16/12/2017

മരണ വീട്ടിൽ ഭക്ഷണം നല്കൽ


മരണവും അടിയന്തിരങ്ങളും 
-------------------------------------
ചോദ്യം

*നമ്മുടെ നാട്ടിൽ കണ്ടുവരുന്ന മരണവീട്ടിൽ ഭക്ഷണം വിളമ്പുന്ന സം(ബദായം അനിസ്ലമികമല്ലേ??മരണ വീട്ടിൽ ഭക്ഷണം വിളമ്പൽ വെറുക്കപ്പെട്ടതാണെന്നു  ഹദീസ് ഉണ്ടെന്നും അത് ബിദ്അത് ആണെന്നും പുത്തൻവാദികൾ പറയുന്നുണ്ടല്ലോ,എന്താണ് വസ്തുത❓❓*

*✅ഉത്തരം👇🏻👇🏻*

*ജരീറുബ്നു അബ്ദില്ലാ(റ) വില നിന്ന് നിവേദനം. മരിച്ച വീട്ടിൽ ഒരുമിച്ച് കൂടുന്നതും അവിടെ ഭക്ഷണം പാകം ചെയ്യുന്നതും "നിയാഹത്ത്" (കൂട്ടകരച്ചിൽ) ന്റെ ഗണത്തിലാണ് ഞങ്ങൾ എന്നിയിരുന്നത്. (ഇബ്നു മാജ 1612)*

അടിയന്തിരത്തിനെതിരെ വഹാബികൾ ഉദ്ധരിക്കുന്ന ഒരു ഹദീസാണ് ഇത്. അത്തരം ഹദീസുകളുടെ
ശരിയായ വിശദീകരണo ചുവടെ കുറിക്കുന്നു.

👇🏻👇🏻

*നമ്മുടെ നാടുകളിൽ മരണ വീട്ടിൽ ഭക്ഷണം പാകം ചെയ്യന്നത് മരണ വീട്ടുകാരല്ല. അവരുടെ ബന്ധുക്കളോ അയൽ വാസികളോ ആണ്. ഭക്ഷണം തയ്യാറാക്കാൻ അവർക്ക് പ്രായസമുണ്ടാകുന്നതിനാൽ മറ്റുള്ളവര അത് നിർവഹിച്ച് കൊടുക്കണമെന്നാണ് ഹദീസിൽ നിർദ്ദേശിച്ചിട്ടുള്ളത്. ഇത് ഭക്ഷണ സാധനങ്ങൾ ബന്ധുക്കൾ എടുത്തും അല്ലാതെയും ആകാം. എന്നാൽ ചില സ്ഥലങ്ങളിൽ നടപ്പുണ്ടായിരുന്ന പ്രത്യേക രീതിയിലും സ്വഭാവത്തിലുമുള്ള ഒരു ചടങ്ങിനെ കുറിച്ചാണ് പ്രസ്തുത പരമാർശങ്ങൾ. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ ഒരുമിച്ച് കൂടുകയും തദ്വാരാ സമ്മേളിച്ചവർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കാൻ വീട്ടുകാർ നിർബന്ധിതരായിതീരുകയും ചെയ്യുന്ന ഒരു രീതിയാണിത്. ആഘോഷങ്ങളിൽപോലുമില്ലാത്ത വിധം ലൈറ്റുകൾ കത്തിക്കുക,ചെണ്ടമുട്ടി ഈണത്തിൽ പാടുക, തുടങ്ങിയ സംഗതികളും പരമാർഷിത ചടങ്ങുകളിലുണ്ടായിരുന്നതായും ലോക മാന്യവും കേളിയും കീർത്തിയും ലക്‌ഷ്യം വെച്ച് മാത്രം സംഘടിപിച്ചിരുന്ന ഒരു പരിപാടിയായും പണ്ഡിതൻമാർ അതിനെ വിശദീകരിക്കുന്നുണ്ട്. അല്ലാഹുവിന്റെ പ്രീതിയോ മയ്യിതിന്റെ പരലോക മോക്ഷമോ അതുകൊണ്ടവർ ലക്ഷ്യമിട്ടിരുന്നില്ല. ഈ രീതിയിലുള്ളൊരു ചടങ്ങ് ജാഹിലിയ്യാ കാലത്ത് നടപ്പുണ്ടായിരുന്ന "നിഹായത്ത്" ന്റെ പരിധിയിൽ കടന്നു വരുന്നതും എതിർക്കപ്പെടെണ്ടതും തന്നെയാണ്*

*അതേസമയം മയ്യിത്തിന്റെ പരലോക മോക്ഷത്തിനു വേണ്ടി പാവങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് ഒരിക്കലും അനാചാരമല്ല. പ്രത്യുത നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്‌.*

*[1ن سفيان قال : قال طاوس : إن الموتى يفتنون في قبورهم سبعا ، فكانوا يستحبون أن يطعم عنهم تلك الأيام* . 

*സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചി രിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216)*

*"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് (അല്‍ ഹാവീലില്‍ ഫതാവാ)*

*നബി(സ) തന്നെ മരിച്ച വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചത് കാണുക;*

👇🏻👇🏻👇🏻

*رواه أبو داود في سننه بسند صحيح عنه عن أبيه عن رجل من الأنصار قال خرجنا مع رسول الله صلى الله عليه وسلم في جنازة فرأيت رسول الله صلى الله عليه وسلم ، وهو على القبر يوصي الحافر : أوسع من قبل رجليه ، أوسع من قبل رأسه ، فلما رجع استقبله داعي امرأته فأجاب ، ونحن معه ، فجيء بالطعام فوضع يده ، ثم وضع القوم فأكلوا الحديث . رواه أبو داود ، والبيهقي في دلائل النبوة:أبودود 4/644 والبيهقي 9/335*
*നബി (സ) ഒരു മയ്യിത്ത് പരിപാലനത്തില്‍ പങ്കെടുത്ത് തിരിച്ചു വരുമ്പോള്‍ മരണ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടു ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഭക്ഷണം കൊണ്ടുവന്നു വെച്ചു.നബിസ്വ)ഭക്ഷണം കഴിച്ചു. ഞങ്ങളും ഭക്ഷണം കഴിച്ചു;(അബൂദാവൂദ്‌,ബൈഹഖി)*

*📚ഒരു അൻസ്വാരിയെ ഉദ്ദരിച്ച് ആസ്വിമുബ്നു കുലൈബ്(റ) പിതാവ് വഴി നിവേദനം ചെയ്യുന്നു. ഞങ്ങൾ നബി(സ) യോടൊന്നിച്ച് ഒരു ജനാസ സംസ്കരണത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ മരിച്ച വ്യക്തിയുടെ ഭാര്യയുടെ പ്രതിനിധി നബി(സ)യെ വീട്ടിലേക്കു ക്ഷണിച്ചു. നബി(സ) ക്ഷണം സ്വീകരിച്ചു. നബി(സ)യുടെ കൂടെ ഞങ്ങളുമുണ്ടായിരുന്നു. അങ്ങനെ ഭക്ഷണം കൊണ്ട് വന്നു. നബി(സ) ഭക്ഷണത്തിൽ കൈവെച്ചു. തുടർന്ന് കൂടെയുണ്ടായിരുന്നവരും. അങ്ങനെ അവർ ഭക്ഷണം കഴിച്ചു. അതിനിടെ നബി(സ) യിലേക്ക് ഞങ്ങൾ നോക്കുമ്പോൾ അവിടന്ന് ഒരു മാംസകഷണം വായിലിട്ട് ചവക്കുന്നത് ഞങ്ങൾ കണ്ടു. ഉടമസ്ഥന്റെ സമ്മതമില്ലാതെ വാങ്ങിയ ആടിന്റെ മാംസമായാണല്ലോ ഇതിനെ ഞാനെത്തിക്കുന്നതെന്ന് നബി(സ) പ്രതികരിച്ചപ്പോൾ ക്ഷണിച്ച സ്ത്രീ ഇടപെട്ട് വിശദീകരണം നൽകി. അല്ലാഹുവിന്റെ റസൂലെ! എനിക്കൊരാടിനെ വാങ്ങുവാൻ ഞാൻ ചന്തയിലെക്കൊരാളെ വിട്ടു. ആട് കിട്ടിയില്ല. എന്റെ അയൽവാസി വാങ്ങിയ ആടിനെ അതിന്റെ വില നൽകി വാങ്ങാൻ അദ്ദേഹത്തിൻറെ സമീപത്തേക്കും ഞാനാളെ വിട്ടു. അദ്ദേഹം സ്ഥലത്തില്ലാതെ വന്നപ്പോൾ അദ്ദേഹത്തിൻറെ ഭാര്യയെ സമീപിച്ചു. അവർ എത്തിച്ചു തന്ന ആടാണിത്. മേൽ വിശദീകരണം കേട്ട നബി(സ) തയ്യാർ ചെയ്ത ഭക്ഷണം സാധുക്കൾക്ക് വിതരണം ചെയ്യാൻ ആ സ്ത്രീയോട് നിർദ്ദേശിക്കുകയുണ്ടായി. (മിശ്കാത്ത്)📚*

ഇവിടെ നബി(സ)യെ ക്ഷണിച്ച സ്ത്രീ മയ്യിത്തിന്റെ ഭാര്യയാണെന്ന് അല്ലാമാ മുല്ലാ അലിയ്യുൽഖാരീ മിർഖാത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അദ്ദേഹംപറയുന്നു

*📚നമ്മുടെ മദ്ഹബിലെ അസ്വഹാബ് സമർത്ഥിച്ചതിനോട്‌ പൊരുത്തപ്പെടാത്ത ആശയമാണ് ഈ ഹദീസിന്റെ ബാഹ്യം കാണിക്കുന്നത്.... അതിനാല അവരുടെ പരമാർശം പ്രത്യേക രീതിയെപറ്റിയാണെന്ന് വെക്കേണ്ടതുണ്ട്. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ തടിച്ചു കൂടുകയും അവരെ ഭക്ഷിപ്പിക്കുവാൻ വീട്ടുകാർ നിർബന്ധിതാരായി തീരുകയും ചെയ്യുന്ന രീതിയായി വേണം അതിനെ കാണാൻ. അനന്തര സ്വത്തുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുമ്പോൾ അനന്തരവകാഷികളിൽ പ്രായം തികയാത്തവരുണ്ടാവുകയോ, സ്ഥലത്തില്ലത്തവരുടെ സംതൃപ്തി അറിയപ്പെടാതിരിക്കുകയോ, മൊത്തം ചെലവ് ഒരു വ്യക്തി വഹിക്കാതിരിക്കുകയോ ചെയ്യുന്ന രീതിയായും അതിനെ വിലയിരുത്താം. "മുസ്വീബത്തിന്റെ ദിവസങ്ങൾ ഖേദം പ്രകടിപ്പിക്കേണ്ട ദിവസങ്ങളാണ്. സന്തോഷിക്കേണ്ട ദിനങ്ങളല്ല. അതിനാൽ ആ ദിവസങ്ങളിൽ സല്കാരം സംഘടിപ്പിക്കൽ കറാഹത്താണ്.സാധുക്കൾക്ക് വേണ്ടിഭക്ഷണം തയ്യാറാക്കുകയാണെങ്കിൽ നല്ല സങ്കതിയുമാണ്". എന്ന ഖാളീഖാന്റെ പ്രസ്താവനയെയും മേൽ പറഞ്ഞ പ്രകാരം വിലയിരുത്തേണ്ടതാണ്. (മിർഖാത്ത്: 5/486)📚*

മരണദിവസം മുതൽ തുടർന്ന് ഏഴു ദിവസം മയ്യിത്തിന്റെ പേരിൽ ഭക്ഷണം വിതരണം ചെയ്യന്നത് പുണ്യ കർമ്മമായി സ്വഹാബിമാർ കണ്ടിരുന്നു.

👇🏻👇🏻

*📚സ്വഹാബിമാരുടെ ശിഷ്യ ഗണങ്ങളിൽ പ്രഗൽഭനായ ത്വാഊസ്(റ) നെ ഉദ്ദരിച്ച് ഇമാം അഹ്മദ്(റ) "സുഹ്ദ്" എന്ന ഗ്രന്ഥത്തിൽ പറയുന്നു:"നിശ്ചയം മരണപ്പെട്ടവർ ഏഴു ദിവസം ഖബ്റുകളിൽ പരീക്ഷിക്കപ്പെടും.അതിനാല അത്രേയും ദിവസം അവർക്ക് വേണ്ടി ഭക്ഷണം ദാനം ചെയ്യാൻ സ്വഹാബിമാർ ഇഷ്ടപ്പെട്ടിരുന്നു". (അൽഹാവീലിൽഫതാവാ : 2/270)📚*

*ഹാഫിള് അബൂനുഐം (റ) "ഹില്യത്തുൽഔലിയാഅ" (4/11) ലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ ആശയം മറ്റൊരു താബിഈ പ്രമുഖൻ ഉബൈദുബ്നു ഉമൈറി(റ) നെ ഉദ്ദരിച്ച് ഇബ്നു ജുറൈജ് (റ) "മുസ്വന്നഫ്"-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാഫിള് സൈനുദ്ദീൻ ഇബ്നു റജബ് (റ) മുജാഹിദ് (റ) നെ തൊട്ട് "അഹ് വാലുൽ ഖുബൂർ" എന്ന ഗ്രന്ഥത്തിലും ഇക്കാര്യം നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു ഹജറുൽ അസ്ഖലാനി (റ) യുടെ "അൽ മത്വാലിബുൽ അലിയ്യ" എന്ന ഗ്രന്ഥത്തിലും പ്രസ്തുത പരമാർശം കാണാം.*

എഴുപതോളം സ്വഹാബിമാരെ നേരിൽ കണ്ടവരാണ് മഹാനായ ത്വാഊസ്(റ). നബി(സ) യുടെ ജീവിത കാലത്ത് തന്നെ ജനിച്ചവരാണ് ഉബൈദുബ്നു ഉമർ(റ).അദ്ദേഹത്തെ സ്വഹാബിയാണെന്ന് പറഞ്ഞവരുമുണ്ട്. പ്രമുഖ സ്വാഹാബി വര്യൻ ഇബ്നു അബ്ബാസ്(റ) യുടെ ശിഷ്യൻ ഇക് രിമ(റ) യുടെ പ്രധാന ശിഷ്യഗണങ്ങളിൽ ഒരാളാണ് മുജാഹിദ്(റ).
ഇമാം അഹ്മദ്(റ), അബൂനുഐം(റ), ഇബ്നു റജബ് (റ) എന്നിവരിൽ നിന്ന് പ്രസ്തുത താബിഈ പണ്ഡിതൻമാരിലേക്ക് ചെന്നെത്തുന്ന നിവേദക പരമ്പര പ്രബലമാണെന്ന് ഹാഫിള് ജലാലുദ്ദീൻ സുയൂതി(റ) " അൽ ഹാവീലിൽ ഫതാവാ" (2/371) എന്നാ ഗ്രന്ഥത്തിൽ സലക്ഷ്യം പ്രതിപാദിച്ചിട്ടുണ്ട്.

*ഇമാം സുയൂതി(റ) എഴുതുന്നു:'സ്വഹാബിമാർ പ്രവർത്തിച്ചിരുന്നു' എന്ന താബിഉകളുടെ (സ്വഹാബത്തിന്റെ ശിഷ്യഗണങ്ങൾ) പ്രസ്താവനക്ക് രണ്ടു വിശദീകരണമാണുള്ളത്. നബി(സ) യുടെ ജീവിത കാലത്ത് അങ്ങനെ പതിവുണ്ടായിരുന്നുവെന്നും നബി(സ) അതറിയുകയും അനുവദിക്കുകയും ചെയ്തിരുന്നുവെന്നുമാണ് ഒന്ന്. സ്വാഹാബിമാർ അങ്ങനെ ചെയ്തിരുന്നു എന്നതാണ് രണ്ടാം വിശദീകരണം. ഇത് പ്രകാരം ആ വിഷയത്തിൽ സ്വഹാബിമാർ ഏകാഭിപ്രായക്കാരായിരുന്നുവെന്നാണ് പ്രസ്തുത പ്രസ്താവന വ്യക്തമാക്കുന്നതെന്ന് ഒരു പട്ടം പണ്ഡിത മഹത്തുക്കൾ അഭിപ്രായപ്പെടുന്നു. (അൽ ഹാവീ: 2/377)*
രണ്ടായാലും അത് പ്രമാണമായി സ്വീകരിക്കാമെന്ന് ഇമാം സുയൂതി(റ) തുടർന്ന് സമർത്ഥിക്കുന്നുണ്ട്.

*ഇമാം സുയൂതി(റ) തന്നെ പറയട്ടെ.
*📚ഏഴു ദിവസം മരിച്ചവരുടെ പേരില് അന്നദാനം നടത്തുകയെന്നസുന്നത്ത് മക്കയിലും മദീനയിലും ഈ സമയം വരെ നിലനിന്നുവന്ന ഒന്നാണെന്ന് എനിക്ക് വിവരം ലഭിച്ചിരിക്കുന്നു. സ്വഹാബത്തിന്റെ കാലം തൊട്ട് ഇന്നേവരെ പ്രസ്തുത ആചാരം ഉപേക്ഷിക്കപെട്ടിട്ടില്ലെന്നും പിൻഗാമികൾ മുൻഗാമികളെ പിന്തുടർന്ന് ചെയ്ത് വരുന്ന ആചാരമാണ് അതെന്നുമാണ് ഇത് കാണിക്കുന്നത്.(ഹാവി: 2/375)📚*

*മഹാനായ മുഹമ്മദുബ്നു ആബിദ്(റ) വിന്റെ ഫതാവയിൽ ഇപ്രകാരം കാണാം.ഒന്നിനോ രണ്ടിനോ മൂന്നിനോ ഇരുപതിണോ നാല്പതിനോ കൊല്ലത്തിലൊരിക്കലൊ മരണ വീട്ടുക്കാർ ഭക്ഷണം തയ്യാറാക്കി മയ്യിത്തിന്റെ പേരിൽ ദാനം ചെയ്യുന്ന സമ്പ്രദായം പഴയ കാലം മുതൽ നടന്നു വരുന്ന ഒന്നാണ്. പണ്ഡിതന്മാർ അതിൽ പങ്കെടുക്കാറുണ്ട്. ആരും അതിനെ വിമര്ഷിക്കാറില്ല. ഇതേക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്? പിതാവിന്റെ ഫതാവയെ ഉദ്ദരിച്ച് അദ്ദേഹം കൊടുത്ത മറുവടിയിതാണ്.
മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ ഒരുമിച്ച് കൂടുന്നവർക്ക് ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നത് നല്ല സംഗതിയാണ്. നിയ്യത്തനുസരിച്ചാണല്ലോ ഇതൊരു പ്രവർത്തിയും വിലയിരുത്തപ്പെടുന്നത്,അതൊരിക്കലും ബിദ്അത്തല്ല.ഇതേ ആശയം"ഇഫ്‌ളാത്തുൽ അന്വാർ" (പേ:386) ലും കാണാവുന്നതാണ്.

മരണ ദിവസം മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം തയ്യാറാക്കിക്കൊടുക്കുന്നതിനെ പറ്റി *ഇബ്നു ഹജർ(റ) എഴുതുന്നു: മരണ ദിവസം മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കൽ അയൽക്കാർക്കും അകന്ന ബന്ധുക്കൾക്കും സുന്നത്താണ്. "ജഅഫർ(റ) രക്ത സാക്ഷിയായപ്പോൾ അദ്ദേഹത്തിൻറെ വീട്ടുകാർക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കാൻ നബി(സ) സ്വഹാബത്തിനു നിർദ്ദേശം നൽകിയ ഹദീസാണ് ഇതിനു പ്രമാണം. ഭക്ഷണമുണ്ടാക്കുന്നതിൽ നിന്ന് അവരെ ജോലിയാക്കിക്കളയുന്ന കാര്യം അവർക്ക് വന്നിരിക്കുന്നുവെന്ന് നബി(സ) അതിനുകാരണം പറയുകയും ചെയ്തു. ലജ്ജ നിമിത്തമോ പൊറുതികേട്‌ കാരണമോ അവർ ഭക്ഷണം കഴിക്കാതിരിക്കാൻ സാധ്യതയുള്ളതിനാൽ ഭക്ഷണം കഴിക്കുവാൻ അവരെ നിർബന്ധിക്കൽ സുന്നത്താണ്. (തുഹ്ഫ : 3/207)*

*ചുരുക്കത്തിൽ മരപ്പെട്ടവരുടെ പരലോക രക്ഷക്കു വേണ്ടി ഖുർആൻ, ദിക്ർ, മൗലീദ്, തുടങ്ങിയ പ്രതിഫലാർഹമായവ ഓതി മയ്യിത്തിന്റെ പേരിൽ ഹദ് യ ചെയ്ത് പ്രാർത്ഥിക്കുകയും അവരുടെ പേരിൽ അന്നദാനം നടത്തുകയും ചെയ്യുന്ന ചടങ്ങാണ് മുസ്ലിംകളുടെ അടിയന്തിരം.മരണപ്പെട്ടവർക്ക് പ്രാർത്ഥിക്കുവാനും അവരുടെ പേരിൽ ദാനധർമ്മംചെയ്യാനും വിശുദ്ദ ഇസ്ലാം നിർദ്ദേശിച്ചിട്ടുള്ളതുമാണ്.ഈ ഉദ്ദേശത്തോടെയുള്ള ഇത്തരം ചടങ്ങുകൾ അനിസ്ളാമികമാണെന്നോ ബിദ്അതാണെന്നോ ലോകത്തു വഹാബികളല്ലെതെ വേറെയാരും പറഞ്ഞിട്ടില്ല.*

🔺🔺🔺🔺🔺🔺🔺🔺🔺🔺

No comments:

Post a Comment

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...