സലഫിസംപില്ക്കാലത്ത് സലഫീ ആശയ പ്രചാരകനായി രംഗത്ത് വന്ന മുഹമ്മദുബ്നു അബ്ദുല്‍ വഹാ ബിലേക്ക് ചേര്‍ത്ത് ഇവര്‍ക്ക് വഹാബികള്‍ എന്ന് പറയപ്പെടാറുണ്ടെങ്കിലും ആ പേരില്‍ അറിയപ്പെടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. സലഫികള്‍ എന്നാണ് അവര്‍ സ്വയം വിശേഷിപ്പിക്കാറുള്ളത്. സലഫ് എന്നാല്‍ മുന്‍ഗാമികള്‍ എന്നും ഖലഫ് എന്നാല്‍ പിന്‍ഗാമികള്‍ എന്നും അര്‍ഥം. സജ്ജനങ്ങളായിരുന്ന ആദ്യകാല മുസ്ലിംകളെയാണ് സലഫുസ്സ്വാലിഹുകളെന്ന് പറഞ്ഞുവരുന്നത്. അവരുടെ മാതൃക പിന്‍പറ്റുന്നവരാണ് തങ്ങളെന്നാണ് സലഫികള്‍ അവകാശപ്പെടാറുള്ളത്. എന്നാല്‍ സുന്നികള്‍, ശാഫിഈ(റ)വിനെയും അശ്അരീ(റ)വിനെയും പോലുള്ള സലഫുസ്സ്വാലിഹുകളെ പിന്‍പറ്റി ജീവിക്കുമ്പോള്‍ അത് അന്ധമായ അനുകരണമാണെന്ന് പറഞ്ഞു ഇവര്‍ ആക്ഷേപിക്കുകയും അവരെ ശിര്‍ക്കിന്റെ വാക്തക്കളായി മുദ്രകുത്തുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ പൂര്‍വ്വീകരെ പിന്‍പറ്റുന്നവരല്ല ഇന്ന് സലഫികള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇസ്ലാം വിജ്ഞാനകോശം എഴുതുന്നു: സലഫുസ്സ്വാലിഹീന്‍(ഭക്തരായ പ്രപിതാമഹന്മാര്) എന്നപേരില്‍ നിന്നാണ് സലഫികള്‍ എന്ന പ്രയോഗം ഉണ്ടായതെങ്കിലും, അന്ധമായി പഴയ തലമുറയെ പിന്‍പറ്റുന്നവരല്ല സലഫികള്‍, മറിച്ച് ഇസ്ലാമിന്റെ മൌലിക തത്വങ്ങളില്‍ ഊന്നി നിന്നുകൊണ്ട് അതിനെ യുക്തിപൂര്‍വ്വം ആധുനിക കാലഘട്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നവരാണ് (കലിമ ബുക്സ്, കോഴിക്കോട്).സലഫിസത്തെ ഇസ്ലാമിലെ നവീകരണ പ്രസ്ഥാനമായിട്ടാണ് ഇവര്‍ തന്നെ വിശേഷിപ്പിക്കുന്നത്. സലഫികള്‍ ഒരു പ്രത്യേക സംഘടനയല്ല.മദ്ഹബുകള്‍ക്കതീതമായി ഖുര്‍ആനും സുന്നത്തും നേരിട്ടവലംബമാക്കുന്നവരാണ് ഇവര്‍. ഇമാം അഹമദുബ്നു ഹമ്പല്‍(റ)വിനെയാണ് ഇവര്‍ തങ്ങളുടെ ആത്മീയാചാര്യനായി കരുതുന്നത്(ഇസ്ലാം വിജ്ഞാനകോശം പേജ് 821). സലഫികളെ പരിചയപ്പെടുത്തിക്കൊണ്ട് കലിമ ബുകസിന്റെ വിജ്ഞാനകോശം എഴുതുന്നു, ഗ്രീക്ക് തത്വശാ സ്ത്രങ്ങളും ഭാരതീയ ചിന്തകളും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതോടെ വിശ്വാസ രംഗത്ത് പാളിച്ചകളുണ്ടായി. വലിയൊരു വിഭാഗം മുസ്ലിംകള് സ്വൂഫി ചിന്തയും ഇസ്ലാമികാശയങ്ങളും തമ്മില്‍ കൂട്ടിക്കുഴച്ചു. അതിനെതിരെ സലഫികള്‍ രംഗത്തിറങ്ങി. ആദ്യ നൂറ്റാണ്ടുകളില്‍ ഇമാം അഹ്മദ്ബ്നുഹമ്പല്‍(റ)വിനെപ്പോലുള്ളവരും മദ്ധ്യനൂറ്റാണ്ടുകളില്‍ ഇബ്നുതൈമിയ്യ, മുഹമ്മദുബ്നുഖയ്യിം തുടങ്ങിയവരും പില്ക്കാലത്ത് ഇമാം മുഹമ്മദുബ്നു അബ്ദുല്‍ വഹാ ബും സലഫീ ആശയ പ്രചാരകരായി രംഗത്ത് വന്നവരാണ്. ശൈഖ് മുഹമ്മദുബ്നു അബ്ദുല്‍ വഹാബിന്റെയും അമീര്‍ മുഹമ്മദുബ്നു സഊദിന്റെയും കൂട്ടായ ശ്രമങ്ങള്‍ കാരണം അറേബ്യ ന് രാജ്യങ്ങളില്‍ സലഫീ ആശയങ്ങള്‍ വീണ്ടും വേരൂന്നി. ഇന്നും സൌദി ആറേബ്യ പോലെയു ള്ള രാജ്യങ്ങളില്‍ വിശ്വാസപരമായ കാര്യങ്ങളില്‍ സലഫീ സ്വാധീനമാണുള്ളത്. സൌദിയിലെ ഏറ്റവും ഉയര്‍ന്ന പണ്ഢിതനായരുന്ന ശൈഖ് ഇബ്നു ബാസും മറ്റും അംഗീകരിക്കപ്പെട്ട സലഫികളാണ്.ഖത്വര്‍, സിറിയ, കുവൈത്ത്, യു.എ.ഇ., ഇറാഖ് തുടങ്ങിയ പ്രദേശങ്ങളിലേക്കും സലഫീ ആ ദര്‍ശം പ്രചരിച്ചത് ഹിജാസില്‍ നിന്നാണ്. ഖത്വറിലെ ജഡ്ജി ശൈഖ് ഇബ്നുഹജര്‍, കൂവൈത്തിലെ ശൈഖ് അബ്ദുറഹിമാന് അബ്ദുല്‍ ഖാലിഖ്, സിറിയയിലെ ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി തുടങ്ങിയവര്‍ പ്രശസ്ത സലഫീ പണ്ഢിതന്മാരാണ്.രണ്ടു നൂറ്റാണ്ട് മുമ്പാരംഭിച്ച സനൂസി പ്രസ്ഥാനത്തിലൂടെയാണ് സലഫി പ്രര്‍ത്തനം ആഫ്രിക്കയില്‍ ശക്തമായത്. അല്‍ജീറിയന്‍ മുസ്ലിം ജംഇയ്യത്തുല്‍ ഉലമ ശ്രദ്ധേയമായ ഒരു സലഫീ സംഘടനയാണ്. അന്‍സ്വാറു സുന്നത്തില്‍മുഹമ്മദിയ്യ എന്ന പേരില്‍ ഈജിപ്തിലും സുഡാനി ലും പ്രവര്‍ത്തിക്കുന്നു. നൈജീരിയയില്‍ ജമാഅത്ത് ഇഹ്യാഉസ്സുന്ന വല്‍ജമാഅത്തുല്‍ ബി ദ്അ എന്ന പേരിലും പാക്കിസ്ഥാനിലും ഇന്ത്യയിലും ബംഗ്ളാദേശ്, സിലോണ്‍(ശ്രീലങ്ക) എന്നിവിടങ്ങളിലും അഹ്ലേഹദീസ് എന്ന പേരിലുമാണ് സലഫികള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്തോനേഷ്യയില്‍ ജംഇയ്യത്തുല്‍ മുഹമ്മദിയ്യ എന്ന പേരിലും സലഫികള്‍ക്ക് സംഘടനയുണ്ട്. ഫിജി ദ്വീ പില് അഹ്ലെഹദീസ് എന്ന പേരിലാണ് പ്രവര്‍ത്തനം. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കു ന്ന ജംഇയ്യത്ത് അഹ്ലെ ഹദീസും അല്‍മുന്‍തദാ അല്‍ഇസ്ലാമിയും അമേരിക്കയിലെ മുസ്ലിം സൊസൈറ്റിയും സലഫീ സംഘടനകളാണ്. കേരളത്തില്‍ നദ്വത്തുല്‍മുജാഹിദീന്‍ എന്ന പേ രില്‍ പ്രവര്‍ത്തിക്കുന്നവരും സലഫികളാണ്.ഈജിപ്തില്‍ ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു തുടങ്ങിയവരുടെ ചിന്തകള്‍ സലഫീ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ ഏറെ സഹായിച്ചിട്ടുണ്ട്. ഇസ്ലാമിനെ ആധുനിക പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാന്‍ അവര്‍ ശ്രമിച്ചു. ഈജിപ്തില്‍ അല്‍മനാര്‍ എന്ന പേരില്‍ വര്‍ഷങ്ങളോളം പുറത്തിറങ്ങിയ പ്രസിദ്ധീകരണം സലഫി ചിന്തക്ക് ജനങ്ങളില്‍ വേരോട്ടമുണ്ടാക്കി…….പില്ക്കാലത്ത് ഇസ്ലാമിന്റെ രാഷ്ട്രീയ പ്രസക്തി തേടുന്ന നവീകരണ പ്രസ്ഥാനങ്ങള്‍ രംഗത്ത് വന്നതോടെ സലഫികളുടെ പ്രവര്‍ത്തനങ്ങള്‍ ആരാധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് ഒതുങ്ങിപ്പോയതാണനുഭവം (ഇസ്ലാം വിജ്ഞാന കോശം പേജ്: 821).സലഫിസത്തെ അനുകൂലിക്കുന്നവരുടെ അഭിപ്രായമാണ് മുകളില്‍ നല്കിയ വിവരണം. ഈ വിവരണത്തില്‍ തന്നെ അത് ഒരു മത നവീകരണ സംരംഭമാണെന്ന് സമ്മതിക്കുന്നുണ്ട്. ആധുനിക പ്രവണതകളുടെയും ശാസ്ത്രീയ മുന്നേറ്റങ്ങളുടെയും അടിസ്ഥാനത്തില്‍ ഇസ്ലാമിനെ വ്യാഖ്യാനിക്കാനാണ് സലഫികള്‍ ശ്രമിച്ചതെന്നും ഇവിടെ വ്യക്തമാക്കുന്നു. ശൈഖ് മുഹമ്മദ് അബ്ദുവിനെ സലഫികളുടെ ഉന്നത ആചാര്യരില്‍ ഒരാളായും വിശേഷിപ്പിക്കുന്നുണ്ട്. ഇദ്ദേഹവും ശിഷ്യനും കൂടി എഴുതിയ തഫ്സീറുല്മനാറിലാണ് ചെരുപ്പിനൊത്ത് കാല് മുറിച്ചത്. അ തായത് ആധുനിക ശാസ്ത്രീയ അനുമാനങ്ങള്ക്കൊപ്പിച്ച് ഖുര്‍ആനെ ദുര്‍വ്യാഖ്യാനം ചെയ്ത് മുഅ്ജിസത്തുകളെ നിഷേധിച്ചതും ജിന്നിനെ മൈക്രോബും ശൈത്വാനെ രോഗാണുവുമായി വിശേഷിപ്പിച്ചതും ഇബാദത്തിന് പരമ്പരാഗതമായ അര്‍ഥത്തില്‍ നിന്ന് മാറിയ നിര്‍വചനം കൊ ടുത്തതും. പിന്നീട് അബുല്‍ അഅ്ലാ മൌദൂദിയുടെ നേതൃത്വത്തില്‍ ഇസ്ലാമിന്റെ രാഷ്ട്രീയ പ്രസക്തി തേടുന്ന ജമാഅത്തെ ഇസ്ലാമി രംഗത്ത് വന്നപ്പോള്‍ സലഫികള്‍ ഭിന്നിച്ചു. ഭിന്നിപ്പ് ശാഖാ പരമായിരുന്നില്ല. ഇബാദത്തിന്റെയും തൌഹീദിന്റെയും കാര്യം തൊട്ടുതന്നെ ഭിന്നിപ്പ് തുടങ്ങി. മൌദൂദിയും അദ്ദേഹം സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമിയും തൌഹീദിലും ഇബാദത്തിന് നിര്‍വചനം നല്‍കിയതിലും പിഴച്ചുവെന്ന് കേരളത്തിലെ മുജാഹിദുകള്‍ അടക്കമുള്ള സലഫികള്‍ വാദിക്കുകയുണ്ടായി. പ്രബന്ധങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അവര്‍ പരസ്പരം തര്‍ക്കിച്ചു. പരസ്പരം കുഫ്രിയ്യത്ത് വരെ ആരോപിച്ച സന്ദര്‍ഭങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്.സലഫീ ആരോപണത്തിന്റെ ഒരു സാമ്പിള്‍ കാണുക: ഈ ലോകത്ത് വന്നിട്ടുള്ള എല്ലാ പ്രവാചകന്മാരും ഏറ്റവും ആദ്യമായും മുഖ്യമായും പ്രബോധനം ചെയ്തത് ലാഇലാഹ ഇല്ലല്ലാഹു എന്ന പരിശുദ്ധ വചനമാകുന്നു. ഇബാദത്ത് അല്ലാഹുവിനല്ലാതെ വേറെയാര്‍ക്കും ചെയ്യുവാന്‍ പാടില്ലെന്നുള്ളതാണ് അത്. ഇതിന്റെ സാരം എന്താണെന്നുള്ളതില്‍ നിര്‍ഭാഗ്യവശാല്‍ ഒരഭിപ്രായ വ്യത്യാസം ഈ സമുദായത്തില്‍ ഉടലെടുത്തിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ ആദര്‍ശ രൂപീകരണത്തിനാധാരമായ ഇസ്ലാമിലെ ഇബാദത്ത് എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ പറയുന്നത് കാണുക. ഇബാദത്തിന് ആരാധിക്കുക എന്ന ഒരര്‍ഥം മാത്രമെയുള്ളുവെന്നും അതിനാല്‍ ലാഇലാഹ ഇല്ലല്ലാഹു എന്നതിന്റെ അര്‍ഥം അല്ലാഹുവല്ലാതെ ആരാധ്യനില്ല എന്നാണെ ന്നും ഒരു കൂട്ടര് വാദിക്കുന്നു. എന്നാല്‍ മറ്റൊരു പക്ഷം ഇങ്ങനെയാണ്, ഇബാദത്തിന് ആരാധന എന്ന പോലെ അടിമവൃത്തിയെന്നും അനുസരണമെന്നും അര്‍ഥങ്ങളുണ്ട്. ഇവ മൂന്നും തൌഹീദില്‍ സുപ്രധാനങ്ങളാണ്. അതിനാല്‍ ആരാധനക്കും അടിമവൃത്തിക്കും അനുസരണത്തിനും അവകാശിയും അര്‍ഹനുമായി ഏക അല്ലാഹുവല്ലാതെ മറ്റാരുമില്ല, എന്നാണ് ലാഇലാഹ ഇല്ലല്ലാഹു എന്ന കലിമയുടെ പൊരുള്‍.ജമാഅത്തുകാരുടെ ഈ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് സലഫികള്‍ പറയുന്നു: അടിമവേലയും അനുസരണവും കലിമത്തുത്തൌഹീദില് കണക്കിലെടുക്കണമെന്ന വാദത്തില്‍ നിന്നും ഉത്ഭവിച്ച പ്രശ്നങ്ങള്‍ വളരെയുണ്ട്. ആരാധന അല്ലാഹുവിനും അനുസരണ മറ്റൊരുവനും അടിമവൃത്തി വേറൊരാള്ക്കുമായി വിഭജിക്കുന്നത് കടുത്ത ശിര്‍ക്കും ഭയങ്കരമായ സത്യനിഷേധവും അക്ഷന്തവ്യമായ നന്ദികേടുമാകുന്നു(ഇസ്ലാമിലെ ഇബാദത്ത്, പുറം 25). ജമാഅത്തിന്റെ ഈ വാദം മഹാ അബദ്ധമാണെന്നാണ് സലഫീ വാദം. ആരാധന അല്ലാഹുവല്ലാത്തവര്‍ക്ക് ചെ യ്യല് ശിര്‍ക്കും കുഫ്റുമാണെന്ന് സമ്മതിക്കുന്ന സലഫികള്‍ അനുസരണവും അടിമവേലയും അല്ലാഹുവല്ലാത്തവര്‍ക്ക് ചെയ്യാന്‍ പാടില്ലെന്ന് ജമാഅത്തുകാര്‍ വാദിക്കുന്നുണ്ടെന്നും അങ്ങനെ ചെയ്യുന്നത് ശിര്‍ക്കും കുഫ്റുമാണെന്നുമാണ് അവരുടെ വാദം എന്നും ആരോപിക്കുന്നു. ഇസ് ലാമിനും ഖുര്‍ആനിനും നിരക്കാത്ത നുണയാണ് ജമാഅത്തുകാര്‍ പറഞ്ഞതെന്നും അവര്‍ ആ ക്ഷേപിക്കുന്നു.അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്ലിംകളെ സംബന്ധിച്ചേടത്തോളം നിഷിദ്ധമാണെന്ന് ജമാഅത്തുകാര്‍ വിശ്വസിക്കുന്നുവെന്നും മുജാഹിദുകള്‍ ആ രോപിക്കുന്നു. ഇസ്ലാമിന്റെ അടിസ്ഥാനം തന്നെ മാറ്റി മറിക്കപ്പെടുന്ന അന്യായ വാദമാണിതെ ന്നും മുജാഹിദ് സാഹിത്യങ്ങളില്‍ ജമാഅത്തുകാരെ ആക്ഷേപിക്കുന്നുണ്ട്. ഇബാദത്ത് അല്ലാഹുവിനും അനുസരണവും അടിമത്വവും ആര്ക്കുമാകാമെന്നുമാണ് മുജാഹിദ് വാദം. അതിന് തെളിവായി അവര്‍ ഖുര്‍ആന്‍ സൂക്തങ്ങളുദ്ധരിക്കാറുണ്ട്. നൂഹ് നബിയുടെ ചരിത്രം ഉദ്ധരിച്ചുകൊണ്ട് അവര്‍ പറയുന്നു: നൂഹ് നബി(അ) രംഗത്ത് വരുമ്പോള്‍ അദ്ദേഹത്തിന്റെ ജനത വദ്ദ്, സുവാഅ് മുതലായ മരണപ്പെട്ടുപോയ പുണ്യാത്മാക്കളെ ഇബാദത്ത് ചെയ്യുന്നവരായിരുന്നു. ഇത് ശിര്‍ക്കിന്റെ ഇബാദത്താണെന്നും ഇബാദത്ത് അല്ലാഹുവിന് മാത്രം ചെയ്യണമെന്നും നൂഹ് നബി(അ) ആ ജനതയോട് ഉപദേശിച്ചു. ഇബാദത്ത് അല്ലാഹുവിന് മാത്രവും അനുസരണ എന്നോടുമാക്കി നിങ്ങള്‍ ജീവിക്കുവീന്‍ എന്നാണ് അദ്ദേഹം ഉല്‍ബോധിപ്പിച്ചത്. ഇബാദത്തും അനുസരണയും വ്യത്യസ്ത അര്‍ഥങ്ങളുള്ള രണ്ടു പദങ്ങളാണെന്നതിന് ഈ പ്രഖ്യാപനം തന്നെ മതിയായ തെളിവാണെന്ന് മുജാഹിദ് കൃതികള്‍ പറയുന്നു. പ്രസ്തുത ന്യായവാദത്തെ വിശദീകരിച്ചുകൊണ്ട് അവര്‍ ഇപ്രകാരം വാദിക്കാറുണ്ട്. ഇവിടെ നൂഹ് നബിയുടെ ജനത വദ്ദ്, സുവാഅ് മുതലായ പുണ്യാത്മാക്കളെ അനുസരിച്ചിട്ടില്ല. എന്നാല്‍ ഇബാദത്ത് ചെയ്തിരുന്നു. അവര്‍ക്ക് അടിമവേലയും ചെയ്തിട്ടില്ല. മറിച്ച് ഇബാദത്ത് ചെയ്യുകയാണ് ചെയ്തത്. അനുസരണയില്ലാതെ തന്നെ ഇബാദത്ത് ചെയ്യാന്‍ കഴിയുമെന്ന വാദമാണ് മുജാഹിദുകള്‍ സാധാരണ ഉന്നയിക്കാറുള്ളത്. ഇബാദത്തിന്റെ അര്‍ഥം ആരാധന മാത്രമാണെന്ന് തെളിയിക്കാന്‍ അവര്‍ കൊടുക്കുന്ന മറ്റൊരു തെളിവ് കാണുക. സൂര്യചന്ദ്രന്മാര്ക്കും നക്ഷത്ര, വിഗ്രഹങ്ങള്‍ക്കും ഇബാദത്ത് ചെയ്യുന്നവരായിരുന്നു ഇബ്രാഹീമിന്റെ ജനത. ആ ജനതയോട് ഇബ്രാഹീം നബി(അ) ഉപദേശിച്ചത് അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുക, എന്നെ അനുസരിക്കുക എന്നായിരുന്നു. ഇവിടെയും ഇബാദത്തും അനുസരണയും തമ്മിലുള്ള അന്തരം സ്പഷ്ടമാണ്. കാരണം സൂര്യചന്ദ്രന്മാരെയും നക്ഷത്രങ്ങളെയും വിഗ്രഹങ്ങളെയും ജനങ്ങള്‍ അനുസരിച്ചിരുന്നുവെന്ന് പറഞ്ഞാല്‍ ഒരിക്കലും യോജിക്കുകയില്ല. നിരുപാധികമായി അനുസരിച്ചിരുന്നുവെന്നും ആരും പറയില്ല. അടിമവേലയും അവിടെ ഉണ്ടായിരുന്നില്ല. ആരാധന മാത്രമെയുള്ളൂ. ആ ജനത അത്ര മാത്രമെ ഇബാദത്തിന് അര്‍ഥം മനസ്സിലാക്കിയിട്ടുള്ളു. മറ്റൊന്ന് ആ നാട്ടിലെ ഗവണ്മെന്റ് അതിഭയങ്കരനായ താഗൂത് നംറൂദ് ആയിരുന്നു. അയാളും വിഗ്രഹാരാധകനായിരുന്നു. രാജധാനിയിലെ വിഗ്രഹങ്ങളെ തല്ലിത്തകര്ത്തുകളഞ്ഞതിനാണ് ഇബ്രാഹീം നബി(അ)നെ തീയിലെറിഞ്ഞത്. അല്ലാ തെ നംറൂദില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ അദ്ദേഹം ഉദ്ദേശിച്ചത് കൊണ്ടായിരുന്നില്ല. ആ രാജാവിന്റെ പ്രജകളായി കഴിയുന്നത് ശിര്‍ക്കാണെന്ന് ഇബ്രാഹീം നബി(അ) പറഞ്ഞതായി ഖുര്‍ആനില്‍ കാണുന്നില്ല. എന്നിട്ടും ജമാഅത്തെ ഇസ്ലാമി പറയുന്നു: ഇബാദത്തിന് അനുസരണ എന്ന അര്ഥമുള്ളതിനാലും അത് തൌഹീദില്‍ സുപ്രധാനമായതിനാലും അനിസ്ലാമിക ഗവണ് മെന്റിനെ അനുസരിക്കുന്നത് ശിര്‍ക്കാകുന്നു. സല്‍സബീലിന് പുറമെ എറണാകുളം ഇസ്ലാമിക് സ്റ്റഡീ സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചര്‍ച്ചാ യോഗത്തില്‍ മുജാഹിദ് പക്ഷം അവതരിപ്പിച്ച പ്രബന്ധത്തിലെയും വരികളാണ് ഇത്രയും ഉദ്ധരിച്ചത്.ഇനി ജമാഅത്തെ ഇസ്ലാമിയുടെ അടിമവേല എന്ന അര്‍ഥത്തെയും മുജാഹിദ് എതിര്‍ക്കുന്നു. പ്രസ്തുത പ്രബന്ധത്തില്‍ നിന്ന് തന്നെ വായിക്കാം: ഇബ്രാഹീം നബിക്ക് ഹാജറ എന്ന അടിമ സ്ത്രീയില്‍ നിന്നും അല്ലാഹു അനുവദിച്ച അടിമ വേലയില്‍ ജനിച്ച മകനാണ് ഇസ്മാഈല്‍ നബി. എന്നിട്ട് ജമാഅത്തെ ഇസ്ലാമി പറയുന്നു: അടിമവൃത്തി അല്ലാഹുവല്ലാത്തവര്‍ക്ക് ചെയ്യ ല്‍ ശിര്‍ക്കും നിഷിദ്ധവുമാണ്. തുടര്‍ന്നുകൊണ്ട് ചോദിക്കുന്നു: അടിമവേല അല്ലാഹുവല്ലാത്തവര്‍ക്ക് ചെയ്യരുതെന്ന അര്‍ഥം ഉണ്ടായിരുവെങ്കില്‍ ബിലാല്‍ എങ്ങനെ ഉമയ്യത്തിന് അടിമ വേല ചെയ്യും? മാരിയ എന്ന അടിമ സ്ത്രീയില്‍ നിന്നാണ് നബിക്ക് ഇബ്രാഹീം പിറന്നത്. എന്നിട്ടും ജമാഅത്തെ ഇസ്ലാമി പറയുന്നു അടിമവേല അല്ലാഹുവിന് മാത്രമാക്കണമെന്നത് ശഹാദത്ത് കലിമയുടെ അര്‍ഥത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്ന്!ഇങ്ങനെ ഇബാദത്ത് എന്ന് പറഞ്ഞാല്‍ അനുസരണയും വിധേയത്വവുമില്ലാത്ത ആരാധനയാണെന്ന് മുജാഹിദുകള്‍ പറയും. ആരാധന ഇബാദത്തിന്റെ ഭാഷാാര്ഥം മാത്രമാണല്ലോ. അ തിന്റെ നിര്‍വചനം എന്താണെന്ന് ചോദിച്ചാല്‍ അവര്‍ പറയും: മറഞ്ഞ മാര്‍ഗത്തിലൂടെ ഗുണം ആശിച്ചുകൊണ്ടോ ദോഷം വരുമെന്ന് ഭയന്നുകൊണ്ടോ ഏതെങ്കിലും ഒരു വസ്തുവിനെ വണങ്ങുക എന്നതാണ് ഇബാദത്ത്. ഇതിന് പക്ഷേ, ഖുര്‍ആനും ഹദീസുമൊന്നും തെളിവായുദ്ധരിക്കാന്‍ അവര്‍ തുനിയാറില്ല
കർമ്മത്തിന്റെ മർമ്മമാണ് വിശ്വാസം. വിശ്വാസത്തിൽ പിഴച്ചവന്റെ കർമ്മം അള്ളാഹു സ്വീകരിക്കില്ലത്രേ.. വിശ്വാസത്തിൽ പിഴക്കാതിരിക്കാനും ആഖിറത്തിൽ രക്ഷപ്പെടാനും വേണ്ടി അഹ്ലുസ്സുന്നത്തി വൽജമാഅ യുടെ ആശയങ്ങൾ പ്രചരിക്കട്ടെ..
12/10/2017
സലഫിസം.
Subscribe to:
Post Comments (Atom)
ബ്രിട്ടീഷ് ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?
ആരാണ് ബ്രിട്ടീഷ് ചാരന്മാർ സമസ്തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...
-
നബി (സ) ഖബറുകളെ പള്ളികളാക്കുന്നത് നിരോധിച്ചു. അത്പപോലെ ഖബറിന് മുകളില്‍ എടുപ്പ് എടുക്കുന്നതും, അതിനു കുമ്മായമിടുന്നതും നിരോധിച്ചു.നബി (സ)യു...
-
* നബി സ്വ യുടെ മാതാപിതാക്കൾ നരകവാസികളോവഹാബി പുരോഹിതന്മാർക്ക് മറുപടി* ചോദ്യം I ഇബ്റാഹീം നബി (അ)മിന്റെപിതാവ് ആസർ അവിശ്വാസിയായിരുന്നു വെ...
-
*🌹നിവാരണം: നബി (സ) യുടെ മാതാപിതാക്കൾ🌹* *** *** *** *** *** *** *** ❓സംശയം: നബി (സ) തങ്ങളുടെ ജനന സമയത്തുണ്ടായ അത്ഭുതങ്ങളെ കുറിച്ച് ആധ...
No comments:
Post a Comment