ആരാണ് ബ്രിട്ടീഷ് ചാരന്മാർ
സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമാക്കി തന്റെ വിഭാഗത്തെ വെള്ള പൂശാൻ ശ്രമിക്കുന്നത് നാം ശ്രദ്ധിച്ചു കാണുമല്ലോ ???
വളരെ ഖേദകരം എന്ന് പറയട്ടെ ബ്രിട്ടീഷുകാർ നമ്മുടെ നാട് ഒരു നീണ്ട നൂറ്റണ്ട് ഭരിച്ചു എന്നത് എല്ലാവർക്കും അറിയുന്ന സത്യമാണല്ലോ??? ആ കാലയളവിൽ ഇന്ത്യയിലെ മുസ്ലിം പണ്ഡിതൻമാർക്കിടയിൽ ഉണ്ടായിരുന്ന പോലെ വിശിശ്യാ കേരളത്തിൽ മുസ്ലിം പണ്ഡിതൻമാർക്കിടയിലും രണ്ട് വിഭാഗത്തിലുള്ള പണ്ഡിതന്മാർ ഉണ്ടായിരുന്നു എന്നതും നമുക്ക് അറിയാമല്ലോ ? ഒന്ന് ബ്രട്ടീഷ് ഭരണ കൂടത്തെ അംഗീകരിച്ചു ജനങ്ങളുടെ കൂടെ നിന്ന് അവർക്ക് മത പഠനവും മറ്റും നേടിക്കൊടുക്കുക ..... മറ്റൊന്ന് ഭരണകൂടത്തിന് എതിരെ പോരാടി ജങ്ങൾക്കൊപ്പം നിൽക്കുക. (ഈ കാരണം കൊണ്ട് പല കിതാബുകളും , അവരുടെ അറിവുകളും നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്)..... ഉദാഹരണം ഇന്ന് മോഡി സർക്കാർ തന്നെ ........ അപ്പോൾ ഈ വിശയത്തിൽ സുന്നീ , മുജാഹിൽ വിവേചനം എന്തോ ഒരു സൂക്കേടിന്റെ ഭാഗമായേ കാണാൻ സാധിക്കൂ ........ ഉസ്താദ് മഹാനായ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ല്യാർ ആണല്ലോ സമസ്ത സ്ഥാപിച്ചത് (ഐക്യ ഘണ്ടേന പ്രസിഡണ്ട് സ്ഥാനത്തേക്ക് അദ്ധേഹത്തെയായിരുന്നല്ലോ നിശ്ചയിച്ചിരുന്നത് , അദ്ധേഹത്തിന്റെ വിനയം കൊണ്ടല്ലേ അത് സ്വീകരിക്കാതെ തങ്ങൾക്ക് കൊടുത്തത് ഇത് ചരിത്രം) ആരായിരുന്നു ഈ പാങ്ങിൽ ഉസ്താദ് ബ്രിട്ടീഷുകാരുടെ പിടി കിട്ടാ പുള്ളിയായി പ്രഖ്യാപിച്ച ത്രിമൂർത്തികളിൽ ഒരാളായിരുന്നില്ലേ ??? മു "ജാഹിലുകൾ" ചരിത്രം പറയുമ്പോൾ എന്ത് കൊണ്ട് ഇത് മറച്ചു വെക്കുന്നു ...... താനൂർ ഖിലാഫത്ത് കമ്മറ്റി(ബ്രിട്ടീഷുകാർക്കെരെ പോരാടാനുണ്ടാക്കിയ സംഘടന) യുടെ സെക്രട്ടറി ആമിൻമാന്റെ അകത്ത് പരിക്കുട്ടി മുസ്ല്യാർ "മുഹിമ്മാത്തുൽ മുസ്ലിമീൻ" എന്ന ഗ്രന്ഥം {ബ്രട്ടീഷുകാർക്കെതിരെ രക്തം തിളപ്പിക്കുന്ന (സമര വീര്യം കൂട്ടുന്ന)} കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ടവരാണ് ...... കൂടെ മർഹൂം ചെറുശ്ശേരി അഹമദ് കുട്ടി മുസ്ല്യാർ, പാനായിക്കുളം അബ്ദുൽ റഹിമാൻ മുസ്ല്യാർ ഉൾപ്പെടെയുള്ള സുന്നത്ത് ജമാഅത്തിന്റെ കരുത്തുറ്റ പണ്ഡിതന്മാർ ...... ചരിത്രം പഠിക്കുമ്പോൾ ഇതൊക്കെ ഇനി തന്നേലും ഓർത്തു വെക്കുക ..... മഹാനായ ആലി മുസ്ല്യാർ 1921 ലെ ബ്രട്ടീഷ് വിരുദ്ധ കലാപത്തിന് നായകത്വം കൊടുത്ത മഹാനവർകൾക്കൊപ്പം മുജാഹിദ് സ്ഥാപക നേതാദ് KM മൗലവിയും ഉണ്ടായിരുന്നില്ലേ ??? ആലി മുസ്ല്യാരെ തൂക്കിക്കൊന്നു എന്ന് ചരിത്രം രേഖപ്പെടുത്തി വെക്കുമ്പോൾ K M മൗലവിക്ക് ചരിത്രം കൊടുത്ത പട്ടം എന്താണ് ബ്രിട്ടീഷുകാർക്ക് ഒപ്പം കൂടി മലബാർ വിട്ട് കൊടുങ്ങല്ലൂരിലേക്ക് ഒളിച്ചോടി ആലി മുസ്ല്യാരെ ചതിച്ച വഞ്ചകനായിട്ടാണ്, മാത്രമോ "ഓർമയുടെ തീരത്ത്" എന്ന ബുക്കിൽ പേജ് 59,60 ൽ *മലബാർ ലഹള മുസ്ലിംകൾക്ക് പറ്റിയ വലിയ തെറ്റായിരുന്നു* എന്നും എഴുതിയില്ലേ ??? (ഞാൻ ഈ വിശയത്തിൽ കുറ്റപ്പെടുത്തൽ നടത്തുന്നില്ല കാരണം ചരിത്രം പറഞ്ഞു എന്ന് മാത്രം).. ഇതാണ് നിങ്ങൾ തന്ത്ര പൂർവം മറച്ചു വെക്കാൻ ശ്രമിക്കുന്നത് ...... സുന്നത്ത് ജമാഅത്തിന്റെ മുൻ നിര പോരാളികളുടെ, കുറച്ചു നേതാക്കളുടെ വിവരങ്ങളാണിത് ........ പിന്നെ ഭരണ കൂടത്തെ അനുകൂലിക്കുന്ന പണ്ഡിതൻമാരിൽ സുന്നികൾ മാത്രമായിരുന്നോ ഉണ്ടായിരുന്നത് ??? പുലിക്കോട്ടിൽ ഹൈദർ സാഹിബ് പ്രസക്ത മാപ്പിള കവി അദ്ധേഹം അതി ശക്തമായി ബ്രട്ടീഷ് ഭരണകൂടത്തെ അനുകൂലിച്ച ആളായിരുന്നില്ലേ?? അദ്ദേഹം ബ്രിട്ടീഷ് സമരക്കാരെ വീര്യം കെടുത്താൻ കവിതകൾ രചിച്ചിട്ടില്ലായിരുന്നോ ??? അദ്ധേഹം വഹാബി നേതാവായിരുന്നില്ലേ ??? *"പൊട്ടീ പുറം പുണ്ണാക്കുവാൻ ഉളരണ്ടാ**പൊല്ലീസുകാരുടെ തല്ലു കൊണ്ടിളിയണ്ടാ**ഒട്ടും സ്വയം ഭരണത്തിന് മുതിരണ്ടാ**ഒരു കാലവും അത് തരുമോ മഹാരാജൻ"*ഇത് അദ്ധേഹ൦ എഴുതിയ ബ്രിട്ടീഷ് അനുകൂല കവിത.....ഇസ്ലാമിക മണ്ഡലത്തിലെ അറിയപ്പെടുന്ന കേരളീയ പണ്ഡിതൻ, വഹാബി നവോദ്ധാന നായകൻ എന്ന വിശേഷണം നിങ്ങൾ കൊടുക്കുന്ന സനാഉള്ള മക്തി തങ്ങൾ (സമ്പൂർണ കൃതികൾ Page 20) പറഞ്ഞത് എന്താ ?? *" സർവ രാജാക്കന്മാരുടെ പ്രജകളേക്കാളും സുഖം അനുഭവിക്കുന്നവരാണ് ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ നമ്മൾ"* ഇതെല്ലാം മറച്ച് വച്ചാണ് മു "ജാഹിലുകൾ" സമസ്തയുടെ മേൽ കുതിര കയറുന്നത് ..... ഇംഗ്ലീഷ് നരഗത്തിലെ ഭാശയാണന്നും , അത് പഠിക്കൽ ഹറാമാണെന്നും, നാടു നീളെ സമസ്തയെ കുറിച്ച് പ്രസംഗിച്ചു കൊണ്ട് നടക്കുന്ന അതേ വിഭാഗം ----- സമസ്ത ബ്രിട്ടീഷ് ചാരൻമാരാണ് എന്ന് പറയാൻ കാണിക്കുന്ന തൊലിക്കട്ടി അഭാരം തന്നെയാണ്👆🏻👆🏻 ഇനി നമുക്ക് ചരിത്രം ഒന്നൂടെ നോക്കാം👇🏻👇🏻👇🏻 നമുക്ക് ഏറ്റവും വലിയ ദുരന്തമായി കാണാൻ കഴിയുന്നതും ഓർക്കാൻ സാധിക്കാത്തതുമായ വിശയം എന്താണ് ...... അതെ നമ്മുടെ ഭരണം ഈ ലോകത്ത് നിന്നും തുടച്ചു നീക്കിയതല്ലേ അതിന് ആരു കൂട്ടു നിന്നു അതെ നിങ്ങളുടെ പ്രസ്ഥാനം തന്നെ 👇🏻👇🏻👇🏻 ഇസ്ലാമിത ഖിലാഫത്ത് ഇല്ലാതെയായതാണ് നമ്മുടെ ഏറ്റവും വലിയ പരാചയ തുടക്കം എല്ലാവർക്കുമറിയാലോ??? അതായത് ഹബീബായ റസൂൽ തുടങ്ങി വെച്ച ഭരണം പിന്നീട് നാല് ഖുലഫാക്കൾ തുടർന്നു ശേഷം അമവി ഭരണം പിന്നീട് അബ്ബാസിയ ഭരണം, പിന്നെ ഉസ്മാനിയ ഭരണം വന്നു ഒട്ടോമാൻ ഭരണകൂടം എന്ന് വിശേഷിപ്പിക്കുന്ന ആ ഭരണമാണല്ലോ അബ്ബാസിയ ഭരണകൂടം ?? ആ ഖിലാഫത്ത് റാഷിദേ ഇസ്ലാമിക ഭരണത്തിന്റെ തുടർച്ചയാണല്ലോ ? തുർക്കി കേന്ത്രീകരിച്ചായിരുന്നു അവസാന സമയങ്ങളിൽ ആ ഭരണ കൂടം ഉണ്ടായിരുന്നത് .... അത് അവസാനിച്ചത് ഒന്നാം ലോക മഹാ യുദ്ധത്തിലായിരുന്നല്ലോ ... ആ ഇസ്ലാമിക ഖിലാഫത്ത് ഉണ്ടായിരുന്നുവെങ്കിൽ ഇന്നും ലോക മുസ്ലിമീങ്ങൾക്ക് തങ്ങളുടെ ആവലാതി പോയി പറയാൻ ഒരു ഇസ്ലാമിക ഭരണ കൂടം ഉണ്ടാകുമായിരുന്നു .... (ഉദ: - ഇന്ത്യയിലെ മുസ്ലിംഗൾ വലിയ പ്രഷനത്തിലാണ് , മ്യാൻമറിലെ പ്രഷനം ഇത്യാദി) അവർക്ക് കൃത്യമായി ഇടപെടാനും സാധിക്കുമായിരുന്നു ....... പക്ഷെ നീണ്ട 13 നൂറ്റാണ്ട് കാലം നില നിന്ന ഭരണ കൂടത്തെ ചിന്ന ഭിന്നമാക്കി , തകർത്ത് നിശേഷം നശിപ്പിച്ചത് സത്യത്തിൽ വഹാബി പ്രസ്ഥാനമല്ലേ ?? എന്തായിരുന്നു ആ ചരിത്രം 👇🏻👇🏻👇🏻 ഒന്നാം ലോക മഹായുദ്ധം വന്നപ്പോൾ ബ്രട്ടനും സഖ്യ കക്ഷികളും ഒരു ഭാഗത്ത് ...... മറു ഭാഗത്തോ ഉസ്മാനിയ ഖിലാഫത്ത് ഉൾപ്പെടെയുള്ള , തുർക്കി ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളാണ് ഉസ്മാനിയ ഭരണ കൂടത്തെ തകർക്കണമെങ്കിൽ മുസ്ലിം കളിൽ നിന്നും ഒരു വിഭാഗത്തെ കൂട്ടിന് കിട്ടാതെ ഒരു രക്ഷയും ഇല്ല എന്ന് സഖ്യ കക്ഷികൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ അവർ വഹാബികളെ ഒപ്പം നിർത്തി ഇത് ചരിത്ര സത്യമല്ലേ ??? അന്നത്തെ ഉടം പടി പ്രകാരം വഹാബികൾക്ക് സ്വന്തമായി ഒരു രാജ്യം അനുവദിച്ചു തരാം എന്ന് സന്മദിക്കുകയും, അതിനെ തുടർന്ന് അന്നത്തെ വഹാബി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സൗദി കേന്ദ്രീകരിച്ചു അവർക്ക് സുരക്ഷിതമായ ഭരണം കൊടുക്കാമെന്നും പറഞ്ഞു വഹാബി നേതൃത്വത്തിൽ നിന്നും പല കരാറുകളും ബിട്ടീഷുകാർ എഴുതി വാങ്ങി ...... അതിലെ ഒന്നാണ് *"ഒരു കാരണ വശാലും വഹാബി നേതൃത്വത്തിൽ വരുന്ന ഏത് ഭരണാദികാരിയും ബ്രട്ടനെ ഒരു തരത്തിലും എതിർക്കാൻ പാടില്ല"* എന്നത് . അതിലെ ഒരു വലിയ നിർണായക തീരുമാനമായിരുന്നു *ഡാരിൻ എഗ്രിമന്റ്(treat of Darin വിക്കിപീഡിയയിൽ അടിച്ചാൽ ഫുൾ വിവരം ലഭിക്കും)* 1915 Dec 26 ന് വഹാബി ഭരണ കൂടവും ബ്രട്ടീഷ് ഭരണ കൂടത്തിന് വേണ്ടി Sir പേഴ്സി കോക്സും ഒപ്പു വെച്ച ഉടം പടി ആണിത് ....... ഈ ഉടം പടിയിൽ കൃത്യമായി പറയുന്നില്ലേ ?? *"!!ബ്രിട്ടന്റെ സഖ്യ കക്ഷിയായി ഉസ്മാനിയ ഖിലാഫത്തിന് എതിരെ യുദ്ധത്തിൽ നേരിട്ട് പ്രവേശിക്കാൻ വഹാബി ഭരണ കൂടം തയ്യാറാണ്!!"* ഇങ്ങനെയല്ലേ ബ്രട്ടൻ ഒന്നാം ലോക മഹാ യുദ്ധത്തിൽ വിജയം വരിക്കുന്നത് ??? വിജയിച്ച ശേഷം അവർ ചൈതത് ഉസ്മാനിയ ഖിലാഫത്ത് ഭരണ കൂടത്തിന്റെ കീഴിലുണ്ടായിരുന്ന രാജ്യങ്ങൾ ബ്രട്ടനും , റശ്യയും , ഫ്രാൻസും സഖ്യ കക്ഷികളും വീതിച്ചെടുത്തു ...... അന്ന് ബ്രട്ടന്റെ കൈകളിൽ വന്നതാണ് ഫലസ്തീൻ മസ്ജിദുൽ അഖ്സ ഉൾപ്പെടെ ഉള്ള പ്രദേശം ..... ആ പ്രദേശം സ്വന്തം രാജ്യം സ്ഥാപിച്ച് നിൽക്കാൻ ജൂതന്മാർക്ക് കൊടുത്തതിൽ ഈ വഹാബി നേതൃത്വത്തിനും പങ്കില്ലേ ??? അവരല്ലേ എല്ലാ ഒത്താശയും ചൈതു കൊടുത്തത് ??? ഇത് തന്നെയല്ലേ ഇന്നും വഹാബി പ്രസ്ഥാനം തുടരുന്നതും ??? *ഇസ്ലാമിക വിരുദ്ധ ജൂത ക്രൈസ്തവ ശക്തികളും , വഹാബികളും തമ്മിലുള്ള അടിസ്ഥാനപരമായ ഒരു ധാരണ അത് ഇന്നും തുടരുന്നു, ഇനി രക്ഷപ്പെടാൻ പ്രയാസവുമായിരിക്കും*
This comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDelete