30/12/2017

ഇബ്നുൽ ഹാജ് (റ) വും നബിദിനവും, വഹാബികളുടെ തെറ്റിദ്ധരിപ്പിക്കലും



മൗലിദാഘോഷം,  ഇബ്നുൽ ഹാജ് (റ) വിന്റെ മദ്ഖലിൽ തെറ്റിദ്ധരിപ്പിച്ച കേരള മുജാഹിദുകൾക്ക് മാപ്പില്ലാ
----------------------------------------------

*കർമ്മ ശാസ്ത്ര പണ്ഡിതർ അങ്ങനെയാണ് ഓരോ കർമ്മങ്ങളും എങ്ങനെ ഏത് രൂപത്തിൽ ചെയ്യണമെന്നും പ്രത്യേകമായി Doe's and dont's അവരുടെ കിതാബുകളിൽ രേഖപ്പെടുത്തും . ഇത് ഓരോ കർമ്മങ്ങളുടെയും നെല്ലും കതിരും വേർതിരിച്ച് സ്വഹീഹായ നിലയിൽ അമൽ ചെയ്യാൻ വേണ്ടിയാണ്. ഇതാണ് മാലികി മദ് ഹബിലെ കർമ്മ ശാസ്ത്ര പണ്ഡിതനായ ബഹുമാനപ്പെട്ട ഇബ്നുൽ ഹാജ് (റ) വിന്റെ മാലികി ഫിഖ്ഹീ ഗ്രന്ഥമായ "അൽ മദ്ഖൽ" എന്ന ഗ്രന്ഥത്തിൽ മൗലിദാഘോഷത്തെ ചർച്ച ചെയ്തതും ! ഈ ചർച്ചയിൽ നിന്നാണ് സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി കേരള മുജാഹിദുകൾ മൗലിദാഘോഷത്തെ എതിർക്കാൻ കൂട്ട് പിടിച്ചത് !!! അതങ്ങനെയാണല്ലോ കിതാബുകളിൽ അപ്പുറവും ഇപ്പുറവും കട്ട് വെച്ച് കബളിപ്പിക്കുന്ന പോസ്റ്ററുകൾ ഉണ്ടാക്കി പ്രചരിപ്പിക്കുക എന്നത് കേരള വഹാബികളുടെ സ്ഥിരം നയമാണല്ലോ !!!* 
 👇👇
ആദ്യമായി മുജാഹിദുകൾ കൊടുത്ത പോസ്റ്റർ താഴെ കൊടുക്കുന്നു ///////////////////////////////
ഇമാം ഇബ്നുല്‍ ഹാജ് (റ) (വഫാത്ത് ഹിജ്റ: 737)  :
قال الإمام ابن الحاج رحمه الله : (فصل في المولد: ومن جملة ما أحدثوه من البدع، مع اعتقادهم أن ذلك من أكبر العبادات وأظهر الشعائر ما يفعلونه في شهر ربيع الأول من المولد وقد احتوى على بدع ومحرمات جملة)
 ഇമാം ഇബ്നുല്‍ ഹാജ് (റ) പറയുന്നു: " മൗലിദ് എന്നത് : അവര്‍ പുതുതായുണ്ടാക്കിയ ബിദ്അത്തുകളില്‍ ഒന്നാണ്. റബീഉല്‍ അവ്വല്‍ മാസത്തില്‍ അവരാഘോഷിക്കുന്ന മൗലിദ് ഏറ്റവും വലിയ ഇബാദത്താണെന്നും ഇസ്‌ലാമിന്‍റെ ഏറ്റവും വലിയ ശിആറാണെന്നും അവര്‍ കരുതുന്നുവെങ്കിലും അത് മൊത്തത്തില്‍ ബിദ്അത്തുകളും ഹറാമുകളും അടങ്ങുന്ന പ്രവര്‍ത്തനമാണ്"  -  [ المدخل : 2/10].//////////////////////////////////////////////////////////👆👆
🔽
*ആദ്യമായി ഒരു കാര്യം മനസ്സിലാക്കുക ഈ വിഷയം ഇബ്നുൽ ഹാജ് (റ) ചർച്ചക്ക് കൊണ്ട് വരുന്നത് തന്നെ മൗലിദാഘോഷം പിഴച്ച ബിദ് അത്താണെന്നും അതിനാൽ ഇത് ചെയ്യരുത് എന്നും  പറയാനല്ല മറിച്ച് മൗലിദാഘോഷം സ്വഹീഹായ നിലയിൽ എങ്ങനെ ഏത് രൂപത്തിൽ ചെയ്യണമെന്നും ഹറാമൊന്നും കലരാത്ത നിലയിൽ പ്രത്യേകിച്ച് മഹാനവർകളുടെ കാലത്തുണ്ടായിരുന്ന വാദ്യോകകരണങ്ങളൊക്കെ ഉപയോഗിച്ച് പലഹറാമായ പ്രവർത്തനങ്ങളും കൂട്ടിക്കലർത്തി അക്കാലത്തെ ചില ആളുകൾ ചെയ്തത് പോലെ ചെയ്യാൻ പാടില്ലെന്നും പഠിപ്പിക്കാനാണ് പ്രത്യേകമായി ഒരു അദ്ധ്യായം തന്നെ കൊണ്ട് വന്ന് ചർച്ച ചെയ്യുന്നത് ഇത് തുടർ വായനയിലൂടെ മനസ്സിലാകും. ഇൻഷാ അല്ലാഹ്...*
🔽
*ഇവിടെ കേരള മുജാഹിദുകൾ നടത്തിയ വമ്പൻ തട്ടിപ്പ് നോക്കാം അതായത് ഇമാമവർകൾ കൊടുത്ത അദ്ധ്യായം തന്നെ [فَصْلٌ فِي مَوْلِدِ النَّبِيّ والبدع المحدثة فِيهِ]*

*ഇതാണ് 👆  അദ്ധ്യായം. അതിന്റെ യഥാർത്ഥ അർത്ഥം താഴെ കാണുക*👇

*"നബി (സ്വ) യുടെ മൗലിദിനെപ്പറ്റിയും ആ മൗലിദിൽ പുതുക്കി ഉണ്ടാക്കപ്പെട്ട ചില അനാചാരങ്ങളെ പറ്റിയും  പറയുന്ന അദ്ധ്യായം"*

*എന്നാൽ‌ മുജാഹിദുകൾ ബോധപൂർവ്വം ഈ ഹെഡ്ഡിംങ് മറച്ചു വെച്ചു. എന്നിട്ട്  ബാബിലുള്ള  ഫസ്ലുൻ മൗലിദ് -  എന്ന് മാത്രം കൊടുത്തു. ഹെഡ്ഡിംങ് കൊടുത്താൽ ആർക്കും കാര്യം മനസ്സിലാകും " എന്നാൽ ആർക്കും മനസ്സിലാകാതെ കബളിപ്പിക്കലാണല്ലൊ വഹാബിയുടെ പതിവ്.  മൗലിദിൽ പുതുതായി ഉണ്ടാക്കിയത്"  എന്നാകുന്നു ഹെഡ്ഡിംങ്ങിൽ ബാക്കിയുള്ളത് . അല്ലാതെ മൗലിദ് പുതുതായി ഉണ്ടാക്കിയത് എന്ന് പറയാനല്ല !!! എന്നാൽ മുജാഹിദുകൾ കൊടുത്ത അർത്ഥമോ മൗലിദ് പുതുതായി ഉണ്ടാക്കിയത് എന്നതാകുന്നു ഇത് ശരിയല്ല !!!  അക്കാലത്ത് ഹറാമായ  വാദ്യോപകരണങ്ങൾ ഉപയോഗിച്ച് മറ്റു പല തെറ്റായ പ്രവർത്തനങ്ങളും കലർത്തി മൗലിദാഘോഷിച്ചിരുന്നവരെപ്പറ്റിയാണ് മഹാൻ  പറയുന്നത്.  ഈ രൂപത്തിൽ ഹറാം കലർന്നതിനെ ഖണ്ഡിക്കുകയും ശേഷം ശരിയായ രൂപവും മഹാനവർകൾ താഴെ വിശദീകരിക്കുന്നു. ഈ വിശദീകരണമെങ്ങാനും മുജാഹിദുകൾ കൊടുത്താൽ കള്ളി വെളിച്ചത്താവുമല്ലോ എന്ന് കരുതി മുജാഹിദുകൾ കൊടുക്കുന്നില്ല നഊദുബില്ലാഹ് !!!!* 
🔽
*വിശദീകരണം തൊട്ട് താഴെത്തന്നെ മഹാനവർകൾ കൊടുക്കുന്നു.  ഈ ഭാഗം മുജാഹിദ് പോസ്റ്ററിൽ കൊടുക്കുന്നില്ല. വാദ്യോപകരണങ്ങളുടെ ഉപയോഗത്തെ എതിർത്തതിന് ശേഷം മഹാൻ പറയുന്നത് കാണുക..*

*فَآلَةُ الطَّرَبِ وَالسَّمَاعِ أَيُّ نِسْبَةٍ بَيْنَهَا وَبَيْنَ تَعْظِيمِ هَذَا الشَّهْرِ الْكَرِيمِ الَّذِي مَنَّ اللَّهُ تَعَالَى عَلَيْنَا فِيهِ بِسَيِّدِ الْأَوَّلِينَ وَالْآخِرِينَ. فَكَانَ يَجِبُ أَنْ يُزَادَ فِيهِ مِنْ الْعِبَادَاتِ وَالْخَيْرِ شُكْرًا لِلْمَوْلَى سُبْحَانَهُ وَتَعَالَى عَلَى مَا أَوْلَانَا مِنْ هَذِهِ النِّعَمِ الْعَظِيمَةِ وَإِنْ كَانَ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَمْ يَزِدْ فِيهِ عَلَى غَيْرِهِ مِنْ الشُّهُورِ شَيْئًا مِنْ الْعِبَادَاتِ وَمَا ذَاكَ إلَّا لِرَحْمَتِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِأُمَّتِهِ وَرِفْقِهِ بِهِمْ لِأَنَّهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - كَانَ يَتْرُكُ الْعَمَلَ خَشْيَةَ أَنْ يُفْرَضَ عَلَى أُمَّتِهِ رَحْمَةً مِنْهُ بِهِمْ كَمَا وَصَفَهُ الْمَوْلَى سُبْحَانَهُ وَتَعَالَى فِي كِتَابِهِ حَيْثُ قَالَ {بِالْمُؤْمِنِينَ رَءُوفٌ رَحِيمٌ} [التوبة: ١٢٨] .*
*""""ലോകത്ത് കഴിഞ്ഞ് പോയവരുടേയും വരാനിരിക്കുന്നവരുടെയും നേതാവായ  ആരംഭപ്പൂവായ മുത്ത് നബി (സ്വ) യെ നമുക്ക് അനുഗ്രഹമായി അല്ലാഹു നിയോഗിച്ച പരിശുദ്ധ റബീഉൽ അവ്വൽ  മാസത്തെ ആദരിക്കുന്നതിന്റെയും വാദ്യോപകരണ ഉപയോഗത്തിന്റെയും ഇടയിൽ  എന്ത് ബന്ധമാണുള്ളത് ??.!!!!!!*

*അല്ലാഹു തആല നമുക്ക് തന്ന ഈ വലിയ അനുഗ്രഹത്തിന്ന് നന്ദി പ്രകടിപ്പിച്ച് കൊണ്ട്  ഇബാദത്തുകളും നന്മകളും  ചെയ്യൽ നമുക്ക് നിർബന്ധമാണ്.   നബി (സ്വ) മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഈ മാസത്തിൽ അധികമായി മറ്റൊന്നും ചെയ്ത് കാണിച്ച് തന്നിട്ടില്ലെങ്കിലും ശരി നമ്മൾ അധികരിപ്പിക്കണം, ! കാരണം ! ഉമ്മത്തിനോടുള്ള അനുഗ്രഹം കൊണ്ടാണ് നബി(സ)പ്രത്യേകമായി ഈ മാസത്തിൽ ഒരു കർമ്മവും അതികമായി ചെയ്ത് കാണിക്കാതിരുന്നത്.   തന്റെ ഉമ്മത്തിന്ന് ഫർളാക്കപ്പെടും എന്ന ഭയത്താൽ നബി (സ്വ) ചില കർമ്മങ്ങൾ ഉപേക്ഷിക്കാറുണ്ടായിരുന്നു . ഇതിന്ന് കാരണം തന്റെ ഉമ്മത്തിനോടുള്ള നബി(സ)തങ്ങളുടെ കാരുണ്യമാണ്. അല്ലാഹു ഖുർ ആനിൽ പറഞ്ഞ പോലെ നബി (സ്വ) മുഹ്മിനീങ്ങളോട് കാരുണ്യമുള്ളവരാണ് ."*
 (بالمؤمنين رءوف رحيم)
*പ്രസ്തുത ഉദ്ധരണിയിൽ നിന്നും വളരെ വ്യക്തമാണ് മൗലിദാഘോഷത്തിൽ ഇസ്ലാം നിഷിദ്ധമാക്കിയ വാദ്യോപകരണങ്ങൾക്ക് യാതൊരു ബന്ധമോ സ്ഥാനവുമോ ഇല്ല !!  ഇസ്ലാം നിഷിദ്ധമാക്കിയത് എപ്പോഴും എല്ലായിടത്തും നിഷിദ്ധം തന്നെ മൗലിദാഘോഷത്തിലാണെങ്കിലും ശരി !!! ഈ രീതിയിൽ മഹാനവർകളുടെ കാലത്ത് നടന്നപ്പോൾ ശക്തമായി ഖണ്ഡിക്കുകയാണ് മഹാനവർകൾ ചെയ്യുന്നത് മറിച്ച് ഈ മാസത്തിൽ സൽകർമ്മങ്ങൾ കൊണ്ടും  ഇബാദത്തുകൾ കൊണ്ടും നബി (സ്വ) യാകുന്ന അനുഗ്രഹത്തിന്ന് അല്ലാഹുവിന്ന് ശുക്റ് ചെയ്യൽ (സുന്നികൾ ഇന്ന് ചെയ്യുന്നത് പോലെ) നിർബന്ധമാണെന്നാണ് പഠിപ്പിക്കുന്നത് . അല്ലാതെ മൗലിദാഘോഷം പിഴച്ച ബിദ് അത്താണെന്ന് പറയാനല്ല.*

*വീണ്ടും നോക്കൂ 🔹*

*لَكِنْ أَشَارَ - عَلَيْهِ الصَّلَاةُ وَالسَّلَامُ - إلَى فَضِيلَةِ هَذَا الشَّهْرِ الْعَظِيمِ «بِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - لِلسَّائِلِ الَّذِي سَأَلَهُ عَنْ صَوْمِ يَوْمِ الِاثْنَيْنِ فَقَالَ لَهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - ذَلِكَ يَوْمٌ وُلِدْتُ فِيهِ» فَتَشْرِيفُ هَذَا الْيَوْمِ مُتَضَمِّنٌ لِتَشْرِيفِ هَذَا الشَّهْرِ الَّذِي وُلِدَ فِيهِ. فَيَنْبَغِي أَنْ نَحْتَرِمَهُ حَقَّ الِاحْتِرَامِ وَنُفَضِّلَهُ بِمَا فَضَّلَ اللَّهُ بِهِ الْأَشْهُرَ الْفَاضِلَةَ وَهَذَا مِنْهَا لِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «أَنَا سَيِّدُ وَلَدِ آدَمَ وَلَا فَخْرَ» وَلِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «آدَم وَمَنْ دُونَهُ تَحْتَ لِوَائِي» انْتَهَى.* 

*“തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി (സ്വ)  പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ നാം ഈ ദിവസത്തെ ബഹുമാനിക്കൽ നമുക്കത്യാവശ്യമാണ്. അല്ലാഹു മറ്റ് മാസങ്ങളെ  ശ്രേഷ്ഠമാക്കിയ പോലെ  നാം ഈ മാസത്തെയും ശ്രേഷ്ഠമാക്കണം. നബി (സ്വ) യുടെ വാക്കിൽ നിന്ന് കിട്ടും ഞാൻ ആദം സന്ധതികളുടെ നേതാവാണ്" ഈ പറഞ്ഞത് ഫഖ്റ് പറഞ്ഞതല്ല !!! കൂടാതെ ഞാൻ , ആദം (അസ) അവരുടെ മക്കളും എന്റെ ലിവാഇന്റെ ചുവട്ടിലാണ്‌.*
 ‎
” (അല്‍ മദ്ഖല്‍, വാ :2,പേജ്: 3).

*പ്രസ്തുത ഉദ്ധരണിയിൽ നിന്നും വളരെ വ്യക്തം ഉമ്മത്തിന്ന് ഫർളാക്കപ്പെടുമോ എന്ന ഭയം കാരണം നബി (സ്വ) ചില കർമ്മങ്ങൾ ഉപേക്ഷിക്കാറുണ്ട് എന്ന് പറഞ്ഞല്ലോ !! പക്ഷെ നബി (സ്വ) യുടെ ജന്മദിനത്തെ കുറിച്ച് സൂചന നബി (സ്വ) തന്നെ നൽകുന്നുണ്ടെന്നും ആ ദിവസത്തെയും ദിവസമുൾക്കൊള്ളുന്ന മാസം തന്നെ നാം അർഹമായ രീതിയിൽ ആദരിക്കുകയും ബഹുമാനിക്കുകയും വേണമെന്ന് പഠിപ്പിക്കുകയാണ്.*

*പ്രസ്തുത അദ്ധ്യായത്തിൽ ധാരാളം വിശദീകരണങ്ങൾ ഇനിയും ഉണ്ട് തെറ്റിദ്ധരിച്ച് പോയവർക്ക് മുകളിൽ പറഞ്ഞ ഭാഗം തന്നെ ധാരാളം മതി എന്ന് മനസ്സിലാക്കിക്കൊണ്ട് തൽക്കാലം നിർത്തുന്നു*__✒

17/12/2017

മരണാനന്തരം ഉപകാരം ലഭിക്കില്ലെന്നോ?



മരണാനന്തരം ഉപകാരം ലഭിക്കില്ലെന്നോ?
------------------------------

മരണത്തോടെ എല്ലാം അസ്തമിക്കുന്നു എന്നുള്ള വിശ്വാസത്തില്‍ നിന്നാണ് മരിച്ചവര്‍ക്ക് ജീവിച്ചിരിക്കുന്നവരുടെ കര്‍മങ്ങളില്‍ നിന്ന് ഗുണം ലഭിക്കില്ല 
എന്ന വിചാരം വെച്ചുപുലര്‍ത്താന്‍ ചിലരെ നിര്‍ബന്ധിതരാക്കുന്നത്.

അതോടൊപ്പം ഖുര്‍ആന്‍, ദിക്ര്‍, സ്വലാത്ത് എന്നിവക്ക് വലിയ മഹത്ത്വമുണ്ടെന്ന് സമ്മതിക്കാനുള്ള അഹങ്കാരവും.

അഹങ്കാരമാണല്ലോ പുത്തന്‍ ചിന്തയുടെ സ്രോതസ്സ്.

മരണപ്പെട്ടവര്‍ക്കുവേണ്ടി ജീവിക്കുന്നവര്‍ ചെയ്യുന്ന സുകൃതങ്ങള്‍ മരണപ്പെട്ടവര്‍ക്ക് ലഭിക്കുമെന്നും അതിന്റെ പുണ്യവും മധുരവും അവര്‍ അനുഭവിക്കുമെന്നുമാണ് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്.

മരണപ്പെട്ടവരുമായുള്ള ആത്മബന്ധം നിലനിര്‍ത്താന്‍ ഖുര്‍ആന്‍, ദിക്ര്‍, ദാനധര്‍മങ്ങള്‍ അടക്കമുള്ള പുണ്യങ്ങള്‍ ചെയ്തു വന്നവരായിരുന്നു കഴിഞ്ഞകാല വിശ്വാസികളെല്ലാം.

സൂറതു തൗബയിലെ 105ാം വചനം വ്യാഖ്യാനിച്ച് ഇബ്നു കസീര്‍ എഴുതുന്നു:

“ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മരണപ്പെട്ടവര്‍ക്ക് അല്ലാഹു വെളിപ്പെടുത്തും.

ജാബിറുബ്നു അബ്ദുല്ല പറയുന്നു; 
നബി(സ്വ) ഇങ്ങനെ പറഞ്ഞു:

നിങ്ങളുടെ അമലുകള്‍ കുടുംബങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അവരുടെ ഖബ്റുകളില്‍ കാണിക്കപ്പെടും.

അമലുകള്‍ പുണ്യകരമാണെങ്കില്‍ അവര്‍ സന്തോഷിക്കും.

ഇല്ലെങ്കില്‍, അല്ലാഹുവേ!

നിന്നെ അനുസരിക്കാന്‍ അവര്‍ക്ക് തോന്നിപ്പിക്കേണമേ എന്നവര്‍ പ്രാര്‍ത്ഥിക്കും’ (ഇബ്നുകസീര്‍ 2/388).

നിങ്ങളില്‍ മരിച്ചവര്‍ക്കു വേണ്ടി യാസീന്‍ ഓതണമെന്ന് 
ഹദീസില്‍ കാണാം (മിശ്കാത്ത് 2/331).

ഇതിന്റെ വ്യാഖ്യാനത്തില്‍ മുല്ലാ അലിയ്യുല്‍ഖാരി പറഞ്ഞു: 
“ഈ ഹദീസിന്റെ പ്രത്യക്ഷാര്‍ത്ഥം മരണപ്പെട്ടവന് യാസീന്‍ ഓതണമെന്നാണ്. 
അത് സുന്നത്താണ്. ഖബറിനടുത്തു വെച്ച് ഓതണമെന്ന താല്‍പര്യമാണിതെന്ന് പറഞ്ഞവരും ഉണ്ട്.

ഒരാള്‍ അവന്റെ മാതാപിതാക്കളുടെയോ അവരില്‍ ഒരാളുടെയോ ഖബര്‍ വെള്ളിയാഴ്ച സന്ദര്‍ശിക്കുകയും യാസീന്‍ ഓതുകയും ചെയ്താല്‍ അതിന്റെ ഓരോ അക്ഷരത്തിന്റെയും കണക്കെ അല്ലാഹു അവന് പൊറുത്തുകൊടുക്കും എന്ന ഇബ്നു അദിയ്യിന്റെ ഹദീസാണ് അവര്‍ക്ക് തെളിവ് (മിര്‍ഖാത് 2/388).

പ്രമുഖ ഹമ്പലി പണ്ഡിതനായ ഇബ്നുഖുദാമ എഴുതുന്നു:

സല്‍കര്‍മം ഏത് തന്നെയായാലും അതിന്റെ പുണ്യം മുസ്‌ലിമായ മയ്യിത്തിന് ലഭിക്കും.

ദുആ, ഇസ്തിഗ്ഫാര്‍, സ്വദഖ എന്നിവ ലഭിക്കുമെന്നതില്‍ ഒരഭിപ്രായ വ്യത്യാസവും ഇല്ലതന്നെ.

വിശ്വാസം കൊണ്ട് കഴിഞ്ഞുപോയ സഹോദരങ്ങള്‍ക്കും ഞങ്ങള്‍ക്കും നീ പൊറുക്കേണമേ എന്ന ഖുര്‍ആനിന്റെ പ്രാര്‍ത്ഥനയും, വിശ്വാസികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നിങ്ങള്‍ക്കും പൊറുക്കല്‍ തേടുക എന്ന നബിയോടുള്ള ഖുര്‍ആന്‍ കല്‍പനയും അതാണ് പഠിപ്പിക്കുന്നത്. 
അബൂസലമക്ക് വേണ്ടി നബി(സ്വ) നടത്തിയ ദുആയും അതിന് തെളിവാണ്.

ഒരാള്‍ നബിയോട് ചോദിച്ചു: 
എൻ റ്റെ ഉമ്മ പെട്ടെന്ന് മരണപ്പെട്ടു.

ഞാന്‍ അവര്‍ക്ക് വേണ്ടി സ്വദഖ ചെയ്താല്‍ അവര്‍ക്ക് പ്രതിഫലം ലഭിക്കുമോ? 
നബി(സ്വ) പറഞ്ഞു: ലഭിക്കും.

മരണപ്പെട്ട ഉമ്മക്ക് ഖളാആയ നോമ്പുകള്‍ എനിക്ക് നിര്‍വഹിക്കാമോ എന്നു ചോദിച്ച സ്ത്രീയോട് നബി(സ്വ) പറഞ്ഞത് നോല്‍ക്കണമെന്നാണ്.

ഇതെല്ലാം സ്വഹീഹായ ഹദീസുകളാണ്.

ഇവയൊക്കെ ബോധ്യപ്പെടുത്തുന്നത് നോമ്പ്, ദുആ, ഇസ്തിഗ്ഫാര്‍ അടക്കമുള്ള സല്‍കാര്യങ്ങളുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നാണ് 
(ഇബ്നു ഖുദാമ, മുഗ്നി 2/425).

ഇമാം നവവി(റ) പറഞ്ഞു: സ്വദഖയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നത് മുസ്‌ലിംകള്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ലാത്ത വസ്തുതയാണ്.

അതാണ് സത്യവും (ശര്‍ഹുമുസ്‌ലിം).

ഖബറില്‍ ശിക്ഷ അനുഭവിക്കുന്ന രണ്ടു പേര്‍ക്ക് മോചനത്തിന് വേണ്ടി ഖബ്റുകള്‍ക്കു മേല്‍ നബി(സ്വ) ഈന്തപ്പന തണ്ട് നട്ട സംഭവം പറയുന്ന ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതി: 
ഈ ഹദീസിൻ റ്റെ വെളിച്ചത്തില്‍ ഖബ്റിന്നരികെ ഖുര്‍ആന്‍ ഓതുന്നത് പുണ്യമാണെന്നാണ് പണ്ഡിത മതം.

കേവലം ഒരു ചെടിയുടെ തസ്ബീഹ് കൊണ്ട് മയ്യിത്തിന് പ്രതിഫലം ലഭിക്കുമെന്ന് വരുമ്പോള്‍ ഏറ്റവും പ്രതിഫലം ലഭിക്കാന്‍ അര്‍ഹതപ്പെട്ടതാണ് ഖുര്‍ആന്‍ പാരായണം (ശറഹു മുസ്‌ലിം).

മയ്യിത്തിൻ റ്റെ ബന്ധുക്കള്‍ പാരായണം ചെയ്യുന്ന ഖുര്‍ആന്‍, തസ്ബീഹ്, ഹംദ്, തഹ്ലീല്‍, തക്ബീര്‍ തുടങ്ങിയവയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമോ എന്ന ചോദ്യത്തിന് ബിദഇകള്‍ക്കു സ്വീരാര്യനായ ഇബ്നുതീമിയ്യ പോലും നല്‍കിയ മറുപടി ലഭിക്കുമെന്നാണ് (ഫതാവാ ഇബ്നുതീമിയ്യ 24/364).

☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄     🔴🔵🔴🔵🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

                       അടിയന്തിരം

             🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
മരണപ്പെട്ടവര്‍ക്കു പ്രതിഫലം ലഭിക്കാന്‍ വേണ്ടി ഭക്ഷണം വിതരണം ചെയ്യുകയും പരേതരുടെ പരലോകമോക്ഷത്തിന് ദുആ നിര്‍വഹിക്കുകയും ചെയ്യുന്ന ചടങ്ങിനാണ് അടിയന്തിരം എന്ന് മുസ്ലിംകള്‍ പറയുന്നത്. ഇത് മരണാനന്തരം ഏത് ദിവസവുമാകാം. നിശ്ചിത ദിവസം തെരഞ്ഞെടുക്കുന്നതിനും വിരോധമില്ല. ഇത് അനുവദനീയമാണോ? പ്രതിഫലാര്‍ഹമാണോ? നമുക്ക് പരിശോധിക്കാം. മരണപ്പെട്ടവര്‍ക്കുവേണ്ടി നല്‍കുന്ന ദാനധര്‍മങ്ങള്‍ സ്വീകാര്യമാണെന്ന് നിരവധി ഹദീസുകളില്‍ കാണാം.
സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചി രിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവ സ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/178).
ഈ ഹദീസിന്റെ എല്ലാ നിവേദകരും സ്വഹീഹായ ഹദീസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നവ രാകുന്നു. ത്വഊസ് (റ) താബിഉകളില്‍ പ്രധാനപ്പെട്ട വ്യക്തിയുമാണ്. ഇമാം സുയൂഥ്വി (റ) എഴുതുന്നു:
“മരണപ്പെട്ടവര്‍ക്കുവേണ്ടി ഏഴു ദിവസം ഭക്ഷണം വിതരണം ചെയ്യുകയെന്ന സുന്നത്ത് മക്കയിലും മദീനയിലും ഇന്നുവരെ നിലനില്‍ക്കുന്നതായി എനിക്ക് വിവരം ലഭിച്ചിരി ക്കുന്നു. സ്വഹാബത്തിന്റെ കാലം മുതല്‍ ഇന്നുവരെ ഈ പ്രവര്‍ത്തനം ഉപേക്ഷിക്കപ്പെട്ടി ട്ടില്ല” (അല്‍ഹാവി ലില്‍ഫതാവാ, 2/194).
ആസിബുബ്നുകുലൈബ് (റ) ല്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: “ഞങ്ങള്‍ നബി (സ്വ) യോടൊന്നിച്ച് ഒരു ജനാസയെ പിന്തുടര്‍ന്നു. മയ്യിത്ത് സംസ്കരണത്തിനു ശേഷം നബി (സ്വ) മടങ്ങിയപ്പോള്‍ മരണപ്പെട്ട വ്യക്തിയുടെ ഭാര്യയുടെ പ്രതിനിധി നബിയെ ക്ഷണിച്ചു. നബി (സ്വ) യും ഞങ്ങളും ക്ഷണം സ്വീകരിച്ചു. (വീട്ടില്‍ വെച്ച്) ഭക്ഷണം കൊണ്ടുവന്നു. നബിയും ജനങ്ങളും അവിടെ നിന്നു ഭക്ഷണം കഴിച്ചു”(അബൂദാവൂദ്, മിര്‍ഖാത്, 10/278).
“ഒരാള്‍ നബി (സ്വ) യോട് പറഞ്ഞു: എന്റെ മാതാവ് പെട്ടെന്ന് മരിച്ചു. (എന്തെങ്കിലും വസ്വിയ്യത്ത് ചെയ്യാന്‍ അവര്‍ക്ക് അവസരം ലഭിച്ചില്ല.) വല്ലതും സംസാരിച്ചിരുന്നുവെ ങ്കില്‍ എന്തെങ്കിലും അവര്‍ ദാനം ചെയ്യുമായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കുന്നു. ഇനി ഞാന്‍ അവര്‍ക്കുവേണ്ടി വല്ലതും ദാനം ചെയ്താല്‍ അവര്‍ക്ക് പ്രതിഫലം ലഭിക്കു മോ? നബി (സ്വ) പറഞ്ഞു: അതെ” (ബുഖാരി, മുസ്ലിം).
മേല്‍ ഹദീസ് വ്യാഖ്യാനിച്ചു കൊണ്ട് ഇമാം നവവി (റ) എഴുതുന്നു: “മയ്യിത്തിനുവേണ്ടി യുള്ള സ്വദഖ മയ്യിത്തിനുപകരിക്കുമെന്നും മയ്യിത്തിലേക്ക് അതിന്റെ പ്രതിഫലം എത്തി ച്ചേരുമെന്നും ഈ ഹദീസ് തെളിയിക്കുന്നു. പണ്ഢിതന്മാരുടെ ഏകകണ്ഠമായ അഭിപ്രാ യവും ഇതുതന്നെയാണ്” (ശര്‍ഹുമുസ്ലിം, 7/90).
ഇതേ വിശദീകരണം ഫത്ഹുല്‍ ബാരിയിലും കാണാം (7/305). മരണാനന്തരം തങ്ങള്‍ ക്കുവേണ്ടി സ്വദഖ ചെയ്യാന്‍ സ്വഹാബത്ത് വസ്വിയ്യത്ത് ചെയ്യാറുണ്ടായിരുന്നുവെന്ന് ഇമാം ത്വബ്രി (റ) തന്റെ താരീഖില്‍ വ്യക്തമാക്കിയിട്ടുണ്ട്.
“മയ്യിത്തിനുവേണ്ടി ദാനം ചെയ്യലാണുദ്ദേശ്യമെങ്കില്‍ അത് മതത്തില്‍ കല്‍പ്പിക്കപ്പെട്ട കാര്യമാകുന്നു. ഇതുകൊണ്ടാണ് അബൂദര്‍റില്‍ഗിഫാരി (റ) തനിക്ക് മരണമാസന്നമായ പ്പോള്‍ ഇങ്ങനെ ദാനം ചെയ്യാന്‍ വസ്വിയ്യത്ത് ചെയ്തത്” (താരീഖുല്‍ ഉമമി വല്‍ മുലൂക് 3/354).
ഇബ്നുതൈമിയ്യഃ പറയുന്നതുകാണുക: “മരിച്ചവര്‍ക്കു വേണ്ടി ദാനം ചെയ്യുന്നത് മയ്യി ത്തിനു ഉപകരിക്കുന്നതാണ്. ഇതില്‍ ലോക മുസ്ലിംകള്‍ ഏകോപിച്ചിരിക്കുന്നു. ഇത് തെളിയിക്കുന്ന ധാരാളം ഹദീസുകള്‍ നബി (സ്വ) യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്” (ഫ താവാ ഇബ്നുതൈമിയ്യഃ 24/175).
മരണപ്പെട്ടവര്‍ക്കുവേണ്ടി സ്വദഖ ചെയ്യല്‍ സുന്നത്താണെന്ന് കര്‍മ ശാസ്ത്ര പണ്ഢിത ന്മാരും വ്യക്തമാക്കുന്നുണ്ട്. ഇബ്നുഹജര്‍ (റ) എഴുതുന്നു: “മയ്യിത്തിനുവേണ്ടി ഭക്ഷണം വിതരണം ചെയ്യല്‍ സ്വദഖയാകുന്നു. മയ്യിത്തിനുവേണ്ടി സ്വദഖ നല്‍കല്‍ സുന്നത്താ ണെന്നതില്‍ ഇജ്മാഅ് ഉണ്ട്” (ഫതാവല്‍ കുബ്റാ, 2/31).
ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബ് 5/323 ലും ഈ കാര്യം സലക്ഷ്യം സമര്‍ഥിക്കു ന്നുണ്ട്. അടിയന്തരമെന്നപേരില്‍ മുസ്ലിംകള്‍ നടത്തിവരുന്ന, മരിച്ച വ്യക്തികള്‍ക്കു വേണ്ടി ദിവസം നിശ്ചയിച്ചും അല്ലാതെയുമുള്ള ദാനധര്‍മങ്ങള്‍ക്ക് ഇസ്ലാമില്‍ അടി സ്ഥാനമുണ്ടെന്നും അംഗീകൃതമാണെന്നും ഇവിടെ വ്യക്തമാകുന്നു. ഇത്തരം സല്‍ക്കര്‍ മങ്ങള്‍ സുന്നത്തില്‍ പെട്ടതായിട്ടുപോലും അവയെ ചാവടിയന്തിരം എന്നുപറഞ്ഞ് അവ ഗണിക്കുന്നത് എത്ര ധിക്കാരമാണ്?
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵

🌹🌹🌹മരണപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ദിക്റും ദിക്റ് ഹല്‍ഖകളും🌹🌹🌹
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
മരണപ്പെട്ടവര്‍ക്കുവേണ്ടി ദിക്റ് ചൊല്ലി ദുആ നടത്തുന്ന സമ്പ്രദായം ഇപ്പോള്‍, വിമര്‍ശി ക്കപ്പെടുകയാണ്. ഇതും അനാചാരത്തിന്റെ പട്ടികയിലാണ് വിമര്‍ശകര്‍ ഉള്‍പ്പെടുത്തിയി രിക്കുന്നത്. അടുത്ത കാലത്ത് മാത്രം ഉണ്ടായ സമ്പ്രദായമാണിതെന്ന് അവരുടെ ഒരു പ്രസിദ്ധീകരണത്തില്‍ എഴുതിക്കണ്ടു. ഹി. 728 ലാണ് ഇബ്നുതൈമിയ്യഃ മരണപ്പെട്ടത്. അദ്ദേഹത്തോട് ഇതുസംബന്ധിച്ച് ചോദിക്കപ്പെട്ടിട്ടുണ്ട്. എഴുനൂറുകൊല്ലം മുമ്പും ഈ സമ്പ്രദായം മുസ്ലിംകള്‍ക്കിടയിലുണ്ടായിരുന്നുവെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നു. ഇബ്നുതൈമിയ്യഃ ഇതുസംബന്ധമായി നല്‍കിയ ഫത്വ കാണുക:
“ചോദ്യം: ഒരാള്‍ എഴുപതിനായിരം പ്രാവശ്യം ലാഇലാഹഇല്ലല്ലാഹു എന്ന ദിക്റ് ചൊല്ലി മയ്യിത്തിനു ഹദ്യ ചെയ്താല്‍ അത് മയ്യിത്തിനു നരകത്തില്‍ നിന്നുള്ള മോചനത്തിനു കാരണമാകുന്നതാണ് എന്ന ഹദീസ് സ്വഹീഹാണോ? ഇപ്രകാരം മനുഷ്യര്‍ ലാഇലാഹ ഇല്ലല്ലാഹു ചൊല്ലി ഹദ്യ ചെയ്താല്‍ അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമോ?
ഉത്തരം: മനുഷ്യന്‍ ഇപ്രകാരം എഴുപതിനായിരമോ അതില്‍ കുറവോ അധികമോ തഹ് ലീല്‍ ചൊല്ലി മരണപ്പെട്ട വ്യക്തിക്ക് ഹദ്യ ചെയ്താല്‍ അതു കൊണ്ട് മയ്യിത്തിന് ഉപ കാരം ലഭിക്കുന്നതാണ്. ഉദ്ധൃത ഹദീസ് സ്വഹീഹല്ല. എന്നാല്‍ ളഈഫുമല്ല.”(ഫതാവാ ഇബ്നു തൈമിയ്യഃ, 24/180).
“ചോദ്യം: മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ ഖുര്‍ആന്‍ പാരായണവും സുബ്ഹാനല്ലാഹി അല്‍ഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ തുടങ്ങിയ ദിക്റുകളും ചൊല്ലിയും മയ്യിത്തിനു ഹദ്യ ചെയ്താല്‍ മരണപ്പെട്ട വ്യക്തിക്ക് അതിന്റെ പ്രതിഫലം ലഭിക്കുമോ?
ഉത്തരം: മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ ഖുര്‍ആന്‍ പാരായണവും തസ് ബീഹും തക്ബീറും മറ്റു ദിക്റുകളും മയ്യിത്തിലേക്ക് എത്തുന്നതാണ്”(ഫതാവാ ഇബ്നു തൈമിയ്യഃ, 24/180).
ഇവരുടെ പതാക വാഹകനായ ഇബ്നുതൈമിയ്യഃ പോലും, മരണപ്പെട്ടവര്‍ക്കുവേണ്ടി ചൊല്ലുന്ന ദിക്റിന്റെ പ്രതിഫലം അവര്‍ക്ക് ലഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും അതിനെ എതി ര്‍ക്കുന്നത് ദിക്റിനോടുള്ള വിരോധം കൊണ്ടല്ലേ? ദിക്റ് ഹല്‍ഖകള്‍ ബിദ്അത്തും അനാ ചാരവുമാണെന്നാണ് ചിലരുടെ വാദം. ബുഖാരിയുടെ ഹദീസിലൂടെ സ്ഥിരപ്പെട്ട ഈ വി ഷയം എങ്ങനെയാണ് ബിദ്അത്താവുന്നത്?
അബൂഹുറൈറഃ (റ) യില്‍ നിന്നു നിവേദനം. നബി (സ്വ) പറയുന്നു: “ഭൂമിയില്‍ ചുറ്റിനട ക്കുന്ന ചില മലകുകളുണ്ട്. അവര്‍ ദിക്റിന്റെ മജ്ലിസുകള്‍ അന്വേഷിക്കുകയാണ്. ദിക്റ് ചൊല്ലുന്ന മജ്ലിസ് കണ്ടെത്തിയാല്‍ അവര്‍ ആ മജ്ലിസില്‍ ഇരിക്കുന്നു. അവരുടേയും ആകാശത്തിന്റെയും ഇടയിലുള്ള സ്ഥലം മലകുകളാല്‍ നിറയുന്നതുവരെ. അവര്‍ മറ്റു മലകുകളെ മജ്ലിസിലേക്ക് തങ്ങളുടെ ചിറകുകള്‍ കൊണ്ട് വിളിച്ചുകൂട്ടും. ദിക്റ് ചൊ ല്ലുന്നവര്‍ പിരിഞ്ഞുപോയാല്‍ മലകുകള്‍ ആകാശത്തിലേക്ക് കയറിപ്പോകും. അപ്പോള്‍ അല്ലാഹു മലകുകളോട് ചോദിക്കും. (അവന്‍ അവരെ നന്നായി അറിയുന്നതാണ്.) നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്? അവര്‍ പറയും ഞങ്ങള്‍ ഭൂമിയിലുള്ള നിന്റെ അടി മകളുടെ അടുത്തു നിന്നാണ് വരുന്നത്. അവര്‍ നിനക്ക് തസ്ബീഹും തക്ബീറും തഹ്ലീലും തഹ്മീദും ചൊല്ലുന്നു. അപ്പോള്‍ അല്ലാഹു ചോദിക്കുന്നു: അവര്‍ എന്നോട് എന്താണ് ആവശ്യപ്പെടുന്നത്? മലക്കുകള്‍: അവര്‍ നിന്നോട് സ്വര്‍ഗം ചോദിക്കുന്നു. അല്ലാഹു: അവര്‍ എന്റെ സ്വര്‍ഗം കണ്ടിട്ടുണ്ടോ? മലക്കുകള്‍: ഇല്ല. അല്ലാഹു: അവര്‍ എന്റെ സ്വര്‍ഗം കണ്ടിരുന്നെങ്കില്‍ എങ്ങനെയിരിക്കും?. മലകുകള്‍: അവര്‍ നിന്നോട് അഭയം ചോദിക്കുന്നു. അല്ലാഹു: എന്തില്‍ നിന്നാണ് അവര്‍ അഭയം ചോദിക്കുന്നത്? മല കുകള്‍: നിന്റെ നരകത്തില്‍ നിന്ന്. അല്ലാഹു: അവര്‍ എന്റെ നരകം കണ്ടിട്ടുണ്ടോ? മല കുകള്‍: ഇല്ല. അല്ലാഹു: അപ്പോള്‍ അവര്‍ എന്റെ നരകം കണ്ടിരുന്നെങ്കില്‍ എങ്ങനെയി രിക്കും?. മലകുകള്‍: അവര്‍ നിന്നോട് പൊറുക്കലിനെ തേടുന്നു. അപ്പോള്‍ അല്ലാഹു പറയും. ഞാന്‍ അവര്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. അവര്‍ ആവശ്യപ്പെട്ട സ്വര്‍ഗം ഞാന്‍ അവര്‍ക്ക് നല്‍കുന്നു. അവര്‍ക്ക് ഞാന്‍ നരകത്തില്‍ നിന്ന് അഭയം നല്‍കുന്നു. അപ്പോള്‍ മലകുകള്‍ അല്ലാഹുവോട് പറയും. അവരുടെ കൂട്ടത്തില്‍ വളരെ പാപിയായ ഒരു അടിമയുണ്ട്. അവന്‍ ആ വഴി നടന്നുപോകുമ്പോള്‍ അവരുടെ കൂടെ ഇരുന്നതാണ്. അപ്പോള്‍ അല്ലാഹു മലകുകളോട് പറയും. അവനും ഞാന്‍ പൊറുത്തുകൊടുത്തിരി ക്കുന്നു. അവര്‍ (ദാകിറുകള്‍) ഒരു വിഭാഗം ജനങ്ങളാകുന്നു. അവരുടെ കൂടെ ഇരുന്നവര്‍ പോലും പരാജയപ്പെടുകയില്ല” (ബുഖാരി, 14/320)
ദിക്റിന്റെ മജ്ലിസ് സംഘടിപ്പിക്കുക. വിവിധ ദിക്റുകള്‍ ചൊല്ലുക. കൂട്ടുപ്രാര്‍ഥന നട ത്തുക. ഇതെല്ലാം ഏറെ പ്രതിഫലാര്‍ഹമാണെന്നും ദിക്റ് ഹല്‍ഖകളില്‍ മലകുകളുടെ സാന്നിധ്യമുണ്ടാകുമെന്നും അവരുടെ കൂടെ ഇരുന്നവര്‍ പോലും പരാജയപ്പെടുകയില്ലെ ന്നും ഇമാം ബുഖാരിയുടെ ഈ ഹദീസ് വ്യക്തമാക്കുന്നു. 
______________________


ഖുർആൻ പാരായണം മരിച്ചവർക്ക്

മരണപ്പെട്ടവർക്കുവേണ്ടി ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം ഹദ് യ നൽകിയാൽ അത് മയ്യിത്തിലേക്കെത്തുന്നതും അതവന്ന് പ്രയോചനം ചെയ്യുന്നതുമാണ്. ഇക്കാര്യത്തിൽ നാല് മദ്ഹബുകളുടെയും വീക്ഷണം ഒന്നാണ്. ഓരോ മദ്ഹബുകളുടെയും വീക്ഷണം അതാത് മദ്ഹബിലെ പ്രബല ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ നമുക്ക് വായിക്കാം.

🌹🌹ശാഫിഈ മദ്ഹബ്🌹🌹

ഇമാം നവവി(റ) എഴുതുന്നു:   

'ഖുർആനിൽ നിന്ന് എളുപ്പമായത്‌ പാരായണം ചെയ്ത് ഉടനെ മരണപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കൽ സുന്നത്താണ്. ഇക്കാര്യം ഇമാം ശാഫിഈ(റ) വ്യക്തമായി പ്രസ്ഥാപിച്ചിരിക്കുന്നു'. (ശർഹുൽ മുഹദ്ദബ്: 5/311)  

🌹🌹ഹനഫീ മദ്ഹബ്🌹🌹

ഇബ്നുആബിദീൻ(റ) എഴുതുന്നു:  

'ശാഫിഈ മദ്ഹബിലെ പിൽക്കാല പണ്ഡിതന്മാർ സമർത്ഥിക്കുന്ന ആശയം ഖുർആൻ പാരായണം ചെയ്യുന്നത് മയ്യിത്തിന്റെ സമീപത്ത്വെച്ചാവുകയോ മയ്യിത്ത് സ്ഥലത്തില്ലാത്തപ്പോൾ പാരായണം ചെയ്ത ഉടനെ മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുകയൊ ചെയ്താൽ അത് മയ്യിത്തിനു ലഭിക്കുമെന്നാണ്. കാരണം ഖുർആൻ പാരായണം ചെയ്യുന്ന സ്ഥലത്ത് റഹ്മത്തും ബർകത്തും ഇറങ്ങുന്നതാണ്. ഖുർആൻ പാരായണത്തിന്റെ ഉടനെയുള്ള പ്രാർത്ഥനക്ക് കൂടുതൽ സ്വീകാര്യത പ്രതീക്ഷിക്കാവുന്നതാണ്. ഇപ്പറഞ്ഞതിൽ നിന്ന് മനസ്സിലാവുന്നത് ഖുർആൻ പാരായണം കൊണ്ട് മയ്യിത്തിനു പ്രയോചനമുണ്ടാകുമെന്നാണ്. അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്നല്ല. ഇതുകൊണ്ടാണ് പ്രാർത്ഥനയിൽ 'ഞാൻ പാരായണം ചെയ്തതിന്റെ പ്രതിഫലത്തോട് തത്തുല്യമായൊരു പ്രതിഫലം മയ്യിത്തിലേക്ക് നീ എത്തിക്കേണമേ അല്ലാഹുവേ' എന്ന വാചകം അവർ തെരഞ്ഞെടുത്തത്. എന്നാൽ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം തന്നെ മയ്യിത്തിന് ലഭിക്കുമെന്നതാണ് നമ്മുടെ വീക്ഷണം' (റദ്ദുൽ മുഖ്‌താർ: 3/152)

ഇതേ ആശയം 'അൽബിനായ ശർഹുൽ ഹിദായ' 3/306, 'അൽഫതാവൽ ഹിന്ദിയ്യ' 1/166, 'അൽബഹ്റുൽ റാഇഖ് ശർഹു കൻസുദ്ദഖാഇഖ്' 2/210 'ശർഹു ഫത്ഹുൽഖദീർ  അലൽ ഹിദായ' 2/150 'തബ് യീനുൽ ഹഖാഇഖ്' 2/83 എന്നിവയിലും കാണാവുന്നതാണ്.        

🌹🌹മാലികീ മദ്ഹബ്🌹🌹

ഖാളീ ഇയാള്(റ) പറയുന്നു:  

മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യൽ സുന്നത്താണെന്ന് ഇതിൽ നിന്ന് പണ്ഡിതന്മാർ പിടിച്ചെടുത്തിരിക്കുന്നു. കാരണം അചേതന വസ്തുവായ രണ്ട് ഈത്തപ്പന മട്ടിലിൽ തസ്ബീഹ് നിമിത്തം  മയ്യിത്തിന് ശിക്ഷയിൽ ഇളവുലഭിക്കുമെങ്കിൽ ഖുർആൻ പാരായണം നിമിത്തം എന്തായാലും ഇളവ് ലഭിക്കുമല്ലോ. (ശർഹു ശൈഖ് മുഹമ്മദ്‌ ഖലീഫ: 2/125)

ഇബ്നുൽഹാജ്ജ്(റ) പറയുന്നു:   

മയ്യിത്തിന്റെ വീട്ടിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിലേക്ക് ഹദ് യ നൽകിയാൽ മയ്യിത്തിന് അത് ലഭിക്കുന്നതാണ്. ഖുർആൻ പാരായണത്തിൽ നിന്ന് വിരമിച്ചാൽ അതിന്റെ പ്രതിഫലം മയ്യിത്തിന് ദാനം ചെയ്യുകയോ അതിന്റെ പ്രതിഫലം മയ്യിത്തിന് നല്കാൻ പ്രാർത്ഥിക്കുകയൊ വേണം. അങ്ങനെ ചെയ്യുന്നത് പ്രതിഫലം മയ്യിത്തിന് ലഭിക്കാനുള്ള പ്രാർത്ഥനയാണ്. പ്രാർത്ഥന ചേരുമെന്നതിൽ വീക്ഷണാന്തരമില്ലല്ലോ. (അൽമദ്ഖൽ) (ഇമാം ഖറാഫി(റ)യുടെ 'അൽഫുറൂഖ്' (3/192)  

🌹🌹ഹം ബലീ മദ്ഹബ്🌹🌹

ഏതു നല്ല കർമ്മം ചെയ്ത് അതിന്റെ പ്രതിഫലം മയ്യിത്തിന് ഹദ് യ നല്കിയാലും അത് മയ്യിത്തിന് ഉപകരിക്കുന്നതാണ്....മുമ്പ് വിവരിച്ച പ്രമാണങ്ങളും മുസ്ലിം ലോകത്തിന്റെ ഇജ്മാഉം  നാം പറഞ്ഞതിന് രേഖയാണ്. നിശ്ചയം എല്ലാ കാലത്തും എല്ലാസ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ സമ്മേളിച്ച് ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക്‌ ഹദ് യ ചെയ്യാറുണ്ട്. അതിനെ ആരുംതന്നെ വിമർശിച്ചിട്ടില്ല. (അൽ മുഗ്നി. 5/80)

ഇബ്നു ഖുദാമ(റ) തന്നെ പറയട്ടെ;

എല്ലാ സ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ ഒരുമിച്ച് കൂടി ഖുർആൻ പാരായണം ചെയ്ത് മരണപ്പെട്ടവർക്ക്‌ ഹദ് യ ചെയ്യുന്നുണ്ട്. അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാല അത് ഇജ്മാഉള്ള വിഷയമായിത്തീർന്നു. (അൽ കാഫീ: 1/313)

പുത്തൻ വാദികൾ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുതൈമിയ്യയുടെ പരിഗണനക്ക് വന്ന ഒരു ചോദ്യവും മറുവടിയും ഇവിടെ കുറിക്കട്ടെ.;

ചോദ്യം:-

وسئل عن قراءة أهل الميت تصل إليه ؟ والتسبيح والتحميد والتهليل والتكبير إذا أهداه إلى الميت يصل إليه ثوابها أم لا ؟ . 


 മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണം മയ്യിത്തിന് ലഭിക്കുമോ?. തസ്ബീഹ്, തംജീദ്, തഹ്ലീല്,തക്ബീർ, തുടങ്ങിയവയുടെ പ്രതിഫലം മയ്യിത്തിന് ഹദ് യ ചെയ്താൽ അത് മയ്യിത്തിലേക്കെത്തുമോ?. 

മറുവടി:-

فأجاب : يصل إلى الميت قراءة أهله وتسبيحهم وتكبيرهم وسائر ذكرهم لله تعالى إذا أهدوه إلى الميت وصل إليه والله أعلم . إذا أهدوه إلى الميت وصل إليه. والله أعلم: (مجموع فتاوى ابن تيمية: ٣٦٤/٢٤)

മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണവും അവരുടെ തസ്ബീഹും മറ്റു ദിക്റുകളും മയ്യിത്തിന് അവർ ഹദ് യ ചെയ്യുന്ന പക്ഷം മയ്യിത്തിന് അവ ലഭിക്കുന്നതാണ്. (മജ്മുഉ ഫതാവാ. 24/364)  

ഇബ്നുതൈമിയ്യ തന്നെ പറയട്ടെ;    

മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യുന്നവർക്കോ മറ്റോ ദാനം ചെയ്താൽ അത് മയ്യിത്തിനു പ്രയോജനം ചെയ്യുമെന്നത് മുസ്ലിംകളുടെ ഐക്യ കണ്‍ടെനയുള്ള അഭിപ്രായമാണ്. ഇതേ പോലെ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനു ഹദ് യ ചെയ്താലും മയ്യിത്തിനു അത് പ്രയോജനം ചെയ്യുന്നതാണ്. (മജ്മുഉ ഫതാവാ. 24/300)

പുത്തൻ വാദികളുടെ മറ്റൊരു നേതാവായ ഇബ്നുൽ ഖയ്യിം പറയുന്നു:

قال ابن القيم: وأما قراءة القرآن وإهداءها له تطوعاً بغير أجرة، فهذا يصل إليه كما يصل ثواب الصوم والحج، وقال: وأي فرق بين وصول ثواب الصوم الذي هو مجرد نية وإمساك، وبين وصول ثواب القراءة والذكر؟ (الروح: ١٧٤)

ഖുർആൻ പാരായണം ചെയ്ത് സൗജന്യമായി അതിന്റെ പ്രതിഫലം മയ്യിത്തിനു ഹദ് യ ചെയ്യുന്ന പക്ഷം ഹജ്ജിന്റെയും നോമ്പിന്റെയും പ്രതിഫലം ലഭിക്കുമെന്ന പോലെ അതിന്റെ പ്രതിഫലവും മയ്യിത്തിനു ലഭിക്കുന്നതാണ്...ഇബ്നുൽ ഖയ്യിം തുടരുന്നു. നിയ്യത്തും നോമ്പ് മുറിയുന്നകാര്യങ്ങളെതൊട്ട് പിടിച്ചുനിൽക്കലും മാത്രമായ നോമ്പിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതിനും ഖുർആൻ പാരായണത്തിന്റെയും ദിക്റിന്റെയും പ്രതിഫലം ലഭിക്കുന്നതിനുമിടക്ക് എന്തുവ്യത്യാസമാണുള്ളത്?. (റൂഹ് : 174)

ഇമാം സുയൂത്വി(റ) എഴുതുന്നു: 

ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്ന കാര്യത്തിൽ വീക്ഷണാന്തരമുണ്ട്. സലഫിൽ നിന്ന് ബഹുഭൂരിഭാഗമാളുകളും മദ്ഹബിന്റെ മൂന്നു ഇമാമുകളും ലഭിക്കുമെന്ന പക്ഷക്കാരാണ്. പ്രാർത്ഥന, ദാനധർമ്മം, നോമ്പ്, ഹജ്ജ്, അടിമയെ മോചിപ്പിക്കൾ തുടങ്ങിയവ ഖുർആൻ പാരായണത്തെ താരതമ്യം ചെയ്യലാണ് അവരുടെ ഒരു പ്രമാണം. കാരണം പ്രതിഫലം നീക്കുന്നതിൽ ഹജ്ജ്, ധർമ്മം, വഖ്‌ഫ്,പ്രാർത്ഥന, ഖുർആൻ പാരായണം എന്നിവക്കിടയിൽ വ്യത്യാസമില്ലല്ലൊ. മുകളില വിവരിച്ച ഹദീസുകളും അവരുടെ രേഖകളാണ്. അവയില ചിലത് ദുർബ്ബലമാണെങ്കിലും അതെല്ലാം കൂടി കൂടുമ്പോൾ അതിനൊരു പ്രമാണമുണ്ടെന്നു അതറിയിക്കുന്നുണ്ട്.ഇതിനു പുറമേ ലോക മുസ്ലിംകൾ എക്കാലവും സമ്മേളിച്ച് മരണപ്പെട്ടവരുടെ പേരിൽ ഖുർആൻ പാരായണം ചെയ്യുന്നതിനെ ആരും വിമർശിക്കാറില്ല. അതിനാല ഇത് ഇജ്മാഉള്ള ഒന്നായി മാറി. (ശർഹുസ്സ്വദൂർ. 310/311) 

ഇമാം നവവി(റ) പറഞ്ഞത്? 

 ഇമാം നവവി(റ)യുടെ ശർഹുമുസ്ലിമിലെ പരാമർശം പൊക്കിപ്പിടിച്ച് ചിലര് ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. പ്രസ്തുത പരാമർശമിങ്ങനെ; 

وأما قراءة القرآن، فالمشهور من مذهب الشافعي، أنه لا يصل ثوابها إلى الميت، وقال بعض أصحابه: يصل ثوابها إلى الميت.....(شرح مسلم: ١٣٨/١)

'ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിലെക്കെത്തുകയില്ലെന്നതാണ് ശാഫിഈ മദ്ഹബിൽ പ്രസിദ്ദിനേടിയ അഭിപ്രായം. അതിന്റെ പ്രതിഫലവും മയ്യിത്തിലെക്കെത്തുമെന്ന് നമ്മുടെ അസ്വഹാബിൽ ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു....' (ശർഹുമുസ്ലിം. 1/138)

പ്രസ്തുത പരാമർശത്തെ അധികരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:     

   ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുകയില്ലെന്നെതാണ് മദ്ഹബിൽ പ്രസിദ്ദമായ അഭിപ്രായമെന്ന് ഇമാം നവവി(റ) ശർഹുമുസ്ലിമിൽ പറഞ്ഞതിനെ ഒരു കൂട്ടം പണ്ഡിതന്മാർ ഇപ്രകാരം വിലയിരുത്തുന്നു. മയ്യിത്തിന്റെ ഹള്റത്തിൽ വെച്ച് പാരായണം ചെയ്യാതിരിക്കുകയോ ഖുർആൻ പാരായണം ചെയ്തവൻ അതിന്റെ പ്രതിഫലത്തെ മയ്യിത്തിനു കരുതാതിരിക്കുകയോ മയ്യിത്തിനു വേണ്ടി കരുതിയ രൂപത്തിൽ അവനു വേണ്ടി പ്രാർത്ഥിക്കാതിരിക്കുകയൊ ചെയ്യുമ്പോഴാണ് ഖുർആൻ പാരായണം മയ്യിത്തിനു ലഭിക്കുകയില്ലെന്ന് പറയുന്നത്. (തുഹ്ഫ 7/74)

ഇമാം നവവി(റ) തന്നെ പറയുന്നു:    

ഖുർആൻ പാരായണത്തിന്റെ കാര്യത്തിൽ പണ്ഡിതൻമാർ അഭിപ്രായവ്യത്യാസത്തിലാണ്. ശാഫിഈ മദ്ഹബിൽ പ്രസിദ്ദിനേടിയതും ഒരു കൂട്ടം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നതും ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുകയില്ലെന്നാണ്. എന്നാൽ അഹ്മദുബ്നുഹമ്പൽ(റ) വും ഒരു കൂട്ടം പണ്ഡിതന്മാരും ഇമാം ശാഫിഈ(റ) യുടെ അസ്വഹാബിൽ നിന്ന് ഒരു കൂട്ടം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുമെന്നുമാണ്. അതിനാല പാരായണത്തിൽ നിന്ന് വിരമിച്ച ശേഷം 'അല്ലാഹുവേ ഞാൻ പാരായണം ചെയ്തതിന്റെ പ്രതിഫലം ഇന്നാലിന്ന ആളിലേക്ക് നീ എത്തിക്കേണമേ" എന്ന് പാരായണം ചെയ്തവൻ പ്രാർത്ഥിക്കലാണ് കൂടുതൽ നല്ലത്. (അൽഅദ്കാർ. പേ: 172)  

ഖബ്റിൽ ശിക്ഷ ലഭിക്കുന്ന രണ്ടാളുകളുടെ ഖബ്റിനരികിലൂടെ നബി(സ) നടക്കുമ്പോൾ ഒരു ഈത്തപ്പനമട്ടൽ രണ്ടായി ഭാഗിച്ച് ഓരോ ഖബ്റിലും ഓരോ കഷ്ണം കുത്തിയതിനെ പരാമർശിക്കുന്ന ഹദീസ് വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:  

ഖബ്റിനരികിൽ വെച്ച് ഖുർആൻ ഓതൽ സുന്നത്താണെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പ്രഖ്യാപിച്ചിരിക്കുന്നു. ഈത്തപ്പനമട്ടലിന്റെ തസ്ബീഹ് കാരണം ശിക്ഷയിൽ ഇളവുലഭിക്കുമെന്ന് പ്രതീക്ഷിക്കാമെങ്കിൽ ഖുർആൻ പാരായണം അതിനുകൂടുതൽ ബന്ധപ്പെട്ടതാണല്ലോ. (ശർഹുമുസ്ലിം. 2/205)

ഇമാം ശാഫിഈ(റ) അൽ ഉമ്മിൽ പറയുന്നത് കാണുക. 

وأحب لو قرأ عند القبر ودعي للميت (الأم: ٣٢٢/١)

ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. (അൽ ഉമ്മ്. 1/322) 

അപ്പോൾ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനുലഭിക്കുകയില്ലെന്ന് പറയുന്നത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കാതിരിക്കുമ്പോഴും ഖബ്റിനുസമീപത്തുവെച്ച്  പാരായണം ചെയ്യാതിരിക്കുമ്പോഴുമാണെന്ന് ഇമാം ശാഫിഈ(റ) യുടെയും ഇമാം നവവി(റ)യുടെയും പരാമർശത്തിൽ നിന്നു തന്നെ വ്യക്തമാണ്.

അല്ലാമ ശർവാനി(റ) പറയുന്നു:   
ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുകയില്ലെന്ന് പറയുന്നത് മൂന്ന് ഉപാധികൾക്ക് വിധേയമാല്ലാതിരിക്കുമ്പോഴാണെന്ന അഭിപ്രായത്തെ ഇമാം റാംലി(റ) പ്രബലമാക്കിയിരിക്കുന്നു. പ്രതിഫലം മയ്യിത്തിനു ലഭിക്കാൻ അക്കാര്യം മനസ്സില് കരുതിയാൽ മതിയെന്നും പ്രാർത്ഥി0ക്കേണ്ടതില്ലെന്നും  ഇമാം റാംലി(റ) പ്രസ്ഥാപിച്ചിരിക്കുന്നു. ചുരുക്കത്തിൽ ഖുർആൻ പാരായണം ചെയ്യുന്നവൻ അതിന്റെ പ്രതിഫലം മയ്യിത്തിനു കരുതുകയോ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കാൻ പാരായണത്തിന്റെ ഉടനെ പ്രാർത്ഥിക്കുകയൊ ഖബ്റിനു സമീപത്തുവെച്ച് പ്രാർത്ഥിക്കുകയൊ ചെയ്താൽ പാരായണത്തിന്റെ പ്രതിഫലത്തോട് തത്തുല്യമായൊരു പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതാണ്. ഖുർആൻ പാരായണം ചെയ്തവനും പ്രതിഫലം  ലഭിക്കുന്നതാണ്. ഇനി പാരായണം ചെയ്യുന്ന വ്യക്തിക്ക് പ്രതിഫലം ലഭിക്കാത്ത സാഹചര്യത്തിലും മയ്യിത്തിനു പ്രതിഫലം ലഭിക്കും. കൂലിക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുന്നവൻ ഉദാഹരണം;
   മയ്യിത്തിനു വേണ്ടി ഖുർആൻ പാരായണം ചെയ്യാൻ കൂലിക്ക്വിളിക്കപ്പെട്ടവൻ ഖുർആൻ പാരായണം കൊണ്ട് മയ്യിത്തിനെ കരുതാതിരിക്കുകയോ പാരായണത്തിന്റെ ഉടനെ മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കാതിരിക്കുകയൊ ഖബ്റിന്റെ സമീപത്ത് വെച്ച് പാരായണം ചെയ്യാതിരിക്കുകയോ ചെയ്താൽ ബാധ്യതയിൽ നിന്നു അവൻ ഒഴിവാകുന്നതല്ല. അൽപാൽപമായി പാരായണം ചെയ്യുന്ന രൂപത്തിൽ രണ്ടാമത്തേതിനെ ഒന്നാമത്തേതിന്റെ തുടർച്ചയായി കണക്കാക്കുന്ന രൂപത്തിൽ ആദ്യപാരായണത്തിന്റെ തുടക്കത്തിൽ കരുതിയാൽ മതി. (ശർവാനി. 7/74)

സുലയ്മാനുൽ ജമൽ(റ) പറയുന്നു:   

മൂന്നിലൊരു നിബന്ധന ഒത്തുവന്നാൽ ഖുർആൻ പാരായണം മയ്യിത്തിനുപകരിക്കുമെന്നതാണ് ശരിയായ അഭിപ്രായം. മയ്യിത്തിന്റെ സമീപത്ത് വെച്ച് പാരായണം ചെയ്യുക, മയ്യിത്ത് വിദൂരത്താണെങ്കിലും പാരായണം കൊണ്ട് മയ്യിത്തിനെ ലക്ഷ്യമാക്കുക, മയ്യിത്ത് വിദൂരത്താണെങ്കിലും പാരായണം ചെയ്യുന്നവൻ മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കുക, എന്നിവയാണ് മൂന്ന് ഉപാധികൾ. (ഹാശിയത്തുൽ ജമൽ2/710)

ചുരുക്കത്തിൽ പ്രസ്തുത മൂന്ന് നിബന്ധനകൾ മേളിച്ചാൽ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. സ്വഹാബത്തും(റ) താബിഉകളും താബിഉതാബിഉകളും മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുന്നവരായിരുന്നു.

പുത്തനാശയക്കാരുടെ ഏറ്റവും വലിയ നേതാവും ആശയകേന്ദ്രവുമായി അവരുടെ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം' എന്ന പുസ്തകത്തില്‍ പരിചയപ്പെടുത്തിയ ഇബ്നുതൈമിയ പറയുന്നു:

الاتفاق على وصول ثواب العبادات الماليّة، كالصدقة والعِتق، كما يصل إليه الدعاء والاستغفار. أما الأعمال البدنيّة كالصلاة والصيام والقراءة فاختلفوا فيها. والصواب أن الجميع يصلُ إليه... إلى أن قال: وهذا مذهب أحمد وأبي حنيفة وطائفة من أصحاب مالك والشافعي.

ابن تيمية فى فتاويه "ج 24 ص 366

അടിമത്വ മോചനവും സ്വദഖയും പോലോത്ത സമ്പത്ത് ചിലവഴിച്ച് ചെയ്യുന്ന ആരാധനകളുടെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേരും എന്നതില്‍ പണ്ടിതന്മാരോക്കെ യോജിച്ചിരിക്കുന്നു. ശരീരം കൊണ്ട് ചെയ്യുന്ന ദുഅ, ഇസ്തിഗ്ഫാർ എന്നിവയൊക്കെ മയ്യിതിലേക്ക് ചേരുന്നത് പോലെ, നിസ്കാരം, നോമ്പ് ഖുര്‍ആന്‍ പാരായണം പോലോത്ത ശരീരം കൊണ്ട് ചെയ്യുന്ന ആരാധനകളുടെ പ്രതിഫലം മയ്യിതിലേക്ക് ചേരും എന്നാ അഭിപ്രായത്തിൽ അവർ ഒരുമിചിരിക്കുന്നു,, ഇമാം അബൂ ഹനീഫ(റ) വിന്റെയും, ഇമാം അഹ്മദ് (റ)വിന്റെയും, ഇമാം മാലിക് ഇമാം ശാഫിഈ(റ) യുടെ അസ്വ്ഹാബില്‍ ഒരു വിഭാഗത്തിന്റെയും അഭിപ്രായം ഇതാണ്.
പിടിച്ചോളൂ അടുത്തത്.. നിങ്ങളോട് കണ്ണേരു നടത്തിയവന്റെ കോണകം കഴുകി വെള്ളം കൊടിക്കൂ എന്ന് ഫത്'വാ തന്ന ഷൈഖ് ഉതൈമീൻ തന്റെ കിത്താബിൽ പറയുന്നു... smile 
ഉതൈമീന്‍ തന്റെ "ഫതാവാ അര്‍ക്കാനില്‍ ഇസ്ലാം" എന്ന ഗ്രന്ഥത്തിലെ 457ാം നമ്പറായി മരണപ്പെട്ടവര്‍ക്ക് വേണ്ടി ഉംറ ചെയ്യുന്നതിന്റെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറയുന്നു:

س 457: هل يجوز الاعتمار عن الميت؟

الجواب: يجوز الاعتمار عن الميت كما يجوز الحج عنه، وكذلك الطواف عنه يجوز، وكذلك جميع الأعمال الصالحة تجوز عن الميت، قال الإمام أحمد – رحمه الله-: كل قربة فعلها وجعل ثوابها لحي أو ميت مسلم نفعه

'മരണപ്പെട്ടവര്‍ക്ക് വേണ്ടി ഹജജ് അനുവദനീയമായത് പോലെ ഉംറയും അനുവദനീയമാണ്, അപ്രകാരം ത്വവാഫും അനുവദനീയമാണ്.. അപ്രകാരം എല്ലാ സല്‍കര്‍മ്മങ്ങളും മയîിത്തിന് വേണ്ടി ചെയîല്‍ അനുവദനീയവുമാണ് ഇമാം അഹ്മദ് (റ) പറഞ്ഞിട്ടുണ്ട് ഒരാള്‍ പ്രവര്‍ത്തിച്ച എല്ലാ സല്‍കര്‍മ്മങ്ങളും അതിന്റെ പ്രതിഫലത്തെ മരണപ്പെട്ടവര്‍ക്കോ ജീവിച്ചിരിക്കുന്നവര്‍ക്കോ ധാനം ചെയ്താല്‍ അത് കാരണം ഉപകാരം ലഭിക്കുന്നതാണ്.. (ഫതാവാ അര്‍ക്കാനില്‍ ഇസ്ലാം) 
എന്ന് വിശദീകരിച്ച് അവസാനം പറയുന്നത് കാണണോ?? 

ولكن لو عمل الإنسان عملاً صالحاً وأهدى ثوابه لأحد من المسلمين فإن ذلك جائز.

ഒരാള്‍ അവന്‍ ചെയ്ത സല്‍കര്‍മ്മത്തിന്റെ പ്രതിഫലത്തെ മുസ്ലിംകളില്‍ പെട്ട ആര്‍ക്ക് ധാനം ചെയ്താലും അത് അനുവദനീയമാണ്.. (മുജ്ജുസിന്റെ തന്നെ മുഫ്തി - ഷൈഖ് ഉതൈമീൻ)
ഇനിയിപ്പോ ഖുറാൻ ഓതൽ സല്കര്മം അല്ലാ എന്നാണു വാദമെങ്കിൽ, അല്ലെങ്കിൽ അന്നദാനം സല്കര്മം അല്ലാ എന്നാണു വാദമെങ്കിൽ പിന്നെ നിങ്ങളോട് ഇതൊക്കെ പറഞ്ഞിട്ട് കാര്യമില്ലാ.. ഇനി സല്കര്മം ആണെന്നാണ്‌ വാദം എങ്കിൽ ഇതൊക്കെ ചെയ്തിട്ട് പ്രതിഫലം ഹടിയ ചെയ്തോളൂ...

16/12/2017

മയ്യിത്ത് നു വേണ്ടിയുള്ള ഖുർആൻ പാരായണം

ഖുർആൻ പാരായണം മരിച്ചവർക്ക്

മരണപ്പെട്ടവർക്കുവേണ്ടി ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം ഹദ് യ നൽകിയാൽ അത് മയ്യിത്തിലേക്കെത്തുന്നതും അതവന്ന് പ്രയോചനം ചെയ്യുന്നതുമാണ്. ഇക്കാര്യത്തിൽ നാല് മദ്ഹബുകളുടെയും വീക്ഷണം ഒന്നാണ്. ഓരോ മദ്ഹബുകളുടെയും വീക്ഷണം അതാത് മദ്ഹബിലെ പ്രബല ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ നമുക്ക് വായിക്കാം.

🌹🌹ശാഫിഈ മദ്ഹബ്🌹🌹


ഇമാം നവവി(റ) എഴുതുന്നു:   

'ഖുർആനിൽ നിന്ന് എളുപ്പമായത്‌ പാരായണം ചെയ്ത് ഉടനെ മരണപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കൽ സുന്നത്താണ്. ഇക്കാര്യം ഇമാം ശാഫിഈ(റ) വ്യക്തമായി പ്രസ്ഥാപിച്ചിരിക്കുന്നു'. (ശർഹുൽ മുഹദ്ദബ്: 5/311)  


🌹🌹ഹനഫീ മദ്ഹബ്🌹🌹

ഇബ്നുആബിദീൻ(റ) എഴുതുന്നു:  

'ശാഫിഈ മദ്ഹബിലെ പിൽക്കാല പണ്ഡിതന്മാർ സമർത്ഥിക്കുന്ന ആശയം ഖുർആൻ പാരായണം ചെയ്യുന്നത് മയ്യിത്തിന്റെ സമീപത്ത്വെച്ചാവുകയോ മയ്യിത്ത് സ്ഥലത്തില്ലാത്തപ്പോൾ പാരായണം ചെയ്ത ഉടനെ മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുകയൊ ചെയ്താൽ അത് മയ്യിത്തിനു ലഭിക്കുമെന്നാണ്. കാരണം ഖുർആൻ പാരായണം ചെയ്യുന്ന സ്ഥലത്ത് റഹ്മത്തും ബർകത്തും ഇറങ്ങുന്നതാണ്. ഖുർആൻ പാരായണത്തിന്റെ ഉടനെയുള്ള പ്രാർത്ഥനക്ക് കൂടുതൽ സ്വീകാര്യത പ്രതീക്ഷിക്കാവുന്നതാണ്. ഇപ്പറഞ്ഞതിൽ നിന്ന് മനസ്സിലാവുന്നത് ഖുർആൻ പാരായണം കൊണ്ട് മയ്യിത്തിനു പ്രയോചനമുണ്ടാകുമെന്നാണ്. അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്നല്ല. ഇതുകൊണ്ടാണ് പ്രാർത്ഥനയിൽ 'ഞാൻ പാരായണം ചെയ്തതിന്റെ പ്രതിഫലത്തോട് തത്തുല്യമായൊരു പ്രതിഫലം മയ്യിത്തിലേക്ക് നീ എത്തിക്കേണമേ അല്ലാഹുവേ' എന്ന വാചകം അവർ തെരഞ്ഞെടുത്തത്. എന്നാൽ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം തന്നെ മയ്യിത്തിന് ലഭിക്കുമെന്നതാണ് നമ്മുടെ വീക്ഷണം' (റദ്ദുൽ മുഖ്‌താർ: 3/152)

ഇതേ ആശയം 'അൽബിനായ ശർഹുൽ ഹിദായ' 3/306, 'അൽഫതാവൽ ഹിന്ദിയ്യ' 1/166, 'അൽബഹ്റുൽ റാഇഖ് ശർഹു കൻസുദ്ദഖാഇഖ്' 2/210 'ശർഹു ഫത്ഹുൽഖദീർ  അലൽ ഹിദായ' 2/150 'തബ് യീനുൽ ഹഖാഇഖ്' 2/83 എന്നിവയിലും കാണാവുന്നതാണ്.        


🌹🌹മാലികീ മദ്ഹബ്🌹🌹

ഖാളീ ഇയാള്(റ) പറയുന്നു:  

മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യൽ സുന്നത്താണെന്ന് ഇതിൽ നിന്ന് പണ്ഡിതന്മാർ പിടിച്ചെടുത്തിരിക്കുന്നു. കാരണം അചേതന വസ്തുവായ രണ്ട് ഈത്തപ്പന മട്ടിലിൽ തസ്ബീഹ് നിമിത്തം  മയ്യിത്തിന് ശിക്ഷയിൽ ഇളവുലഭിക്കുമെങ്കിൽ ഖുർആൻ പാരായണം നിമിത്തം എന്തായാലും ഇളവ് ലഭിക്കുമല്ലോ. (ശർഹു ശൈഖ് മുഹമ്മദ്‌ ഖലീഫ: 2/125)

ഇബ്നുൽഹാജ്ജ്(റ) പറയുന്നു:   

മയ്യിത്തിന്റെ വീട്ടിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിലേക്ക് ഹദ് യ നൽകിയാൽ മയ്യിത്തിന് അത് ലഭിക്കുന്നതാണ്. ഖുർആൻ പാരായണത്തിൽ നിന്ന് വിരമിച്ചാൽ അതിന്റെ പ്രതിഫലം മയ്യിത്തിന് ദാനം ചെയ്യുകയോ അതിന്റെ പ്രതിഫലം മയ്യിത്തിന് നല്കാൻ പ്രാർത്ഥിക്കുകയൊ വേണം. അങ്ങനെ ചെയ്യുന്നത് പ്രതിഫലം മയ്യിത്തിന് ലഭിക്കാനുള്ള പ്രാർത്ഥനയാണ്. പ്രാർത്ഥന ചേരുമെന്നതിൽ വീക്ഷണാന്തരമില്ലല്ലോ. (അൽമദ്ഖൽ) (ഇമാം ഖറാഫി(റ)യുടെ 'അൽഫുറൂഖ്' (3/192)  


🌹🌹ഹം ബലീ മദ്ഹബ്🌹🌹

ഏതു നല്ല കർമ്മം ചെയ്ത് അതിന്റെ പ്രതിഫലം മയ്യിത്തിന് ഹദ് യ നല്കിയാലും അത് മയ്യിത്തിന് ഉപകരിക്കുന്നതാണ്....മുമ്പ് വിവരിച്ച പ്രമാണങ്ങളും മുസ്ലിം ലോകത്തിന്റെ ഇജ്മാഉം  നാം പറഞ്ഞതിന് രേഖയാണ്. നിശ്ചയം എല്ലാ കാലത്തും എല്ലാസ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ സമ്മേളിച്ച് ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക്‌ ഹദ് യ ചെയ്യാറുണ്ട്. അതിനെ ആരുംതന്നെ വിമർശിച്ചിട്ടില്ല. (അൽ മുഗ്നി. 5/80)

ഇബ്നു ഖുദാമ(റ) തന്നെ പറയട്ടെ;


എല്ലാ സ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ ഒരുമിച്ച് കൂടി ഖുർആൻ പാരായണം ചെയ്ത് മരണപ്പെട്ടവർക്ക്‌ ഹദ് യ ചെയ്യുന്നുണ്ട്. അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാല അത് ഇജ്മാഉള്ള വിഷയമായിത്തീർന്നു. (അൽ കാഫീ: 1/313)

പുത്തൻ വാദികൾ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുതൈമിയ്യയുടെ പരിഗണനക്ക് വന്ന ഒരു ചോദ്യവും മറുവടിയും ഇവിടെ കുറിക്കട്ടെ.;

ചോദ്യം:-


وسئل عن قراءة أهل الميت تصل إليه ؟ والتسبيح والتحميد والتهليل والتكبير إذا أهداه إلى الميت يصل إليه ثوابها أم لا ؟ . 


 മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണം മയ്യിത്തിന് ലഭിക്കുമോ?. തസ്ബീഹ്, തംജീദ്, തഹ്ലീല്,തക്ബീർ, തുടങ്ങിയവയുടെ പ്രതിഫലം മയ്യിത്തിന് ഹദ് യ ചെയ്താൽ അത് മയ്യിത്തിലേക്കെത്തുമോ?. 

മറുവടി:-


فأجاب : يصل إلى الميت قراءة أهله وتسبيحهم وتكبيرهم وسائر ذكرهم لله تعالى إذا أهدوه إلى الميت وصل إليه والله أعلم . إذا أهدوه إلى الميت وصل إليه. والله أعلم: (مجموع فتاوى ابن تيمية: ٣٦٤/٢٤)


മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണവും അവരുടെ തസ്ബീഹും മറ്റു ദിക്റുകളും മയ്യിത്തിന് അവർ ഹദ് യ ചെയ്യുന്ന പക്ഷം മയ്യിത്തിന് അവ ലഭിക്കുന്നതാണ്. (മജ്മുഉ ഫതാവാ. 24/364)  


ഇബ്നുതൈമിയ്യ തന്നെ പറയട്ടെ;    

മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യുന്നവർക്കോ മറ്റോ ദാനം ചെയ്താൽ അത് മയ്യിത്തിനു പ്രയോജനം ചെയ്യുമെന്നത് മുസ്ലിംകളുടെ ഐക്യ കണ്‍ടെനയുള്ള അഭിപ്രായമാണ്. ഇതേ പോലെ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനു ഹദ് യ ചെയ്താലും മയ്യിത്തിനു അത് പ്രയോജനം ചെയ്യുന്നതാണ്. (മജ്മുഉ ഫതാവാ. 24/300)


പുത്തൻ വാദികളുടെ മറ്റൊരു നേതാവായ ഇബ്നുൽ ഖയ്യിം പറയുന്നു:


قال ابن القيم: وأما قراءة القرآن وإهداءها له تطوعاً بغير أجرة، فهذا يصل إليه كما يصل ثواب الصوم والحج، وقال: وأي فرق بين وصول ثواب الصوم الذي هو مجرد نية وإمساك، وبين وصول ثواب القراءة والذكر؟ (الروح: ١٧٤)


ഖുർആൻ പാരായണം ചെയ്ത് സൗജന്യമായി അതിന്റെ പ്രതിഫലം മയ്യിത്തിനു ഹദ് യ ചെയ്യുന്ന പക്ഷം ഹജ്ജിന്റെയും നോമ്പിന്റെയും പ്രതിഫലം ലഭിക്കുമെന്ന പോലെ അതിന്റെ പ്രതിഫലവും മയ്യിത്തിനു ലഭിക്കുന്നതാണ്...ഇബ്നുൽ ഖയ്യിം തുടരുന്നു. നിയ്യത്തും നോമ്പ് മുറിയുന്നകാര്യങ്ങളെതൊട്ട് പിടിച്ചുനിൽക്കലും മാത്രമായ നോമ്പിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതിനും ഖുർആൻ പാരായണത്തിന്റെയും ദിക്റിന്റെയും പ്രതിഫലം ലഭിക്കുന്നതിനുമിടക്ക് എന്തുവ്യത്യാസമാണുള്ളത്?. (റൂഹ് : 174)

ഇമാം സുയൂത്വി(റ) എഴുതുന്നു: 

ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്ന കാര്യത്തിൽ വീക്ഷണാന്തരമുണ്ട്. സലഫിൽ നിന്ന് ബഹുഭൂരിഭാഗമാളുകളും മദ്ഹബിന്റെ മൂന്നു ഇമാമുകളും ലഭിക്കുമെന്ന പക്ഷക്കാരാണ്. പ്രാർത്ഥന, ദാനധർമ്മം, നോമ്പ്, ഹജ്ജ്, അടിമയെ മോചിപ്പിക്കൾ തുടങ്ങിയവ ഖുർആൻ പാരായണത്തെ താരതമ്യം ചെയ്യലാണ് അവരുടെ ഒരു പ്രമാണം. കാരണം പ്രതിഫലം നീക്കുന്നതിൽ ഹജ്ജ്, ധർമ്മം, വഖ്‌ഫ്,പ്രാർത്ഥന, ഖുർആൻ പാരായണം എന്നിവക്കിടയിൽ വ്യത്യാസമില്ലല്ലൊ. മുകളില വിവരിച്ച ഹദീസുകളും അവരുടെ രേഖകളാണ്. അവയില ചിലത് ദുർബ്ബലമാണെങ്കിലും അതെല്ലാം കൂടി കൂടുമ്പോൾ അതിനൊരു പ്രമാണമുണ്ടെന്നു അതറിയിക്കുന്നുണ്ട്.ഇതിനു പുറമേ ലോക മുസ്ലിംകൾ എക്കാലവും സമ്മേളിച്ച് മരണപ്പെട്ടവരുടെ പേരിൽ ഖുർആൻ പാരായണം ചെയ്യുന്നതിനെ ആരും വിമർശിക്കാറില്ല. അതിനാല ഇത് ഇജ്മാഉള്ള ഒന്നായി മാറി. (ശർഹുസ്സ്വദൂർ. 310/311) 


ഇമാം നവവി(റ) പറഞ്ഞത്? 


 ഇമാം നവവി(റ)യുടെ ശർഹുമുസ്ലിമിലെ പരാമർശം പൊക്കിപ്പിടിച്ച് ചിലര് ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. പ്രസ്തുത പരാമർശമിങ്ങനെ; 


وأما قراءة القرآن، فالمشهور من مذهب الشافعي، أنه لا يصل ثوابها إلى الميت، وقال بعض أصحابه: يصل ثوابها إلى الميت.....(شرح مسلم: ١٣٨/١)


'ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിലെക്കെത്തുകയില്ലെന്നതാണ് ശാഫിഈ മദ്ഹബിൽ പ്രസിദ്ദിനേടിയ അഭിപ്രായം. അതിന്റെ പ്രതിഫലവും മയ്യിത്തിലെക്കെത്തുമെന്ന് നമ്മുടെ അസ്വഹാബിൽ ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു....' (ശർഹുമുസ്ലിം. 1/138)

പ്രസ്തുത പരാമർശത്തെ അധികരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:     

   ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുകയില്ലെന്നെതാണ് മദ്ഹബിൽ പ്രസിദ്ദമായ അഭിപ്രായമെന്ന് ഇമാം നവവി(റ) ശർഹുമുസ്ലിമിൽ പറഞ്ഞതിനെ ഒരു കൂട്ടം പണ്ഡിതന്മാർ ഇപ്രകാരം വിലയിരുത്തുന്നു. മയ്യിത്തിന്റെ ഹള്റത്തിൽ വെച്ച് പാരായണം ചെയ്യാതിരിക്കുകയോ ഖുർആൻ പാരായണം ചെയ്തവൻ അതിന്റെ പ്രതിഫലത്തെ മയ്യിത്തിനു കരുതാതിരിക്കുകയോ മയ്യിത്തിനു വേണ്ടി കരുതിയ രൂപത്തിൽ അവനു വേണ്ടി പ്രാർത്ഥിക്കാതിരിക്കുകയൊ ചെയ്യുമ്പോഴാണ് ഖുർആൻ പാരായണം മയ്യിത്തിനു ലഭിക്കുകയില്ലെന്ന് പറയുന്നത്. (തുഹ്ഫ 7/74)

ഇമാം നവവി(റ) തന്നെ പറയുന്നു:    

ഖുർആൻ പാരായണത്തിന്റെ കാര്യത്തിൽ പണ്ഡിതൻമാർ അഭിപ്രായവ്യത്യാസത്തിലാണ്. ശാഫിഈ മദ്ഹബിൽ പ്രസിദ്ദിനേടിയതും ഒരു കൂട്ടം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നതും ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുകയില്ലെന്നാണ്. എന്നാൽ അഹ്മദുബ്നുഹമ്പൽ(റ) വും ഒരു കൂട്ടം പണ്ഡിതന്മാരും ഇമാം ശാഫിഈ(റ) യുടെ അസ്വഹാബിൽ നിന്ന് ഒരു കൂട്ടം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുമെന്നുമാണ്. അതിനാല പാരായണത്തിൽ നിന്ന് വിരമിച്ച ശേഷം 'അല്ലാഹുവേ ഞാൻ പാരായണം ചെയ്തതിന്റെ പ്രതിഫലം ഇന്നാലിന്ന ആളിലേക്ക് നീ എത്തിക്കേണമേ" എന്ന് പാരായണം ചെയ്തവൻ പ്രാർത്ഥിക്കലാണ് കൂടുതൽ നല്ലത്. (അൽഅദ്കാർ. പേ: 172)  


ഖബ്റിൽ ശിക്ഷ ലഭിക്കുന്ന രണ്ടാളുകളുടെ ഖബ്റിനരികിലൂടെ നബി(സ) നടക്കുമ്പോൾ ഒരു ഈത്തപ്പനമട്ടൽ രണ്ടായി ഭാഗിച്ച് ഓരോ ഖബ്റിലും ഓരോ കഷ്ണം കുത്തിയതിനെ പരാമർശിക്കുന്ന ഹദീസ് വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:  

ഖബ്റിനരികിൽ വെച്ച് ഖുർആൻ ഓതൽ സുന്നത്താണെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പ്രഖ്യാപിച്ചിരിക്കുന്നു. ഈത്തപ്പനമട്ടലിന്റെ തസ്ബീഹ് കാരണം ശിക്ഷയിൽ ഇളവുലഭിക്കുമെന്ന് പ്രതീക്ഷിക്കാമെങ്കിൽ ഖുർആൻ പാരായണം അതിനുകൂടുതൽ ബന്ധപ്പെട്ടതാണല്ലോ. (ശർഹുമുസ്ലിം. 2/205)

ഇമാം ശാഫിഈ(റ) അൽ ഉമ്മിൽ പറയുന്നത് കാണുക. 


وأحب لو قرأ عند القبر ودعي للميت (الأم: ٣٢٢/١)


ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. (അൽ ഉമ്മ്. 1/322) 


അപ്പോൾ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനുലഭിക്കുകയില്ലെന്ന് പറയുന്നത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കാതിരിക്കുമ്പോഴും ഖബ്റിനുസമീപത്തുവെച്ച്  പാരായണം ചെയ്യാതിരിക്കുമ്പോഴുമാണെന്ന് ഇമാം ശാഫിഈ(റ) യുടെയും ഇമാം നവവി(റ)യുടെയും പരാമർശത്തിൽ നിന്നു തന്നെ വ്യക്തമാണ്.

അല്ലാമ ശർവാനി(റ) പറയുന്നു:   
ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുകയില്ലെന്ന് പറയുന്നത് മൂന്ന് ഉപാധികൾക്ക് വിധേയമാല്ലാതിരിക്കുമ്പോഴാണെന്ന അഭിപ്രായത്തെ ഇമാം റാംലി(റ) പ്രബലമാക്കിയിരിക്കുന്നു. പ്രതിഫലം മയ്യിത്തിനു ലഭിക്കാൻ അക്കാര്യം മനസ്സില് കരുതിയാൽ മതിയെന്നും പ്രാർത്ഥി0ക്കേണ്ടതില്ലെന്നും  ഇമാം റാംലി(റ) പ്രസ്ഥാപിച്ചിരിക്കുന്നു. ചുരുക്കത്തിൽ ഖുർആൻ പാരായണം ചെയ്യുന്നവൻ അതിന്റെ പ്രതിഫലം മയ്യിത്തിനു കരുതുകയോ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കാൻ പാരായണത്തിന്റെ ഉടനെ പ്രാർത്ഥിക്കുകയൊ ഖബ്റിനു സമീപത്തുവെച്ച് പ്രാർത്ഥിക്കുകയൊ ചെയ്താൽ പാരായണത്തിന്റെ പ്രതിഫലത്തോട് തത്തുല്യമായൊരു പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതാണ്. ഖുർആൻ പാരായണം ചെയ്തവനും പ്രതിഫലം  ലഭിക്കുന്നതാണ്. ഇനി പാരായണം ചെയ്യുന്ന വ്യക്തിക്ക് പ്രതിഫലം ലഭിക്കാത്ത സാഹചര്യത്തിലും മയ്യിത്തിനു പ്രതിഫലം ലഭിക്കും. കൂലിക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുന്നവൻ ഉദാഹരണം;
   മയ്യിത്തിനു വേണ്ടി ഖുർആൻ പാരായണം ചെയ്യാൻ കൂലിക്ക്വിളിക്കപ്പെട്ടവൻ ഖുർആൻ പാരായണം കൊണ്ട് മയ്യിത്തിനെ കരുതാതിരിക്കുകയോ പാരായണത്തിന്റെ ഉടനെ മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കാതിരിക്കുകയൊ ഖബ്റിന്റെ സമീപത്ത് വെച്ച് പാരായണം ചെയ്യാതിരിക്കുകയോ ചെയ്താൽ ബാധ്യതയിൽ നിന്നു അവൻ ഒഴിവാകുന്നതല്ല. അൽപാൽപമായി പാരായണം ചെയ്യുന്ന രൂപത്തിൽ രണ്ടാമത്തേതിനെ ഒന്നാമത്തേതിന്റെ തുടർച്ചയായി കണക്കാക്കുന്ന രൂപത്തിൽ ആദ്യപാരായണത്തിന്റെ തുടക്കത്തിൽ കരുതിയാൽ മതി. (ശർവാനി. 7/74)

സുലയ്മാനുൽ ജമൽ(റ) പറയുന്നു:   

മൂന്നിലൊരു നിബന്ധന ഒത്തുവന്നാൽ ഖുർആൻ പാരായണം മയ്യിത്തിനുപകരിക്കുമെന്നതാണ് ശരിയായ അഭിപ്രായം. മയ്യിത്തിന്റെ സമീപത്ത് വെച്ച് പാരായണം ചെയ്യുക, മയ്യിത്ത് വിദൂരത്താണെങ്കിലും പാരായണം കൊണ്ട് മയ്യിത്തിനെ ലക്ഷ്യമാക്കുക, മയ്യിത്ത് വിദൂരത്താണെങ്കിലും പാരായണം ചെയ്യുന്നവൻ മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കുക, എന്നിവയാണ് മൂന്ന് ഉപാധികൾ. (ഹാശിയത്തുൽ ജമൽ2/710)

ചുരുക്കത്തിൽ പ്രസ്തുത മൂന്ന് നിബന്ധനകൾ മേളിച്ചാൽ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. സ്വഹാബത്തും(റ) താബിഉകളും താബിഉതാബിഉകളും മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുന്നവരായിരുന്നു.


പുത്തനാശയക്കാരുടെ ഏറ്റവും വലിയ നേതാവും ആശയകേന്ദ്രവുമായി അവരുടെ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം' എന്ന പുസ്തകത്തില്‍ പരിചയപ്പെടുത്തിയ ഇബ്നുതൈമിയ പറയുന്നു:

الاتفاق على وصول ثواب العبادات الماليّة، كالصدقة والعِتق، كما يصل إليه الدعاء والاستغفار. أما الأعمال البدنيّة كالصلاة والصيام والقراءة فاختلفوا فيها. والصواب أن الجميع يصلُ إليه... إلى أن قال: وهذا مذهب أحمد وأبي حنيفة وطائفة من أصحاب مالك والشافعي.

ابن تيمية فى فتاويه "ج 24 ص 366

അടിമത്വ മോചനവും സ്വദഖയും പോലോത്ത സമ്പത്ത് ചിലവഴിച്ച് ചെയ്യുന്ന ആരാധനകളുടെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേരും എന്നതില്‍ പണ്ടിതന്മാരോക്കെ യോജിച്ചിരിക്കുന്നു. ശരീരം കൊണ്ട് ചെയ്യുന്ന ദുഅ, ഇസ്തിഗ്ഫാർ എന്നിവയൊക്കെ മയ്യിതിലേക്ക് ചേരുന്നത് പോലെ, നിസ്കാരം, നോമ്പ് ഖുര്‍ആന്‍ പാരായണം പോലോത്ത ശരീരം കൊണ്ട് ചെയ്യുന്ന ആരാധനകളുടെ പ്രതിഫലം മയ്യിതിലേക്ക് ചേരും എന്നാ അഭിപ്രായത്തിൽ അവർ ഒരുമിചിരിക്കുന്നു,, ഇമാം അബൂ ഹനീഫ(റ) വിന്റെയും, ഇമാം അഹ്മദ് (റ)വിന്റെയും, ഇമാം മാലിക് ഇമാം ശാഫിഈ(റ) യുടെ അസ്വ്ഹാബില്‍ ഒരു വിഭാഗത്തിന്റെയും അഭിപ്രായം ഇതാണ്.
പിടിച്ചോളൂ അടുത്തത്.. നിങ്ങളോട് കണ്ണേരു നടത്തിയവന്റെ കോണകം കഴുകി വെള്ളം കൊടിക്കൂ എന്ന് ഫത്'വാ തന്ന ഷൈഖ് ഉതൈമീൻ തന്റെ കിത്താബിൽ പറയുന്നു... smile 
ഉതൈമീന്‍ തന്റെ "ഫതാവാ അര്‍ക്കാനില്‍ ഇസ്ലാം" എന്ന ഗ്രന്ഥത്തിലെ 457ാം നമ്പറായി മരണപ്പെട്ടവര്‍ക്ക് വേണ്ടി ഉംറ ചെയ്യുന്നതിന്റെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറയുന്നു:

س 457: هل يجوز الاعتمار عن الميت؟

الجواب: يجوز الاعتمار عن الميت كما يجوز الحج عنه، وكذلك الطواف عنه يجوز، وكذلك جميع الأعمال الصالحة تجوز عن الميت، قال الإمام أحمد – رحمه الله-: كل قربة فعلها وجعل ثوابها لحي أو ميت مسلم نفعه

'മരണപ്പെട്ടവര്‍ക്ക് വേണ്ടി ഹജജ് അനുവദനീയമായത് പോലെ ഉംറയും അനുവദനീയമാണ്, അപ്രകാരം ത്വവാഫും അനുവദനീയമാണ്.. അപ്രകാരം എല്ലാ സല്‍കര്‍മ്മങ്ങളും മയîിത്തിന് വേണ്ടി ചെയîല്‍ അനുവദനീയവുമാണ് ഇമാം അഹ്മദ് (റ) പറഞ്ഞിട്ടുണ്ട് ഒരാള്‍ പ്രവര്‍ത്തിച്ച എല്ലാ സല്‍കര്‍മ്മങ്ങളും അതിന്റെ പ്രതിഫലത്തെ മരണപ്പെട്ടവര്‍ക്കോ ജീവിച്ചിരിക്കുന്നവര്‍ക്കോ ധാനം ചെയ്താല്‍ അത് കാരണം ഉപകാരം ലഭിക്കുന്നതാണ്.. (ഫതാവാ അര്‍ക്കാനില്‍ ഇസ്ലാം) 
എന്ന് വിശദീകരിച്ച് അവസാനം പറയുന്നത് കാണണോ?? 

ولكن لو عمل الإنسان عملاً صالحاً وأهدى ثوابه لأحد من المسلمين فإن ذلك جائز.

ഒരാള്‍ അവന്‍ ചെയ്ത സല്‍കര്‍മ്മത്തിന്റെ പ്രതിഫലത്തെ മുസ്ലിംകളില്‍ പെട്ട ആര്‍ക്ക് ധാനം ചെയ്താലും അത് അനുവദനീയമാണ്.. (മുജ്ജുസിന്റെ തന്നെ മുഫ്തി - ഷൈഖ് ഉതൈമീൻ)
ഇനിയിപ്പോ ഖുറാൻ ഓതൽ സല്കര്മം അല്ലാ എന്നാണു വാദമെങ്കിൽ, അല്ലെങ്കിൽ അന്നദാനം സല്കര്മം അല്ലാ എന്നാണു വാദമെങ്കിൽ പിന്നെ നിങ്ങളോട് ഇതൊക്കെ പറഞ്ഞിട്ട് കാര്യമില്ലാ.. ഇനി സല്കര്മം ആണെന്നാണ്‌ വാദം എങ്കിൽ ഇതൊക്കെ ചെയ്തിട്ട് പ്രതിഫലം ഹടിയ ചെയ്തോളൂ...

മരണ വീട്ടിൽ ഭക്ഷണം നല്കൽ


മരണവും അടിയന്തിരങ്ങളും 
-------------------------------------
ചോദ്യം

*നമ്മുടെ നാട്ടിൽ കണ്ടുവരുന്ന മരണവീട്ടിൽ ഭക്ഷണം വിളമ്പുന്ന സം(ബദായം അനിസ്ലമികമല്ലേ??മരണ വീട്ടിൽ ഭക്ഷണം വിളമ്പൽ വെറുക്കപ്പെട്ടതാണെന്നു  ഹദീസ് ഉണ്ടെന്നും അത് ബിദ്അത് ആണെന്നും പുത്തൻവാദികൾ പറയുന്നുണ്ടല്ലോ,എന്താണ് വസ്തുത❓❓*

*✅ഉത്തരം👇🏻👇🏻*

*ജരീറുബ്നു അബ്ദില്ലാ(റ) വില നിന്ന് നിവേദനം. മരിച്ച വീട്ടിൽ ഒരുമിച്ച് കൂടുന്നതും അവിടെ ഭക്ഷണം പാകം ചെയ്യുന്നതും "നിയാഹത്ത്" (കൂട്ടകരച്ചിൽ) ന്റെ ഗണത്തിലാണ് ഞങ്ങൾ എന്നിയിരുന്നത്. (ഇബ്നു മാജ 1612)*

അടിയന്തിരത്തിനെതിരെ വഹാബികൾ ഉദ്ധരിക്കുന്ന ഒരു ഹദീസാണ് ഇത്. അത്തരം ഹദീസുകളുടെ
ശരിയായ വിശദീകരണo ചുവടെ കുറിക്കുന്നു.

👇🏻👇🏻

*നമ്മുടെ നാടുകളിൽ മരണ വീട്ടിൽ ഭക്ഷണം പാകം ചെയ്യന്നത് മരണ വീട്ടുകാരല്ല. അവരുടെ ബന്ധുക്കളോ അയൽ വാസികളോ ആണ്. ഭക്ഷണം തയ്യാറാക്കാൻ അവർക്ക് പ്രായസമുണ്ടാകുന്നതിനാൽ മറ്റുള്ളവര അത് നിർവഹിച്ച് കൊടുക്കണമെന്നാണ് ഹദീസിൽ നിർദ്ദേശിച്ചിട്ടുള്ളത്. ഇത് ഭക്ഷണ സാധനങ്ങൾ ബന്ധുക്കൾ എടുത്തും അല്ലാതെയും ആകാം. എന്നാൽ ചില സ്ഥലങ്ങളിൽ നടപ്പുണ്ടായിരുന്ന പ്രത്യേക രീതിയിലും സ്വഭാവത്തിലുമുള്ള ഒരു ചടങ്ങിനെ കുറിച്ചാണ് പ്രസ്തുത പരമാർശങ്ങൾ. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ ഒരുമിച്ച് കൂടുകയും തദ്വാരാ സമ്മേളിച്ചവർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കാൻ വീട്ടുകാർ നിർബന്ധിതരായിതീരുകയും ചെയ്യുന്ന ഒരു രീതിയാണിത്. ആഘോഷങ്ങളിൽപോലുമില്ലാത്ത വിധം ലൈറ്റുകൾ കത്തിക്കുക,ചെണ്ടമുട്ടി ഈണത്തിൽ പാടുക, തുടങ്ങിയ സംഗതികളും പരമാർഷിത ചടങ്ങുകളിലുണ്ടായിരുന്നതായും ലോക മാന്യവും കേളിയും കീർത്തിയും ലക്‌ഷ്യം വെച്ച് മാത്രം സംഘടിപിച്ചിരുന്ന ഒരു പരിപാടിയായും പണ്ഡിതൻമാർ അതിനെ വിശദീകരിക്കുന്നുണ്ട്. അല്ലാഹുവിന്റെ പ്രീതിയോ മയ്യിതിന്റെ പരലോക മോക്ഷമോ അതുകൊണ്ടവർ ലക്ഷ്യമിട്ടിരുന്നില്ല. ഈ രീതിയിലുള്ളൊരു ചടങ്ങ് ജാഹിലിയ്യാ കാലത്ത് നടപ്പുണ്ടായിരുന്ന "നിഹായത്ത്" ന്റെ പരിധിയിൽ കടന്നു വരുന്നതും എതിർക്കപ്പെടെണ്ടതും തന്നെയാണ്*

*അതേസമയം മയ്യിത്തിന്റെ പരലോക മോക്ഷത്തിനു വേണ്ടി പാവങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് ഒരിക്കലും അനാചാരമല്ല. പ്രത്യുത നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്‌.*

*[1ن سفيان قال : قال طاوس : إن الموتى يفتنون في قبورهم سبعا ، فكانوا يستحبون أن يطعم عنهم تلك الأيام* . 

*സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചി രിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216)*

*"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് (അല്‍ ഹാവീലില്‍ ഫതാവാ)*

*നബി(സ) തന്നെ മരിച്ച വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചത് കാണുക;*

👇🏻👇🏻👇🏻

*رواه أبو داود في سننه بسند صحيح عنه عن أبيه عن رجل من الأنصار قال خرجنا مع رسول الله صلى الله عليه وسلم في جنازة فرأيت رسول الله صلى الله عليه وسلم ، وهو على القبر يوصي الحافر : أوسع من قبل رجليه ، أوسع من قبل رأسه ، فلما رجع استقبله داعي امرأته فأجاب ، ونحن معه ، فجيء بالطعام فوضع يده ، ثم وضع القوم فأكلوا الحديث . رواه أبو داود ، والبيهقي في دلائل النبوة:أبودود 4/644 والبيهقي 9/335*
*നബി (സ) ഒരു മയ്യിത്ത് പരിപാലനത്തില്‍ പങ്കെടുത്ത് തിരിച്ചു വരുമ്പോള്‍ മരണ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടു ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഭക്ഷണം കൊണ്ടുവന്നു വെച്ചു.നബിസ്വ)ഭക്ഷണം കഴിച്ചു. ഞങ്ങളും ഭക്ഷണം കഴിച്ചു;(അബൂദാവൂദ്‌,ബൈഹഖി)*

*📚ഒരു അൻസ്വാരിയെ ഉദ്ദരിച്ച് ആസ്വിമുബ്നു കുലൈബ്(റ) പിതാവ് വഴി നിവേദനം ചെയ്യുന്നു. ഞങ്ങൾ നബി(സ) യോടൊന്നിച്ച് ഒരു ജനാസ സംസ്കരണത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ മരിച്ച വ്യക്തിയുടെ ഭാര്യയുടെ പ്രതിനിധി നബി(സ)യെ വീട്ടിലേക്കു ക്ഷണിച്ചു. നബി(സ) ക്ഷണം സ്വീകരിച്ചു. നബി(സ)യുടെ കൂടെ ഞങ്ങളുമുണ്ടായിരുന്നു. അങ്ങനെ ഭക്ഷണം കൊണ്ട് വന്നു. നബി(സ) ഭക്ഷണത്തിൽ കൈവെച്ചു. തുടർന്ന് കൂടെയുണ്ടായിരുന്നവരും. അങ്ങനെ അവർ ഭക്ഷണം കഴിച്ചു. അതിനിടെ നബി(സ) യിലേക്ക് ഞങ്ങൾ നോക്കുമ്പോൾ അവിടന്ന് ഒരു മാംസകഷണം വായിലിട്ട് ചവക്കുന്നത് ഞങ്ങൾ കണ്ടു. ഉടമസ്ഥന്റെ സമ്മതമില്ലാതെ വാങ്ങിയ ആടിന്റെ മാംസമായാണല്ലോ ഇതിനെ ഞാനെത്തിക്കുന്നതെന്ന് നബി(സ) പ്രതികരിച്ചപ്പോൾ ക്ഷണിച്ച സ്ത്രീ ഇടപെട്ട് വിശദീകരണം നൽകി. അല്ലാഹുവിന്റെ റസൂലെ! എനിക്കൊരാടിനെ വാങ്ങുവാൻ ഞാൻ ചന്തയിലെക്കൊരാളെ വിട്ടു. ആട് കിട്ടിയില്ല. എന്റെ അയൽവാസി വാങ്ങിയ ആടിനെ അതിന്റെ വില നൽകി വാങ്ങാൻ അദ്ദേഹത്തിൻറെ സമീപത്തേക്കും ഞാനാളെ വിട്ടു. അദ്ദേഹം സ്ഥലത്തില്ലാതെ വന്നപ്പോൾ അദ്ദേഹത്തിൻറെ ഭാര്യയെ സമീപിച്ചു. അവർ എത്തിച്ചു തന്ന ആടാണിത്. മേൽ വിശദീകരണം കേട്ട നബി(സ) തയ്യാർ ചെയ്ത ഭക്ഷണം സാധുക്കൾക്ക് വിതരണം ചെയ്യാൻ ആ സ്ത്രീയോട് നിർദ്ദേശിക്കുകയുണ്ടായി. (മിശ്കാത്ത്)📚*

ഇവിടെ നബി(സ)യെ ക്ഷണിച്ച സ്ത്രീ മയ്യിത്തിന്റെ ഭാര്യയാണെന്ന് അല്ലാമാ മുല്ലാ അലിയ്യുൽഖാരീ മിർഖാത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അദ്ദേഹംപറയുന്നു

*📚നമ്മുടെ മദ്ഹബിലെ അസ്വഹാബ് സമർത്ഥിച്ചതിനോട്‌ പൊരുത്തപ്പെടാത്ത ആശയമാണ് ഈ ഹദീസിന്റെ ബാഹ്യം കാണിക്കുന്നത്.... അതിനാല അവരുടെ പരമാർശം പ്രത്യേക രീതിയെപറ്റിയാണെന്ന് വെക്കേണ്ടതുണ്ട്. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ തടിച്ചു കൂടുകയും അവരെ ഭക്ഷിപ്പിക്കുവാൻ വീട്ടുകാർ നിർബന്ധിതാരായി തീരുകയും ചെയ്യുന്ന രീതിയായി വേണം അതിനെ കാണാൻ. അനന്തര സ്വത്തുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുമ്പോൾ അനന്തരവകാഷികളിൽ പ്രായം തികയാത്തവരുണ്ടാവുകയോ, സ്ഥലത്തില്ലത്തവരുടെ സംതൃപ്തി അറിയപ്പെടാതിരിക്കുകയോ, മൊത്തം ചെലവ് ഒരു വ്യക്തി വഹിക്കാതിരിക്കുകയോ ചെയ്യുന്ന രീതിയായും അതിനെ വിലയിരുത്താം. "മുസ്വീബത്തിന്റെ ദിവസങ്ങൾ ഖേദം പ്രകടിപ്പിക്കേണ്ട ദിവസങ്ങളാണ്. സന്തോഷിക്കേണ്ട ദിനങ്ങളല്ല. അതിനാൽ ആ ദിവസങ്ങളിൽ സല്കാരം സംഘടിപ്പിക്കൽ കറാഹത്താണ്.സാധുക്കൾക്ക് വേണ്ടിഭക്ഷണം തയ്യാറാക്കുകയാണെങ്കിൽ നല്ല സങ്കതിയുമാണ്". എന്ന ഖാളീഖാന്റെ പ്രസ്താവനയെയും മേൽ പറഞ്ഞ പ്രകാരം വിലയിരുത്തേണ്ടതാണ്. (മിർഖാത്ത്: 5/486)📚*

മരണദിവസം മുതൽ തുടർന്ന് ഏഴു ദിവസം മയ്യിത്തിന്റെ പേരിൽ ഭക്ഷണം വിതരണം ചെയ്യന്നത് പുണ്യ കർമ്മമായി സ്വഹാബിമാർ കണ്ടിരുന്നു.

👇🏻👇🏻

*📚സ്വഹാബിമാരുടെ ശിഷ്യ ഗണങ്ങളിൽ പ്രഗൽഭനായ ത്വാഊസ്(റ) നെ ഉദ്ദരിച്ച് ഇമാം അഹ്മദ്(റ) "സുഹ്ദ്" എന്ന ഗ്രന്ഥത്തിൽ പറയുന്നു:"നിശ്ചയം മരണപ്പെട്ടവർ ഏഴു ദിവസം ഖബ്റുകളിൽ പരീക്ഷിക്കപ്പെടും.അതിനാല അത്രേയും ദിവസം അവർക്ക് വേണ്ടി ഭക്ഷണം ദാനം ചെയ്യാൻ സ്വഹാബിമാർ ഇഷ്ടപ്പെട്ടിരുന്നു". (അൽഹാവീലിൽഫതാവാ : 2/270)📚*

*ഹാഫിള് അബൂനുഐം (റ) "ഹില്യത്തുൽഔലിയാഅ" (4/11) ലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ ആശയം മറ്റൊരു താബിഈ പ്രമുഖൻ ഉബൈദുബ്നു ഉമൈറി(റ) നെ ഉദ്ദരിച്ച് ഇബ്നു ജുറൈജ് (റ) "മുസ്വന്നഫ്"-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാഫിള് സൈനുദ്ദീൻ ഇബ്നു റജബ് (റ) മുജാഹിദ് (റ) നെ തൊട്ട് "അഹ് വാലുൽ ഖുബൂർ" എന്ന ഗ്രന്ഥത്തിലും ഇക്കാര്യം നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു ഹജറുൽ അസ്ഖലാനി (റ) യുടെ "അൽ മത്വാലിബുൽ അലിയ്യ" എന്ന ഗ്രന്ഥത്തിലും പ്രസ്തുത പരമാർശം കാണാം.*

എഴുപതോളം സ്വഹാബിമാരെ നേരിൽ കണ്ടവരാണ് മഹാനായ ത്വാഊസ്(റ). നബി(സ) യുടെ ജീവിത കാലത്ത് തന്നെ ജനിച്ചവരാണ് ഉബൈദുബ്നു ഉമർ(റ).അദ്ദേഹത്തെ സ്വഹാബിയാണെന്ന് പറഞ്ഞവരുമുണ്ട്. പ്രമുഖ സ്വാഹാബി വര്യൻ ഇബ്നു അബ്ബാസ്(റ) യുടെ ശിഷ്യൻ ഇക് രിമ(റ) യുടെ പ്രധാന ശിഷ്യഗണങ്ങളിൽ ഒരാളാണ് മുജാഹിദ്(റ).
ഇമാം അഹ്മദ്(റ), അബൂനുഐം(റ), ഇബ്നു റജബ് (റ) എന്നിവരിൽ നിന്ന് പ്രസ്തുത താബിഈ പണ്ഡിതൻമാരിലേക്ക് ചെന്നെത്തുന്ന നിവേദക പരമ്പര പ്രബലമാണെന്ന് ഹാഫിള് ജലാലുദ്ദീൻ സുയൂതി(റ) " അൽ ഹാവീലിൽ ഫതാവാ" (2/371) എന്നാ ഗ്രന്ഥത്തിൽ സലക്ഷ്യം പ്രതിപാദിച്ചിട്ടുണ്ട്.

*ഇമാം സുയൂതി(റ) എഴുതുന്നു:'സ്വഹാബിമാർ പ്രവർത്തിച്ചിരുന്നു' എന്ന താബിഉകളുടെ (സ്വഹാബത്തിന്റെ ശിഷ്യഗണങ്ങൾ) പ്രസ്താവനക്ക് രണ്ടു വിശദീകരണമാണുള്ളത്. നബി(സ) യുടെ ജീവിത കാലത്ത് അങ്ങനെ പതിവുണ്ടായിരുന്നുവെന്നും നബി(സ) അതറിയുകയും അനുവദിക്കുകയും ചെയ്തിരുന്നുവെന്നുമാണ് ഒന്ന്. സ്വാഹാബിമാർ അങ്ങനെ ചെയ്തിരുന്നു എന്നതാണ് രണ്ടാം വിശദീകരണം. ഇത് പ്രകാരം ആ വിഷയത്തിൽ സ്വഹാബിമാർ ഏകാഭിപ്രായക്കാരായിരുന്നുവെന്നാണ് പ്രസ്തുത പ്രസ്താവന വ്യക്തമാക്കുന്നതെന്ന് ഒരു പട്ടം പണ്ഡിത മഹത്തുക്കൾ അഭിപ്രായപ്പെടുന്നു. (അൽ ഹാവീ: 2/377)*
രണ്ടായാലും അത് പ്രമാണമായി സ്വീകരിക്കാമെന്ന് ഇമാം സുയൂതി(റ) തുടർന്ന് സമർത്ഥിക്കുന്നുണ്ട്.

*ഇമാം സുയൂതി(റ) തന്നെ പറയട്ടെ.
*📚ഏഴു ദിവസം മരിച്ചവരുടെ പേരില് അന്നദാനം നടത്തുകയെന്നസുന്നത്ത് മക്കയിലും മദീനയിലും ഈ സമയം വരെ നിലനിന്നുവന്ന ഒന്നാണെന്ന് എനിക്ക് വിവരം ലഭിച്ചിരിക്കുന്നു. സ്വഹാബത്തിന്റെ കാലം തൊട്ട് ഇന്നേവരെ പ്രസ്തുത ആചാരം ഉപേക്ഷിക്കപെട്ടിട്ടില്ലെന്നും പിൻഗാമികൾ മുൻഗാമികളെ പിന്തുടർന്ന് ചെയ്ത് വരുന്ന ആചാരമാണ് അതെന്നുമാണ് ഇത് കാണിക്കുന്നത്.(ഹാവി: 2/375)📚*

*മഹാനായ മുഹമ്മദുബ്നു ആബിദ്(റ) വിന്റെ ഫതാവയിൽ ഇപ്രകാരം കാണാം.ഒന്നിനോ രണ്ടിനോ മൂന്നിനോ ഇരുപതിണോ നാല്പതിനോ കൊല്ലത്തിലൊരിക്കലൊ മരണ വീട്ടുക്കാർ ഭക്ഷണം തയ്യാറാക്കി മയ്യിത്തിന്റെ പേരിൽ ദാനം ചെയ്യുന്ന സമ്പ്രദായം പഴയ കാലം മുതൽ നടന്നു വരുന്ന ഒന്നാണ്. പണ്ഡിതന്മാർ അതിൽ പങ്കെടുക്കാറുണ്ട്. ആരും അതിനെ വിമര്ഷിക്കാറില്ല. ഇതേക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്? പിതാവിന്റെ ഫതാവയെ ഉദ്ദരിച്ച് അദ്ദേഹം കൊടുത്ത മറുവടിയിതാണ്.
മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ ഒരുമിച്ച് കൂടുന്നവർക്ക് ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നത് നല്ല സംഗതിയാണ്. നിയ്യത്തനുസരിച്ചാണല്ലോ ഇതൊരു പ്രവർത്തിയും വിലയിരുത്തപ്പെടുന്നത്,അതൊരിക്കലും ബിദ്അത്തല്ല.ഇതേ ആശയം"ഇഫ്‌ളാത്തുൽ അന്വാർ" (പേ:386) ലും കാണാവുന്നതാണ്.

മരണ ദിവസം മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം തയ്യാറാക്കിക്കൊടുക്കുന്നതിനെ പറ്റി *ഇബ്നു ഹജർ(റ) എഴുതുന്നു: മരണ ദിവസം മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കൽ അയൽക്കാർക്കും അകന്ന ബന്ധുക്കൾക്കും സുന്നത്താണ്. "ജഅഫർ(റ) രക്ത സാക്ഷിയായപ്പോൾ അദ്ദേഹത്തിൻറെ വീട്ടുകാർക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കാൻ നബി(സ) സ്വഹാബത്തിനു നിർദ്ദേശം നൽകിയ ഹദീസാണ് ഇതിനു പ്രമാണം. ഭക്ഷണമുണ്ടാക്കുന്നതിൽ നിന്ന് അവരെ ജോലിയാക്കിക്കളയുന്ന കാര്യം അവർക്ക് വന്നിരിക്കുന്നുവെന്ന് നബി(സ) അതിനുകാരണം പറയുകയും ചെയ്തു. ലജ്ജ നിമിത്തമോ പൊറുതികേട്‌ കാരണമോ അവർ ഭക്ഷണം കഴിക്കാതിരിക്കാൻ സാധ്യതയുള്ളതിനാൽ ഭക്ഷണം കഴിക്കുവാൻ അവരെ നിർബന്ധിക്കൽ സുന്നത്താണ്. (തുഹ്ഫ : 3/207)*

*ചുരുക്കത്തിൽ മരപ്പെട്ടവരുടെ പരലോക രക്ഷക്കു വേണ്ടി ഖുർആൻ, ദിക്ർ, മൗലീദ്, തുടങ്ങിയ പ്രതിഫലാർഹമായവ ഓതി മയ്യിത്തിന്റെ പേരിൽ ഹദ് യ ചെയ്ത് പ്രാർത്ഥിക്കുകയും അവരുടെ പേരിൽ അന്നദാനം നടത്തുകയും ചെയ്യുന്ന ചടങ്ങാണ് മുസ്ലിംകളുടെ അടിയന്തിരം.മരണപ്പെട്ടവർക്ക് പ്രാർത്ഥിക്കുവാനും അവരുടെ പേരിൽ ദാനധർമ്മംചെയ്യാനും വിശുദ്ദ ഇസ്ലാം നിർദ്ദേശിച്ചിട്ടുള്ളതുമാണ്.ഈ ഉദ്ദേശത്തോടെയുള്ള ഇത്തരം ചടങ്ങുകൾ അനിസ്ളാമികമാണെന്നോ ബിദ്അതാണെന്നോ ലോകത്തു വഹാബികളല്ലെതെ വേറെയാരും പറഞ്ഞിട്ടില്ല.*

🔺🔺🔺🔺🔺🔺🔺🔺🔺🔺

13/12/2017

നബി (സ) യുടെ മാതാപിതാക്കൾ

*🌹നിവാരണം: നബി (സ) യുടെ മാതാപിതാക്കൾ🌹*
*** *** *** *** *** *** ***
   ❓സംശയം: നബി (സ) തങ്ങളുടെ ജനന സമയത്തുണ്ടായ അത്ഭുതങ്ങളെ കുറിച്ച് ആധുനിക വഹ്ഹാബികളുടെ നാണമില്ലാത്ത നിഷേധത്തെ പറ്റി കഴിഞ്ഞ ലക്കത്തിലെ നിവാരണത്തിൽ ('തിരു ജനനത്തിലെ അത്ഭുതങ്ങൾ' എന്ന നിവാരണം) വായിച്ചു. അപ്പോഴാണു നബി (സ) യുടെ മാതാപിതാക്കളെ സംബന്ധിച്ച് അനാവശ്യ വിവാദമുണ്ടാക്കുന്ന അവരുടെ പുതിയ രീതിയെ ഓർത്തത്. നബി (സ) യുടെ മാതാവിനെയും  പിതാവിനെയും ആദരപൂർവം 'റളിയല്ലാഹു' ചൊല്ലി ബഹുമാനിക്കുന്നതാണല്ലോ നമ്മുടെ ശീലം. ഇങ്ങനെ തർളിയത്തു ചൊല്ലൽ ആവശ്യമില്ലെന്നു മാത്രമല്ല, അത് നിഷിദ്ധമാണെന്നും കുറ്റകരമാണെന്നും ഇവർ പറയുന്നു. അബ്‌ദുല്ല (റ) യും ആമിന ബീവി (റ) യും കാഫിറുകളാണെന്നും നരകക്കാരാണെന്നും വിശ്വസിക്കണമെന്നും അതാണു ഖുർആനും സുന്നത്തും പഠിപ്പിക്കുന്നതെന്നുമാണ് ഇവർ കാരണം പറയുന്നത്. ഇതിനെ സുന്നികൾക്കെതിരെ ഒരു തർക്ക വിഷയമായി ഉയർത്തിക്കൊണ്ടു വരുവാനുള്ള കൊണ്ടു പിടിച്ച ശ്രമമാണ് ആധുനിക വഹ്ഹാബീ പ്രസംഗകരും എഴുത്തുകാരും നടത്തുന്നത്.

   ഈ വിഷയത്തിലെ നിജസ്ഥിതി അറിയാൻ താത്പര്യമുണ്ട്. നബി (സ) യുടെ മാതാപിതാക്കളെ സംബന്ധിച്ച് എല്ലാ വിധ സംശയങ്ങൾക്കും ഒരു നിവാരണം താങ്കളുടെ ഈ പക്തിയിലൂടെ പ്രതീക്ഷിക്കുന്നു. അവരുടെ പേരിൽ തർളിയത്തു ചൊല്ലുന്നതിനു അടിസ്ഥാനമുണ്ടോ? ആധുനിക വഹ്ഹാബികൾ പറയും വിധം നബി (സ) യുടെ മാതാപിതാക്കളെ കുറിച്ചു വിശ്വസിക്കേണ്ടതുണ്ടോ? വിശ്വസിക്കാമോ?

✅നിവാരണം:✅

   ഇമാം ഇബ്നു അസാകിർ (റ) തന്റെ താരീഖിൽ നിവേദനം ചെയ്ത ഒരു സംഭവം ഉദ്ധരിച്ച് കൊണ്ടു  താങ്കളുടെ സംശയങ്ങളിലേക്ക് കടക്കാം. ഒന്നാം നൂറ്റാണ്ടിലെ മുജദ്ദിദും താബിഈ പ്രമുഖരുമായ ഉമറുബ്നു അബ്‌ദിൽ അസീസിന്റെ ഗവർണ്ണർ ശാമിലെ ഒരു പ്രവിശ്യയുടെ മേൽനോട്ടം വഹിക്കാൻ ഒരാളെ അധികാരപ്പെടുത്തി. ഈ അധികാരിയുടെ പിതാവ് അവിശ്വാസിയായിരുന്നു. ഈ വിവരമറിഞ്ഞ  ഉമറുബ്നു അബ്‌ദിൽ അസീസ് (റ) ഗവർണ്ണറെ ചോദ്യം ചെയ്തു. "മുസ്‌ലിംകൾ നിവസിക്കുന്ന പ്രവിശ്യയുടെ മേൽ നിങ്ങളെന്തിനാണ് ഇന്നയാളെ അധികാരപ്പെടുത്തിയത്? അയാളുടെ ബാപ്പ കാഫിറല്ലേ?" ഗവർണ്ണറുടെ മറുപടി പെട്ടെന്നായിരുന്നു. "അതിലെന്താണു കുഴപ്പം? നബി (സ) യുടെ ബാപ്പയും കാഫിറല്ലേ?" ഇത് കേട്ട ഉമർ (റ) "ആഹ്! ആഹ്!" എന്ന് അലറി. ഒന്നും സംസാരിക്കാനാകാതെ കുറെ സമയം നിശ്ശബ്‌ദനായ അദ്ദേഹം പെട്ടെന്ന് അമ്പരപ്പിൽ നിന്ന് ഉണർന്ന് തലയുയർത്തിക്കൊണ്ടാക്രോശിച്ചു. "ഞാനിവന്റെ നാക്കു മുറിക്കണോ?! കൈകാലുകൾ ഛേദിക്കണോ?! കഴുത്തു വെട്ടണോ?!" ശേഷം അദ്ദേഹം ഗവർണ്ണറോടു പറഞ്ഞു: "ഞാൻ ജീവിച്ചിരിക്കുന്നേടത്തോളം നിങ്ങൾ എന്റെ കീഴിൽ ഒരധികാരവും വഹിക്കേണ്ടതില്ല".

   ഉമറുബ്നു അബ്‌ദിൽ അസീസിന്റെ (റ) മുൻപിൽ എഴുതാൻ കൊണ്ടുവരപ്പെട്ട ഒരാളെ സംബന്ധിച്ചും ഇതിനു സമാനമായ ഒരു സംഭവം ഹാഫിള് അബൂ നുഐം (റ) തന്റെ ഹിൽയത്തിൽ  ഉദ്ധരിച്ചിട്ടുണ്ട്. ശൈഖുൽ ഇസ്‌ലാം ഹർവി (റ) തന്റെ "ദമ്മുൽ കലാം" എന്ന ഗ്രന്ഥത്തിലും സമാന സംഭവം ഉദ്ധരിച്ചിട്ടുണ്ട്.

   ഉമറുബ്നു അബ്‌ദിൽ അസീസിനെ (റ) പ്പോലുള്ള പരമസാത്വികരായ സലഫുസ്സാലിഹുകൾക്ക്, പറഞ്ഞവന്റെ നാക്കരിയണമെന്നു തോന്നിയ അസംബന്ധമാണ് ആധുനിക വഹ്ഹാബികൾ വാതോരാതെ പറഞ്ഞു കൊണ്ടിരിക്കുന്നത്. മുസ്‌ലിംകൾ അനിഷേധ്യമായി വിശ്വസിക്കേണ്ട ഒരു കാര്യമായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതും. നബി (സ) തങ്ങൾ ഭൂമിയിൽ പിറവി കൊള്ളും മുൻപേ മരണപ്പെട്ട പിതാവ് അബ്‌ദുല്ലാ (റ) യും നബി (സ) തങ്ങൾക്ക് ആറു വയസ്സുള്ളപ്പോൾ വഫാത്തായ മാതാവ് ആമിനീ ബീവി (റ) യും നബി (സ) തങ്ങൾക്ക് നുബുവ്വത്തു ലഭിക്കുന്നതിന്റെ ദശകങ്ങൾക്ക് മുൻപ് ഇഹലോകവാസം വെടിഞ്ഞവരാണെന്നതിൽ തർക്കമില്ല. നബി (സ) ക്കു മുൻപേ പ്രവാചകന്മാരാരും വന്നെത്തിയിട്ടില്ലാത്ത ഒരു ജനതയാണ് അറബ് സമൂഹമെന്നതും അനിഷേധ്യമാണ്. "തങ്ങൾക്കു മുൻപേ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയിലേക്കാണു നബി (സ) തങ്ങളെ നിയോഗിച്ചതെ"ന്നു വിശുദ്ധ ഖുർആൻ പലയിടത്തും പ്രസ്താവിച്ചിട്ടുണ്ട്. (ഉദാഹരണം: സൂറ: സജദ മൂന്നാം വാക്യം) ഇബ്രാഹീം നബി (അ) യുടെ പുത്രൻ ഇസ്മാഈൽ നബി (അ) യുടെ പൗത്ര പരമ്പര എന്ന നിലക്ക് ഇബ്രാഹീമീ സരണിയും അതിലെ പ്രസിദ്ധമായ ആചാരങ്ങളും നൂറ്റാണ്ടുകളായി ആ സമൂഹത്തിൽ നില നിന്നിരുന്നുവെന്നതു മാത്രമാണ് അവർക്കു ധാർമ്മികമായി ഏക ആശ്വാസം.

   സഹസ്രാബ്‌ദങ്ങളായി ഒരു നബിയും വന്നിട്ടില്ലാത്ത അറബ് സമൂഹത്തിൽ നിന്ന് -ഇസ്‌ലാമാഈലീ പരമ്പരയിൽ നിന്ന് - അല്ലാഹു തിരഞ്ഞെടുത്ത തിരുദൂതരായി നബി (സ) യെ അയക്കുന്ന കാലമാകട്ടെ, ലോകത്തോരിടത്തും ഒരു പ്രവാചകനുമില്ലാത്ത അവസ്ഥയാണ്. നബി (സ) യുടെ ഏതാണ്ട് ആര് നൂറ്റാണ്ടു മുൻപ് ഇസ്രാഈല്യരിലേക്ക് മാത്രം നിയുക്തരായ ഈസാ നബി (അ) യുടെ ആകാശാരോഹണത്തിനു ശേഷം ലോകത്തെവിടെയും ഒരു പ്രവാചകരുമില്ലാത്ത, ഫത്റത്തിന്റെ കാലമാണെന്നതു ചരിത്ര പ്രസിദ്ധമാണ്. ഈ സന്ദിഗ്ധാവസ്ഥയിലാണു ലോകജനതക്ക് - ജിന്നിനും ഇൻസിനും - എക്കാലത്തേക്കുമുള്ള പ്രവാചകരായി അന്ത്യ പ്രവാചകർ മുഹമ്മദു മുസ്തഫാ (സ) നിയുക്തരായത്. ഇത് അനിഷേധ്യ സത്യമാണ്. വിശുദ്ധ ഖുർആൻ ഇതു വ്യക്തമാക്കിയിട്ടുണ്ട്.

നബിയും  ഇസ്‌ലാമും വന്നിട്ടില്ലാത്ത ഇക്കാലയളവിൽ ജീവിച്ചു മരിച്ച, നബി (സ) യുടെ മാതാപിതാക്കളെ സംബന്ധിച്ചാണു താങ്കളുന്നയിച്ച നിഷ്‌ഠൂരന്മാർ കാഫിറുകളെന്നും നരകത്തിലാണെന്നും വിധിയെഴുതുന്നത്! ഇസ്‌ലാമിക പ്രബോധനത്തിന് (ദഅവത്ത്) സാക്ഷിയാകാതെ മരിക്കുന്നവരെ സംബന്ധിച്ച് അവർ നരകാവകാശികളല്ലെന്നും പരലോകത്തു സുരക്ഷിതരാണെന്നുമാണ്  പണ്ഡിതാഭിമതം. അവരെക്കുറിച്ചു മുസ്‌ലിംകൾ എന്ന് തന്നെ വിധിയെഴുതാമെന്ന് ഇമാമുകളിൽ ചിലർക്കഭിപ്രായമുണ്ടെങ്കിലും അവർക്കു മുസ്‌ലിംകളുടെ നില - പരലോക സുരക്ഷ - യാണുള്ളതാണെന്നാണ് സൂക്ഷ്മാഭിപ്രായമെന്ന് ഇമാം ഗസ്സാലി (റ) പ്രസ്താവിച്ചിട്ടുണ്ട്.  വിശുദ്ധ ഖുർആനിലെ എട്ട് ആയത്തുകളും നിരവധി ഹദീസുകളും ഇതിനു തെളിവായി ഇമാമുകൾ ഉദ്ധരിച്ചു സമർത്ഥിച്ചിട്ടുമുണ്ട്. നമ്മുടെ വിശ്വാസ ശാസ്ത്രത്തിന്റെയും നിദാന ശാസ്ത്രത്തിന്റെയും കർമ്മ ശാസ്ത്രത്തിന്റെയും  പണ്ഡിതന്മാർ ഈ വിഷയം സവിസ്തരം പ്രതിപാദിച്ചിട്ടുള്ളതാണ്. 

   ഈ അടിസ്ഥാന വസ്തുതകളൊന്നും ചിന്തിക്കാതെ അഥവാ മനസ്സിലാക്കാതെയാണു പുന്നാര നബിയുടെ ബാപ്പമാരെ നരകത്തിലേക്ക് തള്ളാൻ ഇവന്മാർ വ്യഗ്രത കാട്ടുന്നത്! കഷ്‌ടമെന്നല്ലാതെന്തു പറയാൻ! മാലികീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഖാളീ അബൂബക്ർ ഇബ്നുൽ അറബിയോട് നബി തങ്ങളുടെ പിതാവ് നരകത്തിലാണെന്ന് പറഞ്ഞ ഒരാളെ കുറിച്ച് അഭിപ്രായമാരാഞ്ഞപ്പോൾ അദ്ദേഹം പ്രസ്താവിച്ചതിങ്ങനെ: "ആ പറഞ്ഞവൻ അഭിശപ്തനാണ്. കാരണം, അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. 'അല്ലാഹുവിനെയും റസൂലിനെയും ശല്യം ചെയ്യുന്നവരെ അല്ലാഹു ദുൻയാവിലും ആഖിറത്തിലും ശപിച്ചിരിക്കുന്നു' എന്ന്. സ്വന്തം പിതാവ് നരകത്തിലാണെന്നു പറഞ്ഞു കേൾക്കുന്നയത്ര നബി (സ) ക്കു വേദനയുണ്ടാക്കുന്ന ഉപദ്രവം മറ്റെന്തുണ്ട്!" (അൽ ഹാവീ ലിൽ ഫതാവാ:2 -231 ) 

   എന്നാൽ,  നബി (സ) തങ്ങളുടെ മാതാപിതാക്കൾ പരലോക രക്ഷയുള്ളവരും പരിശുദ്ധരുമാണെന്നു നിരവധി പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചു കൊണ്ടു നമ്മുടെ പല ഇമാമുകളും രചനകൾ നടത്തിയിട്ടുണ്ട്. ഇമാം സുയൂതി (റ) ക്ക് ഈ വിഷയത്തിൽ 'അദ്ദറജത്തുൽ മുനീഫ: ഫിൽ ആബാഇ ശരീഫ:' 'മസാലികുൽ ഹുനഫാ ഫീ വാലിദൈയിൽ  മുസ്തഫാ' എന്നീ പേരുകളിൽ രണ്ട് പ്രസിദ്ധ രചനകളുണ്ട്. തന്റെ മുൻഗാമികളായ ഹദീസിന്റെയും ഉസൂലിന്റെയും ഫിഖ്‌ഹിന്റെയും അനവധി ഇമാമുകളുടെ ഇവ്വിഷയകമായ ഉപന്യാസങ്ങളും നിരൂപണങ്ങളും അദ്ദേഹം തന്റെ കിതാബിൽ വിശകലനം ചെയ്തിട്ടുണ്ട്. ഈ ഗ്രന്ഥങ്ങളെ അധികരിച്ച് ഇക്കാര്യത്തിലുള്ള പണ്ഡിത വീക്ഷണങ്ങൾ സംക്ഷിപ്തമായി നമുക്ക് വിവരിക്കാം.

   നബി (സ) തങ്ങളുടെ മാതാപിതാക്കൾ പരിശുദ്ധരും പരലോക രക്ഷയുള്ളവരുമാണെന്ന സത്യം മൂന്നുവിധ ന്യായങ്ങളോടെയാണ് ഇമാമുകൾ സമർത്ഥിക്കുന്നത്. ഓരോ വിഭാഗം ഇമാമുകളും ഇതിൽ ഓരോ ന്യായത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ചു കൊണ്ടാണ് വസ്തുത സമർത്ഥിക്കുന്നത്. ഒന്നാമത്തെ ന്യായം, നബി (സ) തങ്ങളുടെ പ്രബോധന കാലത്തു തന്നെ  നബി (സ) യെ കൊണ്ട് വിശ്വസിക്കുകയും മുസ്‌ലിമാകുകയും ചെയ്തുവെന്നാണ്. അതായത് അല്ലാഹു നബി (സ) യുടെ പ്രാർത്ഥന പ്രകാരം അവരെ ജീവിപ്പിക്കുകയും നബി (സ) യെ കൊണ്ട് വിശ്വസിക്കുന്ന സൗഭാഗ്യം നൽകി അവരെ അനുഗ്രഹിക്കുകയും നബി (സ) യെ ആദരിക്കുകയും ചെയ്തുവെന്ന്. മുഹദ്ദിസുകളായ അനേകം ഹാഫിളുമാരും വിജ്ഞാന സമുദ്രങ്ങളും ഇതിന്റെ പക്ഷത്തുണ്ട്. ഹാഫിള് ഇബ്നു ശാഹീൻ, ഖതീബുൽ ബാഗ്ദാദീ, ഇമാം സുഹൈലീ, ഖുർതുബി,  മുഹിബ്ബുത്വബ്‌രി, അല്ലാമാ നാസ്വിറുദ്ധീൻ ഇബ്നുൽ മുനീർ, തുടങ്ങിയുള്ള പ്രശസ്തരായ മുഹദ്ദിസുകളും പണ്ഡിതന്മാരും ഈ വിഭാഗത്തിൽ പെടുന്നു. ദാറുഖുത്വനി, ഇബ്നു അസാകിർ, ബഗ്‌വി തുടങ്ങിയ പല മുഹദ്ദിസുകളും നിവേദനം ചെയ്ത ഹദീസാണ് തങ്ങളുടെ നിലപാടിന് ഇവർ ലക്ഷ്യമായവതരിപ്പിക്കുന്നത്. 

   ഈ ഹദീസു 'ളഈഫാ'ണെന്നതിൽ ഹദീസു പണ്ഡിതന്മാർക്കു പക്ഷാന്തരമില്ല. മൗളൂആണെന്നു പോലും ഇബ്നു ദിഹ്‌യയെ പോലുള്ള പണ്ഡിതന്മാർ വിധിയെഴുതിയിട്ടുണ്ട്. അതു ശരിയല്ലെന്നും ളഈഫാണെന്നതാണു ശരിയെന്നും പ്രബല നിരൂപകന്മാർ സമർത്ഥിക്കുന്നു. ഇത് സമ്മതിച്ചു കൊണ്ടു തന്നെയാണു പ്രസ്തുത ഇമാമുകൾ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്. എന്തുകൊണ്ടെന്നാൽ, അടിസ്ഥാന വിശ്വാസ തത്വങ്ങളുമായോ, കർമാനുഷ്ഠാനങ്ങളുമായോ ബന്ധപ്പെട്ടതല്ലാത്തതും വ്യക്തികളുടെയോ കർമ്മങ്ങളുടെയോ മറ്റോ സ്ഥാനമാനങ്ങളും പദവികളും (ഫളാഇൽ, മനാഖിബ്) മാത്രം പരാമർശിക്കുന്നതുമായ ഹദീസുകൾ ളഈഫാണെങ്കിലും അംഗീകൃതവും സ്വീകാര്യവുമാണെന്ന ഹദീസു ശാസ്ത്രത്തിലെ നിയമം സുവിദിതമാണ്. മരണപ്പെട്ടവരെ ജീവിപ്പിക്കുകയെന്നത് അസംഭവ്യമല്ലാത്തതും മുൻകഴിഞ്ഞ സമുദായങ്ങളിൽ സംഭവിച്ചിട്ടുള്ളതുമാണ്. മുഴുവൻ പ്രവാചകന്മാർക്കു നൽകപ്പെട്ട മുഅജിസത്തുകളും നബി (സ) തങ്ങൾക്കു നൽകപ്പെടുകയും നബി (സ) യിൽ നിന്ന് സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം നബി (സ) തങ്ങളുടെ മുഅജിസത്തായി ഇത് സംഭവിച്ചിരിക്കാമെന്നാണു നിനക്കേണ്ടതെന്നും ഈ പണ്ഡിത വിഭാഗം ചൂണ്ടിക്കാട്ടുന്നു.

പ്രമാണ യോഗ്യരായ ഈ വിഭാഗം ഇമാമുകളുന്നയിക്കുന്ന ന്യായവും അവരുടെ നിലപാടും ഈ വിഷയത്തിൽ ഏറ്റവും പ്രബലമായ അഭിപ്രായമാണെന്നു പറഞ്ഞു കൂടെങ്കിലും ഈ അഭിപ്രായം അവഗണിക്കാവതല്ല.

   വിഷയത്തിലെ രണ്ടാം ന്യായവും നിലപാടും നാം മുകളിൽ വ്യക്തമാക്കിയിട്ടുള്ള ദഅ്'വത്തിന്റെ വീക്ഷണത്തിൽ ഊന്നി നിന്ന് കൊണ്ടുള്ളതാണ്. അതായത്, നബി (സ) യുടെ പ്രവാചകത്വലബ്‌ധിയുടെയും (നുബുവ്വത്ത്) -പ്രബോധനത്തിന്റെയും (ദഅ്'വത്ത്‌) മുൻപാണ് തങ്ങളുടെ മാതാപിതാക്കൾ ജീവിച്ചു മരിച്ചതെന്നും അതിനാൽ തന്നെ അവർ പരലോകത്തു രക്ഷയുള്ളവരാണെന്നും ശിക്ഷക്കർഹരല്ലെന്നുമുള്ള ന്യായം. നബി (സ) യുടെ നിയോഗത്തിനു മുൻപു ജീവിച്ചു മരിച്ചിട്ടുള്ള, പ്രാചകന്മാർ വന്നിട്ടില്ലാത്ത ജന സമൂഹങ്ങളുടെ കാര്യത്തിലെല്ലാം ഇതാണു ശരിയായ വിധിയെന്നു നമ്മുടെ രണ്ട് ഉസൂലിന്റെയും (വിശ്വാസ ശാസ്ത്രം, കർമ്മശാസ്ത്ര നിദാന ശാസ്ത്രം) ഫിഖ്‌ഹിന്റെയും ഉലമാ ഏതാണ്ട് ഏകോപിച്ച് വ്യക്തമാക്കിയിട്ടുള്ളത് ഇതിനു മുൻപു കുറിച്ചിട്ടുണ്ട്. നിരവധി ആയത്തുകളും ഹദീസുകളും ഇതിന്നവലംബമായുള്ളതും നാം കുറിച്ചതാണ്.

   ഇതേ അടിസ്ഥാന തത്വത്തിൽ ഊന്നിക്കൊണ്ട് നമ്മുടെ ചർച്ചാ വിഷയം സമർത്ഥിച്ച വിജ്ഞാനധനന്മാർ ധാരാളമുണ്ട്. സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവും പ്രസിദ്ധ ഹദീസ് നിരൂപകനുമായ ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനീ (റ) ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അദ്ധേഹം പ്രസ്താവിക്കുന്നു. "നബി (സ) തങ്ങൾ നിയോഗിതരാകുന്നതിനു മുൻപു മരണമടഞ്ഞ നബി (സ) യുടെ എല്ലാ പിതാക്കളും പ്രവാചകന്മാരില്ലാത്ത കാലത്തെ ജനതയുടെ കാര്യത്തിൽ പരലോകത്ത് നടത്തപ്പെടുന്ന പരീക്ഷയിൽ വിജയിക്കുകയും പരലോകരക്ഷ പ്രാപിക്കുകയും ചെയ്യുമെന്നാണു നമ്മുടെ വിശ്വാസം. നബി (സ) കണ്ണു നിറഞ്ഞു സന്തോഷിക്കുവാനായി അല്ലാഹു നബി (സ) യെ ഇപ്രകാരം ആദരിക്കുമെന്നാണു നമ്മുടെ പ്രതീക്ഷ." സ്വഹീഹു മുസ്‌ലിമിന് വ്യാഖ്യാനമെഴുതിയ അബൂ അബ്ദില്ലാഹിൽ അബിയ്യ് (റ) എന്ന മാലികീ പണ്ഡിതനും തന്റെ ശർഹു മുസ്‌ലിമിൽ ഇതേ വീക്ഷണം വ്യക്തമാക്കിയിട്ടുണ്ട്. ശൈഖുൽ ഇസ്‌ലാം ശറഫുദ്ധീൻ അൽ മുനാവി (റ) യോടു  നബി (സ) തങ്ങളുടെ പിതാവ് നരകത്തിലാണോ? എന്ന് ചോദിക്കപ്പെട്ടപ്പോൾ അദ്ധേഹം ചോദ്യക്കാരനെ അതിരൂക്ഷമായി നോക്കി. ഇതുകണ്ട്‌ ഭയന്ന ചോദ്യക്കാരൻ നബി (സ) യുടെ പിതാവ് മുസ്‌ലിമായത് സ്ഥിരപ്പെട്ടിട്ടുണ്ടോ? എന്നാക്കി ചോദ്യം തിരുത്തി. തത്സമയം ഇമാം മുനാവീ (റ) മറുപടി പറഞ്ഞതിപ്രകാരം. "നബി (സ) യുടെ പിതാവ് പ്രവാചകന്മാരാരും ഇല്ലാത്ത (ഫത്റത്ത്) കാലത്ത് മരിച്ചതല്ലേ? നബി (സ) നിയോഗപ്പെടുന്നതിനു മുൻപു മരണപ്പെട്ടവർക്ക് ശിക്ഷയില്ലല്ലോ". സിബ്‌തുബ്നിൽ ജൗസി (ഇബ്നുൽ ജൗസിയുടെ പൗത്രൻ എന്ന പേരിൽ പ്രസിദ്ധനായ പണ്ഡിതൻ തന്റെ "മിർആത്തുസ്സമാൻ  എന്ന ഗ്രൻഥത്തിൽ ഇതേ വീക്ഷണം പല പണ്ഡിതന്മാരെ തൊട്ടും ഉദ്ധരിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, ഒരു നബിയെയും നിയോഗിക്കപ്പെട്ടില്ലാത്ത ഫത്‌റത്തിന്റെ കാലത്തെ ജനങ്ങളുടെ കാര്യത്തിൽ അവർ പരലോക രക്ഷയുള്ളവരും സ്വർഗ്ഗത്തിലുമാണെന്നാണ് പ്രബലവും പ്രമാണ ബദ്ധവുമായ വീക്ഷണം. ഇതേ ന്യായപ്രകാരവും നബി (സ) തങ്ങളുടെ മാതാപിതാക്കൾ പരലോകരക്ഷയുള്ളവരും സ്വർഗ്ഗസ്ഥരുമാണെന്നു വ്യക്തമാണല്ലോ.

   മൂന്നാമത്തെ വിഭാഗം ഇമാമുകൾ നമ്മുടെ ചർച്ചാവിഷയം സമർത്ഥിക്കുന്നത് വിശദവും പ്രബലവുമായ പ്രമാണങ്ങൾ ശക്തിയുക്തം നിരത്തിക്കൊണ്ടാണ്. നബി (സ) തങ്ങളുടെ മാതാപിതാക്കൾ തൗഹീദ് അംഗീകരിച്ചിട്ടുള്ളവരാണെന്നും ഇബ്‌റാഹീം നബി (സ) യുടെ ദീനുപ്രകാരം സംശുദ്ധമായ ജീവിതം നയിച്ച മഹാത്മാക്കളിൽ പെട്ടവരായിരുന്നു അവരെന്നും ഇവർ സ്ഥിരീകരിക്കുന്നു. സൈദുബ്നു അംറുബ്‌നി നുഫൈൽ, ഖസ്സുബ്‌നു സാഇദ, ഉമൈറുബ്നു ഹബീബ്, അംറുബ്നു അൻബസ തുടങ്ങി പരദശം മഹാത്മാക്കൾ ഇസ്‌ലാമിനു മുൻപേ (ജാഹിലിയ്യത്തിൽ) ഇബ്‌റാഹീം നബി (സ) യുടെ മാർഗ്ഗത്തിൽ നിലകൊണ്ടവരുണ്ടായിരുന്നു. നബി (സ) തങ്ങളുടെ പിതാക്കൾ ആദം നബി (സ) വരെയുള്ളവർ മുഴുവൻ പേരും ഈ ഗണത്തിൽ പെട്ടവരും തൗഹീദിന്റെ മേൽ നിലക്കൊണ്ടവരും ശിർക് അശേഷം ബാധിച്ചിട്ടില്ലാത്തവരുമാണെന്ന് ഇമാം ഫഖ്‌റുദ്ധീനിർറാസി (റ) സമർത്ഥിക്കുന്നു. ഇബ്‌റാഹീം നബി (സ) യുടെ പിതാവെന്നു ഖുർആൻ വിവരിച്ച 'ആസർ' ഇതിന്നപവാദമല്ലെന്നും അദ്ധേഹം ഇബ്‌റാഹീം നബി (അ) യുടെ പിതാവായിരുന്നില്ലെന്നും പിതൃവ്യൻ മാത്രമായിരുന്നുവെന്നും പിതൃവ്യനെ പറ്റി (അമ്മ്) പിതാവ് (അബ്) എന്നു പ്രയോഗിക്കുക ഭാഷാപരം തന്നെയാണെന്നും ഖുർആനിൽ തന്നെ അങ്ങനെ പ്രയോഗമുണ്ടെന്നും വിശദമായി വിവരിച്ച ശേഷം ഇമാം റാസി (സ) തന്റെ 'അസ്‌റാറുത്തൻസീൽ' എന്ന ഗ്രൻഥത്തിൽ പ്രസ്താവിക്കുന്നു. "നബി (സ) തങ്ങളുടെ പിതാക്കൾ ആരും ബഹുദൈവ വിശ്വാസികളായിരുന്നില്ലെന്നും അവരെല്ലാം മുസ്‌ലിംകളായിരുന്നുവെന്നും നബി (സ) തങ്ങളുടെ പ്രസ്താവന തന്നെ അറിയിക്കുന്നു. നബി (സ) തങ്ങൾ പറഞ്ഞു: പരിശുദ്ധന്മാരുടെ മുതുകുകളിൽ നിന്ന് പരിശുദ്ധകളുടെ ഗർഭപാത്രത്തിലേക്കായി എന്നെ നിരന്തരം നീക്കപ്പെട്ടു കൊണ്ടിരുന്നു. ബഹുദൈവ വിശ്വാസികൾ പരിശുദ്ധരല്ലെന്നും നജസാണെന്നും അല്ലാഹു വ്യക്തമാക്കിയിരിക്കെ നബി (സ) യുടെ പിതാവോ പിതാമഹന്മാരോ ആരും മുശ്‌രിക്കല്ലെന്നു വ്യക്തമാണല്ലോ". 

   ഇമാം റാസിയുടെ ഈ പ്രസ്താവന ഉദ്ധരിച്ച ശേഷം ഇമാം സുയൂഥി (റ) ഇങ്ങനെ കുറിക്കുന്നു. "ഇമാം റാസിയുടെ ഇമാമത്തും മഹത്വവും തന്നെ ഇക്കാര്യത്തിൽ ധാരാളം മതി. അദ്ദേഹം തന്റെ കാലത്തെ അഹ്‌ലുസ്സുന്നത്തിന്റെ മുഴുവൻ നായകരും ബിദ്അത്തിന്റെ എല്ലാ പാർട്ടികൾക്കുമെതിരെ ശക്തിയുക്തം ഖണ്ഡനം നടത്തിയ ജേതാവുമാണ്. അശ്അരി വിശ്വാസ സരണിയെ തന്റെ കാലത്ത് ശക്തമായി പിന്തുണച്ച ആ മഹാൻ ആറാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ ഈ സമുദായത്തിന്റെ മുജദ്ദിദായി നിയുക്തരായ പണ്ഡിതവര്യനാണ്. അദ്ദേഹമല്ലേ ഈ പ്രസ്താവിച്ചത്."
ശാഫിഈ മദ്ഹബിലെ "അസ്ഹാബുൽ വുജൂഹിൽ പെട്ട ഇമാം മാവർദി (മരണം: ഹി: 450 ) നബി (സ) തങ്ങളുടെ പിതാക്കളെല്ലാം സത്യവിശ്വാസികളും മുസ്‌ലിംകളുമായിരുന്നുവെന്ന് ഖുർആൻ ആയത്ത് കൊണ്ട് സമർത്ഥിച്ചിട്ടുണ്ട്.

   നിരവധി സ്വഹീഹായ ഹദീസുകൾ കൊണ്ട് സ്ഥിരപ്പെട്ട രണ്ട് പ്രധാന തത്വങ്ങൾ ഈ വിഷയം സമർത്ഥിക്കുന്നതിനായി ഇമാം സുയൂത്വീ  (റ) അവതരിപ്പിക്കുന്നു. ഒന്ന്, മനുഷ്യ പിതാവ് ആദം നബി (അ) മുതൽ തങ്ങളുടെ പിതാവ് അബ്‌ദുല്ലാ വരെയുള്ള എല്ലാ ഓരോ പിതാക്കളും അവരവരുടെ കാലത്തെ ജനങ്ങളിൽ ഏറ്റവും ഉത്തമരും (ഖൈർ) ഏറ്റവും ശ്രേഷ്ഠരും (അഫള്ൽ) ആണ്. രണ്ട്, ആദം നബി (അ) മുതൽ നബി (സ) തങ്ങൾ വരെയും ശേഷം ഖിയാമത്ത് നാൾ വരെയുമുള്ള കാലങ്ങളിലെല്ലാം തൗഹീദ് അംഗീകരിക്കുകയും അല്ലാഹുവിനു ഇബാദത്ത് ചെയ്യുകയും നമസ്കരിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ജനങ്ങൾ ഭൂമിയിലുണ്ടായിരിക്കും. അവർ മൂലമാണ് ഈ ഭൂമി ലോകത്തെ പരിരക്ഷിക്കപ്പെടുന്നത്. അവരില്ലെങ്കിൽ ഭൂമിയും ഭൂമുഖത്തുള്ളവരും നശിക്കുമായിരുന്നേനെ.
   
   ഈ രണ്ട് തത്വങ്ങളും ബലപ്പെട്ട പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണെന്ന് ഇമാം സുയൂത്വീ (റ) വിശദീകരിക്കുന്നു. "മനുഷ്യ മക്കളിൽ ഏറ്റവും ഖൈറായ തലമുറകളിൽ നിന്നാണ് ഞാൻ നിയുക്തരായിട്ടുള്ളതെന്നും ജനങ്ങൾ രണ്ടായി വേർപ്പെട്ടപ്പോളെല്ലാം അവയിലേറ്റവും ഖൈറായതിൽ അല്ലാഹു എന്നെ നിക്ഷേപിക്കുകയും അങ്ങനെ ഞാൻ എന്റെ മാതാപിതാക്കളിൽ നിന്ന് പിറവി കൊള്ളപ്പെടുകയും ചെയ്തുവെന്നും അനിസ്‌ലാമിക കാലത്തെ ഒരു ന്യൂനതയും സംഭവിക്കാതെ ആദം നബി മുതൽ എന്റെ മാതാപിതാക്കൾ വരെ ശരിയായ നികാഹിലാണ് ഞാൻ ജനിച്ചതെന്നും അങ്ങനെ നിങ്ങളിൽ വെച്ച് ഏറ്റവും ഉത്തമ ശരീരവും ഏറ്റവും മുന്തിയ പിതാവുമാണ് എന്റേതെന്നും നബി (സ) തങ്ങൾ പ്രസ്താവിച്ചതായി ബുഖാരി, മുസ്‌ലിം, തുർമുദി, അബൂദാവൂദ്, ബൈഹഖി, ത്വബ്റാനി, അനൂനുഐം, ഇബ്‌നു സഅ്ദ്‌, ഹാകിം, മുഹിബ്ബുത്വബ്‌രി തുടങ്ങിയുള്ള മുഹദ്ദിസുകളെല്ലാം നിവേദനം ചെയ്തതാണ്. ഈ ഹദീസുകൾ നിരത്തിയാണ് ഒന്നാം തത്വത്തെ ഇമാം സുയൂത്വീ (റ)സ്ഥാപിക്കുന്നത്. ഇമാം അഹ്‌മദ്‌ (റ), ഖല്ലാൽ (റ), അബ്‌ദു റസാഖ് (റ) എന്നിവർ ബുഖാരി-മുസ്‌ലിമിന്റെ ഉപാധികൾ പ്രകാരം സ്വഹീഹായി നിവേദനം ചെയ്ത ഹദീസുകളും ഇബ്നു ജരീർ, ഇബ്നുൽ മുൻദിർ, ബസ്സാർ, ഹാകിം, ഇബ്നു അബീ ഹാതം, ഇബ്നു അസാകിർ, ഇബ്‌നു സഅ്ദ്‌ എന്നിവരെല്ലാം വിവിധ പരമ്പരകളിലൂടെ നിവേദനം ചെയ്ത ഹദീസുകളും ആധാരമാക്കിയാണ് രണ്ടാമ തത്വത്തെ ഇമാം സുയൂതി സമർത്ഥിച്ചിട്ടുള്ളത്. 

   അനന്തരം അദ്ദേഹം പ്രസ്താവിക്കുന്നു. "ആദം നബി (അ) മുതൽ നംറൂദിന്റെ കാലം വരെയുള്ള നബി (സ) യുടെ പിതാമഹന്മാർ സത്യവിശ്വാസികളും മുസ്‌ലിംകളുമായിരുന്നുവെന്നതിൽ സന്ദേഹമേ ഇല്ല. നംറൂദിന്റെ കാലത്താണ്  ഇബ്‌റാഹീം നബി (അ) യും ആസറും ജീവിച്ചത്. ആസർ ഇബ്‌റാഹീം നബി യുടെ പിതാവാണെന്നത് ശരിയാണെങ്കിൽ നബി (സ) യുടെ പിതൃശൃംഖലയിൽ നിന്ന് അദ്ദേഹത്തെ മാത്രം മേൽ ഹദീസിലെല്ലാം വ്യക്തമാക്കിയ പരിശുദ്ധന്മാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കേണ്ടി വരും (പൊതുനിയമത്തിനപവാദമുണ്ടാകാമല്ലോ) എന്നാൽ, ഇമാം റാസി പ്രസ്താവിച്ചിട്ടുള്ളത് പോലെ ആസർ ഇബ്‌റാഹീം നബി യുടെ പിതാവല്ലെന്ന് ഇബ്നു അബ്ബാസ് (റ), മുജാഹിദ് (റ), ഇബ്നു ജുറൈജ് (റ), അബുൽ ആലിയ (റ), മുഹമ്മദുബ്നു കഅ്ബ്‌ (റ), സുദ്ദി  (റ) തുടങ്ങിയുള്ള സ്വാഹാബീ താബിഈ പ്രമുഖരിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം ആസറിനെ ഒഴിവാക്കേണ്ട പ്രശ്നവും വരുന്നില്ല.

പിതൃവ്യനായ അദ്ദേഹത്തിന്റെ സ്ഥാനത്ത് ഇബ്‌റാഹീം നബി (അ) യുടെ പിതാവായി താറഹ് ആണ് വരുക. അതേസമയം, ഇബ്രാഹീം നബി (അ) യുടെയും ഇസ്മാഈൽ നബി (അ) യുടെയും പരമ്പരയിൽ തൗഹീദ് തന്നെയാണ് നിലകൊണ്ടിരുന്നത്. അംറുബ്നു ലുഅയ്യ് എന്ന ഖുസാഈ ഗോത്രക്കാരനാണ് ബിംബാരാധനയും ശിർക്കും അറബ് സമൂഹത്തിലേക്ക് കൊണ്ടു വന്നത്. നബി (സ) യുടെ പിതാമഹന്മാരിൽ നിന്ന് കഅബയുടെ സാരഥ്യം കവർന്നെടുത്തതും ഇയാളാണ്. ഇവരുടെ പരമ്പര മുന്നൂറു വർഷത്തോളം ഈ ആധിപത്യം നിലനിറുത്തി. ഇതേ അധികാരത്തിന്റെ മറവിലാണ് മക്കയിലെയും പരിസരത്തെയും അറബ് സമൂഹങ്ങളിൽ ശിർക്ക് അരങ്ങു തകർത്തത്. നബി (സ) യുടെ പിതാമഹന്മാരാരും ഇക്കാലത്ത് ഇതിലകപ്പെട്ടതായി യാതൊരു രേഖയുമില്ല. അനന്തരം, നബി(സ) യുടെ നാലാമത്തെ ഉപ്പാപ്പയായ ഖുസയ്യ് ആണ് ഖുസാഅത്തുകാരിൽ നിന്നും കഅബയുടെ സാരഥ്യം തിരിച്ചു പിടിച്ചത്. പക്ഷെ, മുന്നൂറു വർഷത്തെ ഇടവേളയിൽ വേരുറച്ചു പോയ വിഗ്രഹാരാധനയും ശിർക്കും സമൂഹത്തിൽ നിന്ന് നീക്കുവാൻ ഖുസയ്യിനു കഴിഞ്ഞില്ല. അറബ് സമൂഹത്തിന്റെ ഈ ചരിത്രം ബുഖാരി, മുസ്‌ലിം, അഹ്‌മദ്‌, ബസ്സാർ, ഇബ്നു ജരീർ, ഇബ്നു ഇസ്‌ഹാഖ്‌ എന്നിവരുടെയെല്ലാം ഹദീസുകളെ അധികരിച്ച് ഇമാം സുഹൈലി (റ) തന്റെഅൽ റൗളുൽ ഉനൂഫിലും ഹാഫിള് ഇബ്നു കസീർ (റ) തന്റെ താരീഖിലും വിവരിച്ചിട്ടുണ്ട്. തദടിസ്ഥാനത്തിൽ ഇബ്‌റാഹീം നബി (അ) യുടെ കാലം മുതൽ അംറുബ്നു ലുഹയ്യിന്റെ കാലം വരെ കടന്നു പോയ നബി (സ) യുടെ പിതാക്കളെല്ലാവരും സത്യവിശ്വാസികളും തൗഹീദുള്ളവരുമായിരുന്നുവെന്ന് അനിഷേധ്യമായും സ്ഥിരപ്പെട്ടു. അവിടന്നങ്ങോട്ടുള്ള പിതാമഹന്മാരുടെ കാര്യം ഇനി തെളിവുകൾ സഹിതം ഞാൻ കൂടുതൽ വിവരിക്കാം". (മസാലികുൽ ഹുനഫാ പേ: 12 -15 )

   ഇത്രയും വിവരിച്ച ശേഷം ഇബ്‌റാഹീം നബി  (അ) യുടെ നേരിട്ടുള്ള മക്കൾ പരമ്പരയിൽ തൗഹീദിന്റെ സത്യാശയത്തെ അല്ലാഹു നിലനിറുത്തിയെന്ന ആയത്തിനെയും 'എന്നെയും എന്റെ പുത്രന്മാരെയും വിഗ്രഹാരാധനയിൽ നിന്ന് ഒഴിവാക്കണമേ' എന്ന ഇബ്‌റാഹീം നബി (അ) യുടെ പ്രാർത്ഥനയുള്ള ആയത്തിനെയും നിരവധി ഹദീസുകളെയും അധികരിച്ച് കൊണ്ട് അബ്‌ദുൽ മുത്തലിബ് വരെയുള്ള നബിയുടെ മുഴുവൻ പിതാമഹന്മാരുടെയും അബ്ദുല്ലയുടെയും സത്യവിശ്വാസവും തൗഹീദും ചരിത്ര സത്യങ്ങളുടെ പിന്തുണയോടെ സ്ഥിരീകരിച്ചു സമർത്ഥിക്കുകയാണ് ഇമാം സുയൂത്വീ (റ). വിശദ പഠനത്തിന് സുയൂഥ്വിയുടെ 'അദ്ദറജത്തുൽ മുനീഫ:'യും മസാലികുൽ ഹുനഫാ യും വായിക്കുക.

   പിന്നീട് വന്ന തഫ്സീറിന്റെയും ഹദീസിന്റെയും ചരിത്രത്തിന്റെയും ഫിഖ്‌ഹിന്റെയും പണ്ഡിതന്മാരെല്ലാം ഈ വീക്ഷണത്തെ ശക്തിയുക്തം സമർത്ഥിക്കുകയും ഇതിനു നിരവധി തെളിവുകളുദ്ധരിക്കുകയും ചെയ്തതായി കാണാം. ഇമാം ഇബ്നു ഹജറുൽ ഹൈതമി (റ), ഹുസൈൻ ദിയാർ ബക്'രി (റ), സയ്യിദ് മുഹമ്മദ് ബർസഞ്ചി, സയ്യിദ് അഹ്‌മദ്‌ ആബിദീൻ, തുടങ്ങി നിരവധി പണ്ഡിതന്മാർക്ക് ഈ വിഷയകമായി രചനകളുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ്‌ പണ്ട് കാലം മുതലേ നബിതങ്ങളുടെ മാതാപിതാക്കളുടെ പേരിൽ തർളിയത്ത് ചൊല്ലി ആദരിച്ചു വരുന്ന വഴക്കം സത്യവിശ്വാസികൾക്കിടയിൽ നിലനിന്നു വരുന്നത്. ഇതിനെതിരെ ആധുനിക വഹ്ഹാബികൾ പുതിയ വിവാദം ഉണ്ടാക്കുന്നത് അവരുടെ വിശ്വാസത്തിലെ കപടത കൊണ്ടും ന്യൂനത കൊണ്ടുമാണ്. ഉദ്ധൃത പ്രമാണങ്ങളെയെല്ലാം തള്ളിക്കൊണ്ട് അവരുടെ ജല്പനം കൈക്കൊള്ളാൻ തക്ക വ്യക്തമായ ഒരു പ്രമാണവും അവർക്കില്ല. സ്വഹീഹു മുസ്‌ലിമിലെ ഒരു ഹദീസിന്റെ ശരിയായ ഉദ്ദേശ്യവും നിജസ്ഥിതിയും മനസ്സിലാക്കാതെ വിവാദത്തിനു തിരികൊളുത്തുകയാണവർ. പ്രസ്തുത ഹദീസിനെക്കുറിച്ച് ഇനി വിവരിക്കാം.

   സ്വഹീഹു മുസ്‌ലിമിലെ ഒരു റിപ്പോർട്ടാണ് നബി തങ്ങളുടെ പ്രയങ്കരരായ മാതാപിതാക്കളെ നരകാവകാശികളാണെന്ന് ജൽപിക്കുവാൻ ഇവർക്കുള്ള ഏക തെളിവ്. അതിങ്ങനെ: അനസിനെ തൊട്ട് നിവേദനം. അദ്ദേഹം പറഞ്ഞു. 'അല്ലാഹുവിന്റെ റസൂലേ! എന്റെ ബാപ്പ എവിടെയാണ്? നബി (സ) പറഞ്ഞു. 'നരകത്തിൽ!' അയാൾ പുറംതിരിച്ചു പിരിഞ്ഞു പോകുമ്പോൾ നബി അയാളെ അടുത്ത് വിളിച്ചു കൊണ്ട് പറഞ്ഞു. 'എന്റെ ബാപ്പയും നിന്റെ ബാപ്പയും നരകത്തിലാണ്' (സ്വഹീഹു മുസ്ലിം 3 - 79 ) ഇതുപോലെ അബൂഹുറൈറയെ തൊട്ടു നിവേദനം ചെയ്യപ്പെട്ട മറ്റൊരു ഹദീസും മുസ്ലിമിലുണ്ട്. "നബി തങ്ങൾ തന്റെ മാതാവിന് വേണ്ടി മാപ്പിരക്കാൻ അല്ലാഹുവിനോടനുമതി തെറ്റി. നബിക്കനുവാദം ലഭിച്ചില്ല."  

   മുകളിൽ നാം ഉദ്ധരിച്ച പ്രഗത്ഭരും പ്രശസ്തരുമായ ഇമാമുകളും മുഹദ്ദിസുകളും പണ്ഡിതന്മാരും കാണാത്തതല്ല ഈ ഹദീസ്. പുതിയ വിവാദക്കാർക്ക് മാത്രമായി നേരിട്ടവതരിച്ചതല്ലല്ലോ ഇത്! സ്വഹീഹു മുസ്‌ലിമിൽ നിവേദനം ചെയ്തിട്ടുള്ളതാണല്ലോ. പക്ഷെ, നിരവധി പ്രമാണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ, വിശ്വാസ ശാസ്ത്രത്തിന്റെയും നിദാന ശാസ്ത്രത്തിന്റെയും പിൻബലത്തിൽ അവർ സമർത്ഥിച്ചിട്ടുള്ള വസ്തുതക്കെതിരെ ഉയർത്തിക്കാട്ടാൻ മതിയായ അനിഷേധ്യതയും വ്യക്തതയും ഈ ഹദീസുകൾക്കില്ലാത്തത് കൊണ്ടാണ് അവരിത് വ്യാഖ്യാനിച്ചത്.

   ഒന്നാമതായി പ്രവാചകന്മാരുടെ പ്രബോധന (ദഅ്'വത്ത്‌) മെത്തിയിട്ടില്ലാത്ത ജനങ്ങളെ സംബന്ധിച്ച ഔദ്യോഗിക വിശദീകരണവും വിധിയും വരുന്നതിനു മുമ്പാണ് നബി (സ) തങ്ങൾ മേൽപ്രകാരം പറഞ്ഞതെന്ന് വരാൻ ന്യായമായും സാധ്യതയുണ്ട്. ബഹുദൈവ വിശ്വാസികളുടെ നിരപരാധരായ പ്രായം തികയാത്ത കുട്ടികൾ  നരകത്തിലാണെന്ന് വ്യക്തമാക്കുന്ന ഹദീസുകൾ പോലെ ഈ ഹദീസും മന്സൂഖാനെന്ന കരുതാവുന്നതാണ്. "ഒരാളുടെ കുറ്റം മറ്റൊരാൾ പേറുകയില്ലെ"ന്നു സാരം വരുന്ന ആയത്താണ് മുശ്‌രികുകളുടെ കുട്ടികൾ നരകത്തിലാണെന്ന ഹദീസുകളെ ദുർബ്ബലപ്പെടുത്തുന്നത്. ഇതിനു തൊട്ടു ചേർന്ന് ഖുർആനിലുള്ള ആയത്താണ് "പ്രവാചകന്മാരെ അയക്കാതെ ഒരു ജനതയെയും നാം ശിക്ഷിക്കുകയില്ലെ"ന്നു സാരം വരുന്ന വാക്യം. ഈ ആയത്ത് കൊണ്ട് പ്രവാചകന്മാർ വരാത്ത കാലത്ത് മരണപ്പെട്ട നബി (സ) യുടെ മാതാപിതാക്കളെ സംബന്ധിച്ച മേല്പറഞ്ഞ രണ്ട് ഹദീസുകളും ദുർബ്ബലപ്പെട്ടതാണെന്ന് കരുതാം. 

   അതിനും പുറമെ പ്രസ്തുത ഹദീസിലെ "ഇന്ന അബീ വഅബാക ഫിന്നാർ" (എന്റെ ബാപ്പയും നിന്റെ ബാപ്പയും നരകത്തിലാണ്) എന്ന വാക്യം ഹദീസിന്റെ റിപ്പോർട്ടർ താൻ മനസ്സിലാക്കിയ ആശയപ്രകാരം പറഞ്ഞതാകാൻ (മഅ്നാ കൊണ്ട് രിവായത്ത്) ശരിയായ സാധ്യത കാണുന്നുണ്ട്. എന്തുകൊണ്ടെന്നാൽ, ഇതേ ഹദീസിനെ ഇതിനേക്കാൾ ശക്തവും പ്രബലവുമായ റിപ്പോർട്ടർ നിവേദനം ചെയ്തതിൽ ഈ വാക്യം ഇങ്ങനെയല്ല; മറ്റൊരു നിലക്കാണുള്ളത്. അനസിൽ നിന്ന് സാബിത്, സാബിതിൽ നിന്ന് ഹമ്മാദുബ്നു സലമ എന്നിങ്ങനെയാണ് ഈ ഹദീസിന്റെ സഹീഹ് മുസ്‌ലിമിലുള്ള പരമ്പര. അതേസമയം, അനസിൽ നിന്ന് സാബിത്, സാബിതിൽ നിന്ന് മഅ്മർ എന്നിങ്ങനെ ഒരു പരമ്പര ഈ ഹദീസിനുണ്ട്. ഈ പരമ്പര വഴിക്കുള്ള ഹദീസിൽ "ഇന്ന അബീ വാ അബാക ഫിന്നാർ" എന്ന വാക്യം ഇല്ല. പകരം, തന്റെ ബാപ്പ എവിടെയാണെന്ന് ചോദിച്ചയാളോട് നരകത്തിലാണെന്ന് മറുപടി പറഞ്ഞ ശേഷം അയാൾ പോകാൻ തിരിഞ്ഞപ്പോൾ ഇങ്ങനെ പറഞ്ഞുവെന്നാണുള്ളത്. "ഇദാ മറർത ബി ഖബ്‌രി കാഫിരിൻ ഫബശ്ശിർഹു ബിന്നാർ" (ഏതൊരു അവിശ്വാസിയുടെ ഖബ്‌റിനരികെ നീ സഞ്ചരിച്ചാലും അയാളോട് നരകം കൊണ്ട് സന്തോഷ വാർത്ത അറിയിക്കുക) എന്ന്. ഈ വാക്യത്തിൽ നബി (സ) യുടെ ബാപ്പയെ കുറിച്ചുള്ള പരാമർശമേ ഇല്ലല്ലോ. 

  ഒരേ സംഭവത്തെ പറ്റി അനസിൽ നിന്ന് വന്ന റിപ്പോർട്ടിനെ സാബിത്തിനെ തൊട്ട് ഉദ്ധരിച്ച ഹമ്മാദ്ബ്നു സലമയും മഅ്മറും വ്യത്യസ്ത രൂപത്തിൽ നിവേദനം ചെയ്യുകയാണിവിടെ. ഇതിൽ രണ്ടിലൊരാൾ നബിയുടെ വാക്യമല്ല ഉദ്ധരിച്ചതെന്നു വ്യക്തം. നബി (സ) തങ്ങളുടെ വാക്യത്തിൽ നിന്ന് താൻ മനസ്സിലാക്കിയ ആശയം തന്റെ സ്വന്തം പദപ്രയോഗത്തിലൂടെ ഉദ്ധരിച്ചതാണ്. ഈ രീതി ഹദീസി റിപ്പോർട്ട് ചെയ്യുന്നതിൽ പൊതുവെ സ്വീകാര്യവുമാണ്. ഹദീസിന്റെ മഅനാ (ആശയം) കൊണ്ട് രിവായത്ത് ചെയ്യുക എന്നാണിതിന് പേര്.  ഒരേ ഹദീസിന്റെ രണ്ട് റിപ്പോർട്ടുകൾ ഇങ്ങനെ വ്യത്യസ്തമായി വരുമ്പോൾ ഏതാണ് നബി (സ) തങ്ങളുടെ മൊഴി - പദം- എന്ന് നിർണ്ണയിക്കുന്നതിൽ ഹദീസ് പണ്ഡിതന്മാർക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. റിപ്പോർട്ടർമാരിൽ ആരാണ് കൂടുതൽ സ്വീകാര്യനെങ്കിൽ അയാളുടെ റിപ്പോർട്ടിനാണ് ഹദീസ് നിരൂപകന്മാർ മുൻഗണന നൽകുക. ഇതു പ്രകാരം ഹമ്മാദുബ്നു സലമയെക്കാൾ പ്രമാണയോഗ്യൻ മഅ്മറാണ്. ഹമ്മാദിനെ സംബന്ധിച്ച് ചില ഹദീസ് നിരൂപകന്മാർ ഉന്നയിച്ചിട്ടുള്ള ആക്ഷേപം മഅ്മറിനെക്കുറിച്ച് വന്നിട്ടില്ല. 

   ഹമ്മാദ് ഹദീസിന്റെ പദങ്ങൾ കൃത്യമായി ഓർമ്മയിൽ സൂക്ഷിക്കുന്നതിൽ പിന്നിലായിരുന്നുവെന്നും തന്റെ ലിഖിതങ്ങളിലാകട്ടെ സ്വന്തം വളർത്തു പുത്രന്റെ കൈകടത്തലുകൾക്ക് വിധേയമായതിനാൽ ചില മുൻകറായ ഹദീസുകൾ (പ്രമാണ യോഗ്യരായ റിപ്പോർട്ടർമാക്ക് വിരുദ്ധമായിട്ടുള്ള റിപ്പോർട്ടുകൾ) വന്നു പോയിട്ടുണ്ടെന്നും അദ്ദേഹത്തെക്കുറിച്ചാക്ഷേപമുണ്ട്. ഈ ആരോപണം കണക്കിലെടുത്ത് ഇമാം ബുഖാരി (റ) ഈ ഹമ്മാദിന്റെ ഒരു ഹദീസും തന്റെ സ്വഹീഹിൽ ഉദ്ധരിച്ചിട്ടില്ല. ഇമാം മുസ്‌ലിമാകട്ടെ, ഹമ്മാദ് സാബിതിനെ തൊട്ട് നിവേദനം ചെയ്ത ഹദീസുകളല്ലാതെ മൗലികമായി ഉദ്ധരിക്കാറുമില്ല. (വിവാദ ഹദീസ് ഈ ഗണത്തിൽ പെട്ടതാണ്). എന്നാൽ, ഹമ്മാദിനെ കുറിച്ചുള്ള ഈ ആരോപണം മഅ്മറിനെ സംബന്ധിച്ച് വന്നിട്ടില്ല. ബുഖാരിയും മുസ്‌ലിമും അദ്ദേഹത്തിന്റെ ഹദീസുകൾ നിരുപാധികം റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. അതിനാൽ ഇദ്ദേഹത്തിന്റെ റിപ്പോർട്ടിൽ വന്ന പദമാണ് കൂടുതൽ പ്രബലം. ഇതാണ് നബി (സ) യെ തൊട്ട് വന്ന തിരുവാക്യമായി പരിഗണിക്കുക.

മാത്രവുമല്ല, ഇതേ ഹദീസ് സഅ്ദുബ്നു അബീ വഖാസിനെ തൊട്ടും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇമാം ബസ്സാർ (റ), ത്വബ്‌റാനി (റ), ബൈഹഖി (റ), എന്നിവരെല്ലാം ഉദ്ധരിച്ച ആ റിപ്പോർട്ടിലും മഅ്മറിന്റെ റിപ്പോർട്ടിലെ വാചകം തന്നെയാണുള്ളത്. ഈ ഹദീസിന്റെ നിവേദക പാരമ്പരയാകട്ടെ, വളരെ സ്വീകാര്യവുമാണ്. സഅ്ദുബ്നു അബീവഖാസിൽ നിന്ന് മകൻ ആമിർ, ആമിറിൽ നിന്ന് സുഹ്‌രി, സുഹ്‌രിയിൽ നിന്ന് ഇബ്റാഹീമുബ്നു സഅ്ദ് എന്നിങ്ങനെയാണ് ഇതിന്റെ പരമ്പര. ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും വ്യവസ്ഥകളനുസരിച്ച് സ്വീകാര്യമായ നിവേദക പരമ്പരയാണിത്. ഇതിലും "ഇന്ന അബീ വ അബാക ഫിന്നാർ" എന്ന ഹമ്മാദിന്റെ റിപ്പോർട്ടിലെ വാക്യത്തിന്റെ സ്ഥാനത്ത് "ഹൈസുമാ മറർത ബി ഖബ്‌രി കാഫിരിൻ ഫബശ്ശിർഹു ബിന്നാർ" എന്നാണുള്ളത്. ഇതാകട്ടെ, എന്റെ ബാപ്പ എവിടെയാണ് എന്ന ചോദ്യത്തിന് 'നരകത്തിൽ' എന്ന് നബി (സ) മറുപടി പറഞ്ഞപ്പോൾ 'ഫ അയ്ന അബൂക' (എങ്കിൽ താങ്കളുടെ ബാപ്പയോ?) എന്ന് ആഗതൻ തിരിച്ചു ചോദിച്ചതിന്റെ മറുപടിയായാണ് ഈ റിപ്പോർട്ട് വന്നിട്ടുള്ളത്. അപ്പോൾ, നബി (സ) തങ്ങളുടെ ബാപ്പയെവിടെയാണ് എന്ന ചോദ്യത്തിന് 'നീ ഏതൊരവിശ്വാസിയുടെ ഖബ്‌റിന്നരികിൽ സഞ്ചരിച്ചാലും നരകം കൊണ്ട് അയാളോടു സുവാർത്ത അറിയിക്കുക' എന്ന മറുപടിയാണ് നബി (സ) തങ്ങൾ നൽകിയതെന്ന് വ്യക്തമായല്ലോ.

അങ്ങനെ വരുമ്പോൾ തന്റെ ബാപ്പ നരകത്തിലാണെന്നു കേട്ടതിൽ വേദന തോന്നിയ ഗ്രാമീണനായ ആ സ്വഹാബി 'നബി (സ) യുടെ ബാപ്പയോ?' എന്ന് തിരിച്ചു ചോദിച്ചതിന് അയാളുടെ മാനസികാവസ്ഥയനുസരിച്ചുള്ള ഒരു മറുപടിയാണ് നബി (സ) തങ്ങൾ തത്സമയം നൽകിയതെന്നു മനസ്സിലാക്കാം. നേരെമറിച്ച് നബി (സ) തങ്ങൾ അവിടുത്തെ വന്ദ്യപിതാവിനെക്കുറിച്ചു സ്വർഗ്ഗത്തിലാണെന്ന് നേരാംവണ്ണം മറുപടി പറഞ്ഞിരുന്നെങ്കിൽ ആഗതനായ ആ ഗ്രാമീണന് അത് സഹിക്കാൻ കഴിയുമായിരുന്നില്ല. അയാൾ രോഷം പൂണ്ട് നബി (സ) യുടെ ആജന്മ ശത്രുവായേനെ. പക്ഷേ, പ്രബോധനത്തിന്റെയും മാർഗ്ഗദർശനത്തിന്റെയും എല്ലാ പാഠങ്ങളുമറിയുന്ന നബി (സ) തങ്ങൾ സംബോധിതന്റെ മനസ്സറിഞ്ഞു നൽകിയ മറുപടി അയാളെ ഇസ്‌ലാമിലേക്ക് നയിക്കുകയാണുണ്ടായത്. ത്വബ്റാനിയും ബൈഹഖിയും ഇബ്നുമാജയും നിവേദനം ചെയ്ത ഇതേ ഹദീസിന്റെ അവസാനത്തിൽ ഇതേ ഗ്രാമീണൻ തൽ സമയം മുസ്‌ലിമായെന്നും ശേഷം ഇങ്ങനെ ആത്മഗതം ചെയ്തുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. "നബി (സ) തങ്ങൾ എന്നോട് വല്ലാത്തോരു സാഹസമാണ് നിർദ്ദേശിച്ചത്! ഒരു അവിശ്വാസിയുടെ ഖബ്‌റിന്നരികിലും നരകം കൊണ്ട് സന്തോഷമറിയിക്കാതെ ഞാൻ നടക്കരുതെന്ന്!"

കൂടുതൽ പ്രബലവും പ്രമാണയോഗ്യവുമായ റിപ്പോർട്ടും ഇതര നിവേദകപരമ്പരയിലൂടെ വന്ന റിപ്പോർട്ടുകളും വച്ച് നിരൂപിക്കുമ്പോൾ സ്വഹീഹ് മുസ്‌ലിമിലെ ഹമ്മാദിന്റെ ഹദീസിൽ, റിപ്പോർട്ടറായ ഹമ്മാദിൽ നിന്ന് അതല്ലെങ്കിൽ മറ്റൊരു റിപ്പോർട്ടറിൽ നിന്ന് താൻ മനസ്സിലാക്കിയ ആശയമനുസരിച്ചുള്ള പദപ്രയോഗവും വാചകമാറ്റവും സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായി. ഇങ്ങനെ ഹദീസുകളിൽ സംഭവിക്കുമ്പോൾ പ്രസ്തുത ഹദീസുകൾ സ്വീകാര്യവും സ്വഹീഹുമാണെങ്കിലും റിപ്പോർട്ടറുടെ പദമാറ്റങ്ങൾ അവലംബിക്കാതിരിക്കുക സ്വാഭാവികമാണ്. അനസി(റ)നെ തൊട്ട് ഇമാം മുസ്‌ലിം തന്നെ ഉദ്ധരിച്ച മറ്റൊരു ഹദീസിൽ 'നബി (സ) തങ്ങൾ ഫാതിഹയിൽ ബിസ്മി ചൊല്ലിയില്ല' എന്ന് വന്നിട്ടുണ്ട്. 'നബി (സ) തങ്ങൾ ബിസ്മി ചൊല്ലിയത് കേട്ടില്ല' എന്ന വാചകം 'ചൊല്ലിയില്ല' എന്ന റിപ്പോർട്ടറുടെ വക മൊഴിമാറ്റം സംഭവിച്ചതാണെന്ന് ഇതേ ഹദീസിനെ സംബന്ധിച്ച് ഇമാം ശാഫിഈ (റ) മുൻപേ നിരൂപണം നടത്തിയതാണ്. ഇപ്രകാരം റിപ്പോർട്ടർമാരുടെ ആശയനിവേദനത്തിൽ സംഭവിച്ച പല ഉദാഹരണങ്ങളുമുണ്ട്. അവിടെയെല്ലാം നബി (സ) തങ്ങളുടെ പദപ്രയോഗവും ശരിയായ മൊഴിയും ഏതെന്നു നിജപ്പെടുത്തിയതിനു ശേഷമാണ് ഹദീസിന്റെ സ്വീകാര്യത നിർണ്ണയിക്കുക.

വിവാദക്കാർ ഉയർത്തിക്കാട്ടുന്ന ഹദീസിൽ 'നബി (സ) തങ്ങളുടെ ബാപ്പ നരകത്തിലാണെ'ന്നു വ്യക്തമാക്കുന്ന ഭാഗം നബി (സ) യുടെ പ്രസ്താവനയുടെ ശരിരൂപമല്ലെന്നും നബി (സ) യുടെ മൊഴിയിൽ നിന്ന് റിപ്പോർട്ടർ മനസ്സിലാക്കിയ ആശയം പ്രകാശിപ്പിക്കാൻ അദ്ദേഹം ഉപയോഗിച്ച പദമാണതെന്നും മുകളിൽ കുറിച്ച വരികളിൽ നിന്ന് മനസ്സിലാക്കിയല്ലോ. ഇനി, ഇതേ പദം നബി (സ) തങ്ങളുടെ വാക്യമാണെന്ന് വന്നാലും ഈ ഹദീസിനെക്കാൾ പ്രമാണയോഗ്യവും പ്രബലവുമായ ഹദീസുകളും തെളിവുകളും ഇതിന്നെതിരാകുമ്പോൾ ആ തെളിവുകളാണ് മുൻഗണന അർഹിക്കുന്നതെന്നത് നിദാനശാസ്ത്രത്തിലെ അംഗീകൃത തത്ത്വമാണ്. മുമ്പുദ്ധരിച്ച ഖുർആൻ വാക്യങ്ങളുടെയും നിരവധി ഹദീസുകളുടെയും വെളിച്ചത്തിൽ നബി (സ) തങ്ങളുടെ മാതാപിതാക്കൾ പരിശുദ്ധരും പരലോകരക്ഷയുള്ളവുരുമാണെന്ന് തെളിഞ്ഞിരിക്കെ അതിനെതിരായി ഈ ഒരേയൊരു ഹദീസിൽ വന്നാൽ - ആ ഹദീസ് എത്രമേൽ പ്രബലവും അന്യൂനവുമാണെങ്കിലും - ഇതിനേക്കാൾ പ്രാധാന്യം നൽകേണ്ടത് മറിച്ചുള്ള നിരവധി പ്രമാണങ്ങൾക്കും ഹദീസുകൾക്കുമാണെന്ന് പറയേണ്ടതില്ലല്ലോ. നബി (സ) തങ്ങൾ മാതാവിന് മാപ്പിരക്കാൻ അനുമതി തേടിയിട്ട് അത് ലഭിച്ചില്ലെന്ന ഉപര്യുക്ത ഹദീസിനും ഈ ന്യായം ബാധകമാണ്. ഇങ്ങനെ അനുമതി ലഭിക്കാത്തത് ഇസ്‌ലാമിന്റെ ആദികാലത്തായിരുന്നുവെന്നും പിന്നീട് അത് തിരുത്തെപ്പെട്ടുവെന്നും വന്നാൽ വിശേഷിച്ചും ഈ ഹദീസിനെ അവലംബിക്കാവതല്ല തന്നെ.
   ആകയാൽ, നബി (സ) തങ്ങളുടെ മാതാപിതാക്കളും ആദം നബി (അ) വരെയുള്ള പ്രപിതാക്കളുമെല്ലാം സംശുദ്ധരും പരലോക രക്ഷയുള്ളവരുമാണെന്ന വീക്ഷണമാണ് പ്രമാണബദ്ധവും കൂടുതൽ ന്യായയുക്തവുമെന്നു ഗ്രഹിക്കുക. നിരവധി ആയത്തുകളും ഹദീസുകളും അടിസ്ഥാനമാക്കിയാണ് ഈ വീക്ഷണം നമ്മുടെ ഇമാമുകൾ സമർത്ഥിച്ചിട്ടുള്ളതും പ്രതിപാദിച്ചതുമെന്നും മനസ്സിലാക്കുക. ഇതിനു വിരുദ്ധമായി അനാവശ്യ വിവാദമുണ്ടാക്കാൻ ധൃഷ്‌ടരാകുന്ന ആധുനിക വഹ്ഹാബികൾ ഉയർത്തിക്കാണിക്കുന്ന ഹദീസ് ആ ഇമാമുകളെല്ലാം കണ്ടിട്ടുള്ളതും അവരുടെ സൂക്ഷ്മമായ നിരൂപണത്തിനു വിധേയമായിട്ടുള്ളതുമാണെന്നോർക്കുക. ഈ ഇമാമുകളെ അവലംബിച്ച് കൊണ്ട്  പൂർവകാല മുസ്‌ലിംകൾ നബി (സ) യുടെ മാതാപിതാക്കളുടെ പേര് കേട്ടാൽ ആദരപൂർവ്വം തരളിയത്ത് ചൊല്ലുന്ന വഴക്കം അടിസ്ഥാനരഹിതമല്ലെന്നു തിരിച്ചറിയുക. പൂർവ്വകാല മുസ്‌ലിംകളുടെ ഇത്തരം വിശ്വാസങ്ങളും അതനുസരിച്ച് ശീലങ്ങളും ഇസ്‌ലാമിന്റെ മൗലിക ആശയങ്ങൾക്കോ വിശ്വാസതത്വങ്ങൾക്കോ  വിരുദ്ധമല്ലെന്നിരിക്കെ, ഇതിനെയെല്ലാം തട്ടിത്തെറിപ്പിക്കാനും ചവിട്ടിപ്പൊളിക്കാനും ആവേശം കാണിക്കുന്ന ആധുനിക വഹ്ഹാബികൾ ഉദ്ദേശശുദ്ധിയില്ലാത്തവരും സുജനമര്യാദയില്ലാത്തവരുമാണെന്നു മനസ്സിലാക്കാം. 

   സംഗതിവശാൽ, നബി (സ) തങ്ങളുടെ മാതാപിതാക്കളുടെ നില മേൽപ്രകാരമല്ലെങ്കിൽ തന്നെ അവരെ 'നരകക്കാരും കാഫിറുകളുമെ'ന്നു പറഞ്ഞു കൊണ്ടിരിക്കുന്നതും അതിന്നായി ആഹ്വാനം ചെയ്യുന്നതും സുജനമര്യാദയല്ലല്ലോ. ഏതൊരു നബിയിലൂടെയാണോ നമുക്കു ഹിദായത്ത് ലഭിച്ചതെങ്കിൽ, നാം പരലോക രക്ഷ ആഗ്രഹിക്കുന്നതെങ്കിൽ, ആ നബിയുടെ ഭൗതിക ശരീരം പത്തുമാസം ഗർഭത്തിൽ ചുമന്നു നൊന്തുപ്രസവിച്ച മാതാവും നബിയുടെ ശാരീരിക ബീജം ആ മഹതിക്ക്‌ കനിഞ്ഞ പിതാവും നബി (സ) തങ്ങൾ മൂലം പരലോകരക്ഷ ലഭിക്കാൻ ഇടവരാതിരിക്കുകയാണെങ്കിൽ അത് നബി (സ) തങ്ങൾക്ക് എത്രയധികം വേദനാജനകമായിരിക്കും! അല്ലാഹുവിന്റെ തീരുമാനം ഇങ്ങനെയാകാനിടയില്ലെന്നാണ് നമ്മുടെ പ്രത്യാശ. അതാണ് നമ്മുടെ ഇമാമുകൾ പ്രമാണങ്ങളിലൂടെ നമ്മെ പഠിപ്പിച്ചത്. ഇതേ വിശ്വാസമാണ് നാം വച്ച് പുലർത്തുന്നതും. സംഗതി മറിച്ചാണെങ്കിൽ തന്നെ നബി (സ) തങ്ങൾക്ക് വേദനാജനകമായ അക്കാര്യം നിരന്തരം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നതും ഇതിന്നായി ജനങ്ങളെ പ്രേരിപ്പിച്ചു കുഴപ്പവും ഫസാദുമുണ്ടാക്കുന്നതും നബി (സ) തങ്ങൾ നബിയാണെന്ന് വിശ്വസിക്കുന്നവർക്ക് ഭൂഷണമാണോ? നബിയോടു സ്നേഹമുള്ള ആരെങ്കിലും ഇതൊരു പ്രസംഗ വിഷയമോ പ്രബോധന തത്ത്വമോ ആയി എഴുന്നള്ളിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കുവാൻ തുണിയുമോ?! ഇല്ലതന്നെ.

   എന്നാൽ, മുസ്‌ലിം (റ) നിവേദനം ചെയ്ത പ്രസ്തുത ഹദീസുകളെ അതിന്റെ വാച്യാർത്ഥത്തിൽ തന്നെ കണക്കിലെടുക്കുകയും നടേ പറഞ്ഞ ഇമാമുകളെപ്പോലെ ഈ വിഷയം മറ്റു പ്രമാണങ്ങളുടെ വെളിച്ചത്തിൽ അപഗ്രഥനം ചെയ്യാൻ മിനക്കെടാതിരിക്കുകയും ചെയ്ത ചിലർ നമ്മുടെ ഇമാമുകളിലും പൂർവ്വകാല ഉലമാഇലും ഉണ്ടായിട്ടുണ്ട്. അവരാരും പക്ഷേ, ഈ വിഷയം മുന്നിൽ വച്ചു  കൊണ്ടു കുഴപ്പമുണ്ടാക്കുവാനോ വിവാദങ്ങൾ സൃഷ്ടിക്കുവാനോ തുനിഞ്ഞിട്ടില്ല. നാം അവലംബിച്ച ഇമാമുകളുടെ വീക്ഷണവും പ്രതിപാദനവും ലഭിക്കായ്കയാലോ ബോദ്ധ്യപ്പെടാത്തതിനാലോ തങ്ങൾക്ക് ലഭിച്ച തെളിവുകളുടെയടിസ്ഥാനത്തിൽ വിഷയം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയോ ഹദീസുകളെ വിശദീകരിക്കുകയോ ആണ് അവർ ചെയ്തത്. ഇത് പറഞ്ഞു കൊണ്ടിരിക്കൽ നബി (സ) തങ്ങളെ ഉപദ്രവിക്കലാണെന്നും 'മരിച്ചവരെ പറ്റി പറഞ്ഞു കൊണ്ട് ജീവിച്ചിരിക്കുന്നവരെ ഉപദ്രവിക്കരുതെ'ന്ന ഹദീസ് ഇതിനെ വിലക്കുന്നുണ്ടെന്നും അവരിൽ ചിലർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. താങ്കളുടെ സംശയത്തിലുന്നയിച്ച ആധുനിക വഹ്ഹാബികളുടെ രീതി ഇതല്ല. അവർ ഈ വിഷയം ഒരു പ്രബോധനതത്ത്വമായി തിരഞ്ഞെടുത്തു കുഴപ്പമുണ്ടാക്കുകയാണ്. ഇത്തരക്കാരെ നാം കരുതിയിരിക്കേണ്ടതുണ്ട്. സർവശക്തൻ ഇവരുടെ ഫസാദിൽ നിന്നു നമ്മെയും സമുദായത്തെയും രക്ഷപ്പെടുത്തട്ടേ.

_📚 മൗലാനാ നജീബ്‌ ഉസ്താദിന്റെ നിവാരണം പംക്തി - ബുൽബുൽ മാസിക 📚_

09/12/2017

ജംഉം ഖസ്വ്‌റും

  ജംഉം ഖസ്വ്‌റും 

 ജംഉം ഖസ്‌റും ഒരു വിധം എല്ലാവർക്കും അറിയാമെങ്കിലും അതിന്റെ കൃത്യവും കണിശവുമായ സമയവും യാത്രാ ദൂരവും മറ്റു ചില പൊയിന്റുകളിലും കൂടുതൽ പേർക്കും സംശയങ്ങളുണ്ടാകും. അത്തരം സംശയങ്ങളെ ദുരീകരിക്കാൻ അത്യാവശ്യം വേണ്ട അറിവുകളാണ് ഇവിടെ പറയാൻ പോകുന്നത്.

👉രണ്ട് സമയങ്ങളിലുള്ള നിസ്‌കാരങ്ങളെ ഏതെങ്കിലുമൊന്നിന്റെ സമയത്ത് നിസ്‌കരിക്കലണ് ജംഅ്. നാല് റക്അതുള്ള നിസ്‌കാരങ്ങളെ ചുരുക്കി രണ്ട് റക്അത് നിസ്‌കരിക്കലാണ് ഖസ്വ്‌റ്. ഈ രണ്ട് ഇളവുകളും ഒന്നിച്ച് അനുഭവിക്കാവുന്നതാണ്. ഇവ രണ്ടിനും പൊതുവായും അല്ലാതെയും പല നിബന്ധനകളും ബധകമാണ്.


🔅പൊതുവായ നിബന്ധനകള്‍:


 ▪യാത്ര ദീര്‍ഘമായിരിക്കുക. (132 km ലധികമായിരിക്കുക)

  ▪അനുവദനീയ യാത്രയായിരിക്കുക.

  🔳ലക്ഷ്യ സ്ഥാനം അറിഞ്ഞിരിക്കുക


  🔳യാത്രികന്റെ നാട് വിട്ട് കടക്കുക


👉ഖസ്വ്‌റിന്റെ നിബന്ധനകള്‍:


അഞ്ച് വഖ്ത് നിസ്‌കാരങ്ങളില്‍ നാല് റക്അതുള്ളവയെ മാത്രമെ ഖസ്വ്‌റാക്കാവൂ. ഇവതന്നെ അദാഓ ഖസ്വ്‌റ് അനുവദനീയമായ യാത്രയില്‍ നഷ്ടപ്പെട്ടതോ ആയിരിക്കണം.ദീര്‍ഘയാത്രയില്‍ മാത്രമേ ഇതും ഖസ്വ്‌റാക്കാവൂ
  

▪പൂര്‍ണ്ണമായ് നിസ്‌കരിക്കുന്നവനോട് തുടരാതിരിക്കുക.


  ▪തുടക്കത്തില്‍ രന്നെ ഖസ്‌റിന്റെ നിയ്യത്ത് ചെയ്യുക


  ▪തീരുവോളം പ്രസ്തുത നിയ്യത്തില്‍ ഉറച്ച് നില്‍ക്കുക


  ▪നിസ്‌കാരം കഴിയുവോളം യാത്രയിലായിരിക്കുക


  ▪ഖസ്വ്‌റ് അനുവദനീമാണെന്നറിയുക


🔵ജംഅ്


      ളുഹ്‌റ്,അസ്വ്‌റ് ഇവതമ്മിലും മഗ്‌രിബ്,ഇശാഅ് ഇവ തമ്മിലും മാത്രമേ ജംആക്കാനാവൂ.. സൗകര്യാര്‍ത്ഥം മുന്തിച്ചും പിന്തിച്ചും ജംആക്കാം. രണ്ട് നിസ്‌കാരവും ആദ്യ നിസ്‌കാരത്തിന്റെ സമയത്ത് നിര്‍വ്വഹിക്കുന്നതിന്ന് മുന്തിച്ച് ജംആക്കല്‍ എന്നും രണ്ടും രണ്ടാം സമയത്ത് നിര്‍വ്വഹിക്കലിന് പിന്തിച്ച് ജംആക്കല്‍ എന്നും പറയുന്നു. ഇവ രണ്ടിനും വ്യത്യസ്ത നിബന്ധനകളാണ്.


🔹മുന്തിക്കലിന്റെ നിബന്ധനകള്‍:


▪തുടക്കം ആദ്യ നിസ്‌കാരം കൊണ്ടായിരിക്കുക


▪ആദ്യ നിസ്‌കാരത്തില്‍നിന്ന് വിരമിക്കും മുമ്പായി ജംആക്കുന്നു എന്ന് കരുതുക


▪അധിക ഇടവേളയില്ലാതെ രണ്ടും തുടരെയായിരിക്കുക


▪രണ്ടാം നിസ്‌കാരം തുടങ്ങും വരെ യാത്രയിലായിരിക്കുക


🔹പിന്തിക്കലിന്റെ നിബന്ധനകള്‍:


▪രണ്ടു നിസ്‌കാരവും പൂര്‍ത്തിയാകും വരെ യാത്രയിലായിരിക്കുക.


▪ആദ്യ നിസ്‌കാരത്തിന്റെ സമയം തീരും മുമ്പ് ജംഇനെ കരുതുക.


    👉മഗ്‌രിബ, സുബ്ഹ് എന്നിവയെ ഖസ്വ്‌റാക്കാനും സുബ്ഹിയെ ജംആക്കാനും പാടില്ലെന്ന് ഇവിടെ വ്യക്തമായി.
മേല്‍ നിബന്ധനകള്‍ക്ക് വിധേയമല്ലാത്ത ജംഉം ഖസ്വ്‌റും നിഷ്ഫലമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. പ്രസ്തുത നിബന്ധനകളെ ചെറുതായൊന്ന് പരിചയപ്പെടാം.


      ദീര്‍ഘയാത്രക്ക് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ പറഞ്ഞ പരിധി രണ്ടു മര്‍ഹല (48 ഹാഷിമി മൈല്‍)യാണ്.ആധുനിക കിലോമീറ്റര്‍ അളവനുസരിച്ച് ഇത് 132 km ആണ്.കാരണം ഒരു മൈല്‍ നാലായിരം ചുവടും ഒരു ചുവട് മൂന്നു കാല്‍പാദവും രണ്ടു പാദം ഒരു മുഴവും.അതിനാല്‍ ഒരു മൈല്‍ ആറായിരം മുഴമാണെന്നും ഫുഖഹാഅ് പറഞ്ഞിട്ടുണ്ട്.(തുഹ്ഫ:2/370) ക്ര്ത്യമായ അളവനുസരിച്ച് ഒരു മുഴം 46.1cm ആണ്.(അല്‍ഹിസാബുശ്ശറഇ ഫിന്നിളാമില്‍ മിതരീ പേജ് 21) അപ്പോള് 46.1×6000= 2766cm(2km 766m) ആണ് ഒരു ഹാഷിമി മൈല്‍ എന്ന് വന്നു. ഇനിയിത് 48ല്‍ ഗുണിച്ചാല്‍ 132768cm (132km 768) എന്ന് ലഭിക്കുന്നതാണ്.
     

👉യാത്രയുടെ ദൈര്‍ഘ്യം നിര്‍ണ്ണയിക്കുന്നതില്‍ കരയും കടലും തമ്മില്‍ വ്യത്യാസമില്ല. പ്രസ്തുത വഴിദൂരം യാത്ര ഉദ്ദേശിക്കുന്നെങ്കില്‍ കടല്‍ യാത്രികനും ജംഉം ഖസൃമാക്കാവുന്നതാണ്. ഇവിടെയെല്ലാം എത്ര ദൂരം യാത്രചെയ്യുന്നു എന്നതാണ് നോട്ടം. എത്ര സമയം എടുക്കുന്നു എന്നതല്ല. അതുകൊണ്ടുതന്നെ വിമാനയാത്രികാനും പ്രസ്തുതവഴിദൂരം യാത്ര ഉന്ടെന്കില്‍ ഇളവ്‌ ലഭ്യമാണ്. സമയ ഹ്ര്സ്വത ഇവിടെ പ്രശ്നമേയല്ല.
യാത്ര നിഷിധമാല്ലാതിരിക്കുക എന്നേ അനുവടനീയ്മായിരിക്കുക എന്നതിനര്തമുള്ളൂ അതുകൊണ്ട് തന്നെ കരാഹത്തായ യാത്രയിലും ഇളവുകള്‍ ലഭ്യമാണ്. യാത്രകാരണം ദോശിയായിതീരുന്നവര്‍ക്ക് ഇളവുകള്‍ ലഭ്യമല്ല. തിന്മകള്‍ക്കു ഇളവുകള്‍ ലഭ്യമല്ല എന്നതുതന്നെ കാരണം. അനുവദനീയ യാത്ര തുടരവേ അത് നിഷിദ്ധമാക്കി മാറ്റിയാലും അവിടം മുതല്‍ക്ക്‌ ഇളവുകള്‍ ലഭ്യമല്ല.
    

👉നിഷിദ്ധയാത്ര തുടരവേ ശരിയായ തൌബ ചെയ്‌താല്‍ അവിടുന്നങ്ങോട്ട് ഇളവുകള്‍ ലഭ്യമാണ്.തുടര്‍ന്നും രണ്ടു മര്‍ഹാല യാത്ര ഉണ്ടെങ്കില്‍ ജംഉം ഖസൃമാക്കാം. എന്നാല്‍ ശരിയായ തൌബയല്ലെങ്കില്‍ ഇളവുകള്‍ ലഭ്യമല്ല.
       യാത്രികന് ഒരു ലക്ഷ്യമുണ്ടായിരിക്കെണ്ടാതുകൊണ്ടുതന്നെ തന്നെ തുടക്കത്തിലെ ഒരു നിര്ന്നിത സ്ഥലം കരുതെണ്ടതുണ്ട്. സ്ഥലം ക്ര്ത്യമായ്‌ അറിഞ്ഞു കൊള്ളണമെന്നില്ല. വഴിദൂരം അറിഞ്ഞാലും മതി. അഥവാ രണ്ടു മര്‍ഹലയെക്കാള്‍ ദൂരമുള്ള ഒരു സ്ഥലം കരുതനമെന്നര്‍ത്ഥം. ഇപ്രകാരം ഒരു ലക്‌ഷ്യം വെച്ച് യാത്ര പുറപ്പെട്ട ഒരാള്‍ ഇടയ്ക്കുവെച്ച് ആവശ്യം നിരവേറിയാലോ മറ്റോ രണ്ടു മര്‍ഹല എത്തും മുന്‍പ്‌ തന്നെ യാത്ര നിര്‍ത്തുമെന്ന് കരുതിയാലും അതുവരെ ഇളവുകള്‍ ലഭ്യമാണ്. ഒരു ലക്ഷ്യവുമില്ലാത്ത അലക്ഷ്യയാത്രികന് ജംഉം ഖസ്രുമാക്കാവതല്ലെന്നു ഇവിടെ വ്യക്തമായി.അവന്‍ല്‍ ചിട്ടിക്കറങ്ങി രണ്ടു മര്‍ഹാല താണ്ടിയാലും ഇത് തന്നെ വിധി.
    

👉ഹ്രസ്വയാത്ര പുറപ്പെട്ട ഒരാള്‍ ഇടയ്ക്കുവെച്ച് ദീര്‍ഘ യാത്ര ഉദ്ദേശിച്ചാല്‍ അവിടുന്നങ്ങോട്ട് രണ്ടു മര്‍ഹാല ഉണ്ടെങ്കില്‍ മാത്രമേ ഇളവ്‌ ലഭ്യമാകൂ.മറ്റൊരാളെ തുടര്‍ന്ന് യാത്ര ചെയ്യുന്ന ഭാര്യ, അടിമ,സൈന്യം പോലോത്തവര്‍ക്ക് തുടരപ്പെടുന്നവന്റെ ലക്ഷ്യം അറിയില്ലെങ്കില്‍ രണ്ട് മര്‍ഹാല കഴിഞ്ഞാല്‍ ജംഉം ഖസൃമാക്കാം അതിനുമുന്‍പ്‌ പാടില്ല. എങ്കിലും യാത്ര രണ്ടു മര്‍ഹാല എത്തുമെന്ന് ഇവര്‍ക്ക് ബോധ്യമുണ്ടെങ്കില്‍ ഇളവ്‌ ലഭിക്കും.
   

🔅ലക്ഷ്യ സ്ഥാനത്തേക്ക് ദീര്‍ഘവും(രണ്ട് മര്‍ഹാലയുള്ളത്) ഹ്രസ്വവുമായ രണ്ട് വഴികലുണ്ടായിരിക്കെ ഒരാള്‍ ദീര്‍ഘ വഴി തെരഞ്ഞെടുത്താല്‍  യാത്രാ സൌകര്യം സിയാറത്ത് തുടങ്ങിയ എന്തെങ്കിലും ആവശ്യത്തിന് വേണ്ടിയാണ് ഇതെങ്കില്‍ ഇളവുകള്‍ ലഭിക്കുന്നതാണ്.വഴി പിഴച്ചോ ഹ്രസ്വ വഴി ഉള്ളതാരിയാതെയോ ആണ് ദീര്‍ഘ വഴിയിലൂടെ യാത്ര തുടര്ന്നതെങ്കില്‍പരത്ത ആവശ്യങ്ങലോന്നുമില്ലെന്കിലും ഇളവുകള്‍ ലഭിക്കും. വെറുതെ നാട് കാണാന്‍ പോകുന്നവര്‍ക്ക് ഇളവുകള്‍ ലഭ്യമല്ല. എന്നാല്‍ ഉല്ലാസ യാത്രയാനെന്കില്‍ ഇളവ്‌ ലഭ്യമാണ്.മാനസിക പിരിമുറുക്കം ഒഴിവാക്കാനും മറ്റും പ്രയോജനകരമാനിതെന്നതുകൊണ്ട്.


   

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...