*സിയാറത്ത് ആഖിറത്തെ ഓർമ്മിപ്പിക്കാൻ മാത്രമോ?:*
*❓ചോദ്യം:* സിയാറത്തു ചെയ്യുന്നത് ആഖിറത്തെ ഓർമ്മിപ്പിക്കാൻ വേണ്ടിയാണ് നബി(സ) കൽപ്പിച്ചതെന്ന് ഹദീസിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഖബ് റിങ്കൽ ചെന്ന് ആരാധന നടത്താനോ ഖബ്‌റാളികളോടു സഹായം തേടാനോ അല്ല സിയാറത്തെന്നും വഹ്ഹാബികളിൽ ചിലർ പറയുന്നു. സത്യാവസ്ഥ എന്താണ്?.
*✅ഉത്തരം:* 'ഖബ്‌ർ സിയാറത്തു പരലോകത്തെ ഓർമ്മപ്പെടുത്തുമെ'ന്ന ഹദീസിന്റെ വാക്യത്തിൽ സിയാറത്തിന്റെ ഒരു നേട്ടം മാത്രമാണ് വ്യക്തമാക്കപ്പെട്ടത്. ഇസ്ലാമിന്റെ ആദികാലത്ത് അനിസ്ലാമിക ചെയ്തികൾ വന്നുകൂടാതിരിക്കാനായി ഖബ്‌ർ സിയാറത്തു വിലക്കപ്പെട്ടിരുന്നു. ഈ വിലക്കിനെ ദുർബലപ്പെടുത്തിക്കൊണ്ടുവന്ന ഹദീസിലാണ് ഇപ്രകാരം പരാമർശമുള്ളത്. "ഞാൻ നിങ്ങളെ ഖബ്‌ർ സിയാറത്തിനെത്തൊട്ടു വിലക്കിയിരുന്നു. ഇനിമേലിൽ നിങ്ങൾ സിയാറത്തു ചെയ്യുക. കാരണം ഖബ്‌റുകൾ നിങ്ങളെ പരലോകം ഓർമ്മിപ്പിക്കും" എന്നാണ് പ്രസ്തുത ഹദീസിലെ പരാമർശം.
എന്നാൽ ഖബ്‌ർ സിയാറത്തു ചെയ്യുന്നതിന്റെ ലക്ഷ്യവും നേട്ടവും ഇതുമാത്രമല്ലെന്നു വിവരിച്ചു കൊണ്ട് ഇമാം ഇബ്നുഹജർ(റ) പ്രസ്താവിച്ചതു കാണുക.
"ഖബ്‌ർ സിയാറത്ത് ഒന്നുകിൽ മരണത്തെയും പരലോകത്തെയും ഓർമ്മപ്പെടുത്തുന്നതിനു മാത്രമുള്ളതാണ്. അങ്ങനെയെങ്കിൽ ഏതെങ്കിലും ഖബ്‌റുകളെ - അത് അവിശ്വാസിയുടേതാണെങ്കിൽ പോലും - കണ്ടാൽ മതിയാകുന്നതാണ്. ആ ഖബ്‌റാളികൾ ആരാണെന്ന് അറിയണമെന്നില്ല. അതല്ലെങ്കിൽ ഖബ്‌റാളികൾക്കു വേണ്ടി പ്രാർത്ഥിക്കുക പോലുള്ള കാര്യങ്ങൾക്കു വേണ്ടിയാകും സിയാറത്ത്. ഈ സിയാറത്ത് ഏതു മുസ്ലിം ഖബ്‌റാളികളുടെ കാര്യത്തിലും സുന്നത്താണ്.
അതുമല്ലെങ്കിൽ ഖബ്‌റാളികളുടെ ബറകത്തു നേടലുമാകും സിയാറത്തിന്റെ ലക്ഷ്യം. ഇതിന്നായി സദ്‌വൃത്തരായ പുണ്യവാന്മാരുടെ ഖബ്‌റുകൾ സിയാറത്തു ചെയ്യൽ സുന്നത്താണ്. കാരണം അത്തരക്കാർക്ക് അവരുടെ ഖബ്‌റിലുള്ള ബർസഖീജീവിതത്തിൽ പലവിധ കൈകാര്യാധികാരങ്ങളും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത ബറകത്തുകളുമുണ്ടെന്നത് സുവിദിതമാണ്. സുഹൃത്തുക്കൾ, മാതാപിതാക്കൾ പോലുള്ളവരുടെ കടമ നിറവേറ്റുക പോലുള്ളതും സിയാറത്തിന്റെ ലക്ഷ്യമാകാം. "ഒരാൾ തന്റെ മാതാപിതാക്കളുടെയോ അവരിലൊരാളുടെയോ ഖബ്റിനെ വെള്ളിയാഴ്ച സിയാറത്തു ചെയ്‌താൽ അത് ഒരു ഹജ്ജിനു തുല്യമാകുമെ"ന്ന് അബൂ നുഐം നിവേദനം ചെയ്ത ഹദീസ് ഇതിനടിസ്ഥാനമാണ്. ഈ സിയാറത്തു മൂലം പാപമോചനം ലഭിക്കുമെന്നും നരകമോചനം രേഖപ്പെടുത്തുമെന്നുമാണ് ബൈഹഖിയുടെ റിപ്പോർട്ടിലുള്ളത്.
ഖബ്റാളിയോടു കരുണ കാട്ടുക, ഖബ്റാളിയുടെ ഏകാന്തത അകറ്റി സന്തോഷം പകരുക എന്നതും സിയാറത്തിന്റെ ലക്ഷ്യമാണ്. "ഒരു മയ്യിത്ത് തന്റെ ഖബ്റിൽ വച്ച് ദുൻയാവിൽ താൻ ഇഷ്ടപ്പെടുന്ന ഒരാൾ തന്നെ വന്നു സന്ദർശിക്കുന്നതായി കാണുമ്പോളാണ് ഏറ്റവുമധികം ഉന്മേഷവാനായിരിക്കുക"യെന്ന് ഒരു ഹദീസിൽ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. "ഏതൊരാൾ തന്റെ സത്യവിശ്വാസിയായ സഹോദരന്റെ ഖബ്റിന്നരികിലൂടെ നടക്കുകയും ഖബ്റാളിക്കു സലാം ചൊല്ലുകയും ചെയ്യുന്നുവോ ഖബ്റാളി ആ സന്ദർശകനെ അറിയുകയും സലാം മടക്കുകയും ചെയ്യാതിരിക്കുകയില്ലെ"ന്ന ഹദീസ് സ്വഹീഹായി വന്നിരിക്കുന്നു."
ഇമാം ഇബ്നുഹജർ(റ) തന്റെ ഈആബ് എന്ന ഗ്രന്ഥത്തിൽ സുദീർഘമായി വിവരിച്ചതിന്റെ സംക്ഷിപ്തമാണിത്. കേവലം പരലോകത്തെ ഓർമ്മപ്പെടുത്തൽ മാത്രമല്ല സിയാറത്തിന്റെ ലക്ഷ്യമെന്ന് ഹദീസുകളുടെയും മറ്റും അടിസ്ഥാനത്തിൽ തന്നെ ഈ ഉദ്ധരണിയിൽ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ആരാധനക്കായി ഖബ്റിങ്കൽ ചെല്ലലോ ഖബ്റുകളെ പൂജിക്കലോ മുസ്ലിംകളുടെ പതിവല്ല. ഇതിന്നായി അവർ സിയാറത്തു നടത്താറുമില്ല. ഇമാം ഇബ്നുഹജർ(റ) മേൽ ഉദ്ധരണിയിൽ വ്യക്തമാക്കിയതു പോലെ സദ്'വൃത്തരായ ഔലിയാക്കളുടെയും പണ്ഡിതന്മാരുടെയും മറ്റും ബറകത്തിനായി സത്യവിശ്വാസികൾ അവരുടെ ഖബ്റുകൾ സിയാറത്തു ചെയ്യാറുണ്ട്. അവർക്കു ബർസഖീ ജീവിതത്തിലുള്ള കൈകാര്യാധികാരങ്ങളിൽ നിന്ന് വല്ലതും ലഭിക്കാനായി പ്രാർത്ഥിക്കാറുമുണ്ട്. ഇതു സുന്നത്താണെന്നു മേൽ ഉദ്ധരണിയിൽ വ്യക്തമാക്കിയിട്ടുണ്ടല്ലോ.
ഖബ്റിങ്കലേക്ക് ഇടക്കിടെ ചെന്ന് സിയാറത്തു ചെയ്യലും അവിടെ വച്ചു ഖുർആൻ പാരായണം ചെയ്യലും ദുആ ചെയ്യലും അതിന്നായി സംഘം ചേർന്ന് ഒത്തുകൂടലുമൊന്നും അനാചാരമല്ലെന്നും ഇവയെല്ലാം നല്ല ആചാരങ്ങളിൽ പെട്ടതാണെന്നു വ്യക്തമാണെന്നും ഇമാമുകൾ പ്രസ്താവിച്ചിട്ടുണ്ട്. തുഹ്‌ഫ: ശർവാനി സഹിതം 3 - 200 നോക്കുക.
*📚മൗലാനാ നജീബ് ഉസ്താദിന്റെ* ഫത്'വാകളുടെ സമാഹാരമായ *പ്രശ്നോത്തരം: ഭാഗം 4*ൽ നിന്നും📚

No comments:
Post a Comment