24/02/2018

സൂറത്തുന്നിസാഅ്‌ 64 ആയത്തും വഹാബികളുടെ തട്ടിപ്പും

സൂറത്ത് നിസാഇലെ 64 - ആമത്തെ ആയത്ത് ആദരവായ നബി തങ്ങളുടെ (സ്വ) തിരുവഫാത്തിന് ശേഷം ബാധകമല്ല എന്ന് പറയുന്നവർക്ക് അല്ലാഹുവിന്‍റെ തിരുദൂതരുടെ അരുമ സ്വഹാബി, സ്വഹാബത്തിന്‍റെ കൂട്ടത്തിലെ വിജ്ഞാന പടുവായ അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ) പറയുന്ന മറുപടി കണ്ടോളൂ..

إن في سورة النساء لخمسُ آيات ما يَسُرّني أن لي بها الدنيا وما فيها: { إِنَّ اللَّهَ لا يَظْلِمُ مِثْقَالَ ذَرَّةٍ } الآية، و { إِنْ تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ } الآية، و { إِنَّ اللَّهَ لا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ } و { وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ } الآية، و { وَمَنْ يَعْمَلْ سُوءًا أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ اللَّهَ يَجِدِ اللَّهَ غَفُورًا رَحِيمًا

സൂറത്ത് നിസാഇൽ അഞ്ച് ആയത്തുകളുണ്ട് -ദുനിയാവിനേയും അതിലുള്ള എല്ലാത്തിനേക്കാളും ഞാൻ അതിലാണ് പ്രതീക്ഷ അർപ്പിക്കുന്നത്..‌

1) إن الله لا يظلم مثقال ذرة وإن تك حسنة يضاعفها ويؤت من لدنه أجرا عظيما

അണുമണിതൂക്കം അക്രമം അല്ലാഹു പ്രവർത്തിക്കുകയില്ല.....

2) إن تجتنبوا كبائر ما تنهون عنه نكفر عنكم سيئاتكم وندخلكم مدخلا كريما

വിലക്കപ്പെട്ട വൻ ദോഷങ്ങളെ തൊട്ട് വിട്ടു നിന്നവര്ക്ക് സ്വർഗ്ഗീയ ലോകം പകരം നൽകും....

3) إن الله لا يغفر أن يشرك به ويغفر ما دون ذلك لمن يشاء

ശിർക്ക് അല്ലാത്ത എല്ലാ ദോഷങ്ങളും അവൻ ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു പൊറുത്തു കൊടുക്കും.

4) ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما

അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ അവിടുത്തെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു

5) ومن يعمل سوءا أو يظلم نفسه ثم يستغفر الله يجد الله غفورا رحيما

പാപം ചെയ്തവർ റബ്ബിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയാൽ ഏറെ ഏറെ പൊറുക്കുന്നവനായി അല്ലാഹുവിനെ അവൻ എത്തിക്കുന്നതാണ്..

ഇമാം ഹാക്കിം സ്വഹീഹായ സനദോടെ അവിടുത്തെ മുസ്തദ്റക്കിലും ഇമാം ബൈഹഖി ഷുഅബുൽ ഈമാനിലും ഉദ്ധരിക്കുന്നു- ഹാക്കിം (2:305)
നോക്കൂ..

ഇവിടെ പറഞ്ഞിരിക്കുന്ന അഞ്ച് ആയത്തുകളിൽ ഒന്ന് നമ്മുടെ ചർച്ചയിൽ ഉള്ള സൂറത്ത് നിസാഇലെ 64 -മത് ആയത്താണ്. ഇബ്നു മസ്ഊദ് (റ) വിനു പ്രതീക്ഷയേകുന്ന ആയത്ത്..!

ഈ ആയത്തുകളിൽ ബാക്കി നാലെണ്ണവും ആദരവായ നബി തങ്ങളുടെ കാലശേഷം ബാധകമാണ് എന്നതിൽ ഒരാൾക്കും തർക്കമുണ്ടാകില്ല.

അപ്പൊ ഇടക്ക് വന്ന 64 -മത്തെ ആയത്ത് വഫാത്തിനു ശേഷം ബാധകമല്ല എന്ന് ഒഹാബിക്കല്ലാതെ ബഹുമാനപ്പെട്ട സ്വഹാബത്തിനു വിശ്വാസമില്ല..!

ഇബ്നു മസ്ഊദ് തങ്ങൾ ഇത് പറയുന്നത് ആദരവായ നബി തങ്ങളുടെ (സ്വ) വഫാത്തിന് ശേഷം തന്‍റെ ജീവിതാന്ത്യത്തിലാണ്..

അന്നും അവിടുത്തേക്ക് പ്രതീക്ഷയായി നിൽക്കുന്നത് ആ ആയത്താണ്..

അല്ലാഹുവിന്റെ ഹബീബ് നക്ഷത്രങ്ങളെ പോലെ എന്നു പുകഴ്ത്തിയ ആരെ പിന്‍പറ്റിയാലും നിങ്ങൾ നേർവഴി കണ്ടെത്തിയവരാണ് എന്ന് പറഞ്ഞ സ്വഹാബത്തിനു ഇത് ഹബീബ് (സ്വ) യുടെ വഫാത്തിന് ശേഷവും ബാധകമാണ്..!!!

ബിസ്മി തികച്ചോതാന്‍ അറിയാത്ത ഒഹാബിക്ക് ഇത് ജീവിതകാലത്ത് മാത്രം ബാധകവും..!!!!

No comments:

Post a Comment

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...