08/11/2017

നബി (സ) തങ്ങളുടെ വഫാത്തല്ല ആഘോഷിക്കുന്നത്

ചോദ്യം : റസൂലുള്ളാഹി(സ)ജനിച്ചദിവസം തന്നെ യല്ലേ ഒഫാത്തായതും ആനിലയിൽ അന്നു ആഘോഷിക്കാൻ പാടുണ്ടോ? 
والجواب عن ذلك : هو قول الإمام السيوطي رحمه الله: (إن ولادته صلى الله عليه وآله وسلم أعظم النعم، ووفاته أعظم المصائب لنا، والشريعة حثت على إظهار شكر النعم، والصبر والسكون عند المصائب، وقد أمر الشرع بالعقيقة عند الولادة وهي إظهار شكر وفرح بالمولود، ولم يأمر عند الموت بذبح (عقيقة) ولا بغيره. بل نهى عن النياحة وإظهار الجزع، فدلت قواعد الشريعة على أنه يحسن في هذا الشهر إظهار الفرح بولادته صلى الله عليه وآله وسلم دون إظهار الحزن بوفاته).
ഉത്തരം:-ബഹു ഇമാം സുയൂത്വി(റ)പറയുന്നു:റസൂലുള്ളാഹി(സ)യുടെ ജന്മദിനം ഏറ്റവും വലിയ അനുഗ്രഹമാൺ എന്നാൽ അവിടത്തെ വിയോഗം ഏറ്റവും വലിയ പ്രതിസന്തിയുമാൺ എന്നാൽ ഇസ്ലാമിക ശരീ അത്ത്‌ അനുഗ്രഹത്തിന്റെ മേൽ നന്ദി പ്രഘടിപ്പിക്കാനും പ്രതിസന്തിയുടെയും പ്രയാസത്തിന്റെയും മേൽ ക്ഷമിക്കാനും സമാധാനിക്കാനുമാൺ പ്രേരിപ്പിച്ചിട്ടുള്ളത്‌ ഇസ്ലാമിക ശരീ അത്ത്‌ ഒരു കുഞ്ഞ്‌ ജനിച്ചാൽ "അഖിഖ"അറുക്കാൻ പറഞ്ഞത്‌ ആ ജനനത്തിൽ നന്ദിപ്രഘടിപ്പിക്കാൻ വേണ്ടിയാൺ എന്നാൽ മരണപ്പെട്ടാൽ "അഖിഖത്ത്‌ അറുക്കാൻ പറയുന്നില്ലെന്നുമാത്രമല്ല ദുഃഖം പ്രഗടിപ്പിക്കലും അട്ടഹസിച്ചു കരയലും വിരോധിക്കുകയാൺ ചെയ്തത്‌ ഈ അടിസ്ഥാനത്തിൽ റസൂലുള്ളാഹി(സ)യുടെ ജന്മദിനത്തിൽ സന്തോഷിക്കുകയും വിയോഗത്തിൽ ദുഃഖിക്കാൻ പാടില്ല എന്നുമാൺ അറീക്കുന്നത്‌

 ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് നബി(സ)യുടെ വിയോഗവും നടന്നത്. ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഉച്ചയോടടുത്ത സമയത്താണ് നബി (സ) ഈ ലോകത്തോട് വിടപറഞ്ഞത്. അതിനാല്‍ അന്നൊരു ആഘോഷം നാം സംഘടിപ്പിച്ചാല്‍ അത് നബി(സ)യുടെ ജനനത്തിലുള്ള സന്തോഷമോ മരണത്തിലുള്ള സന്തോഷമോ?! 


ഉത്തരം:
 അമലുകൾ എല്ലാം നിയ്യത്തനുസരിച്ചാണ് എന്ന ഹദീസ് ആണ് ഈ വാദക്കാർ തള്ളിക്കളയുന്നത്. റബീഉൽ അവ്വലിൽ സന്തോഷിക്കുന്നവർ സന്തോഷിക്കുന്നത് നബി(സ) ജനിച്ചതിന്റെ പേരിലാണ്. അല്ലാതെ, മരിച്ചതിന്റെ പേരിലല്ല. കർമ്മങ്ങളെല്ലാം ഉദ്ദേശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നബി(സ) മരിച്ച ദിവസം ദു:ഖം ആചരിക്കണമെന്നു കല്പനയുണ്ടോ? അതോ അന്നേ ദിവസം മറ്റു കാര്യങ്ങളുടെ പേരിൽ സന്തോഷപ്രകടനം പാടില്ലെന്നുണ്ടോ? ഉണ്ടെങ്കിൽ ആ തെളിവൊന്നു കാണട്ടെ. ശവ്വാൽ ഒന്നിനും ദുൽ-ഹിജ്ജ പത്തിനും പല മഹാന്മാരു വഫാത്തായിട്ടുണ്ട്. അതു കൊണ്ട് ഇവർ അന്നേ ദിവസം ഈദ് ആഘോഷം വേണ്ടെന്നു വെക്കുമോ???)

അബൂലഹബും നരകശിക്ഷയും.

അബൂലഹബും ഥുവൈബയും
അബൂലഹബിന് അനുഗ്രഹം ലഭിച്ച സംഭവം അടിസ്ഥാന രഹിതമാണെന്നും, നബി (സ്വ) യുടെ ജന്മവാര്‍ത്ത അറിയിച്ച സമയം അബൂലഹബ് ഒരു അടിമ സ്ത്രീയെയും മോചിപ്പിച്ചിട്ടില്ല, പ്രത്യുത ഥുവൈബയുടെ മോചനം നടന്നത് പ്രവാചകന്റെ മക്ക യില്‍ നിന്ന് മദീനയിലേക്കുള്ള പലായനത്തിന് ശേഷം മാത്രമാണെന്നും മൌലിദ് വിരോധികള്‍ പലപ്പോഴും തട്ടിവിടാറുണ്ട്. എന്നാല്‍, സാക്ഷാല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബിന്റെ പുത്രനും തന്റെ ഏറ്റം അറിയപ്പെട്ട ശിഷ്യനും, ബദ്റുല്‍ അഅ്ലാം എന്ന ഓമനപ്പേരില്‍ ഇവര്‍ വിശേഷിപ്പിക്കുകയും ചെയ്യുന്ന ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ,് തന്റെ ‘മുഖ്തസ്വര്‍ സീറ ത്തുര്‍റസൂല്‍’ എന്ന ചരിത്ര ഗ്രന്ഥത്തില്‍ എഴുതുന്നത് കാണുക.
അബൂലഹബിന്റെ അടിമസ്ത്രീ ഥുവൈബത്ത് നബി(സ്വ) തങ്ങള്‍ക്ക് മുല കൊടുത്തു. നബി(സ്വ) ജനിച്ച  സന്തോഷ വാര്‍ത്ത അറിയിച്ചപ്പോള്‍ അബൂലഹബ് അവരെ സ്വത ന്ത്രയാക്കി. അത് കാരണമായി തിങ്കളാഴ്ച ദിവസം ശിക്ഷയില്‍ നിന്ന് ഇളവ് ലഭി ക്കുന്നു. ഇബ്നു ജൌസീ പറയുന്നു: “ഖുര്‍ആന്‍ ആക്ഷേപിച്ചു പറഞ്ഞ ഒരു കാഫി റിന് നബിദിനത്തില്‍ സന്തോഷിച്ചതിന്റെ പേരില്‍ ഇളവ് ലഭിക്കുന്നുവെങ്കില്‍, നബി (സ്വ)യുടെ സമുദായത്തില്‍ പെട്ട ഒരു വിശ്വാസി സന്തോഷം പ്രകടിപ്പിച്ചാലുള്ള അവ സ്ഥ എന്തായിരിക്കും? ” (പേജ് 5 & 6).
ബുഖാരിയിലും ഫത്ഹുല്‍ ബാരിയിലും ഈ സംഭവം കാണാം. നബി(സ്വ) ജനിച്ച  ദിവസം (തിങ്കളാഴ്ച) തന്നെയാണ് ആനുകൂല്യം ലഭിച്ചതെന്ന്  ബുഖാരി പറയുന്നി ല്ലന്ന ആക്ഷേപം ചിലര്‍ ഉന്നയിക്കാറുണ്ട്. എല്ലാ തിങ്കളാഴ്ചയും എന്ന ഭാഗം ബുഖാ രിയിലുണ്ടോ എന്നതല്ല ഇവിടെ പ്രശ്നം. നബിയുടെ ജന്മത്തില്‍ സന്തോഷം രേഖ പ്പെടുത്തി ഥുവൈബയെ മോചിപ്പിച്ചതിന് ആനുകൂല്യം കിട്ടിയെന്നത് മാത്രമാണി വിടെ പ്രശ്നം. കിട്ടിയെന്ന് സ്ഥിരപ്പെട്ട ആനുകൂല്യം ഏതെങ്കിലുമൊരു സമയത്താ കും കിട്ടുക. ഒന്നുകില്‍ എപ്പോഴും കിട്ടുക. അല്ലങ്കില്‍ നിശ്ചിത സമയത്ത് കിട്ടുക. ഇക്കാര്യം തീരുമാനിക്കാന്‍ മറ്റു തെളിവുകള്‍ വേണം. എന്നാല്‍ എല്ലാ തിങ്കളാഴ്ച യും ഈ ആനുകൂല്യം കിട്ടിയിരുന്നുവെന്നതിന് ഫത്ഹുല്‍ ബാരിയില്‍ (വാ 1, പേ ജ് 403) തെളിവുദ്ധരിക്കുന്നുണ്ട്. സുഹൈലി (റ) അബ്ബാസ്(റ)യില്‍ നിന്ന് നിവേദനം. അവര്‍ പറഞ്ഞു: “അബൂലഹബ് മരിച്ച് ഒരുവര്‍ഷം കഴിഞ്ഞ ശേഷം അദ്ധേഹത്തെ ഞാന്‍ സ്വപ്നത്തില്‍ കണ്ടു. അദ്ധേഹം പറഞ്ഞു. നിങ്ങളുമായുള്ള വേര്‍പാടിനു ശേഷം ഞാനൊരു സുഖവും എത്തിച്ചിട്ടില്ല. പക്ഷേ, എല്ലാ തിങ്കളാഴ്ച ദിവസവും എനിക്ക് ശിക്ഷയില്‍ ഇളവ് നല്‍കപ്പെടുന്നുണ്ട്. അബ്ബാസ്(റ) പറുയുന്നു. ഇതിന് കാരണം തിങ്കളാഴ്ച ദിവസം നബി ജനിക്കുകയും ഥുവൈബഃ ഈ സന്തോഷ വാ ര്‍ത്ത അബൂലഹബിനെ അറിയിക്കുകയും അപ്പോള്‍ അവരെ അദ്ധേഹം മോചിപ്പി ക്കുകയും ചെയ്തതാണ്.”
അബ്ബാസ്(റ) നബിയുടെ ഇളയുപ്പയാണ്. സ്വഹാബി പ്രമൂഖനാണ്. ഇവര്‍ കളവ് പറ ഞ്ഞുവെന്ന് മുസ്ലിംകള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ല. അതിനാല്‍, സ്വപ്നം സത്യ മാണന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു.
സൂറതുല്‍ ഫുര്‍ഖാനിലെ 23ാം വചനത്തിലും മറ്റും പറഞ്ഞത് ഇതിനൊരിക്കലും എ തിരല്ല. അപ്രകാരം വാദിക്കുന്നത് അജ്ഞതയാണ്. അല്ലങ്കില്‍ സത്യം മറച്ചുപിടിക്ക ലാണ്. അവിശ്വാസികള്‍ ചൈത നല്ല പ്രവര്‍ത്തനങ്ങള്‍, അവരെ നരക പ്രവേശത്തി ല്‍ നിന്ന് തടയാന്‍ പര്യാപ്തമല്ലന്നാണ് മേല്‍ ആയതുകളുടെ താത്പര്യം.
ഭൌതികമായ അനുഗ്രഹങ്ങള്‍ ലഭിക്കുക, ബുദ്ധിമുട്ടുകള്‍ നീങ്ങുക, നരകത്തില്‍ ഏറ്റം ലളിതമായ ശിക്ഷ ലഭിക്കുക, ശിക്ഷയില്‍ ഇളവ് ലഭിക്കുക തുടങ്ങിയവ ആയ തിന് എതിരല്ല. അത് കൊണ്ട് തന്നെയാണ് ഇമാം ജൌസിയെപ്പോലുള്ളവര്‍ പോലും ശിക്ഷ ഇളവ് ലഭിച്ച സംഭവം അംഗീകരിച്ചതും, “ഖുര്‍ആന്‍ ആക്ഷേപിച്ചു പറഞ്ഞ ഒരു കാഫിറിന് നബിദിനത്തില്‍ സന്തോഷിച്ചതിന്റെ പേരില്‍ ഇളവ് ലഭിക്കുന്നുവെ ങ്കില്‍, നബി(സ്വ)യുടെ സമുദായത്തില്‍ പെട്ട ഒരു വിശ്വാസി സന്തോഷം പ്രകടി പ്പിച്ചാലുള്ള അവസ്ഥ എന്തായിരിക്കും? എന്ന് രേഖപ്പെടുത്തിയതും”.
നബിയെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തതിന്റെ പേരില്‍ അബൂത്വാ ലിബിന് ഏറ്റവും ലളിതമായ നരക ശിക്ഷയാണ് ലഭിക്കുകയെന്ന് സ്വഹീഹായ ഹ ദീസ് കൊണ്ട് തന്നെ സ്ഥിരപ്പെട്ട സംഭവമാണ്. സ്വഹീഹ് മുസ്ലിമിലും മറ്റും ഇക്കാ ര്യം പറഞ്ഞിട്ടുണ്ട്.
അബൂലഹബ് കാഫിറായതോ സ്വപ്നം കണ്ടതോ ഇവിടെ പ്രശ്നമല്ല. അബൂലഹ ബിന്റെ വാക്കും സ്വപ്നം കണ്ടതും ഇവിടെ തെളിവായി എടുത്തു കാട്ടിയിട്ടുമില്ല.  ഇമാം സുയൂഥി(റ) യെപ്പോലുള്ള നിരവധി പണ്ഢിതന്മാര്‍ (ശൈഖ് അബ്ദുള്ളയും ഇമാം ജൌസിയും പറഞ്ഞത് നാം കണ്ടു) പ്രധാനമായി ഉദ്ധരിച്ചിട്ടുണ്ട് എന്നത് അവി തര്‍ക്കിതമാണ്. മൌലിദാഘോഷം നിയമപരമായി തെളിയിക്കാന്‍ ഇതിന്റെ ആവശ്യ മില്ല. അതിനു മറ്റു തെളിവുകള്‍ തന്നെ ധാരാളമുണ്ട്.
എന്നാല്‍, ഇപ്പോള്‍ ഥുവൈബഃ സംഭവം കെട്ടുകഥയാണെന്നും ഹദീസല്ലന്നും പറ യുന്നവരുടെ മുന്‍കാല നേതാക്കളും അവരുടെത്തന്നെ പാക്ഷികങ്ങളും എഴുതി യത് വായിക്കുന്നത് രസകരമായിരിക്കും. എല്ലാ വിഷയങ്ങളിലുമെന്നപോലെ ഇവി ടെയും ഇവരുടെ ഇരട്ടത്താപ്പ് നമുക്ക് ദര്‍ശിക്കാവുന്നതാണ്.
മുജാഹിദുകളുടെ അനിഷേധ്യ നേതാവായ പി.കെ. മൂസ മൌലവി 1938ല്‍ എഴുതിയ അമ്മ ജുസുഇന്റെ പരിഭാഷ 227þ-ാം പേജില്‍ എഴുതിയ വരികള്‍ കാണുക:
“………..സല്‍പ്രവൃത്തികള്‍ ചെയ്യുന്നത് ആരായിരുന്നാലും അവര്‍ക്ക് പരലോകത്തുവെച്ച് അവക്കു തക്ക പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. ‘ഹാതിമുത്വാഇ’ ചെയ്തിട്ടുള്ള ഉദാരകൃത്യങ്ങള്‍കൊണ്ടും നബി(സ്വ)യുടെ ജനനത്തില്‍ അബൂലഹബ് ആഹ്ളാദം കാണിച്ചതുകൊണ്ടും അവര്‍ക്കു ശിക്ഷ അത്രത്തോളം ലഘൂകരിക്കപ്പെടുമെന്ന് ഹദീസില്‍ വന്നിട്ടുള്ളതും ഈ അവസരത്തില്‍ സ്മര്‍ത്തവ്യമാണ്.”
1938ല്‍ മൂസ മൌലവി തന്റെ ഖുര്‍ആന്‍ പരിഭാഷയില്‍ എഴുതിയപ്പോള്‍ സ്വീകാര്യമായ സംഭവം 1953 ആകുമ്പോഴേക്കും കെട്ടുകഥയായി മാറുന്നു. അല്‍മനാര്‍ എഴുതുന്നു:
“ആളുകളുടെ ഇടയില്‍ ഒരു കെട്ടുകഥ പ്രചരിച്ചു കാണുന്നു. മോയിന്‍കുട്ടി വൈദ്യരുടെ ഹിജ്റഃ എന്ന പാട്ടില്‍ നിന്നാണ് പൊതുജനങ്ങളില്‍ അതു പ്രചരിച്ചതെന്നനു മാനിക്കാം. എന്നാല്‍ അതിലല്ല അത്ഭുതം. ഇവിടുത്തെ മതവിജ്ഞാനത്തിന്റെ കുത്തകക്കാരായി തെളിയുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ …………ന്റെ നെടുംതൂണുകളിലും കൂടി ഖുര്‍ആനിനും യഥാര്‍ഥ ചരിത്രത്തിനും ഘടകവിരുദ്ധമായ ഈ കെട്ടുകഥ പ്രചരിപ്പിക്കാന്‍ പാടുപെടുന്നതാണാശ്ചര്യം. നബി(സ്വ) യുടെ ജനനവാര്‍ത്ത അബൂലഹബിനു ആദ്യമായി അറിയിച്ച സുവൈബത്തുല്‍ അസ്ലമിയ്യ എന്ന ദാസിയെ അബൂലഹബ് സ്വതന്ത്രയാക്കി വിട്ടു. നബി ജനിച്ചതിലുള്ള സന്തോഷത്തിനാലാണ് അബൂലഹബ് അങ്ങനെ ചെയ്തത്. അബൂലഹബിന് നരകത്തില്‍ ചില പ്രത്യേക ആനുകൂല്യങ്ങള്‍ തന്നിമിത്തമുണ്ട്. ഇതൊക്കെയാണ് ആ കെട്ടുകഥയുടെ ചുരുക്കം. നബിതിരുമേനിയുടെ ജന്മദിനം പ്രമാണിച്ച് ഇന്നു മുസ്ലിംകള്‍ ചെയ്തുവരാറുള്ള അനാചാരങ്ങള്‍ക്കു തെളിവായിട്ടാണ് ഈ കെട്ടുകഥ പറഞ്ഞുപരത്തുന്നത്. പ്രിയവായനക്കാരെ, സമസ്തക്കാരുടെ കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നതിന്റെ സാമ്പി ള്‍ നോക്കുക. മൂസക്കുട്ടി ഹാജിയുടെ മേല്‍ ജല്‍പനങ്ങള്‍ക്കു പ്രമാണയോഗ്യമായ വല്ല തെളിവുകളും കാണിക്കുവാന്‍ അദ്ദേഹത്തിനു സാധിക്കുമോ?”(അല്‍മനാ ര്‍, പുസ്തകം 3, ലക്കം 23-þ24, 1953 ഏപ്രില്‍ 5).
1956 ആകുമ്പോഴേക്ക് ഇതേ സംഭവം വീണ്ടും കളങ്കമറ്റതായി. അല്‍മനാര്‍ തന്നെ പറയട്ടെ: “………..ഈമാനോടു കൂടിയല്ലാതുള്ള സല്‍ക്കര്‍മ്മങ്ങള്‍ക്കു പരലോകത്തു പുണ്യം ലഭിക്കുകയില്ലെന്നും അവിശ്വാസിയായിക്കൊണ്ടു ജീവിതം അവസാനിക്കുന്നവന്റെ പുണ്യകര്‍മ്മങ്ങള്‍ ഫലശൂന്യമാണെന്നും ഉള്ളതാണ്. അതും തന്നെ ഖുര്‍ആ നും ഹദീസും പലേടത്തും പ്രഖ്യാപിച്ചിട്ടുള്ളതാണ്. അവിശ്വാസിയുടെ കര്‍മ്മങ്ങള്‍ക്ക് ഫലമില്ല. അല്ലെങ്കില്‍ അവക്കു പ്രതിഫലമില്ല എന്നു പറയുന്നതിന്റെ സാരം വല്ലപ്പോഴും നരക ശിക്ഷ മുറിഞ്ഞുപോവുകയില്ലെന്നും കുഫ്റിന്റെ മുമ്പില്‍ ആ കര്‍മ്മങ്ങള്‍ പരിഗണിക്കപ്പെടുവാനില്ലെന്നുമാണ് റസൂല്‍ തിരുമേനിയുടെ ജനനവാര്‍ത്ത ല ഭിച്ചതിലുള്ള സന്തോഷത്താല്‍ അബൂലഹബ് ഒരു അടിമയെ മോചിപ്പിച്ചതിന്റെ ഫലമായി അയാള്‍ക്കു ആ ദിവസത്തില്‍ ശിക്ഷയില്‍ അല്‍പം ആശ്വാസം കൊടുക്കപ്പെടുമെന്നതായി ഹദീസില്‍ വന്നിട്ടുള്ളതും അടുത്തുവരുന്ന ഹദീസില്‍ പറയുന്ന അബൂത്വാലിബിന്റെ സ്ഥിതിയും ഇത്തരത്തില്‍ പെട്ടതാണ്”(അല്‍മനാര്‍ പുസ്തകം 7, ലക്കം 9þ-10, 5-12-1956).
അതായത് 1938ല്‍ യാതൊരു സംശയവുമില്ലാത്ത കളങ്കമറ്റ ഹദീസ് 1953ല്‍ എത്തിയപ്പോള്‍ സമസ്തക്കാരുടെ കെട്ടുകഥയായി. വീണ്ടും 1956ല്‍ അല്‍മനാറില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ കളങ്കമറ്റതായി. 1957 ആകുമ്പോഴേക്കും ബുഖാരിയിലേത് ‘ളഈഫാ’യി മാറി. എന്നാല്‍ 1983ല്‍ അത് ഹദീസേ അല്ലെന്നായി.
റസൂല്‍(സ്വ)യുടെ ജനനത്തില്‍ സന്തോഷിച്ചു എന്നതൊഴിച്ച് അബൂലഹബിന്റെയും ഭാര്യയുടെയും മറ്റു പ്രവൃത്തികളെല്ലാം ഇക്കുട്ടര്‍ നിര്‍വഹിച്ചു വരുന്നുണ്ട്. അബൂലഹബിന്റെയും ഭാര്യയുടെയും പ്രധാന ജോലി തഞ്ചം കിട്ടുമ്പോഴെല്ലാം റസൂല്‍(സ്വ) യെ പരിഹസിക്കലും നിന്ദിക്കലുമായിരുന്നുവല്ലോ. ഇവരും ഇവരുടെ സ്ത്രീകളും തഞ്ചം കിട്ടുമ്പോഴെല്ലാം റസൂല്‍(സ്വ) യുടെ ഉമ്മയും ബാപ്പയും കാഫിറാണെന്നും നരകത്തിലാണെന്നും മറ്റും തട്ടിവിടാറുണ്ട്. 39þ-ാം വയസ്സില്‍ ആ കാക്ക മരിച്ചുപോയിരുന്നുവെങ്കില്‍ നമ്മളുമായെന്തു ബന്ധമാണുണ്ടാവുക? എന്നിട്ടല്ലേ ജനനത്തില്‍ സന്തോഷിക്കുവാന്‍! നബി(സ്വ) ഒരു ദിവസം നൂറു ദോഷമെങ്കിലും ചെയ്യുക പതിവാണ്. അല്ലാഹു അറിയിച്ചു കൊടുത്തതല്ലാതെ തന്റെ സ്വന്തം നിലക്കു പറയുന്നതെല്ലാം വിഡ്ഢിത്തങ്ങളാണ്! എന്നിങ്ങനെ പറഞ്ഞാലൊടുങ്ങാത്ത അപവാദങ്ങള്‍ പറഞ്ഞു പരത്തുക അവരുടെ പതിവായിത്തീര്‍ന്നിരിക്കുകയാണല്ലോ? ഇത്തരം മുബ്തദിഉകളുടെ ഫിത്നയില്‍ നിന്നും അല്ലാഹു(സു) സമുദായത്തെ കാത്തു രക്ഷിക്കട്ടെ. ആമീന്‍.
നബി, ഹിജ്റഃ പോയപ്പോഴാണ് ഥുവൈബയെ മോചിപ്പിച്ചതെന്ന മറ്റൊരു ജല്‍പ്പ നവും ഇക്കുട്ടര്‍ തട്ടിവിടാറുണ്ട്. എന്നാല്‍, ഇതും ചരിത്രപരമായി നിലനില്‍ക്കുന്ന തല്ല. ഹിജ്റഃ സമയത്ത് മോചിപ്പിച്ചുവെന്നത് വാഹിദിയില്‍ നിന്നാണ് ഉദ്ധരിക്കപ്പെ ടുന്നത്. വാഹിദി സ്വീകാര്യനല്ലന്ന് പ്രശസ്തരായ പണ്ഢിതന്മാര്‍ തറപ്പിച്ചു പറഞ്ഞി ട്ടുണ്ട്. ഖത്വീബുല്‍ ബഗ്ദാദിയുടെ താരീഖു ബഗ്ദാദ് 3/ 13,14 ഉം ദഹബിയുടെ തദ് കിറത്തുല്‍ ഹുഫ്ഫാള് 1/348 ഉം ഇക്കാര്യം വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ ഹിജ്റഃ പോയപ്പോഴാണ് മോചിപ്പിച്ചെതെന്ന് പറയാന്‍ പ്രബലമായ ഒരു തെളിവുമില്ല

നബിദിനാഘോഷം. ചില ന്യായങ്ങളും മറുപടികളും


മുസ്‌ലിം സമൂഹത്തില്‍ മതപരമായ അറിവും അവബോധവുമുള്ളവര്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനം ആഘോഷിക്കാറില്ല. അതിന് ചരിത്രപരവും വസ്തുതാപരവുമായ ഒട്ടേറെ കാരണങ്ങള്‍ അവര്‍ക്ക് പറയാനുമുണ്ട്. 
(മുസ്‌ലിം സമൂഹത്തില്‍ മതപരമായ അറിവും അവബോധവുമുള്ള ഇമാം ഇബ്നു ഹജർ അസ്ഖലാനി, ഇമാം സുയൂഥി, ഇമാം ഇബ്നു ഹജർ ഹൈതമി, ഇമാം ഇബ്നുൽ ഹാജ്, ഇമാം അബൂ ശാമ(റ) എന്നിവർ നബിദിനാഘോഷം നല്ല ബിദ്.അത്താണ് എന്നു പ്രസ്താവിച്ചിട്ടുണ്ട്. അവരെ പിൻപറ്റുന്ന മുസ്.ലിം ഉമ്മത്തിനു ഇന്നലെ പൊട്ടിമുളച്ച 'മഹാ പണ്ഡിതർ' പറയുന്നത് ഏറ്റെടുക്കേണ്ട കാര്യമില്ല. പരിശുദ്ധ ഖുർആൻ പറഞ്ഞത് വിവരമുള്ളവരോട് ചോദിച്ചു പഠിക്കാനാണ്. മേൽ പറയപ്പെട്ട ഇമാമുമാർ വിവരമുള്ളവർ അല്ലെന്ന് ആർക്കും വാദമില്ല)


പ്രവാചകന്റെ ആദര്‍ശങ്ങളും അധ്യാപനങ്ങളും അവഗണിക്കപ്പെടുകയും പ്രവാചകന്‍ കേവലം ബിംബവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന സമകാലിക സമൂഹത്തില്‍ പ്രവാചകാധ്യാപനങ്ങള്‍ ജീവിതത്തില്‍ അനുധാവനം ചെയ്യുന്നു എന്നതാണ് യഥാര്‍ഥ പ്രവാചകസ്‌നേഹം എന്ന് ഇവര്‍ ലോകത്തിന് കാണിച്ചുകൊടുക്കുന്നു.
(എന്റെ ഖബ്.റിനെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതേ എന്നു പ്രവാചകൻ തന്നെ പ്രാർത്ഥിച്ചതും പ്രവാചകന്റെ പ്രാർഥന ഉത്തരം ചെയ്യപ്പെടുന്നതുമാകുന്നു. അതു കൊണ്ട് ഇത്തരം പ്രയോഗങ്ങൾ എല്ലാം ദീനിനെ കുറിച്ച് ഒരു ചുക്കും അറിയാത്തവരുടെ ജല്പനങ്ങൾ മാത്രം)
ഹൃദയാന്തരങ്ങളില്‍ നിന്ന് വിനയാന്വിതമായി വരേണ്ട പ്രാര്‍ഥനപോലും (സ്വലാത്ത് പ്രവാചകന് വേണ്ടി വിശ്വാസികള്‍ അല്ലാഹുവിനോട് നടത്തുന്ന പ്രാര്‍ഥനയാണ്)മുദ്രാവാക്യമായി പരിണമിച്ച ഇക്കാലത്ത് കുറേപേര്‍ ആദര്‍ശത്തെ മുറുകെ പിടിച്ച് നബിദിനാഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു എന്നത്് അഭിനന്ദനാര്‍ഹമാണ്. 


(സ്വലാത്തിനെ ഇവിടെ ആരും മുദ്രാവാക്യമാക്കിയിട്ടില്ല. 'അല്ലാഹു അക്ബറി'നെ മുദ്രാവാക്യമാക്കാമോ? അതിന്റെ അർഥം എന്താണ്? അത് പറയുമ്പോൾ വിനയം വേണ്ടേ??? സ്വലാത്ത് എന്നാൽ നബി(സ)ക്ക് വേണ്ടിയുള്ള പ്രാർഥന എന്നതിലുപരി, നമ്മുടെ പ്രാർഥന അല്ലാഹു സ്വീകരിക്കാനുള്ള ഒരു വസീല കൂടിയാണ്. അല്ലാഹു നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലുന്നു എന്നു പറഞ്ഞാൽ അതിന്റെ അർഥം അല്ലാഹു നബി(സ)ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്നാണോ?)


നബിദിനമാഘോഷിക്കാത്തതിന്റെ കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്. 
1. നബി(സ) പ്രവാചകന്‍ എന്ന നിലയില്‍ 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും ആകെ 23 വര്‍ഷക്കാലം ജീവിച്ചു. അതിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയോ അനുയായികളോട് ആഘോഷിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല. 


('നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന ഒരു അടിസ്ഥാനം ഇസ്.ലാം ദീനിൽ ഇല്ല. ഉണ്ടായിരുന്നുവെങ്കിൽ ഖുർ.ആൻ ക്രോഡീകരണം നടക്കുമായിരുന്നില്ല. ഖുർ.ആൻ ക്രോഡീകരിക്കാൻ ഉമർ(റ) ഉപദേശിച്ചപ്പോൾ അബൂബകർ(റ) ചോദിച്ചത് നബി(സ) ചെയ്യാത്തത് ഞാൻ എങ്ങനെ ചെയ്യും എന്നാണ്. അപ്പോൾ ഉമർ(റ) പറഞ്ഞത്, 'അല്ലാഹുവിനെ തന്നെ സത്യം, ഇതിൽ ഖൈർ ഉണ്ട്' എന്നാണ്. അബൂബകർ(റ) അത് അംഗീകരിക്കുകയും ചെയ്തു. അപ്പോൾ ഖൈര് ഉള്ള കാര്യമാണെങ്കിൽ നബി(സ) ചെയ്തു എന്നു സ്ഥിരീകരിക്കണമെന്നില്ല. നബിദിനാഘോഷം എന്ന പേരിൽ നടക്കുന്ന പുണ്യകർമ്മങ്ങളൊക്കെ ഖൈർ ഉള്ളതാണ്. അതു കൊണ്ട് തന്നെ അത് ചീത്ത ബിദ്.അത്തും അല്ല. ഇനി, 'നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന ഒരു അടിസ്ഥാനം ദീനിൽ ഉണ്ടെങ്കിൽ, കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ പിരിച്ചു വിടേണ്ടി വരും. അതൊന്നും നബി(സ) രൂപീകരിച്ചതല്ല.)

2. നബി(സ) തനിക്കു മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനമോ ചരമ ദിനമോ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല. 


(വെള്ളിയാഴ്ചയുടെ പല മഹത്വങ്ങളിൽ ഒന്നു അത് ആദം നബി(അ)യുടെ ജന്മദിനമാണ് എന്നതാണ്. നബി(സ) വെള്ളിയാഴ്ച ജുമുഅ ദിനമായി ആചരിക്കുകയും ആചരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്)

3. രണ്ടര വര്‍ഷം ഇസ്‌ലാമിക ഭരണം നടത്തിയ അബൂബക്കര്‍(റ) 10 വര്‍ഷം ഭരിച്ച ഉമര്‍(റ), 12 വര്‍ഷം ഭരിച്ച ഉസ്മാന്‍(റ), 5 വര്‍ഷം ഭരിച്ച അലി(റ) എന്നീ സച്ചരിതരായ ഖലീഫമാര്‍ ഒരിക്കല്‍പോലും തങ്ങള്‍ക്ക് മറ്റാരേക്കാളും പ്രിയപ്പെട്ട പ്രവാചകന്റെ ജന്മദിനം ആഘോഷക്കുകയോ ചരമദിനം ആചരിക്കുകയോ ചെയ്തിട്ടില്ല.


(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ രൂപീകരിച്ചിട്ടുമില്ല)


4. നബിയുടെ ഏറ്റവും പ്രിയപ്പെട്ട ഭാര്യമാരോ ബന്ധുക്കളോ സന്തത സഹചാരികളായ സ്വഹാബികളോ ആരും തന്നെ നബി(സ)യുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല.


(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകകളിൽ അംഗത്വമെടുത്തിട്ടുമില്ല.
)


5. ഏറ്റവും നല്ല നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്തെവിടെയും നബിദിനാഘോഷ പരിപാടി നടന്നിരുന്നില്ല. 


(വളരെ ശരിയാണ്, അന്നൊന്നും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളുടെ പൊടി പോലും ഉണ്ടായിരുന്നില്ല).


6. മുസ്‌ലിം ലോകം മുഴുവന്‍ ആദരിക്കുന്ന ഇമാംശാഫി, ഇമാം മാലിക്, ഇമാം അബുഹനീഫ, ഇമാം അഹ്മദ് ബ്‌നു ഹസല്‍, ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയ പണ്ഡിതന്മാരാരും നബിദിനം ആഘോഷിക്കുകയോ ആഘോഷിക്കാന്‍ 'ഫത്‌വ' നല്‍കുകയോ ചെയ്തിട്ടില്ല. 


(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകകളിൽ പ്രവർത്തിക്കാൻ ഫത്.വ കൊടുത്തിട്ടുമില്ല)


7. മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാണെന്നും അത് ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നുമുള്ള തഴവ മൗലവിയുടെ പാട്ട് വളരെയധികം പ്രസിദ്ധമാണ്. തഴവയാകട്ടെ സുന്നി പണ്ഡിതനുമാണ്. 


(തഴവ സുന്നീ പണ്ഡിതൻ ആയതു കൊണ്ട് തന്നെയാണ് ശേഷമുള്ള വരികളിൽ വീടുകളിൽ മൗലിദ് കഴിക്കണമെന്നും അതു കൊണ്ട് കള്ളന്മാരുടെ ശല്യം ഒഴിവാകുമെന്നും പറഞ്ഞതും.)


8. അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ നബി(സ)യെ പിന്‍പറ്റുകയാണ് ചെയ്യേണ്ടതെന്ന് ഖുര്‍ആന്‍ 3:31 ല്‍ വ്യക്തമായിരിക്കെ അല്ലാഹുവില്‍ വിശ്വസിക്കുകയും നബി(സ)യെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെ നബിദിനമാഘോഷിക്കാന്‍ കഴിയും?! 


(നബിദിനാഘോഷമെന്നാൽ, നബി(സ)യുടെ മേൽ സ്വലാത്തും സലാമും അധികരിപ്പിക്കുക, അവിടുത്തെ മദ്.ഹ് പറയുക, അവിടുത്തെ ജീവിതം, പ്രത്യേകിച്ചും ജനനം അനുസ്മരിക്കുക, അവിടുത്തെ ജീവിത സന്ദേശങ്ങൾ പ്രചരിപ്പിക്കുക, സന്തോഷ പ്രകടനമായി ഭക്ഷണം വിതരണം ചെയ്യുക എന്നിവയാണ്. ഇതിൽ എവിടെയാണ് നബി(സ)യെ പിൻപറ്റാതിരിക്കുന്നത്? ഈ പുണ്യകർമ്മങ്ങൾ റബീഉൽ അവ്വലിൽ മാത്രം പാടില്ല എന്ന വല്ല കല്പനയും ഉണ്ടോ?)

9. സ്വര്‍ഗത്തിലേക്ക് നമ്മെ അടുപ്പിക്കുകയും നരകത്തില്‍നിന്ന് നമ്മെ അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നബി(സ)നമുക്ക് വിവരിച്ചു തന്നിട്ടുണ്ടെന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നബിദിനാഘോഷം എന്ന ആചാരമില്ല. 


(അതിൽ കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളും ഇല്ല)


10. നബി(സ) പഠിപ്പിക്കാത്ത പുതിയ ആചാരങ്ങള്‍ (ബിദ്അത്ത്)മതത്തില്‍ ആരെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളിക്കളയണം എന്നാണ് നബി(സ) ഈ സമുദായത്തെ ഉദ്‌ബോധിപ്പിച്ചത്. 


(അതെ, അതു കൊണ്ട് കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ ഉടൻ തന്നെ പിരിച്ചു വിടണം)

ആദ്യം പോയി ബിദ്അത് എന്തെന്ന് പഠിച്ചു വാ വഹാബികളേ

11. ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് നബി(സ)യുടെ വിയോഗവും നടന്നത്. ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഉച്ചയോടടുത്ത സമയത്താണ് നബി (സ) ഈ ലോകത്തോട് വിടപറഞ്ഞത്. അതിനാല്‍ അന്നൊരു ആഘോഷം നാം സംഘടിപ്പിച്ചാല്‍ അത് നബി(സ)യുടെ ജനനത്തിലുള്ള സന്തോഷമോ മരണത്തിലുള്ള സന്തോഷമോ?! നബിദിനാഘോഷക്കാര്‍ സഗൗരവം ചിന്തിക്കുക! 


(പമ്പര വിഡ്ഡിത്തം. അമലുകൾ എല്ലാം നിയ്യത്തനുസരിച്ചാണ് എന്ന ഹദീസ് ആണ് ഈ വാദക്കാർ തള്ളിക്കളയുന്നത്. റബീഉൽ അവ്വലിൽ സന്തോഷിക്കുന്നവർ സന്തോഷിക്കുന്നത് നബി(സ) ജനിച്ചതിന്റെ പേരിലാണ്. അല്ലാതെ, മരിച്ചതിന്റെ പേരിലല്ല. കർമ്മങ്ങളെല്ലാം ഉദ്ദേശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നബി(സ) മരിച്ച ദിവസം ദു:ഖം ആചരിക്കണമെന്നു കല്പനയുണ്ടോ? അതോ അന്നേ ദിവസം മറ്റു കാര്യങ്ങളുടെ പേരിൽ സന്തോഷപ്രകടനം പാടില്ലെന്നുണ്ടോ? ഉണ്ടെങ്കിൽ ആ തെളിവൊന്നു കാണട്ടെ. ശവ്വാൽ ഒന്നിനും ദുൽ-ഹിജ്ജ പത്തിനും പല മഹാന്മാരു വഫാത്തായിട്ടുണ്ട്. അതു കൊണ്ട് ഇവർ അന്നേ ദിവസം ഈദ് ആഘോഷം വേണ്ടെന്നു വെക്കുമോ???
)


12. നബി(സ)യെ സ്‌നേഹിക്കേണ്ടത് എങ്ങിനെയെന്ന് ഖുര്‍ആനിലും ഹദീസിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതില്‍ ജന്മദിനാഘോഷമോ ചരമദിനാഘോഷമോ ഇല്ല എന്ന് നാം അറിയുക. 


(ജന്മദിനാഘോഷം പാടില്ലെന്ന് അതിൽ എവിടെയും പറഞ്ഞിട്ടില്ല)


13. ജന്മദിനമോ ചരമദിനമോ ആചരിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല. 


(തിങ്കളാഴ്ചനോമ്പിന്റെ പ്രത്യേകത, അന്ന് എന്റെ ജന്മദിനമാണ് എന്നാണ് നബി(സ) പറഞ്ഞത്. മുസ്.ലിമിന്റെ ആഘോഷങ്ങൾ ശുക്.ര് ചെയ്യലാണ്. ഇബാദത്ത് എടുക്കലാണ്. അപ്പോൾ ഈ പറഞ്ഞത് കളവാണ്.) 


ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ഇര്‍ബല്‍ എന്ന പ്രദേശത്തെ മുദഫ്ഫര്‍ എന്ന രാജാവ് ഉണ്ടാക്കിയ പുത്തന്‍ ആചാരമാണ് നബിദിനാഘോഷം. മുസ്‌ലിംകള്‍ പിന്‍തുടരേണ്ടത് മുദഫ്ഫര്‍ രാജാവിന്റെ അനാചാരത്തെയല്ല, മുഹമ്മദ് നബി(സ)യുടെ സദാചാരത്തെയാണ്. 

(മുളഫറുദ്ദീന് രാജാവ് അങ്ങനെ പല 'ബിദ്.അത്തുകളും' തുടങ്ങിയിട്ടുണ്ട്. അദ്ദേഹം അനാഥാലായങ്ങളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. കൂട്ടത്തിൽ അവയെയും എതിർത്തോളൂ. അദ്ദേഹത്തെ കുറിച്ച് നിബിദിനവിരോധികൾ അംഗീകരിക്കുന്ന പണ്ഡിതർ തന്നെ പറഞ്ഞത് നോക്കൂ: ദഹബി പറയുന്നു:’മുഹമ്മദ്‌ തുർക്കുമാനിയുടെ മകനായ ബക്തകിയുടെ മകനായ അലിയുടെ മകനായ അബൂസ ഈദി കൗകബിരിയുടെ മകനായ മുളഫ്ഫരുദ്ദീൻ എന്നപേരിൽ അറിയപ്പെട്ട രാജാവായിരുന്നു അദ്ധേഹം ദാനധർമം വല്ലാതെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ധാരാളം റൊട്ടി (സുമാർ:)എല്ലാദിവസവും അദ്ധേഹം വിതരണം ചെയ്തിരുന്നു എല്ലാവർഷവും ജനങ്ങൾക്ക്‌ വസ്ത്രവും പണവും നൽകിയിരുന്നു വിശമിക്കുന്നവർക്കും പ്രയാസപെടുന്നവർക്കും വേണ്ടി നാൽ ഓഫീസുകൾ തുറക്കുകയും അവിടെ വെച്ചു എല്ലാ തിങ്ക്ലാഴചയും വ്യാഴാഴ്ചയും ജനങ്ങളെ സന്ദർശിക്കുകയും അവരോട്‌ കാര്യങ്ങൾ ചോദിച്ചറിയുകയും അവർക്ക്‌ വേണ്ട സഹായങ്ങളും മറ്റും ചെയ്തു കൊടുക്കുമായിരുന്നു,മാത്രമല്ല നല്ലവനും സുന്നിയും താഴ്മയുള്ളവനും പണ്ഡിതരേയും മുഹദ്ദിസുകളേയും ഇഷ്ടപെടുകയും ചെയ്യുന്ന ആളായിരുന്നു’.

14. റബീഉല്‍ അവ്വല്‍ മാസത്തില്‍ പള്ളികളിലും ചില വീടുകളിലും മുസ്‌ല്യാന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലീദ് പാരായണങ്ങളില്‍ (ഉദാ: മന്‍ഖൂസ് മൗലീദില്‍) നബി(സ)യോട് പാപമോചനം തേടിക്കൊണ്ടുള്ള വരികളാണ്. പാപം പൊറുക്കാന്‍ അല്ലാഹുവല്ലാതെ മറ്റാരാണ് നിങ്ങള്‍ക്കുള്ളത് എന്ന് അല്ലാഹു ഖുര്‍ആനിലൂടെ (3:135) നമ്മോട് ചോദിക്കുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടുമാണ് നബിദിനാഘോഷക്കാര്‍ നബി(സ)യോട് പാപമോചനം തേടി പ്രാര്‍ഥിക്കുന്നത്. ഇത് എത്ര വലിയ ധിക്കാരമാണെന്നോര്‍ക്കുക!! 


(റബീഉൽ അവ്വലിലോ അല്ലാത്ത മാസങ്ങളിലോ സുന്നികൾ പാരായണം ചെയ്യുന്ന ഒരു മൗലിദിലും നബി(സ)യോട് പാപമോചനം തേടുന്ന ഒരു വരി പോലും ഇല്ല. നബിയെ സ്നേഹിക്കൽ നബിയെ പിന്തുടരലാണെന്നെല്ലാം വെച്ചു കാച്ചിയിട്ടു പച്ചക്കള്ളം സുന്നികളുടെ മേൽ ആരോപിക്കുകയോ? പച്ചക്കള്ളം പറയലാണോ നബിയെ പിന്തുടരൽ?)

15. റബീഉല്‍ അവ്വല്‍ മാസത്തില്‍ വീട് വീടാന്തരം കയറിയിറങ്ങി മൗലീദ് കഴിക്കുകയും മൃഷ്ടാന്നഭോജനം നടത്തുകയും നൂറും അഞ്ഞൂറും കൈമടക്ക് വാങ്ങിക്കുകയും ചെയ്യുന്ന മുസ്‌ല്യാന്മാര്‍ പക്ഷെ അവരുടെ സ്വന്തം വീടുകളില്‍ മൗലീദ് കഴിക്കാറുണ്ടോ എന്ന് സത്യാന്വേഷികള്‍ ഒരന്വേഷണം നടത്തുക. അപ്പോഴറിയാം അവരില്‍ പലരുടെയും വീടുകളില്‍ ഈ ഏര്‍പ്പാട് ഇല്ല എന്ന്. 


(പുത്തൻ വാദിയുടെ പണ്ഡിതവിരോധം പത്തി വിടർത്തിയാടുന്നു. സുന്നികൾ ഏതെങ്കിലും വീട്ടിൽ പോയി മൗലിദ് ചൊല്ലുന്നുണ്ടെങ്കിൽ അത് വീട്ടുകാർ ക്ഷണിച്ചിട്ടാകും. അല്ലാതെ ഇത് എഴുതിയവന്റെ പോലെ ആരുടെയെങ്കിലും വീട്ടിൽ ക്ഷണിക്കാതെ കയറി വന്ന് തിന്നേണ്ട ഗതികേടൊന്നും ഒരു സുന്നിക്കും അല്ലാഹുവിന്റെ അനുഗ്രഹത്തൽ ഇന്ന് ഇല്ല. സുന്നികൾ കൈമടക്ക് കൊടുക്കുന്നുണ്ടെങ്കിൽ അത് അവരുടെ പൈസ കൊണ്ടല്ലെ? അല്ലാതെ ഇത് എഴുതിയവന്റെ പോക്കറ്റിൽ കയ്യിട്ടാണോ കൊടുക്കുന്നത്? അഞ്ഞൂറല്ല, ഒരു ആടാണ് മുത്ത് നബി(സ) കൈമടക്കായി വാങ്ങിയത്. ഇവർക്കൊക്കെ എന്തു മതം? വാങ്ങുന്നവനും കൊടുക്കുന്നവനും പൊരുത്തമുണ്ടെങ്കിൽ ഇവർ എന്തിനാ നിന്നു തുള്ളുന്നത്??? ഒരാൾ പുത്തൻ വാദിയായാൽ അവന്റെ മനസ്സ് എത്രമാത്രം വൃത്തികെട്ടതാകും എന്നു ഈ വരികൾ തെളിയിക്കുന്നു. മൗലിദ് നടത്തുന്ന മുസ്.ലിയാക്കന്മാരുടെ എത്ര വീടുകൾ ഇവർക്ക് കാണിച്ചു തരണം? പച്ചക്കള്ളം വിളിച്ചു പറയുക. അതു മാത്രമാണ് തൊഴിൽ.)

16. റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനമാഘോഷിക്കല്‍ പുണ്യകര്‍മമാണെന്ന് പറഞ്ഞ സലഫുസ്സാലിഫുകളായ (ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ സച്ചരിതരായ മുന്‍ഗാമികള്‍)പണ്ഡിതന്മാരില്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഒരാളെയെങ്കിലും നബിദിനമാഘോഷക്കാര്‍ ഉദ്ധരിക്കുക! ഏത് ആയത്തിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണ് നബിദിനാഘോഷം പുണ്യകര്‍മമാണെന്ന് അവര്‍ പറഞ്ഞതെന്നും വ്യക്തമായി ഉദ്ധരിക്കുക! 


(ആദ്യം കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളുടെ കാര്യത്തിൽ അത് ഉദ്ധരിക്കുക. എന്നിട്ടാവാം, നബിദിനത്തിന്റെ കാര്യം നോക്കൽ)


17. പാമരജനങ്ങളെ വഴിതെറ്റിക്കാന്‍ മുസ്‌ല്യാന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദ്ധരിക്കുന്ന സൂറത്ത് യൂനസിലെ 58-ാം സൂക്തം റബീഉല്‍ അവ്വലിലെ നബിദിനാഘോഷത്തിന് തെളിവായി പ്രാമാണികരായ ഒരു മുഫസ്സിയും ഉദ്ധരിച്ചിട്ടില്ല. ഉണ്ടെങ്കില്‍ആ ഭാഗം ഉദ്ധരിക്കാന്‍ നബിദിനാഘോഷക്കാര്‍ സന്നദ്ധരാവുക! 


(അനുഗ്രഹത്തിന്റെ പേരിൽ സന്തോഷിക്കണം എന്നാണ് ആയത്തിൽ ഉള്ളത്. നബി(സ) അനുഗ്രഹമാണെന്ന് ആ ആയത്തിന്റ് മൂന്നോ നാലോ തഫ്സീറുകളിൽ വന്നതുമാണ്. സുന്നികൾക്ക് ഈ തെളിവ് തന്നെ ധാരാളം. നബിദിനം ആഘോഷിക്കൂ എന്ന പേരിൽ ആയത്ത് വേണം എന്നു ശഠിച്ചാൽ, ഇഷാ നിസ്കരിക്കൂ, ളുഹർ നിസ്കരിക്കൂ എന്ന തരത്തിലുള്ള ആയത്തുകളൊക്കെ വേണം എന്നു ശഠിക്കുന്നവന്റെ വില തന്നെയാണ് അവനും ഉണ്ടാവുക. ഖുർ.ആനും ഹദീസും ഇവരേക്കാൾ തിരിഞ്ഞ ഇമാമുമാർ ഒക്കെ നബിദിനാഘോഷത്തിനു പ്രമാണങ്ങളിൽ അടിസ്ഥാനം ഉണ്ട് എന്നു വ്യക്തമാക്കിയതുമാണ്.
)


18. ഖദീജാ ബീവിയുടെ നന്മകള്‍ നബി(സ) എടുത്തുപറഞ്ഞത് മഹതിയുടെ ജന്മദിനത്തിലോ മരണദിനത്തിലോ അല്ല. ആണെങ്കില്‍ മുസ്‌ല്യാന്മാര്‍ രേഖ ഉദ്ധരിക്കുക! 


(വഫാത്തിനു ശേഷം സ്നേഹാനുസ്മരണമായി മരിച്ചവരുടെ പേരിൽ ഭക്ഷണം വിതരണം ചെയ്യാം എന്നു തന്നെയാണ് അതിലെ തെളിവ്. ആ കർമ്മം ജന്മദിനത്തിനു മാത്രം പാടില്ല എന്നു എവിടെയും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ കൊണ്ടു വരിക.)

19. മരണപ്പെട്ടവരെപ്പറ്റി നല്ലത് പറയണം എന്ന് നബി(സ) നിര്‍ദേശിച്ചതന്റെ അര്‍ഥം മരണപ്പെട്ടവരുടെ ജന്മദിനവും ആണ്ടും കൊണ്ടാടണം എന്നാണെന്ന് സഹാബികളോ സച്ചരിതരായ മുന്‍ഗാമികളോ മനസ്സിലാക്കിയിട്ടില്ല. ഉണ്ടെങ്കില്‍ സഹാബികള്‍ ആരുടെയെല്ലാം ജന്മദിനവും ആണ്ടും കൊണ്ടാടിയിട്ടുണ്ട് എന്നതിന് നബിദിനാഘോഷക്കാര്‍ രേഖ ഉദ്ധരിക്കുക! 


(മരണപ്പെട്ടവരുടെ ജന്മദിനത്തിലോ ചരമദിനത്തിലോ അവരുടെ നന്മകൾ എടുത്തു പറയരുത് എന്ന ഒരു വിലക്ക് ഇസ്.ലാമിൽ എവിടെയും ഇല്ല. വിലക്ക് തെളിയിക്കപ്പെടാത്ത കാലത്തോളം അത് അനുവദനീയമാണ്. വക്കം മൗലവി അനുസ്മരണം എന്തിന്റെ പേരിലായിരുന്നു
?)


20. മദീനാപള്ളിയില്‍ ഹസ്സാനുബ്‌നു സാബിത്തിന് മൗലീദ് കഴിക്കാന്‍ നബി(സ) വേദി ഒരുക്കിക്കൊടുത്തുവെന്ന് പ്രവാചകന്റെ പേരില്‍ കളവ് പറയുന്ന മുസ്‌ല്യാന്മാര്‍ അത് റബീഉല്‍ അവ്വലിലാണെന്നതിനും അതില്‍ പങ്കെടുത്ത സ്വഹാബികള്‍ ആരെല്ലാമാണെന്നതിനും തെളിവുദ്ധരിക്കുക! 


((ഇതാ തഫ്സീർ ഇബ്നു കസീർ കണ്ടോളൂ: ആരൊക്കെയുണ്ടെന്ന് നോക്കുക: 'റൂഹുല്‍ ഖുദ്സ്' എന്നാല്‍ ജിബ്രീല്‍(അ) ആണെന്നതിന്റെ ലക്‌ഷ്യം സൂറത്ത് ശുഅറാഇലെ (193-194) ആയത്തും; ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസുമാകുന്നു. അബൂഹുറൈറ(റ)യെ തൊട്ടു അബിസ്സനാദില്‍ നിന്ന്‍ അദ്ദേഹത്തിന്റെ മകന്‍ ഉദ്ധരിക്കുന്നു. ആഇഷ(റ) പറഞ്ഞു: നിശ്ചയം;ഹസ്സാനു ബ്നു സാബിതി(റ)നു നബി(സ) പള്ളിയില്‍ ഒരു പ്രത്യേക മിമ്പര്‍ സ്ഥാപിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പതിവ് നബി(സ)യെ പ്രതിരോധിക്കലായിരുന്നു. (പ്രകീര്‍ത്തിച്ചു പാടലായിരുന്നു). നബി(സ) പ്രാര്‍ഥിച്ചു: “അല്ലാഹുവേ, നിന്റെ നബിയെ പ്രതിരോധിച്ചത് പോലെ ഹസ്സാനു ബ്നു സാബിതിനെ നീ 'റൂഹുല്‍ ഖുദ്സ്'മുഖേന ശക്തിപ്പെടുത്തേണമേ”
തിര്മിദിയും അബൂദാവൂദും(റ) ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തിര്‍മിദി സ്വഹീഹ് ഹസന്‍ എന്ന് പറഞ്ഞിരിക്കുന്നു.
അബൂഹുറൈറ(റ)യെ തൊട്ടു ബുഖാരിയും മുസ്.ലിമും(റ) ഉദ്ധരിക്കുന്നു:
പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാനു ബ്നു സാബിതി(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമനായവന്‍ വേറെ ആരുണ്ട്‌?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്‍) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: “ശരിയാണ്”. ചില റിപ്പോര്ടുകളില്‍ കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്”.
(തഫ്സീറു ഇബ്നു കസീര്‍ - അല്‍ബഖറ: 87)
എത്ര മനോഹരമായ സങ്കലനം! ഇമാം ഇബ്നു കസീര്‍(റ) ഇമാം ബുഖാരി(റ)യെ ഉദ്ദരിക്കുന്നു. ഇമാം മുസ്ലിമും, അബൂദാവൂദും തിര്‍മിദിയും(റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അല്ലാഹുവിന്റെ റസൂലിന്റെ(സ) പ്രിയപത്നി ആഇഷ(റ)യില്‍ നിന്ന് അവിടുത്തെ പ്രിയപ്പെട്ട ശിഷ്യന്‍ അബൂഹുറൈറ(റ) ഉദ്ദരിക്കുന്നു. അവിടുത്തെ പ്രിയപ്പെട്ട ഖലീഫ ഉമര്‍(റ)വും, അവിടുത്തെ പ്രിയപ്പെട്ട കവി ഹസ്സാന് ബ്നു സാബിത്(റ)വും അണി നിരക്കുന്നു. മസ്ജിദുന്നബവിയില്‍ മദ്ഹുറസൂല്‍ സദസ്സ്! അല്ലാഹുവിന്റെ റസൂല്‍ അതിനു വേണ്ടി ഒരു മിമ്പര്‍ സ്ഥാപിക്കുന്നു. ഇതിലും മഹത്തായ ഒരു അടിത്തറ ഇനി മറ്റെന്തു വേണം ഞങ്ങള്‍ മുസലിംകള്‍ക്ക്?
മൗലീദാഘോഷത്തെ ന്യായീകരിക്കുകയും അതില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ മുകളില്‍ എഴുതിയ ചരിത്രപരവും വസ്തുതാപരവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക! ചിന്തിക്കുക! 


(ചരിത്രപരവും വസ്തുതാപരവുമായി ഒന്നും ഈ വാദങ്ങളിൽ ഇല്ല എന്നു തെളിഞ്ഞു. അപ്പോൾ തറാവീഹ് ജമാ.അത്ത് പോലെ ഖുർ.ആൻ ക്രോഡീകരണം പോലെ നബിദിനാഘോഷവും ഒരു ബിദ്.അത്ത് തന്നെ. അതെ സമയം, ദീനിൽ അടിസ്ഥാനം ഉണ്ട് എന്നതു കൊണ്ട്, തറാവീഹ് ജമാ.അത്ത് പോലെയും ഖുർ.ആൻ ക്രോഡീകരണം പോലെയും നബിദിനാഘോഷവും ഒരു നല്ല ബിദ്.അത്ത് തന്നെ)

നബിദിനാഘോഷം. പുതുവഹാബികൾക്ക് വഹാബിവല്ല്യപ്പമാരുടെ മറുപടികൾ


പുണ്യ റബീഅ് സമാഗതമാകുന്നു. നബി(സ)യെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും അവിടുത്തെ അപദാനങ്ങള്‍ പാടിപ്പറയുന്നതിനും നബി(സ)യെ അന്യമതസ്തര്‍ക്കിടയില്‍ കൂടുതല്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നതിനും ഒരവസരവും കൂടി കൈവന്നതില്‍ ലോക മുസ്‌ലിംകള്‍ അത്യധികം ആഹ്ലാദിക്കുന്നു. എന്നാലും ഗുണം പിടിക്കാത്ത ഒരു ഖൗമുണ്ടിവിടെ. അവര്‍ക്ക് പ്രവാചകരെ കുറിച്ച് അധികമാരും അറിയരുതെന്നു പിടിവാശിയുണ്ട്. അതിനാല്‍ ജിന്നും, ശൈത്വാനും കൂടിയവരും അല്ലാത്തവരുമൊക്കെ ഇബ്‌ലീസിന്റെ തോളിലേറി കോമരംതുള്ളുന്നു.

നബിദിന യോഗങ്ങളും, മൗലീദ് പാരായണങ്ങളും ശിര്‍ക്കും ബിദ്അത്തുമായി പെരുമ്പറയടിച്ചു നടക്കുന്നു. മുസ്‌ലിം ലോകത്ത് ഈ ‘പീറ’ ശബ്ദം ആരും ഗൗനിക്കാനില്ലെങ്കിലും ഇബ്‌ലീസിനെ തൃപ്തിപ്പെടുത്താന്‍ കിടമത്സരം നടത്തുകയാണവര്‍.
യുവഘടകത്തിന്റെ 40 ആഘോഷിച്ചപ്പോള്‍, ഇസ്‌ലാമില്‍ രണ്ടാഘോഷമേയുള്ളൂവെന്ന് പറഞ്ഞ് നബിദിനാഘോഷത്തിന് നേരെ കുരച്ച് ചാടുന്നവര്‍ ഈ നാല്‍പത് കഴിക്കല്‍ ബിദ്അത്താണെന്ന് അറിഞ്ഞില്ല, അല്ലെങ്കില്‍ സൗകര്യപൂര്‍വം വിസ്മരിച്ചു. ഇക്കൂട്ടരുടെ അപ്പോസ്തലന്‍മാര്‍ ആചരിച്ചതും ആചരിക്കാന്‍ ശക്തിയായി ആവശ്യപ്പെട്ടതുമായിരുന്നു മൗലിദാഘോഷം.
ഇന്ന് പിന്‍തലമുറക്കാരെന്ന് പറയുന്ന ഒരു വിഭാഗം, തട്ടിക്കിഴിക്കലുകള്‍ നടത്തി, ഇടക്കാല ധാരണയും, ഒടുക്കത്തെ ധാരണയെന്നും മറ്റും ഓമനപ്പേരിട്ട് സ്വന്തം നേതാക്കളെ പുറം കാലു കൊണ്ട് തൊഴിക്കുന്ന കാഴ്ച അത്യധികം ആനന്ദത്തോടെയാണ് സുന്നി കേരളം നോക്കിക്കാണുന്നത്. അതുകൊണ്ട് അവര്‍ നടത്തുന്ന ആക്ഷേപങ്ങളും, വിമര്‍ശനങ്ങളും ആരുടെ നെഞ്ചത്താണ് തറക്കുന്നതെന്ന് നമുക്കൊന്ന് പരിശോധിച്ചു നോക്കാം.
ആദ്യമായി നിലവിലുള്ള കാഴ്ചപ്പാടുകള്‍ വിശകലനം ചെയ്യാം.
ഉമര്‍ മൗലവി എഴുതുന്നു:
1- ”പക്ഷെ, അതി ഗുരുതരമായ മറ്റൊരു താത്വികമായ വശം മൗലിദ് കഴിക്കുന്നതിലുണ്ട്. അതായത്, സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ച് നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്. ഉദാഹരണം. മുഹ്‌യുദ്ദീന്‍ ശൈഖിന്റെ പൊരുത്തം മോഹിച്ച് ആരെങ്കിലും ബദര്‍ മൗലീദ് ഓതാറുണ്ടോ? ഇല്ല, മറിച്ചും അങ്ങനെത്തന്നെ. ആരുടെ രക്ഷയും, പൊരുത്തവുമാണോ ഓതുന്നവനും ഓതിക്കുന്നവനും ആശിക്കുന്നത്, ആരുടെ പേരില്‍ നിര്‍മ്മിതമായ മൗലിദാണ് അവിടെ ‘കഴിക്ക’പ്പെടുന്നത്. ഈ ആശയും മോഹവും അദൃശ്യമായ മാര്‍ഗത്തിലൂടെയാണെന്നത് ഇതിന്റെ കഴമ്പാണുതാനും. അപ്പോള്‍ പദ്യങ്ങളിലും പ്രാര്‍ത്ഥന കീര്‍ത്തനങ്ങളിലും ദോഷകരമായ യാതൊന്നും പ്രകടമല്ലാത്ത മൗലിദ് ആയാല്‍ പോലും അത് ശിര്‍ക്കിന്റെ നടപടി തന്നെയാണ്. എന്തു കൊണ്ടെന്നാല്‍, അല്ലാഹുവല്ലാത്തവരുടെ, സൃഷ്ടികളുടെ പൊരുത്തവും രക്ഷയും, ഇച്ഛിച്ചു കൊണ്ട് ഒരു പുണ്യ കര്‍മ്മം നിഷിദ്ധമാണ്. അത് ശിര്‍ക്കും കുഫ്‌റുമാണ്.”
(ഓര്‍മ്മകളുടെ തീരത്ത്, പേജ് 29,30).
2- ”മനുഷ്യ മനസ്സുകളില്‍ ബഹുദൈവ വിശ്വാസം വളര്‍ത്തുവാന്‍ പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതില്‍ ഒരു രൂപമാണ് മൗലിദും. മാലകളിലെ നൂലാമാലകളിലൂടെ ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ തന്നെയാണ് മൗലൂദുകളിലൂടെയും ചെയ്യുന്നത്. ഭാഷകളുടെ വ്യത്യാസമുണ്ടെന്ന് മാത്രം. മൗലിദ് അറബിയിലാണെങ്കില്‍, മാല അറബിമലയാളത്തില്‍ എഴുതിയിരിക്കുന്നുവെന്ന് മാത്രം. രണ്ടിലും ശിര്‍ക്കു തന്നെ.”
(സല്‍സബീല്‍, 1985 ഫെബ്രുവരി).
3- ”ബിദ്അത്തുകള്‍ ദുര്‍മാര്‍ഗ്ഗങ്ങളാണെന്നും, ദുര്‍മാര്‍ഗ്ഗങ്ങള്‍ നരകത്തിലാണെന്നുമെന്നത് സര്‍വ്വസമ്മതമായ കാര്യമാണല്ലോ? ജന്മദിനാഘോഷം അഥവാ മൗലിദ് ഈ ഇനത്തില്‍ പെടുന്നു.”
(മൗലിദുന്നബി- പേ:14).
4- ” സ്വഹാബികളോ സലഫുസ്സ്വാലിഹുകളോ നടത്താത്ത ഇത്തരം ഒരു ആഘോഷം സലഫുസ്സ്വാലിഹുകളുടെ ചര്യയാണെന്ന് പറയാന്‍ കുറഞ്ഞ തൊലിക്കട്ടിയൊന്നും മതിയാവില്ല; തീര്‍ച്ച.”
(അല്‍ ഇസ്‌ലാഹ്, 1998 ഒക്‌ടോബര്‍)
5- ”കാഫിറായ അബൂലഹബിന് പോലും നബിയുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിച്ച കാരണത്താല്‍ തിങ്കളാഴ്ച തോറും നരക ശിക്ഷയില്‍ നിന്നിളവു ലഭിക്കുന്നുണ്ടെങ്കില്‍ മുഅ്മിനുകളായ നമുക്ക് മൗലിദിന്റെ പേരില്‍ എത്രമാത്രം പ്രതിഫലം കിട്ടും എന്നാണ് മുസ്‌ലിയാക്കന്‍മാരുടെ യുക്തിചിന്ത. കാടുകയറിയ യുക്തിയാണിത്. ഖുര്‍ആനില്‍ അല്ലാഹു പേരെടുത്തു പറഞ്ഞുകൊണ്ട് ശപിച്ച ഒരു കാഫിറിനു നരകശിക്ഷയില്‍ നിന്നിളവ് കിട്ടുന്നു എന്ന കാര്യം കെട്ടുകഥയാവാന്‍ ധാരാളം സാദ്ധ്യതയുണ്ട് എന്ന് ചിന്തിക്കലാണ് യഥാര്‍ത്ഥ യുക്തിചിന്ത. മൗലിദ് കഴിച്ചതുകൊണ്ട്, കാഫിറായ അബൂലഹബിന് പോലൂം കൂലി കിട്ടിയത് ബുഖാരിയിലിതാ…” എന്ന് എത്ര തീക്ഷ്ണമായ ഭാഷയിലാണ് മുസ്‌ലിയാക്കന്‍മാര്‍ പ്രസംഗിക്കുന്നത്.” (മൗലിദുന്നബി, പേജ് 29,30).
6- ”അത് ചില ശാപ്പാട്ടുവീരന്‍മാരുടെ താല്‍പര്യമനുസരിച്ച് ചില ദോഷന്‍മാര്‍ പുതുതായി ഉണ്ടാക്കിയ ഒരനാചാരം മാത്രമാകുന്നു.” (ഐ.എസ്.എം. ലഘുലേഖ).
7- ”ഇത്തരം പുത്തനാചാരങ്ങളില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നതാണ് നബിദിനാഘോഷം. യഥാര്‍ത്ഥത്തില്‍ നബി(സ)യോ സ്വഹാബത്തോ ഇത്തരം ഒരാഘോഷം സംഘടിപ്പിച്ചില്ലെന്ന് മാത്രമല്ല, ഉത്തമ തലമുറക്കാരില്‍പ്പെട്ട ഒരാള്‍ക്കു പോലും ഇത് പരിചയമില്ല. മദ്ഹബിന്റെ ഇമാമുകളോ തൊട്ടടുത്ത നൂറ്റാണ്ടുകളില്‍ ജീവിച്ച ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കു നേതൃത്വം വഹിച്ച മറ്റു പണ്ഡിതന്‍മാരോ ആരും ഇത് ആചരിച്ചിട്ടില്ല.
മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പണ്ഡിതന്‍മാരില്‍ ഒരാള്‍ പോലും മൗലിദ് ആഘോഷം സുന്നത്താണെന്ന് പറഞ്ഞിട്ടുമില്ല. അങ്ങനെ പറഞ്ഞ ഏതെങ്കിലും ഒരു പണ്ഡിതന്റെ പേര് ഉദ്ധരിക്കാന്‍ കാക്കത്തൊള്ളായിരം വരുന്ന ഖുറാഫി പ്രസിദ്ധീകരണങ്ങള്‍ക്കോ മൊല്ലമാര്‍ക്കോ നാളിതുവരെ സാധിച്ചിട്ടില്ല. ഇനിയൊട്ടു സാധിക്കുകയുമില്ല.” (ഇസ്‌ലാഹ്, 2007 മാര്‍ച്ച്).
ഇനി നമുക്ക് ആദ്യമായി ഈ ഏഴ് ഉദ്ധരണികളിലെ വാദങ്ങള്‍ സംഗ്രഹിക്കാം.
1- സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ചു നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്.
2- പദ്യങ്ങളിലും പ്രാര്‍ത്ഥനാ കീര്‍ത്തനങ്ങളിലും ദോശകരമായ ഒന്നും തന്നെയില്ലെങ്കിലും, അത് ശിര്‍ക്കിന്റെ നടപടിയാണ്.
3- സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ഇച്ഛിച്ചു കൊണ്ട് ഒരു പുണ്യകര്‍മം നിഷിദ്ധമാണ്. അത് ശിര്‍ക്കും കുഫ്‌റുമാണ്. (സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ആഗ്രഹിച്ചു കൊണ്ടാണ് മുസ്‌ലിംകള്‍ മൗലിദ് നടത്തുന്നത് എന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തികഞ്ഞ അജ്ഞതയുമാണ്. ലേഖ.).
4- മനുഷ്യ മനസ്സുകളില്‍ ബഹുദൈവ വിശ്വാസം വളര്‍ത്തുവാന്‍ പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്ന മാര്‍ഗ്ഗമാണ് മൗലിദ്.
5- മൗലിദും മാലകളും ഭാഷകളില്‍ വ്യത്യാസമുണ്ടെന്നല്ലാതെ രണ്ടും ശിര്‍ക്കു തന്നെയാണ്.
6- ദുര്‍മാര്‍ഗം നരകത്തിലാണെന്നത് സര്‍വ്വസമ്മതമാണ്. മൗലിദ് അഥവാ ജന്മദിനാഘോഷം നടത്തിയവര്‍ നരകത്തിലാണ്.
7- മൗലിദ് സലഫുസ്സ്വാലിഹുകളുടെ ചര്യയാണെന്ന് പറയാന്‍ നല്ല തൊലിക്കട്ടി വേണം.
8- ബുഖാരിയില്‍ പറഞ്ഞ അബൂലഹബിന്റെ സംഭവം കെട്ടുകഥയാണ്.
9- ശാപ്പാട്ട് വീരന്‍മാരായ ചില ദോഷന്‍മാരാണ് മൗലിദ് എന്ന അനാചാരം ഉണ്ടാക്കിയത്.
10- നബിദിനാഘോഷങ്ങള്‍ക്ക് പുത്തനാചാരങ്ങളില്‍ ഒന്നാംസ്ഥാനമാണുള്ളത്.
11- ഉത്തമ നൂറ്റാണ്ടുകാര്‍ക്കാര്‍ക്കും ഇത് പരിചയമില്ല.
12- മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പണ്ഡിതന്‍മാരില്‍ ആരും മൗലിദാഘോഷം സുന്നത്താണെന്ന് പറഞ്ഞിട്ടില്ല.
കടുത്ത പ്രവാചക വിരോധികളായ ആധുനിക വഹാബിക്കൂട്ടം ഇടയനില്ലാത്ത ആട്ടിന്‍കൂട്ടത്തെ പോലെ ചിന്നിച്ചിതറി, ഓരോരുത്തരും എന്തൊക്കെയോ വിളിച്ചു കൂവുകയാണ്. ശിര്‍ക്കും, ബിദ്അത്തുമൊക്കെ ‘ഗ്യാലന്‍’ കണക്കിലാണ് ചൊരിഞ്ഞു കൊണ്ടിരിക്കുന്നത്. ബിദ്അത്തും പൗരോഹിത്യവുമൊക്കെ കൊട്ടക്കണക്കിലാണ് വിതരണം ചെയ്യുന്നത്. അതിന്നൊക്കെ പ്രത്യേകം ഏല്‍പിക്കപ്പെട്ടവരാണല്ലോ ഇവറ്റകള്‍.
എന്നാല്‍ ഈ ആട്ടും മുട്ടും, തൊഴിയുമെല്ലാം ആര്‍ക്കാണ് കൊള്ളുകയെന്നും ആരുടെ നെഞ്ചിലാണ് തുളഞ്ഞ് കയറുന്നതെന്നും പരിശോധിക്കുന്നത് രസകരവും സാന്ദര്‍ഭികവുമായിരിക്കും. അതിന് നമുക്ക് വഹാബിസത്തെ പാലൂട്ടി വളര്‍ത്തിയ അതിന്റെ ജനയിതാക്കളും അപ്പോസ്തലന്‍മാരുമായ മുന്‍ഗാമികള്‍ പറഞ്ഞത് ഒന്ന് പരിശോധിച്ചു നോക്കാം. അഥവാ അവരുടെ ‘ഖദീമായ’ ഖൗലുകള്‍ നമുക്ക് പുനര്‍വായനക്ക് വിധേയമാക്കാം.
1 ”പവിത്ര റബീഉല്‍ അവ്വല്‍ മാസമിതാ നമ്മോട് അഭിമുഖീകരിക്കാന്‍ പോകുന്നു. റബീഉല്‍ അവ്വല്‍ മാസം പിറക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ മുസ്‌ലിംകള്‍ (വഹാബികളല്ല- ലേഖ.) ആനന്ദ തുന്തിലരായി ഭവിക്കുന്നു. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റബീഉല്‍ അവ്വല്‍ മാസത്തിലാണ് ലോകൈക മഹാനായ മുഹമ്മദ് നബി(സ) ഭൂജാതനായത്. എന്താണ് അതിന് കാരണം. ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സുകരായി തന്നെയിരിക്കുന്നു. ഇസ്‌ലാം മതപ്രബോധകരായ ആ മഹാപുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവേ ഉണ്ടായിട്ടുള്ള നന്മകളെ പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദര്‍ഭം വരുമ്പോഴൊക്കെ പ്രത്യേകിച്ച് റബീഉല്‍ അവ്വല്‍ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയില്ല.”
(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍)
2- ”….. ഇങ്ങനെയുള്ള മഹല്‍മതത്തിന്റെ പ്രബോധകന്‍, പ്രജാവത്സലനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉല്‍കൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍. അതിനാല്‍ ആ മാസത്തെ മുസ്‌ലിം ലോകം ആ കമാനം കൊണ്ടാടുന്നു. ലോകം മുഴുവനും കൊണ്ടാടുന്നതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സല്‍സ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു. അവ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നതിന് അവസരം നല്‍കുന്നു. ഇസ്‌ലാം ദീനിന്റെ പ്രാചരണത്തിന് അത് ഉപകരിക്കുന്നു. മുസ്‌ലിംകളില്‍ ഐക്യവും സംഘടനയും പരസ്പര സഹായവും വര്‍ദ്ധിപ്പിക്കുന്നതിനും അതു ഉതകുന്നു. ഇസ്‌ലാമിന്റെ പാഠങ്ങള്‍ നബിചര്യയില്‍ സ്ഥിതി ചെയ്യുന്നു.
അല്ലാഹുവിനെ പേടിക്കുന്നവര്‍ക്ക്, അന്ത്യനാളിനെ കുറിച്ച് ശങ്കിക്കുന്നവര്‍ക്ക്, അല്ലാഹുവിന്റെ സ്മരണ അധികമായുള്ളവര്‍ക്ക്, നബി(സ)യില്‍ നല്ല മാതൃകയുണ്ട് എന്നാകുന്നു അല്ലാഹു പറയുന്നത്. അപ്പോള്‍ അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവന്‍ നബി(സ)യെ അനുകരിക്കുവാന്‍ തുനിയുകയില്ല. പരലോകത്തില്‍ വിശ്വാസമില്ലാത്തവനും നബിയില്‍ അനുകരണ അര്‍പ്പിക്കുവാനുള്ള സന്നദ്ധത ഉണ്ടായിരിക്കുകയില്ല. അല്ലാഹുവിനെപ്പറ്റി അധികമായി വിചാരമില്ലാത്തവരും റസൂല്‍ തിരുമേനി (സ)യെ മാതൃകയാക്കി സ്വീകരിക്കുകയില്ല. നബിയെ മാതൃകയാക്കി, നബിയുടെ ചര്യയെ പഠനം ചെയ്ത് അതിനെ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിനെയും അവസാന ദിവസത്തെയും പറ്റി പേടിയുള്ളവരും പടച്ചവനെ അധികമായി വിചാരമുള്ളവരുമാണ്. ഇത്തരക്കാര്‍ മൗലിദ് യോഗത്തില്‍ വന്ന് ചേരുകയും നബിചര്യകളെ കേട്ട് മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യും. അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബിയുടെ ശരിയായ നടപടിക്രമം വിശദമായി പറഞ്ഞുകൊടുക്കും. അങ്ങയുടെ ഉത്തമങ്ങളായ സ്വഭാവഗുണങ്ങള്‍ വിവരിക്കും.
നബിയെ പിന്തുടരുവാനുള്ള ഉല്‍ബോധനങ്ങള്‍ നല്‍കും സദസ്സില്‍ നബിയോടുള്ള പ്രിയം വളര്‍ത്തും. നബിയുടെ അനുയായികളായ സ്വഹാബത്തിന്റെ മതനിഷ്ഠ, ഭക്തി മുതലായവ വിവരിക്കും. അവിടെ കൂടിയിരുന്നവരുടെ നാവുകളെല്ലാം സ്വലാത്ത് ചൊല്ലുന്നതിന് പ്രേരിപ്പിക്കും. അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കുവാന്‍ പര്യാപ്തങ്ങളായ ഉപദേശങ്ങള്‍ നല്‍കും. അല്ലാഹു പറയുന്നത് നോക്കുക: ”നബിയെ, ജനങ്ങളോട് പറയുവിന്‍- നിങ്ങള്‍ അല്ലാഹുവിനെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ അനുകരിക്കുവിന്‍. എന്നാല്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും. നിങ്ങളുടെ കുറ്റങ്ങള്‍ മാപ്പു ചെയ്യുകയും ചെയ്യും. അല്ലാഹു പൊറുക്കുന്നവനും കരുണയുള്ളവനുമാണ്” ഈ ആയത്ത് മൂലം ചിലത് നമുക്ക് മനസ്സിലാക്കാം. നബിതിരുമേനിയെ അനുകരിക്കലാണ് അല്ലാഹുവിനെ സ്‌നേഹിക്കുന്നു എന്നതിനുള്ള ലക്ഷണം..
മേല്‍പറഞ്ഞ സംഗതികള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ് മൗലിദിന്റെ മജ്‌ലിസ്. ഈ കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യ സദസ്സ് തന്നെയാണ്. അതില്‍ സംബന്ധിക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവന്‍ ഭാഗ്യവാന്‍മാരുമാണ്. ഈ മജ്‌ലിസുല്‍ മൗലീദില്‍- മൗലിദ് സദസ്സില്‍- ദീനീയായ സ്വഹീഹായ ദീന്‍ അറിയുന്ന ആലിമുകള്‍ ധാരാളം കൂടിയുണ്ടായിരിക്കണം. അവരുടെ ഉപദേശങ്ങള്‍ മുറക്ക് നടക്കണം. മുസ്‌ലിംകളില്‍ ദീനിയ്യായ ചൈതന്യം അനുകരിപ്പിക്കണം….”
(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍, പേ: 22,23).
3- ”ഇങ്ങനെ നബിയെക്കൊണ്ട് ലോകത്തിന് ഉണ്ടായിട്ടുള്ള അനുഗ്രഹങ്ങള്‍ അവര്‍ണ്ണനീയമാണ്. അതുകൊണ്ട് തന്നെയാണ് ”ലോകത്തിന് കാരുണ്യമായിട്ടല്ലാതെ നാം നിന്നെ നിയോഗിച്ചിട്ടില്ല” എന്ന് അല്ലാഹു പറഞ്ഞിട്ടുള്ളത്. ഇങ്ങനെയുള്ള ഒരു മഹാത്മാവ് ഭൂജാതനായിട്ടുള്ള ഈ റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ ആ പുണ്യപുരുഷനെ അനുകരിക്കുന്ന ഒരു ജനവിഭാഗം എങ്ങനെ സന്തോഷിക്കാതിരിക്കും? ആ പുണ്യാത്മാവ് ലോകത്തിന് വരുത്തിയിട്ടുള്ള പരിവര്‍ത്തനങ്ങളും പരിഷ്‌കാരങ്ങളും വര്‍ണ്ണിക്കുവാനുള്ള ശക്തി ഏതൊരു തൂലികക്കാണുള്ളത്? ഇമാം ബൂസ്വീരി(റ) പറയുന്നു: ”റസൂലുല്ലാഹി(സ)യുടെ ഉല്‍കൃഷ്ഠതക്ക് യാതൊരു അതിര്‍ത്തിയും ഇല്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍- വാചാലന് വാക് സാമര്‍ത്ഥ്യം കൊണ്ട് അതിനെ കുറിച്ച് വര്‍ണ്ണിച്ച് പറയുവാന്‍ കഴിയുമായിരുന്നു. ”അല്ലാഹുമ്മ സ്വല്ലി വസല്ലിം വബാരിക് അലൈഹി.”
(അല്‍മുര്‍ശിദ്, 1356 റബീഉല്‍ അവ്വല്‍, പേ:11,12).
4- ”ഇവിടെ ഒരു സംഗതി പ്രത്യേകം  പറയേണ്ടതായുണ്ട്. ദീനിന്റെ ആവശ്യത്തിനായി എന്തെങ്കിലും ഒരു കാര്യം നടപ്പില്‍വരുത്തുക, ദീനില്‍ ഒരുകാര്യം പുതുതായി നിര്‍മിക്കുക എന്നിവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ പലരും പലപ്പോഴും പല അബദ്ധങ്ങളിലും ചാടുന്നുണ്ട്. ആ വക കാര്യങ്ങളെ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഇത്രയും പറഞ്ഞതുകൊണ്ട് യാതൊരു ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത നിലയില്‍ ശാഫീഉനാ മുഹമ്മദിന്‍ (സ)ന്റെ മൗലിദ് കഴിക്കുന്നതു കൊണ്ട് ആ പുണ്യാത്മാവ് നമുക്ക് അറിയിച്ചുതന്നിട്ടുള്ള പരിശുദ്ധ മതത്തെ നിലനിര്‍ത്തുന്നതിലും സുന്നത്തിനെ ഹയാത്താക്കുന്നതിലും ഉത്സാഹവും ആ നബിയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിച്ചു വരുമെന്നും, തന്നിമിത്തം മഹത്തായ പ്രതിഫലം സിദ്ധിക്കുമെന്നും മനസ്സിലായല്ലോ?
ഇനിയൊരു സംഗതി കൂടി ഇവിടെ പറഞ്ഞു കൊണ്ട് ഈ ലേഖനം അവസാനിപ്പിച്ചേക്കാം. മൗലിദ് ഓതുകയെന്നത് ഖുര്‍ആന്‍, ഹദീസുകള്‍, സീറതുന്നബവിയ്യ: എന്നിവയില്‍ നിന്ന് കുറച്ച് വായിക്കുകയാണെന്ന് സുയൂത്വി(റ) പറഞ്ഞതില്‍ നിന്ന് വെളിപ്പെട്ടുവല്ലോ?…..”ഫവലദത്തിന്നബിയ്യി”(സ) എന്ന് പറയുമ്പോള്‍ എല്ലാവരും കൂടി ഒന്നായി എഴുന്നേറ്റ് നില്‍ക്കുന്നു. ബഹുസൂചകമായി ആരെങ്കിലും അങ്ങനെ ചെയ്യുന്നതിനെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അങ്ങനെ ചെയ്യാത്തവരെ വെറുക്കുകയും അരുത്.”
(അല്‍ഇര്‍ശാദ്, 1345 റബീഉല്‍ അവ്വല്‍, പേ: 153,154).
5- ”ഈ സന്ദര്‍ഭത്തില്‍ രണ്ടു കൊല്ലമായി മുസ്‌ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരാറുള്ള മൗലിദാഘോഷം ഈ പ്രാവശ്യവും റബീഉല്‍ അവ്വല്‍ പന്ത്രണ്ടാം തീയതി ഭംഗിയായി കഴിഞ്ഞുകൂടിയെന്നുള്ള വിവരം ഞങ്ങള്‍ വായനക്കാരെ സന്തോഷപൂര്‍വം അറിവിച്ച്‌കൊള്ളുന്നു. ഏറിയാട് ലോവര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് കൊണ്ടാടപ്പെട്ട ഈ സുദിനത്തില്‍ കൂടിയ വിദ്യാര്‍ത്ഥി സമ്മേളനത്തിലും മഹായോഗത്തിലും നബി(സ)യുടെ ജനനം, ബാല്യം, മതപ്രചരണം, സ്വഭാവവൈശിഷ്ഠ്യം എന്നിങ്ങനെ നബി ചരിത്രത്തിലെ പ്രധാനപ്പെട്ട മിക്ക ഭാഗങ്ങളെയും കുറിച്ച് മലയാളത്തില്‍ ഓരോ മാന്യന്‍മാര്‍ പ്രസംഗിച്ചു.
അര്‍ത്ഥമറിയാതെ കുറെ അറബീ വാക്യങ്ങള്‍ വായിച്ചാലേ മൗലിദ് ശരിപ്പെടുകയുള്ളൂവെന്ന് ശഠിക്കുന്നവര്‍ക്കും നീരസം തോന്നാതിരിക്കത്തക്ക വണ്ണം അറബിയില്‍ മൗലൂദ് ഓതുവാനും കുറേ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തിന് ദൂരെ നിന്ന് എത്തിച്ചേര്‍ന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു വിരുന്നു നല്‍കുകയും ഉണ്ടായി.
(അല്‍ഇര്‍ശാദ്, 1343 റബിഉല്‍അവ്വല്‍, പേ:158).
6 ”ഈ രണ്ട് തത്വവും കൂടി വെച്ചു നോക്കുമ്പോള്‍ നമുക്ക് മറ്റൊരു കാര്യം ഗ്രഹിക്കാവുന്നതാണ്. അതായത് കുഫ്‌റിന്റെ ശിക്ഷ ശാശ്വതമായ നരക ജീവിതമാകുന്നു. അതിന് കാലാവധിയില്ലാത്തതത്രെ. എങ്കിലും അവന്‍ തന്റെ ജീവിതത്തില്‍ -അവന്‍ അവിശ്വാസിയായതോടെ തന്നെ- കൈക്കൊണ്ടിരുന്ന സല്‍പ്രവര്‍ത്തികളുടെയും ദുഷ്പ്രവര്‍ത്തികളുടെയും തോതനുസരിച്ച് ആ ശാശ്വതമായ നരകശിക്ഷയില്‍ ലഘുത്വമോ കാഠിന്യമോ ഉണ്ടായിരിക്കണം. അവിശ്വാസിയുടെ കര്‍മങ്ങള്‍ക്ക് ഫലമില്ല, അല്ലെങ്കില്‍ അവക്ക് പ്രതിഫലമില്ല എന്ന് പറഞ്ഞതിന്റെ സാരം, വല്ലപ്പോഴും നരകശിക്ഷ മുറിഞ്ഞു പോവുകയില്ലെന്നും കുഫ്‌റിന്റെ മുമ്പില്‍ ആ കര്‍മങ്ങള്‍ പരിഗണിക്കപ്പെടുവാനില്ലെന്നുമാണ്.
റസൂല്‍ തിരുമേനി (സ)യുടെ ജന്മവാര്‍ത്ത ലഭിച്ചതിലുള്ള സന്തോഷത്താല്‍ അബൂലഹബ് ഒരു അടിമയെ മോചിപ്പിച്ചതിന്റെ ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ അല്‍പം ആശ്വാസം കൊടുക്കപ്പെടുന്നതായി ഹദീസില്‍ വന്നിട്ടുള്ളതും അടുത്തുവരുന്ന ഹദീസില്‍ പറയുന്ന അബൂത്വാലിബിന്റെ സ്ഥിതിയും ഇത്തരത്തില്‍പ്പെട്ടതാണ്”
(അല്‍മനാര്‍, പേജ് 167 -1956 ഡിസംബര്‍)
ഇനിയും ഇതുപോലെയുള്ള ഉദ്ദരണികള്‍ ധാരാളത്തിലധികമുണ്ട്. നബിദിനാഘോഷത്തിന്റെ ആവശ്യകയും പ്രാധാന്യവും വിളിച്ചോതുന്ന മേല്‍കൊടുത്ത ആറു ഉദ്ദരണികളിലെ പ്രധാന ആശയങ്ങള്‍ ഇവയാണ്.
1- റബീഉല്‍ അവ്വല്‍ മാസം പവിത്രമാണ്.
2- റബീഉല്‍ അവ്വലിന്റെ ആഗമനം മുസ്‌ലിംകളെ സന്തോഷിപ്പിക്കും.
3- ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സാഹം കാണിക്കും.
4- നബിയെക്കൊണ്ട് ലോകത്തിന് പൊതുവെ ഉണ്ടായിട്ടുള്ള നന്മകളെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക്, റബീഉല്‍ അവ്വല്‍ വരുമ്പോഴൊക്കെ നബി(സ)യെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല.
5- നബി(സ) ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍.
6- ആ മാസത്തെ മുസ്‌ലിം ലോകം ആകമാനം കൊണ്ടാടുന്നു.
7- ലോകം മുഴുവന്‍ കൊണ്ടാടേണ്ടതുമാണ്.
8- ഈ ആഘോഷം പല നല്ല കാര്യങ്ങളെയും സാധിപ്പിക്കുന്നു.
9- തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യ ഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നതിന് സാധിക്കും.
10- നബി (സ) യുടെ ഗുണങ്ങളും സല്‍സ്വഭാവങ്ങളും സ്മരിക്കാന്‍ കാരണമാകും.
11- അത് ജനങ്ങള്‍ക്ക് വിവരിച്ച് കൊടുക്കാന്‍ കഴിയും.
12- ഇസ്‌ലാം മതത്തിന്റെ പ്രചരണത്തിന് ഉപകരിക്കും.
13- മുസ്‌ലിംകളില്‍ ഐക്യമുണ്ടാക്കാനും പരസ്പര സഹായം വര്‍ദ്ധിപ്പിക്കാനും ഉതകും.
14- അല്ലാഹുവിനെ പേടിക്കുന്നവര്‍ക്കാണ് നബി(സ)യില്‍ മാതൃകയുള്ളത്.
15- അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവരും, പരലോകത്തില്‍ വിശ്വാസമില്ലാത്തവരും, അല്ലാഹുവിനെ കുറിച്ച് വിചാരമില്ലാത്തവരും, നബി(സ)യെ അനുകരിക്കുകയോ മാതൃകയാക്കുകയോ ചെയ്യുകയില്ല.
16- അല്ലാഹുവിനെ പറ്റി പേടിയുള്ളവരും, പരലോകത്തില്‍ വിശ്വാസമുള്ളവരും, അല്ലാഹുവിനെ കുറിച്ച് വിചാരമുള്ളവരുമാണ് മൗലീദ് യോഗത്തില്‍ വന്ന് ചേരുന്നവരും, നബിചര്യ കേട്ട് മനസ്സിലാക്കുകയും ചെയ്യുന്നവര്‍.
17- അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബി(സ)യുടെ ശരിയായ നടപടിക്രമം വിശദീകരിച്ചു കൊടുക്കും.
18- നബിയെ പിന്‍പറ്റാനുള്ള ഉല്‍ബോധനങ്ങളുണ്ടാകും.
19- നബിയോടുള്ള പ്രിയം വളര്‍ത്താനുതകും.
20- സ്വഹാബത്തിന്റെ ഭക്തിയും മതനിഷ്ഠയും വിവരിക്കും.
21- സ്വലാത്ത് ചൊല്ലാന്‍ പ്രേരിപ്പിക്കും.
22- അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കാനുതകുന്ന ഉപദേശങ്ങള്‍ നല്‍കും.
23- ഈ കാര്യങ്ങളൊക്കെ സാധ്യമാകുന്ന സദസ്സാണത്.
24- അതിനാല്‍ മൗലിദിന്റെ സദസ്സ് പുണ്യ സദസ്സ് തന്നെ.
25- അതില്‍ പങ്കെടുക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. (ആധുനിക വഹാബികള്‍ക്ക് നഷ്ടപ്പെട്ട ഭാഗ്യം -ലേഖ.).
26- മൗലിദ് സദസ്സില്‍ ദീനറിയുന്ന ആലിമുകളുണ്ടാവണം.
27- അവരുടെ ഉപദേശങ്ങള്‍ കൃത്യമായി നടക്കണം.
28- നബി(സ)യെ അനുകരിക്കുന്നവര്‍ക്ക്, നബി(സ) ജനിച്ച പുണ്യമാസം വരുമ്പോള്‍ സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല.
29- നബി(സ)യെ വര്‍ണ്ണിക്കാന്‍ ഒരു തൂലികക്കും കഴിയില്ല.
30- ദീനിന്റെ ആവശ്യത്തിനായി ഒരു കാര്യം നടപ്പില്‍ വരുത്തുന്നതും, ദീനില്‍ ഒരു കാര്യമുള്ളതായി നിര്‍മിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
31- ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത മൗലിദ് കഴിക്കുന്നത് കൊണ്ട് നബിയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിക്കും.
32- മൗലീദ് കഴിച്ചാല്‍ മഹത്തായ പ്രതിഫലവും ലഭിക്കും.
33- മൗലീദ് ഓതുകയെന്നാല്‍ ഖുര്‍ആന്‍, ഹദീസ്, സീറത്തുന്നബവിയ്യ: എന്നിവ പാരായണം ചെയ്യലാണ്.
34- ‘ഫവലദത്തിന്നബിയ്യി’ എന്ന് കേള്‍ക്കുമ്പോള്‍ ബഹുമാനാര്‍ത്ഥം എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നതിന് വിരോധമില്ല.
35- കേരള മുസ്‌ലിം ഐക്യസംഘം മുടക്കം കൂടാതെ മൗലീദാഘോഷം വര്‍ഷംതോറും കഴിച്ചിരുന്നു.
36- ഈ വിവരം വായനക്കരെ സന്തോഷത്തോടു കൂടിയാണ് അറിയിക്കുന്നത്.
37- റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തന്നെയാണ് ഐക്യസംഘം മൗലിദാഘോഷം സംഘടിപ്പിച്ചത്.
38- വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും പൊതുജനങ്ങള്‍ക്കു വേണ്ടിയും വെവ്വേറെ രണ്ട് സമ്മേളനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.
39- നബി(സ)യുടെ ബാല്യം മുതല്‍, പ്രവാചക ചരിത്രത്തിലെ പ്രധാന വിഷയങ്ങളെ കുറിച്ചൊക്കെ മലയാളത്തില്‍ പ്രഭാഷണങ്ങള്‍ നടന്നു.
40- കുറേ സമയം അറബിയിലുള്ള മൗലൂദും ഓതി.
41- യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണ വിഭവങ്ങളും വിളമ്പി.
42- റസൂല്‍(സ)യുടെ ജന്മവാര്‍ത്ത അറിഞ്ഞപ്പോള്‍ അബൂലഹബ് സന്തോഷിച്ചു.
43- സന്തോഷത്തിന്റെ ഭാഗമായി അബൂലഹബ് ഒരടിമയെ മോചിപ്പിച്ചു.
44- തല്‍ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ ആശ്വാസം ലഭിക്കുന്ന വിവരം ഹദീസിലുണ്ട്.
45- ഈ പറഞ്ഞ കാര്യങ്ങളത്രയും മുജാഹിദ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ അല്‍മുര്‍ശിദിലും അല്‍ഇര്‍ശാദിലും അല്‍മനാറിലും ഉള്ളവയാണ്.
ഇനി പറയൂ, ആരാണ് ബിദ്അത്ത് ചെയ്തവര്‍?
ആരാണ് ശിര്‍ക്ക് ചെയ്തവര്‍?
ആരാണ് ബിദ്അത്തിന് നേതൃത്വം നല്‍കിയവര്‍?
ആരാണ് പുരോഹിതന്‍മാര്‍?
ആരാണ് തീറ്റക്കൊതിയന്‍മാര്‍?
ആരാണ് നരകത്തില്‍ പോകാനര്‍ഹന്‍?
ആര്‍ക്കാണ് തൊലിക്കട്ടി കൂടുതലുള്ളത്?
മാന്യവായനക്കാര്‍ ചിന്തിക്കൂ…!
ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും മൊത്ത കുത്തകക്കാരായ ‘അനാക്രോണുകളും’ അല്ലാത്തവരുമായ പുതിയ വഹാബി കൂട്ടം മൗലിദിനെയും നബിദിനാഘോഷത്തെയും വിമര്‍ശിച്ച് എഴുതിയത് മുഴുവനും ആദ്യം കൊള്ളുക സ്വന്തം ‘പിതാക്കള്‍ക്ക’ല്ലേ? അങ്ങനെവരുമ്പോള്‍ സ്വന്തം ജനയിതാക്കളെ പുരോഹിതന്‍മാരെന്നും മുബ്തദിഉകളെന്നും, ഖുറാഫികളെന്നും, ശാപ്പാട്ട് വീരന്‍മാരെന്നും നരകാവകാശികളെന്നും മറ്റും മറ്റും വിശേഷിപ്പിക്കാനുള്ള ‘മഹാഭാഗ്യം’ വഹാബികള്‍ക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്. അതുപോലെ തന്നെ, മൗലീദും നബിദിനാഘോഷവും നടത്താത്തവര്‍ പടച്ചവനെ പേടിയില്ലാത്തവരും, പരലോകത്തില്‍ വിശ്വാസമില്ലാത്തവരും, മൗലീദില്‍ പങ്കെടുക്കാന്‍ തൗഫീഖ് ലഭിക്കാത്തവര്‍ ഭാഗ്യം കെട്ടവരാണെന്നും മറ്റും സ്ഥാപക നേതാക്കന്‍മാര്‍ പറഞ്ഞത് ആരെ ഉദ്ദേശിച്ചായിരിക്കാമെന്ന് വായനക്കാര്‍ ചിന്തിച്ചുനോക്കൂ! തങ്ങള്‍ക്ക് തിരുത്തുമായി തങ്ങളുടെ കൊച്ചനുയായികള്‍ വരുമെന്ന് കെ.എം. മൗലവിക്കും കൂട്ടര്‍ക്കും തോന്നലുണ്ടായതു കൊണ്ടായിരിക്കുമല്ലോ അവരന്നു തന്നെ ഇങ്ങനെയൊക്കെ രേഖപ്പെടുത്തിവെച്ചത്!

ഏതായാലും, അനുയായികളെ പിഴപ്പിച്ച ശേഷം നേതാക്കളും നേതാക്കളെ പിന്‍പറ്റിയ അനുയായികളും പരലോകത്ത് വെച്ച് തമ്മില്‍ തമ്മില്‍ കുറ്റപ്പെടുത്തുമെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
ഇവര്‍ ഇവിടെ നിന്ന് തന്നെ ‘തല്ല്’ തുടങ്ങിയിരിക്കുന്നു. അനുയായികളെ കുറ്റപ്പെടുത്തുന്ന നേതാക്കളും നേതാക്കളെ വഴിപിഴച്ചവരാക്കി ചിത്രീകരിക്കുന്ന അനുയായികളും? ഇങ്ങനെയൊരു നേതൃത്വവും അനുയായി വൃന്ദവും വഹാബികളിലല്ലാതെ ലോകത്തെവിടെയെങ്കിലും കാണാനൊക്കുമോ?
ഇപ്പോള്‍ ചില പയ്യന്‍മാര്‍ നേതാക്കള്‍ അന്ന് പറഞ്ഞതൊക്കെ ‘ഇടക്കാല ധാരണകളായിരുന്നു’വെന്ന ‘കൊഴുപ്പന്‍’ മറുപടിയാണ് പറയുന്നത്?
എന്നാല്‍ വഹാബികളുടെ ഒടുക്കത്തെ ധാരണയനുസരിച്ച് 2001 ജൂണ്‍ 4ന് മുമ്പ് മരിച്ചുപോയവരൊക്കെ തൗഹീദ് പൂര്‍ണ്ണമാകാതെയാണ് മരിച്ചുപോയിട്ടുള്ളത്. 2001 ജൂണ്‍ 4ന് ചേര്‍ന്ന കെ.ജെ.യു യോഗ തീരുമാനങ്ങള്‍ പേജ്-11 നോക്കുക.
കെ.എം. മൗലവിക്കും കൂട്ടര്‍ക്കും തെറ്റ് പറ്റിയെന്നും ഇടക്കാല ധാരണയായിരുന്നുവെന്നും പറയുന്നത് കെ.എം. മൗലവിയല്ല, ചില കുട്ടിമൗലവിമാരാണ്. പിന്‍ഗാമികള്‍ തിരുത്തിയതെങ്ങനെ മരിച്ചുപോയവരുടെ അഭിപ്രായമാവുക?

അല്ലെങ്കിലും ചിത്തരോഗി ഗര്‍ഭംധരിച്ചതുപോലെ എന്തൊക്കെയാണ് പറയുന്നതെന്ന് ഒരു ദിശാബോധവുമില്ല. ഇപ്പോള്‍ തിരുത്തിയോ, ഇല്ലെയോ എന്നതില്‍ പോലും തര്‍ക്കത്തിലാണ്. ഈ രണ്ട് പ്രസ്താവനകള്‍ കൂടി ശ്രദ്ധിച്ചു നോക്കുക.

1- ”നദ്‌വത്തുല്‍ മുജാഹിദീന്‍ മുന്നോട്ടുവെച്ച ഒരാശയവും തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യേണ്ടി വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയുമടിസ്ഥാനത്തില്‍ ആദര്‍ശങ്ങളും നയങ്ങളും സ്വീകരിച്ചത് കാരണമാണ് ഈ മേന്മ കൈവന്നത് എന്നതില്‍ തര്‍ക്കമില്ല.” (എറണാകുളം സമ്മേളന സുവനീര്‍, പേജ് 54).

2- ”അപ്പപ്പോള്‍ ലഭ്യമായ തെളിവുകളുടെ വെളിച്ചത്തില്‍ നമ്മുടെ തെറ്റായ ധാരണകളെ നാം തിരുത്തി. പിന്നീട് കൂടുതല്‍ പ്രബലവും വ്യക്തവുമായ തെളിവുകള്‍ ലഭിച്ചപ്പോള്‍ നമ്മുടെ ചില ധാരണകളെ വീണ്ടും തിരുത്തേണ്ടിവന്നു.”(കെ.എന്‍.എം. പ്രബന്ധം, പേജ് 5).

ഇപ്പോള്‍ വഹാബികള്‍ ജിന്നുകള്‍ക്കും, ശൈത്വാന്‍മാര്‍ക്കും കൂടി നില്‍ക്കപ്പൊറുതി കൊടുക്കാതെ അവയെല്ലാം ആട്ടിപ്പിടിച്ചു കോഹിനൂരിലെ സ്ഥാപനത്തില്‍ കൊണ്ടുപോയി ഗവേഷണത്തിന് വിധേയരാക്കി പരിശോധിച്ചുവിടുകയാണ്. പരിശോധനാഫലവും പുറത്തുവന്നു കൊണ്ടിരിക്കുന്നു. അഥവാ- അദൃശ്യ സൃഷ്ടികളായ ജിന്ന്, ശൈത്വാന്‍മാരില്‍ നിന്ന് ഗുണവും ദോഷവും ഉണ്ടാകാം എന്നതത്രെ ഗവേഷണ ഫലം! അപ്പോള്‍ അല്ലാഹു അല്ലാത്തവരില്‍ നിന്ന് മറഞ്ഞ വഴിക്ക് ഗുണവും ദോഷവും ഉണ്ടാവാമെന്ന് വിശ്വസിക്കുന്നതിനാല്‍ വഹാബികളുടെ നിലവിലുള്ള തൗഹീദിന്റെ നിര്‍വചനം പൊളിച്ചെഴുതാന്‍ സമയമായിരിക്കുന്നു.

ഇതുവരെ പറഞ്ഞിരുന്ന തൗഹീദ് നിര്‍വചനം ഇടക്കാല ധാരണയാണെന്നും ഒടുക്കത്തെ ധാരണ ഇന്നതാണെന്നും, ഇനിയും ഇടയില്‍ പല ധാരണകളും കടന്നുകൂടാന്‍ സാധ്യതയുണ്ടെന്നും തീരുമാനിത്തിലെത്തി പുരോഹിത സഭയെ കൊണ്ട് ഒപ്പ് വെപ്പിക്കാന്‍ വൈകിക്കൂടാ!

വല്ലാത്തൊരു ഊമ്! എന്ത് തോന്നിവാസവും ഖുര്‍ആനിന്റെയും ഹദീസിന്റെയും പേരില്‍ വെച്ചുകെട്ടാന്‍ തൊലിക്കട്ടിയുള്ള നേതൃത്വവും കണ്ണും ചിമ്മി വിഴുങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന അനുയായികളും.
കേരള വഹാബീ ചരിത്രത്തില്‍ ഇങ്ങനെയൊരു കാലഘട്ടം മുമ്പുണ്ടായിട്ടുണ്ടോ?

മൗലിദാഘോഷം. പ്രമാണങ്ങളും വഹാബി വൈരുധ്യങ്ങളും


നബി (സ) യോ, സഹാബത്തോ, മദ്ഹബിന്‍റെ ഇമാമുകളോ ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകാരോ മൌലിദ് ആചരിച്ചിട്ടില്ല എന്നാണ് മൌലിദ് വിമര്‍ശകരുടെ പ്രധാന പ്രധാന ന്യായം. അത് കൊണ്ട് അത് ബിദ്'അത്ത് ആണെന്നും. അപ്പോള്‍ നബി (സ) യോ ശേഷം ഇവിടെ പറയപ്പെട്ടവരോ ചെയ്യാത്ത ഒരു കാര്യവും അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കുന്ന പുണ്യകര്‍മ്മം എന്ന നിലയില്‍ നാം ചെയ്യരുത് എന്ന ഒരു തത്വമാണ് വിമര്‍ശകര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഇത് മൌലിദ് ആഘോഷത്തിന്‍റെ കാര്യത്തില്‍ മാത്രമാണോ അതോ എല്ലാവിഷയത്തിലും ബാധകമാണോ എന്ന് അവര്‍ വ്യക്തമാക്കേണ്ടതുണ്ട്.

മൌലിദ് ആഘോഷത്തിന്‍റെ രത്നച്ചുരുക്കം സര്‍വ ചരാചരങ്ങള്‍ക്കും അനുഗ്രഹമായി വന്ന മുത്ത് നബി (സ) തങ്ങളുടെ ജന്മത്തില്‍ സന്തോഷം പ്രകടിപ്പിക്കല്‍ -إظهار السرور - ആണ്. അത് ദീന്‍ അനുവദിക്കുന്ന ഏത് രൂപത്തിലും ആകാവുന്നതാണ്. വിശ്വാസികള്‍ ഒരുമിച്ചു കൂടി മൌലിദ് ചൊല്ലി ഭക്ഷണം വിതരണം ചെയ്യുക, നബിദിന ഘോഷയാത്രകള്‍ നടത്തുക, കുട്ടികളുടെ കലാപരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ മുസ്ലിംകള്‍ ഇതില്‍ അനുവര്‍ത്തിച്ചു വരുന്നുണ്ട്. മൌലിദ് ഓതുന്നതിന്‍റെ മറ്റൊരു പ്രധാന ലക്‌ഷ്യം തവസ്സുല്‍ ആണ്. നബി (സ) തങ്ങളുടെ ശഫാഅത്ത് തേടുക, ഭൌതികവും പാരത്രികവുമായ വിവിധ വിഷയങ്ങളില്‍ നബി (സ) തങ്ങളെ കൊണ്ട് തവസ്സുല്‍ ചെയ്യുക എന്നിവയും മുസ്ലിംകളുടെ വഴക്കം തന്നെ. നമ്മുടെ നാട്ടില്‍ മലബാറിന്‍റെ വൈജ്ഞാനിക ഗുരുവായ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം (റ) അവര്‍കള്‍ പൊന്നാനി ഭാഗത്ത് വസൂരി എന്ന മാരക രോഗം വന്നപ്പോള്‍ അതിനെ തൊട്ട് രക്ഷ നേടാന്‍ ഉള്ള തവസ്സുല്‍ ആയി ആണ് മന്‍ഖൂസ് മൌലിദ് സമാഹരിക്കുന്നത്. അത് കാരണം ആ മാരകവ്യാധി മാറിയതായി ആണ് ചരിത്രം. മന്‍ഖൂസ് മൌലിദിന്‍റെ ദുആയില്‍ (هذا السم الناقع എന്ന് തുടങ്ങി) പ്രത്യേകം കാണാം. ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം (റ) ചെയ്ത പല സേവനങ്ങളും എടുത്തു പറയുന്ന പല ഉല്‍പതിഷ്ണുക്കളും പക്ഷെ, ഇത് മിണ്ടാറില്ല.

മൌലിദുകളില്‍ നബി (സ) യോട് ശഫാഅത്ത് തേടുന്നതിനെയും വിമര്‍ശനത്തിന് വിധേയമാക്കാറുണ്ട്. നാളെ മഹ്ശറയില്‍ എല്ലാവരും ശുപാര്‍ശ തേടി റസൂലിന്‍റെ അടുത്ത് എത്തും. അതില്‍ തര്‍ക്കമില്ല. എങ്കില്‍ പിന്നെ ആ ശുപാര്‍ശ ഇപ്പോള്‍ തേടുന്നതാണോ അനൌചിത്യം? നബി (സ) തങ്ങളുടെ ശഫാഅത് വിശ്വാസികള്‍ക്ക് ഗുണം ചെയ്യുമെന്നത് അഹലുസ്സുന്നത് അംഗീകരിക്കുന്ന കാര്യമാണ്. ശൈഖ് ഇബ്നു തൈമിയ്യ പോലും ഇത് അംഗീകരിക്കുന്നു. മുഅതസിലത്തിന്‍റെ വാദം ഖണ്ഡിച്ചു കൊണ്ട് അദ്ധേഹം പറയുന്നത് കാണുക.

فقد تواترت الأحاديث عن النبي صلى الله عليه وسلم في انه يخرج اقوام من النار بعد ما دخلوها وان النبي صلى الله عليه وسلم يشفع في اقوام دخلوا النار - مجموع الفتاوى 7-486

നരകത്തില്‍ പ്രവേശിച്ച ശേഷം കുറെ ജനങ്ങളെ അതില്‍ നിന്ന് പുറപ്പെടീക്കപ്പെടുമെന്നും നരകത്തില്‍ പ്രവേശിച്ച കുറെ ജനങ്ങളുടെ കാര്യത്തില്‍ നബി (സ) തങ്ങള്‍ ശുപാര്‍ശ ചെയ്യുമെന്നും ഹദീസുകള്‍ അനിഷേധ്യമായി വന്നിട്ടുണ്ട്. (അതിനാല്‍ ശഫാഅത്ത് ഉണ്ടെന്നും എന്നാല്‍ അത് നരകവാസികള്‍ക്ക് ഗുണം ചെയ്യില്ലെന്നുമുള്ള മുഅതസിലത്തിന്‍റെ വാദം അടിസ്ഥാനരഹിതമാണ്) - (ശൈഖ് ഇബ്നു തൈമിയ്യയുടെ മജ്മൂഉല്‍ ഫതാവ P:7-486)
എന്നാല്‍ ഇബ്നു തൈമിയ്യയെ ആശയ സ്രോതസ്സ് ആയി അംഗീകരിക്കുന്ന വഹാബികള്‍ അദ്ധേഹത്തെ പോലും ഈ വിഷയത്തില്‍ അംഗീകരിക്കുന്നില്ല എന്നാണ് അവരുടെ ശഫാഅത്ത് നിഷേധത്തില്‍ നിന്ന് മനസിലാവുന്നത്. മറ്റു പല വിഷയങ്ങളില്‍ എന്ന പോലെ ഇതിലും മുഅതസിലത്തിന്‍റെ വാദമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.

ارتكبت على الخطا غير حصر وعدد * لك اشكوا فيه يا سيدي خير النبى
എന്ന മന്‍ഖൂസ് മൌലിദിലെ വരി ശീര്‍കിന്‍റെ മാസ്റ്റര്‍ പീസ്‌ ആയിട്ടാണ് വിമര്‍ശകര്‍ ഉദ്ധരിക്കാറുള്ളത്. നബി (സ) യോട് പാപത്തെ പറ്റി പരാതി പറയരുതെന്ന് അവര്‍ പഠിപ്പിക്കുന്നു. അത് അല്ലാഹുവിനോട് മാത്രം പറയേണ്ട കാര്യമാണെന്നും.

ഒരു ഉസ്താദ് കുട്ടിയെ കുറെ നല്ല കാര്യങ്ങള്‍ പഠിപ്പിച്ചു പക്ഷെ ഉസ്താദിന്‍റെ ഉപദേശം പോലെ ചെയ്യാന്‍ കുട്ടിക്ക് കഴിഞ്ഞില്ല. ഇതില്‍ ഉസ്താദിനോട് കുട്ടി മാപ്പ് പറഞ്ഞാല്‍ അതും അല്ലാഹുവിനോട് പങ്കു ചേര്‍ക്കലാവുമോ? അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചതിന് എതിര് പ്രവര്‍ത്തിച്ചു പോയതിന്‍റെ പേരില്‍ റസൂലിനോട് പരാതി പറയുന്നതില്‍ എന്ത് കുഴപ്പമാണ് ഉള്ളത്?

അല്ലാഹു പറയുന്നത് കാണുക.
وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً
സ്വന്തം ശരീരത്തോട് അക്രമം കാണിച്ച -‍ പാപ ചെയ്ത ആളുകള്‍ നബി (സ) തങ്ങളുടെ അടുത്ത് ചെല്ലുകയും അവര്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നതോടൊപ്പം നബി (സ) തങ്ങള്‍ കൂടി അവര്‍ക്ക് പൊറുക്കലിനെ തേടുകയും ചെയ്‌താല്‍ അവര്‍ക്ക് പാപ മോചനം ലഭിക്കും എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം. അതെ സമയം കപട വിശ്വാസികളെ പറ്റി അല്ലാഹു പറഞ്ഞ ഒരു കാര്യം കൂടി നാം സഗൌരവം ഓര്‍ക്കേണ്ടതുണ്ട്.
وَإِذَا قِيلَ لَهُمْ تَعَالَوْاْ يَسْتَغْفِرْ لَكُمْ رَسُولُ ٱللَّهِ لَوَّوْاْ رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ
വരൂ നിങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്‍റെ റസൂല്‍ പൊറുക്കലിനെ തേടും എന്ന് കപട വിശ്വാസികളോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരതോടെ മുഖം തിരിച്ചു കളയും എന്നാണ് കപട വിശ്വാസികളെപറ്റി അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്.

وَقُلِ ٱعْمَلُواْ فَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُ وَٱلْمُؤْمِنُونَ നിങ്ങള്‍ അമല്‍ ചെയ്യുക, അല്ലാഹുവും അവന്‍റെ റസൂലും മുഅമിനുകളും നിങ്ങളുടെ അമലുകള്‍ കാണും എന്ന ഖുര്‍ആന്‍ വചനവും
عن عبدالله بن مسعود ، عن النبي (ص) قال : إن لله ملائكة سياحين يبلغون ، عن أمتي السلام
وقال رسول الله (ص) حياتي خير لكم تحدثون وتحدث لكم ووفاتى خير لكم تعرض على أعمالكم ، فما رأيت من خير حمدت الله عليه وما رأيت من شر إستغفرت الله لكم ، رواه البزار ورجاله رجال الصحيح.
എന്‍റെ സമുദായം എനിക്ക് ചൊല്ലുന്ന സലാം എന്നില്‍ എത്തിക്കുന്ന ഒരു വിഭാഗം മലക്കുകള്‍ ഉണ്ടെന്നും, എന്‍റെ ജീവിതവും വഫാതും നിങ്ങള്‍ക്ക് ഖൈര്‍ ആണെന്നും നിങ്ങള്‍ നന്മ ചെയ്യുന്നത് കണ്ടാല്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുമെന്നും നിങ്ങളില്‍ തിന്മ കണ്ടാല്‍ ഞാന്‍ അല്ലാഹുവിനോട് നിങ്ങള്‍ക്ക് വേണ്ടി പൊറുക്കലിനെ തേടുമെന്നും ഉള്ള നബി വചനങ്ങളും പ്രസിദ്ധമാണ്.

മൌലിദിനെ പറ്റി എന്നത് പോലെ മൌലിടിനോടോപ്പവും അല്ലാതെയും ചൊല്ലുന്ന ഇമാം ബൂസൂരി (റ) യുടെപ്രവാചക കീര്‍ത്തന കാവ്യമായ ബുര്‍ദയെ പറ്റിയും പല ആരോപണങ്ങളും ഉണ്ട്. ബുര്‍ദയില്‍ ഉള്ള
فإنَّ من جُودِكَ الدنيا وَ ضَرَّتها * ومن علومكَ علمَ اللوحِ والقلمِ
എന്ന വരിയില്‍ നബി (സ) തങ്ങളെക്കുറിച്ച് അമിതമായി പുകഴ്ത്തുന്നുണ്ട് എന്ന തെറ്റിധാരണ ചിലരെയൊക്കെ ബാധിച്ചിട്ടുണ്ട്. വസ്തുതാ പരമായി കാര്യങ്ങള്‍ മനസിലാക്കാത്തത് കൊണ്ടാണ് അത്തരം തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നത്.

"ലൗഹിലെയും ഖലമിലെയും ഇല്‍മുകള്‍ നബി(സ) തങ്ങളുടെ ഇല്‍മുകളില്‍ നിന്നും അല്‌പം മാത്രമാകുന്നു"വെന്നാണല്ലോ ആരോപണ വിധേയമായ പ്രസ്‌തുത വാക്യത്തിന്റെ സാരം. ഇതിലെന്താണ്‌ അതിരുകവിയലും കുഫ്‌റുമായുള്ളത്‌? വസ്‌തുതാപരമായി കാര്യങ്ങള്‍ മനസ്സിലാക്കാത്തതിന്റെ ഫലമാണിത്‌. ലൗഹിലെയും ഖലമിലെയും ഇല്‍മ്‌ അല്ലാഹുവിന്റെ ഇല്‍മിനെ മുഴുവനായി ഉള്‍ക്കൊണ്ടുവെന്നാണോ ഇവരുടെ ധാരണ! അല്ലാഹുവിന്റെ ഇല്‍മില്‍ നിന്നും അല്ലാഹുവിന്റെ സൃഷ്‌ടിയായ ഖലമില്‍ പ്രത്യക്ഷപ്പെട്ട ഇല്‍മുകളില്‍ ഒരു ഭാഗമാണു ഖലം ലൗഹില്‍ രേഖപ്പെടുത്തിയത്‌. ലൗഹില്‍ രേഖപ്പെട്ട ജ്ഞാനങ്ങളാകട്ടെ ഇവിടെ ഖിയാമത്തു നാള്‍ വരെ ഉണ്ടാകാനിരിക്കുന്ന കാര്യങ്ങളാണ്‌. അല്ലാഹുവിന്റെ ഇല്‍മ്‌ ഇവയില്‍ പരിമിതമാണെന്നു വിശ്വസിക്കുന്നതാണു കുഫ്‌റ്‌. ലൗഹിലുള്ള ഇല്‍മുകള്‍ മലക്കുകള്‍ക്കു തന്നെ അറിയുകയും കാണുകയും ചെയ്യാമെന്നിരിക്കെ അവരേക്കാള്‍ ഉല്‍കൃഷ്‌ടരായ നബി(സ) തങ്ങള്‍ക്ക്‌ അല്ലാഹു അതു നല്‌കിയെന്നതില്‍ എവിടെയാണ്‌ നബിയെ അല്ലാഹുവിനോടു തുലനപ്പെടുത്തല്‍! "എന്റെ മുന്നി ലുള്ളവരുടെ യും (അവ്വലീ ന്‍) പുറകിലുള്ളവരുടെയും (ആഖിരീന്‍) എല്ലാ വി ജ്ഞാ നങ്ങളും അറിവുകളും എനിക്കു നല്‍ കപ്പെട്ടിരിക്കുന്നു"വെന്ന നബി(സ) തങ്ങളുടെ ഹദീസ്‌ പ്രസിദ്ധവും അനിഷേധ്യവുമാണ്‌. അല്ലാഹു പടച്ച എല്ലാ വസ്‌തുക്കളുടെയും നാമങ്ങള്‍ മുഴുവന്‍ അറിയുന്ന ആദം നബി(അ)യും "ആകാശ-ഭൂലോകങ്ങളിലെ അദൃശ്യങ്ങളും ഇന്ദ്രിയാതീത കാര്യങ്ങളും മുഴുക്കെ കാണിച്ചു കൊടുക്കപ്പെട്ട" ഇബ്രാഹീം നബി(അ)യുമെല്ലാം തന്റെ മുന്നില്‍ കഴിഞ്ഞുപോയവരില്‍ പെടുമല്ലോ. അവരുടെ മുഴുവന്‍ വിജ്ഞാനങ്ങളും അറിവുകളും നബി(സ) തങ്ങള്‍ക്കു ലഭിച്ച അറിവുകളില്‍ അല്‌പം മാത്രമാണ്‌. "മരണത്തിനു ശേഷം നിങ്ങള്‍ക്കു വരാനിരിക്കുന്ന സകലതും ഞാനീ നിസ്‌കാരത്തില്‍ കണ്ടു"വെന്ന സ്വഹീഹു മുസ്‌ലിമിലുള്ള ഹദീസും "നിങ്ങള്‍ ദുന്‍യാവിലും ആഖിറത്തിലും കാണാനിരിക്കുന്ന സകല കാര്യങ്ങളും ഞാനീ നമസ്‌കരിക്കാന്‍ നിന്നിടത്തു വച്ചു കാണുകയും അറിയുകയും ചെയ്‌തു"വെന്ന ഇബ്‌നു ഖുസൈമ നിവേദനം ചെയ്‌ത ഹദീസുമെല്ലാം നബിയുടെ അറിവിന്റെ വിസ്‌തൃതിയും വൈപുല്യവുമാണു വിളിച്ചോതുന്നത്‌. "അഞ്ചെണ്ണ മൊഴിച്ച്‌ എല്ലാ കാര്യങ്ങളും തുറക്കാനും അറിയാനുമുള്ള താക്കോലുകള്‍ എനിക്കു നല്‌കപ്പെട്ടു" വെന്ന ഇമാം അഹ്‌മദ്‌ നിവേദനം ചെയ്‌ത ഹദീസില്‍ നബി(സ) തങ്ങള്‍ പ്രസ്‌താവിച്ചതും മറ്റൊന്നല്ല. ഖിയാമത്തു നാള്‍ വരെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ മാത്രം രേഖപ്പെടുത്തപ്പെട്ട ലൗഹിലെ വിജ്ഞാനങ്ങളും അവ രേഖപ്പെടുത്തിയ ഖലമിലെ വിജ്ഞാനങ്ങളും നബി(സ) തങ്ങളുടെ അനന്തവിസ്‌തൃതമായ ഈ വിജ്ഞാന സാഗരത്തെ അപേക്ഷിച്ച്‌ അല്‌പം മാത്രമാണെന്ന്‌ ആര്‍ക്കും ബോധ്യപ്പെടുന്ന സത്യമല്ലേ? നബിയുടെ അറിവില്‍ ഖിയാമത്തു നാളിന്നു ശേഷമുള്ള അനന്തജീവിത കേന്ദ്രമായ ആഖിറത്തിലെ മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുമല്ലോ. ഇതിനെയപേക്ഷിച്ച്‌ അന്ത്യനാള്‍വരെയുള്ള കാര്യങ്ങളെക്കുറിച്ച ലൗഹിലെ വിജ്ഞാനം എത്ര തുച്ഛം!
ഈ കാര്യങ്ങളൊന്നും നിരൂപിക്കാതെ ലൗഹിലെയും ഖലമിലെയും ഇല്‍മുകള്‍ നബി(സ)യുടെ അറിവിന്റെ അല്‌പം മാത്രമാണെന്ന വാക്യം കേട്ടപ്പോളേക്ക്‌ ഈ വരിയില്‍ ഇമാം ബൂസ്വീരി നബിയെ അല്ലാഹുവിനോടു സമമാക്കിയെന്നാരോപിക്കുന്നത്‌ വിവരക്കേടു മാത്രമാണ്‌. ഇത്‌ അതിരുകവിഞ്ഞ പ്രയോഗമാണെന്നും കുഫ്‌റാണെന്നും വിധിയെഴുതിയത്‌ അസംബന്ധവും!

അല്ലാഹുവിന്‍റെ റസൂലിനെ കുറിച്ച് ഇവര്‍ എന്താണ് മനസിലാക്കിയത്?
സൂറത്ത് തൌബയുടെ ൧൧൭-ആം ആയത്തില്‍ (Thouba: 117) അല്ലാഹു പറയുന്നു:
لَقَدْ تَابَ ٱللهُ عَلَىٰ ٱلنَّبِيِّ وَٱلْمُهَاجِرِينَ وَٱلأَنصَارِ ٱلَّذِينَ ٱتَّبَعُوهُ فِي سَاعَةِ ٱلْعُسْرَةِ مِن بَعْدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٍ مِّنْهُمْ ثُمَّ تَابَ عَلَيْهِمْ إِنَّهُ بِهِمْ رَءُوفٌ رَّحِيمٌ
ഇവിടെ رَءُوفٌ رَّحِيمٌ ദയാലുവും കാരുണ്യവാനും എന്ന് അല്ലാഹുവിനാണ് ഈ ആയത്തില്‍ വിശേഷണം പറഞ്ഞത്. എന്നാല്‍ അതേ സൂറത്ത് തൌബയുടെ ൧൨൮-ആം ആയത്ത് (Thouba: 128) നോക്കുക.
لَقَدْ جَآءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِٱلْمُؤْمِنِينَ رَءُوفٌ رَّحِيمٌ
ഇവിടെ അല്ലാഹുവിന്‍റെ റസൂലിനെ കുറിച്ചാണ് അല്ലാഹു رَءُوفٌ رَّحِيمٌ ദയാലുവും കാരുണ്യവാനും എന്ന് വിശേഷിപ്പിച്ചത്. അല്ലാഹുവിന്‍റെ റസൂലിനെ കുറിച്ച് عبدالله ورسوله അവന്‍റെ അടിമയും ദൂതരും ആണ് വിശ്വസിക്കുന്ന മുസ്ലിംകള്‍ ഇത്തരം വിശേഷണങ്ങളെ എങ്ങിനെ മനസിലാക്കണം എന്ന് ബോധവാന്മാര്‍ ആണ്. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്നവരാവട്ടെ ഇത്തരം ആയത്തുകളുടെ ആശയങ്ങള്‍ പോലും വേണ്ട വിധം അറിയാത്തവരുമാണ്. അല്ലാഹുവിന്‍റെ സിഫതുകളില്‍ (വിശേഷണങ്ങളില്‍) അവനോടു പങ്ക് ചേര്‍ക്കുക എന്ന് പറഞ്ഞാല്‍ എന്താണെന്നും حقيقة-ഉം مجاز-ഉം (യഥാര്‍ത്ഥ അര്‍ത്ഥത്തിലുള്ള പ്രയോഗവും ആലങ്കാരിക പ്രയോഗവും) തമ്മിലുള്ള വ്യത്യാസം എന്താണെന്നും അവര്‍ നന്നായി പഠിക്കേണ്ടിയിരിക്കുന്നു.

ഒരു കാര്യം നബി (സ) ചെയ്തിട്ടില്ല എന്നത് കൊണ്ട് അത് ദീനില്‍ പുണ്യ കര്‍മ്മം അല്ലാതാവുമോ? ഇല്ല. നാം മുസ്ഹഫ് നോക്കി ഖുര്‍ആന്‍ ഓതുന്നു. മുസ്ഹഫ് നബി (സ) യുടെ കാലത്ത് ഉണ്ടായിരുന്നോ? ദീന്‍ പഠിപ്പിക്കുവാന്‍ വേണ്ടി മദ്രസകളും ദാറുല്‍ ഉലൂമുകളും എല്ലാം ഉണ്ടാക്കുന്നു. ഇത് നബി (സ) യുടെ കാലത്ത് ഉണ്ടോ? നബി (സ) യുടെ കാലത്ത് ഇല്ല എന്ന കാരണത്താല്‍ ഇത് ദീനില്‍ പാടില്ലാത്തത് ആണെന്നോ ഇത്തരം പ്രവര്‍ത്തികള്‍ക്ക് പ്രതിഫലം ഇല്ല എന്നോ ഇവര്‍ പറയുമോ?.

പിന്നെ ചോദ്യം സഹാബത്ത് ആചരിചിട്ടുണ്ടോ, മദ്ഹബിന്‍റെ ഇമാമുകള്‍ ആചരിച്ചിട്ടുണ്ടോ എന്നാണ്? ഇത് ചോദിക്കുന്നതില്‍ അവര്‍ക്ക് ആത്മാര്‍ഥത ഉണ്ടോ? അവരൊക്കെ ആചരിച്ചിരുന്നെങ്കില്‍ ഇവരും ആചരിക്കുമായിരുന്നോ? ഉമര്‍ (റ) തന്‍റെ കാലത്ത് തറാവീഹ് ജമാഅത് ആയി നിര്‍വഹിക്കുന്ന രീതി കൊണ്ട് വരികയും സഹാബത്ത് മുഴുവന്‍ അത് അംഗീകരിക്കുകയും ചെയ്തു. അത് ഇരുപത് റകഅത് ഉണ്ടായിരുന്നുവെന്ന് നാല് മദ്ഹബുകളും സമ്മതിക്കുന്നു. ഈ വിഷയത്തില്‍ (ഇത് പോലുള്ള പല വിഷയങ്ങളിലും) സഹാബത്തിന്‍റെ ഏകോപനവും, മദ്ഹബുകളുടെ ഏകോപനവും അംഗീകരിക്കാത്തവര്‍ പിന്നെ എന്തിനാണ് സഹാബത്ത് ആചരിചിട്ടുണ്ടോ, മദ്ഹബിന്‍റെ ഇമാമുകള്‍ ആചരിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നത്? ആളുകളെ പൊട്ടീസാക്കാന്‍ അല്ലേ?

ഹിജ്റയുടെ ആദ്യ മൂന്ന് നൂറ്റാണ്ടുകാര്‍ ആചരിച്ചിട്ടില്ല എന്ന് പറയുന്നതിന്‍റെ കാര്യവും ഇത് പോലെയാണ്. മരിച്ചു പോയ മഹാത്മാക്കളെ കൊണ്ട് തവസ്സുല്‍ ചെയ്യുന്നതും അവരോട് നേരിട്ട് സഹായം തേടുന്നതും ഇസ്ലാമില്‍ ആദ്യ കാലം മുതലേ നടന്നു വരുന്നതാണ്. ഇത് ശിര്‍ക്ക് ആണെന്ന് ആദ്യമായി ഒരു വാദം വരുന്നത് ഹിജ്റയുടെ ആദ്യ മൂന്ന് നൂറ്റാണ്ടുകളും, ശേഷം പിന്നെയും മറ്റൊരു മൂന്ന് നൂറ്റാണ്ടും കൂടി കഴിഞ്ഞതിന് ശേഷമാണ്. ഇസ്ലാമിന്‍റെ അടിത്തറയായ - മൌലിക വിശ്വാസ കാര്യമായ - തൌഹീദിനെ വക്രമായി വ്യാഖ്യാനിക്കാന്‍ മടിയില്ലാത്ത വഹാബികള്‍ക്ക് അവരുടെ വാദങ്ങള്‍ക്ക് ഹിജ്റയുടെ ആദ്യ മൂന്ന് നൂറ്റാണ്ടില്‍ കഴിഞ്ഞു പോയ ഒരു ഇമാമിന്‍റെയും പിന്തുണ ഇല്ല. എന്നിട്ടാണോ കര്‍മ്മപരമായ ഒരു വിഷയത്തില്‍ അവര്‍ ഹിജ്റയുടെ മൂന്ന് നൂറ്റാണ്ടും പറഞ്ഞു വരുന്നത്?

മൌലിദ് ആഘോഷം ബിദ്അത്ത് ആണ് എന്ന് പറയുന്നത് നാം ഇന്ന് ചെയ്യുന്ന രീതിയില്‍ ഉള്ള രൂപത്തിനാണ്. അതെ സമയം നബി (സ) യുടെ മേല്‍ ഗദ്യ, പദ്യ രൂപങ്ങളില്‍ സലാതും സലാമും ചൊല്ലുക, മദ്ഹുകള്‍ ആലപിക്കുക, തുടങ്ങിയ കാര്യങ്ങള്‍ നബി (സ) യുടെ കാലത്ത് തന്നെ സഹാബത്ത് ചെയ്തു വരുന്നതാണ്. മദ്ഹബിന്‍റെ ഇമാമുകള്‍ അടക്കം നബി (സ) യെ കൊണ്ട് തവസ്സുല്‍ ചെയ്തു പ്രാര്‍ഥിച്ചതിന് നിരവധി ഉപമകള്‍ ചരിത്രത്തില്‍ കാണാന്‍ കഴിയും. നാം ആഘോഷിക്കുന്ന രീതിയില്‍ ആദ്യ നൂറ്റാണ്ടുകാര്‍ മൌലിദ് ആഘോഷിട്ടില്ല എന്ന് കരുതി നാം അവരെക്കാള്‍ മികച്ചവര്‍ ആണെന്ന് നമ്മള്‍ അവകാശപ്പെടുന്നുണ്ടോ? ഒരിക്കലുമില്ല. അവര്‍ നാം ചെയ്യുന്നതിനേക്കാള്‍ വലിയ രീതിയില്‍ ദീനിനെ സേവിച്ചവരും നബി (സ) യെ സ്നേഹിച്ചവരും ആണ്. ജിഹാദ് നടത്തുന്നതിലും ദീന്‍ ദഅവത് നടത്തുന്നതിലും ഹദീസുകള്‍ ശേഖരിക്കുന്നതിലും എല്ലാം അവര്‍ ചെയ്ത സേവനം പില്‍കാലത്ത് വന്നവരേക്കാള്‍ എത്രയോ മീതെയാണ്.

കര്‍മ്മ പരമായി ബിദ്'അത്ത് എന്നത് ദീനില്‍ രണ്ട് അര്‍ത്ഥത്തില്‍ ഉണ്ട്. ഒന്ന്: നബി (സ) യുടെ കാലത്ത് ഇല്ലാത്തത് എന്ന അര്‍ത്ഥം. നബി (സ) യുടെ കാലത്ത് ഇല്ലാത്ത പല കാര്യങ്ങളും തര്‍ക്കമില്ലാതെ മുസ്ലിംകള്‍ അംഗീകരിക്കുന്നുണ്ട്. ബിദ്'അത്ത് എന്നതിന്‍റെ രണ്ടാമത്തെ അര്‍ത്ഥം ദീനില്‍ അംഗീകരിക്കപ്പെടാത്ത കര്‍മ്മങ്ങള്‍ എന്നാണ്. ദീനിന്‍റെ പ്രമാണങ്ങളായ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ, ഖിയാസ് എന്നിവയ്ക്ക് എതിരായ പുതിയ കര്‍മ്മങ്ങള്‍ ആണ് ബിദ്'അത്ത്. ഇത് കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍മാര്‍ വിവരിക്കേണ്ട കാര്യമാണ്. അപ്പോള്‍ മൌലിദ് ആഘോഷം അത് നബി (സ) യുടെ കാലത്ത് ഇല്ലാത്തത് എന്ന അര്‍ത്ഥത്തില്‍ ബിദ്അത്ത് ആണ്. അതെ സമയം രണ്ടാം അര്‍ത്ഥത്തില്‍ അത് സുന്നത്തുമാണ്. അഥവാ അത് ദീനില്‍ പുണ്യമുള്ള കാര്യമാണ്.

ആദ്യ കാലത്ത് ഇല്ലാത്തത് എന്ന പേരില്‍ മൌലിദാഘോഷത്തെ എതിര്‍ക്കുന്നവര്‍ ദീന്‍ കാര്യങ്ങള്‍ എന്ന പേരില്‍ നബി (സ) യുടെ മാതൃക ഇല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ യാതൊരു മടിയും ഇല്ലാത്തവര്‍ ആണ്. സുന്നി മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ദീനിന്‍റെ കര്‍മ്മ പരമായ വിഷയങ്ങള്‍ കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാരുടെ വീക്ഷണം അനുസരിച്ചാണ് സ്വീകരിക്കുന്നത്. അവരാണ് ദീന്‍ പറയാന്‍ യോഗ്യതയുള്ളവര്‍. ഇമാം അബൂ ശാമ (റ), ഇമാം സുയൂതി (റ), ഇമാം സഖാവി (റ), ഇമാം ഇബ്നു ഹജര്‍ (റ) തുടങ്ങി ഇസ്ലാമിക ലോകത്തെ നിരവധി ഇമാമുകള്‍ മൌലിദാഘോഷം പുണ്യ കര്‍മ്മമാണെന്ന് അംഗീകരിച്ചവര്‍ ആണ്. കര്‍മ്മ ശാസ്ത്രത്തില്‍ മൌലിദ് സദസുകള്‍ സുന്നത്ത് ആണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. അവരാരും "ഉദരപൂരണത്തിന്‍റെ ആളുകള്‍" ആയിരുന്നില്ല.

റബീഉല്‍ അവ്വല്‍ നബി (സ) തങ്ങള്‍ ജനിച്ച മാസം എന്നതോടൊപ്പം വഫാതായ മാസം കൂടി അല്ലേ. അപ്പോള്‍ ജനിച്ചതില്‍ സന്തോഷം പ്രകടിപ്പിക്കുന്നവര്‍ എന്ത് കൊണ്ട് വഫാതില്‍ ദുഃഖം പ്രകടിപ്പിക്കുന്നില്ല എന്ന ചോദ്യവും വിമര്‍ശകര്‍ ഉന്നയിക്കാറുണ്ട്. നബി (സ) തങ്ങളുടെ ജനനം അല്ലാഹു നമുക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ്. അനുഗ്രഹത്തിന് നന്ദി ചെയ്യാനും സന്തോഷിക്കാനും അല്ലാഹു പഠിപ്പിച്ചു. (واما بنعمة ربك فحدث ، فبذلك فليفرحوا) തുടങ്ങിയ ആയത്തുകള്‍ ശ്രദ്ധിക്കുക. അതേസമയം നബി (സ) തങ്ങളുടെ വഫാത്ത് നമുക്ക് സംഭവിച്ച ഏറ്റവും വലിയ മുസീബത്ത് ആണ്. മുസീബത്തുകളില്‍ ക്ഷമിക്കാനാണ് അല്ലാഹു കല്‍പിച്ചത്‌. ദുഃഖ പ്രകടനം ഇസ്ലാമില്‍ ഇല്ലാത്തതാണ്. നമുക്ക് ഏതൊരു മുസീബത്ത് വരുമ്പോളും അല്ലാഹുവിന്‍റെ റസൂലിന്‍റെ വഫാത്ത് നാം ഓര്‍ക്കണം. ആ മുസീബത്തിനു മുമ്പില്‍ മറ്റുള്ളതെല്ലാം ചെറുതായിരിക്കും. ഇതെല്ലാം ഇമാമുകള്‍ വിവരിച്ചിട്ടുണ്ട്.

നബി (സ) തങ്ങള്‍ മറ്റു നബിമാരുടെ മൌലിദ് കഴിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നവരും ഉണ്ട്. മൌലിദ് കഴിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നബി (സ) യുടെ മദ്'ഹു പറയുക അവിടുത്തേക്ക്‌ സലാതും സലാമും ചൊല്ലുക തുടങ്ങിയവ ആണെന്ന് മുമ്പ് പറഞ്ഞുവല്ലോ. صلواتي على النبي وسلامي എന്ന് തുടങ്ങുന്ന സലാം ബൈത്ത് കൊണ്ടാണ് പലപ്പോഴും മൌലിദ് ആരംഭിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ മുന്‍ കഴിഞ്ഞ നബിമാരുടെ മേല്‍ സലാം ചൊല്ലുന്ന എത്രയെത്ര ആയത്തുകള്‍ നമുക്ക് കാണാന്‍ കഴിയുന്നു. سَلاَمٌ عَلَىٰ إِبْرَاهِيمَ - سَلاَمٌ عَلَىٰ مُوسَىٰ وَهَارُونَ - سَلاَمٌ عَلَىٰ نُوحٍ فِي ٱلْعَالَمِينَ - سَلاَمٌ عَلَىٰ إِلْ يَاسِينَ -
وَسَلاَمٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَياً ഇതൊക്കെ ഉദാഹരങ്ങള്‍. നബി (സ) തങ്ങളുടെ മേലില്‍ സലാതും സലാമും ചൊല്ലാന്‍ ഉള്ള അല്ലാഹുവിന്‍റെ കല്‍പന (
إِنَّ ٱللَّهَ وَمَلاَئِكَـتَهُ يُصَلُّونَ عَلَى ٱلنَّبِيِّ يٰأَيُّهَا ٱلَّذِينَ آمَنُواْ صَلُّواْ عَلَيْهِ وَسَلِّمُواْ تَسْلِيماً) മൌലിദിലൂടെ ഗദ്യമായും പദ്യമായും ധാരാളമായി നിര്‍വഹിക്കപ്പെടുന്നു എന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ് مولاي صل وسلم دائما ابدا - يا رب صل على النبي محمد - الصلوة على النبي والسلام على الرسول ഇതെല്ലാം ചെറിയ ഉദാഹരങ്ങള്‍ മാത്രം. സ്വലാത്ത് വര്‍ദ്ധിപ്പിക്കല്‍ കൊണ്ട് പാപം പൊറുക്കപ്പെടുമെന്നും ടെന്‍ഷന്‍ നീങ്ങുമെന്നും നബി (സ) തങ്ങള്‍ തന്നെ ഉബയ്യുബിനു കഅബ് (റ) - വിനോട് പറഞ്ഞ ഹദീസ് നാമെല്ലാം ഓര്‍ക്കേണ്ടതാണ് (اذاً تكفى همك ويغفر ذنبك).

നബി (സ) യെ സ്നേഹിക്കുന്നവര്‍ മൌലിദ് കഴിക്കുകയല്ല നബി (സ) യുടെ സുന്നത്ത് ജീവിതത്തില്‍ പകര്‍ത്തുകയും നബി (സ) യുടെ മേല്‍ സലാത്ത് ചൊല്ലുകയുമാണ് വേണ്ടത് എന്ന് പറയുക മൌലിദ് വിമര്‍ശകരുടെ ഒരു അടവാണ്. നബി (സ) യുടെ സുന്നത്ത് ജീവിതത്തില്‍ പകര്‍ത്തണം എന്നതില്‍ സുന്നികള്‍ക്ക് തര്‍ക്കമുണ്ടോ? സുന്നത്ത് എന്താണെന്ന് പഠിച്ചിട്ടല്ലേ അത് ജീവിതത്തില്‍ പകര്‍ത്തല്‍? മുത്ത് നബി (സ) യുടെ സുന്നത്ത് എന്താണെന്ന് അവര്‍ക്കറിയുമോ? എന്ത് കേള്‍ക്കുമ്പോഴും അത് നബി (സ) ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കുന്ന ഒരു പുത്തന്‍വാദി "ഭ്രാന്ത് മാറിയവന്‍ കുളിക്കല്‍ സുന്നത്താണ്" എന്ന മസ്അല കേട്ടപ്പോള്‍ "അത് നബി (സ) ചെയ്തിട്ടുണ്ടോ?" എന്ന് ചോദിച്ചുവത്രേ!.

പിന്നെ സലാത്ത് ചൊല്ലുന്നതിന്‍റെ കാര്യം: വിശ്വാസികള്‍ക്ക് സലാത്ത് ചൊല്ലാന്‍ ഉള്ള അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി പരമ്പരാഗത മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച രാവുകളിലും മറ്റും സ്വലാതിന്‍റെ സദസുകള്‍ കാണാം. ഏതെങ്കിലും വഹാബി പള്ളികളില്‍ നിങ്ങള്‍ സ്വലാതിന്‍റെ സദസുകള്‍ കാണാറുണ്ടോ? ഒരു പക്ഷെ അവര്‍ മറുപടി പറഞ്ഞേക്കാം അത്തരം സദസുകള്‍ക്ക് ഖുര്‍ആനിലും സുന്നത്തിനും തെളിവില്ല എന്ന്. എന്നാല്‍ ഖുര്‍ആന്‍ ക്ലാസ്, ഹദീസ് ക്ലാസ് എന്നിങ്ങനെ ദുര്‍വ്യാഖ്യാനങ്ങള്‍ ഗ്ലാസില്‍ ഒഴിച്ച് കൊടുക്കുവാന്‍ വേണ്ടി അവരുടെ പള്ളികളില്‍ സദസ്സ് സംഘടിപ്പിക്കുന്നുണ്ടല്ലോ. അതിന് എവിടെ നിന്നാണ് തെളിവ് കിട്ടിയത്? അപ്പോള്‍ നന്മയുടെ വാതായനങ്ങള്‍ ബിദ്അത്തുകാരെ തൊട്ട് അല്ലാഹു അടച്ചു കളഞ്ഞിരിക്കുന്നു. ഇമാമുകള്‍ محرومون (ബറകത്ത് തടയപ്പെട്ടവര്‍) എന്ന് വിശേഷിപ്പിച്ചവരുടെ ഗണത്തില്‍ പെടാതിരിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പാലിക്കുക.

മൌലിദുകളില്‍ പറയുന്ന പല ചരിത്രങ്ങളും കേവലം ഐതിഹ്യങ്ങള്‍ ആണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ വിശ്വസനീയമായ വഴികളിലൂടെ വരുന്ന ചരിത്രങ്ങളാണ് അവയിലെല്ലാം ഉള്ളത്. എല്ലാ ചരിത്രങ്ങള്‍ക്കും ഒരേ ബലം ഉണ്ടാവണം എന്നില്ല എന്ന് മാത്രം. നബി (സ) യുടെ മദ്ഹുകള്‍ അയി സഹീഹായ ഹദീസില്‍ വന്ന കാര്യങ്ങളേ പറയാവൂ എന്ന് എവിടെയാണ് പറഞ്ഞത്? ഇന്നത്തെ കാലത്ത് നബി (സ) യുടെ മദ്ഹുകള്‍ ആയി നാം ആരുടെയെല്ലാം വാക്കുകള്‍ ഉദ്ധരിക്കാറുണ്ട്?, ഗാന്ധി, നെഹ്‌റു, സ്വാമി വിവേകാനന്ദന്‍, മൈകിള്‍ എച്ച്. ഹാര്‍ട്ട്, ലാ മാര്‍ട്ടിന്‍ എന്നിങ്ങനെ സമൂഹത്തില്‍ പല നിലക്ക് പ്രശസ്തരായ ആളുകള്‍ നബി (സ) യെ പറ്റി പറഞ്ഞ മദ്ഹുകള്‍ നാം എടുത്ത് ഉദ്ധരിക്കുന്നില്ലേ? ഇതില്‍ സുന്നികളെന്നോ അസുന്നികളെന്നോ വ്യത്യാസമില്ലല്ലോ. ചുരുക്കത്തില്‍ നബി (സ) തങ്ങളെ കുറിച്ച് ദീനിന്‍റെ വൃത്തത്തിനകത്ത് വരുന്ന എല്ലാ മദ്ഹുകളും പറയാം. ഇമാം ബൂസ്വീരിയുടെ ഭാഷയില്‍:

وانسب إلى ذاتِهِ ما شئت من شَرَفٍ وانسُبْ إلى قَدرِهِ ما شِئتَ مِنْ عِظَمِ
دع ما ادعثه النصارى في نبيهـــــم واحكم بماشئت مدحاً فيه واحتكــــــم

(നബി തങ്ങളുടെ തിരുശരീരത്തിലേക്കോ സ്ഥാനമാനങ്ങളിലേക്കോ നീ ഉദ്ദേശിച്ച ഏതെല്ലാം സ്ഥാനങ്ങളും മഹത്വങ്ങളും ചേര്‍ത്തു പറഞ്ഞാലും അതു കളവാകുകയില്ല. ക്രിസ്‌ത്യാനികള്‍ അവരുടെ പ്രവാചകരായ ഈസാ നബിയില്‍ ആരോപിച്ച ദൈവികതയൊഴിച്ച്‌ മറ്റേതു സ്ഥാനമാനങ്ങള്‍ പറഞ്ഞും നിനക്കു നബിയെ പുകഴ്‌ത്താം. എന്നാല്‍ തത്വദീക്ഷയോടെയായിരിക്കണം. വെളുക്കാന്‍ തേച്ചത്‌ പാണ്ടാകുന്ന രീതിയില്‍ പുകഴ്‌ത്താന്‍ പറയുന്നത്‌ ഇകഴ്‌ത്താന്‍ ആകരുത്‌).

ചില ആളുകള്‍ മൌലിദോതുന്നതിനു വിരോധമില്ല. എന്നാല്‍ ഇന്ന് കാണുന്ന മൌലിദുകളില്‍ എല്ലാം അടിസ്ഥാനമില്ലാത്ത ചില കഥകളും നബി (സ) തങ്ങളെ കുറിച്ചുള്ള അമിതമായ പുകഴ്ത്തലും ആണ് ഉള്ളത്. അതിനാലാണ് തങ്ങള്‍ മൌലിദ് ഓതാത്തത് എന്ന് പറയുന്നു. ഈ കാരണം കൊണ്ടാണ് മൌലിദ് ഓതാത്തത് എങ്കില്‍ ഈ 'പ്രശ്നങ്ങള്‍' ഒന്നുമില്ലാത്ത നിലയിലുള്ള മൌലിദ് അവര്‍ക്ക് ഓതാമല്ലോ. എന്നാല്‍ അത്തരക്കാരുടെ പ്രശ്നം അവരില്‍ വഹാബിസത്തിന്‍റെ വിഷപ്പുക ഏറ്റതാണ്. അതിന് അവര്‍ ഉചിതമായ ചികിത്സ തേടേണ്ടിയിരിക്കുന്നു.

വൈരുദ്ധ്യം
*******
മൌലിദാഘോഷത്തെ എതിര്‍ക്കുന്നവര്‍ തന്നെ "മുഹമ്മദ്‌ ബിന്‍ അബ്ദില്‍ വഹാബ് വാരാചരണം" നടത്താറുണ്ട്. ഇതിനെ കുറിച്ച് ശൈഖ് ഉസൈമീന്‍ എന്ന അറബ് വഹാബി പണ്ഡിതനോട് (ഉസ്മാന്‍ കുഞ്ഞി മൌലവി ?!) ചോദിച്ചപ്പോള്‍ ഇങ്ങനെ മറുപടി പറഞ്ഞുവത്രേ: "മൌലിദാഘോഷം നടത്തുന്നത് ഖുര്‍ബത് (പുണ്യ കര്‍മ്മം) എന്ന നിലക്കാണ്. വാരാചരണം അങ്ങിനെയല്ല. അത് ആശയ പ്രചാരണമാണ്". അപ്പോള്‍ അവര്‍ക്ക് ദീനീ പ്രവര്‍ത്തനം എന്ന നിലയില്‍ നടത്തുന്നതെല്ലാം കേവലം കുട്ടിക്കളി ആണെന്ന് തോന്നുന്നു. മുഹമ്മദ്‌ ബിന്‍ അബ്ദില്‍ വഹാബിന്‍റെ ആശയങ്ങള്‍ സത്യമാണെന്ന് വാദമുണ്ടെങ്കില്‍ അതിന്‍റെ പ്രചാരണം പുണ്യ കര്‍മ്മമാണെന്ന് അവര്‍ സമ്മതിക്കണമല്ലോ.

കടപ്പാട്: നൌഫൽ കല്ലാച്.

നബിദിനാഘോഷം. ബുഖാരിയിലും, മുസ്ലിമിലും തെളിവുണ്ട്

നബിദിനാഘോഷം ബുഖാരി,മുസ്ലിം ഉദ്ധരിച്ച ഹദീസിൽ നിന്നും
-----------------------------------------------------------------------

മൗലിദാഘോഷം ഹദീസിലുണ്ടോ എന്നെനി ചോദ്യം വേണ്ടാ ! ഖുർ ആനിലുണ്ടോ എന്ന് വിമർഷകർ ചോദിക്കാറില്ല കാരണം ഖുർ ആനിൽ ധാരാളം ഉണ്ടല്ലോ , ഇതാണ് കേരള മുജായിദുകളുടെ കാപട്യം ഖുർ ആനിലേക്ക് വരൂ എന്നാണ് ഇവരുടെ " MOTO" പക്ഷെ‌ മൗലിദാഘോഷത്തിന്ന് മാത്രം ഖുർ ആൻ പറ്റുകയില്ല , ഇവിടെ സ്വഹാബത്തും , ഉത്തമ നൂറ്റാണ്ടും വേണം , എന്നാൽ ഇസ്തിഗാസക്ക് സ്വഹാബത്ത് ചെയ്തത് കൊടുത്താലോ അത് പറ്റുകയില്ല ! ഉത്തമ നൂറ്റാണ്ടിലെ താബിഉകളും , മദ് ഹബിൻ റ്റെ നാല് ഇമാമീങ്ങൾ നടത്തിയ ഇസ്തിഗാസയുടെ തെളിവ് കൊടുത്താലോ  അതിനൊക്കെ ആയത്തോതി സ്വന്തം വക ദുർവ്യാഖ്യാനം നടത്തി  ഷിർക്കാരോപണവുമായി രംഗത്ത് വരും , ഇവിടെ ആയത്ത് മാത്രം മതി !!!!  കാപട്യമേ നിൻ റ്റെ പേരോ മുജായിദിസം ,

🔷എനി മൗലിദാഘോഷത്തിന്ന് തെളിവായി  ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസാണ്  സ്വഹീഹ് ബുഖാരിയുടെ ആധികാരിക വ്യാഖ്യാതാവ് അൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) ഖിയാസ്വ് ചെയ്യുന്നത്

🔷ഹദീസ് ചുവടെ ഉദ്ധരിക്കുന്നു 
__________


٣٣٩٧ - حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، حَدَّثَنَا سُفْيَانُ، حَدَّثَنَا أَيُّوبُ السَّخْتِيَانِيُّ، عَنِ ابْنِ سَعِيدِ بْنِ جُبَيْرٍ، عَنْ أَبِيهِ، عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، لَمَّا قَدِمَ المَدِينَةَ، وَجَدَهُمْ يَصُومُونَ يَوْمًا، يَعْنِي عَاشُورَاءَ، فَقَالُوا: هَذَا يَوْمٌ عَظِيمٌ، وَهُوَ يَوْمٌ نَجَّى اللَّهُ فِيهِ مُوسَى، وَأَغْرَقَ آلَ فِرْعَوْنَ، فَصَامَ مُوسَى شُكْرًا لِلَّهِ، فَقَالَ «أَنَا أَوْلَى بِمُوسَى مِنْهُمْ» فَصَامَهُ وَأَمَرَ بِصِيَامِهِ

صحيح البخاري 👆🏻

١٢٧ - (١١٣٠) حَدَّثَنَا يَحْيَى بْنُ يَحْيَى، أَخْبَرَنَا هُشَيْمٌ، عَنْ أَبِي بِشْرٍ، عَنْ سَعِيدِ بْنِ جُبَيْرٍ، عَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا، قَالَ: قَدِمَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الْمَدِينَةَ، فَوَجَدَ الْيَهُودَ يَصُومُونَ يَوْمَ عَاشُورَاءَ فَسُئِلُوا عَنْ ذَلِكَ؟ فَقَالُوا: هَذَا الْيَوْمُ الَّذِي أَظْهَرَ اللهُ فِيهِ مُوسَى، وَبَنِي إِسْرَائِيلَ عَلَى فِرْعَوْنَ، فَنَحْنُ نَصُومُهُ تَعْظِيمًا لَهُ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «نَحْنُ أَوْلَى بِمُوسَى مِنْكُمْ فَأَمَرَ بِصَوْمِهِ»
صحيح مسلم 👆🏻

_____📖👇

وَقَدْ سُئِلَ شَيْخُ الْإِسْلَامِ حَافِظُ الْعَصْرِ أبو الفضل ابن حجر عَنْ عَمَلِ الْمَوْلِدِ، فَأَجَابَ بِمَا نَصُّهُ: أَصْلُ عَمَلِ الْمَوْلِدِ بِدْعَةٌ لَمْ تُنْقَلْ عَنْ أَحَدٍ مِنَ السَّلَفِ الصَّالِحِ مِنَ الْقُرُونِ الثَّلَاثَةِ، وَلَكِنَّهَا مَعَ ذَلِكَ قَدِ اشْتَمَلَتْ عَلَى مَحَاسِنَ وَضِدِّهَا، فَمَنْ تَحَرَّى فِي عَمَلِهَا الْمَحَاسِنَ وَتَجَنَّبَ ضِدَّهَا كَانَ بِدْعَةً حَسَنَةً وَإِلَّا فَلَا، قَالَ: وَقَدْ ظَهَرَ لِي تَخْرِيجُهَا عَلَى أَصْلٍ ثَابِتٍ وَهُوَ مَا ثَبَتَ فِي الصَّحِيحَيْنِ مِنْ «أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدِمَ الْمَدِينَةَ فَوَجَدَ الْيَهُودَ يَصُومُونَ يَوْمَ عَاشُورَاءَ، فَسَأَلَهُمْ فَقَالُوا: هُوَ يَوْمٌ أَغْرَقَ اللَّهُ فِيهِ فرعون وَنَجَّى مُوسَى فَنَحْنُ نَصُومُهُ شُكْرًا لِلَّهِ تَعَالَى» ، فَيُسْتَفَادُ مِنْهُ فِعْلُ الشُّكْرِ لِلَّهِ عَلَى مَا مَنَّ بِهِ فِي يَوْمٍ مُعَيَّنٍ مِنْ إِسْدَاءِ نِعْمَةٍ أَوْ دَفْعِ نِقْمَةٍ، وَيُعَادُ ذَلِكَ فِي نَظِيرِ ذَلِكَ الْيَوْمِ مِنْ كُلِّ سَنَةٍ، وَالشُّكْرُ لِلَّهِ يَحْصُلُ بِأَنْوَاعِ الْعِبَادَةِ كَالسُّجُودِ وَالصِّيَامِ وَالصَّدَقَةِ وَالتِّلَاوَةِ، وَأَيُّ نِعْمَةٍ أَعْظَمُ مِنَ النِّعْمَةِ بِبُرُوزِ هَذَا النَّبِيِّ نَبِيِّ الرَّحْمَةِ فِي ذَلِكَ الْيَوْمِ؟ وَعَلَى هَذَا فَيَنْبَغِي أَنْ يُتَحَرَّى الْيَوْمُ بِعَيْنِهِ حَتَّى يُطَابِقَ قِصَّةَ مُوسَى فِي يَوْمِ عَاشُورَاءَ،

الكتاب: الحاوي للفتاوي📚👆🏻
🔷
3 ലക്ഷ൦ ഹദീസ് മനപ്പാടമുള്ള അമീറുൽ മുഅ്മിനീന ഫിൽ ഹദീസ് എന്നറിയപ്പെടുന്ന സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവു൦ പ്രബലമായ ഷറഹ്  ആയ ഫത്ഹുൽ ബാരിയുടെ രചയിതാവ്  ബഹു ...ഹാഫിള് ഇബ്നു ഹജര്‍ അസ്ഖലാനി(റ)പറയുന്നു

🔷"" നബിദിനം കഴിക്കുന്നതിന്ന്‍ ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് തെളിവായിഞാന്‍ മനസ്സിലാകുന്നു അതായത് നബി(സ)മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജുതര്‍ മുഹറം പത്തിന്ന്‍ നോമ്പ് നോക്കുന്നത് കണ്ടു അപ്പോള്‍ അവരോട് നബി(സചോദിച്ചു എന്തിന്നാണ് നിങ്ങള്‍ നോമ്പ് നോക്കുന്നത്?അവര്‍ പറഞ്ഞു ഫിര്‍ഒൌനിനെ അല്ലാഹു മുക്കി കൊന്നതും മൂസാ നബിയെ അല്ലാഹു രക്ഷിച്ചതും ഈ ദിവസമാണ് അത് കൊണ്ട് ഞങ്ങള്‍ നന്ദി പ്രഘടിപ്പിച്ച് നോമ്പ് നോക്കുകയാണ്""

"" ഇതിൽ നിന്നും 
ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹു ചെയ്ത അനുഗ്രഹത്തിന്ന് നന്ദി പ്രകടനം നടത്തുക വ൪ഷ൦ തോറു൦ ആ ദിവസത്തിൽ അതിനെ ആവ൪ത്തിക്കുകയു൦ ചെയ്യുക. അതായത് അള്ളാഹു  ചെയ്ത് തന്ന ഒരനുഗ്രഹത്തിന്ന് വേണ്ടിയോ അല്ലെങ്കിൽ ഒരു ബുദ്ധിമുട്ട് തട്ടി മാറ്റിയതിന് വേണ്ടിയോ ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹുവിന് ഷുക്റ് ചെയ്യാമെന്നു൦ വ൪ഷ൦ തോറു൦ ആ ദിവസത്തിൽ അതിനെ ആവ൪ത്തിക്കപ്പെടാമെന്നു൦ ഇതിൽ നിന്നു൦ മനസ്സിലാവുന്നു.

അതിനാൽ നബി സ  യുടെ ജനന൦ എന്ന് പറയുന്ന അനുഗ്രഹത്തേക്കാൾ വലിയൊരു ഒരനുഗ്രഹം എനി ഏതുണ്ട്.    അതിനാൽ നബി സ ഈ ലോകത്തേക്ക് വന്ന  ദിവസമായ റബീഉൽ അവ്വൽ 12  ന് നബിദിനാഘോഷ൦ അനുവദനീയമാകുന്നു. 
ആഷൂറാആ് ദിവസത്തിൽ മൂസാ നബി (അ) മി൯റ്റെ ചരിത്രവുമായി യോജിപ്പുണ്ടാവാൻ വേണ്ടിയും മുസാ നബിയെ ഫി൪അൌനിൽ നിന്നു൦ രക്ഷപ്പെടുത്തിയ ദിവസത്തിന് അവ൪ പ്രത്യേകത കൽപിച്ചത് പോലെ  നബി സ ജനിച്ച ദിവസമായ റബീഉൽ അവ്വൽ 12 ന് തന്നെ നാം പ്രത്യേകം പരിഗണിച്ച് കൊണ്ട് ജ൯മദിനാഘോഷ൦ നടത്തുക എന്ന ഖിയാസ് ആകുന്നു മഹാനവ൪കൾ സ്ഥിരപ്പെടുത്തുന്നത്...

الكتاب: الحاوي للفتاوي 📚👆🏻____

വീണ്ടുംസ്വഹീഹ് ബുഖാരിയിൽ നിന്ന് ഹദീസും‌, ഷറഹും  നോക്കാം

قَالَ [ص: ١٠] عُرْوَةُ، وثُوَيْبَةُ مَوْلاَةٌ لِأَبِي لَهَبٍ: كَانَ أَبُو لَهَبٍ أَعْتَقَهَا، فَأَرْضَعَتِ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمَّا مَاتَ أَبُو لَهَبٍ أُرِيَهُ بَعْضُ أَهْلِهِ بِشَرِّ حِيبَةٍ، قَالَ لَهُ: مَاذَا لَقِيتَ؟ قَالَ أَبُو لَهَبٍ: لَمْ أَلْقَ بَعْدَكُمْ غَيْرَ أَنِّي سُقِيتُ فِي هَذِهِ بِعَتَاقَتِي ثُوَيْبَةَ

صحيح البخاري 
                       __________

                                   ഷറഹ് 
                                   ___

وَذَكَرَ السُّهَيْلِيُّ أَنَّ الْعَبَّاسَ قَالَ لَمَّا مَاتَ أَبُو لَهَبٍ رَأَيْتُهُ فِي مَنَامِي بَعْدَ حَوْلٍ فِي شَرِّ حَالٍ فَقَالَ مَا لَقِيتُ بَعْدَكُمْ رَاحَةً إِلَّا أَنَّ الْعَذَابَ يُخَفَّفُ عَنِّي كُلَّ يَوْمِ اثْنَيْنِ قَالَ وَذَلِكَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وُلِدَ يَوْمَ الِاثْنَيْنِ وَكَانَتْ ثُوَيْبَةُ بَشَّرَتْ أَبَا لَهَبٍ بِمَوْلِدِهِ فَأَعْتَقَهَا

فتح الباري ابن حجر العسقلاني

ويذكر أن بعض أهل أبي لهب: أي وهو أخوه العباس رضي الله تعالى عنه رآه في النوم في حالة سيئة، فعن العباس رضي الله تعالى عنه قال: مكثت حولا بعد موت أبي لهب لا أراه في نوم، ثم رأيته في شر حال: فقلت له: ماذا لقيت. فقال له أبو لهب: لم أذق بعدكم رخاء. وفي لفظ: فقال له بشر خيبة، بفتح الخاء المعجمة، وقيل بكسر الخاء: وهي سوء الحال، غير أني سقيت في هذه وأشار إلى النقرة المذكورة بعتاقتيثويبة، ذكره الحافظ الدمياطي.
والذي في المواهب: وقد رؤي أبو لهب بعد موته في النوم: فقيل له: ما حالك؟ فقال في النار، إلا أنه يخفف عني كل ليلة اثنين، وأمص من بين أصبعي هاتين ماء، وأشار برأس أصبعيه، وأن ذلك بإعتاقي لثوبية عند ما بشرتين بولادة النبي صلى الله عليه وسلم وبإرضاعها له فليتأمل.

سيرة الحلبية ١/١٢٤
ഇമാം സുഹൈലി(റ) പറഞ്ഞു: അബുലഹബ് മരണപ്പെട്ട ശേഷം സ്വപ്നത്തില് അദേഹത്തെ കണ്ടുവെന്നു അബ്ബാസ്(റ) പറഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്. അബൂലഹബ് അബ്ബാസ്(റ)നോട് പറഞ്ഞു: നിങ്ങളുമായി വേർപിരിഞ്ഞ ശേഷം എനിക്കൊരാശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയില് ലഘൂകരണം ലഭിക്കുന്നുണ്ട്. നബി(സ) തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തൻ റ്റെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താല് തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു. (ഫത്ഹുല് ബാരി 9/145)

നബി(സ്വ) ജനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചത് കൊണ്ടാണ് അബൂലഹബിന് നരകത്തില്‍ വിരലുകള്‍കിടയിലൂടെ തെളിനീര് ലഭിച്ചത്....!

അവിശ്വാസികൾക്ക് പോലും ഹബീബ് സ്വ യുടെ ജനനത്തിൽ സന്തോഷിച്ച കാരണം കൊണ്ട് പ്രത്യേകമായി ശിക്ഷയിൽ നിന്ന് ഇളവ്  അല്ലാഹു നൽകിയെങ്കിൽ നബി‌‌ സ്വ യുടെ ഉമ്മത്തായ നമ്മൾക്ക് തീർച്ചയായും അല്ലാഹു അതിലധികമായി നൽകാതിരിക്കുകയില്ല .

ബിദ്അത്തല്ല മുത്ത് നബിയോടുള്ള സ്നേഹമാണ് മീലാദാഘോഷം

ബിദ്അത്തല്ല, മുത്ത് നബിയോടുള്ള സ്നേഹമാണ് മീലാദാഘോഷം

നബി(സ്വ)യുടെ മദ്ഹബ് പാടുക, പറയുക, ദാനധർമങ്ങൾ, അനുവദനീയമായ കലാമത്സരങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് കേരളത്തിനകത്തും പുറത്തും മുസ്‌ലിംകൾ നബിദിനാഘോഷം സംഘടിപ്പിക്കാറുണ്ട്. നബി(സ്വ)യെ പൊതുസമൂഹത്തിൽ കൂടുതൽ പരിചയപ്പെടുത്താനും അതുവഴി ഇസ്‌ലാമിലേക്ക് ആളുകളെ ആകർഷിക്കാനും ഇത് കാരണമാകുന്നു. മാത്രമല്ല, വിശ്വാസികൾക്ക് അവരുടെ വിശ്വാസം ദൃഢപ്പെടുത്താനും പുണ്യം നേടാനും ഇതുപകരിക്കും.
നബി(സ്വ)യുടെ ജന്മം കൊണ്ടനുഗ്രഹീതമായ മാസമാണല്ലോ റബീഉൽ അവ്വൽ. പ്രവാചക സ്‌നേഹികൾക്ക് ആവേശത്തോടെയല്ലാതെ ഈ മാസത്തെ വരവേൽക്കാൻ കഴിയില്ല. ഈമാൻ ഹൃദയത്തിലെത്താത്ത ചിലർ ഇങ്ങനെയുള്ള നല്ല കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നു. അനാചാരമെന്ന് പറഞ്ഞ് വിശ്വാസികളെ പിറകോട്ടുവലിക്കാൻ ശ്രമിക്കുന്നു. നബിദിനാഘോഷം അനാചാരമാണെന്ന അവരുടെ പുത്തൻവാദത്തിനു പ്രമാണ പിന്തുണയില്ലാത്ത ചില ന്യായങ്ങൾ മാത്രമാണുള്ളത്.
നബിദിനാഘോഷത്തെക്കുറിച്ച് മുജാഹിദ് പ്രസിദ്ധീകരണങ്ങളിൽ വന്ന ചില പരാമർശങ്ങൾ ശ്രദ്ധിക്കുക:
പ്രവാചക മാതൃകയില്ലാത്ത ഇത്തരം പ്രവർത്തങ്ങൾ ബിദ്അത്തും അനാചാരവുമാണ് (അൽമനാർ, 2010 ഫെബ്രുവരി).
നബി(സ്വ) ചെയ്തതോ ചെയ്യാൻ കൽപ്പിച്ചതോ ആയ കാര്യം അല്ല എങ്കിൽ ബിദ്അത്താണ്. അത് തള്ളിക്കളയേണ്ടതാണ് (അൽമനാർ, 2011 ഫെബ്രുവരി).
പ്രവാചകന്റെ ജന്മദിനാഘോഷം തർക്കവിതർക്കങ്ങൾക്കു വിഷയമാവുന്നതും ഈ വാദബിന്ദുവിൽ നിന്നുകൊണ്ടാണ്. നബി(സ്വ) ചെയ്‌തോ, ഇല്ലേ? ഈ ചോദ്യം എല്ലാ കാര്യത്തിലും മുസ്‌ലിംകൾ പരിഗണിക്കണം (വിചിന്തനം വാരിക, 2011 ഫെബ്രുവരി).
നബി(സ്വ)യുടെ മാതൃകയോ കൽപനയോ ഇല്ലാത്ത കാര്യങ്ങൾ ബിദ്അത്താണ്. നാം ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും പ്രവാചക മാതൃകയോ കൽപനയോ ഉണ്ടാവണം. അല്ലെങ്കിൽ നാം പുത്തൻവാദികളാവും-മേൽപറഞ്ഞ വാക്യങ്ങളുടെ ആശയമിതാണ്.
നബി(സ്വ)യോടുള്ള സ്‌നേഹപ്രകടനത്തിന്റെ ഭാഗമായുള്ള വ്യത്യസ്ത ശൈലികളെ ബിദഈവൽക്കരിക്കാനാണ് മൗലവിമാർ ഇത്രയും കാര്യങ്ങൾ മെനഞ്ഞുണ്ടാക്കുന്നത്. നബി(സ്വ) മാതൃക കാണിച്ച/കൽപിച്ച രൂപം മാത്രമേ സ്വീകരിക്കാവൂ എന്ന് നബിസ്‌നേഹപ്രകടനത്തിനു ഇസ്‌ലാം നിബന്ധന വെച്ചിട്ടുണ്ടോ? സ്വഹാബികളും താബിഉകളും ഇത് മാനദണ്ഡമായി സ്വീകരിച്ചിരുന്നോ? ഇല്ലെന്നതാണ് വസ്തുത. ഇസ്‌ലാമിൽ ഇബാദത്തുകൾ രണ്ടു രൂപത്തിൽ നമുക്ക് കാണാം. ചില പ്രത്യേക നിബന്ധനകൾക്കും സ്ഥലകാലങ്ങൾക്കും വിധേയമായത്. ഉദാ: ഹജ്ജ്, നിസ്‌കാരം. എല്ലാ മാസവും ഹജ്ജില്ല. എല്ലാ സ്ഥലത്തുവെച്ചും അത് നിർവഹിക്കാൻ പറ്റില്ല. നിസ്‌കാരവും വിവിധ നിബന്ധനകൾക്ക് വിധേയമാണ്. എന്നാൽ നിബന്ധനകൾ ഇല്ലാത്ത ഇബാദത്തുകളാണ് മറ്റൊന്ന്. ഉദാ: സ്വലാത്ത്, ദിക്ർ, മദ്ഹ് പറയൽ, ഖുർആൻ പാരായണം, സ്വദഖ പോലുള്ളവ.
ഇതിൽ രണ്ടാമത്തെ ഇബാദത്തുകളുടെ കൂട്ടത്തിലാണ് പ്രവാചക സ്‌നേഹം വരുന്നത്. പ്രവാചക സ്‌നേഹപ്രകടനം കൽപ്പിക്കപ്പെട്ട വിഷയമാണ്. അതിനൊരു പ്രത്യേക രൂപമോ ശൈലിയോ സമയമോ വെച്ചിട്ടില്ല, അത് പ്രായോഗികവുമല്ല. കാരണം സ്‌നേഹം അങ്ങനെയാണ്. സ്‌കെയിൽ വെച്ച് അളന്നുകൊടുക്കേണ്ടതൊന്നുമല്ല അത്; അതിനു സാധ്യവുമല്ല.
ഇനി സ്വഹാബത്തിന്റെയും താബിഉകളുടെയും ചരിത്രം പരിശോധിച്ചു നോക്കൂ. അവരൊക്കെയും വ്യത്യസ്ത രൂപത്തിലും സമയത്തും നബി(സ്വ)യോടുള്ള സ്‌നേഹം പ്രകടിപ്പിച്ചതായി നമുക്ക് ബോധ്യപ്പെടും. സ്വഹാബികളുടെയും താബിഉകളുടെയും ധാരാളം പ്രവാചക സ്‌നേഹ കഥകൾ ചരിത്രങ്ങളിലുണ്ട്. അതിനുവേണ്ടി മാത്രം അനവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുമുണ്ട്. അവയെല്ലാം മാറ്റിവെച്ച് ഇവിടെ ഉദ്ധരിക്കുന്ന വസ്തുതകൾ മൗലവി സുഹൈർ ചുങ്കത്തറയുടെ നബിദിനാഘോഷം എന്ന പുസ്തകത്തിൽ നിന്നാണ്. മുൻഗാമികളുടെ സ്‌നേഹപ്രകടനമായി ടി മൗലവി ഉദ്ധരിച്ച കാര്യങ്ങൾ എടുത്തു ചേർത്താൽ സ്‌നേഹപ്രകടനമല്ലെന്ന് പറഞ്ഞ് തള്ളാൻ പുത്തൻവാദികൾക്ക് കഴിയില്ലല്ലോ. ഒരു കാര്യം കൂടി. താഴെ കൊടുക്കുന്ന നബിസ്‌നേഹ പ്രകടനങ്ങൾ നിങ്ങൾ വായിക്കുമ്പോൾ ‘ഇത് നബി(സ്വ) കൽപ്പിച്ചിട്ടുണ്ടോ, മാതൃക കാണിച്ചിട്ടുണ്ടോ?’ എന്നത് നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യമായുണ്ടായിരിക്കട്ടെ. സ്‌നേഹ പ്രകടനത്തിന് നബി(സ്വ)യുടെ മാതൃക വേണമെന്ന വാദം അനിസ്‌ലാമികമാണെന്ന് അപ്പോൾ ബോധ്യപ്പെടുക തന്നെ ചെയ്യും.
അബൂബക്കർ സിദ്ദീഖ്(റ) പ്രകടിപ്പിച്ച സ്‌നേഹരൂപം സുഹൈർ ചുങ്കത്തറ പകർത്തുന്നു: ‘ആഇശ(റ) പറയുന്നു: അബൂബക്കർ(റ)നു മരണമാസന്നമായപ്പോൾ ചോദിച്ചു: ഇതേതാ ദിവസം? അവർ പറഞ്ഞു: തിങ്കളാഴ്ച. അദ്ദേഹം പറഞ്ഞു: ഈ രാത്രി ഞാൻ മരിച്ചാൽ എന്നെ നാളേക്ക് വെക്കരുത്. തീർച്ചയായും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാപ്പകലുകൾ അല്ലാഹുവിന്റെ റസൂലിനോട് ഏറ്റവും അടുത്തവയാണ്-അഹ്മദ്’ (നബിദിനാഘോഷം, സുഹൈർ ചുങ്കത്തറ, പേ 68).
ചിന്തിക്കുക, പ്രവാചക സ്‌നേഹത്തിന്റെ ഭാഗമായി ഇങ്ങനെ ചിന്തിക്കാൻ നബി(സ്വ) കൽപ്പിച്ചോ? ഇല്ലെങ്കിൽ ഇത് ബിദ്അത്താണോ?
മറ്റൊരു ചരിത്രം:

باب قصة البيعة والاتفاق على عثمان بن عفان وفيه مقتل عمر بن الخطاب رضي الله عنهما 

3497 حدثنا موسى بن إسماعيل حدثنا أبو عوانة عن حصين عن عمرو بن ميمون قال رأيت عمر بن الخطاب رضي الله عنه قبل أن يصاب بأيام بالمدينة وقف على حذيفة بن اليمان وعثمان بن حنيف قال كيف فعلتما أتخافان أن تكونا قد حملتما الأرض ما لا تطيق قالا حملناها أمرا هي له مطيقة ما فيها كبير فضل قال انظرا أن تكونا [ ص: 1354 ] حملتما الأرض ما لا تطيق قال قالا لا فقال عمر لئن سلمني الله لأدعن أرامل أهل العراق لا يحتجن إلى رجل بعدي أبدا قال فما أتت عليه إلا رابعة حتى أصيب قال إني لقائم ما بيني وبينه إلا عبد الله بن عباس غداة أصيب وكان إذا مر بين الصفين قال استووا حتى إذا لم ير فيهن خللا تقدم فكبر وربما قرأ سورة يوسف أو النحل أو نحو ذلك في الركعة الأولى حتى يجتمع الناس فما هو إلا أن كبر فسمعته يقول قتلني أو أكلني الكلب حين طعنه فطار العلج بسكين ذات طرفين لا يمر على أحد يمينا ولا شمالا إلا طعنه حتى طعن ثلاثة عشر رجلا مات منهم سبعة فلما رأى ذلك رجل من المسلمين طرح عليه برنسا فلما ظن العلج أنه مأخوذ نحر نفسه وتناول عمر يد عبد الرحمن بن عوف فقدمه فمن يلي عمر فقد رأى الذي أرى وأما نواحي المسجد فإنهم لا يدرون غير أنهم قد فقدوا صوت عمر وهم يقولون سبحان الله سبحان الله فصلى بهم عبد الرحمن صلاة خفيفة فلما انصرفوا قال يا ابن عباس انظر من قتلني فجال ساعة ثم جاء فقال غلام المغيرة قال الصنع قال نعم قال قاتله الله لقد أمرت به معروفا الحمد لله الذي لم يجعل ميتتي بيد رجل يدعي الإسلام قد كنت أنت وأبوك تحبان أن تكثر العلوج بالمدينة وكان العباس أكثرهم رقيقا فقال إن شئت فعلت أي إن شئت قتلنا قال كذبت بعد ما تكلموا بلسانكم وصلوا قبلتكم وحجوا حجكم فاحتمل إلى بيته فانطلقنا معه وكأن الناس لم تصبهم مصيبة قبل يومئذ فقائل يقول لا بأس وقائل يقول أخاف عليه فأتي بنبيذ فشربه فخرج من جوفه ثم أتي بلبن فشربه فخرج من جرحه فعلموا أنه ميت فدخلنا عليه وجاء الناس فجعلوا يثنون عليه وجاء رجل شاب فقال أبشر يا أمير المؤمنين ببشرى الله لك من صحبة رسول الله صلى الله عليه وسلم وقدم في الإسلام ما قد علمت ثم وليت فعدلت ثم شهادة قال وددت أن ذلك كفاف [ ص: 1355 ] لا علي ولا لي فلما أدبر إذا إزاره يمس الأرض قال ردوا علي الغلام قال يا ابن أخي ارفع ثوبك فإنه أبقى لثوبك وأتقى لربك يا عبد الله بن عمر انظر ما علي من الدين فحسبوه فوجدوه ستة وثمانين ألفا أو نحوه قال إن وفى له مال آل عمر فأده من أموالهم وإلا فسل في بني عدي بن كعب فإن لم تف أموالهم فسل في قريش ولا تعدهم إلى غيرهم فأد عني هذا المال انطلق إلى عائشة أم المؤمنين فقل يقرأ عليك عمر السلام ولا تقل أمير المؤمنين فإني لست اليوم للمؤمنين أميرا وقل يستأذن عمر بن الخطاب أن يدفن مع صاحبيه فسلم واستأذن ثم دخل عليها فوجدها قاعدة تبكي فقال يقرأ عليك عمر بن الخطاب السلام ويستأذن أن يدفن مع صاحبيه فقالت كنت أريده لنفسي ولأوثرن به اليوم على نفسي فلما أقبل قيل هذا عبد الله بن عمر قد جاء قال ارفعوني فأسنده رجل إليه فقال ما لديك قال الذي تحب يا أمير المؤمنين أذنت قال الحمد لله ما كان من شيء أهم إلي من ذلك فإذا أنا قضيت فاحملوني ثم سلم فقل يستأذن عمر بن الخطاب فإن أذنت لي فأدخلوني وإن ردتني ردوني إلى مقابر المسلمين وجاءت أم المؤمنين حفصة والنساء تسير معها فلما رأيناها قمنا فولجت عليه فبكت عنده ساعة واستأذن الرجال فولجت داخلا لهم فسمعنا بكاءها من الداخل فقالوا أوص يا أمير المؤمنين استخلف قال ما أجد أحدا أحق بهذا الأمر من هؤلاء النفر أو الرهط الذين توفي رسول الله صلى الله عليه وسلم وهو عنهم راض فسمى عليا وعثمان والزبير وطلحة وسعدا وعبد الرحمن وقال يشهدكم عبد الله بن عمر وليس له من الأمر شيء كهيئة [ ص: 1356 ] التعزية له فإن أصابت الإمرة سعدا فهو ذاك وإلا فليستعن به أيكم ما أمر فإني لم أعزله عن عجز ولا خيانة وقال أوصي الخليفة من بعدي بالمهاجرين الأولين أن يعرف لهم حقهم ويحفظ لهم حرمتهم وأوصيه بالأنصار خيرا الذين تبوءوا الدار والإيمان من قبلهم أن يقبل من محسنهم وأن يعفى عن مسيئهم وأوصيه بأهل الأمصار خيرا فإنهم ردء الإسلام وجباة المال وغيظ العدو وأن لا يؤخذ منهم إلا فضلهم عن رضاهم وأوصيه بالأعراب خيرا فإنهم أصل العرب ومادة الإسلام أن يؤخذ من حواشي أموالهم ويرد على فقرائهم وأوصيه بذمة الله وذمة رسوله صلى الله عليه وسلم أن يوفى لهم بعهدهم وأن يقاتل من ورائهم ولا يكلفوا إلا طاقتهم فلما قبض خرجنا به فانطلقنا نمشي فسلم عبد الله بن عمر قال يستأذن عمر بن الخطاب قالت أدخلوه فأدخل فوضع هنالك مع صاحبيه فلما فرغ من دفنه اجتمع هؤلاء الرهط فقال عبد الرحمن اجعلوا أمركم إلى ثلاثة منكم فقال الزبير قد جعلت أمري إلى علي فقال طلحة قد جعلت أمري إلى عثمان وقال سعد قد جعلت أمري إلى عبد الرحمن بن عوف فقال عبد الرحمن أيكما تبرأ من هذا الأمر فنجعله إليه والله عليه والإسلام لينظرن أفضلهم في نفسه فأسكت الشيخان فقال عبد الرحمن أفتجعلونه إلي والله علي أن لا آل عن أفضلكم قالا نعم فأخذ بيد أحدهما فقال لك قرابة من [ ص: 1357 ] رسول الله صلى الله عليه وسلم والقدم في الإسلام ما قد علمت فالله عليك لئن أمرتك لتعدلن ولئن أمرت عثمان لتسمعن ولتطيعن ثم خلا بالآخر فقال له مثل ذلك فلما أخذ الميثاق قال ارفع يدك يا عثمان فبايعه فبايع له علي وولج أهل الدار فبايعوه                        
وفي صحيح البخاري في حديث عمر بن الخطاب رضي الله عنه وفيه . انطلق إلى عائشة أم المؤمنين فقل يقرأ عليك عمر السلام ولا تقل أمير المؤمنين فإني لست اليوم للمؤمنين أميرا، وقل يستأذن عمر بن الخطاب أن يدفن مع صاحبيه. فسلم واستأذن ثم دخل عليها فوجدها قاعدة تبكي، فقال: يقرأ عليك عمر بن الخطاب السلام ويستأذن أن يدفن مع صاحبيه. فقالت كنت أريده لنفسي ولأوثرن به اليوم على نفسي، فلما أقبل قيل هذا عبد الله بن عمر قد جاء قال ارفعوني فأسنده رجل إليه فقال ما لديك ؟ قال الذي تحب يا أمير المؤمنين أذنت قال الحمد لله ما كان من شيء أهم إلي من ذلك، فإذا أنا قضيت فاحملوني ثم سلم فقل يستأذن عمر بن الخطاب فإن أذنت لي فادخلوني، وإن ردتني ردوني إلى مقابر المسلمين .... فلما قبض خرجنا به فانطلقنا نمشي فسلم عبد الله بن عمر قال يستأذن عمر بن الخطاب قالت: أدخلوه فأدخل فوضع هنالك مع صاحبيه ... اهـ 

ഉമർ(റ) ഈ ലോകത്തോട് വിട പറയുകയാണ്. അവിടുത്തെ (നബി-സ്വ-യുടെ) ഖബറിന്നരികിൽ ഉമർ(റ)നും ഇടം കിട്ടണം. ആഗ്രഹമാണ്. ഉമറുബ്‌നു മൈമൂൻ(റ) വിവരിക്കുന്നു. ഉമർ(റ) മകൻ അബ്ദുല്ലയോട്(റ) പറഞ്ഞു: അബ്ദുല്ലാ, ഉമ്മുൽ മുഅ്മിനീൻ ആഇശ(റ)യുടെ അടുത്ത് ചെല്ലണം. എന്നിട്ടു നീ പറയണം. ഉമർ നിങ്ങൾക്ക് സലാം പറയുന്നു. അമീറുൽ മുഅ്മിനീൻ എന്നു നീ പറയരുത്. ഇന്ന് മുഅ്മിനുകളുടെ അമീറല്ല ഞാൻ. നീ ചോദിക്കണം, ഖത്താബിന്റെ മകൻ ഉമർ തന്റെ രണ്ടു കൂട്ടുകാർക്കൊപ്പം ഖബറടക്കപ്പെടാൻ സമ്മതം ചോദിക്കുന്നുവെന്ന്. അദ്ദേഹം ചെന്നു സലാം പറഞ്ഞു. സമ്മതം ചോദിച്ചു. അവരതാ ഇരുന്നു കരയുകയാണ്. അദ്ദേഹം വിവരം പറഞ്ഞു. അവർ പറഞ്ഞു: ഞാനത് എനിക്ക് ഉദ്ദേശിച്ചതായിരുന്നു. ഇന്ന് തീർച്ചയായും എന്നെക്കാൾ അദ്ദേഹത്തിനു ഞാൻ മുൻഗണന കൊടുക്കുന്നു. വിവരമറിഞ്ഞ ഉമർ(റ) പറഞ്ഞു: അല്ലാഹുവിനു സ്തുതി. ഇതിനേക്കാൾ എനിക്കു പ്രധാനമായതൊന്നും ഇല്ല. ഇനി, എന്റെ മരണം കഴിഞ്ഞാൽ എന്നെ ചുമന്ന് കൊണ്ടുപോവണം. എന്നിട്ടവർക്കു സലാം പറയണം. എന്നിട്ടു വീണ്ടും പറയണം. ഉമർ അനുവാദം ചോദിക്കുന്നു എന്ന്. അവർ എനിക്കു അനുവാദം തന്നാൽ എന്നെ അവിടേക്കു പ്രവേശിപ്പിക്കൂ. അവരെന്നെ മടക്കിയാൽ മുസ്‌ലിംകളുടെ ഖബ്ർസ്ഥാനിലേക്കു എന്നെ മടക്കുവീൻ-ബുഖാരി/3700. നോക്കൂ എന്തൊരു വികാര തീവ്രമായ രംഗങ്ങൾ (അതേ പുസ്തകം, പേ 66).
തന്നോടൊപ്പം മറവു ചെയ്യാൻ ആഗ്രഹിക്കണമെന്ന് നബി(സ്വ) കൽപ്പിച്ചതാണോ? മരണപ്പെട്ട നബി(സ്വ)യോടു സമ്മതം ചോദിക്കണമെന്നതിനു എന്തു പ്രമാണമാണ് ഇവർക്കുള്ളത്? ഇങ്ങനെയൊക്കെ ചെയ്ത ഉമർ(റ) പുത്തൻവാദിയാണോ?
ഒരു സ്വഹാബിയുടെ ചരിത്രം വായിക്കുക: ആഇശ(റ) പറഞ്ഞു: ഒരാൾ നബി(സ്വ)യുടെ അടുക്കൽ വന്നു. അയാൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എന്റെ ശരീരത്തേക്കാൾ എനിക്കു പ്രിയതമം തീർച്ചയായും അങ്ങാണ്. എന്റെ മക്കളെക്കാൾ എനിക്ക് പ്രിയതമം തീർച്ചയായും അങ്ങാണ്. ഞാൻ വീട്ടിലായിരിക്കും. അപ്പോൾ ഞാൻ അങ്ങയെ ഓർക്കും. എനിക്ക് ക്ഷമിക്കാനാവില്ല. അങ്ങനെ അങ്ങയെ ഞാൻ വന്നു കാണും. അങ്ങയുടെയും എന്റെയും മരണത്തെക്കുറിച്ച് ഞാൻ ഓർത്തപ്പോൾ അങ്ങ് സ്വർഗത്തിൽ കടന്നാൽ നബിമാരുടെ കൂടെ ഉയരത്തിലാവും എന്ന് ഞാൻ മനസ്സിലാക്കി. ഞാൻ സ്വർഗത്തിൽ കടന്നാലും അങ്ങയെ ഞാൻ കാണുകയില്ലേ എന്ന് ഞാൻ പേടിക്കുന്നു. നബി(സ്വ) ഒന്നും മറുപടി പറഞ്ഞില്ല. ജിബ്‌രീൽ(അ) വന്നു ഈ ആയത്തിറക്കി നിസാഅ്/69. നോക്കൂ, എന്തൊരു നിഷ്‌കളങ്കമായ സ്‌നേഹം’ (അതേ പുസ്തകം/65).
അബൂഖതാദ(റ)യുടെ ചരിത്രം നോക്കൂ:
അർധരാത്രിയായി. റസൂൽ(സ്വ) വാഹനപ്പുറത്തിരുന്ന് മയങ്ങാൻ തുടങ്ങി. മയങ്ങുമ്പോൾ അവിടുന്ന് ചെരിഞ്ഞു. അബൂഖതാദ(റ) അവിടുന്നറിയാതെ ഉണർത്താതെ താങ്ങിക്കൊടുത്തു. വീണ്ടും വീണ്ടും അവിടുന്ന് വീഴാൻപോയി. അബൂഖതാദ താങ്ങി. അവിടുന്നുണർന്നു പോയി. ആരാ ഇത്? അവിടുന്ന് ചോദിച്ചു. ഞാനാണ് അദ്ദേഹം പറഞ്ഞു. താങ്കളെത്ര നേരമായി എന്റെ കൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ട്? രാത്രി മുതൽ. അവിടുന്ന് പ്രാർത്ഥിച്ചു: താങ്കൾ നബിയെ സംരക്ഷിച്ച പോലെ അല്ലാഹു താങ്കളെയും സംരക്ഷിക്കട്ടെ (മുസ്‌ലിം/681). ഇതും ഇതുപോലുള്ളവയും വ്യക്തിപരമായിത്തന്നെ നബി(സ്വ)യോടുള്ള സ്‌നേഹത്തിന്റെ ത്യാഗകഥകൾ’ (അതേ പുസ്തകം/74).
ഈ സ്‌നേഹ പ്രകടന രൂപം നബി(സ്വ) അബൂഖതാദ(റ)യോട് കൽപ്പിച്ചിരുന്നോ, ബിദ്അത്താണോ? ഇങ്ങനെ എത്രയെത്ര ചരിത്രങ്ങൾ!
‘മുസ്അബ്ബ്‌നു ഉമൈർ(റ) പറയുന്നു: മാലിക്(റ) നബി(സ്വ)യെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖഭാവം മാറും. അദ്ദേഹം തല കുനിക്കും. അങ്ങനെ അത് അദ്ദേഹത്തിന്റെ ചുറ്റുമിരിക്കുന്നവർക്കു പ്രയാസമാവും’ (പേ. 77).
ഇമാം ബുഖാരി(റ)യുടെ റിപ്പോർട്ടർമാരിലെ പ്രമുഖരായ മുഹമ്മദ്ബ്‌നുൽ മുൻകദിർ(റ) ഖാരിഉകളുടെ നേതാവാണ്. അദ്ദേഹത്തെക്കുറിച്ച് ഇമാം മാലിക്(റ) പറയുന്നു: അദ്ദേഹത്തോട് ഒരു നബിവചനത്തെക്കുറിച്ച് ചോദിക്കുമ്പോഴേക്കും അദ്ദേഹം കരയും, അങ്ങനെ അദ്ദേഹത്തിനു കരുണ കിട്ടാൻ പ്രാർത്ഥിക്കുവോളം (പേ. 77).
ഇങ്ങനെ നീണ്ടുപോകുന്നു സ്വഹാബത്തിന്റെയും താബിഉകളുടെയും പ്രവാചക സ്‌നേഹ രൂപങ്ങൾ. ഇതിലൊന്നെങ്കിലും നബി(സ്വ) ചെയ്തതാണോ? മാതൃക കാണിച്ചോ? ഇതിനോട് ചേർത്ത് വായിക്കേണ്ട ചില സംഭവങ്ങൾ കൂടി ഉദ്ധരിക്കട്ടെ. മൗലവി സുഹൈർ ചുങ്കത്തറ എഴുതുന്നു:
നബി(സ്വ)യുടെ തിരുശരീരവും വസ്ത്രവും ചെരുപ്പും വടിയും പാത്രങ്ങളും തുടങ്ങി പലതും സ്വഹാബികളുടെ കൈവശമുണ്ടായിരുന്നു. സ്വഹാബികൾ നബി(സ്വ)യുടെ കാലത്തും ശേഷവും അവ രോഗശമനത്തിനും മറ്റും ഉപയോഗിച്ചിരുന്നു.
റസൂൽ(സ്വ) വഫാതാവുന്ന രോഗാവസ്ഥയിൽ മഹതി ആഇശ(റ) തിരുമേനി(സ്വ)യുടെ തന്നെ കൈകൾ കൊണ്ട് തന്നെ ആ ശരീരം തടവിച്ചു (ബുഖാരി 7/22, മുസ്‌ലിം 4/1723).
അവർ കൊണ്ടുവരുന്ന പാത്രങ്ങളിൽ നബി(സ്വ) കൈ മുക്കുമായിരുന്നു (മുസ്‌ലിം 4/1812).
നബി(സ്വ) വുളൂഅ് ചെയ്ത വെള്ളം അവർ ശരീരങ്ങളിൽ പുരട്ടി (ബുഖാരി 4/165).
ഹജ്ജതുൽ വിദാഇൽ നബി(സ്വ) മുണ്ഡനം ചെയ്ത മുടി ജനങ്ങൾക്കു വിതരണം ചെയ്തു (മുസ്‌ലിം 2/947).
നബി(സ്വ)യുടെ തുപ്പൽ ഹുദൈബിയ്യ സന്ധിയുടെ ദിവസം സ്വഹാബികൾ കയ്യിലേറ്റു വാങ്ങി പുരട്ടി (ബുഖാരി 3/180).
അവിടുത്തെ വിയർപ്പ് സ്വഹാബികൾ കുപ്പിയിൽ ശേഖരിച്ചു (മുസ്‌ലിം 4/185).
അവിടുത്തെ ജുബ്ബ സ്വഹാബികൾ കഫൻ പുടക്കായി എടുത്തു (ബുഖാരി 7/82).
ഇതുപോലുള്ളതും തങ്കപ്പെട്ട പരമ്പരകളിലൂടെ വന്നതു തന്നെയാണ്. ആർക്കും നിഷേധിക്കാവതല്ല. സ്വഹാബികൾ റസൂൽ(സ്വ)യുടെ വഫാത്തിനു ശേഷവും ചിലത് സൂക്ഷിച്ചിട്ടുണ്ട്. അനസ്(റ) വശം അവിടുത്തെ ചെരിപ്പുണ്ടായിരുന്നു. ബുഖാരി 4/47, മുസ്‌ലിം 6/252, ആഇശ(റ) വശം വസ്ത്രം ബുഖാരി 4/47, മുസ്‌ലിം 3/1649 (പേജ് 111).
ഇങ്ങനെ എത്രയെത്ര ചരിത്രങ്ങൾ. സ്‌നേഹത്തിന്റെ ഭാഗമായി കരച്ചിൽ, ഉമിനീർ വാരിയെടുക്കൽ, വസ്ത്രം സൂക്ഷിക്കൽ, നബി(സ്വ)യുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളാൻ കൊതിക്കൽ, തിങ്കളാഴ്ച തെരഞ്ഞെടുക്കൽ, ഇമാം മാലിക്(റ)ന്റെ ചരിത്രത്തിൽ ഇങ്ങനെ വായിക്കാം:
ഇമാം മാലിക്(റ)നെ കുറിച്ച് പറയാറുണ്ട്: തിരുവചനങ്ങൾ (ഹദീസ്) പഠിക്കാനൊരുങ്ങുമ്പോൾ അദ്ദേഹം വുദു എടുക്കുകയും നല്ല വസ്ത്രം ധരിക്കുകയും സുഗന്ധം പൂശുകയും മുടി ചീകുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി പ്രവാചകനോടുള്ള ആദരവ് കൊണ്ടാണെന്നായിരുന്നു. രോഗശയ്യയിലായപ്പോൾ കിടന്നുകൊണ്ട് തിരുവചനങ്ങൾ ഉരുവിടുന്നത് പ്രവാചകനോടുള്ള അനാദരവായി സഈദുബ്‌നുൽ മുസയ്യബ്(റ) കണക്കാക്കിയിരുന്നു (പ്രവാചക സ്‌നേഹം, പേ 23, ഐപിഎച്ച്).
നബി(സ്വ)യിൽ നിന്ന് കൽപ്പനയോ മാതൃകയോ ഇല്ലാതെ പ്രവാചകസ്‌നേഹം പ്രകടിപ്പിച്ച സ്വഹാബികളും താബിഉകളും പുത്തൻവാദികളാണെന്നു പറയാൻ കൂടി മൗലിദാഘോഷത്തിന്റെ പേരിൽ മുസ്‌ലിംകളെ കാഫിറാക്കുന്നവർ തയ്യാറാവേണ്ടതുണ്ട്. ഇനി ഈ വിതണ്ഡവാദം മൗലവിമാർ തന്നെ എത്ര മാത്രം ഉൾക്കൊള്ളുന്നു എന്ന് ചിന്തിക്കാം.
തലമറക്കൽ സുന്നത്തോ ബിദ്അത്തോ എന്ന ആഭ്യന്തര തർക്കത്തെ സംബന്ധിച്ച് ഉമർ മൗലവി എഴുതി: പിന്നൊരു ചോദ്യം, തലമറക്കുന്നതും തൊപ്പി ധരിക്കുന്നതും ഹലാലാണെന്നതിന് എന്താണ് രേഖ? അതിനു മറുപടി: ഒരു കാര്യം ഹലാലാണെന്നതിനു രേഖ ആവശ്യമില്ലെന്നാണ് ഇസ്‌ലാമിലെ സർവാംഗീകൃതമായ തത്ത്വം. വിരോധിക്കാതിരുന്നാൽ മതി. അപ്പോൾ ഹലാൽ എന്നുവന്നു. തലമറക്കുന്നതെവിടെയും വിരോധിച്ചിട്ടില്ല. ഹജ്ജിൽ പ്രവേശിച്ചാലൊഴികെ. അപ്പോൾ ഇതൊരു ഹലാലായ കാര്യമാണെന്നു വന്നു. ഇനി അതിനു രേഖ ചോദിക്കേണ്ട ആവശ്യമില്ല (സൽസബീൽ, 1999 മെയ് 20, പേ 34).
സംവാദം ബിദ്അത്താണോ എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമിയുമായി മൗലവിമാർ തർക്കത്തിലായപ്പോൾ സൽസബീൽ മാസികയിൽ വന്ന വിശദീകരണവും ഉദ്ധരണാർഹമാണ്: ഈ രൂപം നബി(സ്വ)യുടെ കാലത്തില്ലല്ലോ എന്നു ചോദിക്കാം. ഇല്ല സമ്മതിക്കുന്നു. ഇനി തിരിച്ചങ്ങോട്ടും ചോദിക്കാം. നബി(സ്വ) നടത്തിയ പോലെയാണോ നമ്മുടെ പ്രബോധനം? അല്ല. രൂപവും ഭാവവും മാറി. പ്രസംഗം, എഴുത്ത്, വ്യക്തിബന്ധം, പള്ളി ഇവയുടെയൊക്കെ രൂപം മാറി. അതൊക്കെയാവാമെങ്കിൽ വാദപ്രതിവാദത്തിനു മാത്രം നബി(സ്വ)യുടെ കാലത്തെ രൂപം വേണമെന്ന് ശഠിക്കുന്നതെന്തിനാണ്? (1986 മാർച്ച്, പേ 24).
എത്ര വ്യക്തമാണ് കാര്യങ്ങൾ. എങ്കിൽ എന്തിനാണ് നബി(സ്വ)യോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ അന്നത്തെ രൂപം തന്നെ വേണമെന്ന് ശഠിക്കുന്നത്. സ്വഹാബികളും താബിഉകളും വ്യത്യസ്ത രൂപത്തിലാണ് തിരുനബി(സ്വ)യോടുള്ള സ്‌നേഹം പ്രകടിപ്പിച്ചതെന്ന് തെളിയുമ്പോൾ പ്രത്യേകിച്ചും.
ഇത്തരം പരാമർശങ്ങൾ വേറെയുമുണ്ട്. സ്ത്രീയുടെ മയ്യിത്ത് അന്യപുരുഷന്മാർക്ക് കാണാമോ എന്ന ചോദ്യത്തിന് മുജാഹിദ് വാരിക ശബാബ് നൽകിയ മറുപടി: ‘സ്ത്രീയുടെ മയ്യിത്ത് അന്യപുരുഷന്മാർ കാണാൻ പാടില്ലെന്ന് അല്ലാഹുവോ റസൂലോ പറഞ്ഞിട്ടില്ല. വിശുദ്ധ ഖുർആനിലോ പ്രാമാണികമായ ഹദീസിലോ വിലക്കിയിട്ടില്ലാത്ത കാര്യങ്ങൾ അനുവദനീയമാണ് എന്നതാണ് ഇസ്‌ലാമിലെ അംഗീകൃത തത്ത്വം’ (2008 ആഗസ്ത് 1, പേ 7).
കിണറിൽ വെള്ളം കണ്ടാലുള്ള സന്തോഷ പ്രകടനം നടത്തുന്നതിനെ പറ്റിയുള്ള ചോദ്യത്തിനു മൗലവിമാരുടെ മറുപടി ശ്രദ്ധിക്കുക: അതെല്ലാം ഇസ്‌ലാം വിലക്കിയിട്ടില്ലാത്ത സന്തോഷ പ്രകടനങ്ങളിൽ ഉൾപ്പെടുത്താം. പരീക്ഷയിൽ ജയിക്കുക, ഉദ്യോഗം ലഭിക്കുക, പ്രമോഷൻ ലഭിക്കുക തുടങ്ങിയ അവസരങ്ങളിലെല്ലാം പാർട്ടി നൽകാൻ തോന്നുക മനുഷ്യസഹജമാണ്. അതിലൊന്നും വിരോധമില്ല (വിചിന്തനം, 2009 മാർച്ച് 27, പേ 9).
ഇക്കാര്യങ്ങൾക്കെല്ലാം സന്തോഷപ്രകടനമാവാം. പാർട്ടി നൽകുകയും തിന്നുതീർക്കുകയുമാവാം. അതിന് മുജാഹിദുകൾക്ക് നബി(സ്വ)യുടെ മാതൃക വേണ്ട. കൽപനയും വേണ്ട. എന്നാൽ നബി(സ്വ)യുടെ ജനനത്തിൽ സന്തോഷിച്ച് വല്ലതും ചെയ്താൽ, നബിമദ്ഹ് ആലപിച്ചാൽ, ഭക്ഷണം നൽകിയാൽ ശിർക്ക്, ബിദ്അത്ത്. എവിടെ പ്രവാചക മാതൃകയെന്ന ആക്രോശം. ഇത് രോഗം വേറെയാണ്!
ഖുർആനോ ഹദീസോ വിരോധിച്ചാലേ ഒരു കാര്യം അനിസ്‌ലാമികം എന്നു പറയാൻ പറ്റൂ എന്നാണല്ലോ മൗലവിമാർ പറയുന്നത്. എങ്കിൽ നബിദിനാഘോഷം ഖുർആൻ എതിർത്ത രേഖയെവിടെ? ഹദീസ് വിരോധിച്ചതെവിടെ? അങ്ങനെയൊന്ന് മൗലവിമാർക്ക് ഇതുവരെ ഉദ്ധരിക്കാനായിട്ടില്ലതന്നെ. എന്നിട്ടും നബിദിനാഘോഷം അനിസ്‌ലാമികമെന്ന് പോസ്റ്റർ വരുന്നതാണ് തികഞ്ഞ അനിസ്‌ലാമികം.
വെള്ളിയാഴ്ച ജുമുഅയുടെ ഖുതുബ സ്വഹീഹാകാൻ നബി(സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണെന്ന് മൗലവിമാർ പഠിപ്പിക്കുന്നു. എന്നാലിതിനു പ്രവാചക മാതൃകയുണ്ടോ? കൽപനയുണ്ടോ? ഇല്ല. ഖുതുബയിൽ നബി(സ്വ) സ്വലാത്ത് ചൊല്ലിയിരുന്നോ എന്ന ചോദ്യത്തിന് ശബാബ് വാരിക നൽകുന്ന മറുപടി കാണുക: ഖുതുബയുടെ തുടക്കത്തിൽ ഹംദും ശഹാദത്ത് കലിമയും നബി(സ്വ) ഒഴിവാക്കാറുണ്ടായിരുന്നില്ലെന്ന് ചില ഹദീസുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. എന്നാൽ ജുമുഅ ഖുതുബയുടെ ആരംഭത്തിൽ സ്വലാത്ത് ചൊല്ലുകയോ ചൊല്ലാൻ കൽപിക്കുകയോ ചെയ്തതായി പ്രബലമായ ഹദീസുകളിൽ കാണുന്നില്ല (2009 ജൂലൈ 10, പേ 21).
എന്നിട്ടും നബി(സ്വ)യുടെ മാതൃകയില്ലാത്ത സ്വലാത്ത് ചൊല്ലൽ ഖുതുബയിൽ അവർക്കും നിർബന്ധം. പക്ഷേ, ഇതിനു കൽപനയുണ്ടോ? ഇല്ല. മാതൃകയും നിർദേശവുമില്ലാത്ത ഇത് നിർബന്ധം തന്നെയെന്ന് പഠിപ്പിക്കുമ്പോഴാണ് ഇതേ ന്യായം ഉന്നയിച്ച് മൗലിദാഘോഷം ബിദ്അത്താക്കുന്നത്. നബി(സ്വ)യോടുള്ള വിരോധം അന്ധകാരം സൃഷ്ടിച്ച ഹൃദയങ്ങളുടെ സ്വാഭാവിക പ്രതികരണമാണിത്.
സംഘടിത പ്രവർത്തനം ബിദ്അത്താണെന്ന് വാദിച്ച് മുജാഹിദിൽ നിന്നൊരു വിഭാഗം ചേരിവിട്ടു. നബി(സ്വ)യോ സ്വഹാബത്തോ സംഘടനയുണ്ടാക്കിയില്ല എന്നായിരുന്നു അവരുടെ ന്യായം. ഇതിനു ശബാബിൽ വന്ന മറുപടി വായിക്കുക: ദഅ്‌വത്തിനു വേണ്ടി സ്വഹാബികൾ മൈക്കും നോട്ടീസും ഉപയോഗിച്ചില്ല എന്നതുകൊണ്ട് അത് രണ്ടും ഹറാമാകുമോ? ലഘുലേഖ എന്നത് സ്വഹാബികളും തൊട്ടടുത്ത തലമുറയും ദഅ്‌വത്തിനു വേണ്ടി ഉപയോഗിച്ചിട്ടില്ലല്ലോ…. തങ്ങൾ ദഅ്‌വത്തിനു വേണ്ടി വ്യക്തിപരമായ ശ്രമങ്ങൾ നടത്തിയത് സംഘടിത ദഅ്‌വത്തിന് നബി(സ്വ) അനുമതി നൽകാത്തതു കൊണ്ടാണെന്ന് സ്വഹാബികളാരും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ സംഘടിതമായി ദഅ്‌വത്ത് നടത്താൻ പ്രത്യേക അനുമതി അനിവാര്യമാണെന്ന് വാദിക്കുന്നതിന് യാതൊരു ന്യായവുമില്ല (2009 ജനുവരി 30, പേ 27).
ഇന്നു കണ്ടുവരുന്ന വിധം സ്വഹാബികൾ നബിദിനാഘോഷം നടത്തിയിട്ടുണ്ടോ എന്നു മുജാഹിദുകളുടെ വമ്പൻ ചോദ്യത്തെക്കുറിച്ച് ഇനി ചിന്തിച്ചുനോക്കൂ. ശബാബിൽ കൊടുത്ത ന്യായങ്ങളുമായി തുലനപ്പെടുത്തി മൗലിദാഘോഷത്തെ വിലയിരുത്തി നോക്കുക. അതുകൊണ്ട് തീരേണ്ടതാണ് ഈ തർക്കം, അല്ലാഹുവിനെ ഭയപ്പെടുന്നുണ്ടെങ്കിൽ!

പ്രവാചക മാതൃകയില്ലാതെ ബിദഇകൾ ചെയ്യുന്ന ചില കാര്യങ്ങൾ
-----------------------------------------------------
നബി(സ്വ)യുടെ മാതൃകയില്ലാത്തതും മൗലവിമാർ ചെയ്തുവരുന്നതുമായ മറ്റു ചില കാര്യങ്ങൾ കൂടി വിലയിരുത്താം.
1- വിദ്യാഭ്യാസ സ്ഥാപനങ്ങളും മതസംഘടനകളും നബി(സ്വ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല (ശബാബ്, 2009 ഫെബ്രുവരി 27, പേ 29).

2- യതീമിനെ സംരക്ഷിക്കുന്നതിൽ നബി(സ്വ) വളരെയധികം താൽപര്യമെടുത്തിട്ടുണ്ട്. പക്ഷേ, അത് ഇന്നത്തെ രീതിയിൽ യതീംഖാനകൾ സ്ഥാപിച്ചുകൊണ്ടായിരുന്നില്ല (വിചിന്തനം, 2010 ഫെബ്രു. 12, പേ 12).
3 - ഖബറിനരികിൽ സുന്നികളും മുജാഹിദുകളും നിർവഹിച്ചുവരുന്ന തസ്ബീത്തിനെക്കുറിച്ച് മൗലവിമാർ പഠിപ്പിക്കുന്നു: ഇതിനു പ്രത്യേക പ്രാർത്ഥനാ വാചകങ്ങൾ നബി(സ്വ) പഠിപ്പിച്ചിട്ടില്ല. എന്നാൽ നബിവചനത്തിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പഠിപ്പിച്ച ഒരു പ്രാർത്ഥന കാണുക; അല്ലാഹുമ്മ സബ്ബിത്ഹു… (മനശ്ശാന്തി പ്രാർത്ഥനയിലൂടെ, ഹുസൈൻ സലഫി, പേ 77).
4 - മൗലവിമാർ ഇപ്പോൾ പഠിപ്പിച്ചുവരുന്ന തൗഹീദ് വിഭജനം നബി(സ്വ)യോ സ്വഹാബത്തോ ചെയ്തതല്ല. ശബാബ് എഴുതുന്നു: മുഹമ്മദ് നബി(സ്വ)യുടെ സ്വഹാബിമാരാണ് സലഫുസ്വാലിഹ്. അവർ തൗഹീദ് വിഭജിച്ച് പഠിപ്പിച്ചിട്ടില്ല. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിനു ശേഷമാണ് അഖ്‌സാമുത്തൗഹീദ് ഉടലെടുക്കുന്നത്. അതായത് സ്വഹാബികൾ എല്ലാവരും മരണപ്പെട്ടതിനു ശേഷം (ശബാബ്, 2007 ജനുവരി 12, പേ 11).
5- കർമശാസ്ത്രപരമായ വിഷയങ്ങളിൽ ശർത്ത്, ഫർദ്, സുന്നത്ത്, മുബാഹ്, ജാഇസ് എന്നിവയെ തരംതിരിച്ച് പഠിക്കാനാഗ്രഹിക്കുന്നവർക്ക് നേർക്കുനേരെ ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ അതിനു സാധിച്ചുകൊള്ളണമെന്നില്ല (ശബാബ്, 2009 ഒക്‌ടോബർ 2, പേ 39).

ചുരുക്കത്തിൽ, നബി(സ്വ)യുടെയോ സ്വഹാബത്തിന്റെയോ മാതൃകയില്ലെന്ന ന്യായം ചൂണ്ടിക്കാട്ടി നബിദിനാഘോഷം അനിസ്‌ലാമികമാണെന്ന് പറയാൻ ഒരു വകുപ്പുമില്ലെന്നു മാത്രമല്ല മൗലവിമാർക്ക് തന്നെ ആ വാദത്തോട് പ്രായോഗികമായി യോജിക്കാൻ സാധ്യവുമല്ല.
നബി(സ്വ)യുടെ ജന്മദിനത്തിനു ഒരു പ്രത്യേകതയുമില്ലെന്നാണ് മറ്റൊരു ന്യായം. അതും മൗലവിമാർ തന്നെ പൊളിച്ചുകളഞ്ഞിട്ടുണ്ട്. സുഹൈർ ചുങ്കത്തറ എഴുതുന്നു: ‘തിങ്കളാഴ്ച പുണ്യറസൂൽ(സ്വ) ജനിച്ച ദിവസം കൊല്ലത്തിലൊരു ദിവസമല്ല, 52 ദിവസം. നബി(സ്വ) ജനിച്ച ദിവസത്തിനു പ്രത്യേകതയില്ലേ? ഉണ്ട്. എന്താണത്. സുന്നത്ത് നോമ്പ്. സുന്നത്ത് നോമ്പിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ റസൂൽ(സ്വ) അരുളി: ഞാൻ ജനിച്ച ദിവസമാണത്. ഞാൻ നബിയാക്കപ്പെട്ട അഥവാ ഖുർആൻ ഇറക്കപ്പെട്ട ദിവസമാണത് (നോമ്പും നിയമവും/43).
എല്ലാം കഴിഞ്ഞ് ഇപ്പോഴും സ്ഥിരതയില്ലാതെ ചുറ്റിക്കളിക്കുകയാണ് മുജാഹിദ് മൗലവിമാർ. നബി ജനിച്ച മാസമേതെന്നതിൽ പോലും ഒരു അഭിപ്രായ ഐക്യമാവാത്ത വിഭ്രാന്തി ഒരു പുസ്തകത്തിലെ ഒരേ ലേഖനത്തിൽ തന്നെ വന്നുപെടുമ്പോൾ ഇവർ എത്രമാത്രം ആശയക്കുഴപ്പത്തിലാണെന്ന് ഊഹിക്കാമല്ലോ. പുതിയ ലക്കം അൽമനാർ (2015 ഡിസംബർ) എഡിറ്റോറിയലിൽ നിന്നും വായിക്കുക: ‘ഇത് റബീഉൽ അവ്വൽ മാസം. ഈ മാസത്തിലാണ് നബി(സ്വ) ജനിച്ചത്. അതിൽ അഭിപ്രായ വ്യത്യാസമില്ല’ (പേ. 4). ഈ കുറിപ്പിന്റെ അവസാന ഭാഗത്തിങ്ങനെയും കണ്ടു: ‘നബി(സ്വ)യുടെ ജനനം തിങ്കളാഴ്ച ദിവസമാണെന്നതിൽ സംശയമില്ല. എന്നാൽ തിയ്യതിയുടെയും മാസത്തിന്റെയും കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്’ (പേ.5).
ഇതെങ്കിലുമൊന്നു തീരുമാനിച്ചിട്ടു പോരേ ദീനിനെതിരെ നാടകം കളിക്കൽ?

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...