്കുന്നതാണ്  പ്രസ്തുത ഹദീസ്. സിയാറത്ത് വിലക്കുന്നതല്ല. രണ്ട് പെരുന്നാളുകൾ പോലെ ചിലസമയങ്ങളിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം സ്വീകരിക്കരുതെന്ന്മാണ് ഹദീസിന്റെ താല്പര്യം. 'നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബ്റുകളാക്കരുത്' എന്ന ഹദീസിന്റെ താല്പര്യം വീട്ടില് വെച്ച് നിസ്കരിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കരുതെന്നാണല്ലോ. പ്രസ്തുത ഹദീസ് ഇതിനുപോൽബലകമാണ്. ഹാഫിള് മുൻദിരി(റ) ഇപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്. ഇമാം സുബ്കി(റ) പറയുന്നു. സിയാറത്തിനു നിങ്ങൾ ഒരു പ്രത്യേക സമയം നിർണ്ണയിച്ച് അതിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം നിങ്ങൾ സ്വീകരികരുത് എന്നാണു ഹദീസിന്റെ താല്പര്യം. (നയ് ലുൽ  ഔത്വാർ 5/181)
    ഇബ്നു ഹജർ(എഴുതുന്നു:     
وأما تخيل بعض المحرومين إن منع الزيارة أو السفر إليها من باب المحافظة على التوحيد وأن ذلك مما يؤدي إلى الشرك فهو تخيل باطل لأن المؤدى إلى الشرك إنما هو اتخاذ القبور مساجد أو العكوف عليها وتصوير الصور فيها كما ورد في الأحاديث الصحيحة بخلاف الزيارة والسلام والدعاء وكل عاقل يعرف الفرق بينهما ويتحقق أن الزيارة إذا فعلت مع المحافظة على آداب الشريعة الغراء لا تؤدي إلى محذور ألبتة وأن القائل بالمنع منها سدا للذريعة متقول على الله وعلى رسوله صلى الله عليه وسلم، وهنا أمران لا بد منهما أحدهما وجوب تعظيم النبي صلى الله عليه وسلم وفع رتبته عن سائر الخلق والثاني إفراد الربوبية واعتقاد أن الرب تبارك وتعالى منفرد بذاته وصفاته وأفعاله عن جميع خلقه فمن اعتقد في مخلوق مشاركة الباري سبحانه وتعالى في شيء من ذلك فقد أشرك ومن قصر بالرسول صلى الله عليه وسلم عن شيء من مرتبته فقد عصى أو كفر ومن بالغ في تعظيمه صلى الله عليه وسلم بأنواع التعظيم ولم يبلغ به ما يختص بالباري سبحانه وتعالى فقد أصاب الحق وحافظ على جانب الربوبية والرسالة جميعا وذلك هو القول الذي لا إفراط فيه ولا تفريط(الجوهر المنظم: ٥٨)


സിയാറത്തിനും അതിനുള്ള യാത്രക്കും വിലക്കേർപ്പെടുത്തൽ തൗഹീദ് സംരക്ഷിക്കുന്നതിന്റെ ഭാഗമാണെനും അതെല്ലാം ശിർക്കിലേക്ക് ചെന്നിത്തിക്കന്ന കാര്യമാണെന്നും അല്ലാഹുവിന്റെ അനുഗ്രഹം തടയപ്പെട്ടവരിൽ ചിലരുടെ ഊഹം ബാത്വിലാണ്. അവരുടെ വിഡ്ഢിത്വവും നാശവും അറിയിക്കുന്നതാണ് പ്രസ്തുത വാദം. കാരണം പ്രബലമായ ഹദീസുകൾ സംസാരിക്കുന്നത് പോലെ ഖബ്റുകൾ പള്ളികളാക്കുന്നതും  അവയുടെ മേൽ ഭജനമിരികുന്നതും അവയില രൂപങ്ങൾ നിർമ്മിക്കുന്നതുമാണ്‌ ശിർക്കിലേക്ക് കൂട്ടുന്ന കാര്യങ്ങൾ. സിയാറത്തും സലാം പറയലും പ്രാർത്ഥിക്കലുമല്ല. അവ രണ്ടിനുമിടയ്ക്ക് അന്തരമുണ്ടെന്നു ഏത് ബുദ്ദിയുള്ളവനും മനസ്സിലാകുന്ന കാര്യമാണ്. മത നിയമങ്ങൾ പാലിച്ചു കൊണ്ട് സിയാറത്തും മറ്റും നിർവഹിക്കുന്നത് ഒരിക്കലും ശിർക്കിലേക്ക് വഴി അടച്ചുകളയുകയെന്ന കാരണം പറഞ്ഞ്സിയാറത്തിനും മറ്റും വിലക്കെർപ്പെടുത്തുന്നവർ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും പേരിൽ പച്ചക്കള്ളം നിർമ്മിക്കുന്നവനാണ്. ഇവിടെ രണ്ട് കാര്യങ്ങൾ അറിഞ്ഞേ മതിയാവൂ.    
     (1) നബി(സ) യെ ആദരിക്കലും മറ്റു സൃഷ്ടികളെക്കാൾ അവരുടെ സ്ഥാനം ഉയർത്തിക്കാണിക്കലും  നിർബന്ധമാണ്‌. 
     (2) റുബൂബിയ്യത്തിനെ തനിപ്പിക്കുക. അഥവാ അല്ലാഹു ദാത്തിലും സിഫാത്തിലും അഫ്ആലിലും ഏകനാണെന് വിശ്വസിക്കുക. അപ്പോൾ ഏതെങ്കിലുമൊരു സൃഷ്ടി അവയില നിന്നുള്ള ഒന്നിൽ അല്ലാഹുവിനോട് പങ്കാളിയാണെന്ന് വല്ലവനും വിശ്വസിച്ചാൽ അവൻ ശിര്ക്ക് ചെയ്തു. അതുപോലെ നബി(സ)യുടെ സ്ഥാനത്തെ വല്ലവനു ഇടിച്ചുതാഴ്ത്തിയാൽ അവൻ കുട്ടക്കാരനോ കാഫിറോ ആയി മാറി. ആദരവിന്റെ വിധ ഇനങ്ങളിലൂടെ ഒരാള് നബി(സ)യെ ആദരിക്കുകയും റുബൂബിയ്യത്തിന്റെ പദവിയിലേക്ക് എത്താതിരിക്കുകയും ചെയ്താൽ അവൻ വാസ്തവം കണ്ടെത്തിക്കുകയും റുബൂബിയ്യത്തിന്റെയും രിസാലത്തിന്റെയും രണ്ട് വശങ്ങളും പര്ഗനിക്കുകയും ചെയ്തു. പരിധി വിട്ടു പോകാലോ കുറച്ചു കാണിക്കാലോ ഇല്ലാത്ത മിതമായ സംസാരം ഇതാണ്. (അൽ ജൗഹറുൽ മുനള്വം 58)
  ചുരുക്കത്തിൽ മഹാന്മാരുടെ ഖബ്റുകൽ സന്ദർശിക്കുന്നതും അവരെ ആദരിക്കുന്നതും സുന്നത്താണെന്ന് പ്രമാണബദ്ദമായി സ്ഥിരപ്പെട്ട കാര്യമാണ്. അതിനെ വിമർശിക്കുന്നതും ഖബ്ർ  പൂജയായി അതിനെ നോക്കിക്കാണുന്നതും പ്രമാണങ്ങൾക്ക് നിരക്കാത്തതും മഹാന്മാരെ തരാം താഴ്ത്തി കാണുന്നതിന്റെയും തദ്വാര മതത്തിൽ നിന്നു ആളുകളെ അകത്ടുന്നതിന്റെയും ഭാഗവുമാണ്

15/10/2017

ഖബർ കെട്ടിപ്പൊക്കൽ ഇമാമീങ്ങളുടെ നിലപാട്..

നബി (സ) ഖബറുകളെ പള്ളികളാക്കുന്നത് നിരോധിച്ചു. അത്പപോലെ ഖബറിന് മുകളില്‍ എടുപ്പ് എടുക്കുന്നതും, അതിനു കുമ്മായമിടുന്നതും നിരോധിച്ചു.നബി (സ)യുടെ نهى അഥവാ നിരോധനം വന്ന ഒരു കാര്യം ഹറാം ആവാം അല്ലങ്കിൽ കറാഹത് ആവാം ഈ രണ്ടു ഹുക്മുകളും വരും, എവിടെ?. ഖബര്‍ സ്വൊന്തം ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ ഇവ കറാഹത്ത് ആണ്, പൊതു ഖബറിസ്താൻ ആണെങ്കില അവിടെ ഇവയൊക്കെ ഹറാമുമാണ് എന്നാൽ പൊതു ഖബറിസ്താൻ പോലും സാലിഹീങ്ങളും മഹാത്മാക്കളുടെയും ഖബർ ആണെങ്കിൽ തബറുകും സിയാറത്തും ഉദ്ദേശിച്ചുകൊണ്ട് അവരുടെ ഖബറുകൽ ഉയര്ത്തൽ അനുവദനീയമാണ്, കറാഹത് പോലും ഇല്ല, പുണ്ണ്യകര്മമാണ്'.ഇനി ഇതൊക്കെ ആര് പറഞ്ഞു എന്നതാണ്?
1 :-باب الجريد على القبر وأوصى بريدة الأسلمي أن يجعل في قبره جريدان ورأى ابن عمر رضي الله عنهما فسطاطا على قبر عبد الرحمن فقال انزعه يا غلام فإنما يظله عمله وقال خارجة بن زيد رأيتني ونحن شبان في زمن عثمان ..... رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه.... ഈ ഹദീസിനെ വിശദീകരിച്ചു ഫത്ഹുല്‍

ബാരിയുടെ വരികളാാണൂ താഴെ 4 നമ്പറില്‍وفيه جواز تعلية القبر ورفعه عن وجه الأرض -

1ഈ ഹദീസില്‍ ഖബര്‍ ഭൂമിക്കു മുകളിൽ ഉയര്ത്തല്‍ അനുവദിനിയം എന്നത്തിനു രേഖയുണ്ട് (ഇവിടെ ഖബർ തന്നെ ഉയര്ത്തുന്നതിനെ കുറിച്ചാ ഈ വിശദീകരണം)---------------------------------------------------

2 - ومناسبته من وجه أن وضع الجريد على القبر يرشد إلى جواز وضع ما يرتفع به ظهر القبر عن الأرض ഭൂമിയിൽ നിന്ന് ഖാബാർ ഉയർന്നു നില്കാൻ പറ്റുന്ന വസ്തു ഖാബരിനു മുകളില വെക്കാം എന്നതിലേക്ക് നയിക്കുന്നു എന്നതാണ് ഈ ഹദീസ് ഇവിടെ കൊണ്ട് വന്നതിലെ യോജിപ്പ് (ഖബര്‍ ഉയര്ന്നു നില്ക്കാൻ ആവിശ്യമായ ഉയര്ന്ന കല്ല്‌ മരം പോലോതവ ഖാബരിന്മേൽ വെക്കാം) ഇവിടെ ഖബറിനരികിൽ വെക്കുന്ന വസ്തുവും ഉയരാം എന്ന്.----------------------------------------------------:

3 قال ابن المنير في الحاشية أراد البخاري أن الذي ينفع أصحاب القبور هي الأعمال الصالحة ، وأن علو البناء والجلوس عليه وغير ذلك لا يضر بصورته ، وإنما يضر بمعناه إذا تكلم القاعدون عليه بما يضر مثلاഇബ്നുൽ മുനീര് പറയുന്നു 'ഇമാം ബുഖാരി ഈ ഹദീസ് കൊണ്ട് ഉദ്ദേശിച്ചത് ഖബ്രാളിക്കു ഉപകാരം ലഭിക്കുക സല്കര്‍മങ്ങലാണ് , ഖബ്രിനു മുകളിലെ ഉയര്ന്ന എടുപ്പോ അതിന്മേല്‍ ഇരിക്കുക പോലോതവ രൂപം കൊണ്ട് ഖാബരാളിക്ക് ബുദ്ധിമുട്ടുണ്ടാവില്ല എന്നാൽ ഖബരിൻ മേല ഇരിക്കുന്നവർ ഖബ്രാളിക്കു ബുദ്ടിമുട്ടുണ്ടാക്കുന്നവ നടത്തിയാൽ അതിനാ ബുദ്ടിമുട്ടുണ്ടാവും ഉദാഹരനത്തിനു അതിന്മേല്‍ ഇരിക്കുന്നവർ ബുദ്ടിമുട്ടുണ്ടാക്കുന്ന സംസാരം നടത്തുക.(ഇതിൽ നിന്ന് ഇബ്നു ഉമര് (റ) ഖബരിനു മുകളിൽ പണിത ടെന്റ് നീക്കം ചെയ്യാൻ പറഞ്ഞത് വഹാബികൾ ലക്‌ഷ്യം വെക്കുന്ന ജാറം കര്സേവയല്ല, മറിച്ച് ഖബരാളിക്ക് തണലിടുക എന്ന നിലക്ക് എടുപ്പ് എടുക്കേണ്ട ഒരാവശ്യവും ഇല്ലാന്നാണ്‌)------------------------------------------------------
:4 - وقد يتكلف له طريق يكون به من الباب ، وهي الإشارة إلى أن ضرب الفسطاط إن كان لغرض صحيح كالتستر من الشمس 4مثلا للحي لا لإظلال الميت فقط جاز ، وكأنه يقول : إذا أعلي القبر لغرض صحيح لا لقصد المباهاة جاز كما يجوز القعود عليه لغرض صحيح ، لا لمن أحدث عليه .ഈ ബാബിൽ ഈ ഹദീസ് കൊണ്ട് വരാനുള്ള ഒരു ന്യായം ഖബരിന്‍ മേൽ എടുപ്പ് പണിയൽ നല്ല ഉദ്ദേശത്തിനു വേണ്ടിയാണെങ്കിൽ ഉദാഹരണത്തിന് മരിച്ച ഖാബരാളിക്ക് തണലിടുക എന്ന നിലക്കെല്ലാതെ ജീവിച്ചിരിക്കുന്നവർക്ക് സൂര്യനിൽ നിന്നു തണലിടുക എന്ന നിലക്ക് അനുവദനീയമാണ്. ആഡംബരം കാണിക്കും പോലോത്ത ദുരുദ്ധെഷത്തിനല്ലാതെ നല്ല ഉദ്ദേശത്തിനു വേണ്ടി ഖബര്‍ ഉയർത്തിയാൽ അത് അനുവദനീയം എന്ന് പറയും പോലെയാണ് ഉദ്ദേശം(ഈ ബാബിൽ ഈ ഹദീസ് കൊണ്ട് വന്നത് കൊണ്ട്).

ഇനി ഇതൊക്കെ ആര് പറഞ്ഞു എന്നതാണ്?
2 :- "ഉലമാക്കളുടെയും ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകള്‍ക്ക് മുകളില്‍ ഖുബ്ബ നിര്‌മിക്കലും അവരുടെ ഖബറുകള്‍ക്ക് മുകളില്‍ മറയും വിരിയും ഇടലും ജനദൃഷ്ടിയില്‍ ആദരവുണ്ടാക്കുക എന്നുള്ള നിലക്കാണെങ്കില്‍ അനുവദനീയമാണ്.. അവിടെ വിളക്കും മറ്റും കത്തിക്കലും അപ്രകാരം തന്നെ.. ആദരവുദ്ദേശിച്ചു കൊണ്ടാകുമ്പോള്‍ അത് നല്ല ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനം തന്നെയാണ്.. (രൂഹുല്‍ ബയാന്‍ 3/400)
3 :- സകരിയ്യല്‍ അന്‍സാരി (റ) പറയുന്നു '' പൊതു ശ്മശാനത്തില്‍ ഖബര്‍ കേട്ടിപ്പോക്കള്‍ നിഷിദ്ധമാണ് ( ശര്‍ഹുല്‍ മന്ഹജ് 1 /496 )ഈ വാക്ക് വ്യാഖ്യാനിച്ചു കൊണ്ട് ബുജൈരിമി 1 /696 ഇല്‍ പറയുന്നു '' ഇപ്പറഞ്ഞത് മയ്യിത്ത് സ്വാളിഹീങ്ങളുടെ അല്ലെങ്കില്‍ ആണ്.അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ ഖബറുകള്‍ കെട്ടി പോക്കുന്നത് തബരുക്കും സിയാരത്തിന് പ്രചോദനവും ഉള്ളതിനാല്‍ ആണല്ലോ.അതിനു വേണ്ടി വസിയ്യത് ചെയ്യല്‍ അനുവദനീയം ആണ്.ഔലിയാ ഇന്റെ മഖ്‌ബരകള്‍ കെട്ടി പൊക്കാം എന്നും ജാറം ഉണ്ടാക്കാം എന്നും ഇബ്നു ഹജര്‍ (റ) തന്നെ തന്റെ 'ഈആബില്‍' പറഞ്ഞിട്ടുണ്ട്.(ശര്‍വാനി 3 /206 )


ജാറം കര്സേവക്ക് ഇമാം ഷാഫി (റ) ന്‍റെ ഉമ്മിലെ ഉദ്ദരണിയുമായി നടക്കുന്ന മുജ , ജമ ശിങ്കിടികള്‍ മറുപടി പറയുക :-باب ما يكون بعد الدفن أخبرنا الربيع قال ( قال الشافعي ) : وقد بلغني عن بعض من مضى أنه أمر أن يقعد عند قبره إذا دفن بقدر ما تجزر جزور ( قال ) : وهذا أحسن ، ولم أر الناس عندنا يصنعونه أخبرنا مالك عن هشام بن عروة عن أبيه قال ما أحب أن أدفن بالبقيع لأن أدفن في غيره أحب إلي إنما هو واحد رجلين إما ظالم فلا أحب أن أكون في جواره وإما صالح فلا أحب أن ينبش في عظامه ، أخبرنا مالك أنه بلغه عن عائشة أنها قالت { كسر عظم الميت ككسر عظم الحي } ( قال الشافعي ) : تعني في المأثم ، وإن أخرجت عظام ميت أحببت أن تعاد فتدفن وأحب أن لا يزاد في القبر تراب من غيره وليس بأن يكون فيه تراب من غيره بأس إذا إذا زيد فيه تراب من غيره ارتفع جدا ، وإنما أحب أن يشخص على وجه الأرض شبرا أو نحوه وأحب أن لا يبنى ، ولا يجصص فإن ذلك يشبه الزينة والخيلاء ، وليس الموت موضع واحد منهما ، ولم أر قبور المهاجرين والأنصار مجصصة ( قال الراوي ) : عن طاوس : { إن رسول الله صلى الله عليه وسلم نهى أن تبنى القبور أو تجصص } ( قال الشافعي ) : وقد رأيت من الولاة من يهدم بمكة ما يبنى فيها فلم أر الفقهاء يعيبون ذلك فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم لم يهدم شيء أن يبنى منها وإنما يهدم إن هدم ما لا يملكه أحد فهدمه لئلا يحجر على الناس موضع القبر فلا يدفن فيه أحد فيضيق ذلك بالناس ( قال الشافعي ) : وإن تشاح الناس ممن يحفر للموتى في موضع من المقبرة ، وهي غير ملك لأحد حفر الذي يسبق حيث شاء وإن جاءوا مما أقرع الوالي بينهم وإذا دفن الميت فليس لأحد حفر قبره حتى يأتي عليه مدة يعلم أهل ذلك البلد أن ذلك قد ذهب ، وذلك يختلف بالبلدان فيكون في السنة وأكثر فإن عجل أحد بحفر قبره فوجد ميتا أو بعضه أعيد عليه التراب ، وإن خرج من عظامه شيء أعيد في القبر .------------------------------------------പ്രസ്തുത ഉമ്മിലെ പരാമര്‍ശത്തെ കുറിച്ച് ഇമാം നവവി മുക്തസരില്‍ നിന്നും ഉദ്ദരിച്ച്‌ പറയുന്നത്കൂടി ഒന്നു അര്‍ത്ഥം വെക്ക് മൌലവീ...അപ്പൊ തിരിയും എന്താ ഇമാം ഷാഫി (റ.അ) പറഞ്ഞത് എന്ന്...قال الشافعي في المختصر : يستحب أن لا يزاد القبر على التراب الذي أخرج منه ، قال الشافعي والأصحاب رحمهم الله : إنما قلنا يستحب أن لا يزاد لئلا يرتفع القبر ارتفاعا كثيرا . قال الشافعي : فإن زاد فلا بأس . قال أصحابنا : معناه أنه ليس بمكروه ، لكن المستحب تركهഎവിടെന്നെങ്കിലും ഇബാരത്തിന്റെ കഷ്ണ്ണം എടുത്തു വച്ച് ഇമാമീങ്ങളുടെ നേരെ ആരോപണവുമായി വന്നാല്‍ അത് അങ്ങ് സലാമാത്താവും എന്ന് മോന്‍ കരുതല്ലേ...പിന്നെ ഈ വിഷയത്തില്‍ ഈ ഗ്രൂപ്പില്‍ തന്നെ വെച്ച് കൃത്യമായി തയ്യാര്‍ ചെയ്ത വ്യവസ്ഥ വെച്ച് ഒരു സംവാദത്തിനു ഞാന്‍ തയ്യാര്‍ ആണ് മൌലവി ആങ്കുട്ടിയാനെങ്കില്‍ വാ... കാണിച്ചു തരാം ഇത് പോലെ ഉള്ള നിങ്ങളുടെ കട്ട് മുറി ഇബാരത്തിന്റെ കഥ...റസൂല്‍ (സ) കാലത്ത് തന്നെ സ്വഹാബത് ഇത് ഉസ്മാന്‍ (റ) കബര്‍ ഉയര്‍ത്തി കാണിച്ചു എങ്കില്‍ ഇതൊരിക്കലും ഹറാം ആവില്ല, ആണെന്ന് തെലീക്കാന്‍ ഉമ്മ പെറ്റ ഒരു മുജാഹിലിനും കഴിയുകയുമില്ല...ഇനി ഇതൊക്കെ ആര് പറഞ്ഞു എന്നതാണ്?1 :-باب الجريد على القبر وأوصى بريدة الأسلمي أن يجعل في قبره جريدان ورأى ابن عمر رضي الله عنهما فسطاطا على قبر عبد الرحمن فقال انزعه يا غلام فإنما يظله عمله وقال خارجة بن زيد رأيتني ونحن شبان في زمن عثمان ..... رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه....സഹീഹുല്‍ ബുഖാരിയുടെ ഈ ഹദീസിനെ വിശദീകരിക്കുന്ന ഫത്ഹുല്‍ ബാരിയുടെ വരികളാാണൂ താഴെ 1- 4 നമ്പറില്‍وفيه جواز تعلية القبر ورفعه عن وجه الأرض - 1ഈ ഹദീസില്‍ ഖബര്‍ ഭൂമിക്കു മുകളിൽ ഉയര്ത്തല്‍ അനുവദിനിയം എന്നത്തിനു രേഖയുണ്ട് (ഇവിടെ ഖബർ തന്നെ ഉയര്ത്തുന്നതിനെ കുറിച്ചാ ഈ വിശദീകരണം)---------------------------------------------------2 - ومناسبته من وجه أن وضع الجريد على القبر يرشد إلى جواز وضع ما يرتفع به ظهر القبر عن الأرضഭൂമിയിൽ നിന്ന് ഖാബാർ ഉയർന്നു നില്കാൻ പറ്റുന്ന വസ്തു ഖാബരിനു മുകളില വെക്കാം എന്നതിലേക്ക് നയിക്കുന്നു എന്നതാണ് ഈ ഹദീസ് ഇവിടെ കൊണ്ട് വന്നതിലെ യോജിപ്പ് (ഖബര്‍ ഉയര്ന്നു നില്ക്കാൻ ആവിശ്യമായ ഉയര്ന്ന കല്ല്‌ മരം പോലോതവ ഖാബരിന്മേൽ വെക്കാം) ഇവിടെ ഖബറിനരികിൽ വെക്കുന്ന വസ്തുവും ഉയരാം എന്ന്.----------------------------------------------------: 3قال ابن المنير في الحاشيةأراد البخاري أن الذي ينفع أصحاب القبور هي الأعمال الصالحة ، وأن علو البناء والجلوس عليه وغير ذلك لا يضر بصورته ، وإنما يضربمعناه إذا تكلم القاعدون عليه بما يضر مثلاഇബ്നുൽ മുനീര് പറയുന്നു 'ഇമാം ബുഖാരി ഈ ഹദീസ് കൊണ്ട് ഉദ്ദേശിച്ചത് ഖബ്രാളിക്കു ഉപകാരം ലഭിക്കുക സല്കര്‍മങ്ങലാണ് , ഖബ്രിനു മുകളിലെ ഉയര്ന്ന എടുപ്പോ അതിന്മേല്‍ ഇരിക്കുക പോലോതവ രൂപം കൊണ്ട് ഖാബരാളിക്ക് ബുദ്ധിമുട്ടുണ്ടാവില്ല എന്നാൽ ഖബരിൻ മേല ഇരിക്കുന്നവർ ഖബ്രാളിക്കു ബുദ്ടിമുട്ടുണ്ടാക്കുന്നവ നടത്തിയാൽ അതിനാ ബുദ്ടിമുട്ടുണ്ടാവും ഉദാഹരനത്തിനു അതിന്മേല്‍ ഇരിക്കുന്നവർ ബുദ്ടിമുട്ടുണ്ടാക്കുന്ന സംസാരം നടത്തുക.(ഇതിൽ നിന്ന് ഇബ്നു ഉമര് (റ) ഖബരിനു മുകളിൽ പണിത ടെന്റ് നീക്കം ചെയ്യാൻ പറഞ്ഞത് വഹാബികൾ ലക്‌ഷ്യം വെക്കുന്ന ജാറം കര്സേവയല്ല, മറിച്ച് ഖബരാളിക്ക് തണലിടുക എന്ന നിലക്ക് എടുപ്പ് എടുക്കേണ്ട ഒരാവശ്യവും ഇല്ലാന്നാണ്‌)------------------------------------------------------:4 - وقد يتكلف له طريق يكون به من الباب ، وهي الإشارة إلى أن ضرب الفسطاط إن كان لغرض صحيح كالتستر من الشمس 4مثلا للحي لا لإظلال الميت فقط جاز ، وكأنه يقول : إذا أعلي القبر لغرض صحيح لا لقصد المباهاة جاز كما يجوز القعود عليه لغرض صحيح ، لا لمن أحدث عليه .ഈ ബാബിൽ ഈ ഹദീസ് കൊണ്ട് വരാനുള്ള ഒരു ന്യായം ഖബരിന്‍ മേൽ എടുപ്പ് പണിയൽ നല്ല ഉദ്ദേശത്തിനു വേണ്ടിയാണെങ്കിൽ ഉദാഹരണത്തിന് മരിച്ച ഖാബരാളിക്ക് തണലിടുക എന്ന നിലക്കെല്ലാതെ ജീവിച്ചിരിക്കുന്നവർക്ക് സൂര്യനിൽ നിന്നു തണലിടുക എന്ന നിലക്ക് അനുവദനീയമാണ്.ആഡംബരം കാണിക്കും പോലോത്ത ദുരുദ്ധെഷത്തിനല്ലാതെ നല്ല ഉദ്ദേശത്തിനു വേണ്ടി ഖബര്‍ ഉയർത്തിയാൽ അത് അനുവദനീയം എന്ന് പറയും പോലെയാണ് ഉദ്ദേശം(ഈ ബാബിൽ ഈ ഹദീസ് കൊണ്ട് വന്നത് കൊണ്ട്)."ഉലമാക്കളുടെയും ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകള്‍ക്ക് മുകളില്‍ ഖുബ്ബ നിര്‌മിക്കലും അവരുടെ ഖബറുകള്‍ക്ക് മുകളില്‍ മറയും വിരിയും ഇടലും ജനദൃഷ്ടിയില്‍ ആദരവുണ്ടാക്കുക എന്നുള്ള നിലക്കാണെങ്കില്‍ അനുവദനീയമാണ്.. അവിടെ വിളക്കും മറ്റും കത്തിക്കലും അപ്രകാരം തന്നെ.. ആദരവുദ്ദേശിച്ചു കൊണ്ടാകുമ്പോള്‍ അത് നല്ല ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനം തന്നെയാണ്.. (രൂഹുല്‍ ബയാന്‍ 3/400)3 :- സകരിയ്യല്‍ അന്‍സാരി (റ) പറയുന്നു '' പൊതു ശ്മശാനത്തില്‍ ഖബര്‍ കേട്ടിപ്പോക്കള്‍ നിഷിദ്ധമാണ് ( ശര്‍ഹുല്‍ മന്ഹജ് 1 /496 )ഈ വാക്ക് വ്യാഖ്യാനിച്ചു കൊണ്ട് ബുജൈരിമി 1 /696 ഇല്‍ പറയുന്നു '' ഇപ്പറഞ്ഞത് മയ്യിത്ത് സ്വാളിഹീങ്ങളുടെ അല്ലെങ്കില്‍ ആണ്.അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ ഖബറുകള്‍ കെട്ടി പോക്കുന്നത് തബരുക്കും സിയാരത്തിന് പ്രചോദനവും ഉള്ളതിനാല്‍ ആണല്ലോ.അതിനു വേണ്ടി വസിയ്യത് ചെയ്യല്‍ അനുവദനീയം ആണ്.ഔലിയാ ഇന്റെ മഖ്‌ബരകള്‍ കെട്ടി പൊക്കാം എന്നും ജാറം ഉണ്ടാക്കാം എന്നും ഇബ്നു ഹജര്‍ (റ) തന്നെ തന്റെ 'ഈആബില്‍' പറഞ്ഞിട്ടുണ്ട്.(ശര്‍വാനി 3 /206 )'' മുസബ്ബലായ ഭൂമിയില്‍ പോലും സ്വാളിഹീങ്ങളുടെ ഖബറുകള്‍ കെട്ടി പൊക്കാം എന്ന് ഇമാം ഹല്ബി (റ) ഫത്വ നല്‍കിയിട്ടുണ്ട്.ഷെയ്ഖ്‌ സിയാദ് (റ) അവര്‍കള്‍ക്ക് ഭരണാധികാരം ഉള്ള ഒരു സ്ഥലത്ത് ഖബര്‍ കെട്ടിപ്പൊക്കാന്‍ ഇമാം സിയാദ് (റ) കല്പിക്കുക കൂടി ചെയ്തിട്ടുണ്ട്.( ഹാശിയതുല്‍ ഇഖ്നാ 2 /297 )ചുരുക്കം : പരിശുദ്ധ ഇസ്ലാമിലേ സകല പ്രമാണങ്ങളും കണ്ട, അവയൊക്കെ നമ്മിലേക്ക്‌ എത്തിച്ചു തന്ന അഇമ്മത് തന്നെ ഹറാമും ഹലാലും മക്രൂഹും പുണ്ണ്യവുമെല്ലാം തോട്ടിൽ മുതൽ കട്ടിൽ വരെയുള്ള സകല വിഷയത്തിലും വളരെ വ്യക്തമായി വരച്ചു വെച്ചിട്ടുണ്.അതിനാൽ പരിശുദ്ധ ഇസ്ലാമിന്റെ പ്രമാണങ്ങളെ തങ്ങളുടെ തോന്നിവാസത്തിനു ഒപ്പിച്ച് ചാച്ചും ചരിച്ചും ഒടിച്ചും ദുരുപയോഗപെടുത്തുന്ന കോപ്പിലെ വഹാബി, മൌദൂടികളുടെ മതം വഹാബീ മൌദൂദിയൻ ആലയത്തിൽ മതി മുസ്ലിംകൾക്ക് അത് വേണ്ടാ......വലീദ്ബ്നുഅബ്ദുല്‍ മലികിന്റെ കാലത്ത് നബി(സ്വ)യുടെ റൌളയുടെ ഭിത്തി വീണ പ്പോള്‍ അവര്‍ അത് പുതുക്കിപ്പണിയാന്‍ തുടങ്ങി. പുനര്‍നിര്‍മാണത്തിനിടയില്‍ ഒരു കാല്‍പ്പാദം പ്രത്യക്ഷപ്പെട്ടു. അവര്‍ പരിഭ്രമത്തിലായി. ഇത് നബി(സ്വ)യുടെ പാദമായി രിക്കുമെന്നവര്‍ വിചാരിച്ചു. ഇത് തിരിച്ചറിയാവുന്ന ആരെയും അവര്‍ക്ക് ലഭിച്ചില്ല. അവസാനം ഉര്‍വഃ (റ) വന്ന് അവരോട് പറഞ്ഞു: ‘അല്ലാഹുവാണെ സത്യം. ഇത് നബി (സ്വ) യുടെ പാദമല്ല. ഉമര്‍ (റ) വിന്റെ പാദമാകുന്നു” (ബുഖാരി, 4/415).ഖബറിന് മുകളില്‍ എടുപ്പ് എടുക്കുന്നതും, ഖബര്‍ പള്ളിയാക്കുന്നതും, അതിനു കുമ്മായമിടുന്നതുംനബി(സ) നിരോധിച്ചതല്ലേ ഈ ഹദീസ് ഒക്കെ ഉണ്ടായിട്ടുംപൊളിഞ്ഞു വീണിട്ടും പുതിക്കി പണിയുക! തികഞ്ഞ നബിനിന്ദ തന്നയല്ലേ സഹാബത് ചെയ്തത്?!!!! ഖബറിന് മുകളില്‍ എടുപ്പ് എടുക്കുന്നതും, ഖബര്‍ പള്ളിയാക്കുന്നതും, അതിനു കുമ്മായമിടുന്നതും നിരോധിച്ച പ്രവാചക വചനം സഹാബത് ധിക്കരിച്ചു?! ഇമാം ബുഖാരി ഖുറാഫാതിനു രേഖയുമുണ്ടാക്കി!!!

ഖബർ കെട്ടിപ്പൊക്കൽ. - ഇബ്നുകസീർ

📝 *ഖബ്‌റുകൾ അനാദരിക്കപ്പെടരുത്‌ ➖ ഹാഫിള്‌ ഇബ്‌നു കസീർ (ഹി: 774)*📝

"ഇബ്‌റാഹീം നബി(അ)യുടെയും പുത്രൻ ഇസ്‌ഹാഖി നബി(അ)യുടെയും പൗത്രൻ യഅ്ഖൂബ്‌ നബി(അ)യുടെയും ഖബ്‌റുകൾ സുലൈമാൻ നബി(അ) ഹിബ്‌റോണിൽ പണിത ചതുരക്കെട്ടിനകത്താണ്‌ സ്ഥിതി ചെയ്യുന്നത്‌. അൽ അഖീൽ പട്ടണമെന്ന പേരിൽ ഇന്നു പ്രസിദ്ധമായ നാടാണത്‌. ഇത്‌ തലമുറകൾ തലമുറകളായി ഒരു സമുദായം അടുത്ത സമുദായത്തിലേക്ക്‌ ഇന്നേ വരെ മുതവാതിറായി (അനിഷേധ്യ സത്യമായി) കൈമാറപ്പെട്ട കാര്യമാണ്‌. ഈ ചതുരത്തിനിടയിലാണെന്നതാണ്‌ ഇങ്ങനെ ലഭ്യമായത്‌. ഇതിൽ എവിടെയാണ്‌ അതെന്നതു സംബന്ധിച്ച്‌ വിശ്വാസയോഗ്യമായ വിവരം ലഭ്യമല്ല. അതുകൊണ്ട്‌ സമാനസ്ഥലങ്ങൾ പോലെ ആദരിക്കപ്പെടേണ്ടതും അതിന്റെ ഭാഗങ്ങളിൽ അവമതിക്കുന്ന വല്ലതും ചെയ്യാതെ കാത്തുസൂക്ഷിക്കപ്പെടേണ്ടതുമാണ്‌. ഇത്‌ അത്യാവശ്യമാണ്‌. അല്ലാത്ത പക്ഷം ഇബ്‌റാഹീം നബിയുടെയും മക്കളുടെയും ഖബ്‌റുകളെ അനാദരിക്കലായി ഭവിക്കാനുള്ള സാധ്യത പേടിക്കണം".

💥 _അൽബിദായത്തു വന്നിഹായ: 1-204_ 💥

12/10/2017

എന്തുകൊണ്ട് മഖ്ബറകൾ കെട്ടിയുണ്ടാക്കണം ?


മഹത്തുക്കളുടെ ചരിത്രം കുറ്റിയറ്റു പോകാൻ പാടില്ല. അവരുടെ ജനനം, ജീവിതം, സന്ദേശം, മരണം എല്ലാം കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. അതാണ് യഥാർത്ഥ ഇസ്‌ലാമിക ചരിത്രം. മഹാന്മാരുടെ ജീവിതം കേവലം ഐതിഹ്യമായിരുന്നു എന്ന് തോന്നാതിരിക്കാനെങ്കിലും അവരുടെ അന്ത്യവിശ്രമ കേന്ദ്രങ്ങൾ സംരക്ഷിക്കൽ അനിവാര്യമാണ്. ഇതാണ് ഇസ്‌ലാമിക പാരമ്പര്യം. അന്ത്യപ്രവാചകരടക്കമുള്ള നിരവധി അമ്പിയാക്കളുടെയും ഖുലഫാഉറാശിദുകളുടെയും ഔലിയാക്കളുടെയും മറ്റും ഖബറുകൾ ഇങ്ങനെ ലോകത്ത് സംരക്ഷിക്കപ്പെട്ടതു കാണാം.

ഇസ്‌ലാമിക ചരിത്ര പൈതൃകങ്ങളെ നശിപ്പിക്കൽ അജണ്ടയാക്കിയവരാണ് പാശ്ചാത്യരും സിയോണിസ്റ്റുകളുമായ മുസ്‌ലിം വിരുദ്ധർ. മതത്തെ തകർക്കാനുള്ള അടിസ്ഥാന പ്രവർത്തനമായാണതിനെ ഇവർ കാണുന്നത്. ഇത് നേരിട്ടു നടപ്പാക്കുന്നതിനു പകരം അവരുപയോഗിച്ച കോടാലിപ്പിടികൾ മാത്രമാണ് മുജാഹിദുകളടക്കമുള്ള മതനവീകരണവാദികളും അവരുടെ ഇന്നത്തെ ഭീകരമുഖമായ ഇസിലും.

മഖ്ബറകൾ ഇസ്‌ലാമിൽ

മരണത്തോടെ വിസ്മരിക്കേണ്ടവനല്ല മുസ്‌ലിമായ മനുഷ്യർ. അവരെക്കുറിച്ചുള്ള സ്മരണകളും അവരുടെ അന്ത്യവിശ്രമ കേന്ദ്രം സന്ദർശിക്കലും അവർക്കു വേണ്ടി പ്രാർത്ഥിക്കലും സ്വദഖകളർപ്പിക്കലും പ്രാമാണികവും നിലനിൽക്കേണ്ട പുണ്യാചാരങ്ങളുമാണ്.

‘അവർക്കു പിറകെ വരുന്നവർ, ഞങ്ങളുടെ നാഥാ ഞങ്ങൾക്കും വിശ്വാസികളായി മുൻകഴിഞ്ഞു പോയവർക്കും നീ മാപ്പു നൽകേണമേ, വിശ്വാസികളെ സംബന്ധിച്ച് ഞങ്ങളുടെ ഹൃദയത്തിൽ ഒരു വിദ്വേഷവും നീ വെച്ചേക്കരുതേ എന്നു പ്രാർത്ഥിച്ചുകൊണ്ടിരിക്കും’ (ഖുർആൻ 59/10).

സാധാരണക്കാരന്റെ ഖബറുകൾ തന്നെയും അടയാളപ്പെടുത്തി സംരക്ഷിക്കുന്നതാണ് ഇസ്‌ലാമിക പാരമ്പര്യം. ബന്ധുക്കൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തിപ്പോരുന്നത് എല്ലാ നാടുകളിലും നമുക്കു കാണാം. മഹാന്മാരുടെ ജാറങ്ങൾ സിയാറത്തിനു വരുന്നവർക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതും പതിവാണ്. മദീന മുനവ്വറയിൽ തിരുനബി(സ്വ)യുടെ ഖബർ സന്ദർശിക്കുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. മൂസാ നബി(അ)ന്റെ ഖബർ ബൈതുൽ മുഖദ്ദസിന്റെ ചാരത്ത് നിലകൊള്ളുന്നു. ഇസ്‌റാഇന്റെ രാത്രി നബി(സ്വ) അത് സിയാറത്ത് ചെയ്തതായി ഇമാം ബുഖാരി(അ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശാമിലെ ഹത്വീബ് എന്ന സ്ഥലത്ത് ശുഐബ്(അ)ന്റെ ഖബർ വലിയ ഖുബ്ബയോടെ നിലകൊള്ളുന്നതായും അവിടെ ജനങ്ങൾ നിരന്തരം സിയാറത്ത് ചെയ്യുന്നതായും ഇമാം നവവി(റ) തഹ്ദീബുൽ അസ്മാഇ വല്ലുഗാത് (1/146)ൽ രേഖപ്പെടുത്തുന്നു.

സലാല ടൗണിൽ നിന്നും ഏതാനും കിലോ മീറ്റർ അകലെയുള്ള മലമുകളിൽ അയ്യൂബ് നബി(അ)ന്റെ ഖബർ ഇന്നും പരിപാലിക്കപ്പെടുന്നതു കാണാം. ഇസ്‌ലാമിക നാഗരികതയും പൈതൃകങ്ങളും നിലനിന്നിരുന്ന ഏതു നാട്ടിൽ ചെന്നാലും പൂർവ സൂരികളുടെ മഖ്ബറകൾ അർഹിക്കുന്ന പ്രൗഢിയോടെ നിലനിർത്തിപ്പോന്നതാണനുഭവം. ഇന്നത്തെ അബൂബക്കർ അൽ ബഗ്ദാദിയുടെ സലഫി ഭീകരർക്ക് മാതൃക കാണിച്ച് ഒരു നൂറ്റാണ്ടു മുമ്പ് വഹാബി ശ്മശാന വിപ്ലവക്കാർ ഹിജാസിൽ പ്രവേശിക്കുന്നതു വരെ മക്കയിലും മദീനയിലുമെല്ലാം അനേകം മഹാന്മാരുടെ ഖബറുകൾ വലിയ ഖുബ്ബകളോടെ പണിതതും നിലനിന്നു പോന്നിരുന്നതും ആധികാരിക ചരിത്ര ഗ്രന്ഥങ്ങളിൽ വിശദീകരിച്ചിട്ടുണ്ടല്ലോ.

ജാറം നിർമിക്കൽ

ഖബറുകൾക്ക് മുകളിൽ എടുപ്പുകൾ, ഖുബ്ബകൾ തുടങ്ങിയവ ഉണ്ടാക്കുന്നതിനെ സംബന്ധിച്ച് ഇസ്‌ലാമിൽ വ്യക്തമായ നിയമങ്ങളുണ്ട്. ഇടിഞ്ഞു പോവുക, ഹിംസ്ര ജീവികൾ മാന്തുക പോലുള്ളവ ഭയപ്പെട്ടാൽ ആരുടെ ഖബറും കല്ലു കൊണ്ടോ മറ്റോ കെട്ടിപ്പടുക്കാവുന്നതാണ്. ഇങ്ങനെയുള്ള ആവശ്യമില്ലെങ്കിൽ വെറുതെ ഒരു പാഴ്‌ചെലവ് വരുത്തുന്നത് കറാഹത്താണ്. എന്നാൽ മുസ്‌ലിംകൾക്ക് മൊത്തം അവകാശപ്പെട്ട പൊതുശ്മശാനത്തിലാകുമ്പോൾ മറ്റുള്ളവരുടെ അവകാശം ഹനിക്കുന്ന വിധം ഖബറിനു മുകളിൽ കെട്ടിടമുണ്ടാക്കുന്നതും മറ്റും സാധാരണക്കാർക്ക് ഹറാമായിത്തീരും.

സുപ്രസിദ്ധരായ സ്വാലിഹീങ്ങളോ ഔലിയാക്കളോ ആണെങ്കിൽ അവരെ സിയാറത്തു ചെയ്തു ബറക്കത്തെടുക്കാൻ എല്ലാവർക്കും സൗകര്യമൊരുക്കുന്നതിനു വേണ്ടി അവരുടെ ഖബറുകൾ കെട്ടിയുയർത്തുകയും സന്ദർശനത്തിനു സൗകര്യം ഉണ്ടാക്കുകയും ചെയ്യാവുന്നതാണ്. ഇമാം റംലി(റ) പറയുന്നു: ഖബർ പരിപാലിക്കൽ ഹറാമാണെന്നു പറഞ്ഞത്, ഇബ്‌നു ഹംസ(റ) അഭിപ്രായപ്പെട്ടതു പോലെ മറമാടപ്പെട്ടയാൾ സ്വഹാബിയോ വലിയ്യാണെന്ന് പ്രസിദ്ധനോ അല്ലെങ്കിലാണ്. അതേസമയം അത്തരം മഹാന്മാരുടെ ഖബറുകൾ നീക്കം ചെയ്യാവതല്ല. അതു തകർന്നുപോയാൽ പോലും. അമ്പിയാക്കൾ, സ്വാലിഹുകൾ എന്നിവരുടെ ഖബറുകൾ പരിപാലിക്കാൻ വസ്വിയ്യത്ത് ചെയ്യൽ അനുവദനീയമാണെന്ന ചില പണ്ഡിതരുടെ വീക്ഷണം ഇതിനെ ശക്തിപ്പെടുത്തുന്നുമുണ്ട്. കാരണം ഈ ഖബർ നിലനിൽക്കുന്നതിൽ ബറകത്തെടുക്കലും സിയാറത്തിനെ സജീവമാക്കലുമുണ്ട് (നിഹായ 3/41).

ഇമാം നവവി(റ) എഴുതി: അമ്പിയാക്കൾ, ഉലമാക്കൾ, സ്വാലിഹുകൾ തുടങ്ങിയവരുടെ ഖബറുകൾ പരിപാലിക്കാൻ (സ്വത്ത്) വസ്വിയ്യത്ത് ചെയ്യൽ അനുവദനീയമാണ്. ഇതിൽ ബറകത്തെടുക്കലും സിയാറത്ത് സജീവമാക്കലുമുള്ളതു കൊണ്ടാണിത് (റൗള 6/908).

മുല്ലാ അലിയ്യുൽ ഖാരി(റ) രേഖപ്പെടുത്തുന്നു: സുപ്രസിദ്ധരായ ഉലമാക്കൾ, മശാഇഖുമാർ പോലുള്ളവരുടെ ഖബറിനു മുകളിൽ എടുപ്പുണ്ടാക്കാൻ സലഫുകൾ അനുവദിച്ചിട്ടുണ്ട്. ജനങ്ങൾക്ക് അവരെ സിയാറത്ത് ചെയ്യാനും തദവസരത്തിൽ വിശ്രമിക്കാനും വേണ്ടിയാണത് (മിർഖാത്ത് 2/372).

പൊതു മഖ്ബറയിലാണെങ്കിൽ മഹാന്മാരുടെ ഖബർ പൊളിച്ചു മാറ്റണമെന്ന ചിലരുടെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് പ്രമുഖ ഹദീസ് പണ്ഡിതൻ ഇമാം ഹാകിം(റ) കുറിച്ചു: ആ അഭിപ്രായമനുസരിച്ചല്ല ഇസ്‌ലാമിക ലോകത്തിന്റെ പ്രവർത്തനം. കിഴക്കും പടിഞ്ഞാറുമുള്ള മുസ്‌ലിം പണ്ഡിതന്മാർ മഹാന്മാരുടെ ഖബറിനു മേൽ എടുപ്പുണ്ടാക്കുന്നതിനെ അംഗീകരിച്ചിട്ടുണ്ട്. സലഫുകളിൽ നിന്നും പിൻഗാമികൾ പിന്തുടർന്നു പോന്നതാണിത്. ഇമാം ബർസലി(റ) പറഞ്ഞത് ഇക്കാര്യം ഇജ്മാആണെന്നത്രെ (അൽ മുസ്തദ്‌റക് 1/370).

എന്നാൽ ശ്രദ്ധേയമായ കാര്യം പൊതുമഖ്ബറകളിൽ മഹാന്മാരുടെ ഖബറാണെങ്കിലും അതിന്മേൽ കെട്ടിടമുണ്ടാക്കരുതെന്ന് പറഞ്ഞവർ പോലും അത് ശിർക്കാണെന്നോ ശിർക്കിലേക്ക് വഴിവെക്കുന്നതാണെന്നോ അല്ല കാരണമായി പറഞ്ഞത്. പൊതുജനങ്ങളുടെ അവകാശം ഹനിച്ചേക്കുമെന്നതാണ്. കെട്ടിടം നിർമിച്ചാൽ അത്രയും സ്ഥലത്ത് മറ്റുള്ളവർക്കു ഖബർ നിർമിക്കാനാവില്ലല്ലോ എന്നു സാരം. കെട്ടിപ്പൊക്കിയാൽ ആ ഖബറിൽ പിന്നെ ഒരാളെ മറവു ചെയ്യാൻ പ്രയാസമാവുകയും ചെയ്യും.

എന്നാൽ ഖബറിനു മേലെ നാലു കല്ലുകൾ വെച്ചാൽ അത് അല്ലാഹുവിൽ പങ്കു ചേർക്കലാണെന്ന വാദം ശിർക്കോളജിസ്റ്റുകളായ മുജാഹിദുകൾക്കു മാത്രമേയുള്ളൂ. ഇസ്‌ലാമുമായി അതിനു ബന്ധമില്ല.  ഖബർ സംരക്ഷിക്കുക, സിയാറത്ത് സജീവമാക്കുക, ബറകത്തെടുക്കാൻ സൗകര്യം ചെയ്യുക പോലുള്ള ആവശ്യങ്ങൾക്കു വേണ്ടി ഖബറുകൾ കെട്ടിയുയർത്താമെന്നും അത് മുസ്‌ലിം ലോകത്തിന്റെ രീതിയാണെന്നും ചുരുക്കം. അതേസമയം മറ്റുള്ളവരുടെ അവകാശങ്ങൾ തടഞ്ഞും അനാവശ്യ പാഴ്‌ചെലവുകൾ വരുത്തിയും ഖബറുകൾ കെട്ടിപ്പൊക്കുകയുമരുത്. ഇതാണ് ഖബറുകൾ കെട്ടിപ്പൊക്കുന്നതിനെ നിരോധിച്ചു കൊണ്ടുള്ള ഹദീസിന്റെ സാരം.

സിയാറത്തും ബറകത്തും

മഹത്തുക്കളുടെ അന്ത്യവിശ്രമ കേന്ദ്രം ബറകത്തുള്ള താണെന്ന് വിശുദ്ധ ഖുർആൻ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ‘മസ്ജിദുൽ ഹറാമിൽ നിന്നും പരിസരം ബറകത്താക്കപ്പെട്ട മസ്ജിദുൽ അഖ്‌സ്വയിലേക്ക് തന്റെ ദാസനെ രാപ്രയാണം നടത്തിച്ച അല്ലാഹു എത്ര പരിശുദ്ധൻ’ (അൽ ഇസ്‌റാഅ് 1).

ഇവിടെ ബൈത്തുൽ മുഖദ്ദസിന്റെ പരിസരത്തുള്ള ബറകത്ത് എന്താണെന്നതിനെ കുറിച്ച് ഇമാം ഖുർതുബി(റ) എഴുതുന്നതു ശ്രദ്ധേയം: അത് അമ്പിയാക്കൾ, സ്വാലിഹുകൾ തുടങ്ങിയവരെ മറമാടപ്പെട്ടതു കൊണ്ടാണ്. അതുകൊണ്ടാണത് മുഖദ്ദസ് (പരിശുദ്ധം) ആയത് (ഖുർതുബി 9/212). ഉമർ(റ) തിരുനബി(സ്വ)യുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളാനുള്ള തന്റെ അവസാന ആഗ്രഹം പ്രകടിപ്പിച്ചതിനെ സംബന്ധിച്ച് ഇമാം ഹാഫിള് അസ്ഖലാനി(റ) പറയുന്നു: ഖബറിൽ കിടക്കുന്നതും സ്വാലിഹീങ്ങളുടെ ചാരത്താവാൻ ആഗ്രഹിക്കണമെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. അവരുടെ ഖബറിൽ ഇറങ്ങുന്ന അനുഗ്രഹം ലഭിക്കാനും നല്ലവരായ സന്ദർശകരുടെ പ്രാർത്ഥന കരസ്ഥമാക്കാനുമാണിത് (ഫത്ഹുൽ ബാരി 3/258). ഇമാം ഗസ്സാലി കുറിക്കുന്നു: മഖ്ബറകൾ എല്ലാം സമമല്ല. അവ സന്ദർശിക്കുന്നതിന്റെ ബറകത്ത് അവിടെ അന്ത്യ വിശ്രമം കൊള്ളുന്നവരുടെ പദവിക്കനുസരിച്ച് വ്യത്യാസപ്പെടുന്നതാണ് (ഇഹ്‌യാ 1/244).

സ്വഹാബത്ത് മുതൽ മുഴുവൻ പണ്ഡിതൻമാരും വിശ്വസിച്ചുപോന്നതും പ്രഖ്യാപിച്ചതുമാണ് മഹാന്മാരുടെ അന്ത്യവിശ്രമ സ്ഥാനങ്ങൾ അല്ലാഹുവിന്റെ റഹ്മത്തും ബറകത്തും ഇറങ്ങുന്ന ഇടങ്ങളാണെന്നത്. ഇതിനെ നിഷേധിക്കുകയും മഖ്ബറകൾ അല്ലാഹുവിന്റെ ലഅ്‌നത്ത് ഇറങ്ങുന്ന സ്ഥലങ്ങളാണെന്ന് അധിക്ഷേപിക്കുകയും ചെയ്ത ബിദഇകൾ സത്യത്തെ തമസ്‌കരിക്കുകയും ഇസ്‌ലാമിന്റെ പൈതൃകങ്ങളെയും തിരുശേഷിപ്പുകളെയും നശിപ്പിക്കുകയുമാണ്. ഇതിനു പ്രമാണങ്ങളുടെ പിൻബലമില്ല. ഇബ്‌നു ഹജറുൽ ഹൈതമി(റ)യുടെ വാക്കുകൾ കൂടി ശ്രദ്ധിക്കുക: സിയാറത്തിന്റെ ലക്ഷ്യം മഹത്തുക്കളുടെ മഖ്ബറകൾ സന്ദർശനം കൊണ്ട് സജീവമാക്കി അവരെ ആദരിക്കലോടൊപ്പം അവരിൽ നിന്നും സന്ദർശകർക്ക് അഭൗതികമായ അനുഗ്രഹം ലഭിക്കുമെന്നതുമാണ്. അല്ലാഹുവിന്റെ റഹ്മത്തിനെ തൊട്ട് ബഹിഷ്‌കൃതരല്ലാതെ ഇതു നിഷേധിക്കുകയില്ല (തുഹ്ഫ 3/201

10/10/2017

ഖബറിന് മുകളിൽ ഖുബ്ബയുണ്ടാക്കൽ

കബറിന് മേല്‍ ഖുബ്ബയുണ്ടാക്കുന്നതിനെ ബിദ്അതിന്റെ ആഹുലുകാര്‍ ജാറപൂജ എന്നാ പേരില്‍ ആക്ഷേപിക്കാരുണ്ട് അതിനു തെളിവായി ചില ഹദീസുകളുടെ ബാഹ്യര്ത്ഥം  കൊടുക്കരുമുണ്ട്,എന്നാല്‍ പൂർവ്വി കരായ സലഫുകളും മദഹബിന്റെ ഇമാമുമാരും അത്തരം ഒരു മത വിധി പറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുമ്പോഴാണ് അവരുടെ പിഴച്ച വാദം സാദാരണക്കാർക്ക് മനസ്സിലാകുകയുള്ളൂ.എന്ത് കൊണ്ട് ബിദ് അതിന്റെ ആഹുലുകാര്‍ പിഴച്ചു പോയി എന്ന് മനസ്സിലാകണമെങ്കില്‍ ഒരു ഹദീസ് കൊണ്ട് മതവിധി പറയാനുള്ള യോഗ്യതയും മാനദണ്ഡവും എന്താണെന്ന് മനസ്സിലാകണം: ഹദീസുകള്‍ കൊണ്ട് ആരാണ് മതവിധി പറയേണ്ടതെന്ന് പൂർവ്വികരായ ഇമാമുമാര്‍ തന്നെ പഠിപ്പിക്കുന്നത്‌ കാണുക:
മദ്ഹബിന് എതിരായ ഒരു ആശയം സഹീഹായ ഹദീസില്‍ നിന്ന് സാദാരനക്കാരന് ലഭിച്ചാല്‍ എന്തു പിന്പറ്റണം? ആർക്കാണ് മുജതഹിദാകാന്‍ യോഗ്യത ഉള്ളത്?
ശാവലിയ്യ്‌ല്ലാഹി (റ) പറയുന്നത് കാണുക : “ഫിഖ്ഹിന്റെ ക്രമീകരണം ധാരാളം ഹദീസുകളുടെ ശേഖരണത്തെ ആസ്പദിച്ചാണ് നിലകൊണ്ടിരുന്നത്. അഹ്മദുബിന്‍ ഹമ്പലിനോട് ഒരു ലക്ഷം ഹദീസ് മതിയാകുമോ മുഫ്തിയാകാന്‍ എന്നു ചോദിച്ചപ്പോള്‍, ‘പോരാ’ എന്നായിരുന്നു മറുപടി. അവസാനം അഞ്ചുലക്ഷം മതിയാകുമോ എന്നു ചോദിച്ചപ്പോള്‍ ‘ആകാമെന്നു പ്രതീക്ഷിക്കുന്നു’ എന്നാണ് അദ്ദേഹം മറുപടി നല്കിംയത്”. (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1-50). ഈ സംഭവം ഇബ്നുല്‍ ഖയ്യിം അദ്ദേഹത്തിന്റെ ‘ഇഅ്ലാമുല്‍ മുവഖിഈന്‍‘ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. (അശദ്ദുല്‍ ഇജ്തിഹാദ് പേജ് 16).
എന്നാല്‍ ഈ നൂറ്റാണ്ടില്‍ മുജ്തഹിടിനു യോഗ്യത ഉള്ളവരുണ്ടോ? ഇല്ല
ഇജ്തിഹാടിനു കഴിവുള്ള അസഹാബുല്‍ വുജോഹ് എന്ന ഉന്നത ശ്രേണിയിലുള്ള ഫുക്കഹാക്കള്‍ ഹിജ്ര നാലാം നൂറ്റാണ്ടോടെ കണ്ണിയറ്റു(ബിഗ്യ പേജ് 7) .ഇനി ഉണ്ട് എന്ന് സങ്കല്പിച്ചാല്‍ പോലും സ്വഹീഹായ ഹദീസ് കൊണ്ട് മാദഹബിനെതിരായ ഒരു വിധി പറയണമെന്കിലുള്ള മാനദണ്ഡം പറയുന്നത് കാണുക.
“മുജ്തഹിടുകൾക്ക് തന്നെ മറ്റൊരു മുജ്തഹിദായ ഇമാം പറഞ്ഞ വിഷയത്തിനു എതിര് പ്രമാണം ആയി സ്വഹീഹായ ഒരു ഹദീസ് ഉധരിക്കനം എങ്കിൽ ആ ഹദീസ് വിധി പറഞ്ഞ മുജ്തഹിദ് കണ്ടിട്ടില്ല എന്ന് ഉറപ്പ് വേണം (ഇമാം നവവി)”
ഇമാം ശഹരാനി തങ്ങള്‍ പറയുന്നു:ശരീഅതിന്റെ എല്ലാ രേഖകള്‍ കൊണ്ടും അറബി ഭാഷയുടെ എല്ലാ ഉധേഷര്തങ്ങള്‍ കൊണ്ടും,നല്ല പോലെ അറിയാത്ത ആള്‍ മുജ്തഹിടിന്റെ അഭിപ്രായം തള്ളുന്നത് നിങ്ങള്‍ സൂക്ഷിക്കുക(മീസാന്‍ വാല്യം 1 പേജ് 30)
നാല് ഇമാമീങ്ങളും പറഞ്ഞിട്ടുള്ള കാര്യമാണ് “എന്റെ തെളിവിനെതിരായി സ്വഹീഹായ എന്തെങ്കിലും ലഭിക്കുന്നുവെങ്കില്‍ നിങ്ങള്‍ അത് പിന്തുടരുക എന്നത്” അത് ഇന്നും ബാധകമല്ലേ?
ഒരിക്കലുമല്ല.ഇത് പറഞ്ഞത് ഇജ്തിഹാടിനു യോഗ്യത ഉള്ളവരോടാണ്.
ഇമാം ഷാഫി (റ) യുടെ കാലത്തിനു ശേഷം മത രംഗത്ത് ഒരു സ്വതന്ത്ര ഗവേഷകനും ഉണ്ടായിട്ടില്ല.'' ( ഫതാവല്‍ കുബ്രാ 4 /302 ).എന്ത് കൊണ്ട് വന്നിലാ എന്ന് ചിന്ദിലക്കുന്ന എതോരാല്കും ആ പറഞ്ഞതിനെ അര്ഥം4 ഗ്രഹിക്കും.അതിനുള്ള തെളിവാണ് ഇമാം ബുഖാരിയും മുസ്ലിമുമെല്ലാം.ലക്ഷക്കണക്കിന്‌ ഹദീസ് മനപ്പടമുണ്ടായിട്ടും അവര്‍ പോലും മദ് ഹബിനെ പിന്പിറ്റി ജീവിച്ചത്.
ഇനി ഒരു ഹദീസ് മദ് ഹബിന്റെ ഇമാമീങ്ങല്കെതിരായി നമുക്ക് ലഭിച്ചുവേന്നിരിക്കട്ടെ അത് എന്ത് കൊണ്ട് വന്നു എന്ന് ഇബ്നുടീമിയ്യ പറയുന്നതു കാണുക.”1-നിവേദക പരമ്പരയുടെ ദൗർബല്ല്യം 2-ഹദീസിലെ പരാമര്ശം മറ്റൊരു വിശയ സംഭന്ധിയാണെന്നു വരിക 3-ഉൾകൊണ്ട ആശയം മറ്റൊരു ഹദീസ് കൊണ്ട് കാലഹരണപ്പെട്ടതാകം,ഈ മൂന്നിനും നിരവധി ഉപ ശാഖകളും പറയാനുണ്ട്.ചില ഹദീസുകല്കെതിരായി സലഫുകളുടെ വിധികള്‍ കാണുന്നത് ഇതുകൊണ്ടാണ്(രഫ്ഹുല്‍ മലാം). പേജ് 10 )”.
ഇജ്തിഹാടിനു വിധേയമായ കാര്യങ്ങള്‍ കിതാബിന്റെയും സുന്നത്തിന്റെയും ബാഹ്യര്തങ്ങള്‍ കൊണ്ട് പിടിക്കല്‍ കുഫ്രിന്റെ അടയാളമാകുന്നു (ഹാഷിയത് സാവി 3/9).അപ്പോള്‍ സ്വഹീഹായ ഹദീസ് ലഭിച്ചാലും ബാഹ്യാര്ത്ഥം് കണ്ടു കൊണ്ട് ഇമാമുകല്കെതിരെ വിധി പറയാന്‍ നാം യോഗ്യരല്ല.
ഇനി ഖുബ്ബ നിരമിക്കുന്നതിനു സലഫുകളും ഇമാമീങ്ങളും ജാര പൂജയായി കണ്ടിരുന്നോ എന്ന് കാണുക:
സകരിയ്യല്‍ അന്സാുരി (റ) പറയുന്നു '' പൊതു ശ്മശാനത്തില്‍ ഖബര്‍ കേട്ടിപ്പോക്കള്‍ നിഷിദ്ധമാണ് ( ശര്ഹുറല്‍ മന്ഹജ് 1 /496 )
ഈ വാക്ക് വ്യാഖ്യാനിച്ചു കൊണ്ട് ബുജൈരിമി 1 /696 ഇല്‍ പറയുന്നു '' ഇപ്പറഞ്ഞത് മയ്യിത്ത് സ്വാളിഹീങ്ങളുടെ അല്ലെങ്കില്‍ ആണ്.അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ ഖബറുകള്‍ കെട്ടി പോക്കുന്നത് തബരുക്കും സിയാരത്തിന് പ്രചോദനവും ഉള്ളതിനാല്‍ ആണല്ലോ.അതിനു വേണ്ടി വസിയ്യത് ചെയ്യല്‍ അനുവദനീയം ആണ്.
ഔലിയാ ഇന്റെ മഖ്‌ബരകള്‍ കെട്ടി പൊക്കാം എന്നും ജാറം ഉണ്ടാക്കാം എന്നും ഇബ്നു ഹജര്‍ (റ) തന്നെ തന്റെ 'ഈആബില്‍' പറഞ്ഞിട്ടുണ്ട്.(ശര്വാുനി 3 /206 )
"ഉലമാക്കളുടെയും ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകള്ക്ക്ള മുകളില്‍ ഖുബ്ബ നിര്‌മിക്കലും അവരുടെ ഖബറുകള്ക്ക്് മുകളില്‍ മറയും വിരിയും ഇടലും ജനദൃഷ്ടിയില്‍ ആദരവുണ്ടാക്കുക എന്നുള്ള നിലക്കാണെങ്കില്‍ അനുവദനീയമാണ്.. അവിടെ വിളക്കും മറ്റും കത്തിക്കലും അപ്രകാരം തന്നെ.. ആദരവുദ്ദേശിച്ചു കൊണ്ടാകുമ്പോള്‍ അത് നല്ല ലക്ഷ്യത്തോടെയുള്ള പ്രവര്ത്തടനം തന്നെയാണ്.. (രൂഹുല്‍ ബയാന്‍ 3/400).
ഇമാം നവവി(റ) രേഖപ്പെടുത്തുന്നു:
“അഖീലുബ്നു അബീത്വാലിബ്(റ)ബഖീഇലാണ് മറമാടപ്പെട്ടത്. അദ്ദേഹത്തിന്റെ ഖബര്‍ പ്രസിദ്ധമാണ്. അതിനുമേല്‍ ഖുബ്ബയുണ്ടായിരുന്നു”(തഹ്ദീബുല്അകസ്മാഇ വല്ലുഗാത്, വാ. 1, പേ. 310). “നബി(സ്വ)യുടെ മകന്‍ ഇബ്റാഹിം ബഖീഇലാണ് മറമാടപ്പെട്ടത്. അവരുടെ ഖബറ് പ്രസിദ്ധമാണ്. അതിനുമേല്‍ ഖുബ്ബയുണ്ടായിരുന്നു”(തഹ്ദീബ്, 1/116).

ഇവിടെ ബിദ്അതിന്റെ ആഹുലുകാര്‍ എന്തുകൊണ്ട് പിഴക്കുന്നു എന്ന് അല്പം ചിന്താശേഷിയുള്ള ആര്‍കും മനസിലാകും.ഇനി ഇവരെ പിന്പറ്റണോ അതോ ഖുറാനും ഹദീസും യഥാ വിധി മനസ്സിലാക്കിയ സലഫുകളെയും ഇമാമീങ്ങളെയും പിന്പറ്റണോ എന്ന് മനസ്സിരുത്തി ചിന്തിക്കൂ.

01/10/2017

ജാറങ്ങളും വഹാബികളുടെ ഇരട്ടത്താപ്പും.

ദർഗകൾ ഇസ്ലാമിന്റെ പൈതൃക ചിഹ്നങ്ങൾ



അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ അമ്പിയാക്കൾ, ഔലിയാക്കൾ, ഷുഹദാക്കൾ, സ്വാലിഹീങ്ങൾ എന്നിവർ അന്ത്യവിശ്രമ കൊള്ളുന്ന കേന്ദ്രങ്ങൾ ഇവകൾക്കാണ് ദർഗകൾ എന്ന് പറയുന്നത്.
വിശുദ്ധ ഖുർആൻ തഫ്സീർ സഹിതം പഠിക്കാൻ അവസരം ലഭിക്കാത്ത ചില വിവര ദോശികളാണ് പുണ്യനബിയുടെ മസാറടക്കമുള്ളത് പൊളിച്ച് നീക്കണമെന്ന് അലമുറയിടുന്നത്. കാരണം ദർഗകളുടെ പ്രാധാന്യം ഖുർആനിൽ തന്നെയുണ്ട്.

അല്ലാഹു ദുആക്ക് ഉത്തരം നൽകാൻ തിരഞ്ഞെടുത്ത പുണ്യസ്ഥാനങ്ങളിൽ പെട്ടവയാണ് മസാറുകൾ.
മഹാന്മാരുടെ അന്ത്യവിശ്രമ സങ്കേതങ്ങളിൽ സിയാറത്ത് സജീവമാക്കുവാനും ആ ഖബറ് ശരീഫുകൾ സാധാരണക്കാരുടെ ഖബ്റുകളിൽ നിന്നും വ്യത്യസ്തമായി സംരക്ഷിക്കപ്പെടുവാനും വേണ്ടി സജ്ജീകരിക്കപ്പെടുന്ന സൗകര്യങ്ങൾക്ക് പൊതുവേ ദർഗകൾ, ജാറങ്ങൾ, മഖാമുകൾ, മസാറുകൾ എന്നെല്ലാം പറയപ്പെടാറുണ്ട്. അതിനു ഒരു നിയതമായ രൂപമോ ഘടനയോ ഉണ്ടായികൊള്ളണമെന്നില്ല.

മഹാന്മാരുടെ ഖബ്റിടങ്ങൾക്ക് ഇസ്ലാമിൽ പ്രത്യേക പ്രാധാന്യം ഉണ്ട്. പരീക്ഷണങ്ങൾ നേരിട്ട ഗുഹാവാസികളായ വിശ്വാസികളുടെ അന്ത്യവിശ്രമസങ്കേതമായ ആ പ്രസിദ്ധമായ ഗുഹയെ പറ്റി വിശുദ്ധ ഖുർആനിൽ പറയുന്നത് നോക്കൂ.

മുന്നൂറോളം വർഷങ്ങൾ അവർ ഉറങ്ങിയ ആ ഗുഹയിൽ തന്നെ അവർ ഒന്നിച്ച് മരണമടഞ്ഞപ്പോൾ അവിടെ സന്നിഹിതരായ അന്നത്തെ മുസ്ലിം രാജാവായ ദഖ്യാനൂസും വിശ്വാസി സമൂഹവും പറയുന്നതായി വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു.

قَالَ ٱلَّذِينَ غَلَبُواْ عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَّسْجِداً
“അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക് അവർക്ക് സമീപം ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.”
ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഇമാം റാസി(റ) രേഖപ്പെടുത്തുന്നു:

نعبد الله فيه ونستبقي آثار أصحاب الكهف بسبب ذلك المسجد،
“ആ മസ്ജിദിൽ വെച്ച് ഞങ്ങൾ അല്ലാഹുവിനെ ആരാധിക്കുകയും ആ മസ്ജിദ് മുഖേന അസ്ഹാബുൽ കഹ്ഫിന്റെ സ്മരണ നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു എന്നു ആ വിശ്വാസികൾ പറഞ്ഞു”.
ഇമാം നസഫി(റ) തന്റെ തഫ്സീറിൽ രേഖപ്പെടുത്തുന്നു:

يصلي فيه المسلمون ويتبركون بمكانهم
“ആ പള്ളിയിൽ മുസ്.ലിംകൾ നിസ്കരിക്കുകയും അസ്ഹാബുൽ കഹ്ഫിന്റെ സ്ഥാനം മുഖേന അവർ ബറകത്ത് എടുക്കുകയും ചെയ്യും”.

അവിടെ ഒരുമിച്ചു കൂടിയ അവിശ്വാസികൾ തങ്ങൾ ആ ഗുഹാവാസികളുടെ സ്മാരകമായി തങ്ങളുടെ കനീസയും ആരാധനാലയവും പണിയുകയും തങ്ങളുടെ ആരാധനകൾ നടത്തുകയും ചെയ്യും എന്നു പറഞ്ഞപ്പോഴാണ് വിശ്വാസികൾ അതിനെ പ്രതിരോധിച്ചു കൊണ്ട് അല്ലാഹുവിനെ ആരാധിക്കുവാനും ആ മഹാന്മാരുടെ ബറകത്ത് എടുക്കുവാനും വേണ്ടി അവിടെ പള്ളി പണിയുമെന്ന് പറഞ്ഞതെന്ന കാര്യം ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. മഹാന്മാരുടെ മഖാമുകളുമായി ബന്ധപ്പെട്ട് ബറകത്ത് എടുക്കുക എന്ന ഉദ്ദേശത്തോടെ മുസ്.ലിം ലോകം നടത്തി വരുന്ന അനുഷ്ടാനങ്ങളും കർമ്മങ്ങളും യഥാർത്ഥത്തിൽ അല്ലാഹുവിനുള്ള ആരാധനയുടെ ഭാഗമാണെന്നും അവിശ്വാസികളുടെ ആരാധനാകർമ്മങ്ങളുമായി യാതൊരു ബന്ധവും ഉള്ളതല്ലെന്നും ഈ സംഭവം നിസ്സംശയം തെളിയിക്കുന്നു.

ما بين بيتي ومنبري روضة من رياض الجنة
"എന്റെ വീടിനും മിമ്പറിനും ഇടയിലുള്ള സ്ഥലം സ്വർഗീയ പൂങ്കാവനങ്ങളിൽ നിന്നുള്ള ഒരു പൂന്തോപ്പാണെ”ന്ന അല്ലാഹുവിന്റെ റസൂലിന്റെ പ്രശസ്തമായ ഹദീസ് ഉദ്ധരിക്കുന്ന അധ്യായത്തിനു ഇമാം ബുഖാരി(റ) കൊടുത്ത തലവാചകം നോക്കൂ.

ما بين قبري ومنبري روضة من رياض الجنة
‘എന്റെ ഖബ്.റിനും മിമ്പറിനും ഇടയിലുള്ള സ്ഥലം സ്വർഗീയ പൂങ്കാവനങ്ങളിൽ നിന്നുള്ള ഒരു പൂന്തോപ്പാണെന്ന റസൂലിന്റെ വചനം’ എന്നാണ് ഇമാം ബുഖാരി(റ) ആ അധ്യായത്തിനു നൽകിയ പേർ. അതേ വാചകത്തിൽ തന്നെ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നു കൂടി ഓർക്കുക.
അപ്പോൾ മഹാന്മാരുടെ അന്ത്യവിശ്രമസങ്കേതങ്ങളും പരിസരവും പുണ്യസ്ഥലങ്ങളാണെന്നും അല്ലാഹുവിനു ആരാധിക്കുവാനും ദുആ ചെയ്യാനും ഉത്തരം ലഭിക്കാനും ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ ആണെന്നും വിശുദ്ധ ഖുർആനും തിരുവചനങ്ങളും സലഫുസ്സ്വാലിഹുകളായ ഇമാമുമാരും ഒന്നടങ്കം പഠിപ്പിക്കുന്നു. അതു കൊണ്ട് തന്നെയാണ് അല്ലാഹുവിന്റെ പ്രീതിയും അവനിൽ നിന്നുള്ള വിജയവും മാത്രം കാംക്ഷിച്ച് ജീവിക്കുന്ന മുസ്.ലിം ഉമ്മത്ത് അത്തരം സ്ഥലങ്ങളിൽ ചെന്ന് തങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും പരിഹാരത്തിനായി സമർപ്പിക്കുന്നത്. ഇതെല്ലാം അനിസ്.ലാമികവും അന്ധവിശ്വാസവും ചൂഷണവും ആയി വിലയിരുത്തുന്നവർ ഈ ദീനിനെ കുറിച്ച് ഒരു വസ്തുവും അറിയാത്ത അല്പജ്ഞാനികൾ മാത്രം.
പുത്തൻവാദികളുടെ ആശയസ്രോതസ്സുകളായി എണ്ണപ്പെടുന്നവർ വരെ ഈ വസ്തുതകൾ അംഗീകരിക്കുകയും അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അൻബിയാഇന്റെയും സ്വാലിഹുകളുടെയും ഖബ്.റുകൾക്ക് സമീപം ദുആക്ക് ഉത്തരം ലഭിക്കുന്ന സ്ഥലങ്ങളിൽ പെട്ടതാണെന്ന് നവീനവാദികളാൽ ശൈഖുൽ ഇസ്.ലാമായി വാഴ്ത്തപ്പെടുന്ന ഇബ്നു തീമിയ്യയും തന്റെ ശിഷ്യനും പ്രശസ്ത ഹദീസ് നിരൂപകനുമായ ഹാഫിള് ദഹബിയും രേഖപ്പെടുത്തുന്നുണ്ട്.

ജാറങ്ങൾ അനുഗ്രഹങ്ങളുടെ കേന്ദ്രങ്ങൾ ആയതു കൊണ്ട് തന്നെയാണ് അല്ലാഹുവിന്റെ റസൂലിന്റെ(സ) ഇഷ്ടതോഴന്മാരായ അബൂബക്കർ സിദ്ദീഖും ഉമറുൽ ഫാറൂഖും(റ) വഫാത്തോടു കൂടി അവിടുത്തെ സവിധത്തിലേക്ക് അണഞ്ഞതും.

മുസ്ലിം സമുദായത്തെ ഖബ്ര് പൂജകരായി ചിത്രീകരിക്കുക വഴി ശത്രുക്കളെ പ്രീതിപ്പെടുത്താൻ വേണ്ടി വഹാബിസത്തിന്റെ പിഴച്ച മാറാപ്പും പേറി വരുന്ന മൗലവിമാർ മഹാന്മാരുടെ ജാറങ്ങൾക്കെതിരെ അടിസ്ഥാനരഹിതങ്ങളായ കുപ്രചരണങ്ങൾ നടത്തുന്നതായി കാണാം.

 ഇസ്തിഘാസയെ മഹാന്മാര്ക്കുള്ള ഇബാദത്താക്കി മാറ്റുവാൻ വേണ്ടി, മുശ്.രിക്കുകളെ സംബന്ധിച്ച് ഇറങ്ങിയ ആയത്തുകൾ മുസ്.ലിംകളുടെ മേൽ ആരോപിക്കുന്ന അതേ അടവു തന്നെയാണ് ഇവർ ഈ വിഷയത്തിലും പയറ്റാറുള്ളത്. പ്രവാചകന്മാരുടെ ഖബ്റുകൾക്ക് സുജൂദ് ചെയ്യുകയും ആ ഖബ്റുകളെ ഖിബ്.ലയാക്കി നമസ്കരിക്കുകയും അവിടെ കനീസകൾ പണിതു കൊണ്ട് അല്ലാഹു അല്ലാത്ത ഇലാഹുകൾക്ക് ആരാധന അർപ്പിക്കുകയും ചെയ്തു വന്ന ജൂത-നസാറാക്കളുടെ ചെയ്തികളെ വിമർശിച്ചു കൊണ്ട് വന്ന തിരുഹദീസുകളെ ദുർവ്യാഖ്യാനം ചെയ്യുകയും, മഹാന്മാരുടെ മഖ്ബറകളെ സിയാറത്തിനും ബറകത്തിനും വേണ്ടി സമീപിക്കുന്ന മുസ്.ലിം ജനസമൂഹത്തെ ബഹുദൈവ വിശ്വാസികളായി മുദ്ര കുത്തുകയുമാണ് ഈ പിഴച്ച വർഗം ചെയ്തു വരുന്നത്.

വാസ്തവത്തിൽ ആ ഹദീസുകൾ ആരെ കുറിച്ചാണ്? ആ ഹദീസുകളിലൂടെ ഒന്നു കണ്ണോടിക്കുക.


" اشتدّ غضب الله على قوم اتخذوا قبور أنبيائهم وصالحيهم مساجد ".
"തങ്ങളുടെ പ്രവാചകന്മാരുടെയും സദ്.വൃത്തരുടെയും ഖബ്റിടങ്ങളെ ആരാധനാലയങ്ങൾ (സുജൂദ് ചെയ്യുന്ന സ്ഥലങ്ങൾ) ആക്കിയ ജനതയുടെ മേൽ അല്ലാഹുവിന്റെ കോപം ശക്തമായിരിക്കുന്നു".
ഏതാണ് ആ ജനത?

ഇമാം ബുഖാരിയും മുസ്.ലിമും(റ) ആഇഷ(റ)യെ തൊട്ടും അബ്ദുല്ലാഹി ബ്നി അബ്ബാസി(റ)നെ തൊട്ടും ഉദ്ധരിക്കുന്ന ഹദീസിൽ നബി(സ) പറയുന്നതായി കാണാം.

"لعنة الله على اليهود والنصارى اتخذوا قبور أنبيائهم مساجد "
"യഹൂദരുടെയും നസാറാക്കളുടെയും മേൽ അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ. അവർ അവരുടെ പ്രവാചകരുടെ ഖബ്റിടങ്ങൾ മസ്ജിദുകൾ ആക്കിയിരിക്കുന്നു"
അതെ, അവർ യഹൂദികളും നസാറാക്കളും ആകുന്നു. എന്താണ് അവർ യഥാർത്ഥത്തിൽ ചെയ്തിരുന്നത്? ഈ ഹദീസ് കൂടി കാണുക.
ഇമാം മുസ്.ലിം ആഇഷ(റ)യെ തൊട്ട് ഉദ്ധരിക്കുന്നു.

" أن أم حبيبة وأمّ سلمة ذكرتا كنيسة رأينها بالحبشة فيها تصاوير لرسول الله صلى الله عليه وسلم، فقال رسول الله صلى الله عليه وسلم: إنّ أولئك إذا كان فيهم الرجل الصالح فمات بنوا على قبره مسجداً وصوّروا فيه تلك الصور أولئك شرارُ الخلق عند الله تعالى يوم القيامة "
"ഹബ്ഷയിൽ (എത്യോപ്യ) തങ്ങൾ കണ്ട ശില്പങ്ങൾ ഉള്ള കനീസകളെ കുറിച്ചു ഉമ്മുഹബീബയും ഉമ്മുസലമയും(റ) നബി(സ) തങ്ങളോട് പറഞ്ഞു. അപ്പോൾ പ്രവാചകർ(സ) അവരോട് പറഞ്ഞു: അവർ അവരുടെ കൂട്ടത്തിൽ നിന്ന് ഒരു സദ് വൃത്തൻ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഖബ്.റിനു മേൽ ഒരു ആരാധനാലയം പണിയുകയും അതിൽ ഇത്തരം ശില്പങ്ങൾ കൊത്തിവെക്കുകയും ചെയ്യുന്നവരായിരുന്നു. അന്ത്യനാളിൽ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും മോശമായ സൃഷ്ടികളാണ് ആ കൂട്ടർ" ശേഷം ആ ജനത ആ ഖബ്.റുകൾക്ക് സുജൂദ് ചെയ്യുകയും ആ ഖബ്.റുകളെ ഖിബ്.ലയാക്കി നിസ്കരിക്കുകയും ചെയ്യുമായിരുന്നു എന്ന് ഈ ഹദീസുകളുടെ വിശദീകരണങ്ങളിൽ കാണാം. അത് കൊണ്ടാണ് മസ്ജിദ് എന്ന പദം (സുജൂദ് ചെയ്യുന്ന സ്ഥലം, ആരാധനാലയം) ഹദീസുകളിൽ വന്നത്. അല്ലാതെ മുസ്.ലിംകളുടെ പള്ളി എന്ന ഉദ്ദേശത്തിൽ അല്ല.ഇമാം ബയ്ളാവി(റ)യെ ഉദ്ധരിച്ച് ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) എഴുതുന്നു.

وقال البيضاوي : لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له والتوجه نحوه فلا يدخل في ذلك الوعيد " (فتح الباري)
“ജൂത - നസ്വാറാക്കള്‍ അവരുടെ അമ്പിയാക്കളെ പരിധി വിട്ട് ആദരിച്ച് അവരുടെ ഖബറുകള്‍ക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തില്‍ അതിനെ ഖിബ്.ലയാക്കി അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവരെ ശപിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് മുസ്ലിംകളെ വിലക്കുകയും ചെയ്തു. അതിനാല്‍ ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കല്‍ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത് ഒരു പളളി നിര്‍മ്മിച്ചവന്‍ പ്രസ്തുത ഹദീസില്‍ പരാമര്‍ശിച്ച മുന്നറിയിപ്പില്‍ പെടുന്നതല്ല. (ഫത്ഹുല്‍ ബാരി)

അപ്പോൾ ഇതാണ് സംഭവം. ജൂത നസാറാക്കളുടെ ഇത്തരം ആരാധനാലയങ്ങളെ കുറിച്ചാണ് ഹദീസുകളിൽ വന്ന മുന്നറിയിപ്പുകൾ. ജാറങ്ങളുമായി ഈ ഹദീസുകൾക്ക് ഒരു ബന്ധവും ഇല്ല തന്നെ. ഇത്തരം ശില്പങ്ങളോ പ്രതിമകളോ ഉള്ള ആരാധനാലയങ്ങൾ ആണോ ജാറങ്ങൾ?
സൃഷ്ടികൾക്ക് സുജൂദ് ചെയ്യുന്നത് എവിടെ ആയാലും മതത്തിൽ കർശനമായി വിലക്കപ്പെട്ടതാണ്. ഇലാഹ് എന്ന വിശ്വാസത്തോടെ ഉള്ള സുജൂദ് ആണെങ്കിൽ മതത്തിൽ നിന്നും പുറത്തു പോകുന്ന കർമ്മവും ആണ്. ഇതെല്ലാം പണ്ഡിതർ വളരെ വ്യക്തമായി രേഖപ്പെടുത്തി വെച്ചിട്ടുള്ളതുമാണ്.

അവിടെ നടക്കുന്നത് സിയാറത്തും ഖുർആൻ പാരായണവും ദുആയും തുടങ്ങി പ്രമണങ്ങളിൽ സ്ഥിരപ്പെട്ട സൽകർമ്മങ്ങൾ ആണ്. ദീനിൽ വിവരമില്ലാത്ത ആളുകൾ നടത്തുന്ന അനാചാരങ്ങളെയോ ദുർവൃത്തികളെയോ ഇവിടെ ആരും ന്യായീകരിക്കുന്നില്ല. ചിലയിടങ്ങളിൽ അമുസ്.ലിംകളോ മുസ്.ലിംകളിലെ തന്നെ ദീനിന്റെ ബാലപാഠം പോലും പഠിക്കാൻ കഴിയാത്തവരോ ആയ ആളുകൾ അവിടെ സുജൂദ് ചെയ്യുന്നുണ്ടായിരിക്കാം. അതൊന്നും സുന്നത്ത് ജമാഅത്തിന്റെ അക്കൗണ്ടിൽ കുത്തിത്തിരുകേണ്ടതില്ല. ആ പേരും പറഞ്ഞ് എലിയെ പേടിച്ച് ഇല്ലം ചുടുന്ന കുതന്ത്രങ്ങളുമായി ഊരു ചുറ്റുകയാണ് പുത്തൻവാദികൾ.

മഹാന്മാരുടെ മഖ്ബറകളെ സദുദ്ദേശ്യത്തോടെ സിയാറത്ത് ചെയ്യുന്ന സജ്ജനങ്ങളോടാണ് ഈ മുനാഫിഖുകൾക്ക് ഏറ്റവും വെറുപ്പ്.

"إني لأتبرك بأبي حنيفة وأجيئ إلى قبره في كل يوم ، يعني زائرا ، فإذا عرضت لي حاجة صلّيت ركعتين وجئت إلى قبره وسألت الله تعالى الحاجة عنده فما تبعد عني حتى تقضى "
"ഞാൻ എല്ലാ ദിവസവും ഇമാം അബൂഹനീഫ(റ)യുടെ മഖ്ബറ സിയാറത്ത് ചെയ്തു ബറകത്ത് എടുക്കാറുണ്ട്. എനിക്ക് എന്തെങ്കിലും ആവശ്യം നേരിട്ടാൽ ഞാൻ രണ്ട് റക്അത്ത് നിസ്കരിക്കുകയും ഇമാമിന്റെ മഖ്ബറയിൽ ചെന്ന് ആ സാന്നിധ്യത്തിൽ വെച്ച് അല്ലാഹുവിന്റെ മുന്നിൽ എന്റെ ആവശ്യം സമർപ്പിക്കുകയും താമസംവിനാ അത് പൂർത്തീകരിക്കപ്പെടുകയും ചെയ്യാറുണ്ട്."
ഇതു പറയുന്നത് ലോക മുസ്.ലിംകളുടെ നായകൻ ആയ ഇമാമുനാ ഷാഫി(റ) ആണ്. ഖതീബുൽ ബഗ്ദാദി തന്റെ താരീഖിൽ രേഖപ്പെടുത്തുന്നു. വഹാബീ പൗരോഹിത്യത്തിന്റെ ഭാഷ കടമെടുക്കുകയാണെങ്കിൽ ഇമാം ഷാഫി(റ) ആയിരിക്കും ഒന്നാം നമ്പർ ഖുബൂരി. അതു കൊണ്ട് തന്നെയാണ് ലോക മുസ്.ലിം ഉമ്മത്ത് ആ പൗരോഹിത്യത്തെ തള്ളിക്കളഞ്ഞതും അതിന്റെ പേരിൽ ഹിജാസിൽ കൂട്ടത്തോടെ ശഹീദാകാൻ തയാറായതും.

അലി(റ) ഉയർത്തപ്പെട്ട എല്ലാ ഖബ്.റുകളും നിരപ്പാക്കാൻ കല്പിച്ച ഒരു ഹദീസും ഇവർ അസ്ഥാനത്ത് ഉദ്ധരിക്കുന്നു. വാസ്തവത്തിൽ ആ ഹദീസ് കൊണ്ട് ഉദ്ദേശിച്ചത് മുസ്.ലിംകളുടെ ഖബ്.റുകൾ ആണോ? ആണെങ്കിൽ മുസ്.ലികളുടെ ഖബ്.റുകൾ നിരപ്പാക്കൽ അനുവദനീയമല്ലല്ലോ? ഖബ്.റുകൾ സമനിരപ്പിൽ നിന്നും ഒരു ചാൺ എങ്കിലും ഉയർത്തണമെന്നാണ് നിയമം. അപ്പോൾ നിരപ്പാക്കാൻ ഉള്ള കല്പന മുസ്.ലിം ഖബ്.റുകളെ ഉദ്ദേശിച്ചല്ലെന്ന് വ്യക്തം. ഇനി ആണെങ്കിൽ തന്നെ കൂർപ്പിച്ച ഖബ്.റുകൾ സാധാരണ നിലയിൽ മുകൾ ഭാഗം സമമാക്കാൻ ആണ് അതിന്റെ ഉദ്ദേശ്യം എന്നും പണ്ഡിതർ കിതാബുകളിൽ രേഖപ്പെടുത്തി വെച്ചതുമാണ്.

മനുഷ്യന്റെ മരണാനന്തരമുള്ള ജീവിതത്തിന്റെ ആദ്യഘട്ടത്തിന്റെ ഭൂമിയിലെ പ്രകടമായ അടയാളമായ ഖബ്.റുകൾ ഭൗതികതയുടെ അലങ്കാരങ്ങൾ കൊണ്ട് മോടി പിടിപ്പിക്കാനോ ഖബ്.റാളിയുടെ ദുൻ.യാവിലെ സ്ഥാനമാനത്തിനനുസരിച്ചുള്ള മേനി പ്രകടിപ്പിക്കാനോ ഉള്ള സ്ഥലങ്ങൾ അല്ല. അതു കൊണ്ട് തന്നെ അത്തരത്തിലുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഖബ്.റുകൾക്ക് സമീപം ഇസ്.ലാം വിലക്കിയിരിക്കുന്നു. അതെ സമയം, പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സ്ഥാനങ്ങൾ ആയി ദീൻ പഠിപ്പിക്കുന്ന അമ്പിയാ, ഔലിയാ, ശുഹദാ, സ്വാലിഹുകളുടെ മഖ്ബറകൾക്ക് സമീപം ആ ഒരു ലക്ഷ്യം വെച്ചു കൊണ്ട് തന്നെ ധാരാളം ജനങ്ങൾ സന്ദർശിക്കുന്നു. അത്തരം സന്ദർശകരെ ഉദ്ദേശിച്ചു കൊണ്ട് അത്തരം മഖ്ബറകൾക്ക് ചുറ്റും സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനോ ആ മഖ്ബറകൾ നശിച്ചു പോകാതിരിക്കാൻ വേണ്ടി കെട്ടിപ്പൊക്കുന്നതിനോ വിരോധമില്ലെന്നും ഇമാമുമാർ തന്നെ പഠിപ്പിച്ചിട്ടുണ്ട്. അമലുകൾ എല്ലാം നിയ്യത്ത് അനുസരിച്ചാണ് വിലയിരുത്തപ്പെടുക എന്ന് നബി(സ) തന്നെ പഠിപ്പിച്ചതും ആണല്ലോ?

ഇവിടെ ഒരു പൊതുനിയമം മാത്രം എടുത്തു പറഞ്ഞ് അത് എല്ലാ മഖ്.ബറകൾക്കും ബാധകമാക്കി ലോക മുസ്.ലിം ഉമ്മത്തിനെ ഖുബൂരി എന്നു വിളിക്കലാണ് വഹാബീ പൗരോഹിത്യത്തിന്റെ മുഖ്യ ഹോബി. ഈ പൊതുനിയമത്തിൽ നിന്നും ഒഴിവാകുന്ന പ്രത്യേകമായ സാഹചര്യങ്ങളെ കുറിച്ച് ഇമാമുമാർ രേഖപ്പെടുത്തിയതിനെ ഇവർ അവഗണിക്കുകയും ചെയ്യുന്നു. ഇസ്.ലാമിൽ ഒരു മാതൃകയും ഇല്ലാത്ത രാജ കുടുമ്പ വാഴ്ചയെ പ്രതിഷ്ടിച്ച ഈ കൂട്ടർ തന്നെയാണ് ഇസ്.ലാം അനുവദിച്ച മഹാന്മാരുടെ മഖ്.ബറകൾക്കെതിരെ വാളെടുത്ത് പാഞ്ഞടുത്തത് എന്നതാണ് വിരോധാഭാസം.

സ്മശാന വിപ്ലവക്കാരും, പരസ്പര ബന്ധവും

ഇബ്നു അബ്ദിൽ വഹാബ് ഉയയ്നയിൽ തുടങ്ങിയത് ജബീലാ പട്ടണത്തിലെ ശഹീദ് സയ്ദ് ബ്നു ഖത്താബ് [ റ] ന്റെ മഖ്ബറ തകർത്തു കൊണ്ട്.

ഹറമൈനിയിൽ ഹബീബ് (സ) ഒഴികെ
മുഴുവൻ സഹാബത്തിന്റെയും മഖ്ബറകളൂം ഇസ്ലാമിക ശിആറുകളും തകർത്തു കൊണ്ട് .

കേരളത്തിൽ തുടക്കമിട്ടത് മണപ്പാടൻ സ്വന്തം ബാപ്പയുടെ ഖബ് റ് പൊളിച്ചു കൊണ്ട്.

ജമാ അത്തെ ഇസ്ലാമിക്കാർ കുറ്റ്യാടിയിൽ തുടങ്ങിയത് ഒരു മഹാന്റെ ഖബ്റ് മാന്തിക്കൊണ്ട്.

താലിബാനിസം അഫ്ഖാനിൽ വിളയാടിയത് നിരവധി മഹത്തുക്കളുടെ മസാറുകൾ ഇടിച്ചു നിരത്തിക്കൊണ്ട്.

ബൊക്കൊ ഹറാം ആഫ്റോ-ഏഷ്യൻ രാജ്യങ്ങളിൽ അങ്കം കുറിച്ചത് പൂർവസൂരികളുടെ മഖ്റകൾ തട്ടി നിരത്തി ക്കൊണ്ട്.

ഇസിൽ പാരമ്പര്യം തെറ്റിയില്ല; ആദ്യത്തെ ആക്രമണം വിശ്വവിഖ്യാതനായ ഇമാം നവവി(റ)യുടെ മഖ്ബറ ഇടിച്ചു പൊളിച്ചു കൊണ്ട്, പിന്നാലെ ഇറാഖിലേയും സിറിയയിലേയും നിരവധി മസാറുകൾ തകർക്കപ്പെട്ടു.

ഈജിപ്തിൽ ഇഖ്വാനിസം അധികാരത്തിൽ വന്നപ്പോൾ ആദ്യം കൈവെക്കാൻ ശ്രമിച്ചത് മിസ്റിലെ പതിനായിരക്കണക്കായ മസാറുകളുടെ മേൽ - പക്ഷേ ഇടിച്ചു പൊളി ആരംഭിക്കും മുമ്പ് അധികാരം പോയി.

നിങ്ങൾ പറയുമോ, ഈശ്മശാന വിപ്ലവങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ലേ?
🌿🌿 ഇസ്തിഖാമ ആദർശ വേദി🌿🌿
കടപ്പാട് ഉസ്താദ് അബൂ താഹിർ ഫൈസി

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...