12/10/2017

മുഹമ്മദ്‌ ബ്നു അബ്ദുൽ വഹ്ഹാബ്

മുഹമ്മദ്ബ്നു അബ്ദില്‍ വഹാബ്സുപ്രധാനങ്ങളായ ചില വിഷയങ്ങളില്‍ വ്യക്തിഗതമായ വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തിവന്ന ഇബ്നുതൈമിയ മരണം വരെയും താന്‍ ഹമ്പലി മദ്ഹബുകാരനാണ് എന്ന് തന്നെയാണ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തിലൂടെ ആരംഭിച്ച ഭിന്നസ്വരം സുന്നീ പ്രസ്ഥാനത്തില്‍ ശക്തമായ അസ്വാരസ്യം ഉണ്ടാക്കിയത് ഹിജ്റ 1111ല്‍ നജ്ദില്‍ ഭൂജാതനായ മുഹമ്മദ്ബ്നു അബ്ദില്‍ വഹാബിലൂടെയാണ്. മക്കാ, മദീന, ബസ്വറ എന്നിവിടങ്ങളില്‍ സഞ്ചരിച്ച് അദ്ദേഹം മതവിദ്യാഭ്യാസം നേടി. ഹമ്പലി മദ്ഹബുകാരനായിരുന്ന ഇദ്ദേഹം ശാഫി, ഹനഫി പണ്ഢിതരില്‍ നിന്നും വിദ്യ അഭ്യസിച്ചിരുന്നു.സുന്നത്ത് ജമാഅത്തിന് എതിരെ ഇദ്ദേഹം ഉന്നയിച്ച വാദങ്ങളെ എതിര്‍ത്ത പണ്ഢിതരുടെ കൂട്ടത്തില്‍ പിതാവ് അബ്ദുല്‍ വഹാബും സഹോദരന്‍ സുലൈമാനുമുണ്ടായിരുന്നു. ഉയൈന എ ന്ന സ്ഥലത്ത് താമസിച്ചിരുന്ന അദ്ദേഹം എതിര്‍പ്പുകള്‍ കൂടിവന്നപ്പോള്‍ നാട് വിട്ട് ദര്‍ഇയ്യയിലേ ക്ക് താമസം മാറ്റി. അവിടത്തെ ഭരണാധികാരിയായ മുഹമ്മദുബ്നു സഊദിന്റെ സ്വാധീനം ലഭിച്ചതോടെ തന്റെ പുതിയ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇബ്നു അബ്ദില്‍ വഹാബിന് ഏറെ സൌകര്യപ്പെട്ടു.പുതിയ വാദങ്ങള്‍സമകാലിക മുസ്ലിം സമൂഹം തൌഹീദ് തൊട്ടുതന്നെ മാര്‍ഗഭ്രംശത്തിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തഖ്ലീദിനെ എതിര്‍ത്തുകൊണ്ടാണ് അദ്ദേഹം രംഗത്തുവന്നത്. ഖുര്‍ആന്‍ സച്ചരിതരായ പണ്ഢിതരുടെ മാര്‍ഗം പിന്‍പറ്റാനാണല്ലോ മനുഷ്യവര്‍ഗത്തെ ഉപദേശിച്ചിട്ടുള്ളത്. നീ അനുഗ്രഹച്ചവരുടെ മാര്‍ഗത്തില്‍ ഞങ്ങളെ നീ വഴി നടത്തേണമേ എന്നാണല്ലോ ഫാതിഹ സൂറത്തലൂടെ നാം എന്നും പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് കടകവിരുദ്ധമായി, സജ്ജനങ്ങളെ അനുകരിക്കുന്നതിനെ മഹാപാപമായാണ് അദ്ദേഹം കണ്ടത്. ദുര്‍ജ്ജനങ്ങളെയും ചിന്താശൂന്യരായ ആളുകളെയും പിന്‍പറ്റരുതെന്ന് വിലക്കിക്കൊണ്ട് ഖുര്‍ആനില്‍ വന്ന സൂക്തങ്ങള്‍ തെളിവായുദ്ധരിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പുതിയ വിവാദത്തിന് വഴിയൊരുക്കിയത്. സൂറത്തുല്‍ ഇസ്രാഈലിലെ 35ാം സൂക്തം ഒരു തെളിവായി അദ്ദേഹം എടുത്തുകാട്ടി. നിനക്കറിവില്ലാത്തതിനെ നീ പന്‍പറ്റരുത്, നിശ്ചയമായും കേള്‍വി, കാഴ്ച എന്നിവയെപ്പറ്റി എല്ലാം ചോ ദ്യം ചെയ്യപ്പെടുന്നതാണ്. ഏത് കാര്യവും തെളിവറിഞ്ഞേ പിന്‍പറ്റാവൂ. മദ്ഹബുകളെ അനുകരിക്കാന്‍ പാടില്ല എന്ന തന്റെ വാദത്തിന് ഈ ആയത്തും അത് പോലെ മനുഷ്യ ചിന്തയെ പ്രോ ത്സാഹിപ്പിക്കുന്ന മറ്റു ഖുര്‍ആനിക സൂക്തങ്ങളും തെളിവായി അദ്ദേഹം എടുത്തുകാട്ടി. സത്യത്തില്‍ ദുര്‍മ്മാര്‍ഗികളെ പിമ്പറ്റുന്നതിനെയാണ് ഖുര്‍ആന്‍ എതിര്‍ത്തത്. ഇത് മനസ്സിലാക്കാതെ തെറ്റിദ്ധാരണയിലൂടെ ഒരു പുതിയ ചിന്താപ്രസ്ഥാനത്തിന് തിരികൊളുത്തുകയാണ് അദ്ദേഹം ചെയ്തത്. ഈ പുതിയ പ്രസ്ഥാനം ഇന്ന് മുസ്ലിം ലോകത്ത് വഹാബിസം എന്ന പേരിലാണ് അറിയപ്പെടുന്നത്.തഖ്ലീദിനെ എതിര്‍ത്തുകൊണ്ടാണ് ഇബ്നു അബ്ദില്‍വഹാബിന്റെ പ്രസ്ഥാനം രംഗത്ത് വന്നത് എന്ന് പറഞ്ഞുവല്ലോ. പക്ഷേ, ഇന്നവര്‍ കടുത്ത മുഖല്ലിദുകളാണ്. അശ്അരീ, മാതുരീദീ മദ്ഹബുകളും നാലിലൊരു ഫിഖ്ഹീ മദ്ഹബും അനുകരിക്കുന്ന സുന്നികള്‍ മതകാര്യങ്ങളില്‍ മഹാപണ്ഢിതരും സച്ചരിതരുമായിരുന്ന മുജ്തഹിദുകളെ പിന്തുടരുമ്പോള്‍ ഇബ്നു അബ്ദില്‍വഹാബിന്റെ അനുയായികള്‍ ഇജ്തിഹാദിന് അര്‍ഹമായ പാണ്ഢിത്യമില്ലാത്ത ആളുകളെ പിന്‍പറ്റുന്നുവെന്നതാണ് വിരോധാഭാസം. ഇതിന്റെ ഫലമായി മുസ്ലിംകള്‍ക്കിടയില്‍ അനര്‍ഹരായ പലരും പുതിയ പുതിയ സിദ്ധാന്തങ്ങളുമായി മുന്നോട്ടുവരാന്‍ തുടങ്ങി. ഓരോ പുതിയ ചിന്ത ക്കും ഖുര്‍ആനിലും സുന്നത്തിലും തെളിവുകള്‍ കണ്ടെത്താനുള്ള തീവ്രശ്രമങ്ങളും തകൃതിയായി നടന്നുവന്നു. ഇത്മൂലം സമുദായത്തിന്റെ ഐക്യം തകര്‍ക്കപ്പെട്ടു. ബുദ്ധിപരമായ അച്ചടക്ക രാഹിത്യമായിരുന്നു പരിണിതഫലം. മതത്തിന്റെ അടിത്തറയായ ഭക്തിയുടെയും വിനയത്തിന്റെയും താഴ്വേര്‍ വെട്ടിമാറ്റാനുള്ള ധാര്‍ഷ്ട്യമാണ് ഈ നവീകരണ പ്രസ്ഥാനം അനുയായികളില്‍ വളര്‍ത്തിയത്.മുസ്ലിം ലോകം സ്നേഹാദരങ്ങളോടെ വീക്ഷിച്ചുവന്നിരുന്ന ഇമാമുകള്‍, മുഹ്യിദ്ദീന്‍ ശൈഖ് പോലെയുള്ള കര്‍മയോഗികളായ മുജദ്ദിദുകള്‍ തുടങ്ങിയ എല്ലാവരും സാധാരണക്കാരെപോലെ വിമര്‍ശന വിധേയരാക്കപ്പെട്ടു. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ മുസ്ലിംകളാണ് കൂടുതലായും പുതിയ ചിന്തകളില്‍ ആകൃഷ്ടരായത്. അമ്പിയാഇന്റെ മുഅ്ജിസത്തുകളിലും ഔലിയാഇന്റെ കറാമത്തുകളിലും സാധാരണ മുസ്ലിംകള്‍ വെച്ചുപുലര്‍ത്തുന്ന സുദൃഢമായ വിശ്വാസം, ശാ സ്ത്ര ചിന്തകളുടെ വെളിച്ചത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങളെയും ഹദീസുകളെയും വിലയിരുത്തണമെന്ന് വാശിപിടിച്ച അഭ്യസ്തവിദ്യര്‍ക്ക് ഉണ്ടായിരുന്നില്ല. അത്തരക്കാരെ പുതിയ ചിന്തകള്‍ ആകര്‍ശിച്ചു. ഉദാഹരണമായി മനുഷ്യര്‍ക്ക് പുറമെ ജിന്ന് എന്ന ഒരു പ്രത്യേക വിഭാഗവും ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് ഖുര്‍ആന്‍ പറയുന്നത്. അവരിലും പ്രവാചകന്മാരെ നിയോഗിച്ചതായി ഖുര്‍ആന്‍ പറയുന്നു. മുഹമ്മദ് നബി(സ്വ) ജിന്ന്, ഇന്‍സ് എന്നീ വര്‍ഗങ്ങളിലേക്ക് നിയോഗിക്കപ്പെട്ട അന്ത്യ പ്രവാചകനാണ്. എന്നാല്‍ അഭ്യസ്തവിദ്യരായ ചിലര്‍ക്ക് ദൃ ഷ്ടിഗോചരമല്ലാത്ത ജിന്നുകളില്‍ വിശ്വസിക്കാന്‍ മടിയുണ്ട്. എന്നാല്‍ ഖുര്‍ആനില്‍ ജിന്നുകളെ ക്കുറിച്ച് പരാമര്‍ശമുള്ളത്കൊണ്ട്  നഗരവാസിയായ മനുഷ്യന്‍ ഇന്‍സും ജിന്ന് ഗ്രാമീണനുമാണെന്ന് ഇവര്‍ വ്യാഖ്യാനിക്കുന്നു. വേറെ ചിലര്‍ ജിന്നിനെ മൈക്രോബ് എന്നും ശൈത്വാനെ രോഗാണു എന്നും വിശദീകരിക്കുന്നു. ഈജിപ്തിലെ വഹാബി പണ്ഢിതനായിരുന്ന ശൈഖ് മുഹമ്മദ് അബ്ദുവും അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ശൈഖ് റഷീദ് റിളയും കൂടി തഫ്സീറുല്‍മനാര്‍ എന്ന ഒരു ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം രചച്ചിട്ടുണ്ട്. അതില്‍ ജിന്നിനെ മൈക്രോബായും ശൈത്വാനെ രോഗാണുവായുമാണ് വിശേഷിപ്പിച്ചിട്ടുള്ളത്. മുഅ്ജിസത്തുകളെ മുഴുവന്‍ സാധാരണ സംഭവങ്ങളാക്കി ദുര്‍വ്യാഖ്യാനിക്കാനുള്ള ശ്രമവും ഈ തഫ്സീറിലുണ്ട്. യു ക്തിവാദികളെ കൂടി പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശ്യമാണ് ഈ വ്യാഖ്യാതാക്കളുടെ മനസ്സിലിരിപ്പ് എന്നാണ് വ്യക്തമാകുന്നത്.സൂറതുല്‍ അഅ്റാഫില്‍ തിന്മക്കെതിരെ പ്രതികരിച്ചവരും അല്ലാത്തവരുമായ ആളുകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ശനിയാഴ്ച ദിവസം ആരാധനാ കര്‍മങ്ങള്‍ക്കായി നീക്കിവെക്കണമെന്നും മത്സ്യബന്ധനം പോലുള്ള തൊഴിലുകളില്‍ ഏര്‍പ്പെടരുതെന്നും ജൂതന്മാര്‍ക്ക് അവരുടെ ശരീഅത്തില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജൂതന്മാരില്‍ ചിലര്‍ സാബത്ത് നാളിന്റെ പവിത്ര ത ലംഘിക്കാന്‍ തുടങ്ങി. ദൈവ ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകളൊന്നും അവര്‍ വിലവെച്ചില്ല. ശനിയാഴ്ച കൂട്ടത്തോടെ കരക്കണഞ്ഞ മത്സ്യങ്ങളെ അവര്‍ ബണ്ട് കെട്ടി നിര്‍ത്തി പിറ്റേ ന്ന് പിടിക്കാന്‍ തുനിഞ്ഞു. ശനിയാഴ്ച മത്സ്യം പിടിക്കരുതെന്ന കല്‍പന യുക്തി പൂര്‍വം ലംഘിക്കുകയായിരുന്നു അവര്‍. അല്ലാഹുവിന്റെ നിയമത്തെ അവര്‍ സ്വഭീഷ്ടം ദുര്‍വ്യഖ്യാനം ചെ യ്തു. എന്നാല്‍ അല്ലാഹു കുതന്ത്രശാലികള്‍ക്ക് ഭൂമിയില്‍ വെച്ച് തന്നെ ശിക്ഷ നല്‍കി. അവരെ അല്ലാഹു കുരങ്ങുകളായി പരിണമിപ്പിച്ചു. കൂനൂ ഖിറദതന്‍ ഖാസിഈന്‍ എന്നാണ് ആയത്തില്‍ പറയുന്നത്. എന്നാല്‍ ചില വ്യാഖ്യാതാക്കള്‍ ഇവിടെ, സാബത്ത് നാളില്‍ നിയമം ലംഘിക്കാന്‍ മത്സ്യങ്ങളെ ശനിയാഴ്ച ബണ്ട് കെട്ടി നിര്‍ത്തി ഞായറാഴ്ച പിടിച്ച ജൂത കുസൃതികളുടേതിനെക്കാള്‍ വലിയ കുതന്ത്രമാണ് പ്രയോഗിച്ചത്. മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചതാണെന്ന ഡാര്‍വിന്‍ സിദ്ധാന്തം പോലും വിശ്വസിക്കുന്നതിന് മനപ്രയാസമില്ലാത്ത ഇവര്‍ കുറ്റവാളികളായ മനുഷ്യരെ അല്ലാഹു കുരങ്ങുകളാക്കി മാറ്റിക്കൊണ്ട് ശിക്ഷിച്ചു എന്ന ഖുര്‍ആന്‍ വചനം വിശ്വസിക്കാന്‍ തയ്യാറായില്ല. നിങ്ങള്‍ കുരങ്ങുകളെപ്പോലെ ആകുവീന്‍ എന്നവര്‍ ഈ ആയത്തിനെ വ്യാഖ്യാനിച്ചു.മരിച്ചവരെ എങ്ങനെ പുനര്‍ജീവിപ്പിക്കുമെന്ന് തനിക്ക് ഒരു ദൃഷ്ടാന്തത്തിലൂടെ കാണിച്ച് തരണമെന്ന് ഇബ്രാഹീംനബി(അ) അല്ലാഹുവിനോട് ചോദിച്ച സന്ദര്‍ഭം സൂറതുല്‍ ബഖറയിലെ 26-ാം സൂക്തം വിവരിക്കുന്നുണ്ട്. നാലു പക്ഷികളെ പിടിച്ച് അവയെ കഷ്ണങ്ങളായി നുറുക്കി കൂട്ടിക്കലര്‍ത്തിയ ശേഷം നാലു മലകളില്‍ നിക്ഷേപിക്കാനും എന്നിട്ടവയെ തന്നിലേക്ക് വിളിക്കാനുമാണ് അല്ലാഹു നബിയോട് നിര്‍ദ്ദേശിച്ചത്. എങ്കില്‍ അവ താങ്കളിലേക്ക് ഓടിവരുന്നതായിരിക്കും എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. ഒരു അമാനുഷിക സംവമാണ് ഇബ്രാഹീം നബി(അ) ആവശ്യപ്പെട്ടത്. അമാനുഷിക ദൃഷ്ടാന്തമാണ് അല്ലാഹു കാണിച്ചുകൊടുത്തതും. എന്നാല്‍ യുക്തി വാ ദികളായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് വിഷയം ഈ രൂപത്തില്‍ പുറത്തുപറയാന്‍ മടിയുള്ളതായാണ് കാണുന്നത്. പക്ഷികളെ മെരുക്കിയെടുത്ത് ജീവനോടെ നാലുമലകളില്‍ കൊണ്ട് വയ്ക്കാനും എന്നിട്ട് വിളിക്കാനുമാണ് അല്ലാഹു കല്‍പിച്ചെതെന്ന് അര്‍ഥമെഴുതി. പുത്തന്‍ പ്രസ്ഥാനത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ആയത്തുകളെ ദുര്‍വ്യാഖ്യാനം ചെയ്ത് അമാനുഷിക സംവങ്ങളെ വെറും മാനുഷിക കൃത്യങ്ങളായി ഇവര്‍ വ്യാഖ്യാനിച്ചു. മൂസാനബി(അ) നൈല്‍ നദി മുറിച്ചു കടന്നത് വേലിയിറക്ക സമയത്താണെന്നും സുലൈമാന്‍ നബിയോട് നംല് (ഉറുമ്പ്) സംസാരിച്ചുവെന്ന് ഖുര്‍ആന്‍ പറഞ്ഞത് ഉറുമ്പല്ല, നംല് ഗോത്രത്തിലെ ഒരു സ്ത്രീയാണെന്നും നബി(സ്വ)യുടെ ഇസ്റാഅ് മിഅ്റാജ് എന്നിവ കേവലം സ്വപ്നമായിരുന്നുവെന്നുമൊക്കെ ഇവര്‍ വ്യാഖ്യാനിച്ചു. ഇത്തരം ഖുര്‍ആന്‍ പരിഭാഷകളെ അതേപടി തര്‍ജമ ചെയ്ത് മലയാളത്തില്‍ പോലും പ്രസിദ്ധീകരിക്കുകയുണ്ടായി.നബിമാരുടെയും ഔലിയാക്കളുടെയും മുഅ്ജിസത്ത് കറാമത്തുകള്‍ അംഗീകരിക്കുന്നവരാണ് തങ്ങളെന്ന് അവര്‍ അവകാശപ്പെടാറുണ്ടങ്കിലും അവയോട് ഒരുതരം നിഷേധാത്മക സമീപനമാണ് അവര്‍ വെച്ചുപുലര്‍ത്തുന്നത്. ശാസ്ത്രം വെന്നിക്കൊടി നാട്ടിയിരിക്കുന്ന ഇക്കാലത്ത് മതപ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അമാനുഷിക ദൃഷ്ടാന്തങ്ങളെക്കുറിച്ച് പറയേണ്ടതില്ലെന്നും അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നുമാണ് ഇവര്‍ പറയാറുള്ളത്.ഖുര്‍ആന്‍ നബി(സ്വ)യുടെ ഏറ്റവും വലിയ മുഅ്ജിസത്താണ്. ഇതിനുപുറമെ നബിയുടെ ജീ വിത കാലത്ത് ഒട്ടേറെ മുഅ്ജിസാത്തുകളുണ്ടായിട്ടുണ്ട്. എന്നാല്‍ ഖുര്‍ആന്‍ ആണ് നബി(സ്വ) യുടെ വലിയ മുഅ്ജിസത്ത് എന്ന് പറഞ്ഞുകൊണ്ട് മറ്റു മുഅ്ജിസത്തുകളെസ്സംബന്ധിച്ച് മൌ നംദീക്ഷിക്കുക എന്ന നിലപാടാണ് ഇവരില്‍ പലരും സ്വീകരിച്ചുവരാറുള്ളത്. ചിലര്‍ നേരത്തെ സൂചിപ്പിച്ച മാതിരി അവ വ്യാഖ്യാനിച്ച് സാധാരണവല്‍കരിക്കാനും ശ്രമിക്കുന്നു.ഭരണത്തിന്റെ സ്വാധീനവും സഹായവും അറേബ്യയില്‍ ഈ പരിഷ്കരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് കാരണമായി. ആഫ്രിക്കയില്‍ സനൂസി പ്രസ്ഥാനവും ഇന്ത്യയില്‍ അഹ്ലേഹദീസ് പ്രസ്ഥാനവും ഈജിപ്തില്‍ ഇഖ്വാന്‍ മൂവ്മെന്റും ഇന്ത്യ ഉപൂഖണ്ഡത്തില്‍ ജമാഅത്തെ ഇസ് ലാമിയും കേരളത്തില്‍ മുജാഹിദ് മൂവ്മെന്റും, നജ്ദില്‍ മുഹമ്മദുബ്നു അബ്ദില്‍ വഹാബ് ആ രംഭിച്ച പരിഷ്കരണ പ്രസ്ഥാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് പ്രവര്‍ത്തിച്ചു വരുന്നത്. എന്നാല്‍ ലോക മുസ്ലിം രാഷ്ട്രങ്ങളില്‍ ഈ പ്രസ്ഥാനത്തിന് ഏറെ സ്വാധീനമുള്ളത് സഊദി അറേബ്യ, ഖത്വര്‍, കുവൈത്ത് എന്നീ നാടുകളിലാണ്. ഇവിടങ്ങളില്‍ ഭരണാധികാരികള്‍ ഇവരുടെ ആശയം വെച്ചുപുലര്‍ത്തുന്നതാണ് ഇതിന് കാരണം. എന്നാല്‍ സഊദി അറേബ്യയില്‍ ഹമ്പലി മദ്ഹബ് ഔദ്യോഗകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ജനസംഖ്യാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ലോക മുസ്ലിംകളില്‍ 5% ത്തോളം പേരില്‍ മാത്രമാണ് ഈ വിഭാ ത്തിന്റെ സമ്പൂര്‍ണ സ്വാധീനമുള്ളത്. മദ്ഹബുകളെ എതിര്‍ത്തുകൊണ്ടും തഖ്ലീദ് ശിര്‍ക്കിലേ ക്ക് നയിക്കുമെന്നും പ്രസ്താവിച്ചുകൊണ്ടാണ് പ്രസ്ഥാനം ആരംഭിച്ചത്. എങ്കിലും ലോക മുസ് ലിംകളില്‍ ബഹുഭൂരിഭാഗവും മദ്ഹബ് പിന്തുടരുന്നവരായിത്തന്നെ തുടരുന്നു. മദ്ഹബ് നിഷേധികളായ ഗാൈറുമുഖല്ലിദുകള്‍ക്ക് അറേബ്യയില്‍ പോലും സ്വാധീനമില്ലെന്നുള്ളതാണ് സത്യം.

No comments:

Post a Comment

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...