പടയെ പേടിച്ചു പന്തളത്ത് ചെന്നപ്പോൾ. ??
തൗഹീദ് പഠിപ്പിക്കാനാണ് അവർ വന്നത്. സമുദായത്തെ ശിര്ക്ക് വിമുക്തമാക്കാനാണന്നും പറഞ്ഞാണ് അവർ ഇറങ്ങിയത്. *ഇബ്നുതീമിയ്യയിൽ നിന്ന് അനന്തരം കിട്ടിയ എട്ടാം നൂറ്റാണ്ടിലെ പൊട്ടത്തരത്തിന്റെ "പേറ്റന്റ് ഓഫ് വഹാബിസം"*എന്ന കമ്പനി രൂപീകരിച്ച് സ്വന്തമാക്കി.
മൂലധനം കമ്മിയായപ്പോൾ ഈജിപ്ഷ്യൻ ത്രിമൂർത്തികളുടെ തലമണ്ടയിൽ ഉദിച്ച വെളിപാടുകൾ കൂടി കൂട്ടിച്ചേർത്തു.
ഒരു പരുവത്തിൽ കെട്ടി പൊക്കി വരികയായിരുന്നു ഡ്യൂപ്ലിക്കേറ്റ് തൗഹീദിന്റെ മിഥ്യാസൗധം.
അപ്പോഴാണ് വിജന പ്രദേശത്ത് നിന്ന് ആ വിളി വന്നത്.
*യാ ഇബാദല്ലാഹ് ... അഈനൂനീ* ...
നേരം വെളുക്കുവോളം വെള്ളം കോരിയ കുടം വീണുടഞ്ഞു!!!
അതിനു മുമ്പേ കക്ഷം വടിക്കൽ പോലെയുള്ള ജനകീയ കാമ്പയിനുകൾ കൂട്ടിച്ചേർത്ത് തൗഹീദിൽ വെള്ളം ചേർത്തു എന്ന് പരിഭവം പറഞ്ഞു, ഒന്നും രണ്ടും പറഞ്ഞു നെടുകെ ഒന്ന് പിളർന്നിരുന്നു.
*ആകെ കൂടി മലയാള മണ്ണിലെ ഈമാനിന്റെ പച്ചപ്പ് വാടാതെ സൂക്ഷിക്കുന്ന ഉമ്മത്തുമായി തൗഹീദിന്റെ പേരിൽ യുദ്ധം ചെയ്യാൻ ഇറങ്ങി*, അവസാനം പട കഴിഞ്ഞപ്പോൾ ഗനീമതായി കിട്ടിയത് പത്ത് പതിനാറു തൗഹീദുകൾ!!!
കിട്ടിയവർ കിട്ടിയവർ കയ്യിൽ കിട്ടിയ തൗഹീദുമായി പരക്കം പാഞ്ഞു. ചിലര് ഓടിയത് അമ്പല മുറ്റത്തെക്ക്. ചിലര് കിതാബ് ഓതാൻ ഗൾഫിലേക്ക്. ഒരു കൂട്ടർ ജിന്നിന്റെ പിന്നാലെ . വേറെ ഒരു കൂട്ടർ സിറിയയിൽ ആട് മേയ്ക്കാൻ,. മറ്റു ചിലർ പുതിയ ഒരു കെ എൻ എം തട്ടികൂട്ടി ദിവാ സ്വപ്നവും കണ്ടു കൊണ്ടിരുന്നു.. മൌലവിമാരുടെ താടിയുടെ നീളം കൂടും തോറും തൗഹീദിന്റെ എണ്ണവും പെറ്റു പെരുകി...
*ആർക്കും തൗഹീദ് ഇല്ല, ഞങ്ങൾക്കൊഴികെ*- *എന്നതായി ഓരോ ഗ്രൂപിന്റെയും നിലപാട്*.!!!
ഖവാരിജുകളെ കുറിച്ച് " *അൽ ഫര്ഖു ബൈനൽ ഫിറഖി* "ൽ പറഞ്ഞത് അക്ഷരാർഥത്തിൽ ഇവരുടെ കാര്യത്തിലും ശരിയായി: " *അങ്ങനെ ഖവാരിജുകൾ ഉടലെടുത്തു. അവർ ഇരുപത് സംഘങ്ങൾ ആയിരുന്നു. ഓരോ സംഘവും അവർ അല്ലാത്ത സംഘങ്ങളെയെല്ലാം കാഫിറാക്കി*" .
..........
ബുദ്ധി എന്ന അപാരമായ അനുഗ്രഹം അല്ലാഹുവിൽ നിന്ന് ലഭിച്ചവർക്ക് ഈ ആധുനിക ഖവാരിജസത്തുകളിൽ നിന്നും രക്ഷപ്പെടാം...

No comments:
Post a Comment