26/10/2017

നേർച്ചയുടെ കർമ്മ ശാസ്ത്രം..


നേര്‍ച്ച എന്ന പദത്തിന്റെ അറബി ശബ്ദം നദ്‌റ് എന്നാണ്. വാഗ്ദാനം ചെയ്യുക എന്നാണ് ഇതിന്റെ ഭാഷാര്‍ത്ഥം. നിര്‍ബന്ധമല്ലാത്ത ഒരു പുണ്യം കര്‍മം ചെയ്യാന്‍ സ്വയം ബാധ്യത ഏല്‍ക്കുക എന്നതാണ് സാങ്കേതികാര്‍ത്ഥം. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ നാലു പ്രമാണങ്ങള്‍കൊണ്ടും നേര്‍ച്ച സുന്നത്താണെന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. എന്നാല്‍, പദമുച്ചരിച്ചതുകൊണ്ടു മാത്രമേ ഇത് ബാധ്യതയാവുകയുള്ളൂ; കരുതിയതുകൊണ്ട് മാത്രമാവുകയില്ല. എന്നാലും, പുണ്യകര്‍മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കരുതിയാല്‍തന്നെ ആ കരുത്ത് നടപ്പാക്കല്‍ ബലപ്പെട്ട സുന്നത്താണ്. നല്ല കാര്യങ്ങള്‍ കരുതി അത് പ്രവര്‍ത്തിക്കാത്തവരെക്കുറിച്ച് ശര്‍ഇല്‍ കടുത്ത ആക്ഷേപം വന്നിട്ടുണ്ട്. കരുതലോടുകൂടെയുള്ള എഴുത്തുകൊണ്ടും സംസാര ശേഷിയില്ലാത്തവന്റെ ആംഗ്യംകൊണ്ടും നേര്‍ച്ച സംഭവിക്കും.പ്രായപൂര്‍ത്തിയും ബുദ്ധിയും വിവേകവുമുള്ള മുസ്‌ലിംകളില്‍ നിന്നേ നേര്‍ച്ച സാധുവാകൂ. കുട്ടികള്‍, ഭ്രാന്തന്‍, അമുസ്‌ലിം, വിഡ്ഢി എന്നിവരുടെ നേര്‍ച്ച അസാധുവാണ്. സുന്നത്തോ ഫര്‍ള് കിഫായ (സാമൂഹിക ബാധ്യത) യോ ആയ ഏതു കാര്യവും നേര്‍ച്ചയാക്കാം. നേര്‍ച്ചയാക്കലോടുകൂടി അക്കാര്യം നിര്‍ബന്ധബാധ്യതയായി. പ്രവര്‍ത്തിച്ചാല്‍ ഫര്‍ളിന്റെ പ്രതിഫലവും ഉപേക്ഷിച്ചാല്‍ കുറ്റവും ലഭിക്കും. നിഷിദ്ധമോ കറാഹത്തോ അനുവദനീയമോ ആയ കാര്യങ്ങള്‍ നേര്‍ച്ചയാക്കല്‍ സാധുവല്ല. ഫര്‍ള് ഐന്‍ (വ്യക്തിപരമായ നിര്‍ബന്ധം) ആയ കാര്യം നേര്‍ച്ചയാക്കലും സ്വഹീഹല്ല. കാരണം, അത് ആദ്യമേ ഇസ്‌ലാം നിര്‍ബന്ധമാക്കിയതാണ്. പിന്നെ, നേര്‍ച്ചകൊണ്ട് നിര്‍ബന്ധമാവുകയെന്നതിന് അര്‍ത്ഥമില്ല (ഇആനത്ത്: 2/351).നേര്‍ച്ച രണ്ടുവിധമാണ്. ഒന്ന്: സംഭവിക്കാന്‍ ആഗ്രഹമുള്ള ഒരു കാര്യത്തിനോട് ബന്ധപ്പെടുത്തിക്കൊണ്ടുള്ള നേര്‍ച്ച. ഇത് കറാഹത്താണ്. തര്‍ക്ക സമയത്താണ് സാധാരണ ഈ നേര്‍ച്ച സംഭവിക്കുന്നത് എന്നതുകൊണ്ട് ലജാജിന്റെ നേര്‍ച്ച എന്നാണ് ഇത് അറിയപ്പെടുന്നത്. ഉദാഹരണം: ഒരാള്‍, ഞാന്‍ റഫീഖിനോട് സംസാരിച്ചാല്‍ അല്ലാഹുവിനുവേണ്ടി നോമ്പനുഷ്ഠിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് എന്നു പറയല്‍.  റഫീഖിനോട് സംസാരിക്കുകയെന്നത് സംഭവിക്കരുതെന്നാണ് പറയുന്ന ആളുടെ ആഗ്രഹം.ഇത്തരം കറാഹത്തിന്റെ ഇനത്തില്‍പെട്ട നേര്‍ച്ചയില്‍ ബന്ധിപ്പിക്കപ്പെട്ട കാര്യമുണ്ടായാല്‍ (റഫീഖിനോട് സംസാരിച്ചാല്‍) നേര്‍ച്ചയില്‍ പറഞ്ഞ നോമ്പനുഷ്ഠിക്കലോ സത്യത്തിന്റെ പ്രയശ്ചിത്തമോ നിര്‍ബന്ധമാകും (തുഹ്ഫ: 10/69). മുഅ്മിനായ അടിമയെ മോചിപ്പിക്കുകയോ, പ്രായശ്ചിത്തം നല്‍കുന്നവന്റെ നാട്ടിലെ മുഖ്യാഹാരത്തില്‍നിന്ന് പത്തു സാധുക്കള്‍ക്ക് ഓരോ മുദ്ദ് (600 ഗ്രാം) വീതം നല്‍കുകയോ പത്തു മിസ്‌കീന്‍മാര്‍ക്ക് വസ്ത്രം നല്‍കുകയോ ചെയ്യലാണ് പ്രായശ്ചിത്തം. ഈ വിവരിച്ച മൂന്നുകാര്യങ്ങളും ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ മൂന്നു നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ് (തുഹ്ഫ: 10/18).രണ്ട്: തബര്‍റുകിന്റെ നേര്‍ച്ച. ഇതു സുന്നത്താണ്. നിരുപാധിക വാക്കുകള്‍കൊണ്ടും, ഉപാധിസഹിതമുള്ള വാക്കുകള്‍കൊണ്ടും ഈ നേര്‍ച്ച പരിഗണിക്കപ്പെടും. സംഭവിച്ചുകിട്ടല്‍ വളരെ ആഗ്രഹമുള്ള ഒരു കാര്യത്തിനോട് ബന്ധിപ്പിക്കലാണ് ഇവിടത്തെ ഉപാധി (ശര്‍വാനി: 10/71).മറ്റൊന്നിനോടും ബന്ധിപ്പിക്കാതെ ഒരു പുണ്യകര്‍മം നിര്‍ബന്ധമാക്കിത്തീര്‍ക്കലാണ് നിരുപാധിക നേര്‍ച്ച. വിത്ര്‍ നിസ്‌കരിക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കി, നോമ്പ് അനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കി പോലെയുള്ള പദങ്ങള്‍ നിരുപാധിക നേര്‍ച്ചയുടെ ഉദാഹരണങ്ങളാണ്. റക്അത്തിന്റെ എണ്ണം നിര്‍ണയിക്കാതെ നിസ്‌കാരം നേര്‍ച്ചയാക്കിയാല്‍ രണ്ടു റക്അത്താണ് നിര്‍ബന്ധമാവുക. ഇന്ന വ്യാഴം എന്ന് നിജപ്പെടുത്താതെ വ്യായാഴ്ച നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ ഏതെങ്കിലും ഒരു വ്യായാഴ്ച നോമ്പ് പിടിച്ചാല്‍ മതി.നിശ്ചിത ദിവസം നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ ആ ദിവസത്തിനു മുമ്പു അനുഷ്ഠിച്ചാല്‍ മതിയാവുകയില്ല. അഥവാ, അനുഷ്ഠിച്ചാല്‍ അവന്‍ കുറ്റക്കാരനായിത്തീരുകയും ചെയ്യും. കാരണം കൂടാതെ നോമ്പ് പിന്തിക്കലും അനുവദനീയമല്ല. പിന്തിച്ചാല്‍ ഖളാആയി സാധുവാകും. വാചകം മൊഴിയുന്നതോടെത്തന്നെ നിരുപാധിക  നേര്‍ച്ചയുടെ (ഒരു കാര്യത്തോടും ബന്ധപ്പെടുത്താത്തത്) സമയം പ്രവേശിക്കുന്നതാണ് (നിഹായ: 8/222, ശര്‍വാനി: 10/75).ഒരു സ്ത്രീ തുടര്‍ച്ചയായി 15 ദിവസം നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കി. പക്ഷെ, രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ആര്‍ത്തവമുണ്ടായി. എങ്കില്‍ ശുദ്ധിയായതിനു ശേഷം ബാക്കിയുള്ള ദിവസങ്ങള്‍ക്കൂടി നോറ്റ് എണ്ണം പൂര്‍ത്തിയാക്കിയാല്‍ മതി. ആര്‍ത്തവം കൊണ്ട് തുടര്‍ച്ച മുറിയുന്നതല്ല. അതേസമയം, രോഗം, യാത്ര എന്നിവകൊണ്ട് തുടര്‍ച്ച പാലിക്കാന്‍ പറ്റാതെ വന്നാല്‍ തുടര്‍ച്ച മുറിയുന്നതും ശേഷം തുടര്‍ച്ചയായിത്തന്നെ  പതിനഞ്ചുദിവസം രണ്ടാമതു തുടങ്ങി പൂര്‍ത്തിയാക്കേണ്ടതുമാണ് (തുഹ്ഫ: 10/83, ശര്‍വാനി സഹിതം).ഒരു സ്ത്രീ ഒരു  നിശ്ചിത ദിവസം നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കി. (ഉദാ: മുഹര്‍റം: 10) പക്ഷെ, പ്രസ്തുത ദിവസം അവള്‍ ആര്‍ത്തവ കാരിയായി. എന്നാല്‍, ആ നോമ്പ് ഒഴിവായി. അഥവാ, ഇനി അത് ഖളാ വീട്ടേണ്ടതില്ല. എന്നാല്‍, ആ ദിവസം രോഗ ബാധിതയായതുമൂലമാണ് നോമ്പനുഷ്ഠിക്കാന്‍ കഴിയാതെ വന്നതെങ്കില്‍ മറ്റൊരു ദിവസം ഖളാ വീട്ടണം. ഇക്കാര്യം ഇബ്‌നു ഹജര്‍ തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗ ദിവസം നോമ്പ് സാധുവാണെന്നതും ആര്‍ത്തവ ദിവസം നോമ്പ് സാധുവല്ലെന്നതുമാണ് ഇത് രണ്ടും തമ്മിലുള്ള വിത്യാസം (തുഹ്ഫ: 10/82).ശുഹദാഅ്, ഔലിയാഅ് തുടങ്ങിയ മഹത്തുക്കളുടെ മഖ്ബറകളിലേക്കു നേര്‍ച്ചയാക്കപ്പെട്ടതു അവിടെ പതിവായി നടന്നുവരുന്ന കീഴ്‌വഴക്കമനുസരിച്ചു പ്രവര്‍ത്തിക്കണം. ഒരു പതിവും ഇല്ലെങ്കില്‍ മുസ്‌ലിംകളുടെ നന്മയുടെ കാര്യത്തില്‍ ചെലവഴിക്കണം. നേര്‍ച്ച സമര്‍പ്പിച്ചയാളുടെ ഉദ്ദേശ്യം വ്യക്തമായി അറിയപ്പെട്ടിട്ടില്ലായെങ്കിലാണീ പറഞ്ഞത് (ഫതാവല്‍ കുബ്‌റ: 4/268).ഈ ആടിനെ ഞാന്‍ നേര്‍ച്ചയാക്കി എന്നു പറഞ്ഞ്,  നേര്‍ച്ച ഒരു പ്രത്യേക ആടിനോട് ബന്ധിപ്പിച്ചാല്‍  അതിനെത്തന്നെ നേര്‍ച്ച വസ്തുവായി കൊടുക്കേണ്ടി വരും. പകരം മറ്റൊന്നും നല്‍കാവുന്നതല്ല. എന്നാല്‍, തന്റെ വീഴ്ച കൂടാതെ ആട് നശിച്ചാല്‍ അയാള്‍ ഉത്തരവാദിയല്ല. മറ്റൊന്നും പകരം നല്‍കേണ്ടതുമില്ല. എന്നാല്‍, ബദ്‌രീങ്ങളുടെ ആണ്ടിലേക്കോ മറ്റോ ഒരു ആടിനെ അല്ലെങ്കില്‍ ഒരു കോഴിയെ നേര്‍ച്ചയാക്കുകയും പിന്നീട് ഒരു മൃഗത്തെ നിജപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അത് നശിച്ചാല്‍ ഉത്തരവാദിത്തം ഒഴിവാകില്ല. മറ്റൊന്ന് പകരം വെക്കണം. മരണപ്പെട്ടവരുടെ പേരിലോ അവരുടെ മഖ്ബറകളിലേക്കോ സ്വദഖ ചെയ്യാന്‍ നേര്‍ച്ചയാക്കിയാല്‍ പതിവ് സമ്പ്രദായമാണ് പരിഗണിക്കേണ്ടത്. രിഫാഈ ശൈഖ്, സുലൈമാന്‍ നബി തുടങ്ങിയവരുടെ പേരില്‍ കോഴിയോ മറ്റോ നേര്‍ച്ചയാക്കുകയും നേര്‍ച്ച നേര്‍ന്നവന്‍ വല്ലവരെയും വിളിച്ച് ദുആ ചെയ്യിപ്പിക്കുകയും അനന്തരം അവരോടൊപ്പം നേര്‍ച്ച നേര്‍ന്നയാളും വീട്ടുകാരും ഭക്ഷിക്കുന്നതാണ് ഇന്ന് നമ്മുടെ നാട്ടിലെ പതിവ്. ഈ വഴക്കമാണ് സ്വീകരിക്കേണ്ടത് (തുഹ്ഫ: 10/100 നോക്കുക). ഉപാധി വെച്ചുള്ള നേര്‍ച്ചയില്‍ ഉദ്ദിഷ്ടകാര്യം സാധിക്കുമ്പോള്‍ മാത്രം നേര്‍ച്ച വീട്ടിയാല്‍ മതി (തുഹ്ഫ: 10/74). രോഗം സുഖപ്പെട്ടാല്‍ പിന്നെ പിന്തിപ്പിക്കാവുന്നതല്ല. വേഗത്തില്‍ നേര്‍ച്ച വീട്ടല്‍ നിര്‍ബന്ധമാണ്. ഒരു നിശ്ചിത വ്യക്തിക്ക് നേര്‍ച്ചയാക്കുകയും അവന്‍ ആവശ്യപ്പെടുകയും ചെയ്താലാണിത്. അല്ലെങ്കില്‍ വേഗത്തിലാവല്‍ നിര്‍ബന്ധമില്ല (നിഹായ: 8/221, ശര്‍വാനി: 10/74).നിരുപോധികം, സോപാധികം എന്നീ രണ്ടു തരം നേര്‍ച്ചയിലും നേര്‍ച്ചയാക്കപ്പെട്ട വ്യക്തി അത് സ്വീകരിക്കലും കൈപറ്റലും നിര്‍ബന്ധമില്ല. എങ്കിലും അദ്ദേഹം അത് നിരസിക്കാതിരിക്കല്‍ നിര്‍ബന്ധമാണ് (ഫത്ഹുല്‍ മുഈന്‍: 225).ഒരാള്‍ തനിക്കുണ്ടായ കുഞ്ഞിന് സുന്നത്തായ (മുഹമ്മദ്, അബ്ദുല്ല, അഹ്മദ് പോലെ) പേരിടണമെന്ന് നേര്‍ച്ചയാക്കിയാല്‍ ആ നേര്‍ച്ച സാധുവാകുന്നതും ആ പേര്തന്നെ കുഞ്ഞിന് നല്‍കേണ്ടതുമാണ് (ഹാശിയത്തുന്നിഹായ: 8/221, ശര്‍വാനി: 10/71). പുണ്യാത്മാക്കളുടെ ഖബറിന്മേല്‍ വസ്ത്രം കൊണ്ടുപോയി വെക്കുകയും ബറക്കത്തെടുക്കുകയും ചെയ്യുന്ന ജാറം മൂടല്‍ പുണ്യകര്‍മമാണ്. ജാറം മൂടലിന്റെ ഉദ്ദേശ്യങ്ങളിലൊന്ന് പ്രസ്തുത വസ്ത്രം സ്വദഖ ചെയ്യലാണ്. ഇതു സുന്നത്താണ്. ജാറം മൂടാന്‍ നേര്‍ച്ചയാക്കാവുന്നതും  നേര്‍ച്ചയാക്കിയാല്‍ അത് ചെയ്യല്‍ നിര്‍ബന്ധവുമാണ് (റൂഹുല്‍ ബയാന്‍: 3/400, ഫതാവാ സുയൂഥി: 2/31 കാണുക)

എന്താണ് മൗലിദ് ?

മൌലിദ് എന്നാല്‍ എന്ത്?മൌലിദ്’ ഇത് അറബി പദമാണ്. ഭാഷയില്‍ ജന്മ സമയം, ജന്മ ദിവസം മുതലായ അര്‍ഥങ്ങളുണ്ട്. മുസ്ലിംകളുടെ സാങ്കേതിക പ്രയോഗത്തില്‍ ഇതാണ്. ‘അല്ലാഹുവിന്റെ അനു ഗ്രഹവും സാമീപ്യവും നേടിയ മഹ്ത്മാക്കളെ സ്നേഹാദരവോടെ സ്മരിച്ചു അവരുടെ സംഭവബഹുലവും സദാചാര സംപുഷ്ടവുമായ ജീവിതത്തിന്റെ സ്തുതി കീര്‍ത്തന ങ്ങള്‍ പദ്യമോ ഗദ്യമോ പദ്യഗദ്യ സമ്മിശ്രമോ ആയി അവതരിപ്പിക്കുക.’ ഇതാണ് സുന്നി കള്‍ പറയുന്ന മൌലിദ്.മൌലിദും മൌലിദാഘോഷവൂം രണ്ടാണ്. മഹാത്മാക്കളുടെ ജന്മത്തില്‍ ആഘോഷം പ്രക ടിപ്പിക്കല്‍ മൌലിദാഘോഷമാണ്. രണ്ടിനും ഖുര്‍ആനിലും സുന്നത്തിലും തെളിവുണ്ട്. ലോക മുസ്ലികള്‍ ഒന്നടങ്കം അംഗീകരിച്ച ഇത് ചില ഉല്‍പതിഷ്ണുക്കള്‍ അംഗീകരി ച്ചാലും ഇല്ലങ്കിലും നമുക്ക് വിപുലമായി ആഘോഷിക്കാം.തെളിവുകള്‍:പരിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി മഹാത്മാക്കളെ സ്മരിക്കാനും അവരുടെ സ് തുതി കീര്‍ത്തനങ്ങള്‍ ലോകത്തെ അറിയിക്കാനും അല്ലാഹു നിര്‍ദ്ധേശിച്ചതായി കാണാം. ‘ഖുര്‍ആനിലൂടെ ഇസ്മാഈലി(അ)നെ നിങ്ങള്‍ സ്മരിക്കുക.’ ഖുര്‍ആനിലൂടെ ഇദ്രീസി (അ)നെ നിങ്ങള്‍ സ്മരിക്കുക. നമ്മുടെ ദാസനായ ദാവൂദി(അ)നെ നിങ്ങള്‍ സ്മരിക്കുക. ഖുര്‍ആനിലൂടെ മര്‍യമി(അ)നെ നിങ്ങള്‍ സ്മരിക്കുക തുടങ്ങിയ വാക്യങ്ങള്‍ക്ക് ശേഷം ആ മഹാത്മാക്കളുടെ പരിശുദ്ധ ജീവചരിത്രം ലോകത്തിന്റെ മുമ്പില്‍ അഷ്ടാഹു വരക്കു കയും അവര്‍ അര്‍ഹിക്കുന്ന വിധത്തില്‍ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. മഹാനായ യൂസുഫ് നബി(അ) ചെറുപ്പത്തില്‍ സ്വപ്നം കണ്ടത് മുതല്‍ മരണ സമയത്ത് എന്റെ നാഥാ ! എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടുകാരനാക്കുകയും ചെയ്യേണമേ ! എന്ന് പ്രാര്‍ഥിച്ചത് വരെ ഖുര്‍ആനിലുണ്ട്. നബി(സ്വ)യുടെ സ്തുതി കീര്‍ ത്തനങ്ങള്‍ പറയുന്ന വളരെയധികം സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. മുന്‍വിധിയില്ലാതെ ഖുര്‍ആന്‍ പരിശോധിക്കുമ്പോള്‍ പല മഹാത്മാക്കളുടെയും പ്രകീര്‍ത്തനങ്ങള്‍ അതില്‍ കാണാം.ഈ ആദരിക്കല്‍ ഇസ്ലാമികമായി തെറ്റാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. നമ്മെ ക്കാള്‍ പ്രായാധിക്യം മാത്രമുള്ളവരെ ബഹുമാനിക്കാത്തവന്‍ നമ്മില്‍ പെട്ടവനല്ലന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. എങ്കില്‍ മതവിജ്ഞാനവും സദാചാരവും ഒത്തിണങ്ങിയ പാപ രഹിതരായ, ഒരു കറാഹത്തു പോലും അറിഞ്ഞുകൊണ്ട് ചെയ്യാത്ത മഹാത്മാക്കളെ ആദ രിക്കുന്നത് എത്രമാത്രം അനിവാര്യമാകും. പരിശുദ്ധരായ മലകുകളോട് ആദമി(അ)നെ ബഹുമാനിച്ച് സുജൂദ് ചെയ്യാന്‍ അല്ലാഹു കല്‍പ്പിച്ചതും വിസമ്മതിച്ച ഇബ്ലീസിനെ ഞാന്‍ ബഹുമാനിച്ച ആദമിന്(അ) നീ സാഷ്ടാഗം ചെയ്യാതിരിക്കാന്‍ കാരണമെന്തെന്ന് ചോദിച്ചു അനശ്വര ശാപത്തിന് വിധേയനും സ്ഥാന ഭ്രഷ്ടനുമാക്കി അല്ലാഹു ഓടിച്ചതും മഹാത്മാക്കളെ ബഹുമാനിക്കണമെന്ന് പഠിപ്പിക്കുന്നു. അല്ലാഹുവിന്റെ അടയാളങ്ങളെ ആദരിക്കുന്നത് ഹൃദയത്തില്‍ തഖ്വ (ഇലാഹീഭക്തി) ഉണ്ടെന്നതിന് തെളിവാണന്ന് ഖുര്‍ ആനില്‍ അല്ലാഹു പറഞ്ഞു. അമ്പിയാഉം ഔലിയാഉം സജ്ജനങ്ങളും അള്ളാഹുവിന്റെ അടയാളങ്ങള്‍ തന്നെയാണ്. ‘നിങ്ങള്‍ നബിയെക്കാള്‍ ഉച്ചത്തില്‍ ശബ്ദിക്കുകയോ, നബിയോട് ഉറക്കെ സംസാരിക്കുകയോ അരുത്. നിങ്ങള്‍ അറിയാതെ നിങ്ങളുടെ സല്‍ക ര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോകും’ ഈ ആയതില്‍ നിന്നും നാം നബിയെ എത്രമാത്രം ആദരിക്കണമെന്ന് മനസ്സിലാക്കാം.ചുരുക്കത്തില്‍ മൌലിദിന്റെ ഉദ്ധേശ്യം മഹാത്മാക്കളെ സ്മരിക്കുക, ബഹുമാനിക്കുക, കീ ര്‍ത്തിപ്പെടുത്തുക, അവരുടെ പ്രീതി ആഗ്രഹിക്കുക, ഇതു മുഖേന അല്ലാഹുവിന്റെ പ്രീതി നേടുക. ഇതൊന്നും തെറ്റാണന്ന് പറയാന്‍ ദീനില്‍ ഒരു തെളവുമില്ല.‘നിശ്ചയം അല്ലാഹുവും തന്റെ മലകുകളും നബി(സ്വ)യുടെ മേല്‍ ‘സ്വലാത്ത്’ ചൊ ല്ലുന്നു. സത്യ വിശ്വാസികളെ, നിങ്ങളും നബി(സ്വ)യുടെ മേല്‍ സ്വലാത്ത്’ ചൊല്ലുക’ യെന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ വ്യാഖ്യാനമായി ഇമാം ബുഖാരി(റ) അബുല്‍ ആലിയ ത്തി(റ)ന്റെ റിപോര്‍ട്ട് ഉദ്ധരിക്കുന്നു. ‘അല്ലാഹു നബിയുടെ മേല്‍ സ്വലാത്ത്’ ചൊല്ലുന്നു വെന്നതിന്റെ സാരം മലകുകളുടെ സമീപത്തുവെച്ച് നബിയുടെ മാഹാത്മ്യങ്ങള്‍ അല്ലാഹു എടുത്തുദ്ധരിക്കുന്നു വെന്നാണ്’ (ബുഖാരി). സത്യവിശ്വാസികളോടും ഇതേകാര്യം ചെയ്യാനാണ് അല്ലാഹു ആജ്ഞാപ്പിക്കുന്നത്. ‘അല്ലാഹുവും മലകുകളും നബി(സ്വ)യുടെ മഹാത്മ്യങ്ങള്‍ വിവരിക്കുന്നതിലും ഗുണമഹിമകള്‍ വര്‍ണ്ണിക്കുന്നതിലും പ്രത്യേക തല്‍പ രരാണ്.’ എന്ന് ഇമാം ബൈളാവി(റ) വ്യാഖ്യാനിക്കുന്നു. അത്കൊണ്ട് നബിയുടെ മാഹാ ത്മ്യങ്ങള്‍ ലോകര്‍ക്ക് വിവരിച്ചു കൊടുക്കാനും നബിയുടെ ഗുണമഹിമകള്‍ അവതരി പ്പിക്കാനും വിശ്വാസികളായ നാം ബാധ്യസ്ഥരാണെന്ന് വ്യക്തമാകുന്നു.മൌലിദ് എന്താണന്നും അതിനുള്ള തെളിവും നാം ഇതില്‍ കാണുന്നു. എന്നാല്‍ ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അഥവാ നാം മൌലിദിന് തെളിവുദ്ധരിച്ചാല്‍ ഇതി ലെവിടെ ആഘോഷത്തിന് തെളിവെന്നും, ആഘോഷത്തിന് തെളിവുദ്ധരിച്ചാല്‍ ഇതിലെ വിടെ മൌലിദെന്നും ചോദിച്ച് സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നവരുടെ കുതന്ത്രമാണത്.ഡെന്‍മാര്‍ക്കിലെ ജീല്ലാന്റ് പോസ്റ്റണ്‍ എന്ന ക്ഷുദ്രപത്രത്തിനും കാര്‍ട്ടൂണിസ്റ്റിനും മറ്റ് പ ലര്‍ക്കും ഏണി വെച്ചുകൊടുത്തവര്‍ പ്രവാചകന്‍ വെറും സാധാരണ മനുഷ്യനാണെ ന്നും ഞാനും മക്കത്തെ മുഹമ്മദും ഒരുപോലെയാണെന്നും എഴുതുകയും പ്രസംഗിക്കു കയും ചെയ്തവരാണെന്നതില്‍ സംശയമില്ല.ചില ഉദാഹരണങ്ങള്‍ കാണുക: “പ്രവാചകന്മാര്‍ക്ക് മരിക്കാമെങ്കില്‍, അവരുടെ മൃതദേഹങ്ങള്‍ മണ്ണില്‍ മറമാടുകയും ചെയ്യാമെങ്കില്‍ പിന്നെ ആ ജഡങ്ങള്‍ മണ്ണില്‍ ചേരാതെയിരിക്കുന്നതില്‍ എന്തെങ്കിലും പ്രത്യേക ഗുണുമുണ്ടെന്ന് തോന്നുന്നില്ല. മൃതശരീരം വെ ളിയിലിരുന്ന് ജീര്‍ണിച്ച് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് ബുദ്ധിമുട്ടണ്ടാവാതിരിക്കാനാണല്ലോ മറമാടപ്പെടുന്നത്. അതായത് ജീവിച്ചിരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ മൃതദേഹം ജീര്‍ണിക്കുന്നതിന് സൌകര്യം ചെയ്യുകയാണ് മറമാടലിന്റെ ഉദ്ദേശ്യം. പ്രവാചകന്റെ ശരീരം ജീര്‍ണിക്കുകയില്ലെങ്കില്‍ അവ മറമാടേണ്ട ആവശ്യമെന്താണ്? പുറത്ത് തന്നെ സൂക്ഷിച്ചാല്‍ പോരേ?” (പ്രബോധനം 1987 ജനു).“മുഹമ്മദ് നബി(സ്വ) അബ്ദുല്ല എന്ന പുരുഷന്റേയും ആമിന എന്ന സ്ത്രീയുടെയും മ കനായിട്ടാണ് ജനിച്ചത്. (അബ്ദുല്ല പുരുഷനും ആമിന സ്ത്രീയുമാണെന്ന് ‘ഇസ്ലാമിക പ്രസ്ഥാനം’(?) കണ്ടെത്തിയിരിക്കുന്നു.) സാധാരണ മനുഷ്യരെപ്പോലെ തന്നെയാണ് അ ദ്ദേഹവും ജനിച്ചത്. വളര്‍ന്ന് വലുതായതും അങ്ങനെ തന്നെ. മുന്‍ പ്രവാചകന്മാരെപ്പോലെ അദ്ദേഹവും പ്രവാചകനായി നിയോഗിക്കപ്പെട്ടു. അല്ലാഹുവിന്റെ അവധിയെത്തി യപ്പോള്‍ സാധാരണ മനുഷ്യര്‍ മരണപ്പെടുന്നത് പോലെ അദ്ദേഹവും മരണപ്പെട്ടു. ഇ തൊക്കെ അവിതര്‍ക്കിതമായ ചരിത്ര യാഥാര്‍ഥ്യങ്ങളാണ്.” (പ്രബോധനം 1981 ഡിസം.).മേല്‍വിലാസം ഇസ്ലാമിന്റേതാകുമ്പോള്‍ ഇസ്ലാമിന്റെ പ്രവാചകനെ എങ്ങനെയും ഇ കഴ്ത്താമെന്നുണ്ടോ? പ്രവാചകനിന്ദ കുറ്റകരമാകുന്നത് ഡെന്‍മാര്‍ക്കില്‍ നിന്നോ യൂറോപ്പില്‍ നിന്നോ അത് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മാത്രമാണോ? ജമാഅത്തെ ഇസ്ലാമി നടത്തിയതിനേക്കാള്‍ നിന്ദ്യമാണോ ഡെന്‍മാര്‍ക്കിലെ ജീല്ലാന്റ് പോസ്റ്റന്‍ പത്രം നടത്തി യ പ്രവാചകനിന്ദ?പ്രവാചകന്‍ മുഹമ്മദ്(സ്വ)ന്റെ തിരു മേനി ദ്രവിക്കുമെന്നും ദുഷിക്കുമെന്നും ജല്‍പിക്കുന്നത്, അത് മറമാടപ്പെടാതിരുന്നാല്‍ ജീവിച്ചിരിക്കുന്നവര്‍ ദുര്‍ഗന്ധം കൊണ്ട് ബുദ്ധിമുട്ടിപ്പോവുമെന്ന് പറയുന്നത്, ജീര്‍ണിക്കാത്ത സാഹചര്യത്തില്‍ മറമാടുന്നതിന്റെ യുക്തി ചോദ്യം ചെയ്യുന്നത്, എല്ലാം തികഞ്ഞ പ്രവാചകനിന്ദയാണ്. ഒരിക്കലും മാപ്പര്‍ഹിക്കാത്തതാണ്.പ്രവാചക ശരീരങ്ങള്‍ ഭൂമിക്ക് അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെന്നും അവ ഭൂമിയില്‍ ദ്ര വിക്കുകയില്ലെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്). മൂസാനബി ഖബ്റില്‍ നി സ്കരിക്കുന്നത് കണ്ടതായും ഹദീസിലുണ്ട്. മരണപ്പെട്ടു പോയ പ്രവാചകന്മാര്‍ക്ക് ഇമാമായി ആകാശലോകത്ത് വച്ച് നബി(സ്വ) നിസ്കരിച്ചതായും വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ജീര്‍ണിച്ച ശരീരങ്ങളോടെയായിരിക്കുമോ ഇതെല്ലാം? എന്തിനും ഏതിനും ‘ഹതു നമ്മളാ’ എന്ന് പറയാനും എഴുതാനും മുന്നോട്ട് വരുന്നവര്‍ പ്രതികരിക്കാതെ പറ്റില്ല. മൌനം ചിലപ്പോഴെങ്കിലും അലങ്കാരമല്ല, അറപ്പാണ് ഉളവാക്കുക. നബിവചനങ്ങളെക്കൂടിയാണ് ഇക്കൂട്ടര്‍ ധിക്കരിച്ചിരിക്കുന്നത്.ഇന്നവര്‍ ‘പ്രവാചകനെ അറിയുക’യെന്ന പേരിന്‍ കാമ്പയിന്‍ നടത്താന്‍ തയാറായതില്‍ നമുക്ക് അല്ലാഹുവിന് നന്ദി പറയാം. നമ്മുടെ മുത്ത് മുഹമ്മദ് നബി(സ്വ)യെ എല്ലാ കോണിലും വെച്ച് എല്ലാവരും പുകഴ്ത്തിപ്പറയുന്നതില്‍ നമുക്ക് സന്തോഷിക്കാം. തിരുനബി (സ്വ)യുടെ സുന്നത്ത് ജീവതത്തില്‍ പകര്‍ത്തി ജീവിക്കാന്‍ നാം തയാറാവുക. തിരുചര്യയുടെ പ്രസക്തി എല്ലാവര്‍ക്കും ബോധ്യപ്പെടുത്താന്‍ നാം കൂടുതല്‍ ശ്രദ്ധ കാണിക്കുകയും വേണം

നേർച്ച

നേര്‍ച്ച

നിര്‍ബന്ധമില്ലാത്ത ഒരു ആരാധനയെ ബാധ്യതയാക്കുന്നതിന് സാങ്കേതികമായി നേര്‍ച്ച എന്നു പറയുന്നു. ഇത് അല്ലാഹുവിനുള്ള ആരാധനയാണ്. നേര്‍ച്ചയില്‍ പ്രവാചകന്മാ രെയോ മഹാത്മാക്കളെയോ വസീലയാക്കി അവര്‍ മുഖേന നേര്‍ച്ച നേരുന്നതിനും വിരോധമില്ല. മുഹ്യിദ്ദീന്‍ ശൈഖിന് നേര്‍ച്ചയാക്കിയെന്ന് പറയുന്നത് തെറ്റാകുന്നില്ല. സ്വദഖഃ യുടെ പ്രതിഫലം മുഹ്യുദ്ദീന്‍ ശൈഖിന് ഹദ്യ ചെയ്യുകയും അത് തവസ്സു ലാക്കി അല്ലാഹുവോട് പ്രാര്‍ഥിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. മരണപ്പെട്ടവര്‍ക്കുവേണ്ടി സ്വദഖഃ ചെയ്താല്‍ അതിന്റെ ഫലം അവര്‍ക്കെത്തുമെന്ന് ഇബ്നുതൈമിയ്യഃ തന്നെ പറ ഞ്ഞിട്ടുണ്ട്. ഈ രീതി ഇസ്ലാമികമായി പണ്ഢിതന്മാര്‍ അംഗീകരിച്ചാണ്.ഇബ്നുഹജറുല്‍ ഹൈതമി (റ) പറയുന്നു: “വലിയ്യിനുള്ള നേര്‍ച്ച എന്നതുകൊണ്ടു ദ്ദേശ്യം സാധാരണഗതിയില്‍ അദ്ദേഹത്തിന്റെ പേരില്‍ ദരിദ്രര്‍ക്കും ഖബ്റിന്റെ പരിപാലകര്‍ക്കു മുള്ള സ്വദഖഃയാണ്. നേര്‍ച്ച നേരുന്ന വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേര്‍ച്ച സ്വഹീഹാകുന്നതാണ്’ (ഫതാവല്‍ കുബ്റ, 4/284).“സഅ്ദുബ്നു ഉബാദഃ (റ) യില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. ഏത് സ്വദഖഃ ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം? നബി (സ്വ) പറഞ്ഞു: വെള്ളമാകുന്നു. അങ്ങനെ അദ്ദേഹം ഒരു കിണര്‍ കുഴിച്ചു ഇപ്രകാരം പറഞ്ഞു; ഇത് ഉമ്മു സഅ്ദിനുള്ളതാകുന്നു” (അബൂവാദൂദ് 8/229).അനസ് (റ) ല്‍ നിന്ന് നിവേദനം: അദ്ദേഹം നബി (സ്വ) യോട് ഇപ്രകാരം പറഞ്ഞു: “എന്റെ മാതാവ് മരണപ്പെട്ടു. അവര്‍ വസ്വിയ്യത്തൊന്നും ചെയ്തിട്ടില്ല. അവര്‍ക്ക് വേണ്ടി ഞാന്‍ എന്തെങ്കിലും സ്വദഖഃ നല്‍കിയാല്‍ ഉപകരിക്കുമോ?” നബി (സ്വ) പറഞ്ഞു: “അതേ, നീ വെള്ളം സ്വദഖഃ ചെയ്യുക” (ത്വബറാനി).ഇമാം സ്വാവി (റ) പറഞ്ഞു: “അല്ലാഹുവിനുവേണ്ടി ബലി നല്‍കി അതിന്റെ പ്രതിഫലം വലിയ്യിന് ലഭിക്കണമെന്ന് ഉദ്ദേശിക്കുന്നതിന് വിരോധമില്ല” (സ്വാവി 1/266). തഫ്സീര്‍ റൂഹുല്‍ ബയാനില്‍ തൌബഃ സൂറത്തിലെ പതിനെട്ടാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ കാണുന്നു: “ഔലിയാക്കളുടെ ഖബറിനു സമീപം വിളക്കു കത്തിക്കാന്‍ എണ്ണ, നെയ്യ് എന്നിവ നേര്‍ച്ച നേരുന്നത് അവരോടുള്ള സ്നേഹവും ബഹുമാനവും നിമിത്തമാ ണെങ്കില്‍ അനുവദനീയമാകുന്നു ഇത് തടയേണ്ട യാതൊരാവശ്യവുമില്ല” (3/400).“നബി (സ്വ) ക്കും മുഹ്യിദ്ദീന്‍ ശൈഖിനുമുള്ള നേര്‍ച്ചകള്‍ നേര്‍ച്ചയാക്കിയവന്റെ ഉ ദ്ദേശ്യം അറിയില്ലെങ്കില്‍ സാധാരണ ഇത്തരം നേര്‍ച്ചകള്‍ എന്തിനാണോ വിനിയോഗിക്കു ന്നത് ആ ആവശ്യത്തിലേക്ക് നീക്കണം. നബി (സ്വ) യുടെ ഖബര്‍ശരീഫിന്റെ നന്മക്കു വേ ണ്ടിയോ പള്ളിക്കുവേണ്ടിയോ നാട്ടുകാര്‍ക്കുവേണ്ടിയോ നേര്‍ച്ച വസ്തു വിനിയോഗി ക്കുന്ന പതിവുണ്ടെങ്കില്‍ പ്രസ്തുത നേര്‍ച്ചയും ഈ വഴിയില്‍ ഉപയോഗിക്കണം”(ഫതാ വല്‍ കുബ്റ, 4/268

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...