ഖബ്റുകള്‍ കെട്ടിപ്പൊക്കല്‍___________________________ഖബ്റുകള്‍ കെട്ടിപ്പൊക്കലും കുമ്മായമിടലും അതിന്മേല് എഴുതിവെക്കലും കറാഹത്താണ് (മഹല്ലി 1/350).ആവശ്യമില്ലാതെ ഖബ്റുകള്‍ കെട്ടിപ്പൊക്കുന്നത് കറാഹത്താണ്. അതു പൊതുസ്ഥലത്താണെങ്കില്‍ ഹറാമുമാണ് (ഫത്ഹുല്‍മുഈന്‍).ഇതു സാധാരണക്കാരുടെ വിധിയാണ്.സാധാരണ ജനങ്ങളുടെ ഖബ്റുകള്‍ കെട്ടിടങ്ങള്ക്കുള്ളിലാക്കി രമ്യഹര്‍മ്യങ്ങള്‍ നിര്‍മ്മിക്കുന്നത് തീര്‍ത്തും അനാവശ്യവും പൊതുസ്ഥലത്താണെങ്കില്‍ അനധികൃതമായ കയ്യേറ്റവുമാണ്. സമൂഹത്തിന് ഈ കെട്ടിപ്പൊക്കല്‍ കൊണ്ട് ഒരു കാര്യവുമില്ല. ഈ നിയമത്തില്‍ നിന്നു അമ്പിയാക്കള്‍, ഔലിയാക്കള്‍, ശുഹദാക്കള്‍ തുടങ്ങിയ മഹത് വ്യക്തിത്വങ്ങള്‍ ഒഴിവാണെന്നു ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ പറയുന്നു. സ്വാലിഹീങ്ങളുടെ ഖബ്റ് കെട്ടിപ്പൊക്കല്‍ അനുവദനീയമാണ്. അതു ഖുബ്ബയാണെങ്കിലും ശരി. സിയാറത്ത് സജീവമാക്കലും ബറകത്തെടുക്കലും ഉദ്ദേശിച്ചാണിത് (ഇആനത്ത് 1/120).മഹാത്മാക്കളുടെ ഖബ്റ് സിയാറത്തിനു വരുന്നവരുടെ സൌകര്യത്തിനു വേണ്ടി കെട്ടിടം നിര്‍മ്മിക്കുന്നതും മറ്റും അനുവദനീയമാണ്. ഈ ചര്യയും ലോക മുസ്ലിംകള്ക്കിടയില് ഏകാഭിപ്രായമുള്ളതാണെന്നു കാണാം. ലോകവ്യാപകമായിത്തന്നെ മഹാന്മാരുടെ പടുത്തുയര്‍ത്തിയതും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതുമായ ഖബ്റുകള്‍ കാണാം. ഇതിന്നപവാദങ്ങളില്ല. എന്നാല്‍ ഭരണാധികാരികളെ സ്വാധീനിച്ചു പുത്തന്‍ തൌഹീദിന്റെ വക്താക്കള്‍ പുണ്യനഗരങ്ങളിലെ ഖബ്റുകളും മഖ്ബറകളും നിരത്തിയത് ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്. സ്വഹാബത്തിന്റെയും താബിഉകളുടെയും കാലത്ത് നിര്‍മ്മിച്ച ഖബ്റുകളാണല്ലോ അവിടെ ഇടിച്ചു നിരത്തിയത്. പൂര്‍വീകര്‍ ശരിയെന്നു വിധിച്ചതു പിന്‍ഗാമികള്‍ തെറ്റെന്നു വിധിക്കുന്നതിലെ അര്‍ഥശൂന്യത ആര്‍ക്കാണു ബോധ്യമാകാത്തത്?നബി കരീം(സ്വ) എന്നെ ഏല്പിച്ച ഒരു കാര്യം ഞാന്‍ നിന്നെ ഏല്പിക്കട്ടെ എന്നു അലി(റ) അബ്ദുല്‍ ഹയ്യാജിനോടു ചോദിച്ച ഹദീസാണ് ഖബ്റുപൊളി വിപ്ളവത്തിന്റെ അടിയാധാരം. മുസ്ലിം 1/312ല്‍ വിവരിച്ച ഈ ഹദീസില്‍ ഒരു പ്രതിമയും തകര്‍ക്കാതെ വിടരുതെന്നും ഉയര്‍ത്തപ്പെട്ട ഒരു ഖബ്റും നിരത്താതെ ബാക്കി വയ്ക്കരുതെന്നും പറയുന്നുണ്ട്. ഈ നിര് ദ്ദേശം നബി(സ്വ)യാണ് അലി(റ)ന് കൊടുക്കുന്നത്. വികസിച്ചു വരുന്ന ഇസ്ലാമിക സാമ്രാജ്യത്തിലെ അജ്ഞാത ശവകുടീരങ്ങളാണ് ഈ ഹദീസിലെ താത്പര്യം.ജാഹിലിയ്യത്തില്‍ ശവകുടീരങ്ങള്ക്കുണ്ടായിരുന്ന പ്രാധാന്യം അറിയാവുന്നതുകൊണ്ടാണ്, ഇസ്ലാമിലേക്കു വന്ന ശേഷവും പഴയ താത്പര്യം നിലനില്‍ക്കാതിരിക്കാന്‍ അമുസ്ലിം ശവകുടീരങ്ങള്‍ തകര്‍ക്കുന്നതിനു നിര്‍ദ്ദേശിക്കപ്പെട്ടത്. സിയാറത്ത് സുന്നത്താകുന്നതു തന്നെ മറമാടിയ മയ്യിത്തു മുസ്ലിമിന്റേതാകുമ്പോള് മാത്രമാണ്. മുസ്ലിമോ അമുസ്ലിമോ എന്നറിയാത്ത മയ്യിത്തിനു നിസ്കരിക്കാന്‍ കൂടി പാടില്ലെന്നാണ് ശറഹിന്റെ വിധി.എങ്കില്‍ കുഫ്രിയ്യത്ത് കൂട്ടത്തോടെ ഇല്ലാതാവുകയും തൌഹീദ് അടിസ്ഥാനപ്രമാണമായി സ്വീകരിക്കുകയും ചെയ്ത ഒരു സമൂഹത്തില്‍ ശിര്‍ക്കിന്റെ പഴയ കുടീരങ്ങള്‍ തകര്‍ക്കാന്‍ നിര്ദ്ദേശിക്കുകയല്ലാതെന്താണു ചെയ്യുക? ഒരൊറ്റ പ്രതിമയും തകര്‍ക്കാതെ വിടരുതെന്ന് ഈ ഹദീസില്‍ തന്നെ പറയുന്നുണ്ടല്ലോ. പ്രതിമകളുടെ സ്ഥാനം അലങ്കരിക്കുന്ന ശവകുടീരങ്ങളാണ് നീക്കം ചെയ്യാന്‍ കല്പിച്ചതെന്ന് ഇതില്‍ നിന്നു വ്യക്തമാണ്.
കർമ്മത്തിന്റെ മർമ്മമാണ് വിശ്വാസം. വിശ്വാസത്തിൽ പിഴച്ചവന്റെ കർമ്മം അള്ളാഹു സ്വീകരിക്കില്ലത്രേ.. വിശ്വാസത്തിൽ പിഴക്കാതിരിക്കാനും ആഖിറത്തിൽ രക്ഷപ്പെടാനും വേണ്ടി അഹ്ലുസ്സുന്നത്തി വൽജമാഅ യുടെ ആശയങ്ങൾ പ്രചരിക്കട്ടെ..
04/09/2017
ഖബർ കെട്ടിപ്പൊക്കൽ, വഹാബികളുടെ അന്ധത..
ഖബ്റുകള്‍ കെട്ടിപ്പൊക്കല്‍___________________________ഖബ്റുകള്‍ കെട്ടിപ്പൊക്കലും കുമ്മായമിടലും അതിന്മേല് എഴുതിവെക്കലും കറാഹത്താണ് (മഹല്ലി 1/350).ആവശ്യമില്ലാതെ ഖബ്റുകള്‍ കെട്ടിപ്പൊക്കുന്നത് കറാഹത്താണ്. അതു പൊതുസ്ഥലത്താണെങ്കില്‍ ഹറാമുമാണ് (ഫത്ഹുല്‍മുഈന്‍).ഇതു സാധാരണക്കാരുടെ വിധിയാണ്.സാധാരണ ജനങ്ങളുടെ ഖബ്റുകള്‍ കെട്ടിടങ്ങള്ക്കുള്ളിലാക്കി രമ്യഹര്‍മ്യങ്ങള്‍ നിര്‍മ്മിക്കുന്നത് തീര്‍ത്തും അനാവശ്യവും പൊതുസ്ഥലത്താണെങ്കില്‍ അനധികൃതമായ കയ്യേറ്റവുമാണ്. സമൂഹത്തിന് ഈ കെട്ടിപ്പൊക്കല്‍ കൊണ്ട് ഒരു കാര്യവുമില്ല. ഈ നിയമത്തില്‍ നിന്നു അമ്പിയാക്കള്‍, ഔലിയാക്കള്‍, ശുഹദാക്കള്‍ തുടങ്ങിയ മഹത് വ്യക്തിത്വങ്ങള്‍ ഒഴിവാണെന്നു ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ പറയുന്നു. സ്വാലിഹീങ്ങളുടെ ഖബ്റ് കെട്ടിപ്പൊക്കല്‍ അനുവദനീയമാണ്. അതു ഖുബ്ബയാണെങ്കിലും ശരി. സിയാറത്ത് സജീവമാക്കലും ബറകത്തെടുക്കലും ഉദ്ദേശിച്ചാണിത് (ഇആനത്ത് 1/120).മഹാത്മാക്കളുടെ ഖബ്റ് സിയാറത്തിനു വരുന്നവരുടെ സൌകര്യത്തിനു വേണ്ടി കെട്ടിടം നിര്‍മ്മിക്കുന്നതും മറ്റും അനുവദനീയമാണ്. ഈ ചര്യയും ലോക മുസ്ലിംകള്ക്കിടയില് ഏകാഭിപ്രായമുള്ളതാണെന്നു കാണാം. ലോകവ്യാപകമായിത്തന്നെ മഹാന്മാരുടെ പടുത്തുയര്‍ത്തിയതും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതുമായ ഖബ്റുകള്‍ കാണാം. ഇതിന്നപവാദങ്ങളില്ല. എന്നാല്‍ ഭരണാധികാരികളെ സ്വാധീനിച്ചു പുത്തന്‍ തൌഹീദിന്റെ വക്താക്കള്‍ പുണ്യനഗരങ്ങളിലെ ഖബ്റുകളും മഖ്ബറകളും നിരത്തിയത് ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്. സ്വഹാബത്തിന്റെയും താബിഉകളുടെയും കാലത്ത് നിര്‍മ്മിച്ച ഖബ്റുകളാണല്ലോ അവിടെ ഇടിച്ചു നിരത്തിയത്. പൂര്‍വീകര്‍ ശരിയെന്നു വിധിച്ചതു പിന്‍ഗാമികള്‍ തെറ്റെന്നു വിധിക്കുന്നതിലെ അര്‍ഥശൂന്യത ആര്‍ക്കാണു ബോധ്യമാകാത്തത്?നബി കരീം(സ്വ) എന്നെ ഏല്പിച്ച ഒരു കാര്യം ഞാന്‍ നിന്നെ ഏല്പിക്കട്ടെ എന്നു അലി(റ) അബ്ദുല്‍ ഹയ്യാജിനോടു ചോദിച്ച ഹദീസാണ് ഖബ്റുപൊളി വിപ്ളവത്തിന്റെ അടിയാധാരം. മുസ്ലിം 1/312ല്‍ വിവരിച്ച ഈ ഹദീസില്‍ ഒരു പ്രതിമയും തകര്‍ക്കാതെ വിടരുതെന്നും ഉയര്‍ത്തപ്പെട്ട ഒരു ഖബ്റും നിരത്താതെ ബാക്കി വയ്ക്കരുതെന്നും പറയുന്നുണ്ട്. ഈ നിര് ദ്ദേശം നബി(സ്വ)യാണ് അലി(റ)ന് കൊടുക്കുന്നത്. വികസിച്ചു വരുന്ന ഇസ്ലാമിക സാമ്രാജ്യത്തിലെ അജ്ഞാത ശവകുടീരങ്ങളാണ് ഈ ഹദീസിലെ താത്പര്യം.ജാഹിലിയ്യത്തില്‍ ശവകുടീരങ്ങള്ക്കുണ്ടായിരുന്ന പ്രാധാന്യം അറിയാവുന്നതുകൊണ്ടാണ്, ഇസ്ലാമിലേക്കു വന്ന ശേഷവും പഴയ താത്പര്യം നിലനില്‍ക്കാതിരിക്കാന്‍ അമുസ്ലിം ശവകുടീരങ്ങള്‍ തകര്‍ക്കുന്നതിനു നിര്‍ദ്ദേശിക്കപ്പെട്ടത്. സിയാറത്ത് സുന്നത്താകുന്നതു തന്നെ മറമാടിയ മയ്യിത്തു മുസ്ലിമിന്റേതാകുമ്പോള് മാത്രമാണ്. മുസ്ലിമോ അമുസ്ലിമോ എന്നറിയാത്ത മയ്യിത്തിനു നിസ്കരിക്കാന്‍ കൂടി പാടില്ലെന്നാണ് ശറഹിന്റെ വിധി.എങ്കില്‍ കുഫ്രിയ്യത്ത് കൂട്ടത്തോടെ ഇല്ലാതാവുകയും തൌഹീദ് അടിസ്ഥാനപ്രമാണമായി സ്വീകരിക്കുകയും ചെയ്ത ഒരു സമൂഹത്തില്‍ ശിര്‍ക്കിന്റെ പഴയ കുടീരങ്ങള്‍ തകര്‍ക്കാന്‍ നിര്ദ്ദേശിക്കുകയല്ലാതെന്താണു ചെയ്യുക? ഒരൊറ്റ പ്രതിമയും തകര്‍ക്കാതെ വിടരുതെന്ന് ഈ ഹദീസില്‍ തന്നെ പറയുന്നുണ്ടല്ലോ. പ്രതിമകളുടെ സ്ഥാനം അലങ്കരിക്കുന്ന ശവകുടീരങ്ങളാണ് നീക്കം ചെയ്യാന്‍ കല്പിച്ചതെന്ന് ഇതില്‍ നിന്നു വ്യക്തമാണ്.
Subscribe to:
Post Comments (Atom)
ബ്രിട്ടീഷ് ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?
ആരാണ് ബ്രിട്ടീഷ് ചാരന്മാർ സമസ്തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...
-
നബി (സ) ഖബറുകളെ പള്ളികളാക്കുന്നത് നിരോധിച്ചു. അത്പപോലെ ഖബറിന് മുകളില്‍ എടുപ്പ് എടുക്കുന്നതും, അതിനു കുമ്മായമിടുന്നതും നിരോധിച്ചു.നബി (സ)യു...
-
* നബി സ്വ യുടെ മാതാപിതാക്കൾ നരകവാസികളോവഹാബി പുരോഹിതന്മാർക്ക് മറുപടി* ചോദ്യം I ഇബ്റാഹീം നബി (അ)മിന്റെപിതാവ് ആസർ അവിശ്വാസിയായിരുന്നു വെ...
-
*🌹നിവാരണം: നബി (സ) യുടെ മാതാപിതാക്കൾ🌹* *** *** *** *** *** *** *** ❓സംശയം: നബി (സ) തങ്ങളുടെ ജനന സമയത്തുണ്ടായ അത്ഭുതങ്ങളെ കുറിച്ച് ആധ...
No comments:
Post a Comment