09/09/2018

ഫിര്‍ഔനിന്‍റെ ജഡം തിരിച്ചറിഞ്ഞതെങ്ങനെ

*💥ഫിര്‍ഔനിന്‍റെ ജഡം തിരിച്ചറിഞ്ഞതെങ്ങനെ✨*



*💢ഫിര്‍ഔനിന്‍റെ ജഡം കടലില്‍ നിന്നു കിട്ടിയപ്പോള്‍, അത് ഫിര്‍ഔന്‍ ആണെന്ന് മനസ്സിലായത് എങ്ങനെ?*

_✍മറുപടി നല്‍കിയത് അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍_


അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെഅനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

👉ഫറോവ അല്ലെങ്കില്‍ ഫിര്‍ഔന്‍ എന്നത് ഒരു കാലത്ത് ഈജിപ്ത് ഭരിച്ച രാജാക്കന്മാര്‍ പൊതുവെ വിളിപ്പെട്ടിരുന്ന സ്ഥാന പേരെന്നാണ് പ്രബലമായ അഭിപ്രായം. എന്നാല്‍ മൂസാ നബി (അ) മിന്‍റെ കാലഘട്ടത്തില്‍ ജീവിച്ച ഫിര്‍ഔന്‍ ആരായിരുന്നുവെന്നതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പഴയകാല മുഫസ്സിറുകള്‍ക്കിടയിലും ആധുനിക ചരിത്രകാരന്മാര്‍ക്കിടയിലും ഈ അഭിപ്രായന്തരങ്ങളുണ്ട്. ഇന്ന് മുസ്ലിംകളും അല്ലാത്തവരുമായ ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും ശാസ്ത്രജ്ഞരും വ്യത്യസ്തമായ സിദ്ധാന്തങ്ങളും പഠനങ്ങളും അവതരിപ്പിക്കുകയും പ്രത്യേകമായ രചനകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഓരോരുത്തരുടെ നിഗമനങ്ങള്‍ക്കും അവരുടേതായ ന്യായങ്ങളും അവര്‍ നിരത്തുന്നുണ്ട്. പക്ഷേ, ഇന്നേവരെ കുറ്റമറ്റ ഒരു അഭിപ്രായം രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഈജിപ്തോളജിയും അന്നു കാലത്ത് രാജാക്കന്മാര്‍ എഴുതി വെച്ച ഫലകങ്ങളും ശവക്കല്ലറകളിലെ എഴുത്തുകളുമാണ് അവര്‍ ഗവേഷണത്തിനുള്ള അടിസ്ഥാനമായി സ്വീകരിക്കുന്നത്. അധികാരി വര്‍ഗങ്ങളുടെ താല്പര്യത്തിനനുസരിച്ചു മാത്രം എഴുതപ്പെട്ട ഫലകങ്ങളും പല കവര്‍ച്ചകള്‍ക്കും കവര്‍ച്ചകളില്‍ രക്ഷപ്പെടുത്താനായി ഒളിപ്പിച്ചുവെക്കലുകള്‍ക്കും വിധേയമായ ശവക്കല്ലറകളിലെ എഴുത്തുകളും പൂര്‍ണ്ണമായും വിശ്വസനീയമല്ലെന്നതു കൊണ്ടു തന്നെ ഇത്തരം ഗവേഷണങ്ങള്‍ ഒരിക്കലും ഒരു ഉറപ്പിലേക്കെത്തിക്കുകയില്ല.

ഖുര്‍ആന്‍ ചരിത്ര സംഭവങ്ങളുദ്ധരിക്കുന്നത് അതിലൂടെ അല്ലാഹുവിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനും അവനെതിരു പ്രവര്‍ത്തിച്ചവര്‍ക്ക് അവന്‍ നല്‍കിയ ശിക്ഷയും അവനോടു നന്ദി കാണിച്ചവര്‍ക്കു അവന്‍ നല്‍കിയ പ്രതിഫലവും രക്ഷയും വിവരിക്കാനും അതിലെ നല്ല പാഠങ്ങള്‍ മനസ്സിലാക്കിത്തരുവാനുമാണ്. അഥവാ ഖുര്‍ആന്‍ ഒരു ചരിത്ര ഗ്രന്ഥമല്ല. അതിനാല്‍ ഖുര്‍ആനില്‍ കാലഘട്ടങ്ങളെ കുറിച്ചും രാജ ഭരണങ്ങളെയും സംവിധാനങ്ങളെയും കുറിച്ചുമുള്ള കൃത്യമായ ചരിത്രവിശകലനം ലഭ്യമല്ല. ഫിര്‍ഔനിന്‍റെ മരണത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്.

📖“അതിനാല്‍ അവനെയും അവന്റെ പടയാളികളെയും നാം പിടികൂടി കടലിലെറിഞ്ഞു. നോക്കൂ; ആ അക്രമികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.” (28:40)

📖“അപ്പോള്‍ അവരെ നാട്ടില്‍നിന്ന് വിരട്ടിയോടിക്കാന്‍ ഫിര്‍ഔന്‍ തീരുമാനിച്ചു. എന്നാല്‍ അവനെയും അവന്റെ കൂട്ടാളികളെയും നാം മുക്കിക്കൊന്നു.” (17:103)

📖“അവസാനം അവര്‍ നമ്മെ പ്രകോപിപ്പിച്ചപ്പോള്‍ നാം അവരോട് പ്രതികാരം ചെയ്തു. അവരെയൊക്കെ മുക്കിയൊടുക്കി.” (43:55)

മൂസാ (അ)മും ബനൂ ഇസ്രാഈലും സുരക്ഷിതമായി കടല്‍ കടന്നെങ്കിലും അവരില്‍ ചിലര്‍ക്ക് ഫിര്‍ഔന് ശരിക്കും ചത്തുവോ അതോ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന സംശയമുണ്ടായിരുന്നു. അവരുടെ ഈ ശങ്ക തീര്‍ക്കാന്‍ അല്ലാഹു തആലയുടെ കല്പന പ്രകാരം ഫിര്‍ഔനിന്‍റെ ശവ ശരീരം കടലില്‍ നിന്ന് ഒരു ഉയര്‍ന്ന സ്ഥലത്തേക്ക് കരയണഞ്ഞു. ആ ശവത്തില്‍ ഫിര്‍ഔനിന്‍റെ അങ്കിയുമുണ്ടായിരുന്നു. (തഫ്സീര്‍ ഇബ്നു കസീര്‍) ഇതിലേക്ക് സൂചന നല്‍കുന്നതാണ് താഴെ കൊടുത്ത ഖുര്‍ആന്‍ വാക്യം

📖“നിന്റെ ശേഷക്കാര്‍ക്ക് ഒരു പാഠമായിരിക്കാന്‍ വേണ്ടി ഇന്നു നിന്റെ ജഡത്തെ (പോറലേല്‍ക്കാതെ) നാം രക്ഷപ്പെടുത്തും. സംശയമില്ല; മനുഷ്യരിലേറെപ്പേരും നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാണ്.” (10:92)

ശിലാ ഫലകത്തില്‍ കൊത്തിവെച്ച ഹീറോഗ്ലിഫിക്സ് എന്ന പ്രത്യേക ലിപി വായിച്ചെടുത്തും അതുപോലെ ശവക്കല്ലറകളിലും മറ്റും കൊത്തിവെച്ചതും അവലംബിച്ച്, നിലവിലുള്ള ഓരോ മമ്മിയുടേയും പേരും ചരിത്രവും ഇന്ന് അനുമാനിച്ചെടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ, മൂസാ (അ) കാലഘട്ടത്തിലുണ്ടായിരുന്ന ഫിര്‍ഔന്‍  ആരെന്ന് ചരിത്ര ഗവേഷണത്തിലൂടെ കണ്ടെത്തിയാല്‍ ആ മമ്മി ഏതെന്നു കണ്ടെത്താനും കഴിയും.

മൂസാ നബി(അ) മിന്‍റെ ജനന സമയത്തും ശേഷവും ബനൂ ഇസ്രാഈലിനെ കഷ്ടപ്പെടുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്ത അതേ ഫിര്‍ഔന്‍ തന്നെയാണ് ഈജിപ്തില്‍ നിന്ന് രക്ഷപ്പെട്ടു പോയിരുന്ന മൂസാ (അ)മിനെയും അനുയായികളെയും പിന്തുടരുകയും ചെങ്കടലില്‍ മുക്കികൊല്ലപ്പെടുകയും ചെയ്തതെന്നാണ് ഖുര്‍ആനിക ആയതുകളുടെ സൂചനകളില്‍ നിന്നും തഫ്സീറുകളുടെ വിശദീകരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. തഫ്സീറുകളില്‍ ഈ ഫിര്‍ഔനിന്‍റെ പേരായി വലീദ് ബ്നു മുസ്അബ്, മുസ്അബ് ബ്നു റയ്യാന്‍, ഖാബൂസ്, മൂഗീസ്, ഫന്‍ഥൂസ് തുടങ്ങി പലപേരുകളുടെയും അഭിപ്രായങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. കൈറോ യുനൂവേഴ്സിറ്റി പ്രഫസര്‍, ഡോക്ടര്‍ റുശ്ദി അല്‍ബദ്റാവി തന്‍റെ ((ആരാണു മൂസാ(അ)മിന്‍റെ ഫിര്‍ഔന്‍)) എന്ന ഗ്രന്ഥത്തില്‍ ആധുനികമായി നിലനില്‍ക്കുന്ന പത്തോളം നിഗമനങ്ങളും അവയുടെ വക്താക്കളും അവരുടെ തെളിവുകളും വിശദീകരിച്ചതിനു ശേഷം ആ ഫിര്‍ഔന്‍ റാമസിസ് രണ്ടാമനാണെന്നു സ്ഥിരീകരിക്കുന്നുണ്ട്. റാമസീസ് രണ്ടാമന്‍റെ ഒരു കൈ അല്‍പം ഉയര്‍ത്തിപ്പിടിച്ചത് അപകടത്തെ തടയുന്ന വെപ്രാളം മൂലമാണെന്നും മറ്റു മമ്മികളെല്ലാം ശാന്തമായ രീതിയിലാണ് കൈ വെച്ചിട്ടുള്ളതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. എന്നാല്‍ റാമസീസിന്‍റെ ശവശരീരത്തില്‍ കണ്ടെത്തിയ ഉപ്പിന്‍റെ സാന്നിധ്യം കടലില്‍ മുങ്ങി മരിച്ചതിനുള്ള തെളിവാണെന്ന വ്യാഖ്യാനം,  അത് മമ്മിഫെകേഷന്‍റെ ഭാഗമായി ഉപയോഗിച്ചതാകാനുള്ള സാധ്യത മുന്നോട്ടു വെച്ചദ്ദേഹം നിരാകരിക്കുന്നു.

ജാന്‍ യൂയോട്ട് മുന്നോട്ട് വെച്ച സിദ്ധാന്തമാണ് റാമസിസ് രണ്ടാമന്‍ ഇസ്രാഈല്യരെ അടിച്ചമര്‍ത്തിയ ഫിര്‍ഔനും റാമസിസിന്‍റെ മകന്‍ മെര്‍ണാപ്ത ഇസ്രാഈല്യരുടെ പാലായന സമയത്തെ ഫിര്‍ഔനുമെന്നത്. അതിനു മെര്‍ണപ്തയുടെ ഫലകമെന്നറിയപ്പെടുന്ന ഒരു മാര്‍ബിള്‍ കല്ലില്‍ കൊത്തിവെച്ച കവിതയാണ് തെളിവായി ഉദ്ധരിക്കുന്നത്. സത്യത്തില്‍ അത് രാജാവിനെ പുകഴ്ത്തിയെഴുതിയ കവിത എന്നതിലുപരി മറ്റൊന്നുമല്ല.

ഈ സിദ്ധാന്തത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രൊഫസര്‍ മോറിസ് ബുഖായ് ഈജിപ്ത് സന്ദര്‍ശന സമയത്ത് ഈ മമ്മിയെ പ്രത്യേകം പരിശോധിക്കാനുള്ള അനുവാദം വാങ്ങിച്ചു. തന്‍റെ സഹ പ്രവര്‍ത്തകരോടൊത്തുള്ള പരിശോധനയില്‍ ആ മമ്മിയുടെ മരണ കാരണം തിരമാലകളാലേറ്റ ക്ഷതമായിരിക്കണമെന്ന നിഗമനത്തിലെത്തിയെന്ന് അദ്ദേഹം തന്‍റെ ((ബൈബിളും ഖുര്‍ആനും ശാസ്ത്രവും)) എന്ന ഗ്രന്ഥത്തില്‍ പറയുന്നു.

ഈ നൂറ്റാണ്ടില്‍ കടലില്‍ നിന്ന് ഒരു ജഢം ലഭിക്കുകയും അത് ശാസ്ത്രീയമായ പരിശോധനക്കു വിധേയമാക്കിയപ്പോള്‍ ഫിര്‍ഔനിന്‍റേതാണെന്ന് മനസ്സിലാവുകയും ചെയ്തുവെന്ന ഒരു ധാരണ ചോദ്യത്തില്‍ നിഴലിക്കുന്നുണ്ട്. സത്യത്തില്‍ അങ്ങനെ സംഭവിച്ചിട്ടില്ല. ഈജിപ്തില്‍ കാലങ്ങളായി നിലവിലുള്ള മമ്മികളുടെ കൂട്ടത്തിലുള്ള ഒന്നിനെ മൂസാ നബി(അ)മിന്‍റെ  കാലത്തുള്ള ഫിര്‍ഔനായി മനസ്സിലാക്കാനുള്ള പഠനങ്ങളും ഗവേഷണങ്ങളുമാണ് നടക്കുന്നത്. പൂര്‍ണ്ണമായും സത്യമെന്നു പറയത്തക്ക ഒരു തീരുമാനത്തില്‍ ഇന്നും ശാസ്ത്രജ്ഞര്‍ക്കോ ചരിത്രകാരന്മാര്‍ക്കോ എത്താന്‍ കഴിഞ്ഞിട്ടില്ല.
_കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ._


20/07/2018

ഇബ്രാഹീം നബി (അ) ന്റെ ഉപ്പ

ഇബ്‌റാഹീം നബി (അ)ന്റെ ഉപ്പ ആസറോ..?

എന്തിനേയും തങ്ങളുടെ യുക്തികൊണ്ട് നേരിടുക എന്നതാണ് വഹാബിമതം.
ഇസ്ലാമിൽ പരമ്പരക്ക് പ്രാധാന്യമില്ല എന്നതിന് ഏത് ആയത്താ മൗലവീ തെളിവ്?
പ്രവാചക പരമ്പരക്ക് പ്രാധാന്യമില്ലെന്നുപറയാൻ മലയാള പരിഭാഷ വായിച്ചവർക്കേ കഴിയൂ..
ആദം നബി(അ)യുടെ കാലം മുതൽ ഇബ്ലീസ് തുടങ്ങി വെച്ചതാണ് പ്രവാചക നിന്ദ.
തന്നേക്കാൾ മഹത്വം ആദമിനില്ലെന്നവൻ തുറന്നടിച്ചു.
അതിൻറ തുടർച്ചയായി
തൗഹീദിൽ അടിയുറച്ചു വിശ്വസിച്ചവരെ മുശ്രിക്കെന്നും കാഫിറെന്നും വിളിച്ച് മുഅതസില വിഭാഗം രംഗത്തുവരികയായിരുന്നു.
ഇതിൽനിന്ന് ഒട്ടുംവിഭന്നമല്ല കേരളസലഫികൾ.

പ്രവാചക കുടുമ്പത്തിന് മഹത്വമില്ലെന്ന് മാത്രമല്ല,അവരുടെ മാതാപിതാക്കൾ കടുത്ത മുശ്രിക്കും കാഫിറുമായിരുന്നുവെന്നാണ് ജനാബ് അക്ബർ മൗലവി അടക്കമുളളവരുടെ വാദം. സ്വന്തം നേതാക്കളുടേ ഉദ്ധരണിയിലേക്കൊന്ന് കണ്ണോടിച്ചിരുന്നെങ്കിൽ ഈ വിഡ്ഢിത്തം എഴുന്നളളിക്കില്ലായിരുന്നു.

ﻭﺟﻤﻬﻮﺭ ﺃﻫﻞ اﻟﻨﺴﺐ ﻣﻨﻬﻢ اﺑﻦ ﻋﺒﺎﺱ ﻋﻠﻰ ﺃﻥ اﺳﻢ ﺃﺑﻴﻪ ﺗﺎﺭﺡ( البداية والنهاية)
 ഇബ്നു അബ്ബാസ്(റാ) ഉൾപ്പെട്ട മഹാ ഭൂരിപക്ഷം ചരിത്ര പണ്ഡിതരും പറയുന്നത് ഇബ്രാഹീം(അ)ന്റെ പിതാവിന്റെ പേര് താറഹ് എന്നാണ്
: ﻓﺜﺒﺖ ﺑﻬﺬﻩ اﻟﻮﺟﻮﻩ ﺃﻥ ﺁﺯﺭ ﻣﺎ ﻛﺎﻥ ﻭاﻟﺪ ﺇﺑﺮاﻫﻴﻢ ﻋﻠﻴﻪ اﻟﺴﻼﻡ ﺑﻞ ﻛﺎﻥ ﻋﻤﺎ ﻟﻪ، ﻓﺄﻣﺎ ﻭاﻟﺪﻩ ﻓﻬﻮ ﺗﺎﺭﺡ ﻭاﻟﻌﻢ ﻗﺪ ﻳﺴﻤﻰ ﺑﺎﻷﺏ ﻋﻠﻰ ﻣﺎ ﺫﻛﺮﻧﺎ ﺃﻥ ﺃﻭﻻﺩ ﻳﻌﻘﻮﺏ ﺳﻤﻮا ﺇﺳﻤﺎﻋﻴﻞ ﺑﻜﻮﻧﻪ ﺃﺑﺎ ﻟﻴﻌﻘﻮﺏ ﻣﻊ ﺃﻧﻪ ﻛﺎﻥ ﻋﻤﺎ ﻟﻪ.
 ﻓﺜﺒﺖ ﺑﻬﺬﻩ اﻟﻮﺟﻮﻩ ﺃﻥ ﺁﺯﺭ ﻣﺎ ﻛﺎﻥ ﻭاﻟﺪ ﺇﺑﺮاﻫﻴﻢ ﻋﻠﻴﻪ اﻟﺴﻼﻡ ﺑﻞ ﻛﺎﻥ ﻋﻤﺎ ﻟﻪ، ﻓﺄﻣﺎ ﻭاﻟﺪﻩ ﻓﻬﻮ ﺗﺎﺭﺡ ﻭاﻟﻌﻢ ﻗﺪ ﻳﺴﻤﻰ ﺑﺎﻷﺏ ﻋﻠﻰ ﻣﺎ ﺫﻛﺮﻧﺎ ﺃﻥ ﺃﻭﻻﺩ ﻳﻌﻘﻮﺏ ﺳﻤﻮا ﺇﺳﻤﺎﻋﻴﻞ ﺑﻜﻮﻧﻪ ﺃﺑﺎ ﻟﻴﻌﻘﻮﺏ ﻣﻊ ﺃﻧﻪ ﻛﺎﻥ ﻋﻤﺎ ﻟﻪ.(رازي)

 أثير الدين الأندلسي - التفسير الكبير المسمى البحر المحيط - تفسير سورة الشعراء : 210 - 211
تفسير قوله تعالى : { وَمَا تَنَزَّلَتْ بِهِ الشَّيَاطِينُ @ وَمَا يَنبَغِي لَهُمْ وَمَا يَسْتَطِيعُونَ }
الجزء : ( 7 ) - رقم الصفحة : ( 47 )

[ النص طويل لذا استقطع منه موضع الشاهد ]

- .... { وَتَقَلُّبَكَ فِي السَّاجِدِينَ ( الشعراء : 219 ) } قالوا : فاحتمل الوجوه التي ذكرت ، واحتمل أن يكون المراد أنه تعالى نقل روحه من ساجد إلى ساجد ، كما نقوله نحن ، فإذا احتمل كل هذه الوجوه ، وجب حمل الآية على الكل ضرورة ، لأنه لا منافاة ولا رجحان ، وبقوله عليه الصلاة والسلام : لم أزل أنقل من أصلاب الطاهرين إلى أرحام الطاهرات ، وكل من كان كافرا فهو نجس لقوله تعالى : { إِنَّمَا الْمُشْرِكُونَ نَجَسٌ ( التوبة : 28 ) }.

الصالحي الشامي - سبل الهدى والرشاد في سيرة خير العباد
جماع أبواب نسبه الشريف (ص) - الباب الرابع : في شرح أسماء آبائه (ص)
وبعض أحوالهم على وجه الاختصار - تفسير الغريب
الجزء : ( 1 ) - رقم الصفحة : ( 255 / 256 )

[ النص طويل لذا استقطع منه موضع الشاهد ]

- .... المسلك الثاني : أنهما لم يثبت عنهما شرك بل كانا على الحنيفية دين جدهما إبراهيم (ص) ، كما كان زيد بن عمرو بن نفيل وأضرابه في الجاهلية ، ومال إلى هذا المسلك الامام فخر الدين الرازي (ر) ، وزاد أن آباءه (ص) كلهم إلى آدم كانوا على التوحيد ، كما قال في كتابه ( أسرار التنزيل ) ما نصه : قيل إن آزر لم يكن والد إبراهيم بل كان عمه ، واحتجوا عليه بوجوه منها : أن آباء الأنبياء ما كانوا كفارا ، ويدل عليه وجوه ، أحدهما : قوله تعالى : { الَّذِي يَرَاكَ حِينَ تَقُومُ @ وَتَقَلُّبَكَ فِي السَّاجِدِينَ ( الشعراء : 218 - 219 ) } قيل معناه : أنه كان ينقل نوره من ساجد إلى ساجد ، قال : وبهذا التقدير فالآية دالة على أن جميع آباء محمد (ص) كانوا مسلمين ، وحينئذ يجب القطع بأن والد إبراهيم ما كان من الكافرين إنما ذاك عمه ، أقصى ما في الباب أن يحمل قوله : { وَتَقَلُّبَكَ فِي السَّاجِدِينَ ( الشعراء : 219 ) } على وجوه أخرى ، وإذا وردت الروايات بالكل ولا منافاة بينها وجب حمل الآية على الكل ، ومتى صح ذلك ثبت أن والد إبراهيم ما كان من عبدة الأوثان ، قال : ومما يدل على أن آباء محمد (ص) ما كانوا مشركين قوله (ع) : لم أزل أنقل من أصلاب الطاهرين إلى أرحام الطاهرات ، وقال تعالى : { إِنَّمَا الْمُشْرِكُونَ نَجَسٌ ( التوبة : 28 ) } فوجب أن لا يكون أحد من أجداده (ص) مشركا.
വഹാബികളുടെ നേതാവ് ഇബ്നുതൈമിയ്യയുടെ പ്രധാന ശിഷ്യൻ ചരിത്രപണ്ഡിതനായ ഇബ്നു കസീർ അടക്കമുളള ബഹുഭൂരിപക്ഷം ആളുകളും ഇബ്രാഹീംനബിയുടെ ഉപ്പ "ആസർ" آزرഅല്ല മറിച്ച് "താറഹ്" تارحആണെന്ന അഭിപ്രായകാരാണ്.

ചരിത്രത്തിൽ നിപുണനും ഖുർആൻ വ്യാഖ്യാതാവുമായ ഇബ്നുഅബ്ബാസ് (റ)യുടെ അഭിപ്രായം "ആസർ"آزرഎന്നത് ഇബ്റാഹീം നബിയുടെ ഉപ്പയുടെ സഹോദരൻറ പേരാണ് .ഈ അഭിപ്രായമാണ് ഇബ്നു കസീർ അടക്കമുളളചരിത്ര പണ്ഡിതൻമാർ സ്വീകരിച്ചിട്ടുളളതും.

"ആസർ"آزرഎന്നത് ഉപ്പയുടെ സഹോദരനാണെന്ന് പറഞ്ഞല്ലോ.ابഎന്ന് ഉപ്പയുടെ സഹോദരൻമാർക്കും  (അറബിയിൽ )പ്രയോഗിക്കാറുണ്ട്.
യഅഖൂബ് നബി(അ)യുടെ ഉപ്പ ഇസ്ഹാഖ് നബി(അ)നെ എണ്ണിയകൂട്ടത്തിൽസഹോദരൻ  ഇസ്മായീൽ നബിയെയും അബ് പ്രയോഗിച്ച് എണ്ണിയതായി ചൂണ്ടികാട്ടുന്നു.
ചെറുപ്പത്തിലേ ഉപ്പ "താറഹ്"تارح മരണപ്പെട്ടൂ. ശേഷം ഉപ്പയുടെ സഹോദരൻ  آزر ആസറിൻറ സംരക്ഷണത്തിലാണ് ഇബ്റാഹീം നബി വളർന്നത്. ابيهപറഞ്ഞ് മതിയാക്കുന്നതിനു പകരം آزرചേർത്തത് ഈ കാരണത്താലാണ് .
ഇതാണ് അഹ്ലുകിതാബിൻറെയും (ബൈബിളിൽ "തേരഹ്") അഭിപ്രായം.
യഥാര്‍ത്ഥ തൌറാത്ത് കൈവശമുളളവരും പഠിച്ചിരുന്നവരും അക്കാലത്തുണ്ടായിരുന്നു.

ബഹുഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായം ഇതായിരിക്കെ അക്ബർ  ഇബ്റാഹീം നബിയുടെ ഉപ്പയെ എന്തിന്  കാഫിറാക്കണം???

 الذي يراك حين تقوم. وتقلبك في الساجدين
ആദം(അ)മുതൽ തൗഹീദിൽ ഉറച്ച സംശുദ്ധമായ പ്രവാചക പരമ്പരയിലൂടെയായിരുന്നു പ്രവാചകത്വം നബി(സ) വന്നിട്ടുളളത്. ഇതിന് അനുയോജ്യമായ ഒരു ഹദീസും ഇമാം റാസിയെ പോലുളള പണ്ഡിതൻമാർ ഉദ്ധരിക്കുന്നുണ്ട്.
 സംശുദ്ധമായ "മുതുകിലൂടെയല്ലാതെ സംശുദ്ധമായ ഗർഭാശയത്തിലേക്ക് നിക്ഷേപിക്കുകയില്ല" മുശ്രിക്കുകൾ സംശുദ്ധരല്ല എന്നിരിക്കെ പ്രവാചക പരമ്പര സംശുദ്ധമായ മുതുകിലൂടെ വന്നതാണ്.അവരിൽ ആരും അവിശ്വാസികളുണ്ടായിരുന്നില്ല.
ഇബ്റാഹീം നബിയുടെ ഉപ്പ താറഹായിരുന്നപോലെ നബി(സ)യുടെ മാതാപിതാക്കൾ അക്കാലത്തുണ്ടായിരുന്ന زيدان عمرو ابن نفيل പോലെ ഇബ്രാഹീംനബിയുടെ മില്ലത്തിലായിരുന്നു എന്നുവേണം കരുതാൻ.

05/05/2018

മഖ് രീസി ഇമാം - ഇസ്തിഗാസക്കെതിരോ ?

മഖ് രീസി ഇമാം - ഇസ്തിഗാസക്കെതിരോ ?

✒______________        
*മഖ്രീസിയും - യാഥാർത്ത്യവും* 👇👇👇

*ശാഫിഈ മദ് ഹബിലെ ചരിത്ര പണ്ടിതനാണ് ഇമാം മഖ് രീസി, മഹാനവർകളുടെ അഖീദ ഗ്രന്ഥമാണ്* 👇👇

*الكتاب: تجريد التوحيد المفيد*

المؤلف: أحمد بن علي بن عبد القادر، أبو العباس الحسيني العبيدي، تقي الدين المقريزي (المتوفى: ٨٤٥هـ)
المحقق: طه محمد الزيني
الناشر: الجامعة الإسلامية، المدينة المنورة
الطبعة: ١٤٠٩هـ/١٩٨٩م
عدد الأجزاء: ١
[ترقيم الكتاب موافق للمطبوع]

👆👇പ്ർസ്തുത കിതാബിൽ ഖബർ സിയാറത്ത് പറയുന്നടുത്ത് ഒരുദ്ധരണി വായിച്ച് ഇസ്തിഗാസ ഷിർക്കാണെന്ന് സ്ഥാപിക്കാൻ നമ്മുടെ മൗലവിമാർ നടത്തിയ തട്ടിപ്പ് ആദ്യം ശ്രദ്ധിക്കുക

👇 ഇബാറത്ത് ഇതാണ്

زيارة القبور - على ثلاثة أقسام:
قوم يزورون الموتى فيدعون لهم. وهذه هي الزّيارة الشرعيّة.
وقوم يزورونهم يدعون بهم، فهؤلاء هم المشركون في الألوهيّة والمحبّة.
وقوم يزورونهم فيدعونهم أنفسهم، وقد قال النبي صلّى الله عليه وآله وسلّم: "اللهم لا تجعل قبري وثنا يعبد"، وهؤلاء هم المشركون في الربوبيّة.

*👆👆👆👆👆ഈ ഇബാറത്തിൽ എന്താണാവോ സുന്നികൾക്കെതിരായിട്ടുള്ളത് ????  ഖബർ സന്ദർശന വേളയിൽ അവരോട് ദുആ ചെയ്യരുത് ചെയ്താൽ ഷിർക്കാകും !!!!! ഒകെ വളരെ ഷരിയാണല്ലോ ഇബാദത്തിന്റെ പരിധിയിൽ വരുന്ന ദുആഹ് ഖബറാളിയോട് നടത്താൻ പാടില്ലെന്നാർക്കാണറിയാത്തത് ! അല്ലാതെ അല്ലാഹുവിന്റെ മഹാന്മാരാണെന്ന വിശ്വാസത്തോടെ നടത്തുന്ന ശുപാർഷയോ , ഇസ്തിഗാസയോ , തവസ്സുലോ ഷിർക്കാണെന്ന് ഈ ഇബാറത്തിലെവിടെ മൗലവീ !????!!????*❓

*👇ഇനി ഇതേ കിതാബിൽ തന്നെ മഖ് രീസി ഇമാം ഷിർക്കാകണമെങ്കിൽ ഉണ്ടാവേണ്ട മാനദണ്ഡം പറയുന്നുണ്ട് അതും നോക്കാം* 👇👇

اعلم أن حقيقة الشرك: تشبيه الخالق بالمخلوق، وتشبيه المخلوق بالخالق.

"സൃഷ്ടാവിനെ സൃഷ്ടികളോടും സൃഷ്ടികളെ സൃഷ്ടാവിനോടും സാദൃശ്യപ്പെടുത്തുന്നതിന്നാണ്  ഷിർക്ക് എന്ന് പറയുക."
(തജ് രീദ് തൗഹീദ് - 1/27)👆👆

👇👇 ശേഷം പറയുന്നു

أمّا الخالق فإن المشرك شبّه المخلوق بالخالق في خصائص الإلهيّة،

*"""മുശ്രിഖ്  മഖ്ലൂഖാകുന്ന സൃഷ്ടിയെ ഖാലിഖിനോട് സാദൃശ്യപ്പെടുത്തി !! ഏത് കാര്യത്തിൽ ഇലാഹിയ്യായ വിശേഷണത്തിൽ !!"""*

*ശേഷം വളരെ കൃത്യമായ അഹ്ലുസ്സുന്നയുടെ വാദം മഖ് രീസി ഇമാം  പറയുന്നു ഈ ഭാഗം മൗലവി വിഴുങ്ങി !!!!*

*وهي التفرّد بملك الضّر والنفع، والعطاء والمنع،* 
تجريد التوحيد (١/٢٨)

*""""അത് (ഇലാഹിയ്യായ വിശേഷണമെന്നാൽ) സ്വന്തമായി ഉപകാരവും ഉപദ്രവും ചെയ്യാൻ കഴിയുക എന്നതും , സ്വന്തമായി കൊടുക്കാനും തടയാനും കഴിയുക എന്നതുമാണ്.""*
(തജ് രീദ് തുഹീദ് - 1/27)

⏺കണ്ടൊ !!! എത്ര കൃത്യം സുന്നികളുടെ  വാദം !! ഈ വിഷയത്തിൽ സുന്നികൾക്ക് തർക്കമുണ്ടൊ  മൗലവീ ???? ഇവിടെ സുന്നികളായ ഞങ്ങൾ അന്നും ഇന്നും  പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന വാദം തന്നെയല്ലേ‌ വള്ളി പുള്ളി തെറ്റാതെ മഖ് രീസി ഇമാമും പറഞ്ഞ് തരുന്നത് എന്നിട്ട് ഈ പ്രസ്തുത ഭാഗം മൂടി വെച്ച് ഷിർക്കൻ വാദങ്ങൾ സുന്നികളുടെ തലയിൽ കെട്ടി വെക്കാൻ മൗലവി നടത്തിയ ഇത്തരം തട്ടിപ്പുകൾക്ക് ഒരിക്കലും മാപ്പർഹിക്കുന്നില്ല !!!!👆👆👆👆👆👆👆👆👆👆
♦♦♦
*പാവം വഹാബികൾ ഇസ്തിഗാസ ഷിർക്കാണെന്ന് വാദിക്കാൻ മഖ് രീസിയുടെ തജ് രീദിലെ തട്ടി കൂട്ടൽ വരികൾ*

⤵⤵⤵⤵⤵

*ഈ പാവങ്ങൾക്കുണ്ടൊ മഖ് രീസി ഇമാമിന്റെ ഇസ്തിഗാസയറിയുന്നു* 😃😃

*എല്ലാ വഹാബിക്കുട്ടികൾക്കും സമർപ്പിക്കുന്നു* 👇👇

*മഖ് രീസി ഇമാമിന്റെ ഇംതാഇ് എന്ന കിതാബിലെ ഇസ്തിഗാസയുടെ മാലപ്പടക്കം* ⤵👇👇

ـ[إمتاع الأسماع بما للنبي من الأحوال والأموال والحفدة والمتاع]ـ
المؤلف: أحمد بن علي بن عبد القادر، أبو العباس الحسيني العبيدي، تقي الدين المقريزي (المتوفى: ٨٤٥هـ)
👆📚

ذكر ما جاء في زيارة قبر النبي صلى اللَّه عليه وسلم وما ظهر من قبره، مما هو من أعلام نبوته [وفضيلة من زاره، وسلم عليه، وكيف يسلم ويدعو] 
____________________________👆

മദീനയിൽ വരൾചയുണ്ടായപ്പോൾ ആയിഷാ ബീവി (റ) നബി സ്വ യുടെ ഖബറിങ്കലിലേക്ക് ചെല്ലാൻ പഠിപ്പിക്കുന്ന സംഭവം കൊണ്ട് വരുന്നു ⤵

وخرج أبو محمد الروائي من طريق ابن زيد بن سعد حدثنا عمرو بن مالك البكري حدثنا أبو الحور بن عبد اللَّه قال: قحط أهل المدينة قحطا شديدا فشكوا إلى عائشة- رضي اللَّه تبارك وتعالى عنها-، فقالت: انظروا قبر النبي صلى اللَّه عليه وسلم فاجعلوا منه كوة إلى السماء حتى لا يكون بينه وبين السماء سقف قال:
ففعلوا فمطرنا مطرا حتى نبت العشب، وسمنت الإبل، حتى تفتقت من الشحم، فسمي عام الفتق.

⤵ നബി സ്വ യുടെ ഖബറിങ്കൽ വന്ന് പാപ മോചനത്തിന്ന് തേടുന്ന തെളിവ് 👇
وقد روي من طريق، محمد بن حرب الهلالي قال: دخلت المدينة فأتيت قبر رسول اللَّه صلى اللَّه عليه وسلم [فزرته، وجلست بحذائه] [ (١) ] فجاء أعرابي فزاره ثم قال:
يا خير المرسلين إن اللَّه عز وجلّ أنزل عليك كتابا صادقا، قال فيه: وَلَوْ أَنَّهُمْ إِذْ ظَلَمُواأَنْفُسَهُمْ جاؤُكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّاباً رَحِيماً [ (٢) ] .
وإني جئتك مستغفرا إلى ربي من ذنوبي مستشفعا بك، ثم بكى وأنشأ يقول:
يا خير من دفنت بالقاع أعظمه [ (٣) ] * فطاب من طيبهنّ القاع والأكم نفسي الفداء لقبر أنت ساكنه* فيه العفاف وفيه الجود والكرم ثم استغفر وانصرف. قال: فرقدت فرأيت النبي صلى اللَّه عليه وسلم وهو يقول: إن اللَّه عز وجل قد غفر له لشفاعتي.

⤵ നാമെന്തിന്ന് നബി (സ്വ) യുടെ റൗളയിൽ നിന്ന് മുഖം തിരിക്കണം അവിടന്ന് നമ്മുടെ മദ്ധ്യവർത്തിയാകുന്നു

فاستكان له أبو جعفر وقال: يا أبا عبد اللَّه! أستقبل القبلة وأدعو أم أستقبل رسول اللَّه صلى اللَّه عليه وسلم؟ فقال: ولم تصرف وجهك عنه وهو وسيلتك ووسيلة أبيك آدم عليه السلام إلى اللَّه تعالى يوم القيامة؟ بل استقبله، واستشفع به، فيشفع لك عند اللَّه تعالى.
قال اللَّه تبارك وتعالى: وَلَوْ أَنَّهُمْ إِذْ ظَلَمُواأَنْفُسَهُمْ جاؤُكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّاباً رَحِيماً [ (١) ] .

ആരെങ്കിലും എന്റെ ഖബർ സിയാറത്ത് ചെയ്താൽ അവന്ന് എന്റെ ശഫാ അത്ത് നിർബന്ധമായി (തിരുവചനം) 👇

وقال القاضي عياض: [ (٢) ] وزيادة قبره صلى اللَّه عليه وسلم سنة من سنن المسلمين مجمع عليها، وفضيلة مرغب فيها، حدثنا القاضي أبو علي، حدثنا أبو الفضل بن خيرون قال: حدثنا الحسن ابن جعفر قال: حدثنا أبو الحسن علي بن عمر الدارقطنيّ قال حدثنا القاضي المحاملي قال: حدثنا محمد بن عبد الرزاق قال: حدثنا موسي بن هلال عن عبيد اللَّه بن عمر عن نافع عن ابن عمر- رضي اللَّه تبارك وتعالى عنهما- قال:
قال النبي صلى اللَّه عليه وسلم: من زار قبري وجبت له شفاعتي.

سلم، وأنه لو قال: زرنا النبي صلى اللَّه عليه وسلم لم يكرهه لقوله صلى اللَّه عليه وسلم: اللَّهمّ لا تجعل قبري وثنا يعبد بعدي، اشتد غضب اللَّه على قوم اتخذوا قبور أنبيائهم مساجد فنفي إضافة هذا اللفظ إلي القبر والتشبه بفعل أولئك قطعا للذريعة وحسما للباب واللَّه أعلم.

قال إسحاق بن إبراهيم الفقيه ومما لم يزل من شأن من حج المرور بالمدينة والقصد الى الصلاة في مسجد رسول اللَّه صلى اللَّه عليه وسلم، والتبرك برؤية روضته، ومنبره، وقبره، ومجلسه، وملامس يديه، ومواطئ قدميه، والعمود الّذي كان يستند، إليه وينزل جبريل بالوحي فيه عليه وبمن عمره، وقصده، من الصحابة وأئمة المسلمين، الاعتبار بذلك كله.
وقال ابن أبي فديك: سمعت بعض من أدركت يقول بلغني أنه من وقف عند قبر النبي صلى اللَّه عليه وسلم فتلا هذه الآية: إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ثم قال: صلى اللَّه عليك يا محمد، من يقولها سبعين مرة ناداه ملك: صلى اللَّه عليك يا فلان، ولم تسقط له حاجة.

وعن يزيد بن أبي سعيد المقبري قدمت على عمر بن عبد العزيز فلما ودعته قال: لي إليك حاجة: إذا أتيت المدينة سترى قبر النبي صلى اللَّه عليه وسلم فأقرئه مني السلام. قال غيره: وكان يبرد إليه البريد من الشام، قال بعضهم: رأيت أنس بن مالك أتى قبر النبي صلى اللَّه عليه وسلم فوقف فرفع يديه حتى ظننت أنه افتتح الصلاة فسلم علي النبي صلى اللَّه عليه وسلم ثم انصرف، وقال مالك في رواية ابن وهب: إذا سلم على النبي صلى اللَّه عليه وسلم ودعا يقف ووجهه إلى القبر لا إلى القبلة، ويدنو، ويسلم، ولا يمس القبر بيده.

*👆👆👆👆👆മഖ് രീസിയുടെ ഇം താഇലെ ഇസ്തിഗാസയുടെ മാലപ്പടക്കം ഒരു തുടക്കം മാത്രം ഈ മഖ് രീസിയാണോ വഹാബികളേ നിങ്ങളുടെ ആശയം അംഗീകരിക്കുന്നയാൾ*

😃😃👆❓❓❓❓❓

*റസാഇലുൽ മഖ് രീസിയെന്ന മഹാനവർകളുടെ രിസാലയും നോക്കുക കൂടുതൽ ഇസ്തിഗാസ അവിടെയും കാണാം*👆👆👆______

24/04/2018

നമസ്കാരത്തിലെ കൈ കെട്ടൽ

https://m.facebook.com/story.php?story_fbid=183801015755185&id=128905101244777    


*നിസ്കാരത്തിലെ കൈ കെട്ടൽ*


❎⭕⭕⭕⭕❎


ഈ വിഷയത്തിലെ വാഹാബീ നിലപാട് വളരെ രസകരമാണ്.

കയ്യിൽ കിട്ടിയ ഹദീസ് അല്പന്റെ വ്യാഖ്യാനത്തിന് ഇരയായതാണ് പ്രശ്നം എന്നത് എങ്ങനെ പറഞ്ഞാലും ഈ സാധനങ്ങൾ അംഗീകരിക്കില്ല.

കൈ കെട്ടുന്ന വിഷയത്തിൽ ഇമാമീങ്ങൾക്കുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ട്, എന്നിരുന്നാലും

*നാലു മദ്ഹബുകളിൽ ഒരു മദ്ഹബിലും അപായ ചിഹ്നം പോലെ നെഞ്ചിൽ കൈ കെട്ടുന്ന രീതിയില്ല.*

കേരളത്തില്‍ ഈയടുത്തായി രംഗപ്രവേശനം ചെയ്ത വഹാബികള്‍ മുന്‍ഗാമികള്‍ ചെയ്തതെല്ലാം തള്ളിപ്പറഞ്ഞ് പുത്തന്‍ ദീന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഉന്നയിച്ച വാദങ്ങളില്‍ ഒന്നാണ് നെഞ്ചിന്റെ മുകളില്‍ കൈ വെയ്ക്കണമെന്നത്. വഹ്ഹാബികള്‍ അത് അനുയായികളെ പഠിപ്പിക്കുകയും ഓരോ നാട്ടിലെയും വഹാബികള്‍ അവരെ തിരിച്ചറിയാനുള്ള ഒരു അടയാളമെന്ന പോലെ നെഞ്ചിനു മുകളില്‍ കൈ കെട്ടുകയും ചെയ്യുന്നു. തങ്ങളുടേത് ഹദീസിന്റെ പിന്‍ബലത്തോടെയാണെന്ന് വാദിക്കുകയും ചെയ്യുന്നു. വല്ലാത്ത സങ്കടം. അതിലേറെ വിഷമം മറ്റൊന്നാണ്. അഥവാ ഇതുവരെ അവര്‍ ഹദീസ് മാത്രമേ ഉദ്ധരിച്ചിരുന്നുള്ളൂവെങ്കിലും ഇപ്പോള്‍ ഒരുപടി കൂടി മുന്നോട്ട് വന്ന് ശാഫിഈ ഫിഖ്ഹ് കൂടി തങ്ങള്‍ക്കനുകൂലമാണെന്ന് അവകാശപ്പെടുകയും ഗ്രന്ഥങ്ങളും ലഘുലേഖകളും ഇറക്കുകയും ചെയ്യുന്നു. അതിന് ശാഫിഈ ഫിഖ്ഹിലെ കുറെ ഉദ്ധരണികളും ഉദ്ധരിക്കുന്നു. വിവരം കുറഞ്ഞ സാധാരണക്കാരെ വലക്കാന്‍ അത് മതിയല്ലോ. അതിനാല്‍ അതിന്റെ നിജസ്ഥിതി അല്പം വിവരിക്കാം.


ഹദീസും ദുർവ്യാഖ്യാനവും കേട്ടാൽ ഈ വലയിൽ വീഴാൻ വേഗമാണ്. കർമശാസ്ത്ര പണ്ഡിതന്മാരുടെ പാഠവങ്ങളെ പുച്ഛിച്ചു തള്ളിയിട്ടാണ്  ഈ ചെയ്‌തിയുടെ രീതിയിലേക്ക് അവർ ആളെകൂട്ടുന്നത് എന്ന് മനസ്സിലാക്കാൻ നമുക്ക് ചിലത്  പഠിക്കാം.

👇🏻👇🏻👇🏻👇🏻👇🏻

*കൈകെട്ടൽ*

🔺🔺🔺🔺🔺🔺

നെഞ്ചത്ത് കൈ കെട്ടൽ എന്ന അനാചാരം ആദ്യമായ്‌ കൊണ്ടുവന്നത്   ഹിജ്‌റ 1200 ന് ശേഷം ശൗകാനി  എന്ന വാഹാബീ  നേതാണ്. 

മുസ്ലിം ലോകത്ത് വളരെ ആക്ഷേപങ്ങൾക്ക് വിധേയനായ വ്യക്തിത്വമാണ്  ഈ ഷൗകാനി.  പണ്ഡിതന്മാരുടെ നിശിതമായ വിമർശനങ്ങൾ ഈ വിഷയത്തിലും ഈ മനുഷ്യൻ കുറെ നേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിലപാടാണ്  ഇവിടെ മുജാഹിദുകൾക്ക് വേദവാക്യം.

ഇവിടെ ഒരു വൈരുദ്ധ്യം പറയാതിരിക്കാൻ വയ്യ. 

സ്വഹാബത് ചെയ്തോ..
ഉത്തമ നൂറ്റാണ്ടുകാർ ചെയ്തോ....
നാലാലൊരു മദ്ഹബിന്റെ ഇമാം  ഇങ്ങനെ ചെയ്തോ...
അതിനു ശേഷം വന്ന ഇമാമീങ്ങളിൽ ആരെങ്കിലും...
നാലാം നൂറ്റാണ്ട്..
6 ആം....
7ആം....8 ആം..
എവിടെ.?
10 ആം...?
11?
(ഈ ചോദ്യങ്ങളൊക്കെ നബിദിനത്തില്ലാതെ പറ്റില്ലായിരിക്കും)
പിന്നെയോ 12 ആം നൂറ്റാണ്ടിൽ  ഒരു ശൗകാനി.🙁
ഇനി ഇതിന്റെ തന്നെ മറ്റൊരു കാര്യമാകട്ടെ അതിലേറെ കഷ്ടം..
തെളിവ് പിടിച്ച ഹദീസിന്റെ സനദ്  ളഈഫും.

ബുഖാരിയിലെ പോലും സ്വഹീഹായ ഹദീസ് തന്നെ പോരായ്മയുടെ പേര് പറഞ്ഞു തള്ളുന്ന ടീമാണ് ഇതെന്ന് ഓർക്കണം..

ഇവിടെ തന്നെ ഇവരുടെ ഇരട്ടത്താപ്പ് വ്യക്തമാണല്ലോ.

മാത്രമല്ല ഇജ്മാഅ ഞങ്ങളും അംഗീകരിക്കും എന്നൊക്കെ ബഡായി വിടുന്നവരുടെ വ്യക്തമായ ഇജ്മാഅ ലംഘനമാണ് ഈ പ്രവർത്തി. 

പണ്ഡിതലോകത്തിന്റെ ഇജ്മാഇന് എതിരാണ്  ഈ പ്രവർത്തി. കാരണം നാലു മദ്ഹബുകളിൽ ആരും ഇങ്ങനെ പഠിപ്പിച്ചിട്ടില്ല. 
ഇജ്മാഇന്ന് എതിർ പ്രവർത്തിക്കൽ 
ഹറാമാണ്

 പതിവുപോലെ  ഈ വിഷയവും..

------------------------------
😊😊😊😊😊
*വക്കം മൗലവിക്ക്*
*കിട്ടാത്ത സുന്നത്ത്.*
➖➖➖➖➖➖➖➖
 *മുജാഹിദ്‌മൗലവിമാരുടെ ജമാഅത് നിസ്കാര ഫോട്ടോ ശ്രദ്ധിച്ചാൽ ബോധ്യപ്പെടും*
*തൗഹീദിൽ മാത്രമല്ല*
*ആളുകൾ കാണുന്ന/ ശ്രദ്ധിക്കുന്ന*
*നിസ്കാരത്തിൽ കൈ കെട്ടുന്ന* *വിഷയത്തിൽ പോലും അവർക്കിടയിൽ ഒരു യോജിപ്പില്ലെന്ന്.*

ഈ വിഷയത്തിൽ മൗലവിമാർ സുന്നതിനെതിരെ വന്നത് 1938ലാണ്.

1936ൽ മൗലവിമാർ പുറത്തിറക്കിയ അമലിയ്യാത്തിൽ പഠിപ്പിച്ചത് ഇന്ന് സുന്നികൾ കൈ കെട്ടുന്നത് പോലെയാണ് നിസ്കാരത്തിൽ കൈ കെട്ടേണ്ടത് എന്നാണ്.
"അല്ലാഹു അക്ബർ എന്ന് പറയുമ്പോൾ വിരലുകൾ തമ്മിൽ തൊടാതെ നിവർത്തിയും കൊണ്ട് കൈപ്പടങ്ങൾ ചുമലിന്റെ നേരെ ഉയർത്തുന്നതും പിന്നെ അവയെ നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയിൽ വെക്കുന്നതും വലത്തേത് കൊണ്ട് ഇടത്തേതിന്റെ കെണിപ്പിൽ പിടിച്ചുകൊണ്ടിരിക്കുന്നതും സുന്നത്താണ്."
അമലിയാത്ത്
1936 ആറാം പതിപ്പ്
പേജ്18
രചന:ഇ.കെ.മൗലവി
എം.സി.സി മൗലവി
ടി.കെ മൗലവി
1938ൽ ഇതേ അമലിയ്യാത്ത് ഏഴാം പതിപ്പിലൂടെയാണ് മുജാഹിദുകൾ അറിയുന്നത് കൈ കെട്ടേണ്ടത് നെഞ്ചിലാണെന്ന്!!!
"കൈപ്പടങ്ങൾ ചുമലിന്റെ നേരെ ഉയർത്തുന്നതും പിന്നെ അവയെ നെഞ്ചിന്റെ മേൽ വെക്കുന്നതും ...സുന്നതാകുന്നു."
അമലിയാത്ത്
1938 edi:7
പേജ്:20
എല്ലാ ദിവസവും എല്ലാ നിസ്കാരത്തിലും ആവശ്യമുള്ള
ഈ സുന്നത്ത് മൗലവിമാർ കണ്ടെത്തിയത് 1938ൽ.
അതായത്,
മുജാഹിദ് പ്രസ്ഥാനം നിലവിൽ വന്ന്
17 വർഷം കഴിഞ്ഞിട്ട്.
അപ്പോഴേക്കുംസ്ഥാപകൻ
വക്കം മൗലവി മരിച്ച്
6 വർഷം കഴിഞ്ഞുകാണും.
'നെഞ്ചത്തു കൈ കെട്ടൽ'
വക്കം മൗലവിക്ക് ജീവിതത്തിൽ കിട്ടാത്ത ഒരു സുന്നത്ത്.!!!!
(1932ലാണ്
വക്കം മൗലവി മരിച്ചത്.)

➖➖➖➖➖➖


ശൈഖ് ഖലീല്‍ അഹ്മദ് എഴുതുന്നു:

 “തക്ബീറതുല്‍ ഇഹ്റാമിനുശേഷം രണ്ട് കൈകള്‍ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ലോക മുസ്ലിംകളുടെ അഭിപ്രായങ്ങള്‍ മൂന്നെണ്ണം മാത്രമേയുള്ളൂ.

 1: രണ്ട് കൈകള്‍ പൊക്കിളിന് താഴെ വെക്കുക. 

2: പൊക്കിളിന് മീതെയും നെഞ്ചിന് താഴെയും വെക്കുക. 
3: രണ്ട് കൈകളും താഴ്ത്തിയിടുക. 

അപ്പോള്‍ നെഞ്ചിന്മേല്‍ വെക്കണമെന്ന അഭിപ്രായം മുസ്ലിംകളുടെ വഴിയില്‍ പെടാത്തതും അവരുടെ ഇജ്മാഇന് എതിരുമാണ്. എന്നിരിക്കെ ഈ ബാലിശമായ അഭിപ്രായത്തെ ഔനുല്‍ മഅ്ബൂദുകാരന്‍ പിന്താങ്ങിയതിലാണെനിക്കത്ഭുതം” (ബദ്ലൂല്‍ മജ്ഹൂദ് – 4/485).


*വാഇലുബ്നു ഹുജ്റി(റ)ല്‍ നിന്ന് ഇബ്നു ഖുസൈമ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസാണ് നെഞ്ചിനു മുകളില്‍ കൈ വെക്കണമെന്ന് വാദിക്കുന്നവര്‍ അവലംബമാക്കിയിട്ടുള്ളത്. വാഇലുബ്നു ഹുജ്ര്‍(റ) പറയുന്നു: “നബി(സ്വ)യുടെ കൂടെ നിസ്കരിച്ചപ്പോള്‍ നബി(സ്വ) വലതുകൈ ഇടതുകയ്യിന്മേല്‍ നെഞ്ചിന് മേലെയായി വെക്കുന്നത് ഞാന്‍ കണ്ടു.” (സ്വഹീഹു ഇബ്നി ഖുസൈമ – 1/243).*


ഈ ഹദീസിലെ *‘അലാ സ്വദ്രിഹി’*(നെഞ്ചിന് മേൽ) എന്ന വാചകം മുഅമ്മിലുബ്നു ഇസ്മാഈല്‍(റ) വഴിയായി അല്ലാതെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇബ്നുല്‍ ഖയ്യിം തന്റെ ഇഅ്ലാമുല്‍ മൂഖിഈന്‍ (3/9) എന്ന ഗ്രന്ഥത്തിലും ശൈഖ് യൂസുഫുല്‍ ബിന്നൂരി(റ) തന്റെ തഅ്ലീഖുന്നസ്വ്ബിര്‍റായ 1/315ലും പ്രസ്താവിച്ചിട്ടുണ്ട്.


ഈ ഹദീസ് ഇമാം അഹ്മദുബ്നു ഹമ്പല്‍(റ) തന്റെ മുസ്നദ് 4/388ലും ഇമാം നസാഈ (റ) സുനന്‍ 2/126ലും അബൂദാവൂദ്(റ) തന്റെ സുനന്‍ 1/115ലും ഇബ്നുമാജ(റ) സുനന്‍ 1/266ലും നിവേദനം ചെയ്തതിലും അഹ്മദുബ്നു ഹമ്പലി(റ)ന്റെ തന്നെ മറ്റു രണ്ട് റി പ്പോര്‍ട്ടുകളിലും ഈ വാചകമില്ല(അലാ സ്വദ്രിഹീ) (അത്തഅ്ലീഖുല്‍ ഹസന്‍ 1/64,65).


ഇതുപോലെ തന്നെയാണ് ദാറഖുത്വ്നി(റ)യുടെയും തിര്‍മുദി(റ)യുടെയും നിവേദനത്തിലുള്ളതെന്ന് ബദ്ലുല്‍ മജ്ഹൂദ് 4/483ലും കാണാം.


എന്നാല്‍ സിഖതിന്റെ (വിശ്വസ്തന്‍) നിവേദനത്തില്‍ വന്ന സിയാദത് (അധികരിപ്പിച്ച വാചകം) സ്വീകരിക്കപ്പെടുമെന്നാണല്ലോ നിയമമെന്ന് വെച്ച് ഈ അധികപ്പറ്റായ ‘അലാ സ്വദ്രിഹീ’ എന്ന വാചകം സ്വീകാര്യമാകണമെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടറായ മുഅമ്മലുബ്നു ഇസ്മാഈല്‍ യോഗ്യനാണെന്ന് തെളിയേണ്ടതാണ്. പക്ഷേ, റിപ്പോര്‍ട്ടര്‍മാരുടെ യോഗ്യായോഗ്യത വിവരിക്കുന്ന ഗ്രന്ഥങ്ങളിലൊന്നും ഇദ്ദേഹത്തെ സംബന്ധിച്ച് നല്ല അഭിപ്രായം ആരും രേഖപ്പെടുത്തിയിട്ടില്ല.


*ഇമാം ബുഖാരി(റ) പറയുന്നു: “അദ്ദേഹത്തിന്റെ ഹദീസുകള്‍ വെറുക്കപ്പെട്ടതാണ്.” അ ബൂഹാതിമും(റ), അബൂ സര്‍അയും(റ) പറയുന്നു: “ഇദ്ദേഹത്തിന്റെ ഹദീസുകളില്‍ ധാരാളം അപാകതകള്‍ സംഭവിച്ചിട്ടുണ്ട്” (ദഹബിയുടെ മീസാനുല്‍ ഇഅ്തിദാല്‍ – 4/228).*


ഇപ്രകാരം ഹാഫിള് ഇബ്നുഹജര്‍(റ)വിന്റെ തഹ്ദീബുത്തഹ്ദീബ് 10/340ലും ഹാഫിളുല്‍ മുസ്സി(റ)യുടെ തഹ്ദീബുല്‍ കാമില്‍ 3/1395ലും കാണാവുന്നതാണ്.


ഹാഫിള് ഇബ്നുഹജര്‍(റ) തഖ്രീബ് 2/231ല്‍ പറയുന്നു: “അദ്ദേഹം സത്യസന്ധതയുള്ള ആളാണെങ്കിലും ഓര്‍മ്മശക്തി കുറഞ്ഞ വ്യക്തിയായിരുന്നു.” ഇപ്രകാരം തഅ്ലീഖുനസ്വ്ബിര്‍റായ 1/317ലും കാണാം.


ഹാഫിളുന്നൈമവി(റ) പറയുന്നു: “വാഇലുബ്നു ഹുജ്റ്(റ) എന്ന സ്വഹാബിയില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പരമ്പരകളുടെ കൂട്ടത്തില്‍ മുഅമ്മിലിന്റെ നിവേദനത്തിലൊഴിച്ച് മറ്റാരുടെയും നിവേദനത്തില്‍ ഈ അധികപ്പറ്റായ ‘അലാ സ്വദ്രിഹീ’ എന്ന വാചകമില്ലെങ്കിലും മറ്റു ചില സ്വഹാബികളില്‍ നിന്ന് ഇമാം അഹ്മദും(റ), അബൂദാവൂദും(റ) ബൈ ഹഖി(റ)യുമെല്ലാം നിവേദനം ചെയ്ത ഹദീസുകളില്‍ ഈ വാചകമുണ്ട്. പക്ഷേ, അവയുടെ നിവേദക പരമ്പരകളെല്ലാം ബലഹീനമാണ് (തഅ്ലീഖു ആസാരിസ്സുനന്‍ – 1/68, തഅ്ലീഖു നസ്വ്ബിര്‍റായ 1/315).


ചുരുക്കത്തില്‍ നെഞ്ചിന്മേല്‍ കൈ വെക്കണമെന്ന വാദത്തിന് ഹദീസില്‍ യാതൊരു തെ ളിവുമില്ല. അത് കര്‍മ്മ ശാസ്ത്ര പണ്ഢിതന്മാരെ അവലംബമാക്കാതെ ഹദീസ് കൊണ്ട് മാത്രം അമല്‍ ചെയ്യുന്നവരാണെന്നവകാശപ്പെടുന്ന അഹ്ലുല്‍ ഹദീസില്‍ പെട്ട ശൌകാനിയുടെ വാദമാണെന്നു മാത്രം.

[3/20, 23:04] ansarkottaram: *ഇനി ഈ പറഞ്ഞ ഹദീസ് സ്വഹീഹാണെന്ന്   വെച്ചാൽ  തന്നെ..*
👇🏻👇🏻👇🏻👇🏻👇🏻👇🏻

ഇവിടെ ഹദീസിന്റെ വാചകം : *‘ഫ വളഅ യദുഹുല്‍ യുംനാ അലാ യദിഹില്‍ യുസ്‌റാ അലാ സ്വദ്‌രിഹി’ എന്നാണ്.* ഇവിടെ ‘അലാ സദ്‌രിഹീ’ എന്നതിന് _*നെഞ്ചിനു താഴെ*_ എന്നാണു അര്‍ത്ഥം.  അതാണു ശാഫിഇകളുടെ വീക്ഷണവും തെളിവുമെന്നാണ് ഇമാം നവവി(റ) വിവരിച്ചിട്ടുള്ളത്.


രണ്ടാമത്തെ അലാ എന്നതിന് "മേല്‍" എന്ന് അര്‍ത്ഥം കല്‍പിക്കുന്നതില്‍ ഭാഷാപരമായി വലിയൊരു തെറ്റുണ്ട്.

അറബ് വ്യാകരണം വിവരിക്കുന്ന പ്രസിദ്ധ ഗ്രന്ഥമായ ഹാശിയത്തുല്‍ ഖുള്‌രിയില്‍ പറയുന്നു: _ഒന്നിലധികം ജര്‍റിന്റെ ഹര്‍ഫുകള്‍_ _(ഇകാരവ്യയങ്ങള്‍) ഒരേ ആമില്‍ (ക്രിയ) നോട് ഒരേ ആശയത്തില്‍ ബന്ധിക്കല്‍ വിലയ്ക്കപ്പെട്ടതാണ്._ *(ഖുള്‌രി)*

അപ്പോള്‍ ഇവിടെ രണ്ട് 'അലാ' വന്നതിനാല്‍ രണ്ടിനും മേലെ എന്ന അര്‍ത്ഥം നല്‍കാതെ രണ്ടാമത്തേതിന് അലാ എന്നതിന്റെ മറ്റൊരു അര്‍ത്ഥമായ 'വിട്ട്' അഥവാ താഴെ എന്നു അര്‍ത്ഥം വെയ്‌ക്കേണ്ടതാണ്.☝


അപ്പോള്‍ ആശയം നെഞ്ചിനു താഴെ എന്നായി. അതു മാത്രമല്ല. ഇതേ ഹദീസിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ ‘തഹ്ത സ്വദ്‌രിഹീ’ എന്നു വന്നിട്ടുണ്ട്. 

സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനമായ ഇര്‍ശാദുസ്സാരിയില്‍ കാണാം: ‘രണ്ട് കൈകളും നെഞ്ചിന് താഴെ വെക്കലാണ് സുന്നത്ത്. നബി(സ) രണ്ട് കൈകളും നെഞ്ചിന് *താഴെ വെച്ചു* ‘ എന്ന ഇബ്‌നു ഖുസൈമയുടെ തന്നെ ഹദീസുള്ളതിന് വേണ്ടിയാണിത്. (ഇര്‍ശാദുസ്സാരി 2/74)
അതിലെ *‘തഹ്ത’* എന്ന പ്രയോഗം ഇവിടുത്തെ *‘അലാ’* എന്നതിന്റെ അര്‍ത്ഥം താഴെ എന്നു തന്നെയാണെന്ന് വ്യക്തമാക്കുന്നു.

 സ്വഹീഹുല്‍ ബുഖാരിയുടെ മറ്റൊരു വ്യാഖ്യാനമായ ഫത്ഹുല്‍ ബാരിയില്‍ *ഇന്‍ദ സ്വദ്‌രിഹീ*(നെഞ്ചിനരികെ) എന്ന ഒരു റിപ്പോര്‍ട്ടുമുണ്ട്. അതും ഇപ്പറഞ്ഞതിനെതിരല്ല. കാരണം നെഞ്ചിനു താഴെ നെഞ്ചിന്റെ അരികിലായി വെയ്ക്കണം എന്ന് രണ്ടും സംയോജിപ്പിക്കാവുന്നതാണല്ലോ. 


*അലാ സ്വദ്‌രിഹീ എന്നതും തഹ്ത സ്വദ്‌രിഹീ എന്നതും ഇന്‍ സ്വദ്‌രിഹീ എന്നതുമെല്ലാം വാഇലുബ്‌നു ഹജര്‍ എന്ന സ്വഹാബിയെ തൊട്ട് ഇബ്‌നു ഖുസൈമ റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസിന്റെ വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ്.*

 ഈ ഹദീസ് സ്വഹീഹ് ആണെന്ന് ഇബ്‌നു ഖുസൈമ തന്റെ സ്വഹീഹില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ ഹദീസാണ് നെഞ്ചിന്റെ താഴെ പൊക്കിളിന്റെ മുകളില്‍ കൈ കെട്ടണം എന്ന വീക്ഷണത്തിനു ഇമാം നവവി അടക്കമുള്ള പ്രഗത്ഭരായ ഉലമാഅ് രേഖയാക്കിയത്. കേരളീയര്‍ പൊതുവെ ശാഫിഈകളായതിനാല്‍ നെഞ്ചിന്റെ താഴെ പൊക്കിളിന്റെ മുകളിലാണ് കൈകെട്ടാറുള്ളതും.

Note.

ഒരേ വിഷയത്തിൽ വന്ന ഒരുപാട് ഹദീസുകൾ അതിന്റെ ഇഴയെടുത്ത് ഗവേഷണം ചെയ്ത പഠിച്ചു പറഞ്ഞു തന്ന ഇമാമീങ്ങളെ തള്ളിയിട്ട്  ബാഹ്യാര്ത്ഥം നോക്കി പ്രവർത്തിക്കാൻ നിന്നാൽ ചെന്നുപെടുന്നത് ജഹാലത്തിന്റെ പടുകുഴിയിലായിരിക്കും
☝☝☝☝☝☝

➿➿➿➿➿➿➿


നാട്ടിലെ പുത്തൻപ്രസ്ഥാനക്കാരുടെ  ഒരു പുതിയ പ്രചാരണമാണ് യഥാർത്ഥത്തിൽ ശാഫിഈ മദ്ഹബ്അനുസരിച്ചും കൈ കെട്ടേണ്ടത് നെഞ്ചിന്മേലാണ് എന്നത്. അതിന് വേണ്ടി അവർ പല കളവുകളും കെട്ടിച്ചമച്ചതായി കാണാം.


നമ്മുടെ മദ്ഹബിന്റെ വീക്ഷണം തെളിവുകളിലൂടെ വിശദമായി ഒന്ന് കാണാം.

👇🏻👇🏻👇🏻👇🏻
ചോദ്യം:
ശാഫിഈ മദ്ഹബനുസരിച്ച് തന്നെ നിസ്കാരത്തില്‍ കൈനെഞ്ചിന് മുകളിലാണ് കെട്ടേണ്ടതെന്ന് ഇവിടെ ചില മുജാഹിദുകള്‍ പറയുന്നു. മദ്ഹബിന്റെ ഗ്രന്ഥങ്ങളുടെയും പ്രബല ഹദീസുകളുടെയും അടിസ്ഥാനത്തില്‍ മുജാഹിദുകള്‍ പ്രവര്‍ത്തിക്കുന്നത് മാത്രമാണ് ഇസ്ലാമികമത്രെ. ഒരു വിശദീകരണം നല്‍കാമോ?

*ഉത്തരം*: ശാഫിഈ മദ്ഹബനുസരിച്ച് കൈ കെട്ടേണ്ടത് പൊക്കിളിന് മീതെയും നെ ഞ്ചിന് താഴെയുമാണ്. മദ്ഹബ് വിശകലനം ചെയ്ത ഇമാമുകള്‍ മുഴുവനും ഇക്കാര്യം ഖണ്ഢിതമായി പറഞ്ഞിട്ടുണ്ട്. ആയതിനാല്‍ ശാഫിഈ മദ്ഹബനുസരിച്ച് നിസ്കാരത്തില്‍ കൈ വെക്കേണ്ടത് നെഞ്ചിന് മീതെയാണെന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍ അത് ശാഫിഈ അഇമ്മത്തിന്റെ പേരിലുള്ള കല്ലുവെച്ച നുണയാണെന്ന് തീര്‍ച്ച.


*ഇമാം റാഫിഈ(റ)* എഴുതുന്നു: “ഇരുകരങ്ങളും നെഞ്ചിനുതാഴെയും പൊക്കിളിന് മുകളിലുമായി വെക്കേണ്ടതാണ്” (ശറഹുല്‍ കബീര്‍ 3/281).


 *ഇമാം നവവി(റ)* പറയുന്നത് കാ ണുക: “നമ്മുടെ മദ്ഹബനുസരിച്ച് സുന്നത്ത് രണ്ട് കൈകളും നെഞ്ചിന് താഴെയും പൊക്കിളിന് മുകളിലുമായി വെക്കലാണ്” (ശര്‍ഹുല്‍ മുഹദ്ദബ് 3/313).


*ഇമാം നവവി(റ)* തന്നെ പറയട്ടെ. “സ്വഹീഹായ അഭിപ്രായമനുസരിച്ച് നെഞ്ചിന് താ ഴെയും പൊക്കിളിന് മുകളിലുമായി ഇരുകരങ്ങളും വെക്കേണ്ടതാണ്” (റൌള, 1/250).


*ഇമാം റാഫിഈ(റ), നവവി(റ) എന്നീ രണ്ട് ഇമാമുകള്‍ ഏകകണ്ഠമായി പറഞ്ഞതാണ് മുകളിലുദ്ധരിച്ചത്. ശാഫിഈ മദ്ഹബിന്റെ രണ്ട് നെടുംതൂണുകളായ ഈ ഇമാമുകള്‍ ഏകോപിച്ചാല്‍ പിന്നെ മറ്റൊരു രേഖ ശാഫിഈ മദ്ഹബുകാര്‍ക്ക് ആവശ്യമില്ലെന്നതാണ് മദ്ഹബിന്റെ പില്‍ക്കാല പണ്ഢിതരുടെ ഏകകണ്ഠാഭിപ്രായം.* അതുകൊണ്ടുതന്നെ മദ് ഹബിന്റെ പ്രബല ഗ്രന്ഥങ്ങളിലെല്ലാം ഈ രണ്ട് ഇമാമുകളോട് യോജിച്ച് മാത്രമാണ് രേ ഖപ്പെടുത്തിയിട്ടുള്ളത്.


*ഇബ്നുഹജരില്‍ ഹൈതമി(റ) പറയുന്നത് കാണുക: “രണ്ട് കയ്യും പൊക്കിളിന് മുകളിലും നെഞ്ചിന് താഴെയുമായി വെക്കേണ്ടതാണ്” (തുഹ്ഫ 2/102).*


ഇപ്രകാരമാണ് മദ്ഹബിലെ എല്ലാ പണ്ഢിതരും പറഞ്ഞത്. ഇത് ശാഫിഈ മദ്ഹബി ന്റെ മാത്രം വകയല്ല. ഇസ്ലാമിക ലോകത്ത് ഈ വിഷയത്തില്‍ മൂന്നു വിധത്തിലുള്ള അഭിപ്രായമാണുള്ളത്. ഈ അഭിപ്രായങ്ങളിലൊന്നും നെഞ്ചിന് മുകളില്‍ വെക്കുക എന്ന ആശയം സ്വീകാര്യയോഗ്യമായ ഒരു മദ്ഹബിന്റെ ഇമാമില്‍ നിന്നും രേഖപ്പടുത്തിയതായി കാണുന്നില്ല.

മുസ്ലിം ലോകത്ത് വളരെ ആക്ഷേപങ്ങള്‍ക്ക് വിധേയനായ ശൌകാനി എന്ന ഒരാള്‍ മുമ്പ് ഇങ്ങനെ ഒരു വാദം നടത്തിയിട്ടുണ്ട്. പക്ഷേ, പണ്ഢിതന്മാരുടെ നിശിതമായ വിമര്‍ ശനങ്ങള്‍ക്ക് മുമ്പില്‍ അയാള്‍ തളരുകയാണ് ചെയ്തത്.
ബദ്ലുല്‍ മജ്ഹൂദില്‍ പറയുന്നു: “ശൌകാനി പറഞ്ഞ അഭിപ്രായം മുസ്ലിംകളുടെ അഭിപ്രായത്തില്‍ പെട്ടതായി കാണുന്നില്ല. അദ്ദേഹത്തിന്റെ വീക്ഷണം നെഞ്ചിന് മുകളില്‍ വെക്കുക എന്നാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ഈ വാദം മുസ്ലിംകളുടെ ഇജ്മാഇനെ പൊളിച്ച് കളയുന്നതുമാണ്” (ബദ്ലുല്‍ മജ്ഹൂദ് 4/485).

*ജരീരി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ഞാന്‍ അലി(റ) നിസ്കരിക്കുന്നത് കണ്ടു. അവര്‍ ഇടത്തെ കയ്യിന്റെ മേല്‍ വലതു കൈകൊണ്ട് പിടിച്ച് പൊക്കിളിന് മീതെ വെച്ചിട്ടുണ്ട്’ (അബൂദാവൂദ്, ബദ്ലുല്‍ മജ്ഹൂദ് 4/479, 480).*


നെഞ്ചിന് മുകളില്‍ കൈവെച്ചുകൊണ്ടാണ് നബി(സ്വ) നിസ്കരിച്ചതെന്നതിന് ഉദ്ധരിക്കാ റുളള ‘അലാ സ്വദ്രിഹി; എന്ന വാചകമുള്ള ഹദീസ് കൊണ്ട് നെഞ്ചിന് മുകളില്‍ കൈ വെച്ചു എന്ന് തെളിയുന്നില്ല. ആ കാര്യം മുൻപ് വിശദീകരിച്ചിട്ടുണ്ട്. 


നെഞ്ചിന് താഴെയും പൊക്കിളിന് മീതെയും വെക്കലാണ് സുന്നത്തെന്ന് ശാഫിഈകള്‍ പറയുന്നതിന് തെളിവായി *ഇമാം ഖസ്ത്വല്ലാനി(റ) ഇര്‍ശാദുസ്സാരി 2/75ല്‍ ഇബ്നുഖുസൈമ(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ആ ഹദീസില്‍ ‘തഹ്ത സ്വദ്രിഹി (നെഞ്ചിനു താഴെ) എന്നാണുള്ളത്.*


 *അതുപോലെ ഇമാം ബസ്സാര്‍(റ) നിവേദ നം ചെയ്യുന്ന മറ്റൊരു ഹദീസും ഹുല്‍ബുത്വാഇയ്യി(റ)ല്‍ നിന്ന് ഇമാം അഹ്മദ് (റ) ഉദ്ധരിച്ച ഒരു ഹദീസും ഹാഫിള് ഇബ്നുഹജര്‍(റ) ഫത്ഹുല്‍ ബാരി 2/285ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസുകളില്‍ ‘ഇന്‍ദ സ്വദ്രിഹീ’ (നെഞ്ചിന്റെ അരികില്‍) എന്നാണുള്ളത്.*

 ഈ രണ്ട് ഹദീസുകള്‍ക്കും കോട്ടങ്ങള്‍ ആരും പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ഈ രണ്ട് ഹദീസുകളും ‘തഹ്ത സ്വദ്രിഹി’ (നെഞ്ചിന് താഴെ) എന്ന ഹദീസുമായി സമന്വയിപ്പിച്ചാല്‍ ശാഫിഈ മദ്ഹബില്‍ പറഞ്ഞ നെഞ്ചിന് താഴെയും പൊക്കിളിന് മീതെയും വെക്കലാണ് സുന്നത്തെന്ന് വ്യക്തമാകും.

*ഇമാം റാഫിഈ(റ) പറയുന്നു: “വന്‍ഹര്‍ (കൌസര്‍ സൂറത്തിലെ മൂന്നാം സൂക്തത്തില്‍)  എന്ന വാക്കിന്റെ വ്യാഖ്യാനത്തില്‍ അലി(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസ് നമുക്ക് രേഖയാണെന്ന് നമ്മുടെ അസ്വ്ഹാബില്‍ പെട്ട അബൂഇസ്ഹാഖല്‍ മര്‍വസി(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വലതുകൈ ഇടതുകയ്യിന്മേലായി നെഞ്ചിന് താഴെ വെ ക്കുക എന്നാണ് ആ വ്യാഖ്യാനം. നബി(സ്വ)ക്ക് ജിബ്രീല്‍(അ) തന്നെ ഇപ്രകാരം വ്യാ ഖ്യാനിച്ച് കൊടുത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്” (ശര്‍ഹുല്‍ കബീര്‍ – 3/281).*


അലി(റ)യുടെ പ്രസ്തുത വ്യാഖ്യാനം ഇമാം ബൈഹഖി(റ) നിവേദനം ചെയ്തിട്ടുണ്ടെ ന്നും അത് ബലഹീനമാണെന്നും ഇമാം നൈമവി(റ) തഅ്ലീഖ് 1/69ല്‍ പറഞ്ഞിട്ടുണ്ട്. പ ക്ഷേ, ഇതിനുപോല്‍ബലകമായി ഇബ്നുഅബ്ബാസി(റ)ല്‍ നിന്നും ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസും തഅ്ലീഖില്‍ തന്നെ കാണാം.


_ഇനിയും കിതാബുകൾ കോട്ടി മാട്ടി പറഞ്ഞ്കൊണ്ട് അവർ വരും അതല്ലേ ജോലി._

_തത്കാലം ഈ വിഷയം ഇവിടെ അവസാനിപ്പിക്കുന്നു. വിഷയസംബന്ധമായിസംശയങ്ങൾ ബാക്കിയുണ്ടെങ്കിൽ ചർച്ച ചെയ്യാം_  _انشااللہ_
🔺🔻🔺🔺🔻🔺

15/03/2018

തസ്ബീഹ് നിസ്കാരവും പ്രമാണവും

തസ്ബീഹ് നിസ്കാരത്തിന്റെ പ്രമാണം


തസ്ബീഹ് നിസ്കാരം പരമാർശിക്കുന്ന ഹദീസ് നിരവധി സ്വഹാബിമാരിൽ നിന്ന് ധാരാളം മുഹദ്ദിസുകൾ റിപ്പോർട്ട്‌ ചെയ്യുകയും അത് പ്രബലമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇമാം അബൂദാവൂദ്(റ) സുനനിൽ നിവേദനം ചെയ്ത ഹദീസിങ്ങനെയാണ്.

عن عكرمة عن ابن عباس أن رسول الله صلى الله عليه وسلم  قال  للعباس بن عبد المطلب: يا عباس، يا عماه ألا أعطيك، ألا أمنحك، ألا أحبوك، ألا أفعل بك عشر خصال، إذا أنت فعلت ذلك غفر الله لك ذنبك، أوله وآخره وقديمة وحديثه، وخطأه وعمده، وصغيره وكبيره، وسره وعلانيته، عشر خصال، أن تصلي أربع ركعات، تقرأ في كل ركعة بفاتحة الكتاب وسورة، فإذا فرغت من القراءة في أول ركعة فقل وأنت قائم قلت:  سبحان الله والحمد لله ولا إله إلا الله والله أكبر خمس عشرة مرة، ثم تركع فتقول وأنت راكع عشرا، ثم ترفع رأسك من الركوع فتقولها عشرا، ثم تهوي ساجدا، فتقول وأنت ساجد عشرا، ثم ترفع رأسك من السجود، فتقولها عشرا، ثم تسجد فتقولها عشرا، ثم ترفع رأسك من السجود، فتقولها عشرا فذلك خمس وسبعون في كل ركعة تفعل ذلك في أربع ركعات وإن استطعت أن تصليها في كل يوم مرة فأفعل فإن لم تستطع ففي كل جمعه مرة فإن لم تفعل ففي كل سنة مرة فإن لم تفعل ففي عمرك مرة. (سنن أبي داود: ١١٠٥- سنن الترمذي: ٤٤٤)

ഇബ്നുഅബ്ബാസ്(റ) ൽ നിന്ന് നിവേദനം: അബ്ബാസ്(റ) നോട് നബി(സ) ഇപ്രകാരം പറഞ്ഞു: അബ്ബാസെന്നവരെ! താങ്കൾക്കു ഞാനൊരു സമ്മാനം നൽകുന്നു. അത് താങ്കള് പ്രവർത്തിച്ചാൽ പത്തുവിധം പാപങ്ങൾ അല്ലാഹു അല്ലാഹു താങ്കൾക്കു പൊറുത്തു തരും. അഥവാ ആദ്യത്തേതും അവസാനത്തേതും പുതിയതും പഴയതും പിഴച്ചു ചെയ്തതും  മനപ്പൂർവ്വം ചെയ്തതും ചെറുതും വലുതും രഹസ്യമായതും പരസ്യമായതും. ഇതാണ് പത്തു വിധം പാപങ്ങൾ. നിങ്ങള്‍ നാലു റകഅത്ത്‌ നിസ്കരിക്കുക. ഓരോ റകഅത്തിലും ഫാത്തിഹയും സൂറത്തും ഓതിക്കഴിഞ്ഞാല്‍ അതെ നിറുത്തത്തില്‍ തന്നെ 15 തവണ.
سُبْحٰانَاللهِ وَالْحَمْدُ ِللهِ وَلاٰ إِلـٰهَ إِلاَّ اللهُ وَاللهُ أَكْبَرُ
എന്ന ദിക്ര്‍ ചൊല്ലുക 
അനന്തരം റുകൂഇല്‍ പത്ത്‌ പ്രാവശ്യം ഇതേ ദിക്ര്‍ ചൊല്ലുക. ശേഷം റുകൂഇല്‍ നിന്നുയര്‍ന്ന് ഇഅ്ത്തിദാലിലും അതുപോലെ ആദ്യത്തെ സുജൂദിലും ഇടയിലെ ഇരുത്തത്തിലും വീണ്ടും രണ്ടാം സുജൂദിലും പിന്നീട്‌ രണ്ടാം സുജൂദില്‍ നിന്നുയര്‍ന്ന ശേഷം ഇസ്തിറാഹത്തിന്‍റെ ഇരുത്തത്തിലും ഇതേ ദിക്ര്‍ പത്തു പ്രാവശ്യം വീതം ചൊല്ലുക. (ഇസ്ത്‌റാഹത്തിന്‍റെ ഇരുത്തമില്ലാത്ത റകഅത്തില്‍ അത്തഹിയ്യാത്തിന്‍റെ മുമ്പാണ്‌ ദിക്ര്‍ ചൊല്ലേണ്ടത്‌)
ഒരു റകഅത്തില്‍ 75 തവണ . ഇപ്രകാരം ഓരോ റകഅത്തിലും 75 വീതം ചൊല്ലികൊണ്ട്‌ നാലു റക്‍അത്ത്‌ പൂര്‍ത്തിയാക്കുക. നിത്യേന ഒരു തവണ സാധ്യമെങ്കില്‍ നിങ്ങള്‍ ഇത്‌ നിസ്കരിക്കണം. അല്ലെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ വീതമോ അതിനും സാധ്യമല്ലെങ്കില്‍ മാസത്തിലൊരിക്കലോ അല്ലെങ്കില്‍ വർഷത്തിലൊരിക്കലോ നിസ്കരിക്കുക. ഇതിനൊന്നും സാധ്യമായില്ലെങ്കില്‍ ആയുസിനിടയ്ക്ക്‌ ഒരിക്കലെങ്കിലും നിങ്ങളിത്‌ നിസ്കരിക്കണം.(അബൂദാവൂദ് 1105- തുർമുദി444) 

ഈ ഹദീസ് നിർമ്മിതമാണെന്ന് ഇബ്നുൽ ജൗസി പറഞ്ഞതിനെ പണ്ഡിതലോകം ശക്തിയായി വിമർശിച്ചിട്ടുണ്ട്. ഇമാം സുയൂതി(റ) പറയുന്നു: 

فأورد هذا الحديث في كتاب الموضوعات وأعله بموسى بن عبد العزيز قال إنه مجهول . قال الحافظ أبو الفضل بن حجر في كتاب الخصال المكفرة للذنوب المقدمة والمؤخرة أساء ابن الجوزي بذكر هذا الحديث في الموضوعات . وقوله إن موسى بن عبد العزيز مجهول لم يصب فيه فإن ابن معين والنسائي وثقاه . وقال في أمالي الأذكار : هذا الحديث أخرجه البخاري في جزء القراءة خلف الإمام وأبو داود وابن ماجه وابن خزيمة في صحيحه والحاكم في مستدركه وصححه البيهقي وغيرهم.

ഈ ഹദീസിനെ നിർമ്മിതമായ ഹദീസുകളിൽ പെടുത്തുന്നതിലൂടെ ഇബ്നുൽ ജൗസി അമിതമായ വീഴ്ച വരുത്തിയിരിക്കുന്നു. മൂസബ്നുഅബ്ദുൽ അസീസ്‌ എന്ന റിപ്പോർട്ടർ  അജ്ഞാതനാണ് എന്നതാണ് അതിനു കാരണമായി അദ്ദേഹം എടുത്തു പറയുന്നത്. "അൽഖിസ്വാലുൽ മുകഫ്ഫിറ ലിദ്ദുനൂബിൽ മുഖദ്ദമ വൽ മുഅഖ്ഖറ" എന്ന ഗ്രന്ഥത്തിൽ ഹാഫിള് അബുൽ ഫളുൽ ഇബ്നു ഹജർ(റ) പ്രസ്താവിക്കുന്നു: ഈ ഹദീസിനെ നിർമ്മിതമായ ഹദീസുകളുടെ കൂട്ടത്തിൽ എണ്ണുക വഴി   ഇബ്നുൽ ജൗസി മോശമായ കാര്യം ചെയ്തിരിക്കുന്നു. മൂസബ്നുഅബ്ദുൽഅസീസ്‌ എന്ന റിപ്പോർട്ടർ അജ്ഞാതനാണെന്ന പ്രസ്താവനയിൽ അദ്ദേഹം വാസ്തവം കണ്ടെത്തിച്ചിട്ടില്ല. കാരണം ഇബ്നു ഈനും(റ) നസാഈ(റ) യും അദ്ദേഹം വിശ്വാസയോഗ്യനാണെന്ന് പ്രസ്ഥാപിചിട്ടുണ്ട്. അമാലിൽ അദ്കാർ എന്ന ഗ്രന്ഥത്തിൽ ഇബ്നു ഹജർ(റ) പറയുന്നു: 'അൽഖിറാഅത്തു ഖൽഫൽ ഇമാമി' എന്ന ഗ്രന്ഥത്തിൽ ഇമാം ബുഖാരി(റ) ഈ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. അബീഒ ദാവൂദ്(റ), ഇബ്നു മാജ(റ), എന്നിവരും ഇബ്നു ഖുസൈമ (റ) സ്വഹീഹിലും ഹാകിം(റ) മുസ്തദ്റകിലും  പ്രസ്തുത ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. ഇമാം ബൈഹഖി(റ) യും മറ്റും അത് പ്രബലമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. (ഔനുൽമഅബൂദ്: 3/247) 

ഇബ്നുശാഹിൻ(റ) തർഗീബിൽ പറയുന്നു:  

وقال ابن شاهين في الترغيب سمعت أبا بكر بن أبي داود يقول سمعت أبي يقول أصح حديث في صلاة التسبيح هذا قال وموسى بن عبد العزيز وثقه ابن معين والنسائي وابن حبان وروى عنه خلق وأخرجه البخاري في جزء القراءة هذا الحديث بعينه وأخرج له في الأدب حديثا في سماع الرعد، وببعض هذه الأمور ترتفع الجهالة .(عون المعبود: ٣/٢٤٧)

അബൂദാവൂദ്(റ) ന്റെ മകൻ അബൂബക്ർ(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ട്. എന്റെ പിതാവ് ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു. "തസ്ബീഹ് നിസ്കാരം സംബന്ധമായി വന്ന ഏറ്റവും പ്രബലമായ ഹദീസ് ഇതാണ്". മൂസബ്നുഅബ്ദുൽ അസീസ്‌ എന്ന റിപ്പോർട്ടർ വിശ്വാസയോഗ്യനാണെന്ന് ഇബ്നുമഈൻ(റ), നസാഈ(റ), ഇബ്നു ഹിബ്ബാൻ(റ) എന്നിവര് പ്രഖ്യാപിച്ചിട്ടുണ്ട്.അദ്ദേഹത്തിൽ നിന്ന് ധാരാളം പേർ ഹദീസുദ്ദരിച്ചിട്ടുണ്ട്. ഇതേ ഹദീസ് ഇമാം ബുഖാരി(റ) 'അൽഖിറാഅത്തു ഖൽഫൽ ഇമാമി' എന്ന ഗ്രന്ഥത്തിൽ ഉദ്ദരിച്ചിട്ടുണ്ട്. അദബുൽ മുഫ്റദിൽ ഇമാം ബുഖാരി(റ) അദ്ദേഹത്തിൻറെ മറ്റൊരു ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. അദ്ദേഹം അജ്ഞാതനല്ലെന്നു സ്ഥിരപ്പെടാൻ അവയില ചിലത്മാത്രം മതി. (ഔനുൽ മഅബൂദ് 3/247)         

ഇമാം സർകശി (റ) പറയുന്നു: 

قال الزركشي : غلط ابن الجوزي بلا شك في جعله من الموضوعات ; لأنه رواه من ثلاثة طرق أحدها : حديث ابن عباس وهو صحيح وليس بضعيف فضلا عن أن يكون موضوعا وغاية ما علله بموسى بن عبد العزيز فقال مجهول وليس كذلك ، فقد روى عنه بشر بن الحكم وابنه عبد الرحمن وإسحاق بن أبي إسرائيل وزيد بن المبارك الصنعاني وغيرهم . وقال فيه ابن معين والنسائي ليس به بأس ولو ثبتت جهالته لم يلزم أن يكون الحديث موضوعا ، ما لم يكن في إسناده من يتهم بالوضع . والطريقان الآخران في كل منهما ضعيف ولا يلزم من ضعفهما أن يكون حديثهما موضوعا انتهى .(عون المعبود: ٢٤٧/٣)

ഈ ഹദീസിനെ മനുഷ്യനിർമ്മിതമായ ഹദീസുകളിൽ എന്നിയത്തിൽ നിസ്സംശയം ഇബ്നുൽ ജൗസി(റ)ക്ക് പിഴവ് സംഭവിച്ചിരിക്കുന്നു. കാരണം മൂന്ന് പരമ്പരകളിലൂടെ പ്രസ്തുത ഹദീസ്  നിവേദനം ചെയ്യപ്പെടുന്നുണ്ട്. ഒന്ന് ഇബ്നുഅബ്ബാസ്(റ)ന്റെ  ഹദീസാണ്. അത് പ്രബലമാണ്. അത് ദുർബ്ബലം പോലുമല്ല. അത് മനുഷ്യ നിർമ്മിതമാകുന്നത് പിന്നെയല്ലേ. മൂസബ്നുഅബ്ദിൽഅസീസ്‌ എന്ന റിപ്പോർട്ടർ അജ്ഞാതനാണെന്ന കാരണം പറഞ്ഞാണ് ഇബ്നുൽ ജൗസി(റ) അത് മൗളൂആണെന്ന് പറയുന്നത്. അത് ശരിയല്ല. കാരണം ബിശ്റുബ്നുൽ ഹകം(റ), അദ്ദേഹത്തിൻറെ മകൻ അബ്ദുറഹ്മാൻ(റ), ഇഷാഖുബ്നുഅബീ ഇസ്റാഈൽ(റ), സൈദുബ്നുൽമുബാറക്(റ) തുടങ്ങിയവർ അദ്ദേഹത്തിൽ നിന്ന് ഹദീസ് റിപ്പോർട്ടർ ചെയ്തിട്ടുണ്ട്. ഇബ്നുമഈനും(റ) നസാഈ(റ) യും അദ്ദേഹത്തിൻറെ ഹദീസ് സ്വീകരിക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഇനി അദ്ദേഹം അജ്ഞാതനാണെന്ന് സ്ഥിരപ്പെട്ടാൽ  തന്നെ അതിന്റെ നിവേദക പരമ്പരയിൽ  ഹദീസുകൾ നിർമ്മിക്കുന്നവരാണെന്ന് തെട്ടിദ്ദരിക്കപ്പെടുന്നവർ ഇല്ലാത്തപ്പോൾ ഹട്ടെസ് മനുഷ്യനിർമ്മിതമാണെന്ന് വരുകയില്ല. മറ്റു രണ്ട് പരമ്പരകളിൽ ദുർബ്ബലരുണ്ടെന്നത് ശരിയാണ്. എന്നാൽ അതുകൊണ്ട് ഹദീസ് നിർമ്മിതമാണെന്ന് വരുകയില്ലല്ലോ. (ഔനുൽ മഅബൂദ്: 3/247)
   മുസ്നദുൽ ഫിർദൗസ് എന്ന ഗ്രന്ഥത്തിൽ ദൈലമി(റ) എഴുതുന്നു:  

قال الديلمي في مسند الفردوس : صلاة التسبيح أشهر الصلوات وأصحها إسنادا .(عون المعبود: ٣/٢٤٧)

തസ്ബീഹ് നിസ്കാരം പ്രസിദ്ദവും പ്രബലമായ പരമ്പരയോടുകൂടി സ്ഥിരപ്പെട്ടതുമാണ്. (ഔനുൽ മഅബൂദ് 3/247)  

وروى البيهقي وغيره عن أبي حامد  الشرفي قال كنت عند مسلم بن الحجاج ومعنا هذا الحديث فسمعت مسلما يقول لا يروى فيها إسناد أحسن من هذا . (عين المعبود: ٣/٢٤٧)

          അബൂഹാമിദ്(റ) പറയുന്നു: ഞാൻ മുസ്‌ലിമുബ്നുഹജ്ജാജ്(റ) ന്റെ സന്നിധിയിലായിരുന്നപ്പോൾ ഞങ്ങൾ തസ്ബീഹ്  നിസ്കാരത്തിന്റെ ഈ ഹദീസ് ചർച്ചക്കെടുത്തു. അപ്പോൾ ഇമാം മുസ്ലിം(റ) ഇപ്രകാരം പറഞ്ഞു: "ഇതിനേക്കാൾ നല്ല പരമ്പരയുള്ള മറ്റൊരു ഹദീസ് തദ്വിഷയകമായി ഉദ്ദരിക്കപ്പെടുന്നില്ല". (ഔനുൽ മഅബൂദ്: 3/247) .  

ഇബ്നു അബ്ബാസ്(റ) വിന്റെ ഹദീസ് വിവിധ പരമ്പരകളിലൂടെ നിവേദിതമാണ്. സുനനു അബൂദാവൂദിന്റെ വിശദീകരണ ഗ്രന്ഥമായ ഔനുൽ മഅബൂദിൽ പറയുന്നു:  

ولحديث ابن عباس هذا طرق فتابع موسى بن عبد العزيز عن الحكم بن أبان إبراهيم بن الحكم ، ومن طريقه أخرجه ابن راهويه وابن خزيمة والحاكم وتابع عكرمة عن ابن عباس عطاء وأبو الجوزاء ومجاهد .(عون لمعبود: ٣/٢٤٧)

ഇബ്നു അബ്ബാസ്(റ) ന്റെ ഈ ഹദീസിന് വിവിധ പരമ്പരകളുണ്ട്. ഹകമുബ്നു അബാനിൽ നിന്ന് മൂസബ്നുഅബ്ദിൽ അസീസിന് പുറമേ ഇബ്റാഹീമുബ്നുൽ ഹകമും അതുദ്ദരിച്ചിട്ടുണ്ട്. ഈ പരമ്പരയിലൂടെ ഇബ്നുറാഹവൈഹി(റ) യും ഇബ്നു ഖുസൈമ(റ)യും ഹകിമും(റ) അതുദ്ദരിച്ചിട്ടുണ്ട്. ഇബ്നുഅബ്ബാസ്(റ)ൽ നിന്ന് ഇക് രിമ(റ)ക്ക് പുറമേ അത്വാഉം(റ) അബുൽജൗസാഉം(റ) മുജാഹിദും(റ) അതുദ്ദരിച്ചിട്ടുണ്ട്.(ഔനുൽ മഅബൂദ് 3/247)    

നിരവദി സ്വഹാബിമാരിൽ നിന്ന് തസ്ബീഹ് നിസ്കാരം നിവേദിതമാണ്.  

وورد حديث صلاة التسبيح أيضا من حديث العباس بن عبد المطلب وابنه الفضل وأبي رافع وعبد الله بن عمرو وعبد الله بن عمر وعلي بن أبي طالب وجعفر بن أبي طالب وابنه عبد الله وأم سلمة رضي الله عنهم. (عون المعبود: ٣/٢٤٧)

അബ്ബാസുബ്നുഅബ്ദുൽമുത്ത്വലിബ്(റ), ഫള് ലുബ്നുഅബ്ബാസ്(റ), അബൂറാഫിഅ(റ),അബ്ദുല്ലാഹിബ്നു അംറ്(റ), അബ്ദുല്ലാഹിബ്നു ഉമർ(റ),അലിയ്യുബ്നുഅബീത്വാലിബ്‌(റ), ജഅഫറുബ്നു അബീത്ത്വാലിബ് (റ),അബ്ദുല്ലഹിബ്നു ജഅഫർ(റ),ഉമ്മു സലാം(റ), തുടങ്ങിയവരിൽ നിന്ന് തസ്ബീഹ് നിസ്കാരം നിവേദനം ചെയ്യപ്പെടുന്നു. ഔനുൽ മഅബൂദ് 3/247)

ഇമാം നവവി(റ) പറയുന്നു: 

وأما صلاة التسبيح المعروفة: فسميت بذلك لكثرة التسبيح فيها على خلاف العادة في غيرها، وقد جاء فيها حديث حسن في كتاب الترمذي وغيره، وذكرها المحاملي وصاحب التتمة وغيرهما من أصحابنا، وهي سنة حسنة.(تهذيبv الأسماء واللغات: ٤٥٧/٣)

അറിയപ്പെട്ട തസ്ബീഹ് നിസ്കാരത്തിന് പ്രസ്തുത പേർ നല്കപ്പെട്ടത് സാധാരണ നിസ്കാരങ്ങളിൽ പതിവുള്ളതിനേക്കാൾ തസ്ബീഹുകൾ അതുൾ കൊള്ളുന്നതിനാലാണ്. അതുമായി ബന്ധപ്പെട്ട് തുർമുദിയിലും മറ്റും ഹസനായ ഹദീസ് വന്നിട്ടുണ്ട്. നമ്മുടെ അസ്വഹാബിൽപെട്ട മഹാമിലി(റ)യും തത്തിമ്മത്തിന്റെ കർത്താവും മറ്റും അതിനെകുറിച്ച് പരമാര്ശിച്ചിട്ടുണ്ട്. അത് നല്ല സുന്നത്താണ്. (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത് 3/457)

   ഇബ്നുസ്സ്വലാഹ് (റ) നെ ഉദ്ദരിച്ച് ഇമാം സുയൂത്വി(റ) എഴുതുന്നു:       

وقال ابن الصلاح: إنها سنة، وإن حديثها حسنٌ، وله طرق يعضدُ بعضها بعضًا، فيعمل به سيما في العبادات.(تحفة الأبرار بنكت الأذكار للنووي: للسيوطي:١٧/١)

 തസ്ബീഹ് നിസ്കാരം സുന്നത്താണ്. അതിനെ കുറിച്ച് പരമാർശിക്കുന്ന ഹദീസ് ഹസനാണ്. അതിനു ധാരാളം പരമ്പരകളുണ്ട്.ചിലത് ചിലതിനെ ശക്തിപ്പെടുത്തുന്നതിനാൽ അതനുസരിച്ച് പ്രവർത്തിക്കാവുന്നതാണ്. ഇബാടത്തുകളിൽ വിശേഷിച്ചും. (തുഹ്ഫത്തുൽ അബ്റാർ ബിനുകതിൽ അദ്കാർ 1/17) 
ഇബ്നുഹജർ ഹൈതമി(റ) എഴുതുന്നു:

وحديثها حسن لكثرة طرقه ووهم من زعم وضعه وفيها ثواب لا يتناهى ومن ثم قال بعض المحققين: لا يسمع بعظيم فضلها ويتركها إلا متهاون بالدين والطعن في ندبها بأن فيها تغييراً لنظم الصلاة إنما يأتي على ضعف حديثها فإذا ارتقى إلى درجة الحسن أثبتها وإن كان فيها ذلك.(تحفة المحتاج: ٢٣٩/٢)

തസ്ബീഹ് നിസ്കാരം പരമാർശിക്കുന്ന ഹദീസ് ധാരാളം പരമ്പരകളിലൂടെ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതായത്കൊണ്ട് അത് ഹസനാണ്. അത് നിർമ്മിതമാണെന്ന് വാദിക്കുന്നവർ ഊഹനയിൽ അകപ്പെട്ടിരിക്കുന്നു. അറ്റമില്ലാത്ത പ്രതിഫലം അതിനുണ്ട്. അക്കാരണത്താൽ മുഹഖ്ഖിഖീങ്ങളിൽ ചിലര് ഇപ്രകാരം പ്രസ്തപികുകയുണ്ടായി. "തസ്ബീഹ് നിസ്കാരത്തിന്റെ ശ്രേഷ്ടത മനസ്സിലാക്കിയ ശേഷം മതത്തെ നിസ്സാരമായി കാണുന്നവരല്ലാതെ അത് ഉപേക്ഷിക്കുന്നതല്ല". നിസ്കാരത്തിന്റെ രൂപ ഭാവത്തിൽ മാറ്റം വരുത്തൽ ഉള്ളതിനാൽ അത് സുന്നത്താണെന്നതിൽ ചിന്തിക്കാനുണ്ടെന്നു പറഞ്ഞ് അതിനെ വിമര്ശിക്കുന്നത് അതിന്റെ ഹദീസ് ദുർബ്ബലമാണെന്ന വീക്ഷണ പ്രകാരം മാത്രമേ ശരിയാകൂ. പ്രസ്തുത ഹദീസ് ഹസനിന്റെ സ്ഥാനത്തുയരുമ്പോൾ നിസ്കാരത്തിന്റെ രൂപ ഭാവത്തിൽ മാറ്റം വരുത്തലുണ്ടെങ്കിലും അത് സുന്നത്താണെന്ന് സ്ഥിരപ്പെടുന്നതാണ്.(തുഹ്ഫ 2/239)
  ഇമാം റംലി (റ) പറയുന്നു: 

قال ابن الصلاح : وحديثها حسن ، وكذا قال النووي في التهذيب : وهو المعتمد ، وإن جرى في المجموع والتحقيق على ضعف حديثها وأن في ندبها نظرا (نهاية المحتاج: ٣٥٢/٥)

തസ്ബീഹ് നിസ്കാരത്തിന്റെ ഹദീസ് ഹസനാണെന്ന് ഇബ്നുസ്സ്വലാഹ്(റ) പ്രസ്താവിച്ചിരിക്കുന്നു. ഇമാം നവവി(റ) തഹ്ദീബിലും ഇപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്. മജ്മൂഇലും തഹ്ഖീഖിലും അതിന്റെ ഹദീസ് ദുർബ്ബലമാണെന്നും അത് സുന്നത്താണെന്നതിൽ ചിന്തിക്കാനുണ്ടെന്നും ഇമാം നവവി(റ) പ്രസ്ഥാപിചിട്ടുണ്ടെങ്കിലും അവലംബ യോഗ്യമായ വീക്ഷണം ഹദീസ് ഹസനാണെന്നതാണ്. (നിഹായത്തുൽ മുഹ്താജ് 5/352)
       ചുരുക്കത്തിൽ നിരവധി പരമ്പരകളിലൂടെ നിരവധി സ്വഹാബിമാരിൽ നിന്ന് ഉദ്ദരിക്കപ്പെടുന്ന ഒരു സുന്നത്താണ് തസ്ബീഹ് നിസ്കാരം. അതിന്റെ ഹദീസ് നിർമ്മിതമാണെന്ന ഇബ്നുൽ ജൗസി(റ) യുടെ വാദത്തെ പണ്ഡിതലോകം  ശക്തിയായി വിമർശിച്ചിട്ടുണ്ട്.

13/03/2018

സ്ത്രീ പള്ളിപ്രവേഷം.

മുജായിദുകളുടെ കബളിപ്പിക്കലും യാതാർത്യവും

സ്ത്രീ പള്ളി പ്രവേശം ശാഫി ഇമാം അഹമ്മദ് ഹമ്പൽ റ എന്ത് പറഞ്ഞു.


ഇമാം ഷാഫി റ പറഞ്ഞു.

👇



فَإِنْ قِيلَ فَإِنَّهُنَّ ضُرِبَ عَلَيْهِنَّ الْحِجَابُ قِيلَ وَقَدْ

كُنَّ لاَ حِجَابَ عَلَيْهِنَّ ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ

✅👇📝

അവർക്ക് ഹിജാബിന്റെ ആയത്ത് അടിച്ചേ ൽപ്പി اക്കപ്പെട്ടിരുന്നു അത് കൊണ്ടായിരുന്നു അവരൊന്നും പങ്കെടുക്കാതിരുന്നത് എന്ന് ചോദിക്കപെട്ടാൽ



മറുവടി


ആദ്യം ഹിജാ ബില്ലായിരുന്നു.
പിന്നെ ഹിജാബ് കൊണ്ട് വരപെട്ടു ഇഖ്തിലാഫുൽ അഹാദി സ്.


📝👇✅

وَقَدْ كَانَ مَعَ رَسُولِ اللَّهِ نِسَاءٌ مِنْ أَهْلِ بَيْتِهِ وَبَنَاتِهِ وَأَزْوَاجِهِ وَمَوْلَيَاتِهِ وَخَدَمِهِ وَخَدَمِ أَهْلِ بَيْتِهِ فَمَا عَلِمْت مِنْهُنَّ امْرَأَةً خَرَجَتْ إلَى شُه

ُودِ جُمُعَةٍ وَالْجُمُعَةُ وَاجِبَةٌ عَلَى الرِّجَالِ بِأَكْثَرَ مِنْ

وُجُوبِ الْجَمَاعَةِ فِي الصَّلَوَاتِ غَيْرِهَا وَلاَ إلَى جَمَاعَةٍ

غَيْرِهَا فِي لَيْلٍ أَوْ نَهَارٍ وَلاَ إلَى مَسْجِدِ قُبَاءَ فَقَدْ

كَانَ النَّبِيُّ يَأْتِيهِ رَاكِبًا وَمَاشِيًا وَلاَ إلَى غَيْرِهِ مِنْ

الْمَسَاجِدِ وَمَا أَشُكُّ أَنَّهُنَّ كُنَّ عَلَى الْخَيْرِ

بِمَكَانِهِنَّ مِنْ رَسُولِ اللَّهِ أَحْرَصُ وَبِهِ أَعْلَمُ مِنْ

غَيْرِهِنَّ وَأَنَّ النَّبِيَّ لَمْ يَكُنْ لِيَدَعَ أَنْ يَأْمُرَهُنَّ

بِمَا يَجِبُ عَلَيْهِنَّ وَعَلَيْهِ فِيهِنَّ وَمَا لَهُنَّ فِيهِ مِنْ

الْخَيْرِ وَإِنْ لَمْ يَجِبْ عَلَيْهِنَّ كَمَا أَمَرَهُنَّ

بِالصَّدَقَاتِ وَالسُّنَنِ وَأَمَرَ أَزْوَاجَهُ بِالْحِجَابِ


✅👇📝


നബിയോടൊപ്പം

അവിടുത്തെ ഭാര്യമാരും , പെന്‍ മക്കളും , വേലക്കാരും , ഭാര്യമാരുടെ വേലക്കാരും തുടങ്ങി ധാരാളം സ്ത്രീകളുണ്ടായിരുന്നു ...


അവരില്‍ ആരെങ്കിലും ഏതെങ്കിലും ജുമുഅ യ്ക്ക് പങ്കെടുത്തിരുന്നതായി എനിക്കറിയില്ല -- ജുമു അ മറ്റുള്ള നിര്ബ്ബന്ധ നിസ്ക്കാരങ്ങളെക്കാളും പുരുഷന്മാര്ക്കും

വാജിബാണ്‌ --- ജുമുഅയ് ക്കെന്നു മാത്രമല്ല ജമാ അതിനും -- അത് രാത്രിയും

പകലുംഒരു സമയത്തും കുബാ പള്ളിയിലോ വേറെ ഏതെങ്കിലും പള്ളികളിലോ അവരാരും

പങ്കെടുത്തിരുന്നില്ല .. നബി സ നടന്നും വാഹനം ഉപയോഗിച്ചും കുബാ പള്ളിയില്‍ നിസ്ക്കാരത്തിന് പലപ്പോഴും വരാറുണ്ടായിരുന്നു ..


സ്ഥാനം കൊണ്ട് നബി സ യുമായി ഏറ്റവും അടുത്ത അവര്‍ നന്മയുടെ കാര്യത്തില്‍ അത്യാഗ്രഹമുള്ളവരായിരുന്നു എന്നതിലും മറ്റുള്ള വനിതകളെക്കാള്‍ള്‍‍ നന്മയെ കൂടുതല്‍ അറിയുന്നവരായിരുന്നു

എന്നതിലും എനിക്ക് ഒരു സംശയവുമില്ല. ...


നബി സ തീർച്ചയായും അവര്ക്കു ള്ള

നന്മയെ കല്പ്പിക്കാതെ

ഒരിക്കലും വിട്ടു കളയുകയില്ല ..


അത് പോലെ

എന്തൊക്കെയാണ് അവരില്‍ നിന്ന് നബിക്ക് കിട്ടേൻ ടതെന്നും എന്തൊക്കെയാണ് നബിയില്‍ നിന്ന് അവർക്ക് കിട്ടെണ്ടതെന്നും നന്മ ഏതൊക്കെയാണെന്നും ഒരിക്കലും നബി സ അവരോടു പറയാതിരിക്കില്ല ..


ദാന ധര്മങ്ങളും സുന്നത്തായ മറ്റു കാര്യങ്ങളുമൊക്കെ നബി സ അവര്ക്ക് പടിപ്പിചിട്ടുണ്ടല്ലോ?

ഹിജാബ് കൊണ്ട് ഭാര്യമാരോട് കൽപിച്ചിട്ടുമുണ്ട്


📝👇✅


جُمُعَةٍ وَلاَ جَمَاعَةٍ مِنْ لَيْلٍ وَلاَ نَهَارٍ وَلَوْ كَانَ لَهُنَّ فِي ذَلِكَ فَضْلٌ أَمَرُوهُنَّ ب

ِهِ وَأَذِنُوا لَهُنَّ إلَيْهِ بَلْ قَدْ رُوِيَ، وَاَللَّهُ أَعْلَمُ

عَنْ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ {صَلاَةُ الْمَرْأَةِ

فِي بَيْتِهَا خَيْرٌ مِنْ صَلاَتِهَا فِي حُجْرَتِهَا وَصَلاَتُهَا فِي

حُجْرَتِهَا خَيْرٌ مِنْ صَلاَتِهَا فِي الْمَسْجِدِ أَوْ الْمَسَاجِدِ}.

✅👇📝


മുസ്ലിം കളിലെ സലഫുകളായ ആരും അവരുടെ സ്ത്രീകളെ ജുമു അക്കോ ജമാ അതിനോ ,

രാത്രിയിലോ , പകലിലോ പോകാന്‍ നിര്ദ്ദേ ശിച്ചതായി ഞാന്‍ അറിഞ്ഞിട്ടില്ല.. അതിലൊക്കെ വല്ല പുണ്യവും ഉണ്ടായിരുന്നുവെങ്കില്‍ അവരൊക്കെ അവരുടെ സ്തീകളെ അതിനു പ്രേരിപ്പിക്കുമായിരുന്നു



ഇത്രയും വ്യക്തമായി പറഞ്ഞ ഇമാം ഷാഫിഈ റ വിൻ റ്റെ എതെങ്കിലും ഒരു സ്തലത്ത് നൽകപ്പെട്ട ഇബാറത്ത് എടുത്ത് കൊൻ ട് വന്ന്  തെറ്റായ വ്യാഖ്യാനം നൽകി കബളിപ്പിക്കാൻ വന്നാൽ


ഒഹാബീ  തൊള്ളതൊടാതെ വിഴുങ്ങുകയില്ല ബുദ്ധിയുള്ളവർ.......



: ഇമാം അഹമദ് (റ) തന്റെമ മുസ്നാദില്‍ സ്വഹീഹായ സനദോട് കൂടി റിപ്പോര്ട്ട് ചെയ്ത ഹദീസ്"

مسند أحمد ; ഹദീസ് നോ : 26550

حدثنا هارون حدثنا عبد الله بن وهب قال حدثني داود بن قيس عن عبد الله بن سويد الأنصاري عن عمته أم حميد امرأة أبي حميد الساعدي أنها جاءت النبي صلى الله عليه وسلم فقالت يا رسول الله إني أحب الصلاة معك قال قد علمت أنك تحبين الصلاة معي وصلاتك في بيتك خير لك من صلاتك في حجرتك وصلاتك في حجرتك خير من صلاتك في دارك وصلاتك في دارك خير لك من صلاتك في مسجد قومك وصلاتك في مسجد قومك خير لك من صلاتك في مسجدي قال فأمرت فبني لها مسجد في أقصى شيء من بيتها وأظلمه فكانت تصلي فيه حتى لقيت الله عز وجل
അര്ത്ഥംد നോക്കൂ.... !!
അന്സ്വാدരികളില്‍ പ്രമുഖനായ അബ്ദുല്ലാഹിബ്നു സുബൈര്‍ (റ) വില്‍ നിന്ന് നിവേദനം:“അബൂഹുമൈദിന്റെ ഭാര്യ നബി (സ്വ) യെ സമീപിച്ച് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, അങ്ങയോടൊപ്പം നിസ്കരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. നബി (സ്വ) പറഞ്ഞു: നിനക്ക് എന്റെ കൂടെ നിസ്കരിക്കാന്‍ താല്പ്പെര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, എന്റെ പള്ളിയില്‍ നിസ്കരിക്കുന്നതിലേറെ നിനക്ക് പുണ്യം ലഭിക്കുക നിന്റെ വീട്ടുകാര്‍ മാത്രം നിസ്കരിക്കുന്ന പള്ളിയില്‍ അത് നിര്വിഹിക്കുമ്പോഴാണ്. നീ ആ പള്ളിയില്‍ നിസ്കരിക്കുന്നതിലുപരി പുണ്യം നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് നിസ്കരിച്ചാല്‍ ലഭിക്കും. നിന്റെ വീടിന്റെ ഒരു നിശ്ചിത മുറിയില്‍ നിസ്കരിക്കുന്നത് ഇതിലേറെ പുണ്യ കരമായിരിക്കും. എല്ലാറ്റിനുമുപരി പുണ്യം ലഭിക്കുക നിന്റേതു മാത്രമായ, മറ്റാരും കട ന്നുവരാന്‍ സാധ്യതയില്ലാത്ത മുറിയില്‍ നിസ്കരിക്കുമ്പോഴാണ്”
അവര്‍ അല്ലാഹുവിങ്കല്‍ എത്തുന്നത്‌ വരെ (മരണം വരെ) പിന്നീട് ഏറ്റവും അകതുള്ളതും ഇരുട്ടുല്ലതുമായ മുറിയില്‍ വെച്ചാണ് നിസ്കരിചിരുന്നത് ( മുസ്നദ് അഹ്മദ് 6/371)

ഈ ഹദീസ് അഹ്മദ് (റ) യെ കൂടാതെ മറ്റു പലരും ഉദ്ദരിചിട്ടുണ്ട്!

(സ്വഹീഹു ഇബ്നു ഖുസൈമഃ 3/95, മുസ്വന്നഫു ഇബ്നി അബീശൈബ, 2/385, ഉസൂദുല്‍ ഗാബഃ 5/578, ത്വബ്റാനി 25/168, മജ്മഉസ്സവാഇദ് 2/34, സ്വഹീഹു ഇബ്നി ഹിബ്ബാന്‍ 3/488, അദുര്റുനല്‍ മന്സൂസര്‍ 5/52 ഒക്കെയും ഈ റിപ്പോര്ട്ട് സ്വഹീഹായി തന്നെ നല്കീട്ടുണ്ട്....
ഇനി ലഹീഫാക്കാം എന്ന മോഹവും കൊണ്ട് വന്നേക്കല്ലേ നിങ്ങളുടെ അല്ബാഹനി തന്നെ സഹീഹായി പ്രക്യാപിച്ചതാണ്
(، الألباني في " صحيح الترغيب والترهيب " ( 1 / 135

വ്യക്തമായും സ്വഹീഹായും  വന്ന ഈ ഹദീസ് ഉണ്ടായിട്ടും മുജാഹിദ് എന്നും "ഭര്‍ത്താക്കന്മാര്‍ തടയുന്നു" എന്ന പരാമര്‍ശം വന്ന ലഹീഫാണെന്ന് അവര്‍തന്നെ പറയുന്ന ഹദീസിനു പിന്നാലെ കൂടി ഈ ഹദീസിനെ വിസ്മരിക്കാന്‍ ശ്രമിക്കുന്നു !! ഇതാണ് മുഹാഹിദുകളുടെ വിരോധാഭാസം !!
[സ്ത്രി ജുമുഅക്കും ജമാഅത്തിനും:
നബി(സ)പറയുന്നു:.

✅👇

حدثنا هارون حدثنا عبد الله بن وهب قال داود بن قيس عن عبد الله بن سويد الأنصاري عن عمته أم حميد امرأة أبي حميد ال ساعدي أنها جاءت النبي صلى الله عليه وسلم فقالت يا رسول الله إني أحب الصلاة معك قال قد علمت أنك تحبين الصلاة معي وصلاتك في بيتك خير لك من صلاتك في حجرتك وصلاتك في حجرتك خير من صلاتك في دارك وصلاتك في دارك خير لك من صلاتك في مسجد قومك وصلاتك في مسجد قومك خير لك من صلاتك في مسجدي قال فأمرت فبني لها مسجد في أقصى شيء من بيتها وأظلمه فكانت تصلي فيه حتى لقيت الله عز وجل:صحيح ابن خزيمة 3/95,مسند أحمد 6/402
"ഉമ്മു ഹുമൈദിനിസ്സാഇദിയ്യ:(റ)നബി(സ)യോട് പള്ളിയില്‍ പങ്കെടുക്കാന്‍ സമ്മദം ചോദിച്ചു.നബി(സ)അതിനേക്കാള്‍ നല്ലത് നിന്‍റെ വീടിനകത്തളത്തെ ഇരുട്ടുമുറിയാണന്ന്‍ പറഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തി.തുടര്‍ന്ന്‍ അവര്‍ക്ക് വേണ്ടി ഒരു ഇരുട്ട മുറി നിര്‍മ്മിക്കുകയും മരണം വരെ മഹതി അതില്‍ വെച്ച് മാത്രം നിസ്കരിക്കുകയും ചെയ്തു"قال ابن حجر العسقلاني وإسناد أحمد حسن :فتح الباري 2/445
"ഈ ഹദീസിന്‍റെ പരമ്പര ഹസനാണന്ന്‍(സ്വീകര്യമാണന്ന്‍)ഇബ്ന്‍ ഹജര്‍(റ) പറയുന്നു.(ഫത്ഹുല്‍ ബാരി)

📝✅
നബി(സ)യുടെ കാലത്ത് ഇസ്ലാമിന്‍റെ സുവര്‍ണ നാളുകളില്‍ ധാര്‍മികതയുടെ ഉത്തുംഗതയില്‍ വിരാജിക്കുന്ന സ്വഹാബാക്കള്‍കിടയില്‍ പുറത്തിറങ്ങി പള്ളിയില്‍ പോകുന്നത് ഒരിക്കലും ഭൂഷണമല്ലെന്നും അതിനാല്‍ പെണ്ണിന്‍റെ പള്ളി പ്രവേശനം നബി(സ)തങ്ങള്‍ നിരുത്സാഹപ്പെടുത്തിയെന്നും ഈ ഹദീസ് തെളിയിക്കുന്നു ഇനി നാം ശാന്തമായി ചിന്തിക്കുക ആഹിതമായൊരു കാര്യം പെണ്‍വാനിഭങ്ങളുടെ ഈ കാലത്ത് ഹിതമാകുന്നതെങ്ങിനെ? ❓


സ്വാഹാബികളൊന്നും പെണ്ണിന്‍റെ ജമുഅ ജമാഅത്തിനെ അംഗീകരിച്ചിരുന്നില്ലെന്ന് ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം

📝👇
حدثنا وكيع ثنا سفيان عن أبي فروة الهمداني عن أبي عمرو الشيباني قال رأيت ابن مسعود يحصب النساء يخرجهن من المسجد يوم الجمعة :مصنف ابن أبي شيبة 2/383 ,مصنف عبد الرزاق 3/173,سنن البيهقي 3/186

"ഇബ്ന്‍ മസ്ഊദ്(റ)ജുമുഅക്ക് വന്ന സ്ത്രീകളെ കല്ല് വാരിയെറിഞ്ഞു ഓടിച്ചിരുന്നു(ഹദീസ്)

وفيها تزوج عمر بن الخطاب عاتكة بنت زيد بن عمرو بن نفيل، وهي ابنة عمه وكان لها محبا وبها معجبا، وكان لا يمنعها من الخروج إلى الصلاة، ويكره خروجها، فجلس لها ذات ليلة في الطريق في ظلمة فلما مرت ضرب بيده على عجزها، فرجعت إلى منزلها ولم تخرج بعد ذلك، وقد كانت قبله تحت زيد بن الخطاب فيما قيل فقتل عنها، وكانت قبل زيد تحت عبد الله ابن أبي بكر فقتل عنها، ولما مات عمر تزوجها بعده الزبير فلما قتل خطبها علي ابن أبي طالب، فقالت: إني أرغب بك عن الموت، وامتنعت عن التزوج حتى ماتت:البداية والنهاية لابن كثير 6/353

📝
ഉമര്‍(റ)വിന്‍റെ ഭാര്യ ആതിക(റ)യെ ഭര്‍ത്താവ്‌ ഉമര്‍(റ)അടിച്ചു തടഞ്ഞു വെച്ചതും ഉമര്‍(റ)അതിനെ കഠിനമായി വെറുത്തതും മറ്റും ഇതു തെളിയിക്കുന്നു.മാത്രമല്ല ആതിക(റ)മരണപ്പെടുന്നത് വരെ പിന്നീട് പള്ളിയിലേക്ക് പോയിട്ടില്ല (അല്‍ബിദായ:)

📝✅
وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة ، قد تمسك بظاهر دليل حمل على ظاهره دون فهم معناه ، مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوي به :فتاوي الكبري لابن حجر

"ഈ കാലഘട്ടത്തില്‍ പെണ്ണിനെ പള്ളി തടയുന്നതിനെ പറ്റി സംശയിച്ചുനില്കുന്നവന്‍ മൂഢനും ഇസ്ലാമിക നിയമം അറിയാത്തവനുമാണ്പെണ്ണിന് പരപുരുഷന്മാരോടൊപ്പം ജുമുഅ ജമാഅത്ത് അനുവദനീയല്ലെന്ന്‍ ഫത്‌വ കൊടുക്കലാണ് ഇന്നത്തെ കാലത്ത് വേണ്ടതെന്ന്‍ ഇമാം ഇബ്ന്‍ ഹജര്‍(റ)ഫതാവല്‍ കുബരയില്‍ വ്യക്തമാക്കുന്നു.


قلت : ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات ؛ لكثرة الفساد :كفاية الأخيار

829ഇതെ ആശയം തന്നെ ഇമ്മം ഹിസ്വനി(റ)അദ്ദേഹത്തിന്‍റെ കിഫായത്തുല്‍ അഖ് യാറിലും പറയുന്നു.

12/03/2018

ദിക്റ് ഹൽഖ

dikr halqa

കൂട്ടമായി ദിക്റ് ചൊല്ലുന്നതിനേയും നബി(സ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു:
" إِذَا مَرَرْتُمْ بِرِيَاضِ الْجَنَّةِ فَارْتَعُوا " ، قَالُوا : يَا رَسُولَ اللَّهِ وَمَا رِيَاضُ الْجَنَّةِ ؟ قَالَ : " حِلَقُ الذِّكْرِ " (سنن الترمذي: ٣٤٣٢)

നബ്(സ) പറഞ്ഞു : "നിങ്ങൾ സ്വർഗ്ഗ പൂന്തോപ്പുകളുടെ സമീപത്തുകൂടെ നടന്നു പോകുന്ന പക്ഷം അതുപയോഗപ്പെടുത്തുക". അവർ ചോദിച്ചു: "എന്താണ് സ്വർഗ്ഗത്തോപ്പുകൾ?". നബി(സ) പ്രതിവചിച്ചു: ദിക്റ്  ഹൽഖകളാണ്".(തുർമുദി 3432)

ഇമാം മുസ്ലിം റിപ്പോർട്ട്‌ ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം.

لَا يَقْعُدُ قَوْمٌ يَذْكُرُونَ اللَّهَ عَزَّ وَجَلَّ إِلَّا حَفَّتْهُمُ الْمَلَائِكَةُ وَغَشِيَتْهُمُ الرَّحْمَةُ وَنَزَلَتْ عَلَيْهِمُ السَّكِينَةُ وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ (صحيح مسلم : ٤٨٦٨)

അല്ലാഹുവിനു ദിക്റ് ചൊല്ലിയിരിക്കുന്ന യാതൊരു ജനവിഭാഗത്തേയും മലക്കുകൾ വലയം ചെയ്യാതിരിക്കില്ല.അനുഗ്രഹം അവരെ പൊതിയും. അത് ശാന്തിയും സമാധാനവും അവരില അവതരിക്കും.അള്ളാഹു അവന്റെ ഇഷ്ടദാസന്മാരുടെ മുമ്പിൽ വെച്ച് അവരെ സ്മരിക്കുകയും ചെയ്യും".(മുസ്ലിം 4868).

ഇമാം അബൂദാവൂദ് (റ) നിവേദനം ചെയ്യുന്നു:

وعن أنس بن مالك رضي الله عنه قال : قال رسول الله -صلى الله عليه وسلم- : (( لأن أقعد مع قوم يذكرون الله من صلاة الغداة حتى تطلع الشمس أحب إلي من أربعة من ولد إسماعيل ولأن أقعد مع قوم يذكرون الله من صلاة العصر إلى أن تغرب الشمس أحب إلي من أن أعتق أربعة(سنن أبي داود: ٣١٨٢)


അനസ് (റ) യിൽ നിന്ന് നിവേദനം:  "നബി(സ) പറഞ്ഞു: "പ്രഭാത നിസ്കാരം മുതൽ സുര്യോദയം വരെ അല്ലാഹുവിന്റെ ദിക്റ് ചൊല്ലുന്നവരുടെ കൂടെയിരിക്കൽ ഇസ്മാഈൽ നബി(അ) യുടെ സന്താനങ്ങളിൽ നിന്ന് നാലുപേരെ മോചിപ്പിക്കുന്നതിനേക്കാൾ എനിക്കിഷ്ടമാണ്. അസ്വർ നിസ്കാരം മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ അല്ലാഹുവിനു ദിക്റ് ചൊല്ലുന്നവരുടെ കൂടെയിരിക്കൽ നാലുപേരെ മോചിപ്പിക്കുന്നതിനേക്കാൾ എനിക്കിഷ്ടമാണ്".(അബൂദാവൂദ് 3182)


ദിക്റ് ഹൽക സംഘടിപ്പിക്കുന്നതിന്റെയും അതിൽ പങ്കെടുക്കുന്നതിന്റെയും ശ്രേഷ്ടതകളാണ്  ഉപര്യുക്ത പ്രവാചക വചനങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ദിക്റ് ചൊല്ലാതെ അവരുടെ കൂട്ടത്തിൽ ഇരുന്നവർക്കും ഫലം ലഭിക്കുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. ഇമാം തുർമുദി (റ) നിവേദനം ചെയ്യുന്നു:

عن أبي سعيد الخدري قال قال رسول الله صلى الله عليه وسلم إن لله ملائكة سياحين في الأرض فضلا عن كتاب الناس فإذا وجدوا أقواما يذكرون الله تنادوا هلموا إلى بغيتكم فيجيئون فيحفون بهم إلى السماء الدنيا فيقول الله على أي شيء تركتم عبادي يصنعون فيقولون تركناهم يحمدونك ويمجدونك ويذكرونك قال فيقول فهل رأوني فيقولون لا قال فيقول فكيف لو رأوني قال فيقولون لو رأوك لكانوا أشد تحميدا وأشد تمجيدا وأشد لك ذكرا قال فيقول وأي شيء يطلبون قال فيقولون يطلبون الجنة قال فيقول وهل رأوها قال فيقولون لا قال فيقول فكيف لو رأوها قال فيقولون لو رأوها لكانوا أشد لها طلبا وأشد عليها حرصا قال فيقول فمن أي شيء يتعوذون قالوا يتعوذون من النار قال فيقول هل رأوها فيقولون لا فيقول فكيف لو رأوها فيقولون لو رأوها لكانوا أشد منها هربا وأشد منها خوفا وأشد منها تعوذا قال فيقول فإني أشهدكم أني قد غفرت لهم فيقولون إن فيهم فلانا الخطاء لم يردهم إنما جاءهم لحاجة فيقول هم القوم لا يشقى لهم جليس(جامع الترمذي: ٣٥٣٤)


അബൂസഈദുൽഖുദ് രിയ്യി(റ) യിൽ നിന്ന് നിവേദനം: നബി(സ) പറയുന്നു: നിശ്ചയം ജനങ്ങളുടെ നന്മ തിന്മകൾ രേഖപ്പെടുത്തുന്നവരല്ലാത്ത, ടൂറിസ്റ്റ്കളായ ചില മലക്കുകൾ അല്ലാഹുവിനുണ്ട്. അല്ലാഹുവിനു ദിക്റ് ചൊല്ലുന്ന ജനങ്ങൾ അവരുടെ ശ്രദ്ദയിൽ പെട്ടാൽ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് വരൂ എന്ന് അവർ പരസ്പരം വിളിച്ചു പറയും. അങ്ങനെ അവർ വന്ന് ഒന്നാനാകാശം വരെ ദിക്റ് ചൊല്ലുന്ന ആളുകളെ അവർ പൊതിയും. അവർ തിരിച്ച് ചൊല്ലുമ്പോൾ അള്ളാഹു അവരോടു ചോദിക്കും. "എന്റെ അടിമകളെ എന്ത് ചെയ്യുന്ന അവസ്ഥയിലാണ് നിങ്ങൾ ഉപേക്ഷിച്ചത്?". അപ്പോൾ മലക്കുകൾ പറയും. "നിന്നെ സ്മരിക്കുന്നവരായും നിന്നെ ആദരിക്കുന്നവരായും നിന്നെ സ്തുതിക്കുന്നവരായും ഞങ്ങൾ അവരെ ഉപേക്ഷിച്ചു". നബി(സ) പറയുന്നു: അപ്പോൾ അല്ലാഹു അവരോടു ചോദിക്കും. "അവർ എന്നെ കണ്ടിട്ടുണ്ടോ?". അപ്പോൾ മലക്കുകൾ പറയും ഇല്ല. നബി(സ) പറയുന്നു: അപ്പോൾ അള്ളാഹു ചോദിക്കും.അവരെന്നെ കണ്ടാൽ എങ്ങനെയായിരിക്കും  അവസ്ഥ?. നബി(സ) പറയുന്നു: അപ്പോൾ മലക്കുകൾ പറയും അവർ നിന്നെ കാണുകയാണെങ്കിൽ ഇതിൽ കൂടുതലായി അവർ നിന്നെ സ്തുതിക്കുന്നതും ആദരിക്കുന്നതും വാഴ്ത്തിപറയുന്നതുമാണ്. നബി(സ) പറയുന്നു: അപ്പോൾ അള്ളാഹു ചോദിക്കും എന്താണ് അവർ ആവശ്യപ്പെടുന്നത്?. മലക്കുകൾ പറയും സ്വർഗ്ഗം. അപ്പോൾ അള്ളാഹു ചോദിക്കും അവർ സ്വർഗ്ഗം കണ്ടിട്ടുണ്ടോ: മലക്കുകൾ പറയും ഇല്ല. നബി(സ) പറയുന്നു: അപ്പോൾ അല്ലാഹു ചോദിക്കും. അവർ സ്വർഗ്ഗം കണ്ടിരുന്നുവെങ്കിൽ എന്തായിഒരിക്കും അവസ്ഥ?. മലക്കുകൾ പറയും: അവർ സ്വർഗ്ഗം കണ്ടിരുന്നുവെങ്കിൽ ഇതിൽ കൂടുതൽ അവരത് ആവശ്യപ്പെടുകയും അത് ലഭിക്കാൻ അത്യാഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു. നബി(സ) പറയുന്നു: അപ്പോൾ അള്ളാഹു ചോദിക്കും. എന്തിൽ നിന്നാണ് അവർ കാവല ചോദിക്കുന്നത്?. മലക്കുകൾ പറയും നരകത്തിൽ നിന്ന്. അപ്പോൾ അള്ളാഹു ചോദിക്കും അവർ നരകം കണ്ടിരുന്നുവെങ്കിൽ  എന്തായിരിക്കും അവസ്ഥ?. അപ്പോൾ മലക്കുകൾ പറയും. അവർ നരകം കണ്ടിരുന്നുവെങ്കിൽ ഇതിൽ കൂടുതൽ അതിനെ ഭയപ്പെടുകയും കാവല തേടുകയും അതിൽ നിന്ന് ഓടി അകലുകയും ചെയ്യുമായിരുന്നു. നബി(സ) പറയുന്നു:  അപ്പോൾ അള്ളാഹു പറയും " നിശ്ചയം ഞാനവർക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. അതിനു ഞിങ്ങളെ ഞാൻ സാക്ഷി നിറുത്തുന്നു". അപ്പോൾ മലക്കുകൾ പറയും. "അല്ലാഹുവേ, ദിക്റ് ചൊല്ലുക എന്ന ലക്ഷ്യത്തിലല്ലാതെ വന്ന ചിലരും അവരിലുണ്ടല്ലോ". അപ്പോൾ അള്ളാഹു പറയും "അവരുടെ കൂടെ പങ്കെടുത്തവർ പരാജയപ്പെടുകയില്ല". (തുർമുദി : 3524).

ഈ ഹദീസിനെ വിശദീകരിച്ച് തുഹ്ഫത്തുൽ അഹ് വദി എഴുതുന്നു:

قال العيني في العمدة : قوله يلتمسون أهل الذكر يتناول الصلاة وقراءة القرآن وتلاوة الحديث وتدريس العلوم ومناظرة العلماء ونحوها(تحفة الأحوذي ٤٩٧/٨)
ഐനി(റ) 'ഉംദത്തുൽഖാരി' യിൽ പറയുന്നു: പ്രസ്തുത ഹദീസിന്റെ പരിധിയിൽ സ്വലാത്ത്, ഖുർആൻ പാരായണം,ദർസുകൾ,വാദപ്രതിവാദങ്ങൾ,പഠനക്ലാസുകൾ തുടങ്ങി നല്ല എല്ലാ സദസ്സുകളും ഉൾപ്പെടുന്നതാണ്.(തുഹ്ഫത്തുൽ അഹ് വദി: 8/498).

dikr halqa (ibnu mas`ood (ra))

*ചോദ്യം*


*ഇബ്നു മസ്ഊദ് (റ) ദിക്റ് ഹൽകയെ എതിർത്തിട്ടുണ്ടോ*❓❓

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

*ഉത്തരം*


👉👉 *ഇബ്നു ഹജറുൽ അസ്ഖലാനി ഫതാവൽ കുബ്റയിൽ പറയുന്നു , ഇബ്നു മസ്ഊദ് (റ) ദിക്‌റ് ഹല്ഖയെ എതിർത്ത സംഭവം ഒരിക്കലും സ്വഹീഹല്ല , എന്നല്ല അങ്ങനെ ഒരു ഹദീസ് തന്നെ വന്നിട്ടില്ല*


അതു കൊണ്ടാണ് ഇമാം അഹമ്മദ് അബൂ വാഇലിൽ നിന്നും റിപ്പോർട്ട് , അദ്ദേഹം പറയുന്നു 👉👉

*ചിലയാളുകൾ ഇബ്നു മസ്ഊദ് (റ) ദിക്റിനെ നിരോധിച്ചു എന്ന തെളിവില്ലാതെ വാധിക്കുന്നു . അദ്ദേഹത്തിന്റെ കൂടെ ഞാൻ ദിക്റ്‌ മജിലിസിൽ  ഇരുന്നിട്ടുണ്ട്* (ഫാത്താവൽ കുബറ 1/177)


ഇമാം ഇസ്മാഈൽ ബറൂസവി (റ) പറയുന്നു 👉👉

*പള്ളിയിൽ ശബ്ദമുയർത്തി ദിക്‌റ് ചൊല്ലിയവരെ ഇബ്നു മസ്ഊദ് (റ) എതിർതിട്ടുണ്ടോ എന്ന് നീ ചോദിച്ചാൽ ഞാൻ മറുപടി പറയും -
അൽ രിസാലത്തുത്തഹ്ഖിവിയ്യ എന്ന ഗ്രന്ദത്തിന്റെ കർത്താവ് അതിനു മറുപടി പറഞ്ഞിട്ടുണ്ട് -
 അതു ഇങ്ങനെ യാണ് ഇബ്നു ഇബ്നു മസ്ഊദ് (റ) വിൽ നിന്നുള്ള ആ സംഭവം കളവും അദ്ദേഹത്തിന്റെ പേരിൽ നിർമിച്ചുണ്ടാക്കി പറഞ്ഞതുമാണ് , കാരണം ഖുർആനിന്റെ വ്യക്തതയ്കും നബി (സ) യുടെ ഹദീസിനും മലാഇകത്തിന്ടെ പ്രവർത്തിക്കും വിരുദ്ധമാണ്* (റൂഹുൽ ബയാന്‌ 4/373)

സംശയ നിവാരണം വാഡ് സാപ്പ് റൂം
അസ്ലം സഖാഫി പരപ്പനങ്ങാടി
8129469 100
ഹുസൈൻ കാസർകോഡ്

07/03/2018

ജുമുഅയുടെ രണ്ടാം ബാങ്കും ശാഫിഈ ഇമാമും

"ജുമുഅയുടെ രണ്ടാം ബാങ്കും 
 ശാഫിഈ ഇമാമും"
===============

 ശാഫിഈ ഇമാം ജുമുഅക്ക് ഒരൊറ്റ ബാങ്കിനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്ന് പറഞ്ഞിട്ടുണ്ടല്ലോ അതുകൊണ്ട് ഇന്നത്തെ ശാഫിഈ മദ്ഹബ് കാർ ശാഫിഈ ഇമാമിന്റെ ഈ വാക്ക് തള്ളിക്കളയുന്നവരാണ് എന്നാണ് വഹാബികളുടെ പ്രചാരണം..

എന്നാൽ എന്താണ് യാഥാർഥ്യം എന്ന് നോക്കാം..

മുത്തുനബിയുടെ കാലത്തു വെള്ളിയാഴ്ച്ച സുബ്ഹിക്ക് നിസ്കാരത്തിന് പള്ളിയിൽ വന്നാൽ പിന്നെ ജുമുഅ കഴിഞ്ഞു മാത്രം തിരിച്ചു പോകുന്നതും അല്ലെങ്കിൽ ജുമുഅക്ക് വളരെ നേരത്തെ തന്നെയെത്തി ഇബാദത്തിൽ മുഴുകുന്ന ഒരു രീതിയായിരുന്നു ഉണ്ടായിരുന്നത്...

അതിനെയാണ് ശാഫിഈ ഇമാം എനിക്ക് നബിതങ്ങളുടെ കാലത്തേ പോലെ എല്ലാവരും പെട്ടന്ന് പള്ളിയിൽ വരുന്നവരാകുക എന്നതാണ് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് എന്നാണ് ആ പറഞ്ഞത്..

അങ്ങനെയാവുമ്പോൾ രണ്ട് ബാങ്കിന്റെ ആവശ്യം വരുന്നില്ല..

എന്നാൽ ആ കാലഘട്ടം മാറി ജനങ്ങൾ വൈകി എത്താൻ തുടങ്ങി അപ്പോൾ പിന്നീട് രണ്ട് ബാങ്ക് പ്രാവർത്തികമാക്കാൻ  തുടങ്ങി...

മുസ്ലിംകൾ എല്ലാവരും ആഗ്രഹിക്കുന്നത് എല്ലാവരും വളരെ വേഗത്തിൽ ജുമുഅക്ക് ഹാജരാകുന്ന ഒരു സ്ഥിതി സംജാദമാകണം എന്നാണ്..
അത് തന്നെയാണ് ശാഫിഈ ഇമാം നബി തങ്ങളുടെ കാലത്തുള്ള ഒരൊറ്റ ബാങ്കാണ് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് എന്ന് പറഞ്ഞത്..

അല്ലാതെ രണ്ടാം ബാങ്ക് തെറ്റാണ് എന്ന് എവിടെയും ശാഫിഈ ഇമാം പറഞ്ഞിട്ടില്ല.
പറഞ്ഞിട്ടുണ്ടെങ്കിൽ വഹ്ഹാബികൾ കൊണ്ടു വരട്ടെ..

24/02/2018

സൂറത്തുന്നിസാഅ്‌ 64 ആയത്തും വഹാബികളുടെ തട്ടിപ്പും

സൂറത്ത് നിസാഇലെ 64 - ആമത്തെ ആയത്ത് ആദരവായ നബി തങ്ങളുടെ (സ്വ) തിരുവഫാത്തിന് ശേഷം ബാധകമല്ല എന്ന് പറയുന്നവർക്ക് അല്ലാഹുവിന്‍റെ തിരുദൂതരുടെ അരുമ സ്വഹാബി, സ്വഹാബത്തിന്‍റെ കൂട്ടത്തിലെ വിജ്ഞാന പടുവായ അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ) പറയുന്ന മറുപടി കണ്ടോളൂ..

إن في سورة النساء لخمسُ آيات ما يَسُرّني أن لي بها الدنيا وما فيها: { إِنَّ اللَّهَ لا يَظْلِمُ مِثْقَالَ ذَرَّةٍ } الآية، و { إِنْ تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ } الآية، و { إِنَّ اللَّهَ لا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ } و { وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ } الآية، و { وَمَنْ يَعْمَلْ سُوءًا أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ اللَّهَ يَجِدِ اللَّهَ غَفُورًا رَحِيمًا

സൂറത്ത് നിസാഇൽ അഞ്ച് ആയത്തുകളുണ്ട് -ദുനിയാവിനേയും അതിലുള്ള എല്ലാത്തിനേക്കാളും ഞാൻ അതിലാണ് പ്രതീക്ഷ അർപ്പിക്കുന്നത്..‌

1) إن الله لا يظلم مثقال ذرة وإن تك حسنة يضاعفها ويؤت من لدنه أجرا عظيما

അണുമണിതൂക്കം അക്രമം അല്ലാഹു പ്രവർത്തിക്കുകയില്ല.....

2) إن تجتنبوا كبائر ما تنهون عنه نكفر عنكم سيئاتكم وندخلكم مدخلا كريما

വിലക്കപ്പെട്ട വൻ ദോഷങ്ങളെ തൊട്ട് വിട്ടു നിന്നവര്ക്ക് സ്വർഗ്ഗീയ ലോകം പകരം നൽകും....

3) إن الله لا يغفر أن يشرك به ويغفر ما دون ذلك لمن يشاء

ശിർക്ക് അല്ലാത്ത എല്ലാ ദോഷങ്ങളും അവൻ ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു പൊറുത്തു കൊടുക്കും.

4) ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما

അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ അവിടുത്തെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു

5) ومن يعمل سوءا أو يظلم نفسه ثم يستغفر الله يجد الله غفورا رحيما

പാപം ചെയ്തവർ റബ്ബിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയാൽ ഏറെ ഏറെ പൊറുക്കുന്നവനായി അല്ലാഹുവിനെ അവൻ എത്തിക്കുന്നതാണ്..

ഇമാം ഹാക്കിം സ്വഹീഹായ സനദോടെ അവിടുത്തെ മുസ്തദ്റക്കിലും ഇമാം ബൈഹഖി ഷുഅബുൽ ഈമാനിലും ഉദ്ധരിക്കുന്നു- ഹാക്കിം (2:305)
നോക്കൂ..

ഇവിടെ പറഞ്ഞിരിക്കുന്ന അഞ്ച് ആയത്തുകളിൽ ഒന്ന് നമ്മുടെ ചർച്ചയിൽ ഉള്ള സൂറത്ത് നിസാഇലെ 64 -മത് ആയത്താണ്. ഇബ്നു മസ്ഊദ് (റ) വിനു പ്രതീക്ഷയേകുന്ന ആയത്ത്..!

ഈ ആയത്തുകളിൽ ബാക്കി നാലെണ്ണവും ആദരവായ നബി തങ്ങളുടെ കാലശേഷം ബാധകമാണ് എന്നതിൽ ഒരാൾക്കും തർക്കമുണ്ടാകില്ല.

അപ്പൊ ഇടക്ക് വന്ന 64 -മത്തെ ആയത്ത് വഫാത്തിനു ശേഷം ബാധകമല്ല എന്ന് ഒഹാബിക്കല്ലാതെ ബഹുമാനപ്പെട്ട സ്വഹാബത്തിനു വിശ്വാസമില്ല..!

ഇബ്നു മസ്ഊദ് തങ്ങൾ ഇത് പറയുന്നത് ആദരവായ നബി തങ്ങളുടെ (സ്വ) വഫാത്തിന് ശേഷം തന്‍റെ ജീവിതാന്ത്യത്തിലാണ്..

അന്നും അവിടുത്തേക്ക് പ്രതീക്ഷയായി നിൽക്കുന്നത് ആ ആയത്താണ്..

അല്ലാഹുവിന്റെ ഹബീബ് നക്ഷത്രങ്ങളെ പോലെ എന്നു പുകഴ്ത്തിയ ആരെ പിന്‍പറ്റിയാലും നിങ്ങൾ നേർവഴി കണ്ടെത്തിയവരാണ് എന്ന് പറഞ്ഞ സ്വഹാബത്തിനു ഇത് ഹബീബ് (സ്വ) യുടെ വഫാത്തിന് ശേഷവും ബാധകമാണ്..!!!

ബിസ്മി തികച്ചോതാന്‍ അറിയാത്ത ഒഹാബിക്ക് ഇത് ജീവിതകാലത്ത് മാത്രം ബാധകവും..!!!!

22/02/2018

ഇസ്തിഗാസ- ഇബ്നു തൈമിയ്യയുടെ ശിഷ്യൻ..

ഇസ്തിഗാസ


           أبو عبد الله أحمد بن يحيى  الجلّاء 
ഉദ്ധരിക്കുന്നത് 

ഇബ്നു തയ്മിയ്യയുടെ

 ശിഷ്യൻ 
ഇബ്നു ഫള്ലില്ലാഹിൽ ഉമരി യുടെ സ്വന്തം കിതാബായ മസാലികുൽ അബ്സ്വാർ , വിയോഗം (749)....


الكتاب: مسالك الأبصار في ممالك الأمصار
المؤلف: أحمد بن يحيى بن فضل الله القرشي العدوي العمري، شهاب الدين
 (المتوفى: ٧٤٩هـ)

ഷൈഖുമാരെ പരിചയപ്പെടുത്തുന്നത് നോക്കൂ

ലാസ്റ്റ് ഭാഗം ഇബ്നു തയ്മിയ്യയെ കാണാം 



قرأ العربية أولاً على الشيخ كمال الدين ابن قاضي شهبة، ثم على قاضي القضاة شمس الدين بن مسلم، والفقه على قاضي القضاة شهاب الدين ابن المجد عبد الله، وعلى الشيخ برهان الدين،


 وقرأ الأحكام الصغرى على الشيخ تقي الدين ابن تيمية،


ഇസ്തിഗാസ ആദ്യമായി ഷിർക്കാണെന്ന് വാദിച്ച മുജായിദുകളുടെ ഷൈഖുൽ ഇസ്ലാമെന്നറിയപ്പെടുന്ന ഇബ്നു തയ്മിയ്യയുടെ ശിഷ്യൻ വളരെ പ്രാധാന്യത്തോടെ  തൻ റ്റെ കിതാബിൽ ഉദ്ധരിക്കുന്ന സംഭവം നോക്കൂ👇


٣١- أبو عبد الله أحمد بن يحيى «٣» الجلّاء «١٣»

وقال: دخلت المدينة، وبي فاقة، فتقدّمت إلى القبر، وقلت:" ضيفك يا رسول الله!،
ثم غفوت، فرأيت النبي صلى الله عليه وسلم وقد أعطاني رغيفا، فأكلت نصفه، وانتبهت، وبيدي النصف الآخر" «١» .



" ഷൈഖ് അഹ്മദുബ്നു യഹ്യൽ ജല്ലാഹ് (റ) പറയുന്നു. ഞാൻ ഭക്ഷണമൊന്നും ലഭിക്കാതെ വളരെ വിഷമിച്ചവനായി മദീനയിൽ ചെന്ന് നബി (സ) യുടെ ഖബറിന്നടുത്ത് ചെന്ന് പറഞ്ഞു   
' യാറസൂലല്ലാഹ് ഞാൻ അങ്ങയുടെ അതിഥി യായി ഇതാ വന്നിരിക്കുന്നു ' !   അങ്ങനെ ഞാൻ അല്പം ഉറങ്ങി . അപ്പോള്‍ നബി (സ) യെ കാണുകയും നബി (സ) എനിക്ക് ഒരു റൊട്ടി തരുകയും ഞാനതിൻ റ്റെ പകുതി ഭക്ഷിക്കുകയും ചെയ്തു. ഉണർന്ന് നോക്കുംബോള്‍ ബാക്കി ഭാഗം എൻ റ്റെ കയ്യിൽ ശേഷിപ്പുൻ ടായിരുന്നു" ......
«مسالك الأبصار في ممالك الأمصار»
( മസാലിക്കുൽ അബ്സ്വാർ 8/118-347)

 പേജുകളിൽ ഇസ്തിഗാസ നടത്തിയ പൻ ടിതരെ പരിചയപ്പെടുത്തി അൻ ഗീകരിക്കുന്നു.... 

നിഷ്പക്ഷ മതികളേ ഇസ്തിഗാസ സ്തിരപ്പെടുത്താൻ മറ്റു ധാരാളം ഉദ്ധരണികള്‍ ഇല്ലാഞ്ഞിട്ടല്ല മുജായിദുകളേ  ....

ഇത് കൊടുക്കാൻ കാരണം ഇസ്തിഗാസ ഷിർക്കാണെന്ന് ആദ്യമായി ലോകത്ത് വാദിച്ച ഇബ്നു തയ്മിയ്യയുടെ ശിഷ്യൻ പോലും
വളരെ പ്രാധാന്യത്തോടെ ഇത്തരം കാര്യങ്ങളൊക്കെ ഉദ്ധരിക്കുംബോള്‍ വളരെ സന്തോഷവും അതോടൊപ്പം കേരള മുജാഹിലുകളോട് വളരെ സഹതാപവും തോന്നുന്നത് കൊണ്ടാണ്.


20/02/2018

ചുട്ട കോഴിയെ പറപ്പിച്ച സംഭവം.

ഷെയ്ഖ് മുഹ്‌യുദ്ദീൻ (റ) അവർകൾ ചുട്ട കോഴിയെ പറപ്പിച്ചു എന്ന സംഭവത്തെ പരിഹസിച്ചും പുച്ഛിച്ചും  രംഗപ്രവേശനംചെയ്യാറുണ്ട് വഹാബികൾ. 
മഹനവർകളുടെ കറാമത്തുകൾ നിരവധി രേഖപ്പെട്ടുകിടക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. അല്ലാഹുവിന്റെ ഔലിയാക്കാൾക്ക് അല്ലാഹു നൽകുന്ന കഴിവിൽ വിശ്വാസമില്ലാത്തവരോട് നമുക്ക് സഹതപിക്കാം. അവർ സംശയിക്കുന്നത് അല്ലാഹുന്റെ കഴിവിലാണ്. 

ഇബ്നു ഹജറുല്‍ഹൈതമി (റ)അവിടുത്തെ അല്‍ ഫതാവല്‍ ഹദീസിയ്യഃ യില്‍ രേഖപ്പെടുത്തുന്നു.

قال اليافعي ..:مما علمناه بالسند الصحيح المتصل أن الشيخ ءبد القادر الجيلاني اكل دجاجة ،ثم لما لم يبق غير العظم توجه الى الله فى احياءها ف احياها الله اليه ،و قامت تجري بين  يديه، كما كانت قبل ذبحها و طبخها (الفتاوي الحديثية :٢٠٤ )

ഇമാം യാഫിഈ (റ)പറയുന്നു :ശൈഖ് അവര്‍കളിലേക്ക് ചെന്നെത്തുന്ന പ്രബലമായ പരമ്പരകളിലൂടെ നാം അറിഞ്ഞിരിക്കുന്നു. ശൈഖ് അബ്ദുല്‍ഖാദിര്‍ (റ)ഒരു പിടക്കോഴി ഭക്ഷിച്ച് എല്ല് മാത്രം അവശേഷിക്കുമ്പോള്‍ അതിനെ ജീവിപ്പിക്കുന്നതിനായി അല്ലാഹുവിലേക്ക് മുന്നിട്ടു. അപ്പോള്‍ അല്ലാഹു അതിനെ ജീവിപ്പിച്ചു കൊടുത്തു.അതേ തുടര്‍ന്ന് അറവിനും വേവിക്കുന്നതിനും മുമ്പുള്ള അവസ്ഥയില്‍ അത് ശൈഖവര്‍കളുടെ മുമ്പിലൂടെ എഴുന്നേറ്റ് നടന്നു. (ഫതാവല്‍ ഹദീസിയ്യഃ പേജ് 204)

01/02/2018

സ്വഹീഹുല്_ബുഖാരിയുടെ പ്രമാണികത

സ്വഹീഹുല്_ബുഖാരിയുടെ പ്രമാണികത

മുസ്‌ലിം ലോകം സ്വഹീഹുല്‍ ബുഖാരിക്ക് നല്‍കിയ അംഗീകാരവും പ്രാധാന്യവും വളരെ വലുതാണ്‌. വൈജ്ഞാനിക സപര്യകളില്‍ സമശീര്‍ഷരില്ലാത്ത വിധം ഉന്നത പണ്ഡിതതനായിരുന്ന ഇമാം നവവി(റ) എഴുതുന്നു:

أجمعت الأمة على صحة هذين الكتابين ووجوب العمل بأحاديثهما - تهذيب الأسماء واللغات 1/73

“ഈ രണ്ടു ഗ്രന്ഥങ്ങളുടെയും സ്വീകാര്യതയിലും, അതിലെ ഹദീസുകൾ കൊണ്ട് അമൽ ചെയ്യുന്നതിലെ അനിവാര്യതയിലും മുസ്‌ലിം സമുദായത്തിലെ ഗവേഷണ പാണ്ഡിത്യം ഉള്ള എല്ലാവരുടെയും അഭിപ്രായ ഐക്യം ഉണ്ടായിട്ടുണ്ട്” (തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത് 1 / 73 ). 

ഇസ്‌ലാമിക ലോകത്ത് സുസമ്മതരും, തലയെടുപ്പുള്ളവരുമായ ഇത്തരം പൂര്‍വകാല അഇമ്മത്തിന്‍റെ നിലപാടുകളെ അവഗണിക്കാനും തള്ളിക്കളയാനും അവരുടെ സമകാലികരോ, പിൽകാലക്കാരോ ആയ ഒരാള് ഇതഃപര്യന്തം മുതിര്‍ന്നിട്ടില്ല എന്നും ഓര്‍ക്കുക. ഹദീസിനെക്കുറിച്ചും, അതിന്‍റെ വ്യത്യസ്തമായ നിവേദന പരമ്പരകളെക്കുറിച്ചും, നിവേദകരെപ്പറ്റിയും ആധികാരികമായി പറയാൻ യോഗ്യരായ ഇവരുടെ വിലയിരുത്തലുകളെയും നിലപാടുകളെയും വായിച്ചു തീര്‍ക്കാന്‍ പോലും അവസരം കിട്ടിയില്ലാത്ത ആധുനികരുടെ അര്‍ത്ഥശൂന്യമായ വിമര്‍ശനങ്ങള്‍ എന്ത് മാത്രം അന്യായവും അപരാധവുമാണ്!! പുത്തന്‍വാദികള്‍ക്ക് ഏറ്റവും സ്വീകാര്യനായ ഇബ്നു തീമിയ്യ പോലും പറയുന്നത് കാണുക:

ليس تحت أديم السماء كتاب أصح من البخاري ومسلم بعد القرآن مجموع الفتاوى 74/18

“പരിശുദ്ധ ഖുർആൻ കഴിഞ്ഞാൽ, ബുഖാരി, മുസ്ലിം എന്നിവയേക്കാള്‍ സത്യസന്ധമായ മറ്റൊരു ഗ്രന്ഥം ആകാശത്തിനു കീഴെ വേറെ ഇല്ല!!” (ഫതാവാ 18 / 73 )

ഇമാം ദാറഖുത്വ്­നിയുടെ വിമര്‍ശനവും പണ്ഡിതലോകത്തിന്‍റെ പ്രതികരണവും
ബുഖാരിയിലേയും മുസ്ലിമിലേയും ഇരുനൂറോളം ഹദീസുകളെ നിരൂപണം ചെയ്തു 
ഇമാം ദാറഖുത്വ്­നീ (റ) الاستدراكات والتتبع (അല്‍ ഇസ്തിദ്റാകാത്തു വ തത്തബ്ബുഅ്) എന്ന പേരില്‍ പണ്ഡിതലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഗ്രന്ഥരചന നിര്‍വഹിച്ചിട്ടുണ്ട്. പ്രസ്തുത ഗ്രന്ഥം ഉന്നയിക്കുന്ന വിമർശനങ്ങളെക്കുറിച്ച് ഇമാം നവവി(റ)യുടെ പ്രതികരണം ഇമാം ഇബ്നുഹജർ അസ്ഖലാനി (റ) ഉദ്ധരിക്കുന്നത്കാണുക.

وَقَالَ فِي مُقَدّمَة شرح البُخَارِيّ فصل قد استدرك الدَّارَقُطْنِيّ على البُخَارِيّ وَمُسلم أَحَادِيث فطعن فِي بَعْضهَا وَذَلِكَ الطعْن مَبْنِيّ على قَوَاعِد لبَعض الْمُحدثين ضَعِيفَة جدا مُخَالفَة لما عَلَيْهِ الْجُمْهُور من أهل الْفِقْه وَالْأُصُول وَغَيرهم فَلَا تغتر بذلك هـ فتح الباري لابن حجر (1/ 346(

“ബുഖാരിക്ക് വ്യഖ്യാനം എഴുതിയതിന്‍റെ ആമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ബുഖരിയിലെയും മുസ്ലിമിലെയും ചില ഹദീസുകളെ ദാറഖുത്വ്­നീ നിരൂപണ വിധേയമാക്കിയിട്ടുണ്ട്. അങ്ങനെ, ചിലതിനെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിമർശനങ്ങൾ കര്‍മശാസ്ത്ര വിശാരധരും നിധാനശാസ്ത്ര പണ്ഡിതരും അല്ലാത്തവരുമായ ഭൂരിപക്ഷം പേരുടെയും നിലപാടുകൾക്ക് വിരുദ്ധമായി ഏതാനും ചില മുഹദ്ദിസുകളുടെ തീരേ ദുർബലമായ മാനദണ്ഡങ്ങള്‍ക്കൊത്തു ചമക്കപ്പെട്ടവയാണ്. അതിനാൽ, അതിൽ വഞ്ചിതനാകേണ്ടതില്ല.”

ഇമാം ദാറഖുത്വ്­നീ (റ) എഴുതിയ എല്ലാ വിമര്‍ശനങ്ങള്‍ക്കും ഇമാം ഇബ്നുഹജർ അസ്ഖലാനി(റ) ബുഖാരിക്ക് എഴുതിയ വ്യഖ്യാനഗ്രന്ഥമായ ഫത്ഹുല്‍ബാരിയുടെ ആമുഖത്തിലും ഇമാം ശിഹാബുദ്ധീനുല്‍ ഖസ്ത്വല്ലാനി(റ) എഴുതിയ വ്യഖ്യാനഗ്രന്ഥമായ ഇര്‍ഷാദുസ്സാരിയുടെ ആമുഖത്തിലും വ്യക്തമായി ഖണ്ഡിച്ചിട്ടുണ്ട്. ഇന്ത്യക്കാരനായ അൻവർ ഷാ കശ്മീരിയും തന്‍റെ ഫയ്­ളുല്‍ബാരിയില്‍ പ്രസ്തുത വിമര്‍ശനങ്ങളെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ഇമാം ദാറഖുത്വ്­നിയുടെ നിരൂപണത്തിനു പണ്ഡിത ലോകത്ത് അംഗീകാരം കിട്ടിയിട്ടില്ലെന്നര്‍ത്ഥം.

സ്വഹീഹുൽ ബുഖാരിക്കും സ്വഹീഹു മുസ്ലിമിനും ഇസ്‌ലാമിക ലോകം എത്രമാത്രം വില കല്‍പ്പിക്കുന്നുണ്ട് എന്നു ബോധ്യപ്പെടാന്‍ ഇനിയധികം പറയേണ്ടല്ലോ. ഇമാം നവവി (റ) തന്‍റെ റിയാളുസ്സ്വാലിഹീനിന്‍റെ ആരംഭത്തില്‍ എഴുതിയതു കൂടി ഉദ്ധരിക്കാം: هما أَصَحُّ الكُتبِ المصنفةِ വിരചിതമായ സകല ഗ്രന്ഥങ്ങളിലും വെച്ച് ഏറ്റവും പ്രബലമായത്.ഹദീസുകളിൽ, സ്വീകാര്യതയുടെ കാര്യത്തിൽ ഏറ്റവും അന്യൂനമായ നിവേദക പരമ്പരകളിലൂടെ സമാഹരിക്കപ്പെട്ട ബുഖാരിയിലെയോ മുസ്ലിമിലെയോ ഏതെങ്കിലും ഹദീസ് തള്ളിക്കളയാനോ, അതിന്റെ സ്വീകാര്യതയിൽ സംശയം പ്രകടിപ്പിക്കാനോ, ദുർബലതയാരോപിക്കാനോ വിശ്വാസികള്‍ക്ക് കഴിയില്ല.

നിർഭാഗ്യവശാൽ, പൂർവകാല പണ്ഡിത വ്യാഖ്യാനങ്ങളെ തെല്ലും മാനിക്കാതെ സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകളിൽ ദുർബലത ആരോപിച്ചു ഉദരപൂരണത്തിനു വഴി തേടിയ ഒരാൾ നമ്മുടെ കേരളത്തിലും ഉണ്ടായിരുന്നല്ലോ

 مَنْ سَنَّ سُنَّة سَيِّئَة فعَلَيْهِ مِثْل وِزْر كُلّ مَنْ عمل بِهَا إِلَى يَوْم الْقِيَامَة

ഇസ്‌ലാമിൽ തെറ്റായ ചര്യകൾ ആവിഷ്കരിക്കുന്നവർക്കു മീതെ ഉത്ഥാനനാൾ വരെ ആ ചര്യകളെ അനുധാവനം ചെയ്യുന്നവരുടെ ഉൾപ്പടെ കുറ്റങ്ങൾ ചുമത്തപ്പെടും (ഹദീസു ശ്ശരീഫ്).
✍🏻 Muhammad Sajeer Bukhari

22/01/2018

ഖബറിനുമേൽ എടുപ്പ് ഉണ്ടാക്കാമോ? ഏത് സ്വഹാബത്താണ് അത് ചെത്തിട്ടുള്ളത്?

ഖബറിൻമേൽ നിർമാണം

ചോദ്യം

മഹാൻമാരുടെ ഖബറിന്ന് മുകളിൽ കെട്ടിടം പണിയുന്നതിന് എന്താണ് തെളിവ്?
------------------------------------------
ഉത്തരം

മഹാന്‍മാരുടെ സ്മരണ ലോകത്ത് നിലനിര്‍ത്തുന്നതിന്റെയും അവരുടെ ദര്‍ഗകള്‍ സിയാറത്ത് കൊണ്ട് സജീവമാക്കുന്നതിന്റെയും ഭാഗമായി അവരുടെ ഖബ്റുകള്‍ക്ക് മേൽ കെട്ടിടം നിര്‍മ്മിക്കാവുന്നതാണ്.നബി (സ്വ)യും സിദ്ധീഖ് (റ)വും ഉമര്‍ (റ)വും വലിയ പച്ചഖുബ്ബയുടെ ചുവട്ടിലാണല്ലോ അന്ത്യ വിശ്രമം കൊള്ളുന്നത്.അതിനെ അധികരിച്ച് അല്ലാമ മുഹമ്മദ് ഹബീബുല്ലഹ് (റ)എഴുതുന്നു 
ويدل لجواز البناء علي القبور ................
 *لما علمت من إجماع الصحابة والتابعين ءلى دفن الشيخين  تحت البناء مع النبي صلي الله عليه و سلم مع ان الدفن تحته لم يثبت انه من خصوصياته عليه الصلاة والسلام ،ولا فرق بين حدوث القبر تحت البناء و حدوث البناء علي القبر  فالفرق الحاصل فيه  فرق صوري، ولا اعتداد بالفرق الصوري، (زاد المسلم:٢\٣٢ -٣٣)* 

നബി സ്വ യുടെ വഫാത്ത് വിവരിക്കുന്ന അധ്യായത്തില്‍ ഇമാം തുര്‍മുദി (റ) ശമാഇലില്‍ മഹതിയായ ആയിശ (റ) യില്‍ നിന്ന് നിവേധനം ചെയ്ത ഹദീസ് ഖബ്റുകള്‍ക്ക് മുകളില്‍ കെട്ടിടം പണിയാമെന്നതിന് രേഖയാണ്. മഹതി പറയുന്നു:- നബി തങ്ങള്‍ വഫാത്തായപ്പോള്‍ തങ്ങളെ എവിടെ മറവു ചെയ്യണമെന്ന വിഷയത്തില്‍ സ്വഹാബത്തിനിടയില്‍ അഭിപ്രായാന്തരം രൂപപ്പെട്ടു.അപ്പോള്‍ അബൂബക്കര്‍ (റ)പറഞ്ഞു :-നബി സ്വ യില്‍ നിന്നും ഒരു കാര്യം ഞാന്‍ കേട്ടിരുന്നു..അത്  ഞാന്‍ മറന്നു പോയിട്ടില്ല.നബി സ്വ പ്രസ്താവിച്ചു   :-മറവു ചെയ്യല്‍ നിര്‍ബന്ധമായ സ്ഥലത്ത് വെച്ചാണ് എല്ലാ പ്രവാചകന്‍മാരെയും അല്ലാഹു മരിപ്പിച്ചത്. അതിനാല്‍ നബി സ്വ യെ നിങ്ങള്‍ മരിച്ച സ്ഥലത്ത് തന്നെ മറവ് ചെയ്യൂ...

ഈ ഹദീസ് ഇമാം മാലിക് (റ) മുവത്വഇല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രവാചകന്‍മാരെയും അവര്‍ മരണപ്പെട്ട സ്ഥലത്ത് തന്നെയാണ് മറവ് ചെയ്യപ്പെട്ടത്.അങ്ങനെ നബി സ്വ മരണപ്പെട്ട സ്ഥലത്ത് നബി സ്വ യ്ക്ക് വേണ്ടി ഖബ്ര്‍ കുഴിക്കപ്പെട്ടു എന്നാണ് മുവത്വഇലെ പരാമര്‍ശം.ഇബ്നു സഅ്ദ് (റ)രണ്ട് പരമ്പരകളിലൂടെ പ്രസ്തുത ഹദീസ് നിവേധനം ചെയ്തിട്ടുണ്ട്. അബൂബക്കര്‍ (റ)വില്‍ നിന്നുള്ള ഹദീസുകള്‍ വിവരിക്കുന്നതിന്റെ ആദ്യ ഭാഗത്ത് ഇമാം അഹ്മദ് (റ)മുസ്നദിലും അത് ഉദ്ദരിച്ചിട്ടുണ്ട്. 

                               😃     അപ്പോള്‍ നബി സ്വ യെ കെട്ടിടത്തിന്   ചുവട്ടില്‍ മറവ് ചെയ്തത്  സ്വഹാബത്തിന്റെ  ഐക്യഖണ്ഠേനയുള്ള അഭിപ്രായ പ്രകാരമാണ്.

അതിന് ശേഷം നബി (സ്വ)യുടെ സന്തത സഹചാരികളായിരുന്ന സിദ്ദീഖ് (റ)നെയും ഉമര്‍ (റ)നെയും നബി സ്വ യുടെ ചാരത്ത് കെട്ടിടത്തില്‍ മറവ് ചെയ്തതും സ്വഹാബത്തിന്റെ ഐക്യഖണ്ഠേനയുള്ള അഭിപ്രായ പ്രകാരം തന്നെയാണ്. 

നബി സ്വ യുടെയും സിദ്ദീഖ് (റ)ന്റെയും കൂടെ ആയിശ (റ)യുടെ വീട്ടില്‍ തന്റെ  മയ്യിത്തും മറവ് ചെയ്യാന്‍ ഉമര്‍ (റ) മഹതിയായ ആയിശ (റ)യോട് അനുവാദം തേടുകയുണ്ടായി. 

                        😃            ‎അതിന് ശേഷം ആ വീടിന്റെ അല്‍പഭാഗം പൊളിഞ്ഞു വീണപ്പോള്‍ താബിഉകളുടെ ഐക്യഖണ്ഠേനയുള്ള അഭിപ്രായ പ്രകാരം പൊളിഞ്ഞ ഭാഗം വീണ്ടും പുതുക്കി പണിതു.

അതിനാല്‍ ഖബ്റുകള്‍ക്ക് മീതെ കെട്ടിടം പണിയല്‍ അനുവദനീയം ആണെന്നതില്‍ യാതൊരു വിധ സംശയത്തിനും വകയില്ല.കാരണം,നബി സ്വ യെയും ശൈഖൈനിയെയും  കെട്ടിടത്തില്‍ മറവ് ചെയ്യുന്ന വിഷയത്തില്‍ സ്വഹാബത്തും താബിഉകളും ഏകോപിച്ചുവല്ലോ...?

 കെട്ടിടത്തില്‍ മറവ് ചെയ്യുക എന്നത് നബി സ്വ യുടെ സവിശേഷതയായി സ്ഥിരപ്പെട്ടിട്ടുമില്ല.

കെട്ടിടത്തില്‍ ഖബ്ര്‍ കുഴിക്കുന്നതും ഖബ്റിന് മുകളില്‍ കെട്ടിടം പണിയുന്നതും തമ്മില്‍ വ്യത്യാസം ഇല്ല.അതില്‍ വരുന്ന വ്യത്യാസം രൂപത്തില്‍ മാത്രമുള്ള വ്യത്യാസമാണ്.രൂപത്തില്‍ മാത്രം വരുന്ന വ്യത്യാസം പരിഗണിക്കേണ്ടതില്ല (സാദുല്‍ മുസ്ലിം2/32-33)

       ഹുജ്റഃയുടെ അല്‍പഭാഗം പൊളിഞ്ഞു വീണത് വലീദിബ്നു അബ്ദില്‍ മലികിന്റെ ഭരണ കാലത്താണെന്ന് ഇമാം ബുഖാരി (റ) സ്വഹീഹില്‍ രേഖപ്പെടുത്തിയ ഹദീസില്‍ കാണാവുന്നതാണ്. അതിങ്ങനെ 

 *عن هشام ابن عروة عن ابيه لما سقط عليهم الحاىط في زمانالوليد ابن عبد الملك اخذوا في بناءه فبدت لهم قدم النبي صلي الله عليه و سلم فما وجدوا احدا يعلم ذالك، حتي قال لهم عروة :لا والله ما هي  قدم النبي صلي الله عليه و سلم ما هي الا قدم عمر  رضي الله عنه (صحيح البخاري١٣٠٣)* 

ഉര്‍വത്ത് (റ)വില്‍ നിന്ന് നിവേദനം :വലീദിബ്നു അബ്ദില്‍ മലിക്കിന്റെ ഭരണകാലത്ത് ഹുജ്റയുടെ ചുമര്‍ പൊളിഞ്ഞ് വീണപ്പോള്‍ അവര്‍ അത് പുതുക്കിപ്പണിയാനാരംഭിച്ചു.അപ്പോള്‍ ഒരു കാല്‍പ്പാദം വെളിവായതിനെ തുടര്‍ന്ന് അത് നബി സ്വ യുടെ കാല്‍പാദമാണെന്ന് ധരിച്ച്  അവര്‍ ഭയവിഹ്വലരായി. അതറിയുന്ന ഒരാളെയും അവര്‍ എത്തിച്ചില്ല. അങ്ങനെ ഉര്‍വത്ത് (റ)അവരോട് ഇപ്രകാരം പറഞ്ഞു :-അല്ലാഹുവാണ് സത്യം,അത് നബി സ്വ യുടെ കാല്‍പ്പാദം അല്ല.അത് ഉമര്‍ (റ)ന്റെ കാല്‍പാദമാണ്.(സ്വഹീഹുല്‍ ബുഖാരി 1303)

 *മഹാന്‍മാരുടെ ശരീരം ജീര്‍ണ്ണിക്കില്ലെന്ന് ഈ ഹദീസില്‍ നിന്ന് മനസിലാക്കാവുന്നതാണ്.*

ചുരുക്കത്തില്‍ അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി സ്വ യും അവിടുത്തെ സന്തത സഹചാരികളും ഇസ്ലാമിന്റെ ഖലീഫമാരും ആയ സിദ്ദീഖ് (റ)വും ഉമര്‍ (റ)വും അന്ത്യ വിശ്രമം കൊള്ളുന്നത് കെട്ടിടത്തിന് അകത്താണ്.

അതിന്റെ മുകള്‍ ഭാഗത്ത് പച്ച നിറത്തിലുള്ള വലിയ ഖുബ്ബയുമുണ്ട്.ആ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ പില്‍ക്കാലത്ത്  പൊളിഞ്ഞു വീണപ്പോള്‍ കെട്ടിടം ഒന്നാകെ പൊളിച്ച് മാറ്റുകയല്ല താബിഉകള്‍ ചെയ്തത്.പ്രത്യുത അത് വീണ്ടും നന്നാക്കി കെട്ടിടം അവിടെ അതേ പടി നിലനിര്‍ത്തുകയാണ്.

 അമ്പിയാക്കളുടെയും ഔലിയാക്കളുടെയും മഹാന്‍മാരുടെയും ഖബ്റുകള്‍ക്ക് മുകളില്‍ കെട്ടിടവും ഖുബ്ബയും പണിയാം എന്നതിന് ഏറ്റവും വലിയ പ്രമാണമായി വേണം ഇതിനെ കാണാന്‍. 

നൂറ്റാണ്ടുകളായി ധാരാളം പണ്ഢിതന്‍മാരും മഹത്തുക്കളും അവിടെ സന്ദര്‍ശനം നടത്തി വരുന്നു.അവരില്‍ ഒരാള്‍ പോലും അതിനെ വിമര്‍ശിച്ചിട്ടില്ല.

അത് പൊളിച്ച് കളയല്‍ നിര്‍ബന്ധമാണെന്ന് പുത്തന്‍വാദികളല്ലാതെ ലോകത്ത് മറ്റാരും പറഞ്ഞിട്ടുമില്ല.  

നല്ല കാര്യങ്ങള്‍ക്ക് സ്വത്ത് വസ്വിയ്യത്ത് ചെയ്യാം എന്ന വിഷയം ചര്‍ച്ച ചെയ്ത് ഇമാം റംലി (റ)എഴുതുന്നു 


 *و شمل عدم المعصية القربة كعمارة المساجد ولو من كافر ،و قبور الانبياء والعلماء والصالحين ،لما في ذلك من احياء الزيارة والتبرك بها،و لعل المراد به كما قاله صاحب الذخاءر و اشعر به  كلام الاحياء في اواءل الحج  و كلامه في الوسيط  في زكاة النقد  يشير اليه ان تبني علي قبورهم القباب والقناطر ، كما يفعل في المشاهد،اذا كان  الدفن في مواضع مملوكة لهم،او لمن دفنهم فيها،لا بناء القبور  نفسها ل النهي عنه  ولا فعله  في مقابر المسبلة ،فان فيها تضبيقا علي المسلمين (نهاية المحتاج ٦\٤٢)* 


തെറ്റായ കാര്യങ്ങള്‍ക്ക് വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ലെന്ന്  പറഞ്ഞതില്‍ നിന്ന് നല്ല കാര്യങ്ങള്‍ക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം.പള്ളി പരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിര്‍വഹിക്കുന്നത് കാഫിറാണെങ്കില്‍ പോലും നിയമം മറ്റൊന്നല്ല.

അമ്പിയാക്കള്‍,സച്ഛരിതര്‍,പണ്ഢിതന്‍മാര്‍,തുടങ്ങിയവരുടെ ഖബ്റുകള്‍ പരിപാലിക്കുന്നതും ഖുര്‍ബ.    (,പുണ്യം)ത്തിന്റെ ഭാഗമാണ്.

കാരണം,സിയാറത്ത് സജീവമാക്കാനും അത് കൊണ്ട് ബറകത്തെടുക്കാനും അത് സഹായിക്കുമല്ലോ.... നിഹായ 6/42

ശാഫിഈമദ്ഹബിന്‍റെ നെടുംതൂണ്‍ ഇമാംനവവി(റ)പറയുന്നു: ‍

ﻳ‍‍ﺠ‍‍ﻮ‍ﺯ ‍ﻟ‍‍ﻠ‍‍ﻤ‍‍ﺴ‍‍ﻠ‍‍ﻢ‍ ‍ﻭ‍ﺍ‍ﻟ‍‍ﺬ‍ﻣ‍‍ﻲ‍ ‍ﺍ‍ﻟ‍‍ﻮ‍ﺻ‍‍ﻴ‍‍ﺔ ‍ﻟ‍‍ﻌ‍‍ﻤ‍‍ﺎ‍ﺭ‍ﺓ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺠ‍‍ﺪ ‍ﺍ‍ﻟ‍‍ﺄ‍ﻗ‍‍ﺼ‍‍ﻰ ‍ﻭ‍ﻏ‍‍ﻴ‍‍ﺮ‍ﻩ‍ ‍ﻣ‍‍ﻦ‍ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺎ‍ﺟ‍‍ﺪ, ‍ﻭ‍ﻟ‍‍ﻌ‍‍ﻤ‍‍ﺎ‍ﺭ‍ﺓ ‍ﻗ‍‍ﺒ‍‍ﻮ‍ﺭ ‍ﺍ‍ﻟ‍‍ﺄ‍ﻧ‍‍ﺒ‍‍ﻴ‍‍ﺎﺀ, ‍ﻭ‍ﺍ‍ﻟ‍‍ﻌ‍‍ﻠ‍‍ﻤ‍‍ﺎﺀ, ‍ﻭ‍ﺍ‍ﻟ‍‍ﺼ‍‍ﺎ‍ﻟ‍‍ﺤ‍‍ﻴ‍‍ﻦ‍, ‍ﻟ‍‍ﻤ‍‍ﺎ ‍ﻓ‍‍ﻴ‍‍ﻬ‍‍ﺎ ‍ﻣ‍‍ﻦ‍ ‍ﺇ‍ﺣ‍‍ﻴ‍‍ﺎﺀ ‍ﺍ‍ﻟ‍‍ﺰ‍ﻳ‍‍ﺎ‍ﺭ‍ﺓ, ‍ﻭ‍ﺍ‍ﻟ‍‍ﺘ‍‍ﺒ‍‍ﺮ‍ﻙ‍ ‍ﺑ‍‍ﻬ‍‍ﺎ

സിയാറത്ത്,തബറുക്ക്,എന്നിവനിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റുപളളികളും അന്‍പിയാഅ്.ഉലമാഅ്.സ്വാലിഹീങ്ങള്‍ എന്നിവരുടെഖബറുകളും പരിപാലിക്കാന്‍വേണ്‍ടിവസിയ്യത്ത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീയമാണ്‌. (റൗളതുത്വാലിബീന്‍ 5/172)
സാധാരണ ഖബറുകള്‍ പ്രതൃേകസാഹചരൃമൊന്നുമില്ലെങ്കില്‍ ഒരുചാണിലധികം ഉയര്‍ത്തുന്നതനുവദനീയമല്ല. പക്ഷേ സ്വാലീഹീങ്ങളുടെ ഖബറുകളുണ്‍ടെങ്കില്‍ മണ്ണിനെ ഉയര്‍ത്തുക,ഖബറിനുചുറ്റുംകെട്ടിടം(മഖാം)പണിയുക തുടങ്ങി പ്രസ്തുതഖബറുകള്‍നശിച്ചുപോവാതെ സൂക്ഷിക്കാനും അവയുടെ ബഹുമാനം നിലനിര്‍ത്താനും ആവശ്യമാണ് (ശര്‍വാനി3/206
ഇമാം ഖാരി റ പറയുന്നു.

أَبَاحَ السَّلَفُ الْبِنَاءَ عَلَى قَبْرِ الْمَشَايِخِ وَالْعُلَمَاءِ وَالْمَشْهُورِينَ لِيَزُورَهُمُ النَّاسُ، وَيَسْتَرِيحُوا بِالْجُلُوسِ فِيهِ اهـ.

ജനങ്ങൾക്ക് പണ്ഡിതന്മാരുടെ ഖബറുകൾ സന്ദർശിക്കാൻ വേണ്ടിയും,അവിടെ ഇരിന്ന് വിശ്രമിക്കാൻ വേണ്ടിയും ശൈഖൻമാരുടെയും,പണ്ഡിതന്മാരുടെയും,പ്രസിദ്ധിയാർജിച്ചവരുടെയും ഖബറിനു മേൽ കെട്ടിടം നിർമിക്കലിനെ സലഫുകൾ അനുവദനീയമാക്കിയിരിക്കുന്നു..!!

മിർഖാത്..മുല്ലാ അലിയ്യുൽ ഖാരി 👆👆



📚 ✍🏻 *ഇമാം ബുജൈരിമി പറയുന്നു*
 പൊതുസ്മശാനത്ത് നിർമാണം പാടില്ല എന്ന് പറയുന്നത് മയ്യത്ത് മഹാന്മാരിൽ പെടാതിരിക്കുമ്പോയാണ് . അത്കൊണ്ടാണ് സിയറത്ത് സജീവമാകാനും ബറകത്തെടുക്കാനും മഹാന്മാരുടെ ഖബർ പരിപ്പാലിക്കാൻ വസിയത്ത് ചെയ്യൽ അനുവദിനിയമാണെന്ന് പറയുന്നത് 
*(ബുജൈരിമി 1/496)*
ﻭﻓﻲ ﺣﻮﺍﺷﻲ ﺍﻟﺒﺤﻴﺮﻣﻲ ﻋﻠﻰ ﺷﺮﺡ ﺍﻟﺨﻄﻴﺐ ﻋﻠﻰ ﻣﺘﻦ ﺃﺑﻲ ﺷﺠﺎﻉ : ﻭﻟﻮ ﻭﺟﺪﻧﺎ ﺑﻨﺎﺀ ﻓﻲ ﺃﺭﺽ ﻣﺴﺒﻠﺔ ﻭﻟﻢ ﻳﻌﻠﻢ ﺃﺻﻠﻪ ﺗﺮﻙ ﻻﺣﺘﻤﺎﻝ ﺃﻧﻪ ﻭﻗﻊ ﺑﺤﻖ ﻗﻴﺎﺳﺎً ﻋﻠﻰ ﻣﺎ ﻗﺮﺭﻭﻩ ﻓﻲ ﺍﻟﻜﻨﺎﺋﺲ . ﻧﻌﻢ ﺍﺳﺘﺜﻨﻰ ﺑﻌﻀﻬﻢ ﻗﺒﻮﺭ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺸﻬﺪﺍﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻭﻧﺤﻮﻫﻢ ﻗﺎﻝ ﺍﻟﺒﺮﻣﺎﻭﻱ . ﻭﻋﺒﺎﺭﺓ ﺍﻟﺮﺣﻤﺎﻧﻲ : ﻧﻌﻢ ﻗﺒﻮﺭ ﺍﻟﺼﺎﻟﺤﻴﻦ ﻳﺠﻮﺯ ﺑﻨﺎﺅﻫﺎ ﻭﻟﻮ ﺑﻘﻴﺔ ﻹﺣﻴﺎﺀ ﺍﻟﺰﻳﺎﺭﺓ ﻭﺍﻟﺘﺒﺮﻙ ﻗﺎﻝ ﺍﻟﺤﻠﺒﻲ ﻭﻟﻮ ﻓﻲ ﻣﺴﺒﻠﺔ ﻭﺃﻓﺘﻰ ﺑﻪ ﻭﻗﺎﻝ ﺃﻣﺮ ﺑﻪ ﺍﻟﺸﻴﺦ ﺍﻟﺰﻳﺎﺩﻱ ﻣﻊ ﻭﻻﻳﺘﻪ ﺍﻫ



അത് പുണ്ണ്യമാണെന്ന് തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറഞ്ഞിട്ടുണ്ട്.[ ه: وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج
പള്ളി നിർമിക്കൽ പണ്ഡിതന്മാർ പോലെയുള്ളവരുടെ ഖബറിനു മുകളിൽ ഖുബ്ബനിർമിക്കൽ പുണ്യമാണ് തുഹ്ഫ

🌴🌴🌴🌴🌴🌴🌴
 അസ്ലം കാമിൽ സഖാഫി

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...