04/09/2017

ജാറങ്ങൾ.

ജാറങ്ങൾ അനുഗ്രഹ കേന്ദ്രങ്ങൾ "


അല്ലാഹുവിൻ റ്റെ ഇഷ്ടദാസന്മാരായ
അമ്പിയാ, ഔലിയാ, ഷുഹദാ,
സ്വാലിഹുകളുടെ അന്ത്യവിശ്രമകേന്ദ്രങ്ങൾ
അല്ലാഹു തൃപ്തിപ്പെട്ട സ്വർഗീയ
പൂന്തോപ്പുകൾ ആണ്. അല്ലാഹു ദുആക്ക്
ഉത്തരം നൽകുന്ന തിരഞ്ഞെടുക്കപ്പെട്ട
പുണ്യസ്ഥാനങ്ങളിൽ പെട്ടവയാണ്.
മഹാന്മാരുടെ അന്ത്യവിശ്രമ
സങ്കേതങ്ങളിൽ സിയാറത്ത്
സജീവമാക്കുവാനും ആ ഖബ്റ് ശരീഫുകൾ
സാധാരണക്കാരുടെ ഖബ്.റുകളിൽ നിന്നും
വ്യത്യസ്തമായി സംരക്ഷിക്കപ്പെടുവാനും
വേണ്ടി സജ്ജീകരിക്കപ്പെടുന്ന
സൗകര്യങ്ങൾക്ക് പൊതുവേ ജാറങ്ങൾ,
മഖാമുകൾ, മസാറുകൾ എന്നെല്ലാം
പറയപ്പെടുന്നു. അതിനു ഒരു നിയതമായ
രൂപമോ ഘടനയോ ഉണ്ടായികൊള്ളണമെ
ന്നുമില്ല.
മഹാന്മാരുടെ ഖബ്റിടങ്ങൾക്ക് ഇസ്.ലാമിൽ
പ്രത്യേക പ്രാധാന്യം ഉണ്ട്.
പരീക്ഷണങ്ങൾ നേരിട്ട ഗുഹാവാസികളായ
വിശ്വാസികളുടെ അന്ത്യവിശ്രമ
സങ്കേതമായ ആ പ്രസിദ്ധമായ ഗുഹയെ പറ്റി
വിശുദ്ധ ഖുർആനിൽ പറയുന്നത് നോക്കൂ.
മുന്നൂറോളം വർഷങ്ങൾ അവർ ഉറങ്ങിയ ആ
ഗുഹയിൽ തന്നെ അവർ ഒന്നിച്ച്
മരണമടഞ്ഞപ്പോൾ അവിടെ
സന്നിഹിതരായ അന്നത്തെ മുസ്.ലിം
രാജാവായ ദഖ്.യാനൂസും വിശ്വാസി
സമൂഹവും പറയുന്നതായി വിശുദ്ധ ഖുർആൻ
ഉദ്ധരിക്കുന്നു.
ﻗَﺎﻝَ ﭐﻟَّﺬِﻳﻦَ ﻏَﻠَﺒُﻮﺍْ ﻋَﻠَﻰٰ ﺃَﻣْﺮِﻫِﻢْ ﻟَﻨَﺘَّﺨِﺬَﻥَّ ﻋَﻠَﻴْﻬِﻢْ ﻣَّﺴْﺠِﺪﺍً
“അവരുടെ കാര്യത്തില് പ്രാബല്യം
നേടിയവര് പറഞ്ഞു: നമുക്ക് അവർക്ക് സമീപം
ഒരു പള്ളി നിര്മിക്കുക തന്നെ ചെയ്യാം.”
ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഇമാം
റാസി(റ) രേഖപ്പെടുത്തുന്നു:
ﻧﻌﺒﺪ ﺍﻟﻠﻪ ﻓﻴﻪ ﻭﻧﺴﺘﺒﻘﻲ ﺁﺛﺎﺭ ﺃﺻﺤﺎﺏ ﺍﻟﻜﻬﻒ ﺑﺴﺒﺐ ﺫﻟﻚ ﺍﻟﻤﺴﺠﺪ ،
“ആ മസ്ജിദിൽ വെച്ച് ഞങ്ങൾ
അല്ലാഹുവിനെ ആരാധിക്കുകയും ആ
മസ്ജിദ് മുഖേന അസ്ഹാബുൽ കഹ്ഫിൻ റ്റെ
സ്മരണ നിലനിർത്താൻ ഞങ്ങൾ
ആഗ്രഹിക്കുകയും ചെയ്യുന്നു എന്നു ആ
വിശ്വാസികൾ പറഞ്ഞു”.
ഇമാം നസഫി(റ) തൻ റ്റ്വ് തഫ്സീറിൽ
രേഖപ്പെടുത്തുന്നു:
ﻳﺼﻠﻲ ﻓﻴﻪ ﺍﻟﻤﺴﻠﻤﻮﻥ ﻭﻳﺘﺒﺮﻛﻮﻥ ﺑﻤﻜﺎﻧﻬﻢ .
“ആ പള്ളിയിൽ മുസ്.ലിംകൾ
നിസ്കരിക്കുകയും അസ്ഹാബുൽ കഹ്ഫിന്റെ
സ്ഥാനം മുഖേന അവർ ബറകത്ത് എടുക്കുകയും
ചെയ്യും”.
അവിടെ ഒരുമിച്ചു കൂടിയ അവിശ്വാസികൾ
തങ്ങൾ ആ ഗുഹാവാസികളുടെ സ്മാരകമായി
തങ്ങളുടെ കനീസയും ആരാധനാലയവും
പണിയുകയും തങ്ങളുടെ ആരാധനകൾ
നടത്തുകയും ചെയ്യും എന്നു
പറഞ്ഞപ്പോഴാണ് വിശ്വാസികൾ അതിനെ
പ്രതിരോധിച്ചു കൊണ്ട് അല്ലാഹുവിനെ
ആരാധിക്കുവാനും ആ മഹാന്മാരുടെ
ബറകത്ത് എടുക്കുവാനും വേണ്ടി അവിടെ
പള്ളി പണിയുമെന്ന് പറഞ്ഞതെന്ന കാര്യം
ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.
മഹാന്മാരുടെ മഖാമുകളുമായി ബന്ധപ്പെട്ട്
ബറകത്ത് എടുക്കുക എന്ന ഉദ്ദേശത്തോടെ
മുസ്.ലിം ലോകം നടത്തി വരുന്ന
അനുഷ്ടാനങ്ങളും കർമ്മങ്ങളും
യഥാർത്ഥത്തിൽ അല്ലാഹുവിനുള്ള
ആരാധനയുടെ ഭാഗമാണെന്നും
അവിശ്വാസികളുടെ ആരാധനാകർമ്മങ്ങളുമായി യാതൊരു ബന്ധവും ഉള്ളതല്ലെന്നും
ഈ സംഭവം നിസ്സംശയം തെളിയിക്കുന്നു.
( ﻣﺎ ﺑﻴﻦ ﺑﻴﺘﻲ ﻭﻣﻨﺒﺮﻱ ﺭﻭﺿﺔ ﻣﻦ ﺭﻳﺎﺽ ﺍﻟﺠﻨﺔ (
"എൻ റ്റെ വീടിനും മിമ്പറിന്നും ഇടയിലുള്ള
സ്ഥലം സ്വർഗീയ പൂങ്കാവനങ്ങളിൽ നിന്നുള്ള
ഒരു പൂന്തോപ്പാണെ”ന്ന അല്ലാഹുവിന്റെ
റസൂലിൻ റ്റെ പ്രശസ്തമായ ഹദീസ്
ഉദ്ധരിക്കുന്ന അധ്യായത്തിനു ഇമാം
ബുഖാരി(റ) കൊടുത്ത തലവാചകം നോക്കൂ
( ﺑﺎﺏ ﻓﻀﻞ ﺑﻴﻦ ﺍﻟﻘﺒﺮ ﻭﺍﻟﻤﻨﺒﺮ (
‘ഖബ്റിൻ റ്റെയും  മിമ്പറിൻ റ്റെയും
ഇടയിലുള്ള സ്ഥലത്തിന്റെ ശ്രേഷ്ടത പറയുന്ന
അധ്യായം’ എന്നാണ് ഇമാം ബുഖാരി(റ)
നൽകിയ പേർ. അതേ വാചകത്തിൽ തന്നെ
ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നു
കൂടി ഓർക്കുക.
അപ്പോൾ മഹാന്മാരുടെ അന്ത്യവിശ്രമ
സങ്കേതങ്ങളും പരിസരവും പുണ്യസ്ഥലങ്ങളാണെന്നും അല്ലാഹുവിനു ആരാധിക്കുവാനും
ദുആ ചെയ്യാനും ഉത്തരം ലഭിക്കാനും
ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ
ആണെന്നും വിശുദ്ധ ഖുർആനും
തിരുവചനങ്ങളും സലഫുസ്സ്വാലിഹുകളായ
ഇമാമുമാരും ഒന്നടങ്കം പഠിപ്പിക്കുന്നു.
അതു കൊണ്ട് തന്നെയാണ് അല്ലാഹുവിൻ റ്റെ
പ്രീതിയും അവനിൽ നിന്നുള്ള വിജയവും
മാത്രം കാംക്ഷിച്ച് ജീവിക്കുന്ന
മുസ്.ലിം ഉമ്മത്ത് അത്തരം സ്ഥലങ്ങളിൽ
ചെന്ന് തങ്ങളുടെ ആവശ്യങ്ങളും
പ്രയാസങ്ങളും പരിഹാരത്തിനായി
സമർപ്പിക്കുന്നത്. ഇതെല്ലാം
അനിസ്.ലാമികവും അന്ധവിശ്വാസവും
ചൂഷണവും ആയി വിലയിരുത്തുന്നവർ ഈ
ദീനിനെ കുറിച്ച് ഒരു വസ്തുവും അറിയാത്ത
അല്പജ്ഞാനികൾ മാത്രം.
പുത്തൻവാദികളുടെ ആശയസ്രോതസ്സുകളായി
എണ്ണപ്പെടുന്നവർ വരെ ഈ വസ്തുതകൾ
അംഗീകരിക്കുകയും അവരുടെ ഗ്രന്ഥങ്ങളിൽ
രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അമ്പിയാഇൻ റ്റെയും  സ്വാലിഹുകളുടെയും
ഖബ്.റുകൾക്ക് സമീപം ദുആക്ക് ഉത്തരം
ലഭിക്കുന്ന സ്ഥലങ്ങളിൽ പെട്ടതാണെന്ന്
നവീനവാദികളാൽ ശൈഖുൽ ഇസ്.ലാമായി
വാഴ്ത്തപ്പെടുന്ന ഇബ്നു തീമിയ്യയും തന്റെ
ശിഷ്യനും പ്രശസ്ത ഹദീസ് നിരൂപകനുമായ
ഹാഫിള് ദഹബിയും രേഖപ്പെടുത്തുന്നുണ്ട്.
ﻭﻛﺬﻟﻚ ﻣﺎ ﻳﺬﻛﺮ ﻣﻦ ﺍﻟﻜﺮﺍﻣﺎﺕ ﻭﺧﻮﺍﺭﻕ ﺍﻟﻌﺎﺩﺍﺕ ﺍﻟﺘﻲ ﺗﻮﺟﺪ ﻋﻨﺪ ﻗﺒﻮﺭ
ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ، ﻣﺜﻞ ﻧﺰﻭﻝ ﺍﻷﻧﻮﺍﺭ ﻭﺍﻟﻤﻼﺋﻜﺔ ﻋﻨﺪﻫﺎ ، ﻭﺗﻮﻗﻲ
ﺍﻟﺸﻴﺎﻃﻴﻦ ﻭﺍﻟﺒﻬﺎﺋﻢ ﻟﻬﺎ ، ﻭﺍﻧﺪﻓﺎﻉ ﺍﻟﻨﺎﺭ ﻋﻨﻬﺎ ﻭﻋﻤﻦ ﺟﺎﻭﺭﻫﺎ ، ﻭﺷﻔﺎﻋﺔ
ﺑﻌﻀﻬﻢ ﻓﻲ ﺟﻴﺮﺍﻧﻪ ﻣﻦ ﺍﻟﻤﻮﺗﻰ ، ﻭﺍﺳﺘﺤﺒﺎﺏ ﺍﻹﻧﺪﻓﺎﻥ ﻋﻨﺪ ﺑﻌﻀﻬﻢ ،
ﻭﺣﺼﻮﻝ ﺍﻷﻧﺲ ﻭﺍﻟﺴﻜﻴﻨﺔ ﻋﻨﺪﻫﺎ ﻭﻧﺰﻭﻝ ﺍﻟﻌﺬﺍﺏ ﺑﻤﻦ ﺍﺳﺘﻬﺎﻥ ﺑﻬﺎ ، ﻓﺠﻨﺲ
ﻫﺬﺍ ﺣﻖ ﻗﺎﻝ ﻭﻣﺎ ﻓﻲ ﻗﺒﻮﺭ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻣﻦ ﻛﺮﺍﻣﺔ ﺍﻟﻠﻪ ﻭﺭﺣﻤﺘﻪ ،
ﻭﻣﺎ ﻟﻬﺎ ﻋﻨﺪ ﺍﻟﻠﻪ ﻣﻦ ﺍﻟﺤﺮﻣﺔ ﻭﺍﻟﻜﺮﺍﻣﺔ ﻓﻮﻕ ﻣﺎ ﻳﺘﻮﻫﻤﻪ ﺍﻛﺜﺮ ﺍﻟﺨﻠﻖ ﺍ .ﻫـ.
ﺑﺤﺮﻭﻓﻪ ‏(ﺍﺑﻦ ﺗﻴﻤﻴﺔ ﻓﻲ ﻛﺘﺎﺑﻪ ﺍﻗﺘﻀﺎﺀ ﺍﻟﺼﺮﺍﻁ ﺍﻟﻤﺴﺘﻘﻴﻢ ﺹ 374 )
"അമ്പിയാ-സ്വാലിഹുകളുടെ മഖ്ബറകൾക്ക്
സമീപം അനുഭവപ്പെടുന്ന അസാധാരണ
സംഭവങ്ങളെയും കറാമത്തുകളെയും
സംബന്ധിച്ച് പറയപ്പെടുന്ന കാര്യങ്ങൾ -
അഥവാ, മഹാന്മാരുടെ മഖ്ബറകളുടെ
സമീപത്ത് പ്രകാശവും മലക്കുകളും ഇറങ്ങൽ,
അവിടേക്ക് ശൈത്വാനിനും മൃഗങ്ങൾക്കും
പ്രവേശനം തടഞ്ഞു കൊണ്ട് സംരക്ഷിക്കൽ,
തീപിടുത്തത്തില്‍ നിന്ന് മഹാന്മാരുടെ
മഖ്ബറകളെയും ചുറ്റുഭാഗങ്ങളെയും തടയൽ,
മഖ്ബറയില് ഉള്ള മഹാന്മാര് അവരുടെ
തൊട്ടടുത്തുള്ള ഖബ്.റുകളിൽ ഉള്ളവര്ക്ക്
വേണ്ടി ശുപാര്ശ ചെയ്യൽ, അതുപോലെ
മഹാന്മാരുടെ മഖ്ബറയുടെ അടുക്കൽ മറവു
ചെയ്യൽ സുന്നത്താണെന്ന് ചില
പണ്ഡിതന്മാര് പറഞ്ഞത്, മഖ്ബറയിൽ
ചെന്നാൽ മനശാന്തിയും സമാധാനവും
ലഭിക്കൽ, ഖബ്.റിനെ നിസ്സാരപ്പെടുത്
തിയവർക്ക് ശിക്ഷ ഇറങ്ങൽ - ഇവയെല്ലാം
സത്യം തന്നെയാണ്. അമ്പിയാഇന്റെയും
ഔലിയാഇന്റെയും മഖ്ബറകളിൽ നിന്നുള്ള
റഹ്.മത്തും കറാമത്തും, അല്ലാഹിന്റെ
അടുക്കൽ അവക്കുള്ള പവിത്രതയും ആദവരും
സൃഷ്ടികളിൽ അധികം പേരും
ഊഹിക്കുന്നതിലും അപ്പുറമാണ്”.
(ഇബ്നു
തീമിയ്യ – ഇഖ്.തിളാഉ സ്വിറാഥിൽ
മുസ്ഥഖീം; പേജ്: 374)

No comments:

Post a Comment

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...