Showing posts with label വഹാബി വൈരുദ്ധ്യങ്ങൾ. Show all posts
Showing posts with label വഹാബി വൈരുദ്ധ്യങ്ങൾ. Show all posts

08/11/2017

നബിദിനാഘോഷം. പുതുവഹാബികൾക്ക് വഹാബിവല്ല്യപ്പമാരുടെ മറുപടികൾ


പുണ്യ റബീഅ് സമാഗതമാകുന്നു. നബി(സ)യെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും അവിടുത്തെ അപദാനങ്ങള്‍ പാടിപ്പറയുന്നതിനും നബി(സ)യെ അന്യമതസ്തര്‍ക്കിടയില്‍ കൂടുതല്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നതിനും ഒരവസരവും കൂടി കൈവന്നതില്‍ ലോക മുസ്‌ലിംകള്‍ അത്യധികം ആഹ്ലാദിക്കുന്നു. എന്നാലും ഗുണം പിടിക്കാത്ത ഒരു ഖൗമുണ്ടിവിടെ. അവര്‍ക്ക് പ്രവാചകരെ കുറിച്ച് അധികമാരും അറിയരുതെന്നു പിടിവാശിയുണ്ട്. അതിനാല്‍ ജിന്നും, ശൈത്വാനും കൂടിയവരും അല്ലാത്തവരുമൊക്കെ ഇബ്‌ലീസിന്റെ തോളിലേറി കോമരംതുള്ളുന്നു.

നബിദിന യോഗങ്ങളും, മൗലീദ് പാരായണങ്ങളും ശിര്‍ക്കും ബിദ്അത്തുമായി പെരുമ്പറയടിച്ചു നടക്കുന്നു. മുസ്‌ലിം ലോകത്ത് ഈ ‘പീറ’ ശബ്ദം ആരും ഗൗനിക്കാനില്ലെങ്കിലും ഇബ്‌ലീസിനെ തൃപ്തിപ്പെടുത്താന്‍ കിടമത്സരം നടത്തുകയാണവര്‍.
യുവഘടകത്തിന്റെ 40 ആഘോഷിച്ചപ്പോള്‍, ഇസ്‌ലാമില്‍ രണ്ടാഘോഷമേയുള്ളൂവെന്ന് പറഞ്ഞ് നബിദിനാഘോഷത്തിന് നേരെ കുരച്ച് ചാടുന്നവര്‍ ഈ നാല്‍പത് കഴിക്കല്‍ ബിദ്അത്താണെന്ന് അറിഞ്ഞില്ല, അല്ലെങ്കില്‍ സൗകര്യപൂര്‍വം വിസ്മരിച്ചു. ഇക്കൂട്ടരുടെ അപ്പോസ്തലന്‍മാര്‍ ആചരിച്ചതും ആചരിക്കാന്‍ ശക്തിയായി ആവശ്യപ്പെട്ടതുമായിരുന്നു മൗലിദാഘോഷം.
ഇന്ന് പിന്‍തലമുറക്കാരെന്ന് പറയുന്ന ഒരു വിഭാഗം, തട്ടിക്കിഴിക്കലുകള്‍ നടത്തി, ഇടക്കാല ധാരണയും, ഒടുക്കത്തെ ധാരണയെന്നും മറ്റും ഓമനപ്പേരിട്ട് സ്വന്തം നേതാക്കളെ പുറം കാലു കൊണ്ട് തൊഴിക്കുന്ന കാഴ്ച അത്യധികം ആനന്ദത്തോടെയാണ് സുന്നി കേരളം നോക്കിക്കാണുന്നത്. അതുകൊണ്ട് അവര്‍ നടത്തുന്ന ആക്ഷേപങ്ങളും, വിമര്‍ശനങ്ങളും ആരുടെ നെഞ്ചത്താണ് തറക്കുന്നതെന്ന് നമുക്കൊന്ന് പരിശോധിച്ചു നോക്കാം.
ആദ്യമായി നിലവിലുള്ള കാഴ്ചപ്പാടുകള്‍ വിശകലനം ചെയ്യാം.
ഉമര്‍ മൗലവി എഴുതുന്നു:
1- ”പക്ഷെ, അതി ഗുരുതരമായ മറ്റൊരു താത്വികമായ വശം മൗലിദ് കഴിക്കുന്നതിലുണ്ട്. അതായത്, സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ച് നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്. ഉദാഹരണം. മുഹ്‌യുദ്ദീന്‍ ശൈഖിന്റെ പൊരുത്തം മോഹിച്ച് ആരെങ്കിലും ബദര്‍ മൗലീദ് ഓതാറുണ്ടോ? ഇല്ല, മറിച്ചും അങ്ങനെത്തന്നെ. ആരുടെ രക്ഷയും, പൊരുത്തവുമാണോ ഓതുന്നവനും ഓതിക്കുന്നവനും ആശിക്കുന്നത്, ആരുടെ പേരില്‍ നിര്‍മ്മിതമായ മൗലിദാണ് അവിടെ ‘കഴിക്ക’പ്പെടുന്നത്. ഈ ആശയും മോഹവും അദൃശ്യമായ മാര്‍ഗത്തിലൂടെയാണെന്നത് ഇതിന്റെ കഴമ്പാണുതാനും. അപ്പോള്‍ പദ്യങ്ങളിലും പ്രാര്‍ത്ഥന കീര്‍ത്തനങ്ങളിലും ദോഷകരമായ യാതൊന്നും പ്രകടമല്ലാത്ത മൗലിദ് ആയാല്‍ പോലും അത് ശിര്‍ക്കിന്റെ നടപടി തന്നെയാണ്. എന്തു കൊണ്ടെന്നാല്‍, അല്ലാഹുവല്ലാത്തവരുടെ, സൃഷ്ടികളുടെ പൊരുത്തവും രക്ഷയും, ഇച്ഛിച്ചു കൊണ്ട് ഒരു പുണ്യ കര്‍മ്മം നിഷിദ്ധമാണ്. അത് ശിര്‍ക്കും കുഫ്‌റുമാണ്.”
(ഓര്‍മ്മകളുടെ തീരത്ത്, പേജ് 29,30).
2- ”മനുഷ്യ മനസ്സുകളില്‍ ബഹുദൈവ വിശ്വാസം വളര്‍ത്തുവാന്‍ പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതില്‍ ഒരു രൂപമാണ് മൗലിദും. മാലകളിലെ നൂലാമാലകളിലൂടെ ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ തന്നെയാണ് മൗലൂദുകളിലൂടെയും ചെയ്യുന്നത്. ഭാഷകളുടെ വ്യത്യാസമുണ്ടെന്ന് മാത്രം. മൗലിദ് അറബിയിലാണെങ്കില്‍, മാല അറബിമലയാളത്തില്‍ എഴുതിയിരിക്കുന്നുവെന്ന് മാത്രം. രണ്ടിലും ശിര്‍ക്കു തന്നെ.”
(സല്‍സബീല്‍, 1985 ഫെബ്രുവരി).
3- ”ബിദ്അത്തുകള്‍ ദുര്‍മാര്‍ഗ്ഗങ്ങളാണെന്നും, ദുര്‍മാര്‍ഗ്ഗങ്ങള്‍ നരകത്തിലാണെന്നുമെന്നത് സര്‍വ്വസമ്മതമായ കാര്യമാണല്ലോ? ജന്മദിനാഘോഷം അഥവാ മൗലിദ് ഈ ഇനത്തില്‍ പെടുന്നു.”
(മൗലിദുന്നബി- പേ:14).
4- ” സ്വഹാബികളോ സലഫുസ്സ്വാലിഹുകളോ നടത്താത്ത ഇത്തരം ഒരു ആഘോഷം സലഫുസ്സ്വാലിഹുകളുടെ ചര്യയാണെന്ന് പറയാന്‍ കുറഞ്ഞ തൊലിക്കട്ടിയൊന്നും മതിയാവില്ല; തീര്‍ച്ച.”
(അല്‍ ഇസ്‌ലാഹ്, 1998 ഒക്‌ടോബര്‍)
5- ”കാഫിറായ അബൂലഹബിന് പോലും നബിയുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിച്ച കാരണത്താല്‍ തിങ്കളാഴ്ച തോറും നരക ശിക്ഷയില്‍ നിന്നിളവു ലഭിക്കുന്നുണ്ടെങ്കില്‍ മുഅ്മിനുകളായ നമുക്ക് മൗലിദിന്റെ പേരില്‍ എത്രമാത്രം പ്രതിഫലം കിട്ടും എന്നാണ് മുസ്‌ലിയാക്കന്‍മാരുടെ യുക്തിചിന്ത. കാടുകയറിയ യുക്തിയാണിത്. ഖുര്‍ആനില്‍ അല്ലാഹു പേരെടുത്തു പറഞ്ഞുകൊണ്ട് ശപിച്ച ഒരു കാഫിറിനു നരകശിക്ഷയില്‍ നിന്നിളവ് കിട്ടുന്നു എന്ന കാര്യം കെട്ടുകഥയാവാന്‍ ധാരാളം സാദ്ധ്യതയുണ്ട് എന്ന് ചിന്തിക്കലാണ് യഥാര്‍ത്ഥ യുക്തിചിന്ത. മൗലിദ് കഴിച്ചതുകൊണ്ട്, കാഫിറായ അബൂലഹബിന് പോലൂം കൂലി കിട്ടിയത് ബുഖാരിയിലിതാ…” എന്ന് എത്ര തീക്ഷ്ണമായ ഭാഷയിലാണ് മുസ്‌ലിയാക്കന്‍മാര്‍ പ്രസംഗിക്കുന്നത്.” (മൗലിദുന്നബി, പേജ് 29,30).
6- ”അത് ചില ശാപ്പാട്ടുവീരന്‍മാരുടെ താല്‍പര്യമനുസരിച്ച് ചില ദോഷന്‍മാര്‍ പുതുതായി ഉണ്ടാക്കിയ ഒരനാചാരം മാത്രമാകുന്നു.” (ഐ.എസ്.എം. ലഘുലേഖ).
7- ”ഇത്തരം പുത്തനാചാരങ്ങളില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നതാണ് നബിദിനാഘോഷം. യഥാര്‍ത്ഥത്തില്‍ നബി(സ)യോ സ്വഹാബത്തോ ഇത്തരം ഒരാഘോഷം സംഘടിപ്പിച്ചില്ലെന്ന് മാത്രമല്ല, ഉത്തമ തലമുറക്കാരില്‍പ്പെട്ട ഒരാള്‍ക്കു പോലും ഇത് പരിചയമില്ല. മദ്ഹബിന്റെ ഇമാമുകളോ തൊട്ടടുത്ത നൂറ്റാണ്ടുകളില്‍ ജീവിച്ച ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കു നേതൃത്വം വഹിച്ച മറ്റു പണ്ഡിതന്‍മാരോ ആരും ഇത് ആചരിച്ചിട്ടില്ല.
മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പണ്ഡിതന്‍മാരില്‍ ഒരാള്‍ പോലും മൗലിദ് ആഘോഷം സുന്നത്താണെന്ന് പറഞ്ഞിട്ടുമില്ല. അങ്ങനെ പറഞ്ഞ ഏതെങ്കിലും ഒരു പണ്ഡിതന്റെ പേര് ഉദ്ധരിക്കാന്‍ കാക്കത്തൊള്ളായിരം വരുന്ന ഖുറാഫി പ്രസിദ്ധീകരണങ്ങള്‍ക്കോ മൊല്ലമാര്‍ക്കോ നാളിതുവരെ സാധിച്ചിട്ടില്ല. ഇനിയൊട്ടു സാധിക്കുകയുമില്ല.” (ഇസ്‌ലാഹ്, 2007 മാര്‍ച്ച്).
ഇനി നമുക്ക് ആദ്യമായി ഈ ഏഴ് ഉദ്ധരണികളിലെ വാദങ്ങള്‍ സംഗ്രഹിക്കാം.
1- സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ചു നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്.
2- പദ്യങ്ങളിലും പ്രാര്‍ത്ഥനാ കീര്‍ത്തനങ്ങളിലും ദോശകരമായ ഒന്നും തന്നെയില്ലെങ്കിലും, അത് ശിര്‍ക്കിന്റെ നടപടിയാണ്.
3- സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ഇച്ഛിച്ചു കൊണ്ട് ഒരു പുണ്യകര്‍മം നിഷിദ്ധമാണ്. അത് ശിര്‍ക്കും കുഫ്‌റുമാണ്. (സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ആഗ്രഹിച്ചു കൊണ്ടാണ് മുസ്‌ലിംകള്‍ മൗലിദ് നടത്തുന്നത് എന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തികഞ്ഞ അജ്ഞതയുമാണ്. ലേഖ.).
4- മനുഷ്യ മനസ്സുകളില്‍ ബഹുദൈവ വിശ്വാസം വളര്‍ത്തുവാന്‍ പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്ന മാര്‍ഗ്ഗമാണ് മൗലിദ്.
5- മൗലിദും മാലകളും ഭാഷകളില്‍ വ്യത്യാസമുണ്ടെന്നല്ലാതെ രണ്ടും ശിര്‍ക്കു തന്നെയാണ്.
6- ദുര്‍മാര്‍ഗം നരകത്തിലാണെന്നത് സര്‍വ്വസമ്മതമാണ്. മൗലിദ് അഥവാ ജന്മദിനാഘോഷം നടത്തിയവര്‍ നരകത്തിലാണ്.
7- മൗലിദ് സലഫുസ്സ്വാലിഹുകളുടെ ചര്യയാണെന്ന് പറയാന്‍ നല്ല തൊലിക്കട്ടി വേണം.
8- ബുഖാരിയില്‍ പറഞ്ഞ അബൂലഹബിന്റെ സംഭവം കെട്ടുകഥയാണ്.
9- ശാപ്പാട്ട് വീരന്‍മാരായ ചില ദോഷന്‍മാരാണ് മൗലിദ് എന്ന അനാചാരം ഉണ്ടാക്കിയത്.
10- നബിദിനാഘോഷങ്ങള്‍ക്ക് പുത്തനാചാരങ്ങളില്‍ ഒന്നാംസ്ഥാനമാണുള്ളത്.
11- ഉത്തമ നൂറ്റാണ്ടുകാര്‍ക്കാര്‍ക്കും ഇത് പരിചയമില്ല.
12- മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പണ്ഡിതന്‍മാരില്‍ ആരും മൗലിദാഘോഷം സുന്നത്താണെന്ന് പറഞ്ഞിട്ടില്ല.
കടുത്ത പ്രവാചക വിരോധികളായ ആധുനിക വഹാബിക്കൂട്ടം ഇടയനില്ലാത്ത ആട്ടിന്‍കൂട്ടത്തെ പോലെ ചിന്നിച്ചിതറി, ഓരോരുത്തരും എന്തൊക്കെയോ വിളിച്ചു കൂവുകയാണ്. ശിര്‍ക്കും, ബിദ്അത്തുമൊക്കെ ‘ഗ്യാലന്‍’ കണക്കിലാണ് ചൊരിഞ്ഞു കൊണ്ടിരിക്കുന്നത്. ബിദ്അത്തും പൗരോഹിത്യവുമൊക്കെ കൊട്ടക്കണക്കിലാണ് വിതരണം ചെയ്യുന്നത്. അതിന്നൊക്കെ പ്രത്യേകം ഏല്‍പിക്കപ്പെട്ടവരാണല്ലോ ഇവറ്റകള്‍.
എന്നാല്‍ ഈ ആട്ടും മുട്ടും, തൊഴിയുമെല്ലാം ആര്‍ക്കാണ് കൊള്ളുകയെന്നും ആരുടെ നെഞ്ചിലാണ് തുളഞ്ഞ് കയറുന്നതെന്നും പരിശോധിക്കുന്നത് രസകരവും സാന്ദര്‍ഭികവുമായിരിക്കും. അതിന് നമുക്ക് വഹാബിസത്തെ പാലൂട്ടി വളര്‍ത്തിയ അതിന്റെ ജനയിതാക്കളും അപ്പോസ്തലന്‍മാരുമായ മുന്‍ഗാമികള്‍ പറഞ്ഞത് ഒന്ന് പരിശോധിച്ചു നോക്കാം. അഥവാ അവരുടെ ‘ഖദീമായ’ ഖൗലുകള്‍ നമുക്ക് പുനര്‍വായനക്ക് വിധേയമാക്കാം.
1 ”പവിത്ര റബീഉല്‍ അവ്വല്‍ മാസമിതാ നമ്മോട് അഭിമുഖീകരിക്കാന്‍ പോകുന്നു. റബീഉല്‍ അവ്വല്‍ മാസം പിറക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ മുസ്‌ലിംകള്‍ (വഹാബികളല്ല- ലേഖ.) ആനന്ദ തുന്തിലരായി ഭവിക്കുന്നു. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റബീഉല്‍ അവ്വല്‍ മാസത്തിലാണ് ലോകൈക മഹാനായ മുഹമ്മദ് നബി(സ) ഭൂജാതനായത്. എന്താണ് അതിന് കാരണം. ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സുകരായി തന്നെയിരിക്കുന്നു. ഇസ്‌ലാം മതപ്രബോധകരായ ആ മഹാപുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവേ ഉണ്ടായിട്ടുള്ള നന്മകളെ പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദര്‍ഭം വരുമ്പോഴൊക്കെ പ്രത്യേകിച്ച് റബീഉല്‍ അവ്വല്‍ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയില്ല.”
(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍)
2- ”….. ഇങ്ങനെയുള്ള മഹല്‍മതത്തിന്റെ പ്രബോധകന്‍, പ്രജാവത്സലനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉല്‍കൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍. അതിനാല്‍ ആ മാസത്തെ മുസ്‌ലിം ലോകം ആ കമാനം കൊണ്ടാടുന്നു. ലോകം മുഴുവനും കൊണ്ടാടുന്നതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സല്‍സ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു. അവ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നതിന് അവസരം നല്‍കുന്നു. ഇസ്‌ലാം ദീനിന്റെ പ്രാചരണത്തിന് അത് ഉപകരിക്കുന്നു. മുസ്‌ലിംകളില്‍ ഐക്യവും സംഘടനയും പരസ്പര സഹായവും വര്‍ദ്ധിപ്പിക്കുന്നതിനും അതു ഉതകുന്നു. ഇസ്‌ലാമിന്റെ പാഠങ്ങള്‍ നബിചര്യയില്‍ സ്ഥിതി ചെയ്യുന്നു.
അല്ലാഹുവിനെ പേടിക്കുന്നവര്‍ക്ക്, അന്ത്യനാളിനെ കുറിച്ച് ശങ്കിക്കുന്നവര്‍ക്ക്, അല്ലാഹുവിന്റെ സ്മരണ അധികമായുള്ളവര്‍ക്ക്, നബി(സ)യില്‍ നല്ല മാതൃകയുണ്ട് എന്നാകുന്നു അല്ലാഹു പറയുന്നത്. അപ്പോള്‍ അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവന്‍ നബി(സ)യെ അനുകരിക്കുവാന്‍ തുനിയുകയില്ല. പരലോകത്തില്‍ വിശ്വാസമില്ലാത്തവനും നബിയില്‍ അനുകരണ അര്‍പ്പിക്കുവാനുള്ള സന്നദ്ധത ഉണ്ടായിരിക്കുകയില്ല. അല്ലാഹുവിനെപ്പറ്റി അധികമായി വിചാരമില്ലാത്തവരും റസൂല്‍ തിരുമേനി (സ)യെ മാതൃകയാക്കി സ്വീകരിക്കുകയില്ല. നബിയെ മാതൃകയാക്കി, നബിയുടെ ചര്യയെ പഠനം ചെയ്ത് അതിനെ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിനെയും അവസാന ദിവസത്തെയും പറ്റി പേടിയുള്ളവരും പടച്ചവനെ അധികമായി വിചാരമുള്ളവരുമാണ്. ഇത്തരക്കാര്‍ മൗലിദ് യോഗത്തില്‍ വന്ന് ചേരുകയും നബിചര്യകളെ കേട്ട് മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യും. അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബിയുടെ ശരിയായ നടപടിക്രമം വിശദമായി പറഞ്ഞുകൊടുക്കും. അങ്ങയുടെ ഉത്തമങ്ങളായ സ്വഭാവഗുണങ്ങള്‍ വിവരിക്കും.
നബിയെ പിന്തുടരുവാനുള്ള ഉല്‍ബോധനങ്ങള്‍ നല്‍കും സദസ്സില്‍ നബിയോടുള്ള പ്രിയം വളര്‍ത്തും. നബിയുടെ അനുയായികളായ സ്വഹാബത്തിന്റെ മതനിഷ്ഠ, ഭക്തി മുതലായവ വിവരിക്കും. അവിടെ കൂടിയിരുന്നവരുടെ നാവുകളെല്ലാം സ്വലാത്ത് ചൊല്ലുന്നതിന് പ്രേരിപ്പിക്കും. അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കുവാന്‍ പര്യാപ്തങ്ങളായ ഉപദേശങ്ങള്‍ നല്‍കും. അല്ലാഹു പറയുന്നത് നോക്കുക: ”നബിയെ, ജനങ്ങളോട് പറയുവിന്‍- നിങ്ങള്‍ അല്ലാഹുവിനെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ അനുകരിക്കുവിന്‍. എന്നാല്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും. നിങ്ങളുടെ കുറ്റങ്ങള്‍ മാപ്പു ചെയ്യുകയും ചെയ്യും. അല്ലാഹു പൊറുക്കുന്നവനും കരുണയുള്ളവനുമാണ്” ഈ ആയത്ത് മൂലം ചിലത് നമുക്ക് മനസ്സിലാക്കാം. നബിതിരുമേനിയെ അനുകരിക്കലാണ് അല്ലാഹുവിനെ സ്‌നേഹിക്കുന്നു എന്നതിനുള്ള ലക്ഷണം..
മേല്‍പറഞ്ഞ സംഗതികള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ് മൗലിദിന്റെ മജ്‌ലിസ്. ഈ കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യ സദസ്സ് തന്നെയാണ്. അതില്‍ സംബന്ധിക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവന്‍ ഭാഗ്യവാന്‍മാരുമാണ്. ഈ മജ്‌ലിസുല്‍ മൗലീദില്‍- മൗലിദ് സദസ്സില്‍- ദീനീയായ സ്വഹീഹായ ദീന്‍ അറിയുന്ന ആലിമുകള്‍ ധാരാളം കൂടിയുണ്ടായിരിക്കണം. അവരുടെ ഉപദേശങ്ങള്‍ മുറക്ക് നടക്കണം. മുസ്‌ലിംകളില്‍ ദീനിയ്യായ ചൈതന്യം അനുകരിപ്പിക്കണം….”
(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍, പേ: 22,23).
3- ”ഇങ്ങനെ നബിയെക്കൊണ്ട് ലോകത്തിന് ഉണ്ടായിട്ടുള്ള അനുഗ്രഹങ്ങള്‍ അവര്‍ണ്ണനീയമാണ്. അതുകൊണ്ട് തന്നെയാണ് ”ലോകത്തിന് കാരുണ്യമായിട്ടല്ലാതെ നാം നിന്നെ നിയോഗിച്ചിട്ടില്ല” എന്ന് അല്ലാഹു പറഞ്ഞിട്ടുള്ളത്. ഇങ്ങനെയുള്ള ഒരു മഹാത്മാവ് ഭൂജാതനായിട്ടുള്ള ഈ റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ ആ പുണ്യപുരുഷനെ അനുകരിക്കുന്ന ഒരു ജനവിഭാഗം എങ്ങനെ സന്തോഷിക്കാതിരിക്കും? ആ പുണ്യാത്മാവ് ലോകത്തിന് വരുത്തിയിട്ടുള്ള പരിവര്‍ത്തനങ്ങളും പരിഷ്‌കാരങ്ങളും വര്‍ണ്ണിക്കുവാനുള്ള ശക്തി ഏതൊരു തൂലികക്കാണുള്ളത്? ഇമാം ബൂസ്വീരി(റ) പറയുന്നു: ”റസൂലുല്ലാഹി(സ)യുടെ ഉല്‍കൃഷ്ഠതക്ക് യാതൊരു അതിര്‍ത്തിയും ഇല്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍- വാചാലന് വാക് സാമര്‍ത്ഥ്യം കൊണ്ട് അതിനെ കുറിച്ച് വര്‍ണ്ണിച്ച് പറയുവാന്‍ കഴിയുമായിരുന്നു. ”അല്ലാഹുമ്മ സ്വല്ലി വസല്ലിം വബാരിക് അലൈഹി.”
(അല്‍മുര്‍ശിദ്, 1356 റബീഉല്‍ അവ്വല്‍, പേ:11,12).
4- ”ഇവിടെ ഒരു സംഗതി പ്രത്യേകം  പറയേണ്ടതായുണ്ട്. ദീനിന്റെ ആവശ്യത്തിനായി എന്തെങ്കിലും ഒരു കാര്യം നടപ്പില്‍വരുത്തുക, ദീനില്‍ ഒരുകാര്യം പുതുതായി നിര്‍മിക്കുക എന്നിവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ പലരും പലപ്പോഴും പല അബദ്ധങ്ങളിലും ചാടുന്നുണ്ട്. ആ വക കാര്യങ്ങളെ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഇത്രയും പറഞ്ഞതുകൊണ്ട് യാതൊരു ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത നിലയില്‍ ശാഫീഉനാ മുഹമ്മദിന്‍ (സ)ന്റെ മൗലിദ് കഴിക്കുന്നതു കൊണ്ട് ആ പുണ്യാത്മാവ് നമുക്ക് അറിയിച്ചുതന്നിട്ടുള്ള പരിശുദ്ധ മതത്തെ നിലനിര്‍ത്തുന്നതിലും സുന്നത്തിനെ ഹയാത്താക്കുന്നതിലും ഉത്സാഹവും ആ നബിയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിച്ചു വരുമെന്നും, തന്നിമിത്തം മഹത്തായ പ്രതിഫലം സിദ്ധിക്കുമെന്നും മനസ്സിലായല്ലോ?
ഇനിയൊരു സംഗതി കൂടി ഇവിടെ പറഞ്ഞു കൊണ്ട് ഈ ലേഖനം അവസാനിപ്പിച്ചേക്കാം. മൗലിദ് ഓതുകയെന്നത് ഖുര്‍ആന്‍, ഹദീസുകള്‍, സീറതുന്നബവിയ്യ: എന്നിവയില്‍ നിന്ന് കുറച്ച് വായിക്കുകയാണെന്ന് സുയൂത്വി(റ) പറഞ്ഞതില്‍ നിന്ന് വെളിപ്പെട്ടുവല്ലോ?…..”ഫവലദത്തിന്നബിയ്യി”(സ) എന്ന് പറയുമ്പോള്‍ എല്ലാവരും കൂടി ഒന്നായി എഴുന്നേറ്റ് നില്‍ക്കുന്നു. ബഹുസൂചകമായി ആരെങ്കിലും അങ്ങനെ ചെയ്യുന്നതിനെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അങ്ങനെ ചെയ്യാത്തവരെ വെറുക്കുകയും അരുത്.”
(അല്‍ഇര്‍ശാദ്, 1345 റബീഉല്‍ അവ്വല്‍, പേ: 153,154).
5- ”ഈ സന്ദര്‍ഭത്തില്‍ രണ്ടു കൊല്ലമായി മുസ്‌ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരാറുള്ള മൗലിദാഘോഷം ഈ പ്രാവശ്യവും റബീഉല്‍ അവ്വല്‍ പന്ത്രണ്ടാം തീയതി ഭംഗിയായി കഴിഞ്ഞുകൂടിയെന്നുള്ള വിവരം ഞങ്ങള്‍ വായനക്കാരെ സന്തോഷപൂര്‍വം അറിവിച്ച്‌കൊള്ളുന്നു. ഏറിയാട് ലോവര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് കൊണ്ടാടപ്പെട്ട ഈ സുദിനത്തില്‍ കൂടിയ വിദ്യാര്‍ത്ഥി സമ്മേളനത്തിലും മഹായോഗത്തിലും നബി(സ)യുടെ ജനനം, ബാല്യം, മതപ്രചരണം, സ്വഭാവവൈശിഷ്ഠ്യം എന്നിങ്ങനെ നബി ചരിത്രത്തിലെ പ്രധാനപ്പെട്ട മിക്ക ഭാഗങ്ങളെയും കുറിച്ച് മലയാളത്തില്‍ ഓരോ മാന്യന്‍മാര്‍ പ്രസംഗിച്ചു.
അര്‍ത്ഥമറിയാതെ കുറെ അറബീ വാക്യങ്ങള്‍ വായിച്ചാലേ മൗലിദ് ശരിപ്പെടുകയുള്ളൂവെന്ന് ശഠിക്കുന്നവര്‍ക്കും നീരസം തോന്നാതിരിക്കത്തക്ക വണ്ണം അറബിയില്‍ മൗലൂദ് ഓതുവാനും കുറേ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തിന് ദൂരെ നിന്ന് എത്തിച്ചേര്‍ന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു വിരുന്നു നല്‍കുകയും ഉണ്ടായി.
(അല്‍ഇര്‍ശാദ്, 1343 റബിഉല്‍അവ്വല്‍, പേ:158).
6 ”ഈ രണ്ട് തത്വവും കൂടി വെച്ചു നോക്കുമ്പോള്‍ നമുക്ക് മറ്റൊരു കാര്യം ഗ്രഹിക്കാവുന്നതാണ്. അതായത് കുഫ്‌റിന്റെ ശിക്ഷ ശാശ്വതമായ നരക ജീവിതമാകുന്നു. അതിന് കാലാവധിയില്ലാത്തതത്രെ. എങ്കിലും അവന്‍ തന്റെ ജീവിതത്തില്‍ -അവന്‍ അവിശ്വാസിയായതോടെ തന്നെ- കൈക്കൊണ്ടിരുന്ന സല്‍പ്രവര്‍ത്തികളുടെയും ദുഷ്പ്രവര്‍ത്തികളുടെയും തോതനുസരിച്ച് ആ ശാശ്വതമായ നരകശിക്ഷയില്‍ ലഘുത്വമോ കാഠിന്യമോ ഉണ്ടായിരിക്കണം. അവിശ്വാസിയുടെ കര്‍മങ്ങള്‍ക്ക് ഫലമില്ല, അല്ലെങ്കില്‍ അവക്ക് പ്രതിഫലമില്ല എന്ന് പറഞ്ഞതിന്റെ സാരം, വല്ലപ്പോഴും നരകശിക്ഷ മുറിഞ്ഞു പോവുകയില്ലെന്നും കുഫ്‌റിന്റെ മുമ്പില്‍ ആ കര്‍മങ്ങള്‍ പരിഗണിക്കപ്പെടുവാനില്ലെന്നുമാണ്.
റസൂല്‍ തിരുമേനി (സ)യുടെ ജന്മവാര്‍ത്ത ലഭിച്ചതിലുള്ള സന്തോഷത്താല്‍ അബൂലഹബ് ഒരു അടിമയെ മോചിപ്പിച്ചതിന്റെ ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ അല്‍പം ആശ്വാസം കൊടുക്കപ്പെടുന്നതായി ഹദീസില്‍ വന്നിട്ടുള്ളതും അടുത്തുവരുന്ന ഹദീസില്‍ പറയുന്ന അബൂത്വാലിബിന്റെ സ്ഥിതിയും ഇത്തരത്തില്‍പ്പെട്ടതാണ്”
(അല്‍മനാര്‍, പേജ് 167 -1956 ഡിസംബര്‍)
ഇനിയും ഇതുപോലെയുള്ള ഉദ്ദരണികള്‍ ധാരാളത്തിലധികമുണ്ട്. നബിദിനാഘോഷത്തിന്റെ ആവശ്യകയും പ്രാധാന്യവും വിളിച്ചോതുന്ന മേല്‍കൊടുത്ത ആറു ഉദ്ദരണികളിലെ പ്രധാന ആശയങ്ങള്‍ ഇവയാണ്.
1- റബീഉല്‍ അവ്വല്‍ മാസം പവിത്രമാണ്.
2- റബീഉല്‍ അവ്വലിന്റെ ആഗമനം മുസ്‌ലിംകളെ സന്തോഷിപ്പിക്കും.
3- ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സാഹം കാണിക്കും.
4- നബിയെക്കൊണ്ട് ലോകത്തിന് പൊതുവെ ഉണ്ടായിട്ടുള്ള നന്മകളെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക്, റബീഉല്‍ അവ്വല്‍ വരുമ്പോഴൊക്കെ നബി(സ)യെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല.
5- നബി(സ) ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍.
6- ആ മാസത്തെ മുസ്‌ലിം ലോകം ആകമാനം കൊണ്ടാടുന്നു.
7- ലോകം മുഴുവന്‍ കൊണ്ടാടേണ്ടതുമാണ്.
8- ഈ ആഘോഷം പല നല്ല കാര്യങ്ങളെയും സാധിപ്പിക്കുന്നു.
9- തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യ ഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നതിന് സാധിക്കും.
10- നബി (സ) യുടെ ഗുണങ്ങളും സല്‍സ്വഭാവങ്ങളും സ്മരിക്കാന്‍ കാരണമാകും.
11- അത് ജനങ്ങള്‍ക്ക് വിവരിച്ച് കൊടുക്കാന്‍ കഴിയും.
12- ഇസ്‌ലാം മതത്തിന്റെ പ്രചരണത്തിന് ഉപകരിക്കും.
13- മുസ്‌ലിംകളില്‍ ഐക്യമുണ്ടാക്കാനും പരസ്പര സഹായം വര്‍ദ്ധിപ്പിക്കാനും ഉതകും.
14- അല്ലാഹുവിനെ പേടിക്കുന്നവര്‍ക്കാണ് നബി(സ)യില്‍ മാതൃകയുള്ളത്.
15- അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവരും, പരലോകത്തില്‍ വിശ്വാസമില്ലാത്തവരും, അല്ലാഹുവിനെ കുറിച്ച് വിചാരമില്ലാത്തവരും, നബി(സ)യെ അനുകരിക്കുകയോ മാതൃകയാക്കുകയോ ചെയ്യുകയില്ല.
16- അല്ലാഹുവിനെ പറ്റി പേടിയുള്ളവരും, പരലോകത്തില്‍ വിശ്വാസമുള്ളവരും, അല്ലാഹുവിനെ കുറിച്ച് വിചാരമുള്ളവരുമാണ് മൗലീദ് യോഗത്തില്‍ വന്ന് ചേരുന്നവരും, നബിചര്യ കേട്ട് മനസ്സിലാക്കുകയും ചെയ്യുന്നവര്‍.
17- അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബി(സ)യുടെ ശരിയായ നടപടിക്രമം വിശദീകരിച്ചു കൊടുക്കും.
18- നബിയെ പിന്‍പറ്റാനുള്ള ഉല്‍ബോധനങ്ങളുണ്ടാകും.
19- നബിയോടുള്ള പ്രിയം വളര്‍ത്താനുതകും.
20- സ്വഹാബത്തിന്റെ ഭക്തിയും മതനിഷ്ഠയും വിവരിക്കും.
21- സ്വലാത്ത് ചൊല്ലാന്‍ പ്രേരിപ്പിക്കും.
22- അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കാനുതകുന്ന ഉപദേശങ്ങള്‍ നല്‍കും.
23- ഈ കാര്യങ്ങളൊക്കെ സാധ്യമാകുന്ന സദസ്സാണത്.
24- അതിനാല്‍ മൗലിദിന്റെ സദസ്സ് പുണ്യ സദസ്സ് തന്നെ.
25- അതില്‍ പങ്കെടുക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. (ആധുനിക വഹാബികള്‍ക്ക് നഷ്ടപ്പെട്ട ഭാഗ്യം -ലേഖ.).
26- മൗലിദ് സദസ്സില്‍ ദീനറിയുന്ന ആലിമുകളുണ്ടാവണം.
27- അവരുടെ ഉപദേശങ്ങള്‍ കൃത്യമായി നടക്കണം.
28- നബി(സ)യെ അനുകരിക്കുന്നവര്‍ക്ക്, നബി(സ) ജനിച്ച പുണ്യമാസം വരുമ്പോള്‍ സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല.
29- നബി(സ)യെ വര്‍ണ്ണിക്കാന്‍ ഒരു തൂലികക്കും കഴിയില്ല.
30- ദീനിന്റെ ആവശ്യത്തിനായി ഒരു കാര്യം നടപ്പില്‍ വരുത്തുന്നതും, ദീനില്‍ ഒരു കാര്യമുള്ളതായി നിര്‍മിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
31- ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത മൗലിദ് കഴിക്കുന്നത് കൊണ്ട് നബിയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിക്കും.
32- മൗലീദ് കഴിച്ചാല്‍ മഹത്തായ പ്രതിഫലവും ലഭിക്കും.
33- മൗലീദ് ഓതുകയെന്നാല്‍ ഖുര്‍ആന്‍, ഹദീസ്, സീറത്തുന്നബവിയ്യ: എന്നിവ പാരായണം ചെയ്യലാണ്.
34- ‘ഫവലദത്തിന്നബിയ്യി’ എന്ന് കേള്‍ക്കുമ്പോള്‍ ബഹുമാനാര്‍ത്ഥം എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നതിന് വിരോധമില്ല.
35- കേരള മുസ്‌ലിം ഐക്യസംഘം മുടക്കം കൂടാതെ മൗലീദാഘോഷം വര്‍ഷംതോറും കഴിച്ചിരുന്നു.
36- ഈ വിവരം വായനക്കരെ സന്തോഷത്തോടു കൂടിയാണ് അറിയിക്കുന്നത്.
37- റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തന്നെയാണ് ഐക്യസംഘം മൗലിദാഘോഷം സംഘടിപ്പിച്ചത്.
38- വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും പൊതുജനങ്ങള്‍ക്കു വേണ്ടിയും വെവ്വേറെ രണ്ട് സമ്മേളനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.
39- നബി(സ)യുടെ ബാല്യം മുതല്‍, പ്രവാചക ചരിത്രത്തിലെ പ്രധാന വിഷയങ്ങളെ കുറിച്ചൊക്കെ മലയാളത്തില്‍ പ്രഭാഷണങ്ങള്‍ നടന്നു.
40- കുറേ സമയം അറബിയിലുള്ള മൗലൂദും ഓതി.
41- യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണ വിഭവങ്ങളും വിളമ്പി.
42- റസൂല്‍(സ)യുടെ ജന്മവാര്‍ത്ത അറിഞ്ഞപ്പോള്‍ അബൂലഹബ് സന്തോഷിച്ചു.
43- സന്തോഷത്തിന്റെ ഭാഗമായി അബൂലഹബ് ഒരടിമയെ മോചിപ്പിച്ചു.
44- തല്‍ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ ആശ്വാസം ലഭിക്കുന്ന വിവരം ഹദീസിലുണ്ട്.
45- ഈ പറഞ്ഞ കാര്യങ്ങളത്രയും മുജാഹിദ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ അല്‍മുര്‍ശിദിലും അല്‍ഇര്‍ശാദിലും അല്‍മനാറിലും ഉള്ളവയാണ്.
ഇനി പറയൂ, ആരാണ് ബിദ്അത്ത് ചെയ്തവര്‍?
ആരാണ് ശിര്‍ക്ക് ചെയ്തവര്‍?
ആരാണ് ബിദ്അത്തിന് നേതൃത്വം നല്‍കിയവര്‍?
ആരാണ് പുരോഹിതന്‍മാര്‍?
ആരാണ് തീറ്റക്കൊതിയന്‍മാര്‍?
ആരാണ് നരകത്തില്‍ പോകാനര്‍ഹന്‍?
ആര്‍ക്കാണ് തൊലിക്കട്ടി കൂടുതലുള്ളത്?
മാന്യവായനക്കാര്‍ ചിന്തിക്കൂ…!
ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും മൊത്ത കുത്തകക്കാരായ ‘അനാക്രോണുകളും’ അല്ലാത്തവരുമായ പുതിയ വഹാബി കൂട്ടം മൗലിദിനെയും നബിദിനാഘോഷത്തെയും വിമര്‍ശിച്ച് എഴുതിയത് മുഴുവനും ആദ്യം കൊള്ളുക സ്വന്തം ‘പിതാക്കള്‍ക്ക’ല്ലേ? അങ്ങനെവരുമ്പോള്‍ സ്വന്തം ജനയിതാക്കളെ പുരോഹിതന്‍മാരെന്നും മുബ്തദിഉകളെന്നും, ഖുറാഫികളെന്നും, ശാപ്പാട്ട് വീരന്‍മാരെന്നും നരകാവകാശികളെന്നും മറ്റും മറ്റും വിശേഷിപ്പിക്കാനുള്ള ‘മഹാഭാഗ്യം’ വഹാബികള്‍ക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്. അതുപോലെ തന്നെ, മൗലീദും നബിദിനാഘോഷവും നടത്താത്തവര്‍ പടച്ചവനെ പേടിയില്ലാത്തവരും, പരലോകത്തില്‍ വിശ്വാസമില്ലാത്തവരും, മൗലീദില്‍ പങ്കെടുക്കാന്‍ തൗഫീഖ് ലഭിക്കാത്തവര്‍ ഭാഗ്യം കെട്ടവരാണെന്നും മറ്റും സ്ഥാപക നേതാക്കന്‍മാര്‍ പറഞ്ഞത് ആരെ ഉദ്ദേശിച്ചായിരിക്കാമെന്ന് വായനക്കാര്‍ ചിന്തിച്ചുനോക്കൂ! തങ്ങള്‍ക്ക് തിരുത്തുമായി തങ്ങളുടെ കൊച്ചനുയായികള്‍ വരുമെന്ന് കെ.എം. മൗലവിക്കും കൂട്ടര്‍ക്കും തോന്നലുണ്ടായതു കൊണ്ടായിരിക്കുമല്ലോ അവരന്നു തന്നെ ഇങ്ങനെയൊക്കെ രേഖപ്പെടുത്തിവെച്ചത്!

ഏതായാലും, അനുയായികളെ പിഴപ്പിച്ച ശേഷം നേതാക്കളും നേതാക്കളെ പിന്‍പറ്റിയ അനുയായികളും പരലോകത്ത് വെച്ച് തമ്മില്‍ തമ്മില്‍ കുറ്റപ്പെടുത്തുമെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
ഇവര്‍ ഇവിടെ നിന്ന് തന്നെ ‘തല്ല്’ തുടങ്ങിയിരിക്കുന്നു. അനുയായികളെ കുറ്റപ്പെടുത്തുന്ന നേതാക്കളും നേതാക്കളെ വഴിപിഴച്ചവരാക്കി ചിത്രീകരിക്കുന്ന അനുയായികളും? ഇങ്ങനെയൊരു നേതൃത്വവും അനുയായി വൃന്ദവും വഹാബികളിലല്ലാതെ ലോകത്തെവിടെയെങ്കിലും കാണാനൊക്കുമോ?
ഇപ്പോള്‍ ചില പയ്യന്‍മാര്‍ നേതാക്കള്‍ അന്ന് പറഞ്ഞതൊക്കെ ‘ഇടക്കാല ധാരണകളായിരുന്നു’വെന്ന ‘കൊഴുപ്പന്‍’ മറുപടിയാണ് പറയുന്നത്?
എന്നാല്‍ വഹാബികളുടെ ഒടുക്കത്തെ ധാരണയനുസരിച്ച് 2001 ജൂണ്‍ 4ന് മുമ്പ് മരിച്ചുപോയവരൊക്കെ തൗഹീദ് പൂര്‍ണ്ണമാകാതെയാണ് മരിച്ചുപോയിട്ടുള്ളത്. 2001 ജൂണ്‍ 4ന് ചേര്‍ന്ന കെ.ജെ.യു യോഗ തീരുമാനങ്ങള്‍ പേജ്-11 നോക്കുക.
കെ.എം. മൗലവിക്കും കൂട്ടര്‍ക്കും തെറ്റ് പറ്റിയെന്നും ഇടക്കാല ധാരണയായിരുന്നുവെന്നും പറയുന്നത് കെ.എം. മൗലവിയല്ല, ചില കുട്ടിമൗലവിമാരാണ്. പിന്‍ഗാമികള്‍ തിരുത്തിയതെങ്ങനെ മരിച്ചുപോയവരുടെ അഭിപ്രായമാവുക?

അല്ലെങ്കിലും ചിത്തരോഗി ഗര്‍ഭംധരിച്ചതുപോലെ എന്തൊക്കെയാണ് പറയുന്നതെന്ന് ഒരു ദിശാബോധവുമില്ല. ഇപ്പോള്‍ തിരുത്തിയോ, ഇല്ലെയോ എന്നതില്‍ പോലും തര്‍ക്കത്തിലാണ്. ഈ രണ്ട് പ്രസ്താവനകള്‍ കൂടി ശ്രദ്ധിച്ചു നോക്കുക.

1- ”നദ്‌വത്തുല്‍ മുജാഹിദീന്‍ മുന്നോട്ടുവെച്ച ഒരാശയവും തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യേണ്ടി വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയുമടിസ്ഥാനത്തില്‍ ആദര്‍ശങ്ങളും നയങ്ങളും സ്വീകരിച്ചത് കാരണമാണ് ഈ മേന്മ കൈവന്നത് എന്നതില്‍ തര്‍ക്കമില്ല.” (എറണാകുളം സമ്മേളന സുവനീര്‍, പേജ് 54).

2- ”അപ്പപ്പോള്‍ ലഭ്യമായ തെളിവുകളുടെ വെളിച്ചത്തില്‍ നമ്മുടെ തെറ്റായ ധാരണകളെ നാം തിരുത്തി. പിന്നീട് കൂടുതല്‍ പ്രബലവും വ്യക്തവുമായ തെളിവുകള്‍ ലഭിച്ചപ്പോള്‍ നമ്മുടെ ചില ധാരണകളെ വീണ്ടും തിരുത്തേണ്ടിവന്നു.”(കെ.എന്‍.എം. പ്രബന്ധം, പേജ് 5).

ഇപ്പോള്‍ വഹാബികള്‍ ജിന്നുകള്‍ക്കും, ശൈത്വാന്‍മാര്‍ക്കും കൂടി നില്‍ക്കപ്പൊറുതി കൊടുക്കാതെ അവയെല്ലാം ആട്ടിപ്പിടിച്ചു കോഹിനൂരിലെ സ്ഥാപനത്തില്‍ കൊണ്ടുപോയി ഗവേഷണത്തിന് വിധേയരാക്കി പരിശോധിച്ചുവിടുകയാണ്. പരിശോധനാഫലവും പുറത്തുവന്നു കൊണ്ടിരിക്കുന്നു. അഥവാ- അദൃശ്യ സൃഷ്ടികളായ ജിന്ന്, ശൈത്വാന്‍മാരില്‍ നിന്ന് ഗുണവും ദോഷവും ഉണ്ടാകാം എന്നതത്രെ ഗവേഷണ ഫലം! അപ്പോള്‍ അല്ലാഹു അല്ലാത്തവരില്‍ നിന്ന് മറഞ്ഞ വഴിക്ക് ഗുണവും ദോഷവും ഉണ്ടാവാമെന്ന് വിശ്വസിക്കുന്നതിനാല്‍ വഹാബികളുടെ നിലവിലുള്ള തൗഹീദിന്റെ നിര്‍വചനം പൊളിച്ചെഴുതാന്‍ സമയമായിരിക്കുന്നു.

ഇതുവരെ പറഞ്ഞിരുന്ന തൗഹീദ് നിര്‍വചനം ഇടക്കാല ധാരണയാണെന്നും ഒടുക്കത്തെ ധാരണ ഇന്നതാണെന്നും, ഇനിയും ഇടയില്‍ പല ധാരണകളും കടന്നുകൂടാന്‍ സാധ്യതയുണ്ടെന്നും തീരുമാനിത്തിലെത്തി പുരോഹിത സഭയെ കൊണ്ട് ഒപ്പ് വെപ്പിക്കാന്‍ വൈകിക്കൂടാ!

വല്ലാത്തൊരു ഊമ്! എന്ത് തോന്നിവാസവും ഖുര്‍ആനിന്റെയും ഹദീസിന്റെയും പേരില്‍ വെച്ചുകെട്ടാന്‍ തൊലിക്കട്ടിയുള്ള നേതൃത്വവും കണ്ണും ചിമ്മി വിഴുങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന അനുയായികളും.
കേരള വഹാബീ ചരിത്രത്തില്‍ ഇങ്ങനെയൊരു കാലഘട്ടം മുമ്പുണ്ടായിട്ടുണ്ടോ?

09/07/2017

വാഹാബികളും തൗഹീദുകളും

പടയെ പേടിച്ചു പന്തളത്ത് ചെന്നപ്പോൾ. ??

തൗഹീദ് പഠിപ്പിക്കാനാണ് അവർ വന്നത്. സമുദായത്തെ ശിര്ക്ക് വിമുക്തമാക്കാനാണന്നും പറഞ്ഞാണ് അവർ ഇറങ്ങിയത്. *ഇബ്നുതീമിയ്യയിൽ നിന്ന് അനന്തരം കിട്ടിയ എട്ടാം നൂറ്റാണ്ടിലെ പൊട്ടത്തരത്തിന്റെ "പേറ്റന്റ്   ഓഫ് വഹാബിസം"*എന്ന കമ്പനി രൂപീകരിച്ച് സ്വന്തമാക്കി.
മൂലധനം കമ്മിയായപ്പോൾ ഈജിപ്ഷ്യൻ ത്രിമൂർത്തികളുടെ തലമണ്ടയിൽ ഉദിച്ച വെളിപാടുകൾ കൂടി കൂട്ടിച്ചേർത്തു.
ഒരു പരുവത്തിൽ കെട്ടി പൊക്കി വരികയായിരുന്നു ഡ്യൂപ്ലിക്കേറ്റ്‌ തൗഹീദിന്റെ മിഥ്യാസൗധം.

അപ്പോഴാണ്‌ വിജന പ്രദേശത്ത് നിന്ന് ആ വിളി വന്നത്.
*യാ ഇബാദല്ലാഹ് ... അഈനൂനീ* ...
നേരം വെളുക്കുവോളം വെള്ളം കോരിയ കുടം വീണുടഞ്ഞു!!!
അതിനു മുമ്പേ കക്ഷം വടിക്കൽ പോലെയുള്ള ജനകീയ കാമ്പയിനുകൾ കൂട്ടിച്ചേർത്ത് തൗഹീദിൽ വെള്ളം ചേർത്തു എന്ന് പരിഭവം പറഞ്ഞു, ഒന്നും രണ്ടും പറഞ്ഞു നെടുകെ ഒന്ന് പിളർന്നിരുന്നു.

*ആകെ കൂടി മലയാള മണ്ണിലെ ഈമാനിന്റെ പച്ചപ്പ് വാടാതെ സൂക്ഷിക്കുന്ന ഉമ്മത്തുമായി തൗഹീദിന്റെ പേരിൽ യുദ്ധം ചെയ്യാൻ ഇറങ്ങി*, അവസാനം പട കഴിഞ്ഞപ്പോൾ ഗനീമതായി കിട്ടിയത് പത്ത് പതിനാറു തൗഹീദുകൾ!!!
കിട്ടിയവർ കിട്ടിയവർ കയ്യിൽ കിട്ടിയ തൗഹീദുമായി പരക്കം പാഞ്ഞു. ചിലര് ഓടിയത് അമ്പല മുറ്റത്തെക്ക്. ചിലര് കിതാബ് ഓതാൻ ഗൾഫിലേക്ക്. ഒരു കൂട്ടർ ജിന്നിന്റെ പിന്നാലെ . വേറെ ഒരു കൂട്ടർ സിറിയയിൽ ആട് മേയ്ക്കാൻ,. മറ്റു ചിലർ പുതിയ ഒരു കെ എൻ എം തട്ടികൂട്ടി ദിവാ സ്വപ്നവും കണ്ടു കൊണ്ടിരുന്നു..  മൌലവിമാരുടെ താടിയുടെ നീളം കൂടും തോറും തൗഹീദിന്റെ എണ്ണവും പെറ്റു പെരുകി...

*ആർക്കും തൗഹീദ് ഇല്ല, ഞങ്ങൾക്കൊഴികെ*- *എന്നതായി ഓരോ ഗ്രൂപിന്റെയും നിലപാട്*.!!!

ഖവാരിജുകളെ കുറിച്ച് " *അൽ ഫര്ഖു ബൈനൽ ഫിറഖി* "ൽ പറഞ്ഞത് അക്ഷരാർഥത്തിൽ ഇവരുടെ കാര്യത്തിലും ശരിയായി: " *അങ്ങനെ ഖവാരിജുകൾ ഉടലെടുത്തു. അവർ ഇരുപത് സംഘങ്ങൾ ആയിരുന്നു. ഓരോ സംഘവും അവർ അല്ലാത്ത സംഘങ്ങളെയെല്ലാം കാഫിറാക്കി*" .

..........

ബുദ്ധി എന്ന അപാരമായ അനുഗ്രഹം അല്ലാഹുവിൽ നിന്ന് ലഭിച്ചവർക്ക് ഈ ആധുനിക ഖവാരിജസത്തുകളിൽ നിന്നും രക്ഷപ്പെടാം...

07/07/2017

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

ഒഹാബികൾക്ക്‌ ഇത്‌ വരെ ഉത്തരം കിട്ടാത്ത 40 ചോദ്യങ്ങൾ....





(1)മുജാഹിദുക്കളെ,നിങ്ങൾ തൗഹീദാണെന്ന് അവകാശപ്പെടുന്ന വഹാബിസം കേരളത്തിൽ കൊണ്ടാവന്നത് വക്കം മൗലവിയാണെന്ന് നിങ്ങളുടെ പത്രം പറയുന്നു. അന്നും അതിനു മുമ്പും ഇവിടെ ഉണ്ടായിരുന്നവർ മുശ്രിക്കുകളായിരുന്നോ???


(2)തുടക്കത്തിൽ ഉന്നയിച്ച ആശയങ്ങളിൽ ഏതെങ്കിലും ഒന്ന് അതേപടി ഇന്ന് വഹാബിസത്തിൽ നിലനിൽക്കുന്നതായി തെളിയിക്കാമോ???

(3)ഇസ്ലാമിക ശരീഅത്ത് കാലത്തിനൊത്ത് ഭേദഗതി ചെയ്യപ്പെടേണ്ടതാണെന്ന നിങ്ങളുടെ വാദം ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ തെളിയിക്കാമോ???

(4)ലാഇലാഹ ഇല്ലല്ലാഹു എന്നതിന് അല്ലാഹു അല്ലാതെ ചോദിക്കാൻ അർഹിനില്ലെന്ന ഉമർ മൗലവിയുടെ അർത്ഥം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ???

(5)യാ സുൽ താനൽ ആരിഫീൻ അഹ് മദൽ കബീരി രിഫാഈ അഗ്സ് നീ ( രിഫാഈ ശൈഖേ എന്നെ സഹായിക്കണേ ) എന്ന് അരെങ്കിലും പറഞ്ഞാൽ അത് രിഫാഈ ശൈഖിനെ കൊണ്ട് ശറഇൽ അനുവദനീയമായ തവസ്സലാണെന്ന കെ.എം മൗലവിയുടെ ഫത് വയെ കുറിച്ച് നിങ്ങൾ എന്ത് പറയുന്നു.?
ഇങ്ങിനെ ഫത്‌വ കൊടുത്തത് കൊണ്ട് നിങ്ങളുടെ മഹാനായ വലിയ മൗലവി കാഫിറാണ ന്ന് നിങ്ങൾ പറയുമോ???

(6)നബി(സ) യുടെ ഖബറിനടുത്ത് പോയി ഒരു സ്വഹാബി സങ്കടം പറഞ്ഞ വിവരം ഉമർ (റ)നെ ധരിപ്പിച്ചപ്പോൾ അതിന് അംഗീകാരം നൽകിയ ഉമർ (റ) കാഫിറായിരുന്നോ???

(7)അല്ലാഹുവിനെയും നിബിയെയും സത്യവിശ്വാസികളെയും രക്ഷാധികാരികളാക്കിയവരാണ് എന്ന് ഖുർആൻ പരിഭാഷയിൽ എഴുതിയ ഉമർ മൗലവി മുശ് രിക്കാണെന്ന വാദമുണ്ടോ???

(8)മരിച്ചവരോട് ചോദിക്കുന്ന! സുന്നികളുടെ കാര്യങ്ങളെല്ലാം ഇവിടെ പരിഹരിക്കപ്പെട്ടോ? എന്നു ചേദിക്കുന്ന നിങ്ങളോട് അല്ലാഹു വിനോട് മാത്രം ചോദിക്കുന്ന നിങ്ങളുടെ പ്രശ്നങ്ങളും മുഴുവനായി പരിഹരിക്കപ്പെട്ടോ എന്ന് ഞങ്ങളും ചോദിച്ചാൽ നിങ്ങൾ എന്ത് പറയും???

(9)ഏതെങ്കിലും ഒരു സഹായം മരണപ്പെട്ടവർ നൽകിയില്ല എന്നത് കഴിവില്ല എന്നതിന് തെളിവാണോ ?
എങ്കിൽ ബദ്റിൽ മുഅമിനീങ്ങളെ സഹായിച്ച റബ്ബ് ഉഹ്ദിൽ സഹായിക്കാതിരിക്കുന്നത് സഹായിക്കാൻ കഴിയാത്തത് കൊണ്ടാണോ???

(10)കെഎം മൗലവി സർവ്വാധരണീയനാണെന്നും അദ്ദേഹത്തിന്റെ പാണ്ഡിത്യം എതിരാളികൾ പോലും വില മതിക്കുന്നു  എന്നും എഴുതിയ നിങ്ങൾ തെന്നെ അദ്ദേഹത്തിന്റെ രചനകളെ പുഛിച്ചു തള്ളുന്നത് ഏത് അസുഖത്തിന്റെ അടിസ്ഥാനത്തിലാണ്???

(11)മരണ ശേഷം കറാമത്ത് വെളിവാകുമെന്നും അതിന് ഖുർആനും ഹദീസും തെളിവാണെന്നും വഹാബി പണ്ഡിത സംഘടന പറയുമ്പോൾ അങ്ങനെ ഒന്നില്ലെന്ന് " ശബാബ് " പത്രം പറയുന്നു ഇതിൽ ഏതാണ് ശരിയായ തെന്ന് ലക്ഷ്യ സഹിതം പറയാമോ???

(12)ഇന്ന് സുന്നികൾ കൊണ്ടാടുന്ന അതേ രൂപത്തിൽ തന്നെ നബി (സ) യുടെ ജന്മദിനം കൊണ്ടാടണമെന്നും മൗലീദ് പാരായണം നടത്തണമെന്നും ശാപ്പാടുണ്ടാക്കണമെന്നും നബിദിനയോഗങ്ങൾ സംഘടിപ്പിക്കണമെന്നും നബിദിനം കഴിക്കാൻ കമ്മിറ്റിയും നേർച്ചപ്പെട്ടിയും സ്ഥാപിക്കണമെന്നും നിങ്ങൾ ഇന്നും ആദരിക്കുന്ന വഹാബീ നേതാക്കൾ കേരള മുസ്ലികളോട് മലയാളത്തിലും മറ്റുള്ളവരോട് ഇതര ഭാഷയിലും കൽപ്പിച്ചത് നിഷേധിക്കാമോ???

(13)ഇതൊന്നും ചിന്തിക്കാതെ സുന്നികൾ കാഫിറുകളാണെന്ന് എഴുതിയ നിങ്ങൾക്ക് നിങ്ങളുടെ നേതാക്കളും കാഫിറായിരുന്നു എന്ന് വാദമുണ്ടോ???

(14)മഹാന്മാരുടെ പേരിൽ അറുക്കപ്പെട്ടന്ന മാംസം പന്നി മാംസത്തേക്കാൾ കടുത്തതാണെന്ന് എഴുതിയ നിങ്ങൾ തന്നെ പലപ്പോഴും മൗലിദ് റാത്തീബ് സദ്യകളിൽ പങ്കെടുക്കുന്നതെന്ത് കൊണ്ട്???

(15)മഹത്തുക്കൾക്ക് മറഞ്ഞ കാര്യം അറിയില്ല എന്ന ആധുനിക വഹാബിയുടെ വാദത്തിന്റെ ലക്ഷ്യങ്ങളൊന്നും കെ.എം.മൗലവിക്ക് തിരിഞ്ഞില്ലന്ന് വാദമുണ്ടോ ?ഈ വിഷയത്തിൽ ജാഹില് നിങ്ങളോ ? കെ.എം.മൗലവിയോ ???

(16)നിങ്ങളുടെ അഞ്ചാം ക്ലാസിലെ പുസ്തകത്തിൽ വുളുവിന്റെ ഫർള് 6 ആയിരുന്നത് 4 നാലാക്കി ചുരുക്കാൻ നിങ്ങളുടെ ഓഫീസിൽ ജിബ്രീൽ വന്നിരുന്നോ???

(17)പിൻദ്യാരത്തിലൂടെ കാറ്റ് പോയാൽ വുളു മുറിയാൻ നാറുകയോ പൊട്ടിതെറിക്കുകയോ വേണമെന്ന കോയ കുട്ടി ഫാറൂഖിന്റെ ഫത് വപോട്ടി തെരിക്കാതെ ബാക്കിയുണ്ടോ ???

(18)1983 വരെ നിസ്കാരത്തിന്റെ ഫർള് 14 ആണന്ന് വാദിച്ച നിങ്ങൾ83 ന് ശേഷം പത്താക്കി ചുരുക്കിയ യത് എന്ത് കൊണ്ട് ?1985മൂന്നാ ക്ലാസിൽ അത് വീണ്ടു oചുരുക്കി 9 ആക്കിയത് ഏത് അടിസ്ഥാനത്തിലാണ് ? ഈ 9 നാല് കൊല്ലത്തിന് ശേഷം 14 ആയി ഉയർത്തിയത് ?ഓ ... വർഗ മേ എന്ത് ന്യായമാണുള്ളത് ജിബ്രീൽ ഇതിനായി എത്ര തവണ വന്നു ???

(19)നിസ്കാരത്തിൽ നെഞ്ചിന്റെ യും പൊക്കിളിന്റെയും ഇടയിൽകൈകെട്ടലാണ് സുന്നത്ത് എന്ന് നിങ്ങളുടെ അമലിയാത്തിൽ എഴുതിയ മുൻ വഹാബീ നേതാക്കൾ ഖുറാഫി തളിയിരുന്നോ ???

(20)അത്തഹിയ്യാത്തിൽ നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ നേരിട്ട് വിളിച്ച് നിങ്ങൾ സലാം പറയുന്നല്ലോ ?നിങ്ങളുടെ വാദ പ്രകാരം ഇത് ശിർക്കല്ലേ ???

(21)1982 വരെ സുബ്ഹി യുടെ ഖു നുത്ത് സുന്നത്താണെന്ന് നിങ്ങൾ പഠിപ്പിച്ചില്ലേ? ശേഷം അത് നീക്കം ചെയ്തത് ജിബ്രിൽ വന്നതുകൊണ്ടാണോ? ??

(22)1975 വരെ മദ്രസാ പാഠപുസ്‌തകത്തിൽ  തല മറക്കൽ സുന്നത്താണെന്ന് എഴുതിയ നിങ്ങൾ ഇപ്പോൾ അത് ബിദ്അത്താണെന്ന് പറയാൻ കാരണമെന്ത് ???.

(23)തറാവീഹ് 20 റക്അത്താണെ ന്നും അത് റമളാൽ മാത്രമുള്ള സുന്നത്ത് നിസ്കാരമാണെന്നും വ്യ ക്തമാക്കിയ കെ.എം.മൗലവി ഇ.കെ, മൗലവി.എം .സി .സി .മൗലവി തുടങ്ങിയവർ ജാഹിലുകളായിരുന്നോ ?അതോ നിങ്ങളാണോ ജാഹിലുകൾ വെ കതമാക്കാമോ ???

(24)മറഞ്ഞ മയ്യിത്തിന് നിസ്ക്കരിക്കൽ പ്രവാചക .ചര്യയാണെന്ന് മുൻ വഹാബിനേതാക്കളും മറഞ്ഞ മയ്യത്തിന് നിസ്കരിക്കുന്നതിന് ഒരു അടിസ്ഥാനവുമില്ലെന്ന് എടവണ്ണ സുല്ലമി യും വാദിക്കുന്നു നിങ്ങൾ ഏതിലാണ് ഇപ്പോൾ ഉള്ളത് ???

(25)സുജൂദിൽ അവനവന്റെ " ഭാഷയിൽ പ്രാർത്ഥിക്കണമെന്ന് വഹാബി നേതാവ് കോയക്കുട്ടി ഫാറൂഖിയുടെ വാതത്തെക്കുറിച്ച് നിങ്ങൾ എന്ത് പറയുന്നു. ???

(26)ഖുത് ബക്ക്  ശർ തുകളും  ഫർളുകളും ഇല്ല എന്ന വാഴക്കാട് മൗലവിയുടെ വാദം തെളിയിക്കാമോ ???

(27)13 നൂറ്റാണ്ട് വരെ ലോകത്ത് എവിടെയെങ്കിലും അറബിയല്ലാത്ത ഭാഷയിൽ ഖുതുബ: നിർവ്വഹിച്ചതായി തെളിയിക്കാമോ???

(28) മട്ടാഞ്ചേരിയിലെ വഹാബി പള്ളിയിൽ മലയാള ഖുതുബ നടത്തിയതിന് മുമ്പ്  കേരളത്തിൽ ഈ പ്രവർത്തനം നടത്തപ്പെട്ടതായി തെളിയിക്കാമോ???

(29)നിങ്ങളുടെ വാദമനുസരിച്ച് നിസ്കാരത്തിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള ബാങ്കും സലാമും നിസ്കാരവും ജനങ്ങൾക്ക് തിരിയുന്ന ഭാഷയിൽ ഒരോ രാജ്യത്തും നടത്തിക്കൂടെ.???

(30)പൂർവ്വകാലങ്ങളിൽ ഖുതുബ അറബിയിൽ മാത്രമായിരുന്നു നിർവഹിച്ചത് എന്നും അറബിയല്ലാത്ത ഭാശയിൽ ഖുത ബ നിർവഹിച്ചതാ ഒരു ഗ്രന്ഥത്തിലും രേഖപെടുത്തിയി നാം കണ്ടിട്ടില്ലന്നും എഴുതിയKM മൗലവി ഖുറാഫിയാ യി രുന്നോ?
എങ്കിൽ ജുമുഅ ഖുതുബ എന്ന ആ പുസ്തകം പ്രസിദ്ധീകരിച്ചത് കേരള നജ് വത്തൽ മുജാഹിദീൻ ആണ് അപ്പോൾ നിങ്ങൾ സകലരും കുറാഫികളാണല്ലേ ???

(31)നബി തങ്ങളുടെ ഭാര്യമാരോ പെൺമക്കളോപരപുരുഷൻമാർ പങ്കെടുക്കുന്ന ജുമുഅക്കോ ജമാഅത്തിനോ പോയതായി തെളീക്കുന്ന ആയത്തോ ഹദീസോ തെളീക്കാമോ???

(32)നോബിന് നിയ്യത്ത് വേണമെന്ന നിങ്ങളുടെ മുൻ നിയമ വും വേണ്ട എന്ന പുതിയ നിയമവും ഇതിൽ ഏതിലാണ് ഇപ്പോൾ നിങ്ങളുള്ളത്???

(33)കണക്കു കൂട്ടി മാസമുറപ്പിക്കുന്നത് ഖവാരിജുകളുടെ അടയാളമാണന്ന് അൽമനാർ എഴുതിയത് നിങ്ങൾ മറന്നോ ?അൽ മനാറിൽ പറഞ്ഞ ഖവാരിജികളിൽ പെടാത്തവരായി നിങ്ങളിൽ ആരെങ്കിലും ഉണ്ടോ ???

(34)നാലാലൊരു മദ്ഹബ് തഖ്ലീദ് ചെയ്യുന്നത് കുഫ്|  റാണന്ന നിങ്ങളുടെ വാദ പ്രകാരം ഹബലി മദ്ഹബ് കാരനായിരുന്നന്ന് നിങ്ങൾ തന്നെ എഴുതിയ നിങ്ങളുടെ നേതാവ് ഇബ്നു അബ്ദുൽ വഹാബ് കാഫിറാണോ ???

(35)എല്ലാ പ്രവാചകന്മാരും സാധാരണ മനുഷ്യനാണന്നും നബി തങ്ങളെ സാധാരണ കാരനല്ല എന്ന് വിശ്വസിക്കുന്നവൻ ഇസ്ലാമിൽ നിന്ന് പുറത്താണന്നും നിങ്ങൾ പറയുമ്പോൾ നിങ്ങളുടെ മുൻ നേതാക്കന്മാർ മുഴുവനുo കാഫിറുകളായിരിക്കേണ്ടതല്ലേ ? നിങ്ങളുടെ മുൻഗാമികൾ ജൂതരും കാഫിറുകളുമാണന്ന് നിങ്ങൾ സമ്മദിക്കുന്നുണ്ടോ ???

(36)നബി തങ്ങൾ ശാരീരികമായും ആത്മീയമായും അസാധാരണ വെകതിയായിരുന്നും നബി തങ്ങളുടെ മലവും മൂത്രവും ദുർഗ ന്ധമില്ലാത്തതാണന്നും അൽമുർശിദിലും നബി തങ്ങ സാധാരണക്കാരനന്ന് പറയുന്ന വഹാബികൾ കാഫിറുകളാണന്ന് ഉമർ മൗലവി സൽസബീലിൽ എഴുതിയതും നിങ്ങളുടെ പുതിയ നിയമത്തിന് എതിരല്ലേ മുർശിദിലും സൽസബീലിലും വന്നത് നിഷേധിക്കാമോ ???

(37)സ്വഹാബത്തിന്റെ പ്രവർത്തനം ദീനിൽ തെളിവല്ലന്ന് പറഞ്ഞ നിങ്ങളുടെ വാഴക്കാടൻ മൗലവിയും സ്വഹാബത്തിനെ പിന്തുടർന്നാൽ അല്ലാഹു തൃപ്തിപെട്ടു എന്ന് പറയുന്ന ഖുർആനുo തമ്മിലുള്ള ബന്ധം വ്യകതമാക്കാമോ ???

(38തനിശിർക്കും കുഫ് റുമാണന്ന് നിങ്ങൾ ആണയിട്ട്പറയുന്ന റാതീബ് ഖുതുബിയ്യത്ത് മൗലിദ് തുടങ്ങിയവ അച്ചടിച്ചു പ്രസിദ്ധീകരിക്കുന്നത് കൂടുതലും തിരൂരങ്ങാടിയിലെ വഹാബി പ്രസ്സിൽ നിന്നാണല്ലോ ഇതിന്റെ വിധി എന്താണ് ഒന്ന് വെക്തമാക്കാമോ ???

(39)ഇന്നലെ ഒന്ന് ,ഇന്ന് മറ്റൊന്ന്, നാളെ രണ്ടുമല്ലാത്ത പുതിയ ഒന്ന്, ഇങ്ങിനെ പോവുന്ന നിങ്ങളെ സബ ന്ധിച്ച്
പരസ്പരവൈരുദ്ധ്യങ്ങളായ വാദം ഉന്നയിക്കുന്നവർ കള്ളൻമാരാണന്ന് നിങ്ങളുടെ അൽമുർഷിദിൽ എഴുതിയ 100മാർക്ക് നൽകേണ്ട ഈ വലിയ സത്ത്വത്തെ
നി ശേധിത്തിനാവുമോ ???

(40)കേരളത്തിൽ നിങ്ങൾ എട്ടും പത്തുമായി പിരിഞ്ഞപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു എല്ലാവരെയും മുശ് രിക്കാക്കിയതാണല്ലോ? ഇപ്പോൾ നിങ്ങൾ ഒന്നായിട്ടുണ്ടങ്കിൽ ആരെല്ലാമാണ് ശഹാദത്ത് ചൊല്ലിയത് അതോ ശഹാദത്ത് ചോല്ലേണ്ടതില്ല എന്നരു പുതിയ നിയമം നിങ്ങളുടെ മതത്തിൽ പാസാക്കിയോ ???


103 ബഡായികളും വഹാബികളും.


1-അല്ലാഹുവിന്നു രണ്ട് കൈകളുണ്ട് --ഷാര്‍ജ സലഫി സലാഹി 2-അവന്റെ രണ്ടു കയ്യും വലതു ഭാഗത്താണ് --ഷാര്‍ജ സലഫി സലാഹി 3-അള്ളാഹുആകാശത്തിന്നു മുകളില്‍ സിംഹാസനത്തില്‍ഇരിക്കുന്നവനാണ്4-ആകാശം അവന്റെവലതു കയ്യിലും ഭൂമി ഇടതു കയ്യിലുമാണ്‌5-കുട്ടികള്‍പന്ത് എറിയുന്നത് പോലെ ഭൂമിയെ അവന്‍ എറിയുന്നതാണ് --ഷാര്‍ജ സലഫി6-അല്ലാഹുവിന്നുഊര ഉണ്ട് എന്നത് അപ്പടി സ്വീകരിക്കലാണ്സലഫുകളുടെ രീതി - ഇസ്ലാഹ് മാസിക7-എം എം അകബരെന്നഞാന്‍ ദൈവ വിശ്വാസം എന്നാ പുസ്തകത്തില്‍ പ്രബഞ്ചാതീതനായദൈവം പ്രബഞ്ചന്കള്‍ക്ക് പുറത്തു എഴ് ആകാശത്തിനുമുകളില്‍സിംഹാസനലൂടനയിരിക്കുന്ന സെചാതിപതിയ്യായ ചക്രവര്‍ത്തിയാനെന്ന ധാരണ ഇസ്ലാം വളര്‍ത്തുന്നില്ല എന്ന് ഞാന്‍ പണ്ട് എഴുതിയത് എനിക്കുഅറിവില്ലാത്ത സമയത്താണ് അള്ളാഹു സിംഹാസനത്തില്‍ഇരിക്കുന്നവാന് - എം എം അക്ബര്‍8- അബുജഹ്ല്‍ അല്ലാഹുവിനെ അറിഞ്ഞ ആളാണ് --ഷാര്‍ജ സലഫി9-അബുജഹ്ല്‍അല്ലാനെ ഖാലിഖായി അംഗീകരിച്ച ആളാണ്‌ --ഷാര്‍ജ സലഫി 10-അബുജഹ്ല്‍അള്ളാനെ റാസികായി അംഗീകരിച്ച ആളാണ്‌ -ഷാര്‍ജസലഫി11-അവര്‍ അള്ളാനെറബ്ബായി അംഗീകരിച്ചവരാണ്,12-അല്ലാഹുവിന്നുവേണ്ടിയവര്‍ നോമ്പ് അനുഷ്ട്ടിച്ചവരാണ്13-അല്ലാഹുവിന്നു വേണ്ടി അവര്‍ നേര്ച്ച വഴിപാടുകള്‍ നടത്തിയവരാണ്14-അല്ലാഹുവിന്നുവേണ്ടിയവര്‍ ഇഅത്തികാഫിരുന്നവരാണ് --ഷാര്‍ജ സലഫി-- അബുജഹ്ല്‍ വിളിക്കുന്ന അല്ലാഹുവും നാം വിളിക്കുന്ന അല്ലാഹുവും ഒന്നാണ് ഷാര്‍ജ സലഫി 15-അള്ളാഹുആദ്യമായി പടച്ചത് രസൂലുല്ലാഹി തങ്ങളുടെ നൂറാണെന്നത് കള്ളാകഥയാണ്16-നബിയെ കുറിച്ച്ലോകം പടക്കാന്‍ കാരണ ക്കാരന്‍ എന്ന് പറയാന്‍പാടില്ല17-മുഹമ്മദ്‌ നബിഒരു സാധാരണ മനുഷ്യനാണ് 18-ഒരാളോട്പുഞ്ചിരിക്കുന്ന പുണ്യം പോലും നബി ദിനത്തിന് ഇല്ല-ബാലു 19-നബി ജന്മത്തില്‍സാവ തടാകം വറ്റിയതും അഗ്നി കുണ്ഡം കെട്ട് പോയതും കള്ള കഥയാണ് .സലാഹി20-നബിയുടെ പ്രഗീര്‍ത്തനംചേര്‍ന്ന നാരിയ്യത്തു സ്വലാത്ത് നരകത്തിലെക്കുള്ളതാണ്.അബ്ദുല്‍ കാദര്‍ മൌലവി21-ഏതുസ്വാലത്തിലും സെയ്യദിന ചേര്‍ക്കാന്‍പാടില്ലാത്തതാണ് -ഷാര്‍ജ സലഫി22-നബിമാര്‍ പൂര്‍ണമായിഅല്ലാഹുവിനെ കീഴ്പെട്ടവരല്ല --സല്സബീല്‍23-നബിയെപ്രഗീര്തിക്കാന്‍ (മദഹു പറയാന്‍) ഖുറാനില്‍ ഒരു തെളിവും ഇല്ല -ആധികാരികമായി ഞാന്‍ പറയുന്നു vellu വിളിക്കുന്നു--ബാലു24-ഇസ്ലാമിന്നുഭയക്കാനുള്ളത് ജോര്‍ജ് ബുഷിന്റെ കടന്നു വരവല്ല വാര്‍ഷിക പ്രബാഷനംനടത്തുന്നവര്‍(സമാധാനി)ഇഖ്‌ബാലിന്റെ കവിതളിലൂടെ നബിയെ വര്‍ണിക്കുന്നതാണ്25-കേരളത്തിലെ മുസ്ലിയാക്കന്മാര്‍ദീനിന് തെളിവല്ലാത്തത് പോലെ സ്വഹാബികളുംദീനില്‍ തെളിവല്ല26-ശരീരം ജീര്‍ണിച്ചുനശിക്കാതിരിക്കാന്‍ വേണ്ടിയാണുനബിയെ മറമാടിയത്- ജനാബാതെ ഇസ്ലാമീ പ്രബോതനം27-ഹജ്ജിനുപോകുന്നവര്‍ മദീനയിലേക്ക് പോകുമ്പോള്‍ നബിയുടെ ബറക്കത്ത്ഉദ്ദേശിച്ചാല്‍ ഹജ്ജും പോയി ശിര്‍ക്കുമായി-സലഹീ 28- മുഹമ്മദ്‌ നബിനാല്പതു വയസ്സ് വരെ സാധാരണ അറബി പയ്യനായിരുന്നു-അന്തമാനിലെ എം എം അക്ബര്‍ മാഷ്‌29-ബുഖാരിയിലെഅറുപതു ഹദീസ് ളഹീഫാണ് -- സലാം സുല്ലമി30-ബുഖാരിയിലുള്ളത്മുഴുവനും സത്യ സന്തമാനെന്നും നമ്മക്കുംവാദമില്ല -സലാഹി31-ഖലീഫ ഉമര്‍(റ)ഉബയ്യുബ്നു കഅബ് (റ) നോട്‌ ഇമാമായി തറാവിഹ് എട്ടുറകഅത് മാത്രമേ നിസ്കരിക്കാന്‍ കല്പ്പിചിട്ടുള്ളൂ..ബാലു 32-സുന്നി വിശ്വാസം നബിമാരും സ്വലിഹീങ്ങളും കബറില്‍ നിസ്കരിക്കും എന്നാണ് അങ്ങിനെ ഒരു സംബവമില്ല--ബാലു33-കേരള ദാറു നത്വത്തുല്‍ മുജാഹിടിന്നു സൌദിയുടെ ഭരണം കിട്ടിയാല്‍ രണ്ടാമത്തെ ദിവസം ആ പച്ച ഖുബ്ബ പോളിക്കുന്നതും റസൂലുല്ലാ ന്റെഖബര്‍ പള്ളിയുടെ പുറത്താക്കുന്നതുമാണ് സലഹീ 34- ഇപ്പോള്‍നബിയുടെ ഖബറിന്നു മീതെ ഖുബ്ബ യില്ല-റസൂലുല്ലാ ന്റെ ഒന്‍പതു ഭാര്യമാരുടെ വീടുകള്‍ ചേര്‍ത്തി ഒരാള്‍ ഖുബ്ബയുണ്ടാക്കി അതിന്റെ മൂലയില്‍ റസൂലുല്ലാന്റെ ഖബര്‍ പെട്ടുപോയതാണ് -സലാഹി35-ശ്രീശങ്കരാചാര്യ യുടെ യാതൊന്നു കാണുവതു നാരായണ നമഹ സിദ്ധാന്തം തന്നെ യാണ് ഷെയ്ഖ്‌ ജീലാനിക്കും ഉള്ളത്36-മുഹ്യദ്ധീന്‍(ദീനിനെ ഹയാത്തക്കിയവര്‍) എന്നല്ലമുഹ്യത്തീന്‍(ശാപ്പാടിനെ ഹയാത്താക്കിയവര്‍) എന്നാണ് ഷെയ്ഖ് ജീലാനിക്ക് യോജിക്കുക -ഉമര്‍ മൌലവി37-പാണക്കാട്തങ്ങള്‍ ഖാലീല്‍ തങ്ങള്‍ അങ്ങിനെ ഒന്നുമില്ല അവര്‍നബിയുമായി ഒരു ബന്തവുമില്ല-ബാലു38-ശിഹാബ് തങ്ങള്‍വലിയ വലിയ പേരിട്ടു പേര് കൊണ്ട് വലുതാകാന്‍ശ്രമിക്കുന്നു-ചുങ്കത്തറ 39-ഇവിടത്തെ ബാലെട്ടാണോ രമേട്ടണോ കാഫിരാകില്ല അവരല്ല കാഫ് , ഇവിടത്തെ താടിയും തലപ്പാവും ഉള്ളവരാണ് കാഫ് 40-ജാരങ്ങള്‍അല്ലാഹുവിന്റെ ലഅനത്തിന്റെ കേന്ദ്രങ്ങളാണ്-kumar മൌലവി41- കാസറഗോഡ്ഖാളിയായിരുന്ന ഇ കെ ഹസ്സന്‍ മുസ്ലിയാരുടെ വിശ്വാസ പ്രചാരണവും കര്‍മ പ്രേരണയും ശരിക്കും ശ്രദ്ടിച്ചതില്‍ നിന്നും എനിക്ക് ബോദ്യമായത് അദ്ദേഹം കാഫിരാണ് എന്നാണ്- kumarമൌലവി 42-മുഹ്യദ്ദീന്‍ശൈഖേ രക്ഷിക്കണേ എന്ന് പറഞ്ഞാല്‍പേരോട് മുശ്രിക്കായി-ബാലു43-തറാവിഹ് എട്ടില്‍ കൂടുതല്‍ നിസ്കരിക്കാന്‍ പാടില്ല 44-ജുമുഅക്ക് രണ്ട് ബാങ്കില്‍ ഒരു ബാങ്ക് പാടില്ലാത്തതാണ് 45-അത്താഴം കഴിക്കുമ്പോള്‍ സുബഹി ബാങ്ക് വിളിച്ചാല്‍ പാത്രത്തില്‍നിന്നു തീരുന്നത്വരെ തിന്നാം നിര്‍ത്തേണ്ട ആവിശ്യമില്ല സലാഹി46-പിറന്നകുട്ടിക്ക് വലതു ചെവിയില്‍ ബാങ്കും ഇടത്ത് ചെവിയില്‍ ഇകാമാത്തും കൊടുക്കല്‍ ശിര്‍ക്കാണ്‌- സലഹി47-ജനങ്ങള്‍ക്ക്‌മതം പഠിക്കാനാണ് ഖുതുബ ,അപ്പോള്‍ ചില ചോദ്യം. ബാങ്കുംനിസ്കാരവും മലയാളത്തിലാക്കിക്കൂടെ ?അതിനെ പറ്റി നിങ്ങളൊന്നു മനസ്സിലാക്കുക നിസ്കാരം യെന്ദ് കൊണ്ട് മലയാളത്തിലാക്കിക്കൂട.അള്ളാഹു മലയാളീ അല്ലാത്തത് കൊണ്ട് ആ അള്ളാഹു വിന്നു അറബി അറിയാം അത് കൊണ്ട് പരിഭാഷ പെടുതെണ്ടാതില്ല ..ബാലു48-ഭഗവത്ഗീതയിലെ അര്‍ജുനനെല്ലാം നമ്മുടെ പ്രവാചകനായിരിക്കാനുള്ള സാധ്യതഞാന്‍ തള്ളി കളയുന്നില്ല --ബാലു49-വര്‍ഷാവര്ഷം ഹജ്ജിനു വരുന്ന അഞ്ചു ലക്ഷം ഒഴിച്ചു ബാക്കി ബഹുഭൂരിപക്ഷം ജനങ്ങളുംമുശ്രിക്കുകലാണ് --ബാലു 50-മയ്യത്ത് കൊണ്ട് പോകുമ്പോള്‍ലാഇലാഹഇല്ലള്ള എന്നാ ദിക്ര്‍ ചൊല്ലല്‍ പാടില്ലാത്തതാണ് വേണമെങ്കില്‍ നാവു കൊണ്ട് ഓര്‍ക്കാം - സലാം സുല്ലമി 51-പണ്ഡിതന്മാരുടെ കിതാബുകള്‍ മാറോലകളാണ് - ബാലു52-സ്ത്രീധനത്തിന്റെ വിഷയത്തില്‍ ഖുര്‍ആനില്‍ ബാക്കി എല്ല കാര്യങ്ങളുംഹറാമാക്കി കണ്ടത് പോലെ വെക്തമായി കാണുന്നില്ലല്ലോ ? സലാഹിയുടെ മറുപടി .ഭാവിയില്‍ ഇങ്ങിനെഒരു മുസീബത് വരുമെന്ന് അള്ളാഹു അറിഞ്ഞിട്ടുണ്ടാകില്ല -സലാഹി53-മറഞ്ഞകാര്യം അറിയുന്ന വിഷയത്തില്‍ പ്രവാചകര്‍ക്ക്‌ ഒരുപ്രതെകതയുമില്ല സൈദിനും അമ്റിനും കഴുതക്കും ഭ്രാന്തനും കുട്ടികള്‍ക്കും ഉണ്ടാകുന്ന മറഞ്ഞ അറിവ് മാത്രമാണ് പ്രാവചകര്‍ക്കും ഉള്ളത് .-തബ്ലീഗ് ജമാഅത്ത് പുസ്തകം54-അല്ലാഹുവിന്റെവഹ്യ്‌ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധാരണ ക്കാരിലേക്ക് നബിഇടപെഴാകുമ്പോള്‍ ആ സാധാരണക്കാരുടെ ചീത്ത പ്രവര്‍ത്തികളും വിശ്വാസങ്ങളും നബിയുടെ ഹ്രദയത്തില്‍ സ്വാധീനിക്കുന്നുണ്ടായിരുന്നു -കന്‍സുല്‍ ഇമാന്‍ -തബ്ലീഗ് ജമാഅത്ത് പുസ്തകം 55-ഒരുനിലക്കും നബിയുടെ മൌലിദ് ഓതാന്‍ പാടില്ല -തബ്ലീഗ് ജമാഅത്ത്പുസ്തകം 56-അസ്സലാത്തുവസ്സലാമു ആലൈക യാ റസൂലുള്ള എന്ന് പറയുന്നതിന്റെ വിധി? ഹേ ഖത്തര്‍നാക് ഹേ. വിശ്വാസംപോലും നഷ്ട്ടപെടാനുള്ള മാരകമാണ് -മകാതീബ് ഇല്യാസ്.-തബ്ലീഗ് ജമാഅത്ത് പുസ്തകം57-ഭൂരിഭാകം മനുഷ്യന്മാര്‍ അമ്പിയാക്കളോടും ഔലിയാക്കളോടും ജിന്നിനോടും മലക്കിനോടും സഹായം ചോദിക്കുന്നുണ്ട് ഈ ചോദിക്കലെല്ലാം ശിര്‍ക്കാണ്‌ -തഖ്വിയത്തുല്‍ ഇമാന്‍ മൌലാന ഇസ്മില്‍ ധഹലവി --തബ്ലീഗ് ജമാഅത്ത് പുസ്തകം58-നിസ്കാരത്തില്‍അത്തഹിയ്യാത്തില്‍ അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യ്‌എന്നതില്‍ നബിയെ ഓര്‍ക്കാന്‍ പാടില്ല. നബിയെ ഓര്‍ക്കുന്നതിന്നു പകരം കഴുത്തകാളകളെ ഓര്‍ത്താല്‍ ശിര്‍ക്ക് വരില്ല നബിയെ ഓര്‍ക്കുന്നതിനെക്കാലും നല്ലത്അവനവന്റെ ഭാര്യയോട് രമിക്കുന്നത്‌ ഓര്‍ക്കലായിരിക്കും -സിരാത്തെമുസ്തഖീം മൌലാന ഇസ്മില്‍ ശഹീദ് ധഹലവി പേജ് 118 -തബ്ലീഗ് ജമാഅത്ത് പുസ്തകം59-ദുയൂബന്ദ്കോളേജില്‍ നിന്നാണ് നബി ഉറുദു പഠിച്ചത്- ബറാഹീനുല്‍ ഖാത്തിആ. അഷറഫ് അലിതാനവി -തബ്ലീഗ് ജമാഅത്ത് പുസ്തകം60-നിസ്കാരശേഷം കൂട്ട് പ്രാര്‍ത്ഥന ശിര്‍ക്കാണ്‌ 61-നിസ്കാരശേഷംസുബ്ഹാനള്ള എന്നാ ദിക്ര്‍ ഒരാള്‍ 33 എന്നത് 99 ചൊല്ലിയാല്‍ കഥ കഴിഞ്ഞു അയാള്‍ഇസ്ലാമിന്നു പുറത്തുപോയി -ബാലു62-തലമറക്കല്‍ സുന്നത്താണെന്ന് ഞാന്‍ എവിടെയും കണ്ടിട്ടില്ല-ഷാര്‍ജ സലഫി63-തലമൊട്ട അടിക്കല്‍ കുഫ്രിയ്യത്താണ് - ലത്തീഫ് മൌലവി64- തറാവിഹ്നബി വീട്ടിന്നാണ് നിസ്കരിച്ചത് അത് കൊണ്ട് വീട്ടിന്നു നിസ്കരിക്കലാണ് പുണ്യം 65- തറാവിഹ്എന്നാ നിസ്കാരമില്ല രംസാനിലാകുമ്പോള്‍ തറാവിഹ് എന്ന് പേരിട്ടു അതുതന്നെ അല്ലാത്തപ്പോള്‍ വിതര്‍ ആയും ഉറങ്ങി എണീറ്റ്‌ നിസ്കരിക്കുമ്പോള്‍തഹജ്ജുധുമാകും- എ പ്പി അബ്ദുല്‍കതിര്‍ മൌലവി66-ഉംറക്ക് പോയാല്‍ ഒരു ഉംറ മാത്രമേ ചെയ്യാന്‍ പാടുള്ളൂ67-ശിഹാബ്തങ്ങള്‍ ഞങ്ങള്‍ക്ക് ആത്മീയ നേതാവോന്നുമല്ല ഉമ്മന്‍ ചാണ്ടിയെ പോലെ ഒരാള്‍ മാത്രം -- സലാഹി68-ഖലീല്‍തങ്ങളെ കാണുമ്പോള്‍ اعوذ بالله من الشيطان الرجيم ചൊല്ലണം ലോകം നന്നാകട്ടെ -ബാലു69- ഇന്ന്ലോകത്ത് നബിയുടെ കാര്‍ടൂണ്‍ വരച്ചു വിമര്‍ശിക്കുന്നത്കൊണ്ടല്ല ഞാന്‍ സംസാരിക്കുന്നതു -അതില്‍ എനിക്ക് താല്പര്യവുമില്ല ഹുസൈന്‍മാസ്റ്റര്‍ മടവൂര്‍70-ഒരുസ്ത്രീക്ക് അന്യ പുരുഷന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യാന്‍പറ്റുമോ? പുടവ മാസികയുടെ മറുപടി;-മര്യാദ പാലിച്ചു കൊണ്ട് അന്യ പുരുഷന്റെ കൂടെ ബൈകിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുന്നതിന്നുയാതൊരു തകരാറും ഇല്ല , സ്പര്‍ശം പരമാവതി ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ് -പുടവ71-മമ്പുറംതങ്ങള്‍ ഒരു വിഗ്രഹമാണ്‌ ആ വിഗ്രഹത്തെയാണ് സുന്നികള്‍ ആരാധിക്കുന്നത് -ബാലു72-ജൂതക്രിസ്തീയ നടപടിയാണ് കുബ്ബ ഉണ്ടാക്കലും ജാറം ഉണ്ടാക്കലും - ഷാര്‍ജ സലഫി73-നബിയുടെജന്മദിനം ആഗോഷിക്കല്‍ ശിര്‍ക്കും ക്രിസ്ത്യാനികളുടെ ആചാരവുമാണ്-ഷാര്‍ജ സലഫി 74-മഖ്ബരയിലേക്ക്നേര്ച്ച ചെയ്യുന്നവരെ കൊല്ലല്‍ നിര്‍ബന്തമാണ് -സല്സബീല്‍ 75-ക്രിസ്ത്യാനികളും സുന്നികളും ഇസ്ലാമിന്നു കണക്കാണ് , അവ രണ്ടും ഒന്ന് തന്നെയാണ് -ബാലു76-വെഭിചാരത്തെക്കാളുംകള്ളു‌ കുടിയേ ക്കാളും വലിയ തിന്മ നിസ്കാരത്തിന്നു ശേഷമുള്ള കൂട്ട് പ്രാര്തനയുംഖുനൂത്തും - ബാലു77-മരിച്ചവീട്ടില്‍ഖുറാന്‍ വായിക്കുന്നതിനെക്കാളും നല്ലത് മാത്രഭൂമി വയിക്കലാണ് - ബാലു78-ഇസ്ലാമിനോട് സ്നേഹമുണ്ടെങ്കില്‍ ഒരുപാട് കാലത്തേക്ക് മുസ്ലിയാക്കന്മാരെ ചങ്ങലക്കിട്ടു തിന്നാനും കുടിക്കാനും അവിടേക്ക് തന്നെ കൊടുക്കുക ദീന്‍ നന്നാകട്ടെ- ബാലു79 - മദ്ഹബ് സ്വീകരിക്കല്‍ ശിര്‍ക്കാണ്‌ പാടില്ലാത്തതാണ്80 -തക്ബീറത്തുല്‍ഇഹ്റാം ,ഫാത്തിഹ,റുകൂഹ് , സുജൂദ് ,ഇടയിലെ ഇരുത്തം ,അത്തഹിയ്യാത്ത്,സ്വലാത്ത് ,സലാം വീട്ടല്‍ എന്നീ നമസ്കാരത്തിലെ പ്രധാനപെട്ട ഭാഗങ്ങള്‍ക്ക് നിസ്കാരത്തിന്റെ ഫര്‍ല് എന്ന് പറയുന്നു - മുജാഹിദ് പാഠ പുസ്തകം81 -റഹ്മത്തന്‍ലില്‍ ആലമീന്‍ എന്നാ പ്രവാചക വിശേഷണം നബിക്ക്മാത്രമല്ല എല്ലാവര്‍ക്കും ലഭിക്കാം -തബ്ലീഗ് ജമ അത്ത് പുസ്തകം 82 -അത്തഹിയ്യാത്തില്‍ അസ്സലാമു ആലൈക അയ്യുഹ ന്നബിയ്യ്‌ എന്നാ സലാം പറയുമ്പോള്‍നബി കേള്‍ക്കുമെന്ന് വിശ്വസിച്ചാല്‍ മുശ്രിക്കാകും -ബരഹീനുല്‍ ഖാത്തിആ പേജ് 28 ,ഫത്തവ രശീടിയ്യ ത്ഗബ്ലീഗ് ജമാ അത്ത് പുസ്തകം83 -മുഹമ്മദ്‌നബിയകട്ടെ ഔളിയാക്കലാകട്ടെ ഏതു മഹാന്മാരാകട്ടെ അള്ളാഹുവിന്റെ അടുത്തു ചെരുപ്പ് കുത്തിയുടെ സ്ഥാനമേ ഉള്ളൂ.തഖുവിയത്തുല്‍ ഇമാന്‍തബ്ലീഗ് ജമാ അത്ത് പുസ്തകം 84 -കര്‍ബലദിവസം ഹുസൈന്‍ (റ) ന്റെ പേരിലോ ഷെയ്ഖ്‌ ജീലനിയുടെ പേരിലോ ഭക്ഷണം പാകം ചെയ്തോ ദാനധര്‍മങ്ങള്‍ ചെയ്യല്‍ ഹറാമാണ്-പതാവ രശീധിയ്യ 123 പേജ്85 -നാംഅമ്പിയ ക്കള്‍ക്കും ഔലിയാക്കള്‍ക്കും ജേഷ്ട്ടാനുജന്റെ സ്ഥാനം നല്‍കിയാല്‍ മതി- തഖവിയത്തുല്‍ ഇമാന്‍ 50 പേജ് തബ്ലീഗ് ജമാ അത്ത്പുസ്തകം86 -നബിക്ക്സ്വലാത്തും സലാമും ചൊല്ലുമ്പോള്‍ നബി ഹാളിറും നാളിറുമാണെന്ന് (നബി സന്നിധിയില്‍ കാണുകയും കേള്‍ക്കുകയും) വിശ്വസിച്ചാല്‍ മുശ്രി ക്കാണ് .ഇല്യാസിന്റെ മകാതീബ് പേജ് 90 ,സിരാത്തെ മുസ്തഖീം 97 തബ്ലീഗ് ജമാ അത്ത് പുസ്തകം 87 -ഒരാള്‍ ഉറക്കിലും ഉണര്‍വിലും ലാ ഇലാഹ ഇല്ലള്ള മുഹമ്മദ റസൂലുള്ള യിലുംസല്ലല്ലാഹു അലാ മുഹമ്മദ്‌ എന്നതിലും മുഹമ്മദ്‌ എന്നാ പേരിനു പകരം അഷ്‌റഫ്‌ അലി താനവിറസൂലുള്ള എന്ന് പറഞ്ഞു പോകുന്നു എന്ത് ചെയ്യണം താനവി യുടെ മറുപടി - അത് നല്ലതാണ് ദോഷമൊന്നുമില്ല നിങ്ങള്‍ പറയുന്നത് മുത്തബിയു സുന്നയായ താനവിയെയാണ്പിന്നെന്തിനു പേടിക്കണം - ഫതാവ രശീധിയ്യ.തബ്ലീഗ് ജമാ അത്ത് പുസ്തകം 88- ഭാഗങ്ങളെ അല്ലാഹുവില്‍ നിഷേധിക്കല്‍ ബിധഅത്താകുന്നു സിരാത്തെ മുസ്ത്തഖീംതബ്ലീഗ് ജമാ അത്ത് പുസ്തകം 89- അല്ലാഹുവിന്നുനുണ പറയല്‍ മുംകിനാണ് ഫതവ രശീടിയ്യ , സിരാത്തെ മുസ്ത്തഖീം ,ജഹ്ദുല്‍ മുഖില്ലീന്‍ ഭാഗം 1 പേജ് 77 തബ്ലീഗ് ജമാ അത് പുസ്തകം 90- മുഹമ്മദ്‌നബിയെ കൊണ്ട് നുബുവ്വത്തു പൂര്‍ണമായി കഴിഞ്ഞു എന്ന് വിശ്വസിക്കാന്‍ പാടില്ലനുബുവത്തു കൊണ്ടുള്ള പ്രതെഗ സ്ഥാനം മുഹമ്മദ്‌ നബിക്കേ ഉള്ളൂ എന്നും അത് അവസാനിച്ചു എന്നുമാണ് വിശ്വസിക്കേണ്ടത് - മുഹമ്മദ്‌ ഖാസിംനാനൂത്തവി തഹ്ദീരുന്നാസ് .തബ്ലീഗ് ജമാ അത്ത് പുസ്തകം91 -മുഹമ്മദ്‌നബി തന്നെ ജനങ്ങളുമായി ഇടപെടുന്ന അവസരത്തില്‍ഹ്രദയത്തില്‍ കലര്‍പ്പ് ഉണ്ടായത് കൊണ്ട് തെറ്റ് ചെയ്തവരാകുന്നു അത്പൊറുപ്പിക്കാനാണ് നബി ദിവസം 100 പ്രാവിശ്യം ഇസ്തിഗ്ഫാര്‍ ചൊല്ലിയത് .തബ്ലീഗ് ഇല്യാസ് മല്ഫൂലാത്ത്,മുജാഹിദ് ഉമര്‍ മൌലവി92 - ഇബ്ലീസിന്നും മലക്കുകള്‍ക്കും എല്ലാ ഇല്മും അറിയുന്നതാണ് പക്ഷെ മുഹമ്മദ്‌ നബി എല്ലാ ഇല്മും അറിയുമെന്ന് വിസ്വസിക്കള്‍ ശിര്‍ക്കല്ലങ്കില്‍ മറ്റെന്താണ് ശിര്‍ക്ക്.ഖലീല്‍അഹമദ് അംബെട്ടവി.ബരാഹീനുല്‍ ഖാത്തിആ പഴയ പതിപ്പ് 51 പേജ്,പുതിയ പതിപ്പ് ൫൫ പേജ് .തബ്ലീഗ് ജമാ അത് പുസ്തകം 93-അല്ലാഹുവിന്ന് സ്ഥലം ,രൂപം,ശരീരം,തുടങ്ങിയവ ഇല്ലാത്തവനാണെന്ന വിശ്വാസം മുഅതസലീ തൌഹീദാകുന്നു. സലാം സുല്ലമി 200794-അള്ളാഹുആകാശത്തിലാണെന്നത് പച്ച പരമാര്‍ത്തമാണ്-ഉമര്‍ മൌലവി .ഫാത്തിഹയുടെ തീരത്ത്‌ 127 പേജ്95-അള്ളാഹുസിംഹാസനത്തില്‍ ഇരിക്കുന്നവനാണെന്ന് പറയാന്‍ പാടില്ലെന്ന് ചിലര്‍പറയുന്നു,അത് വിവരക്കേടാണ് -ഉമര്‍ മൌലവി ഫാത്തിഹയുടെ തീരത്ത് 17 പേജ്96-അള്ളാഹുആകാശത്തിലാണ് - അല്‍മനാര്‍ 2005 ഏപ്രില്‍97-പുരുഷന്വികാരം മൂര്ച്ചിക്കുമ്പോള്‍ ലൈംഗീകാ അവയവം സ്പര്‍ശിക്കാത്ത നിലക്ക് അല്പം ബീജം പുറത്ത്‌ വന്നാല്‍ കുളിക്കെണ്ടാതില്ല-സലാം സുല്ലമി ജിഹാദ്‌88 എടവണ്ണ98-സുന്നികള്‍ആരാ സുന്നി മുസ്ലിമായി നടക്കയുമില്ല കാഫിരാനെന്നു സമ്മതിക്കുകയുമില്ല അങ്ങിനെഉള്ള ഒരുവര്‍ഗം - ഉമര്‍ മൌലവി99-സ്ത്രീകള്‍ പള്ളിയില്‍ പോകണമെന്നുപറഞ്ഞത്‌ പ്രവാചകനാകുന്നു പ്രവാചകനെ എതിര്‍ക്കുന്നവന്‍ കാഫിറാകുന്നു, അപ്പോള്‍ സുന്നികള്‍ .... ബാക്കി നിങ്ങള്‍ പറഞ്ഞോ... ഉമര്‍ മൌലവി 100-ഹജ്ജിനുപോയാല്‍ മദീനത്ത് പോകുന്ന പതിവ്‌ പില്‍കാലത്ത് തുടങ്ങി . ആ പോക്ക് രണ്ടു വിതത്തിലാകുന്നു , മദീനത്തെ പള്ളിയില്‍നിസ്കരിക്കുന്നത് അതിപുണ്യമായത് കൊണ്ട് അല്ലാഹുവിന്റെ പുണ്യംകാംഷിച്ചു പോകല്‍ ഇതു മുവഹിദീങ്ങളുടെ നിലപാട്‌ രണ്ടാമത്തെ പോക്ക് നബിയുടെഅനുഗ്രഹം കാംഷിച്ചു പോകുക ഇതു ശിര്‍ക്കാണ്‌ മാന്യ വായനക്കാരെ.. പ്രവാചകന്റെഅനുഗ്രഹം കാംഷിച്ചു പോകുക എന്ന് പറഞ്ഞല്ലോ അതാണ്‌ ശിര്‍ക്ക്‌ ബിംബാരാധനയെക്കളുംകഠിനമായ കടുത്ത ശിര്‍ക്ക്‌ -ഉമര്‍ മൌലവി സല്സബീല്‍101-ഒരാള്‍വിഗ്രഹത്തിന്റെ അടുക്കല്‍ നെറ്റിത്തടം സുജൂദിന്റെ രൂപത്തില്‍ കിടക്കുന്നത്കണ്ടാല്‍ അയാള്‍ മുശ്രിക്കാനെന്നു പെട്ടന്ന് പറയരുത് എന്നാല്‍ നബിയുടെ പൊരുത്തംആഗ്രഹിച്ചുകൊണ്ട് മൌലിദ് ഓതുകഎന്ന ഇബാദത്ത് ചെയ്‌താല്‍ കാഫിരാകും- ഉമര്‍ മൌലവി സല്സബീല്‍102-അബൂലഹബിനുനബി(സ) ജനിച്ച സന്തോഷ വാര്‍ത്ത സുവൈബ എന്ന അടിമസ്ത്രീ വന്നുപറഞ്ഞതിന്റെ പേരില്‍ ആ അവളെ അടിമത്വത്തില്‍ നിന്നും മോചനം നല്‍കിയതിനു വണ്ടിനരഗത്തില്‍ എല്ലാ തിങ്കളാഴ്ചയും കൂള്‍ഡ്രിങ്ക് സ് കുടുപ്പിക്കപെടുന്നു എന്ന്ബുഖാരിയില്‍ രേഖ ഉണ്ടെന്നു സുന്നികള്‍ പറയുന്നത് പച്ചകള്ളമാണ്.... ഷാര്‍ജ സലഫി ,സുവൈബത്തിനെ മോചിപ്പിച്ചത് നബിഹിജ്റ പോയത്‌ കൊണ്ട് ഖുറൈശികളുടെ ബുദ്ധിമുട്ട്തീര്‍ന്നത്കൊണ്ടാണ്103-ഒരുകാര്യം നാം പ്രതേകം ഓര്‍ക്കണം നാംപ്രതിസന്ന്തിയിലാണ് നെത്രത്തത്തെ അംഗീകരിക്കാന്‍ നാം തയ്യാറാകുക ആ നേത്രതം എടുത്ത തീരുമാനം അത് തെറ്റാണെങ്കില്‍ ആ തെറ്റ് അവരില്‍ ചുമത്താന്‍ഞാന്‍ തയ്യാറാകുക പരലോകത്ത് അല്ലാഹുവിന്നു മുമ്പില്‍ റബ്ബേ ഇവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഇതിനെ പിന്തുടര്‍ന്നത്‌ ഞങ്ങള്‍ക്ക്അറിഞ്ഞുകൂടായിരുന്നു ഈ പണ്ടിതന്മാരാന് ഞങ്ങളെ വഴിപിഴാപ്പിച്ചത് അത് ഏറ്റടുക്കാന്‍ കേരള ജമെയ്യത്തുല്‍ ഉലമ (KNM ) തയ്യാറാണ് --ട്ടിപ്പി അബ്ദുള്ളകോയ മദനി .

നബിദിനം ആഘോഷിച്ച തലമൂത്ത മുജാഹിദുകൾ


പാക്ഷികങ്ങള്‍ കഥപറയുന്നു. ഇപ്പോള്‍ നബിദിനം കൊണ്ടാടല്‍ അനാചാരമാണെന്നും ശിര്‍ക്കാണെന്നും റസൂല്‍(സ്വ) ന്റെ പേരില്‍ ഒരു യാസീന്‍ ഓതിയാല്‍ കാഫിറായിപ്പോകുമെന്നും മറ്റും നോട്ടീസുകള്‍, പ്രസംഗങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ വഴിയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഉല്‍പ്പതിഷ് ണുക്കളുടെ പഴയ നേതാക്കളായ മൌലവിമാര്‍ നബിദിനം കൊണ്ടാടല്‍ മുസ്ലിംകളുടെ കടമയാണെന്നു പ്രചരിപ്പിച്ചവരും മൌലിദ് ഓതിച്ചു അന്നദാനം നല്‍കിയവരും ആയിരു ന്നുവെന്നു ഇന്നത്തെ കുട്ടികള്‍ക്ക് അറിയുകയില്ല. അതിനാല്‍ ആ കൂട്ടരുടെ പഴയ പ്രസിദ്ധീകരണങ്ങളില്‍ നിന്നും അല്‍പം ചില ഉദ്ധരണികള്‍ താഴെ ചേര്‍ക്കാം. 1951 ഡിസംബര്‍ 12 റബീഉല്‍ അവ്വല്‍ 12ന് കേരള നദ്വത്തുല്‍ മുജാഹിദീന്റെ ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുല്‍ ലത്വീഫ് മൌലവി ചെയ്ത റേഡിയോ പ്രസംഗം അല്‍മനാറില്‍ പ്രസിദ്ധീകരിച്ചതിന്റെ ആദ്യഭാഗം. ‘പതിനാലു ശതാബ്ദങ്ങള്‍ക്കു മുമ്പ് ലോകത്തിലെ ജനങ്ങളെല്ലാം അത്ഭുതത്തോടെ വീ ക്ഷിച്ചുകൊണ്ടിരുന്ന ഒരസാധാരണ ശിശുവിന്റെ ജന്മദിനമാണ് ഇന്ന് ലോകം കൊണ്ടാടുന്നത്’ (അല്‍മനാര്‍ പുസ്തകം:2 ലക്കം 19þ-20 ജനുവരി 1952). അക്കാലത്തു നദ്വത്തിന്റെ ജനറല്‍ സെക്രട്ടറി പോലും മാസവും ദിവസവും കണക്കാക്കി നബിദിനം കൊണ്ടാടുകയും ലോകം മുഴുവന്‍ കൊണ്ടാടുന്നതായി സമ്മതിക്കുകയും ചെയ്തിരുന്നുവെന്ന് സ്പഷ്ടമായല്ലോ. നബിദിനം കൊണ്ടാടല്‍ കേരളത്തില്‍ മാത്രമേയുള്ളൂ എന്ന് പ്രചരിപ്പിക്കുന്നവര്‍ ഇവരുടെ പ്രമുഖ നേതാവ് ഇ.കെ. മൌലവി അല്‍ ഇര്‍ശാദില്‍ എഴുതിയിരുന്ന ലേഖനത്തിലെ ചില വരികള്‍ കൂടി ശ്രദ്ധിക്കുക. “റബീഉല്‍ അവ്വല്‍ ആരംഭം മുതല്‍ റസൂല്‍(സ്വ)യുടെ മൌലിദ് കൊണ്ടാടുക എന്ന സമ്പ്രദായം മശ്രിഖ് മുതല്‍ മഗ്രിബ് വരെ നടന്നുവരുന്ന ഒന്നാണല്ലോ. മുസ്ലിംകള്‍ താമസിച്ചു വരുന്ന ഏതെങ്കിലും ഒരു രാജ്യത്ത് ഈ ആചാരം ഇല്ലെന്നു പറയുവാന്‍ സാധിക്കയില്ല” (അല്‍ ഇര്‍ശാദ് 1343 റബീഉല്‍ അവ്വല്‍, ഇ.കെ. മൌലവി). വീണ്ടും ഇ.കെ. മൌലവി അല്‍മുര്‍ശിദില്‍ എഴുതിയത് കൂടി വായിക്കുക. “നബി(സ്വ)ലോകത്തിന് ചെയ്തുകൊടുത്തിട്ടുള്ള അനുഗ്രഹങ്ങള്‍ എന്തൊക്കെയാണെന്ന് നാം ലോകത്തെ അറിയിച്ചു കൊടുക്കണം. അതാണ് നമ്മുടെ ചുമതല. എന്നാല്‍ കുറച്ചു കാലം മുമ്പു വരെ ആ മഹാത്മാവിന്റെ മാഹാത്മ്യത്തെ അറിയുവാനും പഠിക്കുവാനുമുള്ള യാതൊരു മാര്‍ഗവും മലയാളത്തില്‍ ഉണ്ടായിരുന്നില്ല. റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ മൌലിദ് ഭംഗിയായി കഴിക്കുന്ന സമ്പ്രദായം നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നുവെങ്കിലും അത് അറബി ഭാഷയില്‍ ആയിരുന്നതുകൊണ്ട് പറയത്തക്ക ഫലമൊന്നും ഉണ്ടായിരുന്നില്ല, എന്നാല്‍ ഇടക്കാലത്ത് ചില സ്ഥലങ്ങളില്‍ അര്‍ഥം പറഞ്ഞുകൊണ്ട് മൌലിദ് ഓതാന്‍ തുടങ്ങിയിട്ടുണ്ട്. അധിക സ്ഥലങ്ങളിലും പൊതുയോഗങ്ങള്‍ കൂടി നബിയുടെ മാഹാത്മ്യത്തെക്കുറിച്ച് പ്രസംഗങ്ങള്‍ നടത്തിവരുന്നുണ്ട്. ഇതെല്ലാം ഏറെക്കുറെ സന്തോഷകരം തന്നെ” (അല്‍ മുര്‍ശിദ് പുസ്തകം:1, ലക്കം:5). എന്നാല്‍ അല്‍മുര്‍ശിദ്, അല്‍ഇര്‍ശാദ് തുടങ്ങിയ പഴയ പ്രസിദ്ധീകരണങ്ങളൊന്നും ഇന്നത്തെ മൌലവിമാര്‍ കണ്ടിരിക്കയില്ല. അവയെല്ലാം കണ്ടിരുന്നുവെങ്കില്‍ ഈയടുത്ത കാലത്ത് ഇറങ്ങിയ ശബാബ് വാരികയില്‍ താഴെ കൊടുത്ത പ്രകാരം എഴുതുമായിരുന്നില്ല. “…………… അറബിയില്‍ ഓതിയാല്‍ മനസ്സിലാവില്ലെന്നതിനാല്‍ മലയാളത്തില്‍ ശിര്‍ക്കന്‍ മൌലിദ് കഴിക്കണമെന്ന് മുജാഹിദുകളാരും പറഞ്ഞിട്ടില്ല, പറയുകയുമില്ല. അസത്യങ്ങള്‍ എഴുതി ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതു പാണ്ഢിത്യം അവകാശപ്പെടുന്നവര്‍ക്ക് യോജിച്ചതല്ല” (ശബാബ് 1994 ആഗസ്റ്റ് 26 വെള്ളി, പുസ്തകം 18, ലക്കം 1). ഇതിനെന്താണ് പുത്തന്‍ കൂറ്റുകാര്‍ മറുപടി പറയുക. ഇ.കെ. മൌലവി മുജാഹിദല്ല വഹാബി ആയിരുന്നുവെന്നായിരിക്കുമോ? ഐക്യസംഘത്തിന്റെ മൌലിദ് ‘ഈ സന്ദര്‍ഭത്തില്‍ രണ്ടു കൊല്ലമായി മുസ്ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള മൌലിദാഘോഷം ഈ പ്രാവശ്യവും റബീഉല്‍ അവ്വല്‍ 12-þാം തീയതി ഭംഗിയായി കഴിഞ്ഞുകൂടി എന്നുള്ള വിവരം ഞങ്ങള്‍ സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. ഏറിയാടു ലോവര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് കൊണ്ടാടപ്പെട്ട സുദിനത്തില്‍ കൂടിയ വിദ്യാര്‍ഥി സമ്മേളനത്തിലും മഹായോഗത്തിലും നബി(സ്വ)യുടെ ജനനം, ബാല്യം, മതപ്രചരണം, സ്വഭാവ വൈശിഷ്ട്യം എന്നിങ്ങനെ നബിചരിത്രത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളെയും കുറിച്ചു മലയാളത്തില്‍ ഓരോ മാന്യന്മാര്‍ പ്രസംഗിച്ചു. അര്‍ഥം അറിയാത്ത കുറെ അറബി വാക്യങ്ങള്‍ വായിക്കാതെ മൌലിദ് ശരിപ്പെടുകയില്ലെന്നു ശഠിക്കുന്നവര്‍ക്ക് നീരസം തോന്നാതിരിക്കത്തക്കവണ്ണം അറബിയില്‍ മൌലിദ് ഓതാനും കുറെ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തില്‍ സംബന്ധിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു വിരുന്നു നല്‍കുകയുണ്ടായി’ (അല്‍ ഇര്‍ശാദ് 1343 റബീഉല്‍ അവ്വല്‍). മൌലിദ് ശിര്‍ക്കാണെന്നു പറയുന്ന അല്‍പം ചില തീവ്രവാദികള്‍ അന്നും ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ടാണല്ലോ ചിലര്‍ പങ്കെടുക്കാതിരുന്നതും. എന്നാല്‍ അവരും സദ്യയില്‍ പങ്കെടുത്തുവെന്നാണല്ലോ റിപ്പോര്‍ട്ടില്‍ കാണുന്നത്. ശാപാട് ശിര്‍ക്കിനതീതമാണ്. ഇനി കേരള ജംഇയ്യത്തുല്‍ ഉലമയുടെ മഖപത്രമായിരുന്ന അല്‍മുര്‍ശിദിലെ ചില വരികള്‍ കാണുക. “……………മൌലിദിന്റെ പുണ്യസദസ്സില്‍ പങ്കെടുക്കുവാന്‍ തൌഫീഖ് ലഭിച്ചവര്‍ ഭാഗ്യവാന്മാരാണ്. മേല്‍ പറഞ്ഞ സംഗതികള്‍ പ്രദാനം ചെയ്യുന്ന ഒന്നാണല്ലോ മൌലിദിന്റെ മജ്ലിസ്. ഈ കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യസദസ്സ് തന്നെയാണ്. ഈ സദസ്സില്‍ മൌലിദില്‍ (മൌലിദിന്റെ സദസ്സില്‍) ദീനിയായ സ്വഹീഹായ ദീന്‍ അറിയുന്ന ആലിമീങ്ങള്‍ ധാരാളം കൂടിയിരിക്കണം. മുസ്ലിംകളില്‍ ദീനിയ്യായ ചൈതന്യം അങ്കുരിപ്പിക്കണം” (അല്‍മുര്‍ശിദ് പുസ്തകം.4, ലക്കം.1). കെ.എം. മൌലവി പറഞ്ഞതു ശ്രദ്ധിക്കുക. “……………അതിനാല്‍ മുഹമ്മദ് നബിയെ അല്ലാഹു ഭൂജാതനാക്കി ലോകത്തെ അനുഗ്രഹിച്ചിട്ടുള്ള ഈ മാസത്തില്‍ നബിയുടെ ദഅ്വത്തു (സന്ദേശം) പ്രചരിപ്പിക്കുക വഴിയായി നാമെല്ലാവരും അല്ലാഹുതആലാക്ക് ശുക്റ് ചെയ്യണം. അതിനായി ദേശങ്ങള്‍ തോറും മൌലിദ് യോഗങ്ങള്‍ കൂടി അതില്‍ നാനാജാതി മതസ്ഥരെയും സമ്മേളിപ്പിച്ചു അവര്‍ക്കെല്ലാം നബിയുടെ ദഅ്വത്ത് തബ്ലീഗ് ചെയ്യുക എന്ന കടമയെ നാം നിര്‍വഹിക്കുകയും ഈ സുദിനത്തിലും റമദാന്‍ മാസത്തിലും എല്ലാ ദേശത്തിലും തബ്ലീഗ് ഫണ്ട് ശേഖരിക്കുകയും വേണം” (അല്‍മുര്‍ശിദ് പു.1, ലക്കം.5). കടമ എന്നാല്‍ “ഫര്‍ള്” എന്നാണല്ലോ. ഇതില്‍ നിന്നും ബിദഈ പ്രസ്ഥാനക്കാരുടെ പഴയ കാല നേതാക്കള്‍ നബിദിനം കൊണ്ടാടല്‍ ഫര്‍ളാണെന്നു പറഞ്ഞവരായിരുന്നു എന്നു വ്യക്തമായല്ലോ. ഇനി മാസം കണക്കാക്കി കൊണ്ടാടുന്നതിനെ പറ്റിയാണ് ചിലര്‍ക്ക് ആക്ഷേപം. അതിനു പഴയ നേതാക്കളിലൊരാളായ ഇ.കെ. മൌലവി പറയുന്ന മറുപടി കാണുക. ‘……………മാനവ ലോകത്തിന്റെ ഐഹികവും പാരത്രികവുമായ സര്‍വവിധ സൌഭാഗ്യത്തിനുമുള്ള മാര്‍ഗങ്ങളെ വെട്ടിത്തെളിയിച്ചു തന്ന ആ പുണ്യാത്മാവ് ശഫീഉനാ മുഹമ്മദ്(സ്വ) തന്റെ സ്പര്‍ശം കൊണ്ടു ഈ ഭൂമിയെ അനുഗ്രഹിച്ചിട്ടുള്ളതു ഇതുപോലുള്ള ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ ആയതുകൊണ്ടുതന്നെ’ (അല്‍മുര്‍ശിദ് 3/9ല്‍ ഇ.കെ. മൌലവി മേല്‍ വരികളിലെ ‘ശഫീഉനാ’ എന്നതിന്റെ അര്‍ഥം നമുക്കു വേണ്ടി ശിപാര്‍ശ ചെയ്യുന്നവര്‍ എന്നാണല്ലോ? എന്നാല്‍ ഇന്നത്തെ പുത്തനാശയക്കാര്‍ ആ പ്രയോഗവും ശിര്‍ക്കാണെന്നു പറയുന്നവരാണ്). വീണ്ടും അല്‍മുര്‍ശിദില്‍ തന്നെ പറയുന്നതു കാണുക. “……………ഇങ്ങനെയുള്ള മഹല്‍ മതത്തിന്റെ പ്രബോധനത്തിന്റെ പ്രജാതല്‍പരനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉല്‍കൃഷ്ട പരിശീലകനായ ഉത്തമഗുരു, ദൈവസന്ദേശവാഹി ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍. അതിനാല്‍ ആ മാസത്തെ മുസ്ലിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവനും കൊണ്ടാടേണ്ടതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്നേഹത്തെ മനുഷ്യ ഹൃദയങ്ങളില്‍ ഊ ന്നിപ്പിടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സല്‍സ്വഭാവ ങ്ങളെയും സ്മരിപ്പിക്കുന്നതിനു വഴിവെക്കുന്നു. അവ ജനങ്ങള്‍ക്കു വിവരിച്ചു കൊടുക്കുന്നതിനു അവസരം നല്‍കുന്നു. ഇസ്ലാം ദീനിന്റെ പ്രചരണത്തിനുപകരിക്കുന്നു. മുസ്ലിംകളില്‍ ഐക്യവും സംഘടനയും പരസ്പര സ്നേഹവും വര്‍ദ്ധിപ്പിക്കുന്നതിനും അത് ഉതകുന്നു. “……………നബിയെ മാതൃകയാക്കി നബിയുടെ ചര്യയെ പഠനം ചെയ്തു അതിനെ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിനെയും അവസാനത്തെ ദിവസത്തെയും പറ്റി പേടിയുള്ളവരും പടച്ചവനെ അധികമായി വിചാരമുള്ളവരുമാണ്. ഇത്തരക്കാര്‍ മൌലിദ് യോഗങ്ങളില്‍ വന്നുചേരുകയും നബിചര്യകളെ കേട്ടു മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യും. അന്നു മുസ്ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൌലിദ് യോഗങ്ങളില്‍ നബിയുടെ ശരിയായ നടപടിക്രമം വിശദമായി പറഞ്ഞുകൊടുക്കുകയും അങ്ങയുടെ സ്വഭാവങ്ങള്‍ വിവരിക്കും ചെയ്യും. നബിയെ പിന്തുടരുവാനുള്ള ഉത്ബോധനങ്ങള്‍ നടക്കും. സദസ്സില്‍ നബിയോടുള്ള പ്രേമം വളര്‍ത്തും. നബിയുടെ അനുയായികളായ സ്വഹാബത്തിന്റെ മതനിഷ്ട, ഭക്തി മുതലായവ വിവരിക്കും. അവിടെ കൂടിയിരിക്കുന്നവരുടെ നാവുകളെയെല്ലാം സ്വലാത്ത് ചൊല്ലുന്നതിനു പ്രേരിപ്പിക്കും. അല്ലാഹുവിന്റെ സ്നേഹം കരസ്ഥമാക്കുവാന്‍ പര്യാപ്തങ്ങളായ ഉപദേശങ്ങള്‍ നടക്കും” (അല്‍മുര്‍ശിദ് പുസ്തകം 4, ലക്കം 1). വീണ്ടും അല്‍മനാറില്‍ പറയുന്നതു ശ്രദ്ധിക്കുക “സഹോദരങ്ങളെ! ലോകാനുഗ്രഹിയായ മുഹമ്മദ്(സ്വ)യുടെ ജന്മദിനമായ ഈ റബീഉല്‍ അവ്വല്‍ 12 ഉദയഗിരി മുതല്‍ അസ്തമയഗിരി വരെയുള്ള മുസ്ലിംകള്‍ ആഹ്ളാദം കൊണ്ടാടുകയും ആ വന്ദ്യ മഹാനുഭാവന്റെ സച്ചരിതങ്ങളെ പുരസ്കരിച്ചു സ്തുതി കീര്‍ത്തനം പാടുകയും ചെയ്യുന്നു. തങ്ങള്‍ ജീവനെക്കാള്‍ സ്നേഹിക്കുന്ന ആ ലോകൈക മാര്‍ഗദര്‍ശിയുടെ നേരെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ശക്തി ബഹുമാനങ്ങള്‍ അവര്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അതില്‍ ആശ്ചര്യപ്പെടുവാനില്ല. അതു സ്വാഭാവികമാണ്” (അല്‍മനാര്‍ പുസ്തകം 1, ലക്കം 17). എന്നാല്‍ പുത്തനാശയക്കാരുടെ വാദം റസൂല്‍(സ്വ)ന്റെ പേരില്‍ ഒരു യാസീന്‍ ഓതിയാല്‍ പോലും അവന്‍ കാഫിറായിപ്പോകുമെന്നാണ്. പ്രഗത്ഭ മുജാഹിദു നേതാവായ കെ. ഉമര്‍ മൌലവി സല്‍സബീലില്‍ എഴുതിയതു കാണുക. “റസൂല്‍(സ്വ)ന്റെ പേരില്‍ ഒരു യാസീന്‍ ഓതുക എന്നുവെച്ചാല്‍ നമുക്കു റസൂലിന്റെ പൊ രുത്തം കിട്ടാന്‍ യാസീന്‍ ഓതുക എന്നാണല്ലോ. യാസീന്‍ ഒരു ഇബാദത്താണ്. അല്ലാഹു അല്ലാത്തവരുടെ പൊരുത്തത്തിനു വേണ്ടി ഇബാദത്തെടുത്താല്‍ കാഫിറാകും എന്നു ആര്‍ ക്കാണറിഞ്ഞുകൂടാത്തത്. അല്ലാഹു അല്ലാത്തവര്‍ എന്നു പറഞ്ഞതു ആരായിരുന്നാലും വ്യ ത്യാസമില്ല” (സല്‍സബീല്‍ പുസ്തകം 3, ലക്കം 3, പേജ് 20). മുസ്ലിം ലോകം മുഴുവനും നിരാക്ഷേപം ചെയ്തു വരുന്ന ഒരു പുണ്യകര്‍മ്മത്തെ ശിര്‍ക്കും കുഫ്റുമായി മുദ്രയടിക്കുന്നതിന് ഇക്കൂട്ടര്‍ക്ക് യാതൊരു മടിയുമില്ല. എന്നാല്‍, ഫൈസ്വല്‍ രാജാവ് വെടിയേറ്റു മരിച്ച ശേഷം അയാള്‍ക്കു വേണ്ടി ഫാതിഹഃ ഓതിയതായി റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമിയുടെ പത്രം റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ അന്നു സൌദി ഗവണ്‍മെന്റില്‍ നിന്നും ശമ്പളം പറ്റിക്കൊണ്ടിരുന്ന കെ. ഉമര്‍ മൌലവി ഉള്‍പ്പെടെ ഒരാളും അതിനെ എതിര്‍ത്തു കണ്ടില്ല. റാബിത്വയുടെ പത്രത്തില്‍ വന്നതിന്റെ പ്രധാന ഭാഗം താഴെ ചേര്‍ക്കാം. “വഖഫസ്സുഅമാഉ വ ഖാദത്തുല്‍ ആലമില്‍ ഇസ്ലാമി ഫീ ബിദായത്തില്‍ ജല്‍സതി ദുവൈഖതന്‍. തലൌ ഖിലാലഹാ സൂറത്തല്‍ ഫാതിഹത്തി തറഹ്ഹുമന്‍ അലാ റൂഹി ശഹീദില്‍ മഗ്ഫൂരി ലഹൂ ജലാലതില്‍ മലിക് ഫൈസ്വല്‍” (അഖ്ബാറുല്‍ ആലമില്‍ ഇസ്ലാമി, ലക്കം 914, ഹിജ്റ 1401). അര്‍ഥം: ഇസ്ലാമിക ലോകത്തിന്റെ നേതാക്കളും നായകന്മാരും യോഗത്തില്‍ കുറച്ചു സമയം എഴുന്നേറ്റു നിന്നു. അതിനിടയില്‍ മഹാരാജാവും രക്തസാക്ഷിയുമായ ഫൈസ്വലിന്റെ ആത്മശാന്തിക്കായി അവര്‍ ഫാതിഹഃ സൂറത്തു ഓതി. എന്നാല്‍ ഇവരുടെ പഴയകാല നേതാക്കള്‍ക്ക് ഇത്തരമൊരഭിപ്രായമുണ്ടായിരുന്നില്ല. കെ.എം. മൌലവി അല്‍മുര്‍ശിദില്‍ എഴുതിയത് നോക്കുക. (അല്ലെങ്കിലും നാഴികക്കു നാല്‍ പ്പതു വട്ടം മാറുന്നതാണല്ലോ ഇവരുടെ അഭിപ്രായങ്ങള്‍) “അശ്ശൈഖ് മുഹ്യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)തങ്ങളുടെ പേരില്‍ ദിക്റ് ചൊ ല്ലുക എന്നുവെച്ചാല്‍ അദ്ദേഹത്തിനു ദിക്റിന്റെ സവാബ്(പ്രതിഫലം) ലഭിക്കുവാന്‍ നിയ്യത്തു ചെയ്തുകൊണ്ടു ദിക്റ് ചൊല്ലുക എന്നാണല്ലോ അര്‍ഥം” (അല്‍മുര്‍ശിദ്, പുസ്തകം 2, പേജ് 471). പ്രവാചകതിരുമേനി സാധാരണ മനുഷ്യനും പാപിയുമാണെന്ന് പ്രചരിപ്പിക്കുന്നതിലും പ്രവാചകരെ ഇകഴ്ത്തിക്കാണിക്കുന്നതിലും ഇവരുടെ പാക്ഷികങ്ങളും പ്രസംഗങ്ങളും അനല്‍പമായ പങ്ക് വഹിച്ചിട്ടുണ്ട്. “അല്ലാഹുവിനു വഴിപ്പെടുന്ന വിഷയത്തില്‍ റസൂല്‍ (സ്വ)പോലും വീഴ്ച വരുത്തി”യെന്ന് ഉമര്‍ മൌലവി 1971, സല്‍സബീലില്‍ എഴുതിയി ട്ടുണ്ട് (പുസ്തകം 4, ലക്കം 8, ആഗസ്റ്റ്). ദൈവമാണെന്ന് തെറ്റ്ധരിക്കാതിരിക്കാന്‍ അല്ലാ ഹു മനപ്പൂര്‍വ്വം തെറ്റ് ചെയ്യിക്കുമെന്ന് മൌദൂദിയും എഴുതകയുണ്ടായി. “അല്ലാഹു തആലാ കരുതിക്കൂട്ടി എല്ലാ പ്രവാചകന്മാരില്‍ നിന്നും ചില സമയങ്ങളില്‍ അവന്റെ സംരക്ഷണം ഉയര്‍ത്തിയും കൊണ്ടും ഒന്നും രണ്ടും കുറ്റങ്ങള്‍ ചെയ്യിക്കുന്നു. എന്തിനെന്നാല്‍ അവരെ സ്രഷ്ടാവ് എന്നു മനസ്സിലാക്കാതിരിക്കാനും, അവരും മനുഷ്യരാണെന്നു ഗ്രഹിക്കുവാനും വേണ്ടി” (തഫ്ഹീമാത് വാല്യം 2, പേജ് 43). ഇത്തരത്തിലുള്ള എഴുത്തും പ്രസംഗങ്ങളുമാണ് ഇസ്ലാമിന്റെ ശത്രുക്കള്‍ക്ക് പ്രചോദ നമായതും പ്രവാചകനെ അവഹേളിക്കുന്ന കാര്‍ട്ടൂണുകളും മറ്റും പ്രസിദ്ധീകരിക്കാന്‍ ഇടയാക്കിയതും. അതിനാല്‍ ഇത്തരക്കാരുടെ കെണിവലയില്‍ കുടുങ്ങിപ്പോകാതിരി ക്കാന്‍ പ്രവാചക സ്നേഹികള്‍ ബദ്ധശ്രദ്ധരാകണം.. അല്ലാഹു നമ്മെ നബി തിരുമേനി യോടൊപ്പം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമാറാവട്ടെ, ആമീന്‍.

സ്ത്രീ പള്ളി വിലക്ക് സ്വന്തം പാക്ഷികങ്ങളിൽ


പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍ ഖുര്‍ആനും തിരുസുന്നതും മുസ്ലിം സ്ത്രീകള്‍ക്ക് ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അനുശാസിച്ച സ്ഥലം സ്വന്തം വീടാണ്. വീട്ടിലുള്ള നിസ്കാരത്തിന് വര്‍ദ്ധിച്ച പ്രതിഫലവും ലഭിക്കുന്നു. പള്ളിയിലുള്ള നിസ്കാരത്തിന് സ്ത്രീക്ക് പ്രത്യേക പ്രതിഫലം ലഭ്യമല്ല. പള്ളിയില്‍ പോകാന്‍ അനുവാദം ചോദിച്ച ഉമ്മുഹുമൈദഃ(റ)നോട് നബി (സ്വ) പറഞ്ഞത് നീ വീടിന്റെയുള്ളിന്റെയുള്ളില്‍ നിസ്കരിക്കലാണ് ഗുണകരവും പ്രതിഫലാര്‍ഹവുമെന്നാണ്. ഇക്കാര്യം ഹദീസ് വ്യക്തവും സുദൃഢവുമാണ്. സ്ത്രീകള്‍ക്ക് വീടിനേക്കാള്‍ നല്ലത് പള്ളിയാണെന്ന് നബി(സ്വ) തങ്ങള്‍ പറഞ്ഞിട്ടില്ല. സ്ത്രീകള്‍ക്ക് പള്ളിയേക്കാള്‍ ഗുണം വീടാണെന്ന് നബി(സ്വ) പഠിപ്പിച്ചു. അത് മറികടന്ന് സ്ത്രീകളെ പള്ളിയിലേക്ക് ആനയിക്കുന്നത് പ്രമാണവിരുദ്ധവും അനിസ്ലാമികവുമാണ്. സാഹചര്യങ്ങള്‍ നല്‍കിയ ഇളവുകളോ ഒറ്റപ്പെട്ട സംഭവങ്ങളോ ഇക്കാര്യത്തില്‍ പൊക്കിപിടിക്കുന്നത് ക്ഷന്തവ്യമല്ല. നിയമപ്രാബല്യത്തെയാണ് കണക്കിലെടുക്കേണ്ടത്. സ്വന്തമായ കസര്‍ത്തുകളും വളച്ചൊടിക്കലുകളും ഇസ്ലാം സാധൂകരിക്കുന്നില്ല. ഇലാഹീ നിയമങ്ങളുടെ മേലില്‍ കൈകടത്താന്‍ ആര്‍ക്കും അവകാശമില്ല. ഖുര്‍ആനും തിരുസുന്നതും പഠിപ്പിച്ചതെന്തോ അത് ജീവിതത്തില്‍ പകര്‍ത്തലാണ് മുസ്ലിമിന്റെ ബാധ്യത. സ്വയംകൃത നിയമങ്ങള്‍ക്ക് ഇസ്ലാം പച്ചക്കൊടി കാട്ടുന്നില്ല. സ്ത്രീകളുടെ പള്ളിപ്രവേശത്തിന് വ്യക്തമായ കല്‍പന നല്‍കുന്ന ഒരു ഹദീസും ഉദ്ധരിക്കപ്പെട്ടിട്ടില്ല. പെണ്ണിനുവേണ്ടി വാദിക്കുന്നവര്‍ നിരത്തിയ തെളിവുകളാവട്ടെ ആരാധനാ കര്‍മങ്ങള്‍ക്ക് സ്ത്രീകള്‍ക്ക് ഗുണകരം വീടല്ല പള്ളിയാണെന്ന് സമര്‍ഥിക്കാന്‍ പോന്നവയുമല്ല. സൂക്ഷ്മ വീക്ഷണത്തില്‍ തീരെ നിലനില്‍പില്ലാത്തതാണവയൊക്കെയും. പള്ളിയില്‍ പോകാന്‍ സ്ത്രീകളോട് നബി(സ്വ) കല്‍പിച്ചിട്ടില്ല. നബി (സ്വ)യുടെ കാലത്ത് തന്നെ പള്ളിവിലക്ക് നിലനിന്നിരുന്നുവെന്നിരിക്കെ ആധുനിക യുഗത്തില്‍ വിലക്ക് കര്‍ക്കശമാകുമെന്നതില്‍ സംശയമില്ല. ചരിത്രഗ്രന്ഥങ്ങള്‍ ഇതിനു സാക്ഷിയാണ്. വിവിധ കാലങ്ങളിലായി കഴിഞ്ഞുപോയ നിരവധി പണ്ഢിതന്മാര്‍ അവരാരും തന്നെ സ്ത്രീകള്‍ ക്ക് നിസ്കാരാദികാര്യങ്ങള്‍ക്ക് വീടിനേക്കാള്‍ ഉത്തമം പള്ളിയാണെന്ന് സമര്‍ഥിച്ചിട്ടില്ല. അവരുടെ കാലത്തൊന്നും സ്ത്രീകള്‍ ജുമുഅഃ ജമാഅതിന് പള്ളിയില്‍ പോയിട്ടുമില്ല. കേരളത്തിലെ അവസ്ഥയും ഇതു തന്നെയായിരുന്നു. പുരോഗമനവാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ പൂര്‍വകാല നേതാക്കളുടെ ഭാര്യമാരൊന്നും പള്ളിയില്‍ പോയിരുന്നില്ല. ഇന്നും ഈ നില തുടരുന്നു. സ്ത്രീകളുടെ പള്ളിയില്‍ പോക്ക് മതപരമായ നിര്‍ബന്ധിത നിയമമായിരുന്നെങ്കില്‍ എന്തുകൊണ്ട് സ്വന്തം തമ്പുരാട്ടികളെ അരമനയില്‍ തന്നെ ഇക്കാലമത്രയും തളച്ചിട്ടു. നിരാക്ഷേപം നടന്നുവന്നിരുന്ന കാര്യമായിരുന്നെങ്കില്‍ പിന്നെന്തിനു ഇത്ര കോലാഹലം സൃഷ്ടിക്കണം. തുടര്‍ന്നുപോരുന്ന ഒരു കാര്യത്തിന് ഇടക്കാലത്ത് വെച്ച് ജനപിന്തുണ തേടേണ്ട ആവശ്യമെന്തിന്? ഇസ്ലാം അനുശാസിച്ച ഒരു കാര്യം നടപ്പില്‍ വരുത്തലാണ് ലക്ഷ്യമെങ്കില്‍ അതിനേറ്റവും അര്‍ഹതപ്പെട്ടവര്‍ നബി(സ്വ)യായിരുന്നില്ലേ? സ്ത്രീകള്‍ ജുമുഅഃ ജമാഅതിന് നിയമപ്രാബ്യലത്തോടെ പള്ളിയില്‍ പോയതിന് യാ തൊരു തെളിവുമില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍, അതിന് നിയമസാധുത ഇസ്ലാം കല്‍ പിച്ചുമില്ല. ഇക്കാര്യം പുരോഗമനവാദികളുടെ കൃതികള്‍ തന്നെ തുറന്നു പറയുന്നു. പള്ളിവിലക്കിന് സ്വന്തം കൃതികളില്‍ തന്നെ മഷി പുരട്ടിയവര്‍ ആ മഷി ഉണങ്ങുന്നതിനു മുമ്പേ വീണ്ടും പേന കയ്യിലെടുത്തത് വിരോധാഭാസമല്ലാതെ മറ്റെന്താണ്? അല്ലെങ്കിലും, മതനിയമങ്ങള്‍ ഇവര്‍ക്ക് ചില അഭ്യാസങ്ങള്‍ കളിക്കാനുള്ള പഴുതുകളാണല്ലോ? സ്വന്തം പിഴച്ചവര്‍ മറ്റുള്ളവരെ കൂടി പിഴപ്പിക്കുന്നത് ഏറെ കഷ്ടം തന്നെ! വേണ്ട, അവര്‍ തന്നെ വിധിയെഴുതട്ടെ. ഇവരുടെ പൂര്‍വകാല വീക്ഷണം നമുക്ക് പരിശോധിക്കാം. “സ്ത്രീകള്‍ക്ക് അവരുടെ വീട്ടില്‍ വെച്ച് നിസ്കരിക്കലാണ് ഉത്തമം. അവര്‍ക്കതിലാണ് കൂടുതല്‍ പ്രതിഫലം” പ്രബോധനം പു.6, ല. 11‏-16-1951). “സ്ത്രീകളുടെ ഉത്തമമായ പള്ളി അവരുടെ ഗൃഹാന്തര്‍ഭാഗമാണ്” പ്രബോധനം. പു.23, ല.7). “നബി(സ്വ)യുടെ പത്നിമാര്‍ ഇഅ്തികാഫി(ഭജന ഇരുത്തം)നിരുന്നത് മസ്ജിദുന്നബവിയിലായിരുന്നില്ല. തങ്ങളുടെ മുറികളിലായിരുന്നു. തിരുമേനിയുടെ പത്നിമാരില്‍ എല്ലാവരുടെയും മുറികള്‍ മസ്ജിദുന്നബവിയുടെ പാര്‍ശ്വങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. എല്ലാവരുടെയും വാതിലുകള്‍ പള്ളിയിലേക്ക് തുറക്കുന്നതായിരുന്നു. നബി(സ്വ)ഏത് പത്നിമാരോടൊപ്പം താമസിച്ചാലും അവിടെ നിന്ന് നേരിട്ട് പള്ളിയിലേക്ക് പ്രവേശിക്കാമായിരുന്നു. അതിനാല്‍ നബി പത്നിമാര്‍ക്ക് പള്ളിയുടെ അകത്തേക്ക് വരേണ്ട ആവശ്യമുണ്ടായിരുന്നില്ല. അതുപോലെ സ്ത്രീകളുടെ ഇഅ്തി കാഫ് പള്ളിയിലായിരിക്കുകയില്ല, വീടുകളിലായിരിക്കും. അങ്ങനെ നബി(സ്വ)യുടെ പത്നിമാരും റമളാനിലെ അവസാനത്തെ പത്ത് നാളുകളില്‍ താന്താങ്ങളുടെ മുറികളില്‍ ഇഅ്തികാഫ് ഇരുന്നിരുന്നു” (അബുല്‍ അഅ്ലാ മൌദൂദി; പ്രബോധനം വാരിക, പു.20, ല.14, പേ.3, 31‏-5-1986). “ജിഹാദ്, ജുമുഅഃ, ജമാഅത് നിസ്കാരങ്ങള്‍ തുടങ്ങി പുരുഷന് പ്രതിഫലങ്ങള്‍ വാരിക്കൂട്ടാനുള്ള അവസരങ്ങളെമ്പാടുമുണ്ടെന്നും സ്ത്രീക്ക് അതില്ലെന്നും പരാതിപ്പെട്ട വനിതക്ക് നബി(സ്വ) നല്‍കിയ മറുപടിയാണവള്‍ ഓര്‍ക്കുക. പ്രവാചകന്‍ പറഞ്ഞു: ഭര്‍ത്താവിനോടുള്ള സ്ത്രീയുടെ നല്ല പെരുമാറ്റം അവയ്ക്കൊക്കെ പകരം നില്‍ക്കും” (ആരാമം ‏- 1996, പു.13, ലക്കം.3, പേ.48). “സ്ത്രീകള്‍ പള്ളിയില്‍ വെച്ചു നിസ്കരിക്കുന്നതിലേറെ ഉത്തമം അവര്‍ വീട്ടില്‍വെച്ചു നിസ്കരിക്കലാണ്. പിന്നെന്തിനാണവര്‍ ഉത്തമമായത് ഉപേക്ഷിച്ച് അതല്ലാത്തതിന് മുതിരുന്നു.” സ്ത്രീകളുടെ നിസ്കാരം രഹസ്യമാക്കുന്നതും രഹസ്യം കര്‍ക്കശമാക്കുന്നതും അവര്‍ക്ക് നല്ലതാണ്. ഇത് നിസ്കാര വിശുദ്ധിയെ പരിശുദ്ധമാക്കുന്നു (അഖ്ബാര്‍). “ജുമുഅഃ ജമാഅത്തുകള്‍ക്കും ഇത് ബാധകമാണെങ്കിലും സ്ത്രീകള്‍ അവയില്‍ പങ്കെടുക്കുന്നത് നബി(സ്വ)നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്നു കാണിക്കുന്ന ഹദീസുകളുണ്ട്”(മാധ്യമം 97, ഫെബ്രുവരി 7). “സ്ത്രീകള്‍ക്ക് ഉത്തമം സ്വന്തം വീടുകളാണെന്ന് പറഞ്ഞുകൊണ്ട് അവരുടെ പള്ളിപ്രവേശനം നബി(സ്വ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ശരിയാണ് നബി(സ്വ) പ്രോത്സാഹിപ്പിച്ചിട്ടില്ല” (മാധ്യമം 97, ഫെബ്രുവരി 7). “കോഴിക്കോട് നഗരത്തിലെ ഒരു പ്രധാന പള്ളിയില്‍ നിന്ന് ബലിപെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ സ്ത്രീകളുടെ ചിത്രം സ്ഥലത്തെ ഒരു പ്രധാന പത്രം പ്രസിദ്ധീകരിച്ചിരുന്നു. അത് കണ്ടപ്പോള്‍ നടുങ്ങിപ്പോയി. മതബോധമുള്ള ഏതൊരു മുസ്ലിമിന്റെയും മനഃസാക്ഷിയെ വ്രണപ്പെടുത്തുന്ന ചിത്രം. അണിഞ്ഞൊരുങ്ങി ഫാഷന്‍ പരേഡിനിറങ്ങിയ അത്യാധുനിക മഹിളകളാണെന്നേ തോന്നൂ. പള്ളിയില്‍ കയറി ദൈവപ്രാര്‍ഥനയും നടത്തി ഒരു സരോപദേശ പ്രസംഗവും കേട്ട് പുറത്തിറങ്ങുന്ന ഭക്തകളുടെ ഒരു കോലം! ഇങ്ങനെയാണെങ്കില്‍ അവരെന്തിനു പള്ളിയില്‍ വരുന്നു. തനിക്കേറ്റവും വിലപ്പെട്ടതും മഹത്തായതും അല്ലാഹുവാണെന്നും താന്‍ അവന്റെ കല്‍പനയനുസരിച്ച് ജീവിക്കണമെന്നും പലവട്ടം പ്രതിജ്ഞ ചെയ്ത് ഭക്ത പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴേക്ക് എങ്ങനെ മോഡേണ്‍ ഏജ് ലേഡിയായി മാറുന്നുവെന്നതാണ് മനസ്സിലാക്കാന്‍ കഴിയാത്തത്” (അല്‍മനാര്‍, പു.25, ല.3). “ജുമുഅഃയെ സംബന്ധിച്ച നിര്‍ബന്ധകല്‍പന കുട്ടികള്‍, രോഗികള്‍, യാത്രക്കാര്‍, സ്ത്രീ കള്‍ എന്നീ നാല് കൂട്ടര്‍ക്ക് ബാധകമല്ലെന്ന് റസൂലുല്ലാഹി(സ്വ) പറഞ്ഞതായി തെളിയുമ്പോള്‍ ആ ഹദീസ് ഖുര്‍ആനിനെതിരാണെന്ന് പറയല്‍ നബി(സ്വ)യെ ധിക്കരിക്കലാണ്” (അല്‍മനാര്‍. പു.4, ല.10). “മാന്യവായനക്കാരെ, നിങ്ങള്‍ സംശയിക്കേണ്ട, ആ ഹദീസില്‍ (സ്ത്രീകളെ) പള്ളിയിലേക്കയക്കുന്ന കാര്യം പറഞ്ഞിട്ടില്ല” (അല്‍മനാര്‍. പു.4, ല.5). സുന്നതുണ്ടെന്ന വാദം എം.സി.സി. ഇമാമുകളുടെ ഗ്രന്ഥങ്ങളില്‍ നിന്ന് തെളിയിക്കുമോ? (അല്‍മനാര്‍. പു.3, ല.23,24). “പ്രാമാണികരായ മുഹദ്ദിസുകളുടെയും മുഫസ്സിറുകളുടെയും ധാരാളം വാചകങ്ങള്‍ ഞാന്‍ ഉദ്ധരിച്ചു. സ്ത്രീകള്‍ക്ക് ജുമുഅഃ വുജൂബില്ല എന്നത് ഇസ്ലാമിക ലോകത്ത് ആര്‍ക്കും തന്നെ അഭിപ്രായവ്യത്യാസമില്ലാത്ത വിഷയമാണ് എന്നാണ് ഇമാം ശൌഖാനി, ഇമാം നവവി, ഇമാം ഇബ്നുല്‍ മുന്‍ദിര്‍ ഇബ്നു റുശ്ദ്, ഇമാം സ്വന്‍ആനി, ഇമാം ഇബ്നു ഹസം മുതലായവര്‍ വ്യക്തമാക്കിയതെന്ന് വായനക്കാര്‍ കണ്ടുവല്ലോ!” (ഉമര്‍ മൌലവി, അല്‍മനാര്‍. പു.4, ല.2, 1953 മെയ് 5, പേ.4). “വളരെ പ്രതിബന്ധങ്ങളുള്ളവരാണവര്‍, ചിലപ്പോള്‍ നിസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ആര്‍ത്തവം ഉണ്ടായെന്ന് വരാം. അത് പള്ളിയില്‍ വെച്ചായാല്‍ പള്ളി വൃത്തികേടാവും എന്നുള്ളത് മാത്രമല്ല. നാണക്കേട് സഹിക്കാന്‍ അവര്‍ക്കു കഴിയുകയുമില്ല. അവര്‍ അത്രയും അബലകളും ചപലകളുമാണ്. (അല്‍മനാര്‍. പു.4, ല.5, 1953 ജൂണ്‍ 20, പേ.4). വിദ്യ അഭ്യസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു എന്നുള്ളത് ശരി തന്നെ. പള്ളിയിലേക്കയക്കാന്‍ നിര്‍ബന്ധിച്ചു എന്നു പറയുന്നത് സത്യമല്ല (അല്‍മനാര്‍. 1953, ജൂലൈ 5) …….ജുമുഅഃയും ജമാഅത്തും സ്ത്രീകള്‍ക്ക് നിര്‍ബന്ധമില്ലാത്തതുകൊണ്ട് മാത്രമാണ് അവര്‍ അതില്‍ അനിഷ്ടം ഭാവിച്ചത്. മതത്തില്‍ അത് നിര്‍ബന്ധമാണെങ്കില്‍ ഉമറുല്‍ ഫാറൂഖിനെ പോലുള്ള മഹാന്മാരായ സ്വഹാബികള്‍ അതില്‍ അനിഷ്ടം വെച്ചുകൊണ്ടിരിക്കുമെന്ന് എനിക്ക് വിചാരിക്കാന്‍ കഴിയുന്നില്ല. അവരുടെ ചരിത്രം അറിയുന്ന യാതൊരാള്‍ക്കും അങ്ങനെ വിചാരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. (അല്‍മനാര്‍. പു.4, ല.6, 1953 ജൂലൈ 5, പേ.11).

വഹാബി വൈരുദ്ധ്യങ്ങൾ

വഹാബികള്‍ മാറ്റിപ്പറഞ്ഞതും, വെട്ടിത്തിരുത്തിയതും, വെട്ടിവിഴുങ്ങിയതുമായ ഏതാനും ചില കാര്യങ്ങള്‍ അവരുടെത്തന്നെ ഉത്തരവാദപ്പെട്ട പ്രസിദ്ധീകരണങ്ങളില്‍ നിന്നെടുത്ത് വിശകലനം ചെയ്യുകയാണിവിടെ. ഒന്നും തിരുത്തിയിട്ടില്ലെന്നാണല്ലോ അവകാശവാദം. ഒരു പ്രമുഖ വഹാബി പുരോഹിതന്‍ എഴുതുന്നു: ”നദ്‌വത്തുല്‍ മുജാഹിദീന്‍ മുന്നോട്ടുവെച്ച ഒരാശയവും തിരുത്തുകയോ പിന്‍വലിക്കുകയോ വിഴുങ്ങുകയോ ചെയ്യേണ്ടി വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഖുര്‍ആനിന്റയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ആദര്‍ശങ്ങളും നയങ്ങളും സ്വീകരിച്ചത് കാരണമാണീ മേന്മ കൈവന്നത് എന്നതില്‍ തര്‍ക്കമില്ല.” (മുജാഹിദ്, എറണാകുളം സമ്മേളന സുവനീര്‍ -പേ: 54, 2002) ഇതിലടങ്ങിയ സംഗതികള്‍: 1. നദ്‌വത്തുല്‍ മുജാഹിദീന്‍ മുന്നോട്ടുവെച്ച ഒരാശയവും തിരുത്തേണ്ടി വന്നിട്ടില്ല. 2. ഒരാശയവും പിന്‍വലിക്കേണ്ടിയും വന്നിട്ടില്ല. 3. ഒന്നും വിഴുങ്ങേണ്ടിയും വന്നിട്ടില്ല. 4. ഇത് സാധ്യമായത് ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ആശയങ്ങളും നയങ്ങളും സ്വീകരിച്ചതുകൊണ്ടാണ്. ഈ പറഞ്ഞത് എത്രത്തോളം യാഥാര്‍ത്ഥ്യമാണെന്ന് ഇനി നമുക്ക് ചിന്തിക്കാം- ഓരോ വിഷയത്തിലും മുമ്പെടുത്ത നിലപാട് എന്തായിരുന്നു വെന്നും ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും പരിശുദ്ധ ഇസ്‌ലാമിന്റെ നിലപാട് എപ്രകാരമാണെന്നും. ഇബ്‌നുതീമിയ്യ മുതല്‍ ത്തൗഹീദ് കര്‍ത്താവ് കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ഖാദിര്‍ മൗലവി വരെയുള്ള സൈദ്ധാന്തിക ആചാര്യന്മാരെല്ലാം തൗഹീദിനെ റബൂബിയ്യത്ത് (രക്ഷാകര്‍തൃത്വത്തിലുള്ള ഏകത്വം), ഉലൂഹിയ്യത്ത് (ആരാധനയിലുള്ള ഏകത്വം) എന്നിങ്ങനെ രണ്ടായി വിഭജിച്ചവരായിരുന്നു. (ഈ വിഭജനം തന്നെ അടിസ്ഥാന രഹിതമാണെന്ന് വേക്കൊര്യം :ലേ:) അവരെഴുതുന്നത് കാണുക: ”നാം ഇതുവരെ തൗഹീദിനെ തൗഹീദുറുബൂബിയ്യത്ത്, തൗഹീദുല്‍ ഉലൂഹിയ്യത്ത് എന്നിങ്ങനെ രണ്ടായിട്ടാണ് വിഭജിച്ചിരുന്നത്. തൗഹീദ് പഠിപ്പിക്കാന്‍ നാം അവലംബിച്ചിരുന്ന പുസ്തകം ‘അത്തൗഹീദ്’ എന്ന അബ്ദുല്‍ ഖാദിര്‍ മൗലവി (കണ്ണൂര്‍)യുടെ പുസ്തകമായിരുന്നു. ഇന്നും അതു പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുമുണ്ട്. അതില്‍ ഇവര്‍ പറയുന്ന ഇനം പ്രത്യേകമായി നല്‍കുന്നില്ല. രണ്ടായിട്ടാണ് വിഭജിക്കുന്നത്. ജാമിഅഃ നദ്‌വിയ്യ എടവണ്ണ പ്രസിദ്ധീകരിക്കുന്ന അന്നദ്‌വ(1998) മാഗസിനില്‍ എഴുതുന്നു: ”ഇസ്‌ലാമിലെ തൗഹീദിന് രണ്ടു വശങ്ങളുണ്ട് (ഒന്ന്) ആരാധ്യനായിരിക്കുക എന്നതിലെ അല്ലാഹുവിന്റെ ഏകത്വം. ഇതിനെ തൗഹീദുല്‍ ഇബാദഃ അഥവാ തൗഹീതുല്‍ ഉലൂഹിയ്യഃ എന്നു വിളിക്കുന്നു. ഈ തൗഹീദാണ് ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന സാക്ഷ്യവാക്യത്തിന്റെ പൊരുള്‍. ഈ രംഗത്തെ ശിര്‍ക്കിനെ ഇബാദത്തിലെ ശിര്‍ക്ക് എന്ന് പറയുന്നു. (രണ്ട്) രക്ഷാകര്‍തൃത്വത്തിലെ അല്ലാഹുവിന്റെ ഏകത്വം ഇതിന് തൗഹീദു റുബൂബിയ്യഃ എന്ന് പറയുന്നു.” (അന്നദ്‌വ 1998 പേജ്126 ജമാഅത്ത് ചോദ്യങ്ങള്‍ക്ക് മറുപടി എന്‍.വിസകരിയ്യ അരീക്കോട്. ഉദ്ധരണം: മുജാഹിദുകള്‍ക്ക് ആദര്‍ശവ്യതിയാനമോ? പേജ് 32,33 എ. അബ്ദുസ്സലാം സുല്ലമി എടവണ്ണ). എന്നാല്‍ ഇപ്പോള്‍ മുജാഹിദുകള്‍ പറയുന്നത് ഇതുവരെ തുടര്‍ന്നുവന്ന സമീപനം തെറ്റായിരുന്നുവെന്നും തൗഹീദിന് മൂന്ന് ഘടകങ്ങള്‍ ഉണ്ടെന്നും ഇനിമുതല്‍ പാഠശാലകളില്‍ ഈ തിരുത്ത് അംഗീകരിച്ച് പഠിപ്പിക്കണമെന്നുമാണ്. ”തൗഹീദിന് റുബൂബിയ്യത്ത്, ഉലൂഹിയ്യത്ത്, അല്‍ അസ്മാഉവസ്സിഫാത്ത് എന്നിങ്ങനെയുള്ള വിഭജനം ഈ യോഗം ശരിവെക്കുകയും അതു പാഠശാലകളില്‍ പഠിപ്പിക്കേണ്ടതാണെന്ന് തീരുമാനിക്കുകയും ചെയ്തു.” (2001 ജൂണ്‍ 4ന് പുളിക്കള്‍ മദീനതുല്‍ ഉലൂമില്‍ വെച്ച് ചേര്‍ന്ന കേരളാ ജംഇയ്യത്തുല്‍ ഉലമാ നിര്‍വ്വാഹക സമിതി യോഗതീരുമാനങ്ങള്‍, പേജ് 11). ഏറ്റവും പരമപ്രധാനമായ തൗഹീദിന്റെ കാര്യത്തില്‍ പോലും ഒരു ഉറച്ച നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വന്നാല്‍ അതില്‍പരം ആശ്ചര്യം മറ്റെന്താണ്? അല്ല കൂട്ടരെ, നിങ്ങളുടെ തൗഹീദ് ഇടക്കിടക്ക് ഇങ്ങനെ വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്ന ഒന്നാണോ? ഈ വിഭജനത്തിന്റെ മുമ്പ് മരിച്ചുപോയ കണ്ണൂര്‍കാരന്‍ അബ്ദുല്‍ ഖാദിര്‍ മൗലവി, കെ.എം. മൗലവി മുതല്‍ ഇബ്‌നു തീമിയ്യ വരെയുള്ളവരുടെ സ്ഥിതി എന്താണ്? നിങ്ങളുടെ തീരുമാനപ്രകാരം അവരുടെ തൗഹീദിലുള്ള വിശ്വാസം പൂര്‍ണമാകാന്‍ തരമില്ലല്ലോ? എന്നാല്‍ ഇപ്പോള്‍ മാത്രം ഈ മാറ്റത്തിന് വല്ല കാരണവുമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. കേരള വഹാബികള്‍ അടുത്തകാലത്തായി ഗള്‍ഫിലെ പണ്ഡിതരുമായും സംഘടനകളുമായും അടുക്കുകയും കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. അവരെ അന്ധമായി ‘തഖ്‌ലീദ്’ ചെയ്തുകൊണ്ടാണ് ഇപ്പോള്‍ വഹാബികള്‍ തൗഹീദിന് പുതിയ വിശദീകരണം നല്‍കാന്‍ തീരുമാനിച്ചത്. സത്യത്തില്‍ ഇത്രയും കാലമായിട്ട് തൗഹീദിന്റെ ശരിയായ രൂപം ഗ്രഹിക്കാന്‍ ഇവര്‍ക്കായിട്ടില്ലെന്നാണ് മറ്റൊരു വഹാബി പുരോഹിതന്‍ കുമ്പസരിക്കുന്നത്. മുജാഹിദ് പണ്ഡിതന്മാര്‍ക്ക് അവര്‍ നയിക്കുന്ന തൗഹീദ് സംഘടനയെ വെറും അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴേക്കും നശിപ്പിച്ച് രണ്ടു തുണ്ടുകളാക്കി പിളര്‍ത്താന്‍ എങ്ങനെ കഴിഞ്ഞുവെന്ന് ശുദ്ധഹൃദയര്‍ അത്ഭുതം കൂറിയേക്കാം. എന്നാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല എന്നാണെന്റെ അഭിപ്രായം. കാരണം, അവരില്‍ പലര്‍ക്കും തൗഹീദിനെ വേണ്ട വിധത്തില്‍ മനസ്സിലാക്കാനും പ്രബോധനം ചെയ്യാനും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.” (ഡോ: ഇ.കെ. അഹ്മദ് കുട്ടി, 2002 ആഗസ്റ്റ് 25 മാധ്യമം ദിനപത്രം.) എങ്ങനെ കഴിയും? തൗഹീദ് പഠിക്കേണ്ടവരില്‍ നിന്ന് പഠിക്കേണ്ടേ? ഒന്നും തിരുത്തി പറയേണ്ടി വന്നിട്ടില്ലെന്നു പറഞ്ഞ വഹാബികളാണ്, പുരോഹിത സഭ കൂടി തൗഹീദ് രണ്ടിന് പകരം മൂന്നാക്കണമെന്ന് പറഞ്ഞത്. ഈ തൗഹീദ് അംഗീകരിക്കാന്‍ ജനങ്ങളെക്കിട്ടുമോ? നേതാക്കള്‍ക്ക് തന്നെ തിരിയാത്ത തൗഹീദ് അനുയായികള്‍ക്കെങ്ങനെ തിരിയും? ജനങ്ങള്‍ക്ക് തിരിയാത്തത് എങ്ങനെ ജനങ്ങള്‍ അംഗീകരിക്കും? വഹാബീ തൗഹീദ് ജനങ്ങള്‍ നിരാകരിച്ചതില്‍ കുണ്ഠിതപ്പെട്ടുകൊണ്ട് പറയുന്നതു നോക്കുക: ”നമ്മള്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ജനം ഏറ്റെടുത്തു. വിദ്യാഭ്യാസം, ഖുര്‍ആന്‍ പഠനം, യതീംഖാന, സാമൂഹ്യക്ഷേമം തുടങ്ങിയവ ഉദാഹരണം. എന്നാല്‍ നാം പ്രചരിപ്പിച്ചിരുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട തൗഹീദ് ഇപ്പോഴും ജനം ഏറ്റെടുത്തിട്ടില്ല.” (കെ.എന്‍.എം. ന്റെ രണ്ടാം പ്രബന്ധം പേജ് 8, മുജാഹിദുകള്‍ക്ക് ആദര്‍ശ വ്യതിയാനമോ? പേജ് 41). ഇസ്‌ലാമിക സമീപനത്തില്‍ നിന്ന് വ്യതിചലിച്ച് പുരോഹിത സഭ കൂടി സ്വന്തം ദുര്‍വ്യാഖ്യാനങ്ങളെ അവലംബിച്ചതാണ് ഈ കരണംമറിച്ചിലിനൊക്കെ കാരണമായത്. ഇസ്‌ലാമിക വീക്ഷണം:- ഇസ്‌ലാമിന്റെ അടിസ്ഥാന ശിലയും മുസ്‌ലിംകള്‍ ഭിന്നിക്കാന്‍ പാടില്ലാത്തതുമായ കാര്യമാണ് അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കല്‍ (തൗഹീദ്). ആദം നബി (അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) വരെയുള്ള പ്രവാചകര്‍ പ്രബോധനം ചെയ്തത് പരിശുദ്ധമായ തൗഹീദാണ്. അല്ലാഹുവിന്റെ ദാത്ത് (സത്ത) പോലെയൊരു ദാത്തും അവന്റെ ഗുണങ്ങളെ (സിഫത്ത്) പോലെയുള്ള ഗുണങ്ങളും അവന്റെ പ്രവര്‍ത്തി (അഫ്ആന്‍) കളെപ്പോലെയുള്ള പ്രവര്‍ത്തികളും വേറെ ആര്‍ക്കുമില്ലെന്ന് നാം വിശ്വസിക്കണം. ഇതാണ് ഇസ്‌ലാമിക കാഴ്ചപ്പാടില്‍ തൗഹീദിന്റെ താല്‍പര്യം. നമ്മെ പടച്ചത് അല്ലാഹുവാണ്. നമ്മുടെ പ്രവര്‍ത്തികളും നമുക്കുണ്ടാകുന്ന വിവിധ കഴിവുകളും ഗുണങ്ങളുമെല്ലാം അല്ലാഹു നല്‍കിയതാണ്. അഥവാ അവന്‍ നല്‍കിയിട്ടുവേണം നമുക്ക് ലഭിക്കാന്‍. അല്ലാഹു അങ്ങനെയല്ല. അവനെ ആരും പടച്ചതല്ല. അവന്റെ കഴിവുകളും ഗുണങ്ങളും ആരും നല്‍കിയതുമല്ല. അവന്‍ എല്ലാ കാര്യത്തിലും സ്വയം പര്യാപ്തനാണ്. നാം ഒന്നിലും സ്വയം പര്യാപ്തരല്ല. വിശുദ്ധ ഖുര്‍ആന്‍ 112-ാം അധ്യായം ഇതാണ് പഠിപ്പിക്കുന്നത്. ”നബിയെ താങ്കള്‍ പറയുക. അല്ലാഹു ഏകനാകുന്നു എന്നതാണ് കാര്യം. അവന്‍ ആശ്രയിക്കപ്പെടുന്നവനാണ്. സ്വയം പര്യാപ്തനാണ്. അവന്‍ ജനിപ്പിച്ചിട്ടില്ല. അവന്‍ ജനിപ്പിക്കപ്പെട്ടവനുമല്ല. അവനു തുല്യമായി ആരുമില്ല.” ഇതേ താല്‍പര്യം തന്നെയാണ് തൗഹീദിന്റെ വചനമായ ‘ലാഇലാഹ ഇല്ലല്ലാഹ്’ (ഇബാദത്ത് ചെയ്യപ്പെടാന്‍ അര്‍ഹന്‍ അല്ലാഹു അല്ലാതെ വേറെ ഒരിലാഹുമില്ല)യും ബോധ്യപ്പെടുത്തുന്നത്. അബൂത്വാഹിർ മാനന്തവാടി

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...