*പെരുന്നാള്‍ നിസ്കാരവും സ്ത്രീകളും*
*പെരുന്നാള്‍ നിസ്കാരത്തിനു സ്ത്രീകള്‍ പങ്കെടുക്കുന്നതിന്റെ വിധിയും നാമറിഞ്ഞിരിക്കണം.*
സ്ത്രീ കള്‍ ഈ നിസ്കാരത്തിനു പങ്കുകൊള്ളണമെന്നതിന് ഒരു തെളിവും കാണാന്‍ സാധിക്കുകയില്ല. ഇസ് ലാമിന്റെ ആദ്യകാലത്ത് സ്ത്രീകള്‍ പള്ളിയില്‍ വന്നിരുന്നുവെന്നത് നിഷേധിക്കുന്നില്ല. എന്നാല്‍ പില്‍ ക്കാലത്ത് ആ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്. തിരുനബി(സ്വ)യുടെ വഫാത്തിന് മുമ്പു തന്നെ ഈ വിഷയത്തില്‍ വിലക്ക് വന്നിട്ടുണ്ട്. ധാരാളം ഹദീസുകളില്‍ ഇക്കാര്യം വ്യക്തമാണ്. സ്ത്രീകള്‍ പള്ളിയില്‍ പോയിരുന്ന കാലത്ത് പോലും പ്രവാചക പത്നിമാര്‍ പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തതിനു രേഖ കാണുന്നില്ല. പത്തുലക്ഷത്തില്‍പ്പരം ഹദീസുകള്‍ പഠിച്ചുപരതിയ ഇമാം ശാഫി’ഈ(റ) ഈ വസ്തുത സമര്‍ഥിച്ചിട്ടുണ്ട്. ആ അഭിപ്രായത്തെ ഖണ്ഡിക്കാന്‍ പില്‍ക്കാലത്ത് ഒരു ജ്ഞാനിക്കും സാധിച്ചിട്ടില്ല. പെരുന്നാള്‍ നിസ്കാരത്തിന് മാത്രമല്ല, ഒരു നിസ്കാരത്തിനും നബിപത്നിമാരില്‍ ഒരാള്‍പോലും പള്ളിയില്‍ വന്നിരുന്നില്ലെന്നാണ് തെളിയുന്നത്. ഒരു സ്വഹാബി വനിതപോലും ഇതര സ്വഹാബാക്കളോടൊപ്പം പ്രവാചകന്റെ വിജ്ഞാന സദസ്സുകളില്‍ പങ്കെടുത്തതായി രേഖയില്ല. മഹിളകള്‍ക്കു മതപഠനത്തിനു വേറെ വേദിയൊരുക്കുകയായിരുന്നു പ്രവാചകര്‍ ചെയ്തത്.
സ്ത്രീകള്‍ പള്ളിയില്‍ വന്നുവെന്നു പറയുന്ന ഹദീസുകളില്‍ തന്നെ അതിനു വ്യക്തമായ മറുപടിയും കാണാവുന്നതാണ്. പെരുന്നാള്‍ നിസ്കാരത്തിനു സ്ത്രീകള്‍ ഹൈളുകാരികളടക്കം രംഗത്തിറങ്ങിയ ഒരു ഹദീസ് കാണാം. ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രവാചകന്‍ പുറപ്പടുവിച്ച ഒരു ആഹ്വാനത്തെതുടര്‍ന്നായിരുന്നു അത്. മുസ്ലിം ജനസംഖ്യ ശത്രുക്കള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനും പ്രത്യേക പ്രാര്‍ഥന നടത്താനുമായിരുന്നു അത്. ആര്‍ത്തവകാരികള്‍ വരെ എത്തണമെന്നു പറഞ്ഞത് ഇതുകൊണ്ടാണ്. ഇസ്ലാമിന്റെ ആദ്യകാലത്തായിരുന്നു ഈ സംഭവം. എന്നാല്‍ ഹിജാബിന്റെ വിധി പൂര്‍ണമാക്കുന്ന ‘നിങ്ങള്‍ ഭവനാന്തര്‍ഭാഗത്ത് ഒതുങ്ങിക്കൂടുക’ എന്നര്‍ഥം വരുന്ന ആയത്തവതീര്‍ണമാകുന്നത് ഹിജ്റ വര്‍ഷം ഒമ്പതിലാണ്.
പ്രവാചകന്റെ അവസാനകാല നിലപാട് സ്ത്രീരംഗപ്രവേശനത്തിന് വിരുദ്ധമായിരുന്നു എന്നു കാണാം. ഒറ്റപ്പെട്ട സംഭവമായി ചരിത്രത്തില്‍ കാണുന്ന ആത്വികാ ബീവിയുടെ പള്ളിപ്രവേശം അവര്‍ തന്നെ അ വസാനിപ്പിച്ചപ്പോള്‍ ഈ അധ്യായത്തിന് ഇസ്ലാമിക ചരിത്രത്തില്‍ അന്ത്യം കുറിക്കുകയായിരുന്നു. ഇ ങ്ങനെ പ്രവാചകന്റെയും സച്ചരിതരായ സ്വഹാബത്തിന്റെയും കാലത്ത് തിരശ്ശീല വീണ ഒരാചാരത്തെ പിന്നെയും ഉയര്‍ത്തിക്കൊണ്ടുവരുന്നത് അനാചാരം തന്നെയാണ്.
പൂര്‍വ്വകാലത്തെ അപേക്ഷിച്ച് ഇക്കാലത്ത് സ്ത്രീകളുടെ പള്ളിപ്രവേശം ഗുരുതരമായ സാമൂഹിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പ്രമുഖ പണ്ഢിതനായ ഇമാം ഇബ്നുഹജറില്‍ ഹൈതമി (റ) പറഞ്ഞത് ഇക്കാലത്ത് സ്ത്രീ പള്ളിപ്രവേശം ഹറാമാണെന്നാണ്. ഈയടിസ്ഥാനത്തില്‍ സ്ത്രീകള്‍ പെരുന്നാള്‍ നിസ്കാരവും അവരുടെ വീട്ടില്‍വെച്ചു നിര്‍വഹിക്കണം.
No comments:
Post a Comment