10/10/2017

ഖബറിന് മുകളിൽ ഖുബ്ബയുണ്ടാക്കൽ

കബറിന് മേല്‍ ഖുബ്ബയുണ്ടാക്കുന്നതിനെ ബിദ്അതിന്റെ ആഹുലുകാര്‍ ജാറപൂജ എന്നാ പേരില്‍ ആക്ഷേപിക്കാരുണ്ട് അതിനു തെളിവായി ചില ഹദീസുകളുടെ ബാഹ്യര്ത്ഥം  കൊടുക്കരുമുണ്ട്,എന്നാല്‍ പൂർവ്വി കരായ സലഫുകളും മദഹബിന്റെ ഇമാമുമാരും അത്തരം ഒരു മത വിധി പറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുമ്പോഴാണ് അവരുടെ പിഴച്ച വാദം സാദാരണക്കാർക്ക് മനസ്സിലാകുകയുള്ളൂ.എന്ത് കൊണ്ട് ബിദ് അതിന്റെ ആഹുലുകാര്‍ പിഴച്ചു പോയി എന്ന് മനസ്സിലാകണമെങ്കില്‍ ഒരു ഹദീസ് കൊണ്ട് മതവിധി പറയാനുള്ള യോഗ്യതയും മാനദണ്ഡവും എന്താണെന്ന് മനസ്സിലാകണം: ഹദീസുകള്‍ കൊണ്ട് ആരാണ് മതവിധി പറയേണ്ടതെന്ന് പൂർവ്വികരായ ഇമാമുമാര്‍ തന്നെ പഠിപ്പിക്കുന്നത്‌ കാണുക:
മദ്ഹബിന് എതിരായ ഒരു ആശയം സഹീഹായ ഹദീസില്‍ നിന്ന് സാദാരനക്കാരന് ലഭിച്ചാല്‍ എന്തു പിന്പറ്റണം? ആർക്കാണ് മുജതഹിദാകാന്‍ യോഗ്യത ഉള്ളത്?
ശാവലിയ്യ്‌ല്ലാഹി (റ) പറയുന്നത് കാണുക : “ഫിഖ്ഹിന്റെ ക്രമീകരണം ധാരാളം ഹദീസുകളുടെ ശേഖരണത്തെ ആസ്പദിച്ചാണ് നിലകൊണ്ടിരുന്നത്. അഹ്മദുബിന്‍ ഹമ്പലിനോട് ഒരു ലക്ഷം ഹദീസ് മതിയാകുമോ മുഫ്തിയാകാന്‍ എന്നു ചോദിച്ചപ്പോള്‍, ‘പോരാ’ എന്നായിരുന്നു മറുപടി. അവസാനം അഞ്ചുലക്ഷം മതിയാകുമോ എന്നു ചോദിച്ചപ്പോള്‍ ‘ആകാമെന്നു പ്രതീക്ഷിക്കുന്നു’ എന്നാണ് അദ്ദേഹം മറുപടി നല്കിംയത്”. (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1-50). ഈ സംഭവം ഇബ്നുല്‍ ഖയ്യിം അദ്ദേഹത്തിന്റെ ‘ഇഅ്ലാമുല്‍ മുവഖിഈന്‍‘ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. (അശദ്ദുല്‍ ഇജ്തിഹാദ് പേജ് 16).
എന്നാല്‍ ഈ നൂറ്റാണ്ടില്‍ മുജ്തഹിടിനു യോഗ്യത ഉള്ളവരുണ്ടോ? ഇല്ല
ഇജ്തിഹാടിനു കഴിവുള്ള അസഹാബുല്‍ വുജോഹ് എന്ന ഉന്നത ശ്രേണിയിലുള്ള ഫുക്കഹാക്കള്‍ ഹിജ്ര നാലാം നൂറ്റാണ്ടോടെ കണ്ണിയറ്റു(ബിഗ്യ പേജ് 7) .ഇനി ഉണ്ട് എന്ന് സങ്കല്പിച്ചാല്‍ പോലും സ്വഹീഹായ ഹദീസ് കൊണ്ട് മാദഹബിനെതിരായ ഒരു വിധി പറയണമെന്കിലുള്ള മാനദണ്ഡം പറയുന്നത് കാണുക.
“മുജ്തഹിടുകൾക്ക് തന്നെ മറ്റൊരു മുജ്തഹിദായ ഇമാം പറഞ്ഞ വിഷയത്തിനു എതിര് പ്രമാണം ആയി സ്വഹീഹായ ഒരു ഹദീസ് ഉധരിക്കനം എങ്കിൽ ആ ഹദീസ് വിധി പറഞ്ഞ മുജ്തഹിദ് കണ്ടിട്ടില്ല എന്ന് ഉറപ്പ് വേണം (ഇമാം നവവി)”
ഇമാം ശഹരാനി തങ്ങള്‍ പറയുന്നു:ശരീഅതിന്റെ എല്ലാ രേഖകള്‍ കൊണ്ടും അറബി ഭാഷയുടെ എല്ലാ ഉധേഷര്തങ്ങള്‍ കൊണ്ടും,നല്ല പോലെ അറിയാത്ത ആള്‍ മുജ്തഹിടിന്റെ അഭിപ്രായം തള്ളുന്നത് നിങ്ങള്‍ സൂക്ഷിക്കുക(മീസാന്‍ വാല്യം 1 പേജ് 30)
നാല് ഇമാമീങ്ങളും പറഞ്ഞിട്ടുള്ള കാര്യമാണ് “എന്റെ തെളിവിനെതിരായി സ്വഹീഹായ എന്തെങ്കിലും ലഭിക്കുന്നുവെങ്കില്‍ നിങ്ങള്‍ അത് പിന്തുടരുക എന്നത്” അത് ഇന്നും ബാധകമല്ലേ?
ഒരിക്കലുമല്ല.ഇത് പറഞ്ഞത് ഇജ്തിഹാടിനു യോഗ്യത ഉള്ളവരോടാണ്.
ഇമാം ഷാഫി (റ) യുടെ കാലത്തിനു ശേഷം മത രംഗത്ത് ഒരു സ്വതന്ത്ര ഗവേഷകനും ഉണ്ടായിട്ടില്ല.'' ( ഫതാവല്‍ കുബ്രാ 4 /302 ).എന്ത് കൊണ്ട് വന്നിലാ എന്ന് ചിന്ദിലക്കുന്ന എതോരാല്കും ആ പറഞ്ഞതിനെ അര്ഥം4 ഗ്രഹിക്കും.അതിനുള്ള തെളിവാണ് ഇമാം ബുഖാരിയും മുസ്ലിമുമെല്ലാം.ലക്ഷക്കണക്കിന്‌ ഹദീസ് മനപ്പടമുണ്ടായിട്ടും അവര്‍ പോലും മദ് ഹബിനെ പിന്പിറ്റി ജീവിച്ചത്.
ഇനി ഒരു ഹദീസ് മദ് ഹബിന്റെ ഇമാമീങ്ങല്കെതിരായി നമുക്ക് ലഭിച്ചുവേന്നിരിക്കട്ടെ അത് എന്ത് കൊണ്ട് വന്നു എന്ന് ഇബ്നുടീമിയ്യ പറയുന്നതു കാണുക.”1-നിവേദക പരമ്പരയുടെ ദൗർബല്ല്യം 2-ഹദീസിലെ പരാമര്ശം മറ്റൊരു വിശയ സംഭന്ധിയാണെന്നു വരിക 3-ഉൾകൊണ്ട ആശയം മറ്റൊരു ഹദീസ് കൊണ്ട് കാലഹരണപ്പെട്ടതാകം,ഈ മൂന്നിനും നിരവധി ഉപ ശാഖകളും പറയാനുണ്ട്.ചില ഹദീസുകല്കെതിരായി സലഫുകളുടെ വിധികള്‍ കാണുന്നത് ഇതുകൊണ്ടാണ്(രഫ്ഹുല്‍ മലാം). പേജ് 10 )”.
ഇജ്തിഹാടിനു വിധേയമായ കാര്യങ്ങള്‍ കിതാബിന്റെയും സുന്നത്തിന്റെയും ബാഹ്യര്തങ്ങള്‍ കൊണ്ട് പിടിക്കല്‍ കുഫ്രിന്റെ അടയാളമാകുന്നു (ഹാഷിയത് സാവി 3/9).അപ്പോള്‍ സ്വഹീഹായ ഹദീസ് ലഭിച്ചാലും ബാഹ്യാര്ത്ഥം് കണ്ടു കൊണ്ട് ഇമാമുകല്കെതിരെ വിധി പറയാന്‍ നാം യോഗ്യരല്ല.
ഇനി ഖുബ്ബ നിരമിക്കുന്നതിനു സലഫുകളും ഇമാമീങ്ങളും ജാര പൂജയായി കണ്ടിരുന്നോ എന്ന് കാണുക:
സകരിയ്യല്‍ അന്സാുരി (റ) പറയുന്നു '' പൊതു ശ്മശാനത്തില്‍ ഖബര്‍ കേട്ടിപ്പോക്കള്‍ നിഷിദ്ധമാണ് ( ശര്ഹുറല്‍ മന്ഹജ് 1 /496 )
ഈ വാക്ക് വ്യാഖ്യാനിച്ചു കൊണ്ട് ബുജൈരിമി 1 /696 ഇല്‍ പറയുന്നു '' ഇപ്പറഞ്ഞത് മയ്യിത്ത് സ്വാളിഹീങ്ങളുടെ അല്ലെങ്കില്‍ ആണ്.അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ ഖബറുകള്‍ കെട്ടി പോക്കുന്നത് തബരുക്കും സിയാരത്തിന് പ്രചോദനവും ഉള്ളതിനാല്‍ ആണല്ലോ.അതിനു വേണ്ടി വസിയ്യത് ചെയ്യല്‍ അനുവദനീയം ആണ്.
ഔലിയാ ഇന്റെ മഖ്‌ബരകള്‍ കെട്ടി പൊക്കാം എന്നും ജാറം ഉണ്ടാക്കാം എന്നും ഇബ്നു ഹജര്‍ (റ) തന്നെ തന്റെ 'ഈആബില്‍' പറഞ്ഞിട്ടുണ്ട്.(ശര്വാുനി 3 /206 )
"ഉലമാക്കളുടെയും ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകള്ക്ക്ള മുകളില്‍ ഖുബ്ബ നിര്‌മിക്കലും അവരുടെ ഖബറുകള്ക്ക്് മുകളില്‍ മറയും വിരിയും ഇടലും ജനദൃഷ്ടിയില്‍ ആദരവുണ്ടാക്കുക എന്നുള്ള നിലക്കാണെങ്കില്‍ അനുവദനീയമാണ്.. അവിടെ വിളക്കും മറ്റും കത്തിക്കലും അപ്രകാരം തന്നെ.. ആദരവുദ്ദേശിച്ചു കൊണ്ടാകുമ്പോള്‍ അത് നല്ല ലക്ഷ്യത്തോടെയുള്ള പ്രവര്ത്തടനം തന്നെയാണ്.. (രൂഹുല്‍ ബയാന്‍ 3/400).
ഇമാം നവവി(റ) രേഖപ്പെടുത്തുന്നു:
“അഖീലുബ്നു അബീത്വാലിബ്(റ)ബഖീഇലാണ് മറമാടപ്പെട്ടത്. അദ്ദേഹത്തിന്റെ ഖബര്‍ പ്രസിദ്ധമാണ്. അതിനുമേല്‍ ഖുബ്ബയുണ്ടായിരുന്നു”(തഹ്ദീബുല്അകസ്മാഇ വല്ലുഗാത്, വാ. 1, പേ. 310). “നബി(സ്വ)യുടെ മകന്‍ ഇബ്റാഹിം ബഖീഇലാണ് മറമാടപ്പെട്ടത്. അവരുടെ ഖബറ് പ്രസിദ്ധമാണ്. അതിനുമേല്‍ ഖുബ്ബയുണ്ടായിരുന്നു”(തഹ്ദീബ്, 1/116).

ഇവിടെ ബിദ്അതിന്റെ ആഹുലുകാര്‍ എന്തുകൊണ്ട് പിഴക്കുന്നു എന്ന് അല്പം ചിന്താശേഷിയുള്ള ആര്‍കും മനസിലാകും.ഇനി ഇവരെ പിന്പറ്റണോ അതോ ഖുറാനും ഹദീസും യഥാ വിധി മനസ്സിലാക്കിയ സലഫുകളെയും ഇമാമീങ്ങളെയും പിന്പറ്റണോ എന്ന് മനസ്സിരുത്തി ചിന്തിക്കൂ.

No comments:

Post a Comment

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...